നബി സ്വ സ്വന്തത്തിന് േവേണ്ടി അഖീഖ അറുത്തതു
മൗലിദ് നടത്തൽ പുണ്യമാണ്
﷽ ഇസ്‌ലാമിക പഠനത്തിനായി ഈ ബ്ലോഗ് തീർച്ചയായും നിങ്ങൾക്ക് ഉപകരിക്കട്ടെ . മുകളിൽ ഇടത് വശത്ത് ആവശ്യമായവ സെർച്ച് ചെയ്യുക . ദുആ വസ്വിയത്തോടെ : അസ് ലം കാമിലി الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي
*ذكرى غزوة بـدر الكـبـرى-[يوم الفرقان يوم الـتـقـى الجمعان]*
====
*ബദ്ര്‍ ദിനം:-*
=========
ബദ്ര്‍ യുദ്ധം നടന്നത് റമളാന്‍ പതിനേഴിനാണ്, സത്യവും അസത്യവും വേര്‍തിരിഞ്ഞ, വ്യക്തമാക്കപ്പെട്ട ദിനമാണത്. ബദ്,ര്‍ യുദ്ധത്തി ന്റെ കാരണങ്ങളും പാശ്ചാത്തല ചരിത്രങ്ങളും വിശാലമായി അവതരിപ്പിക്കേണ്ടതാണ്. അന്നേദിനം വിശുദ്ദ ഇസ്,ലാമില്‍ പവിത്ര മാക്കപ്പെട്ട ദിനമാണത്.. ആ ബദ്ര്‍ സ്മരണ ലോകമുസ്,ലിംകള്‍ എക്കാലത്തും നിരാക്ഷേപം നടത്തി ക്കൊണ്ടിരിക്കുകയും ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത ബദ്,രീങ്ങളുടെ പ്രകീര്‍ത്തനങ്ങള്‍ പാടുകയും പറയുകയും ചെയ്യുന്നു, ആ മഹത്തുക്കളുടെ പേരില്‍ ഭക്ഷണം ദാനം ചെയ്തു കൊണ്ടിരിക്കുന്നു, ഖേദകരമെന്നുപറയട്ടെ ഇപ്പോള്‍ചിലയാളുകള്‍ മുസ്,ലിംകള്‍ അനുവര്‍ത്തിച്ചു വരുന്ന ബദ്,രീങ്ങ ളേയും മറ്റു ശുഹദാക്കളേയും മഹത്തുക്കളേയും സ്മരിക്കുന്നതും അവരുടെ പ്രകീര്‍ത്തനങ്ങള്‍ പറയുന്നതും ബിദ്അത്തും പുത്തനാ ചാരവുമാണെന്ന് വാദിച്ചു കൊണ്ട് സാധാരണക്കാരെ ആശയകുഴപ്പത്തിലാക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അതോ ടൊപ്പം വിമര്‍ശിക്കുന്നവര്‍ തന്നെ അവരുടെ പ്രസ്ഥാന നേതാക്കളുടെ മദ്ഹുകളും അനുസ്മരണങ്ങളും അവരുടെ മാസികകളില് ഗദ്യമായും പദ്യമായും ലേഖനങ്ങളായും പ്രസിദ്ധീകരിക്കുകയും സ്റ്റേജുകളില്‍ അനുസ്മരണ പ്രഭാഷണങ്ങളും പരിപാടികളും സംഘ ടിപ്പിക്കുകയും ചെയ്യുന്നു എന്ന വിരോധാഭാസവും നാം കണ്ടു കൊണ്ടിരിക്കുന്നു. ഇങ്ങിനെ മുസ്,ലിംകള്‍ ചെയ്യുന്ന എല്ലാ സല്‍കര്‍ മ്മങ്ങള്‍ക്കും അള്ള് വെക്കുന്ന ഒഹാബീ പ്രസ്ഥാനക്കാരും മറ്റും ബദ്ര്‍ ദിന സ്മരണയും മറ്റു മഹത്തുക്കളെ സ്മരിക്കുന്ന പരിപാ ടികളും വലിയ പാതകമായി ചിത്രീകരിക്കുകയും അതുവഴി സാധാരണക്കാരെ തെറ്റുദ്ധരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കു കയാണ്. എന്നാല്‍ ബദ്ര്‍ദിനം അനുസ്മരിക്കേണ്ടതുണ്ടോ എന്ന് നമുക്കൊന്ന് പരിശോധിക്കാം. ബദ്ര്‍ദിനം ലോകമുസ്,ലിംകള്‍ക്ക് വലിയ അനുഗ്രഹമായിരുന്നു എന്ന സത്യം ബുദ്ധിയുള്ള ആരും സമ്മതിക്കുന്ന വസ്തുതയാണ്. എങ്കില്‍ അല്ലാഹു അവന്റെ വിശു ദ്ധ ഖുര്‍ആനിലൂടെ പഠിപ്പിക്കുന്നത് കാണുക, അല്ലാഹു പറയുന്നു:
وذكّرهم بأيام الله إنَّ فِي ذَٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ (سورة إبراهيم-الآية:5)
അല്ലാഹു പറയുന്നു: അവരോട് അല്ലാഹുവിന്റെ "അയ്യാമു" കളെ കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊടുക്കുക. നിശ്ചയം അങ്ങി നെ ചെയ്യുന്നതില്‍ അധികമായി ക്ഷമകൈകൊള്ളുന്നവരും അധികമായി നന്ദിചെയ്യുന്നവരുമായ മുഴുവന്‍ ആളുകള്‍ക്കും ദൃഷ്ടാന്തമുണ്ട്. (സൂറ:ഇബ്,റാഹീം-സൂക്തം:5). ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത് കാണുക:
عن ابن عباس عن أبي بن كعب عن النبيّ صلى الله عليه وسلم: في قوله يبارك وتعالى: [وذكّرهم بأيّام الله] قال: بنعم الله تبارك وتعالى. (تفسير ابن كثير:4/478)
സ്വഹാബീ വര്യന്മാരായ മഹാനായ റഈസുല്‍ മുഫസ്സിരീന്‍ ഇബ്നു അബ്ബാസ്(റ)വും മഹാനായ ഉബയ്യുബ്നു കഅ്‌ബ് (റ)വും നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: "അവരോട് അങ്ങ് അല്ലാഹുവിന്റെ ദിനങ്ങളെ പറ്റി പറഞ്ഞു കൊടുക്കണം" അതായത് "അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ പറ്റി അവരെ ഓര്‍മ്മിപ്പിക്കണം". ഇബ്നുകസീര്‍ തന്റെ(തഫ്സീറുല്‍ ഖുര്‍ആനില്‍അളീം:4/478)ല്‍ വ്യാഖ്യാനിച്ചതായി കാണാം. ഈ ആയത്തില്‍ പറഞ്ഞ അനുഗ്രഹം ഏതാ ണെന്നു കൂടി മുഫസ്സിറുകള്‍ പഠിപ്പിച്ചിട്ടുണ്ട് അതവാ മഹാനായ മൂസാനബി(അ)നെ തന്റെ ശത്രുവായ ഫിര്‍ഔനില്‍ നിന്നും പരിവാരങ്ങളില്‍നിന്നും രക്ഷപ്പെടുത്തുകയും, നൈല്‍ നദിയെ രണ്ടായി പിളര്‍ത്തി രക്ഷപ്പെടുകയും ചെയ്തതു പോലുള്ള അല്ലാഹു മൂസാ നബി(അ)ന്നും അനുയായികള്‍ക്കും ചെയ്തു കൊടുത്ത അനുഗ്രഹങ്ങള്‍ സ്മരിക്കാനാണ് അല്ലാഹു കല്പിക്കുന്നത്. ഇക്കാര്യം വളരെ വ്യക്തമായി ഹാഫിള് ഇബ്നുകസീര്‍ തന്റെ തഫ്സീറില്‍ വ്യാഖ്യാനിച്ചതാ യി കാണാം. ഇബ്നു കസീറിന്റെ തഫ്സീര്‍ ഏറ്റവും പ്രാമാണിക തഫ്സീറാണെന്ന് ഒഹാബീ പ്രസ്ഥാനത്തിന്റെ ആശയ പ്രചരണ രംഗത്തെ ശക്തിദുര്‍ഘമായി ഒഹാബികള്‍തന്നെ പരിചയപ്പെടുത്തിയ ഔദ്യോഗിക മുഖപത്രമായ (അല്‍മനാര്‍-2000,ജൂലായ്-ലക്ക)ത്തിലും, മുജാഹിദ് പ്രസ്ഥാനം പിളരുന്നതിന്ന് മുമ്പ് അവരുടെ പ്രസിദ്ധീകരണ വിഭാഗമായ "യുവത" പുറത്തിറക്കിയ (ഖുര്‍ആന്റെ വെളിച്ചം) എന്ന ബുക്കിന്റെ (പേജ്/10,ലും, 44.ലും) പറഞ്ഞതായി കാണാവുന്നതുമാണ്. ഈ ആയത്ത് ഇബ്നുകസീര്‍ വ്യാഖ്യാനിച്ചതു പോലെ ഹിജ്റ:502.ല്‍ വഫാത്തായ ഇമാം ഖത്വീബുത്തിബ്,രീസി(റ) തന്റെ (അല്‍മുലഖ്ഖസ്വു മിന്‍ ഇഅറാബില്‍ ഖുര്‍ആന്‍:പേജ്/94)ലും, ഹിജ്റ:310.ല്‍ വഫാത്തായ ഇമാം ഇബ്നുജരീര്‍ അത്ത്വബ്രി(റ) തന്റെ (തഫ്സീര്‍:13/594,595)ലും, ഹിജ്റ:671.ല്‍ വഫാത്തായ ഇമാം ഖുര്‍ത്വുബി(റ)തന്റെ (അല്‍ജാമിഉ ലിഅഹ്ക്കാമില്‍ ഖുര്‍ആന്‍:12/106)ലും, ഹിജ്റ:516.ല്‍ വഫാത്തായ മുഹ്,യിസ്സുന്ന ഇമാം ബഗ്വവി(റ) തന്റെ തഫ്സീറായ (മആലിമുത്തന്‍സീ ല്‍:4/335)ലും, എത്രത്തൊളം 1956.ല്‍ മരണപ്പെട്ട സൗദിയിലെ സലഫീ നേതാവായിരുന്ന "നാസിറുസ്സഅദി" വരെ തന്റെ (തഫ്സീര്‍:പേജ്/418)ലും വ്യഖ്യാനിച്ചതായി കാണാം.
മഹാനായ ഇമാം അഹ്മദു ബ്നു ഹമ്പല്‍(റ) തന്റെ മുസ്നദില്‍ റിപ്പോറ്ട്ട് ചെയ്യുന്നു:
روى عبد الله ابن أحمد بن حنبل عن ابن عباس، عن أبي بن كعب، عن النبي صلى الله عليه وسلم في قوله تبارك وتعالى {وذكّرهم بأيام الله} قال بنعم الله تبارك وتعالى . (مسند الإمام أحمد:رقم الحديث-20207)
മഹാനായ ഇബ്നുഅബ്ബസ്(റ) ഉബയ്യുബ്നു കഅബ്(റ) എന്നിവരും നബി(സ്വ)യില്‍ നിന്നും സൂറ:ഇബ്റാഹീമിലെ അഞ്ചാം സൂക്തത്തില്‍ പറഞ്ഞത് "അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ സ്മരിക്കണം" എന്നാണു പഠിപ്പിച്ചിട്ടുള്ളത്. (മുസ്നദുല്‍ ഇമാം അഹ്മദ്:ഹദീസ് നമ്പര്‍:20207)ല്‍ കാണാവുന്നതാണ്. എന്നാല്‍ അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹങ്ങ ളില്‍ വളരെ പ്രധാനപ്പെട്ടതും നാം എപ്പോഴും ഓര്‍ത്തിരിക്കേണ്ടതും ഓര്‍മ്മിപ്പിക്കേണ്ടതുമായ മഹത്തായ അനുഗ്രഹമാ ണു സത്യം ജയിച്ചടക്കുകയും അസത്യം തകര്‍ന്നടിയുകയും ചെയ്ത ബദ്ര്‍ ദിനം, അല്ലാഹു തന്നെ ആ ബദ്റിന്റെ മഹത്വ വും ബദ്റില്‍ പങ്കെടുത്ത സ്വഹാബത്തിന്റെ മഹത്വവും വിശുദ്ധ ഖുര്‍ആനില്‍ പഠിപ്പിച്ചതായി കാണാം, മാത്രമല്ല ആ ബദ്റ് ദിനത്തെ അല്ലാഹു ഖുര്‍ആനില്‍ വിശേഷിപ്പിച്ചതു തന്നെ "യൗമുല്‍ഫുര്‍ഖാന്‍" (സത്യവും അസത്യവും വേര്‍തിരിഞ്ഞ ദിനം) എന്നാണ്. ആ ദിവസം ഒരു മുസ്,ലിമിനെ സംബന്ധിച്ചിടത്തോളം വിസ്മരിക്കാന്‍ സാധിക്കില്ല. അതു കൊണ്ടാണ് ലോകത്തുള്ള സത്യവിശ്വാസികള്‍ ബദ്റ് സമരണ പുതുക്കുകയും ബദ്റില്‍ പങ്കെടുത്ത മഹാന്മാരായ സ്വാഹാബാക്കളേ യും നബി(സ്വ)യേയും പ്രകീര്‍ത്തിക്കുകയും അന്നേ ദിനം ഭക്ഷണം ഉണ്ടാക്കി ദാനം ചെയ്യുകയും ചെയ്യുന്നത്. ഈ പ്രവര്‍ത്തിക്ക് സ്വഹാബത്തിന്റെയും നബി(സ്വ)യുടെ തന്നെയും പ്രവര്‍ത്തിയില്‍ നമുക്ക് രേഖയുണ്ട്.
ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ റിപ്പോറ്ട്ട് ചെയ്യുന്നു:
حَدَّثَنَا مُسَدَّدٌ حَدَّثَنَا بِشْرُ بْنُ الْمُفَضَّلِ حَدَّثَنَا خَالِدُ بْنُ ذَكْوَانَ قَالَ قَالَتِ الرُّبَيِّعُ بِنْتُ مُعَوِّذٍ ابْنِ عَفْرَاءَ. جَاءَ النَّبِىُّ صلى الله عليه وسلم: فَدَخَلَ حِينَ بُنِىَ عَلَىَّ ، فَجَلَسَ عَلَى فِرَاشِى كَمَجْلِسِكَ مِنِّى، فَجَعَلَتْ جُوَيْرِيَاتٌ لَنَا يَضْرِبْنَ بِالدُّفِّ وَيَنْدُبْنَ مَنْ قُتِلَ مِنْ آبَائِى يَوْمَ بَدْرٍ ، إِذْ قَالَتْ إِحْدَاهُنَّ وَفِينَا نَبِىٌّ يَعْلَمُ مَا فِى غَدٍ. فَقَالَ: دَعِى هَذِهِ، وَقُولِى بِالَّذِى كُنْتِ تَقُولِينَ. (صحيح البخاري: رقم الحديث: 5147)و(4001)
റുബയ്യിഉ ബിന്‍,ത്ത് മുഅവ്വിദുബ്നുല്‍ അഫ്റാഅ്(റ)പറയുന്നു: എന്റെ കല്ല്യാണ ദിവസം നബി(സ്വ) എന്റെ വീട്ടിലേ ക്കു വന്നു, ആ സമയത്ത് ചെറിയ പെണ്‍കുട്ടികള്‍ ദഫ് മുട്ടി ക്കൊണ്ട് എന്റെ പിതാക്കളില്‍ നിന്ന് ബദ്റ് യുദ്ധത്തില്‍ ശഹീദായവരെ പ്രകീര്‍ത്തിച്ചു പാട്ടു പാടുകയായിരുന്നു, മഹാനായ നബി(സ്വ) സദസ്സിലേക്ക് കടന്നുവന്നപ്പോള്‍ ആ കൂട്ട ത്തില്‍ ഒരു കുട്ടി (وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ) (ഞങ്ങളില്‍ ഒരു നബിയുണ്ട്, ആ നബി നാളെ സംഭവിക്കുന്ന കാര്യങ്ങള്‍ അറിയു ന്നവരാണ്) എന്ന അര്‍ത്ഥം വരുന്ന പാട്ടുപാടുകയും ചെയ്തു, ആ സമയത്ത് നബി(സ്വ) പറഞ്ഞു നിങ്ങള്‍ എന്നെ കുറിച്ച് പാടുന്നത് നിര്‍ത്തി നിങ്ങള്‍ ഇതുവരെ പാടിയിരുന്ന നിങ്ങളുടെ പിതാക്കളായ ബദ്,രീങ്ങളുടെ മദ്ഹുകള്‍ തന്നെ തുടര്‍ന്നോളൂ, (സ്വഹീഹുല്‍ ബുഖാരി:ഹദീസ് നമ്പര്‍:5147). ഈ ഹദീസ് വ്യാഖ്യാനിച്ചു ശൈഖുല്‍ ഇസ്,ലാം ഇമാം സകരി യ്യല്‍ അന്‍സ്വാരി(റ) പറയുന്നു:
)كُنْتِ تَقُولِينَ) أَيْ مِنَ الْـمَدْحِ وَالثَّنَاءِ الْمُتَعَلِّقِينَ بِالْمَغَازِي وَالشَّجَاعَةِ وَنَحْوِهِمَا. (تُحْفَةُ الْبَارِي بِشَرَحِ صَحِيحِ الْبُخَارِي :5/341) لِشَيْخِ الْإِسْلاَمْ زَكَرِيَّا الْأَنْصَارِيِّ رَحِمَهُ الله – ت:926هــ
ഈ ഹദീസില്‍ നിങ്ങള്‍ ബദ്,രീങ്ങളെ കുറിച്ച് പറഞ്ഞിരുന്നത് തന്നെ പറഞ്ഞോളൂ എന്ന് പറഞ്ഞതു കൊണ്ട് ഉദ്ധേശം ബദ്,രീങ്ങളുടെ മദ്ഹും അവരെ വാഴ്ത്തിപ്പറയലും അവരുടെ ധീരതയെ കുറിച്ച് പറയലും ബദ്ര്‍ യുദ്ധത്തിന്റെ ചരിത്രം അവതരിപ്പിക്കലുമൊക്കെയാണ്". ഹിജ്റ:926.ല്‍ വഫാത്തായ അല്‍ഇമാം ശൈഖുല്‍ഇസ്,ലാം സകരിയ്യല്‍ അന്‍സ്വാ രി(റ) വിന്റെ(തുഹ്ഫത്തുല്‍ ബാരി ബിശറഹി സ്വഹീഹില്‍ ബുഖാരി:5/341)ല്‍ വിവരിച്ചതായി കാണാം.
ഈ ഹദീസില്‍ നമുക്ക് മറ്റൊരു പാഠവും കൂടിയുണ്ട് അതായത് നബി(സ്വ) വീട്ടിലേക്ക് കടന്നു വന്ന സമയത്ത് ഒരു കുഞ്ഞുപെണ്‍കുട്ടി, നബി(സ്വ)യെ വാഴ്ത്തിക്കൊണ്ട് "ഞങ്ങളില്‍ ഒരു നബിയുണ്ട്, നാളെ സംഭവിക്കുന്ന കാര്യങ്ങള്‍ മുന്നേ പ്രവചിക്കുന്നവരാണ്" എന്ന് പാടിയത് നബി(സ്വ) മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന് ആ കുട്ടികള്‍ മനസ്സിലാ ക്കിയത് കൊണ്ടാണ്, ആ കുട്ടികള്‍ക്ക് അത് ആരു പറഞ്ഞുകൊടുത്തു!, അവരുടെ പിതാക്കളും മാതാക്കളും തന്നെ പഠിപ്പിച്ചു കൊടുത്തു!!, അതവാ സ്വഹാബത്തിന്റെ വിശ്വാസം നബി(സ്വ)ക്ക് ഗ്വൈബ് (മറഞ്ഞകാര്യങ്ങള്‍) അറിയാന്‍ സാധിക്കുമെന്നതായിരുന്നു എന്ന വിശ്വാസമാണു സ്വഹാബത്തിനുണ്ടായിരുന്നത് എന്നു വ്യക്തം.
അപ്പോള്‍ പിന്നെ ഒഹാബികള്‍ സാധാരണ പറയാറുള്ളത്, പെണ്‍കുട്ടി അങ്ങിനെ പാടിയ സമയത്ത് നബി(സ്വ) അതിനെ വിലക്കിയിട്ടുണ്ട് എന്നാണ്, എന്നാല്‍ നമുക്ക് പറയാനുള്ളത് ആകുട്ടികളെ നബി(സ്വ)തടഞ്ഞത് നബി(സ്വ) ഗ്വൈബ് അറിയു കയില്ല, അതുകൊണ്ട് അങ്ങിനെ പാടാന്‍ പാടില്ലാ എന്ന നിലക്കല്ല, മറിച്ച് എന്റെ മദ്ഹ് ഇപ്പോള്‍ പാടേണ്ടതില്ല, ആദ്യം നിങ്ങള്‍ പാടിയിരുന്ന നിങ്ങളുടെ പിതാക്കളായ ബദ്,രീങ്ങളുടെ മദ്ഹുകള്‍ തന്നെ തുടര്‍ന്നോളൂ എന്ന അര്‍ത്ഥത്തിലാണ്, അല്ലായിരുന്നുവെങ്കില്‍ നബി(സ്വ) ആ കുട്ടികളെ പഠിപ്പിക്കേണ്ടിയിരുന്നത് ഹദീസില്‍ പറഞ്ഞ രീതിയിലല്ല മറിച്ച് എനി ക്ക് ഗ്വൈബ് അറിയുകയില്ല ഗ്വൈബ് അറിയുന്നവന്‍ അല്ലാഹു മാത്രമാണ് എന്ന് വ്യക്തമായി ആ കുട്ടികളെ ബോധ്യ പ്പെടുത്തുകയാണു നബി(സ്വ) ചെയ്യേണ്ടിയിരുന്നത്. മഹനായ നബി(സ്വ). എന്നു മാത്രമല്ല ആഹദീസ് വിശദീകരിച്ച ഇമാമു കളാരും നബി(സ്വ) ആപറഞ്ഞതില്‍ നബി(സ്വ) മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ സാധിക്കില്ല എന്നതിന്ന് തെളിവാണെന്ന് പറഞ്ഞിട്ടുമില്ല. മറിച്ച് നബി(സ്വ) ഗ്വൈബായകാര്യങ്ങല്‍ അറിയുമെന്നാണ് ഇമാമുകളൊക്കെ അവരുടെ കിത്താബുകളില്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ളത്.
ഇമാംബുഖാരി(റ)യുടെ ഈഹദീസ് മഹാന്മാരെ അനുസ്മരിക്കുന്നതിന്നും അവരുടെ പ്രകീര്‍ത്തനങ്ങള്‍ ആലപിക്കുന്നതി ന്നും ഉള്ള ഖണ്ഡിതമായ രേഖയാണ്. ഇതു പറയുമ്പോള്‍ ഒരു പക്ഷേ ഒഹാബികള്‍ ചോദിക്കാന്‍ സാധ്യതയുണ്ട്, ഇങ്ങനെ ഒരിക്കല്‍ ഒരു സ്വഹാബിയുടെ വീട്ടില്‍ ബദ്,രീങ്ങളുടെ മദ്ഹുകള്‍ പാരായണം ചെയ്തുവെന്ന് കരുതി എപ്പോഴും അങ്ങി നെ ചെയ്യന്നതിന്നും അല്ലെങ്കില്‍ ആണ്ടില്‍ ചെയ്യുന്നതിന്നും അത് തെളിവാകില്ലല്ലോ, അതോടൊപ്പം ഈ ഒരുപ്രവര്‍ത്തി തെളിവാക്കി പിന്നെയെപ്പോഴെങ്കിലും സ്വഹാബത്ത് അങ്ങിനെ ചെയ്തിട്ടുണ്ടോ? അതിനുള്ള മറുപടി ഒഹാബികളുടെ നാലാമത്തെ നേതാവായി മുജാഹിദ് സെന്റര്‍ കോഴിക്കോട് നിന്ന് പുറത്തിറക്കിയ (ഇസ്ലാഹീപ്രസ്ഥാന ചരിത്രത്തിനൊരാ മുഖം) എന്ന ബുക്കില്‍ "മതവിധികള്‍ കണ്ടുപിടിക്കാന്‍ ഏറ്റവും പ്രാമാണിക ഗ്രന്ഥമാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശൗക്കനിയുടെ (നൈലുല്‍ഔത്വാര്‍) എന്ന ഗ്രന്ഥത്തില്‍ പറയുന്നത് "നബി(സ്വ)യില്‍ നിന്നും ഒരുകാര്യം ഒരിക്കല്‍ സ്ഥിര പ്പെട്ടാല്‍ ആകാര്യം അന്ത്യനാള്‍ വരേയുള്ള തന്റെ ഉമ്മത്തിന്നു ആ പ്രവര്‍ത്തി തെളിവാണെന്നാണ്" ശൗക്കാനി പറഞ്ഞി ട്ടുള്ളത്. അക്കാര്യമെങ്കിലും ഒഹാബി മനസ്സിലാക്കുന്നത് നല്ലതാണ്. മറ്റൊരുകാര്യം സ്വഹാബാക്കള്‍ ബദ്റ് സ്മരണകളും മറ്റും നടത്തിയിട്ടില്ലെന്നു നാം പറയണമെങ്കില്‍ സ്വഹാബാക്കളുടെ ചരിത്രങ്ങള്‍ പറയുന്ന ഗ്രന്ഥങ്ങള്‍ മുഴുവനും നാം കണ്ടവരും വായിച്ചവരുമാവണം, അതിനു നമുക്ക് സാധ്യമല്ലെന്നുറപ്പാണ്, അതില്ലാതെ സ്വഹാബാക്കള്‍ ചെയ്തിട്ടില്ലെന്നു പറയാന്‍ നമുക്ക് വകുപ്പില്ല. എന്നല്ല നബി(സ്വ)യുടെ പ്രകീര്‍ത്തനങ്ങളും മറ്റും മഹത്തുക്കളുടെ പ്രകീര്‍ത്തനങ്ങള്‍ പറയു ന്നതും സംഘടിപ്പിക്കുന്നതും സ്വഹാബത്തിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി കൊണ്ട് നടന്നിരുന്നവരാണെന്നാണ് നമുക്ക് ഹദീസുകളില്‍ നിന്നും ചരിത്ര കിത്താബുകളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുന്നത്. അവരുടെ ഒരു പതിവു ജോലിയായിരുന്ന് അത്, അതു കൊണ്ടാണ് മഹതിയായ സയ്യിദത്തുനാ ഉമ്മുല്‍മുഅ്‌മിനീന ആയിശബീവി(റ) പറഞ്ഞതാ യി മഹാന്മാരായ ഇമാമുകള്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ളത്: അതിങ്ങനെ വായിക്കാം
يَقُولُ الْحَافِظُ ابْنُ الْجَوْزِي:عَنْ عُرْوَةَ عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: زَيِّنُوا مَجَالِسَكُمْ بِالصَّلاَةِ عَلىَ النَّبِيِّ صَلىَّ اللهُ عَلَيْهِ وَسَلَّمَ وَبِذْكْرِ عُمَرَ ابْنِ الْخَطَّابِ رِضْوَانُ اللهِ عَلَيْهِ. وَعَنْ عُرْوَةَ عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: إِذَا ذَكَرْتُمْ عُمَرَ طَابَ الْمَجْلِسُ. (مَنَاقِبُ أَمِيرِ الْمُؤْمِنِينَ عُمَرَ بْنِ الْخَطَّابِ:ص/237)لِلْحَافِظِ ابْنِ الْجَوْزِي-ت:597هــ
وَيَقُولُ ابْنُ الْجَوْزِي أَيْضًا: قَالَتْ عَائِشَةُ رَضِيَ اللهُ عَنْهَا: إِذَا شِئْتُمْ أَنْ يَطِيبَ الْمَجْلِسُ فَعَلَيْكُمْ بِذِكْرِ عُمَرَ ابْنِ الْخَطاَّبِ رَضِيَ اللهِ عَنْهُ. (اَلتَّبْصِرَةُ:1/421)لِلْحَافِظِ ابْنِ الْجَوْزِي، وَ(الرِّيَاضُ النَّضْرَةِ فِي مَنَاقِبِ الْعَشْرَةِ:2/421)للإمام محب الطبري-694هــ، وَ(مَحْضُ الصَّوَابِ فِي فَضَائِلِ أَمِيرِ الْمُؤْمِنِينَ عُمَرَ بْنِ الْخَطَّابِ:3/1010)لِلْإِمَامِ يُوسُفُ ابْنِ عَبْدِ الْهَادِي الْمَعْرُوفِ بِابْنِ الْمُبَرَّدِ-909هــ
ഹിജ്റ:597.ല്‍ വഫാത്തായ ഹാഫിള് ഇബ്നുല്‍ജൗസി(റ) പറയുന്നു:ആയിശ(റ)വില്‍ നിന്നും ഉര്‍,വ(റ) ഉദ്ധരിക്കുന്നു: ആയിശബീവി(റ) പറഞ്ഞു:നബി(സ്വ)യുടെ മേലില്‍ സ്വലാത്ത് ചൊല്ലല്‍ കൊണ്ടും ഉമര്‍(റ)വിനെ പറയല്‍കൊണ്ടും നിങ്ങള്‍ നിങ്ങളുടെ സദസ്സുകളെ ഭംഗിയാക്കുക, ആയിശബീവി(റ) പറയുന്നു: നിങ്ങള്‍ ഉമറുബ്നുല്‍ ഖത്ത്വാബ്(റ)വിനെ പറഞ്ഞാല്‍ നിങ്ങളുടെ സദസ്സ് അല്ലാഹുവിന്ന് ഇഷ്ടപ്പെട്ട നല്ല സദസ്സാകുന്നതാണ്". ഹാഫിള് ഇബ്നുല്‍ജൗസി(റ) തന്റെ (മനാഖിബു ഉമറുബ്നുല്‍ഖത്ത്വാബ്:പേജ്/237)ല്‍ പറയുന്നതായി കാണാം. അതേപോലെ ഇബ്നുല്‍ജൗസി(റ) പറയുന്നു: "ആയിശബീവി(റ) പറഞ്ഞു: നിങ്ങളുടെ സദസ്സ് നല്ല സദസ്സാവാന്‍ നിങ്ങള്‍ ഉദ്ധേശിക്കുന്നുവെങ്കില്‍ ഉമറുബ്നുല്‍ ഖത്ത്വാബ് (റ) വിന്റെ മദ്ഹുകള്‍ നിങ്ങള്‍ പറയുക". ഹാഫിള് ഇബ്നുല്‍ജൗസി(റ) തന്റെ(അത്തബ്സ്വിറ:1/421) ലും പറയുന്നതായി കാണാം. ഇക്കാര്യം ഹിജ്റ:694.ല്‍ വഫാത്തായ ഇമാം മുഹിബ്ബുദ്ദീന്‍ അത്ത്വബ്,രി(റ) തന്റെ (അര്‍,രിയാളുന്നള്,റ ഫീമനാ ഖിബില്‍അശ്,റ:2/421)ലും, ഹാഫിള് ഇബ്നുല്‍ജൗസി(റ) യില്‍ നിന്നും ഹിജ്റ:909.ല്‍ വഫാത്തായ ഇമാം യൂസുഫ് ബിന്‍ അബ്ദില്‍ഹാദി(റ) തന്റെ (മഹ്,ളുസ്സ്വവാബി ഫീ ഫളാഇലി അമീരില്‍ മുഅമിനീന ഉമറുബ്നുല്‍ ഖത്ത്വാബ്:3/1010)ലും ഉദ്ധരിച്ചതായി കാണാം. ഹിജ്റ:894.ല്‍ വഫാത്തായ ഇമാം മുഹമ്മദ് ബ്നു ഖാസിം അര്‍,റസ്സ്വാഅ്(റ) പറയുന്നു:
كَانَتْ عَائِشَةُ رَضِيَ اللهُ عَنْهَا تَقُولُ:(إِذَا أَرَدتُّمْ مَجْلِسَكُمْ أَنْ يَطِيبَ فَاذْكُرُوا مَحَاسِنَ عُمَرَبْنِ الْخَطَّابْ). وَإِذَا كَانَ هَذَا لِعُمَرَرَضِيَ اللهُ عَنْهُ فَكَيْفَ لاَيَتَمَسَّكُ مَجْلِسًا بِذِكْرِخِتَامِ الرُّسُلِ، وَحَبِيبِ الْمَلِكِ الْوَهَّابِ، وَإِذَا كاَنَ الْمَجْلِسُ يَطِيبُ بِذِكْرِالْفَارُوقِ، فَكَـيْفَ لاَيَطِيبُ بِذِكْرِالصَّادِقِ الْمَصْدُوقِ ؟ وَلَكِنْ عَائِشَةَ رَضِيَ اللهُ عَنْهَا إِنَّمَا ذَكَرَتْ عُمَرَبْنَ الْخَطَّابِ وَخَصَّتْهُ بِذَلِكَ لِعْلْمِهَا أَنَّ مَا مِنْ مُؤْمِنٍ وَلاَمُؤْمِنَةٍ وَلاَمُسْلِمٍ وَلاَمُسْلِمَةٍ تَمُرُّ عَلَيْهِ سِلْعَةٌ أَوْمَجْلِسٌ إِلاَّوَيَطِيبَ مَجْلِسُهُ وَتَزْهَرُمَحَاسِنُهُ بِطِيبِ ذِكْرِ الْمُصْطَفَى صَلىَّ اللهُ عَلَيْهِ وَسَلَّمَ وَبِسِيرَةِ أَهْلِ الصِّدْقِ وَالْوَفَا. وَهَكَذَا كَانَتِ الصَّحَابَةُ رَضِيَ اللهُ عَنْهُمْ وَأَحْوَالُهُمْ مَعَ حَبِيبِهِمْ فِي ذِكْرِهِمْ لَهُ وَكَثْرَةِ اللَّهْجِ بِهِ، فَإِذَا سُئِلُوا عَنْ أَفْضَلِ النَّاسِ وَأَطْيَبِ النَّاسِ، وَمَنْ تَطِيبُ بِذِكْرِهِ الصُّدُورُ، وَتَفْرَجُ بِهِ صِعَـابُ الْأُمـُورِ، فَلاَ يَخْطُرُ بِبَالِهِمْ إِلاَّزَيْنُ الْعَابِدِينَ وَإِمَامِ الْمُتَّقِينْ. [تَذْكِرَةُ الْمُحِبِّينْ فِي أَسْمَاءِ سَيِّدِ الْمُرْسَلِينْ:ص/479-480] لِلْإِمَامِ ابْنِ قَاسِمِ الرَّصَّاعْ-ت: هـــ .
ആയിശ ബീവി(റ) പറയുന്നു: "നിങ്ങളുടെ സദസ്സുകള്‍ സുഗന്ധപൂരിതമാവണമെങ്കില്‍ നിങ്ങള്‍ മഹാനായ ഉമറുബ്നുല്‍ ഖത്ത്വാബ്(റ)വിന്റെ പ്രകീര്‍ത്തനങ്ങള്‍ പറഞ്ഞോളൂ, ഇവിടെ മഹതിയായ ആയിശ ബീവി പറയുന്നത് ഉമര്‍(റ)വിന്റെ മദ്,ഹുകള്‍ പറയാനാണെങ്കില്‍, പിന്നെ ലോകത്തിന്റെ നേതാവായ അശ്റഫുല്‍ ഖല്‍ഖ് നബി(സ്വ)യുടെ പ്രകീര്‍ത്തനങ്ങള്‍ പറയുന്നതിനെ പറ്റി പറയേണ്ടതില്ലല്ലോ, മഹാനായ ഉമര്‍(റ)വിന്റെ മദ്,ഹുകള്‍ ആലപിക്കല്‍ കൊണ്ട് സദസ്സുകള്‍ സുഗ ന്ധ പൂരിതമാവുമെങ്കില്‍ മഹാനായ സയ്യിദുനാ ശഫീഉല്‍വറാ നബി(സ്വ)യുടെ മദ്,ഹുകള്‍ പറയുന്നതു കാരണം സദസ്സുക ള്‍ എങ്ങിനെ സുഗന്ധപൂരിതമാവാതിരിക്കും!!. ഇവിടെ മഹതിയായ ആയിശബീവി(റ) ഉമര്‍(റ)വിനെ പറയാന്‍ കാരണം മഹതിക്കറിയാം നിശ്ചയം ഓരോ സത്യവിശ്വാസിയും അവര്‍ ഒരുസദസ്സ് സംഘടിപ്പിക്കുകയാണെങ്കില്‍ അവര്‍ നബി (സ്വ) യുടെ പ്രകീര്‍ത്തനങ്ങളെ കൊണ്ട് സദസ്സ് ധന്യമാക്കുമെന്ന സത്യം. നബി(സ്വ)യുമായി സ്വഹാബത്തിന്റെ സമീപനവും ഇട പെടലുകളും ആ നിലക്കായിരുന്നു, സ്വഹാബാക്കളോട് ജനങ്ങളില്‍ ശ്രേഷ്ടരായ വ്യക്തിയെകുറിച്ചു ചോദിക്കപ്പെട്ടാല്‍, ആരുടെ പ്രകീര്‍ത്തനം കൊണ്ടാണു മനശ്ശാന്തി ലഭിക്കുക, ആരെക്കൊണ്ടാണു പ്രതിസന്ധികള്‍ നീങ്ങുക, എന്നൊക്കെ ചോദിക്കപ്പെട്ടാല്‍ അവരുടെ മനസ്സില്‍ മഹാനായ തിരുനബി(സ്വ) അല്ലാത്ത മറ്റാരും ഉണ്ടാകുകയില്ല". ഇക്കാര്യം ഇമാം മുഹമ്മദു ബ്നു ഖാസിം അര്‍,റസ്സ്വാഇ(റ) തന്റെ(തദ്ക്കിറത്തുല്‍ മുഹിബ്ബീന്‍:പേജ്/479,480)ല്‍ വിവരിച്ചതായി കാണാം, മറ്റു ഇമാമുകളും അവരുടെ കിത്താബുകളില്‍ പറയുന്നതായി കാണാം. ഇവിടെ സയ്യിദത്തുനാ ഉമ്മുല്‍ മുഅമിനീന ബീവി ആയിശ(റ) മഹത്തുക്കളുടെ മൗലിദു പാരായണം ചെയ്യാന്‍ കല്പിക്കുകയാണു ചെയ്യുന്നത്.
അതുപോലെ മഹാന്മാരായ ഇമാമുകള്‍ പഠിപ്പിക്കുന്ന കാര്യമാണ് സജ്ജനങ്ങളെ കുറിച്ച് പറയുന്ന സ്ഥലത്ത് അല്ലാഹു വിന്റെ അനുഗ്രഹം വര്‍ഷിക്കുമെന്നത്: ഇമാം അഹ്,മദു ബ്നു ഹമ്പല്‍(റ)യെ തൊട്ട് ഇമാം മര്‍,വസി(റ) ഉദ്ധരിക്കുന്നതാ യി കാണാം (عِنْدَ ذِكْرِ الصَّالِحِينَ تَنْزِلُ الرَّحْمَةُ) "സജ്ജനങ്ങളെ കുറിച്ച് പറയുന്ന സമയത്ത് അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിക്കു ന്നതാണ്". ഇമാം മര്‍,വസി(റ) തന്റെ (കിത്താബുല്‍വറഇ:പേജ്/80)ല്‍ പറഞ്ഞതായി കാണാം, മഹാനായ ഇമാം സുഫ്,യാ നു ബ്നു ഉയയ്ന(റ) ഇപ്രകാരം പറഞ്ഞതായി ഹാഫിള് അബൂനുഐം(റ) തന്റെ (ഹില്‍,യത്തുല്‍ ഔലിയാഇ)ലും മറ്റു ധാരാളം ഇമാമുകളും പറയുന്നതായി കാണാം. ഇമാമുകള്‍ ചില മഹാന്മാരെ പ്രത്യേകം എടുത്ത് പറഞ്ഞതതായും കാണാം അക്കൂട്ടത്തില്‍ പെട്ടതാണ് ഇമാം നവവി(റ)വും ഇമാം ഇബ്നുസ്സ്വലാഹ്(റ)വും പറയുന്നത്: അവര്‍ പറയുന്നു:
أَبُو الْحسَنِ الْحَرْبِي يُعْرَفُ بِابْنِ الْقَزْوِينِيِّ مِمَّنْ تَسْتَنْزِلُ الرَّحْمَةُ بِذِكْرِهِ.(اَلطَّبَقَاتُ الْفُقَهَاءِ الشَّافِعِيَّةِ:ص/320) لِلإِمَامْ قُطْبِ اْلأَوْلِيَاءِ النَّوَوِيِّ- ت:676هــ، و(الطبقات الفقهاء الشافعية:2/620) للإمام الجليل ابن الصلاح رحمهما الله-
അബുല്‍ഹസന്‍ അല്‍ഖസ്,വീനീ(റ)യെ കുറിച്ചു പറയുന്നിടത്ത് അല്ലാഹു വിന്റെ അനുഗ്രഹം ഇറങ്ങുന്നതാണ്". ഇമാം നവവി(റ)യുടെ (ത്വബഖാത്തുല്‍ ഫുഖഹാഇശ്ശാഫിഇയ്യ:പേജ്/320)ലും ഇമാം ഇബ്നുസ്സ്വലാഹ്(റ) തന്റെ(ത്വബഖാത്തുല്‍ ഫുഖഹാഇശ്ശാഫിഇയ്യ:2/620)ലും പറയുന്നതായി കാണാം. അതേ പോലെ ഇമാമു അഹ്,ലിസ്സുന്ന ഇമാം അഹ്,മദു ബ്നു ഹമ്പല്‍ (റ) പറഞ്ഞതായി ഇമാമുകള്‍ പറയുന്നു:
وقال أبو عبد الله الأردبيلي: سمعت أبا بكر بن أبي الخصيب يقول: ذكر صفوان بن سليم عند أحمد بن حنبل فقال: هذا رجل يستسقى بحديثه وينزل القطر من السماء بذكره. (تاريخ دشق الكبير:24/134)لابن عساكر، و(تهذيب الكمال في أسماء الرجال:13/186)للحافظ المزي، و(تذكرة الحفاظ: 1/134) و(سير أعلام النبلاء:5/365)للـذهبـي، و(طبقات الحفاظ:ص/61)للسيوطي، و(مجمع الأحباب:1/730) للواسطي.
ഇമാം അബൂ അബ്ദില്ലാഹ് അല്‍അര്‍ദബീലീ(റ) പറയുന്നു: ഇമാം അബൂബക്കര്‍ ഇബ്നു അബില്‍ ഖുസ്വൈബ്(റ) പറയു ന്നത് ഞാന്‍ കേട്ടു, ഇമാം സ്വഫ്,വാന്‍ ഇബ്നു സലീം(റ) വിനെ കുറിച്ച് ഇമാം അഹ്,മദ്ബു ബ്നു ഹമ്പല്‍(റ)വിന്റെ അടുക്കല്‍ പറയപ്പെട്ടു, ആ സമയത്ത് ഇമാം അഹ്,മദ്(റ) പറഞ്ഞു: അവരുടെ ഹദീസ് കൊണ്ട് മഴ തേടപ്പെടുകയും, അവരെ കുറിച്ചു പറയല്‍ കാരണം ആകാശത്ത് നിന്നും മഴ വര്‍ഷിക്കപ്പെടുകയും ചെയ്യുന്നതാണ്". ഈ സംഭവം ഹാഫി ള് ഇബ്നു അസാക്കിര്‍(റ) തന്റെ(താരീഖു ദിമശ്ഖ്:24/134)ലും, ഹാഫിളുല്‍ മിസ്സീ(റ) തന്റെ(തഹ്ദീബുല്‍ കമാല്‍:13/186) ലും, ഹാഫിളുദ്ദഹബീ(റ) തന്റെ(തദ്ക്കിറത്തുല്‍ ഹുഫ്ഫാള്:1/134)(സിയറു അഅ്‌ലാമിന്നുബലാഅ്:5/365)ലും, ഹാഫിളു സ്സുയൂത്വീ(റ) തന്റെ(ത്വബഖാത്തുല്‍ ഹുഫ്ഫാള്:പേജ്/61)ലും, ഇമാം അല്‍വാസിത്വീ(റ) തന്റെ(മജ്മഉല്‍ അഹ്ബാബ്:1/730) ലും, തുടങ്ങി നിരവധി ഇമാമുകള്‍ രേഖപ്പെടുത്തിയതായി കാണാം. ഇതുപോലുള്ള സംഭവങ്ങള്‍ ഇമാമുകള്‍ ധാരാളം ഉദ്ധരിച്ചതായി നമുക്ക് കാണാവുന്നതാണ്.
എത്രത്തോളം ഒഹാബികളുടെ ഏറ്റവും വലിയ നേതാവായ ഇബ്നുതൈമിയ്യ വരെ മഹാന്മാരുടെ മദ്,ഹുകള്‍ പറയുന്ന സ്ഥലത്ത് അല്ലാഹുവിന്റെ അനുഗ്രഹം ഇറങ്ങുമെന്ന് തന്റെ (കിത്താബുസ്സ്വഫദിയ്യ:2/269)ല്‍ പറഞ്ഞതായി കാണാവുന്ന താണ്. അപ്പോള്‍ പിന്നെ മഹാന്മാരായ സ്വഹാബത്തിന്റെ അതു തന്നെ ബദ്,രീങ്ങളുടെ മദ്,ഹും പ്രകീര്‍ത്തങ്ങളുമാണെ ങ്കില്‍ അതിന്റെ മഹത്വവും പവറും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ!!.
എന്നല്ല മഹത്തുക്കളെ സ്മരിക്കുകയെന്നത് ലോകത്തിന്റെ നേതാവായ സയ്യിദുനാ റസൂലുല്ലാഹി(റ) തന്നെ നമ്മെ പഠിപ്പി ച്ച കാര്യമാണ്. മഹാനായ ഇമാം ബുഖാരീ(റ)വും ഇമാം മുസ്,ലിം(റ)വും മറ്റു മുഹദ്ദിസുകളും റിപ്പോറ്ട്ട് ചെയ്യുന്ന ഹദീസില്‍ നമുക്ക് കാണാം മഹതിയായ സയ്യിദത്തുനാ ബീവി ആയിശ(റ) പറയുന്നു:-
قالت عائشة رضي الله عنها:ما غِرْتُ علَى أحَدٍ مِن نِسَاءِ النَّبيِّ صَلَّى اللهُ عليه وسلَّمَ، ما غِرْتُ علَى خَدِيجَةَ، وما رَأَيْتُهَا، ولَكِنْ كانَ النَّبيُّ صَلَّى اللهُ عليه وسلَّمَ يُكْثِرُ ذِكْرَهَا، ورُبَّما ذَبَحَ الشَّاةَ ثُمَّ يُقَطِّعُهَا أعْضَاءً، ثُمَّ يَبْعَثُهَا في صَدَائِقِ خَدِيجَةَ، فَرُبَّما قُلتُ له: كَأنَّهُ لَمْ يَكُنْ في الدُّنْيَا امْرَأَةٌ إلَّا خَدِيجَةُ، فيَقولُ: إنَّهَا كَانَتْ، وكَانَتْ، وكانَ لي منها ولَدٌ.(صحيح البخاري:رقم/3818)و(صحيح مسلم-رقم/2435(
ആയിശ ബീവി(റ) പറയുന്നു: സയ്യിദത്തുനാ ബീവി ഖദീജത്തുല്‍ കുബ്,റാ(റ)യോടുള്ള അത്ര ഈര്‍ശ്യത എനിക്ക് നബി(സ്വ) യുടെ മറ്റു ഒരു ഭാര്യമാരോടും ഉണ്ടായിട്ടില്ല, ഞാന്‍ ഖദീജ ബീവിയെ കണ്ടിട്ടുമില്ല, പക്ഷെ മഹാനായ തിരുനബി(സ്വ) ഖദീജ ബീവി(റ)യെ കുറിച്ചു എപ്പോഴും വാഴ്ത്തിപ്പറയുമായിരുന്നു, ചിലപ്പോഴൊക്കെ ഖദീജ ബീവിയുടെ പേരില്‍ ആടി നെ അറുത്ത് വിവിധ കഷ്ണങ്ങളാക്കി ഖദീജ ബീവിയുടെ കൂട്ടുകാരികള്‍ക്കു കൊടുത്തയക്കുകയും ചെയ്യാറുണ്ടായിരു ന്നു, ആയിശ ബീവി(റ) പറയുന്നു: ചിലപ്പോഴൊക്കെ ഞാന്‍ നബി(സ്വ)യോട് പറയും: ഖദീജ ബീവിയല്ലാത്ത വേറെ സ്ത്രീക ളൊന്നും ഭൂമിയില്‍ ഇല്ലാത്ത പോലെയുണ്ടല്ലോ, നിങ്ങളുടെ പ്രവര്‍ത്തി കണ്ടാല്‍!! ആ സമയത്ത് മഹാനായ നബി(സ്വ) ഖദീജ ബീവി(റ)യുടെ മഹത്വങ്ങള്‍ ആയിശ ബീവി(റ)ക്ക് പറഞ്ഞു കൊടുക്കുകയും എനിക്കു മക്കളുണ്ടായതും ഖദീജ ബീവിലാണെന്നും നബി(സ്വ) പറയും". ഇമാം ബുഖാരീ(റ) തന്റെ (സ്വഹീഹ്-ഹദീസ് നമ്പര്‍:3818)ലും ഇമാം മുസ്,ലിം(റ) തന്റെ(സ്വഹീഹ്-ഹദീസ്/2435)ലും പഠിപ്പിക്കുന്നതായി കാണാം. ഈ ഹദീസ് മഹത്തുക്കളേയും നമുക്ക് വേണ്ടപ്പെട്ടവ രേയും അനുസ്മരിക്കുകയും അവര്‍ക്കു വേണ്ടി ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യേണ്ടതാണെന്നതിന്ന് ഏറ്റവും വലിയ രേഖയാണ്.
ഇനി ബദ്റ് ദിനത്തില്‍ നബി(സ്വ)യും സ്വഹാബത്തും വല്ല പ്രവര്‍ത്തിയും ചെയ്തിരുന്നോ ആ ദിനത്തെ അവര്‍ പ്രത്യേകം പരിഗണിച്ചിരുന്നോ എന്നു പരിശോധിക്കാം.
ഹിജ്റ:262.ല്‍ വഫാത്തായ മഹാനായ ഇമാം ഉമറുബ്നു ശബ്ബ(റ)വും മറ്റു ഇമാമുകളും റിപ്പോറ്ട്ട് ചെയ്യുന്നു:
عَنْ مُحَمَّدِ ابْنِ الْمُنْكَدِرِ عَنْ جَابِرٍ كَانَ النَّبِيُّ صَلىَّ اللهُ عَلَيْهِ وَسَلَّمَ يَأْتِي قُبَاءَ صَبِيحَةَ سَبْعِ عَشْرَةَ مِنْ رَمَضَانَ. (تَارِيخُ الْمَدِينَةَ الْمُنَوَّرَةِ:1/44)لِلْإِمَامِ ابْنِ شَبَّةَ-262هـ، وَ(لَطَائِفُ الْمَعَارِفِ:ص/328)لِلْحَافِظِ ابْنِ رَجَبِ الْحَنْبَلِي-795هــ، وَ(عُمْدَةُ الْقَارِي شَرَحُ صَحِيحِ الْبُخَارِي:7/378)لِلْعَلاَّمَةِ بَدْرُالدِّينِ الْعَيْنِي، وَ(وَفَاءُ الْوَفَا بِأَخْبَارِ دَارِ الْمُصْطَفَى :3/803) وَ(خُلَاصَةُ الْوَفَا:2/40)لِلْحَافِظِ السُّمْهُودِيِّ، وَ(حُسْنُ النَّبَإِ فِي فَضْلِ مَسْجِدِ قُبَاءَ:ص/66)لِلْعَلاَّمَةِ ابْنِ عَلاَّنِ الصِّدِّيقِيِّ الشَّافِعِيِّ-ت:1057هــ
മഹാന്‍ പറയുന്നു: "ജാബിര്‍(റ)വില്‍ നിന്നും ഇബ്നുല്‍ മുന്‍കദിര്‍(റ) ഉദ്ധരിക്കുന്നു: റമളാന്‍ പതിനേഴിന്റെ സുബ്ഹി സമയത്ത് നബി(സ്വ) ഖുബാഇല്‍ വരാറുണ്ടായിരുന്നു". ഇമാം ഇബ്നുശബ്ബ(റ) തന്റെ(താരീഖുല് മദീനത്തില്‍ മുനവ്വറ :പേജ്/44)ല്‍ ഉദ്ധരിച്ചതായി കാണാം, ഹാഫിളു ഇബ്നുറജബില്‍ ഹമ്പലി(റ) തന്റെ (ലത്വാഇഫുല്‍ മആരിഫ്:പേജ്/328) ലും, ഇമാം ഐനി(റ) തന്റെ(ഉംദത്തുല്‍ഖാരി:7/378)ലും. ഹാഫിളുസ്സുംഹൂദി(റ) തന്റെ (വഫാഉല്‍വഫാ:3/801)ലും തന്റെ(ഖുലാസ്വത്തുല്‍വഫാ:2/40)ലും, അല്ലാമാ ഇബ്നുഅല്ലാന്‍ അശ്ശാഫിഈ(റ) തന്റെ(ഹുസ്നുന്നബഇ ഫീഫള്ലിമസ്ജിദി ബുഖാഇ:പേജ്/66)ലും തുടങ്ങി നിരവധി ഇമാമുകള്‍ റിപ്പോറ്ട്ട് ചെയ്തതായി കാണാം.
മഹാനായ ഹാഫിള് ഇബ്നുഹജരില്‍ അസ്ഖലാനി(റ)യുടെ ഉസ്താദായ ഇമാം സൈനുദ്ദീന്‍ അല്‍മറാഗ്വി(റ)യും ഹാഫിളു സ്സുംഹൂദി(റ)യും മറ്റും ഉദ്ധരിക്കുന്നു:
وَفِي كِتَابِ رَزِينْ: عَنْ مُحَمَّدِ بْنِ الْمُنْكَدِرِ : أَدْرَكْتُ النَّاسَ يَأْتُونَ مَسْجِدَ قُبَاءَ صَبِيحَةَ سَبْعِ عَشْرَةَ مِنْ رَمَضَانْ. (تَحْقِيقُ النُّصْرَةِ بِتَلْخِيصِ مَعَالِمِ دَارِ الْهِجْرَةِ:ص/171) لِلْإِمَامِ زَيْنِ الدِّينِ أَبِي بَكْرِ الْمَرَاغِيِّ الْعُثْمَانِيِّ الشَّافِعِي-ت/816 هـ ، (وَفَاءُ الْوَفَا بِأَخْبَارِ دَارِ الْمُصْطَفَى:3/803) وَ(خُلاَصَةُ الْوَفَا:2/40)لِلْحَافِظِ السُّمْهُودِي، وَ(حُسْنُ النَّبَإِ فِي فَضْلِ مَسْجِدِ قُبَاءَ:ص/66)لِلْعَلاَّمَةِ ابْنِ عَلاَّنِ الصِّدِّيقِيِّ الشَّافِعِيِّ-ت:1057هــ
മഹാന്‍ പറയുന്നു: ഇമാം റസീന്‍(റ) തന്റെ കിത്താബില്‍ മഹാനായ ഇബ്നുല്‍ മുന്‍കദിര്‍ (റ)വിനെ തൊട്ട് റിപ്പോറ്ട്ട് ചെയ്യുന്നു: ജനങ്ങള്‍ റമളാന്‍ പതിനേഴിന്റെ സുബ്ഹി സമയത്ത് മസ്ജിദു ഖുബാഇല്‍ ഒരുമിച്ചുകൂടുന്നതായി ഞാന്‍ എത്തിച്ചു". ഇമാംമറാഗ്വി(റ) തന്റെ(തഹ്ഖീഖുന്നുസ്വ്,റത്തി ഫീ തല്‍ഖീസ്വി മആലിമി ദാരില്‍ഹിജ്റ:പേജ്/171)ലും, ഹാഫിളുസ്സുംഹൂദി(റ) തന്റെ(വഫാഉല്‍വഫാ:3/802)ലും, തന്റെ(ഖുലാസ്വത്തുല്‍വഫാ:2/40)ലും, അല്ലാമാഇബ്നുഅല്ലാന്‍ അശ്ശാഫിഈ(റ) തന്റെ(ഹുസ്നുന്നബഇ ഫീഫള്ലി മസ്ജിദിബുഖാഇ:പേജ്/66)ലും തുടങ്ങി നിരവധി ഇമാമുകള്‍ റിപ്പോറ്ട്ട് ചെയ്തതായി കാണാം.
മഹാനായ നബി(സ്വ)ക്ക് ഖുര്‍ആന്‍ പാരായണം ചെയ്തു കൊടുക്കുകയും, നബി(സ്വ)യില്‍ നിന്നും ഹദീസുകള്‍ റിപ്പോറ്ട്ടു ചെയ്യുകയും ചെയ്തിരുന്ന മദീനയിലെ മുഫ്ത്തിയും ഖാരിഉകളുടെ ശൈഖും നബി(സ്വ) വഹ്,യ് എഴുത്തുകാരനുമായ അന്‍സ്വാറുകളില്‍പെട്ട മഹാനായ സ്വഹാബി സൈദുബ്നു സാബിത്ത്(റ) വിനെ തൊട്ട് ഹിജ്റ:310.ല്‍ വഫാത്തായ മഹാ നായ ഇമാം അബൂജഅ്‌ഫര്‍ ഇബ്നുജരീര്‍ അത്ത്വ്,ബ്,രി(റ) റിപ്പോറ്ട്ട് ചെയ്ത് പറയുന്നത് കാണുക:
عَنْ زَيْدِ بْنِ ثَابِتٍ أَنَّهُ كَانَ يُحْيِي لَيْلَةَ سَبْعِ عَشْرَةَ مِنْ شَهْرِ رَمَضَانَ وَأَنَّهُ كَانَ لَيُصْبِحُ وَعَلىَ وَجْهِهِ أَثَرُ السَّهْرِ، وَيَقُولُ: فَرَّقَ اللهُ فِي صَبِيحَتَهَا بَيْنَ الْحَقِّ وَالْبَاطِلِ وَأَعَزَّ فِي صُبْحِهَا اْلإِسْلاَمَ وَأَنْزَلَ فِيهَا الْقُرْآنَ، وَأَذَلَّ فِيهَا أَئِمَّةَ الْكُفْرِ. (تَارِيخُ الرُّسُلِ وَالْمُلُوكِ:2/420)لِلْإِمَامِ أَبُو جَعْفَرْ اِبْنُ جَرِيرِ الطَّبْرِي-310هــ
മഹാനായ സൈദുബ്നുസാബിത്ത്(റ)വില്‍ നിന്ന് ഇമാം ത്വബ്,രി(റ) ഹിജ്റ:207.ല്‍ വഫാത്തായ ഇമാം വാഖിദി(റ)വില്‍ നിന്നും ഉദ്ധരിക്കുന്നു: നിശ്ചയം മഹാനായ സൈദുബ്നു സാബിത്ത്(റ) റമളാന്‍ പതിനേഴിന്റെ രാത്രി സല്‍കര്‍മ്മങ്ങളെ കൊണ്ട് ധന്യമാക്കുന്നവരായിരുന്നു, നിശ്ചയം മഹാന്‍ നേരം പുലരുന്ന സമയത്ത് തന്റെ മുഖത്ത് ഉറക്കൊഴിച്ച അടയാ ളം പ്രകടമാകുമായിരുന്നു, മഹാന്‍ പറയുമായിരുന്നു: റമളാന്‍ പതിനേഴിന്റെ സുബ്ഹി സമയത്താണ് അല്ലാഹു സത്യ വും അസത്യവും വേര്‍തിരിച്ചതും, പരിശുദ്ദ ഇസ്,ലാമിനെ ഇസ്സത്തിലാക്കിയതും, വിശുദ്ദ ഖുര്‍ആന്‍ ഇറങ്ങിയതും, സത്യ നിശേധികളുടെ നേതാക്കളെ നിന്ദ്യതയിലാക്കിയതും പരാചയപ്പെടുത്തിയതും". ഇമാം ഇബ്നുജരീര്‍ അത്ത്വ്,ബ്,രി(റ) തന്റെ (താരീഖുര്‍,റുസിലി വല്‍മുലൂക്ക്:2/420)ല്‍ പറയുന്നതായി കാണാം
ഹിജ്റ:151. വഫാത്തായ ഇമാം മുഹമ്മദ് ബ്നു ഇസ്,ഹാഖ്(റ) പറയുന്നു:
كَانَ زَيْدُ بنِ ثَابِتٍ رَضِيَ اللهُ يُعَظِّمُ سَابِـعَةَ عَشَرَ وَيَقُولُ:هِـيَ وَقْـعَةُ بـَدْرٍ. (السِّيرَةُ النَّبَوِيَّة:1/174)لِلْإِمَامِ مُحَمَّدُ بْنِ إِسْحَاقْ رضي الله عنه-ت-151هــ
ഇമാം ഇബ്നു ഇസ്,ഹാഖ്(റ) പറയുന്നു: മഹാനായ സൈദുബ്നുസാബിത്ത്(റ) റമളാന്‍ പതിനേഴിനെ പ്രത്യേകം ആദരി ക്കാറുണ്ടായിരുന്നു, മഹാന്‍ പറയും ഈദിനം ബദ്,റ് ദിനമാണെന്ന്. ഇബ്നു ഇസ്,ഹാഖ്(റ)യുടെ (അസ്സീറത്തു ന്നബവി യ്യ:1/174)ല്‍ പറയുന്നതായി കാണാം.
അതേപോലെ പുത്തനാശയക്കാര്‍ക്കു സ്വീകാര്യനും, ഇബ്നു തൈമിയ്യയുടെ അരുമ ശിഷ്യനുമായ ഹാഫിളുദ്ദഹബി പറയു ന്നു:"മഹാനായ സ്വഹാബിയായ സൈദുബ്നു സാബിത്ത്(റ) റമളാന്‍ പതിനേഴിനെ (ബദ്,ര്‍ ദിനത്തെ) പ്രത്യേകം ബഹുമാ നം കല്പിക്കുകയും ഇന്ന് ബദ്,ര്‍ദിനമാണെന്ന് പറയുകയും ചെയ്തിരുന്നു". ഹാഫിളുദ്ദഹബിയുടെ(താരീഖുല്‍ ഇസ്,ലാം :1/30)ല്‍ പറയുന്നതായി കാണാം.
ഹിജ്റ:795.ല്‍ വഫാത്തായ ഹാഫിള് ഇബ്നുറജബ് അല്‍ഹമ്പലി(റ) പറയുന്നത് കാണുക:
والمشهور عند أهل السير والمغازي: أنّ ليلة بدر كانت ليلة سبع عشرة، ... وكان زيد بن ثابت لا يحيي ليلة من رمضان كما يحيي ليلة سبع عشرة من رمضان، ويقول: إنّ الله فرّق الله في صبيحتها بين الحقّ والباطل، وأذلّ صبيحتها أئمّة الكفر... وحكي عن عامر بن عبد الله بن الزبير:أنّه كان يواصل ليلة سبع عشرة. وعن أهل مكّة أنّهم كانوا لا ينامون فيها، ويعتمرون. ... وروى أبو الشيخ الأصبهاني: بإسناد جيّد عن الحسن: قال: إنّ غلاما لعثمان بن أبي العاص، قال له:يا سيّدي إنّ البحر يعذب في هذا الشهر في ليلة. قال: فإذا كانت تلك الليلة فأعلمني. قال: فلما كانت تلك الليلة أذنه، فنظروا فوجدوه عذبا، فإذا هي ليلة سبع عشرة. وروي من حديث جابر: قال: كان رسول الله صلى الله عليه وسلم: يأتي قباء صبيحة سبع عشرة من رمضان. أيّ يوم كان. ... وأصحّ ما روي في الحوادث في هذه الليلة أنّها ليلة بدر، كما سبق أنّها كانت ليلة سبع عشرة. والمشهور أنّها كانت ليلة سبع عشرة. وسمّي يوم الفرقان. لأنّ الله تعالى فرّق فيه بين الحقّ والباطل، وأظهر الحقّ وأهلّه على الباطل وحزبه، وعلت كلمة الله وتوحيده، وذُلَّ أعدائه من المشركين وأهل الكتاب، وكان ذلك في السنة الثانية من الهجرة. (لطائف المعارف:ص/327-328-329)للحافظ ابن رجب الحنبلي-795هــ
ഇസ്,ലാമിലെ ചരിത്രകാരന്മാരുടെയടുക്കല്‍ പ്രസിദ്ധമായത് ബദ്,ര്‍ദിനം റമളാന്‍ പതിനേഴിനാണ് എന്നതാണ്,... മഹാനാ യ സ്വഹാബീ വര്യന്‍ സൈദ് ബ്നു സാബിത്ത്(റ) റമളാന്‍ പതിനേഴിന്റെ രാവിനെ സല്‍കര്‍മ്മങ്ങളെ കൊണ്ട് ധന്യ മാക്കുന്നതു പോലെ വേറെ ഒരു രാവിനേയും ധന്യമാക്കാറില്ല, മഹാന്‍ പറയും: ഈ ദിനത്തിന്റെ സുബ്,ഹി സമയത്താ ണ് അല്ലാഹു സത്യവും അസത്യവും വേര്‍ത്തിരിച്ചതും, സത്യനിശേധികളുടെ നേതാക്കളെ നിന്ദ്യരും പരാജിതരുമാക്കിയ തും, മഹാനായ അബ്ദുല്ലാഹിബ്നുസ്സുബൈര്‍(റ)വിന്റെ മകന്‍ ആമിര്‍(റ)വില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: മഹാന്‍ റമളാ ന്‍ പതിനേഴിന്റെ രാവിനെ ആരാധനകളില്‍ മുഴുകുന്നവരായിരുന്നു എന്ന കാര്യം, മക്കക്കാര്‍ റമളാന്‍ പതിനേഴിന്ന് ഉറങ്ങാതെ ഉംറ നിര്‍,വ്വഹിക്കുന്നതിലും മറ്റു സല്‍കര്‍മ്മങ്ങളിലും മുഴുകുന്നവരായിരുന്നു,
ഹിജ്റ:369.ല്‍ വഫാത്തായ മഹാനായ ഇമാം അബുശ്ശൈഖ് അല്‍അസ്വ്,ബഹാനി(റ) സ്വഹീഹായ പരമ്പരയിലൂടെ മഹാനാ യ ഹസന്‍(റ)വില്‍ നിന്ന് റിപ്പോറ്ട്ട് ചെയ്യുന്നു: അബുശ്ശൈഖ്(റ) പറയുന്നു: മഹാനായ ഉസ്മാനു ബ്നു അബില്‍ ആസ്വ്(റ) വിനോട് തന്റെ അടിമ പറഞ്ഞു: യാ,സയ്യിദീ, ഈ മാസത്തിലെ ഒരു രാവില്‍ സമുദ്രത്തിലെ വെള്ളം ശുദ്ധ ജലമായി മാറും, ഉസ്മാനുബ്നു അബില്‍ആസ്വ്(റ) തന്റെ അടിമയോട് പറഞ്ഞു: ആ ദിവസം ആകുമ്പോള്‍ എന്നോട് വിവരം പറയണം, അങ്ങിനെ ആ ദിവസം എത്തിയപ്പോള്‍ അടിമ ഉസ്മാനുബ്നു അബില്‍ ആസ്വ്(റ)നെ വിവരമറിയിച്ചു, അങ്ങി നെ മഹനായ ഉസ്മാനുബ്നു അബില്‍ആസ്വ്(റ)വും മറ്റും കടലിലെ വെള്ളം പരിശോധിച്ചു, അപ്പോള്‍ നല്ല ശുദ്ധ ജലമാ യി എത്തിച്ചു, ആ സംഭവം നടന്നത് റമളാന്‍ പതിനേഴിനായിരുന്നു. മഹാനായ സ്വഹാബി ജാബിര്‍(റ) പറയുന്നു: മഹാനായ നബി(സ്വ) റമളാന്‍ പതിനേഴിന്റെ സുബ്,ഹി സമയത്ത് ഖുബാഇലേക്ക് വരാറുണ്ടാ യിരുന്നു, അന്ന് ദിവസം ഏതാണെങ്കിലും ശരി.
ഹാഫിള് ഇബ്നുറജബ്(റ) പറയുന്നു: റമളാന്‍ പതിനേഴിന്ന് ഉണ്ടായ സംഭവങ്ങളില്‍ ഏറ്റവും സ്വഹീഹായത് അന്നേ ദിനം ബദ്,ര്‍ ദിനമാണെന്നതാണ്, അക്കാര്യം മുമ്പ് പ്രതിപാദിച്ചിട്ടുണ്ട്, റമളാന്‍ പതിനേഴിനാണു ബദ്,ര്‍ യുദ്ധം നടന്നതെ ന്നാണ് പ്രസിദ്ധമായ അഭിപ്രായം. ആ ദിനത്തിനു "യൗമുല്‍ ഫുര്‍ഖാന്‍" എന്നും പേരുണ്ട് കാരണം ആ ദിവസത്തിലാണ് അല്ലാഹു സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയില്‍ വേര്‍ത്തിരിച്ചത്, സത്യത്തെയും സത്യത്തിന്റെ ആളുകളേയും വെളിവാക്കുകയും, കലിമത്തുത്തൗഹീദ് ഉച്ചത്തില്‍ മുഴങ്ങുകയും അല്ലാഹുവിന്റെ ഏകത്വം സ്ഥിരപ്പെടുകയും ചെയ്ത തും, അല്ലാഹുവിന്റെ ശത്രുക്കളായ മുശ്,രിക്കുകളേയും അഹ്,ലുകിത്താബിനേയും നിന്ദ്യരാക്കപ്പെടുകയും പരാജയപ്പെടു ത്തുകയും ചെയ്തതും ആ ദിനത്തിലാണ്. ബദ്,റ് നടന്നത് ഹിജ്റയുടെ രണ്ടാം വര്‍ഷത്തിലായിരുന്നു". ഹാഫിള് ഇബ്നു റജബ് അല്‍ഹമ്പലീ(റ) തന്റെ(ലത്വാഇഫുല്‍ മആരിഫ്:പേജ്/327,328,329)കളില്‍ വിവരിച്ചതായി കാണാം. ഇതു പോലെ നിരവധി ഇമാമുകള്‍ വിശദീകരിച്ചതായി അവരുടെ കിത്താബുകള്‍ പരിശോധിച്ചാല്‍ കണ്ടെത്താന്‍ സാധിക്കും.
ഇതില്‍ നിന്നൊക്കെ വ്യക്തമാവുന്നത് മഹാന്മാരായ സ്വഹാബാക്കളും ബദ്,ര്‍ ദിനത്തെ പ്രത്യേകം ബഹുമാനിക്കുകയും ആ ദിവസത്തിനു പ്രത്യേകത കല്പിച്ചു കൊണ്ട് സല്‍കര്‍മ്മങ്ങളില്‍ മുഴുകുകയും ചെയ്തവരായിരുന്നു എന്നാണ്.
മഹാന്മാരായ ബദ്,രീങ്ങളുടെ മഹത്വം കൊണ്ടും അവരുടെ ഹഖ്, ജാഹ്, ബറക്കത്ത് കൊണ്ടും അല്ലാഹു നമ്മെ എല്ലാ പ്രതിസന്ധികളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും മഹാമാരികളില്‍ നിന്നും രക്ഷപ്പെടുത്തുമാറാവട്ടെ, നമ്മുടെ എല്ലാ പാപങ്ങളും പൊറുത്ത് വിശുദ്ദ റമളാന്‍ അനുകൂലമായി സാക്ഷി നില്‍ക്കുന്നവരില്‍ നാമേവരേയും അല്ലാഹു ഉള്‍പ്പെടു ത്തുമാറാവട്ടെ-ആമീന്‍.-ആമീന്‍ യാ റബ്ബല്‍ ആലമീന്‍.
---------
*إلى حضرة الشهداء البدريين رضوان الله تعالى عنهم أجمعين وأمدنا الله بمددهم بمنه وكرمه-آمين-[الـفـاتـحـة]*
=====
*അബൂയാസീന്‍ അഹ്സനി-ചെറുശോല*
ahsani313@gmail.com
…………………………….
Posted:- 17-04-2022 (ഞായര്‍)
*****
സർവ്വശക്തനായ അല്ലാഹു
സന്ദേഹം 1
ഒട്ടകത്തെ സൂചിക്കുഴയിലൂടെ പ്രവേശിപ്പിക്കാൻ സർവ്വശക്തനായ അല്ലാഹുവിന് കഴിയുമോ ?
കുറിപ്പ് : സൂചിക്കുഴ വലുതാക്കുകയോ ഒട്ടകത്തെ ചെറുതാക്കുകയോ ചെയ്യരുത്
നിവാരണം :
നിനക്ക് വൃത്തം വരക്കാൻ കഴിയുമോ എന്ന് നമുക്കൊരാളോട് ചോദിക്കാം. എന്നാൽ, കോണുകളുള്ള വൃത്തം വരക്കാൻ കഴിയുമോ എന്ന് ചോദിക്കാൻ പറ്റില്ല. കാരണം, അങ്ങനെയൊരു വൃത്തമില്ല.
ത്രികോണം വരക്കാൻ കഴിയുമോ എന്ന് ചോദിക്കാം. എന്നാൽ, നാലു കോണുകളുള്ള ത്രികോണം വരക്കാൻ കഴിയുമോ എന്ന് ചോദിക്കാൻ പറ്റില്ല. കാരണം; അപ്രകാരമൊരു ത്രികോണമില്ല.
തഥൈവ, വസ്തുവിനെ വലുതാക്കാൻ കഴിയുമോ എന്ന് ചോദിക്കാം. ചെറുതാക്കാൻ കഴിയുമോ എന്നും ചോദിക്കാം. ചെറുതാകാതെ ചെറുതാക്കാൻ കഴിയുമോ എന്ന് ചോദിച്ചേക്കരുത് . കാരണം; ചെറുതാകാതെ ചെറുതാവുക എന്നൊരു സംഗതി ഇല്ല.
വലുതിനെ ചെറുതിൽ പ്രവേശിപ്പിക്കാൻ കഴിയുമോ എന്നാൽ ചെറുതാകാതെ ചെറുതാക്കാൻ കഴിയുമോ എന്നാണർത്ഥം.
പ്രവേശിക്കുന്ന വസ്തു പ്രവേശന ദ്വാരത്തേക്കാൾ ചെറുതായിരിക്കുമല്ലോ അല്ലെങ്കിൽ പിന്നെ എന്താണു പ്രവേശനം.
സന്ദേഹം 2
തനിക്ക് ഉയർത്താൻ കഴിയാത്ത ഒരു പാറ സൃഷ്ടിക്കുവാൻ സർവ്വശക്തനായ അല്ലാഹുവിന് കഴിയുമോ ?
നിവാരണം :
1. സർവ്വശക്തന് സർവ്വശക്തനല്ലാതിരിക്കാൻ കഴിയുമോ എന്നാണ് ചോദ്യത്തിന്റെ അർത്ഥം. രണ്ടു മണ്ടത്തരങ്ങളെ ചോദ്യം ഉൾവഹിക്കുന്നു.
എ. സർവ്വശക്തൻ സർവ്വ ശക്തനല്ലാതിരിക്കണമെന്ന വൈരുദ്ധ്യാത്മക ആവശ്യം
ബി. ‹ദൈവ ശക്തി› അനിവാര്യഗുണമല്ല. മറിച്ച്, കഴിവുപയോഗിച്ച് യഥേഷ്ടം ദൈവം ഉണ്ടാക്കിയെടുക്കുന്ന കാര്യമാണെന്ന അസംബന്ധം.
“സർവ്വശക്തനല്ലാതിരിക്കാൻ കഴിയുമോ” എന്നാൽ സർവ്വശക്തനാകാൻ കഴിയുമോ എന്നുമാണല്ലോ അർഥം. കാരണം, ഒരു കാര്യം ചെയ്യാൻ കഴിഞ്ഞാൽ അതു ചെയ്യാതിരിക്കാനും കഴിയണം. അല്ലെങ്കിൽ, ‹ചെയ്യൽ› കഴിവിന്റെ പരിധിയിൽ പെട്ട കാര്യമല്ല. മറിച്ച് സംഭവിക്കൽ അനിവാര്യമായ ഒരു കാര്യമാണ് എന്നു വരും.
2. ഒരാൾ പറഞ്ഞു : എനിക്കു നടക്കാൻ കഴിയില്ല. മറ്റൊരാൾ പറഞ്ഞു : ഒന്നാം ചുവടു വെയ്ക്കും മുമ്പ് രണ്ടാം ചുവടു വെയ്ക്കാൻ എനിക്കാവില്ല. രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്. ഒന്നാമത്തേത് കർത്താവിന്റെ അപ്രാപ്തിയും രണ്ടാമത്തേത് കർമത്തിന്റെ അപ്രാപ്യതയുമാണ്. സർവ്വശക്തനെന്നാൽ , പ്രാപ്യമായ / സംഭവ്യമായ സർവ്വ കാര്യങ്ങൾക്കും കഴിവുള്ളവൻ എന്നാണർത്ഥം.
സന്ദേഹം 3
സർവ്വശക്തനായ ദൈവം പ്രപഞ്ചം സൃഷ്ടിക്കാൻ ആറു ദിവസമെടുത്തതെന്തിന്?
നിവാരണം :
1. പ്രപഞ്ചം ആറു ദിവസമെടുത്തു സൃഷ്ടിച്ചുവെന്നാൽ, പ്രപഞ്ചത്തിന്റെ വിവിധ ഭാഗങ്ങൾ വിവിധ സമയങ്ങളിലായി സൃഷ്ടിച്ച് ആറു ദിവസം കൊണ്ട് പൂർത്തിയാക്കിയെന്നാണല്ലോ അർത്ഥം. എപ്പോഴും നിർവഹിക്കാൻ കഴിയുന്ന ഒരു കാര്യം ഒരു സമയത്ത് ചെയ്യാതെ മറ്റൊരു സമയത്തേക്കു നീട്ടി വെക്കാമെങ്കിൽ, ഒരേ, സമയത്ത് നിർവഹിക്കാൻ കഴിയുന്ന വിവിധ കാര്യങ്ങൾ വിവിധ സമയങ്ങളിലായി നിർവഹിക്കുന്നതിൽ എന്താണു കുഴപ്പം ! എല്ലാം സ്വതന്ത്രമായി നിർണയിക്കുന്ന അല്ലാഹുവിന് സമയങ്ങളും അങ്ങനെ നിർണയിക്കാമല്ലോ.
2. സർവ്വശക്തനായിരുന്നിട്ടു കൂടി പ്രപഞ്ചം ഒറ്റയടിക്കു സൃഷ്ടിക്കാതെ , ആറു ദിവസമെടുത്ത് സൃഷ്ടി കർമം നിർവഹിച്ചതിൽ, കർമ നിർവഹണത്തിൽ അവധാനത പാലിക്കണമെന്ന സമുന്നത സന്ദേശം അന്തർഭവിച്ചിട്ടുണ്ട്. «നിങ്ങൾ അല്ലാഹുവിന്റെ സ്വഭാവഗുണങ്ങൾ സ്വീകരിക്കുവിൻ»
സന്ദേഹം 4
ഭൂമിയും ഇതര ഗ്രഹങ്ങളും അക്ഷത്തിൽ കറങ്ങാൻ തുടങ്ങിയത് മുതലാണ് ദിവസങ്ങൾ നിലവിൽ വന്നത്. അപ്പോ, താൻ പ്രപഞ്ചം സൃഷ്ടിക്കാൻ ആറു ദിവസമെടുത്തുവെന്ന് ദൈവം പറഞ്ഞത് എങ്ങനെ സത്യമാകും ?
നിവാരണം :
ഭൂമിയും ഇതര ഗ്രഹങ്ങളും അക്ഷത്തിൽ കറങ്ങാൻ തുടങ്ങിയത് മുതലാണ് ദിവസങ്ങൾ നിലവിൽ വന്നതെന്നു പറഞ്ഞത് ശരിയാണ്. എന്നാൽ, ദൈവം പറഞ്ഞത് ശരിയല്ലെന്നു പറയാനല്ല മറിച്ച്, ദൈവിക വചനത്തിന്റെ ഉദ്ദേശ്യം സുപരിചിതമായ ആറു ദിവസങ്ങളല്ല, ആറു ദിവസങ്ങളുടെ ദൈർഘ്യമുള്ള സമയമാണ് എന്നു പറയാനാണ് അതു തെളിവാകുക. ദിവസമെന്നാൽ സമയത്തിന്റെ, നിർണിത ദൈർഘ്യമുള്ള ഒരു ഏകകമാണല്ലോ. പ്രപഞ്ചം ഉൺമയിലേക്കു വരാൻ തുടങ്ങിയത് മുതൽ തന്നെ സമയം നിലവിൽ വരാം. കാരണം, സമയത്തിനു നിദാനം ചലനമാണ്, ഗോളങ്ങൾ രൂപംകൊള്ളും മുമ്പ് തന്നെ ചലനം നിലവിൽ വരാമല്ലോ.
സന്ദേഹം 5
ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യം അല്ലാഹു അറിയുകയാണെങ്കിൽ അതിനു വിരുദ്ധം ചെയ്യാൻ അവനു കഴിയില്ല. അപ്പോൾ അവൻ സർവ്വ ശക്തനല്ലെന്നു വരും, അതിനു വിരുദ്ധം ചെയ്യാൻ അവനു കഴിയുകയാണെങ്കിൽ അവൻ ഭാവി അറിയുകയില്ല. അപ്പോൾ അവൻ സർവ്വജ്ഞനല്ലെന്നും വരും [സർവ്വ ശക്തനാവലും സർവ്വജ്ഞനാവലും തമ്മിൽ വൈരുദ്ധ്യം നിലനിൽക്കുന്നു] എന്ന പ്രസ്താവന ശരിയല്ലേ ?
നിവാരണം :
ശരിയല്ല. ഭാവിയിൽ താൻ എന്തു ചെയ്യുമെന്ന് അല്ലാഹു അറിഞ്ഞാൽ അതിനു വിരുദ്ധം അവൻ ചെയ്യില്ലെന്നാണ് (അതിനു കഴിയില്ല എന്നല്ല) വരുക. അറിഞ്ഞ കാര്യം ചെയ്യുകയല്ല. ചെയ്യാനിരിക്കുന്ന കാര്യം മുമ്പേ അറിയുകയാണ്
സന്ദേഹം 6
അല്ലാഹുവിന് ഭാവി അറിയാമെങ്കിൽ അതിനെതിരെ തീരുമാനമെടുക്കാൻ അവനു കഴിയില്ലെന്നും അതിനെതിരെ, തീരുമാനമെടുത്താൽ അവന് ഭാവി അറിയല്ലെന്നും വരില്ലേ
മറുപടി :
അതു വരില്ല. ഭാവി അല്ലാഹു അറിയുകയെന്നാൽ, [ഭാവിയിൽ സംഭവിക്കാനിരിക്കുന്ന] കാര്യങ്ങൾ സംഭവിക്കണമെന്ന് താൻ സ്വതന്ത്രമായി തീരുമാനിക്കുകയും തീരുമാനം താൻ സ്വതന്ത്രമായി നടപ്പിലാക്കുകയും ചെയ്തതിനെ തുടർന്ന് അവ സംഭവിക്കുമെന്ന് അവൻ അറിയലാണ്. തീരുമാനിച്ച കാര്യം അറിയുകയാണ്, അറിഞ്ഞത് തീരുമാനിക്കുകയല്ല
പിന്നെ, അനാദിയിൽ താൻ സ്വതന്ത്രമായി തീരുമാനിച്ച കാര്യത്തിൽ മാറ്റം / പുനർ തീരുമാനം സംഭവ്യമേയല്ല. കാരണം : തീരുമാനം മാറ്റുകയാണെങ്കിൽ, മാറ്റുമെന്ന് ആദ്യമെ സർവ്വജ്ഞനായ അല്ലാഹു അറിയുമല്ലോ. അപ്പൊ ആദ്യത്തേത് തീരുമാനമായിരുന്നില്ലെന്നു വരും.
എന്നാൽ ഒരു കാര്യം തീരുമാനിക്കുന്നതിനു പകരം അതിനു വിപരീതം തീരുമാനിക്കാമായിരുന്നു. അതാണ് കർമ നിർണയ സ്വാതന്ത്ര്യം.
പ്രസ്തുത കാര്യം നടപ്പിലാക്കണമെന്നും, വിപരീതം നടപ്പിൽ വരുത്തേണ്ടെന്നും തീരുമാനിക്കൽ ഉപര്യുക്ത സ്വാതന്ത്ര്യത്തിന്റെ പ്രയോഗമാണ്.
അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി
● ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി
അണ്ഡവും ബീജവും പ്രവാചക വചനങ്ങളിലെ ശാസ്ത്രീയതയും
02 January 2022
? നിങ്ങൾ പരാമർശിച്ച ഖുർആൻ സൂക്തത്തിൽ പുരുഷബീജത്തിന്റെ കാര്യം മാത്രമല്ലേ ഉള്ളൂ. അണ്ഡത്തിന്റെ കാര്യം പറഞ്ഞിട്ടില്ലല്ലോ. അപ്പോൾ ആധുനിക അന്വേഷണത്തിൽ കണ്ടെത്തി എന്നു പറയുന്ന സംഗതിയിലേക്ക് ഖുർആൻ എത്തിയിട്ടില്ല എന്നല്ലേ അർഥം?
സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്ന് ഒരംശം മാത്രമാണ് (മുഴുവനുമല്ല) കുഞ്ഞായിത്തീരുന്നത് എന്ന് സമർഥിക്കാൻ വേണ്ടിയാണ് പ്രസ്തുത സൂക്തം ഉദ്ധരിച്ചത്. എന്നാൽ സ്ത്രീ സ്രവം കൂടിച്ചേരുമ്പോഴാണ് കുഞ്ഞുണ്ടാകുന്നത് എന്നും ഖുർആൻ പറഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ ആർത്തവം കട്ടിയായാണ് കുഞ്ഞുണ്ടാകുന്നത് എന്ന് വിശ്വസിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് ഇക്കാര്യം ഖുർആൻ പറയുന്നത് എന്നോർക്കണം.
? ഏത് സൂക്തത്തിലാണ് സ്ത്രീ അണ്ഡത്തെക്കുറിച്ച് പരാമർശമുള്ളത്?
ബീജം, അണ്ഡം എന്നീ സംജ്ഞകൾ രൂപപ്പെട്ടത് പിന്നീടാണ്. അതിനെ കുറിച്ച് ഒന്നുമറിയാത്തവരോട് അങ്ങനെ പറയേണ്ടതില്ലല്ലോ. എന്നാൽ കുഞ്ഞുണ്ടാകുന്നതിൽ അടിസ്ഥാനപരമായി തന്നെ ഉൾച്ചേരുന്ന പുരുഷ സ്ത്രീ സ്രവങ്ങൾ ഉണ്ടെന്ന് തന്നെയാണ് ഖുർആനിക ഭാഷ്യം.
‘മനുഷ്യനെ കൂടിച്ചേർന്ന സ്രവത്തിൽ നിന്നാണ് സൃഷ്ടിച്ചതെന്ന്’വിശുദ്ധ ഖുർആൻ (76:2) പറയുന്നുണ്ട്. ‘നുത്ഫതുൽ അംശാജ്’ എന്ന ഖുർആനിക പ്രയോഗത്തിന് ഇബ്ൻ അബ്ബാസ്(റ) അടക്കമുള്ള ഖുർആൻ വ്യാഖ്യാതാക്കൾ നൽകിയ വിശദീകരണം പുരുഷന്റെയും സ്ത്രീയുടെയും സ്രവങ്ങൾ എന്നാണ്. മാത്രമല്ല. പുരുഷ ദ്രാവകം,സ്ത്രീ ദ്രാവകം എന്നീ പ്രയോഗങ്ങൾ ഹദീസിലും ധാരാളമായി വന്നിട്ടുണ്ട്. സ്ത്രീ സ്രവത്തെ കുറിച്ച് മാത്രമല്ല; അതിന്റെ നിറത്തെക്കുറിച്ചും തെറിച്ചു വീഴുന്ന അതിന്റെ പ്രകൃതത്തെക്കുറിച്ചുമൊക്കെ പ്രമാണങ്ങളിൽ കാണാം.
? ആഹ്! അത് അതിശയകരമായിരിക്കുന്നുവല്ലോ. എന്താണ് അതിന്റെ നിറം? അത് എങ്ങനെ ശാസ്ത്രലോകം ഉറപ്പിച്ചു?
2008ൽ ബെൽജിയത്തിൽ ഗർഭാശയം നീക്കം ചെയ്യാനുള്ള എൻഡോസ്‌കോപ്പി സർജറി ചെയ്യുന്നതിനിടയിൽ തികച്ചും ആകസ്മികമായി അണ്ഡാശയത്തിൽ നിന്ന് ഓവുലേഷൻ നടക്കുന്നത് ലോകത്ത് ആദ്യമായി ലൈവായി നേരിട്ട് കാണാനിടയായി. അതിന്റെ ചിത്രം താഴെക്കൊടുക്കുന്നു(ചിത്രം മ). ഓവേറിയൻ ഫോളിക്കിൾ പൊട്ടി മഞ്ഞ നിറത്തിലുള്ള ദ്രാവകം പുറത്തുവരുന്നത് ഇതിൽ വ്യക്തമായി കാണാവുന്നതാണ്. 2008 ജൂൺ 11 ന് ബിബിസി പുറത്തുവിട്ട വാർത്തയാണിത്.
അണ്ഡോൽസർജനത്തിന്റെ അവസാന ഘട്ടത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന എൽഎച്ച് (ലൂറ്റിനൈസിംഗ് ഹോർമോൺ) ആണ് ഫോളിക്കുളാർ ദ്രവത്തെ മഞ്ഞയാക്കുന്നത്.
? എന്താണീ ലൂറ്റിനൈസിംഗ് ഹോർമോൺ?
മഞ്ഞയെന്ന് അർഥം വരുന്ന ലൂറ്റിയസ്(Luteus) എന്ന ലാറ്റിൻ പദത്തിന്റെ നപുംസക രൂപമായ ലൂറ്റിയത്തിൽ നിന്നാണ് (Luteum) ലൂറ്റിനൈസ് (Luteinize) എന്ന ക്രിയയുണ്ടായിരിക്കുന്നത്. കോർപ്പസ് ലൂടിയത്തിന്റെ നിർമിതിക്ക് നിമിത്തമായ പ്രവർത്തനങ്ങൾക്കാണ് സാങ്കേതികമായി ലൂറ്റിനൈസ് എന്ന് പറയുന്നതെങ്കിലും പദപരമായി അതിനർഥം ‘മഞ്ഞയാക്കുന്നത്’ എന്നാണ്. ലൂറ്റിനൈസിംഗ് ഹോർമോണിന്റെ പ്രവർത്തന ഫലമായാണ് ഫോളിക്കുളാർ ദശ പിന്നിട്ട ഫോളിക്കിൾ അവശിഷ്ടങ്ങൾ കോർ പസ് ലൂടിയം ആയിത്തീരുന്നത്. കോർപസ് ലൂടിയം എന്ന പദദ്വയത്തിനർഥം മഞ്ഞ വസ്തുവെന്നാണ് (Yellow body).
ഫോളിക്കിളിലെ സ്റ്റിഗ്മ പൊട്ടി അണ്ഡത്തോടെ പുറത്തേക്ക് തെറിക്കുന്ന ഫോളിക്കുളാർ ദ്രാവകത്തിന്റെ നിറം മഞ്ഞയായിരിക്കും. പുരുഷ ശുക്ലവുമായി താരതമ്യം ചെയ്യുമ്പോൾ കട്ടിയില്ലാത്തതും മഞ്ഞ നിറത്തിലുള്ളതുമായ ദ്രാവകമാണ് ഫോളിക്കിൾ പൊട്ടി പുറത്തേക്കൊഴുകുന്ന കുഞ്ഞിന്റെ ഉണ്മക്ക് നിമിത്തമാകുന്ന സ്ത്രീസ്രവം എന്നർഥം.
? ഇസ്‌ലാമിലെ ഏത് പ്രമാണത്തിലാണ് ഈ മഞ്ഞ പ്രതിഭാസത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്?
ഒരിക്കലൊരു ജൂത പണ്ഡിതൻ തിരുനബി(സ്വ)യുടെ അടുക്കൽ വന്ന് ഈ ഭൂമിയിൽ നബിക്കും മറ്റ് ഏതാനും പേർക്കും മാത്രമറിയുന്ന ചില കാര്യങ്ങൾ ഞാൻ ചോദിക്കട്ടേ എന്ന് ആമുഖമായി പറഞ്ഞ് തിരുനബിയോട് അന്വേഷിച്ചു. അതിനു നബി(സ്വ) നൽകിയ മറുപടിക്കിടയിലാണ് ഇത് കടന്നുവരുന്നത്.
പുരുഷസ്രവം വെളുത്ത നിറത്തിലുള്ളതും സ്ത്രീസ്രവം മഞ്ഞ നിറത്തിലുള്ളതുമാണെന്ന് സ്വഹീഹ് മുസ്‌ലിം ഉദ്ധരിച്ച ഈ ഹദീസിൽ കാണാം. ജൂതന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞ ശേഷം ‘അയാൾ എന്നോട് ചോദിച്ച കാര്യങ്ങളെക്കുറിച്ചൊന്നും അല്ലാഹു അറിയിച്ചുതരുന്നതു വരെ എനിക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല’ എന്ന തിരുദൂതരുടെ പരാമർശം ശ്രദ്ധേയമാണ്. സ്വന്തം സ്രവത്തെക്കുറിച്ച് അറിയാത്ത സ്ത്രീകൾക്കടക്കം നിങ്ങളുടെ സ്രവം മഞ്ഞ നിറത്തിലുള്ളതാണെന്ന് പ്രവാചകൻ(സ്വ) പറഞ്ഞുകൊടുത്തത് വ്യക്തമായ ദൈവബോധനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുന്നതാണീ വചനപ്പൊരുൾ.
കുഞ്ഞിന്റെ സൃഷ്ടിയിൽ അനിവാര്യമായ പുരുഷസ്രവത്തിന്റെ നിറം ‘അബ്‌യള്’ ആണെന്നു പറഞ്ഞതിനു ശേഷമാണ് സ്ത്രീസ്രവത്തിന്റെ നിറം ‘അസ്വ്ഫർ’ (മഞ്ഞ) ആണെന്ന് റസൂൽ(സ്വ) പറഞ്ഞത്. രണ്ടും കൂടിച്ചേർന്നാണ് കുഞ്ഞുണ്ടാകുന്നതെന്നും അതിനു ശേഷം വ്യക്തമാക്കി.
സ്ത്രീജനനേന്ദ്രിയത്തിൽ നിന്ന് സാധാരണഗതിയിൽ നിർഗളിക്കപ്പെടുന്ന മൂന്ന് സ്രവങ്ങളും വെളുത്തതോ നിറമില്ലാത്തതോ ആണ്. ഹദീസുകളിൽ പറഞ്ഞ മഞ്ഞ സ്രവമല്ല ഇവയെന്നും വ്യക്തം. ഇവയ്‌ക്കൊന്നും തന്നെ കുഞ്ഞിന്റെ രൂപീകരണത്തിൽ നേരിട്ട് പങ്കൊന്നുമില്ലതാനും. സ്ത്രീജനനേന്ദ്രിയത്തിൽ നിന്ന് നിർഗളിക്കുന്ന കാണാനാവുന്ന സ്രവങ്ങൾക്കൊന്നും തന്നെ മഞ്ഞനിറമില്ല. അവയൊന്നും കുഞ്ഞിന്റെ രൂപീകരണത്തിൽ സത്താപരമായി ഉൾച്ചേരുന്നുമില്ല.
സ്ത്രീകളുടെ ജനനേന്ദ്രിയത്തിൽ നിന്ന് പുറത്തുവരുന്ന സ്രവങ്ങൾ മൂന്നെണ്ണമാണ്. 1. ബർത്തോലിൻ സ്രവം (Bartholin fluid): ശരീരം ലൈംഗിക ബന്ധത്തിന് സജ്ജമായെന്ന് അറിയിച്ചുകൊണ്ട് പുറപ്പെടുന്ന സ്രവമാണിത്. ഇതിന് നിറമില്ല.
2. പാരാ യുറിത്രൽ (Para urethral fluid): രതിമൂർച്ചയിൽ ചില സ്ത്രീകളുടെ ജനനേന്ദ്രിയത്തിൽ നിന്ന് പുറത്തുവരുന്ന സ്രവം. ഇത് താരതമ്യേന കട്ടിയുള്ളതും വെള്ള നിറമുള്ളതുമായിരിക്കും.
3. സെർവിക്കൽ ശ്ലേഷ്മം (Cervical mucus): സ്ത്രീജനനേന്ദ്രിയത്തെ എല്ലായ്‌പ്പോഴും വരളാതെ സൂക്ഷിക്കുന്ന സ്രവമാണിത്. അണ്ഡോൽസർജന സമയമല്ലെങ്കിൽ ഈ സ്രവം വഴുവഴുപ്പുള്ളതും നല്ല വെളുത്ത ക്രീം നിറത്തിലുള്ളതുമായിരിക്കും. അണ്ഡോൽസർജനത്തോടടുക്കുമ്പോൾ വെള്ളനിറം മങ്ങുകയും വഴുവഴുപ്പ് കുറയുകയും ചെയ്യുന്ന ഈ സ്രവം ഉൽസ ർജന സമയമാകുമ്പോഴേക്ക് ജലത്തെപ്പോലെ വർണരഹിതമാവുകയും മുട്ടയുടെ വെള്ളക്കരുവിനെപ്പോലെയായിത്തീരുകയും ചെയ്യും.
ഇവിടെയാണ് കുഞ്ഞിന്റെ ഉൽപാദനത്തിൽ നേരിട്ട് പങ്കെടുക്കുന്ന സ്രവം മഞ്ഞയാണെന്ന നബിവചനം പ്രസക്തമാകുന്നത്. വഹ്‌യ് മുഖേനയല്ലാതെ എങ്ങനെയാണ് നബി(സ്വ) അക്കാര്യം പറയുക!
? അതേ ഹദീസിൽ തുടർന്ന് പറയുന്ന കാര്യം ശാസ്ത്ര വിരുദ്ധമല്ലേ? സ്ത്രീയും പുരുഷനും തമ്മിൽ സംസർഗത്തിലേർപ്പെടുമ്പോൾ ആർക്കാണ് ആദ്യം സ്ഖലിക്കുന്നത്, അതനുസരിച്ച് കുഞ്ഞ് ആണോ പെണ്ണോ ആകുമെന്ന് പറയുന്നില്ലേ? അത് വമ്പൻ ശാസ്ത്രീയാബദ്ധമല്ലോ?
രണ്ട് ദ്രാവകങ്ങളും സംയോജിക്കുമ്പോൾ ‘മനിയ്യുറജുൽ’ ‘മനിയ്യുൽ മർഅത്തി’നെ അതിജയിച്ചാൽ കുഞ്ഞ് ആണാകും, അല്ലെങ്കിൽ പെണ്ണാകും എന്നാണ് ഹദീസിലുള്ളത്. അതും ഒരു അത്ഭുതം തന്നെയാണ്. പുരുഷ സ്വഭാവമുള്ള ബീജം(Y)സ്ത്രീ സ്വഭാവമുള്ള ബീജത്തെ (X) അതിജയിച്ചാൽ കുഞ്ഞ് ആണാകും. അല്ലെങ്കിൽ പെണ്ണാകും. അത് ശാസ്ത്രീയമായി ശരിയുമാണ്.
? സ്ത്രീകളുടെ അണ്ഡ ദ്രാവകത്തിന്റെ നിറം മാത്രമല്ല അത് പുറപ്പെടുന്ന സ്വഭാവം വരെ ഖുർആനിൽ സൂചിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞല്ലോ അത് എവിടെയാണ്?
‘എന്തിൽ നിന്നാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് എന്ന് അവൻ ചിന്തിച്ചു നോക്കട്ടെ. തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തിൽ നിന്നാണ് അവൻ സൃഷ്ടിക്കപ്പെട്ടത്. വാരിയെല്ലിനും കടി പ്രദേശത്തിനും ഇടയിൽ നിന്ന് അത് പുറപ്പെടുന്നു ( 86/6-7).’
ഇവിടെ സൂചിപ്പിക്കപ്പെട്ട ദ്രാവകം പുരുഷ ദ്രാവകം മാത്രമാണെന്നും അതല്ല സ്ത്രീയുടെയും പുരുഷന്റെയും ദ്രാവകങ്ങൾ ആണെന്നും വിശദീകരിച്ച പണ്ഡിതന്മാരുണ്ട്. ഒന്നാം അഭിപ്രായം ഇമാം റാസി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ അഭിപ്രായം താബിഈ പ്രമുഖനായ ഇക്‌രിമ(റ) അടക്കമുള്ളവരിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നതായി തഫ്‌സീർ ത്വബ്‌രിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പുരുഷന്റെ സുൽബിൽ നിന്നും സ്ത്രീയുടെ ‘തറാഇബി’ൽ നിന്നും എന്നാണ് വിശദീകരണം. ഈ വ്യാഖ്യാന പ്രകാരം പുരുഷ സ്രവം പോലെ തന്നെ സ്ത്രീയുടെ സ്രവവും തെറിച്ചു വീഴുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.
? വിശദീകരിക്കാമോ?
നേരത്തെ മഞ്ഞ ദ്രാവകത്തെ കുറിച്ച് സൂചിപ്പിച്ചല്ലോ. അത് എങ്ങനെയാണ് പുറപ്പെടുന്നത് എന്ന് നോക്കാം:
ആർത്തവ ചക്രത്തിന്റെ പതിനാലാം ദിവസം പൂർണ വളർച്ചയെത്തുന്ന ഫോളിക്കിളുകളിൽ ലൂറ്റിനൈസിംഗ് ഹോർമോണിന്റെ (LH)പ്രവർത്തനഫലമായി അതിലുള്ള തെക്കാ കോശങ്ങൾ (Thecca Cells) ആൻട്രോസ്റ്റേഡിനിയോൺ ഉൽപാദിപ്പിക്കുന്നു. അത് തലച്ചോറിലുള്ള ഹൈപ്പോതലാമസിനെ ഉദ്ദീപിപ്പിക്കുന്നു. അത് GnRH ഉൽപാദനത്തിനു കാരണമാകും. അപ്പോഴേക്ക് വളർച്ചയെത്തിയ ഫോളിക്കിളിനകത്ത് ഒരുതരം ദ്രാവകം നിറഞ്ഞിരിക്കും. ഫോളിക്കുലർ ദ്രവം (follicular fluid) എന്നറിയപ്പെടുന്ന ഈ ദ്രാവകത്തിൽ പ്രധാനമായും ഹയലുറോണിക്ക് ആസിഡ് Hyaluronic Acid) ആണുണ്ടാവുക. പുറമെ പ്രായപൂർത്തിയായ അണ്ഡത്തെ പൊതിഞ്ഞുകൊണ്ടുള്ള ക്യൂമുലസ് കോശങ്ങളും (Cumulas Cells) ഫോളിക്കിളിനകത്തുണ്ടാകും. ലൂറ്റിനൈസിംഗ് ഹോർമോണിന്റെ (LH) ഉത്തേജന ഫലമായി ഫോളിക്കിളുകൾ ഉൽപാദിപ്പിക്കുന്ന പ്രോട്ടീയോലിറ്റിക്ക് എൻസൈമുകൾ (Proteolytic enzymes) ഒരു വശത്തുള്ള ഫോളിക്കുളാർ കലകളെ (follicular Cells) നശിപ്പിക്കുന്നതിനാൽ അവിടെ സ്റ്റിഗ്മ (Stigma) എന്ന പേരിലുള്ള ദ്വാരം പ്രത്യക്ഷപ്പെടുന്നു. അതിനുള്ളിലൂടെ പൂർണ വളർച്ചയെത്തിയ അണ്ഡത്തെ വഹിച്ച് ക്യൂമുലസ് കോശങ്ങളും ഫോളിക്കുളാർ ദ്രവവും തെറിച്ചു വീഴുന്നു. പുരുഷന്മാരുടെ ശുക്ലം തെറിച്ചു വീഴുന്നു എന്നു പറഞ്ഞതിനോട് സമാനമായ പ്രക്രിയ തന്നെയാണിത്. അണ്ഡം ഉൾകൊള്ളുന്ന ദ്രാവകം (മാഉൻ ദാഫിഖ്) ഫലോപ്പിയൻ നാളിയിലൂടെ (Fallopian tube) അറ്റത്തുള്ള ഫിംബ്രിയ (എശായൃശമ)കളിൽ പതിക്കുകയും അവിടെ നിന്ന് ഗർഭാശയത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഇന്ന് അതൊക്കെ നമുക്ക് കൃത്യമായി വീഡിയോ വഴി (https://youtu.be/wcVC3TFI7fQ) കാണാൻ സാധിക്കും.
‘തെറിച്ചുവീഴുന്ന ‘ എന്ന ഖുർആനിക പ്രയോഗത്തിന്റെ കൃത്യത കണ്ടു നമ്മൾ അത്ഭുതപ്പെട്ടുപോകും. സ്ത്രീസ്രവത്തെ കുറിച്ച് ഒരു അറിവുമില്ലാത്ത കാലഘട്ടത്തിലാണ് നിറത്തെയും സ്വഭാവത്തെയുമെല്ലാം വിശദീകരിക്കുന്ന പ്രവാചകാധ്യാപനങ്ങളുണ്ടായത് എന്നത് വിസ്മയകരമല്ലേ?
ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി
നബി(സ്വ)യും ‘ശവരതി’യാരോപണവും
വിമര്‍ശനം:
നബിജീവിതം വിശുദ്ധമായിരുന്നു എന്ന ധാരണ തെറ്റാണെന്ന് വ്യക്തമാക്കുന്ന സംഭവമാണ് ഫാത്തിമ ബിന്‍ത് അസദ് എന്ന സ്ത്രീയുടെ മൃതദേഹത്തെ ഖബ്റില്‍ (ശവക്കുഴി) വെച്ച് ഭോഗിച്ച പ്രവാചക നടപടി. ശവരതിപോലും നടത്താന്‍ മടിയില്ലായിരുന്ന ഒരാളെയാണ് മുസ്‌ലിംകള്‍ മാര്‍ഗദര്‍ശകനായി ഉള്‍ക്കൊള്ളുന്നത് എന്നത് എത്രമാത്രം ലജ്ജാവഹമാണ്. രക്തബന്ധമോ കുടുംബബന്ധമോ പോലും പരിഗണിക്കാതെ ഏത് സ്ത്രീയെയും ഭോഗിക്കുവാന്‍ നബിക്ക് അല്ലാഹു അനുവാദം നല്‍കുന്നതിനു മുമ്പായിരുന്നു (ക്വുര്‍ആന്‍ 33:50) ഈ ശവരതി നടന്നതെന്നു കാണാം. സ്ത്രീകളെ കേവലം ലൈംഗിക ഉപഭോഗ വസ്തു മാത്രമായി കണ്ടിരുന്ന ഒരാള്‍ എങ്ങിനെയാണ് ദൈവദൂതനും മാര്‍ഗദര്‍ശകനുമാവുക!?.
മറുപടി:
പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ സ്റ്റീവന്‍ സ്റ്റോസ്നി (Steven Stonsy phD) ഓസ്‌കാര്‍ വൈല്‍ഡിന്റെ വാചകങ്ങള്‍ ഉദ്ദരിച്ചുകൊണ്ട് ഇപ്രകാരം പറയുകയുണ്ടായി ”ഓസ്‌കാര്‍ വൈല്‍ഡ് ഒരിക്കല്‍ പറഞ്ഞതുപോലെ ‘ആത്മകഥയുടെ വിശ്വസനീയമായ ഒരേയൊരു രൂപമാണ് നിരൂപണം’. ഒരു നിരൂപണം നിരൂപകന്‍ വിമര്‍ശിക്കുന്ന ആളുകളേക്കാള്‍ – അത് പുരുഷനാകട്ടെ സ്ത്രീയാകട്ടെ – കൂടുതല്‍ നിരൂപകന്റെ മനഃശാസ്ത്രത്തെയാണ് നമ്മോട് പറഞ്ഞു തരുന്നത്. ഒരാളുടെ വിമര്‍ശനങ്ങള്‍ കേട്ടാല്‍ മാത്രം വിദഗ്ധരായ പ്രൊഫഷണലുകള്‍ക്ക് വിമര്‍ശകന്റെ രോഗനിര്‍ണയ സിദ്ധാന്തം രൂപപ്പെടുത്താന്‍ കഴിയും” (www.spychologytoday.com)
സ്റ്റീവന്‍ സ്റ്റോസ്നി പറഞ്ഞതുപോലെ, പ്രവാചകനെതിരെയുള്ള ഈ ആരോപണം വാസ്തവത്തില്‍ അടിവരയിടുന്നത് ആരോപകരുടെ മനഃശാസ്ത്രത്തെയാണ്. എത്രമാത്രം നികൃഷ്ഠവും നിന്ദ്യവുമായ മനോവൈകൃതങ്ങള്‍ക്ക് അടിപ്പെട്ടവരാണ് നബിവിമര്‍ശകരെന്ന സത്യം അര്‍ഥശങ്കക്കിടയില്ലാത്ത വിധം ബോധ്യപ്പെടുത്തുന്നതാണ് ഈ വിമര്‍ശനം. തങ്ങളുടെ ഹൃദയങ്ങളില്‍ കട്ടപിടിച്ചു കിടക്കുന്ന വൈകൃതങ്ങളുടെ ചഷകങ്ങളിലൂടെ പ്രവാചകജീവിതത്തെ തലതിരിഞ്ഞു നോക്കികാണുന്ന ഇത്തരം നബിനിന്ദകരില്‍ നിന്നും വസ്തു നിഷ്ഠമായ നിരൂപണങ്ങള്‍ പ്രതീക്ഷിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. തികഞ്ഞ അരാജകവാദികളും ജീവിത മൂല്യങ്ങളോട് കടുത്ത വിരോധം വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന നവനാസ്തിക ഞരമ്പുരോഗികളാണ് ഈ കഠിനമായ നബിനിന്ദ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കന്നതിന് മുഖ്യ കാര്‍മികത്വം വഹിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ മനോവൈകൃതങ്ങള്‍ക്കനുസരിച്ച് അവര്‍ നബിജീവിതത്തെ ദുര്‍വ്യാഖ്യാനിച്ചും ദുഷിപ്പിച്ചും അവതരിപ്പിക്കുന്നു എന്നത് ആശ്ചര്യജനകമായ കാര്യമൊന്നുമല്ല. കാരണം അവര്‍ വിഭാവനം ചെയ്യുന്ന ഭോഗതൃഷ്ണാമയമായ കുത്തഴിഞ്ഞ ജീവിതാസ്വാധനങ്ങള്‍ക്കെതിരെ, ജീവിത വിശുദ്ധിയുടെ വഴിയടയാളങ്ങള്‍ ചൂണ്ടികാണിക്കുന്ന ഏറ്റവും കരുത്തുറ്റ വ്യക്തിത്വം മുഹമ്മദ് നബി(സ്വ)യാണ്. അതുകൊണ്ടു തന്നെ നബിജീവിതത്തെ അപകീര്‍ത്തിപ്പെടുത്താനും നുണകളിലൂടെ ആ വിശുദ്ധ ജീവിതത്തെ തമസ്‌കരിക്കാനും അവര്‍ അത്യാര്‍ത്തരാണ്; എന്നും എപ്പോഴും. മാനവികതക്ക് ജീവിത മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയ മഹാ മാനുഷികളുടെ ചരിത്രവും ജീവിതവും ദുര്‍വ്യാഖ്യാനിച്ച്, അവരെയും തങ്ങളെ പോലെ അരാജകത്വാസ്വാധകരും മൂല്യനിരാസ പ്രണയികളുമാക്കി ചിത്രീകരിക്കുക വഴി ജീവിത വിശുദ്ധിയുടെ പാഥേയത്തെ പ്രകാശ പൂരിതമാക്കുന്ന വഴിവിളക്കുകളെ കെടുത്തികളയാനാണ് അവര്‍ വെമ്പല്‍ കൊള്ളുന്നത്. നല്ലവരെയും നന്മയിലേക്ക് വിളിച്ചവരെയും ഇരുട്ടുകൊണ്ട് മറച്ചുപിടിക്കുക എന്നത് നവനാസ്തിക ഞരമ്പുരോഗികളുടെ പ്രഥമ അജണ്ടകളില്‍ പെട്ടതാണെന്ന് അവരെ അറിയുന്നവര്‍ക്കെല്ലാമറിയാവുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ മുഹമ്മദ് നബി (സ്വ) ഒരു ഖബ്‌റിന്നരികെ ഇരിക്കുന്ന സന്ദര്‍ഭം ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണുമ്പോഴേക്കും അതില്‍ നിന്നും ശവരതി വിഭാവനം ചെയ്യാനും, ക്രിസ്തുവിനരികെ മഗ്‌ദല മറിയം നില്‍ക്കുന്ന ചിത്രം കാണുമ്പോഴേക്കും അതില്‍ നിന്നും രഹസ്യവേഴ്ച്ചയുടെ ഇല്ലാ കഥകള്‍ മെനഞ്ഞെടുക്കാനും അവര്‍ നിതാന്ത പരിശ്രമത്തിലായിരിക്കും. കാരണം അവരുടെ മനോവൈകൃതം അത്രമേല്‍ കഠിനമാണ്; നിന്ദിതവും.
പക്ഷെ, അത്ഭുതകരമായ കാര്യം, മുഹമ്മദ് നബി(സ്വ)ക്കെതിരെയുള്ള ഹീനമായ ഈ നുണകഥ നവനാസ്തികരടക്കമുള്ള ഇസ്‌ലാംവിരോധികള്‍ക്കെല്ലാം വേവിച്ച് വിളമ്പിയത് ചില മിഷനറി അടുക്കളയിലാണെന്നതാണ്. ഒരു ശരാശരി ധാര്‍മികത പോലും പല മിഷനറി ഗ്രൂപ്പുകളില്‍ നിന്നും പ്രതീക്ഷിക്കാന്‍ സാധ്യമല്ലാതായിരിക്കുന്നു. മൂടുപടം മാറ്റിയത് മിഷനറിമാരുടെ ഇസ്‌ലാംവിരോധം മാത്രമല്ല, അവരുടെ മനോവൈകൃതങ്ങള്‍ കൂടിയാണ്. നിരൂപണങ്ങള്‍ നിരൂപകന്റെ മനഃശാസ്ത്രത്തെ കൂടി അടയാളപ്പെടുത്തുന്നുണ്ട് എന്ന മനഃശാസ്ത്ര നിരീക്ഷണം അതാണല്ലോ നമ്മെ പഠിപ്പിക്കുന്നത്. അടുത്ത കാലത്തായി ചില മിഷനറിമാരുടെയും സുവിശേഷ വേലക്കാരുടെയും ഇസ്‌ലാംവിമര്‍ശനങ്ങള്‍ സഭ്യതയുടെ സകല സീമകളും ഉല്ലെങ്കിക്കുന്നതാണ്. മനോവൈകൃതങ്ങളുടെ തള്ളിച്ചക്കൊപ്പം ഇസ്‌ലാംവിരോധവും കെട്ടുപിണയുമ്പോള്‍, ചില മിഷനറി-സുവിശേഷ വേലക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ മേല്‍വിലാസമില്ലാത്ത ഇത്തരം നബിനിന്ദകള്‍ വിസര്‍ജിക്കുന്നത് ഒരു സ്ഥിരം ഏര്‍പ്പാടാക്കിയിട്ടുണ്ട്; എല്ലാവരുമല്ലെങ്കിലും ചിലര്‍ അല്ല പലരും. മഠങ്ങളിലും കോണ്‍വെന്റുകളിലും വര്‍ദ്ധിച്ചു വരുന്ന കന്യാസ്ത്രീ ‘അത്മഹത്യ’കള്‍ക്കു പിന്നില്‍ ഇത്തരം വൈകൃതംപേറികളുടെ തള്ളിച്ചകളാണോ എന്നാരെങ്കിലും സംശയിച്ചാല്‍, അത് തീര്‍ത്തും ഒരു ക്രൈസ്തവ വിരുദ്ധ നിലപാടുമാത്രമായി വിലയിരുത്താന്‍ എപ്പോഴും കഴിയില്ലല്ലോ!?.
ഇനി നമുക്കു പരിശോദിക്കുവാനുള്ളത് പ്രവാചകനെതിരെയുള്ള ‘ശവരതി’യാരോപണത്തിന്റെ നിജസ്ഥിതിയാണ്. ‘ഫാത്തിമ ബിന്‍ത് അസദ് എന്ന സ്ത്രീയുടെ മൃതദേഹത്തെ പ്രവാചകന്‍ ഖബ്റില്‍ വെച്ച് ഭോഗിച്ചു’ എന്നതാണ് ആരോപണം. എത്രമാത്രം കടുത്ത ദുരാരോപണം. കല്ലുവെച്ച നുണയല്ലാതെ മറ്റൊന്നുമല്ലിത്. പ്രസ്തുത ആരോപണത്തിന്റെ നിജസ്ഥിതി പരിശോദിക്കും മുമ്പ് ആരാണ് ഈ ‘ഫാത്തിമ ബിന്‍ത് അസദ്’ എന്ന് നാം അറിയേണ്ടിയിരിക്കുന്നു. നബി(സ്വ)യുടെ പിതൃവ്യന്‍ അബൂത്വാലിബിന്റെ ഭാര്യ. അഥവാ പ്രവാചകന്റെ പിതൃവ്യ. നബി(സ്വ)യുടെ മകള്‍ ഫാത്തിമ(റ)യുടെ ഭര്‍ത്താവ് അലി(റ)യുടെ മാതാവ്. ചെറുപ്രായത്തില്‍ തന്നെ മതാ-പിതാക്കള്‍ നഷ്ടപ്പെട്ട നബി(സ്വ)യെ എടുത്തു വളര്‍ത്തിയ, ഊട്ടിയ, ഉറക്കിയ പ്രിയ പോറ്റുമ്മ. പ്രവാചകന്‍ (സ്വ) അവരെ ‘ഉമ്മ’ എന്നാണ് തന്റെ മരണം വരെ സംബോധന ചെയ്തത്. അബൂത്വാലിബിനു ശേഷം നബി(സ്വ)യോട് ഏറ്റവുമധികം രക്തബന്ധപരിഗണന കാണിച്ച വ്യക്തി. ‘എന്റെ പെറ്റുമ്മക്കു ശേഷമുള്ള എന്റെ ഉമ്മ’ എന്നാണ്, ശവരതിയാരോപണത്തിനായി ഇസ്‌ലാംവിരോധികള്‍ ദുര്‍വ്യാഖ്യാനിക്കുന്ന നിവേദനത്തില്‍ പോലും പ്രവാചകന്‍ അവരെ സംബോധന ചെയ്തത്. പ്രവാചകനുമേല്‍ ശവരതിയാരോപിക്കുവാനായി ഇസ്‌ലാംവിദ്വേഷികള്‍ വളച്ചൊടിച്ച നിവേദനത്തില്‍ തന്നെ, നബി (സ്വ) അവരെ പറ്റി ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തപെട്ടിരിക്കുന്നു: ”എന്റെ ഉമ്മാ, നിങ്ങള്‍ക്ക് അല്ലാഹു കാരുണ്യം നല്‍കട്ടെ. നിങ്ങള്‍ എന്റെ ഉമ്മക്കു ശേഷം എന്റെ ഉമ്മയായിരുന്നു. നിങ്ങള്‍ വിശപ്പു സഹിക്കുകയും എന്നെ ഭക്ഷണം ഊട്ടുകയും ചെയ്തിരുന്നു. നിങ്ങള്‍ക്ക് വസ്ത്രമില്ലാതിരുന്നിട്ടും എനിക്കു വസ്ത്രം നല്‍കിയിരുന്നു. വിശിഷ്ടമായ ഭക്ഷണങ്ങള്‍ നിങ്ങളെന്നെ ഊട്ടുകയും നിങ്ങള്‍ക്കത് സ്വയം നിഷേധിക്കുകയും ചെയ്തിരുന്നു. അതു മൂലം നിങ്ങള്‍ ഉദ്ദേശിച്ചിരുന്നത് അല്ലാഹുവിന്റെ പ്രീതിയും പരലോക മോക്ഷവുമായിരുന്നു.” മാത്രമല്ല ”അബൂത്വാലിബിന്റെ വിയോഗാനന്തരം ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ എന്നെ സംരക്ഷിച്ച സ്ത്രീയാണവര്‍” എന്നുകൂടി നബി (സ്വ) അവരെ പറ്റി അനുസ്മരിച്ചതും പ്രസ്തുത നിവേദനങ്ങളില്‍ തന്നെ കാണാവുന്നതാണ്. ഇത്രയെല്ലാം കണ്ടിട്ടും, പ്രവാചകന് അവരോടുണ്ടായിരുന്ന അളവറ്റ സ്നേഹവും വാത്സല്യവും കാരുണ്യവും ആദരവുമെല്ലാം തിരിച്ചറിഞ്ഞിട്ടും, പ്രസ്തുത നിവേദനങ്ങളില്‍ നിന്നും അതെല്ലാം അടര്‍ത്തിമാറ്റി ആ നിവേദനങ്ങളെ തന്നെയെടുത്ത് ക്രൂരമായി ദുര്‍വ്യാഖ്യാനിച്ച് അതില്‍ നിന്നും ശവരതി കണ്ടെടുത്തവരുടെ അന്തരംഗം എത്രമേല്‍ വൃത്തിഹീനമായിരിക്കും. ഏതു കുമ്പസാര കൂട്ടില്‍ കൊണ്ടുപോയി കഴുകികളയും ഈ നികൃഷ്ഠത!.
വൈകൃതാനുരാഗികള്‍ പ്രവാചകനെതിരെ ഉന്നയിച്ച ശവരതിയാരോപണത്തിന്റെ യാഥാര്‍ഥ്യമറിയാന്‍ പ്രസ്തുത നിവേദനങ്ങളും അവയുടെ സ്വീകാര്യതയും നമുക്ക് പരിശോദനാവിധേയമാക്കാം. ”അനസ് (റ) പറയുന്നു: അലി(റ)യുടെ മാതാവായ ഫാത്തിമ ബിന്‍ത് അസദ് ബ്നു ഹാശിം മരണപ്പെട്ടപ്പോള്‍ പ്രവാചകന്‍ അവരുടെ അടുത്തേക്ക് പ്രവേശിച്ചു. അവരുടെ (മൃതദേഹത്തിന്റെ) തല ഭാഗത്ത് അദ്ദേഹം ഇരുന്നു. എന്നിട്ടവിടുന്ന് പറഞ്ഞു: എന്റെ ഉമ്മാ, നിങ്ങള്‍ക്ക് അല്ലാഹു കാരുണ്യം നല്‍കട്ടെ. നിങ്ങള്‍ എന്റെ ഉമ്മക്കു ശേഷം എന്റെ ഉമ്മയായിരുന്നു. നിങ്ങള്‍ വിശപ്പു സഹിക്കുകയും എന്നെ ഭക്ഷണം ഊട്ടുകയും ചെയ്തിരുന്നു. നിങ്ങള്‍ക്ക് വസ്ത്രമില്ലാതിരുന്നിട്ടും എനിക്കു വസ്ത്രം നല്‍കിയിരുന്നു. വിശിഷ്ടമായ ഭക്ഷണങ്ങള്‍ നിങ്ങളെന്നെ ഊട്ടുകയും നിങ്ങള്‍ക്കത് സ്വയം നിഷേധിക്കുകയും ചെയ്തിരുന്നു. അതു മൂലം നിങ്ങള്‍ ഉദ്ദേശിച്ചിരുന്നത് അല്ലാഹുവിന്റെ പ്രീതിയും പരലോക മോക്ഷവുമായിരുന്നു. ശേഷം അവരുടെ മയ്യിത്ത് കുളിപ്പിക്കുവാന്‍ പ്രവാചകന്‍ കല്‍പ്പിച്ചു. മൂന്നുവട്ടം കഴുകുന്ന രീതിയിലാകണമെന്ന് നിര്‍ദ്ദേശിച്ചു. കര്‍പൂരം കലര്‍ത്തിയ വെള്ളമെത്തിയപ്പോള്‍ പ്രവാചകന്‍ തന്റെ കൈ കൊണ്ട് അതവരുടെ മേല്‍ ഒഴിച്ചു. ശേഷം പ്രവാചകന്‍ തന്റെ മേല്‍കുപ്പായം ഊരി. എന്നിട്ട് അവരുടെ വസ്ത്രത്തിന്റെ മുകളില്‍ പ്രവാചകന്‍ തന്റെ വസ്ത്രം കഫന്‍ ചെയ്തു. എന്നിട്ട് നബി (സ്വ) ഉസാമത്ത് ബ്നു സൈദ്, അബൂഅയ്യൂബുല്‍ അന്‍സാരി, ഉമ്മറിബ്നുല്‍ ഖത്താബ് എന്ന മൂന്നുപേരെ വിളിച്ചു. അവരുടെ കൂടെ കറുത്ത ഒരു ബാലനുമുണ്ടായിരുന്നു. എന്നിട്ടവരോട് കുഴി കുഴിക്കാന്‍ പറഞ്ഞു. അങ്ങനെ അവരുടെ ഖബ്ര്‍ അവര്‍ കുഴിച്ചു. അങ്ങനെ ലഹ്ദ് എത്തിയപ്പോള്‍ പ്രവാചകന്‍ തന്റെ കൈ കൊണ്ട് ലഹ്ദ് കുഴിച്ചു. എന്നിട്ടാ ലഹ്ദിന്റെ മണ്ണ് പ്രവാചകന്‍ തന്നെ തന്റെ കൈ കൊണ്ട് പുറത്തെടുത്തു. ശേഷം അതില്‍ നിന്നും വിരമിച്ചപ്പോള്‍ പ്രവാചകന്‍ ആ ലഹ്ദിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു. എന്നിട്ടവിടെ കിടന്നു. എന്നിട്ട് പ്രവാചകന്‍ പ്രാർത്ഥിച്ചു: ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന, ഒരിക്കലും മരിക്കാത്ത എന്നെന്നും ജീവിച്ചിരിക്കുന്നവനായ അല്ലാഹുവേ, എന്റെ ഉമ്മയായ ഫാത്തിമ ബിന്‍ത് അസദിന് നീ പൊറുത്തു കൊടുക്കേണമേ, അവര്‍ക്കനുകൂലമായ പ്രമാണങ്ങള്‍ നീ അവര്‍ക്ക് നല്‍കേണമേ, അവരുടെ പ്രവേശന സ്ഥാനം നീ വിശാലമാക്കേണമേ, നിന്റെ നബിയുടെയും എനിക്കു മുമ്പുള്ള നിന്റെ മറ്റു പ്രവാചകന്മാരുടെയും അവകാശം കൊണ്ട് ഞാന്‍ ചോദിക്കുന്നു. തീര്‍ച്ചയായും നീ കാരുണ്യവാന്മാരില്‍ അങ്ങേയറ്റം കാരുണ്യവാനാണ്. ശേഷം പ്രവാചകന്‍ നാല് തവണ തക്ബീര്‍ ചൊല്ലി (മയ്യിത്ത് നമസ്‌കരിച്ചു) ശേഷം അവരെ (ഫാത്തിമ ബിന്‍ത് അസദിന്റെ മൃതദേഹം) നബി(സ്വ)യും അബ്ബാസും അബൂബഖറും ചേര്‍ന്ന് (റ)ഖബ്‌റിലേക്ക് പ്രവേശിപ്പിച്ചു.” (ത്വബ്റാനി, അല്‍ കബീര്‍: 24/351, അല്‍ ഹില്‍യ: അബൂ നുഐം: 3/121).
ഇതാണ് പ്രവാചകനു മേല്‍ ശവരതിയാരോപിക്കുവാന്‍ നബിവൈരികള്‍ (ഹദീഥ് പൂര്‍ണരൂപത്തില്‍ കൊടുക്കാതെ ഹദീഥ് നമ്പര്‍ മാത്രം നല്‍കികൊണ്ട്) ഉദ്ദരിക്കുന്ന ‘തെളിവ്’. ഹദീഥിന്റെ സ്വീകാര്യത പരിശോദിക്കും മുമ്പ് അതില്‍ പറഞ്ഞ കാര്യങ്ങള്‍ നമുക്കു വിശകലനം ചെയ്യാം.
1, മരണപ്പെട്ടുപോയ തന്റെ പോറ്റുമ്മയോട് ഒരു മകനെന്ന നിലയില്‍ പ്രവാചകനുണ്ടായിരുന്ന അളവറ്റ ആദരവും സ്നേഹവും വാത്സല്യവും കാരുണ്യവും ആര്‍ദ്രതയുമെല്ലാം ഹദീഥില്‍ നിന്നും കാഴ്ചയുള്ള കണ്ണുകള്‍ക്കെല്ലാം വ്യക്തമായും കാണാവുന്നതാണ്. അതെല്ലാം കണ്ടിട്ടും, ആ മകനും മാതാവിന്നുമിടയിലെ വേര്‍പാടിന്റെ ദുഃഖം തളംകെട്ടിയ ചരിത്ര നിമിഷങ്ങളില്‍ നിന്നുപോലും അശ്ലീലതകള്‍ ചികഞ്ഞെടുക്കാന്‍ ലൈംഗിക വൈകൃതങ്ങള്‍കൊണ്ട് ഹൃദയം നുരുമ്പിച്ചവര്‍ക്കല്ലാതെ സാധ്യമല്ല.
2, പ്രവാചകന്‍ തന്റെ മേല്‍കുപ്പായം ഊരി ഫാത്തിമ ബിന്‍ത് അസദിന്റെ മൃതദേഹത്തെ അണിയിക്കുന്നത് അവരെ ഖബ്റില്‍ വെക്കുന്നതിനും എത്രയോ മുമ്പാണെന്ന് ഹദീഥില്‍ നിന്നും സുവ്യക്തമാണ്. അതും അവരെ മൂടിയ വസ്ത്രത്തിനു മീതെയായിരുന്നു എന്നതും ഹദീഥില്‍ കാണാം. ഖബ്‌റിലിറങ്ങി വസ്ത്രമുരിഞ്ഞ് ശവരതിയിലേര്‍പ്പെട്ടു എന്ന കല്ലുവെച്ച കളവ് ഞരമ്പുരോഗികളുടെ ഭാവനാ വിന്ന്യാസങ്ങള്‍ മാത്രമാണ്.
3, പ്രവാചകന്‍ കിടന്നത് ഖബ്‌റിലെ ലഹ്ദിലാണ്. അവിടുന്ന് തന്നെയാണ് ലഹ്ദ് കുഴിച്ചതും. എന്താണ് ലഹ്ദ്? ഖബ്റിന്റെ പാര്‍ശ്വം ഖിബ്‌ലയുടെ ഭാഗത്തേക്ക് തുരന്നുണ്ടാക്കുന്ന ഉള്‍ഖബ്‌റിനാണ് ലഹ്ദ് എന്നു പറയുക (ഫിഖ്ഹുസ്സുന്നഃ, ഭാഗം 4, പേജ്: 398). അഥവാ ലഹ്ദ് മയ്യിത്തിനെ മാത്രം ഉള്‍കൊള്ളാന്‍ പര്യാപ്തമായ ഖബ്‌റിന്റെ ഏറ്റവും താഴെ പാര്‍ശ്വം ഖിബ്‌ലയുടെ ഭാഗത്തേക്ക് തുരന്നുണ്ടാക്കുന്ന ഇടുങ്ങിയ ഉള്‍ഭാഗമാണ്. അവിടെ മയ്യിത്ത് വെക്കും മുമ്പാണ് പ്രവാചകന്‍ കിടന്നത്. ഖബ്‌റിന്റെ ആത്മീയവും ഭൗതികവുമായ ഇടുക്കത്തില്‍ നിന്നും തന്റെ പോറ്റുമ്മക്ക് വിശാലത ലഭിക്കാനായാണ് നബി (സ്വ) അങ്ങനെ ചെയ്തത്. മയ്യിത്തിനെ മാത്രം ഉള്‍കൊള്ളാന്‍ പര്യാപ്തമായ ഇടുങ്ങിയ ഉള്‍ഭാഗമായ ലഹ്ദില്‍ മയ്യിത്തിനൊപ്പം മറ്റൊരാള്‍ക്ക് കൂടി കിടക്കുവാന്‍ സാധ്യമല്ലെന്ന് ലഹ്ദ് കണ്ടിട്ടുള്ളവര്‍ക്കെല്ലാം അറിയാം. അത് കൃത്യമായി അറിയാവുന്നതു കൊണ്ടാണ് ശവരതിയാരോപകര്‍ നബി ലഹ്ദില്‍ കിടന്നു എന്നു പറയാതെ, ഖബ്‌റില്‍ കിടന്നു എന്നു പറഞ്ഞുകൊണ്ടിരിക്കുന്നത്. കാരണം ഹദീഥുകളില്‍ നബി (സ്വ) കിടന്നത് ലഹ്ദിലാണെന്ന് വ്യക്തമാക്കിയിട്ടും അതു മൂടിവെക്കുന്നത് ലഹ്ദ് എന്താണെന്നറിയുന്നവര്‍ക്കിടയില്‍ ശവരതിയാരോപണത്തിന്റെ കാറ്റുപോകുമെന്ന് കൃത്യമായ ധാരണയുള്ളതുകൊണ്ടു മാത്രമാണ്.
4, ലഹ്ദില്‍ കിടന്നതിന് ശേഷം അതില്‍ നിന്നും പുറത്തുവന്നതിനു ശേഷമാണ് നബി (സ്വ) ഫാത്തിമ ബിന്‍ത് അസദിന്റെ മയ്യിത്ത് നമസ്‌കരിക്കുന്നത്. അതിനും ശേഷമാണ് അവരുടെ മയ്യിത്ത്, അബ്ബാസിനോടും അബൂബഖറിനോടും ചേര്‍ന്ന് നബി (സ്വ) ഖബ്റിലെ ലഹ്ദിലേക്ക് ഇറക്കി വെക്കുന്നത്. അപ്പോള്‍ ഖബ്‌റില്‍ വെച്ച് പ്രവാചകന്‍ ശവരതി നടത്തിയെന്നത് കല്ലുവെച്ച കള്ളമാണെന്നര്‍ഥം.
5. എന്തിനാണ് പ്രവാചകന്‍ (സ) ലഹ്ദില്‍ അവരുടെ സ്ഥാനത്ത് കിടന്നത് എന്നതും സുവ്യക്തമാണ്.
‘അദ്ദേഹം കബ്‌റിന്റെ (ലഹ്ദില്‍) അതിരുകള്‍ തിക്കി. അത് വിശാലമാക്കുന്നതു പോലെ…’ (അല്‍ മുസ്തദ്‌റക്: ഹാകിം: 3/108?)
ഉമര്‍ ഇബ്‌നു ശബ്ബ: പറഞ്ഞു: ‘അദ്ദേഹം ലഹ്ദില്‍ കിടന്നു; അത് (അതിരുകള്‍ ഒതുക്കി) വിശാലമാക്കാനെന്ന പോലെ.’ (താരീഖുല്‍ മദീന: 1: 124)
ലഹ്ദില്‍ കിടന്നാല്‍ മാത്രമെ ലഹ്ദിന്റെ ഇടുക്കവും കുടുസ്സതയും ഒരു മയ്യിത്തിന് (മൃതശരീരം) എത്രയുണ്ടെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കു. അതുകൊണ്ട് ഫാതിമയുടെ മയ്യിത്ത് ലഹ്ദില്‍ വെക്കുന്നതിന് മുമ്പ് പ്രവാചകന്‍ ആ സ്ഥാനത്ത് കിടന്നു നോക്കി. എന്നിട്ട് ലഹ്ദില്‍ ഇടുങ്ങി നില്‍ക്കുന്ന അതിരുകള്‍ തിക്കി ഒതുക്കി. ലഹ്ദില്‍ വെക്കാന്‍ പോകുന്ന മയ്യിത്തിന് വേണ്ടി അത് വിശാലമാക്കി. ഇപ്രകാരം ഭൗതീകമായി, പ്രതീകാത്മായി ലഹ്ദ് വിശാലമാക്കുന്നതിലൂടെ കബ്‌റിലെ ആത്മീയ വാസത്തിലും ഫാതിമക്ക് ഈ വിശാലത അനുഭവപ്പെടാന്‍ വേണ്ടി ആ കര്‍മ്മത്തിലൂടെ അദ്ദേഹം പ്രാര്‍ത്ഥിച്ചു. കാരണം എല്ലാ മനുഷ്യരും കബ്‌റില്‍ ആത്മീയമായി ‘ഇടുക്കം’ അനുഭവിക്കുമെന്ന് പ്രവാചകന്‍ (സ) തന്നെ പഠിപ്പിച്ചിട്ടുണ്ട്. (മുസ്‌നദു അഹ്‌മദ്: 24707, ശുഅ്ബുല്‍ ഈമാന്‍: 396)
‘അവളുടെ ഖബ്റില്‍ അവരോടൊപ്പം ഞാന്‍ കിടന്നത് അവള്‍ക്ക് ഖബ്‌റിന്റെ ഇടുക്കം ലളിതമാകാന്‍ വേണ്ടിയാണ്’ എന്ന് പറഞ്ഞതിന്റെ വിവക്ഷ ഇതാണ്. ലൈംഗിതയുമായി അയല്‍ബന്ധം പോലുമില്ലാത്ത, മാതാവിന്റെ പരലോക ജീവിതത്തെ സംബന്ധിച്ച് ഒരു മകന്റെ തീര്‍ത്തും നിഷ്‌കളങ്കമായ വ്യാകുലത മാത്രമാണ് ഈ ലഹ്ദിലെ കിടത്തം തെളിയിക്കുന്നത്.
6, സ്വാഭാവികമായും പകല്‍ വെളിച്ചത്ത്, പൊതുജന മധ്യത്തില്‍, മയ്യിത്തിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വെച്ചു നടന്ന മൃതദേഹ സംസ്‌കരണ ചടങ്ങായിരുന്നു അതെന്ന മിനിമം ബോധമില്ലാതെയല്ല ഈ ലൈംഗിക വൈകൃതാനുരാഗികള്‍ ഇത്തരം കള്ള പ്രചരണം അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. അടങ്ങാത്ത നബിവൈര്യവും ഹൃദയത്തില്‍ കട്ടപിടിച്ചു കിടക്കുന്ന ലൈംഗിക വൈകൃതാനുരാഗവും കെട്ടുപിണഞ്ഞ മനോരോഗത്തെ ചികിത്സിക്കുവാനുള്ള കരുത്ത് അവരുടെയൊന്നും ശാസ്ത്രാവബോധത്തിനോ സുവിശേഷ ദര്‍ശനങ്ങള്‍ക്കോ സനാധന മൂല്യങ്ങള്‍ക്കോ അശേഷമില്ലാത്തതുകൊണ്ടാണ്.
ആരോപണ വിധേയമായ ഹദീഥിന്റെ ന്യൂനതകള്‍:
നബിവൈരികള്‍ പ്രവാചകനെതിരെ ഉന്നയിക്കുന്ന ശവരതിയാരോപണം കേവലം അവരുടെ മനോവൈകൃതങ്ങളുടെ ഭാവനാ വിന്ന്യാസങ്ങള്‍ മാത്രമാണെന്നു നാം മനസ്സിലാക്കി. ആരോപണം ആരോപിക്കപ്പെട്ട ഹദീഥുകളില്‍ ഭൂതകണ്ണാടി വെച്ചു തിരഞ്ഞാല്‍ പോലും കാണാനാവില്ലെന്ന വസ്തുത നിലനില്‍ക്കെ തന്നെ പ്രസ്തുത ഹദീഥുകളുടെ സ്വീകാര്യതയെ കൂടി നമുക്കു പഠനവിധേയമാക്കാം. ഹദീഥ്, സ്വീകാര്യതയുടെ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടതാണോ അല്ലയോ എന്ന് പരിശോദിക്കുക ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് വളരെ പ്രധാനപ്പെട്ട കാര്യമാണല്ലോ? കാരണം സ്വീകാര്യയോഗ്യമായ ഹദീഥുകള്‍ക്ക് മാത്രമാണല്ലോ പ്രമാണപരതയുണ്ടാവുക. അല്ലാത്തവ മുസ്‌ലിംകള്‍ പ്രമാണമായി സ്വീകരിക്കാന്‍ പാടുള്ളതല്ലല്ലോ. അതുകൊണ്ടു തന്നെ ഉപര്യുക്ത ഹദീഥുകളുടെ സ്വീകാര്യത കൂടി നമുക്കന്വേഷണവിധേയമാക്കാം.
അഞ്ചു പരമ്പരകളിലൂടെയാണ് ഈ സംഭവം ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്.
1. (ത്വബ്റാനി: അല്‍കബീര്‍: 24/351, അല്‍ ഹില്‍യ: അബൂ നുഐം: 3/121)
നിവേദക പരമ്പര: അഹ്‌മദിബ്നു ഹമ്മാദ് അസ്സഗ്ബയില്‍ നിന്ന് – റൗഹിബ്നു സ്വലാഹ് നമ്മോട് പറഞ്ഞു – സുഫ്‌യാനു സൗരി നമ്മോട് പറഞ്ഞു – ആസ്വിം അല്‍ അഹ്‌വലില്‍ നിന്ന് – അനസില്‍ നിന്ന്….
പരമ്പരയിലെ റൗഹിബ്നു സ്വലാഹ് ദുര്‍ബലനാണെന്ന് ഹദീഥ് പണ്ഡിതനായ ഇബ്നുഅദിയ്യ് വ്യക്തമാക്കിയിട്ടുണ്ട്. വളരെ ദുര്‍ബലമായ ഹദീഥുകള്‍ ഉദ്ധരിക്കാറുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇബ്നു മാകൂലാ പറയുന്നു: റൗഹിബ്നു സ്വലാഹിനെ ഹദീഥ് പണ്ഡിതന്മാര്‍ ദുര്‍ബലനായാണ് കാണുന്നത്. ഇബ്നു യൂനുസ് പറയുന്നു: വിശ്വസ്ഥരായ നിവേദകര്‍ക്കെതിരായി വളരെ ദുര്‍ബലമായ ഹദീഥുകള്‍ അയാള്‍ ഉദ്ധരിക്കാറുണ്ട്. ദാറകുത്നി പറഞ്ഞു: ഹദീഥിന്റെ വിഷയത്തില്‍ ദുര്‍ബലന്‍. (അസ്സികാത്ത്: ഇബ്നുഹിബ്ബാന്‍: 8/ 244, അല്‍ കാമില്‍: 3/1006, മീസാന്‍: 2/58, അല്ലിസാന്‍: 2/465466)
കൂടാതെ ദുര്‍ബലനായ റൗഹിബ്നു സ്വലാഹ് മാത്രമാണ് സുഫ്‌യാനു സൗരിയില്‍ നിന്നും ഈ കഥ ഉദ്ധരിക്കുന്നത് എന്നതും റൗഹിബ്നു സ്വലാഹ് ഈജിപ്റ്റുകാരനും സുഫ്യാനു സൗരി കൂഫക്കാരനുമായതിനാല്‍ റൗഹിബ്നു സ്വലാഹ്, സുഫ്‌യാനു സൗരിയില്‍ നിന്ന് ഇങ്ങനെയൊരു കഥ കേള്‍ക്കാന്‍ സാധ്യതയില്ല എന്നതും നിവേദക പരമ്പരയുടെ മറ്റു ന്യൂനതകളായി ഹദീഥ് പണ്ഡിതര്‍ സൂചിപ്പിക്കുന്നുണ്ട്. (മുകദ്ദിമ സ്വഹീഹു മുസ്‌ലിം: 1/7, അല്‍ അവ്‌സത്: ത്വബ്റാനി: 1/153, അല്‍ ഹില്‍യ: 3/121, സില്‍സിലത്തു ദഈഫ: 1/32, അസ്സികാത്ത്: 8/244)
2. (മജ്‌മഉ സവാഇദ്:9/257, അവ്സത്ത്: ത്വബ്റാനി)
നിവേദക പരമ്പര: സഅ്ദാന്‍ ഇബ്നുല്‍ വലീദില്‍ നിന്ന് – അത്വാഅ് ഇബ്നു അബീ റബാഹില്‍ നിന്ന് – ഇബ്നു അബ്ബാസ് പറഞ്ഞു….
നിവേദക പരമ്പരയിലെ സഅ്ദാന്‍ ഇബ്നുല്‍ വലീദ് ‘മജ്ഹൂല്‍’ (വ്യക്തിത്വമോ വിശ്വസ്ഥതയോ അറിയപ്പെടാത്ത വ്യക്തി) ആണ്. (മജ്‌മഉ സവാഇദ്: 9/257)
3. (താരീഖുല്‍ മദീന: ഇബ്നു ശബ്ബ: 1/124)
നിവേദക പരമ്പര: കാസിം ഇബ്നു മുഹമ്മദുല്‍ ഹാശിമി പറഞ്ഞു- അയാള്‍ തന്റെ പിതാമഹനില്‍ നിന്ന് – അയാള്‍ ജാബിറില്‍ നിന്ന്….
പരമ്പര വളരെ ദുര്‍ബലമാണ്. കാരണം കാസിം ഇബ്നു മുഹമ്മദുല്‍ ഹാശിമി ഹദീഥ് നിവേദനത്തില്‍ പരിഗണനീയനേയല്ല എന്ന് സര്‍വ്വ ഹദീഥ് പണ്ഡിതരും വ്യക്തമാക്കിയിട്ടുണ്ട്. അബൂ ഹാതിം പറഞ്ഞു: കാസിം ഇബ്നു മുഹമ്മദുല്‍ ഹാശിമി, ‘മത്റൂക്’ (കളവ് പറയുന്നവനായി ആരോപിതന്‍) ആകുന്നു.
ഇമാം അഹ്‌മദ് പറഞ്ഞു: അയാള്‍ ഹദീഥിന്റെ വിഷയത്തില്‍ ഒന്നുമല്ല. അബൂ സര്‍അ പറഞ്ഞു: വിശ്വസ്ഥരായ നിവേദകര്‍ക്കെതിരായി വളരെ ദുര്‍ബലമായ ഹദീഥുകള്‍ അയാള്‍ ഉദ്ധരിക്കാറുണ്ട്. (മീസാനുല്‍ ഇഅ്തിദാല്‍: 3/379)
4. (താരീഖുല്‍ മദീന: ഇബ്നു ശബ്ബ: 1/123)
നിവേദക പരമ്പര: അബ്ദുല്‍ അസീസ് ഇബ്നു മുഹമ്മദ് അദ്ദുറാവര്‍ദി- അയാള്‍ അബ്ദുല്ലാഹിബ്നു ജഅ്ഫറില്‍ നിന്ന് – അയാള്‍ അംറിബ്നു ദീനാറില്‍ നിന്ന് – അദ്ദേഹം മുഹമ്മദിബ്നു അലിയില്‍ നിന്ന്….
പരമ്പര ദുര്‍ബലം: അബ്ദുല്‍ അസീസ് ഇബ്നു മുഹമ്മദ് അദ്ദുറാവര്‍ദി ദുര്‍ബലനാണ്. ഹൃദ്യസ്ഥ ശേഷി കുറവായതിനാല്‍ ധാരാളം അബദ്ധങ്ങള്‍ ഉദ്ധരിക്കാറുണ്ടെന്ന് ഹദീഥ് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. (മീസാനുല്‍ ഇഅ്തിദാല്‍: 2/633634)
മാത്രമല്ല നിവേദക പരമ്പര ‘മുര്‍സല്‍’ ആകുന്നു അഥവാ പ്രവാചകനിലേക്കെത്താതെ കണ്ണി മുറിഞ്ഞതാകുന്നു. പ്രവാചക ശിഷ്യനല്ലാത്ത മുഹമ്മദുല്‍ ഹനഫിയ്യയാണ് കഥ പറയുന്നത്.
5. മുഹമ്മദിബ്നു ഉമറുബ്നു അലിയില്‍ നിന്ന് പരമ്പര മുറിഞ്ഞതാണ് മറ്റൊരു നിവേദനം. (ഉസ്ദുല്‍ ഗായ: 6/217)
നിവേദക പരമ്പര: ഇബ്നുല്‍ അസീറില്‍ നിന്ന്- അബ്ദുല്ലാഹിബ്നു മുഹമ്മദിബ്നു ഉമറുബ്നു അലി പിതാവില്‍ നിന്നും ഉദ്ധരിക്കുന്നു….
പരമ്പരയിലെ അബ്ദുല്ലാഹിബ്നു മുഹമ്മദിബ്നു ഉമറുബ്നു അലി തന്റെ പിതാമഹനായ അലിയില്‍ നിന്നും ഉദ്ധരിക്കുന്ന നിവേദനങ്ങളെല്ലാം പരമ്പര മുറിഞ്ഞവയാണെന്ന് ഹദീഥ് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. (അത്തക്‌രീബ്: ഇബ്നു ഹജര്‍: 6170). പിന്നെ എങ്ങനെ പ്രവാചകനില്‍ നിന്ന് അദ്ദേഹം നിവേദനം ചെയ്യും.?!
ഹദീഥുകളില്‍ നിന്നും വിമര്‍ശകന്മാര്‍ മുഹമ്മദിന്റെ മുഖമൂടി ഊരിയെടുക്കുമ്പോള്‍, അതിനു മുമ്പില്‍ കുടുങ്ങുന്ന വേളയില്‍ മുസ്‌ലിംകള്‍ പുറത്തെടുക്കുന്ന അവസാനത്തെ അടവാണ് ‘ഹദീഥ് ദുര്‍ബലമാക്കുന്നു’ എന്ന പ്രഖ്യാപനമെന്ന്, ഹദീഥ് നിദാനശാസ്ത്രത്തിന്റെ ബാല പാഠം പോലും കേട്ടിട്ടില്ലാത്ത ചില നാസ്തിക-മിഷനറി ഇസ്‌ലാം വിമര്‍ശകര്‍ തട്ടിവിടാറുണ്ട്. അവരോടു പറയട്ടെ, മുസ്‌ലിംകള്‍ ഹദീഥുകളെ കാണുന്നത് ദൈവിക വെളിപാടുകളായാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് അതിന്റെ പ്രാമാണികത കണ്ടെത്താന്‍ കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അത് പൗരാണിക കാലം തൊട്ടേ അവര്‍ സ്വീകരിച്ചിട്ടുള്ള നടപടിക്രമമാണ്. പൗരാണികരും ആധുനികരുമായ ലോക മുസ്‌ലിം പണ്ഡിതന്മാരെല്ലാം സര്‍വാംഗീകൃതമായി അംഗീകരിച്ചിരിക്കുന്ന ആ നിയമം നമുക്കും മനസ്സിലാക്കാം. ഒരു ഹദീഥ് തള്ളുന്നതും കൊള്ളുന്നതും എന്തിന്റെയടിസ്ഥാനത്തിലാണെന്ന് അപ്പോള്‍ ബോധ്യമാകും.
1, നിവേദക പരമ്പരയിലെ സര്‍വ്വ നിവേദകര്‍ക്കും അദാലത്ത് ഉണ്ടാവുക. അഥവാ നിവേദക പരമ്പരയിലെ സര്‍വ്വ നിവേദകരും വിശ്വസ്ഥരും നീതിമാന്മാരും ഭക്തരുമാവുക.
2, നിവേദക പരമ്പരയിലെ സര്‍വ്വ നിവേദകരുടേയും ഓര്‍മ്മശക്തി സമ്പൂര്‍ണമായിരിക്കുക.
3, നിവേദക പരമ്പര കണ്ണി ചേര്‍ന്നതാവുക; മുറിഞ്ഞതാവാതിരിക്കുക. അഥവാ പരമ്പരയിലെ നിവേദകര്‍ ഏത് നിവേദകരില്‍ നിന്നാണോ ഒരു ഹദീഥ് ഉദ്ധരിക്കുന്നത്, അവര്‍ പരസ്പരം കണ്ടുമുട്ടുകയും നേരിട്ട് ആ ഹദീഥ് കേള്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉറപ്പുണ്ടാവുക.
4, നിവേദനത്തിന്റെ പരമ്പരയും (സനദ്), ഉള്ളടക്കവും (മത്നും) കൂടുതല്‍ വിശ്വസ്ഥരും ശ്രേഷ്ടരുമായ നിവേദകര്‍ക്കോ നിവേദനങ്ങള്‍ക്കോ എതിരാവാതിരിക്കുക.
5, നിവേദനം ഇല്ലത്ത് അഥവാ സൂക്ഷ്മമായ ന്യൂനതകളില്‍ നിന്ന് മുക്തമാകണം.
ഈ നിബന്ധനകള്‍ ഒത്ത ഹദീഥുകളെയാണ് ‘സ്വഹീഹ്’ എന്ന് മുസ്‌ലിംകള്‍ വിളിക്കുന്നത്.
മുകളില്‍ പ്രസ്ഥാവിച്ച അഞ്ച് നിബന്ധനകളില്‍ ഒന്നില്‍ ന്യൂനതകള്‍ ഉള്ളതായ ഹദീഥുകള്‍ ള്വഈഫ് (ദുര്‍ബലം) ആയ ഹദീഥുകളാകുന്നു. അവ ഇസ്‌ലാമില്‍ പ്രമാണമല്ല. പൗരാണികരും ആധുനികരുമായ ലോക മുസ്‌ലിം പണ്ഡിതന്മാരെല്ലാം അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയ സര്‍വാംഗീകൃതമായ നിയമമാണിത്. (അര്‍രിസാല: ശാഫിഈ: 370-371, നുസ്ഹത്തുന്നളര്‍: 52, നുഖ്ബത്തുല്‍ ഫികര്‍: ഇബ്നു ഹജര്‍: 30, ഉലൂമുല്‍ ഹദീസ്: 30, മുഖദ്ദിമത്തു ഇബ്നു സ്വലാഹ്: 8, അല്‍ മൂകിദ: ദഹബി: 24, തദ്രീബുര്‍ റാവി: സുയൂത്വി: 1/6875, 155, അല്‍ഫിയ്യ: 19, മന്‍ദൂമത്തുല്‍ ബൈകൂനി: 30, ഹാശിയത്തുല്‍ അജ്ഹുരി: 6, ഇഖ്തിസ്വാറു ഉലൂമുല്‍ ഹദീസ്: ഇബ്നു കസീര്‍: 22, അല്‍ മുക്നിഅ്: ഇബ്നു മുലകിന്‍: 1/42, അല്‍ ജാമിഅ്: ഖത്തീബുല്‍ ബഗ്‌ദാദി: 2/295, അല്‍ ഇക്തിറാഹ്: ഇബ്നു ദകീകുല്‍ ഈദ്: 215 – 216, മുകദ്ദിമത്തു മുസ്‌ലിം: ഇമാം നവവി , അത്തക്‌രീബ്: 105,മജ്‌മഉല്‍ ഫതാവാ ഇബ്നു തീമിയ്യ: 1/250, മആലിമുസ്സുനന്‍: ഖത്താബി: 1/10, ശര്‍ഹുല്‍ അല്‍ഫിയ: ഇറാകി: 1/111, സ്വഹീഹു തര്‍ഗീബു വതര്‍ഹീബ്: 1/4767)
ശവരതിയാരോപണത്തിന്റെ അവസാന പുകയും ഇവിടെ കെട്ടടങ്ങുകയാണ്. വിശുദ്ധിയുടെ വിസ്മയ പ്രകാശമായ നബിജീവിതത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള മിഷനറി-നവനാസ്തിക വൈകൃതാനുരക്തരുടെ എല്ലാ പരിശ്രമങ്ങളും പാഴ്‌വേലയായി പരിസമാപ്തി കുറിക്കപ്പെടുകയാണ് സ്ഥിരം പതിവ്. പ്രവാചകനെതിരെയുള്ള ശവരതിയാരോപണത്തിന്റെ ഊര്‍ദ്ധ്വശ്വാസവും ഇവിടെ നിലച്ചിരിക്കുന്നു. എങ്കിലും, എങ്ങനെയാണ് ഹദീഥുകളില്‍ നിന്നും – അവ പ്രബലമോ ദുര്‍ബലമോ എന്നു പോലും പരിഗണിക്കാതെ – പ്രവാചക വിരോധികള്‍ ദുരാരോപണങ്ങളും കള്ള കഥകളും മെനഞ്ഞെടുക്കുന്നതെന്ന് പഠിക്കുവാനുള്ള ഒരു സന്ദര്‍ഭമായി ഈ വിഷയസംബന്ധിയായ ചര്‍ച്ചയെ നാം ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു. ഈ ദുരാരോപണത്തിന്റെ, അഥവാ ശവരതിയാരോപണത്തിന്റെ നിര്‍മിതിയുടെ വഴിയിടങ്ങളിലൂടെ സഞ്ചരിച്ചാല്‍ മാത്രം മതി നമുക്കതു നിഷ്പ്രയാസം കണ്ടെത്താനാകും. പ്രവാചകനു മേല്‍ നികൃഷ്ഠമായ ഒരാരോപണം നിര്‍മിക്കുന്നതിനായി നബിവൈരികള്‍ ഹദീഥ് ഗ്രന്ഥങ്ങള്‍ തിരയുന്നു. നിര്‍മാതാക്കള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിപ്പെട്ടവരായതുകൊണ്ടു തന്നെ പ്രവാചകനെതിരെ ലൈംഗിക വൈകൃതം ആരോപിക്കുന്നതിലായിരിക്കും അവരുടെ ഉത്സാഹം മുഴുവനും. ഹദീഥ് ഗ്രന്ഥങ്ങള്‍ തിരഞ്ഞപ്പോള്‍ അവര്‍ക്കു കിട്ടിയത് ഫാത്തിമ ബിന്‍ത് അസദിന്റെ മൃതദേഹ സംസ്‌കരണത്തിന്റെ ഹദീഥുകള്‍. ഹദീഥുകള്‍ പരിശോദിച്ചപ്പോള്‍ എല്ലാം ദുര്‍ബലമായ നിവേദനങ്ങളാണെന്ന് കാണുന്നു. അതുകൊണ്ടു തന്നെ ഹദീഥുകളുടെ സമാഹാരങ്ങളും അവയിലെ ക്രമനമ്പറുകളും തെറ്റായി ചേര്‍ത്തുകൊണ്ട് തങ്ങളുടെ ദുര്‍വ്യാഖ്യാന അച്ചടിശാലകളില്‍ അച്ചുനിരത്തുന്നു. ശരിയായ നിലക്ക് അവ ഉദ്ദരിച്ചാല്‍ അവയുടെ ദുര്‍ബലതയും നിജസ്ഥിതിയും കൈയോടെ പെടുന്നനെ പിടിക്കപ്പെടുമെന്ന് അവര്‍ക്കറിയാം. സമാഹാരങ്ങളും ക്രമനമ്പറുകളും തെറ്റായി ചേര്‍ത്തവതരിപ്പിക്കുമ്പോള്‍ കൈക്രിയകള്‍ കണ്ടെത്താന്‍ ചെറിയ കാലതാമസം വരും. ആ ഹൃസ്വകാലയളവില്‍ മറുപടി പറയപ്പെടാതെ നില്‍ക്കുന്ന തങ്ങളുടെ കള്ള കഥകളെ സമൂഹ മധ്യത്തില്‍ വെല്ലുവിളികളോടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുക. നബിവിരോധം അത്രയെങ്കിലും സജീവമാക്കുക.
പ്രവാചകനെതിരെ ശവരതിയാരോപണമാണ് അവര്‍ ലക്ഷ്യം വെച്ചതെന്നതുകൊണ്ട് തന്നെ അതിനൊപ്പിച്ചു ദുര്‍വ്യാഖ്യാനം ചമക്കാനൊക്കുന്ന ചരിത്ര രംഗങ്ങള്‍ നിവേദനങ്ങളില്‍ ആദ്യം പരതുന്നു. അവിടെ നോക്കുമ്പോള്‍ ആകെ കൂടി കാണാന്‍ കഴിയുന്നത്, ഫാത്തിമ ബിന്‍ത് അസദ് മരണപ്പെടുന്നു. നബി (സ്വ) അവര്‍ക്കുവേണ്ടി പ്രാർത്ഥിക്കുന്നു. അവര്‍ നബിക്കു ചെയ്ത സേവനങ്ങള്‍ അനുസ്മരിക്കുന്നു. ശേഷം അവരെ കുളിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അനന്തരം അവരെ പൊതിഞ്ഞ വസ്ത്രത്തിനുമേല്‍ നബിയുടെ മേല്‍കുപ്പായമണിയിക്കുന്നു. അതിനു ശേഷം അവര്‍ക്കു വേണ്ടി ഖബ്ര്‍ കുഴിക്കാനാവശ്യപ്പെടുന്നു. ഖബ്‌റിന്റെ ലഹദ് എത്താറായപ്പോള്‍ അത് നബിതന്നെ കുഴിക്കുന്നു. അനന്തരം അവിടുന്ന് ഒരാള്‍ക്ക് മാത്രം കിടക്കാന്‍ കഴിയുന്ന ലഹ്ദില്‍ കിടക്കുന്നു. പ്രാർത്ഥിക്കുന്നു. അതിനു ശേഷം തക്ബീര്‍ ചൊല്ലി മയ്യിത്ത് നമസ്‌കരിക്കുന്നു. അതിനും ശേഷം മറ്റുള്ളവരുടെ സഹായത്തോടെ മയ്യിത്ത് ഖബ്റിലെ ലഹദില്‍ വെക്കുന്നു. ജനങ്ങളും മയ്യിത്തിന്റെ ഉറ്റ ബന്ധുക്കളും പ്രസ്തുത ചടങ്ങുകള്‍ക്ക് സാക്ഷികളാകുന്നു. പക്ഷെ, കഥ ഇതല്ല അവര്‍ക്കുവേണ്ടത്. മയ്യിത്ത് നഗ്‌നമായി ഖബ്റില്‍ വെക്കുന്നു. അല്ലെങ്കില്‍ ഖബ്‌റില്‍ വെച്ച മയ്യിത്തില്‍ നിന്നും വസ്ത്രമുരിയുന്നു. എന്നിട്ട് തന്റെ വസ്ത്രമഴിക്കുന്നു. ശവഭോഗം ചെയ്യുന്നു. ശേഷം തന്റെ വസ്ത്രം മയ്യിത്തിനെ അണിയിക്കുന്നു. എന്നിട്ട് പ്രവാചകന്‍ പറയുന്നു: ‘ഞാന്‍ എന്റെ കുപ്പായം അവളെ അണിയിച്ചു. ഖബ്റിലെ വേദന അകറ്റുന്നതിന്’ ഇതാണ് അവരുടെ വൈകൃത ഭാവനകള്‍ മെനഞ്ഞെടുത്ത ചിത്രം. പക്ഷെ നബി തന്റെ വസ്ത്രം മയ്യിത്തിനെ അണിയിപ്പിച്ചത് മയ്യിത്ത് കുളിപ്പിച്ച ശേഷം, അതിനെ പൊതിഞ്ഞ പുടവക്കുമേല്‍. അവിടുന്ന് ലഹ്ദില്‍ കിടന്നത് മയ്യിത്ത് വെക്കും മുമ്പ്. അതിനു ശേഷം മയ്യിത്ത് നമസ്‌കരിക്കുന്നു. അതിനും ശേഷമാണ് മയ്യിത്ത് ഖബ്റിലെ ലഹദില്‍ വെക്കുന്നത്. കഥ ഒരു നിലക്കും ഭാവനകള്‍ക്കൊത്ത് ശരിയായി വരുന്നില്ല. അപ്പോള്‍ പിന്നെ തങ്ങളുടെ ഭാവനകള്‍ക്കൊത്ത് കഥ തിരുത്തിയെഴുതാന്‍ പറ്റിയ വല്ല വാചകങ്ങളും നിവേദനങ്ങളില്‍ നിന്നും (നിവേദനങ്ങളെല്ലാം ദുര്‍ബലമാണെങ്കിലും) അടര്‍ത്തിയെടുക്കാനുണ്ടോ എന്നതാണ് അടുത്ത റിസെര്‍ച്ച്. ഇതാ കിട്ടിപ്പോയി ത്വബ്റാനിയുടെ അല്‍ മുഅ്ജമുല്‍ ഔസത്ത്. അവിടെ 6935 മത്തെ നിവേദനത്തില്‍ നിന്നും ഒരു വാചകം മാത്രം അടര്‍ത്തിയെടുക്കാം. ‘വള്വ്ത്വജഅത്തു മഅഹാ ഫീ ഖബ്രിഹാ’ (അവരുടെ ഖബ്റില്‍ അവളോടൊപ്പം ഞാന്‍ കിടന്നത്…). അത്രമാത്രം അങ്ങ് അടര്‍ത്തിയെടുത്ത് തങ്ങളുടെ ഭാവനകള്‍ക്കൊത്ത് കഥ തിരുത്തിയെഴുതുന്നു. ശേഷം ശവരതിയാരോപണം ദുര്‍വ്യാഖ്യാന അച്ചടിശാലകളില്‍ മഷിയുണക്കിയെടുക്കുന്നു. ‘വള്വ്ത്വജഅത്തു മഅഹാ ഫീ ഖബ്രിഹാ’ (അവളുടെ ഖബ്റില്‍ അവളോടൊപ്പം ഞാന്‍ കിടന്നത്…) എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കപ്പെട്ടത്?. അതൊരു പ്രയോഗം മാത്രമാണ്. ഇംഗ്ലീഷില്‍ “Think in her shoes’ എന്നു പറയുന്നതു പോലെ. അതിനാരെങ്കിലും ‘അവളുടെ ഷൂസില്‍ കയറി ചിന്തിക്കുക’ എന്നര്‍ഥം മനസ്സിലാക്കുമോ!. ‘അവളുടെ സ്ഥാനത്തു നിന്നു ചിന്തിക്കുക’ എന്നേ അതിനുദ്ധേശമുള്ളൂ. അതുപോലെ ‘വള്വ്ത്വജഅത്തു മഅഹാ ഫീ ഖബ്രിഹാ’ (അവളുടെ ഖബ്റില്‍ അവളോടൊപ്പം ഞാന്‍ കിടന്നു) എന്നതുകൊണ്ടുദ്ദേശിക്കപ്പെടുന്നത് ‘ഫീ മൗള്വിഇഹാ’ അഥവാ ‘അവളുടെ സ്ഥാനത്ത് ഞാന്‍ കിടന്നു’ എന്നു മാത്രമാണ്. മാത്രമല്ല മറ്റു പല നിവേദനങ്ങളിലും വന്നിട്ടുള്ള പദം ‘വള്വ്ത്വജഅത്തു ഫീ ഖബ്രിഹാ’ (അവളുടെ ഖബ്‌റില്‍ ഞാന്‍ കിടന്നു) എന്നാണ്. (കന്‍സുല്‍ ഉമ്മാല്‍)
ഇനി, ‘വള്വ്ത്വജഅത്തു മഅഹാ ഫീ ഖബ്രിഹാ’ (അവളുടെ ഖബ്റില്‍ അവളോടൊപ്പം ഞാന്‍ കിടന്നത്…) എന്നു പറയപ്പെട്ട ത്വബ്റാനിയുടെ അല്‍ മുഅ്ജമുല്‍ ഔസത്തിലും സംഭവ വിവരണത്തിന് മേല്‍ പ്രസ്താവിക്കപ്പെട്ടതില്‍ നിന്നും യാതൊരു വ്യത്യാസവും കാണാനാകില്ല. ഫാത്തിമ ബിന്‍ത് അസദ് മരണപ്പെടുന്നു. നബി (സ്വ) അവര്‍ക്കുവേണ്ടി പ്രാർത്ഥിക്കുന്നു. അവര്‍ നബിക്കു ചെയ്ത സേവനങ്ങള്‍ അനുസ്മരിക്കുന്നു. ശേഷം അവരെ കുളിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അനന്തരം അവരെ പൊതിഞ്ഞ വസ്ത്രത്തിനുമേല്‍ നബിയുടെ മേല്‍കുപ്പായമണിയിക്കുന്നു. അതിനു ശേഷം ഖബ്ര്‍ കഴിക്കുന്നു. പിന്നെ ലഹ്ദ് നബി കുഴിക്കുന്നു. അതില്‍ കിടക്കുന്നു. പ്രാർത്ഥിക്കുന്നു. മയ്യിത്ത് നമസ്‌കരിക്കുന്നു. അതിനും ശേഷം മയ്യിത്ത് ഖബ്‌റിലെ ലഹ്ദില്‍ വെക്കുന്നു. സാധാരണഗതിയില്‍ നിന്നും വ്യത്യസ്തമായി മയ്യിത്തിന് ഇത്ര പരിചരണവും പ്രാര്‍ഥനയും നല്‍കിയതിന്റെ ഉദ്ദേശമെന്താണെന്ന സ്വഹാബാക്കളുടെ ചോദ്യത്തിന് മറുപടിയായി നബി(സ്വ) പറഞ്ഞു: ”ഞാനെന്റെ മേല്‍വസ്ത്രം അവളെ ധരിപ്പിച്ചു; സ്വര്‍ഗത്തിലെ പുടവ ധരിക്കപ്പെടാനുള്ള സൗഭാഗ്യം അവള്‍ക്കു ലഭിക്കാനായി. അവളുടെ ഖബ്റില്‍ അവളോടൊപ്പം ഞാന്‍ കിടന്നു; അവള്‍ക്ക് ഖബ്‌റിന്റെ ഇടുക്കം ലളിതമാകാന്‍ വേണ്ടി. കാരണം, അബൂത്വാലിനു ശേഷം എന്നോട് ഏറ്റവും നന്നായി പെരുമാറുന്ന ആളായിരുന്നു അവര്‍”. ത്വബ്റാനിയുടെ അല്‍ മുഅ്ജമുല്‍ ഔസത്ത് 6935 മത്തെ നിവേദനത്തില്‍ നിന്നും ഇതിനപ്പിറം ഒന്നും തരപ്പെടില്ല. ഈ നിവേദനത്തില്‍ ‘അവളുടെ ഖബ്റില്‍ അവളോടൊപ്പം ഞാന്‍ കിടന്നത് അവള്‍ക്ക് ഖബ്‌റിന്റെ ഇടുക്കം ലളിതമാകാന്‍ വേണ്ടി’ എന്നു പറഞ്ഞത് – മയ്യിത്ത് ഖബ്റിലെ ലഹദില്‍ വെക്കുന്നതിനും മയ്യിത്ത് നമസ്‌കരിക്കുന്നതിനും മുമ്പ് – നബി ലഹ്ദ് കുഴിച്ച് അതില്‍ കിടന്നു പ്രാർത്ഥിച്ച സംഭവത്തെ പറ്റി തന്നെയാണെന്ന് ആര്‍ക്കും ഒറ്റ വായനയില്‍ തന്നെ ബോധ്യമാകുന്ന കാര്യമാണ്. അപ്പോള്‍ ‘അവളുടെ ഖബ്റില്‍ അവളോടൊപ്പം ഞാന്‍ കിടന്നു’ എന്നു പറഞ്ഞതിന്റെ ഉദ്ദേശം ‘അവളുടെ സ്ഥാനത്ത് ഞാന്‍ കിടന്നു’ എന്നു മാത്രമാണെന്നു വ്യക്തം.
അല്ലാതെ ആഭാസന്മാരുടെ അശ്ലീല ഭാവനകള്‍ക്കൊത്ത് പ്രവാചക ജീവിതത്തെ വളച്ചൊടിക്കാനൊക്കുന്ന ഒന്നും ആ വിശുദ്ധ ജീവിതത്തില്‍ നിന്നും കിട്ടാന്‍ പോകുന്നില്ല. പക്ഷെ, കൂട്ടത്തില്‍ ഒന്നുകൂടി ഓര്‍മപ്പെടുത്തട്ടെ സംഭവം ദുര്‍ബലമായ നിവേദനമാണ്; തെളിവിനു കൊള്ളില്ല.
വിശുദ്ധിയുടെ നിതാന്ത പരിമളമയമായ ആ ജീവിതം ചരിത്രത്തിന്റെ സ്വര്‍ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടതാണ്. അവിടെ എത്ര ഉരച്ചു നോക്കിയാലും ശവരതി പോയിട്ട് ഒരു പരസ്ത്രീ കരസ്പര്‍ശനത്തിന്റെ ചെറുതരികള്‍ പോലും കാണ്ടുകിട്ടില്ല. നൂറ്റാണ്ടുകളായി, എത്രയോ വമ്പന്‍ വിമര്‍ശകന്മാര്‍ ഉരക്കാന്‍ തുടങ്ങിയിട്ട്. ഉരക്കല്ലുകള്‍ തേഞ്ഞുതീര്‍ന്നിട്ടും അവര്‍ക്കൊന്നും മരുന്നിനുപോലും ഇന്നോളം ഒന്നും തരപ്പെട്ടിട്ടില്ല. പിന്നെയല്ലേ ഈ മനോരോഗികള്‍ ഉരച്ചിട്ട്!.
”ആഇശ (റ) പറയുന്നു: പ്രവാചകന്‍ ഒരിക്കലും ഒരു (അന്യ) സ്ത്രീയുടെയും കൈപ്പടം തൊട്ടിട്ടില്ല. അവരോട് ബൈഅത്ത് (പ്രതിജ്ഞ) എടുക്കാന്‍ പോകുന്ന സമയത്ത് പോലും അവരോട് പറയാറുണ്ട് നിങ്ങളോട് ഞാന്‍ എന്റെ സംസാരത്തിലൂടെ ബൈഅത്ത് ചെയ്തിരിക്കുന്നു.” (മുസ്‌ലിം: 1866)
”ഉമൈമഃ ബിന്‍ത് റക്വീക്വ (റ) പറഞ്ഞു: അവര്‍ നബി(സ്വ)ക്ക് കൈകൊടുത്ത സമയത്ത് നബി (സ്വ) അവരോട് പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ (അന്യ) സ്ത്രീകള്‍ക്ക് കൈകൊടുക്കയില്ല.” (നസാഈ: 4181, ഇബ്‌നു മാജ: 2874)
”മഅ്ക്വലുബ്നു യസാര്‍ നിവേദനം: നബി (സ്വ) പറഞ്ഞു: തനിക്ക് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പര്‍ശിക്കുന്നതിനെക്കാള്‍ അവന് ഉത്തമമായത് ഇരുമ്പാണി തലയില്‍ തറക്കുന്നതാണ്.” (ത്വബ്‌റാനി)
ഇതാണ് മുഹമ്മദ് നബി (സ്വ) വിശുദ്ധ ജീവിതത്തിന്റെ നിതാന്ത വിസ്മയം. ലൈംഗിക വൈകൃതം ഹൃദയങ്ങളില്‍ കട്ടപിടിച്ചു കിടക്കുന്നവര്‍ക്ക് ആ ജീവിതവിശുദ്ധി ഉള്‍കൊള്ളാനാകില്ല; സമ്മതിച്ചു തരാനാകില്ല. ഈ രോഗാധുരമായ മനസ്സുകളില്‍ നിന്നു മാത്രമാണ് ഇത്തരം നീചവും നികൃഷ്ടവുമായ ദുരാരോപണങ്ങള്‍ ജന്മമെടുക്കുന്നത്. അവര്‍ പ്രവാചകനെ തെറി വിളിച്ചുകൊണ്ടേയിരിക്കും. അപകീര്‍ത്തിപ്പെടുത്തികൊണ്ടേയിരിക്കും. കാരണം പരിശുദ്ധരെയും പരിശുദ്ധിയിലേക്ക് മാനവികതയെ വിളിക്കുന്നവരെയും അവര്‍ക്ക് സഹിക്കാനാകില്ല; ഉള്‍കൊള്ളാനും. ഇഛാവൈകൃതങ്ങളുടെ ലോകം പടുത്തുയര്‍ത്താന്‍ അവര്‍ക്കു മുമ്പിലുള്ള ഏറ്റവും വലിയ തടസ്സം നബിയും അവിടുത്തെ ജീവിതവും സന്ദേശവുമാണ്. അതാണ് അവരില്‍ പലരുടെയും നബിവിരോധത്തിന്റെ മനഃശാസ്ത്രം.
അടുത്ത വിമര്‍ശനവും കൂടി നമുക്കൊന്ന് വിശകലനം ചെയ്യാം.
‘രക്തബന്ധമോ കുടുംബബന്ധമോ പോലും പരിഗണിക്കാതെ ഏത് സ്ത്രീയെയും ഭോഗിക്കുവാന്‍ നബിക്ക് അല്ലാഹു തന്നെ അനുവാദം നല്‍കുന്നതിനു മുമ്പായിരുന്നു (ക്വുര്‍ആന്‍ 33: 50) ഈ ശവരതി നടന്നതെന്നു കാണാം’. എന്താണ് ക്വുര്‍ആന്‍ 33: 50 ല്‍ പറയുന്നത്. ആദ്യം നമുക്ക് സൂക്തം ഒന്നു പരിശോദിക്കാം.
”നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക് (യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്റെ പിതൃവ്യന്റെ പുത്രിമാര്‍, നിന്റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്റെ അമ്മാവന്റെ പുത്രിമാര്‍, നിന്റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം. നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു”. (കുര്‍ആന്‍: 33: 50)
വിമര്‍ശകന്മാര്‍ ജല്‍പിക്കുന്നതു പോലെ പ്രവാചകന് ലൈംഗിക ബന്ധത്തിലേര്‍പെടാന്‍ അനുവദിക്കപ്പെട്ട സ്ത്രീജന ലിസ്റ്റ് അല്ലിത്. മറിച്ച് പ്രവാചകന് വിവാഹ ബന്ധത്തിലേര്‍പെടാന്‍ അനുവദിക്കപ്പെട്ട സ്ത്രീകള്‍ ആരൊക്കെ? വിവാഹം ചെയ്യാവുന്ന സ്ത്രീകള്‍ ആരൊക്കെ? പ്രവാചകന് മാത്രമായി അനുവദിക്കപ്പെട്ട വിവാഹ രീതി ഏത്? ഇതൊക്കെയാണ് സൂക്തം കൈകാര്യം ചെയ്യുന്ന വിഷയം. അതിനെയെല്ലാം ഒന്നിച്ച് ‘ലൈംഗികാനുവാദ’മെന്ന പായയില്‍ ചുരുട്ടികെട്ടിയതാണ് വിമര്‍ശകര്‍.
ആദ്യം പറഞ്ഞ അല്ലെങ്കില്‍ ലൈംഗിക ബന്ധത്തിലേര്‍പെടാന്‍ അനുവദിക്കപ്പെട്ട സ്ത്രീകള്‍ ആരെല്ലാമാണ്. ഭാര്യമാരും സ്വന്തം അടിമസ്ത്രീകളും. അടിമസ്ത്രീകളുമായി ലൈംഗിക ബന്ധം അനുവദിക്കുക മാനവിക വിരുദ്ധമല്ലേ? അടിമത്ത സമ്പ്രദായം നിലനിന്നിരുന്ന സാമൂഹ്യ സാഹചര്യങ്ങളെ പറ്റി യാതൊരു ധാരണയുമില്ലാത്തതുകൊണ്ട് മാത്രമാണ് ഈ സംശയം ഉണ്ടാകുന്നത്. അത് നിലനിന്നിരുന്ന ഭൂമികയില്‍ നിന്നും ആ സമ്പ്രദായത്തെ അടര്‍ത്തിയെടുത്ത്, ഇന്നത്തെ ലോകക്രമത്തില്‍ കൊണ്ടുവെച്ച് അതിനെ വിലയിരുത്തുമ്പോള്‍ അത് മാനവിക വിരുദ്ധമായി തോന്നാം. പക്ഷെ അതിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് ഇസ്‌ലാം അതിനെ സമീപിച്ച രീതിയെ പറ്റി വിലയിരുത്തുമ്പോഴാണ് പ്രസ്തുത മേഖലയില്‍ ഇസ്‌ലാം സ്വീകരിച്ച മാനവിക നിലപാട് നമുക്ക് മനസ്സിലാവുകയുള്ളൂ. ഒന്നാമതായി നാം മനസ്സിലാക്കേണ്ടത് അത് ഇസ്‌ലാം കൊണ്ടുവന്ന സമ്പ്രദായമല്ല. പ്രവാചകന് എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ അത് സമൂഹത്തില്‍ നിലനിന്നിരുന്നു എന്നതാണ്. അതുകൊണ്ടാണ് ബൈബിളില്‍ പോലും അടിമത്ത സമ്പ്രദായവുമായി ബന്ധപ്പെട്ട ധാരാളം പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയുന്നത്. (ലേവ്യ, 25: 44-46) ബൈബിളിലെ പല പ്രവാചകന്മാരും അടിമസ്ത്രീകളുള്ളവരോ, യുദ്ധങ്ങളില്‍ ബന്ധികളാക്കപ്പെട്ട സ്ത്രീകളെ അടിമകളായി സ്വീകരിച്ചവരോ അയിരുന്നെന്ന് കാണാനാകും. അബ്രഹാമും ദാവീദും മോശെയുമെല്ലാം ഉദാഹരണം. കേവലം ഒരു രാഷ്ട്രത്തിന്റെ ഭൂമിശാസ്ത്രപരമായ നാലതിരുകള്‍ക്കുള്ളില്‍ അപൂര്‍വമായി കാണപ്പെട്ടിരുന്ന ഒറ്റപ്പെട്ട ഒരു സാമൂഹിക പ്രതിഭാസമായിരുന്നില്ല അടിമത്ത സമ്പ്രദായം. ആ കാലഘട്ടത്തില്‍ ലോകത്തിന്റെ തന്നെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ ആഴത്തില്‍ വേരൂന്നിയ ഒരു സാമൂഹിക പ്രതിഭാസമായിരുന്നു അത്. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍, യുദ്ധരംഗങ്ങളില്‍ ബന്ധികളാക്കപ്പെടുന്നവര്‍ മോചിപ്പിക്കപ്പെടുന്നില്ലെങ്കില്‍ അടിമകളാക്കപ്പെടുകയെന്നത് അന്നത്തെ അന്താരാഷ്ട്ര നിയമമായിരുന്നു എന്നുപോലും വേണമെങ്കില്‍ പറയാവുന്നതാണ്. അത് അന്നത്തെ അന്താരാഷ്ട്ര നൈതികതക്കെതിരായിരുന്നില്ല. ആ കാലഘട്ടത്തിലെ ഒരു രാഷ്ട്രത്തിനോ സാമ്രാജ്യത്വത്തിനോ പോലും, ഒരൊറ്റ സുപ്രഭാതത്തില്‍ തുടച്ചു നീക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല അതെന്ന് പൗരാണിക ചരിത്രത്തെ പറ്റി ശരാശരി അറിവെങ്കിലുമുള്ള എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. ആ യാഥാര്‍ത്ഥത്തെ ഉള്‍കൊള്ളാതിരിക്കാന്‍ ഇസ്‌ലാമികസാമ്രാജ്യത്വത്തിനെന്നല്ല ഒരു സാമ്രാജ്യത്വത്തിനും സാധ്യമല്ല. അങ്ങനെ വന്നാല്‍ അത് ആ സാമ്രാജ്യത്വത്തിന്റെ നാശത്തിലായിരിക്കുമവസാനിക്കുക. കാരണം അത്രമേല്‍ അത് അന്നത്തെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന ഒരു ഘടകമായിരുന്നു. പക്ഷെ മാനവികതയുടെ മതമായ ഇസ്‌ലാം ആ പരിധിക്കുള്ളില്‍ നിന്നു കൊണ്ട് തന്നെ കഴിയുന്നത്ര മാനവികമായ പരിഷ്‌കരണങ്ങള്‍ പ്രസ്തുത രംഗത്ത് നടപ്പാക്കുകയാണുണ്ടായത്. ആ പരിഷ്‌കരണങ്ങളാകട്ടെ അടിമകള്‍ക്ക് സ്വതന്ത്ര തുല്ല്യമായ ആശ്വാസമാണ് പ്രദാനം ചെയ്തത്. ഇസ്‌ലാമികസാമ്രാജ്യം അടിമകള്‍ക്ക് ചരിത്രത്തില്‍ മറ്റൊരിടത്തുമില്ലാതിരുന്ന അസ്തിത്വവും വ്യക്തിത്വവും നല്‍കിയാദരിച്ചു. അവര്‍ക്ക് ചോദിക്കാനും പറയാനും ആളുണ്ടായി. പിഴുതെടുക്കാന്‍ സമൂഹത്തിനു സാധ്യമല്ലാത്ത വിധം വേരും വിലാസവുമുണ്ടായവര്‍ക്ക്. ജീവിതത്തില്‍ തിരഞ്ഞെടുപ്പുകള്‍ക്ക് അവകാശമുണ്ടായവര്‍ക്ക്; അത് സ്വതന്ത്രനത്ര വന്നില്ലെങ്കില്‍ പോലും. കാരണം അവിടെ പരിധി നിശ്ചയിച്ചത് ഇസ്‌ലാമല്ല, സാമൂഹികാന്തരീക്ഷമായിരുന്നു. അവര്‍ക്ക് ഉടുക്കാനും ഉണ്ണാനും ഉറങ്ങാനും അവകാശമുണ്ടായി. ആകാശത്തിനു കീഴെ ഭൂമിക്കു മുകളില്‍ അവര്‍ക്കാദ്യമായി അന്തസ്സുണ്ടായി. ഈ ചരിത്ര പശ്ചാതലത്തില്‍ നിന്നു കൊണ്ട് വേണം അടിമസ്ത്രീയുമായുള്ള ലൈംഗിക ബന്ധത്തിന് ഉടമക്ക് അവകാശം നല്‍കുന്ന ഇസ്‌ലാമിക നിയമത്തെ നോക്കി കാണാന്‍.
പ്രവാചക കാലഘട്ടത്തിനു മുമ്പ് തന്നെ, അടിമ സ്ത്രീ എന്നത് ഉടമയുടെ സ്വകാര്യ വരുമാന സ്രോതസ്സുകൂടിയായിരുന്നു. അവളെ ഉടമ ലൈംഗികമായി ഭോഗിക്കുന്നതിനു പുറമെ ഗാര്‍ഹികവും സാമൂഹികവുമായ പല മേഖലകളിലും വരുമാന സ്രോതസ്സായി ഉപയോഗപ്പെടുത്തുകയും ചെയ്യും. അതില്‍ ഏറ്റവും അധികം അവളെ ഉപയോഗിച്ച് വരുമാനമുണ്ടാക്കിയിരുന്നത് വേശ്യാവൃത്തിയിലൂടെയാണ്. അതിലൂടെ പണമുണ്ടാക്കി ഉടമക്കെത്തിക്കണം. അവളുടെ ഉപജീവനമോ പരിചരണമോ അയാളുടെ ബാധ്യതയായിരുന്നില്ല. അതെല്ലാം അവള്‍ കണ്ടെത്തണം. ഉടമക്കു പുറമെ വേശ്യാവൃത്തിയിലൂടെയും അല്ലാതെ ഉടമയുടെ അഥിതി സല്‍ക്കാരത്തിന്റെ ഭാഗമായും അവള്‍ക്ക് ഒരുപാട് പുരുഷന്മാരോടൊപ്പം തന്റെ ശരീരം പങ്കുവെക്കേണ്ടി വരുമായിരുന്നു. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഭോഗിക്കാവുന്ന ഒരു വില്‍പന ചരക്കായിരുന്നു അക്ഷരാര്‍ഥത്തില്‍ ഇസ്‌ലാംമിനു മുമ്പുള്ള അടിമ സ്ത്രീ. അനവധി പുരുഷന്മാരുമായി ശരീരം പങ്കുവെക്കപ്പെടുന്നതു കൊണ്ടു തന്നെ അവള്‍ ഗര്‍ഭിണിയാവുകയോ പ്രസവിക്കുകയോ ചെയ്താല്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരുമുണ്ടാവില്ല. ഇനി കുഞ്ഞ് ആരുടേതാണ് എന്നു തിരിഞ്ഞാല്‍ പോലും ഏറ്റെടുക്കാന്‍ ആളുണ്ടാവില്ല. പിതൃത്വം ഒരാളിലേക്കും ചേര്‍ത്തിപറയാന്‍ അവള്‍ക്കവകാശമില്ല. കുഞ്ഞിനെ അവള്‍ തനിച്ചു വളര്‍ത്തണം. ആ കുഞ്ഞ് വലുതായാല്‍ അന്നത്തെ സാമൂഹിക രീതിയനുസരിച്ച് അതും അടിമയായി മാറും. പെണ്‍ കുഞ്ഞാണെങ്കില്‍ മാതാവിന്റെ ജീവിത വഴിയിടങ്ങളിലൂടെ തന്നെ അവളും സഞ്ചരിക്കേണ്ടി വരും; പലപ്പോഴും. വേരില്ല വിലാസമില്ല സ്വത്തില്ല സന്താനങ്ങള്‍ക്ക് തന്തയില്ല. ഇനി അവള്‍ ഭര്‍തൃമതിയാണെങ്കിലോ കാര്യമായ മാറ്റമൊന്നുമില്ല കുഞ്ഞിന്റെ പേരിനൊരു വാലുണ്ടായി എന്നു മാത്രം. ആരുടേതാണെങ്കിലും പിതൃകോളം ഭര്‍ത്താവിന്റെ പേരുകൊണ്ട് പൂരിപ്പിക്കുമെന്നര്‍ഥം.
അടിമ സ്ത്രീയുടെ ഈ ഖേദഘതിക്ക് ഇസ്‌ലാം അറുതി വരുത്തി. ഇസ്‌ലാം പറഞ്ഞു ആര്‍ക്കെങ്കിലും അടിമ സ്ത്രീയുണ്ടായാല്‍ ഒന്നുകില്‍ അവളെ മോചിപ്പിച്ച് നല്ല നിലയില്‍ വിവാഹം ചെയ്തുകൊടുക്കുക. അല്ലെങ്കില്‍ അവള്‍ക്കുമേലുള്ള അധികാരം (വിലായത്ത്) നിലനിര്‍ത്തികൊണ്ട്, പ്രായശ്ചിത്തമായോ പുണ്യകര്‍മമായോ അവളെ മോചിപ്പിക്കക. അതുമല്ലെങ്കില്‍ അവളുടെ ഉപജീവന-പരിചരണ ഉത്തരവാദിത്തമേറ്റെടുത്ത് ഉടമ മാത്രം അവളെ പ്രാപിക്കുക. അതു വഴി അവള്‍ക്ക് കുഞ്ഞുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തവും ഉടമക്കായിരിക്കും. അവന്റെ സ്വത്തില്‍ ആ കുഞ്ഞിന് അവകാശമുണ്ടായിരിക്കും. കുഞ്ഞിന്റെ സ്വത്തില്‍ സ്വാഭാവികമായും അമ്മക്കും ഒരവകാശമുണ്ടായിരിക്കും. വേശ്യാവൃത്തിയിലൂടെ അവളെ ഉപയോഗിച്ച് വരുമാനമുണ്ടാക്കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കുകയും ഉടമയിലൂടെ മാത്രമായി അവള്‍ക്ക് ലൈംഗികവും ഗാര്‍ഹികവുമായ ഒരു ജീവിതം തുറന്നു കൊടുക്കുകയും ചെയ്തു ഇസ്‌ലാം. അവള്‍ക്കും അവളുടെ പരമ്പരകള്‍ക്കും വേരും വിലാസവും സ്വത്തും കുടുംബവും അവകാശവും സംരക്ഷണവും; അല്ല ജീവിതവും കൊടുത്തു ഇസ്‌ലാം. എത്ര മാനവികമായ ഇടപെടല്‍. ഒരേ സമയം ഇസ്‌ലാം, അവളെ ഉപഭോഗ വസ്തുവല്ലാതാക്കുകയും എന്നാല്‍ ഉടമയിലൂടെ അവളുടെ ലൈംഗിക മോഹങ്ങള്‍ക്ക് ഇടംകൊടുക്കുകയും ചെയ്തു. അതാണ് ഇസ്‌ലാമിലെ വലതുകൈ ഉടമപ്പെടുത്തിയ സ്ത്രീകള്‍ അഥവാ അടിമ സ്ത്രീകള്‍. ”നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക് (യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും…” എന്നു പറഞ്ഞ സൂക്തത്തില്‍ മാനവിക വിരുദ്ധയില്ലെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ?.
ഇനി രണ്ടാമതായി സൂക്തം എണ്ണി പറയുന്നത് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അനുവധിക്കപ്പെട്ട സ്ത്രീകളെ പറ്റിയല്ല. മറിച്ച് നബിക്ക് വിവാഹം ചെയ്യാന്‍ അനുവാദമുള്ള കുടുംബ ബന്ധുക്കളില്‍ ചിലരെ പറ്റിയാണെന്ന് ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നും ഇമാം ത്വബ്‌രി ഉദ്ദരിക്കുന്നുണ്ട് (തഫ്‌സീറു ത്വബ്‌രി: 33:50 ന്റെ വ്യാഖ്യാനം). അതാരൊക്കെയാണ്. ”…നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്റെ പിതൃവ്യന്റെ പുത്രിമാര്‍, നിന്റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്റെ അമ്മാവന്റെ പുത്രിമാര്‍, നിന്റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.)…”. കുടുംബ ബന്ധുക്കളില്‍ നിന്നും നബി(സ്വ)ക്ക് വിവാഹം ചെയ്യാന്‍ പാടില്ലാത്തവരും പാടുള്ളവരും ആരൊക്കെയാണെന്ന് പഠിപ്പിക്കപ്പെടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത്തരം കുടുംബ ബന്ധത്തിലുള്ള സ്ത്രീകളെ വിവാഹം ചെയ്യാന്‍ എല്ലാ മുസ്‌ലിം പുരുഷന്മാര്‍ക്കും അനുവാദമുണ്ടെങ്കിലും പ്രവാചകന് പക്ഷെ ഹിജ്‌റക്കുശേഷം, അദ്ധേഹത്തോടൊപ്പം ഹിജ്‌റ ചെയ്ത കുടുംബ ബന്ധുക്കളെ മാത്രമേ -ബന്ധുക്കളില്‍ നിന്നും- വിവാഹം ചെയ്യാന്‍ പാടുള്ളൂ എന്ന് ഈ സൂക്തത്തിലുടെ പ്രത്യേകം നിയമമാക്കിയിരിക്കുന്നു എന്നു കുറിക്കുന്ന പല നിവേദനങ്ങളും തഫ്‌സീറുകളില്‍ കാണാം. (തഫ്‌സീറു ത്വബ്‌രി: 33:50 ന്റെ വ്യാഖ്യാനം നോക്കുക).
അപ്പോള്‍ ഹിജ്‌റക്കു ശേഷം കുടുംബ ബന്ധുക്കളില്‍ നിന്നും നബിക്ക് വിവാഹം ചെയ്യാവുന്നവരായി സൂക്തം എണ്ണി പറഞ്ഞത് ആരെയൊക്കെയാണ്. ‘നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ’ അമ്മാവന്റെയും അമ്മായിയുടെയും പിതൃവ്യന്റെയും മാതൃസഹോദരിമാരുടെയും പുത്രിമാര്‍. ‘പുത്രിമാര്‍’ എന്നത് തെറ്റാതെ പ്രത്യേകം പഠിച്ചുവെക്കണം. കാരണം ചില മിഷനറി അച്ചടിശാലകളില്‍ പലപ്പോഴും ‘പുത്രിമാര്‍’ എന്നത്, അച്ച് നഷ്ടപ്പെട്ടിട്ടാണോ അതല്ല അച്ചടിപ്പിശാച് പിടികൂടിയിട്ടാണോ എന്നറിയില്ല; വിട്ട് പോകാറുണ്ട് പലപ്പേഴും. അങ്ങനെ വിട്ടുപോയവ മാത്രം പ്രസിദ്ധീകരിക്കാന്‍, ഏറ്റവും ഉളുപ്പ് നഷ്ടപ്പെട്ടവരെ തേടിയുള്ള മിഷനറി അച്ചടിശാലകളുടെ യാത്രകള്‍ നവനാസ്തികര്‍ക്കും എക്‌സ് മുസ്‌ലിംകള്‍ക്കും മുമ്പിലാണ് മിക്കവാറും ചെന്നവസാനിക്കാറുള്ളത്. ‘പുത്രിമാര്‍’ വിട്ടുപോയാല്‍ പിന്നെ ഭാക്കിയാവുന്നതാരൊക്കെയാണ്. അമ്മായിയും മാതൃസഹോദരിയും അമ്മാവനും പിതൃവ്യനും മാത്രമാകും. ‘ലേഡീസ് ഫസ്റ്റ്’ എന്നതാണല്ലോ പരിഷ്‌കാരികളുടെ ഒരു നിലപാട്. അപ്പോള്‍ അമ്മാവനും പിതൃവ്യനും മാറ്റി നിര്‍ത്തപ്പെടും. പിന്നെ പറയാനുണ്ടോ ആവശ്യത്തിനുള്ള വകയായല്ലോ. അമ്മായിയെയും മാതൃസഹോദരിയെയും കാമിക്കാനും കല്ല്യാണം കഴിക്കാനും മുഹമ്മദിനെ ക്വുര്‍ആന്‍ അനുവദിക്കുന്നു. കഷ്ടം തന്നെ മുസ്‌ലിംകളുടെ ധാര്‍മിക ബോധം. പ്രചരണ വാഹനത്തിന്റെ സ്റ്റിയറിംങ് പിന്നെ നവനാസ്തിക മനോരോഗികളുടെ കൈയ്യിലായിരിക്കും.
മൂന്നാമതായി സൂക്തം പരാമര്‍ശിക്കുന്ന വിഷയമെന്താണ്. ”…സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു…”. എന്താണ് സംഭവം. ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം അവളെ നബിക്കു വിവാഹം ചെയ്യാം. അതു പ്രവാചകനു മാത്രം അനുവദിക്കപ്പെട്ട നിയമമാണ്. മുസ്‌ലിംകളില്‍ മറ്റാര്‍ക്കും ഈ അനുമതി ബാധകമല്ല. ‘സ്വദേഹം ദാനം ചെയ്യുക’ എന്നു പറഞ്ഞാല്‍ എന്താണ്. ശരീര ദാനമാണോ അവിടെ ഉദ്ധേശിക്കുന്നത്. അല്ലേ അല്ല. മറിച്ച് അതുകൊണ്ടര്‍ത്ഥമാക്കുന്നതെന്താണെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
”ഞാന്‍ എന്നെ താങ്കള്‍ക്കു മുമ്പില്‍ വിവാഹത്തിനായി ഇഷ്ടദാനം ചെയ്യുന്നു’ എന്ന വാചകത്തില്‍ ഒരു മുള്വാഫ് (Possession) (ഭാഷാ പരമായ ഭംഗിക്കായി) വിട്ടുകളഞ്ഞതാണ്. യഥാർത്ഥത്തില്‍ വാചകത്തിന്റെ വിവക്ഷ ഇപ്രകാരമാണ്: ‘ഞാന്‍ എന്നെ അഥവാ എന്റെ വിവാഹ കാര്യത്തെ താങ്കള്‍ക്കു മുമ്പില്‍ ഇഷ്ടദാനം ചെയ്യുന്നു’. കാരണം ഒരു സ്വതന്ത്ര്യ സ്ത്രീ ഉടമപ്പെടുത്തപ്പെടുകയോ ദാനം ചെയ്യപ്പെടുകയോ ഇല്ലല്ലോ. മഹര്‍ ഇല്ലാതെ തന്നെ താങ്കളെ വിവാഹം ചെയ്യാന്‍ ഞാന്‍ തയ്യാറാണ് എന്നാണ് ആ സ്ത്രീ പറഞ്ഞതിന്റെ വിവക്ഷ.” (ഫത്ഹുല്‍ ബാരി: 9/112, ഫത്ഹുല്‍ മുന്‍ഇം: 5/540). എന്നാല്‍ അനുവാദമുണ്ടായിരുന്നിട്ടും പ്രവാചകന്‍ അത്തരത്തിലുള്ള വിവാഹം ഒരിക്കലും ചെയ്തിട്ടില്ലെന്ന് ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് ഇമാം കുര്‍തുബിയും (തഫ്‌സീറുല്‍ കുര്‍തുബി, 33:50 ന്റെ വ്യാഖ്യാനം) ഇബ്‌നു ഹജറും (ഫത്ഹുല്‍ ബാരി, 8:526) ഉദ്ദരിച്ചിട്ടുണ്ട്.
അപ്പോള്‍ ഇത്രയുള്ളൂ കാര്യം. ‘സ്വദേഹം ദാനം ചെയ്യുക’ എന്നു പറഞ്ഞാല്‍ മഹര്‍ ഇല്ലാതെ തന്നെ താങ്കളെ വിവാഹം ചെയ്യാന്‍ ഞാന്‍ തയ്യാറാണ് എന്നുമാത്രമേ അതിനര്‍ത്ഥമുള്ളൂ. അത് സ്ത്രീയുടെ തീരുമാനാധികാരപരിധിയില്‍ വരുന്ന സംഗതിയാണ്. ധാര്‍മികതാലംഘനത്തിന്റെ ഒരു പ്രശ്‌നവും അവിടെ ഉരുത്തിരിയുന്നില്ല. അറബി ഭാഷയോ ഭാഷാ പ്രയോഗങ്ങളോ തിരിയാത്തവര്‍ ക്വുര്‍ആനും ഹദീഥും നിരൂപണം ചെയ്യാനൊരുമ്പെട്ടാല്‍ ഇതല്ല ഇതിനപ്പുറവും പറയും. വിവരക്കേട് ഇസ്‌ലാംവിമര്‍ശകര്‍ക്ക് ഒരലങ്കാരമാണെന്നു തോന്നുന്നു. കഷ്ടം
മുഹമ്മദ് നബി (സ) യേയും ഇസ്ലാമിനേയും പരിഹസിക്കുക എന്ന ഏക ലക്ഷ്യത്തോടെ ' വിമര്‍ശനം' എന്ന വ്യാജേന ഖുര്‍ആന്‍ വചനങ്ങളേയും നബി വചനങ്ങളടങ്ങുന്ന ഹദീഥുകളേയും അവയുടെ പശ്ചാത്തലങ്ങള്‍ക് പുറത്തേക്ക് മുറിച്ചെടുത്ത് അവക്ക് സ്വന്തം താല്‍പര്യത്തിനനുസ്യതമായ പരിഭാഷയും ദുര്‍വ്യാഖ്യാനവും നല്‍കിയും ഇതര സംവാദകരില്‍ നിന്നും വ്യതസ്തമായി അസഭ്യ ഭാഷാ ശെെലി സ്വീകരിച്ചും Anilkumar V ayyapan എന്ന ക്രെെസ്തവ സംവാദകന്‍ നെഗളിപ്പ് തുടരുകയാണ്. അനിലിന്‍റെയും സമാന സൗഭാവക്കാരായ വിമര്‍ശകരുടേയും ചില വാദഗതികളെ പരിശോധിക്കൂകയാണിവിടെ.
മറുപടിക്കുറിപ്പ് ( ഭാഗം 2)
_______________ (1)_____________
മുഹമ്മദും കവിതയും എന്ന ശീര്‍ഷകത്തോടെയുള്ള ആക്ഷേപം .
അബു സഈദില്‍ ഖുദ്രി നിവേദനം: ഞങ്ങള്‍ നബിയുടെ കൂടെ അര്‍ജ് ഗ്രാമത്തിലൂടെ (മദീനയില്‍ നിന്ന് എഴുപത്തെട്ട് മൈല്‍ ദൂരമുള്ള ഒരു ഗ്രാമം) സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ പാട്ടുപാടുന്ന ഒരു കവി പ്രത്യക്ഷനായി. നബി പറഞ്ഞു: ‘നിങ്ങള്‍ ഈ പിശാചിനെ പിടിക്കുക. അല്ലെങ്കില്‍ പിശാചിനെ പിടിച്ചുകെട്ടുക. ഒരാളുടെ അകം ചലം കൊണ്ട് നിറയുന്നതാണ്, അത് കവിത കൊണ്ട് നിറയുന്നതിലും ഭേദം.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 41, ഹദീസ് നമ്പര്‍ 9 (2259)
നബിയൊരു സാഹിത്യ വിരോധിയാണ് എന്ന ആക്ഷേപമാണ് ശ്രീ അനില്‍ കുമാര്‍ ഒരു ഹദീസുദ്ധരിച്ചുകൊണ്ട് നടത്തിയിട്ടുള്ളത്.
എന്നാല്‍ തിരുനബി[സ] ഒരു സാഹിത്യ വിരോധി ആയിരുന്നില്ലെന്നും അദ്ധേഹം കവിതകളേയും കവികളേയും പ്രോല്‍സാഹിപ്പിച്ചിരുന്നു എന്നും മനസിലാക്കാനുതകുന്ന ഹദീസുകള്‍ അനവധി ഉണ്ട്. നമ്മുടെ അനില്‍ കുമാറിന് അത് അറിയാതെ പോയി എന്നുമാത്രം.
മധ്യവും മദിരാക്ഷിയും ഇതിവൃത്തമാക്കി അധര്‍മകാരികള്‍ക് ആനന്ദമേകാന്‍ രചിക്കപ്പെട്ട കവിതകള്‍ ആലപിക്കുന്നതിനേയും ആസ്വാദിക്കുന്നതിനേയുമാണ് നബി മുസ്ലിംകള്‍ക് നിരോധിച്ചത്. അത്തരം കവിതപാടുന്ന കവിയും അയാളുടെ കവിതയുമാണ് അനില്‍ ഉദ്ധരിച്ച ഹദീസിലേതും എന്നു മനസിലാക്കാനെ നിവ്യത്തിയുള്ളു കാരണം നബി കവിത കേള്‍കാറുണ്ടായിരുന്നു..
وروى الترمذي عن جابر بن سمرة -رضي الله عنه- قال: جالست مجلس رسول الله -صلى الله عليه وسلم-أكثر من مائة مرة، وكان أصحابه يتناشدون الشعر، ويتذاكرون أشياء من أمر الجاهلية وهو ساكت، فربما يبتسم معهم.
tirmidi.
Chapter 036, Hadith Number 006
(236).
ജാബിര്‍ ഇബ്നു സമ്റാഹ് നിവേദനം.
"നബിയോടൊപ്പം നൂറിലദികം മജ്ലിസുകളില്‍ ഞാന്‍ ഇരുന്നിട്ടുണ്ട്,
ജാഹിലീയാ കാലത്തെ സംഭവങ്ങള്‍ ആധാരമാക്കിയുള്ള കവിതകള്‍ സഹാബാക്കളാല്‍ ആലാപനം ചെയ്യപ്പെടാറുണ്ടായിരുന്നു നബി നിശബദ്ധത പാലിക്കുകയും പഞ്ചിരിയോടെ അവരോടൊത്ത് ഇരിക്കുകയും ചെയ്‌യുമായിരുന്നു''
സത്യ സന്തമായ ഇതിവ്യത്തമുള്ള കവിതകള്‍ നബി കേള്‍കുകയും
നല്ല കവികളേയും കവിതകളേയും പ്രോല്‍സാഹിപ്പിച്ചിട്ടുമുണ്ട്.
جاء في صحيح البخاري عن النبي -صلى الله عليه وسلم- أنه قال: "إن من الشعر لَحِكْمَة".
"കവിതയില്‍ ഹിക്ക്മത്തുണ്ട്"
Sahih Bukhari
Volumn 005, Book 059, Hadith
Number 509.
കവിതയെക്കുറിച്ചുള്ള നബിയുടേയും ഇസ്ലാമിന്‍റെയും അഭിപായം ദാ ഇതിലുണ്ട്
ആയിഷ നിവേദനം "കവിതയുടെ വിഷയത്തെക്കുറിച്ച് ദെെവദൂതരോട് പറയപ്പെട്ടപ്പോള്‍ അദ്ധേഹം പറയുകയുണ്ടായി ''ഇത് (കവിത) പ്രഭാഷണമാണ് അതില് നന്‍മയെന്താണോ അത് നന്‍മയും തിന്‍മയെന്താണോ അതു തിന്‍മയുമാണ്."
അല്‍ തിര്‍മിദി .ഹദിസ്4807.
പരസ്യമായി ഇസ്ലാമീക വിശ്വാസം പ്രാക്ഖ്യാപിക്കാതെ ഇരുന്നിട്ടു പോലും ഉമയ്യാ ഇബ്നു അസ്സാല്ത്തി നെ അദ്ധേഹത്തിന്‍റെ നല്ല കവിതകളുടെ പേരില്‍ പ്രശംസിച്ഛു
അബുഹുറെെറ നിവേദനം
നബി പറയുകയുണ്ടായി
''ഒരു കവിയാല്‍ പറയപ്പെട്ട ഏറ്റവും സത്യസന്ദമായ വാക്കുകള്‍ ലബീബിന്‍റെ വാക്കുകളാണ് ''
നബി തുടര്‍ന്നു '' അല്ലാഹു അല്ലാത്തതെല്ലാം നശ്വരമാണ്, ഉമയ്യ ഇബ്നു അസ്സാല്‍ത് ഒരു വിശ്വാസിയായിരുന്നു.''
മുഹമ്മദ് നബിയുടെ കവിതയേയും കവികളേയും കുറിച്ചുള്ള നിലപാടു വ്യക്തമാക്കുന്ന ഹദീസുകള്‍ ഇനിയും നിരവധിയുണ്ട്.
അനില്‍ കുമാറിനെപ്പോലെയുള്ളവര്‍ കണ്ടിട്ടില്ലാത്തവ.
ഏതെങ്കിലും ഒരു ഹദീസ് പശ്ചാത്തലത്തിനു പുറത്തേക്ക് മുറിച്ചെടുത്താല്‍ അത് ദുര്‍വ്യാഖ്യാനം ചെയ്താല്‍ കെടൂത്തിക്കളയാവുന്ന വെളിച്ചമല്ല നബി തെളിയിച്ച വെളിച്ചം എന്നത് ഇവരുടെ ഓര്‍മയില്‍ ഇരിക്കട്ടെ.
നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...