Wednesday, May 29, 2024

ബ്രിട്ടീഷുകാരുടെ* *ആ തീരുമാനങ്ങൾ* *ഇതായിരുന്നു*

 https://www.facebook.com/100024345712315/posts/pfbid02KECRTfYs5KS5fLYJv8sJSJL5Lz4ohm1KzX8yuSHmks2zWTRLaGkXo2QLA1PVcLfzl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 82/313

✍️ Aslam saquafi payyoli


*ബ്രിട്ടീഷുകാരുടെ*

*ആ തീരുമാനങ്ങൾ* 

*ഇതായിരുന്നു*


ബ്രിട്ടീഷുകാർക്ക് വലിയ തലവേദന തന്നെയായിരുന്നു  മുസ്‌ലിംകളും മുസ്‌ലിം പണ്ഡിതന്മാരും.


മാപ്പിളമാരുമായി മാത്രം മുന്നൂറോളം സംഘട്ടനങ്ങൾ ബ്രിട്ടീഷുകാർ നടത്തിയിരുന്നത്രെ. 


"മാപ്പിളമാർക്കും ബ്രിട്ടീഷുകാർക്കും ഇടയിൽ 300 ഓളം സംഘട്ടനങ്ങൾ നടന്നിട്ടുണ്ടെന്നാണ് ചില ചരിത്ര രേഖകളിൽ നിന്ന് മനസ്സിലാകുന്നത്. മറ്റു സമുദായങ്ങളൊന്നും ജന്മ വൈരികളായിക്കൊണ്ട് ഇത്രയും ദീർഘകാലം ബ്രിട്ടീഷുകാരെ നഖശികാന്തം എതിർക്കാൻ കച്ചകെട്ടി ഇറങ്ങിയിരുന്നില്ല. തന്നിമിത്തം  ബ്രിട്ടീഷുകാർക്ക് മാപ്പിളമാർ ഒരു പ്രത്യേക ചിന്താവിഷയമായി. ഒടുവിൽ ബ്രിട്ടീഷുകാർ വിധി കൽപ്പിച്ചു മാപ്പിളമാർ മതഭ്രാന്തന്മാരാണെന്ന്. "

(മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം

പേജ് : 74)


മാപ്പിളമാരെ ഒതുക്കാൻ പ്രധാനമായും രണ്ടു തീരുമാനങ്ങളാണ് അവർ എടുത്തിരുന്നത്. 

ഒന്ന് : അറബി മലയാള ലിപി ഒഴിവാക്കുക. 

രണ്ട് : ഇസ്‌ലാമിനെ പരിഷ്കരിച്ച് ശരിയായ മതം പഠിപ്പിക്കുക


സി എൻ അഹ്മദ് മൗലവി 

എഴുതുന്നു :


1) മാപ്പിളമാർക്ക് സ്കൂളിൽ വെച്ച് മതം പഠിപ്പിക്കുക. അത് മലയാള ലിപിയിലൂടെ ആയിരിക്കുക. അതിനുവേണ്ടി പുസ്തകങ്ങൾ വിദഗ്ദന്മാരെ കൊണ്ട് തയ്യാർ ചെയ്യിക്കുക. 

2) ഈ പുസ്തകങ്ങൾ തയ്യാർ ചെയ്ത് പ്രസിദ്ധീകരിച്ച ഇതേ കൊല്ലം മറ്റൊരു പ്ലാൻ കൂടി ഗവർമെന്റ് തയ്യാറാക്കി. ശരിയായ മതം മലയാള ലിപിയിലൂടെ പഠിക്കുവാൻ കഴിവുള്ള ഒരു മുസ്ലിം പണ്ഡിതനെ കണ്ടുപിടിക്കുക. മുസ്‌ലിം അധ്യാപകന്മാരെ ശരിയായ മതം പഠിപ്പിച്ചു വിട്ടാൽ അവർ പിന്നീട് ജോലിക്ക് ചെല്ലുന്ന ഗ്രാമങ്ങളിലെ മുസ്‌ലിംകളിൽ ഹൃദയ പരിവർത്തനം വരുത്താൻ കഴിയുമല്ലോ അതായിരുന്നു ലക്ഷ്യം. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 76)


മുസ്‌ലിംകൾക്കുള്ള ആത്മീയ ശക്തി ക്ഷയിപ്പിക്കുക എന്നതാണ് 'ശരിയായ മതം പഠിപ്പിക്കുക' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ അന്നുള്ള മുസ്‌ലിംകൾക്ക് മതപരമായ കാര്യങ്ങൾ അറിയാത്തതു കൊണ്ട് മതത്തിന്റെ ബാലപാഠം പഠിപ്പിക്കുക എന്നതല്ല. ആ കാലത്തുള്ള ഇസ്‌ലാമിക പഠനങ്ങളെ കുറിച്ച് മുമ്പ് നാം ചർച്ച ചെയ്തല്ലോ. 


ബ്രിട്ടീഷുകാർക്ക് ഏറ്റവും തലവേദന സൃഷ്ടിച്ചത് മുസ്‌ലിം സമൂഹത്തിലെ ആത്മീയ നേതൃത്വമായിരുന്നു. മഹത്തുക്കളുമായുള്ള ബന്ധം, മഖാം സിയാറത്തുകൾ, നേർച്ചകൾ, ത്വരീഖത്ത്, മഹാന്മാരെ അനുസ്മരിക്കുന്ന ആണ്ട് അനുസ്മരണ പരിപാടികൾ, മാല മൗലിദുകൾ, ദിക്റ് , സ്വലാത്ത് മജ്ലിസുകൾ, ദുആ സദസ്സുകൾ,... ഇതാണ് ശരിയല്ലാത്ത മതമായി ബ്രിട്ടീഷുകാർ കണ്ടത്. ഇതിൽനിന്ന് മുസ്‌ലിംകൾക്ക് കിട്ടുന്ന ആത്മീയ ഊർജ്ജം പൂർണ്ണമായും ഇല്ലാതാക്കാൻ ഈ നന്മകളൊക്കെ മുടങ്ങണം. അതിന് വഹാബിസം എന്ന വരണ്ട ഇസ്‌ലാം പ്രചരിപ്പിക്കപ്പെടണം. അതിൽ ആത്മീയതയില്ല, ആണ്ടനുസ്മരണങ്ങളില്ല, മാല മൗലിദുകളില്ല, ദിക്ർ, സ്വലാത്ത് മജ്ലിസുകളില്ല, സിയാറത്തില്ല, നേർച്ചയില്ല... ഈ ലക്ഷ്യം മുന്നോട്ടു വച്ചപ്പോൾ ഇതിനെ സ്വാഗതം ചെയ്തത് പലിശ കാരണത്താൽ പിരിച്ചുവിടപ്പെട്ട ഐക്യ സംഘത്തിന്റെ ആളുകളായിരുന്നു.


അന്നത്തെ മദ്രസ ഉസ്താദുമാർക്ക് ശരിയായ ഇസ്ലാം പഠിപ്പിക്കാൻ ഉത്തരവാദിപ്പെടുത്തിയത് കറാമത്ത് നിഷേധിയായിരുന്ന സി എൻ അഹമ്മദ് മൗലവിയെയായിരുന്നു. ഉസ്താദ് മാർക്കും മുദരിസന്മാർക്കും ശരിയായ ഇസ്‌ലാം പഠിപ്പിക്കാൻ വന്ന സിഎൻ മൗലവിയെ ഉസ്താദുമാർ വെള്ളം കുടിപ്പിച്ച കഥ സി എൻ തന്നെ അവതരിപ്പിക്കുന്നുണ്ട്.


" മലബാറിലെ മുസ്‌ലിയാന്മാരെ സംഘടിപ്പിച്ചുകൊണ്ട് മലപ്പുറം ട്രെയിനിങ് സ്കൂളിൽ ഒരു പ്രത്യേക ക്ലാസ് നടത്തുക എന്നിട്ട് അവർക്ക് ശരിയായ മതം പഠിപ്പിക്കുക  അതിന് പറ്റിയ ഒരാളെ അധ്യാപകനായി നിയമിക്കുക. ചുരുക്കത്തിൽ എന്നെയാണ്(സി എന്നിനെ) ആ പോസ്റ്റിൽ നിയമിച്ചത്. 1931ൽ ക്ലാസ് സംഘടിപ്പിച്ചു നോക്കുമ്പോൾ 25 വയസ്സുള്ള എൻ്റെ ഇരട്ടി പ്രായമുള്ള ശിഷ്യന്മാർ പോലും അക്കൂട്ടത്തിലുണ്ട്. മുദരിസുകളും ഖാസികളും മറ്റും മറ്റുമായി ജോലി ചെയ്തവർ. അവരോട് മല്ലിടേണ്ടിവന്ന കഥ എനിക്കിന്നും ഓർത്തു കൂടാ. ഈ ശിക്ഷ ലഭിക്കാൻ തക്കവണ്ണം ദൈവമേ എന്തു കുറ്റമാണ് ഞാൻ ചെയ്തത് എന്ന് പലപ്പോഴും ഞാൻ ഓർത്തു പോയിട്ടുണ്ട്. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം - 76)


അന്നത്തെ ആലിമീങ്ങൾ ബ്രിട്ടീഷുകാർ ആസൂത്രണം ചെയ്ത ഈ 'ശരിയായ മതത്തെ ' അവജ്ഞയോടെ തള്ളിക്കളയുകയാണ് ചെയ്തത്.

സി എൻ എഴുതുന്നു:


"പിന്നീട് എങ്ങനെയൊക്കെയോ 14 വർഷം കഴിച്ചുകൂട്ടി. കേരളത്തിലെ ഏക മുസ്‌ലിം ട്രെയിനിങ് സ്കൂൾ ആയിരുന്നു അത്.  അവരെ ശരിക്കും ബോധവാന്മാരാക്കി ഓരോ കൊല്ലവും വിട്ടയച്ചു കൊണ്ടിരുന്നപ്പോൾ ഞങ്ങൾക്കൊരു വലിയ അഭിമാനവും പ്രതീക്ഷയും ഉണ്ടായിരുന്നു. ഞങ്ങൾ വാർത്തുവിട്ട ആ യുവസമൂഹങ്ങൾ നാട്ടിൽ സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിൽ വമ്പിച്ച ഉണർവും പരിവർത്തനങ്ങളും ഉണ്ടായിക്കിരിക്കുമെന്ന്. പക്ഷേ,1949-ൽ പ്രസിദ്ധീകരിച്ച അൻസാരി മാസികയുടെ പ്രചരണത്തിന് കേരളമാകെ സഞ്ചരിച്ചപ്പോഴാണ് യാഥാർത്ഥ്യം ഗ്രഹിക്കാൻ എനിക്ക് കഴിഞ്ഞത്. മിക്ക ഗ്രാമങ്ങളിലും ഞങ്ങൾ കൊടുത്ത പാഠക്കുറിപ്പുകളും ഞങ്ങൾ നൽകിയ പരിശീലനങ്ങളും 95 ശതമാനവും കെട്ടിപ്പൂട്ടി വെച്ചിരിക്കുകയാണ്. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം-77)


ബ്രിട്ടീഷുകാർ കൊണ്ടുവന്ന ശരിയായ ഇസ്‌ലാം അവജ്ഞയോടെ നമ്മുടെ മുൻഗാമികൾ തള്ളിക്കളഞ്ഞു. മദ്രസയിൽ ഇന്നും അറബി മലയാളം പഠിപ്പിക്കുന്നു. അതുവഴി മാലയും മൗലിദും ഓതാൻ പഠിക്കുന്നു. ആത്മീയ ഊർജ്ജം ലഭിക്കുന്നു ഇന്നും സുന്നത്ത് ജമാഅത്ത് അതിൻെറ വിശ്വാസവും കർമ്മവുമായി  കേരളത്തിൽ നിലനിൽക്കുന്നു. ചുരുക്കം ആളുകൾ അഥവാ മുജാഹിദുകൾ അറബി മലയാളത്തിൽ രചിച്ചിരുന്ന മദ്രസാ പാഠപുസ്തകം 1940 ന് ശേഷം ബ്രിട്ടീഷുകാരുടെ നിർദ്ദേശപ്രകാരം മലയാളത്തിലേക്ക് മാറ്റി.  ബ്രിട്ടീഷുകാർ കൊണ്ടുവന്ന 'ശരിയായ ഇസ്‌ലാ'മും വഹാബികൾ ആഗ്രഹിച്ച അർദ്ധ യുക്തിവാദികളുടെ (അഫ്ഗാനി,അബ്ദു, റശീദ് രിള) ഇസ്‌ലാമും ഒന്നാകയാൽ  ആവേശത്തോടെ  അവർക്ക് അത് പിന്തുടരാനും സാധിച്ചു. അങ്ങനെ ബ്രിട്ടീഷുകാരുടെ രണ്ടു തീരുമാനങ്ങളും പൂർണ്ണമായി സ്വീകരിച്ച് വരണ്ട ഇസ്‌ലാമുമായി അവർ കേരളത്തിൽ തുടരുന്നു. അതോടൊപ്പം, മദ്രസ പാഠപുസ്തകത്തിന് ബ്രിട്ടീഷുകാർ നിർദ്ദേശിച്ച മലയാള ലിപി സ്വീകരിക്കാത്തതിനാൽ സുന്നികളെ മലയാള ഭാഷാ വിരോധികളാക്കി ചിത്രീകരിക്കുകയും ചെയ്യുന്നു.

മലയാളഭാഷയും ബ്രിട്ടീഷ്* *വിരോധവും തമ്മിലെന്ത്?!*

 https://www.facebook.com/100024345712315/posts/pfbid0RbDeZERHnmWoxgd9sXivcGyEY3jDv5wLXVDTC6Wo5mkhDRyP9sn5NG2ZosMCabftl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 81/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മലയാളഭാഷയും ബ്രിട്ടീഷ്*

*വിരോധവും തമ്മിലെന്ത്?!*


മലയാളഭാഷക്കെതിരെ മാപ്പിളമാർ രംഗത്ത് വന്നു എന്ന് പറയപ്പെടുന്നതിന് രണ്ട് സാധ്യതകളാണ് നാം സൂചിപ്പിച്ചത്. അതിലൊന്ന് ബ്രിട്ടീഷുകാരോടുള്ള വിരോധം തന്നെ. 


മുജാഹിദ് പ്രസിദ്ധീകരണമായ 

ശബാബ് വാരിക എഴുതുന്നു:


"കേരളത്തിലെ മുസ്‌ലിം സമൂഹത്തിൻെറ പാരമ്പര്യത്തിന് എന്തെല്ലാം പരിമിതികൾ ഉണ്ടെങ്കിലും അത് അഭിമാനകരമായ പാരമ്പര്യമാണ്. സാമ്രാജ്യത്വത്തിനെതിരെ ഒരു ജനത നടത്തിയ രാഷ്ട്രീയവും സാംസ്കാരികവുമായ സമരത്തിന്റെ ചരിത്ര ശേഖരമാണത്. അതിനിടയിൽ ഭൗതികമായ പല നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടാകും. ആധുനിക വിദ്യാഭ്യാസവും ആര്യൻ മലയാളവും പാശ്ചാത്യ ഭാഷയും മുസ്‌ലിം സമൂഹം കുറെക്കാലം അഭ്യസിക്കാതെ പോയിട്ടുണ്ടാകാം. പക്ഷേ അത്തരം നേട്ടത്തേക്കാൾ  അഭിമാനപൂർവ്വം വിലമതിക്കുന്നത് ഈ പോരാട്ടത്തെയാണ്. "

(ശബാബ് വാരിക 2019 

ജനുവരി പേജ് 22)


ബ്രിട്ടീഷുകാരോടുള്ള വിദ്വേഷം കൊണ്ട് മലയാളഭാഷക്കെതിരെ നിൽക്കാൻ എന്താണ് കാരണം ? ചരിത്രപരമായ ഒരു കാരണം ഇതിലുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ രചനാ വിപ്ലവം മുസ്‌ലിം പണ്ഡിതന്മാർ നിർവഹിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ടതാണ് മുഹിമ്മാത്തുൽ മുഅമിനീൻ, ചേറൂർ പടപ്പാട്ട്, മണ്ണാർക്കാട് പട, മഞ്ചേരി പടപ്പാട്ട് തുടങ്ങിയവ. ഇവ വായിച്ചാണത്രേ മാപ്പിളമാർക്ക് ബ്രിട്ടീഷ് വിരോധം വർദ്ധിച്ചതും അവർക്കെതിരെ പോരാടിയതും.

 

ബ്രിട്ടീഷുകാർക്കെതിരെ മാപ്പിളമാരെ ഇളക്കിവിടുന്ന ഈ രചനാ വിപ്ലവത്തെ തടയിടാൻ ബ്രിട്ടീഷുകാർ ചില തീരുമാനമാനങ്ങളെടുത്തു.

1) ഈ ഗ്രന്ഥങ്ങൾ കണ്ടു കെട്ടുക.

2) മദ്റസകളിൽ അറബി മലയാള ലിപി പൂർണ്ണമായും ഒഴിവാക്കുക; പകരം മലയാള ലിപി മദ്രസ തലങ്ങളിൽ കൊണ്ടുവരികയും ചെയ്യുക. 


ഇതിലൂടെ അറബി മലയാള ലിപിയെ ഇല്ലായ്മ ചെയ്യുകയാണ് അവരുടെ ലക്ഷ്യം. മദ്രസയിൽ നിന്ന് അറബി മലയാള ലിപി എടുത്തു മാറ്റിയാൽ പുതിയ തലമുറക്ക്  അറബി മലാള വായന തന്നെ അന്യമാവും. അപ്പോൾ, സ്വാഭാവികമായും ഇത്തരം പ്രസിദ്ധീകരണങ്ങൾ ലഭിച്ചാൽ തന്നെ അവ അവഗണിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. അതു വഴി ബ്രിട്ടീഷുകാരോടുള്ള വിദ്വേഷം പുതിയ തലമുറയിൽ പകരാതിരിക്കും. ഈ പ്ലാനിംഗിനെ അന്നത്തെ പണ്ഡിതന്മാർ ശക്തമായി എതിർത്തു തോൽപ്പിച്ചു. മലയാള ലിപി അവർ പരികണിച്ചതേയില്ല. മറിച്ച് മദ്രസ തലങ്ങളിൽ അറബി മലയാളം പഠിപ്പിക്കുകയും ആ ചരിത്രം  നിലനിർത്തുകയും ചെയ്തു. ഇതാണ് മലയാളത്തിനെതിരെ പണ്ഡിതന്മാർ രംഗത്തുവന്നു എന്നു പറയുന്നതിന്റെ വസ്തുത. 


സത്യത്തിൽ, ഇവിടെ വിരോധം മലയാളഭാഷയോടല്ല ; ബ്രിട്ടീഷുകാരോടാണെന്ന് ആർക്കും ബോധ്യപ്പെടും


സി.എൻ അഹമ്മദ് മൗലവി ഈ കഥകളൊക്കെ വിവരിക്കുന്നുണ്ട് തൻ്റെ മഹത്തായ മാപ്പിള പാരമ്പര്യം എന്ന ഗ്രന്ഥത്തിൽ :


" ഒരു സാഹിത്യകൃതി കണ്ടു കെട്ടുന്നതിന്റെ അർത്ഥം ആ നാട്ടിലെ ജനഹൃദയങ്ങളിൽ വിപ്ലവം ആളിക്കത്തിക്കുകയും അവിടുത്തെ ഭരണകൂടത്തിനെതിരിൽ വെല്ലുവിളി ഉയർത്തുകയും ചെയ്തു എന്നാണല്ലോ. ഇന്ത്യ അന്യായമായി വെട്ടിപ്പിടിച്ച് കീഴടക്കി ഭരിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടീഷ് ഭരണത്തിനെതിരിൽ മാപ്പിള സാഹിത്യകാരന്മാർ രചിച്ച കൃതികളിൽ ഏഴെണ്ണം ഗവൺമെൻറ് കണ്ടുകെട്ടിയത് ഞങ്ങൾക്ക് കണ്ടു കിട്ടിയിട്ടുണ്ട്. 


1) മുഹിമ്മാത്തുൽ മുഅ്മിനീൻ. ബ്രിട്ടീഷുകാരെ എല്ലാ നിലക്കും എതിർക്കുകയും ഒരു നിലക്കും അവരുമായി സഹകരിക്കുവാൻ പാടില്ലെന്ന് ഇസ്‌ലാമിക പ്രമാണങ്ങളെ നിരത്തിവെച്ച്കൊണ്ട് ശക്തിയായി ഉദ്ബോധിപ്പിക്കുകയും ചെയ്യുന്ന ഒരു ഗ്രന്ഥം. പ്രസിദ്ധീകരിച്ചത് താനൂർ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാർ. 1921 ലെ മദ്രാസ് ഗസറ്റിൽ ഈ ലഘുലേഖ കൈവശം വയ്ക്കുന്നവരെ വിചാരണ കൂടാതെ അഞ്ചുവർഷം ശിക്ഷിക്കുന്നതാണെന്ന് വിളംബരം ചെയ്തു. അങ്ങനെ ഇത് കണ്ടു കെട്ടുക മാത്രമല്ല ചെയ്തത്. കേരളത്തിലെ ഏറ്റവും പ്രഗൽഭരായ രണ്ട് പണ്ഡിതന്മാരെ - ചെറുശ്ശേരി അഹ്മദ് കുട്ടി മൗലവി, പാനായിക്കുളം പുതിയാപ്പിള അബ്ദുറഹ്മാൻ മൗലവി - പോലീസ് ഗൗരവപൂർവ്വം താക്കീത് ചെയ്തു വിട്ടു. അങ്ങനെ അനേകകാലം ഗ്രന്ഥകർത്താവ് അണ്ടർ ഗ്രൗണ്ടിൽ ജീവിച്ചു. അവസാനം 1930 ൽ വേഷപ്രച്ഛന്നനായി മക്കയിലേക്ക് പോയി. അവിടെ താമസിച്ചിട്ട് ഉമ്മുൽഖുറാ പത്രത്തിൽ ബ്രിട്ടനെതിരിൽ ലേഖനം എഴുതിക്കൊണ്ടിരുന്നു. അവസാനം 1942-ൽ മക്കയിൽ വെച്ച് തന്നെ അന്തരിച്ചു. " 

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം

പേജ് 71 , 72 )


ഈ പ്രസിദ്ധീകരണങ്ങളെല്ലാം അച്ചടിച്ചത് അറബി മലയാള ലിപിയിലാണ്. ഈ ലിപി എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും അറിയാവുന്നതുകൊണ്ടുതന്നെ അതിനു വായനക്കാരും വർദ്ധിച്ചു.  അപ്പോൾ പിന്നെ, ആ ലിപിയോട് ബ്രിട്ടീഷുകാർക്ക് ദേഷ്യം ഉണ്ടാവുക സ്വാഭാവികമാണല്ലോ. ആ ലിപിക്കെതിരെ പരസ്യമായി രംഗത്ത് വരാതെ അവർ ബുദ്ധിപരമായി അതിനെ നേരിട്ട ചരിത്രം സി എൻ വിശദീകരിക്കുന്നു :


"ബ്രിട്ടീഷുകാർക്ക് എന്തൊക്കെ ദോഷമുണ്ടെങ്കിലും അവർ മികച്ച ഭരണ തന്ത്രജ്ഞന്മാരായിരുന്നു. അവർ സംഗതികളുടെ മർമ്മ സ്ഥാനം സൂക്ഷിച്ചു മനസ്സിലാക്കി. ഈ അറബി ഗ്രന്ഥങ്ങളും അറബി ലിപിയിൽ എഴുതിയ ഗ്രന്ഥങ്ങളുമാണ് മാപ്പിളന്മാരെ ഇത്രയധികം ആവേശം കൊള്ളിക്കുന്നതെന്ന് അവർ ഗ്രഹിച്ചു. പക്ഷേ അത് തടയാനോ അതിനെതിരിൽ ശബ്ദമുയർത്താനോ അവർ നിന്നില്ല. അത് കൂടുതൽ അപകടകരമാണെന്ന് ആ ഭരണ തന്ത്രജ്ഞന്മാർക്കറിയാമായിരുന്നു. അവർ സൂത്രത്തിൽ മറ്റൊരു വഴിക്ക് പ്ലാനിട്ടു പ്രവർത്തിക്കാൻ ഗൂഡമായി തീരുമാനിച്ചു. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 

പേജ് 75 )


തീരുമാനങ്ങൾ തുടർന്ന് 

വായിക്കാം.

സമസ്ത: മലയാള* *ഭാഷക്കെതിരൊ?*

 https://m.facebook.com/story.php?story_fbid=pfbid0V8XqvYQHbyFC76rwpTfoyLgPTewQN65ZeJrnLcSsVS7J2Vz38eP8wz1wtGVMnAjal&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 80/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സമസ്ത: മലയാള*

*ഭാഷക്കെതിരൊ?*


മുസ്‌ലിംകൾ ഏതെങ്കിലും ഒരു ഭാഷയുടെ വിരോധികളല്ല. മലയാള ഭാഷക്ക് ലിപി സംവിധാനിക്കും മുമ്പ് അറബി അക്ഷരങ്ങൾ ഉപയോഗിച്ച് എഴുത്തും വായനയും പഠിപ്പിച്ചവരാണ് കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാർ. എന്നാൽ ഇസ്‌ലാമിന്റെ പേരിൽ പ്രവർത്തിക്കുന്ന പിഴച്ച കക്ഷികൾ ബ്രിട്ടീഷുകാർ മുസ്‌ലിംകൾക്കെതിരെ പറഞ്ഞു പരത്തിയ ആരോപണം ഏറ്റുപിടിക്കുകയും അത് സമൂഹത്തിൽ പ്രചരിപ്പിച്ച് വഹാബിപ്രസ്ഥാനം വളർത്തിയെടുക്കാനുമാണ് ശ്രമിച്ചിരുന്നത്. ഈ ചരിത്ര യാഥാർത്ഥ്യങ്ങളാണ് മുമ്പ് നാം വിശദീകരിച്ചത്. മലയാളഭാഷയുമായി മുസ്‌ലിംകൾക്ക് ബന്ധമുണ്ടായിരുന്നില്ല എന്ന മൗലവിമാരുടെ ആരോപണങ്ങളുടെ നിജസ്ഥിതി നമുക്ക് പരിശോധിക്കാം. 


"ഇംഗ്ലീഷിനെ പോലെ മലയാളവും മാപ്പിളമാർക്ക് നിഷിദ്ധമാണെന്നും എഴുത്തു കുത്തുകൾ അറബി മലയാളത്തിൽ മാത്രമേ പാടുള്ളൂ എന്നും അവർ നിഷ്കർഷിച്ചു. അതോടുകൂടി മാപ്പിളമാർക്ക് മലയാളി പൊതു സമൂഹവുമായി മാനകഭാഷയിൽ ആശയവിനിമയം അസാധ്യമാവുകയും സമൂഹ മുഖ്യധാരവുമായുള്ള ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ട ഒരു ദ്വീപ് സമുദായികതയായി അവർ പരിണമിക്കുകയും ചെയ്തു. "

(നവോത്ഥാനത്തിന്റെ 

ഒരു നൂറ്റാണ്ട് കെ എൻ എം 

പേജ് 15)

മുസ്‌ലിംകൾ മലയാളഭാഷക്കെ

തിരായിരുന്നത്രെ!

ഈ പറയുന്നതിനൊന്നും ഒരു ചരിത്രരേഖ മൗലവിമാർക്ക് തെളിവായി ഉദ്ധരിക്കാനില്ലങ്കിലും എല്ലാ സ്ഥലത്തും ഈ നുണ അവർ പ്രചരിപ്പിച്ചു കൊണ്ടേയിരിക്കും. അവരുടെ ലക്ഷ്യം 1921 നു മുമ്പുള്ള കാലം ജാഹിലിയ്യാ കാലമാണെന്ന് പ്രചരിപ്പിക്കൽ മാത്രമാണ്. 


മാപ്പിളമാർ മലയാളഭാഷക്കെതിരായിരുന്നെങ്കിൽ അവർ ഏത് ഭാഷയിലായിരിക്കും കേരളത്തിൽ ആശയവിനിമയം നടത്തിയിരുന്നത് ? അന്നത്തെ പണ്ഡിതന്മാർ എന്നല്ല എല്ലാ മാപ്പിളമാരും സംസാരിച്ചിരുന്നത് മലയാളഭാഷ തന്നെയല്ലെ? 


മാത്രമല്ല, മുജാഹിദ് പണ്ഡിതസഭ പ്രസിഡണ്ടും എഴുത്തുകാരനുമായിരുന്ന കെ ഉമർ മൗലവി മലയാള ഭാഷ പഠിച്ചത് കുട്ടിക്കാലത്ത് (സുന്നി യായിരുന്ന കാലം) പള്ളി ദറസിലെ സഹപാഠിയിൽ നിന്നായിരുന്നു. 


സമസ്തയുടെ ആദ്യകാല നേതൃത്വമായിരുന്ന പാങ്ങിൽ എ പി അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ ദർസിൽ പഠിക്കുന്ന കാലം അനുസ്മരിച്ചുകൊണ്ട് കെ. ഉമർ മൗലവി എഴുതുന്നു:


"അറബി മലയാളം ഭംഗിയായി എഴുതാൻ ശീലിച്ചതിനാൽ പാങ്ങിൽ മുസ്‌ലിയാർ തന്റെ നോട്ടീസുകളും ലഘുലേഖകളും ഫത് വകളും തയ്യാറാക്കുന്ന എഴുത്തുകാരനായി എന്നെ സ്വീകരിച്ചു. ഈ ദർസ് വിദ്യാഭ്യാസ കാലഘട്ടത്തിലാണ് ഞാൻ മലയാളം പഠിച്ചത്. എൻെറ സഹപാഠി കായംകുളം കീരിക്കാട് ദേശത്ത് ഉമർകുട്ടി മുസ്‌ലിയാരാണ് എന്നെ മലയാളം പഠിപ്പിച്ച ഗുരുനാഥൻ."

(സൽസബീൽ മാസിക 

1997 സെപ്റ്റംബർ 20 )


പാങ്ങിൽ ഉസ്താദിൻറെ ദർസിൽ നിന്നാണ് ഉമർ മൗലവി മലയാളം പഠിച്ചതെങ്കിൽ സുന്നികൾക്ക് മലയാളഭാഷയോട് വെറുപ്പില്ലെന്ന കാര്യം ഉറപ്പാണ്.


പിന്നെ എവിടുന്നു വന്നു ഈ ആരോപണങ്ങൾ. രണ്ട് സാധ്യതകളാണ് ഇതിനുള്ളത്.


1) മത വിഷയങ്ങൾ പഠിപ്പിക്കാൻ മലയാളലിപിയേകാൾ ഏറ്റവും നല്ലത് അറബി മലയാള ലിപിയാണ്. കാരണം അറബിയിലെ പല അക്ഷരങ്ങളും മലയാള ലിപിയിൽ ലഭ്യമല്ല.  അല്ലാഹു, വുളു, തുടങ്ങിയ പദങ്ങളൊന്നും മലയാള ലിപിയിൽ എഴുതി പഠിപ്പിക്കുക പ്രയാസമാണ്. അതിനാൽ മത വിഷയങ്ങൾ പഠിപ്പിക്കാൻ ഏറ്റവും നല്ലത് അറബി മലയാള ലിപി തന്നെയാണ്. മലയാള ലിപി രൂപപ്പെടും മുമ്പേ അറബി മലയാള ലിപി നിലവിലുള്ളതിനാൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അറിയാവുന്ന ലിപി കൂടിയായിരുന്നു അറബി മലയാളം. അതിനാൽ മലയാള ലിപിയെക്കാൾ അറബി മലയാളത്തിന് മുൻഗണന നൽകി. മലയാള ലിപി മദ്രസ പഠനത്തിന് ഉപയോഗിച്ചിരുന്നില്ല. ഇത് എടുത്തു കാട്ടിയാവാം മാപ്പിളമാർ മലയാള ഭാഷക്കെതിരാണെന്ന  ആരോപണം വന്നത്.


2) ബ്രിട്ടീഷുകാർക്ക് ഏറ്റവും കൂടുതൽ വെറുപ്പ് ഉണ്ടായിരുന്നത് അറബി മലയാള ലിപിയോടായിരുന്നു. കാരണം അവർക്കെതിരെ  മുസ്‌ലിം സമൂഹത്തെ ഇളക്കി വിട്ടതിന് പിന്നിൽ അറബി മലയാള ഭാഷയിൽ ഇറങ്ങിയ ഗ്രന്ഥങ്ങളായിരുന്നു. ഇത് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ അറബി മലയാള ലിപിക്കെതിരെ രംഗത്ത് വരികയും മദ്രസകളിൽ അറബി മലയാളം ഒഴിവാക്കി മലയാള ലിപി ഉപയോഗിക്കണമെന്ന് തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതിനെ മാപ്പിളമാർ ശക്തമായി എതിർക്കുകയും അറബി മലയാള ലിപിയിൽ തന്നെ മദ്രസകൾ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. ഈ രണ്ട് സാഹചര്യങ്ങളും മറച്ചുവെച്ച്  മാപ്പിളമാർ മലയാള ഭാഷക്കെതിരാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയും അതിലൂടെ കാര്യം നേടാനുമാണ് ആധുനിക മുജാഹിദ് മൗലവിമാർ ശ്രമിച്ചിട്ടുള്ളത്. 

ഈ രണ്ട് സാധ്യതകൾക്കുമുള്ള ചരിത്ര രേഖകൾ തുടർന്ന് നമുക്ക് വായിക്കാം.

ഇംഗ്ലീഷ് ഭാഷാ വിരോധം ;* *വസ്തുത മൗലവിമാർക്കും* *അറിയാം*

 https://m.facebook.com/story.php?story_fbid=pfbid02yejgMtqJM4iEiRYXZSPR2Vc15BRNjuuwJXBz54CT5wDG6zqmkH6EdcnX39iMWDgDl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 79/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ഇംഗ്ലീഷ് ഭാഷാ വിരോധം ;*

*വസ്തുത മൗലവിമാർക്കും*

*അറിയാം*


ബ്രിട്ടീഷുകാരോടും ബ്രിട്ടീഷ് സംസ്കാരത്തോടുമുള്ള അമർഷം രേഖപ്പെടുത്തലാണ് അവരുടെ ഭാഷ പോലും മാറ്റിവെക്കാൻ ഇന്ത്യക്കാരെ പ്രേരിപ്പിച്ചത് എന്ന് മൗലവിമാർക്കും അറിയാവുന്ന വസ്തുത തന്നെയാണ്. 


"ഇന്ത്യയിൽ ഇംഗ്ലീഷുകാരുടെ ഗ്രന്ഥങ്ങൾ വായിക്കുക, ഇംഗ്ലീഷ് പഠിക്കുക, മലയാളം തന്നെ പഠിക്കുക എന്നതിൽ നിന്ന് നമ്മെ വിമുഖരാക്കിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു....

ബ്രിട്ടീഷുകാരോട് സ്വാഭാവികമായ വെറുപ്പും വിദ്വേഷവും മുസ്‌ലിം സമുദായത്തിൽ വേരൂന്നി വരാൻ തുടങ്ങി. ഒന്നാം സ്വാതന്ത്ര്യ സമരത്തോടെ വിദ്വേഷം വർദ്ധിച്ചു. അവരുടെ വിദ്യാഭ്യാസം ഭരണം എന്നിവയോടുള്ള വിദ്വേഷത്തിലാണ് പിൽക്കാലത്ത് വിദ്യാഭ്യാസത്തിൽ നിന്ന് വിമുഖരായി നമ്മൾ മാറി നിന്നു പോയത്. "

(ശബാബ് സെമിനാർ 

പതിപ്പ് 1997 പേ: 25 )


മുജാഹിദ് സ്ഥാപക നേതാക്കളോടൊപ്പം ചേർന്ന് അവരുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഒതായിലെ പി വി ഉമ്മർകുട്ടി ഹാജി രേഖപ്പെടുത്തുന്നത് കാണുക:


"വിദേശ വസ്തുക്കൾ ബഹിഷ്കരിക്കുക, സ്വദേശി വസ്ത്രങ്ങളോടും സ്വദേശത്തോടും കൂറുപുലർത്തുക, ബ്രിട്ടീഷുകാരോടും ബ്രിട്ടീഷ് സംസ്കാരത്തോടും വെറുപ്പ് പ്രകടിപ്പിക്കുക മുതലായ കാര്യങ്ങളായിരുന്നു നയമായി സ്വീകരിച്ചിരുന്നത്. ആ അടിസ്ഥാനത്തിലാണ് ചില മതപണ്ഡിതന്മാർ ഇംഗ്ലീഷ് പഠിക്കാനും പഠിപ്പിക്കാനും പാടില്ലെന്നും ഇംഗ്ലീഷ് ഭാഷ നരകത്തിലെ ഭാഷയാണെന്നും പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. തിരൂരങ്ങാടി പള്ളിക്ക് ബ്രിട്ടീഷ് പട്ടാളം വെടിവച്ച വാർത്ത കേട്ടപാടെ മുസ്‌ലിംകളിൽ ബ്രിട്ടീഷ് വിരോധം ആളിക്കത്തി. "

(ഒതായിയും ഇസ്‌ലാഹി

 പ്രസ്ഥാനവും ഉമ്മർകുട്ടി 

ഹാജിയുടെ ഓർമ്മകളിൽ

പേജ് : 57 കെ എൻ എം )


വടകര സി എം ഹോസ്പിറ്റൽ എംഡി ഡോക്ടർ സി എം കുഞ്ഞി മൂസ എഴുതുന്നു:


"1921ൽ തെക്കേ മലബാറിൽ നടന്ന കലാപവും മുസ്‌ലിംകളിൽ ബ്രിട്ടീഷ് വിരുദ്ധ മനോഭാവം വളർത്തിയെടുത്തു. ബ്രിട്ടീഷുകാരുടേതായവയെല്ലാം ബഹിഷ്കരിക്കുക എന്ന പ്രവണതയിൽ സ്വാഭാവികമായും ഇംഗ്ലീഷ് വിദ്യാഭ്യാസവും ഉൾപ്പെടുകയായിരുന്നു. "

(ഓർമ്മകളുടെ കയ്യൊപ്പ് പേജ് 32 )


ഇങ്ങനെ ചരിത്രപരമായി വിവരമുള്ളവരെല്ലാം സമ്മതിച്ച ഈ യാഥാർത്ഥ്യത്തെ സുന്നി പണ്ഡിതന്മാരോടുള്ള അന്ധമായ വിദ്വേഷത്താൽ ഒരു പുരുഷായുസ്സ് നഷ്ടപ്പെടുത്തിയ കെ ഉമർ മൗലവി ഈ ചരിത്ര വസ്തുതയെ തള്ളിക്കളഞ്ഞിട്ടുണ്ട്.


"ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള കടുത്ത വെറുപ്പും അമർഷവുമാണ് വിദ്യാഭ്യാസ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യാൻ മുസ്‌ലിയാക്കളെ പ്രേരിപ്പിച്ചത് എന്നാണ് ആധുനിക ഭാഷ്യം. സ്വരാജ്യ സ്നേഹത്തിന്റെ മകുടോദാഹരണം. പച്ചക്കള്ളമാണിത്.

(ഓർമ്മകളുടെ തീരത്ത് 

കെ. ഉമർ മൗലവി പേജ് 8)

സമസ്ത ഇംഗ്ലീഷ്* *ഭാഷക്കെതിരൊ

 https://www.facebook.com/100024345712315/posts/pfbid0bRqbfXS1e76KKp7vr2ismF8hkUzTC7a5HHv8Ty9TM7astxfYxR37EY428kcs2MXSl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 78/313

✍️ Aslam saquafi payyoli


*സമസ്ത ഇംഗ്ലീഷ്*

*ഭാഷക്കെതിരൊ?*


സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സുന്നി പണ്ഡിത സംഘടന വിദ്യാഭ്യാസത്തിനെതിരായിരുന്നു എന്നതിന് രേഖയായി മൗലവിമാർ പ്രചരിപ്പിക്കുന്ന ഒന്നാണ് സമസ്ത ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ എതിർത്തുവെന്നത്. കേട്ടാൽ തോന്നും സമസ്ത രൂപീകരിച്ച് ആദ്യമെടുത്ത തീരുമാനം ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കരുതെന്നാണെന്ന്. സമസ്തയുടെ സമ്മേളന പ്രമേയങ്ങളിലോ മറ്റോ  ഇത്തരം ഒരു തീരുമാനം ഉദ്ധരിക്കാൻ മൗലവിമാർക്ക് സാധിക്കുന്നുമില്ല. സമസ്തയെ പിന്തിരിപ്പൻ വിഭാഗമായി ചിത്രീകരിക്കാൻ ചരിത്രത്തെ വളച്ചൊടിക്കുകയാണ് മൗലവിമാർ ചെയ്യുന്നത്.


"ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ ഹറാമായി പ്രഖ്യാപിച്ചു മുസ്‌ലിം സമുദായത്തെ ലോകത്തിൽ നിന്ന് ഒറ്റപ്പെടുത്തി. "

(നവോത്ഥാനത്തിന്റെ 

ഒരു നൂറ്റാണ്ട് കെ എൻ എം

പേജ് : 15)


എന്നാൽ സമസ്ത രൂപീകരിക്കുന്നതിന്റെ വർഷങ്ങൾക്കു മുമ്പ് ബ്രിട്ടീഷുകാരോടുള്ള നിസ്സഹകരണത്തിന്റെ ഭാഗമായി തീരുമാനിക്കപ്പെട്ടതാണ് ബ്രിട്ടീഷുകാരുടെ ഭാഷാ വിരോധം. ഒരു നാടിന്റെ ഭരണാധികാരോടുള്ള അമർഷം അവരുടെ ഉൽപ്പന്നത്തെ ബഹിഷ്കരിച്ച് പ്രകടിപ്പിക്കുന്നത് പോലെ  ബ്രിട്ടീഷുകാരോടുള്ള വിരോധത്താൽ അവരുടെ ഉൽപന്നങ്ങൾ മാത്രമല്ല ഭാഷ പോലും ഉപയോഗിക്കരുതെന്ന്  അന്നത്തെ രാഷ്ട്രീയക്കാരടക്കം പലരും തീരുമാനിച്ചിട്ടുണ്ട്. 

നാടിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുന്ന മുസ്‌ലിം പണ്ഡിതന്മാർ ഈ ബഹിഷ്കരണ പരിപാടികൾക്കും മുന്നിൽ നിന്നു എന്നത് ശരിയാണ്. എന്നാൽ അത് പിന്തിരിപ്പൻ നയമായി ചരിത്രമറിയുന്ന ഒരാളും അഭിപ്രായപ്പെട്ടിട്ടില്ല.


ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുളള കാസർകോട് ആലിയ അറബി കോളേജ് സുവനീർ (1978) ഈ ചരിത്രം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.


"1885 ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപം കൊള്ളുന്നതിനു മുമ്പ് തന്നെ ഇവിടത്തെ മുസ്ലിം പണ്ഡിതന്മാർ നാട്ടിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. അതിനാവശ്യമായ പല കർമ്മ പരിപാടികളും ആസൂത്രണം ചെയ്തുവന്നു. അക്കാലത്താണ് ഇംഗ്ലീഷ് ഭാഷയും എല്ലാ ഇംഗ്ലീഷ് നിർമ്മിത വസ്തുക്കളും വർജിക്കണമെന്നുള്ള തീരുമാനമെടുത്തത്. അത് ഇംഗ്ലീഷ് ഭാഷയോടുള്ള വെറുപ്പു കൊണ്ടല്ല ദേശീയ വികാരത്താലുള്ള ആവേശം കൊണ്ട് മാത്രമായിരുന്നു. അത് തെറ്റാണെന്ന് ആരെങ്കിലും പറയുമോ ?


മുസ്‌ലിംകൾക്കെതിരായി അവർ ചെയ്തുകൂട്ടിയ വിക്രിയകൾ വിവരിക്കുക പ്രയാസമാണ്. ഒരു ദിവസം ഡൽഹിയിലെ ചെങ്കോട്ടക്കടുത്ത് ഒരു മുസ്‌ലിം യുവാവിനെ അവർ വെടിവെച്ചുകൊന്നു. അന്നു മുതൽ അവിടുത്തെ മുസ്‌ലിംകൾ ഇംഗ്ലീഷുകാരുടെ ജന്മ ശത്രുക്കളായി മാറി. 1763 ൽ ഇമാം ശാഹ് വലിയുല്ലാഹിദ്ദഹ് ലവി പുറപ്പെടുവിച്ച ഒരു ഫത്‌വയിലൂടെയായിരുന്നു ഇംഗ്ലീഷ് പഠിക്കൽ ഹറാമാണെന്നും ബ്രിട്ടീഷ് ആധിപത്യത്തിലുള്ള നാടുകൾ ദാറുൽ ഹർ ബാണെന്നും ലോകത്തെ അറിയിച്ചത്. ഇതിൻെറ പേരിൽ ഇംഗ്ലീഷുകാർ പണ്ഡിതന്മാരെയും അറസ്റ്റ് ചെയ്യുകയുണ്ടായി. 


എന്നാൽ ഈ ആഹ്വാനം ഉന്നയിച്ചത് മുസ്‌ലിംകൾ മാത്രമായിരുന്നില്ല. മറ്റു പല സംഘടനകളും ഇപ്രകാരം ചെയ്തു. മലബാർ, തെക്കൻ കർണാടക എന്നീ പ്രദേശങ്ങളിലെ കോൺഗ്രസുകാരും ഇങ്ങനെ ഒരു നിസ്സഹകരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിൻെറ പ്രചാരത്തിനായി മലയാളത്തിലും കന്നടയിലും പല കൃതികളും അവർ എഴുതി പരസ്യപ്പെടുത്തിയിട്ടുണ്ട്.  ഇംഗ്ലീഷ് ഭാഷയോടും വിദ്യാഭ്യാസ സമ്പ്രദായത്തോടും നിസ്സഹകരണം പ്രഖ്യാപിച്ചതിനാൽ ഇംഗ്ലീഷുകാർ മുസ്‌ലിംകളെ അവഗണിച്ചു പിന്നോക്ക സമുദായമാക്കി കണക്കാക്കി. "

(ആലിയ കോളേജ് 

സുവനീർ - 1978 പേ: 72, 73 )


1763 ൽ ശാഹ്  വലിയുല്ലാഹിദ്ദഹ് ലവിയാണ് ഇംഗ്ലീഷ് ഭാഷ വിരുദ്ധ ഫത്‌വ പുറപ്പെടീച്ചത് എന്നു വരുമ്പോൾ ഇംഗ്ലീഷ് ഭാഷ വിരോധം ലോകത്തിൽ നിന്ന് മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്തിയ പിന്തിരിപ്പൻ നയമാണ് എന്ന മൗലവിമാരുടെ കണ്ടെത്തൽ മൗലവിമാർക്ക് തന്നെയാണ് വിനയാവുന്നത്. ശാഹ് വലിയുല്ലാഹിയെ കുറിച്ച് മുജാഹിദ് മൗലവിമാരുടെ നിലപാടറിയുമ്പോൾ കാര്യം വ്യക്തമാകും.

*120 വർഷം മുമ്പ് ഹറമിലെ* *മുതഅല്ലിമും മുദരിസും* കോടഞ്ചേരി

 https://m.facebook.com/story.php?story_fbid=pfbid0Qs4TK7yUiqybopCdXx7GfY6H4538zsXFTzA4nGdq2uV3FPWtk8EXN9yXuoMVrME7l&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 77/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*120 വർഷം മുമ്പ് ഹറമിലെ* 

*മുതഅല്ലിമും മുദരിസും*

കോ

1921 നു മുമ്പ് വഫാത്തായിപ്പോയ കേരളീയ പണ്ഡിതരുടെ ചരിത്രം പരതി നോേക്കുമ്പോൾ ഉന്നത വിദ്യാഭ്യാസം നേടിയ വലിയ വിപ്ലവങ്ങൾ സൃഷ്ടിച്ച ഒരുപാട് ആലിമീങ്ങളുടെ ചരിത്രം കാണാൻ സാധിച്ചു. അതിൽ പ്രധാനപ്പെട്ട വ്യക്തിത്വമാണ് പത്തുവർഷത്തോളം ഹറമിൽ പഠിക്കുകയും അവിടെ ദർസ് നടത്തുകയും ചെയ്ത കോടഞ്ചേരി അഹ്മദ് മുസ്‌ലിയാർ. ശാഫിഈ മദ്ഹബിലെ പ്രസിദ്ധ കർമശാസ്ത്ര ഗ്രന്ഥമായ തുഹ്ഫക്ക് വിശദീകരണമെഴുതിയ അബ്ദുൽ ഹമീദ് ശർവാനി, മക്കയിലെ മുഫ്തിയായിരുന്ന സയ്യിദ് അഹ്മദ് സൈനി ദഹ്‌ലാൻ എന്നിവർ കോടഞ്ചേരി ഉസ്താദിന്റെ മക്കയിലെ ഗുരുവര്യരാണ്. 


ഫത്ഹുൽ മുഈനിന് വിശദീകരണമെഴുതിയ സയ്യിദ് ബക് രി എന്നവർ കോടഞ്ചേരി ഉസ്താദിന്റെ മക്കയിലെ ശിഷ്യരിൽ പ്രധാനിയാണ്.


ചെറുപ്പത്തിൽ പിതാവ് മരണപ്പെട്ടു. ഉമ്മയുടെ സംരക്ഷണത്തിൽ വളർന്ന അഹ്മദ് മുസ്‌ലിയാർ വലിയ പുരോഗതി പ്രാപിക്കാനുള്ള കാരണം നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാർ മലയാളത്തിലെ മഹാരഥന്മാർ എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.

"മന്ദബുദ്ധിയായ കുട്ടിയെ ഓർത്ത് ദുഃഖിക്കുന്ന മാതാവ് ഒരു ദിവസം മകനെ കൂട്ടി ഉമർ ഖാളിയുടെ സമീപത്തെത്തി വേവലാതിപ്പെട്ടു. കുട്ടിയുടെ ബുദ്ധി വികാസത്തിനും പഠന പുരോഗതിക്കും വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. ഉമർ ഖാളി ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് മാതാവും കുട്ടിയും അവിടെ എത്തിയത്. മാതാവിന്റെ വേവലാതി കേട്ട ഉമർ ഖാളി തൻ്റെ ഭക്ഷണപാത്രത്തിൽ നിന്ന് ഒരു പിടിവാരി കുട്ടിയുടെ വായിലിട്ടു കൊടുത്തു. എന്നിട്ട് പറഞ്ഞു അവനെ ചൊല്ലി പരിഭവപ്പെടേണ്ട അവൻ ഭാവിയിൽ മഹാപണ്ഡിതനാകും. "


സൈനുദ്ദീൻ മഖ്ദൂം അഖീർ, ചാലിലകത്ത് കുസാഈ ഹാജി, നാദാപുരം മേനക്കോത്തോർ തുടങ്ങിയവർ കോടഞ്ചേരി ഉസ്താദിന്റെ പ്രധാന ഗുരുനാഥന്മാരാണ്.


ഗുരുനാഥന്മാരെല്ലാം വിപ്ലവം സൃഷ്ടിച്ചവർ തന്നെയാണ്. ഉമർ ഖാളിയുടെ ശിഷ്യനായ സൈനുദ്ദീൻ അഖീർ അഞ്ചുവർഷം ഹറമിൽ മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അറേബ്യൻ പണ്ഡിതർക്ക് വലിയ ആദരവും ബഹുമാനവും ആയിരുന്നു മഖ്ദും തങ്ങളോട്. 


ഉമർ ഖാളി(റ)യുടെ സഹപാഠിയും മമ്പുറം തങ്ങളുടെ ഉറ്റസുഹൃത്തുമായിരുന്നു ചാലിലകത്ത് കുസാഇ ഹാജി. 


ഉമർ ഖാളിയുടെ ശിഷ്യനും വടക്കേ മലബാറിലെ പൊന്നാനി എന്നറിയപ്പെടുന്ന നാദാപുരത്തിന് പേരും പ്രശസ്തിയും നേടിക്കൊടുത്ത അനേകം പണ്ഡിതരിൽ പ്രധാനിയുമാണ് മേനക്കോത്തോർ എന്നറിയപ്പെടുന്ന കുഞ്ഞഹമ്മദ് കുട്ടി മുസ്‌ലിയാർ.


ശിഷ്യരിൽ പ്രധാനിയാണ് 1918വഫാത്തായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. ഇവരുടെ ശിഷ്യരിൽ പ്രധാനിയാണ് ഖുതുബി മുഹമ്മദ് മുസ്‌ലിയാർ.

സി എൻ എഴുതുന്നു:

"കേരള മുസ്‌ലിം ചരിത്രത്തിലെ ഒരു നാഴികക്കല്ല് തന്നെയായിരുന്നു മൗലാന കുഞ്ഞഹമ്മദ് ഹാജി. ഇന്നിവിടെ കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ വിദ്യാഭ്യാസ വിഷയത്തിൽ കാണുന്ന ഉണർവും പുരോഗതിയും ആരംഭിച്ചത് അദ്ദേഹത്തിൻ്റെ ജീവിതകാലം മുതൽക്കാണ്. മറ്റു സംസ്ഥാനങ്ങളിൽ ചെന്നു നോക്കിയാൽ ആ യാഥാർത്ഥ്യം കൂടുതൽ വ്യക്തമായി കാണാം. അറബി ഭാഷയും മത വിഷയങ്ങളും ആധുനിക രീതിയിൽ പഠിപ്പിക്കുവാൻ വേണ്ടി മാതൃകാപരമായ പല പുസ്തകങ്ങളും അദ്ദേഹം തയ്യാർ ചെയ്തു നടപ്പിൽ വരുത്തിയിട്ടുണ്ട്. ഇംഗ്ലീഷും ആധുനിക ശാസ്ത്രവും പഠിക്കുവാൻ ശക്തിയായ പ്രേരണ നൽകിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. മാപ്പിള സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി ജീവിതം ബലിയർപ്പിച്ച ഈ മഹാ പുരുഷന്മാർക്ക് എല്ലാവർക്കും അല്ലാഹു നിത്യശാന്തി നൽകട്ടെ അതല്ലാതെ അവർക്കുവേണ്ടി നമുക്ക് എന്ത് ചെയ്യാൻ കഴിയും. "


(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 70)

മുഹിയുദ്ദീൻ മാല* *നൂൽ മാല, കപ്പപ്പാട്ട്* *ആദ്യ കാല രചനകൾ 76

 https://m.facebook.com/story.php?story_fbid=pfbid033tg9G8JFqcgrmWisPgTLFDZGQu7eSYputEGAcZvkw11jhNVfHon9BStV9UxhTb3Ul&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 76/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മുഹിയുദ്ദീൻ മാല* 

*നൂൽ മാല, കപ്പപ്പാട്ട്*

*ആദ്യ കാല രചനകൾ*


നമ്മുടെ മുൻഗാമികളിൽ പൂർവ്വസൂരികളിൽ കഴിവുറ്റ പണ്ഡിതരും സാഹിത്യകാരും ധാരാളം ഉണ്ടായിരുന്നു. അന്നത്തെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ധാരാളം കവിതകളും ഗ്രന്ഥങ്ങളും അവർ രചിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും ഒരു കാലഘട്ടത്തിൽ മാത്രം പരിമിതമായിരുന്നില്ല. പക്ഷേ, ആദ്യകാലത്തെ ഗ്രന്ഥങ്ങളിൽ ചിലത് പിൽക്കാലത്ത് പല കാരണങ്ങളാൽ നഷ്ടപ്പെട്ടുപോയി എന്നതാണ് വസ്തുത.


നിലവിലുള്ള ഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കം ഉള്ളത് ഖാളി മുഹമ്മദ് എന്നവരുടെ മുഹിയുദ്ദീൻ മാലയാണ്.


സി എൻ അഹമ്മദ് മൗലവി എഴുതുന്നു:


"അച്ചടിക്കാൻ പണ്ടേ ഉപകരണങ്ങൾ ഇല്ലാത്തതുകൊണ്ട് മാപ്പിളമാരുടെ പുരാതന കൃതികളെല്ലാം നശിച്ചുപോയി. 371 കൊല്ലം മുമ്പ്( സി.എൻ ഇത് എഴുതുന്നത് 1978 ലാണ്) രചിച്ച മുഹിയുദ്ധീൻ മാലയാണ് ഇന്ന് നശിച്ചു പോകാതെ അവശേഷിച്ചതിൽ ഏറ്റവും പഴക്കമുള്ളത്. അത് രചിച്ചത് കൊല്ലം 782ൽ (മലയാള കൊല്ല വർഷം)ആണെന്ന് ആ പാട്ടിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

(മഹത്തായ മാപ്പിള

സാഹിത്യ പാരമ്പര്യം പേജ് 44 )


തുഞ്ചനെഴുത്തച്ഛൻ മലയാള ലിപി രൂപപ്പെടുത്തുന്നതിന് മുമ്പാണ് മുഹിയുദ്ദീൻ മാല രചന എന്നത് അറബി മലയാളത്തിന്റെ ചരിത്ര പാരമ്പര്യം കൂടി തെളിയിക്കുന്നുണ്ട്.


"ആധുനിക ഭാഷാ ലിപിയുടെ പ്രണേതാവായ സർവ്വശ്രീ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ പ്രഖ്യാതമായ ആധ്യാത്മരാമായണം രചിക്കുന്നതിന് അഞ്ചുവർഷം മുമ്പാണ് മുഹിയുദ്ദീൻ മാല രചിച്ചത്. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 152)


കേരളത്തിൽ ഇസ്‌ലാം പ്രചരിപ്പിച്ച മാലിക് ബിനു ദീനാർ സംഘത്തിലുണ്ടായിരുന്ന മാലിക് ബിനു ഹബീബാണ് ഖാസികുടുംബത്തിൻെറ പിതാവ്. മാലിക് ബിൻ ഹബീബ് മദീനക്കാരനായ മുഹമ്മദ് അൻസാരി(റ) എന്ന സ്വഹാബിയുടെ പുത്രനാണ്. മുഹിയുദ്ധീൻ മാലയുടെ രചയിതാവായ ഖാളി മുഹമ്മദ്(റ) എന്നവരുടെ പത്താമത്തെ ഉപ്പാപ്പയാണ് സ്വഹാബിയായ മുഹമ്മദുൽ അൻസാരി(റ).


ഖാളി മുഹമ്മദ്(റ) ന്റെ പിതൃപരമ്പര താഴെപ്പറയും പ്രകാരമാകുന്നു :


1- പിതാവ് ഖാസി അബ്ദുൽ അസീസ്

2- അല്ലാമ ശിഹാബുദ്ദീൻ അഹ്മദ് ഖാസി

3 - ഖാസി അബൂബക്കർ ഫഖ്റുദ്ദീൻ (സൈനുദ്ദീൻ മഖ്ദൂമിന്റെ ഉസ്താദ്. ഇവർ രൂപപ്പെടുത്തിയ ദർസ് സിലബസാണ് പൊന്നാനി പണ്ഡിതന്മാർ സ്വീകരിച്ചുവരുന്നത് )

4- ഖാസി സൈനുദ്ദീൻ റമളാൻ ശാലിയാത്തി

5- ഖാസി മൂസ

6- ഖാസി ഇബ്റാഹിം

7- ഖാസി മുഹമ്മദ് ബിൻ മാലിക്

8 - മാലിക് ബിൻ ഹബീബ്

9 -ഹബീബ് ബിൻ മാലിക്

10-മുഹമ്മദുൽ അൻസാരി(റ)


ഹിജ്റ 980 ൽ കോഴിക്കോട്ടാണ് ഖാളി മുഹമ്മദ് (റ) ഭൂജാതനായത്. പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഹദീസ്, തഫ്സീർ, ഫിഖ്ഹ്, നിദാനശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങി അനേകം വിജ്ഞാന ശാഖകൾ അദ്ദേഹം സ്വായത്തമാക്കി. പ്രഗൽഭനായ ഒരു ചരിത്രകാരനും ബഹുഭാഷാ പണ്ഡിതനമായിരുന്നു. ഖിബ്‌ല നിർണ്ണയിക്കുന്നതിലും ഭൂമിശാസ്ത്രപരമായ മറ്റുകാര്യങ്ങളിലും സമകാലികരിൽ അദ്ദേഹത്തിന് തുല്യരെ കണ്ടെത്താൻ പ്രയാസമാണ്. കോഴിക്കോട് കുറ്റിച്ചിറയിൽ ഉള്ള വിശാലമായ ജുമാഅത്ത് പള്ളിയിൽ ദീർഘകാലം മുദരിസ് ആയിരുന്നു. നിരവധി അറബി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

(അവലബം: മലയാളത്തിലെ

മഹാരഥന്മാർ

മുഹമ്മദലി മുസ്‌ല്യാർ നെല്ലിക്കുത്ത്.)

*നൂൽ മാല*


മഖ്ദൂം തങ്ങളുടെ ശിഷ്യനും പ്രഗൽഭ പണ്ഡിതനുമായിരുന്ന തലശ്ശേരി കുഞ്ഞായി മുസ്‌ലിയാരാണ് നൂൽ മാലയുടെ രചയിതാവ്.


സി എൻ അഹമ്മദ് മൗലവി എഴുതുന്നു:

" മാപ്പിള സാഹിത്യ കളരിയിൽ ഫലിതപ്രിയന്മാരായി വിഹരിച്ചിരുന്ന മഹാ വ്യക്തികൾ ദുർബലമല്ല. അക്കൂട്ടത്തിൽ വിശ്രുതനാണ് കുഞ്ഞായിൻ മുസ്‌ലിയാർ.  മുഹിയുദ്ദീൻ മാല രചിച്ച് സുമാർ 130 വർഷങ്ങൾക്കുശേഷമാണ് കുഞ്ഞായി മുസ്‌ലിയാർ തൻ്റെ പ്രഥമ മാപ്പിള കാവ്യമായ നൂൽമദ്ഹ് എഴുതിയത്. ഈ കൃതി നൂൽമാല എന്ന പേരിൽ തലശ്ശേരിയിൽ നിന്ന് മുദ്രണം ചെയ്തിട്ടുണ്ട്. ഇത് രചിക്കപ്പെട്ടത് ഹിജ്റ: 1151ലാണ്. 


മുഹിയുദ്ദീൻ മാലക്കും നൂൽമദ്ഹിനുമിടയിൽ കഴിഞ്ഞുകടന്ന 130 വർഷത്തെ മാപ്പിളമാരുടെ സാഹിത്യങ്ങൾ അച്ചടിയില്ലാത്തതുമൂലം നശിച്ചതായിരിക്കണം. പോർത്തുഗീസുകാർ,ലന്തക്കാർ, ബ്രിട്ടീഷുകാർ മുതലായവർ നശിപ്പിച്ചതും തട്ടിയെടുത്തതുമായ മാപ്പിള ഗദ്യ - പദ്യകൃതികൾ എത്രയാണെന്ന് തിട്ടപ്പെടുത്തുക സാധ്യമല്ല. 253 വർഷത്തെ (ഇത് എഴുതുന്നത് 1978 ൽ) പഴക്കമുള്ള നൂൽമാലയുടെ കർത്താവ് ഉന്നതരായ ഭക്തകവികളിൽ ഒരാളാണ്. 16 ഇശലുകളിൽ എഴുതിയ ഈ കൃതിയിൽ 666 വരികളാണുള്ളത്. നബി(സ)യോടുള്ള അതിരറ്റ ഭക്തി പ്രകടമാക്കുന്ന ഈ കാവ്യം ഒരുകാലത്ത് മുസ്‌ലിംകൾ പാടി കഥാപ്രഭാഷണം നടത്താറുണ്ടായിരുന്നു. 


*കപ്പപാട്ട്*

കുഞ്ഞായിൻ മുസ്‌ലിയാരുടെ മികച്ച ദാർശനിക കാവ്യമാണ് കപ്പപ്പാട്ട്. മനുഷ്യ ശരീരത്തെ പായക്കപ്പലിനോടും ജീവിതത്തെ പായക്കപ്പലിന്റെ സഞ്ചാരത്തോടും സാദൃശ്യപ്പെടുത്തിയിട്ടുള്ള ഈ കാവ്യം ഒരേ ഇശലിൽ 600 വരി ഉൾക്കൊള്ളുന്നു.ശരീര ശാസ്ത്രത്തിന്റെ മൂലഘടകങ്ങൾ നന്നായി പഠിച്ചിരുന്ന കുഞ്ഞായി മുസ്‌ലിയാർ, അതിന് ആത്മീയ പരിവേഷം നൽകിയാണ് കപ്പപ്പാട്ടിൽ അവതരിപ്പിച്ചിട്ടുള്ളത്. ശാശ്വതമായ പാരത്രിക ജീവിതത്തിലേക്ക് ആത്മാവിനെ ആനയിക്കുന്ന കപ്പലാണ് മനുഷ്യശരീരമെന്ന് കവി സമർത്ഥിക്കുന്നു. "


(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം

162 - 165)

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...