https://m.facebook.com/story.php?story_fbid=pfbid0f7EsT8Djupu9CWT8FV2i8kxjcendGB99aDkyKmiWhbvuBWQKjaoyAcqF1MH94n4Kl&id=100024345712315&mibextid=9R9pXO
ജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 83/313
➖➖➖➖➖➖➖➖➖➖➖➖
✍️ Aslam saquafi payyoli
*ബ്രിട്ടീഷുകാർ കൽപ്പിച്ചതും
മൗലവിമാർ ഇച്ഛിച്ചതും ഒന്ന് തന്നെ*
മുസ്‌ലിംകളുടെ ആത്മീയ ശോഷണം മാത്രം ലക്ഷ്യം വെച്ച് ബ്രിട്ടീഷുകാരെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു മുസ്‌ലിംകളുടെ മതപഠന സംവിധാനം സ്കൂളുകളിലേക്ക് മാറ്റുക എന്നത്. ഇതിലൂടെ അവർ പ്രത്യേകം പരിശീലനം നൽകിയ അധ്യാപകന്മാരെ കൊണ്ട് മാപ്പിളമാർക്ക് 'ശരിയായ ഇസ്‌ലാം' പഠിപ്പിക്കാമെന്നതായിരുന്നു പ്ലാനിംഗ്.
മുസ്‌ലിം ഹൈസ്കൂളിൽ അവർ നടപ്പിലാക്കാൻ ഉദ്ദേശിച്ച മതപഠന പദ്ധതിയിൽ പ്രധാനപ്പെട്ടത് താഴെ ചേർക്കുന്നു :
"ആധുനിക മുസ്‌ലിംകളുടെ മതാന്തരീക്ഷത്തിന്റെ സാമാന്യജ്ഞാനം, മുസ്‌ലിം സമുദായത്തിൽ അടിയുറച്ചിട്ടുള്ള ദുരാചാരങ്ങൾ, തദ്പരിഹാരങ്ങൾ. ഇജ്തിഹാദ് , മദ്ഹബ് ഇവക്ക് ഇസ്‌ലാമിലുള്ള സ്ഥാനങ്ങൾ.
(അൽ മുർഷിദ് 1937
ജൂൺ പേജ് 29 )
മഹാന്മാരെ അനുസ്മരിക്കൽ, അവരെ സിയാറത്ത് ചെയ്യൽ, മരണപ്പെട്ടവർക്ക് വേണ്ടി സ്വദഖ ചെയ്യൽ ഇത്തരം നന്മകളെ കുറിച്ചാണ് സമുദായത്തിൽ അടിയുറച്ച ദുരാചാരങ്ങൾ എന്ന് ഇവർ പറയുന്നത്. മദ്ഹബിന്റെ ഇമാമുകളെ തള്ളി (അനർഹരായ)ഓരോരുത്തരും പ്രമാണങ്ങൾ പരിശോധിച്ചു ഇസ്‌ലാമിന്റെ കെട്ടുറപ്പ് നഷ്ടപ്പെടുത്തുക എന്നതാണ് ഇജ്തിഹാദ് കൊണ്ട് ഇവർ ലക്ഷ്യം വെക്കുന്നത്.
ഇതിലൂടെ മാത്രമേ മാപ്പിളമാരുടെ ആത്മീയ ശക്തി തകർക്കാൻ സാധിക്കുകയുള്ളൂ എന്ന് ബ്രിട്ടീഷുകാർ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു.
ഈ തീരുമാനത്തെ വലിയ ആവേശത്തിൽ മുജാഹിദ് മൗലവിമാർ സ്വീകരിച്ചു.
ബ്രിട്ടീഷുകാരുടെ ഈ തീരുമാനം സ്വാഗതം ചെയ്തുകൊണ്ട് മുജാഹിദ് പ്രസിദ്ധീകരണമായ അൽമുർശിദിന്റെ പ്രസാധക കുറിപ്പിൽ എഴുതുന്നു:
"പഠന പദ്ധതി നന്നായിട്ടുണ്ടെന്ന് തന്നെയാണ് ഞങ്ങളുടെ അഭിപ്രായം. ഈ പദ്ധതി അനുസരിച്ച് പഠിപ്പിക്കുന്ന പക്ഷം സ്കൂൾ ഫൈനൽ ക്ലാസിൽ പാസ്സാവുന്ന ഒരു കുട്ടിക്ക് മതസംബന്ധമായ സാമാന്യജ്ഞാനം ലഭിക്കുന്നതാണ്. മാത്രമല്ല മതത്തെ ഉള്ള പോലെ ഗ്രഹിക്കുവാനും ഇസ്‌ലാമിക ചരിത്രവും സാമുദായികവും സാമ്പത്തികവുമായി ഇസ്‌ലാം നിർദ്ദേശിച്ചിട്ടുള്ള ചട്ടങ്ങളും മനസ്സിലാക്കുവാനും കഴിയുന്നതോടൊപ്പം മതപരമായ അന്ധവിശ്വാസങ്ങളിൽ നിന്നും വിദ്യാർത്ഥികൾ മോചിതരാവുകയും ചെയ്യും. "
(അൽമുർശിദ് 1937
ജൂൺ പേജ് : 84)
ബ്രിട്ടീഷുകാർ കൽപ്പിച്ചതും മൗലവിമാർ ഇഛിച്ചതും ഒന്നുതന്നെ. ഈ പാഠ്യ പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ പുസ്തകങ്ങൾ മൗലവിമാർ തന്നെ തയ്യാറാക്കാമെന്ന് ഏറ്റെടുക്കുകയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായി.
"ഈ പഠന പദ്ധതി അനുസരിച്ച് പാഠപുസ്തകങ്ങൾ നമ്മുടെ ഇടയിൽ ഇല്ലാത്ത സ്ഥിതിക്ക് വിദ്യാർത്ഥികൾക്ക് നോട്ടുകൾ കൊടുത്തു പഠിപ്പിക്കുവാനേ സാധിക്കുകയുള്ളൂ. അതിനാൽ അധ്യാപകന്മാർ നോട്ടുകൾ തയ്യാറാക്കുന്നത് എത്രയും ബുദ്ധിപൂർവ്വം ആയിരിക്കേണ്ടതാണ്. അതിന് വളരെ ശ്രമം വേണ്ടിവരും എന്നുള്ളതിനെ ഞങ്ങൾ വിസ്മരിക്കുന്നില്ല. അതിനായി ഗ്രന്ഥങ്ങൾ തിരഞ്ഞെടുക്കുന്നതിലും കൂടുതൽ ശ്രദ്ധ പതിക്കേണ്ടിയിരിക്കുന്നു. "
(അൽമുർശിദ് 1937
ജൂൺ പേജ് 84 )https://m.facebook.com/story.php?story_fbid=pfbid0f7EsT8Djupu9CWT8FV2i8kxjcendGB99aDkyKmiWhbvuBWQKjaoyAcqF1MH94n4Kl&id=100024345712315&mibextid=9R9pXO

ജൂൺ പേജ് 84 )