Wednesday, May 29, 2024

സമസ്ത ഇംഗ്ലീഷ്* *ഭാഷക്കെതിരൊ

 https://www.facebook.com/100024345712315/posts/pfbid0bRqbfXS1e76KKp7vr2ismF8hkUzTC7a5HHv8Ty9TM7astxfYxR37EY428kcs2MXSl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 78/313

✍️ Aslam saquafi payyoli


*സമസ്ത ഇംഗ്ലീഷ്*

*ഭാഷക്കെതിരൊ?*


സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സുന്നി പണ്ഡിത സംഘടന വിദ്യാഭ്യാസത്തിനെതിരായിരുന്നു എന്നതിന് രേഖയായി മൗലവിമാർ പ്രചരിപ്പിക്കുന്ന ഒന്നാണ് സമസ്ത ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ എതിർത്തുവെന്നത്. കേട്ടാൽ തോന്നും സമസ്ത രൂപീകരിച്ച് ആദ്യമെടുത്ത തീരുമാനം ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കരുതെന്നാണെന്ന്. സമസ്തയുടെ സമ്മേളന പ്രമേയങ്ങളിലോ മറ്റോ  ഇത്തരം ഒരു തീരുമാനം ഉദ്ധരിക്കാൻ മൗലവിമാർക്ക് സാധിക്കുന്നുമില്ല. സമസ്തയെ പിന്തിരിപ്പൻ വിഭാഗമായി ചിത്രീകരിക്കാൻ ചരിത്രത്തെ വളച്ചൊടിക്കുകയാണ് മൗലവിമാർ ചെയ്യുന്നത്.


"ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ ഹറാമായി പ്രഖ്യാപിച്ചു മുസ്‌ലിം സമുദായത്തെ ലോകത്തിൽ നിന്ന് ഒറ്റപ്പെടുത്തി. "

(നവോത്ഥാനത്തിന്റെ 

ഒരു നൂറ്റാണ്ട് കെ എൻ എം

പേജ് : 15)


എന്നാൽ സമസ്ത രൂപീകരിക്കുന്നതിന്റെ വർഷങ്ങൾക്കു മുമ്പ് ബ്രിട്ടീഷുകാരോടുള്ള നിസ്സഹകരണത്തിന്റെ ഭാഗമായി തീരുമാനിക്കപ്പെട്ടതാണ് ബ്രിട്ടീഷുകാരുടെ ഭാഷാ വിരോധം. ഒരു നാടിന്റെ ഭരണാധികാരോടുള്ള അമർഷം അവരുടെ ഉൽപ്പന്നത്തെ ബഹിഷ്കരിച്ച് പ്രകടിപ്പിക്കുന്നത് പോലെ  ബ്രിട്ടീഷുകാരോടുള്ള വിരോധത്താൽ അവരുടെ ഉൽപന്നങ്ങൾ മാത്രമല്ല ഭാഷ പോലും ഉപയോഗിക്കരുതെന്ന്  അന്നത്തെ രാഷ്ട്രീയക്കാരടക്കം പലരും തീരുമാനിച്ചിട്ടുണ്ട്. 

നാടിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുന്ന മുസ്‌ലിം പണ്ഡിതന്മാർ ഈ ബഹിഷ്കരണ പരിപാടികൾക്കും മുന്നിൽ നിന്നു എന്നത് ശരിയാണ്. എന്നാൽ അത് പിന്തിരിപ്പൻ നയമായി ചരിത്രമറിയുന്ന ഒരാളും അഭിപ്രായപ്പെട്ടിട്ടില്ല.


ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുളള കാസർകോട് ആലിയ അറബി കോളേജ് സുവനീർ (1978) ഈ ചരിത്രം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.


"1885 ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപം കൊള്ളുന്നതിനു മുമ്പ് തന്നെ ഇവിടത്തെ മുസ്ലിം പണ്ഡിതന്മാർ നാട്ടിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. അതിനാവശ്യമായ പല കർമ്മ പരിപാടികളും ആസൂത്രണം ചെയ്തുവന്നു. അക്കാലത്താണ് ഇംഗ്ലീഷ് ഭാഷയും എല്ലാ ഇംഗ്ലീഷ് നിർമ്മിത വസ്തുക്കളും വർജിക്കണമെന്നുള്ള തീരുമാനമെടുത്തത്. അത് ഇംഗ്ലീഷ് ഭാഷയോടുള്ള വെറുപ്പു കൊണ്ടല്ല ദേശീയ വികാരത്താലുള്ള ആവേശം കൊണ്ട് മാത്രമായിരുന്നു. അത് തെറ്റാണെന്ന് ആരെങ്കിലും പറയുമോ ?


മുസ്‌ലിംകൾക്കെതിരായി അവർ ചെയ്തുകൂട്ടിയ വിക്രിയകൾ വിവരിക്കുക പ്രയാസമാണ്. ഒരു ദിവസം ഡൽഹിയിലെ ചെങ്കോട്ടക്കടുത്ത് ഒരു മുസ്‌ലിം യുവാവിനെ അവർ വെടിവെച്ചുകൊന്നു. അന്നു മുതൽ അവിടുത്തെ മുസ്‌ലിംകൾ ഇംഗ്ലീഷുകാരുടെ ജന്മ ശത്രുക്കളായി മാറി. 1763 ൽ ഇമാം ശാഹ് വലിയുല്ലാഹിദ്ദഹ് ലവി പുറപ്പെടുവിച്ച ഒരു ഫത്‌വയിലൂടെയായിരുന്നു ഇംഗ്ലീഷ് പഠിക്കൽ ഹറാമാണെന്നും ബ്രിട്ടീഷ് ആധിപത്യത്തിലുള്ള നാടുകൾ ദാറുൽ ഹർ ബാണെന്നും ലോകത്തെ അറിയിച്ചത്. ഇതിൻെറ പേരിൽ ഇംഗ്ലീഷുകാർ പണ്ഡിതന്മാരെയും അറസ്റ്റ് ചെയ്യുകയുണ്ടായി. 


എന്നാൽ ഈ ആഹ്വാനം ഉന്നയിച്ചത് മുസ്‌ലിംകൾ മാത്രമായിരുന്നില്ല. മറ്റു പല സംഘടനകളും ഇപ്രകാരം ചെയ്തു. മലബാർ, തെക്കൻ കർണാടക എന്നീ പ്രദേശങ്ങളിലെ കോൺഗ്രസുകാരും ഇങ്ങനെ ഒരു നിസ്സഹകരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിൻെറ പ്രചാരത്തിനായി മലയാളത്തിലും കന്നടയിലും പല കൃതികളും അവർ എഴുതി പരസ്യപ്പെടുത്തിയിട്ടുണ്ട്.  ഇംഗ്ലീഷ് ഭാഷയോടും വിദ്യാഭ്യാസ സമ്പ്രദായത്തോടും നിസ്സഹകരണം പ്രഖ്യാപിച്ചതിനാൽ ഇംഗ്ലീഷുകാർ മുസ്‌ലിംകളെ അവഗണിച്ചു പിന്നോക്ക സമുദായമാക്കി കണക്കാക്കി. "

(ആലിയ കോളേജ് 

സുവനീർ - 1978 പേ: 72, 73 )


1763 ൽ ശാഹ്  വലിയുല്ലാഹിദ്ദഹ് ലവിയാണ് ഇംഗ്ലീഷ് ഭാഷ വിരുദ്ധ ഫത്‌വ പുറപ്പെടീച്ചത് എന്നു വരുമ്പോൾ ഇംഗ്ലീഷ് ഭാഷ വിരോധം ലോകത്തിൽ നിന്ന് മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്തിയ പിന്തിരിപ്പൻ നയമാണ് എന്ന മൗലവിമാരുടെ കണ്ടെത്തൽ മൗലവിമാർക്ക് തന്നെയാണ് വിനയാവുന്നത്. ശാഹ് വലിയുല്ലാഹിയെ കുറിച്ച് മുജാഹിദ് മൗലവിമാരുടെ നിലപാടറിയുമ്പോൾ കാര്യം വ്യക്തമാകും.

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...