https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW
മുഹമ്മദ് നബി ﷺ ഉത്തമ മാതൃക
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا
തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്. (ഖു൪ആന്‍:33/21)
ഇമാം ഇബ്നു കഥീർ رحمه الله പറഞ്ഞു :
هذه الآية الكريمة أصل كبير في التأسي برسول الله صلى الله عليه وسلم في أقواله وأفعاله وأحواله
ഈ മഹത്തായ ആയത്ത് തന്റെ വാക്കിലും പ്രവൃത്തിയിലും അവസ്ഥാന്തരങ്ങളിലും അല്ലാഹുവിന്റെ റസൂലിനെ മാതൃകയാക്കണമെന്നതിലുള്ള വലിയ അടിസ്ഥാനമാണ്.
മുഹമ്മദ് നബി(ﷺ)യുടെ ജീവിതത്തില്‍ ഏത് മേഖലയെടുത്ത് പരിശോധിച്ചാലും അത്യുത്തമമായ മഹനീയ മാതൃക കാണാവുന്നതാണ്. അവയില്‍ ചില രംഗങ്ങള്‍ താഴെ ചേ൪ക്കുന്നു.
عَنْ أَنَسٌ ـ رضى الله عنه ـ قَالَ خَدَمْتُ النَّبِيَّ صلى الله عليه وسلم عَشْرَ سِنِينَ، فَمَا قَالَ لِي أُفٍّ. وَلاَ لِمَ صَنَعْتَ وَلاَ أَلاَّ صَنَعْتَ
അനസില്‍(റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു: ഞാൻ നബി(ﷺ)ക്ക് പത്ത് വർഷം സേവനം ചെയ്തു. അതിനിടക്ക് ഒരിക്കൽ പോലും അദ്ധേഹം എന്നോട് ‘ഛെ!’ എന്നോ, നീ എന്തിന് ഇങ്ങനെ ചെയ്തു, നിനക്ക് ഇങ്ങനെ ചെയ്യാമായിരുന്നില്ലേ എന്നോ പറഞ്ഞിട്ടില്ല. (ബുഖാരി: 6038)
عَنْ عَائِشَةَ، قَالَتْ مَا ضَرَبَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ خَادِمًا لَهُ وَلاَ امْرَأَةً وَلاَ ضَرَبَ بِيَدِهِ شَيْئًا .
ആയിശയിൽ(റ) നിന്ന് നിവേദനം: അവർ പറഞ്ഞു: നബി(ﷺ) തന്റെ ഭൃത്യരെയോ ഭാര്യമാരെയോ ഒരിക്കലും അടിച്ചിരുന്നില്ല, തന്റെ കൈ കൊണ്ട് അവിടുന്ന് ആരെയും അടിച്ചിരുന്നില്ല. (ഇബ്നുമാജ:1984)
عَنْ جَابِرٍ ـ رضى الله عنه ـ قَالَ مَا سُئِلَ النَّبِيُّ صلى الله عليه وسلم عَنْ شَىْءٍ قَطُّ فَقَالَ لاَ.
ജാബിറില്‍(റ) നിന്ന് നിവേദനം: നബി(ﷺ)യോട് എന്തെങ്കിലും സാധനം ആവശ്യപ്പെട്ടിട്ട് “ഇല്ല” എന്ന് അവിടുന്ന് പറഞ്ഞിട്ടില്ല. (ബുഖാരി: 78)
عَنِ الأَسْوَدِ، قَالَ سَأَلْتُ عَائِشَةَ مَا كَانَ النَّبِيُّ صلى الله عليه وسلم يَصْنَعُ فِي بَيْتِهِ قَالَتْ كَانَ يَكُونُ فِي مِهْنَةِ أَهْلِهِ ـ تَعْنِي خِدْمَةَ أَهْلِهِ ـ فَإِذَا حَضَرَتِ الصَّلاَةُ خَرَجَ إِلَى الصَّلاَةِ
അസ്’വദില്‍(റ) നിന്ന് നിവേദനം: ഞാൻ ആയിശയോട്(റ) ചോദിച്ചു: നബി(ﷺ) തന്റെ വീട്ടിൽ എന്തെല്ലാമാണ് പ്രവർത്തിച്ചിരുന്നത്? ആയിശ(റ) പറഞ്ഞു: നബി(ﷺ) തന്റെ പത്നിമാരുടെ ജോലികളിൽ സഹായിക്കുമായിരുന്നു. നമസ്കാരത്തിന്റെ സമയമായാൽ നമസ്കാരത്തിന് പുറപ്പെടും. (ബുഖാരി: 676)
عَنْ عَائِشَةَ، أَنَّهَا قَالَتْ ، إِنَّ رَسُولَ اللَّهِ صلى الله عليه وسلم لَمْ يَكُنْ يَسْرُدُ الْحَدِيثَ كَسَرْدِكُمْ
ആയിശ (റ) പറയുന്നു: നബി ﷺ പറഞ്ഞു: നിങ്ങളെപ്പോലെ നിർത്താതെ തുരുതുരാ സംസാരിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല നബി ﷺ (ബുഖാരി: 3568)
عَنْ عَائِشَةَ، رَحِمَهَا اللَّهُ قَالَتْ كَانَ كَلاَمُ رَسُولِ اللَّهِ صلى الله عليه وسلم كَلاَمًا فَصْلاً يَفْهَمُهُ كُلُّ مَنْ سَمِعَهُ .
ആയിശ(റ) ൽ നിന്ന് നിവേദനം: നബി ﷺ യുടെ സംസാരം, ശ്രോതാക്കൾക്ക് മുഴുവൻ ഗ്രാഹ്യമാകുംവിധം സ്ഫുടവും വ്യക്തവുമായ വചനങ്ങളായിരുന്നു. (അബൂദാവൂദ്: 4839)
عَنْ أَبِي هُرَيْرَةَ، قَالَ مَا عَابَ النَّبِيُّ صلى الله عليه وسلم طَعَامًا قَطُّ، إِنِ اشْتَهَاهُ أَكَلَهُ، وَإِنْ كَرِهَهُ تَرَكَهُ.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(ﷺ) ഒരു ആഹാരത്തേയും ആക്ഷേപിക്കാറില്ല. ആഗ്രഹമുണ്ടെങ്കില്‍ അവിടുന്ന് അതു ഭക്ഷിക്കും. ആഗ്രഹമില്ലെങ്കില്‍ ഉപേക്ഷിക്കും. (ബുഖാരി:5409)
عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ مَرَّ بِنَا جَنَازَةٌ فَقَامَ لَهَا النَّبِيُّ صلى الله عليه وسلم وَقُمْنَا بِهِ. فَقُلْنَا يَا رَسُولَ اللَّهِ، إِنَّهَا جَنَازَةُ يَهُودِيٍّ. قَالَ : إِذَا رَأَيْتُمُ الْجَنَازَةَ فَقُومُوا
ജാബിറുബ്നുഅബ്ദില്ല(റ) പറയുന്നു: ഞങ്ങൾക്കരികിലൂടെ ഒരു ജനാസ കൊണ്ടുപോയി. അതിനോടുള്ള ആദരസൂചകമായി നബി(ﷺ) എഴുന്നേറ്റു നിന്നു.അത് കണ്ട് ഞങ്ങളുമെഴുന്നേറ്റു. അപ്പോൾ ഞങ്ങൾ പറഞ്ഞു: അല്ലാഹുവിൻറെ റസൂലേ, ഇതൊരു യഹൂദിയുടെ ജനാസയാണല്ലോ? നബി(ﷺ) പറഞ്ഞു: നിങ്ങൾ ജനാസ കണ്ടാൽ എഴുന്നേറ്റുനിൽക്കുക. (ബുഖാരി: 1311)
عَنْ أَبِي قَتَادَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنِّي لأَقُومُ فِي الصَّلاَةِ أُرِيدُ أَنْ أُطَوِّلَ فِيهَا، فَأَسْمَعُ بُكَاءَ الصَّبِيِّ، فَأَتَجَوَّزُ فِي صَلاَتِي كَرَاهِيَةَ أَنْ أَشُقَّ عَلَى أُمِّهِ
അബൂഖത്താദയില്‍(റ) നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു: നമസ്‌കാരം ദീർഘിപ്പിക്കണമെന്നു കരുതി ഞാൻ നമസ്‌കരിക്കാൻ നിൽക്കും. അപ്പോൾ കുട്ടിയുടെ കരച്ചിൽ ഞാൻ കേൾക്കും. അപ്പോൾ ആ കുട്ടിയുടെ ഉമ്മയ്ക്ക് പ്രയാസമുണ്ടാകുന്നത് ഇഷ്ടപ്പെടാത്തതിനാൽ നമസ്‌കാരം ഞാൻ ലഘൂകരിക്കും. (ബുഖാരി: 707)
സൽസ്വഭാവിയായ പ്രവാചകൻ
നബി ﷺ യുടെ സ്വഭാവഗുണം അങ്ങേയറ്റം ഉല്‍കൃഷ്ടവും മാതൃകാപരവുമായിരുന്നുവെന്ന് അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ
തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (ഖു൪ആന്‍:68/4)
عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم أَحْسَنَ النَّاسِ خُلُقًا
അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ യുടെ ജനങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു. (ബുഖാരി: 6203- മുസ്‌ലിം: 2150)
قَالَ رَسُولَ اللَّهِ صلى الله عليه وسلم: بُعِثْتُ لأُتَمِّمَ حُسْنَ الأَخْلاَقِ
നബി ﷺ പറഞ്ഞു: എല്ലാ നല്ല സ്വഭാവങ്ങളുടെയും പൂ൪ത്തീകരണത്തിനു വേണ്ടിയാണ് ഞാന്‍ നിയോഗിതനായിട്ടുള്ളത്. (അഹ്മദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عن عائشة أم المؤمنين – رضي الله عنها- أن سَعدَ بن هِشامٍ سألها فقال : يَا أُمَّ المُؤمِنين : أنبئيني عن خُلقِ رسولِ اللهِ ﷺ ، قالت: أليس تقرَأُ القرآنَ؟ قال: بلى، قالت: فإن خُلُقَ نبيِّ اللهِ ﷺ كان القرآنَ
ആയിശ رضي الله عنها യിൽ നിന്ന് നിവേദനം: സഅദ് ബ്നു ഹിഷാം അവരോട് ചോദിച്ചു : അല്ലയോ ഉമ്മുൽ മുഅമിനീൻ. നബി ﷺ യുടെ സ്വഭാവത്തെക്കുറിച്ച് എനിക്ക് അറിയിച്ചുതന്നാലും. അവർ പറഞ്ഞു : നീ ഖുർആൻ പാരായണം ചെയ്യാറില്ലേ? അദ്ദേഹം പറഞ്ഞു : ഉണ്ട്. അവർ പറഞ്ഞു: നിശ്ചയം നബി ﷺ യുടെ സ്വഭാവം ഖുർആനാകുന്നു. (മുസ്ലിം:746)
അഭിമാനത്തിന് വിലകല്‍പിച്ച പ്രവാചകന്‍
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم بِمِنًى ” أَتَدْرُونَ أَىُّ يَوْمٍ هَذَا ”. قَالُوا اللَّهُ وَرَسُولُهُ أَعْلَمُ. فَقَالَ ” فَإِنَّ هَذَا يَوْمٌ حَرَامٌ، أَفَتَدْرُونَ أَىُّ بَلَدٍ هَذَا ”. قَالُوا اللَّهُ وَرَسُولُهُ أَعْلَمُ. قَالَ ” بَلَدٌ حَرَامٌ، أَفَتَدْرُونَ أَىُّ شَهْرٍ هَذَا ”. قَالُوا اللَّهُ وَرَسُولُهُ أَعْلَمُ. قَالَ ” شَهْرٌ حَرَامٌ ـ قَالَ ـ فَإِنَّ اللَّهَ حَرَّمَ عَلَيْكُمْ دِمَاءَكُمْ وَأَمْوَالَكُمْ وَأَعْرَاضَكُمْ، كَحُرْمَةِ يَوْمِكُمْ هَذَا، فِي شَهْرِكُمْ هَذَا، فِي بَلَدِكُمْ هَذَا ”.
ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി ﷺ മിനായില്‍വെച്ച് ചോദിച്ചു: ”ഇത് ഏതു ദിവസമാണെന്ന് നിങ്ങള്‍ക്കറിയാമോ?”’അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”ഇത് ഒരു പരിശുദ്ധ ദിനമാണ്. ഇത് ഏതു സ്ഥലമാണെന്നറിയാമോ?” അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”പരിശുദ്ധമായ സ്ഥലം. ഇത് ഏതു മാസമാണെന്നറിയാമോ?” അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”പരിശുദ്ധമായ മാസം.” പിന്നീട് അവിടുന്ന് പറഞ്ഞു: ”നിങ്ങളുടെ ഈ സ്ഥലം, നിങ്ങളുടെ ഈ മാസം, നിങ്ങളുടെ ഈ ദിവസം പരിശുദ്ധമായിരിക്കുന്നതുപോലെ നിശ്ചയമായും അല്ലാഹു നിങ്ങളുടെ രക്തവും നിങ്ങളുടെ സ്വത്തും നിങ്ങളുടെ അഭിമാനവും നിങ്ങള്‍ക്ക് പരിശുദ്ധമാക്കിയിരിക്കുന്നു”. (ബുഖാരി:1742)
സഹിഷ്ണുവായ പ്രവാചകന്‍
خُذِ ٱلْعَفْوَ وَأْمُرْ بِٱلْعُرْفِ وَأَعْرِضْ عَنِ ٱلْجَٰهِلِينَ
നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക. (ഖു൪ആന്‍ : 7/199)
وَلْيَعْفُوا۟ وَلْيَصْفَحُوٓا۟ ۗ أَلَا تُحِبُّونَ أَن يَغْفِرَ ٱللَّهُ لَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ
അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍ : 7/199)
عَنْ أَنَسِ بْنِ مَالِكٍ، قَالَ كُنْتُ أَمْشِي مَعَ رَسُولِ اللَّهِ صلى الله عليه وسلم وَعَلَيْهِ بُرْدٌ نَجْرَانِيٌّ غَلِيظُ الْحَاشِيَةِ، فَأَدْرَكَهُ أَعْرَابِيٌّ فَجَبَذَ بِرِدَائِهِ جَبْذَةً شَدِيدَةً ـ قَالَ أَنَسٌ فَنَظَرْتُ إِلَى صَفْحَةِ عَاتِقِ النَّبِيِّ صلى الله عليه وسلم وَقَدْ أَثَّرَتْ بِهَا حَاشِيَةُ الرِّدَاءِ مِنْ شِدَّةِ جَبْذَتِهِ ـ ثُمَّ قَالَ يَا مُحَمَّدُ مُرْ لِي مِنْ مَالِ اللَّهِ الَّذِي عِنْدَكَ. فَالْتَفَتَ إِلَيْهِ فَضَحِكَ، ثُمَّ أَمَرَ لَهُ بِعَطَاءٍ
അനസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ ഒരിക്കൽ നബി(ﷺ)യോടപ്പം നടക്കുകയായിരുന്നു. നജ്‌റാനിൽ നെയ്തുണ്ടാക്കിയ പരുപരുത്ത വക്ക് കട്ടിയുള്ള ഒരു തട്ടം നബി(ﷺ)യുടെ കഴുത്തിലുണ്ട്. അപ്പോൾ ഒരു ഗ്രാമീണൻ നബി(ﷺ)യെ കണ്ടു. അങ്ങനെ അയാൾ നബിയുടെ തട്ടം പിടിച്ചു വലിച്ചു.ഞാൻ നബി(ﷺ)യുടെ കഴുത്തിലേക്ക് നോക്കുമ്പോൾ അയാളുടെ വലിയുടെ ശക്തിയിൽ ആ തട്ടത്തിന്റെ പരുപരുത്ത ഭാഗം നബി(ﷺ)യുടെ കഴുത്തിൽ അടയാളമുണ്ടാക്കിയിരിക്കുന്നു. പിന്നീട് അയാൾ പറഞ്ഞു: നിന്റെ കൈവശമുള്ള അല്ലാഹുവിന്റെ ധനത്തിൽ നിന്നും എനിക്ക് അല്പം തരാൻ കല്പിക്കുക. അപ്പോൾ നബി (ﷺ)അയാളുടെ നേരെ തിരിഞ്ഞ് ഒന്ന് പുഞ്ചിരിക്കുകയും ശേഷം അയാൾക്ക് വല്ലതും ദാനം നൽകാൻ കല്പിക്കുകയും ചെയ്തു. (ബുഖാരി: 6088)
عَنْ أَبِي هُرَيْرَةَ، قَالَ قَامَ أَعْرَابِيٌّ فَبَالَ فِي الْمَسْجِدِ فَتَنَاوَلَهُ النَّاسُ، فَقَالَ لَهُمُ النَّبِيُّ صلى الله عليه وسلم “ دَعُوهُ وَهَرِيقُوا عَلَى بَوْلِهِ سَجْلاً مِنْ مَاءٍ، أَوْ ذَنُوبًا مِنْ مَاءٍ، فَإِنَّمَا بُعِثْتُمْ مُيَسِّرِينَ، وَلَمْ تُبْعَثُوا مُعَسِّرِينَ ”.
അബൂഹുറൈറ(റ) പറയുന്നു:’ഒരിക്കല്‍ ഒരു ഗ്രാമീണന്‍ പള്ളിയില്‍ മൂത്രമൊഴിച്ചു. അപ്പോള്‍ ആളുകള്‍ അദ്ദേഹത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഉടനെ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ അയാളെ വിട്ടേക്കുക. അയാളുടെ മൂത്രത്തില്‍ ഒരു തൊട്ടി വെള്ളമൊഴിക്കുക. നിശ്ചയം എല്ലാം അനായാസകരമാക്കാനാണ് നിങ്ങള്‍ നിയോഗിതരായത്. പ്രയാസപൂര്‍ണമാക്കുന്നതിനല്ല”. (ബുഖാരി:220).
عَنْ عَائِشَةَ، قَالَتْ مَا ضَرَبَ رَسُولُ اللَّهِ صلى الله عليه وسلم شَيْئًا قَطُّ بِيَدِهِ وَلاَ امْرَأَةً وَلاَ خَادِمًا إِلاَّ أَنْ يُجَاهِدَ فِي سَبِيلِ اللَّهِ وَمَا نِيلَ مِنْهُ شَىْءٌ قَطُّ فَيَنْتَقِمَ مِنْ صَاحِبِهِ إِلاَّ أَنْ يُنْتَهَكَ شَىْءٌ مِنْ مَحَارِمِ اللَّهِ فَيَنْتَقِمَ لِلَّهِ عَزَّ وَجَلَّ .
ആയിശ(റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധംചെയ്യുന്ന സന്ദർഭത്തിലല്ലാതെ നബി ﷺ ഒരു സ്ത്രീയേയോ ഒരു മൃത്യനേയോ മറ്റോ തന്റെ വിശുദ്ധ കരംകൊണ്ട് പ്രഹരിച്ചിട്ടില്ല. നബി ﷺ യെ ആരെങ്കിലും ഉപദ്രവിച്ചാൽ, ഒരിക്കലും അയാൾക്ക് നേരെ പ്രതികാരം ചെയ്തിരുന്നില്ല. പ്രത്യുത, അല്ലാഹു പവിത്രത കൽപ്പിച്ചവ അനാദരിക്കപ്പെട്ടാൽ, അല്ലാഹുവിന് വേണ്ടി പ്രതികാര നടപടി സ്വീകരിച്ചിരുന്നു. (മുസ്‌ലിം: 2328)
വിനയവും വിവേകവുമുള്ള പ്രവാചകന്‍
ജൂത പണ്ഡിതനായ സെയ്ദ് ഇബ്‌നു സഅ്‌ന, മുഹമ്മദ് നബി ﷺ യില്‍ പ്രവാചകത്വത്തിന്റെ ലക്ഷണങ്ങള്‍ നിരീക്ഷിച്ചറിയാന്‍ വേണ്ടി പരിശ്രമിക്കുന്ന സമയം. ഒരുദിനം അദ്ദേഹം നബി ﷺ യോടൊത്ത് നില്‍ക്കവെ ഒരാള്‍ തന്റെ വാഹനപ്പുറത്ത് ആഗതനായി. ഒരു ഗ്രാമത്തിലെ മുസ്‌ലിംകള്‍ കാലക്കെടുതികളിലും കഷ്ടപ്പാടുകളിലുമാണെന്ന വിവരം അദ്ദേഹം നബി ﷺ യോട് പറഞ്ഞു. അവരെ സഹായിക്കാനുള്ള സമ്പത്ത് നബി ﷺ യുടെ കയ്യിലില്ലായിരുന്നു. അദ്ദേഹം തന്റെ കൂടെയുള്ള അലി(റ)യെ നോക്കി. അലി(റ) പറഞ്ഞു: ‘സമ്പാദ്യമായി ഒന്നും അവശേഷിക്കുന്നില്ല.’ ആ സമയം സെയ്ദ് ഇബ്‌നു സഅ്‌ന നബി ﷺ യുടെ അടുത്തുചെന്ന് പറഞ്ഞു: ‘ഇതാ എണ്‍പത് സ്വര്‍ണനാണയങ്ങള്‍. നിര്‍ണിത തീയതിയായാല്‍ പകരം ഈ സംഖ്യക്കൊത്ത കാരക്ക തന്ന് കടം വീട്ടിയാല്‍ മതി.’ നബി ﷺ അത് സ്വീകരിക്കുകയും വാഹനപ്പുറത്തെത്തിയ വ്യക്തിയെ ഏല്‍പിക്കുകയും ചെയ്തു. നബി ﷺ അയാളോട് പറഞ്ഞു: ‘ആ ഗ്രാമവാസികളിലേക്ക് മടങ്ങിച്ചെന്ന് അവരെ സഹായിക്കൂ.’
സെയ്ദ് ഇബ്‌നു സഅ്‌ന പറയുന്നു: ‘വ്യവസ്ഥ പ്രകാരം ബാധ്യത തീര്‍ക്കുവാന്‍ രണ്ടുമൂന്ന് നാളുകള്‍ ശേഷിക്കുന്നുണ്ട്. നബി ﷺ ഒരു ജനാസയെ അനുഗമിച്ച് ബക്വീഅ് ക്വബ്ര്‍സ്ഥാനിലേക്ക് പുറപ്പെട്ടതായിരുന്നു. അനുചരന്മാരില്‍ അബൂബക്കര്‍(റ), ഉമര്‍(റ), ഉഥ്മാന്‍(റ) എന്നിവരും മറ്റും അദ്ദേഹത്തോടൊപ്പമുണ്ട്. ജനാസ നമസ്‌കരിച്ച നബി ﷺ ചാരിയിരിക്കുവാന്‍ ഒരു ചുമരിനരികിലേക്ക് അടുത്തപ്പോള്‍ ഞാന്‍ അടുത്ത് ചെന്നു. അദ്ദേഹത്തിന്റെ കുപ്പായ മാറും ശിരോവസത്രവും കൂട്ടി അദ്ദേഹത്തെ കടന്നുപിടിച്ചു. പരുഷമായ മുഖഭാവത്തോടെ അദ്ദേഹത്തെ രൂക്ഷമായി നോക്കി. ഞാന്‍ പറഞ്ഞു: ‘മുഹമ്മദ്! എന്നോടുള്ള ബാധ്യത വീട്ടുന്നില്ലേ? നിങ്ങള്‍ അബ്ദുല്‍ മുത്വലിബിന്റെ മക്കള്‍ ബാധ്യത തീര്‍ക്കുന്നതില്‍ അമാന്തിക്കുന്നവരാണ്. നിങ്ങളോടുള്ള ഇടപഴകലില്‍ എനിക്ക് നിങ്ങളെയെല്ലാം നന്നായി അറിയാം. ഞാന്‍ ഉമര്‍(റ)വിനെ നോക്കി. കോപാകുലനായ അദ്ദേഹത്തിന്റെ ഇരുകണ്ണുകളും ഗോളങ്ങള്‍ക്ക് സമാനമായി അദ്ദേഹത്തിന്റെ മുഖത്ത് കറങ്ങുന്നു! എന്നെ നോക്കി ഉമര്‍(റ) പറഞ്ഞു: ‘ശത്രൂ, അല്ലാഹുവിന്റെ തിരുദൂതരോടാണോ നീ ഇതെല്ലാം പറയുന്നതും ചെയ്യുന്നതും? അല്ലാഹുവാണെ, ഞാന്‍ ചില കാര്യങ്ങള്‍ ഭയക്കുന്നില്ലായിരുന്നുവെങ്കില്‍ എന്റെ ഈ വാളുകൊണ്ട് നിന്റെ തല ഞാന്‍ കൊയ്യുമായിരുന്നു.’ എന്നാല്‍ നബി ﷺ യാകട്ടെ തീര്‍ത്തും ശാന്തനായി, തികഞ്ഞ അടക്കത്തോടെ എന്നെ നോക്കുന്നു. അവിടുന്ന ഉമര്‍(റ)വിനെ വിളിച്ചു ഇപ്രകാരം പറഞ്ഞു:
إنَّا كنَّا أحوجَ إلى غيرِ هذا منك يا عمرُ أنْ تأمُرَني بحُسنِ الأداءِ وتأمُرَه بحُسنِ التِّباعةِ اذهَبْ به يا عمرُ فاقضِه حقَّه وزِدْه عشرينَ صاعًا مِن غير مكانَ ما رُعْتَه
‘ഉമര്‍! ഞാനും സെയ്ദ് ഇബ്‌നു സഅ്‌നയും നിങ്ങളുടെ കോപം മൂത്ത പെരുമാറ്റം ആവശ്യമുള്ളവരല്ല. പ്രത്യുത, നല്ല നിലയ്ക്ക് ബാധ്യത തീര്‍ക്കുവാന്‍ എന്നോടും നല്ല രീതിയില്‍ അത് സ്വീകരിക്കുവാന്‍ അദ്ദേഹത്തോടും ആവശ്യപ്പെടുകയായിരുന്നു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. ഉമര്‍! നിങ്ങള്‍ അദ്ദേഹത്തിന്റെകൂടെ പോയി അദ്ദേഹത്തിന്റെ ബാധ്യത തീര്‍ക്കുക. നിങ്ങള്‍ അദ്ദേഹത്തെ ഭയപ്പെടുത്തിയതിന് പകരമായി ഇരുപത് സ്വാഅ് ഈന്തപ്പഴം കൂടുതല്‍ നല്‍കുകയും ചെയ്യുക.’
قال زيدٌ: فذهَب بي عمرُ فقضاني حقِّي وزادني عشرينَ صاعًا مِن تمرٍ
സെയ്ദ് ഇബ്‌നു സഅ്‌ന പറയുകയാണ്: ‘ഉമര്‍(റ) എന്നെയുംകൂട്ടി നടന്നു. ശേഷം എന്റെ കടം വീട്ടി. ഇരുപത് സ്വാഅ് ഈന്തപ്പഴം കൂടുതല്‍ നല്‍കുകയും ചയ്തു.’ (സ്വഹീഹ് ഇബ്നു ഹിബ്ബാൻ)
നീതിയുടെ പ്രവാചകന്‍
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوا۟ قَوَّٰمِينَ بِٱلْقِسْطِ شُهَدَآءَ لِلَّهِ وَلَوْ عَلَىٰٓ أَنفُسِكُمْ أَوِ ٱلْوَٰلِدَيْنِ وَٱلْأَقْرَبِينَ ۚ إِن يَكُنْ غَنِيًّا أَوْ فَقِيرًا فَٱللَّهُ أَوْلَىٰ بِهِمَا ۖ فَلَا تَتَّبِعُوا۟ ٱلْهَوَىٰٓ أَن تَعْدِلُوا۟ ۚ وَإِن تَلْوُۥٓا۟ أَوْ تُعْرِضُوا۟ فَإِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു. (ഖു൪ആന്‍ :4/135)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوا۟ قَوَّٰمِينَ لِلَّهِ شُهَدَآءَ بِٱلْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَـَٔانُ قَوْمٍ عَلَىٰٓ أَلَّا تَعْدِلُوا۟ ۚ ٱعْدِلُوا۟ هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعْمَلُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖു൪ആന്‍ :5/8)
وَإِنْ حَكَمْتَ فَٱحْكُم بَيْنَهُم بِٱلْقِسْطِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ
എന്നാല്‍ നീ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വ്വം തീര്‍പ്പുകല്‍പിക്കുക. നീതിപാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു സ്നേഹിക്കുന്നു. (ഖു൪ആന്‍ :4/135)
عَنَ عَائِشَةَ، أَنَّ قُرَيْشًا، أَهَمَّهُمْ شَأْنُ الْمَرْأَةِ الْمَخْزُومِيَّةِ الَّتِي سَرَقَتْ فَقَالُوا مَنْ يُكَلِّمُ فِيهَا رَسُولَ اللَّهِ صلى الله عليه وسلم فَقَالُوا وَمَنْ يَجْتَرِئُ عَلَيْهِ إِلاَّ أُسَامَةُ حِبُّ رَسُولِ اللَّهِ صلى الله عليه وسلم . فَكَلَّمَهُ أُسَامَةُ . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” أَتَشْفَعُ فِي حَدٍّ مِنْ حُدُودِ اللَّهِ ” . ثُمَّ قَامَ فَاخْتَطَبَ فَقَالَ ” أَيُّهَا النَّاسُ إِنَّمَا أَهْلَكَ الَّذِينَ قَبْلَكُمْ أَنَّهُمْ كَانُوا إِذَا سَرَقَ فِيهِمُ الشَّرِيفُ تَرَكُوهُ وَإِذَا سَرَقَ فِيهِمُ الضَّعِيفُ أَقَامُوا عَلَيْهِ الْحَدَّ وَايْمُ اللَّهِ لَوْ أَنَّ فَاطِمَةَ بِنْتَ مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا ” .
ആഇശ(റ) പറയുന്നു: ഒരു മഖ്‌സൂം ഗോത്രക്കാരിയുടെ മോഷണക്കേസ് ക്വുറൈശികള്‍ക്ക് വിഷമപ്രശ്‌നമായി. ”അല്ലാഹുവിന്റെ ദൂതനോട് അവളുടെ പ്രശ്‌നം സംബന്ധിച്ച് ആരാണ് സംസാരിക്കുക?” അവര്‍ തമ്മില്‍ തമ്മില്‍ അന്വേഷിച്ചു. ”തിരുമേനിയുടെ ഇഷ്ടനായ ഉസാമതുബ്‌നു സൈദിനല്ലാതെ മറ്റാര്‍ക്കാണ് അതിന് ധൈര്യം വരിക?”- ഇതായിരുന്നു അവരുടെയെല്ലാം അഭിപ്രായം. അങ്ങനെ ഉസാമ(റ) നബി ﷺ യോട് സംസാരിച്ചു. അപ്പോള്‍ തിരുമേനി ﷺ ചോദിച്ചു: ”അല്ലാഹുവിന്റെ ശിക്ഷാവിധിയില്‍ നീ ശുപാര്‍ശയുമായി വരികയോ?” തുടര്‍ന്ന് അവിടുന്ന് ചെയ്ത ഒരു പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു: ”ഉന്നതര്‍ മോഷ്ടിച്ചാല്‍ വെറുതെ വിടുകയും ദുര്‍ബലര്‍ മോഷ്ടിച്ചാല്‍ ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പതിവ് നിങ്ങളുടെ മുന്‍ഗാമികള്‍ക്കിടയില്‍ നിലനിന്നത് അവരുടെ നാശത്തിന് ഹേതുവായിട്ടുണ്ട്. അല്ലാഹുവിനെക്കൊണ്ട് സത്യം. മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിക്കുന്നതെങ്കില്‍ ഞാന്‍ അവളുടെ കൈ മുറിക്കുകതന്നെ ചെയ്യും!” (മുസ്‌ലിം:1688)
عن أنس بن مالك: كان مع رسولِ اللهِ ﷺ رجلٌ فجاءَ ابنٌ لهُ فقَبَّلَهُ وأجلسهُ على فَخِذِهِ ثم جاءتْ بنتٌ لهُ فأَجْلَسَها إلى جنبِه, قال فهلَّا عَدَلْتَ بينَهُمَا
അനസ് ബ്നു മാലിക് (റ) വിൽ നിന്ന് നിവേദനം: നബി ﷺ യുടെ കൂടെയുണ്ടായിരുന്ന ഒരാളുടെ അടുത്തേക്ക് ആയാളുടെ ആണ്കുട്ടി വന്നപ്പോൾ അയാളവനെ ചുംബിക്കുകയും തന്റെ മടിയിൽ ഇരുത്തുകയും ചെയ്തു. പിന്നീട് അയാളുടെ പെണ്കുട്ടിവന്നപ്പോൾ അവളെ തന്റെ ഒരു സൈഡിലേക്ക് ഇരുത്തി.(അപ്പോൾ നബി ﷺ ) പറഞ്ഞു: നിനക്ക് അവർക്ക് രണ്ടുപേർക്കുമിടയിൽ നീതി കാണിച്ചുകൂടെ? (സിൽസിലത്തുസ്വഹീഹ)
കാരുണ്യത്തിന്റെ പ്രവാചകന്‍
عَنْ عَبْدِ اللَّهِ، عَنْ أَبِيهِ، قَالَ كُنَّا مَعَ رَسُولِ اللَّهِ صلى الله عليه وسلم فِي سَفَرٍ فَانْطَلَقَ لِحَاجَتِهِ فَرَأَيْنَا حُمَّرَةً مَعَهَا فَرْخَانِ فَأَخَذْنَا فَرْخَيْهَا فَجَاءَتِ الْحُمَّرَةُ فَجَعَلَتْ تَفْرُشُ فَجَاءَ النَّبِيُّ صلى الله عليه وسلم فَقَالَ مَنْ فَجَعَ هَذِهِ بِوَلَدِهَا رُدُّوا وَلَدَهَا إِلَيْهَا ”
ഇബ്‌നു മസ്ഊദ് (റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരിക്കൽ ഞങ്ങൾ പ്രവാചകൻ(ﷺ)യുടെ കൂടെ ആയിരിക്കുമ്പോൾ അവിടുന്ന് (ﷺ) വിസർജ്ജനാവശ്യാർത്ഥം പോയപ്പോൾ രണ്ട് കുഞ്ഞുങ്ങളുള്ള ഒരു പക്ഷിയെ കാണുകയുണ്ടായി. ഞങ്ങൾ അതിന്റെ കുഞ്ഞിനെ എടുക്കുമ്പോഴേക്കും ആ തള്ളപ്പക്ഷി ഞങ്ങൾക്ക് മുകളിലൂടെ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. പ്രവാചകൻ (ﷺ) തിരിച്ചുവന്നപ്പോൾ കുഞ്ഞുങ്ങളുടെ കാരണത്താൽ ആരാണ് തള്ളയെ ശല്യപ്പെടുത്തിയത് എന്ന് ചോദിക്കുകയുണ്ടായി. ശേഷം അവിടുന്ന് (ﷺ) പറഞ്ഞു. ആ കുഞ്ഞുങ്ങളെ അതിന് തിരിച്ചു കൊടുക്കുക. (അബൂദാവൂദ്: 2675)
عَنِ ابْنِ شِهَابٍ، قَالَ حَدَّثَنِي عُرْوَةُ، أَنَّ عَائِشَةَ ـ رضى الله عنها ـ زَوْجَ النَّبِيِّ صلى الله عليه وسلم حَدَّثَتْهُ أَنَّهَا قَالَتْ لِلنَّبِيِّ صلى الله عليه وسلم هَلْ أَتَى عَلَيْكَ يَوْمٌ كَانَ أَشَدَّ مِنْ يَوْمِ أُحُدٍ قَالَ “ لَقَدْ لَقِيتُ مِنْ قَوْمِكِ مَا لَقِيتُ، وَكَانَ أَشَدُّ مَا لَقِيتُ مِنْهُمْ يَوْمَ الْعَقَبَةِ، إِذْ عَرَضْتُ نَفْسِي عَلَى ابْنِ عَبْدِ يَالِيلَ بْنِ عَبْدِ كُلاَلٍ، فَلَمْ يُجِبْنِي إِلَى مَا أَرَدْتُ، فَانْطَلَقْتُ وَأَنَا مَهْمُومٌ عَلَى وَجْهِي، فَلَمْ أَسْتَفِقْ إِلاَّ وَأَنَا بِقَرْنِ الثَّعَالِبِ، فَرَفَعْتُ رَأْسِي، فَإِذَا أَنَا بِسَحَابَةٍ قَدْ أَظَلَّتْنِي، فَنَظَرْتُ فَإِذَا فِيهَا جِبْرِيلُ فَنَادَانِي فَقَالَ إِنَّ اللَّهَ قَدْ سَمِعَ قَوْلَ قَوْمِكَ لَكَ وَمَا رَدُّوا عَلَيْكَ، وَقَدْ بَعَثَ إِلَيْكَ مَلَكَ الْجِبَالِ لِتَأْمُرَهُ بِمَا شِئْتَ فِيهِمْ، فَنَادَانِي مَلَكُ الْجِبَالِ، فَسَلَّمَ عَلَىَّ ثُمَّ قَالَ يَا مُحَمَّدُ، فَقَالَ ذَلِكَ فِيمَا شِئْتَ، إِنْ شِئْتَ أَنْ أُطْبِقَ عَلَيْهِمِ الأَخْشَبَيْنِ، فَقَالَ النَّبِيُّ صلى الله عليه وسلم بَلْ أَرْجُو أَنْ يُخْرِجَ اللَّهُ مِنْ أَصْلاَبِهِمْ مَنْ يَعْبُدُ اللَّهَ وَحْدَهُ لاَ يُشْرِكُ بِهِ شَيْئًا ”.
ഉര്‍വ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ യുടെ പത്‌നി ആഇശ(റ) അദ്ദേഹത്തോട് (ഉര്‍വ(റ)യോട്) പറഞ്ഞു: ”ഉഹ്ദ് ദിനത്തെക്കാള്‍ കഠിനമായ ഒരു ദിവസം അങ്ങേക്ക് വന്നിട്ടുണ്ടോ എന്ന് നബി ﷺ യോട് അവര്‍ ചോദിച്ചു: നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും, നിന്റെ ജനതയില്‍നിന്ന് (മക്കക്കാരില്‍നിന്ന്) എനിക്ക് ധാരാളം കിട്ടിയിട്ടുണ്ട്. ഞാന്‍ എന്റെ ശരീരം ഇബ്‌നു അബ്ദിയാലീല്‍ ഇബ്‌നും അബ്ദുകുലാലിന് പ്രദര്‍ശിപ്പിച്ച സന്ദര്‍ഭം; ഞാന്‍ ഉദ്ദേശിച്ചതിലേക്ക് എനിക്ക് അയാള്‍ മറുപടി നല്‍കിയില്ല.അങ്ങനെ ഞാന്‍ വിഷമിതനായി പോന്നു. ഞാന്‍ ക്വര്‍നുസ്സആലിബില്‍ (എത്തിയപ്പോള്‍) അല്ലാതെ എനിക്ക് ബോധംവന്നിരുന്നില്ല. അങ്ങനെ ഞാന്‍ എന്റെ തലയുയര്‍ത്തി. അപ്പോഴതാ, ഞാന്‍ ഒരു മേഘത്തിന്റെ തണലില്‍! അങ്ങനെ ഞാന്‍ നോക്കിയപ്പോള്‍ അതില്‍ ജിബ്‌രീല്‍ (ഉണ്ടായിരുന്നു). അദ്ദേഹം എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു: തീര്‍ച്ചയായും അങ്ങയോടുള്ള അങ്ങയുടെ ജനതയുടെ വാക്കുകളും അവര്‍ അങ്ങേക്ക് മറുപടി തരാത്തതും അല്ലാഹു കേട്ടിരിക്കുന്നു. (അതിനാല്‍) അങ്ങയിലേക്ക് പര്‍വതത്തിന്റെ മലക്കിനെ അല്ലാഹു അയച്ചിരിക്കുന്നു. അദ്ദേഹത്തോട് അവരില്‍ അങ്ങ് ഉദ്ദേശിക്കുന്നത് (സംഭവിക്കാനായി) കല്‍പിക്കുന്നതിനായി (മലക്കിനെ അയച്ചിരിക്കുന്നു).’ അങ്ങനെ മലക്കുല്‍ ജിബാല്‍ എന്നെ വിളിക്കുകയും എന്നിട്ട് എന്റെമേല്‍ സലാം പറയുകയും ചെയ്തു. പിന്നീട് (മലക്ക്) പറഞ്ഞു: ‘ഓ, മുഹമ്മദ്!’ എന്നിട്ട് പറഞ്ഞു: ‘നിങ്ങള്‍ ഉദ്ദേശിക്കുന്നതില്‍ അത് (സംഭവിക്കുന്നതാണ്). നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ രണ്ട് ഭാഗങ്ങളായി കിടക്കുന്ന (മലകള്‍) അവരുടെമേല്‍ ഞാന്‍ മറിച്ചിടുന്നതാണ്.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘വേണ്ട, അവരുടെ മുതുകുകളില്‍നിന്ന് അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാത്തവരെ അല്ലാഹു പുറത്തെടുക്കുന്നതിനെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്” (ബുഖാരി:3231)
ഹൃദയവിശാലതയുള്ള പ്രവാചകൻ
കപടവിശ്വാസിയായ അബ്ദുല്ലാഹിബ്‌നു ഉബയ്യ് നബി ﷺ യെ പലനിലയ്ക്കും ദ്രോഹിച്ചിട്ടും അയാളുടെ അന്ത്യസമയത്ത് അയാളോട് നബി ﷺ പെരുമാറിയത് എങ്ങനെയെന്ന് കാണുക.
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ أَنَّهُ قَالَ لَمَّا تُوُفِّيَ عَبْدُ اللَّهِ بْنُ أُبَىٍّ جَاءَ ابْنُهُ عَبْدُ اللَّهِ بْنُ عَبْدِ اللَّهِ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَأَعْطَاهُ قَمِيصَهُ وَأَمَرَهُ أَنْ يُكَفِّنَهُ فِيهِ ثُمَّ قَامَ يُصَلِّي عَلَيْهِ، فَأَخَذَ عُمَرُ بْنُ الْخَطَّابِ بِثَوْبِهِ فَقَالَ تُصَلِّي عَلَيْهِ وَهْوَ مُنَافِقٌ وَقَدْ نَهَاكَ اللَّهُ أَنْ تَسْتَغْفِرَ لَهُمْ. قَالَ ” إِنَّمَا خَيَّرَنِي اللَّهُ أَوْ أَخْبَرَنِي فَقَالَ {اسْتَغْفِرْ لَهُمْ أَوْ لاَ تَسْتَغْفِرْ لَهُمْ إِنْ تَسْتَغْفِرْ لَهُمْ سَبْعِينَ مَرَّةً فَلَنْ يَغْفِرَ اللَّهُ لَهُمْ} فَقَالَ سَأَزِيدُهُ عَلَى سَبْعِينَ ”. قَالَ فَصَلَّى عَلَيْهِ رَسُولُ اللَّهِ صلى الله عليه وسلم وَصَلَّيْنَا مَعَهُ ثُمَّ أَنْزَلَ اللَّهُ عَلَيْهِ {وَلاَ تُصَلِّ عَلَى أَحَدٍ مِنْهُمْ مَاتَ أَبَدًا وَلاَ تَقُمْ عَلَى قَبْرِهِ إِنَّهُمْ كَفَرُوا بِاللَّهِ وَرَسُولِهِ وَمَاتُوا وَهُمْ فَاسِقُونَ}
ഇബ്‌നു ഉമര്‍(റ) പറയുന്നു: ‘‘(കപടവിശ്വാസിയായ)അബ്ദുല്ലാഹിബ്‌നു ഉബയ്യ് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പുത്രന്‍ അബ്ദുല്ലാഹ് അല്ലാഹുവിന്റെ റസൂലി ﷺ നെ സമീപിച്ചു. എന്നിട്ട് തന്റെ പിതാവിനെ കഫന്‍ ചെയ്യുന്നതിനായി നബി ﷺ യുടെ കുപ്പായം നല്‍കാനായി ചോദിച്ചു. അപ്പോള്‍ നബി ﷺ അത് നല്‍കി. പിന്നീട് അദ്ദേഹത്തിനായി നമസ്‌കരിക്കാന്‍ നബി ﷺ യോട് അവന്‍ ചോദിച്ചു. അപ്പോള്‍ അയാള്‍ക്കുവേണ്ടി നമസ്‌കരിക്കാന്‍ നബി ﷺ എഴുന്നേറ്റു. അപ്പോള്‍ ഉമര്‍(റ) എഴുന്നേല്‍ക്കുകയും അല്ലാഹുവിന്റെ റസൂലി ﷺ ന്റെ വസ്ത്രത്തില്‍ പിടിക്കുകയും എന്നിട്ട് (ഇപ്രകാരം) ചോദിക്കുകയും ചെയ്തു: ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങയുടെ രക്ഷിതാവ് അയാള്‍ക്കുവേണ്ടി നമസ്‌കരിക്കുന്നത് അങ്ങയെ വിലക്കിയിട്ടില്ലയോ?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹു എനിക്ക് തെരഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടല്ലോ.’ എന്നിട്ട് അവിടുന്ന് പറഞ്ഞു: {നീ അവര്‍ക്കുവേണ്ടി പാപമോചനം തേടിക്കൊള്ളുക. അല്ലെങ്കില്‍ അവര്‍ക്കുവേണ്ടി പാപമോചനം തേടാതിരിക്കുക. നീ അവര്‍ക്കുവേണ്ടി എഴുപത് പ്രാവശ്യം പാപമോചനം തേടിയാലും … (9:80)’ (എന്ന് അല്ലാഹു പറഞ്ഞിട്ടില്ലേ?). ഞാന്‍ എഴൂപതില്‍ അധികരിപ്പിക്കുന്നതാണ്.’ അങ്ങനെ നബി ﷺ നമസ്‌കരിച്ചു. അപ്പോള്‍ അല്ലാഹു {അവരുടെ കൂട്ടത്തില്‍നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്‌കരിക്കരുത്. അവന്റെ ക്വബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്…’(9:84)} എന്ന സൂക്തം ഇറക്കുകയും ചെയ്തു’’ (ബുഖാരി:4672)
عَنْ عُمَرَ بْنِ الْخَطَّابِ ـ رضى الله عنهم ـ أَنَّهُ قَالَ لَمَّا مَاتَ عَبْدُ اللَّهِ بْنُ أُبَىٍّ ابْنُ سَلُولَ دُعِيَ لَهُ رَسُولُ اللَّهِ صلى الله عليه وسلم لِيُصَلِّيَ عَلَيْهِ، فَلَمَّا قَامَ رَسُولُ اللَّهِ صلى الله عليه وسلم وَثَبْتُ إِلَيْهِ فَقُلْتُ يَا رَسُولَ اللَّهِ، أَتُصَلِّي عَلَى ابْنِ أُبَىٍّ وَقَدْ قَالَ يَوْمَ كَذَا وَكَذَا كَذَا وَكَذَا ـ أُعَدِّدُ عَلَيْهِ قَوْلَهُ ـ فَتَبَسَّمَ رَسُولُ اللَّهِ صلى الله عليه وسلم وَقَالَ ” أَخِّرْ عَنِّي يَا عُمَرُ ”. فَلَمَّا أَكْثَرْتُ عَلَيْهِ قَالَ ” إِنِّي خُيِّرْتُ فَاخْتَرْتُ، لَوْ أَعْلَمُ أَنِّي إِنْ زِدْتُ عَلَى السَّبْعِينَ فَغُفِرَ لَهُ لَزِدْتُ عَلَيْهَا ”. قَالَ فَصَلَّى عَلَيْهِ رَسُولُ اللَّهِ صلى الله عليه وسلم ثُمَّ انْصَرَفَ، فَلَمْ يَمْكُثْ إِلاَّ يَسِيرًا حَتَّى نَزَلَتِ الآيَتَانِ مِنْ {بَرَاءَةٌ} {وَلاَ تُصَلِّ عَلَى أَحَدٍ مِنْهُمْ مَاتَ أَبَدًا} إِلَى {وَهُمْ فَاسِقُونَ} قَالَ فَعَجِبْتُ بَعْدُ مِنْ جُرْأَتِي عَلَى رَسُولِ اللَّهِ صلى الله عليه وسلم يَوْمَئِذٍ، وَاللَّهُ وَرَسُولُهُ أَعْلَمُ.
ഉമര്‍(റ) പറഞ്ഞു: ‘‘അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സലൂല്‍ മരണപ്പെട്ടപ്പോള്‍ അയാള്‍ക്ക് വേണ്ടി, അയാളുടെമേല്‍ (ജനാസ) നമസ്‌കരിക്കുന്നതിനായി അല്ലാഹുവിന്റെ റസൂല്‍ ﷺ ക്ഷണിക്കപ്പെടുകയുണ്ടായി. അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ നമസ്‌കാരത്തിന് നിന്നപ്പോള്‍ ഞാന്‍ നബിയിലേക്ക് ചാടി എഴുന്നേറ്റു നിന്നു. എന്നിട്ട് ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങ് ഇബ്‌നു ഉബയ്യിന്റെ മേല്‍ നമസ്‌കരിക്കുകയാണോ? അയാള്‍ (ഇന്ന) ദിവസം ഇങ്ങനെയും ഇങ്ങനെയുമെല്ലാം പറഞ്ഞിരുന്നില്ലേ?’ ഞാന്‍ അവിടുത്തോട് അയാളുടെ വാക്കുകള്‍ എണ്ണിപ്പറഞ്ഞുകൊടുത്തു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പുഞ്ചിരിക്കുകയും (ഇപ്രകാരം) പറയുകയും ചെയ്തു: ‘ഉമറേ, എന്നില്‍നിന്നും താങ്കള്‍ വിട്ടു നില്‍ക്കൂ.’ അപ്പോള്‍ ഞാന്‍ അവിടുത്തോട് ധാരാളം (അതിനെ സംബന്ധിച്ചു) പറഞ്ഞുകൊടുത്തു. നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും തെരഞ്ഞടുക്കാനുള്ള അനുവാദം നല്‍കപ്പെട്ടപ്പോള്‍ ഞാന്‍ (അദ്ദേഹത്തിനുവേണ്ടി നമസ്‌കരിക്കാന്‍) തെരഞ്ഞടുത്തു. എഴുപതിന് മുകളില്‍ ഞാന്‍ അധികരിപ്പിച്ചാല്‍ അദ്ദേഹത്തോട് പൊറുക്കപ്പെടുമെന്ന് ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അതിനെക്കാള്‍ അധികരിപ്പിക്കുമായിരുന്നു.’ അദ്ദേഹം (ഉമര്‍) പറഞ്ഞു: ‘അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ അദ്ദേഹത്തിനുവേണ്ടി നമസ്‌കരിക്കുകയും അതില്‍നിന്ന് പിരിയുകയും ചെയ്തു. അല്‍പസമയം കഴിഞ്ഞപ്പോഴേക്കും സൂറതുല്‍ ബറാഅയില്‍നിന്നുള്ള രണ്ട് സൂക്തങ്ങള്‍ ഇറങ്ങി: {അവരുടെ കൂട്ടത്തില്‍നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്‌കരിക്കരുത്. അവന്റെ ക്വബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിക്കുകയും ധിക്കാരികളായിക്കൊണ്ട് മരിക്കുകയും ചെയ്തിരിക്കുന്നു (തൗബ 84)} (ഉമര്‍(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലി ﷺ നോട് അന്നേദിവസം (സംസാരിച്ചതില്‍) എന്റെ ധൈര്യത്തെ സംബന്ധിച്ച് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.’’ (ബുഖാരി:1366)
https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW