Wednesday, March 30, 2022

ഖുർആൻ മയ്യിത്തിന്ന് ഇമാം റാസി

 *_അതുല്യ പണ്ഡിതനായ ഇമാം റാസി(റ) തനിക്കും ബന്ധുക്കൾക്കും വേണ്ടി ഫാതിഹ ഓതി ഹദിയ ചെയ്യാൻ വസ്വിയ്യത്ത് ചെയ്യുന്നു.🌻🌻_*

~{><><><><><><><><><}~


          

          _മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം നടത്തലും ദാനധർമ്മങ്ങൾ ചെയ്യലും തഹലീൽ നടത്തലുമെല്ലാം പുണ്യമുള്ള കാര്യങ്ങളാണ്. മാത്രമല്ല അതുകൊണ്ടുള്ള പ്രതിഫലം മരണപ്പെട്ടുപോയവർക്കും കുറയാതെ തന്നെ ചെയ്ത ആളുകൾക്കും ലഭിക്കുമെന്ന് പർവ്വത സമാനരായ ഇമാമീങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ മരണപ്പെട്ട് പോയവരുടെ സവിധത്തിലേക്ക് ഫാത്തിഹ ഓതി ഹദിയ ചെയ്യാൻ വേണ്ടി "ഇലാഹള്റതി" വിളിക്കൽ ശിർക്കാണെന്ന് വാദിച്ച് മുറവിളികൂട്ടുന്ന വഹാബികൾ ഒരു കാര്യം മനസ്സിലാക്കണം. അംഗീകരിക്കപ്പെടാവുന്നതും അവലംബമാക്കപ്പെടാവുന്നതമായ ഒരൊറ്റ പണ്ഡിതനും അങ്ങനെ പറഞ്ഞിട്ടില്ല എന്നതാണ് വസ്തുത!! നേരെമറിച്ച് അവരൊക്കെ സ്വന്തം ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ പകർത്തിയവരും മറ്റുള്ളവരെ അത് ചെയ്യാൻ പ്രേരിപ്പിക്കുന്നവരുമായിരുന്നു._ 

              _മഹാനായ ഇമാം റാസി തങ്ങൾ തനിക്കും തൻ്റെ മകനും വേണ്ടി പ്രത്യേകം ഫാതിഹ ഓതി ഹദിയ ചെയ്യുവാനും മരണപ്പെട്ടുപോയ തൻ്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വേണ്ടി ദുആ ചെയ്യുവാനും തൻ്റെ മഹത്തായ ഗ്രന്ഥം കൊണ്ട് ഉപകാരമെടുക്കുന്നവരോട് വസ്വിയ്യത്ത് ചെയ്യുന്നത് കാണുക:-_


          *_"وَأَنَا أُوصِي مَنْ طَالَعَ كِتَابِي وَاسْتَفَادَ مَا فِيهِ مِنَ الْفَوَائِدِ النَّفِيسَةِ الْعَالِيَةِ أَنْ يَخُصَّ وَلَدِي وَيَخُصَّنِي بِقِرَاءَةِ الْفَاتِحَةِ، وَيَدْعُوَ لِمَنْ قَدْ مَاتَ فِي غُرْبَةٍ بَعِيدًا عَنِ الْإِخْوَانِ وَالْأَبِ وَالْأُمِّ بِالرَّحْمَةِ وَالْمَغْفِرَةِ فَإِنِّي كُنْتُ أَيْضًا كَثِيرَ الدُّعَاءِ لِمَنْ فَعَلَ ذَلِكَ فِي حَقِّي وَصَلَّى اللَّه عَلَى سَيِّدِنَا مُحَمَّدٍ وَآلِهِ وَصَحْبِهِ وَسَلَّمَ تَسْلِيمًا كثيرا آمين والحمد اللَّه رب العالمين."(تفسير الكبير)_*

    _( എൻ്റെ ഈ മഹത്തായ ഗ്രന്ഥം റഫർ ചെയ്യുന്നവരോടും ഇതിലുള്ള അമൂല്യവും വിലപിടിപ്പുള്ളതുമായ അറിവുകൾ കൊണ്ട് ഉപകാരമെടുക്കുന്നവരോടും എനിക്കും എൻ്റെ മകനും വേണ്ടി പ്രത്യേകം ഫാത്തിഹ ഓതി ഹദിയ ചെയ്യുവാനും വിദൂര നാട്ടിൽ മരണപ്പെട്ട എൻ്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വേണ്ടി ദുആ ചെയ്യുവാനും ഞാൻ വസിയ്യത്ത് ചെയ്യുന്നു. ഇപ്രകാരം ചെയ്യുന്നവർ എന്നിൽനിന്നുമുള്ള അധികരിച്ച പ്രാർത്ഥനക്ക് അർഹരായിരിക്കും)_


          _അതേസമയം മരണപ്പെട്ടുപോയവർക്ക് വേണ്ടി ജീവിച്ചിരിക്കുന്നവർ ചെയ്യുന്ന പ്രവർത്തനങ്ങൾ അവർക്ക് ഉപകരിക്കുകയില്ലെന്ന് നീളാനീളക്കത്തിൽ വാദിച്ചു നടക്കുന്ന വഹാബികളുടെ അവസ്ഥ വളരെ പരിതാപകരമാണ്! സുന്നികൾ "ഇലാഹള്റതി" വിളിക്കുന്നത് കേട്ട് കുരുപൊട്ടി അവരെ മുശ്രികാക്കാൻ നടക്കുന്ന ഈ വഹാബികൾ ആ സമയം കൊണ്ട് കേവലം ഇമാമീങ്ങൾ ഈ വിഷയത്തിൽ എന്ത് പറഞ്ഞു എന്നെങ്കിലുമൊന്ന് അന്വേഷിച്ചിരുന്നുവെങ്കിൽ അവർക്ക് ഈ ഗതികേട് വരില്ലായിരുന്നു!!_ 


              _ഏതായാലും അള്ളാഹു ഇവരുടെ ഫസാദിൽ നിന്നും നമ്മേയും നമ്മുടെ സന്താനപരമ്പരയേയും കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ._


     _ദുആ വസ്വിയ്യത്തോടെ എൻ്റെ വാക്കുകൾക്ക് ഞാൻ വിരാമം കുറിക്കുന്നു._


*_كاتب: العبد الفقير إلي المولي الغني محمّد أنس بن أحمد البانغي المليباري عفى عنهما الباري✒️_*

             *_8589899248_*

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...