Friday, September 1, 2023

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 1/313

 മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 1/313

✍️ Aslam saquafi Payyoli

➖➖➖➖➖➖➖➖➖➖➖

*മുജാഹിദ് പ്രസ്ഥാനം*


ഇസ്ലാഹി, സലഫി, വഹാബി , മനാറിസ്റ്റുകൾ തുടങ്ങി ഒട്ടേറെ പേരുകളിൽ അറിയപ്പെടുന്ന ഒരു പുത്തനാശയക്കാരുടെ കൂട്ടായ്മയാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം.


ഖവാരിജുകളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച് നജിദിൽ രൂപം കൊണ്ട വഹാബി പ്രസ്ഥാനത്തോട് ബന്ധമുണ്ടെങ്കിലും മുഅ്തസിലത്തിൽ നിന്നും ഊർജ്ജം സ്വീകരിച്ച് ഈജിപ്തിൽ രൂപം കൊണ്ട അബ്ദവിയ്യ / രിളവിയ്യ ടീമിനോടാണ് മുജാഹിദ് പ്രസ്ഥാനം കൂടുതൽ ബന്ധപ്പെട്ട് കിടക്കുന്നത്.


" അബ്ദവിയ്യ " എന്നത് ഈജിപ്തിലെ പിഴച്ച ചിന്താഗതിക്കാരനും ഹദീസ് നിഷേധിയുമായ  മുഹമ്മദ് അബ്ദു വിലേക്ക് ചേർക്കപ്പെടുന്നതും " രിളവിയ്യ " എന്നത് അദ്ദേഹത്തിന്റെ ശിഷ്യനായ റശീദ് രിളയിലേക്ക് ചേർക്കപ്പെട്ടതുമാണ്.


ചില വിഷയങ്ങളിൽ റഷീദ് രിളയിലേക്കും മറ്റു ചിലതിൽ ഇബ്നു അബ്ദിൽ വഹാബിലേക്കും തിരിഞ്ഞതിനാൽ ഇതൊരു സങ്കരയിനപ്രസ്ഥാനമാണ്.

ഇതുപോലൊരു പ്രസ്ഥാനം ലോകത്തൊരു സ്ഥലത്തും ഉണ്ടായിട്ടില്ല. ഇക്കാര്യം മൗലവിമാർ തന്നെ പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്.

 

"കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തോട് ലക്ഷ്യത്തിലും മാർഗത്തിലും പൂർണമായി യോജിപ്പുള്ള ഒരു സംഘടന മറ്റെവിടെയെങ്കിലും ഉള്ളതായി നമുക്കറിയുകയുമില്ല "


(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും.

എം ഐ മുഹമ്മദലി സുല്ലമി പേജ് 10)


സ്വഹാബികളാൽ ഇസ്ലാം പ്രചരിപ്പിക്കപ്പെട്ട കേരളത്തിൽ ഈ പിഴച്ച ചിന്താഗതി ഉടലെടുത്തത് 1922 ലാണ്.  

തിരുവിതാംകൂറിലെ വക്കം എന്ന സ്ഥലത്ത് ജനിച്ച വക്കം മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവിയാണ്(1873 - 1932) ഈ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്.


"ആധുനിക സലഫി പ്രസ്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാനായ വക്കം അബ്ദുൽ ഖാദർ മൗലവി തിരുവിതാംകൂർ മേഖലയിൽ ഇസ്ലാഹി ആശയങ്ങൾ പ്രചരിപ്പിച്ചു. "

(നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് 

പേജ്: 19 KNM)

➖➖➖➖➖➖➖➖➖➖

* റശീദ് രിളയുടെ അൽ മനാർ എന്ന പ്രസിദ്ധീകരണം ആശയ സ്രോദസ്സായി സ്വീകരിച്ചതിനാലാണ് മനാറിസ്റ്റ് എന്ന് 

പേര് വന്നത്.


                                      (തുടരും)

Sunday, August 27, 2023

ലോകം നിയന്ത്രിക്കുന്നവൻ അല്ലാഹു മാത്രംഅബ്ദുൽ മലിക് സലഫിയുടെ ഇമ്മിണി വല്യ ചോദ്യം.*

 *അബ്ദുൽ മലിക് സലഫിയുടെ

 ഇമ്മിണി വല്യ ചോദ്യം.*


✍️ Aslam saquafi payyoli


മുഹ് യുദ്ധീൻ മാലയിലെ ചില വരികൾ എടുത്തുദ്ധരിച്ച് *ഈ വരികൾ മുശാവറക്കാർ എന്ത് ചെയ്യും ?* എന്നാണ് അബ്ദുൽ മലിക് സലഫിയുടെ ഇമ്മിണി വല്യ ചോദ്യം. 


മൗലവിയുടെ വരികൾ ശ്രദ്ധിക്കുക:

"ലോകം നിയന്ത്രിക്കുന്നവൻ അല്ലാഹു മാത്രം.അത് അവൻ്റെ മാത്രം പ്രത്യേകതയാണ്. ഇത് പറഞ്ഞാണ് ലോകം നിയന്ത്രിക്കുന്ന വലിയ്യ് എന്ന പ്രയോഗം മുശാവറ തള്ളിയത്. 

എന്നാൽ അല്ലാഹുവിന് മാത്രം പറയപ്പെടുന്ന പലതും മാലകളിൽ മുഹിയുദ്ധീൻ ശൈഖിന് വകവച്ചു കൊടുത്തിട്ടുണ്ട്. "

ശേഷം മാലയിലെ

1- ഭൂമി ഒരുണ്ട ...

2- ഞാനെല്ലാ സിർറിനും

3- എന്നുടെ ഏകൽ

4- എല്ലായിലും മേലെ

ഈ നാലു വരികൾ ചേർക്കുന്നു. 

ശേഷം മൗലവി ചോദിക്കുന്നു : " *ഈ വരികൾ മുശാവറക്കാർ എന്ത് ചെയ്യും ? ഇനിയുള്ള കാലം ഇതിനു മറുപടി പറയാതെ കഴിയില്ല.* "


സമസ്തയിലെന്തൊക്കെയൊ മാറ്റം വന്നു എന്ന് തോന്നിപ്പിക്കലാണ് മൗലവിയുടെ ശ്രമം. അല്ലെങ്കിൽ തനി ജഹാലത് പ്രകടമായത്.


ഒരു വലിയ്യിനെ കുറിച്ച് അദ്ദേഹമാണ് അമ്പിയാക്കളടക്കമുള്ള ലോകത്തെ നിയന്ത്രിക്കുന്നത് എന്ന് പറയുന്നതും ഔലിയാക്കൾക്ക് ലോകത്ത് നിയന്ത്രണാധികാരങ്ങൾ ഉണ്ട് എന്ന് പറയുന്നതും തമ്മിലുള്ള അന്തരം മൗലവിക്ക് മനസ്സിലായില്ല.


മൗലവി മനസിലാക്കേണ്ട

ഒരു പ്രധാനം കാര്യം ഇതാണ്; 

"ലോകം ഒട്ടാകെ നിയന്ത്രണം ഒരു വലിയ്യിനാണ് " എന്ന കുരു ത്വരീഖതിലെ പിഴച്ച വാദത്തെയാണ് സമസ്ത വിമർശിച്ചത്. 

"ലോകത്ത് നിയന്ത്രണാധികരം ഔലിയാക്കൾക്ക് ഉണ്ട് "

ഇതാണ് ശൈഖുന കാന്തപുരം ഉസ്താദടക്കമുള്ള സമസ്ത പണ്ഡിതർ പറഞ്ഞിട്ടുള്ളത്.  


ഇത് രണ്ടും ഒന്നല്ല എന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ ഇത് പലയാവർത്തി വായിക്കലേ നിർവ്വാഹമുള്ളൂ.


ഇക്കാര്യം മനസ്സിലായവരുടെയടുക്കൽ നിങ്ങളുടെ ചോദ്യം നിരർത്ഥകം തന്നെയാണ്.


എന്നാൽ ഔലിയാക്കൾക്ക് മാലയിൽ പറഞ്ഞ കാര്യങ്ങൾ ഉണ്ടാകുമെന്ന് പറയുന്നത് അവരെ അല്ലാഹുവിന്റെ സ്ഥാനത്തേക്ക് ഉയർത്തലാണോ ? ഒരിക്കലും അല്ല.  


മുജാഹിദ് സ്ഥാപക നേതാക്കളായ  വക്കം മൗലവിയും കെഎം മൗലവിയും ഇക്കാര്യം പരാമർശിക്കുന്ന പ്രസക്ത ഭാഗങ്ങൾ ശ്രദ്ധിക്കുക. ഇത് മനസ്സിരുത്തി വായിക്കുന്നതോടെ നിങ്ങളുടെ എല്ലാ സംശയങ്ങളും തീരും.


വക്കം മൗലവിയെ കുറിച്ച് ഈയടുത്തായി യുവത പ്രസിദ്ധീകരിച്ച വക്കം മൗലവി ചിന്തകൾ രചനകൾ എന്ന പുസ്തകത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.


" ചില വ്യക്തികളുടെ ഹൃദയങ്ങൾക്ക് അത്ഭുതകരമായ അവസ്ഥകളും കഴിവുകളും ഉണ്ട് മതപരവും ഭൗതികവും ആയിട്ടുള്ള അറിവ് സാധാരണക്കാർക്ക് പഞ്ചേന്ദ്രിയങ്ങൾ വഴിയാണ് ലഭിക്കുന്നത്. എന്നാൽ പഞ്ചേന്ദ്രിയങ്ങൾ കൂടാതെ അല്ലാഹുവിനെ ഒഴികെയുള്ള ഭൗതികമായ സകല വിഷയങ്ങളിൽ നിന്നും വിരക്തി നേടി അല്ലാഹുവിനെ മാത്രം വിചാരിച്ച് ആലം മലക്കൂത്തിലൂടെ ചില അറിവുകൾ നേടാം എന്ന് ഇമാം ഗസ്സാലി എഴുതിയത് വക്കം മൗലവി പരിഭാഷപ്പെടുത്തുന്നത് ഇസ്ലാമിന്റെ ആത്മീയ ചിന്തയുടെ ആഴം വെളിപ്പെടുത്തുന്നതിന് കൂടിയാണ്. ഇത്തരം അറിവ് സമ്പാദനം ഉലമാക്കളാണ് ചെയ്യേണ്ടത് എന്ന് ഇവിടെ പറയുന്നുണ്ട്. അതേപോലെ ഔലിയാക്കളുടെ വിലായത്തിനെയും കറാമത്തിനെയും  കുറിച്ച് ശരിയായി വിശ്വസിക്കണം എന്നുകൂടി പറയുന്നു. കാരണം മനുഷ്യൻ മലക്കുകളുടെ വർഗ്ഗത്തിൽ നിന്നുള്ളവർ ആയതിനാൽ അവന് (മനുഷ്യന് )ചില ശക്തികൾ നൽകപ്പെട്ടിരിക്കുന്നു. സ്വന്തം ശരീരങ്ങൾക്ക് പുറമേ അന്യ ശരീരങ്ങളെ കൂടി സ്വാധീനിക്കാൻ ശേഷിയുള്ള ശാന്തി മത്തായ ആത്മാക്കൾ ഉണ്ടെന്ന് അറിയേണ്ടതാണെന്ന് വക്കം മൗലവി എഴുതുന്നത്. അതായത് *വിചാര ശക്തികൊണ്ട്  രോഗിയെ സുഖപ്പെടുത്താനും സുഖമുള്ള ശരീരത്തെ രോഗിയാക്കുവാനും മഴ പെയ്യണം എന്ന് വിചാരിക്കുമ്പോൾ മഴ പെയ്യിക്കാനും സാധിക്കുന്നതാണ്. അപൂർവ്വം ചില വ്യക്തികൾക്കാണ് അത്തരം ശേഷിയുണ്ടാവുക.* ഇത് യുക്തികൊണ്ട് സംഭവിക്കാവുന്നതും അനുഭവത്തിൽ അറിയപ്പെട്ടിട്ടുള്ളതും ആകുന്നു എന്ന് വക്കം മൗലവി ഇമാം ഗസ്സാലിയുടെ വാക്കുകളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണ്. കേരളത്തിലും മറ്റിടങ്ങളിലും മുസ്ലിം പ്രസ്ഥാനങ്ങൾ അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കുവാനും ഊർജ്ജം നഷ്ടപ്പെടുത്തുവാനും ഇടയാക്കുന്ന ഒരു വിഷയമാണ് ഇപ്പോഴും ഇത്. "

(പേജ് : 151 )

ഔലിയാക്കളുടെ കഴിവുകളെ കുറിച്ച് അറിവില്ലാത്തവർ ഈ വിഷയത്തിലും വെറുതെ അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കി ഊർജ്ജം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ഈ ഗ്രന്ഥം രചിച്ച ഡോക്ടർ ടി കെ ജാബിർ നിരീക്ഷിക്കുന്നുണ്ട്. 


*കെ എം മൗലവി എഴുതുന്നു:*


"അല്ലാഹുതആലയുടെ അനുവാദത്തോടുകൂടി ഒരു പ്രത്യേക കാര്യത്തിലുള്ള തസർറു ഫാ(കൈകാര്യം)കട്ടെ അത് ഉണ്ടാകാവുന്നതാണ്. അത് വിസ്വാലിൽ സ്ഥിരതയും നില ഉറപ്പും ആകുന്ന തംകീൻ എന്ന മർത്തബക്കാരായ കാമിലീങ്ങളായ ഔലിയാക്കൾക്കേ ഉണ്ടാകയുള്ളൂ. അത് അൽ കുത്തുബ് അൽ ഹൗസ് എന്ന സ്ഥാനപ്പേരുടയവരായ വലിയ്യിനല്ലാതെ മറ്റാർക്കും ഇല്ല. *അപ്പോൾ അല്ലാഹുവിന്റെ അനുവാദത്തോടെ അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിച്ചേക്കാം. അല്ലാഹുവിന്റെ അനുവാദത്തോടെ ഒരു വസ്തുവിനോട് ഉണ്ടാവണം എന്ന് അദ്ദേഹം പറഞ്ഞേക്കാം, അപ്പോൾ അല്ലാഹുവിന്റെ അനുവാദം കൊണ്ട് അത് ഉണ്ടാകും. "*


(അൽ വിലായതു വൽ കറാമ : പേ: 48 )


അൽമനാറിലെ  വരികൾ കൂടി മൗലവി ഇവിടെ ചേർത്ത് വായിക്കുക:


"ചുരുക്കത്തിൽ ആകാശങ്ങളിലെയും ഭൂമിയിലെയും എല്ലാ ചലനങ്ങളും മലക്കുകളിൽ നിന്ന് ഉണ്ടാകുന്നവയാണ്....പ്രപഞ്ചത്തിലെ ഓരോ കാര്യങ്ങളും പ്രവർത്തിക്കുവാൻ അല്ലാഹു അവരെ ചുമതലപ്പെടുത്തിയിരിക്കുകയാണ് " 

(അൽമനാർ 2008 

സെപ്റ്റംബർ പേജ് 43 )


സലഫീ...,

ആകാശങ്ങളിലെയും ഭൂമിയിലെയും എല്ലാ ചലനങ്ങളും *ഒരു മലക്കിൽ നിന്നാണ്* എന്ന് പറയുന്നതും *മലക്കുകളിൽ നിന്നാണ്* എന്ന് പറയുന്നതും രണ്ടും ശരിയാണോ? താങ്കൾ ഒഴിഞ്ഞിരുന്ന് ചിന്തിക്കുക. കുവരട്ടൂരികൾ ചർദ്ദിക്കുന്നത് വാരിവിഴുങ്ങാതിരിക്കുക.


മേൽപറഞ്ഞ കാര്യങ്ങൾക്കപ്പുറം മാലയിൽ വല്ലതും പറഞ്ഞോ ?


ഇനിയുള്ള കാലം 

വക്കം മൗലവിയുടെയും കെഎം മൗലവിയുടെയും അൽമനാറിന്റെയും മേലുദ്ദരണികൾ വിശദീകരിക്കാതെ മുന്നോട്ടുപോകാൻ മൗലവിമാർക്ക് കഴിയില്ല.

➖🔹➖🔹➖🔹➖🔹➖🔹

Tuesday, August 15, 2023

ഖബറിന് മേലെയുള്ള എല്ലാ കുബ്ബകളും പൊളിച്ചു മാറ്റണമെന്ന് ഇമാം ഇബ്നു ഹജർ ഹൈത്തമി പറ പറഞ്ഞിട്ടുണ്ടോ ?

 📙📘📓📒📔📕📗

*✦🔅🔅●﷽●🔅🔅✦*

💎💎💎💎💎💎💎💎

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


htps://islamicglobalvoice.blogspot.in/?m

📌📌📌📌📌

<<<<<<<<<<<<<<<<< >>>>>>>>>>

*അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

*സംശയാ നിവാരണം ക്ലാസ്സ്റൂം*

➖➖➖🔷🔶➖➖➖

*വഹാബികളുടെ തട്ടിപ്പ്*

*വഹാബികളുടെ ചോദ്യം*

*✏ ചോദ്യം* *70*

ഖബറിന് മേലെയുള്ള എല്ലാ കുബ്ബകളും പൊളിച്ചു മാറ്റണമെന്ന് ഇമാം ഇബ്നു ഹജർ ഹൈത്തമി പറ പറഞ്ഞിട്ടുണ്ടോ ?


   *ഇമാം  ഷാഫി(റ) കബറിന് മുകളിലുള്ള ഖൂബ്ബ പൊളിച്ചു മാറ്റണമെന്ന് ചിലർ ഫത്‌വ നൽകിയിട്ടുണ്ടോ.*        


*📚✍🏻ഉത്തരം*.      



*📚✍🏻ഇമാം ഇബ്നുഹജർ അൽ ഹൈതമി (റ) തന്നെ തുഹ്ഫയിൽ പറയുന്നത് കാണുക*

 പുണ്യകര്മങ്ങളെ കൊണ്ട് വസ്വിയ്യത്ത്സ്വഹീഹാവുന്നതാണ് .പുണ്യ കർമങ്ങൾക്ക് ഉദാഹാരണം പള്ളിപരിലാനം , പണ്ഡിതന്മാർ പോലെത്തവരുടെ ഖബറിൻ മേൽ ഖുബ്ബ നിർമിക്കുക പോലെയുള്ളവ ചെയ്യലാണ് 3/6]

  وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها3, 6:4: تحفة المحتاج


ഇതിൽ നിന്ന് മഹാന്മാരുടെ ഖബറിൽ മേൽ ഖുബ്ബ ഇബ്നു ഹജർ റ  വിരോധിച്ചിട്ടില്ല എന്ന് മാനസ്സിലാകാംഅത് പൊതുസ്മശാനത്താവുമ്പോൾ മറ്റുള്ളവരുടെ അവകാശം അനധികൃതമായി എടുക്കൽ ഉള്ളത് കൊണ്ട് ചിലർ പാടില്ല എന്ന് പറഞ്ഞിട്ടുണ്ട്    .

    മഹാന്മാർക്ക് ചില അവകാശമുള്ളത് കൊണ്ട് അവരെ ബഹുമാനിക്കലും അവരെ സിയാറത്തിന് വരുന്നവർക് സൗകര്യപെടുത്താലും പരിഗണിച്ചു അത് അനാധികൃതമാവില്ല എന്നാണ് പണ്ഡിതന്മാർ ധാരാളം ആളുകളുടെ വീക്ഷണം


  ഇമാമുനാ ശാഫിഈ(റ) യുടെ ഖുബ്ബവരെ എന്ന പരാമർശത്തെ അധികാരിച്ച് അല്ലാമാ ശർവാണി(റ) എഴുതുന്നു .

ഈ ഫത് വ ( പൊതു സ്മശാനത്ത് ഖബറിന്മേൽ ഖുബ്ബയുണ്ടാക്കാൻ പാടില്ല എന്ന അഭിപ്രായത്തിന്മേൽ എടുക്കപ്പെട്ട ശാഫിഈ ഇമാമിന്റെ ഖുബ പൊളിക്കണമെന്ന ഫത് വ ) തള്ളപ്പെടേണ്ടതാണ്. കാരണം ഇമാം ശാഫിഈ(റ)യുടെ ഖുബ്ബ ഇബ്നു അബ്ദിൽ ഹകമിന്റെ വീട് വഖ്ഫ് ചെയ്യുന്നതിന് മുമ്പുള്ളതാണ്

*(ശർവനി 3/198)

പൊതു സ്മശാനമല്ല.


*ﻭﻫﻮ ﻣﺮﺩﻭﺩ ; ﻷﻥ ﻗﺒﺔ ﺇﻣﺎﻣﻨﺎ ﻛﺎﻧﺖ ﻗﺒﻞ ﺍﻟﻮﻗﻒ ﺩﺍﺭ ﺍﺑﻦ ﻋﺒﺪ ﺍﻟﺤﻜﻢ

    

     ഖരാഫയിൽ നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമെന്ന ഫത്‌വ അനധികൃതമായാണ് കെട്ടിടം നിര്മിച്ചത്തിന്റെ നിജസ്ഥിതി അറിയപ്പെട്ടലാണെന്ന് വെക്കേണ്ടതാണ്. നിജസ്ഥിതി അറിയില്ലെങ്കിൽ അവകാശത്തോടെ സ്ഥാപിച്ചതാണെന്നു വെച്ച് അത് അവിടെ നിർത്താവുന്നതാണ് . മുസ്ലിം നാടുകളിൽ ഉള്ള അന്യ മതസ്ഥരുടെ ദേവലായങ്ങളുടെ നിജസ്ഥിതി അറിയാത്തപ്പോൾ മുസ്ലിംകളുടെ കിഴിൽ താമസിക്കുന്ന അവർക്ക് അത് നാം അംഗുകാരിച്ചു കൊടുക്കാറുണ്ടല്ലോ . അതെ പോലെ വേണം ഇവയെയും കാണാൻ. സമുദ്രങ്ങളുടെയും വഴികളുടെയും ചാരത്തു നിർമിക്കപ്പെട്ട കെട്ടിടങ്ങളുടെ നിയമവും അതാണല്ലോ *(നിഹായ 8/371)



* ﻭﻗﺪ ﺃﻓﺘﻰ ﺟﻤﺎﻋﺔ ﻣﻦ ﺍﻟﻌﻠﻤﺎﺀ ﺑﻬﺪﻡ ﻣﺎ ﺑﻨﻲ ﻓﻴﻬﺎ ، ﻭﻳﻈﻬﺮ ﺣﻤﻠﻪ ﻋﻠﻰ ﻣﺎ ﺇﺫﺍ ﻋﺮﻑ ﺣﺎﻟﻪ ﻓﻲ ﺍﻟﻮﺿﻊ ﻓﺈﻥ ‏  ﺟﻬﻞ ﺗﺮﻙ ﺣﻤﻼ ﻋﻠﻰ ﻭﺿﻌﻪ ﺑﺤﻖ ﻛﻤﺎ ﻓﻲ ﺍﻟﻜﻨﺎﺋﺲ ﺍﻟﺘﻲ ﺗﻘﺮ ﺃﻫﻞ ﺍﻟﺬﻣﺔ

ﻋﻠﻴﻬﺎ ﻓﻲ ﺑﻠﺪﻧﺎ ﻭﺟﻬﻠﻨﺎ ﺣﺎﻟﻬﺎ ، ﻭﻛﻤﺎ ﻓﻲ ﺍﻟﺒﻨﺎﺀ ﺍﻟﻤﻮﺟﻮﺩ ﻋﻠﻰ ﺣﺎﻓﺔ ﺍﻷﻧﻬﺎﺭ ﻭﺍﻟﺸﻮﺍﺭﻉ ،   نهاية




   നിഹായയുടെ പ്രസ്തുത പരാമർശം എടുത്ത് വെച്ച് അല്ലാമ ഷാർവാനി(റ) എഴുതുന്നു :      

   ഈ വിശദീകരണം കൊണ്ട് ഇമാം ഷാഫിഇ (റ)യുടെ ഖുബ്ബവരെ എന്ന പരാമർശം തള്ളിപോവുന്നതാണ് *(ശർവാനി 3/197)*


        ﻗﻮﻟﻪ ﻭﻗﺪ ﺃﻓﺘﻰ ﺟﻤﻊ ﺇﻟﺦ ‏) ﺍﻷﻭﺟﻪ ﺧﻼﻑ ﻫﺬﺍ ﺍﻹﻓﺘﺎﺀ ﻣﺎ ﻟﻢ ﻳﺘﺤﻘﻖ ﺍﻟﺘﻌﺪﻱ ﻓﻲ ﺑﻨﺎﺀ ﺑﻌﻴﻨﻪ ﻭﺇﻻ ﻓﻤﺎ ﻣﻦ ﺑﻨﺎﺀ ﻟﻢ ﻳﺘﺤﻘﻖ ﺃﻣﺮﻩ ﺇﻻ ﻭﻫﻮ ﻣﺤﺘﻤﻞ ﻟﻠﻮﺿﻊ ﺑﺤﻖ ﻓﻠﻴﺘﺄﻣﻞ ﺳﻢ ﻭﺗﻘﺪﻡ ﻋﻦ ﺍﻟﻨﻬﺎﻳﺔ ﻣﺎ ﻳﻮﺍﻓﻘﻪ ‏( ﻗﻮﻟﻪ ﺣﺘﻰ ﻗﺒﺔ ﺇﻣﺎﻣﻨﺎ ﺍﻟﺸﺎﻓﻌﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺇﻟﺦ ‏) ﻫﺬﺍ ﺍﻹﻓﺘﺎﺀ ﻣﺮﺩﻭﺩ ﻷﻥ ﻗﺒﺔ ﺇﻣﺎﻣﻨﺎ ﻛﺎﻧﺖ ﻗﺒﻞ ﺍﻟﻮﻗﻒ ﺩﺍﺭ ﺍﺑﻦ ﻋﺒﺪ ﺍﻟﺤﻜﻢ ﻉ ﺵ


പ്രസ്തുത ഫത്‌വയെ അധികാരിച്ച് ഇബ്നു ഖാസിം(റ) എഴുതുന്നു  ഒരു കെട്ടിടത്തിന്റെ കാര്യത്തിൽ ആതിർ കവിയൽ ഉറപ്പാകത്തിരിക്കുമ്പോൾ     നല്ല അഭിപ്രായം ഈ ഫത്വവയുടെ മാറ്റമാണ്. അല്ലാത്ത പക്ഷം കാര്യം ഉറപ്പില്ലാത്ത ഏതൊരു കെട്ടിടവും അവകാശ പ്രകാരം എടുത്തതാകനുള്ള സാധ്യതയാണല്ലോ *(ഹാശിയാത്തു ഇബ്നിഖാസിം 3/198)*


          എന്നാൽ ഇമാം ശാഫിഈ(റ)യുടെ ഗുബ്ബ സ്ഥിതി ചെയ്യുന്നത് വഖ്ഫ്  ചെയ്ത സ്ഥലത്ത് അല്ലെന്നതാണ്  യാഥാർഥ്യം .ഇക്കാര്യം അല്ലാമാ ഷാർവാനി(റ) വ്യക്തമാകുന്നത് കാണുക . ഇമാമുനാ ശാഫിഈ(റ)യുടെ ഖുബ്ബ അതിൽ നിന്ന് ഒഴിവാണ് . കാരണം ഇബ്നു അബ്ദിൽ ഹകമിന്റെ വീട്ടിലാണ് അത് സ്ഥിതി ചെയ്യുന്നത് .ഇമാം ശാഫിഈ(റ)യെ മറവുചെയ്യപ്പെട്ട സ്ഥലം അന്ന് തമാസമുള്ളതായിരുന്നു. ഇമാം ശാഫിഈ(റ)യുടെ ജാനസ അങ്ങായിലൂടെ കൊണ്ടുവന്നു അവിടെ വെക്കുകയാണുണ്ടായത് . പാർവ്വത്തിന്റെ അടിവരത്തുള്ള സ്ഥലമാണ് പൊതു സ്മശാനമക്കപ്പെട്ടത്. അതിനാൽ ഇതിനെതിരായി പറയുന്നവരെ പരിഗണിക്കേണ്ടതില്ലലോ 

        ഒരു സ്ഥലത്തു പണിത കെട്ടിടത്തിന്റെ നിജസ്ഥിതി അറിയുന്ന രൂപത്തിലേക്കാണു ഇബ്നു അബ്ദിസ്സലാം കൊടുത്ത ഫത്വവാ ബാധകമാവുന്നത് .ഇനി കെട്ടിടം പണിതത് ഒരു സ്ഥലം സ്മശാനമായി വഖ്ഫ് ചെയ്യുന്നതിന്റെയോ മുമ്പാണെന്നോ ശേഷമാണെന്നോ എ ന്നറിയപ്പെടാത്ത സാഹചര്യത്തിൽ അവകാശത്തോടെ നിര്മിച്ചതാണെന്നു വച്ച് അതവിടെ നിലനിർത്താവുന്നതാണ് . മുസ്ലിം നാടുകളിൽ ഉള്ള അന്യ മതസ്ഥരുടെ ദേവാലയങ്ങളുടെ നിജസ്ഥിതി അറിയാത്തപ്പോൾ മുസ്ലിംകളുടെ കിഴിൽ താമസിക്കുന്ന അവർക്ക് അത് നാം അംഗുകാരിച്ചു കൊടുക്കാറുണ്ടല്ലോ അതെ പോലെ വേണം ഇവയെയും കാണാൻ. സമുദ്രങ്ങളുടെയും വഴികളുടെയും ചാരത്തു നിർമിക്കപ്പെട്ട കെട്ടിടങ്ങളുടെ നിയമവും അതാണല്ലോ  *(ശർഖാവി 1/354)*

    ഈ പറഞ്ഞതെല്ലാം പൊതു ശ്മശാനത്ത് ബിൽഡിംഗ് നിർമിക്കുമ്പോൾ മറ്റുള്ളവരുടെ അവകാശം ഒരാൾ കൈവശം ചെയ്യൽ ഉണ്ട് അത് പാടില്ല എന്ന അടിസ്ഥാനനത്തിൽ ആണ് 

മഹാന്മാരുടെ കബറിന്മേൽ ഖുബ്ബയുണ്ടാകൽ തെറ്റായത് കൊണ്ടല്ല  

    ഇമാം ഷാഫി(റ) തന്നെ ഉമ്മിൽ പൊതു സ്മശാനതല്ലാതെ നിർമിക്കപ്പെട്ട ഗുബ്ബ പൊളികേണ്ടതില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട് 

  

*📚✍🏻ഷാഫി ഇമാം(റ) പറയുന്നു*

      മരിച്ചവർ ജീവിത കാലത്തു അവരുടെ ഉടമസ്‌ത തയിൽ ഉള്ളതോ അനന്തരവകാശികളുടെ ഉടമസ്ഥതയിൽ ഉള്ളതോ ആണെങ്കിൽ കബറിന് മേൽ നിർമിക്കപ്പെട്ടത് പൊളിക്കപെടരുത് . അനധികൃതമായി അവകാശമില്ലാതെ നിർമിച്ചലാണ് പൊളിക്കപ്പെടേണ്ടത് 

ജാനങ്ങളെ പ്രയാസപ്പെടുത്തുന്ന നിലക്ക് മറ്റുള്ളവരെ മറമാടപെടാൻ കഴിയാതെ ഖബറിന്റെ സ്ഥലം ജനങ്ങളെ  മേൽ തടയലുള്ളത് കൊണ്ടാണ് പൊളിയെ പറ്റി പറയുന്നത്.


فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم ، لم يهدم شيء أن يبنى منها ، وإنّما يُهدم إن هدم ، مالا يملكه أحد ، فهدمه لئلاّ يحجر على النّاس موضع القبر ، فلا يُدفن فيه أحد ، فيضيق ذلك بالنّاس  )كتاب الأم للشافعي : ج 2 ص 631( .


നല്ല കാര്യങ്ങൾക്കു സ്വത്ത് വസ്വിയ്യത്ത് ചെയ്യാമെന്ന വിഷയം ചർച്ച ചെയ്ത് ഇമാം റംലി(റ) എഴുതുന്നു: 


അർത്ഥം:

തെറ്റായ കാര്യങ്ങൾക്ക് വസ്വിയ്യത്ത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞതിൽ നിന്നു നല്ല കാര്യത്തിനുവേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം. പള്ളിപരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിർവഹിക്കുന്നത് കാഫിറാണെങ്കിൽ പോലും നിയമം മറ്റൊന്നുമല്ല. അമ്പിയാക്കൾ, പണ്ഡിതന്മാർ, സച്ചരിതർ തുടങ്ങിയവരുടെ ഖബറുകൾ പരിപാലിക്കുന്നതും ഖുർബത്തിന്റെ ഭാഗമാണ്. കാരണം സിയാറത്ത് സജീവമാക്കാനും അതുകൊണ്ട് ബറകത്തെടുക്കാനും അത് സഹായിക്കുമല്ലോ. എന്നാൽ ദഖാഇർ എന്ന ഗ്രൻഥത്തിന്റെ കർത്താവ് പറഞ്ഞതും ഹജ്ജിന്റെ അദ്ദ്യായത്തിന്റെ ആദ്യഭാഗങ്ങളിൽ ഇഹ്‌യയുടെ സംസാരം അറിയിക്കുന്നതും വസീത്വ എന്ന ഗ്രൻഥത്തിൽ നാണയത്തിന്റെ സകാത്തിന്റെ അധ്യായത്തിൽ ഇമാം ഗസാലി(റ) യുടെ സംസാരം കോച്ചിപ്പിക്കുന്നതും ഖബ്ർ പരിപാലിക്കുന്നതിന്റെ താല്പര്യം ദർഗ്ഗകളിൽ ചെയ്യും പ്രകാരം അവരുടെ ഖബ്റുകൾക്കു മുകളിൽ കെട്ടിടവും ഖുബ്ബകളും പണിയുകയാണ് എന്നാണ് നിഹായ 6 / 42


മുല്ലാ അലിയ്യുൽ ഖാരി മിശ്കാത്തിന്റെ വ്യാഖ്യാനത്തിൽ പറയുന്നത് കാണുക

ജനങ്ങൾ സിയാറത്ത് ചെയ്യാനും ഇരുന്ന് വിശ്രമിക്കാനും വേണ്ടി പ്രസിദ്ധരായ പണ്ഡിതന്മാരുടെയും മശാഇഖുമാരുടെയും ഖബറുകൾക്ക് മുകളിൽ കെട്ടിടം പണിയുന്നതിനെ സലഫുകൾ അനുവദിച്ചിരുന്നു  *(മിർഖാത്ത് 2/372)*


ﻭﻓﻲ ﺷﺮﺡ ﺍﻟﺘﻮﺑﺸﺘﻲ ﻋﻠﻰ ﺍﻟﻤﺼﺎﺑﻴﺢ : ﻭﻗﺪ ﺃﺑﺎﺡ ﺍﻟﺴﻠﻒ ﺍﻟﺒﻨﺎﺀ ﻋﻠﻰ ﻗﺒﻮﺭ ﺍﻟﻤﺸﺎﻳﺦ ﻭﺍﻟﻌﻠﻤﺎﺀ ﺍﻟﻤﺸﻬﻮﺭﻳﻦ ﻟﻴﺰﻭﺭﻫﻢ ﺍﻟﻨﺎﺱ ﻭﻟﻴﺴﺘﺮﻳﺤﻮﺍ ﺑﺎﻟﺠﻠﻮﺱ ﻓﻴﻬﺎ ﺍﻫـ


പൊതുശ്മശാന അനധികൃതമായി നിർമിച്ചാൽ പാടില്ല എന്ന് ഒരു വിഭാഗം പണ്ഡിതന്മാർ പറയുന്നുണ്ടെങ്കിലും മഹത്തുക്കൾക്ക് കുബ്ബകൾ നിർമ്മിക്കുന്നത് അനുവദനീയമാണ് എന്നാണ് മറ്റൊരു വിഭാഗം പണ്ഡിതന്മാർ പറയുന്നത് .ഈ അടിസ്ഥാനത്തിൽ നമ്മുടെ നാടുകളിൽ പൊതുശ്മശാനത്തിൽ ഏതങ്കിലും കുബ്ബകൾ നിർമ്മിച്ചിട്ടുണ്ടെങ്കിൽ ഷാഫി മദ്ഹബിലെ രണ്ട് അഭിപ്രായങ്ങളിൽ ഒരു അഭിപ്രായമാണ് അത് എന്ന് മനസ്സിലാക്കാം. അതിനെ പ്രബലപ്പെടുത്തിയ ധാരാളം പണ്ഡിതന്മാർ ഉണ്ട് ആ അഭിപ്രായം സ്വീകരിച്ച് ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അതിനെ എതിർക്കേണ്ടതില്ല .കാരണം ഷാഫി മദ്ഹബിൽ രണ്ട് അഭിപ്രായം ഉണ്ടെങ്കിൽ ഇഷ്ടമുള്ളത് സ്വീകരിക്കാം എന്നതാണ് മദ്ഹബിലെ പ്രബലമായ വീക്ഷണം എന്ന് മദ്ഹബിന്റെ ബാലപാഠമറിയുന്നവർക്ക് പോലും അറിയാവുന്നതാണ്.


എന്ന് മാത്രമല്ല ഇന്ന് പൊതുസ്മശാനമാണെന്ന് കരുതപ്പെടുന്ന പല സ്ഥലങ്ങളും കെട്ടി പൊക്കുന്ന സമയത്ത് അത് പൊതുസ്മശാനമായിരിക്കില്ല പ്രൈവറ്റ് സ്ഥലങ്ങളായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഇമാം ഷാഫി റളിയള്ളാഹു അന്ഹുവിന്റെ കുബ്ബയെപ്പറ്റി അന്ന് കെട്ടിപ്പൊക്കുമ്പോൾ പൊതുശ്മശാനം അല്ല എന്ന് പണ്ഡിതന്മാർ വ്യക്തമാക്കി പറഞ്ഞിട്ടുണ്ടല്ലോ അത്തരം സ്ഥലങ്ങളിൽ നിർമ്മിക്കുന്നത് യാതൊരു കുഴപ്പവുമില്ല എന്ന് ഇബ്നു ഹജറുൽ ഹൈതമിയും മറ്റും പറഞ്ഞത് നേരത്തെ ഉദ്ധരിച്ചിട്ടുണ്ട്.



📚 ✍🏻 *ഇമാം ബുജൈരിമി പറയുന്നു*

  പൊതുസ്മശാനത്ത് നിർമാണം പാടില്ല എന്ന് പറയുന്നത് മയ്യത്ത് മഹാന്മാരിൽ പെടാതിരിക്കുമ്പോയാണ് . അത്കൊണ്ടാണ് സിയറത്ത് സജീവമാകാനും ബറകത്തെടുക്കാനും മഹാന്മാരുടെ ഖബർ പരിപ്പാലിക്കാൻ വസിയത്ത് ചെയ്യൽ അനുവദിനിയമാണെന്ന് പറയുന്നത് 

*(ബുജൈരിമി 1/496)*

ﻭﻓﻲ ﺣﻮﺍﺷﻲ ﺍﻟﺒﺤﻴﺮﻣﻲ ﻋﻠﻰ ﺷﺮﺡ ﺍﻟﺨﻄﻴﺐ ﻋﻠﻰ ﻣﺘﻦ ﺃﺑﻲ ﺷﺠﺎﻉ : ﻭﻟﻮ ﻭﺟﺪﻧﺎ ﺑﻨﺎﺀ ﻓﻲ ﺃﺭﺽ ﻣﺴﺒﻠﺔ ﻭﻟﻢ ﻳﻌﻠﻢ ﺃﺻﻠﻪ ﺗﺮﻙ ﻻﺣﺘﻤﺎﻝ ﺃﻧﻪ ﻭﻗﻊ ﺑﺤﻖ ﻗﻴﺎﺳﺎً ﻋﻠﻰ ﻣﺎ ﻗﺮﺭﻭﻩ ﻓﻲ ﺍﻟﻜﻨﺎﺋﺲ . ﻧﻌﻢ ﺍﺳﺘﺜﻨﻰ ﺑﻌﻀﻬﻢ ﻗﺒﻮﺭ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺸﻬﺪﺍﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻭﻧﺤﻮﻫﻢ ﻗﺎﻝ ﺍﻟﺒﺮﻣﺎﻭﻱ . ﻭﻋﺒﺎﺭﺓ ﺍﻟﺮﺣﻤﺎﻧﻲ : ﻧﻌﻢ ﻗﺒﻮﺭ ﺍﻟﺼﺎﻟﺤﻴﻦ ﻳﺠﻮﺯ ﺑﻨﺎﺅﻫﺎ ﻭﻟﻮ ﺑﻘﻴﺔ ﻹﺣﻴﺎﺀ ﺍﻟﺰﻳﺎﺭﺓ ﻭﺍﻟﺘﺒﺮﻙ ﻗﺎﻝ ﺍﻟﺤﻠﺒﻲ ﻭﻟﻮ ﻓﻲ ﻣﺴﺒﻠﺔ ﻭﺃﻓﺘﻰ ﺑﻪ ﻭﻗﺎﻝ ﺃﻣﺮ ﺑﻪ ﺍﻟﺸﻴﺦ ﺍﻟﺰﻳﺎﺩﻱ ﻣﻊ ﻭﻻﻳﺘﻪ ﺍﻫـ

  🌴🌴🌴🌴🌴🌴🌴


_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി


 *അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*



>>>>>>>>>


❤️❤️❤️❤️❤️❤️


Monday, August 14, 2023

കറാമത്ത് പരസ്യമാക്കാൻ പാടില്ലേ?*

 *കറാമത്ത് പരസ്യമാക്കാൻ പാടില്ലേ?*

ഒഹാബി പുരോഹിതന്മാരുടെ തട്ടിപ്പ

*✦🔅🔅●﷽●🔅🔅✦*

💎💎💎💎💎💎💎💎

Aslam Kamil Saquafi parappanangad

ﷺﷺﷺﷺﷺﷺ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

,,

https://islamicglobalvoice.blogspot.in/?m=0


*കറാമത്ത് പരസ്യമാക്കാൻ പാടില്ലേ?*


*കറാമത്ത് മറച്ച് വെക്കണ മെന്നും അത് പ്രചരിപ്പിക്കാൻ പാടില്ല  എന്നും ഇമാം നവവി ബുസ്താനുൽ ആരിഫീനിൽ പറഞ്ഞിട്ടുണ്ട് എന്ന് ചില വഹാബി പുരോഹിതന്മാർ എഴുതിയത് കണ്ടു ഇത് ശരിയാണോ?*


ഔലിയാക്കളിൽ നിന്നും ഉണ്ടാകുന്ന കറാമത്തുകൾ അത് ആരോടും പരസ്യപ്പെടുത്താൻ പാടില്ല എന്ന് ഇമാം നവവിയോ മറ്റോ ആരും പറഞ്ഞിട്ടില്ല മറിച്ചു കറാമത്തും തമ്മിലുള്ള വ്യത്യാസം വിവരിക്കുന്ന കൂട്ടത്തിൽ എന്ന ഇബ്നു ഫൂ റക് എന്ന പണ്ഡിതന്റെ ഒരു അഭിപ്രായത്തെ ദുർവ്യാഖ്യാനം ചെയ്യുകയാണ് ഈ ഒഹാബി പുരോഹിതർ


ഒഹാബി പുരോഹിതൻ എഴുതുന്നത് ഇങ്ങനെയാണ്.

"യഥാർത്ഥ കറാമത്ത് ആണെങ്കിൽ പോലും മറച്ച് വയ്ക്കണമെന്നിരിക്കെ, ഇന്നത്തെ വ്യാജ കറാമത്ത് പ്രചാരകരെക്കുറിച്ച് എന്ത് പറയാൻ❓‼️ "


 ഇബ്നു ഫുറക്ക് കറാമത്തിന്റെ വ്യത്യാസം പറഞ്ഞ സമയത്ത് അമ്പിയാക്കളുടെ മുഅജിസാത്ത് പരസ്യപ്പെടുത്താൻ  വേണ്ടി അവരോട് കൽപ്പിക്കപ്പെട്ടതാണെന്നും വലിയ്യ് അത് മറച്ചു വെക്കേണ്ടതാണ് എന്നും  പറയുകയുണ്ടായി. ഇദ്ദേഹത്തിൻറെ അഭിപ്രായം പറഞ്ഞതിന് ശേഷം


 ഇമാം നവവി  റ ബുസ്താനുൽ ആരിഫീൻ പേ63 എന്ന ഗ്രന്തത്തിൽ ഇമാം ഖുശൈരി റ യിൽ നിന്നും വീണ്ടും ഉദ്ധരിക്കുന്നു.


കാലഘട്ടത്തിലെ ഈ വിഷയത്തിലെ ഏക പണ്ഡിതർ ഇമാം ഖാളി അബൂബക്കറിൽ അശ്അരിرحمه الله ഇങ്ങനെയാണ് പറഞ്ഞത്

മുഅജിസാത് അമ്പിയാക്കൾക്ക് പ്രത്യേകമാണ് കറാമത്ത് ഔലിയാക്കൾക്കും പ്രത്യേകമാണ് മുഅജിസത്തിന്റെ നിബന്ധന അദ്ദേഹത്തിന് പ്രവാചകത്വവാദം ഉണ്ടായിരിക്കും. ചില നിബന്ധനകൾ ഉണ്ടെങ്കിൽ മാത്രമേ അത് മുഅജിസത്താകുകയുള്ളു. അതിൽ പ്രധാനപ്പെട്ട നിബന്ധന അദ്ദേഹം പ്രവാചകത്വ 

വാദിയാ യിരിക്കുമെന്നതാണ്. എന്നാൽ വലിയ്യ് പ്രവാചകത്വ വാദി ആയിരിക്കില്ല. ഇതാണ് മുഅജിസത്തും കറാമത്തും തമ്മിലുള്ള വ്യത്യാസം ഈ അഭിപ്രായത്തെയാണ് നാം പ്രബലപ്പെടുത്തുകയും അവലംബിക്കുകയും ചെയ്യുന്നത് .ഈ അഭിപ്രായമാണ് ഞാൻ പറയുന്നത് നാം മതമായി സ്വീകരിക്കുന്നത്.


وكان رحمه الله يقول: من الفرق بين المعجزات والكرامات: أن الأنبياء عليهم السلام مأمورون بإظهارها والوليّ يجب عليه سترها وإخفاؤها، والنبي صلى الله عليه وسلم يدعى ذلك ويقطع القول به، والولي لا يدعيها ولا يُقطع بكرامته، لجواز أن يكون ذلك مكراً.

وقال أوحد فنه في وقته القاضي أبو بكر الأشعري، رضي الله عنه: إن المعجزات تختص بالأنبياء، والكرامات تكون للأولياء كما تكون للأنبياء ولا تكون للأولياء معجزة، لأن من شرط المعجزة اقتران دعوة النبوة بها، والمعجزة لم تكن معجزة لعينها، وإنما كانت معجزة لحصولها على أوصاف كثيرة، فمتى اختل شرط من تلك الشرائط، لا تكون معجزة. وأحد تلك الشرائط: دعوة النبوة، والولي لا يدعي النبوة، فالذي يظهر عليه لا يكون معجزة..

وهذا القول الذي نعتمده ونقول به، بل ندين به.بستان العارفين٦٣


അപ്പോൾ  മുഅജിസത്തിന്റെ മുഴുവൻ നിബന്ധനകളും അല്ലെങ്കിൽ അധിക നിബന്ധനകളും കറാമത്തിലും ഉണ്ടാകുന്നതാണ്. പ്രവാചകത്വ വാദം എന്ന ഒറ്റ നിബന്ധന ഒഴികെ കറാമത്തിൽ ഉണ്ടാവുകയില്ല  ഇതാണ് കറാമത്തും തമ്മിലുള്ള വ്യത്യാസം 

വലിയ്യിനെ ആദരിച്ചതിന് വേണ്ടിയും ബഹുമാനിച്ചതിന് വേണ്ടിയും ഉണ്ടാകുന്ന അത്ഭുത സംഭവങ്ങൾ ആണ് കറാമത്തുകൾ .അത് അവരുടെ ഇഷ്ടപ്രകാരവും പ്രാർത്ഥന മുഖേനയും ഉണ്ടാകും ചിലപ്പോൾ അത് ഉണ്ടാവാതിരിക്കുകയും ചെയ്യും ചില സമയത്ത് അവരുടെ ഇഷ്ടപ്രകാരം അല്ലാതെയും ഉണ്ടാകും *വലിയ്യ്ന്റെ  കറാമത്ത് അദ്ദേഹം അർഹനായ ആളുകളോട് വെളിവാക്കുന്നത് അനുവദനീയമാണ്*


(ബുസ്താനുൽ ആരിഫീൻ 63 )


ഇതിൻറെ ശറഹിൽ ( ശറഹു റിസാലത്തുൽ ഖുശൈരിയ്യ) ഇമാം ശൈഖുൽ ഇസ്ലാം സക്കറിയൽസാരി എഴുതുന്നു എന്നല്ല വലിയ്യ് അദ്ദേഹത്തിനുണ്ടായ കറാമത്തുകൾ വെളിവാക്കൽ ചിലപ്പോൾ പുണ്യവും ആവും വെളിവാക്കുന്നതിനാൽ ഉണ്ടാകുന്ന ചില നന്മകൾ ഉള്ളതിനുവേണ്ടി . (ശറഹു രിസാലത്തുൽ ഖുശൈരിയ്യ)

فشرائط المعجزات، كلها أو أكثرها، توجد في الكرامة إلا هذا الشرط للواحد. والكرامة فِعْل لا محالة محدث، لأن ما كان قديماً لم يكن له اختصاص بأحد، وهو ناقض للعادة، وتحصل في زمان التكليف وتظهر على عبد تخصيصاً له وتفضيلاً. وقد تحصل باختياره ودعائه، وقد لا تحصل له، وقد تكون بغير اختياره في بعض الأوقات، ولم يؤمر الوليّ بدعاء الخلق إلى نفسه ولو أظهر شيئاً من ذلك على من يكون أهلاً له لجاز. (بستان العارفين٦٣ رسالة القشيرية )


وفي شرح رسالة القشرية 


بل قد يندب لما في ذلك يترتب عليه منا الخيرات


ചുരുക്കത്തിൽ കറാമത്തിന്റെ വിത്യാസം പറഞ്ഞപ്പോൾ വിവിധ അഭിപ്രായങ്ങളിൽ ഒരു അഭിപ്രായം ആദ്യം പറയുകയും പിന്നീട് പ്രബലമായ അഭിപ്രായം മുഅജിസത്തും  കറാമത്തും തമ്മിലുള്ള വ്യത്യാസം മുഅജിസത്ത് പ്രവാചകത്വ വാദത്തോടുകൂടി ആയിരിക്കുമെന്നും കറാമത്തിൽ അത് ഉണ്ടാവുകയില്ലെന്നും അത് കാലഘട്ടത്തിലെ ഈ വിഷയത്തിലെ ഏക പണ്ഡിതർ ഇമാം ഖാളി അബൂബക്കറിൽ അശ്അരി

 വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും പറഞ്ഞതിനുശേഷം


അതാണ് നാം  അംഗീകരിക്കുകയും പറയുകയും ദീനായി കാണുകയും ചെയ്യുന്നശരിയായ വാദം എന്നും പറയുകയും ചെയ്ത ശേഷം  അദ്ദേഹം തുടർന്ന് പറയുന്നു.

*ഒരു വലിയ്യ് അദ്ദേഹത്തിൻറെ കറാമത്ത് വെളിവാക്കിയാൽ അത് അനുവദനീയമാണെന്നും ചിലപ്പോൾ അത് സുന്നത്ത് വരെ ആകുമെന്നും പറഞ്ഞത് മുഴുവനും മറച്ച് വെച്ച് * ഇവിടെ വലിയ്യ് അദ്ദേഹത്തിൽ നിന്നുണ്ടായ കറാമത്ത് അദ്ധേഹം തന്നെ വെളിവാക്കാൻ പറ്റുമോ ഇല്ലയോ എന്ന തർക്കം വലിയ്യിൽ നിന്നുണ്ടായ ഒരു കറാമത്ത് ആരും തന്നെ പ്രചരിപ്പിക്കാൻ പാടില്ല എന്നതിന് തെളിവാക്കിയത് കടുത്ത വഞ്ചന ആയിപ്പോയി എന്ന് അറിയിക്കുകയാണ്. വഹാബി പുരോഹിതന്മാർ ഇത്തരം വഞ്ചനകളിലൂടെയാണ് സാധാരണ ജനങ്ങൾ കബളിപ്പിക്കുന്നത് എന്നുകൂടി എല്ലാവരും മനസ്സിലാക്കുക ഇവരുടെ ഏത് എഴുത്തുകളും പ്രസംഗങ്ങളും പരിശോധിച്ചാൽ ഗ്രന്ഥങ്ങൾ വായിച്ച് ഇത്തരം വഞ്ചനകൾ ചെയ്യുക എന്നത് ഇവരുടെ പതിവാണ് കളവ് മത്സരം ഇത്തരം വഞ്ചനകൾ കൊണ്ട് കളവുപറയാനുള്ള പരിശീലനം ആയിരുന്നു.. എന്നിട്ട് അതിനെ സമ്മാനമായി ലഭിച്ചത് സോപ്പും പെട്ടിയും ആയിരുന്നു എന്നത് എല്ലാവർക്കും അറിയുന്നതാണല്ലോ.


Aslam Kamil Saquafi parappanangadi


❤️❤️❤️❤️❤️❤️


📌📌📌📌📌


ബറക്കത്തെടുക്കൽ കൊണ്ട് അഭൗതിക ഉപകാരവും രോഗ ശമനവും മുറ്റും കരുതാമോ?*

 *✦🔅🔅●﷽●🔅🔅✦*

💎💎💎💎💎💎💎💎💎


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


htps://islamicglobalvoice.blogspot.in/?m


📌📌📌📌📌



*വഹാബികൾ മറുപടി പറയുമോ?*


*മഹാൻമാരുടെ ആസാറ് കൊണ്ട് ബറക്കത്തെടുക്കൽ കൊണ്ട് അഭൗതിക ഉപകാരവും രോഗ ശമനവും മുറ്റും കരുതാമോ?*


*അത് ശിർക്കാണോ?*

*അഭൗതികമായ നിരക്ക് സഹായ പ്രതീക്ഷ ആണെങ്കിൽ ഇതും ഇതും ശിർക്കാവില്ലേ വഹാബി*


*അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി*




1*ശഅറ് മുബാറക്ക് കൊണ്ട് രോഗ ശമനം*


ഉസ്മാൻ ബ്നു അബ്ദുല്ലാഹ് പറയുന്നു

(എന്നെ എന്റെ വീട്ടുകാർ ഒരു വെള്ളപാത്രവുമായി ഉമ്മുസ ലമ ബീവിയുടെ സന്നിധിയിലേക്കയച്ചു. *അക്കാലത്ത് ഒരാൾക്ക് കണ്ണേറോ മറ്റു രോഗങ്ങളോ ഉണ്ടായാൽ * നബിയുടെ ഭാര്യയായ ഉമ്മു സലമ ബീവിയിലേക്ക് ഒരു വെള്ളപാത്രം കൊടുത്തയച്ചു അവരുടെ കൈവശം ഒരു വെള്ളിപ്പാത്രത്തിൽ സൂക്ഷിച്ചുവെച്ചിരുന്ന നബിയുടെ മുടി ആ വെള്ളത്തിലിട്ടിളക്കി കൊടുത്തയക്കുകയും അതിൽ നിന്ന് കുടിക്കുകയും ചെയ്യൽ പതിവായിരുന്നു. (ബുഖാരി മിശ്കാത്ത് 2-390).

عن عثمان بن عبد الله بن موهب قال أرسلني أهلي إلى أم سلمة زوج النبي صلى الله عليه وسلم بقدح من ماء وقبض إسرائيل ثلاث أصابع من قصة فيه شعر من شعر النبي صلى الله عليه وسلم وكان إذا أصاب الإنسان عين أو شيء بعث إليها مخضبه فاطلعت في الجلجل فرأيت شعرات حمرا

صحيح البخاري

വഫാത്തായ നബിയുടെ മുടി വെള്ളത്തിൽ മുക്കി 

കുടിക്കുകയും അതിൽ നിന്ന് രോഗശമനം ആഗ്രഹിക്കുകയും അത് കാരണം രോഗം ശമിക്കുകയും ചെയ്യുന്നത് സ്വഹാബികൾക്കിടയിൽ സർവ്വ സാധാരണമായിരുന്നു. ഇത് നബി അംഗീകരിച്ച കാര്യവുമായിരുന്നു.

ആ മുടി കൊണ്ട് ഇവിടെ ബറക്കത്തെടുക്കുകയാണ് സഹാബികൾ .ബർക്കത്ത് കൊണ്ട് രോഗശമനവും അഭൗതികമായ ഉപകാരവും ഉണ്ടാകുമെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം


 ഹജ്ജത്തുൽ വിദാഇൽ തന്റെ മുടി കളഞ്ഞപ്പോൾ അത് അബു ത്വൽഹത്തിന്റെ കയ്യിൽ കൊടുത്ത്, ജനങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ പറഞ്ഞത്. ആ മുടി ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടി ഉപ യോഗിക്കാനാണല്ലോ. അല്ലെങ്കിൽ അത് ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നതിന്റെ ആവശ്യമെന്താണ്. ഈ വിഷയം ബുഖാരി,

മുസ്ലിം നിവേദനം ചെയ്ത ഹദീസ് ശ്രദ്ധിക്കുക


: ‎‫فَأَعْطَاهُ أَبَا طَلْحَةَ ، فَقَالَ: «اقْسمه بين الناس»(بخاري، مسلم، مشكوة:‬‎


(നബി അത് അബൂത്വൽഹത്തിന് കൊടുത്തുകൊണ്ട് ജന ങ്ങൾക്ക് വിതരണം ചെയ്യാനാവശ്യപ്പെട്ടു. (ബുഖാരി, മുസ്ലിം മിശ്കാത്ത് 1-232). തന്റെ വഫാത്ത് മുന്നിൽ കണ്ട് നബി ജീവിതകാലത്ത് അനുചരന്മാർക്ക് തന്റെ അസാധാരണ സിദ്ധിയിലൂടെ ലഭിച്ചിരുന്ന നേട്ടങ്ങൾ മരണാനന്തരവും തുടരാൻ വേണ്ടിയായിരിക്കും

ഹജ്ജത്തുൽ വിദാഇൽ മാത്രം ഈ മുടി വിതരണം നടത്തിയത്. ഇങ്ങനെയുള്ള പുണ്യകേശം എങ്ങനെയായിരുന്നു അവർ

സൂക്ഷിച്ചിരുന്നതെന്ന് ഉമ്മസലമയുടെ ഹദീസ് വ്യക്തമാക്കുന്നു. കേശം വെള്ളി കൊണ്ട് ചിപ്പിയുണ്ടാക്കി അതിനുള്ളിലായിരുന്നു. നിക്ഷേപിച്ചിരുന്നത്. കേശത്തിന് - സാധാരണഗതിയിൽ എന്ത് കഴിവാണുള്ളത്. ആരാണ് ഇ ബഹുമാനത്തോടെ മുടി സൂക്ഷിക്കാറുള്ളത്. അപ്പോൾ മുടിയിൽ നിന്നുള്ള തബർറുക് മോഹിച്ചത് കൊണ്ട് മാത്രമാണ് അവരതിന് ഇത്രമാത്രം പ്രാധാന്യം കൽപിച്ചതെന്ന് വ്യക്തമാണ്. മുടി വാങ്ങിയ സ്വഹാബത്തും അത് വിതരണം ചെയ്യാൻ കൽപിച്ച് തിരുനബിയും സൂക്ഷിച്ചുവെച്ച ഭാര്യ ഉമ്മുസലമയും എല്ലാം അന്ധവിശ്വാസികളോ? അഭൗതിക മാർഗത്തിൽ ഗുണ ലഭ്യത മോഹിക്കൽ ശിർക്കാകുമ്പോൾ ഇവരെല്ലാം ശിർക്കിന്റെ വക്താക്കളാണെന്ന് പറയാതിരിക്കാൻ യുക്തിചിന്തകൻമാരെന്നവകാശപ്പെടുന്ന പുത്തൻ കൂറ്റുകാർക്കെങ്ങനെ കഴിയും?


ഇന്നും നബിയുടെ മുടി ലോകത്തിന്റെ പല ഭാഗത്തും സൂക്ഷിച്ചുവരുന്നു. അനേകായിരങ്ങൾ ബഹുമാനാദരവുകളോടെ അതെടുത്ത് തങ്ങളുടെ ആഗ്രഹ സാഫല്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നു. അത് മുക്കി എടുത്ത വെള്ളം ജനസഹസ്രങ്ങൾ പുണ്യജ ലമായി ഗണിക്കുകയും എടുത്തുപയോഗിക്കുകയും സൂക്ഷിച്ചുവെ ക്കുകയും ചെയ്യുന്നു. ഉമ്മുസലമയുടെ ഹദീസും മറ്റു ഉധ്യത സംഭ വങ്ങളും അവർക്കതിന് തെളിവാണ്. സ്വഹാബത്തിന്റെ കാലം മുതലേയുള്ള മുസ്ലിംകൾ എക്കാലത്തും ഈ തബർറൂക്കിൽ വിശ്വസി ക്കുന്നവരായിരുന്നു എന്നതിന് ചരിത്രം തെളിവ്. താബിഉകളിൽ പ്രമുഖനായിരുന്നവരായിരുന്ന ഇബ്നുസീരീൻ(റ). മറ്റൊരു താബിആയ അബീദത്ത്(റ)വിനോട് പറഞ്ഞു. അനസ്(റ) മുഖേന ലഭിച്ച നബിയുടെ മുടി എന്റെ കൈവശമുണ്ട്. എന്ന് കേട്ടപ്പോൾ സന്തോ ഷാധിക്യത്താൽ മുടിയുടെ ബഹുമാനം ഓർത്ത് കൊണ്ട് അബീദ റ) പറഞ്ഞു.


ആ മുടിയിൽ നിന്ന് ഒന്ന് എന്റെ അടുക്കൽ ഉണ്ടാകുന്നത് ദുൻയാവും അതിലുള്ള സർവ്വതും എനിക്കു ലഭിക്കുന്നതിനേക്കാൾ പ്രിയങ്കരമാണ് (ബുഖാരി 1-29). 


* ജുബ്ബ കൊണ്ട് രോഗ ശമനം*


2:അബൂബക്കർ സിദ്ദീഖിന്റെ പുത്രി അസ്മാഅ്(റ)വിന്റെ കൈവശം നബി ധരിച്ചിരുന്ന ഒരു ജുബ്ബ ഉണ്ടാ യിരുന്നു. ഒരിക്കൽ അത് ജനങ്ങൾക്ക് കാണിച്ചുകൊടുത്ത് കൊണ്ട് മഹതി പറഞ്ഞു:


هذه جُبِّةُ رَسُولِ اللهِ ، كَانَتْ عِنْدَ عَائِشَةَ، فَلَمَّا قُبِضَتْ قَبَضْتُهَا، وَكَانَ النَّبِي ﷺ يلبسها ، فنحن نغسِلُهَا لِلْمَرْضَى نَسْتَشْفِي بِهَا (مسلم

مشكوة : ٢٧٤-٢، كتاب اللباس)

“ഇത് നബിയുടെ ജുബ്ബയാണ്. ആഇശ(റ) അത് സൂക്ഷിച്ചുവെ ച്ചിരിക്കുകയായിരുന്നു. ആഇശ(റ) വഫാത്തായപ്പോൾ അത് ഞാനെ ടുത്തു. നബി(സ്വ) അത് ധരിക്കാറുണ്ടായിരുന്നു. *ഞങ്ങളിത് കഴുകിയ വെള്ളം രോഗശമനത്തിന് വേണ്ടി രോഗികൾക്ക് 5*(മുസ്ലിം- മിശ്കാത്ത് 2-374).


സ്വഹാബികളിൽ ഏറ്റവും അധികം ഹദീസ് റിവായത്ത് ചെയ്ത മഹാപണ്ഡിതയും നബിയുടെ പ്രിയപത്നിയുമായ ആഇശ(റ) നബി യുടെ വഫാത്തിന് ശേഷം തങ്ങളുടെ ജുബ്ബ തന്റെ മരണം വരെ സൂക്ഷിച്ചുവെക്കുകയും മഹതിയുടെ മരണാനന്തരം ആ ജുബ്ബ ജേഷ്ഠത്തി അസ്മാഅ്(റ) എടുത്തു സൂക്ഷിക്കുകയും അത് വെള്ള ത്തിലിട്ട് വെള്ളം രോഗികൾക്ക് നൽകുകയും ചെയ്തിരുന്നത് തബറുക്കും അനുഗ്രഹവും മോഹിച്ചാണെന്ന് പറയേണ്ടതില്ലല്ലോ? നബിയുടെ ശരീര സ്പർശനമേറ്റ വസ്തുവിനു ഇത്രമാത്രം സ്ഥാനം സ്വഹാബികൾ കൽപിച്ചെങ്കിൽ അമ്പിയാക്കളുടെയും ഔലിയാക്ക ളുടെയും പുണ്യാത്മാക്കളുടെയും തബർറുക്ക് വാങ്ങുന്നതിനും അതി ലൂടെ അനുഗ്രഹസിദ്ധി കാംക്ഷിക്കുന്നതിലും എന്തു പന്തികേടാ ള്ളത്? ഉണ്ടെങ്കിൽ നബിയും സ്വഹാബത്തും പൂർവിക മഹത്തുക്കളും ഇത്തരം പ്രവർത്തനങ്ങളെ നിരോധിക്കുമായിരുന്നില്ലേ? നബി(സ) നിരോധിച്ചില്ലെന്ന് മാത്രമല്ല, ബറക്കത്തെടുക്കാൻ അനുവദിക്കുകയാണ്


3.* വുളു ചെയ്ത വെള്ളം കൊണ്ട് ബറക്കത്ത് എടുക്കുന്നു*


 നബിയെ അകമഴിഞ്ഞു സ്നേഹിക്കുകയും നബിയുടെ തബറുകിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരായിരുന്നു സ്വഹാ ബാക്കൾ., നബി വുളൂവെടുത്ത വെള്ളത്തിന്റെ അവശിഷ്ടമെടുത്തു അവർ ശരീരത്തിൽ പുരട്ടിയിരുന്നത് അഴുക്കുകളയാൻ വേണ്ടി യിരുന്നില്ല. പ്രത്യുത അനുഗ്രഹം മോഹിച്ചുകൊണ്ടായിരുന്നു. ബുഖാരി വിവരിക്കുന്നു.

فَجَعَلَ النَّاسُ يَأْخُذُونَ مِنْ فَضْلِ وَضُوئِهِ، فَيَتَمَسْحُونَ بِهِ (بخاري:

.

(സ്വഹാബികൾ നബി(സ്വ)യുടെ വുളുവിന്റെ അവശിഷ്ടം എടുത്തു ശരീരത്തിൽ പുരട്ടാനും അതുകൊണ്ട് തടകാനും തുടങ്ങി. (ബുഖാരി 1-31). മാത്രമല്ല, ഈ ബറകത്ത് ലഭിക്കുവാനായി അവർ തമ്മിൽ മത്സരം തന്നെ നടത്തിയിരുന്നതായി ബുഖാരി റ തന്നെ രേഖപ്പെടുത്തുന്നു.


وَإِذَا تَوَضَّأَ النَّبِيُّ ﷺ كَانُوا يَقْتَتِلُونَ عَلَى وَضُوئِهِ ( بخاري: ١:٣١،

كتاب الوضوء)


നബി(സ്വ) വുളൂ എടുത്താൽ അതിന്റെ ജലകണങ്ങൾക്കു വേണ്ടി അവർ മത്സരം നടത്തിയിരുന്നു (ബുഖാരി 131)

…..

4*നബി സ്വ തുപ്പിയ വെള്ളം കൊണ്ട് ബറക്കത്ത് എടുക്കുന്നു.*


ഒരാൾ തുപ്പിയ വെള്ളം അറപ്പൊന്നുമില്ലാതെ കുടിക്കാനാരാണ് തയ്യാറാവുക, അഭൗതിക ഗുണം ലഭിക്കുമെന്ന ധാരണയില്ലെങ്കിൽ, തിരുനബിയുടെ ചരിത്രത്തിലേക്ക് മടങ്ങാം. അബൂമൂസൽ അശ്അരി(റ) ബിലാൽ മുഅദ്ദിൻ (റ) രണ്ടു പേരും പ്രമുഖ സ്വഹാബികളാ ണ്. അവർക്കു രണ്ടാൾക്കും ഒരിക്കൽ നബി(സ്വ) ബറക്കത്തു നൽകി. എങ്ങനെയന്നല്ലേ? നബി ഒരു പാത്രത്തിൽ അൽപം ജലം കൊണ്ടു വരാനാവശ്യപ്പെട്ടു.


فَغَسَلَ يَدَيْهِ وَوَجْهَهُ فِيهِ، وَمَجٌ فِيهِ، ثُمَّ قَالَ لَهُمَا: «اشْرَبَا مِنْهُ، منه، وأفرغاعلي وجوهكما ونحوركما صحيح البخاري


നബി(സ്വ) അതിലേക്ക് തന്റെ കൈയും മുഖവും കഴുകി. ആ വെള്ളത്തിൽ തുപ്പുകയും ചെയ്തു. അനന്തരം അതു നിങ്ങൾ രണ്ടു പേരും കുടിക്കുകയും നിങ്ങളുടെ മുഖത്തും നെഞ്ചിലും ഒഴിക്കു കയും ചെയ്യുക എന്ന് പറഞ്ഞു.(ബുഖാരി 131)


നബി തുപ്പുകയും അംഗസ്നാനം നടത്തുകയും ചെയ്ത വെള്ളം അവർ രണ്ടു പേരും കുടിക്കുകയും ചെയ്തുവെന്ന് അതേ ഹദീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് നബിയുടെ തബർകിൽ ആഗ്രഹിച്ചുകൊണ്ടാണെന്നതിൽ സംശയമില്ല.


ഇത്തരം തബർറുക്കുകൾ കൊണ്ട് രോഗശമനവും, അനുഗ്രഹവും ലഭിക്കുമെന്നത് വ്യക്തമാണ്. ഒരു സംഭവം കൂടി ശ്രദ്ധിക്കു ക. ജാബിർ(റ) പറയുന്നു.

ﷺ يَعُودُنِي وَأَنَا مَرِيضٌ لَا أَعْقِلُ، فَتَوَضَّأَ وَصَبٌ عَلَيَّ من وضوءه فعقلت صحيح البخاري

(ഞാൻ അബോധാവസ്ഥയിലായ രോഗിയായപ്പോൾ എന്നെ നബി(സ്വ) സന്ദർശിക്കാനെത്തി. *അപ്പോൾ നബി വുളൂ എടുത്തു അതിന്റെ വെള്ളം എന്റെ മേൽ ഒഴിച്ചു. അക്കാരണത്താൽ ഉടനെ ഞാൻ ബോധവാനായി*(ബുഖാരി 1-32)


*(സ്വ)യുടെ ശരീര സ്പർശനമേറ്റ പുണ്യജലം തങ്ങ ളുടെ ശരീരത്തിലാകുന്നതിൽ പുണ്യമുണ്ടെന്ന് വിശ്വസിക്കുകയും അത് രോഗശമനത്തിനും മറ്റും ഫലപ്രദമാണെന്ന് നബി തന്റെ പ്രവർത്തനത്തിലൂടെ തന്നെ തെളിയിക്കുകയും ചെയ്ത സംഭവളാണ് നാം വിവരിച്ചത്.* ശരീര സ്പർശനമേറ്റ പുണ്യ ജലം ഒരിറ്റു ലഭിക്കാൻ അവർ തിരക്കുകൂട്ടുന്നു. ബുദ്ധിയുള്ളവർക്ക് ഇവിടെ ധാരാളം കാര്യങ്ങൾ ചിന്തിക്കാനുണ്ട്. കേവലം ജലത്തിന് ഔഷധ വീര്യമില്ലല്ലോ? സാധാരണ ജലം തൊട്ട് പുരട്ടിയാൽ ആർക്കും രോഗശമനുണ്ടാകുന്നുമില്ല. നബിയുടെ തിരുശരീരത്തിലെ

വെള്ളം തന്റെ ശരീരത്തിലേൽക്കുമ്പോൾ അതിനു ബറക്കത്തും പുണ്യവും കാണുന്ന സ്വഹാബാക്കൾ അഭൗതികമായ ഈ കാര്യ സാധ്യത്തിന് വേണ്ടി ഇത് ചെയ്യുമ്പോൾ നമ്മുടെ 'മറഞ്ഞ വഴിക്കാർ ( പുത്തൻ ചിന്താഗതിക്കാർ) സ്വഹാബത്തിനെയും നബിയെടും കുറിച്ചെന്തു പറയും? (നഊദുബില്ലാഹ്).


5*നബി സ്വ യുടെ വിയർപ്പ് രോഗശമനത്തിനു വേണ്ടി ഉപയോഗിക്കുന്നു* 



നബി(സ്വ)യുടെ വിയർപ്പു സംഭരിച്ചു കുട്ടികൾക്ക് ചിക്തിസി ക്കാൻ സൂക്ഷിച്ചുവെച്ചാൽ അത് കൊടും ശിർക്കാണെന്ന് സുന്നി കൾ ധരിക്കുകയില്ല. ഉമ്മുസുലൈമി(റ)ന്റെ വീട്ടിൽ നബി(സ്വ) പലപ്പോഴും മധ്യാഹ്ന വിശ്രമത്തിനുറങ്ങാറുണ്ട്.


ഉമ്മു സുലൈം(റ) നബിയുമായി മുലകുടി ബന്ധമുള്ള ഒരു സ്വഹാബി സ്ത്രീയാണ്. ഒരിക്കൽ അവിടെ നബി ഉറങ്ങിയപ്പോൾ വിയർത്തൊലിച്ചു. ആ വിയർപ്പു ഉമ്മുസുലൈം(റ) വടിച്ചെടുത്ത് സൂക്ഷിച്ചു. നബി അത് കണ്ടപ്പോൾ എന്തിനാണെന്നന്വേഷിച്ചു.

 ‎‫فَقَالَتْ يَا رَسُولَ اللَّهِ نَرْجُو بَرَكته لصبيانِنَا، قَالَ: «أَصَبْت» (بخاري ومسلم.‬‎


റസൂലേ, ഞങ്ങളുടെ കുട്ടികൾക്ക് അതിന്റെ ബറക്കത്ത് ഞങ്ങൾ മ ആഗ്രഹിക്കുന്നു എന്ന് ഉമ്മുസുലൈം(റ) പറഞ്ഞു. നബി(സ്വ) പറഞ്ഞു: “നീ സത്യം കണ്ടെത്തി” (ബുഖാരി, മുസ്ലിം - മിശ്കാത്ത് 517).


 നബിയുടെ വിയർപ്പിൽ മറ്റുള്ളവരുടേതിലില്ലാത്ത പുണ്യം ഉണ്ടെന്ന് ഉമ്മുസുലൈം(റ) വിശ്വസിക്കുന്നു. സാധാരണ അസുഖം ബാധിക്കുന്ന കുട്ടികൾക്ക് രോഗശമനത്തിന് ഔഷധമായി അത് സൂക്ഷിക്കുകയും ചെയ്യുന്നു. അക്കാര്യം നബിയുടെ അംഗീകാരത്തോടെ തന്നെയാണ് മഹതി ചെയ്യുന്നത്. വഹാബി ജമാഅത്താദികൾക്ക് ഇതിനോട് പുച്ഛമനോഭാവമാണെങ്കിലും, നബി(സ്വ) മഹതിയുടെ ഈ പ്രവർത്തനത്തിന് അംഗീകാരം നൽകി. വിയർപ്പ്

സൂക്ഷിക്കാൻ മഹതിയെ അനുവദിച്ചു. ഉധ്യത സംഭവങ്ങളെല്ലാം ജീവിതകാലത്ത് നടന്ന ബഹുമാനാദരവുകളും, ഭക്തിപ്രകടനങ്ങളും ഉപകാര പ്രതീക്ഷയുമാണ്. അതു കൊണ്ട് ശിർക്കല്ല.


 മരിച്ചവരിൽ നിന്ന് ഇത്തരം ഉപകാരങ്ങൾ പ്രതീക്ഷിച്ച് ഭക്തി ബഹുമാനപുരസ്സരം അവരോട് തേടൽ ആണ് ശിർക്ക്എന്നാണ് വാദമെങ്കിൽ അതിലശേഷം കഴമ്പില്ല. കാരണം മറഞ്ഞ വഴിയും അഭൗതിക മാർഗവുമാകാൻ മരിക്കണമെന്നില്ലല്ലോ? മാത്ര മല്ല, മരണാനന്തരം ബഹുമാനാദരവുകൾ പ്രകടിപ്പിക്കുകയും മൺമ റഞ്ഞവരുടെ അവശിഷ്ടങ്ങളായ വസ്ത്രം, മുടി തുടങ്ങിയ വസ്തു ക്കളിൽ നിന്ന് അനുഗ്രഹം തേടുകയും എടുക്കുകയും ചെയ്തതിന് ധാരാളം തെളിവുകളുണ്ട്. ഖുർആനും സുന്നത്തും അത് വ്യക്തമാക്കിയിട്ടുണ്ട്


ബനൂ ഇസ്രാഈല്യരിൽ പെട്ട ഒരു പ്രവാചകനോട് അദ്ദേഹ ത്തിന്റെ അനുചരന്മാർ തങ്ങൾക്ക് യുദ്ധത്തിനു നേതൃത്വം നൽകാൻ ഒരു നേതാവിനെ ആവശ്യപ്പെട്ടപ്പോൾ ആ പ്രവാചകൻ അല്ലാഹുവി നോട് പ്രാർത്ഥിച്ചു. തൽഫലമായി ത്വാലൂത്തിനെ നേതാവായി തെരഞ്ഞെടുക്കാൻ അല്ലാഹു കൽപിച്ചു.


പ്രവാചകൻ ത്വാലൂത്തിനെ നിശ്ചയിച്ചതായി പ്രഖ്യാപിച്ചു ചിലർക്ക് ആ പ്രഖ്യാപനത്തിൽ സംശയം തോന്നി. ഇത് അല്ലാഹു വിങ്കൽ നിന്നുള്ള നിയമമാണെന്നുള്ളതിന് അവർ തെളിവ് ആവശ്യപ്പെട്ടു. അപ്പോൾ മുൻഗാമികളുടെ അവശിഷ്ടങ്ങളടങ്ങുന്നതും ഭക്തി ബഹുമാനത്തോടെ അവർ കാത്തു സൂക്ഷിച്ചിരുന്നതും പിന്നീട് നഷ്ട പ്പെട്ടതുമായ ഒരു പെട്ടി ത്വാലൂത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന താണെന്ന് വഹ്യ് മുഖേന പ്രവാചകൻ പ്രഖ്യാപിച്ചു. അപ്രകാരം സംഭവിക്കുകയും ചെയ്തു. ഈ സംഭവം ഖുർആൻ വിവരിക്കുന്ന തിങ്ങനെയാണ്.


وقال لهم نبيهم إن أية ملكه أن يَأْتِكُمُ التابوتُ فِيهِ سَكِينَة مِن رَّبِّكُمْ ابقية مِمَّا تَرَكَ آلُ مُوسَى وَآلُ هَرُونَ تَحْمِلُهُ الْمَلَائِكَةُ إِنَّ فِي ذَلِكَ لَآيَةٌلكم

(അവരുടെ പ്രവാചകൻ അവരോട് പറഞ്ഞു: ത്വാലൂത്തിന്റെ ആധിപത്യത്തിനു തെളിവ് നിങ്ങൾക്ക് ഒരു പെട്ടി വന്നുചേരലാണ് അതിൽ ഹാറൂൻ നബി(അ)യുടെയും മൂസാ നബി(അ)യുടെയും കുടുംബങ്ങൾ വിട്ടേച്ചു പോയ അവശിഷ്ടങ്ങളും (തബറുക്കാത്തുകൾ)



മേൽ പ്രസ്താവിച്ച ഹദീസുകളിൽ നബിയുടെ ജുബ്ബ കഴുകിയ വെള്ളം രോഗശമനത്തെ തേടിയും കൊണ്ട് രോഗികൾക്കു നൽകു ന്നതും നബി(സ്വ)യുടെ മുടി കഴുകിയ വെള്ളം രോഗികൾക്കു കൂടി പ്പിക്കുന്നതും നബി(സ്വ) വിയർപ്പു കൊണ്ട് ബറക്കത്തിനെ ആഗ്ര

ഹിക്കുന്നതും മുസ്ലിംകൾ സംസം വെള്ളം കുടിക്കുന്നതും ആവേശം സ്വീകരിക്കാനും പ്രചോദനം ഉൾക്കൊള്ളാനും വേണ്ടി മാത്രമാണെന്ന ഒഹാബി മൗലവിമാരുടെജൽപനം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റം വലിയ തമാശമയായിട്ടുണ്ട്. രോഗികൾക്കു മാത്രം ആവേശം സ്വീകരിച്ചാൽ മതിയോ മൗലവീസ് തോന്നിവാസം പറയുന്നതിനും വേണ്ടേ അതിര്. (അതുകൊണ്ട് ഞങ്ങൾ രോഗശമനത്തെ തേടിയിരുന്നു) എന്നല്ലേ ഹദീസിൽ പറഞ്ഞത്. അതു സ്നേഹപ്രകടനം മാത്രമാണെന്നത് മൗലവീസിന്റെ സ്വയം നിർമ്മിതമാണ്. യഥാർത്ഥ ത്തിൽ (അത് മാനസികമായ പ്രചോദനത്തോടൊപ്പം അല്ലാഹുവി നോടുള്ള പ്രാർത്ഥനയും നബ صلي الله عليه وسلم) യെകൊണ്ടുള്ള തവസ്സുലും, ഇസ്തിഗാസയുമെല്ലാമാണ്. നബി(സ്വ)യുടെ വഫാത്തിനു ശേഷവും മറഞ്ഞ വഴിയിൽ കൂടിയുള്ള (ദൂരത്ത് നിന്നുള്ള സഹായാർത്ഥന യുമാണ്. ഇമാം ബുഖാരിയും മുസ്ലിമിം മറ്റെല്ലാ മുഹദ്ദിസുകളും ഉദ്ധരിച്ചതുമാണ്. ഈ ഹദീസ് കൾ ദുർബലമാണെന്ന് നാളിതുവരെ ആരും പറഞ്ഞിട്ടില്ല. സ്വഹാബത്തിനിടയിൽ പ്രചുര പ്രചാരമുണ്ടിതിന്. ഒരു സ്വഹാബി പോലും ഇതിനെ എതിർത്തിട്ടുമില്ല. അവരെല്ലാം സുന്നി കളായിരുന്നു എന്നതാണിതിനു കാരണം. നബിയുടെ മുടിയും ജുബ്ബയും കഴുകിയ വെള്ളത്തിനോട് വഹാബികൾക്ക് അലർജിയു ഉണ്ടെങ്കിൽ അത് വളച്ചുകെട്ടില്ലാതെ പറയുന്നതല്ലേ ഭംഗി. അവ സാനം ഉത്തരം മുട്ടുമ്പോൾ ബറക്കത്തെടുക്കൽ നബിയുടെ മാത്രം പ്രത്യേകതയാണെന്നത് പുതിയ വെളിവാടായിരിക്കും. ശിർക്കു നബി മുഖേനയാവുമ്പോൾ അനുവദനീയവും മറ്റുള്ളവരെ കൊണ്ടാകു മ്പോൾ നിഷിദ്ധവുമാണെന്ന വിഭജനം ഏത് ഇസ്ലാമിന്റെ അടിസ്ഥാ നത്തിലാണ്. ഹജറുൽ അസ് വദിനെ ബറക്കത്തിനു വേണ്ടി ചുംബിക്കുന്നത് നബിയെക്കൊണ്ട് ബറക്കത്തെടുക്കലാവുന്നതെങ്ങനെ? വീക്ഷണ വ്യത്യാസമുണ്ടാകുന്നത് നബിയും അല്ലാത്തതിനും പറ്റു മെങ്കിൽ മറ്റുള്ളവരിൽ എന്തുകൊണ്ട് ഈ വ്യത്യാസം പരിഗണി ക്കപ്പെട്ടില്ല? എന്നീ ചോദ്യങ്ങൾക്കു മൗലവീസ് മറുപടി പറയേണ്ടേ


ഹാറൂൻ നബിയുടെയും മൂസാ നബിയുടെയും അവശിഷ്ടങ്ങൾ അടങ്ങിയ പെട്ടികൊണ്ട് ബനൂഇസ്രാഈല്യർക്കു സഹായവും കത്തും കിട്ടിയതെങ്ങനെയെന്ന് തഫ്സീർ, റൂഹുൽ ബയാൻ വിവരിക്കുന്നു.

وَكَرَامَةٌ لِمُلوكهم (روح البيان: ١٣٨٦) معجزة لأنبيائهم،


അത് (മരണപ്പെട്ട) അമ്പിയാക്കൾ, മഹത്തുക്കൾ എന്നിവരുടെ മുഅ്ജിസത്ത്, കറാമത്ത് (അസാധാരണത്വം) ആണ് (റൂഹുൽ ബയാൻ വാ: 1, പേ: 386) ആവേശം പകർന്നതല്ലെന്നു ചുരുക്കം. 


*മരം മുറിച്ചത് എന്തിന് *



മൗലവീസ് എഴുതുന്നു.


'ഇബ്നു സഅദ്(റ) സ്വഹീഹായ പരമ്പരയിലൂടെ നാഫിഅ്(റ)ൽ നിന്നു ഉദ്ധരിക്കുന്നു. നിശ്ചയം (പരിശുദ്ധ ഖുർആനിൽ പ്രസ്താവിച്ച മരത്തിന്റെ അടുക്കൽ വെച്ചു ചിലർ നമസ്കരിക്കാറുള്ള വിവരം ഉമർ(റ) അറിഞ്ഞു. അപ്പോൾ ഉമർ(റ) അവരെ ഭീഷണിപ്പെടുത്തു കയും മരം മുറിക്കാൻ കൽപിക്കുകയും ചെയ്തു. (ഫത്ഉൽബാരി 10: 7,  34,48). .


ഇതുവരെ ദൂരത്തുനിന്ന് തേടിയാലാണ് ശിർക്കെന്നെഴുതിയ മൗലവീസ് ഇപ്പോൾ അടുത്ത് നിന്ന് ബറക്കത്ത് എടുത്താലും അത് ശിർക്കാണെന്ന് മാറ്റി പറയുകയാണ്. മുമ്പ് വീക്ഷണ വ്യത്യാസമു ണ്ടാക്കിയ മൗലവീസിന് ഇവിടെ എന്തുകൊണ്ടായിക്കൂടാ. എന്നീ ചോദ്യങ്ങൾക്കൊന്നും മറുപടി ഉണ്ടാവില്ല. ഏത് മരത്തിന്റെ ചുവട്ടിൽ വെച്ചാണോ, സ്വഹാബത്ത് നബിയോട് ഉടമ്പടി ചെയ്തത് ആ മരമേതെന്നറിയാതെ ഏതോ മരത്തിന്റെ ചുവട്ടിൽ വെച്ചു നിസ്കരി ച്ചപ്പോഴാണ് അതു മുറിക്കാൻ കൽപിച്ചതെന്ന് ബുഖാരിയുടെയും മറ്റും ഹദീസുകൾ വ്യക്തമാക്കുന്നു.


عَنْ طَارِقِ بْنِ عَبْدِ الرَّحْمَنِ قَالَ: انْطَلَقْتُ حَاجًا، فَمَرَرْتُ بِقَوْمٍ يُصَلُّونَ، قُلْتُ: مَا هَذَا الْمَسْجِدُ؟ قَالُوا: هَذِهِ الشَّجَرَةُ حَيْثُ بَايَعَ رَسُولُ اللهِ ﷺ بَيْعَةَ الرّضْوَانِ، فَأَتَيْتُ سَعِيدُ بْنَ الْمُسَيِّبِ، فَأَخْبَرَتَهُ، فَقَالَ سَعِيدٌ: حَدَّثَنِي أَبِي أَنَّهُ كَانَ فِيمَنْ بَايَعَ تَحْتَ الشَّجَرَةِ، قَالَ

فلما خرجنا مِنَ الْعامِ الْمُقْبل نسيناها، فلم تقدر عليها، فقال سعيد إِنْ أَصْحَابَ مُحَمد ﷺ لم يعْلَمُوها، وعلمتُموها أنتم، فأنتم أعلم


ഥാരിഖിൽ നിന്നു നിവേദനം: ഞാൻ ഹജ്ജിനുപോയപ്പോൾ ഒരു വിഭാഗം ആളുകളെ (പ്രത്യേക സ്ഥലത്തുവെച്ചു) നിസ്കരിക്കുന്ന തായി കണ്ടു. ഇതെന്താണെന്നു ഞാൻ അന്വേഷിച്ചു. ഈ മരത്തിന്റെ ചുവട്ടിൽ വെച്ചാണ് സ്വഹാബികൾ (യുദ്ധം സംബന്ധമായി) നബി യോട് ഉടമ്പടി ചെയ്തത് എന്നായിരുന്നു അവരുടെ പ്രതികരണം. അങ്ങനെ ഞാൻ സഈദുബ്നു മുസയ്യബിന്റെ അടുക്കൽ ചെന്നു വിവരം ധരിപ്പിച്ചപ്പോൾ 'എന്റെ പിതാവ് പ്രസ്തുത ഉടമ്പടിയിൽ ഉൾപ്പെട്ടിരുന്നു. അടുത്ത കൊല്ലം ഹജ്ജിനുപോയപ്പോൾ ആ മരം ഞങ്ങൾക്ക് (സ്വഹാബത്തിനു മനസ്സിലാക്കാൻ കഴിഞ്ഞില്ല. നബി യുടെ സ്വഹാബത്ത് അറിയാത്ത ആ മരം നിങ്ങളാണോ അറിഞ്ഞത്? എന്നു സഈദ് പറഞ്ഞു. (ബുഖാരി 2-599), ഇതേ ഹദീസ് ഇമാം മുസ്ലിമും (2-130) ഉദ്ധരിച്ചിട്ടുണ്ട്.


നബി(സ്വ)യുടെ സാന്നിധ്യം കൊണ്ട് പ്രത്യേകമായ സ്ഥലത്ത് വെച്ചും നബി(സ്വ) നിസ്കരിച്ച അതേ സ്ഥലത്ത് വെച്ചും ബറകത്ത് ഉദ്ദേശിച്ചുകൊണ്ട് മറ്റുള്ളവർ നിസ്കരിക്കുന്നതും മറ്റും ശിർക്കാ ണെന്ന് ജൽപിക്കുന്ന മൗലവീസ് ഹദീസിന്റെ ഗ്രന്ഥങ്ങൾ ഓതിപ മിക്കാത്തവരാണെന്നു പറയാതെ നിർവാഹമില്ല. ഇമാം ബുഖാരിയും മുസ്ലിം ഉദ്ധരിക്കുന്നു.


أن عتبان بن مالك، وَهُوَ مِنْ أَصْحَابِ رَسُولِ اللَّهِ ، مِمَّنْ شَهِدَ بَدْرًا مِنَ الْأَنْصَارِ، أَتَى رَسُولَ اللَّهِ ، فَقَالَ: يَا رَسُولَ اللَّهِ يَا قَدْ أَنكَرْتُ بصرى، وأَنَا أَصَلِّي لِقَوْمِي، فَإِذَا كَانَتِ الْأَمْطَارُ سَالَ الْوَادِي، الَّذِي مصلى، بيني وبينهم، لم أستطع أن آتي مسجدهُمْ، فَأَصَلِّي بهم، وود وودت يا رَسُولَ الله أنك تأتيني، فتصلى في بيتي، فاتخذه فَقَالَ لَهُ رَسُولُ اللهِ : سَأَفْعَلُ إِنْ شَاءَ اللَّهُ» قَالَ عَتَبَانُ: فَعَدَا

 رَسُولُ الله ،

 وأبو بكر حين ارتفع النَّهَارُ، فَاسْتَأْذَنَ رَسُولُ اللَّهِ ، فَاذَنْتُ لَهُ، فَلَم يجلس حتى دَخَلَ الْبَيْتَ، ثُمَّ قَالَ: «أَيْنَ تُحِبُّ أَنْ أَصَلِّي مِن بَيْتِكَ قَالَ: فَأَشَرْتُ لَهُ إِلَى نَاحِيَةِ مِنَ الْبَيْتِ، فَقَامَ رَسُولُ الله ﷺ فَكبر، فَقُمْنَا فَصَفَقْنَا فَصَلَّى رَكَعَتَيْنِ، ثُمَّ سَلَّم


ബദർ യുദ്ധത്തിൽ പങ്കെടുത്ത അൻസാരിക്കാരനായ ഇത്ബാൻ നബി(സ്വ)യുടെ അടുക്കൽ വന്നു അപേക്ഷിച്ചു. പ്രവാചകരേ എനിക്ക് കണ്ണ് കാണാൻ കഴിയുന്നില്ല. എന്റെ കേന്ദ്രത്തിലുള്ള ജന തക്ക് ഇമാമായി നിസ്കരിക്കാറുള്ളത് ഞാനാണ്. മഴ പെയ്താൽ എനിക്കും അവർക്കുമിടയിലുള്ള മലഞ്ചരിവിലൂടെ വെള്ളം ഒഴുകാൻ തുടങ്ങും. പള്ളിയിൽ ചെന്ന് അവർക്ക് ഇമാമായി കൊണ്ട് നിസ്ക രിക്കാൻ എനിക്ക് കഴിയില്ല. ഇവിടുന്ന് വന്നിട്ട് എന്റെ വീട്ടിൽ വച്ച് ഒരിടത്ത് നിസ്കരിച്ചെങ്കിൽ എനിക്കാ സ്ഥലം നിസ്കാര സ്ഥല (പ ള്ളി)മാക്കിവെക്കാമായിരുന്നു. അങ്ങനെ ചെയ്യാമെന്ന് നബി(സ്വ) പറഞ്ഞു: ഇത്ബാൻ പറയുന്നു. സൂര്യനുദിച്ച് കുറെ ഉയർന്നുകഴിഞ്ഞ സമയത്ത് നബി(സ്വ)യും അബൂബക്കർ(റ)ഉം എന്റെ അടുക്കൽ വന്നു. വീട്ടിൽ പ്രവേശിക്കാൻ സമ്മതം ചോദിച്ചു. ഞാൻ സമ്മതം നൽകി. ഇരിക്കും മുമ്പ് തന്നെ നബി(സ്വ) ചോദിച്ചു. നിങ്ങളുടെ വീട്ടിൽ ഞാൻ എവിടെ നിസ്കരിക്കാനാണ് ആഗ്രഹിക്കു ന്നത്? ഇത്ബാൻ പറയുന്നു. “വീട്ടിലെ ഒരിടം നബി(സ്വ)ക്ക് ചൂണ്ടി ക്കാണിച്ചുകൊടുത്തു. അവിടെ നിന്ന് തക്ബീർ ചൊല്ലി നിസ്കാര ത്തിൽ പ്രവേശിച്ചു. നബി(സ്വ)യുടെ പിന്നിൽ ഒരു വരിയായി ഞങ്ങളും നിന്നു. നബി(സ്വ) രണ്ടു റക്അത്ത് നിസ്കരിച്ച് സലാം ചൊല്ലി (ബുഖാരി 1-60, മുസ്ലിം 1-42)


നബി(സ്വ) നിസ്കരിച്ച സ്ഥലത്ത് വെച്ച് നിസ്കരിക്കുക എന്ന പുണ്യം (തബർറുക്) കരസ്ഥമാക്കാൻ വേണ്ടിയാണ് ഇത്ബാൻ ആവ ശ്യപ്പെട്ടതും നബി(സ്വ) അത് അംഗീകരിച്ചതുമെന്ന് മേൽ ഹദീസിൽ നിന്നും വ്യക്തമാവുന്നതാണ്. 


ഇമാം നവവി(റ) ഈ ഹദീസ് വിശദീ കരിച്ച് കൊണ്ട് പറയുന്നു.


 أَي مَوْضِعًا أَجْعَلُ صَلاتِي فِيهِ مُتبركا بآثارك (شرح مسلم: (٤٧:١) നബി(സ്വ)യുമായി ബന്ധപ്പെട്ടത് കൊണ്ട് 'ബറകത്തി'നെ തേടി

വനായി എന്റെ നിസ്കാരത്തെ ഞാനാ സ്ഥലത്ത് വെച്ച് ചെയ്യും (ശറഹ് മുസ്ലിം 1-47)


ഇബ്നുഹജറുൽ അസ്ഖലാനി(റ) പറയുന്നു. وَفِيهِ التبرُّكُ بِالْمَوَاضِعِ الَّتِي صَلَّى النَّبِيُّ ﷺ فِيهَا ، أَوْ وَطنها ( فتح


നബി(സ്വ) നിസ്കരിച്ച അല്ലെങ്കിൽ ചവിട്ടിയ സ്ഥലങ്ങൾ കൊണ്ട് ബറക്കത്തെടുക്കാമെന്ന് മേൽ ഹദീസ് വ്യക്തമാക്കുന്നു (ഫ ബാരി 1-522)


മദീനയിൽ നിന്ന് മക്കയിലേക്ക് പോകുന്ന വഴിക്കുള്ള പള്ളികളും അവിടെവെച്ച് നബി(സ്വ) നിസ്കരിച്ച സ്ഥലങ്ങളും എന്നൊരു അധ്യായം തന്നെ ഇമാം ബുഖാരി എഴുതിയിട്ടുണ്ട്. ആ അധ്യായത്തിൽ അദ്ദേഹം ഉദ്ധരിച്ച ഹദീസ്


رَأَيْتُ سَالَمَ بنَ عَبْدِ اللهِ يَتَحَرِّي أَمَاكِنَ مِنَ الطَّرِيقِ، فَيُصَلِّي فِيهَا، وَيُحَدِّثُ أَنْ أَبَاهُ كَانَ يُصَلِّي فِيهَا، وَأَنَّهُ رَأَى النبي ﷺ يُصَلِّي فِي تِلْكَ


മദീനയിലുള്ള വഴിയിലുള്ള ചില പ്രത്യേക സ്ഥലങ്ങൾ നോക്കി അവിടെ വെച്ചു നിസ്കരിക്കുന്നതായി സാലിം(റ)വിനെ ഞാൻ കാണുകയുണ്ടായി. തന്റെ പിതാവ് (ഇബ്നുഉമർ) ആ സ്ഥലങ്ങളിൽ വച്ചു നിസ്കരിച്ചിരുന്നുവെന്ന് നബി(സ്വ) അവിടങ്ങളിൽ വെച്ചു നിസ്കരിക്കുന്നതായി ഇബ്നുഉമർ(റ) കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. (ബുഖാരി 1-70)


و مُحصِّلُ ذَلكَ أَنَّ ابْنَ عُمَر كَانَ يتبرك بتلك الأماكن... وقد تقدم حديث عتبانَ، وَسَوَالُهُ النبي ﷺ أَنْ يُصَلِّي فِى بيته ليَتَّخِذَهُ مُصَلَّى وَإِجَابَةُ النبي ﷺ إلى ذلكَ، فَهُوَ حُجَّةٌ فِي التبرك بآثار الصالحين


ആ സ്ഥലങ്ങൾ കൊണ്ട് ഇബ്നു ഉമർ ബറക്കത്ത് എടുക്കുകയായിരുന്നു നബിയോട് എൻറെ വീട്ടിൽ വന്ന് നിസ്കരിക്കാൻ ചോദിച്ചതും തിരുനബി صلى الله عليه وسلمഅതിലേക്ക് ഉത്തരം ചെയ്യുകയും ചെയ്ത സംഭവവും മുമ്പ് പറഞ്ഞിട്ടുണ്ട് .അതെല്ലാം സ്വാലിഹീങ്ങളുടെ കൊണ്ട് വർക്കത്ത് എടുക്കുന്നതിന് പ്രമാണമാണ്.

 (ഫത്ഹുൽ ബാരി 3125) 


عَن ابْنِ عُمَرَ أَنْ عبد الله بن أَبي لَمَّا تَوَفَّي جاء ابنه إلى النبي ، فقال يا رسول الله أعطي قميصك، أكفه فيه، وصل عليه واستغفر له فَأَعْطَاهُ التي قميصه، فقال: اذني أصلي عليه، فاذنه. (بخاري)


(1:179


അബ്ദുല്ലാഹിബ്നു ഉബയ്യ് മരിച്ചപ്പോൾ മകൻ നബി(സ)യുടെ അടുക്കൽ വന്നു പറഞ്ഞു. അങ്ങയുടെ കുപ്പായം എനിക്ക് തന്നാലും എന്റെ പിതാവിനെ കഫൻ ചെയ്യാനാണ്. അവിടുന്ന് പിതാവിന്റെ പേരിൽ മയ്യിത്ത് നിസ്കരിക്കുകയും പാപമോചനത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്താലും നബി(സ്വ)യുടെ കുപ്പായം അയാൾക്ക് നൽകി കൊണ്ട് പറഞ്ഞു. നിസ്കരിക്കാൻ സമയമാകുമ്പോൾ എന്നെ വിവരമറിയിക്കുക. ഞാൻ അദ്ദേഹത്തിന്റെ മേൽ നിസ്കരിക്കാം' (ബുഖാരി 1169).


കപട വിശ്വാസിയായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യിന് നബി (സ്വ)യുടെ ശരീരം തൊട്ട വസ്ത്രം കഫൻ പുടയായി ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും പുണ്യം കരസ്ഥമാക്കിയെങ്കിലോ എന്നാ ഗ്രഹിച്ചുകൊണ്ടാണ് സ്വന്തം മകൻ അത് ആവശ്യപ്പെട്ടതും നബി (സ്വ) അത് വസ്ത്രം നൽകിയതും


ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇബ്നുഹജർ(റ) പറയുന്നു


. يوحد

 من هذا التبرك بآثار الصالحين، سواء علمنا أنه مؤثر في حال


മയ്യിത്തിന് ഉപകാരം കിട്ടുമോ എന്നറിഞ്ഞാലും ഇല്ലെങ്കിലും മഹത്തുക്കളുമായി ബന്ധപ്പെട്ടത് കൊണ്ട് അവർക്ക് ബറക്കത്തെടു ക്കാമെന്ന് ഈ ഹദീസ് കൊണ്ട് വ്യക്തമാവുന്നു. (ഫത്ഹുൽ ബാരി

[08/06, 10:54 ]


 فِي مُسلم من حديث أبي در «إنها طعام طعم زاد الطيالسي من  الوجه الذي أخرجه منه مسلم وشفاء سقم)»، وفى المستدرك من حديث ابن عباس مَرْفُوعًا «ماء زمزم لما شرب له»، رجاله موثوقون

فتح الباري لابن حجر

സംസം വെള്ളം അതൊരു നല്ല ഭക്ഷണമാണെന്നു ഹദീസ് മുസ്ലിമിൽ വന്നിട്ടുണ്ട്. മുസ്ലിം ഉദ്ധരിച്ച അതേ പരമ്പരയിൽ തന്നെ അത് രോഗശമനത്തിന് ഫലപ്രദമാണെന്ന് ത്വയാലിസി ഉദ്ധരിച്ചിട്ടു ണ്ട്. സംസം എന്തുദ്ദേശിച്ചു കുടിക്കുന്നുവോ അതിനുപകരിക്കുന്ന താണെന്ന് നബി(സ്വ)യിൽ നിന്ന് ഇബ്നുഅബ്ബാസ്(റ) ഉദ്ധരിച്ച ഹദീസ് ഹാകിം മുസ്തദ്റകിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ആ ഹദീസിന്റെ പരമ്പര വിശ്വസ്തന്മാരാകുന്നു. (ഫത്ഹുൽ ബാരി 3-493)

 استنبط بعضهم مِنْ مَشْرُوعِيَّةِ تَقْبِيلِ الأَرْكَانِ جَوَارَ تَقْبِيلِ كُلِّ من التعظيم، مِنْ آدَمي وَغَيْرِهِ .... نُقِلَ عَنِ الإِمَامِ أَحْمَد، أَنه سُئِلَ عَن تَقْبِيلِ مِنبر النبي ﷺ ، و تقبيل قبره، فَلَمْ يَرَ بِهِ بَأْسًا (فتح لباري


'കഅബയുടെ മൂല ചുംബിക്കൽ ഇസ്ലാം അനുവദിച്ചതിൽ നിന്നും ബഹുമാനിക്കപ്പെടുന്ന എല്ലാറ്റിനെയും (മനുഷ്യനോ മറ്റു വസ്തുക്കളോ) ചുംബിക്കാമെന്ന് ചില പണ്ഡിതന്മാർ ഗ്രഹിച്ചിരിക്കു ന്നു. നബി(സ്വ)യോ മിമ്പറോ ഖബറോ ചുംബിക്കുന്നതിനെപ്പറ്റി ഇമാം അഹ്മദ്(റ) നോട് ചോദിച്ചപ്പോൾ അതിൽ യാതൊരു തകറാറും അദ്ദേഹം കണ്ടില്ല.' (ഫത്ഹുൽ ബാരി 3-380).


ചുരുക്കത്തിൽ മറഞ്ഞ വഴിയിൽ കൂടി ഗുണം ആശിക്കുന്നതും തബർറുക്ക് എടുക്കുന്നതും ജീവിതകാലത്തോ മരണാസനന്തരമോ പുണ്യാത്മാക്കളിൽ നിന്ന് ആശീർവാദവും അനുഗ്രഹവും തേടലും അവരുപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കലും അഭൗതികമാ യാലും അല്ലെങ്കിലും അവർക്കുള്ള ആരാധനയോ അവരെ ഇലാ ഹാലോ ആകുകയില്ല. നാം ഉദ്ധരിച്ച സംഭവങ്ങൾ അധികവും

 ബുഖാരി മുസ്ലിം റിപ്പോർട്ടുകളാണ്. പ്രബല ഹദീസ് ഗ്രന്ഥങ്ങളി ലെല്ലാം ഇത്തരം സംഭവങ്ങൾ ലിഖിതപ്പെട്ടു കിടക്കുന്നുണ്ട്. ഇനിയും ഉദ്ധരിച്ചുകൊണ്ട് നീട്ടിപ്പറയേണ്ടതില്ലല്ലോ. ഇത് അനിഷേധ്യമായ യാഥാർത്ഥ്യമാണ്. നബി(സ്വ) മുതൽ ഇന്നേ വരെയുള്ള മുസ്ലിം ലോകമഖിലം അംഗീകരിച്ചാദരിച്ച് പ്രവർത്തിച്ചുവരുന്ന ഇത്തരം കാര്യങ്ങൾ വികലമായ വ്യാഖ്യാനങ്ങൾ നൽകി ശിർക്ക് കൊട്ടയി ലാക്കി ഊമുചുറ്റി മുൻകഴിഞ്ഞവരെയെല്ലാം ശിർക്കിൻ ഗർത്തത്തിൽ വീഴ്ത്താൻ നടത്തുന്ന ഈ ശിർക്ക് വ്യാപാരികളെ നമുക്ക് വെറുതെ വിടാനൊക്കുമോ?


അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി

https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB


<<<<<<<<<<<<<<< >>>>>>>>>>

*❤️❤️❤️❤️❤️❤️


Sunday, August 13, 2023

മക്കാ മുശ് രിക്കാകളുടെ വിശ്വാസം മുസ്ലിമീങ്ങളുടെ വിശ്വാസം പോലെയോ?* ഇബനു െതമിയ്യ

 


*✦🔅🔅●﷽●🔅🔅✦*

💎💎💎💎💎💎💎💎💎



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


htps://islamicglobalvoice.blogspot.in/?m


📌📌📌📌📌

*ഒഹാബിസം ഒരു പൊളിച്ചെഴുത്ത്*


*മക്കാ മുശ് രിക്കാകളുടെ വിശ്വാസം മുസ്ലിമീങ്ങളുടെ വിശ്വാസം പോലെയോ?*

ഇബനു െതമിയ്യ


അല്ലാഹുവിന് പുറമേ  മറ്റു ദൈവങ്ങളെയും അമ്പിയാക്കളെയും ആരാധിച്ചിരുന്ന മക്കാമുശിരിക്കുകൾ അല്ലാഹുവിന്റെ ഇഖ്തിയാറോ ഉദ്ദേശമോ  ഇല്ലാതെ തന്നെ വലിയ ദൈവത്തിൻറെ അരികൾ സുബാർഷ ചെയ്യുമെന്നും ഉപകാര ഉപദ്രവങ്ങൾ ചെയ്യുമെന്നും അങ്ങനെ സുബാർശ ചെയ്യുമ്പോൾ വലിയ ദൈവം ഈ കുട്ടി ദൈവങ്ങളെ ഭയന്നു കൊണ്ടും കുട്ടി ദൈവങ്ങളിലേക്ക് ആവശ്യമുണ്ടായിട്ടും വലിയ ദൈവം സുബാഷക്ക് ഉത്തരം ചെയ്യുന്നതാണ് എന്നൊക്കെയുള്ള ശിർക്കൻ വിശ്വാസമായിരുന്നു മുശ്രിക്കുകൾ ഉണ്ടായിരുന്നത്.


വലിയ ദൈവം കുട്ടി ദൈവങ്ങളെ പേടിക്കുക


വലുത് വലിയ ദൈവം കുട്ടി ദൈവങ്ങളിലേക്ക് ആവശ്യമുണ്ടാവുക


വലിയ ദൈവം ഉദ്ദേശിക്കാത്ത വിഷയത്തിൽ വരെ ദൈവങ്ങൾ ശുപാർശ ചെയ്യുക


ഇത്തരം വിശ്വാസത്തോടുകൂടി ഈ കുട്ടി ദൈവങ്ങളെ ആരാധിക്കുക


ഇതെല്ലാം ശിർക്കാണ് എന്നതിൽ ആർക്കും സംശയമില്ല.


അല്ലാഹുവിൻറെ ഉദ്ദേശം ഇല്ലാതെ ആർക്കെങ്കിലും ഒരു കൈവിരൽ ഇളക്കാനോ ഒരു ഉപകാര ഉപദ്രവങ്ങൾ ചെയ്യാനോ ശുപാർശ ചെയ്യാനോ കഴിയുമെന്ന് വിശ്വസിച്ചാൽ സ്വയം കഴിവിൽ വിശ്വസിക്കൽ തന്നെയാണ്. മറ്റൊരാൾക്ക് സ്വയം കഴിവ് ചാർത്തിക്കൊടുക്കൽ ശിർക്ക് തന്നെയാണ്


എന്നാൽ മുസ്ലിമീങ്ങൾ വിശ്വസിക്കുന്നത് അള്ളാഹുവിന്റെ  ഉദ്ദേശമോ അനുമതിയോ ഇല്ലാതെ   ഒരാൾക്ക് ഒരു ഉപകാരമോ ഉപദ്രവമോ ശുപാർശയോ ചെയ്യാനോ ഒരു കൈവിരൽ പോലും ഇളക്കാനോ സാധ്യമല്ല എന്നതാണ്.

 ആ വിശ്വാസത്തിൽ ആരോടെങ്കിലും സഹായം തേടിയാൽ അത് ശിർക്കാണ് എന്നതിനെ യാതൊരു തെളിവും ഒരാൾക്കും കൊണ്ട് വരാൻ  സാധ്യമല്ല അങ്ങനെയുള്ള വിശ്വാസത്തിലല്ല മക്കാമുശിരിക്കുകൾ അവരുടെ ദൈവങ്ങളായി സങ്കൽപ്പിച്ചിരുന്നവരോട് സഹായം തേടിയത്.


*മക്ക മുശ്രിക്കുകളുടെ വിശ്വാസം എന്താണെന്ന് ഇബ്നു തൈമിയ്യ തന്നെ വിവരിച്ചിട്ടുണ്ട്.*

            

*അയാള്‍ പറയുന്നു.


   * فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين ويصورون تماثيلهم فيستشفعون بها 


      * മലക്കുകളെയും നബിമാരെയും സ്വലീഹീങ്ങളെയും ശുപാര്‍ഷകര്‍ ആണെന്ന് പറഞ്ഞ മുശ്രിക്കുകള്‍ അവരുടെ

രൂപങ്ങള്‍ സ്ഥാപിച്ചു അവരോടു ശുബാര്‍ശ തേടി.*


ويقولون : هؤلاء خواص الله فنحن نتوسل إلى الله بدعائهم وعبادتهم ليشفعوالنا

كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم فيشفعون عند الملوك بغير إذن الملوك



*അവർ പറയും

രാജാക്കാന്മാരിലേക്ക് അവരുടെ  പ്രത്തേകക്കാരെ (മന്ത്രിമാര്‍) കൊണ്ട്(ആ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യാന്‍ വേണ്ടി)ഇടയാളന്‍മാരാകുമ്പോള്‍*  *അവര്‍ രാജാക്കളുടെ സമ്മതമില്ലാതെ രാജാവിന്‍റെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ ഈ മഹാൻമാരുടെ സുബാർശ ചെയ്യുമെന്ന് അവർ പറഞ്ഞിരുന്നു.*


فيشفعون عند الملوك بغير إذن الملوك


وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة


*രാജാവ് ഉദ്ധേശികാത്ത (ഇഖ്തിയാർ ഇല്ലാത്ത)വിശയത്തിൽ വരെ മന്ത്രിമാർ സുബാർശ ചെയ്യുന്നതാണ്.*


* മന്ത്രിമാരെ ഭയന്ന് കൊണ്ടും മന്ത്രിമാരിലേക്ക് ആവശ്യമുള്ളത് 

കൊണ്ടും വലിയ രാജാവ് ശുപാര്‍ശക്ക് ഉത്തരം ചെയ്യലിലേക്ക് ആവശ്യമാവും എന്നത് പോലെ ആയിരുന്നു 

മുശ്രിക്കുകള്‍ (അവരുടെ സുബാർശക്കാരെ പറ്റി ) കരുതിയിരുന്നത്.*


ഈ ശുപാര്‍ശയാണ് അല്ലാഹു എതിര്‍ക്കുന്നത്.*

അല്ലാഹു പറയുന്നു. ആരാണ് അല്ലാഹുവിന്റെ ഉദേശമില്ലാതെ ശുപാര്‍ശ ചെയ്യുന്നവര്‍.*


അലാഹു വീണ്ടും പറയുന്നു , അല്ലാഹു ഉദ്ദേശിക്കുകയും ത്രിപ്തിയാവുകയും ചെയ്തവര്‍ക്ക് 


അല്ലാഹുവിന്‍റെ ഉദ്ദേശമില്ലാതെ ശുപാര്‍ശ ഉപകരിക്കാത്ത എത്രയോ മലക്കുകള്‍ ഉണ്ട് ആകാശത്ത്.



*🔰അല്ലാഹുവിനെ ഭയന്ന്‌ പ്രതീക്ഷയര്‍പ്പിച്ച് അവന്‍ ത്രിപ്തിയുള്ളവര്‍ക്കല്ലാതെ  അവര്‍ ശുപാര്‍ശ ചെയ്യുകയില്ല.*


*അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ വാദിക്കുന്നവരെ നിങ്ങള്‍ വിളിക്കുക,*


*ആകാശത്തോ ഭൂമിയിലോ ഒരു അണുവിന്‍ തൂക്കവും അവര്‍ ഉടമപ്പെടുതുകയില്ല. അവര്‍ക്ക് ഇവയില്‍ ഒരു പങ്കുമില്ല.*



*📚അല്ലാഹുവിനെ കൂടാതെ അവര്‍ക്ക് ഉപകാരവും ഉപദ്രവമോ ചെയ്യാത്തവര്‍ക്ക് അവര്‍ ആരായിരുന്നു? ഇവര്‍ അല്ലാഹുവിന്‍റെ അടുത്ത് ശുപാര്‍ഷകര്‍ ആണെന്ന് അവര്‍ പറയുന്നു.*

*(മജ്മൂഅ' ഫതാവ 24/155 ,   


                                  * فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين ويصورون تماثيلهم فيستشفعون بها ويقولون : هؤلاء خواص الله فنحن نتوسل إلى الله بدعائهم وعبادتهم ليشفعوالنا كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم فيشفعون عند الملوك بغير إذن الملوك


 وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة . فأنكر الله هذه الشفاعة فقال تعالى : } من ذا الذي يشفع عنده إلا بإذنه { وقال : } وكم من ملك في السماوات لا تغني شفاعتهم شيئا إلا من بعد أن يأذن الله لمن يشاء ويرضى { وقال عن الملائكة :} وقالوا اتخذ الرحمن ولدا سبحانه بل عباد مكرمون { } لا يسبقونه بالقول وهم بأمره يعملون { } يعلم ما بين أيديهم وما خلفهم ولا يشفعون إلا لمن ارتضى وهم من خشيته مشفقون { وقال : } قل ادعوا الذين زعمتم من دون الله لا يملكون مثقال ذرةفي السماوات ولا في الأرض وما لهم فيهما من شرك وما له منهم من ظهير { } ولا تنفع الشفاعة عنده إلا لمن أذن له { وقال تعالى : } ويعبدون من دون الله ما لا يضرهم ولا ينفعهم ويقولون هؤلاء شفعاؤنا عند الله قل أتنبئون الله بما لا يعلم في السماوات ولا في الأرض سبحانه وتعالى عما يشركون { وقال تعالى : } وأنذر به الذين يخافون أن يحشروا إلى ربهم ليس لهم من دونه ولي ولا شفيع لعلهم يتقون { وقال تعالى : } الله الذي خلق السماوات والأرض وما بينهما في ستة أيام ثم استوى على العرش ما لكم من دونه من ولي ولا شفيع أفلا تتذكرون

مجمو ع فتاوي


അല്ലാഹു വിന്റെ ഉദ്ധേശമില്ലാതെ ഒരാൾക്കും ഭൗതികമോ അദൗതികമോ ആയ ഒരു ഉപകാരമോ ഉപദ്രവമോ സുബാർശയോ ചെയ്യാൻ സാധ്യമല്ല 


ഒരു കൈ വിരൽ പോലും ഇളക്കാൻ സാധ്യമല്ല. എന്ന് വിശ്വസിക്കുന്ന മുസ്ലിമീങ്ങളെ മക്കാ മുശ്രിക്കുകളോട് തുല്യപെടുത്തുകയാണ് ഒഹാബി പുരോഹിതർ


അസ് ലം സഖാഫി പരപ്പനങ്ങാടി


<<<<<<<<<<<<<<<<< >>>>>>>>>>

*അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി*


❤️❤️❤️❤️❤️❤️

https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB


https://www.facebook.com/aslamsaqafi40?mibextid=b06tZ0


https://telegram.me/Sunnahclub/876


https://t.me/+UzG8NRIkMbRSiiKj


📌📌📌📌📌

🟩🟦🟥🟩🟦🟥🟩


അല്ലാഹു ആകാശത്തിലാണ് ഉപരിയിലാണ് എന്നൊക്കെ സ്ഥാപിക്കാൻ വേണ്ടി വഹാബികൾ കൊണ്ടുവരുന്ന സ്ത്രീയോട് ഐനല്ലാഹ് എന്ന് ചോദിച്ച ഹദീസിനെ ഇമാം നവവി വിവരിക്കുന്നു*

 


⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


Aslam Kamil Saquafi parappanangadi



*അല്ലാഹു ആകാശത്തിലാണ് ഉപരിയിലാണ് എന്നൊക്കെ സ്ഥാപിക്കാൻ വേണ്ടി വഹാബികൾ കൊണ്ടുവരുന്ന 

സ്ത്രീയോട് ഐനല്ലാഹ് എന്ന്

ചോദിച്ച ഹദീസിനെ ഇമാം നവവി വിവരിക്കുന്നു*


ഈ ഹദീസ് അല്ലാഹുവിൻറെ സിഫാത്തിന്റെ ഹദീസുകളിൽ പെട്ടതാണ്.

ഇതിൽ രണ്ടു മദ്ഹബ് ആണ് ഉള്ളത് .കിത്താബുൽ ഈമാൻ എന്ന അധ്യായത്തിൽ പലതവണ അവ മുമ്പ് വിവരിച്ചിട്ടുണ്ട്. രണ്ട് അഭിപ്രായങ്ങളിൽ  ഒന്ന്..


 അതിൻറെ അർത്ഥത്തിൽ ആണ്ടിറങ്ങാതെ ആ ഹദീസ് വിശ്വസിക്കുക

അതോടുകൂടെ അല്ലാഹു തആലാ മറ്റൊരു വസ്തുവിനെ പോലെയും അല്ലെന്നും സൃഷ്ടികളുടെ  വിശേഷണങ്ങളെ തൊട്ട് അവൻ പരിശുദ്ധനാണെന്നും വിശ്വസിക്കുക.


രണ്ടാമത്തെ മദ്ഹബ് അല്ലാഹുവിനോട് യോജിച്ച വിധത്തിൽ വ്യാഖ്യാനിക്കുക ഈ അഭിപ്രായം പറഞ്ഞവർ പറയുന്നത് തിരുനബിയുടെ ചോദ്യം കൊണ്ട് ഉദ്ദേശം അവളെ പരീക്ഷിക്കൽ ആയിരുന്നു സൃഷ്ടിച്ചു പരിപാലിക്കുന്ന എല്ലാ പ്രവർത്തിക്കുന്നവൻ ഏകദൈവമായ അല്ലാഹുവാണ് എന്ന് അവൾ വിശ്വസിക്കുന്നുണ്ടോ എന്ന്

ആ അല്ലാഹു വിനെ ആരാധിക്കുന്നവൻ കഅബാ ശരീഫിലേക്ക് മുന്നോടുന്നത് പോലെ പ്രാർത്ഥിക്കുന്നവൻ  ആകാശത്തിലേക്ക് മുന്നിടുന്നു


അത് അല്ലാഹു ഉപരിയിൽ ആയതുകൊണ്ട് അല്ല അവൻ കഅ്ബയുടെ ഭാഗത്ത്  ആയവൻ അല്ലാത്തതു പോലെ തന്നെ .മറിച്ച് ആകാശം പ്രാർത്ഥിക്കുന്നവരുടെ ഖിബ് ലയായതിനു വേണ്ടിയാണ്. കഅബാശരീഫ് ആരാധിക്കുന്നവരുടെ ഖിബ് ല ആയതുപോലെ .

അല്ലെങ്കിൽ ആ സ്ത്രീ വിഗ്രഹാരാധന ചെയ്യുന്നവരിൽ പെട്ടവരായിരുന്നു. വിഗ്രഹത്തിന്റെ മുന്നിൽ നിന്നും ആ വിഗ്രഹങ്ങള ആരാധിക്കും അല്ലാഹുവിൻറെ അധികാരം ആകാശത്തിലാണ് എന്ന് അവൾ പറഞ്ഞപ്പോൾ അവൾ ഏകദൈവവിശ്വാസിയാണെന്നും അവൾ വിഗ്രഹാരാധക അല്ല എന്നും തിരുനബി മനസ്സിലാക്കി. (ശറഹ് മുസ്ലിം 5/191)


قوله - صلى الله عليه وسلم - : ( أين الله ؟ قالت في السماء قال : من أنا؟ قالت : أنت رسول الله قال : أعتقها فإنها مؤمنة ) هذا الحديث من أحاديث الصفات ، وفيها مذهبان تقدم ذكرهما مرات في كتاب الإيمان . أحدهما : الإيمان به من غير خوض في معناه ، مع اعتقاد أن الله تعالى ليس كمثله شيء وتنزيهه عن سمات المخلوقات . والثاني تأويله بما يليق به ، فمن قال بهذا قال : كان المراد امتحانها ، هل هي موحدة تقر بأن الخالق المدبر الفعال هو الله وحده ،


 وهو الذي إذا دعاه الداعي استقبل السماء كما إذا صلى المصلي استقبل الكعبة ؟ وليس ذلك ؛ لأنه منحصر في السماء كما أنه ليس منحصرا في جهة الكعبة ، بل ذلك لأن السماء قبلة الداعين ، كما أن الكعبة قبلة المصلين ، أو هي من عبدة الأوثان العابدين للأوثان التي بين أيديهم ، فلما قالت : في السماء ، علم أنها موحدة وليست عابدة للأوثان شرح مسلم النووي٥/١٩١ 


<<<<<<<<<<<<<<< >>>>>>>>>>

*അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി*


❤️❤️❤️❤️❤️❤️


മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....