Wednesday, March 30, 2022

ഇസ്തിഗാസ നടത്താൻ ശൈഖ് അബ്ദുൽ ഖാദിർ അൽജീലാനി(റ) പ്രേരിപ്പിക്കുന്നു

 *_🎋വഫാതായ നബി (സ്വ)യോട് ഇസ്തിഗാസ നടത്താൻ ശൈഖ് അബ്ദുൽ ഖാദിർ അൽജീലാനി(റ) പ്രേരിപ്പിക്കുന്നു.🎋_*

~{///////////////////////////////}~


             _മുഹിയുദ്ദീൻ ശൈഖ് (റ) പറയുന്നു. "നബി (സ്വ)യുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ  കഅബയിലേക്ക് തിരിയാതെ നബിയിലേക്ക് തിരിയണം എന്നിട്ട് ഇപ്രകാരം പ്രാർത്ഥിക്കണം. "അല്ലാഹുവേ... മുഹമ്മദ് നബിയെ ഇടയാളനാക്കി നിന്നോട് ഞാൻ പ്രാർത്ഥിക്കുന്നു. ഓ അല്ലാഹുവിൻ്റെ റസൂലേ... എൻ്റെ ദോഷങ്ങൾ അല്ലാഹു എനിക്ക് പൊറത്തുതരാൻ വേണ്ടി അങ്ങയെ ഞാൻ ഇടയാളനാകുന്നു. അല്ലാഹുവേ... നബി (സ്വ)യുടെ ഹഖ് കൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു നീ എനിക്ക് പൊറുത്തുതരേണമേ എനിക്ക് നീ അനുഗ്രഹം ചൊരിയേണമേ...( الغنية ١/٣٦)_


*_كاتب : أفقر الفقراء إلى غني اللّٰه المنّان محمّد أنس بن أحمد البانغي المليباري عفى عنهما الباري_✒️*

            *_8589899248_*

ഖുർആൻ മയ്യിത്തിന്ന് ഇമാം റാസി

 *_അതുല്യ പണ്ഡിതനായ ഇമാം റാസി(റ) തനിക്കും ബന്ധുക്കൾക്കും വേണ്ടി ഫാതിഹ ഓതി ഹദിയ ചെയ്യാൻ വസ്വിയ്യത്ത് ചെയ്യുന്നു.🌻🌻_*

~{><><><><><><><><><}~


          

          _മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം നടത്തലും ദാനധർമ്മങ്ങൾ ചെയ്യലും തഹലീൽ നടത്തലുമെല്ലാം പുണ്യമുള്ള കാര്യങ്ങളാണ്. മാത്രമല്ല അതുകൊണ്ടുള്ള പ്രതിഫലം മരണപ്പെട്ടുപോയവർക്കും കുറയാതെ തന്നെ ചെയ്ത ആളുകൾക്കും ലഭിക്കുമെന്ന് പർവ്വത സമാനരായ ഇമാമീങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ മരണപ്പെട്ട് പോയവരുടെ സവിധത്തിലേക്ക് ഫാത്തിഹ ഓതി ഹദിയ ചെയ്യാൻ വേണ്ടി "ഇലാഹള്റതി" വിളിക്കൽ ശിർക്കാണെന്ന് വാദിച്ച് മുറവിളികൂട്ടുന്ന വഹാബികൾ ഒരു കാര്യം മനസ്സിലാക്കണം. അംഗീകരിക്കപ്പെടാവുന്നതും അവലംബമാക്കപ്പെടാവുന്നതമായ ഒരൊറ്റ പണ്ഡിതനും അങ്ങനെ പറഞ്ഞിട്ടില്ല എന്നതാണ് വസ്തുത!! നേരെമറിച്ച് അവരൊക്കെ സ്വന്തം ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ പകർത്തിയവരും മറ്റുള്ളവരെ അത് ചെയ്യാൻ പ്രേരിപ്പിക്കുന്നവരുമായിരുന്നു._ 

              _മഹാനായ ഇമാം റാസി തങ്ങൾ തനിക്കും തൻ്റെ മകനും വേണ്ടി പ്രത്യേകം ഫാതിഹ ഓതി ഹദിയ ചെയ്യുവാനും മരണപ്പെട്ടുപോയ തൻ്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വേണ്ടി ദുആ ചെയ്യുവാനും തൻ്റെ മഹത്തായ ഗ്രന്ഥം കൊണ്ട് ഉപകാരമെടുക്കുന്നവരോട് വസ്വിയ്യത്ത് ചെയ്യുന്നത് കാണുക:-_


          *_"وَأَنَا أُوصِي مَنْ طَالَعَ كِتَابِي وَاسْتَفَادَ مَا فِيهِ مِنَ الْفَوَائِدِ النَّفِيسَةِ الْعَالِيَةِ أَنْ يَخُصَّ وَلَدِي وَيَخُصَّنِي بِقِرَاءَةِ الْفَاتِحَةِ، وَيَدْعُوَ لِمَنْ قَدْ مَاتَ فِي غُرْبَةٍ بَعِيدًا عَنِ الْإِخْوَانِ وَالْأَبِ وَالْأُمِّ بِالرَّحْمَةِ وَالْمَغْفِرَةِ فَإِنِّي كُنْتُ أَيْضًا كَثِيرَ الدُّعَاءِ لِمَنْ فَعَلَ ذَلِكَ فِي حَقِّي وَصَلَّى اللَّه عَلَى سَيِّدِنَا مُحَمَّدٍ وَآلِهِ وَصَحْبِهِ وَسَلَّمَ تَسْلِيمًا كثيرا آمين والحمد اللَّه رب العالمين."(تفسير الكبير)_*

    _( എൻ്റെ ഈ മഹത്തായ ഗ്രന്ഥം റഫർ ചെയ്യുന്നവരോടും ഇതിലുള്ള അമൂല്യവും വിലപിടിപ്പുള്ളതുമായ അറിവുകൾ കൊണ്ട് ഉപകാരമെടുക്കുന്നവരോടും എനിക്കും എൻ്റെ മകനും വേണ്ടി പ്രത്യേകം ഫാത്തിഹ ഓതി ഹദിയ ചെയ്യുവാനും വിദൂര നാട്ടിൽ മരണപ്പെട്ട എൻ്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വേണ്ടി ദുആ ചെയ്യുവാനും ഞാൻ വസിയ്യത്ത് ചെയ്യുന്നു. ഇപ്രകാരം ചെയ്യുന്നവർ എന്നിൽനിന്നുമുള്ള അധികരിച്ച പ്രാർത്ഥനക്ക് അർഹരായിരിക്കും)_


          _അതേസമയം മരണപ്പെട്ടുപോയവർക്ക് വേണ്ടി ജീവിച്ചിരിക്കുന്നവർ ചെയ്യുന്ന പ്രവർത്തനങ്ങൾ അവർക്ക് ഉപകരിക്കുകയില്ലെന്ന് നീളാനീളക്കത്തിൽ വാദിച്ചു നടക്കുന്ന വഹാബികളുടെ അവസ്ഥ വളരെ പരിതാപകരമാണ്! സുന്നികൾ "ഇലാഹള്റതി" വിളിക്കുന്നത് കേട്ട് കുരുപൊട്ടി അവരെ മുശ്രികാക്കാൻ നടക്കുന്ന ഈ വഹാബികൾ ആ സമയം കൊണ്ട് കേവലം ഇമാമീങ്ങൾ ഈ വിഷയത്തിൽ എന്ത് പറഞ്ഞു എന്നെങ്കിലുമൊന്ന് അന്വേഷിച്ചിരുന്നുവെങ്കിൽ അവർക്ക് ഈ ഗതികേട് വരില്ലായിരുന്നു!!_ 


              _ഏതായാലും അള്ളാഹു ഇവരുടെ ഫസാദിൽ നിന്നും നമ്മേയും നമ്മുടെ സന്താനപരമ്പരയേയും കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ._


     _ദുആ വസ്വിയ്യത്തോടെ എൻ്റെ വാക്കുകൾക്ക് ഞാൻ വിരാമം കുറിക്കുന്നു._


*_كاتب: العبد الفقير إلي المولي الغني محمّد أنس بن أحمد البانغي المليباري عفى عنهما الباري✒️_*

             *_8589899248_*

ഇസ്തിഗാസ ചെയ്യാൻ ഇമാം മാലിക് (റ) ഖലീഫ മൻസൂറിനെ

 *_💧ഇമാം മാലിക് (റ) ഖലീഫ മൻസൂറിനെ ഇസ്തിഗാസ ചെയ്യാൻ പ്രേരിപ്പിക്കുന്നു!!💧_*

*{--------------------------}*


            _ഇമാം മാലിക് (റ)മായി മദീന പള്ളിയിൽ വെച്ച് നടത്തിയ ചർച്ചയിൽ ഖലീഫ മൻസൂർ എന്നവർ ചോദിച്ചു. "ഇവിടെ ഞാൻ ഖിബലയിലേക്ക് തിരിഞ്ഞാണോ പ്രാർത്ഥിക്കേണ്ടത് അതോ റൗളയിൽ കിടക്കുന്ന നബി (സ്വ)യിലേക്ക് തിരിഞ്ഞണോ??" ഇമാം മാലിക്ക് (റ)ൻ്റെ മറുപടി. "നബി (സ്വ)യിൽ നിന്ന് മുഖം തിരിക്കേണ്ട കാര്യമെന്ത്!? നബി(സ്വ) നിങ്ങളുടേയും ആദ്യ പിതാവായ ആദം നബി (അ)ൻ്റേയും ഖിയാമത്ത് നാളിലെ ഇടയാളനാണ്  ആയതിനാൽ നബി (സ്വ)യിലേക്ക് തിരിയുക. നബി (സ്വ)മയോട്  ശുപാർശ തേടുകയും ചെയ്യുക!!" الشّفاء) ٢/٤١)_


*_كاتب: أفقر الفقراء إلى غني اللّٰه المنّان محمّد أنس بن أحمد البانغي المليباري عفى عنهما الباري✒️_*

                *_8589899248_*

Tuesday, March 22, 2022

അഖിലയും തബ്ലലീഗും

 https://m.facebook.com/story.php?story_fbid=5252220441479499&id=100000747860028


*ശൈഖുനാ സ്വദഖത്തുല്ലാഹ് മുസ്‌ലിയാർ*


*ആദർശ വായനകൾ*

....................................


ശൈഖുനാ ഖുതുബി ഉസ്താദിൻ്റെ വഫാത്തിന് ശേഷം  തൊട്ടടുത്ത ദിവസം

തന്നെ  'അഖില' എന്നൊരു പ്രസ്ഥാനം

ഉടലെടുത്തിരുന്നു. അഖില സ്ഥാപകൻ്റെ ശിഷ്യഗണങ്ങളുടെ ബാഹുല്യം കണക്കാക്കിയാൽ തന്നെ

ആ പ്രസ്ഥാനം നിലനിന്നു പോകുമായിരുന്നു. 

വളരെപ്പെട്ടെന്ന് തന്നെ

അത് നിശ്ചലമാവുകയായിരുന്നു. ദേവ്ബന്ദിസമായിരുന്നു അതിലൂടെ ലക്ഷ്യമിടുന്നത്  എന്ന് കൃത്യമായും 

മനസ്സിലാക്കപ്പെട്ടിരുന്നു.


ദീർഘദർശിയും , മാർഗ്ഗദർശിയുമായിരുന്ന

മൗലാനാ ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ  ആദർശ പ്രയാണങ്ങൾ  കേരള മുസ്‌ലിം ചരിത്ര പഠനങ്ങളുടെ പ്രധാന ഭാഗമാണ്. 

ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ്,

തബ്ലീഗ് ജമാഅത്ത് ,

നൂരിഷ ത്വരീഖത്ത്

തുടങ്ങിയ വികലത പേറുന്ന സംഘങ്ങളെ

കൃത്യമായി നിരീക്ഷിച്ച്  സമൂഹത്തിന് ഉണർത്തലുകൾ നടത്തിയവരാണ് മഹാനവർകൾ .  

മൗലാനാ ഖുതുബിയുടെ

ആദർശ പാത നെഞ്ചിലേറ്റിയവരിൽ പ്രമുഖരാണ് അവിടുത്തെ പ്രിയശിഷ്യൻ കൂടിയായ സ്വദഖത്തുല്ലാഹ് മുസ്‌ലിയാർ.

പൊന്നാനി സരണിയുടെ ശക്തനായ വക്താവ് കൂടിയാണിവർ.


ലേഖനത്തിൻ്റെ ആമുഖത്തിൽ പറഞ്ഞ വിഷയത്തിലേക്ക്  തിരിച്ചു വരാം.


"ശംസുൽ ഉലമ ഖുതുബി ഉസ്താദ്(ന:മ:) 

വഫാതായതിൻ്റെ മൂന്നാം നാൾ 

( 3 0 - 1 - 68)

ശൈഖ് ഹസൻ ഹസ്റത്തിൻ്റെ നേതൃത്വത്തിൽ

അഖില രൂപീകരിച്ചു.


തക്ക സമയത്ത് വേണ്ടത് ചെയ്യാൻ ശംസുൽ ഉലമ ഖുതുബി ഉസ്താദ് ആശിർവദിച്ച പ്രിയ ശിഷ്യൻ സന്ദർഭത്തിനൊത്ത് 

സടകുടഞ്ഞുണർന്നു.

"നിങ്ങൾ അവനെ സഹായിക്കണമെന്ന് ' അവിടുന്ന് നിർദ്ദേശിച്ച രാമന്തളി സയ്യിദ് മുത്തു തങ്ങൾ സഹായവുമായെത്തി.

 

ഇരുവരും വടക്ക് മഞ്ചേശ്വരം 

മുതൽ ഒരു പര്യടനം നടത്തി. 

മതിയായ കാരണമില്ലാതെ 

പിറവി കൊണ്ട അഖിലക്കെതിരെ പണ്ഡിതന്മാരിൽ ബോധീകരണമായിരുന്നു ലക്ഷ്യം. അതിൻ്റെ മുന്നണിയിലുള്ള തൻ്റെ 

ശിഷ്യന്മാരെ നേരിൽ ചെന്ന് കണ്ട് അതിൽ നിന്നു രാജിവെക്കാൻ താജുൽ ഉലമ സദഖത്തുല്ല മുസ്‌ലിയാർ നിർദ്ദേശിച്ചു.


അല്ലാഹുവിൻ്റെ വിധി. മലപോലെ വന്ന വിപത്ത് മഞ്ഞു പോലെ ഉരുകി. 

അഖില നിഖിലം നശിച്ചു ."


സ്വദഖത്തുല്ലാഹ് മുസ്‌ലിയാരുടെ പ്രധാന ശിഷ്യൻ ബഹുമാനപ്പെട്ട നജീബ് മൗലവിയുടെ ഖുതുബി ഉസ്താദിനെ കുറിച്ചുള്ള പുതിയ രചനയിൽ നിന്നുമാണിത്.


ഈ രചനയിൽ തന്നെ തുടർ വിവരണങ്ങളായി എഴുതുന്നത്,

 വടക്കേ ഇന്ത്യയിൽ ബറേൽവികളല്ലാത്ത മുഴുവൻ പണ്ഡിതരിലും വഹാബി ബാധയേറ്റിട്ടുണ്ടെന്നും , സമസ്ത സമ്മേളനത്തിൽ ദേവ്ബന്ദ് മൗലവി 

ഖാരി ത്വയ്യിബ് വന്നപ്പോൾ അദ്ദേഹത്തോട് സ്വദഖത്തുല്ലാഹ് മുസ്‌ലിയാർ അറബിയിൽ സംസാരിച്ചപ്പോൾ അദ്ദേഹം ആൾ അല്പം പുത്തനാണെന്ന് സ്വദഖത്തുല്ലാഹ് മുസ്‌ലിയാർക്ക് മനസ്സിലാകുകയും ചെയ്ത കാര്യവും  , നൂരിഷാ ത്വരീഖത്തിൻ്റെ കെണിയിൽ വീഴാതെ ഖുതുബി ഉസ്താദും , സ്വദഖത്തുല്ലാ മുസ്‌ലിയാരും നിലപാടുകൾ സ്വീകരിച്ചതുമെല്ലാം വൈഷികമായി 

ആ രചനയിൽ കടന്നു വരുന്നുണ്ട്.


ബിദഈ പ്രതിരോധങ്ങൾക്ക്  കൂടുതൽ കരുത്ത് പകർന്ന അഷ്ഠ ശിരോ ഉലമാ കോൺഫറൻസ് ചരിത്രത്തിലെ സുപ്രധാന അധ്യായമാണ്. 

1953 മാർച്ച് 27 ന് പെരിന്തൽമണ്ണയിലായിരുന്നു ഇത് നടന്നത്. 

കേരളത്തിലെ ഏറ്റവും ഉന്നതരായ എട്ട് മഹാപണ്ഡിതരാണ് ഇതിന് നേതൃത്വം വഹിച്ചത്. അതിലെ പ്രധാനപ്പെട്ട വ്യക്തിത്വമായിരുന്നു. ശൈഖുനാ കെ.കെ.സ്വദഖത്തുല്ലാഹ്

മുസ്‌ലിയാർ . 


ബഹുമാന്യ നജീബ് മൗലവി

തൻ്റെ രചനയിൽ ഇത് വിശദീകരിച്ച് കൊണ്ട് എഴുതുന്നു.

" ഈ ബിദ്അത്തിൻ്റെ പാർട്ടികളിൽ കാര്യഗൗരവം തിരിയാതെ അകപ്പെട്ടിട്ടുള്ളവരെയും അകപ്പെടാനിടയുള്ള മറ്റുള്ളവരേയും അതിൽ നിന്നും ഗൗരവപൂർവ്വം അകറ്റുന്നതിനുള്ള ഒരു ബന്ധ വിഛേദ

നടപടിയാണിത്. തെറ്റുകളിൽ നിന്ന് മടങ്ങാനുതകുമെങ്കിൽ ഇങ്ങനെ ബന്ധം വിഛേദിക്കലും ,സംസാരം പോലും വെടിയലും ശർഇൽ തേടപ്പെട്ട ഒരു സുന്നത്തായി വരും.'


ആദർശ രംഗത്ത് 

ദിശാബോധം നൽകിയ

ശൈഖുനാ സ്വദഖത്തുല്ലാഹ് മുസ്‌ലിയാരുടെ വിജ്ഞാനഗേഹത്തിൽ നിന്നും വിദ്യനുകർന്ന പണ്ഡിതരുടെ ബാഹുല്യം ശ്രദ്ധേയമാണ്. ഉസ്താദുൽ അസാതീദ് ശൈഖുനാ ഒ .കെ . ഉസ്താദ് അവരിൽ പ്രമുഖരാണ്. 


ശൈഖുനാ ഖുതുബി ഉസ്താദിൻ്റെ 

പ്രിയ ശിഷ്യനായ ഉസ്താദ്

ഹി: 1405 

*ശഅബാൻ 18* ന്

( 1985 മെയ് 9 ) റബ്ബിൻ്റെ റഹ്മത്തിലേക്ക്

യാത്രയായി. റബ്ബ് സ്വീകരിക്കുമാറാകട്ടെ

അവിടുത്തെ ബറക്കത്തിനാൽ ഈമാനും,ഇൽമും ,ആരോഗ്യവും

നൽകി റബ്ബ് നമ്മെ

അനുഗ്രഹിക്കുമാറാകട്ടെ

ആമീൻ.


പ്രാർത്ഥനകളും , സ്മരണകളും നടത്തുക.


_അൽ ഫാതിഅ_


മുഹമ്മദ് സാനി നെട്ടൂർ

956 7785 655

ഹിജാബ് മതപരവും

 *🧕ഹിജാബ് മതപരവും*     

   *അവിഭാജ്യവുമാണ്☪️*

     ✍🏼കർണാടകയിലെ ഗവൺമെന്റ് കോളജുകളിൽ മുസ്‌ലിം പെൺകുട്ടികൾക്ക് ഹിജാബ് അഥവാ ശിരോവസ്ത്രം വിലക്കിയ ബി.ജെ.പി സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ഫുൾബെഞ്ച് ശരിവയ്ക്കുകയും ഹിജാബ് മതത്തിലെ നിർബന്ധിത ആചാരമല്ലെന്ന് വിധിപുറപ്പെടുവിക്കുകയും ചെയ്തത് ഏറെ വിവാദമായിരിക്കുകയാണല്ലോ. ഇഷ്ടമുള്ള മതവും അനുഷ്ഠാനങ്ങളും ആചാരങ്ങൾ വരെ അനുവർത്തിക്കാൻ പൂർണ സ്വാതന്ത്ര്യമുള്ള ഒരു മതേതര രാജ്യത്ത് ഭരണഘടനാ ചട്ടങ്ങൾ പോലും ദുർവ്യാഖ്യാനിച്ച്, ഇവ്വിഷയകമായി വിധി പുറപ്പെടുവിച്ചത് അത്യന്തം ദൗർഭാഗ്യകരവും ഏറെ നിരാശാജനകവുമാണ്. 

ഇസ്‌ലാമിൽ മുസ്‌ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് അനിവാര്യമല്ലെന്നും ആയതിനാൽ ഭരണഘടനയുടെ 25-ാം വകുപ്പ് പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നില്ലെന്നുമാണ് ഹൈക്കോടതിയുടെ പ്രഥമ കണ്ടെത്തൽ. അതിനായി ഉദ്ധരിച്ചതോ, മതത്തിൽ ഒന്നും അടിച്ചേൽപിക്കരുതെന്ന വിശുദ്ധ ഖുർആൻ വാക്യവും! ഭരണഘടന എന്ത് നിഷ്‌കർഷിക്കുന്നു എന്നത് ഗൗനിക്കാതെ, ഇസ്‌ലാമിൽ ഹിജാബ് നിർബന്ധമാണോ അല്ലയോ എന്നതു സംബന്ധിച്ചുള്ള അന്വേഷണമായിരുന്നു കോടതി നടത്തിയത്. ഏതു മതത്തിന്റെയും നിയമങ്ങളുടെ ശരിതെറ്റുകൾ പരിശോധിക്കുകയോ വ്യാഖ്യാനങ്ങൾ ആവിഷ്‌കരിച്ചെടുക്കുകയോ വിളംബരം നടത്തുകയോ ചെയ്യേണ്ടത് നീതിപീഠങ്ങളുടെ ചുമതലയോ ബാധ്യതയോ അല്ല. ഭരണഘടനാടിസ്ഥാനത്തിലുള്ള വിലയിരുത്തലായിരുന്നു അഭികാമ്യം.


ഇസ്‌ലാം പറയുന്നത്


അബ്ദുല്ല യൂസുഫ് അലിയുടെ ഖുർആൻ പരിഭാഷയും വിശദീകരണവും ആധാരമാക്കിയാണ് കർണാടക ഹൈക്കോടതി ഹിജാബ് മതാചാരപ്രകാരം അവിഭാജ്യഘടകമല്ലെന്ന് നിരീക്ഷിച്ചത്. കേവലമൊരു ഖുർആൻ പരിഭാഷയുടെ വിശദീകരണങ്ങളോ വ്യാഖ്യാനങ്ങളോ അടിസ്ഥാനമാക്കി തീർപ്പുകൽപിക്കേണ്ടതാണോ ഇസ്‌ലാമിലെ നിയമസംഹിതകൾ? ഹിജാബ് അവിഭാജ്യഘടകമാണോ അല്ലയോ എന്നതിൽ വിധിപറയേണ്ടത് വിശുദ്ധ ഖുർആനിന്റെയും ഹദീസ് ഗ്രന്ഥങ്ങളുടെയും പണ്ഡിത ലോകത്തെ ചർച്ചകളുടെയും ആധാരത്തിലായിരിക്കണം. മുസ്‌ലിം സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാണെന്ന, പതിനാലു നൂറ്റാണ്ടുകളായി നിരാക്ഷേപം അംഗീകരിക്കപ്പെട്ടുവരുന്ന ഇസ്‌ലാമിക നിയമം വസ്തുനിഷ്ഠമായി അന്വേഷിക്കുകയോ പഠനം നടത്തുകയോ ചെയ്യാതെ ഹിജാബ് ധാരണത്തിന് ഖുർആനിൽ തെളിവില്ലെന്ന് പറയുന്നത് തികഞ്ഞ അവിവേകമാണ്. ഖുർആൻ, ഹദീസ്, ഖിയാസ് (താരതമ്യം), ഇജ്മാഅ് (പണ്ഡിത ഏകോപിതാഭിപ്രായം) തുടങ്ങിയ സ്രോതസ്സുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇസ്‌ലാമിലെ മതനിയമങ്ങൾ തീരുമാനിക്കുന്നതും നിഷ്‌കർഷിക്കുന്നതും. ഹിജാബ് (ശിരോവസ്ത്രം) നിർബന്ധ അനുഷ്ഠാനമാണെന്നു തന്നെയാണ് ഉപര്യുക്ത സ്രോതസ്സുകൾ സവിസ്തരം വിശദീകരിച്ചത്. സ്ത്രീത്വത്തിന്റെ പവിത്രതയും ആദരവും ഉയർത്തിപ്പിടിക്കാനും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുമാണ് ഇസ്‌ലാം ഹിജാബ് നിർബന്ധവും മതത്തിന്റെ അവിഭാജ്യഘടകവുമാക്കിയത്. വിശുദ്ധ ഖുർആനിൽ ഇതുസംബന്ധമായ നിരവധി സൂക്തങ്ങളുണ്ട്. ‘നബീ, സ്വപത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസിനികളായ വനിതകളോടും തങ്ങളുടെ മൂടുപടങ്ങൾ താഴ്ത്തിയിടാൻ അങ്ങ് അനുശാസിക്കുക; തിരിച്ചറിയപ്പെടാനും അലോസരം ചെയ്യപ്പെടാതിരിക്കാനും അവർക്കതാണ് ഏറ്റം അനുയോജ്യം. ഏറെ പൊറുക്കുന്നവനും കരുണാമയനുമാണ് അല്ലാഹു'(വി.ഖുർആൻ 33:59).


‘സത്യവിശ്വാസിനികളോടും തങ്ങളുടെ നയനങ്ങൾ താഴ്ത്താനും ഗുഹ്യഭാഗങ്ങൾ കാത്തുസൂക്ഷിക്കാനും സ്വയമേവ വെളിവാകുന്നതൊഴിച്ചുള്ള അലങ്കാരം പ്രത്യക്ഷപ്പെടുത്താതിരിക്കാനും താങ്കൾ കൽപിക്കുക; തങ്ങളുടെ മക്കനകൾ കുപ്പായമാറുകൾക്കു മീതെ അവർ താഴിത്തിയിടുകയും വേണം(വി.ഖുർആൻ 24:31). ഈ സൂക്തമിറങ്ങിയതിനു ശേഷം സ്ത്രീകൾ അവരുപയോഗിച്ചിരുന്ന തുണി വസ്ത്രങ്ങൾ കീറിയെടുത്ത് തങ്ങളുടെ തലയും മുഖവുമടക്കം മറച്ചിരുന്നുവെന്ന് ആഇശാ ബീവി സാക്ഷ്യപ്പെടുത്തുന്നുണ്ട്(ബുഖാരി, അബൂദാവൂദ്).

തിരുനബി(സ്വ)യും അനുചരരും ശിരോവസ്ത്രമെന്നല്ല, ശരീരമാസകലം മറയുന്ന വസ്ത്രധാരണയായിരുന്നു സ്ത്രീകളോട് കൽപിച്ചത്. അന്യപുരുഷർക്ക് മുൻപിൽ, – വിശിഷ്യ സ്ത്രീ സൗന്ദര്യത്തിനു മുൻപിൽ ദുർബല മനസ്‌കരും ‘ഞെരമ്പു രോഗികളു’മാകുന്നവരുടെ സാന്നിധ്യത്തിൽ- സ്ത്രീകളുടെ ശരീരം പൂർണമായും മറയ്ക്കണമെന്ന കർശന നിർദേശം തന്നെയാണ് കർമശാസ്ത്ര പണ്ഡിതർ വിശദീകരിച്ചതും. 

ഇസ്‌ലാമിക നിയമസംഹിതകളിൽ നിർദേശിച്ചവ കൃത്യമായി അനുവർത്തിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. അതായത്, ഹിജാബ് ധരിക്കണമെന്നത് മതകൽപനയായതിനാൽ അത് അനുസരിക്കേണ്ടത് മുസ്‌ലിം സ്ത്രീകൾക്ക് നിർബന്ധവും അത് ആരാധനയുടെ ഭാഗമായതിനാൽ മതത്തിലെ അവിഭാജ്യഘടകവുമാണ്. 

ഹിജാബ് എന്നാൽ മറ, പ്രതിരോധം എന്നാണ് അറബി ഭാഷാർഥം. സ്ത്രീകൾക്ക് അവരുടെ ശരീരഭാഗങ്ങൾ അന്യപുരുഷർക്ക് ഗോചരീഭവിക്കുന്നതിൽ നിന്നു തടയുന്നതിനാണ് ഹിജാബ് ധരിക്കുന്നത്. ഹിജാബിനു പുറമെ നിഖാബ്, ഖിമാറ്, ജിൽബാബ് തുടങ്ങിയ വിവിധതരം സ്ത്രീ വസ്ത്രധാരണകളെ ഇസ്‌ലാം പരിചയപ്പെടുത്തുന്നുണ്ട്. സ്ത്രീകളുടെ സുരക്ഷയുടെ ഭാഗമായുള്ള കൽപനയായതിനാൽ സ്വാഭാവികമായും വിശ്വാസികൾ അതനുവർത്തിച്ചുപോരുകയും ചെയ്യുന്നു. അതുകൊണ്ടാണ് വിവിധ യൂറോപ്യൻ രാഷ്ട്രങ്ങളിൽ പോലും മുസ്‌ലിം വനിതകൾക്ക് ഹിജാബിനു അനുമതി നൽകിയത്. കാലാതീതമായി അനുവർത്തിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്തിരുന്ന, എന്നാൽ മതം കർശനമായി കൽപിക്കുകയും ചെയ്ത വസ്ത്രധാരണയെ പണ്ഡിതരുടെയോ ഇസ്‌ലാമിക അവലംബങ്ങളുടെയോ പിൻബലമില്ലാതെ കേവലമൊരു ഉദ്ധരണിവച്ച് മതത്തിന്റെ ഭാഗമല്ലെന്ന് പറയുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു നിലയ്ക്കും അംഗീകരിക്കാവുന്നതല്ല. മതം കൽപിച്ചതിലപ്പുറമുള്ള കാര്യങ്ങൾ ചെയ്യാൻ ഇസ്‌ലാം അനുശാസിക്കുന്നില്ല എന്ന വസ്തുത പോലും യഥാവിധി മനസ്സിലാക്കാനോ അന്വേഷിച്ചറിയാനോ തയാറാവാതെ, മതത്തിൽ ഒന്നും അടിച്ചേൽപിക്കുന്നില്ലെന്ന വിശുദ്ധവാക്യം ഉദ്ധരണിയാക്കുന്നതിനു പിന്നിലെ ഹേതുകം തന്നെ ആർക്കും പ്രഥമദൃഷ്ട്യാ മനസ്സിലാക്കാവുന്നതാണ്.

വിധിയിലെ നീതിരാഹിത്യം

മതമുള്ളവനും ഇല്ലാത്തവനും പൂർണ സ്വാതന്ത്ര്യത്തോടെ ജീവിക്കാനും അനുവർത്തിത-അനുഷ്ഠാനാചാരങ്ങൾ ചെയ്യാനും അവകാശം നൽകുന്ന രാജ്യത്ത് ഒരു വിഭാഗത്തിന്റെ വസ്ത്രധാരണ സംബന്ധിച്ച് മത നിലപാട് പറഞ്ഞതു തന്നെ ഹൈക്കോടതി വിധിയുടെ നീതിരാഹിത്യം ബോധ്യപ്പെടുത്തുന്നു.


രാജ്യത്തിന്റെ ബഹുസ്വരതയും ഭരണഘടന ഉറപ്പുനൽകുന്ന മത സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതു നീതിപീഠങ്ങളുടെ ഉത്തരവാദിത്വമാണ്. ഭരണഘടനയുടെ ആർട്ടിക്ൾ 21 അനുശാസിക്കുന്ന പൗരന്റെ ജീവിക്കാനുള്ള മൗലികാവകാശം വകവച്ചു നൽകാൻ ഭരണകൂടത്തിനും നീതിപീഠനത്തിനും ബാധ്യതയുണ്ട്. ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ അനുശാസനങ്ങൾക്ക് എതിരാണോ എന്നന്വേഷിക്കുന്നതിനു പകരം മതാചാരമാണോ അല്ലയോ എന്ന കണ്ടെത്തെലുകൾക്കാണ് കോടതി പ്രാമുഖ്യം നൽകിയത്. എന്നാൽ വസ്തുനിഷ്ഠവും അവലംബാർഹവുമായി അന്വേഷിക്കുന്നതിനു പകരം കേവല ഉദ്ധരണികളും പരിഭാഷകരുടെ അഭിപ്രായങ്ങളും നോക്കി വിധി പറയുന്നത് ഉചിതമല്ല.


പൊതുധാർമികതക്ക് എതിരാല്ലാത്ത ഏതു വസ്ത്രം ധരിക്കാനും അനുമതിയുള്ള നാട്ടിൽ, ഒരു മതത്തിന്റെ മാത്രം വസ്ത്രരീതികളെ നിയന്ത്രിക്കുന്നതിന് ഗവൺമെന്റ് ഇടപെടുന്നതും ഫാസിസമാണ്. പൂർണ ഇസ്‌ലാമിക നിയമം നടപ്പിലാക്കുന്ന മുസ്‌ലിം രാഷ്ട്രങ്ങളിൽ പോലും ഇതര മതസ്ഥർക്കു അവരുടെ വസ്ത്രധാരണ സ്വീകരിക്കുന്നതിന് അനുമതി നൽകുന്നുണ്ട്. 

വിശ്വാസ-അനുഷ്ഠാന കാര്യങ്ങളിൽ മതഗ്രന്ഥത്തിന്റെ മാത്രം അടിസ്ഥാനത്തിൽ നിരീക്ഷിക്കുന്നതും പണ്ഡിതരുടെ അഭിപ്രായമോ നിലപാടോ തേടാതെ അതു സംബന്ധമായി വിധി പുറപ്പെടുവിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും. യുക്തിഭദ്രവും നീതിയുക്തവുമല്ലാത്ത ഇത്തരം വിധിപ്രസ്താവനകൾക്കെതിരെ ജനാധിപത്യ മാർഗത്തിലൂടെയുള്ള ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ട്.

(നമ്മൾക്കും വേണം സ്വർഗം Al SP വാർടസആപ്പ് കൂട്ടായ്മ)

*✍🏼ഡോ ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി*

ബറാഅത്ത് നോമ്പ്*

 : *ബറാഅത്ത് നോമ്പ്*



: (سُئِلَ) عَنْ صَوْمِ مُنْتَصَفِ شَعْبَانَ كَمَا رَوَاهُ ابْنُ مَاجَهْ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ : { إذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا } هَلْ هُوَ مُسْتَحَبٌّ أَوْ لَا وَهَلْ الْحَدِيثُ صَحِيحٌ أَوْ لَا وَإِنْ كَانَ ضَعِيفًا فَمَنْ ضَعَّفَهُ ؟.


(فَأَجَابَ) بِأَنَّهُ يُسَنُّ صَوْمُ نِصْفِ شَعْبَانَ بَلْ يُسَنُّ صَوْمُ ثَالِثَ عَشَرِهِ وَرَابِعَ عَشَرِهِ وَخَامِسَ عَشَرِهِ وَالْحَدِيثُ الْمَذْكُورُ يُحْتَجُّ بِهِ

فتاوي الرملي


 *ഇമാം ‘റംലി(റ) യോട് ചോദ്യം 

ശഅബാൻ പകുതിയിലെ നോമ്പിനേപറ്റി ചോദിക്കപെടുകയുണ്ടായി.

ഇബ്നുമാജഹ് റിപ്പോർട്ട് ചെയ്യുന്നു. ശഅബാൻ പകുതിയുടെ രാത്രി നിങ്ങൾ നിസ്കരിക്കുകയും പകൽ നോമ്പനുഷ്ടിക്കുകയും ചെയ്യുക.



. ഇബ്നുമാജ(റ) റിപ്പോര്‍ട്ടു ചെയ്ത മേൽ ഹദീസി ന്റെ വെളിച്ചത്തില്‍ ശ’അബാന്‍ പതിനഞ്ചിന്റെ നോമ്പിനെക്കുറിച്ച് അത് സുന്നത്താണോ അല്ലയോ, പ്രസ്തുത ഹദീസ് സ്വഹീഹാണോ അല്ലയോ 


 അദ്ദേഹം നല്‍കിയ മറുപടി . ‘ശഅബാന്‍ പകുതിയുടെ നോമ്പ്, സുന്നത്താണ്. പക്ഷേ, പതിമൂന്നും പതിനാലും പതിനഞ്ചും സുന്നത്തുണ്ട്. പ്രസ്തുത ഹദീസിനെ ലക്ഷ്യമായി എടുക്കാം’ (ഫതാ റംലി, ഹാമിശ് ഫതാവല്‍ കുബ്റ 2/79)*



ബറാഅത്ത് നോമ്പിന് തെളിവാക്കപ്പെടുന്ന ഹദീസ് ളഊഫല്ലേ..പിന്നെയെങ്ങനെ അത് തെളിവാകും ?



ബിദഇകൾ സർവ്വസാധാരണമായി ഉന്നയിക്കുന്ന ചോദ്യമാണിത്..

 ഹദീസ് നിദാനശാസ്ത്രം പഠിക്കാത്ത പ്രശ്നമാണത്

മുറിമൗലവിമാർ ആപ്പീസിലിറക്കുന്ന വഹ് യ് ചീട്ട് അപ്പടി കോപ്പിയടിക്കുന്ന അവരെ പറഞ്ഞിട്ട് കാര്യമില്ല

ളഈഫായ ഹദീസുകൾ ഫളാഇലുൽ അഅ് മാലിൽ ഉപയോഗിക്കാമെന്ന് മാത്രമല്ല അത് തെളിവായി സ്വീകരിക്കാവുന്നതാണ്.


 

ഏറ്റവും പ്രശസ്ത മുഹദ്ധിസീങ്ങളായ ഇമാം നവവീ റ ഇബ്നു ഹജറുൽ അസ്ഖലാനി റ ഇബ്ൻ മുഫ്ലിഹ് റ ഇബ്നുൽ ഹുമാം തുടങ്ങി ഒട്ടനേകം ഹദീസ് ഫിഖ്ഹ് പണ്ഡിതർ ഊന്നിപ്പറഞ്ഞതാണ്


  ഫളാഇലുൽ അഅ്മാലിലല്ലാതെ അഹ്കാമുകളിൽ വരെ ളഈഫ് പ്രമാണമാക്കാം

പക്ഷെ   ധാരാളം റിപ്പോർട്ടുകളിലൂടെ വരുകയോ ചെയ്താൽ ഹലാൽ ഹറാം വിഷയങ്ങളിൽ വരെ തെളിവിന്ന് പറ്റുന്നതാണ് എന്ന് ഹദീസ് പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്


ണ്)



👇🏻ഇബാറത്തുകൾ👇🏻


🔰🔰🔰🔰🔰🔰🔰


🔴ചോദ്യം


ളഈഫ്ആയ ഹദീസുകൾ കൊണ്ടു പുണ്യകർമങ്ങള്‍ പ്രവർത്തിച്ചാല്‍ പ്രതിഫലം ഉണ്ടോ❓


🔵ഉത്തരം

ഇമാം നവവി മുഹദ്ദിസുൽ ഉലമാ അവിടെത്തെ കിതാബിൽ പറയുന്നു 👇🏻


ﻓﺼﻞ ‏] : ﻗﺎﻝ ﺍﻟﻌﻠﻤﺎﺀ ﻣﻦ ﺍﻟﻤﺤﺪﺛﻴﻦ ﻭﺍﻟﻔﻘﻬﺎﺀ ﻭﻏﻴﺮﻫﻢ : ﻳﺠﻮﺯ ﻭﻳﺴﺘﺤﺐ ﺍﻟﻌﻤﻞ ﻓﻲ ﺍﻟﻔﻀﺎﺋﻞ ﻭﺍﻟﺘﺮﻏﻴﺐ ﻭﺍﻟﺘﺮﻫﻴﺐ ﺑﺎﻟﺤﺪﻳﺚ ﺍﻟﻀﻌﻴﻒ ﻣﺎ ﻟﻢ ﻳﻜﻦ ﻣﻮﺿﻮﻋﺎ ‏( 2 ‏) ﻭﺃﻣﺎ ﺍﻷﺣﻜﺎﻡ ﻛﺎﻟﺤﻼﻝ ﻭﺍﻟﺤﺮﺍﻡ ﻭﺍﻟﺒﻴﻊ ﻭﺍﻟﻨﻜﺎﺡ ﻭﺍﻟﻄﻼﻕ ﻭﻏﻴﺮ ﺫﻟﻚ ﻓﻼ ﻳﻌﻤﻞ ﻓﻴﻬﺎ ﺇﻻ ﺑﺎﻟﺤﺪﻳﺚ ﺍﻟﺼﺤﻴﺢ ﺃﻭ ﺍﻟﺤﺴﻦ ﺇﻻ ﺃﻥ ﻳﻜﻮﻥ ﻓﻲ ﺍﺣﺘﻴﺎﻁ ﻓﻲ ﺷﻲﺀ ﻣﻦ ﺫﻟﻚ ﻛﻤﺎ ﺇﺫﺍ ﻭﺭﺩ ﺣﺪﻳﺚ ﺿﻌﻴﻒ ﺑﻜﺮﺍﻫﺔ ﺑﻌﺾ ﺍﻟﺒﻴﻮﻉ ﺃﻭ ﺍﻷﻧﻜﺤﺔ ﻓﺈﻥ ﺍﻟﻤﺴﺘﺤﺐ ﺃﻥ ﻳﺘﻨﺰﻩ ﻋﻨﻪ ﻭﻟﻜﻦ ﻻ ﻳﺠﺐ . ﻭﺇﻧﻤﺎ ﺫﻛﺮﺕ ﻫﺬﺍ ﺍﻟﻔﺼﻞ ﻷﻧﻪ ﻳﺠﻲﺀ ﻓﻲ ﻫﺬﺍ ﺍﻟﻜﺘﺎﺏ ﺃﺣﺎﺩﻳﺚ ﺃﻧﺺ ﻋﻠﻰ ﺻﺤﺘﻬﺎ ﺃﻭ ﺣﺴﻨﻬﺎ ﺃﻭ ﺿﻌﻔﻬﺎ ﺃﻭ ﺃﺳﻜﺖ ﻋﻨﻬﺎ ﻟﺬﻫﻮﻝ ﻋﻦ ﺫﻟﻚ ﺃﻭ ﻏﻴﺮﻩ ﻓﺄﺭﺩﺕ ﺃﻥ ﺗﺘﻘﺮﺭ ﻫﺬﻩ ﺍﻟﻘﺎﻋﺪﺓ ﻋﻨﺪ ﻣﻄﺎﻟﻊ ﻫﺬﺍ ﺍﻟﻜﺘﺎﺏ الاذكار للنووي


മുഹദ്ദിസുകളും ഫുഖഹാക്കളും മറ്റു പണ്ഡിതന്മാരും എല്ലാം പറയുന്നത്‌ പുണ്യകർമത്തിൽ ളഈഫ്ആയഹദീസുകൾ 

നിർമിക്കപ്പെട്ടത് അല്ലെങ്കിൽ സ്വീകാര്യ മാണ്

അതു കൊണ്ടു പ്രവർത്തിക്കൽ പുണ്യമാണ്

ഹറാം ഹലാലിൽ  പറ്റില്ല


🔰അതിനു ഹസനായ ഹദീസ് അല്ലങ്കിൽ സ്വഹീഹായ ഹദീസ്‌ വേണം 


🔰കറാഹതിനെ ഉപേക്ഷിക്കല്‍ സൂക്ഷ്മത യുള്ളത്‌ കൊണ്ടു ളഈഫ്

പറ്റുന്നതാണ്


അത്‌ കൊണ്ടാണു ഈ കിതാബിൽ ളഈഫ്

ആയ ഹദീസുകൾ ഞാൻ ചിലപ്പോൾ  കൊണ്ട് വരുന്നത്‌‌. (ഇമാം നവവി അദ്കാർ)


🔰🔰🔰🔰🔰🔰🔰🔰


قلت:وقد اتفق العلماء على أن الحديث المرسل والضعيف والموقوف يتسامح به في فضائل الأعمال ويعمل شرح المهذب كتاب الطهلرة

ഇമാം നവവി(റ) ശറഹുമുഹദ്ദബില്‍ പറയുന്നു പുണ്യകർമങ്ങളിൽ

🔹ضعيف🔹 موقوف 🔹 مرسل

ളഈഫ് . മൗഖുഫ് മുർസൽ

ആയ ഹദീസുകൾ കൊണ്ട് പുണ്യ കർമങ്ങള്‍

പ്രവർത്തിക്കാവുന്നതാണ് അതിൽ ഇളവുണ്ട്‌ എന്നും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചിരികുന്നു



شرح المهذب كتاب الطهارة


وقال الإمام إبن الهمام في كتاب الجنائز من فتح القدير”وقال الإمام إبن الهمام في كتاب الجنائز من فتح القدير”الاستحباب يثبت بالضعيف غير الموضوع“وقال الإمام إبن حجر الهيتمي في الفتح المبين”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“ يثبت بالضعيف غير الموضوع“وقال الإمام إبن حجر الهيتمي في الفتح المبين”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“


ഇബ്നുൽ ഹുമാം (റ) ഫഥുൽ ഖദീരിലും 

ഇബ്നു ഹജർ(റ) ഫഥുൽ മുബീനിലും ഇതു പറഞ്ഞിട്ടുണ്ട്‌

മുകളിലെ ഉധരണി കാണുക


  🔰🔰🔰🔰🔰🔰🔰🔰



ﻓﺼﻞ ‏] : ﻗﺎﻝ ﺍﻟﻌﻠﻤﺎﺀ ﻣﻦ ﺍﻟﻤﺤﺪﺛﻴﻦ ﻭﺍﻟﻔﻘﻬﺎﺀ ﻭﻏﻴﺮﻫﻢ : ﻳﺠﻮﺯ ﻭﻳﺴﺘﺤﺐ ﺍﻟﻌﻤﻞ ﻓﻲ ﺍﻟﻔﻀﺎﺋﻞ ﻭﺍﻟﺘﺮﻏﻴﺐ ﻭﺍﻟﺘﺮﻫﻴﺐ ﺑﺎﻟﺤﺪﻳﺚ ﺍﻟﻀﻌﻴﻒ ﻣﺎ ﻟﻢ ﻳﻜﻦ ﻣﻮﺿﻮﻋﺎ


الأذكار للنووي رحمه الله


قلت:وقد اتفق العلماء على أن الحديث المرسل والضعيف والموقوف يتسامح به في فضائل الأعمال ويعم 

(شرح المهذب كتاب الطهرة)


وقال الإمام إبن الهمام في كتاب الجنائز من فتح القدير

”الاستحباب يثبت بالضعيف غير الموضوع


وقال الإمام إبن حجر الهيتمي في الفتح المبين

”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“ يثبت بالضعيف غير الموضوع



قال الحافظ ابن حجر العسقلاني رحمه الله تعالى في

( النكت على مقدمة ابن الصلاح ) ما نصه:


(( وقد صرَّح أبو الحسن ابن القطان أحد الحفاظ النقاد من أهل المغرب في كتابه (بيان الوهم والإيهام) بأن هذا القسم - أي الضعيف أو المنقطع ... - لا يحتج به كله بل يعمل به في فضائل الأعمال ويتوقف عن العمل به في الأحكام إلا إذا كثرت طرقه أو عضده اتصال عمل أو موافقة شاهد صحيح ، أو ظاهر قرآن. - ثم قال الحافظ ابن حجر مباشرة - : وهذا حسن قوي رايق ما أظن منصفاً يأباه والله الموفق )). انتهى

( النكت على مقدمة ابن الصلاح ج1ص243)



وقال ابن مفلح الحنبلي في الآداب الشرعية: والذي قطع به غير واحد ممن صنف في علوم الحديث حكاية عن العلماء أنه يعمل بالحديث الضعيف في ما ليس فيه تحليل ولا تحريم كالفضائل، وعن الإمام أحمد ما يوافق هذا. ا.هـ 



وقال محمد الحطاب المالكي في مواهب الجليل في شرح مختصر خليل : اتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال. ا.هـ 



وقال شهاب الدين الرملي في فتاويه مجيباً على فتوى وجهت إليه بشأن العمل بالحديث الضعيف وهل يثبت به حكم، فقال: حكى النووي في عدة من تصانيفه إجماع أهل الحديث على العمل بالحديث الضعيف في الفضائل ونحوها خاصة، وقال ابن عبد البر أحاديث الفضائل لا يحتاج فيها إلى من يحتج به، وقال الحاكم: سمعت أبا زكريا العنبري يقول الخبر إذا ورد لم يحرم حلالاً ولم يحلل حراماً ولم يوجب حكماً، وكان فيه ترغيب أو ترهيب، أغمض عنه وتسهل في روايته ...إلخ اهـ 




وقال الخطيب الشربيني في مغني المحتاج: فائدة: شرط العمل بالحديث الضعيف في فضائل الأعمال أن لا يكون شديد الضعف، وأن يدخل تحت أصل عام، وأن لا يعتقد سنيته بذلك الحديث

🕋🕋🕋🕋🕋🕋🕋🕋


അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി

Monday, March 21, 2022

ഹിജാബ്

 #ഹിജാബ്_ഇസ്ലാമിൽ_അനിവാര്യമാണ്.

🌼🌼🌼🌼🌼

വി.പി.എം ഹാശിം ഒളവട്ടൂർ

9746015484


സാമൂഹിക വ്യവസ്ഥയിൽ എക്കാലവും ചൂടേറിയ ചർച്ചകൾക്കും,വിവാദങ്ങൾക്കും പാത്രമാകേണ്ടി വന്നവരാണ് സ്ത്രീ സമൂഹം.

അവളുടെ മുഖം കാണണമെന്ന് വാദിച്ചവർ അവരുടെ തലമുടിയും കാണട്ടെ എന്ന നിർലജ്ജ വാദത്തിലേക്കും ചെന്നത്തിയിരിക്കുന്നു.

ഒരു അങ്ങാടി ചർച്ചയിലല്ല ഇതുയർന്നു കേട്ടത്.ജനങ്ങൾ പ്രതീക്ഷയോടെ കാതോർക്കുന്ന,നീതിയും,ധർമ്മവും പുലരേണ്ട ഒരു ഹൈകോടതിയുടെ വിധിയെ പറ്റിയാണ് നാം സംസാരിക്കുന്നത്.

"ഹിജാബ്" എന്ന അറബിക് വാക്കിനർഥം  മറ,കർട്ടൻ എന്നൊക്കെയാണ്.എന്നാലിന്നത് പുകഞ്ഞുകൊണ്ടിരിക്കുന്നത് "തട്ടം " എന്നർഥത്തിലാണ്. അപ്പോൾ അവൾ തലക്കു മീതെ  ഇനി തട്ടമിടരുത് " എന്നു പറഞ്ഞാൽ അതിനർത്ഥം സമൂഹം അത് കാണട്ടെ, ആസ്വദിക്കട്ടെ എന്നല്ലേ.സ്ത്രീയുടെ പച്ചമാംസത്തിനുവേണ്ടി കഴുകൻമാർ വട്ടമിട്ടു പറക്കുന്ന,വേട്ടക്കാർ തക്കം പാർത്തു കഴിയുന്ന കാലത്ത് വഴികൾ വെട്ടി തെളിച്ചു കൊടുക്കലല്ലേ ഇത്.


സംസ്കാരം പഠിച്ചുതുടങ്ങേണ്ട വിദ്യാലയത്തിലെ പെൺകിടാങ്ങളോടാണീ പറയുന്നത്. മറിച്ച് നഗ്നത പുറത്തു കാട്ടും വിധത്തിൽ വസ്ത്രംധരിക്കുന്നവരോടോ,തീരെ ധരിക്കാത്തവരോടോ ഇത് പറയുന്നില്ല.

അതവരുടെ സ്യാതന്ത്രമാണത്രെ. അപ്പോൾ ഇത് എന്താണ് ?


തലമുടിക്ക് എന്തു അഴകാണല്ലേ.ശരിരത്തിലെ സൗന്ദര്യ സ്വരൂപമാണത്.അത് നൽകുന്ന മനോഹാരിത അവർണനീയമാണ്. വിശിഷ്യാ സ്ത്രീയുടെ കാർകൂന്തലോ പഞ്ചസാര കുന്നിലെ ചക്കര കരിമ്പുപോലിരിക്കും.അവളുടെ മനോഹര കേശഭാഗങ്ങൾ ആകർഷണീയത നൽകുന്നവയാണ്. അതിൽ ആകൃഷ്ടരാകുന്നവർ പ്രേമം നടിച്ച്,മോഹങ്ങൾ സമ്മാനിച്ച് കൂടെ കൂടും.ഇതാണ് സമൂഹത്തിലെ ദാരുണമയ പ്രണയകൊലപാതകങ്ങളുടെ , ആത്മഹത്യകളുടെ ആദ്യ വാതായനം.


ഇസ്ലാം പറയുന്നു അവളത് മറക്കണെമന്ന്.വില പിടിപ്പുള്ളതാരും കുപ്പതൊട്ടിയിലിടാറില്ലല്ലോ.മറച്ച് സൂക്ഷിച്ചു വെക്കും.അവളൊരു ഡിസ്പോസിബ്ൾ  ക്ലാസല്ല . പഞ്ചായത്ത് കിണറുമല്ല.  സമൂഹത്തിന് ആസാദിക്കാനുള്ളതല്ല അവൾ.മറിച്ച്  മാന്യമായി വിവാഹം ചെയ്ത ഭർത്താവിന് മുമ്പിൽ മാത്രം സൗന്ദര്യം പ്രദർശിപ്പിക്കട്ടെ.


നിങ്ങൾ നോക്കൂ വജ്രം,മരതകം,മുത്ത്,മാണിക്യം,,പവിഴം,ഗോമേതകം ഇവയെല്ലാം എത്ര അമൂല്യ ശേഖരങ്ങൾ.ആരും കൊതിക്കുന്ന കണ്ണഞ്ചിപിക്കുന്ന പ്രപഞ്ച വില പിടിപുള്ള വസ്തുക്കൾ ഭൂമിയിലിത് ചിതറി കിടക്കുന്നതോ, അങ്ങാടിയിൽ സുലഭമമോ അല്ല. ദൈവം അതിനെ സമുദ്രത്തിന്റെ ആഴിയിലും,മറ്റും മറയിട്ട് വെച്ചിരിക്കുകയാണ്. അപ്പോഴാണതിന് മൂല്യവും സ്ഥാനവുമുള്ളതാവുന്നത്.

ഇല്ലെങ്കിൽ അത്യാഗ്രഹിയായ മനുഷ്യൻ അത് കൊണ്ട് അമ്മാനമാടും.അതിന്റെ പേരിൽ അക്രമങ്ങൾ നടമാടും.


ഇസ്ലാം സ്ത്രീയെ ഈ വിധമാണ് സംരക്ഷിക്കുന്നത്.അവൾ അവളവളുടെ സൗന്ദര്യം മറക്കട്ടെ.പഴ വർഗങ്ങൾക്കും,പച്ചക്കറികൾക്കും പുറത്ത് മറ കണ്ടിട്ടില്ലേ.കീടങ്ങളും ,പ്രാണികളുമതിനെ നശിപ്പിക്കാതിരിക്കാൻ വേണ്ടിയാണത്.

അതിനാൽ തന്നെ ശരീരത്തിന്റെ അലങ്കാരമായ മുടിഴിയകൾ മറക്കുന്നത് അവളുടെ മാന്യതയെ അടയാളപ്പെടുത്തുന്നതാണ്. അഭിമാനത്തിന്റെയും ,അന്തസിന്റെയും ചിഹ്നമാണത്.

തറവാടിത്തവും,കുലീനതയും, മഹിമയും വിളിച്ചറിയിക്കുന്ന ബാഹ്യ പ്രകടനമാണത്.തല തുറന്നിട്ട്,മേനി പ്രദർശിപ്പിച്ച്,ചിരിച്ചു കാട്ടി,മ്യൂസിയത്തിലെ പ്രദർശന വസ്തുവോ,തെരുവിലെ സ്ട്രീറ്റ് ലൈറ്റോ ആകേണ്ടവളല്ല.


സമത്വം വിതക്കുന്ന അരാചകത്വം, തെമ്മാടിത്തരങ്ങൾ, , ദാരുണമായ  മരണങ്ങൾ നാം ദിനേന കാണുന്നുണ്ട്. എന്നാൽ സങ്കടകരമെന്നു പറയട്ടെ കർണാടക ഹൈകോടതി ആടിനെ പട്ടിയല്ല മരപ്പട്ടിയാക്കുന്നതാണ് നമുക്ക് കാണാൻ കഴിഞ്ഞത്.

ഇസ്‌ലാമിൽ "ഹിജാബ് നിർബന്ധ ഘടകമല്ല" എന്നതാണ് കോടതിയുടെ വിചിത്രമായ കണ്ടെത്തൽ  "എത്ര നിർലജ്ജാവഹമാണീ പുലമ്പൽ. അവരോട് വിശുദ്ധ ഖുർആൻ തന്നെ പറയുന്നു.വിശുദ്ധ ഖുര്‍ആന്‍ പറയുന്നു'',അറിവില്ലാത്തവര്‍ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കട്ടെ''' (സൂറത്തു നഹ ല്-43).


മത കാര്യങ്ങളില്‍ വിധി പറയുന്ന ഖാളിമാര്‍,ന്യായാധിപര്‍ മതത്തിന്റെ സകല വിജ്ഞാനവും കരസ്ഥമാക്കിയവരാവണമെന്നാണ് ഇസ്‌ലാമിക നിയമം.(ഫത്ഹുല്‍ മുഈന്‍ പേ,475).മാത്രമല്ല അതിസൂക്ഷമതയോടെ മാത്രമേ ഇസ്ലാമിക നിയമങ്ങളോട് പെരുമാറാന്‍ പാടുള്ളു.ഇക്കാലമത്രയും പണ്ഡിത മഹത്തുക്കളുടെ പാരമ്പര്യവും അതാണ്.ഇവിടെയാണ് ആരുടെയൊക്കെയോ താല്പര്യങ്ങൾക്ക്‌ വേണ്ടി ചിലര്‍ മതത്തില്‍ കൈയ്യാളുന്നത്.എത്ര ഖേദകരമാണിത്.


ഇസ്‌ലാം എന്താണ് പറയുന്നത് എന്ന്  പരിശോധിക്കാം.

നാല് അടിസ്ഥാന പ്രമാണങ്ങളാണ് ഇസ്‌ലാമിൽ ഉള്ളത്.അതിന്റെ മുഖവും,പ്രഥമവുമാണ് വിശുദ്ധഖുര്‍ആന്‍.അതില്‍ കാണാം.''പ്രവാചകരെ അങ്ങ് വിശ്വാസിനികളായ സ്ത്രീകളോട് പറയുക.നിശിദ്ധമായ കാര്യങ്ങളെ തൊട്ട് 'കണ്ണടക്കുക.അവരുടെ മക്കനകളെ മാറിടത്തിലേക്ക് താഴ്ത്തിയിടുക''.(അഹ്സാബ് 29)ഖുര്‍ആന്‍ ദൈവികമാണ്.സർവ്വ സമ്പൂർണമാണ്.ചില കാര്യങ്ങൾ ബാഹ്യമാണ്.ചിലത് സങ്കീര്‍ണമാണ്.ആര്‍ക്കും നിഷ്പ്രയാസം കിഴൊതുങ്ങി കൊടുക്കാത്ത വിധമത് സാഹിത്യത്തിന്റെ നിറകുടമാണ്.അതിനാല്‍ ബാഹ്യാര്‍ഥം നോക്കി അതിനെ വിശദീകരിക്കാന്‍ ആര്‍ക്കും അര്‍ഹതയില്ല.വിശുദ്ധ ഖുര്‍ആനില്‍ തന്നെ പറഞ്ഞിട്ടുണ്ട്(ആലു  ഇംറാന്‍-7).


വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് മാത്രം ഇസ്‌ലാമോ,അതിന്റെ നിയമ സംഹിതകളോ പൂർണമാവുന്നില്ല.വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണമാണ് തിരു ഹദീസ്.അത് കൈയ്യോഴിഞ്  ഖുര്‍ആന്‍ മനസ്സിലാക്കാനും സാധ്യമല്ല.അള്ളാഹു പറയുന്നു കാണാം ''പ്രവാചകരെ ജനങ്ങൾക്കു  ഖൂര്‍ആനിലൂടെ അവതരിക്കപ്പെട്ട കാര്യം അവര്‍ക്കു വിശദീകരിച്ചു കൊടുക്കാനും,അവര്‍ക്കു ചിന്തിക്കാനും വേണ്ടി ഖുര്‍ആന്‍ നാം അങ്ങേക്കു അവതരിച്ചു''(16,44). മുസ്ലിമിങ്ങള്‍ അനുവര്‍ത്തിച്ചു,അനുഷ്ഠിച്ചു പോരുന്ന ഒരു കര്‍മവും പൂര്‍ണമായി ഒരാള്‍ക്കും ഖുര്‍ആനില്‍ കാണിക്കാന്‍ സാധ്യമല്ല.പലതും ഹദീസിലേക്കോ,പണ്ഡിതരുടെ വാക്കുകളിക്കോ ആവശ്യമാകും.എന്നല്ല ഖുര്‍ആനില്‍ നേരെ നോക്കി വിധി പറയുവര്‍ വിവരദോശികളും,മര്‍ക്കടമുഷ്ടിയുള്ളവരും,ഖുർആനും ഹദീസുകളും വേണ്ട വിധം മനസ്സിലാക്കാത്തവരുമാണ്.


പ്രസ്തുത (33.59) സൂക്തത്തിന്റെ വിശദീകരണത്തില്‍ ഖുര്‍ആന്‍ വ്യാഖാതാക്കള്‍ എന്തു പറഞ്ഞുവെന്ന് നോക്കാം.ഹിജ്‌റ 671-ല്‍ വഫാത്തായ അബൂ അബ്ദുള്ളാഹി അഹ്മദില്‍ ഖുര്‍തുബി വിശദീകരിക്കുന്നു''ഖുമര്‍ എന്നത് ഖിമാറിന്റെ ബഹുവചനമാണ്.അതിനര്‍ഥം തലമൂടാനുപയോഗിക്കുന്നത് (തട്ടം) എന്നാണ്.ഈ സൂക്തം അവതരിക്കാന്‍ ഹേതുവായത് അക്കാലത്തെ സ്ത്രീകള്‍ തലമറച്ചാലും പിരടിയും,കഴുത്തിന്റെ ഭാഗവും,ചെവിയും,പ്രദര്‍ശിപ്പിക്കുമായിരുന്നു.അതിനാല്‍ അത് മതിയാകില്ല.ആ തലമക്കന മാറുവരെ മറക്കും വിധത്തില്‍ താഴ്ത്തിയിടട്ടെ' എന്നാണ് കല്‍പന.


ഇമാം സുയൂഥി(റ) ഇതിന്റെ വിശദീകരണത്തില്‍ പറയുന്നു മഹതി ആഇശ (റ) വിൽ നിന്ന് ഉദ്ധരിക്കുന്നു മുഹാജിറുകളായ സ്ത്രീകള്‍ക്ക് അള്ളാഹു അനുഗ്രഹം വര്‍ഷിപ്പിക്കട്ടെ'.പ്രസ്തുത സൂക്തം വിശദീകരിച്ചപ്പോള്‍ അരയുടുപ്പുകളില്‍ നിന്നവര്‍ തലമക്കനകള്‍ ഉണ്ടാക്കി''' (തഫ്‌സീറുല്‍ ഖുര്‍തുബി-6,213).


ഹിജ്‌റ 1270-ല്‍ വഫാത്തായ അല്ലാമാ അബൂഫള്ല്‍ ശിഹാബുദ്ധീന്‍ ബാഗ്ദാദി വ്യാഖ്യാനിക്കുന്നതിങ്ങനെ ''അള്ളാഹു തഅല സ്ത്രീകളെ അവരുടെ സൗന്ദര്യം പ്രദര്‍ശിപ്പിക്കുതിനെ തടഞ്ഞുകൊണ്ട് അവരെ മാര്‍ഗദര്‍ശനം നടത്തുകയാണ്.ഖിമാര്‍ എന്നാല്‍ തലയിലിടുന്ന  തട്ടമെന്നാണ് അര്‍ഥം.ഇവിടെ ഉദ്ദേശിക്കുന്നത് സ്ത്രീകള്‍ അവരുടെ കഴുത്തും,നെഞ്ചിന്റെ ഭാഗവും മറക്കും വിധത്തില്‍ തലയിലെ തട്ടം താഴ്ത്തിയിടണമെന്നാണ് (റൂഹുല്‍ മആനി -9,336).

ഈ തഫ്‌സീറുകളില്‍ നിന്നല്ലൊം ചിലകാര്യങ്ങള്‍ ബോധ്യമായി. സ്ത്രീകള്‍ തലമറച്ചിരിക്കണം.മതിയായില്ല.തലമുടിയെ പോലെ തന്നെ സൗന്ദര്യ ഭാഗങ്ങളായ കഴുത്ത് ,പിരടി,ഹൃദയ ഭാഗങ്ങളും മറച്ചിരിക്കണം.ഈ ആയത്ത് ഉദ്ധരിച്ച് റഈസുല്‍ മുഫസ്സിരീന്‍ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു ''അള്ളാഹു വിശ്വാസിനികളോട് അവര്‍ വല്ല ആവശ്യത്തിനും വെളിയിലേക്കിറങ്ങുമ്പോള്‍ മുഖവും,തലയുമെല്ലാം മേല്‍വസ്ത്രം കൊണ്ട് മൂടണം എന്നാണ് കല്‍പിച്ചിരിക്കുത്.ഇബ്‌നു സീരീന്‍ (റ)ഉബൈദ (റ) നോട് ഈ സൂക്തത്തെ പറ്റി അന്വഷിച്ചപ്പോള്‍ മഹാന്‍ പറഞ്ഞതും ഇതേ ആശയമാണ്.(തഫ്‌സീറു ത്വബ് രി(ജാമിഉല്‍ ബയാന്‍,10,331.332).

ഇമാം ശിഹാബുദ്ധീന്‍ ബാഗ്ദാദി (റ) പറയുന്നു ''അബൂ ഹയ്യാന്‍  പറഞ്ഞു സ്ത്രീകള്‍ ഇത്തരത്തില്‍ മറക്കണമന്ന് കല്‍പന വന്നത് അവരുടെ  പവിത്രത,പദിവിദ്രത,മറക്കാനാണ്.അപ്പോൾ അവര്‍ നാശത്തിലേക്ക് വീഴില്ല.കാരണം ശരീര ഭാഗങ്ങളെല്ലാം അഭിമാനത്തോടെ മറച്ച് ഒതുക്കത്തോടെ നടക്കുന്ന സ്ത്രീയിലേക്ക് ദുഷിച്ച ചിന്തയുമായി വരാനാരും ധൈര്യപ്പെടില്ല.എന്നാല്‍ പ്രദര്‍ശന വസ്തുവായി നടക്കുവര്‍ സമൂഹത്തില്‍ പലരാലും കൊതിക്കപ്പെടും.

സൂക്തത്തില്‍ പരാമര്‍ശിക്കപ്പെട്ട മേല്‍വസ്ത്രം താഴ്ത്തിയിടുക എന്നതിന്റെ ഉദ്ദേശം സഈദ് ബ്‌നു ജുബൈര്‍(റ) വിശദീകരിച്ചത് ,ശരീരമാസകലം മറക്കുക എന്നതാണ്.എങ്ങനെയാണ് അതിന്റെ രൂപമെന്ന്  ഇബ്‌നു ജരീറും,ഇബ്‌നു മുന്‍ദിറും  ഇബ്‌നു സീരിന്‍(റ) നോട് ചോദിച്ചപ്പോള്‍ അദ്ദേഹം വിശദീകരിച്ചത് തലയും,കണ്‍പിരികവും,മുഖവുമെല്ലാം മറച്ച് ഇടതു കണ്ണ് മാത്രം വെളിവാകും വിധത്തിലാകുക എന്നാണ്.(റൂഹുല്‍ മആനി 11,264.265).

മുകളിൽ വിവരിച്ച തഫ്‌സീറുകളില്‍ നിന്ന് ബോധ്യപ്പെടുന്നത് സ്ത്രീ അവളിഷ്ടപ്പെടുന്ന ആഭരണങ്ങളെ പോലെതന്നെ സമ്പൂര്‍ണമായും മൂല്യം നിറഞ്ഞതാണ്.അവളുടേതെല്ലാം മറക്കപ്പെടേണ്ടവയാണ്.സ്ത്രീയുടെ സുരക്ഷക്കായി തലയും ,മാറും,എന്തു കൊണ്ടും മറക്കപ്പെടേണ്ടവയാണ്.പ്രവാചകര്‍ പറഞ്ഞതായി കാണാം''സ്ത്രീ ആസകലം മറക്കേണ്ടവളാണ്.കാരണം അവള്‍ പുറത്തേക്കിറങ്ങിയാല്‍ പിശാചവളെ അനുഗമിക്കും.''(തിര്‍മുദി.1173).ഹനഫീ കര്‍മശാസ്ത്ര പണ്ഡിതൻ സ്വാഹിബു അബൂ ഹനീഫ-മുഫ്തില്‍ ഇറാഖ് മുഹമ്മദ് ബ്‌നു ഹസനുശൈബാനി പറയുന്നു ''അന്യ പുരുഷന്‍ സ്ത്രീയുടെ മുഖവും,മുന്‍കൈകളുമല്ലാത്തത് നോക്കാന്‍ പാടില്ല.അതവളുടെ ഔറത്താണ് (കിതാബുല്‍ അസ് ല്‍-2,235.236).മാത്രമല്ല അല്ലാമാ ത്വഹാവി പറയുന്നത സ്ത്രീകളെ മുഖം തുറന്നിടാന്‍ പോലും അനുവദിക്കരുത്.മുഖം അവളുടെ ഔറത്തെല്ലെങ്കിലും സ്പര്‍ശനം പോലുള്ള കുഴപ്പങ്ങള്‍ പേടിക്കേണ്ടിയിരിക്കുന്നു.അത് വളരെ ഗൗരവമാണ്.(റദ്ദുല്‍ മുഹ്താര്‍ അലാ റദ്ദുല്‍ മുഖ്താര്‍,1.272).സ്ത്രീയുടെ ഔറത്ത് (നഗ്നത)മുഖവും,മുന്‍കൈകളുമല്ലാത്തതാണെ് വരുമ്പോള്‍ അതവള്‍ക്ക് മറക്കല്‍ നിര്‍ബന്ധമാകുമല്ലോ.മാത്രമല്ല ഈ മദ്ഹബ് പ്രകാരം നിസ്‌കാരത്തില്‍ അവള്‍ ശരീരം മുഴുക്കെയും മറക്കേണ്ടതുണ്ട്.


നമ്മുടെ കേരളത്തിൽ കൂടുതലായി അനുവർത്തിച്ചു പോരുന്ന ശാഫിഈ സരണി പരിശോധിക്കാ.ശാഫി മദ്ഹബിലെ ആധികാരിക ഗ്രന്ഥമാണ് ഹിജ്‌റ 928-ല്‍ വഫാത്തായ മക്കയിലെ മുഫ്തിഴായിരുന്ന ശിഹാബുദ്ധീന്‍ ഇബ്‌നു ഹജറില്‍ ഹൈതമില്‍ മക്കിയ്യുടെ''തുഹ്ഫതുല്‍ മുഹ്താജ് ബി ശറഹില്‍ മിന്‍ഹാജ്'.'അതില്‍ കാണാം ''സ്ത്രീകള്‍(വകതിരിവെത്തിയ പെണ്‍കുട്ടികളടക്കം)നിസ്‌കാരത്തില്‍ മറച്ചിരിക്കേണ്ടത് അവളുടെ മുഖവും,മുന്‍കൈകളും അല്ലാത്തതാണ്.ഇതിനു തെളിവാണ് സൂറത്തു നൂറിലെ 31-ാം വചനം.നിസ്‌കാരത്തിലല്ലാതെ തനിചിരിക്കുന്ന നേരത്തും മേല്‍ പറഞ്ഞ ഭാഗങ്ങള്‍(തലമുടിയടക്കം) തെന്നയാണവളുടെ ഔറത്ത്.(തുഹ്ഫ.2,112).ഇതിന്റെ വിശദീകരണത്തില്‍ അബ്ദുല്‍ഹമീദ് ശര്‍വാനി(റ)കുറിക്കുന്നു''സ്ത്രീകള്‍ നിര്‍ബന്ധമായും മറചിരിക്കേണ്ട ശരീര ഭാഗങ്ങളെ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് വിഭജിക്കാം.ഒന്ന് നിസ്‌കാരത്തില്‍ മറക്കേണ്ടത്.മുഖവും മുന്‍കൈകളും അല്ലാത്തവ.രണ്ട് അന്യരായ വ്യക്തി,സമൂഹങ്ങള്‍ക്കിടയില്‍ മറക്കേണ്ടത്.ശരീരം മുഴുക്കെയാണത്.മൂന്ന് ഖുര്‍ആനില്‍ എണ്ണിപറഞ്ഞ സ്വന്തക്കാരുടെ അടുക്കല്‍.മുട്ട് പൊക്കിളിനിടയിലാണത്.(ഹാശിയതു ശര്‍വാനി 2,112).അല്ലാമാ ബുജൈരിമി (റ) പറയു്ന്നു''നിസ്‌കാരത്തിലല്ലാതെ അന്യരുടെ ഇടയില്‍ സ്ത്രീയുടെ നഗ്നത മുഖവും,മുന്‍കൈകളുമടക്കം ശരീരം മുഴുവനാണ് (ഹാശിയതു ബുജൈരിമി,തുഹ്ഫതുല്‍ ഹബീബ് അലാ ശറഹില്‍ ഖതീബ് 1,450). ഹിജ്റ 977-ല്‍ വഫാതായ ഖതീബ് ശര്‍ബീനി അശാഫിഈ (റ) പറയുന്നു''നിഖാബ്(മുഖം മൂടി) ധരിച്ച സ്ത്രീ അന്യപുരുഷര്‍ അവളെ നോക്കുമെന്ന്  കണ്ടാല്‍ അതുയര്‍ത്താന്‍ പാടില്ല.നിര്‍ബന്ധമായും അതണിഞ്ഞിരിക്കണം''.(അല്‍ ഇഖ്‌നാഅ് 1,453 ).ഹിജ്‌റ 928-ല്‍ വഫാതായ ശൈഖ് അഹ്മദ്‌സൈനുദ്ദീന്‍ മഖ്ദൂം(റ)പറഞ്ഞതായി കാണാം ''നിസ്‌കാരത്തില്‍ മറച്ചിരിക്കേണ്ട സ്ത്രീയുടെ ഔറത്ത് അവളുടെ മുഖവും,മുന്‍കൈകളും അല്ലാത്തതാണ്.ശരീരത്തിന്റെ അഴകും,വടിവും,പ്രകടമാകാത്ത വിധത്തിലായിരിക്കണം വസ്ത്രം ധരിക്കേണ്ടത്.നിസ്‌കാരത്തിനു പുറത്തും ഇവകള്‍ മറക്കല്‍ നിര്‍ബന്ധമാണ്.(പാലിക്കാതിരുന്നാല്‍ ശിക്ഷക്ക് കാരണമാകും) ''(ഫത്ഹുല്‍ മുഈന്‍ -44) ഇമാം നവവി (റ) മിൻഹാജിൽ പറക്കതായി കാണാം " സാമൂഹ്യ കുഴപ്പങ്ങളും,തെമ്മാടിത്തരവും സംഭവിക്കാത്ത സാഹചര്യങ്ങളിൽ പോലും അന്യപുരുഷർ സ്ത്രീകളുടെ നഗ്നത യിലേക്കും,മുഖം,കൈകളിലേക്കും നോക്കൽ നിശിദ്ധമാണ്.ഇതിനെ വിശദീകരിച്ച് ഇബ്നു ഹജർ (റ) പറ ഞ്ഞു "ഇപ്രകാരം ഹറാമാണെന്നു പറഞ്ഞതിന് ഇമാം ഹറമൈനി പറഞ്ഞ ന്യായം സ്ത്രീകൾ മുഖമെല്ലാം തുറന്നിട്ട് നടക്കുന്നത് തടയിടണമെന്നതിൽ മുസ്ലിമീങ്ങൾ ഏകോപിതരാണ് എന്നതാണ്. കാരണം അവളിലേക്കുള്ള അന്യരുടെ നോട്ടം വൈകാരിക അക്രമങ്ങളിലേക്കും,ദാരുണമായ കുഴപ്പങ്ങളിലേക്കും ചെന്നെത്തിക്കും.സ്ത്രീ പുരുഷ മനശാസ്ത്രം ഇതിനെ കൂടുതൽ ശരി വെക്കുന്നതാണ്.

മത നിയമങ്ങളുടെ സൗന്ദര്യം അത്തരം സാഹചര്യമൊരുക്കുന്ന വാതായനങ്ങൾ കൊട്ടിയടക്കലാണ്.

ഇമാം സുബ്കി (റ) പറഞ്ഞു "ശാഫി ഇമാമിന്റെ ശിഷ്യരുടെ വീക്ഷണത്തിലേക്ക് നോക്കുമ്പോൾ ശരിയാണെന്ന് തോന്നുന്നത് സ്ത്രീയുടെ മുഖവും,മുൻകൈയും വരെ ഔറത്താണ് എന്നാതാണ്. (തുഹ്ഫ 7 - 192 , 193 ).ഏത് മദ്ഹബ് പ്രകാരവും ഏതുസാഹചര്യത്തിലും സ്ത്രീ അവളുടെ തലമുടി മറക്കല്‍ നിര്‍ബന്ധമാണെ് ബോധ്യപ്പെട്ടു. എന്നല്ല മുഖം വരെ വസ്ത്രം കൊണ്ട് മറച്ചു പിടിക്കണമെന്നാണ് പണ്ഡിതർ വ്യക്തമാക്കുന്നത്.ഇതാണ് ഇസ്ലാമിന്റെ കര്‍മശാസ്ത്ര നയവും,നിയമവും.


ഖുര്‍ആനും,ഹദീസും,മദ്ഹബ്കളുടെ അഭിപ്രായവുമല്ലാം നാം മനസ്സിലാക്കി.അപ്പോള്‍ ബഹുമാനപ്പെട്ട കോടതി പറഞ്ഞ വിധിയുടെ ആധാരമെന്ത്?.

അതേത് ഇസ്‌ലാമിന്റെ നിലപാടാണ്.ആരു പറഞ്ഞതാണ്.ഉത്തരമില്ല അത്ര മാത്രം.മതം അറിയാത്തവര്‍ മതപണ്ഡിതരോട് അന്വഷിച് വിധി പറയുകയാണ് വേണ്ടത്.അതാണ് നീതിയും,മാന്യതയും.

നീതിയുടെയും,നിഷ്പക്ഷതയുടെയും,ഉറവിടങ്ങളാകേണ്ട കോടതികളിൽ നിന്ന് മത വിഷയങ്ങളില്‍ പഠിക്കാതെ വിധിക്കുന്നത് സാമൂഹിക ദുരന്തത്തിന്റെ ഒരു വശമാണ്.മത വിശ്വാസത്തിന്റെ വിഷയങ്ങൾ  ഏതെന്ന്  പറയേണ്ടത് മത പണ്ഡിതരല്ലേ.മാത്രമല്ല പൗരന് മൗലികവകാശം വകവെച്ചു നല്‍കുന്ന ഇന്ത്യപോലൊരു മതേതര രാജ്യത്ത് അവരുടെ സ്വാതന്ത്രത്തില്‍ കൈകടത്തുന്നത് എത്രത്തോളം കാടത്തവും,ആശങ്കാവഹവുമാണ്.മത സ്വാതന്തം ഇന്ത്യയില്‍ മൗലികാവകാശത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ജനാധിപത്യ രാജ്യത്ത് വ്യക്തിത്തവും,സ്വാതന്തവും,നിലനിര്‍ത്തുതിന് ഒഴിവാക്കാന്‍ പാടില്ലാത്ത പ്രാഥമിക അവകാശങ്ങളാണല്ലോ മൗലികാവകാശങ്ങള്‍.എത്ര വന്നാലും സ്ത്രീക്ക് മേനിതുറക്കാന്‍ നല്‍കുന്ന സ്വാതന്ത്രത്തേക്കാള്‍ അന്തസല്ലേ മേനിയില്‍ വസ്ത്രം ധരിക്കാന്‍ നല്‍കുന്നതിനുള്ള അവകാശം.മാന്യമുള്ള സംസ്‌കാരവും അതല്ലേ.അവളത് ധരിക്കരുതെന്ന് വിധിക്കുമ്പോള്‍ എന്തു ധിക്കാരമാണത്.അവളെ അപമാനിക്കലാണത്.താഴ്ത്തികെട്ടലാണത്.മാത്രമല്ല ഭരണ ഘടനയെ നോക്കുകുത്തിയാക്കലാണത്.


ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളിലെ 25-28 വരെയുള്ളത്  മതസ്വാതന്തത്തിനുള്ള അവകാശമാണ്.''It includes the right to change your religion or beliefs at any time you also have the right yo put your thoughts and beliefs in to action this could include your right to wear religious clothing the right to tall  about your beliefs or take part in reliegious worship  public authorities cannot stop you practising your reliegion with out very good reason.''ഇതനുസരിച്ച് ഇഷ്ടമുള്ള മതം സീകരിക്കാനും,അതനുസരിച് ജീവിക്കാനും,അത് പഠിക്കാനും,പ്രചരിപ്പിക്കാനും,അത് നിസ്‌കര്‍ഷിക്കുന്ന വസ്ത്രം ധരിക്കാനും,ഓരോ വിശ്വാസിക്കും അവകാശമുണ്ട്.മാത്രമല്ല മതാവകാശമല്ലാതെ തന്നെ 19-ാം അനുച്ചേദ പ്രകാരം ഒരു ഇന്ത്യന്‍ പൗരനെന്ന നിലക്ക്  ആര്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാവുന്നതാണ്.അതിലൊന്ന് വിലക്കപെടുമ്പോള്‍ രാജ്യത്തെയും അതിന്റെ പൂര്‍വികരായ മഹത്തുക്കളെയും നോക്കി ഇളിച്ചുകാട്ടി തരം താഴ്ത്തലാണത്.സത്യത്തില്‍ ഒരു അടിസ്ഥാനവും,ന്യായവും,ഇല്ലെിന്നിരിക്കെ കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കുന്നത് മത വിവേചനമാണ്.മതമൂല്യങ്ങളെ തരംതാഴ്ത്തലാണ്.


ഈ വിധിയിലൂടെ ഭരണ ഘടന ഇവിടെ ചവറ്റുകൊട്ടയിലായിരുക്കുന്നു.സംസ്ഥാനത്തിന്റെ സിംഹഭാഗവും ഹൈന്ദവ സമൂഹമാണ്.ഭരിക്കുന്നതാകട്ടെ  ബി.ജെ.പി സര്‍ക്കാരും.ശേഷിക്കുന്ന തുച്ചം വിശ്വാസികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി ബലിയാടാക്കുകയാണ് അവിടെ. എന്നിരിക്കെ സംഘപരിവാര്‍ നീക്കങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമായ സാമൂഹിക അന്തരീക്ഷം സ്രഷ്ടിക്കാനുള്ള വഴിയാണ് ഇത്തരം വിധികളിലൂടെ ഒരുങ്ങുന്നത് .ഈയിടെഴായി മൂസ്ലിം പെണ്‍കുട്ടികള്‍  അതിവേഗം പുരോഗതിയുടെ ചവിട്ടുപടികള്‍ കയറികൊണ്ടിരിക്കുകയാണ്. കര്‍ണാടകയില്‍ അവരുടെ സാമൂഹ്യ,വിദ്യഭ്യാസ പുരോഗതിയെ പിന്നോട്ടടിക്കാന്‍ ഈ വിധി ഇടയാക്കും.അതാണ് ഈ വിധികളിലൂടെ ഫാസിസവും മറ്റും ആഗ്രഹിക്കുന്നത്,ലക്ഷ്യമാക്കുന്നത് എന്ന് തോന്നിപോകുന്നു,അതിനാണ് ഈ ശ്രമങ്ങളൊക്കെയും.ഇത്തരം വംശീയത ഉളവാക്കുന്ന വിധികള്‍ രാജ്യം അതീവ ജാഗ്രതയോടെ കാണേണ്ടിയിരിക്കുന്നു. യഥാർത്ഥത്തിൽ  അനുച്ചേദം 15-ല്‍ പരാമര്‍ശിക്കുന്ന മതം,വര്‍ഗം എിവയുടെ പേരിലൊന്നും വിവേചനം പാടില്ല എന്നാണ്.ഭരണഘടന കളിപ്പാവ ആയികൊണ്ടിരിക്കുന്ന കാലത്ത് നിയമങ്ങള്‍ക്കെന്തു പ്രസക്തി.നീതിയെ മണ്ണിട്ടു മൂടുന്നു.അശാന്തിയും,അധര്‍മവും  ഇത്തരം കോടതി വിധികളാല്‍ തഴച്ചുവളരുന്നു.

ശുഭ മുഹൂർത്തങ്ങൾക്ക് കത്തിരിക്കാം...

#hijab

#freethinkers

#liberalism

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...