*സുഗന്ധം പൂശി സ്ത്രീകൾ വീട്ടിൽ നിന്നും പുറപ്പെടൽ*
ദർസ് -66
അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി
ചോദ്യം
സുഗന്ധം പൂശി സ്ത്രീകൾ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതിന്റെ വിധി എന്ത് ?
ഉത്തരം
ഇമാം ഇബ്നു ഹജർ സവാജറിൽ ഉദ്ധരിക്കുന്നു.
അബൂദാവൂദ് തിർമിദി റ റിപ്പോർട്ട് ചെയ്യുന്നു.
നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു.
കണ്ണുകൾ വ്യഭിചരിക്കുന്നതാണ്.ഒരു സ്ത്രീ സുഗന്ധം പൂശി ഒരു സദസ്സിലൂടെ സഞ്ചരിച്ചാൽ അവൾ ഇങ്ങനെയാണ് ഇങ്ങനെയാണ് ( അതായത് വ്യഭിചാര ശിക്ഷക്ക് വിധേയമാണ്)
നസാഇ ഇബ്നു ഹുസൈമ് ഇബ്നു ഹിബ്ബാൻ رضِي الله عنهم റിപ്പോർട്ട് ചെയ്യുന്നു
ഒരു സ്ത്രീ സുഗന്ധം പൂശി ഒരു ജനതയുടെ അരികിൽ അവളുടെ വാസന അവർക്കു ലഭിക്കണം എന്ന് ഉദ്ദേശത്തിൽ സഞ്ചരിക്കുകയാണെങ്കിൽ അവൾ വ്യഭിചാര കുറ്റത്തിന് വേധയമാണ് . (അവളെ നോക്കുന്ന )എല്ലാ കണ്ണും വ്യഭിചാര കുറ്റത്തിന് വിധേയമാണ് .
ഒരു സ്ത്രീ അബൂഹുറൈറ റ എന്നവരുടെ അരികിലൂടെ നടക്കുമ്പോൾ അവളുടെ അത്തറിന്റെ പരിമളം അടിച്ച് വീശുന്നുണ്ടായിരുന്നു. അപ്പോൾ അബൂഹുറൈറ റ ചോദിച്ചു ജബ്ബാറായ അല്ലാഹുവിൻറെ അടിമയായവളെ നീ എങ്ങോട്ടാ പോകുന്നത് ? അവൾ പോകുന്ന സ്ഥലം പറഞ്ഞു.അബൂഹുറൈറ റ ചോദിച്ചു. അതിനുവേണ്ടി സുഗന്ധം പൂശുകയാണോ ?അവൾ അതേ എന്ന് പറഞ്ഞു അദ്ദേഹം പറഞ്ഞു നീ വീട്ടിലേക്ക് മടങ്ങി സുഗന്ധം എല്ലാം കഴുകുക.
ഇത്തരം ഹദീസുകൾ എല്ലാം വിവരിച്ചുകൊണ്ട് ഇബ്നു ഹജർ തുടരുന്നു.
ഈ ഹദീസുകൾ എല്ലാം ഇതു വലിയ തിന്മയാണ് എന്ന് അറിയിക്കുന്നു.
നമ്മുടെ മദ്ഹബിന്റെ വീക്ഷണം
ഈ ഹദീസുകൾ എല്ലാം
*ഫിത്ന (അന്യ പുരുഷൻമാർ നോക്കൽ അടക്കമുള്ള കാര്യങ്ങൾ)ഉറപ്പാക്കുന്ന ഘട്ടത്തിൽ സുഗന്ധം പൂശി സ്ത്രീ പുറപ്പെടൽ വൻ കുറ്റമാണ് എന്ന് അറിയിക്കുന്നതാണ്.
ഫിതന ഭയക്കാത്തപ്പോൾ കറാഹത്ത് ആകുന്നതാണ് '
ഫിത്‌ന ഭാവനയുണ്ടെങ്കിൽ ഹറാമാകുന്നതാണ്.
ഇത് വളരെ വെക്തമാണ്*
(സവാജിറ്)
الكبيرة التاسعة والسبعون بعد المائتين: خروج المرأة من بيتها متعطرة متزينة ولو بإذن الزوج) أخرج أبو داود والترمذي وقال حسن صحيح أنه - صلى الله عليه وسلم - قال: «كل عين زانية
<<
والمرأة إذا استعطرت فمرت بالمجلس فهي كذا وكذا» يعني زانية. والنسائي وابن خزيمة وابن حبان في صحيحيهما: «أيما امرأة استعطرت فمرت على قوم ليجدوا ريحها فهي زانية وكل عين زانية» . ورواه الحاكم وصححه. وصح على كلام فيه لا يضر: «أن امرأة مرت بأبي هريرة - رضي الله عنه - وريحها يعصف فقال لها أين تريدين يا أمة الجبار؟ قالت إلى المسجد؛ قال وتطيبت له؟ قالت: نعم. قال: فارجعي فاغتسلي فإني سمعت رسول الله - صلى الله عليه وسلم - يقول: لا يقبل الله من امرأة خرجت إلى المسجد لصلاة وريحها يعصف حتى ترجع فتغتسل» . واحتج به ابن خزيمة إن صح.
وقد علمت أنه صح على إيجاب الغسل عليها ونفي قبول صلاتها إن صلت قبل أن تغتسل، وليس المراد خصوص الغسل بل إذهاب رائحتها. وابن ماجه: «بينما رسول الله - صلى الله عليه وسلم - جالس في المسجد دخلت امرأة من مزينة ترفل في زينة لها في المسجد، فقال النبي - صلى الله عليه وسلم -: يا أيها الناس انهوا نساءكم عن لبس الزينة والتبختر في المسجد، فإن بني إسرائيل لم يلعنوا حتى لبس نساؤهم الزينة وتبخترن في المسجد»
. تنبيه: عد هذا هو صريح هذه الأحاديث، وينبغي حمله ليوافق قواعدنا على ما إذا تحققت الفتنة، أما مع مجرد خشيتها فهو مكروه أو مع ظنها فهو حرام غير كبيرة كما هو ظاهر.
اسلم الثقافي الكاملي المليباري الهندي
No comments:
Post a Comment