Tuesday, February 27, 2024

ഇൽമ് പഠിപ്പിക്കാൻ വേണ്ടി അന്യപുരുഷൻമാർ സ്ത്രീകളുടെ മുഖം നോക്കാമോ?

 


ഇൽമ് പഠിപ്പിക്കാൻ വേണ്ടി അന്യപുരുഷൻമാർ 

സ്ത്രീകളുടെ  മുഖം നോക്കാമോ?


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി 



സ്ത്രീകൾക്ക് അറിവ് പഠിപ്പിക്കാൻ വേണ്ടി അന്യപുരുഷന്മാർ സ്ത്രീകളുടെ മുഖം  നോക്കുന്നതിന്റെ വിധിയെന്ത് ?



മറുപടി


 ഷാഫി മദ്ഹബിലെ പ്രബല വീക്ഷണം അന്യ പുരുഷൻറെ മുന്നിൽ സ്ത്രീകളുടെ മുഖം ഔറത്താണ് എന്നതാണ് ,


എന്നാൽ നിഹായയിൽ പറയുന്നു. 



എന്നാൽ കച്ചവടം പോലെയുള്ള ഇടപാടുകൾക്ക് വേണ്ടി തിരിച്ചറിയൽ ആവശ്യമായത് കൊണ്ട് 

മുഖം മാത്രം നോക്കൽ അനുവദനീയമാണ്.


എല്‍മു പഠിപ്പിക്കാൻ വേണ്ടിയും അനുവദനീയമാണ്.

അത് നിർബന്ധവിജ്ഞാനം മാത്രമല്ല സുന്നത്തായ വിജ്ഞാനവും പറ്റുന്നതാണ്.

പക്ഷേ ഇത് അനുവദനീയമാവൽ അഞ്ച് നിബന്ധനകൾക്ക് വിധേയമാണ്.


ഒന്ന് .സ്ത്രീ വർഗ്ഗത്തിൽ പെട്ടപഠിപ്പിക്കാൻ പറ്റുന്നവർ ഇല്ലാതിരിക്കുക


രണ്ട് .പഠിപ്പിക്കാൻ പറ്റുന്ന മഹ്റം ആയ പുരുഷൻ ഇല്ലാതിരിക്കുക


മൂന്ന് :മറയുടെ പിന്നിൽ നിന്നും പ്രയാസമാവുക


നാല് : ഒരു സ്ത്രീയും ഒരു പുരുഷനും മാത്രമാകുന്ന അവസ്ഥ ഇല്ലാതിരിക്കുക

നിഹായ 6.199



തുഹ്ഫയിലും ഈ നിബന്ധനകൾ ഒത്താൽ മാത്രമേ പഠിപ്പിക്കാൻ വേണ്ടി മുഖം കാണൽ അനുവദനീയമാവു എന്ന് പറയുന്നു.

പക്ഷെ ഈ

നിർബന്ധനകൾ പാലിച്ചാൽ പോലും നിർബന്ധ  വിജ്ഞാനത്തിന് മാത്രമേ ഇത് അനുവദനീയമുള്ളു എന്നും പറയുന്നു.

എന്നാൽ നിഹായ നിർബന്ധവും സുന്നത്തും ഉൾപെടുമെന്നും പറയുന്നു.

മുഖം ഔറത്തല്ല എന്ന വീക്ഷണത്തിൽ മ അനുവദനീയമാവുന്നതാണ്.

وفي النهاية 6/199

( قلت : ويباح ) ( النظر ) للوجه فقط ( لمعاملة ) كبيع وشر


 وتعليم ) لأمرد وأنثى وقول الشارح وهو أي التعليم للأمرد خاصة تبع فيه السبكي ، والمعتمد أن جوازه غير مقصور عليه ولا على ما يجب تعليمه كما مر


ومحل جواز ذلك عند فقد جنس ومحرم صالح وتعذره من وراء حجاب ووجود مانع خلوة أخذا مما مر في العلاج ،




كتاب تحفة المحتاج 

[ابن حجر الهيتمي]


قلت ويباح النظر ) للوجه فقط ( لمعاملة ) كبيع وشراء ليرجع بالعهدة ويطالب بالثمن مثلا ( وشهاد


  (وتعليم) لأمرد وأنثى كما صرح به السياق خلافا لما يوهمه كلام شارح من اختصاصه بالأمرد.


قال السبكي وغيره هذه من تفردات المنهاج أي دون الروضة وأصلها وإلا فهي في شرح مسلم والفتاوى وإنما يظهر فيما يجب تعلمه وتعليمه كالفاتحة وما يتعين فيه ذلك من الصنائع المحتاج إليها بشرط فقد جنس ومحرم صالح وتعذره من وراء حجاب ووجود مانع خلوة أخذا مما مر في العلاج لا فيما لا يحب كما يدل له قوله: الآتي في الصداق تعذر تعليمه على الأصح وعلله الرافعي بخشية الوقوع في التهمة والخلوة المحرمة ومقابله يعلمها من وراء حجاب بغير خلوة فالوجهان متفقان على تحريم النظر اهـ وقال جمع لا يتقيد الحل بالواجب وفرقوا بين هذا وما في الصداق بأن تعليم المطلق يمتد معه الطمع لسبق مقرب إلا لغة بخلاف الأجنبي



وعليه فلا بد من تلك الشروط هنا أيضا، وظاهر أنها لا تعتبر في الأمرد كما عليه الإجماع الفعلي ويتجه اشتراط العدالة فيهما كالمملوك بل أولى (ونحوها) كأمة يريد شراءها فينظر ما عدا عورتها وحاكم يحكم لها أو عليها، أو يحلفها وإنما يجوز النظر في جميع ما مر (بقدر الحاجة والله أعلم) .


فلا يجوز أن يجاوز ما يحتاج إليه؛ لأن ما حل لضرورة يقدر بقدرها ومن ثم قال الماوردي لو عرفها الشاهد بنظرة لم تجز ثانية أو برؤية بعض وجهها لم يجز له رؤية كله وما في البحر عن جمهور من الفقهاء أنه يستوعبه مبني على الضعيف السابق من حل نظر وجهها حيث لا فتنة ولا شهوة وكل ما حل له نظره منها للحاجة يحل لها نظره منه للحاجة أيضا كالمعاملة وغيرها مما مر

تحفة المحتاج


وفي الشرواني


(قوله: بشرط فقد الجنس إلخ) وإنما يحتاج لهذه الشروط حيث لم يكن غير من توفرت فيه أمهر على ما قدمه في العلاج اهـ ع ش

ــ

(قوله وقال جمع إلخ) اعتمده المغني والنهاية فقالا والمعتمد أنه يجوز النظر للأمرد وغيره للتعليم واجبا كان، أو


ــ

وفي أبن قاسم

(قوله: وقال جمع) اعتمده



وفي النهاية



( قلت : ويباح ) ( النظر ) للوجه فقط ( لمعاملة ) كبيع وشر


وتعليم


والمعتمد أن جوازه غير مقصور عليه ولا على ما يجب تعليمه كما مر ،


ومحل جواز ذلك عند فقد جنس ومحرم صالح وتعذره من وراء حجاب ووجود مانع خلوة أخذا مما مر في العلاج ،


وفي فتح المعين


ويجوز نظر وجه المرأة عند المعاملة ببيع وغيره للحاجة إلى معرفتها، وتعليم ما يجب تعلمه - كالفاتحة - دون ما يسن على الاوجه


وفي اعانة الطالبين


ه (قوله: وتعليم الخ) معطوف على المعاملة: أي ويجوز نظر وجه المرأة عند تعليمها ما يجب تعلمه كالفاتحة. وأقل التشهد، وما يتعين فيه ذلك من الصنائع المحتاج إليها. قال في النهاية: ومحل جواز ذلك عند فقد جنس ومحرم صالح وتعذره من وراء حجاب ووجود مانع خلوة، أخذا مما مر في العلاج، اه‍. وكما يجوز النظر لها لذلك يجوز النظر للأمرد لذلك، إلا أن الأوجه عدم اعتبار الشروط السابقة فيه، كما عليه الاجماع الفعلي، ويتجه اشتراط العدالة فيه وفي معلمه كالمملوك بل أولى. وقوله كالفاتحة: تمثيل لما يجب تعلمه (قوله: دون ما يسن) أي فلا يجوز نظر وجه المرأة عند تعليم ما يسن تعلمه كالسورة. وقوله على الأوجه: أي عند ابن حجر، والذي اعتمده م ر والخطيب التعميم. وعبارة الأخير، والمعتمد أنه يجوز النظر للتعليم للأمرد وغيره واجبا كان أو مندوبا، وإنما منع من تعليم الزوجة المطلقة لان كلا من الزوجين تعلقت آماله بالآخر، فصار لكل منهما طماعية في الآخر، فمنع من ذلك. اه


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

Monday, February 26, 2024

ഇസ്തിഗാസ:ഉണ്ണികൃഷ്ണൻ ഒഹാബി മൗലവിയുടെ ശിർക്കാരോപണത്തിന് മറുപടി*

 *   ഉണ്ണികൃഷ്ണൻ  ഒഹാബി മൗലവിയുടെ ശിർക്കാരോപണത്തിന് മറുപടി*


Aslam Kamil

Parappanangadi



ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


ഇന്നലെ അർദ്ധരാത്രിയായി കാണും...

കുറ്റിപ്പുറം മൂടൽ ജാറത്തിനു മുമ്പിൽ...

കുറേ തലേക്കെട്ട് ധാരികൾ...


മറുപടി


അവർ വെറും തലേക്കെട്ട് ധാരികൾ... മാത്രമായിരിക്കില്ല


മറിച്ച് വിശുദ്ധ ഖുർആനും

സ്വീഹാഹു സിത്തയും  അടക്കമുള്ള ഇസ്ലാമിന്റെ വിശ്വാസ കർമങ്ങൾ അടങ്ങിയ വിജ്ഞാനങ്ങൾ ചുരുങ്ങിയത് പതിനഞ്ച് വർഷത്തിൽ കൂടുതൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത പണ്ഡിതന്മാരാവാനാ സാധ്യത


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


അല്ലാഹുവും അവന്റെ റസൂലും കടുത്ത ശിർക്ക് ആണെന്ന് പഠിപ്പിച്ച...

അല്ലാഹുവല്ലാത്തവരോടുള്ള തേട്ടം (ഇസ്തിഗാസ)

തേടുകയാണ്....


മറുപടി


അല്ലാഹു മാത്രമാണ് യഥാർത്ഥ ആരാധ്യൻ എന്ന് വിശ്വസിക്കുന്ന ഒരു മുസ്ലിം

മഹാന്മാരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായം ലഭിക്കുമെന്ന വിശ്വാസത്തിൽ

അവരോട് സഹായതേട്ടം നടത്തുന്നത് ശിർക്കാണന്ന് പറയുന്ന ഏത് ആയത്താണ് ഖുർആനിൽ ഉള്ളത്

അത് ശിർക്കാണന്ന് ആയത്തിന്റെ അടിസ്ഥാനത്തിൽ അഹ്ലുസ്സുന്നത്തിന്റെ ഏത് മുഫസ്സിറാണ് പറഞ്ഞത്.


ദൈവമാണന്ന (ഇലാഹാണന്ന )നിലക്ക് 

അല്ലാഹു അല്ലാത്തവരെ ആരാധിച്ചു കൊണ്ട് പ്രാർത്ഥിക്കൽ ശിർക്കാണന്ന ധാരളം ആയത്തുകൾ വിശുദ്ധ ഖുർആനിൽ ഉണ്ട് . അവ ഒന്നും 


അല്ലാഹു മാത്രമാണ് യഥാർത്ഥ ആരാധ്യൻ എന്ന് വിശ്വസിക്കുന്ന ഒരു മുസ്ലിം

മഹാന്മാരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായം ലഭിക്കുമെന്ന വിശ്വാസത്തിൽ

അവരോട് സഹായതേട്ടം നടത്തുന്നത് ശിർക്കാണന്നതിന് തെളിവല്ല.


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


ഞാനിങ്ങനെ ചിന്തിച്ചു...

ഇതര മതസ്ഥരുടെ ആരാധനാലയങ്ങൾ രാത്രി ശീവേലിയോട് കൂടി നടയടച്ച് പോകാറുണ്ട്...


മറുപടി


അവർ അവരുടെ ദൈവങ്ങളെ ആരാധിക്കുന്നത് ശിർക്കാണ്

അത് കൊണ്ട് 

മഹാന്മാരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായ തേട്ടം ശിർക്കാവൽ എങ്ങനെ


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.



എന്നാൽ ജാറ കമ്മിറ്റിക്കാർ...

നേർച്ചപ്പെട്ടിയിൽ വീഴുന്ന ചില്ലറ പ്രതീക്ഷിച്ചുകൊണ്ട് രാത്രിയിലും കാത്തിരിക്കുകയാണ്....


മറുപടി


മഹത്തുക്കളുടെ മഖ്ബറ പരിപാലിക്കൽ പുണ്യമാണ്.

അതിന് വേണ്ടി നേർച്ചയാക്കുകയും ചെയ്യാം

അത് തെറ്റാണന്ന് ഏത് ആയത്തിലാണ് ?


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.



അല്ലാഹു സുബ്ഹാനവുതാല നൽകിയ ഹിദായത്തിന്റെ പ്രകാശത്തിൽ...

അവരോട് സംസാരിക്കാം എന്ന് കരുതി വാഹനം നിർത്തി...

അവർക്ക് അരികിൽ എത്തി...


ഒരു ഹിക്മത്ത് എന്ന നിലയിൽ...

എൻറെ അച്ഛനും അമ്മയും എനിക്ക് നൽകിയ പേര് ഉണ്ണികൃഷ്ണൻ ആണെന്നും ഈ അടുത്തകാലത്ത്...

ഇസ്ലാമിലേക്ക് കടന്നുവന്ന ആളാണെന്നും...

നിങ്ങൾ എന്താണ് ഈ രാത്രിയിൽ ഇവിടെ നിൽക്കുന്നത്...

എന്താണ് ഈ മഖ്ബറയുടെ പ്രത്യേകത എന്നെല്ലാം ചോദിച്ചു....


അവർ വളരെ വാചാലരായിക്കൊണ്ട് മഖ്ബറയെക്കുറിച്ചും...

അവിടത്തെ പോരിഷകളെക്കുറിച്ചും എല്ലാം പറഞ്ഞു...



മറുപടി


മഹാന്മാരുടെ മഖ്ബറക്ക് പ്ര ത്തേകത  ഉണ്ടന്നും അവിടെ ബറക്കത്തിന്റെ കേന്ദ്രങ്ങളാണന്നും

ഇബ്നു തൈമിയ്യയും അഹ് ലുസുന്നത്തിന്റെ ധാരാളം പണ്ഡിതന്മാരും പഠിപ്പിച്ചിട്ടുണ്ട്


ഇബ്നു െതെമിയ്യ പറയുന്നു.


തീർച്ചയായും പല ആളുകളും മുത്ത്നബി صلى الله عليه وسلم

യുടെ ഖബറിൽ നിന്നും മറ്റു സ്വാലിഹീങ്ങളുടെ ഖബറിൽ നിന്നും  സലാം മടക്കുന്നത് കേൾക്കാറുണ്ടായിരുന്നു.

നിക്ഷയമായും സഈദുബ്നുൽ മുസയ്യബ് റ ഹർറാ സംഭവം ഉണ്ടായ രാത്രിയിൽ ആ  ആ ഖബറിൽ നിന്നും വാങ്കിനെ കേൾക്കാറുണ്ടായിരുന്നു .

അതുപോലെതന്നെ ധാരാളം സംഭവങ്ങൾ ഉണ്ട് ഇതെല്ലാം സത്യമാണ് നമ്മൾ ചർച്ച ചെയ്യുന്നത് (വിമർശിക്കുന്നത് )അതിൽ അല്ല .കാര്യം ഇതിനേക്കാളും വലുത് സംഭവിക്കാം.

ഇപ്രകാരം തന്നെയാണ് ഒരാൾ തിരുനബിയുടെ കബറിന്റെ അരികിലേക്ക് വരുകയും വരൾച്ചയെ പറ്റി തിരുനബിയോട്  പരാതി പറയുകയും ചെയ്തു.അപ്പോൾ തിരുനബി അദ്ദേഹത്തോട് ഉമർ റളിയല്ലാഹു അൻഹുവിന്റെ അരികിലേക്ക് പോകാൻ കൽപ്പിച്ചതായി അദ്ദേഹം കണ്ടു. ഇതൊന്നും നമ്മൾനിഷേധിക്കുന്ന അധ്യായത്തിൽ പെട്ടതല്ല.

ഇത്തരം കാര്യങ്ങൾ തിരുനബിയേക്കാൾ താഴെ പധവിയിലുള്ളവർക്കും ഉണ്ടാവുന്നതാണ്. ഇതിൽ പല സംഭവങ്ങളും എനിക്കറിയാം

*ഇത്തരം കാര്യങ്ങൾ സംഭവിച്ചാൽ അത് ഖബറാളിയുടെ കറാമത്ത് ആണ്* അമ്പിയാക്കളുടെ ടേയും സ്വാലിഹീങ്ങളുടെയും ഖബറുകളുടേ അടുത്ത് സംഭവിക്കുന്ന അൽഭുതങ്ങളും കറാമത്തുകളും ഇപ്രകാരമാണ്. അതിൽ പെട്ടതാണ് ഖബറിന്നരികിൽ പ്രാകാശം ഇറങ്ങൽ മലക്കുകൾ ഇറങ്ങൽ ആ ഖബറുകൾക്കരികിൽ പിശാചുക്കളെ കാക്കൽ മൃഗങ്ങളെ കാക്കൽ ഖബറുകളെ തൊട്ടും അതിന്റെ അയൽവാസികളെ തൊട്ടും തീയിനെ തടുക്കൽ  ഖബറാളികൾ അവരുടെമരിച്ചു പോയ അയൽവാസി കൾക്ക് വേണ്ടി ശഫാഅത്ത് ചെയ്യൽ ഖബറുകൾക്കരികൽ സാമാധാനവും സന്തോശവും ഉണ്ടാവൽ അവരെ നിസാരമാക്കിയരുടെ മേൽ സിക്ഷ ഇറങ്ങൽ എന്നിവ . ഇതല്ലാം സത്യമാണ് ഇതൊന്നും നാം ആക്ഷേപിക്കുന്ന വിശയമല്ല. അമ്പിയാക്കളുടേയും സ്വാലിഹീങ്ങളുടേയും ഖബറുകളുടെ അടുത്ത് അല്ലാഹു നൽകുന്ന കറാമത്തുക്കളും റഹ്മത്തും ആ ഖബറുകൾക്കരികിൽ ഉണ്ടാവുന്ന കറാമത്തുകളും ബഹുമാനവും അതിക സൃഷ്ടിക്കും ധരിക്കുന്നതിനേക്കാൾ മുകളിലാണ് (.  ഇഖ്തിളാഉ സ്വിറാത്തുൽ മുസ്തഖീം254/2


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


എല്ലാം കേട്ട് നിന്ന് ഞാൻ ചോദിച്ചു...

ഞാൻ ഇതിലെ പകലൊക്കെ യാത്ര ചെയ്യുമ്പോൾ ധാരാളം അമുസ്ലിമീങ്ങൾ ഇവിടെ വന്ന് പ്രാർത്ഥിക്കുന്നത് കാണാം...

അവർക്ക് ഇനി ഇസ്ലാം പറഞ്ഞുകൊടുക്കാൻ ഇവിടെ ഒരു പ്രവാചകൻ വരാനില്ലല്ലോ...

ജീവിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയല്ലേ...

അവർക്ക് ഇസ്ലാമിൻറെ സത്യസന്ദേശം എത്തിച്ചു കൊടുക്കേണ്ടത്


മറുപടി


അവർക്കും എല്ലാവർക്കും ഇസ്ലാമിന്റെ സന്ദേശം നാം പ്രഭാഷണങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും സുന്നികൾ ബോധ്യപ്പെടുത്തി കൊടുക്കാറുണ്ട്. മൗലവി


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


 അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കുന്നത്...

അവർക്ക് നേർച്ചയും വഴിപാടുകളും കഴിക്കുന്നത് കടുത്ത ശിർക്ക് ആണെന്ന്...

അവരോട് പറയേണ്ട ബാധ്യത നമുക്കില്ലേ...?


അല്ലാഹു അല്ലാത്തവരെ ആരാധിക്കൽ പാടില്ല എന്നും ലോകത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഏക ദൈവമായ  അല്ലാഹുവിനെ മാത്രമെ ആരാധിക്കാൻ പാടുള്ളു എന്നും ദൈവമെന്ന നിലക്ക് അല്ലാഹുവിനെ മാത്രമേ പ്രാത്ഥിക്കാൻ പാടുള്ളു എന്നും സുന്നി ക പണ്ട് മുതൽ പഠിപ്പിക്കുന്നതും പറയുന്നതുമാണ്. മാലിക് ദീനാർ മുതൽ മഖ്ദൂമുമാർ മമ്പുറം തങ്ങൾ ഉമർ ഖാളി അടക്കമുള്ള എല്ലാവരും അത് പഠിപ്പിച്ചതും അത് കാരണമായും അവരുടെ കറാമത്ത് മുഖേനയും ധാരാളം ആളുകൾ ഇസ്ലാമിലേക്ക് കടന്നുവരുകയും ചെയ്തിട്ടുണ്ട്.

വിളിച്ചു പ്രാർത്ഥനകൊണ്ട് മഹാന്മാരുെടെ മുഅജിസത്ത് കറാമത്ത് കൊണ്ടുള്ള സഹായ തേട്ടമാണ് ഉദ്ധേശിച്ചത് എങ്കിൽ അത് ശിർക്കാണന്ന് ഖുർആനിലോ മേൽ പറഞ്ഞതും കഴിഞ്ഞു പോയതുമായ ഇസ്ലാമിക പ്രചർണത്തിന് ത്യാഗം സഹിച്ച ലോക പണ്ഡിതന്മാർ ആരും തന്നെ പഠിപ്പിച്ചിട്ടില്ല മൗലവീ

മഹാന്മാരുെടെ മുഅജിസത്ത് കറാമത്ത് കൊണ്ടുള്ള സഹായ തേട്ടത്തിന് 

അതായത് ഇസ്തിഗാസക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി വിളിച്ചു പ്രാത്ഥന എന്ന് പേര് ഇട്ടത് കൊണ്ട് അത് ശിർക്കുകയില്ല സഹോദരാ


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


ഇത് കേട്ടതും അവരുടെ മട്ടും ഭാവവും എല്ലാം മാറി...


മറുപടി


എത്രയോ അമുസ്ലിമീങ്ങളെ ഇസ്ലാമിലേക്ക് കൊണ്ട് വരാൻ കാരണക്കാരായ വർഷങ്ങളോളം ഖുർആനും സുന്നത്തും പഠിച്ചു ഖുർആനിനും ഹദീസിനും തഫ്സീറുകളും ശറഹുകളും രചിച്ച ലോക പണ്ഡിതന്മാർ അംഗീകരിച്ച അവർ ശിർക്കായി എണ്ണാത്ത ഇസ്തിഗാസയേ വിളിച്ചു പ്രന്ഥനാ എന്ന്  പേരിട്ടു ജനങ്ങളെ കബളിപ്പിക്കുന്നത് കണ്ടപ്പോൾ ഇതെന്നും ചിന്തിക്കാൻ പോലും വിവരമില്ലല്ലോ ഇയാൾക്ക് എന്ന് ചിന്തിച്ചതായിരിക്കും


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


ഞാൻ ഇങ്ങനെ ചിന്തിച്ചു...

അല്ലാഹുവല്ലാത്തവരെയും വിളിച്ചു പ്രാർത്ഥിക്കാം എങ്കിൽ...

എനിക്കെന്റെ പൂർവ്വ മതത്തിൽ തന്നെ നിന്നാൽ മതിയായിരുന്നുവല്ലോ...



മറുപടി 


പൂർവ്വമതം 

അല്ലാഹു അല്ലാത്തവരെ ദൈവമാക്കി ആരാധിക്കുകയായിരുന്നു.


മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരോട് സഹായം തേടിയത് കൊണ്ടാണ് അവർ ശിർക്കിൽ അകപ്പെട്ടത് എന്ന് ഒരു ഖുർആനിലും ഒരു ഹദീസിലും ഇല്ല .മക്കാ മുശ്രിക്കുകളുടെ  വിശ്വാസവും ഇങ്ങനെ ആയിരുന്നില്ല .അവരെല്ലാം ബഹുദൈവങ്ങളെ ആരാധിച്ചത് കൊണ്ടാണ് അവര് ശിർക്കിൽ അകപ്പെട്ടത്.


നിങ്ങളുടെ പൂർവ്വമതത്തിൽ മുഅജിസത്തിന്റെ കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരോട് അവർ ദൈവമാണെന്ന് വിശ്വാസം ഇല്ലാതെ സഹായം  തേടുന്നവരായിരുന്നു  എന്ന് പറയാൻ നിങ്ങൾക്ക് കഴിയുമോ ?


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


അല്ലാഹുവിനെ മാത്രമേ വിളിച്ചു പ്രാർത്ഥിക്കാൻ പാടു എന്ന് ഞാൻ മനസ്സിലാക്കുകയും...

അത് സ്വന്തം വീട്ടുകാരോടും നാട്ടുകാരോടും പറയേണ്ടി വന്നതിലാണ് ആ നാട്ടിൽ നിന്ന് വീട്ടിൽ നിന്നും വിട പറയേണ്ടി വന്നത്....


മറുപടി


സുന്നികൾ ചെയ്യുന്ന ഇസ്തിഗാസ അംഗീകരിക്കുന്ന ഇസ്ലാമിനെ നട്ടുവളർത്തിയ ലക്ഷക്കണക്കിന് പണ്ഡിതന്മാർ മുഴുവനും ശിർക്ക് പ്രചരിപ്പിച്ചവരോ ശിർക്ക് പറഞ്ഞവരോ ആണെന്ന് വിശ്വാസം നിങ്ങൾക്കുണ്ടോ


ഇപ്പോൾ നിങ്ങൾ പരസ്പരം ശിർക്ക് എന്നാണെന്ന് തിരിയാതെ പരസ്പരം ശിർക്ക് ആരോപിക്കുന്ന വഹാബി കൂടാരത്തിൽ പെട്ടു കൊണ്ട് ലോക മുസ്ലിമീങ്ങളെ മുഴുവനും ശിർക്ക് ആരോപിച്ചുകൊണ്ടിരിക്കുകയാണല്ലോ


മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായം തേടലാണ് പ്രാർത്ഥന എന്ന് പറയുന്ന വല്ല ആയത്തും ഉണ്ടെങ്കിൽ അതൊന്നു കൊണ്ടുവരുമോ ? ബഹുദൈവ ആരാധന പാടില്ല എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. ബഹുദൈവ വിശ്വാസത്തോടുകൂടി ബഹുദൈവങ്ങളെ ആരാധിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നത് തെറ്റാണെന്നും ഖുർആൻ പറഞ്ഞിട്ടുണ്ട് .സുന്നികൾ ചെയ്യുന്ന ഇസ്തിഗാസ ശിർക്കാണന്ന് സ്ഥാപിക്കാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ അതിന് തയ്യാറാവുക


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


എന്നിട്ട് ഇപ്പോൾ ഇസ്ലാം മത വിശ്വാസികൾ ആണെന്ന് പറയുന്ന ഇവർ പറയുന്നു...

അല്ലാഹുവല്ലാത്തവരെയും വിളിച്ച് സഹായം തേടാം....


മറുപടി


അല്ലാഹു അല്ലാത്തവരെ സഹായം തേടിയാൽ അതെല്ലാം ശിർക്ക് ആണെന്ന് എവിടെയാണ് ആരാണ് പറഞ്ഞത് ഖുർആനിൽ ഉണ്ടോ ഹദീസിൽ ഉണ്ടോ ഉണ്ടെങ്കിൽ അത് തെളിയിക്കും


അല്ലാഹു അല്ലാതെ മറ്റൊരു ദൈവമുണ്ടെന്ന് വിശ്വാസമാണ് ഷിർക്ക് എന്ന് ഖുർആനിൽ ഉണ്ട് ഹദീസിൽ ഉണ്ട് തൗഹീദിന്റെ കലിമത്തായി ലാഇലാഹ ഇല്ലല്ലാഹ് അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്ന വചനമാണ് ഖുർആൻ പഠിപ്പിക്കുന്നത് 


അഭൗതിക സഹായ തേട്ടമാണ് ശിർക്കിന്റെയും തൗഹീദിന്റെയും വേർതിരിക്കുന്ന മാനദണ്ഡം എന്ന് ഖുർആനിലെ ഏത് ആയത്തിലാണ് പറഞ്ഞത് അത് ഉണ്ടെങ്കിൽ അതാണ് മൗലവി തെളിയിക്കേണ്ടത്



സുബ്ഹാനള്ളാ...

അന്ത്യനാളിന്റെ അടയാളങ്ങളാണ് ഇതെല്ലാം....


എന്താണ് ശിർക്ക് എന്താണ് തൗഹീദ് എന്ന് പോലും തിരിയാതെ പരസ്പരം ശിർക്കും കുഫ്റും ആരോപിച്ചുകൊണ്ട് ലോക മുസ്ലിം പണ്ഡിതന്മാരെ അടക്കം മുസ്ലിമീങ്ങളെ മുഴുവനും ശിർക്ക് ആരോപിക്കുന്ന ഈ വിഭാഗം തന്നെയാണ്  ഖിയാമത്ത താളിന്റെ അടയാളം



ലോക മുസ്ലിമീങ്ങളും മുഴുവനും ശിർക്ക് ആരോപിച്ചുകൊണ്ട് നടക്കുക എന്ന


ശിർക്കാരോപകരെകുറിച്ച് നബി പറയുന്നു. 



أَنَّ حُذَيْفَة حَدَّثَهُ أَنَّ النَّبِيَّ ﷺ قَالَ: أَحْوَفُ مَا أَتَخَوَّفُ رَجُلٌ قَرَأَ القُرآنَ خَرَجَ عَلى جارِه بِالسَّيفِ ورَمَاهُ بِالشّركِ.



التاريخ الكبير للإمام البخاري: ٢٩٠٧] [صحیح ابن حبان (۲۸۲/۱] നബി(സ്വ) പറയുകയുണ്ടായി: ഞാൻ ഏറ്റവും



കൂടുതൽ ഭയപ്പെടുന്നത്



ഖുർആൻ ഓതിക്കൊണ്ട് സ്വന്തം അയൽവാസിയുടെ മേൽ ശിർക്ക് ആരോപിച്ച് അവനെതിരെ വാളെടുത്ത് പുറപ്പെടുന്നവനെയാണ്. (താരീഖുൽ കബീർ/ഇമാം ബുഖാരി(റ):2907)


Aslam Kamil 

Parappanangadi

8129469100

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Friday, February 23, 2024

മൻത്വിഖിന്റെ ഗ്രന്തങ്ങൾ കൊണ്ട് മനഹോരം ചെയ്യാമെന്നോ* (നജസ് വൃത്തിയാക്കാമെന്നോ ? )

 *ഇൽമുൽ മൻത്വിഖിന്റെ ഗ്രന്തങ്ങൾ കൊണ്ട് മനഹോരം ചെയ്യാമെന്നോ* (നജസ് വൃത്തിയാക്കാമെന്നോ ? )


അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി



ഇൽമുൽ മൻത്വിഖി (തർക്കശാസ്ത്രം )ന്റെ ഗ്രന്തങ്ങൾ കൊണ്ട് മനഹോരം ചെയ്യാമെന്ന് (നജസ് വൃത്തിയാക്കാമെന്ന് ) അത് പഠിക്കൽ വിരോധിക്കപെട്ടതാണന്നും ഹറാമാണന്നും അത് പഠിപ്പിച്ച് ശമ്പളം വാങ്ങലും അത് പഠിപ്പിക്കുന്ന സ്ഥാപനത്തിലേക്ക് സംഭാവന നൽകലും ഹറാമാണന്നും കുരുവട്ടൂരി കള്ള ത്വരീഖത്ത് കാരൻ മൗലവി പ്രസംഗിക്കുന്നത് കേട്ടു യഥാർത്ഥമെന്ത്?



മറുപടി


അത് അപകടം പിടിച്ച വാദവും കുരുവട്ടൂരികൾ കാട്ടു കള്ളന്മാരാണെന്നതിനുള്ള ഏറ്റവും വലിയ തെളിവുമാണ്.


ശാഫിഈ മദ്ഹബിലെ അധികാരികഗ്രന്തമായ തുഹ്ഫയിൽ പറയുന്നു.


ഇന്നത്തെ കാലത്ത് ഉള്ളത് പോലെ അപകടമില്ലാത്ത മൻതി ഖിന്റെ യും (തർക്കശാസ്ത്രം) വൈദ്യശാസ്ത്രത്തിന്റേയും പോലെയുള്ള ബഹുമാനിക്കപ്പെടുന്ന വിജ്ഞാനങ്ങൾ കൊണ്ട് മന ഹോരം ചെയ്യൽ പാടില്ലാത്തതാണ് . കാരണം അത് പഠിക്കൽ ഫർള് കിഫായയാണ്. അതിന്റെ ഉപയോഗം വ്യാപകമാണ്,

أو علم محترم كمنطق وطب خليا عن محذور كالموجودين اليوم ؛ لأن تعلمهما فرض كفاية لعموم نفعهما تحفة المحتاج 1/176


ഇമാം ശർവാനി റ തുഹ്ഫയെ വ്യാഖ്യാനിക്കുന്നു.

ഇംദാദിൽ പറയുന്നു. 

മന്തിഖ് വിജ്ഞാനങ്ങളിൽ ഉന്നതമായതാണ്.


ഇമാം നവവി റ യും ഇമാം ഇബ്നു സ്വലാഹ് റ യും അത് കൊണ്ട് നജസ് വൃത്തിയാക്കാമെന്ന് പറഞ്ഞത് ശറഇന് വിരുദ്ധമായ ഫിലോസഫി നിയമങ്ങൾ കൂടി ചേർന്ന അവരുടെ കാലത്തുണ്ടായിരുന്ന മൻതി ഖിനെ പറ്റിയാണ്.

ഇന്നുള്ളത് അങ്ങനെ അല്ല

ശറഇന് വിരുദ്ധമായതോ വിരുദ്ധതയിലേക്ക് ചേർക്കുന്നതോ ആയ യാതോന്നും ഇന്നത്തെ മൻതിഖിലില്ല 

അത് കൊണ്ട് അത് ബഹുമാനമുള്ളതാണ്. എന്നല്ല അത് ഫർള് കിഫായയാണ്. എന്നല്ല ഒരാളുടെ സംശയവും തെറ്റിദ്ധാരണയും മൻത്വിഖ് അറിഞ്ഞാലല്ലാതെ നീങ്ങുകയില്ലങ്കിൽ അത്   ഫർള് ഐനാണ് -കുർദി -

( ശർവാനി 1/176)


( قوله : كمنطق إلخ ) وحساب ونحو وعروض مغني وكردي .


 قوله : لأن تعلمهما إلخ ) قال في الإمداد بل هو أي المنطق أعلاها أي العلوم الآلية وإفتاء النووي كابن الصلاح بجواز الاستنجاء به يحمل على ما كان في زمنهما من خلط كثير من كتبه بالقوانين الفلسفية المنابذة للشرائع بخلاف الموجود اليوم فإنه ليس فيه شيء من ذلك ولا مما يؤدي إليه فكان محترما بل فرض كفاية بل فرض عين إن وقعت شبهة لا يتخلص منها إلا بمعرفته انتهى ا هـ كردي شرواني حاشية تحفة المحتاج

1/176


ഇതിൽ നിന്നും തന്നെ കുരുവട്ടൂരികൾ കടുത്ത കാട്ടു കള്ളന്മാരാണന്നും അവർ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങൾ ദുർവ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണന്നും അവരുടെ വാദം ശരീഅത്തിനെ വിരുദ്ധമാണെന്നും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും -ഇനിയും ഈ കാട്ടു കള്ളന്റെ ത്വരീഖത്തിൽ പെട്ടവർ ബോധവാന്മാരാകുമെന്ന് പ്രതീക്ഷിക്കുന്നു.


അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Tuesday, February 13, 2024

സുഗന്ധം പൂശി സ്ത്രീകൾ വീട്ടിൽ നിന്നും പുറപ്പെടൽ* خروج المرأة مع التعطر

 

*സുഗന്ധം പൂശി സ്ത്രീകൾ വീട്ടിൽ നിന്നും പുറപ്പെടൽ*

ദർസ് -66

അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി

ചോദ്യം

സുഗന്ധം പൂശി സ്ത്രീകൾ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതിന്റെ വിധി എന്ത് ?

ഉത്തരം

ഇമാം ഇബ്നു ഹജർ സവാജറിൽ ഉദ്ധരിക്കുന്നു.

അബൂദാവൂദ് തിർമിദി റ റിപ്പോർട്ട് ചെയ്യുന്നു.
നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു.
കണ്ണുകൾ വ്യഭിചരിക്കുന്നതാണ്.ഒരു സ്ത്രീ സുഗന്ധം പൂശി ഒരു സദസ്സിലൂടെ സഞ്ചരിച്ചാൽ അവൾ ഇങ്ങനെയാണ് ഇങ്ങനെയാണ് ( അതായത് വ്യഭിചാര ശിക്ഷക്ക് വിധേയമാണ്)

നസാഇ ഇബ്നു ഹുസൈമ് ഇബ്നു ഹിബ്ബാൻ رضِي الله عنهم റിപ്പോർട്ട് ചെയ്യുന്നു

ഒരു സ്ത്രീ സുഗന്ധം പൂശി ഒരു ജനതയുടെ അരികിൽ അവളുടെ വാസന അവർക്കു ലഭിക്കണം എന്ന് ഉദ്ദേശത്തിൽ സഞ്ചരിക്കുകയാണെങ്കിൽ അവൾ വ്യഭിചാര കുറ്റത്തിന് വേധയമാണ് . (അവളെ നോക്കുന്ന )എല്ലാ കണ്ണും വ്യഭിചാര കുറ്റത്തിന് വിധേയമാണ് .

ഒരു സ്ത്രീ അബൂഹുറൈറ റ എന്നവരുടെ അരികിലൂടെ നടക്കുമ്പോൾ അവളുടെ അത്തറിന്റെ പരിമളം അടിച്ച് വീശുന്നുണ്ടായിരുന്നു. അപ്പോൾ അബൂഹുറൈറ റ ചോദിച്ചു ജബ്ബാറായ അല്ലാഹുവിൻറെ അടിമയായവളെ നീ എങ്ങോട്ടാ പോകുന്നത് ? അവൾ പോകുന്ന സ്ഥലം പറഞ്ഞു.അബൂഹുറൈറ റ ചോദിച്ചു. അതിനുവേണ്ടി സുഗന്ധം പൂശുകയാണോ ?അവൾ അതേ എന്ന് പറഞ്ഞു അദ്ദേഹം പറഞ്ഞു നീ വീട്ടിലേക്ക് മടങ്ങി സുഗന്ധം എല്ലാം കഴുകുക.

ഇത്തരം ഹദീസുകൾ എല്ലാം വിവരിച്ചുകൊണ്ട് ഇബ്നു ഹജർ തുടരുന്നു.

ഈ ഹദീസുകൾ എല്ലാം ഇതു വലിയ തിന്മയാണ് എന്ന് അറിയിക്കുന്നു.

നമ്മുടെ മദ്ഹബിന്റെ വീക്ഷണം
ഈ ഹദീസുകൾ എല്ലാം
*ഫിത്ന  (അന്യ പുരുഷൻമാർ നോക്കൽ അടക്കമുള്ള കാര്യങ്ങൾ)ഉറപ്പാക്കുന്ന ഘട്ടത്തിൽ സുഗന്ധം പൂശി സ്ത്രീ പുറപ്പെടൽ വൻ കുറ്റമാണ് എന്ന് അറിയിക്കുന്നതാണ്.
ഫിതന ഭയക്കാത്തപ്പോൾ കറാഹത്ത് ആകുന്നതാണ് '
ഫിത്‌ന ഭാവനയുണ്ടെങ്കിൽ ഹറാമാകുന്നതാണ്.
ഇത് വളരെ വെക്തമാണ്*
(സവാജിറ്)

الكبيرة التاسعة والسبعون بعد المائتين: خروج المرأة من بيتها متعطرة متزينة ولو بإذن الزوج) أخرج أبو داود والترمذي وقال حسن صحيح أنه - صلى الله عليه وسلم - قال: «كل عين زانية

<<
والمرأة إذا استعطرت فمرت بالمجلس فهي كذا وكذا» يعني زانية. والنسائي وابن خزيمة وابن حبان في صحيحيهما: «أيما امرأة استعطرت فمرت على قوم ليجدوا ريحها فهي زانية وكل عين زانية» . ورواه الحاكم وصححه. وصح على كلام فيه لا يضر: «أن امرأة مرت بأبي هريرة - رضي الله عنه - وريحها يعصف فقال لها أين تريدين يا أمة الجبار؟ قالت إلى المسجد؛ قال وتطيبت له؟ قالت: نعم. قال: فارجعي فاغتسلي فإني سمعت رسول الله - صلى الله عليه وسلم - يقول: لا يقبل الله من امرأة خرجت إلى المسجد لصلاة وريحها يعصف حتى ترجع فتغتسل» . واحتج به ابن خزيمة إن صح.

وقد علمت أنه صح على إيجاب الغسل عليها ونفي قبول صلاتها إن صلت قبل أن تغتسل، وليس المراد خصوص الغسل بل إذهاب رائحتها. وابن ماجه: «بينما رسول الله - صلى الله عليه وسلم - جالس في المسجد دخلت امرأة من مزينة ترفل في زينة لها في المسجد، فقال النبي - صلى الله عليه وسلم -: يا أيها الناس انهوا نساءكم عن لبس الزينة والتبختر في المسجد، فإن بني إسرائيل لم يلعنوا حتى لبس نساؤهم الزينة وتبخترن في المسجد»

 . تنبيه: عد هذا هو صريح هذه الأحاديث، وينبغي حمله ليوافق قواعدنا على ما إذا تحققت الفتنة، أما مع مجرد خشيتها فهو مكروه أو مع ظنها فهو حرام غير كبيرة كما هو ظاهر.

اسلم الثقافي الكاملي المليباري الهندي

Saturday, February 10, 2024

റജബ് നോമ്പും ഇമാം അസ്ഖലാനിയും ഒഹാബി തട്ടിപ്പിന് മറുപടി *

 *റജബ് നോമ്പും ഇമാം അസ്ഖലാനിയും

ഒഹാബി തട്ടിപ്പിന് മറുപടി *



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0



https://m.facebook.com/story.php?story_fbid=pfbid03JepMVprMeBSP14Q7P1eJQEwkKUaeCLQnjAabTSCD5MtD9Sev8xEtqhYZ5Tfwb67l&id=100016744417795&mibextid=Nif5oz


📚🔎___________________🔍📚



അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി


റജബ് മാസത്തിന്റെ ശ്രേഷ്ഠതയിലും അതിലെ നോമ്പിലും അതിൽ നിജമായ ദിവസത്തിലെ നോമ്പിലും  അതിലെ പ്രത്യേകത രാത്രിയിലെ നിസ്കാരത്തിലും

ഹുജ്ജത്തിന് പറ്റുന്ന സ്വഹീഹായ ഹദീസ് വന്നിട്ടില്ല

എന്ന് ഇമാം അസ്ഖലാനി തബ് യീനിൽ പറഞ്ഞിട്ടുണ്ടോ ? യഥാർത്ഥ്യമെന്ത്?


മറുപടി


ഹദീസുകൾ വിവിധ ഇനമാണ് സ്വഹീഹ് , ളഈഫ് , മൗളൂഉ,

ഇസ്ലാമിൻറെ 5 ഹുകുമുകൾ തീരുമാനിക്കുന്ന വിഷയത്തിൽ സ്വീകാര്യമായത് സ്വഹീഹ് ആണ് .

എന്നാൽ പുണ്യകർമ്മങ്ങൾക്കു വേണ്ടിയും  ശ്രേഷ്ഠതകളിലും ചരിത്ര വിഷയത്തിലും ളഈഫ്  സ്വീകാര്യമാണ്.

 മൗളൂഉ യാതൊന്നിനും സ്വീകാര്യമല്ല -


എന്നാൽ റജബ്മാസത്തിന്റെ ശ്രേഷ്ഠതയിലും അതിൻറെ നോമ്പും പുണ്യ കർമ്മത്തിൽപ്പെട്ടതാണ്. അതിൽ സംശയമില്ല.

ഇതാണ് ഇബ്നു ഹജർ പറഞ്ഞുവരുന്നത്. പക്ഷേ അതിൻറെ ആദ്യഭാഗം മാത്രം കട്ട് ചെയ്ത് ബാക്കി ഭാഗം മറച്ചു വച്ചാണ് വഹാബി പുരോഹിതന്മാർ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നത്.


ഇവർ കൊണ്ടുവന്ന  ചോദ്യത്തിൽ പറഞ്ഞ മേൽ" ഉദ്ധരണിക്ക് ശേഷം തന്നെ ഇമാം അസ്ഖലാനി റ ഈ വിഷയത്തിൽ സ്വഹീഹായ ഹദീസ് ഇല്ലെങ്കിലും ളഈഫായ ഹദീസുകൾ ഉണ്ട് എന്നും അവർ താഴെ കൊണ്ടുവരുന്നു എന്നും മഹാനവർകൾ പറയുന്നു -


അദ്ദേഹം പറയുന്നു.

റജബിന്റെ ശ്രേഷ്ടതയിലോ നോമ്പിലോ സ്വഹീഹായ ഹദീസ് വന്നിട്ടില്ലെങ്കിലും പുണ്യകർമ്മങ്ങളിൽ മൗളൂ അല്ലാത്ത ളഈഫായ ഹദീസാണങ്കിലും പണ്ഡിതന്മാർ ഇളവ് നൽകിയത് പ്രശസ്തമാണ്.

പക്ഷേ ആ ഹദീസ് ളഈഫാണെന്ന് കർമ്മം ചെയ്യുന്നവൻ വിശ്വസിക്കേണ്ടതാണ്.

സ്വഹീഹായ സുന്നത്താണെന്ന് വിവരമില്ലാത്ത ആളുകൾ വിശ്വസിക്കുന്ന വിധത്തിലും ശറയിൽ ഇല്ലാത്തത് ശറ ആ കുന്ന വിധത്തിലോഹദീസ് കൊണ്ട് അമല് ചെയ്യാതിരിക്കാൻ വേണ്ടി അത് കൊണ്ട് പ്രഷസ്തമാവരുത് .


فصل: لم يرد في فضل شهر رجب، ولا في صيامه، ولا في صيام شيء منه، - معين، ولا في قيام ليلة مخصوصة فيه - حديث صحيح يصلح للحجة، وقد سبقني إلى الجزم بذلك الإمام أبو إسماعيل الهروي الحافظ، رويناه عنه بإسناد صحيح، وكذلك رويناه عن غيره، ولكن اشتهر أن أهل العلم يتسامحون في إيراد الأحاديث في الفضائل وإن كان فيها ضعف، ما لم تكن موضوعة. وينبغي مع ذلك اشتراط أن يعتقد العامل كون ذلك الحديث ضعيفا، وأن لا يشهر بذلك، لئلا يعمل المرء بحديث ضعيف، فيشرع ما ليس بشرع، أو يراه بعض الجهال فيظن أنه سنة صحيحة. وقد صرح بمعنى ذلك الأستاذ أبو محمد بن عبد السلام وغيره. وليحذر المرء من دخوله تحت قوله صلى الله عليه وسلم: "من حدث عني بحديث يرى أنه كذب فهو أحد الكذابين" . فكيف بمن عمل به.

ولا فرق في العمل بالحديث في الأحكام، أو في الفضائل، إذ الكل شرع. 

 ഇനി നമുക്ക് നമ്മുടെ വിഷയത്തിലേക്ക് മടങ്ങാം.

റജബ് നോമ്പിനെ സംബന്ധിച്ച് വന്ന ഹദീസുകളിൽ മികച്ച ഒരു ഹദീസ് ആണ് .ഇമാം നസാഇ റിപ്പോർട്ട് ചെയ്ത ഹദീസ് : ഉസാമ رضي الله عنه

പറയുന്നു .


ഞാൻ തിരുനബിയോട് ചോദിച്ചു അല്ലാഹുവിൻറെ റസൂലേ ശഅബാനിൽ നോമ്പ് അനുഷ്ടിക്കു പ്രകാരം അങ്ങ് മറ്റൊരു മാസവും നോമ്പ് അനുഷ്ഠിക്കുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ. അവിടുന്ന് പറഞ്ഞു. റജബിന്റെയും റമദാനിന്റെയും ഇടയിൽ ജനങ്ങൾ അശ്രദ്ധമാകുന്ന മാസമാണത്.

ثم نرجع فنقول: إن أمثل ما ورد في ذلك: ما رواه النسائي من حديث أسامة بن زيد رضي الله عنه قال: "قلت يا رسول الله لم أرك تصوم من الشهور ما تصوم في شعبان. قال: ذاك شهر يغفل الناس عنه بين رجب ورمضان ..." الحديث. 

(ഈ ഹദീസ് വിവരിച്ചു ഇബ്നു ഹജർ റ   തുടരുന്നു. )

ഈ ഹദീസിൽ നിന്നും റജബ് മാസം റമദാനിനോട് സാദൃശ്യമാണെന്നും റമദാനിൽ ചെയ്യുന്ന ഇബാദത്ത്പക്ഷേ ഷഹബാനിൽ അശ്റ ജനങ്ങൾ അശ്രദ്ധമാകുന്നതിനാൽ നബി തങ്ങൾ അനുഷ്ഠിക്കുകയാണെന്നും മനസ്സിലാക്കാം

നോമ്പിനെ പ്രത്യേകം എടുത്തു പറഞ്ഞതിനാൽ റജബിന്റെ ശ്രേഷ്ഠത അറിയിക്കുന്നുണ്ട് .റജബ് പണ്ടുമുതൽ  അവർക്ക് സ്ഥിരപ്പെട്ട അറിയപ്പെട്ട മാസമായിരുന്നു എന്നും അറിയിക്കുന്നു.

(റജബിന്റെ ശ്രേഷ്ഠതയിൽ ഹജ്ജത്തിനു പറ്റുന്ന സ്വഹീഹ് ഇല്ല എന്ന് പറഞ്ഞ അതേ ഇബ്നു ഹജർ തന്നെയാണ് മേൽ ഹദീസിൽ നിന്നും റജബിന്റെ ശ്രേഷ്ഠതയും അതിൻറെ നോമ്പിന്റെ ശ്രേഷ്ഠതയും അറിയിക്കുന്നുണ്ട് എന്ന് പറയുന്നത്.ഇതോടെ ഇബ്നുഹജർ റ റജബിന്റെ ശ്രേഷ്ഠതയെ തള്ളി കളഞ്ഞിട്ടുണ്ട് എന്നും അതിന് ഒരു ഹദീസ് പോലും ഇല്ല എന്നും പറഞ്ഞിട്ടുണ്ട് എന്ന വാദം ചീട്ടുകൊട്ടാരം പോലെ പൊളിയുകയാണ് )


فهذا فيه إشعار بأن في رجب مشابهة برمضان، وأن الناس يشتغلون من العبادة بما يشتغلون به في رمضان، ويغفلون عن نظير ذلك في شعبان. لذلك كان يصومه. وفي تخصيصه ذلك بالصوم - إشعار بفضل رجب، وأن ذلك كان من المعلوم المقرر لديهم.


മറ്റൊരു ഹദീസ്  ഇതാണ്.

അബു ദാവൂദ് സുനനിൽ റിപ്പോർട്ട് ചെയ്യുന്നു.

 നോമ്പനുഷ്ഠിച്ചു നോമ്പ് അനുഷ്ടിച്ച് മെലിഞ്ഞ ബാഹിലിയോട് തിരുനബി ഇങ്ങനെ പറഞ്ഞു.ഹറാമായ പരിശുദ്ധമായ മാസത്തിൽ നീ നോമ്പനുഷ്ഠിക്കുകയും നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുക.

 ومن ذلك: ما رواه أبو داود في السنن، قال: حدثنا موسى بن إسماعيل، حدثنا حماد - يعني ابن سلمة - عن سعيد الجريري، عن أبي السليل - يعني ضريب بن نفير - عن مجيبة الباهلية، عن أبيها - أو عمها. أنه أتى رسول الله صلى الله عليه وسلم فأسلم ثم انطلق فأتاه بعد سنة، وقد تغير حاله وهيئته، فقال: يا رسول الله، أما تعرفني؟ قال صلى الله عليه وسلم: ومن أنت؟ قال: أنا الباهلي الذي جئتك عام الأول. قال صلى الله عليه وسلم: فما غيرك وقد كنت حسن الهيئة؟ قال: ما أكلت طعاما منذ فارقتك إلا بليل. فقال رسول الله صلى الله عليه وسلم: قال: لما عذبت نفسك؟ ثم قال: صم شهر الصبر، ويومان من كل شهر. قال: زدني، فإن بي قوة. قال صلى الله عليه وسلم: صم يومين فإن بي قوة. قال صلى الله عليه وسلم: صم ثلاثة أيام. قال: زدني. قال صلى الله عليه وسلم: صم الحزم واترك. صم من الحرم واترك. فقال: بأصابعه الثلاثة فضمها ثم أرسلها


(ഈ ഹദീസ് വിവരിച്ച് ഇബ്നു ഹജർ  റ തുടരുന്നു )

ഇതിൻറെ സനതിൽ

 അറിയപ്പെടാത്ത വ്യക്തി ഉണ്ടെങ്കിലും

ഈ ഹദീസിൽറജബിലെ നോമ്പ് സുന്നത്താണ് എന്ന് അറിയിക്കുന്നുണ്ട്റജബിലെ നോമ്പ് സുന്നത്താണ് എന്ന് അറിയിക്കുന്നുണ്ട് കാരണം റജബ് പരിശുദ്ധ മാസങ്ങളിൽ ഒരു മാസമാണല്ലോ. 

(ഹദീസിൽ ചില ദുർബലത ഉണ്ടെങ്കിൽ പോലും റജബിന്റെ  നോമ്പ് മുസ്ത ഹബ്ബാണെന്ന് ഇതിൽ നിന്നും വരും എന്നാണ് മഹാനവർകൾ പറയുന്നത് .ഹദീസുകൾ കള്ള ഹദീസുകൾ ആണെന്നും അത് തള്ളിക്കളയേണ്ടതാണെന്നുമുള്ള വഹാബിവാദം ഇവിടെ പൊളിഞ്ഞു പാളിസാകുന്നു)

. ففي هذا الخبر - وإن كان في إسناده من لا يعرف - ما يدل على استحباب صيام بعض رجب، لأنه أحد الأشهر الحرم.



 وأما حديث أنس عن النبي صلى الله عليه وسلم: "من صام من شهر حرام: الخميس والجمعة، والسبت - كتبت له عبادة سبعمائة سنة" فرويناه في فوائد تمام الرازي. وفي سنده ضعفاء ومجاهيل.


(ഇബ്നു ഹജർതുടരുന്നു )

റജബിന്റെ ശ്രേഷ്ഠതയിലും അതിന് നോമ്പിന്റെ ശ്രേഷ്ഠതയും വ്യക്തമായി വന്ന ഹദീസുകൾരണ്ട് വിഭാഗമാണ് ഒന്ന് .ളഈഫ്

രണ്ട് - മൗളൂഅ

അതിൽ ളഈഫായത് നാം കൊണ്ടുവരുകയും

മൗളൂആയത് ഗ്രഹിക്കുന്ന വിധത്തിൽ സൂചിപ്പിക്കുകയും ചെയ്യുന്നു .


 وأما الأحاديث الواردة في فضل رجب، أو فضل صيامه، أو صيام شيء منه صريحة، فهي على قسمين: ضعيفة، وموضوعة. ونحن نسوق الضعيفة ونشير إلى الموضوعة إشارة مفهمة. فمن الضعيفةما أخبرنا أبو الحسن بن عقيل: أنبأنا أبو الفرج بن قدامة، أنبأنا أحمد بن عبد الدائم، أنبأنا يحي بن محمود، أنبأنا جدي لأمي، الحافظ أبو القاسم التيمي في كتاب الترغيب والترهيب له، أخبرنا سليمان بن إبراهيم وغيره، قال: حدثنا أبو سعيد النقاش، أخبرنا أبو أحمد العسال، حدثنا جعفر بن أحمد فارس، حدثنا محمد بن إسماعيل البخاري، حدثنا محمد بن المغيرة بن بسام، حدثنا منصور يعني ابن زيد، حدثنا موسى بن عبد الله بن يزيد الأنصاري، سمعت أنس بن مالك، يقول: "إن في الجنة نهرا يقال له رجب: ماؤه أشد بياضا من اللبن، وأحلى من العسل: من صام يوم من رجب سقاه الله من ذلك النهر" . وهكذا أورده أبو سعيد محمد بن علي بن عمرو النقاش الحافظ الأصبهاني في كتاب فضل الصيام له. وهكذا رواه أبو الشيخ عبد الله بن محمد بن جعفر الحافظ، في كتاب فضل الصوم، عن جعفر بن أحمد بن فارس، بسنده. وقال في إسناده: حدثنا منصور. وهو ابن زيد الأسدي. ورواه البيهقي في فضائل الأوقات له من طريق منصور بن زيد، قال: حدثنا موسى بن عمران، سمعت أنس بن مالك. الصفحة 


ഇത്രയും വിവരിച്ചതിൽ നിന്നും വഹാബികൾ പ്രചരിപ്പിക്കും പോലെ റജബിലെ നോമ്പിന് ഇമാം മസ്കലാനി നിരുപാധികം തള്ളിക്കളയുകയല്ല എന്നും പുണ്യകർമ്മത്തിന് പറ്റുന്ന ഹദീസുകൾ ആ വിഷയത്തിൽ ഉണ്ട് എന്നും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും



പുണ്യകർമ്മത്തിനും ചരിത്രത്തിനും ശ്രേഷ്ഠതകൾ വിവരിക്കുന്നതിനും ളഈഫുകൾ മതിയാവുന്നതാണെന്ന് ധാരാളം പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്  .




ഇബ്ന് ഹജർ( റ ) നുകത്തിൽ പറയുന്നു


ഹദീസ് നിരൂപകനും ഹദീസ്ഹുഫ്ഫാളുകളിൽ ഒരാളുമായ  അബുൽ ഹസൻ ( റ )അവരുടെ കിത്താബിൽ (  ഭയാനുൽ വഹ്ം)  വ്യക്തമായി പറഞ്ഞത്


ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതി ആയ ഹദീകളും  ഹുജജത്തിന്ന് പറ്റില്ലെങ്കിലും പുണ്യകർമ്മങ്ങളിൽ അതുകൊണ്ട് പ്രവർത്തിക്കാവുന്നതാണ് '


ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതി ആയഹദീസുകളും

  (ഹറാം ഹലാൽ പോലെയുള്ള ഹുക്മ് )വിധികളിലും പ്രവർത്തിക്കണമെങ്കിൽ ധാരാളം റിപ്പോർട്ടുകളിലൂടെ വരുകയോ സ്വഹീഹായ മറ്റു സാക്ഷികളോടും ഖുർആനിലെ പ്രത്യക്ഷ അർഥത്തോട്  യോജിക്കുകയോ കർമ്മം കൊണ്ട് ശക്തി ആവുകയോ ചെയ്യേണ്ടതാണ്


(ഈ  കാര്യങ്ങളിൽ ഒന്ന് ഉണ്ടായാൽ

ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിആയഹദീകളും 

ഹറാം ഹലാൽ പോലെയുള്ള )വിധികളിലും

തെളിവാക്കാവുന്നതാണ്)


അബുൽ ഹസൻ ( റ )പറഞ്ഞമേൽകാര്യം

വളരെ നല്ലതും വളരെ ശക്തിയുള്ളതുമായ അഭിപ്രായമാണ് ആരുംതന്നെ അതിനെ എതിർക്കുകയില്ല

(അന്നുകത് 243/1)


11- قال الحافظ ابن حجر العسقلاني رحمه الله تعالى في

( النكت على مقدمة ابن الصلاح ) ما نصه:


(( وقد صرَّح أبو الحسن ابن القطان أحد الحفاظ النقاد من أهل المغرب في كتابه (بيان الوهم والإيهام) بأن هذا القسم - أي الضعيف أو المنقطع ... - لا يحتج به كله بل يعمل به في فضائل الأعمال ويتوقف عن العمل به في الأحكام إلا إذا كثرت طرقه أو عضده اتصال عمل أو موافقة شاهد صحيح ، أو ظاهر قرآن. - ثم قال الحافظ ابن حجر مباشرة - : وهذا حسن قوي رايق ما أظن منصفاً يأباه والله الموفق )). انتهى

( النكت على مقدمة ابن الصلاح ج1ص243)


ഹാഫിൽ ഇബനു റജബിൽ ഹമ്പലീ  റ പറയുന്നു


ദുർഭലരിൽ നിന്നും

പുണ്യങ്ങൾ പറയുന്ന ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഇമാമുമാർ ഇളവ് നൽകിയിരിക്കുന്നു  ഇമാം അഹമ്മദ് ഇബ്ന് ഹമ്പൽ(  റ) ഇബ്ന് മഹ്ദി (  റ) എന്നിവർ മേൽപ്പറഞ്ഞവരിൽ പെട്ടവരാണ് (ശറഹു ഇലലി തുർമുദി72/1)

12- ذكر الحافظ ابن رجب الحنبلي في كتابه

" قد رخَّص كثير من الأئمة في رواية أحاديث الرقاق ونحوها عن الضعفاء ، منهم ابن مهدي ، وأحمد بن حنبل ".

( شرح علل الترمذي م1 ص 72 طبعة دار الفلاح)


അൽ ഹാഫിള് ഇബ്നു സ്വലാഹ് (റ)

പറയുന്നു


  ഹദീസ് പണ്ഡിതന്മാരുടെ അടുക്കലും മറ്റു പണ്ഡിതന്മാരുടെ അടുക്കലും നൂന്യതയുള്ള ഹദീസുകളുടെ എല്ലാ ഇനങ്ങളെയും അവയുടെ ന്യൂനത വിവരിക്കാതെതന്നെ അത് റിപ്പോർട്ട് ചെയ്യുന്നതിലും ഗൗരവം കാണിക്കാതിരിക്കുന്നതിലും അനുവദനീയ ആക്കിയിട്ടുണ്ട്


ഹറാം ഹലാല് പോലെയുള്ള ശരീഅത്തിന്റെ  വിധികളിലും അല്ലാഹുവിൻറെ സിഫാത്തുകളിലും അല്ലാത്തതിൽ ആണ് ഈ പറഞ്ഞത്


മേൽപ്പറഞ്ഞ ഇളവ് നൽകിയത് ഉപദേശങ്ങൾ ചരിത്രങ്ങൾ പുണ്യകർമ്മങ്ങൾ നന്മയെ പ്രേരിപ്പിക്കുകയോ തിന്മയെ തടയുകയും ചെയ്യുന്ന മറ്റു വിഷയങ്ങൾ ( ഹറാം ഹലാൽ പോലെയുള്ള ) വിധികളുമായി ബന്ധപ്പെട്ടതും വിശ്വാസവുമായി ബന്തപെട്ടതു മല്ലാത്ത വിഷയങ്ങളിലാണ് '


ഇങ്ങനെ ഇളവുണ്ട് എന്ന് വ്യക്തമായി പറഞ്ഞവരിൽ  ഇമാംഅഹ്മദ് ബ്നുഹമ്പൽ.  |റ ) അബ്ദുറഹ്മാൻ ഇബ്ന് മഹ്ദി (റ| എന്നിവർ ഉണ്ട് 

' (മുഖദ്ധിമ 60)

13- قال الحافظ ابن الصلاح في مقدمته:

" الثاني : يجوز عند أهل الحديث وغيرهم التساهل في الأسانيد ورواية ما سوى الموضوع من أنواع الأحاديث الضعيفة من غير اهتمام ببيان ضعفها فيما سوى صفات الله تعالى وأحكام الشريعة من الحلال والحرام وغيرهما . وذلك كالمواعظ والقصص وفضائل الأعمال وسائر فنون الترغيب والترهيب وسائر ما لا تعلق له بالأحكام والعقائد وممن روينا عنه التنصيص على التساهل في نحو ذلك : ( عبد الرحمن بن مهدي ) و ( أحمد بن حنبل ) رضي الله عنهما ."اهـ

(مقدمة ابن الصلاح ص 60 طبعة مكتبة الفارابي الطبعة الأولى 1984 م )


ഇമാം നവവി( റ) പറയുന്നു 


നന്മ പ്രേരിപ്പിക്കുകയോ തിന്മയെ ഭയപ്പെടുത്തുകയോ ചെയ്യുന്നവ പുണ്യകർമ്മങ്ങൾ ചരിത്രങ്ങൾ ഭൗതിക ത്യാഗത്തെ പറ്റിയുള്ള ഹദീസുകൾ സൽ സ്വഭാവങ്ങൾ പോലെയുള്ള ഹലാൽ ഹറാം തുടങ്ങി ഹുക്മുകളുമായി ബന്ധമില്ലാത്ത ഹദീസുകൾ അവർ റിപ്പോർട്ട് ചെയ്യുമ്പോൾ ളഈഫയ  ന്യൂനത യുള്ള  റിപ്പോർട്ടർമാരെ   തൊട്ടുള്ള ഹദീസുകൾ  റിപ്പോർട്ട് ചെയ്യുന്നതിൽ   ഹദീസ് പണ്ഡിതന്മാരുടെ അടുക്കലും മറ്റ് പണ്ഡിതന്മാരുടെ അടുക്കലും അതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്


നിർമ്മിക്കപ്പെട്ടതല്ലാത്ത ഹദീസ് റിപ്പോർട്ട് ചെയ്യലും അതുകൊണ്ട് അമൽ ചെയ്യലും അവർ ഇളവ് നൽകിയിട്ടുണ്ട് കാരണം അടിസ്ഥാനതത്വങ്ങൾ സ്ഥിരപ്പെട്ടതും അറിയപ്പെട്ടതാണ് ശറഹുമുസ്ലിം 1 / 125

14- قال الإمام النووي في شرح مسلم : 

"الرابع : أنهم قد يروون عنهم أحاديث الترغيب والترهيب ، وفضائل الأعمال ، والقصص ، وأحاديث الزهد ، ومكارم الأخلاق ، ونحو ذلك مما لا يتعلق بالحلال والحرام وسائر الأحكام ، وهذا الضرب من الحديث يجوز عند أهل الحديث وغيرهم التساهل فيه .

ورواية ما سوى الموضوع منه والعمل به ، لأن أصول ذلك صحيحة مقررة في الشرع معروفة عند أهله ." اهـ

(شرح صحيح مسلم للنووي ( 1 / 125 طبعة دار إحياء التراث العربي – بيروت الطبعة الطبعة الثانية ، 139))


ഇമാം നവവി (റ) തന്നെ മറ്റൊരു ഗ്രന്ഥത്തിൽ പറയുന്നു 


ഹദീസ് പണ്ഡിതന്മാരുടെ അടുക്കലും മറ്റു പണ്ഡിതന്മാരുടെ അടുക്കലും നിർമ്മിക്കപ്പെട്ടതല്ലാത്ത  ളഈ ഫായ( ന്യൂനത യുള്ള )ഹദീസ് റിപ്പോർട്ട് ചെയ്യുന്നതിലും അതിൻറെ സനദിലും അതിൻറെ ദുർബലത വിവരിക്കാതെതന്നെ അതുകൊണ്ട് പ്രവർത്തനം ചെയ്യുന്നതിലും  ഇളവ് നൽകിയിട്ടുണ്ട്


(അത്തഖ് രീബ് 1/502)


15- وقال الامام النووي في كتابه التقريب

"ويجوز عند أهل الحديث وغيرهم التساهل في الأسانيد ، ورواية ما سوى الموضوع من الضعيف ، والعمل به من غير بيان ضعفه في غير صفات الله تعالى ، والأحكام كالحلال والحرام ، ومما لا تعلق له بالعقائد والأحكام ". اهـ

((التقريب) ج1ص502 )

لاحظ قوله (( والعمل به من غير بيان ضعفه ))


ഇത് വിവരിച്ചുകൊണ്ട്  അൽ ഹാഫിളു സുയൂത്വി ( റ ) പറയുന്നു 


ഇത് അനുവദനീയമാണെന്ന് പറഞ്ഞ പണ്ഡിതന്മാരിൽ അഹമ്മദ് ബൻ ഹമ്പൽ (റ) ഇബ്ന് മഹ്ദി റ ഇബ്നുൽ മുബാറക് റഎന്നിവർ ഉൾപ്പെടുന്നതാണ്

അവരെല്ലാം പറയുന്നത് 

ഹലാലിലും ഹറാമിലും നാം റിപ്പോർട്ട് ചെയ്താൽ നാം ശക്തിയായ നിലപാട് സ്വീകരിക്കും പുണ്യ കർമ്മങ്ങളിൽ നാം റിപ്പോർട്ട് ചെയ്താൽ നാം ഇളവ് നൽകും


തദ്രീബ് 1/503


16- قال الحافظ السيوطي رحمه الله تعالى في (التدريب)

معلقاً على هذا الكلام ما نصه:" وممن نُقل عنه ذلك: ابن حنبل ، وابن مهدي ، وابن المبارك ،

قالوا: إذا روينا في الحلال والحرام شدَّدنا ، وإذا روينا في الفضائل ونحوها تساهلنا"

((التدريب) ج1ص503)


ഇമാം നവവി( റ) തന്നെ മറ്റൊരു ഗ്രന്ഥത്തിൽ പറയുന്നു 


നിർമ്മിക്കപ്പെട്ടതല്ലങ്കിൽ

ന്യൂനതയുള്ള എല്ലായിനം ഹദീസുകളും അതിന്റെ  ന്യൂനത വിവരിക്കാതെതന്നെ  റിപ്പോർട്ട് ചെയ്യുന്നതിലും അതിൻറെ സനദുകൾ ഗൗരവം കാണിക്കുന്നതിലും ഹദീസ് പണ്ഡിതന്മാരും മറ്റു പണ്ഡിതന്മാരും അനുവദിച്ചിട്ടുണ്ട്


  ന്യൂനതയുളളഹദീസുകളെ കൊണ്ട് ഹറം ഹലാൽ പോലെയുള്ള  വിധികളും അല്ലാഹുവിൻറെ സിഫാത്തുകളും അല്ലാത്തതിൽ  അമൽ ( കർമ്മം) ചെയ്യാവുന്നതാണ്

ഉപദേശം  പറയുക, ചരിത്രം 

പുണ്യകർമ്മങ്ങൾ ,  നന്മപ്രേരിപ്പിക്കുനനത് തിന്മ തടയുന്നത് മറ്റുവിഷയങ്ങൾ 

വിധികളുമായോ വിശ്വാസവുമായോ ബന്ധപ്പെട്ടതല്ലാത്തവ ഇവക്കെല്ലാം 

ന്യൂനതയുളള ഹദീസുകൾ പറ്റുന്നതാണ്

അൽ ഇർശാദ് 1/270


17- وقال الإمام النووي رحمه الله في كتابه الإرشاد 

" يجوز عند أهل الحديث وغيرهم التساهل في الأسانيد ورواية ما سوى الموضوع من أنواع الضعيف من غير اهتمام ببيان ضعفها ، ويجوز العمل بها فيما سوى صفات الله وأحكام الشرع من الحلال والحرام وغيرها ، وذلك كالمواعظ والقصص وفضائل الأعمال وسائر فنون الترغيب والترهيب وما لا تعلق له بالأحكام والعقائد"(الإرشاد م1 ص270 طبعة مكتبة الإيمان المدينة المنورة)


ഇമാം നവവി( റ)വീണ്ടും പറയുന്നു


നിർമ്മിക്കപ്പെട്ടത് അല്ലാത്തപ്പോൾ ന്യൂനതയുള്ള (ളഈഫ്) ഹദീസ് കൊണ്ട് പുണ്യകർമ്മത്തിൽ അമൽ ചെയ്യലും നന്മയെ പ്രേരിപ്പിക്കലും

തിന്മയെ തടയലും പുണ്യമാണെന്നും അനുവദനീയമാണെന്നും ഹദീസ് പണ്ഡിതന്മാരും ഫിഖ്ഹ്പണ്ഡിതന്മാരും മറ്റുള്ളവരും പറഞ്ഞിട്ടുണ്ട്


(അൽ അദ്കാർ 36 )


18- وقال الإمام النووي في كتابه الأذكار : 

(( وقال العلماء من المحدثين والفقهاء وغيرهم : يجوز ويستحب العمل في الفضائل والترغيب والترهيب بالحديث الضعيف مالم يكن موضوعاً ))

(الأذكار ص36طبعة دار المنهاج)


ഹമ്പലി മദ്ഹബ് കാരൻ ഇബ്നു ഖുദാമ (റ)  പറയുന്നു പുണ്യകർമ്മങ്ങൾക്കും നവാഫിലുകൾക്കും സ്വഹീഹായ ഹദീസ് തന്നെ വേണമെന്ന് നിബന്ധനയില്ല

(മുഗ്നി 1/437)

19-قال ابن قدامة المقدسي الحنبلي في المغني :

"النوافل والفضائل لا يشترط صحة الحديث لها".

المغني (1/437-438)


തസ്ബീഹ് നിസ്കാരവുമായി ബന്ധപ്പെട്ട്

ഇബ്നു ഖുദാമ (റ)

പറയുന്നു പുണ്യകർമ്മങ്ങൾ ഹദീസ് സ്വഹീഹാവണമെന്ന് നിബന്ധനയില്ല


മുഗ്നി 2 /98

20- قال ابن قدامة المقدسي الحنبلي في المغني 

" فِي صَلاةِ التَّسْبِيحِ: "الْفَضَائِلُ لا يُشْتَرَطُ لَهَا صِحَّةُ الْخَبَرِ"، وَاسْتَحَبَّهَا جَمَاعَةٌ لَيْلَةَ الْعِيدِ.

فَدَلَّ عَلَى التَّفْرِقَةِ بَيْنَ الشِّعَارِ وَغَيْرِهِ. . (المغني 2/ 98)

മാലികി മദ്ഹബ്കാരൻ

ഇബ്ന്അബ്ദിൽ ബർറ്( റ)  പറയുന്നു


പുണ്യകർമ്മങ്ങളുടെ ഹദീസുകൾ ഹു ജജതിന് പറ്റുന്നവരുടെ താവണമെന്നില്ല

അത്തംഹീദ് 6/39


21-وقال ابن عبد البر المالكي في التمهيد :

أما حديث علي فإنه يدور على دينار أبي عمرو عن ابن الحنفية وليس دينار ممن يحتج به وحديث عمرو بن شعيب ليس دون عمرو من يحتج به فيه ثم قال: وأحاديث الفضائل لا يحتاج فيها إلى من يحتج به .

"التمهيد" 6/39

ഖത്തീബുൽ ബഗ്ദാദി (റ)പറയുന്നു സ്വാലിഹീങ്ങളുടെ ചരിത്രങ്ങളും ഹികായത്തുകളും ചരിത്രങ്ങളും ആയത്തുകളും മഹാന്മാരുടെ ഉപദേശങ്ങളും പറയുന്നതിൽ അത് സ്വീകരിക്കാൻ സനദുണ്ടായിരിക്കൽ നിബന്ധനയില്ല 

അത് ഉണ്ടായിരിക്കൽ ഒരു ഭംഗി മാത്രമാണ്


ഇമാം അബ്ദു റഹ്മാനുബ്നു മഹദി (റ)പറയുന്നു 

പ്രതിഫലത്തിലോ ശിക്ഷയിലോ പുണ്യകർമ്മങ്ങളിലോ റിപ്പോർട്ട് ചെയ്യുമ്പോൾ നാം സനദ് ൽ നാം ഇളവ് നൽകുന്നതാണ്   ഹലാലോ ഹറാമോ അതുപോലെയുള്ള വിധികൾ റിപ്പോർട്ട് ചെയ്താൽ റിപ്പോർട്ടറെ കാര്യത്തിൽ നാം ശക്തമായ നിലപാട് സ്വീകരിക്കുന്നതാണ് 


അൽജാമിഉ 91/2


ഹമ്പലി കാരനായ ഇബ്നു മുഫ്ലിഹ് (റ)   പറയുന്നു ഹദീസ് വിജ്ഞാനത്തിൽ ഗ്രന്ഥരചന നടത്തിയ ധാരാളം പണ്ഡിതന്മാർ ഉറപ്പിച്ചുപറഞ്ഞത് പുണ്യകർമ്മത്തിൽ നൂന്യത (ളഈഫ് ) ഉള്ള ഹദീസുകൾ കൊണ്ട് അമൽ ചെയ്യാവുന്നതാണ് (അൽ അദാബ്)


8- وقال ابن مفلح الحنبلي في الآداب الشرعية: 

"والذي قطع به غير واحد ممن صنف في علوم الحديث حكاية عن العلماء أنه يعمل بالحديث الضعيف 


അസ് ലം സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


Thursday, February 8, 2024

മിഅ്റാജ്_നോമ്പ്_ഒരു_പ്രാമാണിക_വിശകലനം

 #മിഅ്റാജ്_നോമ്പ്_ഒരു_പ്രാമാണിക_വിശകലനം


നൂറ്റാണ്ടുകളായി മുസ്‌ലിം സമൂഹം ആദരിച്ചു പോരുന്ന ഒരു ദിനമാണ് മിഅ്റാജ് ദിനം. മിഅ്റാജ് ദിനത്തിനെ സൽകർമ്മങ്ങൾ അധികരിപ്പിച്ച് വിശ്വാസികൾ ധന്യമാക്കാറുണ്ട്.  മിഅ്റാജ് ദിനത്തിൽ വിശ്വാസികൾ പ്രത്യേകമായി മിഅ്റാജ് നോമ്പ് അനുഷ്ഠിക്കാറുണ്ട്. ഈ നോമ്പിനെ പുത്തനാശയക്കാർ ബിദ്അത്തും അനാചാരവുമായിട്ടാണ് പരിചയപ്പെടുത്താറുള്ളത്. മിഅ്റാജ് നോമ്പിന്റെ അടിസ്ഥാനം നമുക്കൊന്ന് പരിശോധിക്കാം.


മിഅ്റാജ് ദിനം അഥവാ

റജബ് 27  വലിയ ശറഫുള്ള  ദിനമായാണ് ഇമാം ഗസ്സാലി (റ) പഠിപ്പിക്കുന്നത്.

  ഇമാം ഗസ്സാലി (റ) പറയുന്നത് കാണൂ:

ويوم سبعة وعشرين من رجب له شرف عظيم.

(إحياء علوم الدين للإمام الغزالي :١/ ٣٦١)


ഈ ദിവസം പ്രത്യേകം ദിക്റുകളും ഔറാദുകളും സുന്നത്താണെന്നും മഹാനവറുകൾ ശേഷം പഠിപ്പിക്കുന്നുണ്ട്. 

 

റജബ് 27 ന് നോമ്പ് സുന്നത്താവാൻ പല കാരണങ്ങളുണ്ട്. റജബ് മാസം എന്നത് കൊണ്ടും അറബി മാസത്തിലെ അവസാന മൂന്ന് ദിവസത്തിൽ ഉൾപ്പെടുന്നത് കൊണ്ടും നോമ്പ് സുന്നത്താവുന്നതിന് പുറമേ മിഅ്റാജ് ദിനമായത് കൊണ്ടും നോമ്പ് അനുഷ്ഠിക്കൽ സുന്നത്താണ് എന്നാണ് അഹ് ലുസ്സുന്നയുടെ അഇമത്തുകൾ നമ്മെ പഠിപ്പിക്കുന്നത്.


അബൂ ഹുറൈറ (റ) വിൽ നിന്ന് ഉദ്ധരിക്കപെടുന്ന ഒരു ഹദീസിൽ കാണാം:

തിരു നബി (സ) പറഞ്ഞു:

"ആരെങ്കിലും റജബ് ഇരുപത്തിഏഴിന് നോമ്പ് അനുഷ്ഠിച്ചാൽ അറുപത് മാസം സോമ്പനുഷ്ഠിച്ച പ്രതിഫലം അല്ലാഹു അവന് രേഖപെടുത്തും."


روى أبو هريرة أن رسول الله  صلى الله عليه وسلم قال: من صام يوم سبع وعشرين من رجب كتب الله له صيام ستين شهراً.


ഈ ഹദീസ് നിരവധി ഹദീസ് പണ്ഡിതർ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട് ഉദാഹരണത്തിന്:


1. إحياء علوم الدين للإمام الغزالي: (١/ ٣٦١)

2. المنتظم في تاريخ الملوك والأمم للإمام ابن الجوزي (٢/ ٣٤٩)

3. فضائل شهر رجب للإمام الخلال (٧٦)

4. الغنية للشيخ عبد القادر الجيلاني: (٣٣٢/١)


ശൈഖ് ജീലാനി (റ) തന്റെ അൽഗുൻയ: എന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ "റജബ് ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിക്കുന്നതിന്റെ സ്രേഷ്ഠത" എന്ന ഒരു അദ്ധ്യായം തന്നെ നൽകുന്നുണ്ട്.


فصل في فضل صيام يوم السابع والعشرين من رجب

(الغنية لطالبي طريق الحق عز وجل للشيخ عبد القادر الجيلاني)


#മിഅ്റാജ്_നോമ്പ്_ശാഫിഈ_മദ്ഹബിൽ


ഈ വിഷയവുമായി ബന്ധപ്പെട്ട് ശാഫിഈ മദ്ഹബിന്റെ പ്രമാണങ്ങൾ നമുക്കൊന്ന് പരിശോധിക്കാം. 


ശാഫിഈ ഫിഖ്ഹിലെ പ്രമുഖ പണ്ഡിതൻ ഇമാം ജമൽ(റ) പറയുന്നു:

"മിഅറാജ് ദിനത്തിൽ നോമ്പനുഷഠിക്കൽ സുന്നത്താക്കപെടും"


ويُسَنُّ أيْضًا صَوْمُ يَوْمِ المِعْراجِ


ശാഫിഈ മദ്ഹബിലെ നിരവധി പണ്ഡിതന്മാർ ഈ വിഷയം പ്രതിപാദിച്ചിട്ടുണ്ട്. ഉദാഹരണത്തിന്:


1. حاشية الجمل على شرح المنهج (٣٤٩/٢)

2. حاشية الباجوري على ابن قاسم الغزي :(٣٩٢/١)

3. حاشية البرماوي على ابن قاسم الغزي

4. فتاوى شالياتي :(١٣٥)

5. فتح العلام للإمام الجرداني :(٢٠٨/٢)


മിഅറാജ് നോമ്പിന്റെ വിഷയത്തിൽ വന്ന ഹദീസുകൾ ളഈഫാണെന്ന് പറഞ്ഞ് ചില പുത്തനാശയക്കാർ നിഷേധിക്കാറുണ്ട്. 

എന്നാൽ ഫദാഇലുൽ അഅ്മാലിൽ ളഈഫ് പരിഗണിക്കപ്പെടുമെന്ന് നിരവധി പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അതിൽ ഇത്തിഫാഖ് ഉണ്ടെന്ന് പോലും പറഞ്ഞവരുണ്ട്. 


ഇമാം നവവി പറയുന്നത്  കാണൂ:


قال الإمام النووي: قال العلماءُ من المحدّثين والفقهاء وغيرهم: يجوز ويُستحبّ العمل في الفضائل والترغيب والترهيب بالحديث الضعيف ما لم يكن موضوعاً.

(كتاب الأذكار للإمام النووي :٨)


ഇമാം ഇബ്നു ഹജർ അൽ ഹൈതമി പറയുന്നത് കാണൂ:


قال الإمام ابن حجر الهيتمي: أن الضعيف في الفضائل والمناقب حجة اتفاقا.

(المنح المكية في شرح الهمزية للإمام ابن حجر الهيتمي :١١٤)


ഇങ്ങനെ പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതും അഇമ്മത്ത് അവരുടെ ഗ്രന്ഥങ്ങളിൽ സുന്നത്താണെന്ന് രേഖപ്പെടുത്തിയതും പണ്ട് മുതലേ അനുഷ്ഠിച്ച് പോരുന്നതുമാണ് മിഅ്റാജ് നോമ്പ്. ഇത് ബിദ്അത്താണെന്ന് പറയുന്ന പുത്തൻ വാദികളുടെ വാദങ്ങൾക്ക് പ്രമാണവുമായി യാതൊരു ബന്ധവുമില്ല.

സൽകർമ്മങ്ങൾ വർധിപ്പിച്ച് ഇരു വീട്ടിലും വിജയിക്കുന്നവരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ ...


സയ്യിദ് ലുത്ഫി ബാഹസ്സൻ ചീനിക്കൽ

(മഅ്ദിൻ സാദാത്ത് അക്കാദമി വിദ്യാർഥി)

Saturday, February 3, 2024

സ്ത്രീകൾ മുഖം മറക്കുന്നത്* *നിർബന്ധമാണെന്നതിന്റെ

 *സ്ത്രീകൾ മുഖം മറക്കുന്നത്* *നിർബന്ധമാണെന്നതിന്റെ*

*തെളിവുകൾ.*

👇👇👇


Part 2️⃣


തെളിവ്: 2

*അവരുടെ മുഖമക്കനകൾ അവർ മാറിടങ്ങളിലൂടെ താഴ്ത്തിയിട്ടു കൊള്ളട്ടെ*

ക്വുർആൻ 24:31


തെളിവ്: 3

*(നിങ്ങൾ അവരോട് (നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കിൽ നിങ്ങളവരോട് മറയുടെ പിന്നിൽ നിന്ന് ചോദിച്ചു കൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങൾക്കും അവരുടെ ഹൃദയങ്ങൾക്കും കൂടുതൽ സംശുദ്ധമായിട്ടുള്ളത്)* 


തെളിവ്: 4

*(നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെമേൽ താഴ്ത്തിയിടാൻ പറയുക)* 

ക്വുർആൻ  33:59


(ഇബ്നു അബ്ബാസ് (رضي الله عنه)വിൽ നിന്ന് നിവേദനം: സത്യവിശ്വാസികളായ സ്ത്രീകളോട് അവർ വല്ല ആവശ്യത്തിനും പുറത്തിറങ്ങുമ്പോൾ ജിൽബാബുകൾ കൊണ്ട് തലയുടെ മുകൾഭാഗത്തു നിന്ന് അവരുടെ മുഖം മൂടണമെന്നും ഒരു കണ്ണ് അവർക്ക് വെളിപ്പെടുത്താം എന്നുമാണ് അല്ലാഹു കൽപിച്ചത്. (ഇബ്നു അബീഹാതിമിൽ നിന്ന് ഇബ്നു കഥീർ തന്റെ തഫ്സീറിൽ ഉദ്ധരിച്ചത്).


മുഹമ്മദ് ബ്നു സീരീൻ പറഞ്ഞു.

അല്ലാഹുവിന്റെ يدينين عليهنّ എന്ന വാക്യത്തെ  സംബന്ധിച്ച് ഞാൻ ഉബൈദത്തുസ്സൽമാനിയോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: *“തന്റെ മുഖവും തലയും മൂടുകയും ഇടതു കണ്ണു മാത്രം വെളിപ്പെടുത്തുകയും ചെയ്തു”*


തെളിവ്: 5

*(വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത കിഴവികളെ സംബന്ധിച്ച് സൗന്ദര്യം പ്രകടിപ്പിക്കാത്തവരായി തങ്ങളുടെ വസ്ത്രങ്ങൾ മാറ്റി വെക്കുന്നതിൽ അവർക്ക്  കുറ്റമില്ല. അവർ പരിശുദ്ധി പാലിക്കലാണ് അവർക്ക് കൂടുതൽ നല്ലത്. അല്ലാഹു എല്ലാം*

 *കേൾക്കുന്നവനും* *അറിയുന്നവനുമാകുന്നു.)* 

വസ്ത്രം മുഴുവനായി അഴിച്ചു വെക്കുന്നതല്ല, മറിച്ച്  മുഖവും മുൻകൈയും പ്രദർശിപ്പിക്കുന്നതിന്ന് ഇത്തരക്കാർക്ക് വിരോധമില്ലന്നാണ് ഉദ്ദേശിക്കുന്നത്. എന്നാൽ സൗന്ദര്യപ്രകടനം ഉണ്ടാവരുതെന്ന നിബന്ധനയുമുണ്ട്. ഏതായാലും ഹിജാബ് പൂർണമായി സ്വീകരിക്കലാണ്, അതായത് മുഖവും മുൻകൈയും  ഉൾപ്പെടുന്ന വിധം വസ്ത്രം ധരിക്കലാണ് അവരുടെ ഇഫ്ഫത്തിന് (വിശുദ്ധിക്ക്) നല്ലത് എന്നും പറയുന്നു. ഓരോ വയോവൃദ്ധ പോലും പൂർണ്ണമായി മറക്കുന്ന വസ്ത്രം  ധരിക്കുന്നതാണ് ഉത്തമമെങ്കിൽ  യുവതികളുടെ കാര്യം പറയാനുണ്ടോ?!


തുടരും..إن شاء الله

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....