Sunday, September 18, 2022

നബി തങ്ങളുെടെ ഉമ്മക്ക് എന്ത് കൊണ്ട് ഇസ്തിഗ്ഫഫാറിന് സമ്മതം നൽകിയില്ല

 


ذكر السندي في حاشيته على ابن ماجه، :


 لَا يَلْزَمُ مِنَ الْبُكَاءِ عِنْدَ الْحُضُورِ فِي ذَلِكَ الْمَحَلِّ الْعَذَابُ، أَوِ الْكُفْرُ، بَلْ يُمْكِنُ تَحَقُّقُهُ مَعَ النَّجَاةِ وَالْإِسْلَامِ أَيْضًا، لَكِنْ مَنْ يَقُولُ بِنَجَاةِ الْوَالِدَيْنِ لَهُمْ ثَلَاثَةُ مَسَالِكَ فِي ذَلِكَ، مَسْلَكُ أَنَّهُمَا مَا بَلَغَتْهُمَا الدَّعْوَةُ، وَلَا عَذَابَ عَلَى مَنْ لَمْ تَبْلُغْهُ الدَّعْوَةُ؛ لِقَوْلِهِ تَعَالَى: وَمَا كُنَّا مُعَذِّبِينَ {الإسراء: 15} إِلَخْ، فَلَعَلَّ مَنْ سَلَكَ هَذَا الْمَسْلَكَ يَقُولُ فِي تَأْوِيلِ الْحَدِيثِ إِنَّ الِاسْتِغْفَارَ فَرْعُ تَصَوُّرِ الذَّنْبِ، وَذَلِكَ فِي أَوَانِ التَّكْلِيفِ، وَلَا يُعْقَلُ ذَلِكَ فِيمَنْ لَمْ تَبْلُغْهُ الدَّعْوَةُ، فَلَا حَاجَةَ إِلَى الِاسْتِغْفَارِ لَهُمْ، فَيُمْكِنُ أَنَّهُ مَا شُرِعَ الِاسْتِغْفَارُ إِلَّا لِأَهْلِ الدَّعْوَةِ، لَا لِغَيْرِهِمْ وَإِنْ كَانُوا نَاجِينَ، وَأَمَّا مَنْ يَقُولُ بِأَنَّهُمَا أُحْيِيَا لَهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَآمَنَا بِهِ، فَيَحْمِلُ هَذَا الْحَدِيثَ عَلَى أَنَّهُ كَانَ قَبْلَ الْإِخْبَارِ، وَأَمَّا مَنْ يَقُولُ بِمَنْعِ الِاسْتِغْفَارِ لَهُمَا قَطْعًا، فَلَا حَاجَةَ إِلَى التَّأْوِيلِ، فَاتَّضَحَ وَجْهُ الْحَدِيثِ عَلَى جَمِيعِ الْمَسَالِكِ. انتهى.


حاشية السندي علي ابن ماجه

Saturday, September 17, 2022

ഇമാം സുയൂതി(رحمه الله) ഇസ്തിഗാസയെ എതിർത്തു എന്നത് അവരുടെ ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടോ❓ അൽ അംറ് ആരുടേത്

 📙📘📓📒📔📕📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.


https://islamicglobalvoice.blogspot.in/?m=0 


*സംശയ നിവാരണം ക്ലാസ്സ്റൂം*

➖➖➖➖➖➖➖➖

അസ്‌ലം കാമിൽ സഖാഫി

പരപ്പനങ്ങാടി .



*⛔ചോദ്യം5⃣*


ഇമാം സുയൂതി(رحمه الله) ഇസ്തിഗാസയെ എതിർത്തു എന്നത്  അവരുടെ ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടോ❓


*✅✍ഉത്തരം*


📝ഇല്ല . അത് വഹാബികളുടെ ഏറ്റവും വലിയ തട്ടിപ്പാണ് മതഗ്രന്ഥങ്ങളില്‍ ഇവർ എങ്ങിനെയാണ് തിരുമറി നടത്തുന്നത് എന്ന് മനസ്സിലാക്കാന്‍ ഇതിലെറെ തെളിവ് വേണ്ട 

ഇമാം സുയൂത്വി(റ) വിന്റെ ധാരാളം ഗ്രന്ഥങ്ങളിൽ ഇസ്തിഗാസയെയും തവസ്സുലിനെയും അനുകൂലിച്ച് സംസാരിച്ചിട്ടുണ്ട് .

നബി(സ)യുടെ മാതാപിതാക്കൾ നരഗവാസികളാണെന്ന് പറയുന്നവരെ ശക്തമായി ഗണ്ണിക്കുകയും നബിദിനത്തിന്റെ തെളിവുകൾ വെക്തമായി പറഞ്ഞുതരുകയും മറ്റു സുന്നത്ത് ജമാഅത്തിന്റെ ശക്തമായ പടവാളായ ഇമാം സുയൂത്വീ(റ) വിന്റെ പേരില്‍ വരെ ഇത്രയും വലിയ കളവുകള്‍ നടത്തിക്കൂട്ടുന്നവർ ജൂത ഏജന്റുകള്‍ തന്നെയാണ്.



*ഇമാം സുയൂത്വി(റ)യുടെ പേരിൽ ഇറങ്ങുന്ന അൽ അംറ്ബിൽ ഇത്തിബാ  എന്ന ഗ്രന്ഥം ഇബ്നു തൈമിയ്യയുടെ ഇഖ്തിളാഉ സ്വിറാത് എന്ന ഗ്രന്ഥത്തിന്റെ കോപ്പി പേസ്റ്റ് മാത്രമാണ്.*


*ഇബ്നു തൈമിയ്യ എഴുതിയ  വാചകങ്ങൾ  ഇമാം സുയൂത്വി (റ)യുടെ പേരിൽ ഒഹാബി പുരോഹിതർ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്*.


അൽ അംറ് എന്ന ഗ്രന്ഥം ഇമാം  സുയൂത്വിക്കുള്ളതായി വ്യക്തമായ തെളിവില്ല.


കാരണം 1

അഞ്ഞൂറോളം ഗ്രന്ഥങ്ങൾ രചിച്ച മഹാപണ്ഡിതനാണ് 

ഇമാം സുയൂത്വി(റ). അവരുടെ ഗ്രന്ഥങ്ങൾ ഏതെല്ലാമാണെന്ന് പരിചയപ്പെ ടുത്തുന്നതിന് വേണ്ടി അദ്ദേഹംതന്നെ രണ്ട് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് . ഒന്ന് l ഹുസ്നുൽ മുഹാളറ . മറ്റൊന്ന് അത്തഹദ്ധുസു ബി നിഅമത്തില്ലാഹ് .ഈ രണ്ട് ഗ്രന്ഥത്തിലും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ പട്ടികയിൽ അൽ അംറ് എന്ന ഒരു ഗ്രന്ഥത്തെ പരിജയപ്പെടുത്തുന്നില്ല.


അൽ അംറ് എന്ന ഗ്രന്ഥം ഇപ്പോൾ അച്ചടിച്ചു വിതരണം ചെയ്യുന്നതും അതിന് ടിപ്പണി എഴുതിയതും സഊദിയിലെ നജ്ദിലെ മശ്ഹൂർ ഹസൻ സൽമാൻ എന്ന വ്യക്തിയാണ്. അയാൾ അൽ അംറിന്റെ ഏഴാം പേജിൽ അടിക്കുറിപ്പിൽ പറയുന്നു. 


ولم يذكره السيوطي في قاءمة مصنفاته التي ذكرها في التحدث بنعمة الله ولا في حسن المحاضرة ولم يذكره ممن ترجم فيما وقفت ضمنالقاءمة بعد  7

ഇമാം സുയൂത്വി അദ്ധേഹത്തിന്റെ ഗ്രന്ഥങ്ങൾ വിവരിക്കുന്ന

ഹുസ്നുൽ മുഹാളറയിലോ  അത്തഹദ്ധുസു ബി നിഅമത്തില്ലാഹ് എന്ന രണ്ട് ഗ്രന്ഥത്തിലും അദ്ദേഹത്തിന്റെ 

 ഗ്രന്ഥങ്ങളുടെ പട്ടികയിൽ അൽ അംറ് എന്ന ഗ്രന്ഥം പരാമർശിക്കുന്നില്ല. അദ്ദേഹത്തിന്റെ ചരിത്രം എഴുതിയ മറ്റു ചരിത്ര ഗ്രന്ഥങ്ങളിലും മേൽ ഗ്രന്ഥത്തെകുറിച്ച് പരിജയപ്പെടുത്തുന്നില്ല.


(അടിക്കുറിപ്പ് അൽ അംറ് 

സഊദിയിലെ നജ്ദിലെ മശ്ഹൂർ ഹസൻ സൽമാൻ പേ 7 )


കാരണം 2


അൽ അംറ് എന്ന ഗ്രന്ഥം ടിപ്പണി നടത്തി പുറത്തിറക്കിയ മറ്റൊരു വ്യക്തി അൽ ഖഹ്ത്വാനി എന്നയാളാണ് .അയാൾ അതിന്റെ അടിക്കുറിപ്പിൽ പറയുന്നു.


نسبته الى المؤلف


لم أجد من نسبه الى المؤلف مع أنني طالعت اسماء مصنفاته التي ذكر في حسن المحاضرة وكذلك نظرت في بعض الرساءل التي كتبت عن السيوطي


അൽ അംറ് എന്ന ഗ്രന്ഥം ഗ്രന്ഥകർത്താവിലേക്ക് ചേർത്തൽ പറ്റുമോ ?


ഒരാളും മേൽ ഗ്രന്ഥം ഇമാം സുയൂത്വി (റ)യിലേക്ക് ചേർത്തിപറഞ്ഞത് ഞാൻ കണ്ടിട്ടില്ല..

അദ്ധേഹത്തിന്റെ ഗ്രന്ഥങ്ങളുടെ പേര് പറയുന്ന ഹുസ്നുൽ മുഹാളാറ ഞാൻ പാരായണം ചെയ്തു അതിലും കണ്ടെത്തിയില്ല . ഇപ്രകാരം ഇമാം സുയൂത്വി(റ)യുടേ ഗ്രന്ഥങ്ങളിൽ മേൽ ഗ്രന്ഥത്തെ പരാമർശിച്ചതായി ഞാൻ കണ്ടിട്ടില്ല.

(അടിക്കുറിപ്പ് ഖഹ്താനി )


കാരണം. 3........................


അൽ അംറ് എന്ന ഗ്രന്തത്തിൽ 

الشرك باتخاذ امكنة خاصة للتقديس والتبرك

എന്നൊരു ഹെഡിംഗ് പേജ് 115 ൽ കാണുന്നു.

ഇതേ ഹെഡിംഗ് ഇഖ്തിളാഇന്റെ 314 ൽ മറ്റൊരു നുസ്ഖ   290 ൽ കാണുന്നു.


അപ്രകാരം

 അൽ അംറ് എന്ന ഗ്രന്ഥത്തിൽ 

الأمكنة التي لها خصوصية ولكن لا تقتضي اتخادها عيدا

എന്നൊരു ഹെഡിംഗ് 125 ൽ കാണാം ഇതേ ഹെഡിംഗ് ഇഖ്തിളാഇന്റെ 321 ൽ കാണുന്നു.


ഇബ്നു തൈമിയ്യയുടെ അതേ വാചകങ്ങൾ ഹെഡിംഗ് അടക്കം ഇബ്നു തൈമിയ്യ പറഞ്ഞു എന്ന് പറയാതെ സ്വന്തം പേരിൽ ഇമാം സുയൂത്വി കോപ്പിയടിച്ചു എന്ന്  ഇമാം സുയൂത്വി യുടെ പേരിൽ പറയുന്നത് കടുത്ത അപരാധമാണ്. ഇന്ന് ജയിലിൽ പോവാകുന്ന കുറ്റകൃത്യമാണ് ഇത്തരം കോപ്പിയടി. ഇത്തരം കാര്യങ്ങൾ ഇസ്ലാമിക അധ്യാപന പ്രകാരവും കുറ്റകൃത്യമാണ് അത് ഇമാം ചെയ്തു എന്ന് പറയുന്നത് വലിയ അപരാധമാണ്.


ഇവർ കൊണ്ട് വരുന്ന അൽ അംറ് എന്ന ഗ്രന്ഥത്തിന്റെ 139 പേജിൽ 

الصلاة في المساجد المبنية على القبور محادة لله ورسوله


എന്ന ഒരു ഹെഡിംഗ് 139 ൽ കാണാം

ഇതേ ഹെഡിംഗ് ഇഖ്തിളാഇന്റെ 334 പേജ് മറ്റൊരു കോപ്പിയിൽ 290 പേജിൽ ഉണ്ട് .


ഈ ഹെഡിംഗിൽ ആണ് ഇവർ കൊണ്ടുവന്ന വാചകങ്ങൾ അൽ അംറിലും ഇഖ്തിളാഇലും ഒരു പോലെ കാണുന്നു. അത് ഇബ്നു തൈമിയ്യയുടെ ഗ്രന്ഥത്തിൽ നിന്നാണെന്ന് പറയുന്നുമില്ല. ഹെഡിംഗ് അടക്കം ഇമാം സുയൂത്വി കോപ്പിയടിച്ചു എന്ന് പറയാൻ സാധ്യമല്ല.


മേൽ ഹെഡിംഗിൽ അൽ അംറിലുള്ള വാചകം ഇങ്ങയൊണ് .


 الصلاة في المساجد المبنية على القبور محادة الله ولرسوله ] 


فأما إن قصد الإنسان الصلاة عندها ، أو الدعاء لنفسه في مهماته ، وحوائجه ، متبركا به ، راجيا للإجابة عندها ، فهذا عين المحادة الله ولرسوله ، ومن المخالفة لدينه وشرعه وابتداع دين لم يأذن به الله ولا رسوله ولا أئمة المسلمين المتبعين آثاره وسننه ،


فإن قصد القبور للدعاء عندها ، رجاء الإجابة ، منهي عنه وهو إلى التحريم أقرب ، والصحابة ـ رضي الله عنهم ـ قد أجدبوا مرات ، ودهتهم نوائب بعد موته ـ صلى الله عليه وسلم ـ فهلا جاءوا فاستسقوا ، أو استغاثوا عند قبره ـ صلى الله عليه وسلم 


(അൽ അംറ് 139.മശ്ഹൂർ ഹസൻ സൽമാൻ PDF

മറ്റൊരു നുസ്ഖ 334 )


ഇതേ വാചകങ്ങൾ ഇഖ്തിളാ ഇൽ 193/2 നെറ്റ് PDF ൽ കാണാവുന്നതാണ്


മേൽ വാചകങ്ങൾഇഖ്തിളാഇൽ 337 338 പേജിൽ ഉണ്ട് എന്ന് മശ്ഹൂർ ഹസൻ സൽമാൻ അൽ അംറിന്റെ അടിക്കുറിപ്പിലും എഴുതുന്നത് കാണുക .

مابين المعكوفتين من « اقتضاء الصراط المستقيم » : ( ص٣٣٧ )

(അടിക്കുറപ്പ് അൽ അംറ് 139 )


ചുരുക്കത്തിൽ ഇബ്നു തൈമിയ്യയുടെ ഇഖ്തിളാഇന്റെ അതേ ഉദ്ധരണി ഹെഡിംഗ് സഹിതം ഇമാം സുയൂത്വിയുടെ പേരിൽ അച്ചടിക്കപ്പെട്ട അൽ അംറിൽ കാണുന്നു. അത് ഇബ്നു തൈമിയ്യയുടെ ഗ്രന്ഥത്തിൽ നിന്നാണെന്ന് പറയുന്നില്ല. ഇമാം സുയൂത്വി ഇബ്നു തൈമിയ്യയുടെ ഗ്രന്ഥം  സ്വന്തം പേരിൽ കോപ്പി പേസ്റ്റ് ചെയ്തു എന്ന് പറയാൽ സാധ്യമല്ല . അപ്പോൾ അഹ് ലുസ്സുന്നയുടെ ഏറ്റവും വലിയ ഇമാമായ ഇമാം സുയൂത്വിയുടെ പേരിൽ ഇബ്നു തൈമിയ്യയുടെ ഉദ്ധരണികൾ വെച്ചുകെട്ടുകയാണ് ചെയ്യുന്നത്.

ജൂത ക്രിസ്ത്യാനികൾ മതഗ്രന്ഥങ്ങളില്‍ തിരുമറി നടത്തിയിരിന്നു എന്ന് ഖുർആനിലും അവരെ ചാണിനു ചാണായി ഒരു വിഭാഗം പിന്‍പറ്റുമെന്ന് നബിതങ്ങളും പറഞ്ഞത് ഇവിടെ പുലരുകയാണ്.*


എന്നാൽ ഇമാം സുയൂത്വി അഞ്ഞൂറോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് . ആ ഗ്രന്ഥങ്ങളിലെല്ലാം മറ്റു ഗ്രന്ഥ കർത്താക്കളുടെ ഉദ്ധരണികൾ ഉദ്ധരിക്കുമ്പോൾ ഇന്നയാൾ പറഞ്ഞു ഇന്ന ഗ്രന്ഥത്തിൽ പറഞ്ഞു എന്ന് വ്യക്തമായി ഇമാം സുയൂത്വി പറയാറുണ്ട്.

ഇമാം സുയൂത്വി താരീഖുൽ ഖുലഫാ എന്ന ഗ്രന്ഥത്തിൽ പേജ് 31ഇബ്ൻ കസീറിൽ നിന്നും ഉദ്ധരിക്കുന്നു .

قال أبن كثير


ഇബ്നുകസീർ പറഞ്ഞു.

ഇമാം നവവി (റ) യിൽ നിന്നും ഉദ്ധരിക്കുന്നു. 

قال النووي في تهذيبه

ഇമാം നവവി (റ)തഹ്ദീബിൽ പറഞ്ഞു (താരീഖ് 69 )

ഇങ്ങനെ ധാരാളം കാണാം


ഇമാം സുയൂത്വി (റ)യുടെ തദ്രീബിൽ ബിൽ 715 ൽ പറയുന്നു.قال ابن معين

ഇബ്ൻ മഈൻ പറഞ്ഞു.

قال أبن المبارك

ഇബ്നുൽ മുബാറക് പറഞ്ഞു.

قال الخطيب

ഖത്വീബ് (റ)പറഞ്ഞു.

(തദ്റീബ് 715 )


ഇങ്ങനെ അദ്ദേഹത്തിന്റെ എല്ലാ കിതാബുകളിലും കാണാവുന്നതാണ്.


ഇത്തറയും പറഞ്ഞതിൽ നിന്നും മറ്റുള്ളവരുടെ ഗ്രന്ഥത്തിൽ നിന്നും ഉദ്ധരിക്കുമ്പോൾ അത് വ്യക്തമായി ഇമാം പറയാറുണ്ടന്നും അൽ അംറിൽ സ്വന്തം പേരിൽ പറയുകയാണന്ന് പറയാൻ സാധ്യമല്ലന്നും മനസ്സിലായി.


ഇനി മഹത്തുക്കളെ പറ്റി ഇമാം സുയൂത്വി (റ) യുടെ വിശ്വാസമെന്തെന്ന് നമുക്ക് പരിശോധിക്കാം


ഇമാം സുയൂത്വി തിരുനബിﷺ ഖബറിൽ ജീവിച്ചിരിക്കുന്നതാണ് എന്ന് വിവരിച്ചു 

അൽ ഹാവിയിൽ പറയുന്നു.


ഇമാം ബാരിസി (റ)യോട് ചോദിച്ചു . തിരുനബി ﷺ ഖബറിൽ ജീവിച്ചിരിക്കുന്നവരാണോ ?

അദ്ദേഹം മറുപടി പറഞ്ഞു.

തീർച്ച തിരുനബി ﷺ ജീവിച്ചിരിക്കുന്നവരാണ്

 ഫഖീഹും ഉസ്വൂലിയ്യുമായ  ശാഫിഈ ശൈഖുമായ അൽ ഉസ്താദ് അബൂ മൻസൂർ അബ്ദുൽ ഖാഹിർ ബ്നു ത്വാഹിർ ബഗ്ദാദി (റ)അജ്‌വി ബത്തു മസാഇലി എന്ന ഗ്രന്ഥത്തിൽ പറയുന്നു.  നമ്മുടെ അസ്ഹാബിൽ നിന്നുള്ള വിശ്വാസ പണ്ഡിതന്മാർ പറയുന്നു. നിശ്ചയം തിരുനബി ﷺ അവിടത്തെ വഫാത്തിന് ശേഷം ജീവിച്ചിരിക്കുന്നവരാണ്.

അവിടന്ന് ഉമ്മത്തിന്റെ നന്മകൾ കാരണമായി സന്തോഷിക്കും അവരിൽ നിന്നും തിന്മ ചെയ്യുന്നവരുടെ തിന്മകൾ കണ്ട് ദുഃഖിക്കും.അവിടത്തെ ഉമ്മത്തിൽ നിന്നും ചൊല്ലുന്ന സ്വലാത്തുകൾ അവിടത്തേക്ക് എത്തിച്ചേരും


وَسُئِلَ الْبَارِزِيُّ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ هَلْ هُوَ حَيٌّ بَعْدَ وَفَاتِهِ؟ فَأَجَابَ: إِنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَيٌّ.


قَالَ الْأُسْتَاذُ أَبُو مَنْصُورٍ عَبْدُ الْقَاهِرِ بْنُ طَاهِرٍ الْبَغْدَادِيُّ الْفَقِيهُ الْأُصُولِيُّ شَيْخُ الشَّافِعِيَّةِ فِي أَجْوِبَةِ مَسَائِلِ الْجَاجِرْمِيِّينَ قَالَ: الْمُتَكَلِّمُونَ الْمُحَقِّقُونَ مِنْ أَصْحَابِنَا أَنَّ نَبِيَّنَا صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَيٌّ بَعْدَ وَفَاتِهِ، وَأَنَّهُ يُسَرُّ بِطَاعَاتِ أُمَّتِهِ وَيَحْزَنُ بِمَعَاصِي الْعُصَاةِ مِنْهُمْ، وَأَنَّهُ تَبْلُغُهُ صَلَاةُ مَنْ يُصَلِّي عَلَيْهِ مِنْ أُمَّتِهِ،


അശൈഖ് അഫീഫുദ്ധീൻ യാ ഫിഈ  പറഞ്ഞു.


ഔലിയാക്കൾ ആകാശത്തിലെയും ഭൂമിയിലെയും അദൃശ്യകാര്യങ്ങൾ ദർശിക്കും

അവർ അമ്പിയാക്കളെ ജീവിച്ചിരിക്കുന്നവരായ നിലക്ക് കാണും അമ്പിയാക്കൾ മരിച്ചവർ അല്ല .തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ മൂസാ നബിയെ ഖബറിൽ വെച്ച് കണ്ടതുപോലെ

അമ്പിയാക്കൾക്ക് മുഹ്ജിസത്തായി ഉണ്ടാവാൻ പറ്റുന്ന എല്ലാ കാര്യങ്ങളും ഔലിയാക്കൾക്ക് കറാമത്തായും സംഭവിക്കുന്നതാണ് എന്ന് സ്ഥിരപ്പെട്ടതാണ് .വെല്ലുവിളി ഉണ്ടാവില്ലെന്ന് മാത്രം.

അദ്ദേഹം പറയുന്നു വിവരമില്ലാത്തവൻ അല്ലാതെ അതിനെ നിഷേധിക്കുകയില്ല.അമ്പിയാക്കൾ ജീവിച്ചിരിക്കുന്നവരാണെന്ന് പണ്ഡിതവചനങ്ങൾ ധാരാളമുണ്ട് നാം അല്പം മാത്രമേ പറഞ്ഞിട്ടുള്ളൂ. (അൽ ഹാവി 184)


وَقَالَ الشَّيْخُ عفيف الدين اليافعي: الْأَوْلِيَاءُ تَرِدُ عَلَيْهِمْ أَحْوَالٌ يُشَاهِدُونَ فِيهَا مَلَكُوتَ السَّمَاوَاتِ وَالْأَرْضِ وَيَنْظُرُونَ الْأَنْبِيَاءَ أَحْيَاءً غَيْرَ أَمْوَاتٍ كَمَا نَظَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى مُوسَى عَلَيْهِ السَّلَامُ فِي قَبْرِهِ، قَالَ: وَقَدْ تَقَرَّرَ أَنَّ مَا جَازَ لِلْأَنْبِيَاءِ مُعْجِزَةً جَازَ لِلْأَوْلِيَاءِ كَرَامَةً بِشَرْطِ عَدَمِ التَّحَدِّي، قَالَ: وَلَا يُنْكِرُ ذَلِكَ إِلَّا جَاهِلٌ، وَنُصُوصُ الْعُلَمَاءِ فِي حَيَاةِ الْأَنْبِيَاءِ كَثِيرَةٌ فَلْنَكْتَفِ بِهَذَا الْقَدْرِ.



كتاب الحاوي للفتاوي

[السيوطي]


أنباء الأذكياء بحياة الأنبياء

    

ശൈഖ് തഖിയ്യുദ്ധീൻ  സുബ്കി പറഞ്ഞു.

അമ്പിയാക്കളും ശുഹദാക്കളും ഖബറിൽ ഭൗതികലോകത്ത് ജീവിച്ചിരിക്കുന്നത് പോലെ തന്നെ ജീവിച്ചിരിക്കുന്നവരാണ്

മൂസാ നബി അലൈസലാം ഖബറിൽ നിസ്കരിച്ചത് അതിന് തെളിവാണ്.കാരണം നിസ്കാരം ജീവിച്ചിരിക്കുന്ന ഒരു ശരീരമുണ്ടെന്ന് അറിയിക്കും.

ഇപ്രകാരം തന്നെ ഇസ്രായേലിന്റെ രാത്രിയിൽ അമ്പിയാക്കളുടെ കാര്യത്തിൽ പറയപ്പെട്ട എല്ലാ വിശേഷണങ്ങളും ശാരീരിക വിശേഷണങ്ങളാണ്.യഥാർത്ഥ ജീവിതം തന്നെയാണ് അവർക്കുള്ളത് എന്ന് പറയുമ്പോൾ ദുനിയാവിൽ ഉള്ളതുപോലെ ഭക്ഷണത്തിലേക്കോ പാനീയത്തിലേക്കോ ആവശ്യമാവുക എന്നതുണ്ട് എന്ന് വരികയില്ല.

അപ്പോൾ അറിയുക കേൾക്കുക പോലെയുള്ള അറിവുകൾ അത് അമ്പിയാക്കൾക്കും ശുഹദാക്കൾക്കും  മറ്റു മരണപ്പെട്ടവർക്കും ഉണ്ട് എന്നത് സ്ഥിരപ്പെട്ടതാണ്.


، وَقَالَ الشيخ تقي الدين السبكي: حَيَاةُ الْأَنْبِيَاءِ وَالشُّهَدَاءِ فِي الْقَبْرِ كَحَيَاتِهِمْ فِي الدُّنْيَا، وَيَشْهَدُ لَهُ صَلَاةُ مُوسَى فِي قَبْرِهِ، فَإِنَّ الصَّلَاةَ تَسْتَدْعِي جَسَدًا حَيًّا، وَكَذَلِكَ الصِّفَاتُ الْمَذْكُورَةُ فِي الْأَنْبِيَاءِ لَيْلَةَ الْإِسْرَاءِ كُلُّهَا صِفَاتُ الْأَجْسَامِ، وَلَا يَلْزَمُ مِنْ كَوْنِهَا حَيَاةً حَقِيقَةً أَنْ تَكُونَ الْأَبْدَانُ مَعَهَا كَمَا كَانَتْ فِي الدُّنْيَا مِنَ الِاحْتِيَاجِ إِلَى الطَّعَامِ وَالشَّرَابِ، وَأَمَّا الْإِدْرَاكَاتُ كَالْعِلْمِ وَالسَّمَاعِ فَلَا شَكَّ أَنَّ ذَلِكَ ثَابِتٌ لَهُمْ وَلِسَائِرِ الْمَوْتَى، انْتَهَى،

വീണ്ടും ഇമാം സുയൂത്വി (റ) പറയുന്നു.


ഖബറിൽ  തിരുനബിക്ക് സലാം പറയുമ്പോൾ തിരുനബിയുടെ റൂഹ് മടക്കുക എന്നാൽ മറ്റു ജോലികളെ തൊട്ടെല്ലാം സലാം മടക്കലിലേക്ക് മാറിനിൽക്കുക എന്നാണ്.

അവിടുന്ന് ബർസഖിൽ ഉമ്മത്തിന്റെ സൽകർമങ്ങൾ നോക്കുകയും തിന്മകൾക്ക് മാപ്പ് ചോദിച്ചുകൊണ്ടിരിക്കുകയും ബലാഉകൾ ഒഴിവായി കിട്ടാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും ഭൂമിയിൽ അവിടത്തെ ബറക്കത്ത് എത്താൻ വേണ്ടി ഭൂമിയുടെ വിവിധ പ്രദേശത്ത് പോയി വരുകയുംഅവിടുത്തെ ഉമ്മത്തിൽ നിന്നും മരണപ്പെട്ട സ്വാലിഹീങ്ങളുടെ ജനാസയിൽ ഹാജരാവുകയുംചെയ്തുകൊണ്ടിരിക്കുന്നുണ്ട് നിശ്ചയം ഇതെല്ലാം അവിടുത്തെ ബർസഖിലെ പ്രവർത്തനങ്ങളാണ്.ഇത് കൊണ്ടല്ലാം ഹദീസുകളും അസറുകളും വന്നിട്ടുണ്ട്.

وَيَخْرُجُ مِنْ هَذَا جَوَابٌ آخَرُ وَهُوَ أَنَّ الْمُرَادَ بِرَدِّ الرُّوحِ: التَّفَرُّغُ مِنَ الشَّغْلِ وَفَرَاغُ الْبَالِ مِمَّا هُوَ بِصَدَدِهِ فِي الْبَرْزَخِ مِنَ النَّظَرِ فِي أَعْمَالِ أُمَّتِهِ وَالِاسْتِغْفَارِ لَهُمْ مِنَ السَّيِّئَاتِ، وَالدُّعَاءِ بِكَشْفِ الْبَلَاءِ

184/2

عَنْهُمْ، وَالتَّرَدُّدِ فِي أَقْطَارِ الْأَرْضِ لِحُلُولِ الْبَرَكَةِ فِيهَا، وَحُضُورِ جِنَازَةِ مَنْ مَاتَ مِنْ صَالِحِ أُمَّتِهِ، فَإِنَّ هَذِهِ الْأُمُورَ مِنْ جُمْلَةِ أَشْغَالِهِ فِي الْبَرْزَخِ كَمَا وَرَدَتْ بِذَلِكَ الْأَحَادِيثُ وَالْآثَارُ


തിരുനബിക്ക് സ്വലാത്ത് ചൊല്ലുമ്പോൾ അല്ലാഹു റഹ്മത്ത് ചെയ്യുന്നതാണ്.സലാം ചൊല്ലുന്നവന് റഹ്മത്ത്  ചെയ്യാൻ വേണ്ടി തിരുനബി ദുആ ചെയ്യുന്നതാണ് അത് അല്ലാഹു തിരുനബിയെ ഏൽപ്പിച്ചതാണ് അല്ലാഹു അപ്പോൾ ആ പ്രാർത്ഥനക്ക് ഉത്തരം നൽകും   സലാം ചൊല്ലുന്നവന് ലഭിക്കുന്ന അല്ലാഹുവിന്റെ റഹ്മത്ത് തിരുനബിയുടെ ബർക്കത്ത് കൊണ്ടും സലാം കൊണ്ടും ആണ് ലഭിക്കുന്നത്.സലാം ചൊല്ലുന്നവന്റെ സലാം സ്വീകരിക്കുന്നതിലും അല്ലാഹു പ്രതിഫലം നൽകുന്നതിലും തിരുനബി ശുപാർശ ചെയ്യുന്നതിന്റെ സ്ഥാനത്താണത്. 

(അൽ ഹാവി 184)

 وَالصَّلَاةُ مِنَ اللَّهِ الرَّحْمَةُ، فَفَوَّضَ اللَّهُ أَمْرَ هَذِهِ الرَّحْمَةِ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِيَدْعُوَ بِهَا لِلْمُسَلِّمِ فَتَحْصُلُ إِجَابَتُهُ قَطْعًا، فَتَكُونُ الرَّحْمَةُ الْحَاصِلَةُ لِلْمُسَلِّمِ إِنَّمَا هِيَ بِبَرَكَةِ دُعَاءِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَهُ وَسَلَامِهِ عَلَيْهِ، وَيَنْزِلُ ذَلِكَ مَنْزِلَةَ الشَّفَاعَةِ فِي قَبُولِ سَلَامِ الْمُسَلِّمِ وَالْإِثَابَةِ عَلَيْهِ، وَتَكُونُ الْإِضَافَةُ فِي رُوحِي لِمُجَرَّدِ الْمُلَابَسَةِ

………

 

ഇനിയും ഇമാം സുയൂത്വി  (റ) അദ്ധേഹത്തിന്റെ താരീഖുൽ ഖുലഫ യിൽ  നബിയുടെ ജാഹു കൊണ്ട് തവസ്സുലാക്കി പ്രാർത്ഥിക്കുന്നത് കാണുക.


മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ജാഹ് കൊണ്ട് ഒമ്പതാം നൂറ്റാണ്ടിലെ ഫിത് നക്ക് മുമ്പ് നമ്മുടെ ആത്മാവിനെ അല്ലാഹു  റഹ്മത്തിലേക്ക് ചേർക്കണേ എന്ന് ഞാൻ അല്ലാഹുവിനോട് ചോദിക്കുന്നു.

(താരീഖുൽ ഖുലഫാ 369 )

وأسال الله تعالى أن يقبضنا إلى رحمته قبل وقوع فتنة المائة التاسعة!! بجاه محمد -صلى الله عليه وسلم- وصحبه أجمعين، آمين.

تاريخ الخلفاء السيوطي 369

തിരുനബിയുടെ പ്രത്യേകതകൾ വിവരിക്കുന്ന ഗ്രന്ഥത്തിൽ ഇമാം സുയൂത്വി പറയുന്നു


അവിടുത്തെ പ്രത്യേകതകൾ പെട്ടതാണ് അവിടത്തെ നാമം അല്ലാഹുവിൻറെ നാമത്തോടെ കൂടെ അർശിൻമേലും മറ്റു അദൃശ്യ ലോകത്തിലും എഴുതപ്പെട്ടിട്ടുണ്ട് എന്നത് .


ഇമാം ഹാക്കിം (റ) ബൈഹഖി (റ) യും തബ്റാനിലും സ്വഗീറിലും അബൂ നുഐം (റ) ഇബ്നു അസാക്കിർ (റ) എന്നിവരും റിപ്പോർട്ട് ചെയ്യുന്നു .ഉമർ  رضي الله عنهم

അല്ലാഹുവിൻറെ റസൂൽ പറഞ്ഞു

ആദംعليه السلام 

ഇങ്ങനെ പ്രാർത്ഥിച്ചു.

*എന്റെ റബ്ബേ മുഹമ്മദ് നബിയുടെ ഹഖ് കൊണ്ട്  എനിക്ക്  പൊറുക്കണെ*

അല്ലാഹു تعاليചോദിച്ചു നിങ്ങൾ മുഹമ്മദ് നബി  ﷺ

യെ  എങ്ങനെ അറിഞ്ഞു. ആദം നബി ﷺ

 പറഞ്ഞു നീ എന്നെ സൃഷ്ടിക്കുകയും ആത്മാവ് ഊതുകയും ചെയ്ത സമയം ഞാനെന്റെ തല ഉയർത്തിയപ്പോൾ  അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി    ﷺ

അല്ലാഹുവിൻറെ ദൂതരാണെന്നും  എഴുതപ്പെട്ടത് ഞാൻ കണ്ടു .അപ്പോൾ ഞാൻ അറിഞ്ഞു നിൻറെ പേര് നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട സൃഷ്ടിയിലേക്ക് അല്ലാതെ നീ ചേർത്തുപറയുകയില്ല. അല്ലാഹു تعالي പറഞ്ഞു ആദമേ 

നിങ്ങൾ സത്യമാണ് പറയുന്നത് മുഹമ്മദ് നബിﷺഇല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങളെ സൃഷ്ടിക്കുമായിരുന്നില്ല.

(അൽ ഖസ്വാഇസ്വുൽ കുബ്റാ 238/1)


باب خصوصيته {صلى الله عليه وسلم} بكتابة اسمه الشريف مع اسم الله تعالى على العرش وسائر ما في الملكوت

اخرج الحاكم والبيهقي والطبراني في الصغير وأبو نعيم وابن عساكر عن عمر بن الخطاب رضي الله عنه قال قال رسول الله {صلى الله عليه وسلم} لما اقترف آدم الخطيئة قال يا رب بحق محمد لما غفرت لي قال وكيف عرفت محمدا قال لأنك لما خلقتني بيدك ونفخت في من روحك رفعت رأسي فرأيت على قوائم العرش مكتوبا لا إله إلا الله محمد رسول الله فعلمت انك لم تضف إلى اسمك إلا احب الخلق إليك قال صدقت يا آدم ولولا محمد ما خلقتك1/10


ഇനിയും ഇമാം ജലാലുദ്ദീൻ സുയൂത്തി رحمه اللهതഫ്സീർ മൻസൂറിൽ ഉദ്ധരിക്കുന്നു.


ഇമാം ബൈഹഖി അബൂഹറുബുൽ ഹിലാലിയ(റ) യെ തൊട്ട് ഉദ്ധരിക്കുന്നു.ഒരു അഅറാബി ഹജ്ജിന് വന്നപ്പോൾ തിരുനബിﷺ

പള്ളിയുടെ കവാടത്തിൽ വന്നു ഒട്ടകത്തെ മുട്ടുകുത്തിച്ചു കെട്ടിയിട്ടു .എന്നിട്ട് പള്ളിയിൽ കയറി തിരുനബിﷺ

യുടെ ഖബർ ശരീഫിന്റെ അടുത്തു വന്നു അല്ലാഹുവിൻറെ റസൂലിൻറെ മുഖത്തിനു നേരെ നിന്നു എന്നിട്ട് പറഞ്ഞു .എൻറെ മാതാപിതാക്കൾ അങ്ങേക്ക് ദണ്ഡമാണ് അല്ലാഹുവിൻറെ ദൂതരെ ഞാൻ അങ്ങയുടെ അരികിൽ വന്നിരിക്കുന്നു .ദോഷങ്ങളും തെറ്റുകുറ്റങ്ങളും കൊണ്ടുള്ള ഭാരങ്ങളുമായി . .അങ്ങയോട് എന്റെ  റബ്ബിലേക്ക് ഞാൻ സുപാർശ ചോദിക്കുന്നു . കാരണം അല്ലാഹു ഖുർആനിൽ പറഞ്ഞത് .അക്രമം ചെയ്താൽ അങ്ങയുടെ അരികിൽ വരുകയും അല്ലാഹുവിനോട് പാപമോചനം തേടുകയും അല്ലാഹുവിൻറെ റസൂൽ അവർക്ക് വേണ്ടി പാപമോചനം ചെയ്യുകയും ചെയ്താൽ അവർ തൗബ സ്വീകരിച്ചവൻ ആയിട്ടും അനുഗ്രഹം ചെയ്യുന്നവനായും എത്തിക്കും എന്നാണ്. ..ഞാനിതാ അങ്ങയിലേക്ക് തെറ്റുകുറ്റങ്ങളുടെ ഭാരം ചുമന്ന തായ നിലക്കാണ് വന്നിട്ടുള്ളത് എൻറെ മാതാപിതാക്കൾക്ക് അങ്ങ് പകരമാണ് .ഞാൻ അങ്ങയോട്  ശുബാർശ  തേടുന്നു . അല്ലാഹു എൻറെ ദോഷങ്ങൾ പൊറുത്തു തരണം എൻറെ കാര്യത്തിൽ ശുപാർശ സ്വീകരിക്കണം .എന്നിട്ട് അദ്ദേഹം പാടുകയുണ്ടായി. ഈ മണ്ണിൽ മറപെട്ടവരിൽ ഉത്തമരായ ദൂതരെ ഈ മണ്ണ് സുഗന്ധപൂരിതമാണ് .എൻറെ ശരീരം അങ്ങ് താമസിക്കുന്നഖബറിന് ദണ്ഡമാണ് . ഈ ഖബറിൽ നിന്നാണ് ധർമ്മവും സഹായവും ലഭിക്കുന്നത്.

[തഫ്സീറുദുററുൽ മൻസൂർ 2387 )


وفي تفسير الدرر المنثور جلال الدين السيوطي - ج ١ - الصفحة ٢٣٨


* وأخرج البيهقي عن أبي حرب الهلالي قال حج اعرابي فلما جاء إلى باب مسجد رسول الله صلى الله عليه وسلم أناخ راحلته فعقلها ثم دخل المسجد حتى أتى القبر ووقف بحذاء وجه رسول الله صلى الله عليه وسلم فقال بأبي أنت وأمي يا رسول الله جئتك مثقلا بالذنوب والخطايا مستشفعا بك على ربك لأنه قال في محكم كتابه ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما وقد جئتك بأبي أنت وأمي مثقلا بالذنوب والخطايا استشفع بك على ربك أن يغفر لي ذنوبي وأن يشفع في ثم أقبل في عرض الناس وهو يقول يا خير من دفنت في الترب أعظمه * فطاب من طيبهن القاع والاكم نفسي الفداء لقبر أنت ساكنه * فيه العفاف وفيه الجود والكرم 


……


ഇമാം ബൈഹഖി (റ)റിപ്പോർട്ട് ചെയ്യുന്നു .മുഹമ്മദ് ബിനുൽ മുൻകദിർ (റ) പറയുന്നു .ഞാൻ ജാബിർ(റ)യെ കണ്ടു.  അവർ  തിരുനബിﷺയുടെ ഖബറിന് അരികിൽ നിന്ന് കരയുകയാണ്  എന്നിട്ട് പറയുന്നു. ഇവിടെയാണ് കണ്ണുനീരുകൾ ഒഴുക്കപ്പെടേണ്ടത്.

وأخرج البيهقي عن محمد بن المنكدر قال : رأيت جابرا وهو يبكي عند قبر رسول الله صلى الله عليه و سلم وهو يقول : ههنا تسكب العبرات سمعت رسول الله صلى الله عليه و سلم يقول " ما بين قبري ومنبري روضة من رياض الجنة "


تفسير الدرر المنثور 570/1


ـ ഇതെല്ലാം പറഞ്ഞ ഇമാം സുയൂത്തി(റ)വഹാബി വാദത്തിന് അനുകൂലമാണെന്ന് പറയാൻ ഒരിക്കലും സാധ്യമല്ല

.

ഇവരുടെ ഗ്രന്ഥങ്ങളിൽ ഉള്ളത് കോപ്പി പേസ്റ്റ് എടുത്ത് ഇമാമിന്റെ പേരിൽ വെച്ചുകെട്ടി പച്ചകളവ് നിർമിക്കുകയാണ് ഈ പുരോഹിതവർഗം ചെയ്യുന്നത്



*📚ഇമാം സുയൂത്വീ(റ) ഇസ്തിഗാസയെ അനുകൂലിച്ച ചില സ്ഥലങ്ങൾ ഇനിയും കാണുക👇*


عن ابن النعمان قال : سمعت يوسف بن على الزنانى يحكي عن امرأة هاشمية كانت مجاورة بالمدينة وكان بعض الخدام يؤذيها قالت : فاستعيثت بالنبى صلى اﻷه عليه وسلم فسمعت قائلا من المروضة يقول أمالك في أسوة؟فاصبري كما صبرت-أو نحو هذا-قالت فزال عني ماكنت فيه ومات الخدام الثلاثة الذين كانوا يؤذونني (الحاوي للفتاوى للسيوطي: 2/261)


*ഇബ്നുന്നുഅ്മാന്‍ (റ) വില്‍ നിന്ന് യൂസുഫുബ്നു അലി അസ്സിനാനി (റ) ഉദ്ധരിക്കുന്നു.*


മദീനത്ത് താമസിച്ചിരുന്ന ഹാശിമീ കുടുംബത്തില്‍പെട്ട ഒരു സ്ത്രീ പറയുന്നു. എന്‍റെ ചില സേവകര്‍ എന്നെ ബുദ്ധിമുട്ടിച്ചു. ഞാന്‍ നബി (ﷺ) യോട് ഇസ്തിഗാസ ചെയ്തു. അപ്പൊള്‍ തിരുനബിയുടെ റൗളയില്‍ നിന്ന് ഒരശരീരി ഞാന്‍ കേട്ടു. നിനക്ക് എന്നില്‍ മാതൃകയില്ലേ? ഞാന്‍ ക്ഷമിച്ചത്പോലെ നീയും ക്ഷമ കൈകൊള്ളുക. അവര്‍ തുടരുന്നു. ആ സമയത്ത് എനിക്കവരില്‍ നിന്നുണ്ടാവുന്ന വിഷമങ്ങള്‍ നീങ്ങുകയും മൂന്ന് വേലക്കാരും മരണപ്പെടുകയും ചെയ്തു. 

*(അല്‍ഹാവീ ലില്‍ ഫതാവ : 2/261)*


*📚ഉദ്ദേശ്യ സാഫല്യത്തിന് തവസ്സുലും ഇസ്തിഗാസയും ഉള്‍പ്പെട്ട പ്രാര്‍ത്ഥന ചൊല്ലാന്‍ ഇമാം സുയൂഥി (റ) പഠിപ്പിക്കുന്നത് കാണുക..*👇


يا رب بالقران العظيم وما فيه من أسمائك العظيمة وبحمد صلى الله عليه وسلم نبيك نبى الرحمة يا محمد توسلت بك بك إلا ربك ثم تطلب حاجتك يستجاب لك إن شاء الله (الرحمة في الطب والحكمة ﻷسيوطى : ص 265-223-230)

''അല്ലാഹുവെ നിന്‍റെ മഹത്തായ നാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിശുദ്ധ ഖുര്‍ആന്‍ കൊണ്ടും നിന്‍റെ പ്രവാചകനായ കാരുണ്യവാനായ മുഹമ്മദ് നബി (ﷺ) യെ കൊണ്ടും ഞാന്‍ ചോദിക്കുന്നു. ഓ മുഹമ്മദ്ﷺനബിയേ 

അങ്ങയെ കൊണ്ട് നാഥനിലേക്ക് ഞാന്‍ തവസ്സുലാക്കുന്നു എന്ന് പറഞ്ഞ് കൊണ്ട് ആവശ്യങ്ങള്‍ ചോദിച്ചാല്‍ എളുപ്പത്തില്‍ ഉത്തരം ലഭിക്കുന്നതാണ്.

*(അര്‍റഹ്മത്തു ഫിത്വിബ്ബി വല്‍ഹിക്മ : 265-223-230)*


ഇപ്രകാരം ഇമാം അഹ്മദുൽ കബീർ രിഫാഈ(റ) നബി(സ) യുടെ ഖബറിന്നു സമീപം പോയി ഇസ്തിഗാസയെ ചെയ്തു കെെനീട്ടിക്കൊടുത്ത സംഭവം ഇമാം സുയൂതീ അൽഹാവിയിൽ പറയുന്നു.

ഉസ്മാൻ (റ) വീട്ടുതടങ്കിലായപ്പോള്‍ അവർ പറയുന്നു ഈ ദ്വാരത്തിലൂടെ ഞാൻ നബിയെ കണ്ടു .

തങ്ങള്‍ ചോദിച്ചു ,ഉസ്മാന്‍ അവർ നിങ്ങളെ തടഞ്ഞുവെച്ചുഅല്ലെ അവർ നിങ്ങളെ ദാഹമുണ്ടാക്കിയല്ലെ ?


ഉസ്മാൻ(റ) പറയുന്നു.അതെ അപ്പോൾ നബി(ﷺ)ഒരുവെള്ളമുള്ള ബക്കറ്റ് താഴ്ത്തി കൊടുത്തു ഉസ്മാൻ(റ) പറയുന്നു. ഞാൻ ദാഹം തീരോളം കുടിച്ചു അതിന്റെ തണുപ്പ് ഞാൻ ഇപ്പോഴും നെഞ്ചിൽ അനുഭവിക്കുന്നു . നബിﷺതങ്ങള്‍ പറഞ്ഞു.നിങ്ങള്‍ ഉദ്ദേശിച്ചാൽ അവർക്ക് എതിരെ ഞാൻ നിങ്ങളെ സഹായിക്കാം.


നിങ്ങള്‍ ഉദ്ദേശിക്കുന്നു എങ്കില്‍ നിങ്ങള്‍ എന്റെ അടുത്ത് നോമ്പ്തുറക്കാം. അന്നുതന്ന് മഹാനവർകള്‍ കൊല്ലപ്പെട്ടു.


*📒 ഇമാം സുയൂത്വീ (റ) തുടരുന്നു* ഈ ചരിത്രം സനദോടുകൂടെ ഹദീസിന്റെ ഗ്രന്ഥങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്.

*ഹാരിസുബ്നു അബീഉസാമ മുസ്നദിലും മറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.*

നിക്ഷപക്ഷമതികളല്ലാം ഇത് ഉണർവ്വിൽ  ഉസ്മാൻ(റ) നബിയെ കണ്ടത് എന്നാണ് മനസ്സിലാക്കിയത്.


*📖മറ്റൊരു ചരിത്രം ഇമാം സുയൂത്വി അൽഹാവിയിൽ തന്നെ പറയുന്നത് കാണു👇*


ഇബ്ന്നുസ്സംആനി  അലി (റ) വിനെ തൊട്ട് ദലാഇലില്‍ ഉദ്ദരിക്കുന്നു ഞങ്ങൾ നബി(സ)യെ മറമാടിയതിന്ന് ശേഷം ഒരാൾ വന്ന്പറഞ്ഞു അല്ലാഹുവിന്റെ പ്രവാചകരെ അല്ലാഹു പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് അക്രം ചെയ്യുന്നവർ തങ്ങളുടെ അരികില്‍ വരുകയും അല്ലാഹുവിനോട് പൊറുക്കല്ലിനെ തേടുകയും ചെയ്താൽ അല്ലാഹു തൗബ സ്വീകരിക്കുന്നതാണ്.

എന്നിട്ട് വന്ന വെക്തി പറഞ്ഞു നബിയെ ഞാൻ ഇതാ എന്റെ നെഫ്സിനെ അക്രമം ചെയ്തു തങ്ങളുടെ അരികിൽ വന്നിരിക്കുന്നു. തങ്ങൾ എനിക്ക് പൊറുക്കല്ലിനെ തേടണം .അപ്പോള്‍ ഖബറില്‍ നിന്നും വിളിക്കപ്പെട്ടു നിനക്ക് പൊറുക്കപ്പെട്ടിരിക്കുന്നു *(അല്‍ഹാവി)*

ഇത്തരം സംഭവങ്ങൾ ഡസന്‍കണക്കിനു ഉദ്ദരിച്ച സുയൂതി ഇമാം ഇസ്തിഗാസയെ എതിർക്കുമെന്ന് ബുദ്ധിമരവിച്ച വഹാബിസത്തിന്റെ അമ്മിയുടെ ചുവട്ടില്‍ വാല്‍വെച്ചവനല്ലാതെ പറയുകയില്ല.


📓നബി(സ)യുടെ ഖബർ സിയാറത്ത് ചെയ്യുമ്പോള്‍ പാപങ്ങൾ പൊറുക്കാന്‍വേണ്ടി മേല്‍ ആയത്ത് ഓതികൊണ്ട് നബി(സ)യോട് പോറുകൽനെ തേടാന്‍വേണ്ടി പറയണമെന്നും തങ്ങളോട് സുബാർശ ചെയ്യാൻ വേണ്ടി ചോദിക്കണമെന്നും തങ്ങളെ കൊണ്ട് തവസ്സുല്‍ ചെയ്യണമെന്നും *ഇമാം നവവി(റ) ശറഹുല്‍മുഹദ്ദബ് , അദ്കാർ , ഈളാഹ്* എന്നീ ഈ ലോക പ്രസസ്ത കിതാബുകളില്‍ ഖബർസിയാറത്തിന്റെ അധ്യായത്തില്‍ പറഞ്ഞിട്ടുണ്ട് ,


*📚അത് ലോക പ്രശസ്ത പണ്ഡിതർ ഇമാം മാവർദി , ഇമാം ഖാളിഅബൂത്വയ്യിബ് رحمهم اللهനമ്മുടെ മറ്റു എല്ലാ പണ്ഡിതന്മാരും പുണ്യമാണെന്നും അങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളും ഹസനാണ് എന്നും പറഞ്ഞിട്ടുണ്ട് (ശറഹുല്‍മുഹദ്ദബ്)*


📖ഇപ്രകാരം മുഹ്‌യദ്ദീൻ ഷൈഖ്(റ) ഗുൻയത്തിലും , ഇബ്നു കസീർ , ഇമാം ഖുർത്തുബി(റ)തുടങ്ങിയ അനവധി നിരവധി പണ്ഡിതന്മാർ അവരുടെ ലോക പ്രശസ്ത ഗ്രന്ഥത്തിലും പറഞ്ഞിട്ടുണ്ട്.

ഒരറ്റ പണ്ഡിതനും ഇത് കറാഹത്താണന്നോ ഹറാമാണെന്നോ ശിർക്കാ‍ണ് എന്നോ പറഞ്ഞിട്ടില്ല.

ഒരു കറാഹത്തിന്റെ പേരില്‍ പോലും അരെങ്കിലും തെറ്റ് പറഞ്ഞാല്‍ മൗനം പാലിക്കുന്നവരല്ല നമ്മുടെ മഹത്തുക്കളായ പണ്ഡിതന്മാർ . പിന്നെയല്ലെ ശിർക്കിന്റെ മേല്‍ മൗനമൗലഭിക്കുക. അത് ചെയ്യണമെന്ന് പ്രേല്‍സാഹിപ്പിക്കുകയോ ചെയ്യല്‍.


*📔ഇപ്രകാരം ഇമാം സുയൂത്വീ  അൽഹാവിയിൽ തന്നെ മഹാന്മാർ നബി(സ)യെ നേരിട്ട് ഉണർവ്വിൽ കണ്ടതും ഉറക്കില്‍ കണ്ടതും ഖബറില്‍ നിന്നും സലാം മടക്കിയതുമായ ധാരാളം സംഭവങ്ങൾ ഉദ്ദരിക്കുന്നു .ഇങ്ങനെയുള്ള ഇമാം സുയൂത്വീ(റ) ഇസ്തിഗാസയെ എതിർത്തു എന്നത് വെള്ളം ചേർക്കാത്ത പച്ചക്കളവ് മാത്രമാണ് നബി(സ)യെ ശരീരത്തോടെയും ആത്മാവോടെയും കാണാമെന്നും അവരുടെ ആത്മാവ് മടക്കപ്പെട്ട നിലക്ക് ജീവിച്ചിരിക്കുന്നവരും ഖബറില്‍ നിന്ന് പുറത്ത് വന്ന് താഴെയും മേലെയുംഉള്ള എല്ലാ സ്ഥലങ്ങളിലും അവർക്ക് കൈകാര്യം ചെയ്യാൻ അനുമധി നൽപ്പെട്ടിട്ടുണ്ട് എന്നും സുയൂത്വീ ഇമാം പറയുന്നു.*


*📚 ഹാഫിളു സുയൂതി ഇമാം തുടരുന്നു..*ബെെഹഖി(റ) അമ്പിയാക്കള്‍ ജീവിച്ചിരിക്കുന്നവരാണ് എന്നതിന് ഒരു ഗ്രന്ഥംതന്നെ രചിച്ചിട്ടുണ്ട് 

ശുഹദാക്കള്‍ ജീവിച്ചിരിക്കുന്നവരാണ് എന്നത് പോലെ നബിമാരും ജീവിച്ചിരിക്കുന്നവരാണ് ശുഹദാക്കളെക്കള്‍ നബിമാർ അതിന്ന് അർഹരാണ്

മുഹഖിഖുകളായ നമ്മുടെ പണ്ഡിതന്മാർ പറയുന്നത് നബി(സ) വഫാത്തിന്ന് ശേഷം ജീവിച്ചിരിക്കുന്നവരും ഉമ്മത്തിന്റെ ആരാധനയിൽ സന്തോഷിക്കുന്നവരും തിന്മയിൽ ദുഖിക്കുന്നവരുമാണ്


📖മൂസാനബി ഖബറില്‍ നിസ്കരിക്കുന്നത് കണ്ടു എന്നതും ആകാശത്ത് ഓരോ നബിമാരെ  കണ്ടതും ഫലസ്തീനിലെ ബെെത്തുല്‍മുഖദ്ദസിലും വാനലോകത്തും നബി ﷺ

യുമായി സംഗമിച്ചതും  *(സ്വഹീഹ്ബുഖാരി)* നമുക്ക് തെളിവാണ് 

അവിട്ന്ന് നമ്മുടെ സലാം മടക്കുന്നതാണെന്ന് ഹദീസില്‍ ഉണ്ട്. അവരുടെ ശരീരം മണ്ണ്തിന്നുകയില്ല*( അല്‍ഹാവി )*


*⭕ഇതല്ലാം പറഞ്ഞ സുയൂതി ഇമാം വഹാബീ ആശയം പറയുമോ❓*


*📚ഹാഫിളു സുയൂത്വീ (റ) വീണ്ടും തുടരുന്നു* നബി(.ﷺ)യുടെ ഉമ്മത്തിലെ ചില അംഗങ്ങളായ ശുഹദാക്കള്‍ക്ക് ഭക്ഷണം നൽകപ്പെടുകയും അവർ ജീവിച്ചിരിക്കുന്നവരാണെന്നും  അവർസന്തോഷിക്കുന്നുണ്ടന്നും ഖുർആനില്‍ ഉണ്ടങ്കില്‍ നബി(സ) തങ്ങള്‍ ഇത് ഇല്ലാതിരിക്കുകയില്ലാ.

മൂസാനബി ഖബറില്‍ നിസ്കരിച്ചു എന്ന് നബി(സ)തങ്ങള്‍  പറഞ്ഞത് *(സ്വഹീഹ് മുസ്ലിം)*

അത് ശരീരത്തോട്  കൂടെയാണ് ഖബറില്‍ ശരീരമുണ്ടാവുമല്ലോ കാരാണം ആത്മാവ് സ്വർഗ്ഗത്തില്‍ ആണല്ലോ


*📘ഇബ്നു അബ്ബാസ്(റ) വിന്റെ ഹദീസിൽ കാണാം*👇

ഞങ്ങൾ നബി(സ)യുടെ കൂടെ നടന്നു മക്കയുടെയും മദീനയുടെയും ഇടയിൽ ഒരുവാദിയിലെത്തി അവിടന്ന് പറഞ്ഞു. ഞാൻ മൂസാനബിയിലെക്ക് നോക്കുന്നു അവർ ചെവിയിൽ കെെവെച്ചിരിക്കുന്നു തല്‍ബിയത്ത് ചൊല്ലി അല്ലാഹുവിലേക്ക് അഭയം തേടി നടക്കുന്നു 

പിന്നെയും ഞങ്ങൾ നടന്നു സനിയ്യത്തിലെത്തി .അപ്പോള്‍ തങ്ങള്‍ പറഞ്ഞു ഞാൻ യൂനുസ് നബിയിലെക്ക് നോകുന്നത് പോലെ സൂഫ് ജുബ്ബധരിച്ച് ചുവന്ന ഒട്ടകപ്പുറത്ത് തല്‍ബിയ്യത്ത് ചൊല്ലി ഈ വാദിയിലൂടെ നടക്കുന്നു *(അല്‍ഹാവി)*


*📗സുയൂത്വീ ഇമാം പറയുന്നു👇*

ഖാളിഇയാള്  പറഞ്ഞു ചോദിക്കപ്പെട്ടു മരിച്ചവർ തല്‍ബിയത്തും ഹജ്ജും ചെയ്യുമോ❓

📝ഉത്തരം അവർ ജീവിച്ചിരിക്കുന്നവരാണ് അവർക്ക് ഹജ്ജ് ചെയ്യാം നിസ്കരിക്കാം മറ്റു പുണ്യങ്ങൾ ചെയ്യാം 

ഇവിടെ ഖാളിഇയള്(റ) അവരുടെ ശരീരം കൊണ്ട് ഹജ്ജും ചെയ്യാം ഖബറില്‍ നിന്നും പുറത്തേക്ക് വരാം  എന്ന് പറഞ്ഞങ്കില്‍ നബി(.ﷺ)തങ്ങളും ഖബറില്‍ നിന്നും പുറത്തേക്ക് വരല്‍ എങ്ങിനെ എതിർക്കും *(അൽഹാവി ഇമാം സുയൂത്വീ)*


*📚സുയൂത്വീ ഇമാം തുടരുന്നു*👇

ഈ റിപ്പോർട്ടുകളില്‍ നിന്നും ഹദീസുകളില്‍ നിന്നും നമുക്ക് ലഭിക്കുന്നത് നബി(.ﷺ) തങ്ങളുടെ ശരീരവും ആത്മാവും ജീവിച്ചിരിക്കുകയാണ് ഭൂമിയുടെ പ്രദേശങ്ങളിലും അദർശ്യലോകത്തും സഞ്ചരിക്കുകയും കൈകാര്യവും സഹായവും ചെയ്യുകയും ചെയ്യുന്നതാണ്


വഫാതിനു മുൻപുള്ള അതെ അവസ്ഥയിലാണ് അവിടന്ന് .

മലക്കുകളെ നാം കാണാത്തത് പോലെ എല്ലാവരും അവിടത്തെ കണുന്നില്ലാ

അല്ലാഹു تعالي

അവിടുത്തെ നേരില്‍ ദർശിക്കല്‍ കൊണ്ട് ബഹുമാനിക്കാന്‍ ഉദ്ദേശിച്ചവർക്ക് മറ നീങ്ങുന്നതാണ്.

അപ്പോള്‍ യഥാർത്ഥ  രൂപത്തിൽ തന്നെ കാണും അതിന്ന് യാതൊരുതടസ്സവുമില്ല.അവിടെത്തെ ഫോട്ടോകാണുക എന്ന് പറയേണ്ട ആവശ്യമില്ല*(അല്‍ഹാവി സുയൂത്വീ)*


✳വഹാബികള്‍ പേടിക്കേണ്ട .

ഇനിയും ഉണ്ട് ഉദ്ദരിക്കുവാന്‍ നബി(സ) തങ്ങളെ 

ജീലാനിതങ്ങള്‍ കണ്ടതും നബി(സ)യോട് സഹായം ചോദിച്ചതും മുഹ്യദ്ദീന്‍ഷെെഖിനോട് പ്രഭാക്ഷണത്തിനുപോവാനും പ്രത്യേകം വായിൽ തുപ്പിക്കൊടുത്തതായും കൂടാതെ അലി(റ) വിന്റെ നിർദ്ദേശവും വായിൽ തുപ്പിയാതായും *(അല്‍ഹാവിയില്‍- 2/254 ) സുയൂത്വീ ഇമാം പറഞ്ഞിട്ടുണ്ട്*


*📖എന്ന് മാത്രമല്ലാ മുഹ് യദ്ദീൻ ഷൈഖിനോട് رحمه اللهഇസ്തിഗാസ ചെയ്യേണ്ട രൂപം സുയൂത്വീ ഇമാം കിതാബുറഹ്മയില്‍ വിവരിക്കുന്നു*👇

ആവശ്യപൂർത്തീകരണത്തിന് ഖിബ്‌ലക്ക് മുന്നിട്ട് ഫാതിഹാ , ആയത്തുല്‍കുർസിയ്യ്, അലം നഷ്റഹ് എന്നീ ഈ സൂറത്തുകള്‍ ഒാതി ഷെെഖിനു ഹദ് യചെയ്തു . ശേഷം പതിനൊന്ന് ചവിട്ടടി കിഴക്കോട്ട്മാറി എന്റെ സയ്യിദ് അബ്ദുൽഖാദിർ എന്നവരെ എന്നെ സഹായിക്ക‍ണേ എന്ന് പത്ത് തവണ വിളിച്ച് ആവശ്യം തേടുക *(കിതാബുല്‍റഹ്മ 225)*


ഇങ്ങനെഎല്ലാം പറഞ്ഞ ഹാഫിള് സുയൂതീ ഇമാം ഇസ്തിഗാസയെ എതിർത്തു എന്ന് പച്ചക്കള്ളം തട്ടിവിടുകയാണ് ജൂതഏജന്റുകള്‍

ആദ്യമായി ഇസ്തിഗസയെ എതിർത്ത ഇബ്നുതയ്മിയ്യയുടെ ഇഖ്തിളാഉസ്വിറാത്തുല്‍ മുസ്തഖീം എന്ന കിതാബില്‍ ഉള്ള  അതെ ഉദ്ദരണി ഒറ്റ അക്ഷരവും പുള്ളിയും വിടാതെ സുയൂതീ ഇമാമിന്റെ പേരി ചേർക്കപ്പെടുന്ന അൽ അംറില്‍ എന്ന കിതാബില്‍ കോപി പേസ്റ്റ് ചെയ്തു കള്ളത്തരം കാണിച്ചിരിക്കുകയാണ്  വഹാബീ പാതിരികള്‍ ഇബ്നുതെെമിയ്യ സുയൂതീ ഇമാമിനു മുൻപ് വന്നആളാണ് അയാളുടെ ഗ്രന്ഥത്തില്‍ ഉള്ള അതെ ഉദ്ദരണി ഈ ഗ്രന്ഥത്തിലും കാണുന്നു


*സുയൂതീ ഇമാമിന്റെ സർവ്വ കിതബുകളിലും ഇസ്തിഗാസയെ അംഗീകരിക്കുന്നു തിരുമറികള്‍ക്ക് വിധേയമായ സുയൂതീ ഇമാമിന്റെ പേരില്‍ ഇറങ്ങുന്ന അല്‍ അംറില്‍ ഇബ്നുതെെമിയ്യയുടെ അതെ ഉദ്ദരണി ഒരുമാറ്റവും വെരുത്താതെ കാണുന്നു ജൂത ക്രിസ്ത്യാനികൾ മതഗ്രന്ഥങ്ങളില്‍ തിരുമറി നടത്തിയിരിന്നു എന്ന് ഖുർആനിലും അവരെ ചാണിനു ചാണായി ഒരു വിഭാഗം പിന്‍പറ്റുമെന്ന് നബിതങ്ങളും പറഞ്ഞത് ഇവിടെ പുലരുകയാണ്.*


*ജീലാനീ തങ്ങളുടെ ഗുനിയത്ത് അടക്കമുള്ള മതഗ്രന്ഥങ്ങളിൽ ധാരാളം തിരുമറികള്‍ നടന്നിട്ടുണ്ട് എന്ന് ഇബ്നു ഹജർ(റ) ഫതാവയിലും ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നതിനു മുൻപ് തിരുമറിയില്ലാത്തതാണ് എന്ന് ഉറപ്പ് വരുത്തണം എന്ന് ഇമാം നവവിرحمه الله ശറഹുമുഹദ്ദബിലും പറഞ്ഞിട്ടുണ്ട്*



ഏതങ്കിലും പണ്ഡിതന്മാർ പ്രസ്തുത ഗ്രന്തം ഇമാം സുയൂത്വിയിലേക്ക് ചേർത്തി പറഞ്ഞിട്ടുണ്ടങ്കിൽ അവർ തെറ്റിദ്ധരിച്ചതാ വനേ സാധ്യതയുള്ളു. അല്ലങ്കിൽ കടത്തിക്കൂട്ടലിന് വിധേയമാവാത്ത ഗ്രന്തം അവർക്ക് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കപെടേണ്ടതാണ്.


യൂസുഫുന്ന ബ്ഹാനി പറഞ്ഞ

في اخر كتابه 

എന്നതിന്റെ അർത്ഥം

കിതാബിന്റെ അവസാനത്തിൽ എന്നാണ്.

അവസാനത്തെ കിത്താബ് എന്ന ഒഹാബിയുടെ അർഥം പച്ച കളവാണ്

അത് തെളിയിക്കാൻ സർവ കളവ് മൽസര ഒഹാബികളെയും വെല്ലുവിളിക്കുന്നു -

في اخر الزمان

എന്നാൽ കാലത്തിന്റെ അവസാനത്തിൽ എന്നാണ് നേരെ അർഥം

അന്ത്യദിനത്തിന്

اليوم الاخر

എന്നാണ് പറയൽ

في اخر كتابه

എന്നതിന് അവസാന കിതാബ് എന്ന് അർഥം പറഞ്ഞാൽ

കിതാബിന്റെ അവസാനം എന്നതിന്ന് എങ്ങനെയാണ് പറയേണ്ടത്

പള്ളിയുടെ അവസാനം എന്നതിന്

في اخر المسجد

എന്നും

അവസാന പള്ളി എന്നതിന്ന്

في المسجد الاخر

എന്നുമാണ് പറയുെക

അവസാന കിതാബ് എന്നതിന്

في كتابه الاخر 

എന്നാണ് പറയുക


സുയൂത്വി ഇമാം ഇത് വരെ പറഞ്ഞത് ഞാൻ തൗബ ചെയ്യുന്നു എന്ന് പറഞ്ഞതായി അദ്ധേഹത്തിന്റെ ഏതങ്കിലും ഗ്രന്തത്തിൽ പറഞ്ഞത് തെളിയിക്കാമോ

?


അത്കൊണ്ട് ദജ്ജാലുകളായ കള്ളന്‍മാരുടെ ചതിയില്‍ പെടുന്നത് സൂക്ഷിക്കാണമെന്നും പെട്ടുപോയവർ നിക്ഷപക്ഷമായി ചിന്തിക്കണമെന്നും അപേക്ഷിക്കുന്നു അല്ലാഹു സത്യം മനസ്സിലാക്കാന്‍ തൗഫീഖ് നല്‍കട്ടെ...


🌴🌴🌴🌴🌴🌴🌴




_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

*+91 81294 69100*



     🔰🔰🔰🔰🔰🔰🔰


*ഇത്  സംശയാനിവാരണം എന്ന ഇസ്ലാമിക് വാട്സാപ്പ് ഗ്രൂപ്പാണ്   സംശയാ നിവാരണം ക്ലാസ് റൂം   ഈ ക്ലാസ്റൂമിന്റെ കീഴിൽ ഏകദേശം 1500ഓളം‍ പേർക്ക്  അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ ആദർശങ്ങളെ കുറിച്ച് പഠിപ്പിച്ച് കൊടുക്കുന്ന കേരളത്തിലെ  സമാനതകളില്ലാത്ത  വാട്സാപ്പ്  ഗ്രൂപ്പാണ്*


*ഈ ഗ്രൂപ്പുകളില്‍ നിങ്ങള്‍കും അംഗമാവാന്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ താഴെയുള്ള വാട്ട്സപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക*👇🏻

🔹🔸

00918129469100🔸🔹

  🌴🌴🌴🌴🌴🌴🌴

*

SHARE MAX👬


Saturday, September 10, 2022

വേദക്കാരോട് ചോദിക്കാമോ سؤال اهل الكتاب

 


വേദക്കാരോട് ചോദിക്കാമോ

سؤال اهل الكتاب


7085

وفي صحيح البخاري وفتح الباري




حدَّثَنَا أَبُو الْيَمَانِ أَخْبَرَنَا شُعَيْبٌ عَنْ


 الزُّهْرِيِّ أَخْبَرَنِي عُبَيْدُ اللَّهِ بْنُ عَبْدِ اللَّهِ أَنَّ عَبْدَ اللَّهِ بْنَ عَبَّاسٍ قَالَ يَا مَعْشَرَ الْمُسْلِمِينَ كَيْفَ تَسْأَلُونَ أَهْلَ الْكِتَابِ عَنْ شَيْءٍ وَكِتَابُكُمْ الَّذِي أَنْزَلَ اللَّهُ عَلَى نَبِيِّكُمْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَحْدَثُ الْأَخْبَارِ بِاللَّهِ مَحْضًا لَمْ يُشَبْ وَقَدْ حَدَّثَكُمْ اللَّهُ أَنَّ أَهْلَ الْكِتَابِ قَدْ بَدَّلُوا مِنْ كُتُبِ اللَّهِ وَغَيَّرُوا فَكَتَبُوا بِأَيْدِيهِمْ الْكُتُبَ قَالُوا هُوَ مِنْ عِنْدِ اللَّهِ لِيَشْتَرُوا بِذَلِكَ ثَمَنًا قَلِيلًا أَوَلَا يَنْهَاكُمْ مَا جَاءَكُمْ مِنْ الْعِلْمِ عَنْ مَسْأَلَتِهِمْ فَلَا وَاللَّهِ مَا رَأَيْنَا رَجُلًا مِنْهُمْ يَسْأَلُكُمْ عَنْ الَّذِي أُنْزِلَ عَلَيْكُمْ

التالي  السابق

 الشرح 

قَوْلُهُ ( فَلَا وَاللَّهِ مَا رَأَيْنَا رَجُلًا مِنْهُمْ يَسْأَلُكُمْ ) فِيهِ تَأْكِيدُ الْخَبَرِ بِالْقَسَمِ " وَكَأَنَّهُ يَقُولُ : لَا يَسْأَلُونَكُمْ عَنْ شَيْءٍ مَعَ عِلْمِهِمْ بِأَنَّ كِتَابَكُمْ لَا تَحْرِيفَ فِيهِ ، فَكَيْفَ تَسْأَلُونَهُمْ وَقَدْ عَلِمْتُمْ أَنَّ كِتَابَهُمْ مُحَرَّفٌ


فتح الباري508/13

തിരു നബി പഠിപ്പിക്കാത്ത സ്വലാത്ത്



 

Thursday, September 8, 2022

അല്ലാഹുവിനെ അർശിൽ ഇരുത്തരുത് ഫതാവ ഖലീഖി

 ﺳﺌﻞ) ﻣﺎ ﻣﻌﻨﻰ ﻗﻮﻟﻪ ﺗﻌﺎﻟﻰ { *اﻟﺮﺣﻤﻦ ﻋﻠﻰ اﻟﻌﺮﺵ اﺳﺘﻮﻯ* } 

؟.


(ﺃﺟﺎﺏ) ﻟﻴﺲ اﻟﻤﺮاﺩ ﺑﺎﻻﺳﺘﻮاء ﻣﻌﻨﺎﻩ اﻟﺤﻘﻴﻘﻲ اﻟﺬﻱ ﻫﻮ اﻻﺳﺘﻘﺮاﺭ ﻭاﻟﺠﻠﻮﺱ؛ ﻷﻥ ﻫﺬا ﻣﻦ ﺧﻮاﺹ اﻷﺟﺴﺎﻡ، ﻭاﻟﻠﻪ ﺗﻌﺎﻟﻰ ﻣﻨﺰﻩ ﻋﻦ ﺫﻟﻚ، ﺑﻞ اﺧﺘﻠﻒ ﺃﻫﻞ اﻟﺴﻨﺔ ﻓﻲ ﻣﻌﻨﺎﻩ ﻋﻠﻰ ﻗﻮﻟﻴﻦ؛ ﺃﺣﺪﻫﻤﺎ: اﻟﺘﺄﻭﻳﻞ، ﻭﻧﻘﻞ ﻋﻦ اﻷﻛﺜﺮﻳﻦ، ﻓﻌﻠﻰ ﻫﺬا اﻟﻤﺮاﺩ ﺑﺎﻻﺳﺘﻮاء اﻻﺳﺘﻴﻼء، ﻭﻳﻌﻮﺩ ﻫﺬا اﻟﻤﻌﻨﻰ ﺇﻟﻰ اﻟﻘﺪﺭﺓ؛ ﺃﻱ اﺳﺘﻮﻟﻰ ﻋﻠﻰ اﻟﻌﺮﺵ اﻟﺬﻱ ﻫﻮ ﺃﻋﻈﻢ اﻟﻤﺨﻠﻮﻗﺎﺕ. ﻭﺑﺎﻻﺳﺘﻴﻼء ﻋﻠﻴﻪ ﻣﺴﺘﻮﻟﻴﺎ ﻋﻠﻰ اﻟﻮﺟﻮﺩ ﺑﺄﺳﺮﻩ. ﺗﻘﻮﻝ: اﺳﺘﻮﻯ اﻷﻣﺮ ﻟﺰﻳﺪ: ﺇﺫا ﻛﻤﻞ ﻟﻪ ﻭﺻﺎﺭ ﻣﺴﺘﻮﻟﻴﺎ ﻋﻠﻴﻪ. ﻭاﻟﻘﻮﻝ اﻟﺜﺎﻧﻲ: ﺇﻧﻤﺎ ﻧﻔﻮﺽ ﺃﻣﺮ ﻣﻌﻨﺎﻩ ﺇﻟﻰ اﻟﻠﻪ ﺗﻌﺎﻟﻰ ﻣﻊ اﻋﺘﻘﺎﺩ ﺃﻧﻪ ﺗﻌﺎﻟﻰ ﻣﻨﺰﻩ ﻋﻦ اﻟﺠﻬﺔ ﻣﺘﻌﺎﻝ ﻋﻦ اﻟﺠﺴﻤﻴﺔ، ﻭﻫﺬا اﻟﻄﺮﻳﻖ ﺃﺳﻠﻢ ﻟﻜﻦ اﻷﻭﻝ ﺃﺣﻜﻢ، *ﻭﻳﺮﻭﻯ ﻛﻞ ﻣﻦ ﻫﺬﻳﻦ اﻟﻘﻮﻟﻴﻦ ﻋﻦ اﻟﺸﻴﺦ ﺃﺑﻲ اﻟﺤﺴﻦ اﻷﺷﻌﺮﻱ،* ﻭﻳﺠﺮﻱ ﻫﺬا اﻟﺨﻼﻑ ﻓﻲ ﺟﻤﻴﻊ ﻣﺎ ﻭﺭﺩ ﻣﻦ اﻵﻳﺎﺕ ﻭاﻷﺣﺎﺩﻳﺚ اﻟﺘﻲ ﻳﻤﺘﻨﻊ ﺇﺟﺮاﺅﻫﺎ ﻋﻠﻰ ﻇﺎﻫﺮﻫﺎ، ﻛﻘﻮﻟﻪ ﺗﻌﺎﻟﻰ:ﻳﺪ اﻟﻠﻪ ﻓﻮﻕ ﺃﻳﺪﻳﻬﻢ {ﻭﻗﻮﻟﻪ ﺗﻌﺎﻟﻰ {ﻭﻳﺒﻘﻰ ﻭﺟﻪ ﺭﺑﻚ} 

ﻓﻤﻦ ﺃﻭﻝ ﻗﺎﻝ: اﻟﻤﺮاﺩ ﺑﺎﻟﻴﺪ اﻟﻘﺪﺭﺓ، ﻭﺑﺎﻟﻮﺟﻪ اﻟﻮﺟﻮﺩ، ﻭﻧﺤﻮ ﺫﻟﻚ ﻣﻦ اﻟﺘﺄﻭﻳﻼﺕ اﻟﻻﺋﻘﺔ ﺑﺠﻼﻝ اﻟﻠﻪ ﺗﻌﺎﻟﻰ اﻟﻤﻮاﻓﻘﺔ ﻟﻤﺎ ﺩﻟﺖ ﻋﻠﻴﻪ اﻷﺩﻟﺔ اﻟﻘﻄﻌﻴﺔ ﻋﻠﻰ ﻣﺎ ﺫﻛﺮ ﻣﻦ ﻛﺘﺐ اﻟﺘﻔﺴﻴﺮ ﻭاﻟﺤﺪﻳﺚ ﻭاﻟﺘﻮﺣﻴﺪ؛ ﺳﻠﻮﻛﺎ ﻟﻠﻄﺮﻳﻖ اﻷﺣﻜﻢ اﻟﻤﻮاﻓﻖ ﻟﻠﻮﻗﻒ ﻋﻠﻰ ﻗﻮﻟﻪ ﺗﻌﺎﻟﻰ {ﻭﻣﺎ ﻳﻌﻠﻢ ﺗﺄﻭﻳﻠﻪ ﺇﻻ اﻟﻠﻪ ﻭاﻟﺮاﺳﺨﻮﻥ ﻓﻲ اﻟﻌﻠﻢ} 

ﻭﻫﺬا ﻫﻮ ﻣﺬﻫﺐ اﻟﺨﻠﻒ. ﻭﻣﻦ ﻟﻢ ﻳﺆﻭﻝ ﻗﺎﻝ: ﻧﻔﻮﺽ ﻋﻠﻤﻬﺎ ﺇﻟﻰ اﻟﻠﻪ ﺗﻌﺎﻟﻰ ﻣﻊ اﻟﺠﺰﻡ ﺑﺎﻟﺘﻨﺰﻳﻪ ﻭاﻟﺘﻘﺪﻳﺲ ﻭاﻋﺘﻘﺎﺩ ﻋﺪﻡ ﺇﺭاﺩﺓ اﻟﻈﺎﻫﺮ ﺟﺰﻣﺎ ﻋﻠﻰ اﻟﻄﺮﻳﻖ اﻷﺳﻠﻢ، *ﻭﻫﺬا ﻫﻮ ﻣﺬﻫﺐ ﺃﻛﺜﺮ اﻟﺴﻠﻒ،* ﻭﻟﻬﺬا ﻳﻘﻔﻮﻥ ﻋﻠﻰ ﻗﻮﻟﻪ ﺗﻌﺎﻟﻰ {ﻭﻣﺎ ﻳﻌﻠﻢ ﺗﺄﻭﻳﻠﻪ ﺇﻻ اﻟﻠﻪ} 

ﺛﻢ ﻳﺒﺘﺪﺋﻮﻥ ﺑـ} 

ﻭاﻟﺮاﺳﺨﻮﻥ ﻓﻲ اﻟﻌﻠﻢ ﻳﻘﻮﻟﻮﻥ ﺁﻣﻨﺎ ﺑﻪ {ﻭﻗﺪ ﺭﻭﻯ اﻟﺒﻴﻬﻘﻲ ﺑﺴﻨﺪﻩ ﺃﻥ ﺭﺟﻼ ﺟﺎء ﺇﻟﻰ اﻹﻣﺎﻡ ﻣﺎﻟﻚ ﺭﺿﻲ اﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ ﻓﻘﺎﻝ: ﻳﺎ ﺃﺑﺎ ﻋﺒﺪ اﻟﻠﻪ} 

اﻟﺮﺣﻤﻦ ﻋﻠﻰ اﻟﻌﺮﺵ اﺳﺘﻮﻯ {ﻛﻴﻒ اﺳﺘﻮﻯ؟ ﻗﺎﻝ: ﻓﺄﻃﺮﻕ اﻹﻣﺎﻡ ﻣﺎﻟﻚ ﺭﺃﺳﻪ ﺣﺘﻰ ﻋﻼﻩ اﻟﺮﻣﻀﺎء - ﺃﻱ اﻟﻌﺮﻕ - ﺛﻢ ﻗﺎﻝ: اﻻﺳﺘﻮاء ﻏﻴﺮ ﻣﺠﻬﻮﻝ ﻭاﻟﻜﻴﻒ ﻏﻴﺮ ﻣﻌﻘﻮﻝ ﻭاﻹﻳﻤﺎﻥ ﺑﻪ ﻭاﺟﺐ ﻭاﻟﺴﺆاﻝ ﻋﻨﻪ ﺑﺪﻋﺔ، ﻭﻣﺎ ﺃﺭاﻙ ﺇﻻ ﻣﺒﺘﺪﻋﺎ. ﻓﺄﻣﺮ ﺑﻪ ﺃﻥ ﻳﺨﺮﺝ. ﻭﻧﻘﻞ ﻧﺤﻮ ﻫﺬا اﻟﻜﻼﻡ ﻋﻦ ﻏﻴﺮ اﻹﻣﺎﻡ ﻣﺎﻟﻚ ﺃﻳﻀﺎ. ﻭﻣﻌﻨﻰ ﻗﻮﻟﻪ: اﻻﺳﺘﻮاء ﻏﻴﺮ ﻣﺠﻬﻮﻝ، ﺃﻧﻪ ﻏﻴﺮ ﻣﺠﻬﻮﻝ اﻟﻮﺟﻮﺩ؛ ﻷﻥ اﻟﻠﻪ ﺗﻌﺎﻟﻰ ﺃﺧﺒﺮ ﺑﻪ ﻭﺧﺒﺮﻩ ﺻﺪﻕ ﻳﻘﻴﻨﺎ ﻻ ﻳﺠﻮﺯ اﻟﺸﻚ ﻓﻴﻪ، ﻭﻓﻲ ﺫﻟﻚ ﻛﻼﻡ ﻃﻮﻳﻞ، ﻭاﻟﻠﻪ ﺃﻋﻠﻢ.


 *فتاوى الخليلي*

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....