Tuesday, June 7, 2022

പ്രവാചകന്റെ വിവാഹവും വിമർശകരുംപ്രവാചകനെ ശിശുപീഡകനായി ചിത്രീകരിച്ചവരോട്

 ⛔❗👀👇



*വിമർശകരും വിമർശിക്കപ്പെടുന്ന* *സമുദായാംഗങ്ങളും*

*അറിയൽ* *അനിവാര്യമല്ലേ ഈ നഗ്ന സത്യങ്ങൾ*

❗❗❗👇❗❗❗

*പ്രവാചകനെ ശിശുപീഡകനായി ചിത്രീകരിച്ചു കൊണ്ട് ബിജെപി നേതാക്കൾ നടത്തിയ* *പ്രവാചകനിന്ദയും ഇസ്ലാം വിമർശനവും ഇന്ത്യയുടെ പല* *ഭാഗത്തും അറബ് ലോകത്തും വലിയ വിവാദങ്ങളായി കത്തി പടർന്നു* *കൊണ്ടിരിക്കുകയാണ്. നബിയുടെ ആയിഷ ബീവിയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ* *നടത്തിയിട്ടുള്ള അശ്ലീല പ്രസ്താവനകൾ വിവാദമായ സ്ഥിതിക്ക് പുനർ വായനക്കായി താഴെ കുറിപ്പ് വീണ്ടും പോസ്റ്റുകയാണ്* 



 

 *ലോകത്തെ വിവിധ ജന സമൂഹങ്ങളിൽ വിവാഹപ്രായം വ്യത്യസ്തമാണ്. ഒരു അൻപത് 100 വർഷങ്ങൾക്ക് മുമ്പ് വരെ ലോകത്തുള്ള പല സമൂഹങ്ങളിലും ശരാശരി വിവാഹ പ്രായം 10 വയസ്സ്* *1998 ൽ UNICEF international centre for research on women ഇന്ത്യയിൽ നടത്തിയ സർവ്വേയിൽ കണ്ടെത്തിയത് 47 ശതമാനം* *വിവാഹങ്ങളും ബാല വിവാഹം ആയിരുന്നു എന്നതായിരുന്നു. അതായത് വെറും 20 കൊല്ലങ്ങൾക്കുമുമ്പ് വരെ ഇന്ത്യയിലെ ഏകദേശം പകുതിയോളം* *വിവാഹിതരും ബാല വിവാഹിതരായിരുന്നു.ഐക്യരാഷ്ട്ര സംഘടന 2005 നടത്തിയ പഠനത്തിൽ ഇന്ത്യയിലെ ബാലവിവാഹം* *30ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്നും കണ്ടെത്തി. 2001 ലെ ഇന്ത്യൻ സെൻസസ് റിപ്പോർട്ട് അനുസരിച്ച് 14 ലക്ഷം പെൺകുട്ടികൾ വിവാഹിതരായത് 10 വയസ്സിനും 14 വയസ്സിനും ഇടയിൽ ആണ്. 15 വയസ്സിനും 18 വയസ്സിനും ഇടയിൽ വിവാഹിതരായവർ 4 കോടി 63 ലക്ഷം പേരായിരുന്നു.*


*ഇന്ത്യയിൽ ബാലികമാരെ വിവാഹം കഴിച്ച ചില പ്രശസ്ത വ്യക്തികളുടെ പേരും അവർ വിവാഹം കഴിക്കുമ്പോൾ ഭാര്യമാരുടെ വയസ്സും താഴെ കൊടുക്കുന്നു*

⛔⛔⛔⛔⛔

*1,മഹാത്മാഗാന്ധി കസ്തൂർബ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ രണ്ടുപേർക്കും പ്രായം 13 വയസ്സ്.*


*2,ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ തൻറെ ഇരുപത്തിരണ്ടാം വയസ്സിൽ വിവാഹം കഴിക്കുമ്പോൾ ഭാര്യ ജാനകിയമ്മാൾക്ക് 10 വയസ്സായിരുന്നു പ്രായം*


*3,ഇന്ത്യയിലെ ഏറ്റവും പ്രഗൽഭനായ ഭൗതികശാസ്ത്രജ്ഞൻ ആയിരുന്ന സത്യേന്ദ്രനാഥ് ബോസ് തൻറെ ഇരുപതാം വയസ്സിൽ 11 വയസുകാരിയായ ഉഷാപതിയെ വിവാഹം കഴിച്ചു. ഇവർക്ക് 9 മക്കൾ ജനിച്ചു.*

*4, ബോസ് ഐൻസ്റ്റീൻ സ്റ്റാറ്റിസ്റ്റിക്സിൻറെ ഉപജ്ഞാതാവായ ഈ മഹാ ശാസ്ത്രജ്ഞൻ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമാണ്. അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ആണ് ബോസോൺ കണികകൾക്ക് ശാസ്ത്രലോകം ആ പേര് നൽകിയത്*


*5,ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ ഹിന്ദുമത ആചാര്യനും യോഗ്യ വരുമായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ തൻറെ ഇരുപത്തി മൂന്നാം വയസ്സിൽ വെറും അഞ്ച് വയസ്സുകാരിയായ ശാരദ ബായിയെ വിവാഹം കഴിച്ചു. സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിന്റെ ശിഷ്യനാണ്*


*6,മലയാള മനോരമയുടെ സ്ഥാപകൻ മാമ്മൻ മാപ്പിളയുടെ മകൻ കെ  എം മാത്യൂവിന്റെ 'എട്ടാം മോതിരം' വെളിപ്പെടുത്തുന്ന പ്രകാരം, മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവൾ പതിനൊന്നാം വയസ്സിൽ പ്രസവിക്കുകയും ചെയ്തു*


*7,കേരള രാഷ്ട്രീയത്തിലെ അധികായൻ ആയ എ കെ ഗോപാലൻ AKG അദ്ദേഹത്തിൻറെ രാഷ്ട്രീയ ഒളിവ് ജീവിതത്തിൽ ഒളിച്ചു താമസിച്ചിരുന്ന വീട്ടിലെ 12 വയസ്സുകാരിയായ പെൺകുട്ടിയോട്‌ തനിക്ക് തോന്നിയ പ്രണയത്തെപ്പറ്റി അദ്ദേഹത്തിൻറെ ജീവിതകഥയിൽ വിവരിക്കുന്നുണ്ട്.*


*8,എല്ലാ അർത്ഥത്തിലും തമിഴ്നാട്ടിലെ അതികായനായ ദ്രാവിഡ മുന്നേറ്റ പ്രസ്ഥാനങ്ങളുടെ എല്ലാം ഉപജ്ഞാതാവായ വലിയ സാമൂഹിക പരിഷ്കർത്താവായ തന്തൈ പെരിയാർ എന്നറിയപ്പെടുന്ന  പെരിയാർ ഇ വി രാമസ്വാമി 13 വയസ്സുകാരിയായ നാഗമ്മയെ ആണു വിവാഹം* *ചെയ്തത്.പെരിയാർ നാസ്തികനും യുക്തിവാദിയും സ്വതന്ത്ര ചിന്തകനും ആയിരുന്നു എന്നത് സ്മരണീയമാണ്*


*9,തിരുവിതാംകൂർ രാജ്ഞിയായിരുന്ന പാർവതീഭായി ( സ്വാതി തിരുനാൾ മഹാരാജാവിന്റെ ഇളയമ്മ) യെ അവളുടെ പന്ത്രണ്ടാം വയസ്സിൽ കിളിമാനൂർ രാഘവർമ കോയിത്തമ്പുരാൻ വിവാഹം ചെയ്തു, പതിമൂന്നാം വയസ്സിൽ അവൾ രാജ്യാഭാരം എല്ക്കുകയും ചെയ്തു.*


*10,മഹാ കവി കുമാരനാശാൻ തന്‍റെ നാല്പത്തഞ്ചാം വയസ്സില്‍ ബാലികയായിരുന്ന ഭാനുമതിയെ വിവാഹം ചെയ്തു*


*11,മാതൃഭൂമിയുടെ സ്ഥാപകനും കോൺഗ്രസ്‌ നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്, നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു*.


*12,ഝാൻസി റാണി ലക്ഷ്മിഭായി എന്നറിയപ്പെടുന്ന   മനുകർണ്ണിക  പതിമൂന്നു വയസ്സുള്ളപ്പോഴാണ് 45 വയസ്സുള്ള ഝാന്സിയിലെ രാജാവായിരുന്ന ഗംഗാധര്‍ റാവുവിന്‍റെ  രണ്ടാം ഭാര്യയായി ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.*


 *14,പ്രസിദ്ധ ആത്മ ജ്ഞാനിയും, ബാല വിവാഹത്തിനെതിരെയും  വിധവാ വിവാഹം പ്രോത്സാഹിപ്പിച്ചും സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ്  സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന  മഹാദേവ് ഗോവിന്ദ റാനഡെ (മരണം 1901 )തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്ച് രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി  രമാബായിയെയായിരുന്നു.*


*15,വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹർഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു.*


😢😢😢😢😢


*ഇനിയും ഒരുപാട് പ്രശസ്തർ ഇതുപോലെ ഉണ്ട്.ലിസ്റ്റ് നീണ്ടുപോകും എന്നുള്ളതു കൊണ്ട് നിർത്തുന്നു.*

*ഇത് ഇന്ത്യക്കാരുടെ മാത്രം ലിസ്റ്റ് ആണ് ആണ് മറ്റു രാജ്യക്കാരുടെ ലിസ്റ്റ് ഒക്കെ എടുത്താൽ വലിയ ഗ്രന്ഥങ്ങൾ തന്നെ* *വേണ്ടിവരും.ഇന്നും ഉത്തരേന്ത്യയിൽ ഒക്കെ പലയിടങ്ങളിലും ശൈശവ വിവാഹങ്ങൾ* *വ്യാപകമായിത്തന്നെ നടക്കുന്നുണ്ട്.കഴിഞ്ഞ ഒരു അര നൂറ്റാണ്ടിൽ നമ്മുടെ സാമൂഹിക സാമ്പത്തിക* *സാഹചര്യങ്ങളിൽ വന്ന വലിയ അഭിവൃദ്ധിയുടെ ഫലമായി കൊണ്ട് സംഭവിച്ച ഒരു കാര്യം മാത്രമാണ് വിവാഹപ്രായം ഉയർന്നു എന്നുള്ളത്.*


*ഇവിടെ പലരും ധരിച്ചുവെച്ചിരിക്കുന്നത് ലോകവ്യാപകമായി 18 വയസ്സ് സ്ത്രീകൾക്കും 21 വയസ്സും പുരുഷന്മാർക്കും എന്നതാണ് വിവാഹത്തിൻറെ മിനിമം പ്രായമായി വച്ചിരിക്കുന്നത് എന്നാണ്. മറ്റു ചിലരുടെ ധാരണ ചില അപരിഷ്കൃത അറബ് രാജ്യങ്ങളിൽ മാത്രം വിവാഹ പ്രായം 18 നും താഴെയാണ് പരിഷ്കൃതരാജ്യങ്ങളിൽ എല്ലാം 18 വയസിന് മുകളിലാണ് എന്നൊക്കെയാണ്.*


 *എന്താണ് യാഥാർഥ്യം എന്ന് നോക്കാമല്ലോ*

*ലോകത്തെ ഏറ്റവും വികസിത രാജ്യമായിപരിഗണിക്കപ്പെടുന്ന* *അമേരിക്കയിലെ സ്ഥിതി നമുക്ക് പരിശോധിക്കാം.ഇന്നത്തെ അഥവാ 2019 സെപ്റ്റംബറിലെ കണക്കെടുത്താൽ അമേരിക്കയിലെ 13 സ്റ്റേറ്റുകളിൽ ഔദ്യോഗികമായി കുറഞ്ഞ വിവാഹപ്രായം നിശ്ചയിച്ചിട്ടില്ല.* *ഔദ്യോഗികമായി നിശ്ചയിച്ചിട്ട് ഇല്ലെങ്കിലും പെൺകുട്ടിക്ക് 12 വയസ്സും ആൺകുട്ടിക്ക് 14 വയസും ആണ് കുറഞ്ഞ വിവാഹ പ്രായം എന്ന് പൊതുവേ നിയമ വൃത്തങ്ങളിൽ കരുതപ്പെടുന്നു.* *എന്നാൽ ഇതിൽ കുറഞ്ഞ പ്രായം ആണെങ്കിലും നിയമപരമായി പ്രശ്നങ്ങളില്ല.* 

*അലാസ്കയിലും നോർത്ത് കരോലിനയിലും കുറഞ്ഞ വിവാഹപ്രായമായി 14 വയസ്സ് നിശ്ചയിച്ചിട്ടുണ്ട്.* *അമേരിക്കയിലെ 19 സ്റ്റേറ്റുകളിൽ കുറഞ്ഞ വിവാഹപ്രായമായി 16 വയസ്സ് ആണ് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ 15 വർഷങ്ങളിലെ കണക്കെടുത്താൽ രണ്ടുലക്ഷത്തിലധികം ശൈശവ വിവാഹങ്ങൾ അമേരിക്കയിൽ നടന്നിട്ടുണ്ടെന്നാണ് കണക്ക്.*

*അമേരിക്കയിലെ 48 സ്റ്റേറ്റുകളിലും ചില നിബന്ധനകൾ ഓടുകൂടി ഈ മിനിമം പ്രായത്തിലും* *താഴെയുള്ള വിവാഹങ്ങളും അനുവദനീയമാണ്.പെൺകുട്ടി ഗർഭിണി ആവുക, പ്രസവിക്കുക, മാതാപിതാക്കൾക്ക് വിവാഹത്തിന് സമ്മതം ഉണ്ടായിരിക്കുക* *ഇങ്ങനെയുള്ള അവസ്ഥകളിൽ ഇതിലും  താഴെയുള്ള പ്രായങ്ങളിൽ (12 വയസ്സിനു താഴെ) പോലും അമേരിക്കയിൽ underage marriage നിയമപരമായി തന്നെ ഇന്നും* *അനുവദനീയമാണ്.*


*ഇന്നത്തെ നിലയനുസരിച്ച് അഥവാ 2019 സെപ്റ്റംബറിലെ അവസ്ഥ അനുസരിച്ച് ഇംഗ്ലണ്ടിലെ അംഗീകൃതമായ വിവാഹപ്രായം പുരുഷനും സ്ത്രീക്കും 16 വയസ്സാണ്.*

*ലോകത്ത് ഭൂരിപക്ഷം രാജ്യങ്ങളിലും ലും വിവാഹത്തിനുള്ള ചുരുങ്ങിയ പ്രായം 14 -16 വയസ്സ് ഒക്കെയാണ്.* *യൂറോപ്യൻ യൂണിയനിലെ മിക്ക രാജ്യങ്ങളിലെയും കുറഞ്ഞ വിവാഹപ്രായം പെൺകുട്ടിക്കു16 വയസ്സും ആൺകുട്ടിക്ക് 18 വയസ്സുമാണ്. മിക്ക രാജ്യങ്ങളും നിബന്ധനകളോട് കൂടി ഇതിൽ താഴെ പ്രായമുള്ള ആളുകളുടെ വിവാഹങ്ങളും നിയമപരമായി അംഗീകരിക്കുന്നുണ്ട്*


 *1880ഇൽ അമേരിക്കയിലെ ഭൂരിപക്ഷം സ്റ്റേറ്റുകളിലും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള മിനിമം പ്രായം പത്തു വയസ്സ് ആയിരുന്നു. Delaware സ്റ്റേറ്റിൽ ഇത് വെറും ഏഴ് വയസ്സായിരുന്നു.*


*മാറിയ ആധുനിക സാഹചര്യങ്ങളിൽ നിന്ന് ചിന്തിക്കുമ്പോൾ ഈ ആളുകളൊക്കെ ചെറിയ* *പെൺകുട്ടികളെ കല്യാണം കഴിച്ചു എന്നുള്ളത് നമുക്ക് വളരെ മോശം കാര്യമായി തോന്നാം.എന്നാൽ അന്നത്തെ അതെ സാമൂഹിക സാഹചര്യങ്ങളിൽ ഇത് വളരെ സാധാരണമായ കാര്യം മാത്രം ആയിരുന്നു.ഒമ്പതും പത്തും വയസ്സു മാത്രം പ്രായമുള്ള* *പെൺകുട്ടികളുമായി ആയി ലൈംഗികബന്ധത്തിലേർപ്പെടുന്നത് ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് വളരെ മ്ലേച്ചമായ കാര്യമായി മാത്രമേ തോന്നുകയുള്ളൂ*

*എന്നാൽ പണ്ട് അത് സമൂഹത്തിൽ വളരെ നോർമൽ ആയ  ജാതിമത ഭേദമില്ലാതെ എല്ലാവർക്കും അംഗീകൃതമായ കാര്യം മാത്രം ആയിരുന്നു.*


*2007 അമേരിക്കയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ CDC നടത്തിയ പഠനത്തിൽ 48 ശതമാനം ഹൈസ്കൂൾ വിദ്യാർത്ഥികളും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി ആയി സമ്മതിച്ചു.2017 നടത്തിയ പുതിയ സർവ്വേയിൽ ഇത് 40 ശതമാനമായി കുറഞ്ഞിട്ടുണ്ട്.* *വിവാഹ പൂർവ്വ ബന്ധങ്ങളുടെ കണക്ക് ആണ് ഇത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.*


*ചുരുക്കി പറഞ്ഞാൽ ഇസ്ലാം വിവാഹത്തിന് ഒരു പ്രത്യേക വയസ്സ് ഒന്നും നിശ്ചയിച്ചിട്ടില്ല.  സമൂഹത്തിൽ പൊതുവേ അംഗീകൃതമായ പ്രായങ്ങളിൽ വിവാഹം കഴിക്കാം.* *അതുകൊണ്ടുതന്നെ ഒരു മുസ്ലിമിന് ലോകത്തെ ഏതു രാജ്യത്തും അവിടെയുള്ള ഉള്ള നിയമ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഉണ്ട് വിവാഹം ചെയ്യുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല.*


*ഇനി ഈ പറഞ്ഞ ആളുകളൊക്കെ ഒക്കെ ശൈശവ വിവാഹം നടത്തിയവരായാലും ശരി മുഹമ്മദ് നബി 9 വയസുള്ള ആയിഷയെ വിവാഹം കഴിച്ചത് മാത്രം വിമർശിക്കപ്പെടേണ്ടത് ആണ് എന്നാണെങ്കിൽ അത് നിങ്ങളുടെ മനസ്സിലുള്ള വർഗീയവിഷം മാത്രമാണ് എന്ന് തിരിച്ചറിയുക. അതിനു മരുന്നുണ്ടെന്ന് തോന്നുന്നില്ല*

🌹🌹🌹🌹🌹🌹

Sunday, June 5, 2022

ഖുത്വുബ് അഹ് ലു ബൈത്തോ ?

 هل يختص القطب بكونه لا يكون إلا من أهل البيت كما سمعته من بعضهم..؟ فقال: لا يشترط ذلك ولعل من اشترط ذلك كان شريفا فتعصب لنسبه. ٦٠


Saturday, June 4, 2022

ദേവ്ബന്ദീ പണ്ഡിതരുടെ* *മുജദ്ദിദും, ഗൗസുമായ* *റശീദ് ഗങ്കോഹി* *സഹായാർത്ഥനക്കും* *ബുർദ:മജ്ലിസിനുമെതിരെ

 *ദേവ്ബന്ദീ പണ്ഡിതരുടെ*

*മുജദ്ദിദും, ഗൗസുമായ* 

*റശീദ് ഗങ്കോഹി*

*സഹായാർത്ഥനക്കും*

*ബുർദ:മജ്ലിസിനുമെതിരെ* 


ഇന്ത്യൻ ഹനഫികളെ ഭിന്നിപ്പിച്ചതിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയും, ദേവ്ബന്ദീ പണ്ഡിതരുടെ ഖുത്വുബുൽ ആലമും, മുജദ്ദിദുസ്സമാനും, തബ്ലീഗീജമാഅത്തിൻ്റെ പരമോന്നത നേതാവുമായ റശീദ് ഗങ്കോഹിയുടെ വിവാദ ഫത് വ ഇങ്ങനെ വായിക്കാം.


👉 *1)* ഖസ്വീദ:ബുർദ: യിലെ

*ياأكرم الخلق مالي من الوذ به*

*سواك عندحلول الحادث العمم*


ശിർകിനെ തോന്നിപ്പിക്കുന്ന പദങ്ങളായതിനാലും പൊതുജനങ്ങളുടെ അഖീദ:ക്ക് ദൂഷ്യം സംഭവിക്കുന്നതിനാലും *മജ്ലിസുകളിൽ*  ഇത്തരം പദ്യങ്ങൾ ചൊല്ലൽ

*തsയപ്പെട്ടതും* *മക്റൂഹുമാകുന്നു.*

{ആശയം.ഫതാവാറശീദിയ്യ:പേ:41}


*2)* അമ്പിയാക്കൾക്ക് അദൃശ്യജ്ഞാനം ഇല്ലാത്തതിനാൽ

*يارسول الله*

എന്ന് പറയൽ അനുവദനീയമല്ല.

 

നബി(സ) അദൃശ്യജ്ഞാനത്തിലൂടെ ദൂരെ നിന്ന് കേൾക്കും എന്ന വിശ്വാസത്തിലാണ് വിളിച്ചതെങ്കിൽ *കുഫ്റാകുന്നു.*

ഈ വിശ്വാസത്തോടെയല്ല വിളിച്ചതെങ്കിൽ കുഫ്റല്ലെങ്കിലും

*مگر کلمہ مشا بہ بکفرہے*

*കുഫ്റിനോട് സാദൃശ്യമുള്ള പദമാകുന്നു.*

{ആശയം.ഫതാവാറശീദിയ്യ:പേ:62}


*3)*

ഖസ്വീദ:ബുർദയിലെ

*يا أكرم الخلق مالي من ألوذبه.........*

അത് പോലെ തന്നെ

*يارسول الله أنظرحالنا*

*ياحبيب الله إسمع قالنا......*

തുടങ്ങിയവ ഗദ്യത്തിലായാലും,പദ്യത്തിലായാലും

 നിത്യമായി *വിർദായി* ചൊല്ലൽ

അല്ലാഹു അല്ലാത്തവരോട്

 സഹായാർത്ഥന നടത്തുന്നതിനോട് സാദൃശ്യമുള്ളതിനാൽ

*തൻസീഹിന്റെ കറാഹത്താകുന്നു.*

{ആശയം.ഫതാവാറശീദിയ്യ:പേ:64,65}


ആദ്യത്തെ വിശദീകരണത്തിൽ പൊതുജനങ്ങൾ ഒത്തുകൂടുന്ന മജ്ലിസുകളിലും, മഹ്ഫിലുകളിലും വിശുദ്ധ പ്രവാചകരെ വിളിക്കുന്നതിനെ വിരോധിക്കുമ്പോൾ അവസാനത്തെ വിശദീകരത്തിൽ ഗദ്യത്തിലായാലും,പദ്യത്തിലായാലും

(ഉദാ:- ഖസ്വീദ:ബുർദ ,

ദലാഇലുൽ ഖൈറാത്ത്) 

നിത്യമായി വളീഫയായി (വിർദായി) ചൊല്ലുന്നതിനേയും ഗങ്കോഹി തന്നെ വ്യക്തമായി തടയുന്ന വരികളാണ് നാം വായിച്ചത്.


നിരോധാജ്ഞക്ക് വേണ്ടി ഗങ്കോഹി വെളിപ്പെടുത്തിയ കാരണങ്ങൾ.............

 

👉ശിർക്കിനെ തോന്നിപ്പിക്കുന്ന

പദങ്ങളായതിനാലും,കുഫ് റിനോട് സാദൃശ്യമുള്ളതിനാലും

*يااكرم الخلق*  

*يارسول الله*

*ياحبيب الله*

തുടങ്ങിയവയെ ശക്തമായി തടയുന്ന തീവ്ര വഹാബികളായ ദേവ്ബന്ദീ തബ്ലീഗീ പുസ്തമാണ് നാം വായിച്ചത്.


Note.മുസ് ലിം ലോകത്തിൻ്റെ വിചാരധാരക്ക് വിരുദ്ധമായ ഇത്തരം ദേവ് ബന്ദീ വഹാബി ആദർശങ്ങളെ പ്രബോധനം ചെയ്യുന്ന മൊബൈൽ വഹാബിസ്‌റ്റുളാണ്  തബ്ലീഗീ ജമാഅത്തുകാരെന്ന് നാം കൃത്യമായി തിരിച്ചറിയുക.

..........................................................

*മുഹമ്മദ് ഇസ്മാഈൽ അംജദി*

*മഹാരാഷ്ട്ര*

*9819631650*

===========================

ഖുതുബയും ശ്രോദ്ധാക്കളുടെ ഉറക്കവും

 💐 *ഖുതുബയും  ശ്രോദ്ധാക്കളുടെ ഉറക്കവും* 💐


വെള്ളിയാഴ്ച ജുമുഅ ഖുതുബ നടക്കുന്ന സമയം   ജുമുഅയിൽ സംബന്ധിക്കുന്ന പലരും( ചിലപ്പോൾ നമ്മളും ) ഉറങ്ങിപ്പോകാറുണ്ട്. ഇതിനെ കുറിച്ച് എഴുതണമെന്ന് പല തവണ  ചിന്തിച്ചിട്ടുണ്ട്.. കാരണം ഇവിടെ രണ്ടു പ്രശ്നങ്ങൾ വരാനിടയുണ്ട്. ഒന്ന്,  ബുദ്ധിയുടെ വിവേകം നീങ്ങുന്ന രൂപത്തിൽ ഉറങ്ങിയാൽ വുളു നഷ്ടപ്പെടുമെന്നകാര്യം പലരും ശ്രദ്ധിക്കാറില്ല. മറ്റു ചിലരുടെ ധാരണ തൂങ്ങി ഉറങ്ങിയാൽ നിരുപാധികം വുളു മുറിയില്ല എന്നാണ്. ആ ധാരണ ശരിയല്ല. എന്നാൽ ഇവിടെ ഒരു സംശയം വരാനിടയുണ്ട് തൂങ്ങി ഉറങ്ങിയാൽ വുളു മുറിയില്ല എന്ന് വ്യാപകമായി കേൾക്കാറുണ്ടല്ലോ..?  മറുപടി: വുളു നഷ്ട്ടപ്പെടാത്ത ഉറക്കിന്  نُعَاس എന്നാണ് അറബിയിൽ ഉപയോഗിക്കുക. ഈ  പദത്തിന് തൂങ്ങി ഉറങ്ങുക  എന്ന് അർത്ഥം പറയപ്പെടാറുണ്ടെങ്കിലും ഇമാമുമാർ  പറഞ്ഞതിനോട് യോജിച്ച അർത്ഥം "വിവേകം നഷ്ട്ടപെടാത്ത നേരിയ ഉറക്കം" എന്നാണ്. ആ ഉറക്കിനെ ഫത് ഹുൽ മുഈനും തുഹ്ഫയുമെല്ലാം പരിചയപെടുത്തിയത് താഴെ പറയും വിധമാണ്. "തന്റെ പരിസരത്തുള്ളവരുടെ സംസാരമെല്ലാം  കേൾക്കുന്നുണ്ടെങ്കിലും അത്  മനസ്സിലാക്കാൻ കഴിയാത്തവിധത്തിലുള്ള ,വിവേകം പൂർണ്ണമായും നഷ്ട്ടപെടാത്ത ഉറക്ക്" അപ്പോൾ ഖുതുബയൊന്നും കേൾക്കാത്ത വിധം  തൂങ്ങിയുറങ്ങിയാൽ വുളു നഷ്ട്ടപെടുമെന്ന് ചുരുക്കം. എന്നാൽ വിവേകം നഷ്ട്ടപ്പെടും വിധം ഉറങ്ങിയാലും വുളു നഷ്ട്ടപെടാത്ത ഒരു രൂപമുണ്ട്. അതിന്റെ രൂപം ഇനിപറയും പ്രകാരമാണ്.  ഒരു വ്യക്തിയുടെ നിതംബത്തിന്റെയും ഭൂമിയുടെയും ഇടയിൽ വിടവില്ലാത്ത വിധം (ഉള്ളിൽനിന്നും വായു  പുറത്തേക്ക്  വരാത്തവിധം) ഉറങ്ങിയാൽ (ബുദ്ധിയുടെ വിവേകം നഷ്ടപ്പെട്ടാൽ പോലും ) വുളു മുറിയില്ല.  ഒരുപക്ഷേ നന്നായി മെലിഞ്ഞവർക്കിത് സാധ്യമാവണമെന്നില്ല. ( ഇപ്പറഞ്ഞ രൂപത്തിൽ ഉറങ്ങിയാലും വുളു പുതുക്കൽ സുന്നതുണ്ട് ) എന്നാൽ ഖുതുബയുടെ സമയത്ത് പലരും  മേൽപ്പറഞ്ഞ രൂപത്തിലല്ലാതെ ഉറങ്ങുകയും ശേഷം വുളു പുതുക്കാതെ ജുമാ നിസ്കാരത്തിൽ പങ്കെടുക്കുന്നതും ധാരാളമായി കാണാറുണ്ട്,അത്തരം ആളുകൾക്ക് ജുമുഅ  ലഭിക്കുന്നതല്ല,കാരണം അവരുടെ വുളു  നഷ്ടപ്പെട്ടിട്ടുണ്ട്.


ഖുതുബ സമയത്ത് ഉറങ്ങിയാലുള്ള   മറ്റൊരു പ്രശ്നം ഇതാണ്. അഥവാ, ജുമുഅ  ശരിയാവണമെങ്കിൽ, സ്വദേശികളായ പ്രായപൂർത്തിയായ  40 പേർ ഖുതുബയുടെ മുഴുവൻ  ഫർളുകൾ കേൾക്കൽ  നിർബന്ധമാണല്ലോ...

പല ജുമാ മഹല്ലുകളിലും കഷ്ടിച്ച് നാല്പതോ അന്പതോ  പേർ മാത്രമാണ് സ്വദേശികൾ ഉണ്ടാവുക. അവരിൽചിലർ ഖുത്തുബ സമയം ഉറങ്ങി,ഖുതുബയുടെ ഏതെങ്കിലും ഒരു ഫർള് 40 പേർ   കേൾക്കാതെ പോയാൽ പ്രബല വീക്ഷണമനുസരിച്ച് അവിടെ  സംബന്ധിച്ച മുഴുവനാളുകളുടെയും ജുമുഅ  നഷ്ടപ്പെടുന്നതാണ്. കാര്യം ഇത്തിരി ഗൗരവം തന്നെയാണ്. അതുകൊണ്ട് ഖുതുബ  സമയത്ത് ഉറങ്ങാതിരിക്കാനുള്ള മുൻകരുതലുകളെടുക്കാൻ നാമെല്ലാവരും ശ്രമിക്കേണ്ടതുണ്ട്. ജുമുഅയുടെ തലേ രാത്രി സ്വലാത്ത് പോലുള്ളതുകൊണ്ട് ജോലിയാകാൻ  ഉദ്ദേശിക്കാത്തവർ  വളരെ വേഗം കിടന്നുറങ്ങുകയും ജുമുഅയിൽ  സജീവമായി പങ്കെടുക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടതാണ്.എന്നു  മാത്രമല്ല  ഇശാഇനു ശേഷം ആവശ്യമില്ലാതെ (അതിഥിയോട് സംസാരിക്കുക, ഭാര്യയെ സന്തോഷിപ്പിക്കുക പോലുള്ളതല്ലാത്ത ) ഭൗതിക സംസാരം (എല്ലാ ദിവസവും) കറാഹതാണ്.


ഇവിടെ ഖത്തീബുമാർ ഒരു കാര്യം ശ്രദ്ധിക്കുന്നത് നന്നാവുമെന്ന് കരുതുന്നു.അതായത് ജുമുഅ  നിസ്കാരത്തെക്കാൾ ഖുതുബ ചുരുക്കൽ പ്രത്യേകം  സുന്നത്താണല്ലോ.. ജുമാ നിസ്കാരത്തിന് 8 മിനിറ്റാണെടുക്കുന്നതെങ്കിൽ,  രണ്ടു ഖുതുബയും കൂടി എഴോ അതിലും  താഴെയോ മിനിറ്റിൽ ഒതുക്കാൻ ശ്രമിക്കണം. ഈ സുന്നത്ത് പലപ്പോഴും ഖതീബുമാർ വിട്ടു പോകാറുണ്ട്.എന്നു മാത്രമല്ല  നിസ്കാരത്തെക്കാൾ ഖുതുബ ചുരുങ്ങൽ  ഒരു വ്യക്തിയുടെ പാണ്ഡിത്യത്തിന്റെ  അടയാളമാണ് എന്നാണല്ലോ ഇസ്ലാം പിഠിപ്പിക്കുന്നത് .. നിസ്കാരത്തെക്കാൾ ഖുതുബ ചുരുങ്ങുക എന്ന ഈ സുന്നത്ത് നടപ്പായാൽ ഒരു പരിധിവരെ സദസ്യരുടെ ഉറക്കിനു  പരിഹാരമാകാനും ഇടയുണ്ട് .


അത്യാവശ്യ ഇബാറതുകൾ തെഴെ ചേർക്കുന്നു..


⭕[عن عبدالله بن مسعود: رضي الله تعالى عنهما] أنَّ قِصرَ الخطبةِ وطولَ الصَّلاةِ مئنَّةٌ من فقِهِ الرَّجلِ فأطيلوا الصَّلاةَ واقصروا الخطبةَ فإنَّ منَ البيانِ سحرًا وإنَّهُ سيأتي بعدكم قومٌ يطيلونَ الخطبَ ويقصُرونَ الصَّلاةَ

(مجمع الزوائد٢/١٩٠)


⭕....ﻭﺫﻟﻚ؛ ﻷﻥ اﻟﻄﻮﻳﻠﺔ ﺗﻤﻞ ﻭﺗﻀﺠﺮ ﻭﻟﻷﻣﺮ ﻓﻲ ﺧﺒﺮ ﻣﺴﻠﻢ ﺑﻘﺼﺮﻫﺎ ﻭﺗﻄﻮﻳﻞ اﻟﺼﻼﺓ، ﻭﻗﺎﻝ ﺇﻥ ﺫﻟﻚ ﻣﻦ ﻓﻘﻪ اﻟﺮﺟﻞ....الخ تحفة٢/٤٦١


ﻗﻮﻟﻪ: ﻓﻲ ﺧﺒﺮ ﻣﺴﻠﻢ) ﻭﻫﻮ «ﺃﻃﻴﻠﻮا اﻟﺼﻼﺓ ﻭاﻗﺼﺮﻭا اﻟﺨﻄﺒﺔ» ﻧﻬﺎﻳﺔ (ﻗﻮﻟﻪ: ﻭﻗﺎﻝ ﺇﻟﺦ) ﺃﻱ ﻗﺎﻝ ﻣﺴﻠﻢ ﻓﻲ ﺧﺒﺮ ﺁﺧﺮ ﻭﻫﻮ «ﺃﻥ ﺻﻼﺗﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻛﺎﻧﺖ ﻗﺼﺪا ﻭﺧﻄﺒﺘﻪ ﻗﺼﺪا» ﻭﺃﻥ ﻗﺼﺮﻫﺎ ﻋﻼﻣﺔ ﻋﻠﻰ اﻟﻔﻘﻪ ﻧﻬﺎﻳﺔ

شرواني ٢/٤٦١


⭕ﻗﻠﺖ: ﻳﻜﺮﻩ ﺗﺴﻤﻴﺔ اﻟﻤﻐﺮﺏ ﻋﺸﺎء ﻭاﻟﻌﺸﺎء ﻋﺘﻤﺔ ﻭاﻟﻨﻮﻡ ﻗﺒﻠﻬﺎ ﻭاﻟﺤﺪﻳﺚ ﺑﻌﺪﻫﺎ ﺇﻻ ﻓﻲ ﺧﻴﺮ ﻭاﻟﻠﻪ ﺃﻋﻠﻢ

(منهاج)


⭕ﻭﻳﺴﺘﺤﺐ اﻟﻮﺿﻮء ﻟﻤﻦ ﻧﺎﻡ ﻣﺘﻤﻜﻨﺎ ﺧﺮﻭﺟﺎ ﻣﻦ اﻟﺨﻼﻑ ﻣﻐﻨﻲ ﻭﺃﺳﻨﻰ ﻭﻛﺮﺩﻱ ﻭﺷﻴﺨﻨﺎ

شرواني١/١٣٥


⭕(ﻗﻮﻟﻪ: اﻟﻨﻌﺎﺱ) ﻭﻫﻮ ﺃﻭاﺋﻞ اﻟﻨﻮﻡ ﻣﺎ ﻟﻢ ﻳﺰﻝ ﺗﻤﻴﻴﺰﻩ ﻛﺮﺩﻱ

شرواني ١/١٣٦


⭕ﻭﻣﻦ ﻋﻼﻣﺔ اﻟﻨﻌﺎﺱ ﺳﻤﺎﻉ ﻛﻼﻡ اﻟﺤﺎﺿﺮﻳﻦ ﻭﺇﻥ ﻟﻢ ﻳﻔﻬﻤﻪ.

(فتح المعين)


⭕ﻭﻻ ﻟﻤﻦ ﻧﺎﻡ ﻗﺎﻋﺪا ﻭﻫﻮ ﻫﺰﻳﻞ ﺑﻴﻦ ﺑﻌﺾ ﻣﻘﻌﺪﻩ ﻭﻣﻘﺮﻩ ﺗﺠﺎﻑ.

(محلي)


✍🏻9961303786

ഹജ്ജിന് നടന്ന് പോവലാണോ ഉത്തമം വാഹനത്തിൽ പോവലാണോ ഉത്തമം?*

 

അസ് ലം കാമിൽ സഖാഫി പര പങ്ങാടി

*ഹജ്ജിന് നടന്ന്
പോവലാണോ ഉത്തമം
വാഹനത്തിൽ പോവലാണോ ഉത്തമം?*

ഇമാം ശീറാസി റ പറയുന്നു
ഹജ്ജിന് വാഹനത്തിൽ പോവലാണ് ഏറ്റവും ശ്രേഷ്ടത . കാരണം തിരുനബി സ്വ വഹാനത്തിലാണ് ഹജ്ജിന് പോയത്. കർമങ്ങൾ നിർവഹിക്കാൻ അതാണ് സൗകര്യം.

قال المصنف رحمه الله تعالى ( ومن قدر على الحج راكبا وماشيا ، فالأفضل أن يحج راكبا { ; لأن النبي صلى الله عليه وسلم حج راكبا } ; ولأن الركوب أعون على المناسك )

ഇമാം നവവി റ പറയുന്നു.

( الشرح ) : المنصوص للشافعي رحمه الله تعالى في الإملاء وغيره ، أن الركوب في الحج أفضل من المشي ، ونص أنه إذا نذر الحج ماشيا لزمه ، وأنه إذا أوصى بحجه ماشيا لزم أن يستأجر عنه من يحج ماشيا

، وللأصحاب طريقان : ( أصحهما ) وبه قطع المصنف ومعظم العراقيين أن الركوب أفضل { لأن النبي صلى الله عليه وسلم حج راكبا } ; ولأنه أعون على المناسك والدعاء وسائر عباداته في طريقه ، وأنشط له ( والثاني ) : وهو مشهور في كتب الخراسانيين ، فيه قولان ( أصحهما ) : هذا ( والثاني ) : المشي [ ص: 74 ] لقوله صلى الله عليه وسلم لعائشة رضي الله عنها : { على قدر نصبك } وحكى الرافعي وغيره في باب النذر قولا ثالثا : أنهما سواء ، وقال ابن سريج : هما قبل الإحرام ، فإذا أحرم فالمشي أفضل .

ശാഫിഈ ഇമാം വെക്തമായി പറഞ്ഞത് ഹജ്ജ് യാത്ര നടത്തത്തേക്കാൾ ഏറ്റവും ശ്രേഷ്ടത വാഹനത്തിൽ പോവലാണ്. നടക്കാൻ നേർച്ചയാക്കിയൽ നടക്കൽ നിർബന്ധമാണ്.
നടത്തം ഉത്തമം എന്ന് അഭിപ്രായപെട്ട പണ്ഡിതരും ഉണ്ട് എന്നാൽ പ്രബല അഭിപ്രായം വാഹനം ഉത്തമം എന്നാണ്. (ശറഹുൽ മുഹദ്ധ ബ്)

وقال الغزالي : من سهل عليه المشي ، فهو أفضل في حقه ، ومن ضعف وساء خلقه بالمشي ، فالركوب أفضل ، والصحيح أن الركوب أفضل مطلقا ، وأجاب القائلون بهذا عن نصه في الوصية بالحج ماشيا أن الوصية يتبع فيها ما سماه الموصي ، وإن كان غيره أفضل ، ولهذا لو أوصى أن يتصدق عنه بدرهم لا يجوز التصدق عنه بدينار ، والله أعلم ( فرع ) : في مذاهب العلماء في الحج ماشيا وراكبا أيهما أفضل ؟ قد ذكرنا أن الصحيح في مذهبنا أن الراكب أفضل .

قال العبدري : وبه قال أكثر الفقهاء ، وقال داود : ماشيا أفضل واحتج بحديث عائشة أن النبي صلى الله عليه وسلم قال لعائشة : { ولكنها على قدر نفقتك - أو نصبك } - رواه البخاري ومسلم وفي رواية صحيحة : { على قدر عنائك ونصبك } وروى البيهقي بإسناده عن ابن عباس قال : " ما آسى على شيء ما آسى أني لم أحج ماشيا " وعن عبيدة وابن عمير قال ابن عباس : " ما ندمت على شيء فاتني في شبابي إلا أني لم أحج ماشيا " " ولقد حج الحسن بن علي خمسا وعشرين حجة ماشيا ، وإن النجائب لتقاد معه ولقد قاسم الله تعالى ماله ثلاث مرات ، حتى كان يعطي الخف ويمسك النعل " وابن عمير يقول ذلك رواية عن الحسن بن علي ، قال البيهقي : وقد روي فيه حديث مرفوع من رواية ابن عباس - وفيه ضعف - عن ابن عباس عن النبي صلى الله عليه وسلم قال : { من حج من مكة ماشيا حتى رجع إليها كتب له بكل خطوة سبعمائة حسنة من حسنات الحرم ، وحسنات الحرم الحسنة بمائة ألف حسنة } وهو ضعيف . وبإسناده عن مجاهد " { أن إبراهيم وإسماعيل حجا ماشيين } ومن حيث المعنى أن الأجر على قدر النصب ، قال المتولي : ولهذا كان الصوم في السفر أفضل من الفطر لمن أطاق الصوم ، وصيام الصيف أفضل . واحتج أصحابنا بالأحاديث الصحيحة { أن رسول الله صلى الله عليه وسلم حج راكبا } ( فإن [ ص: 75 ] قيل : ) حج راكبا لبيان الجواز ، وكان يواظب في معظم الأوقات على الصفة الكاملة ، فأما ما لم يفعله إلا مرة واحدة ، فلا يفعله إلا على أكمل وجوهه ومنه الحج ، فإنه لم يحج صلى الله عليه وسلم بعد الهجرة إلا حجة واحدة بإجماع المسلمين ، وهي حجة الوداع ، سميت بذلك ; لأنه ودع الناس فيها لا سيما وقد قال صلى الله عليه وسلم { لتأخذوا عني مناسككم } ; ولأنه أعون له على المناسك كما سبق والله أعلم .

( فرع ) : قال أصحابنا : الحج على المقتب والزاملة أفضل من المحمل لمن أطاق ذلك ، ودليل ذلك حديث ثمامة بن عبد الله بن أنس قال : " حج أنس على رحل ، ولم يكن صحيحا ، وحدث { أن رسول الله صلى الله عليه وسلم حج على رحل ، وكانت زاملة } رواه البخاري والله أعلم .

شرح المهذب

Wednesday, June 1, 2022

സദ്യകൾ.പത്ത് തരം സദ്യകൾ

 പത്ത് തരം സദ്യകൾ


ﻭَﺟُﻤْﻠَﺔُ اﻟْﻮَﻻَﺋِﻢِ ﻋَﺸْﺮَﺓٌ، ﻓَﻠِﻌَﻘْﺪِ اﻟﻨِّﻜَﺎﺡِ ﺇﻣْﻼَﻙٌ ﺑِﻜَﺴْﺮِ ﺃَﻭَّﻟِﻪِ.. ﻭَﻟِﻠﺪُّﺧُﻮﻝِ ﻓِﻴﻪِ ﻭَﻟِﻴﻤَﺔٌ ﻭَﻟِﻠْﻮِﻻَﺩَﺓِ ﺧُﺮْﺱٌ........الخ، ﻭَﻧَﻈَﻤَﻬَﺎ ﺑَﻌْﻀُﻬُﻢْ ﺑِﻘَﻮْﻟِﻪِ :


ﺇﻥَّ اﻟْﻮَﻻَﺋِﻢَ ﻓِﻲ ﻋَﺸْﺮٍ ﻣُﺠَﻤَّﻌَﺔٌ 

                ﺇﻣْﻼَﻙُ ﻋَﻘْﺪٍ ﻭَﺇِﻋْﺬَاﺭٌ ﻟِﻤَﻦْ ﺧَﺘَﻨَﺎ

ﻋُﺮْﺱٌ ﻭَﺧُﺮْﺱُ ﻧِﻔَﺎﺱٍ ﻭَاﻟْﻌَﻘِﻴﻘَﺔُ ﻣَﻊَ

                ﺣِﺬَاﻕِ ﺧَﺘْﻢٍ ﻭَﻣَﺄْﺩُﺑَﺔُ اﻟْﻤُﺮِﻳﺪِ ﺛَﻨَﺎ

ﻧَﻘِﻴﻌَﺔٌ ﻋِﻨْﺪَ ﻋَﻮْﺩٍ ﻟِﻠْﻤُﺴَﺎﻓِﺮِ ﻣَﻊَ 

                ﻭَﺿِﻴﻤَﺔٍ ﻟِﻤُﺼَﺎﺏٍ ﻣَﻊَ ﻭَﻛِﻴﺮَﺗِﻨَﺎ


(حاشية القليوبي:٣/٢٩٥)


ഇമാം ഖൽയൂബി (റ) പറയുന്നു: (ശരീഅത്ത് പരിചയപ്പെടുത്തുന്ന) സദ്യകൾ 10 വിധമാണ്.

 

1) ഇംലാക്:  നികാഹിന്റെ സദ്യ


2) ഇഅ്ദാര്‍ : ചേലാകര്‍മം ചെയ്യുന്ന സമയത്ത് നല്‍കുന്ന സദ്യയാണ്.


3) വലീമത്ത് : ഭാര്യയുമായി ശാരീരിക ബന്ധം കഴിഞ്ഞാല്‍ നല്‍കുന്ന സദ്യ


4) ഖുര്‍സ് : ഭാര്യ പ്രസവിച്ച സന്തോഷത്തില്‍ നല്‍കുന്ന സദ്യ 


5) അഖീഖത് : പ്രസവിച്ച കുട്ടിക്ക് വേണ്ടി മൃഗം അറുത്തുള്ള സദ്യ


6) ഹിദാഖ് : ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയാല്‍ നല്‍കുന്നത്


7) മഅ്ദുബത് : പ്രത്യേകിച്ചൊരു കാരണവുമില്ലാതെ നല്‍കുന്ന സദ്യ


8) നഖീഅത് : യാത്ര കഴിഞ്ഞ് വന്നാല്‍ കൊടുക്കുന്നത്.  


9) വളീമത് : വിപത്തില്‍ നിന്ന് മോചനം ലഭിച്ച സന്തോഷത്തില്‍ നല്‍കുന്ന സദ്യ.  


10) വകീറത് : കെട്ടിടമുണ്ടാക്കിയ സന്തോഷത്തില്‍ നല്‍കുന്ന സദ്യ

 

 (ഖല്‍യൂബി 3/295)

Monday, May 30, 2022

ജഹ്‌ല്_എന്നാൽ_വിവരമില്ലായ്മയോ..?

 🌟🌟🌟🌟🌟 


✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം 


#ജഹ്‌ല്_എന്നാൽ_വിവരമില്ലായ്മയോ..?


ജഹ്‌ല് - എന്നതിനർത്ഥം 'വിവരമില്ലായ്മ' എന്നല്ല. അങ്ങനെയാണ് മിക്ക പേരും ധരിച്ചിരിക്കുന്നത്. മറിച്ച് 'വിവരക്കേട്' എന്നാണ് അതിനെ വിവക്ഷിക്കേണ്ടത്. #ഇമാം_അൽ_ഹറമൈനി (റ) പറയുന്നു: 


وَالْجَهْلُ تَصَوُّر الشَّيْءِ عَلَى خِلَافِ مَا هُوَ بِهِ فِي الْوَاقِع. اه 


"ഒരു കാര്യത്തെ, അതിന്റെ യാഥാർത്ഥ്യത്തിനെതിരെ മനസ്സിലാക്കുന്നതാണ് ജഹ്‌ല് .." (വറഖാത് - പേ:12) സമാനമായ വിശദീകരണം തന്നെ #ഇമാം_താജുദ്ദീൻ_അസ്സുബുകീ (റ) വും പറയുന്നത് കാണാം: 


وَالْجَهْلُ انْتِفَاءُ الْعِلْم بِالْمَقْصُود وَقِيلَ تَصَوُّر الْمَعْلُومِ عَلَى خِلَافِ هَيْئَتِه. اه 


ഇത്തരക്കാർക്ക് തനിക്ക് വിവരമില്ലെന്ന വിവരവുമുണ്ടാകാത്തതിനാൽ ഇതിന് 'ജഹ്‌ല് മുറക്കബ്' എന്നും അറിയേണ്ടതിനെക്കുറിച്ച് വിവരമില്ലാത്ത പ്പോൾ - അതിന് 'ജഹ്‌ല്' എന്നുമാണ് വിശേഷിപ്പിക്കുക. ഇങ്ങനെ #ഇമാം_മഹല്ലി (റ), ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. (ജംഉൽ ജവാമിഅ്: 1/161-163). 


പ്രസ്തുത 'വിവരമില്ലായ്മ'യെയും 'വിവരക്കേടി'നെയുമാണ് ഹദീസ് വചനങ്ങളിൽ അവസാന നാളിന്റെ അടയാളങ്ങളായി അറിയിച്ചതും. അല്ലാതെ 'അറിവില്ലാതിരിക്കുക' - എന്നാണെങ്കിൽ കാലം അതിനെ ശരിവെക്കുന്നില്ല. എന്തോരം അറിവുകളാണിവിടെ ! ടെക്നോളജി രംഗത്ത് അറിവിന്റെയും കണ്ടുപിടിത്തങ്ങളുടെയും വൻ സ്ഫോടനങ്ങൾ തന്നെ നടന്നിരിക്കുന്നു. മൂല്യമുള്ള ബിരുദധാരികൾ ധാരാളം. ഏത് മേഖലയിലും ഇങ്ങനെ തന്നെ. 


പക്ഷേ, മതപരമായ അറിവിന്റെ കാര്യത്തിൽ മേലുദ്ധരിച്ച രണ്ട് 'ജഹ്‌ലും' വർദ്ധിക്കുക തന്നെയാണ്. അതായത് ഹദീസ് വചനം പുലരുകയാണ് - എന്ന് സാരം. 


നിർബന്ധമായും അറിഞ്ഞിരിക്കേണ്ട എത്രയെത്ര കാര്യങ്ങളാണ് വിശ്വാസികളിൽ ഇല്ലാതായത്? ഉള്ള അറിവുകൾ തന്നെ അവയുടെ നിബന്ധനകളും സാങ്കേതികത്വവും മനസ്സിലാക്കാതെ - യാഥാർത്ഥ്യത്തിനെതിരെ വിശ്വസിച്ചു പോയ എത്ര 'ജഹ്‌ല് മുറക്കബുകളാ'ണേയ് ...! 


ഒന്നുകൂടെ പറഞ്ഞാൽ, 'ഇൽമ്' - 'ജഹ്‌ല്' ഇവ പരസ്പര വൈരുദ്ധ്യങ്ങളാണെന്നിരിക്കെ (നഖീള്വ:) 'ഇൽമ്' ആയി ഗണിക്കാൻ കഴിയാത്തതെല്ലാം 'ജഹ്‌ല്' ആയിരിക്കണം. ഇൽമ് - എന്നാൽ യാഥാർത്ഥ്യത്തിനോട് യോജിച്ച് കൊണ്ടുള്ള അടിയുറച്ച വിശ്വാസം എന്നാണ് (ജംഉൽ ജവാമിഅ്: 1/152). അപ്പോൾ ഉള്ളതിന് വിരുദ്ധമായി വല്ലവനും മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ- അത് അടിയുറച്ച് വിശ്വസിച്ചിട്ടുണ്ടെങ്കിൽ പോലും 'ജഹ്‌ല്' തന്നെ! 


#ഇമാം_ബുഖാരി(റ) യും  #ഇമാം_മുസ്‌ലിമും(റ) ഉദ്ധരിക്കുന്ന പ്രസിദ്ധമായ ഹദീസ് നോക്കൂ: 


اتَّخَذَ النَّاسُ رُؤُوساً جُهَّالاً، فَسُئِلُوا فَأفْتوا بِغَيْرِ عِلْمٍ، فَضَلُّوا وَأضَلُّوا. (متفق عليه)

'അവസാനകാലമായാൽ വിവരമില്ലാത്തവരെ ജനങ്ങൾ നേതാക്കന്മാരായി വാഴ്ത്തുകയും പ്രശ്നങ്ങൾ വരുമ്പഴേക്ക് ഉടനടി ചിന്തിക്കാതെ മത നിയമങ്ങൾ 'ഫത്‌വാ' - കളായി പറയുമെന്നും -' ഹദീസിൽ വിവരിച്ചത് ഈ 'വിവരക്കേട്' വിളമ്പുന്നവരെ സംബന്ധിച്ചു തന്നെയാണ്. 


#അബൂ_ഹുറൈറ: (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം: 


"سَيَأْتِي عَلَى النّاسِ سَنَوَاتٌ خَدَّاعَاتٌ يُصَدَّقُ فِيهَا الْكَاذِبُ وَيُكَذَّبُ فِيهَا الصَّادِق". (رواه ابن ماجه: ٤٠٣٦) 


'കള്ളം' പറയുന്നവരെ മിക്കപേരും ശരിവെക്കുന്നു, ഉള്ളത് പറഞ്ഞാലോ- എല്ലാവരും ചേർന്ന് തള്ളിപ്പറയുകയും ചെയ്യുന്നു - എങ്കിൽ അന്ത്യനാളിനെ പ്രതീക്ഷിക്കാമെന്ന് പറഞ്ഞതും ഇവരെക്കുറിച്ചല്ലാതെ പിന്നെന്താണ്? ഈ ഹദീസിൽ പറഞ്ഞ 'കാദിബ്' മതനിയമങ്ങളെയും വിശ്വാസത്തെയും വേണ്ടവിധം മനസ്സിലാക്കാതെ തെറ്റിദ്ധരിച്ച് 'വിവരക്കേട്' പറയുന്നവർ എന്ന് തന്നെ മനസ്സിലാക്കാം. 'സ്വാദിഖ്' എന്നാൽ അവയെ യഥാവിധി അറിഞ്ഞവനും. പിന്നെ

فَعَّلَ - تفعيل

'വസ്നി'ന്  കൂടുതലായി ചെയ്യുക എന്ന അർത്ഥമുണ്ടെന്ന് അൽഫിയ്യ:യുടെ

ﻓِﻌْﻼَﻝٌ اﻭ ﻓَﻌْﻠَﻠَﺔٌ ﻟِﻔَﻌْﻠَﻼَ  # ﻭَاﺟْﻌَﻞْ ﻣَﻘِﻴﺴًﺎ ﺛَﺎﻧِﻴًﺎ ﻻَ ﺃَﻭَّﻻ

എന്ന ബൈതിനെ വിശദീകരിക്കുന്നിടത്ത്

حاشية الصبان

ലും മറ്റു പലയിടത്തും വിശദീകരിച്ചിട്ടുണ്ട്. അതിനാലാണ് 'മിക്കപേരും' എന്ന് പറയുന്നത്. വർത്തമാനകാലം ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. 


മനുഷ്യർ നാല് വിഭാഗമണെന്നും അവരിൽ തനിക്ക് വിവരമില്ലെന്ന വിവരമില്ലാത്ത - ഇക്കൂട്ടർ ശൈത്വാൻമാരാണെന്നും അവരെ അടുപ്പിച്ചേക്കരുതെന്നും #ഇമാം_അൽ_ഖലീലീ (റ) പറഞ്ഞതായി തഫ്സീറുർറാസിയിലുണ്ട് (സൂറ: അൽ -ബഖറ: 31 ന്റെ വ്യഖ്യാനത്തിൽ കാണാം). 


അന്ത്യനാളിന്റെ മോശപ്പെട്ട അടയാളങ്ങളിൽ ഈ 'ജഹ്‌ലി' നെ തിരുനബി (സ്വ) ഒരു താക്കീതെന്നോണം വിവരിച്ചു തന്നത് അതിൽ പെട്ടുപോകാതിരിക്കാൻ തന്നെയാണ്. ഇത്തരം കാര്യങ്ങളിൽ നിന്നും ഞാൻ സുരക്ഷിതനാണെന്ന ചിന്ത നമുക്കാർക്കും ഉണ്ടാവാൻ പാടില്ല. പടച്ച റബ്ബ് ഇത്തരക്കാരിൽ നമ്മെ ആരെയും ഉൾപ്പെടുത്താതിരിക്കട്ടെ - ആമീൻ. 


(കേട്ടെഴുത്ത് -

അബൂ ഹസന: ഊരകം)

💫  

.

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...