Wednesday, January 12, 2022

ശൈഖില്ലാത്തവന്റെ നിസ്ക്കാരം

 *ശൈഖില്ലാത്തവന്റെ നിസ്ക്കാരം*


_✒️മൗലാനാ നജീബുസ്താദ്_


*❓പ്രശ്നം:* ഏതെങ്കിലുമൊരു ആത്മീയ ശൈഖിനെ സ്വീകരിക്കാത്തവർ നിസ്ക്കാരത്തിൽ ചൊല്ലേണ്ട വജ്ജഹ്തു വജ്ഹിയ, ഖശഅ ലക സംഈ വ ബസ്വരീ തുടങ്ങിയ ദിക്റുകളൊന്നും ചൊല്ലാൻ പാടില്ലെന്നും അത്തരക്കാർ ചൊല്ലുന്നത് കളവായിത്തീരുമെന്നും അതിനാൽ ശരിയായ രീതിയിൽ നിസ്ക്കരിക്കാൻ പോലും ഒരു ശൈഖ് വേണമെന്നും ഒരു ത്വരീഖത്തുകാരന്റെ പ്രസംഗത്തിൽ കേട്ടു. എനിക്കൊരു ത്വരീഖത്തും ശൈഖുമില്ല. പറയപ്പെട്ട ദിക്റുകൾ ഞാൻ ചൊല്ലേണ്ടതില്ലേ? ഫിഖ്ഹിന്റെ കിതാബുകളിൽ അത്തരമൊരു ചർച്ചയുണ്ടോ? ഉത്തരം നൽകി സഹായിക്കണമെന്നപേക്ഷിക്കുന്നു.


*✅ഉത്തരം:* മനസ്സും പ്രവൃത്തിയും ചൊല്ലുമെല്ലാം യോജ്യമായിരിക്കേണ്ട കാര്യം ഫുഖഹാഅ് ചർച്ച ചെയ്യാതിരിക്കില്ലല്ലോ. വജ്ജഹ്തു ചൊല്ലുമ്പോളും ഖശഅ ലക പോലുള്ള ദിക്റുകൾ ചൊല്ലുമ്പോളും അതിന്റെ അർത്ഥം ആലോചിച്ചു കൊണ്ടു നിർവ്വഹിക്കൽ സുന്നത്താണന്നു ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട്. തുഹ്ഫ 2-102. 


വജ്ജഹ്തു ചൊല്ലുമ്പോൾ തന്റെ ശരീരമാസകലം അല്ലാഹുവിലേക്കു തിരിച്ചുവെന്നാണ് അതിന്റെ അർത്ഥമെന്നും തത്സമയം ഈ പ്രതിജ്ഞ സത്യസന്ധമായിരിക്കാൻ ശ്രദ്ധവേണ്ടതാണെന്നും ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട്. തുഹ്ഫ: 2-30. അതുപോലെ റുകൂഇൽ ഖശഅ ലക സംഈ പറയുമ്പോൾ അതു സത്യ സന്ധമായിരിക്കാൻ ശ്രദ്ധിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തുഹ്ഫ: 2-61. ഇതൊക്കെ ഒരു ശൈഖോ കൈതുടർച്ചയോ ഇല്ലാതെ അസാധ്യമാണെന്ന് അവരാരും പറഞ്ഞിട്ടുമില്ല. വ്യാജ ത്വരീഖത്തുകാരുടെ കുപ്രചാരണം വരെ ദീനിന്റെ ഇമാമുകളാരും ഈ വകയൊന്നും പറഞ്ഞിട്ടില്ല. മാത്രമല്ല, ഈ ദിക്റുകളിൽ പറഞ്ഞ പ്രകാരം സകലാവയവങ്ങളും അല്ലാഹുവിനു വിധേയപ്പെടുകയും കീഴ് വണങ്ങുകയും ചെയ്യുന്ന നിലവാരത്തിലേക്കെത്തിച്ചേരാത്തവരും ഈ ദിക്റുകൾ ചൊല്ലേണ്ടതാണെന്നും കാരണം ഇങ്ങനെ ചൊല്ലാൻ ശർഅ് പുണ്യമായി കൽപിച്ചിട്ടുള്ളതാണെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുമുണ്ട്. ശർവാനി 2-61. മറിച്ചുള്ളതെല്ലാം വ്യാജന്മാരുടെ ബഡായികളാണ്.


(പ്രശ്നോത്തരം: 2019 സെപ്തംബർ).

Monday, January 10, 2022

ഇബ്നു_തീമിയ

 *ഇബ്നു_തീമിയ്യ*



_✒️മുഫ്തി: താജുല്‍ ഉലമാ സ്വദഖത്തുല്ല മുസ്ലിയാര്‍ വണ്ടൂര്‍_


*❓ചോദ്യം:* ഇബ്നു തീമിയ്യയെ സംബന്ധിച്ച് വിശദവിവരം അറിയാൻ ആഗ്രഹിക്കുന്നു. കേരളത്തിലെ ഉലമാക്കൾ അദ്ദേഹത്തെ എതിർക്കുന്നുവെങ്കിലും മറ്റു ചില ഉലമാക്കൾ അദ്ദേഹത്തെ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ വാക്കുകൾ തെളിവായി എടുക്കുകയും ചെയ്യുന്നു. ചില മഹാൻമാരുടെ ഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ ഖൗലുകൾ എടുത്തുദ്ധരിച്ചു കാണുന്നു. അദ്ദേഹം ശൈഖുൽ ഇസ്ലാം ആണോ? അദ്ദേഹത്തെപ്പറ്റി നാം എന്തു മനസ്സിലാക്കണം? തെളിവു സഹിതം വിവരിച്ചാലും.


*✅ഉത്തരം:* ഇബ്നു തീമിയ്യ: ഹമ്പലി മദ്ഹബിലെ പിൻഗാമികളുടെ നേതാവാണെന്ന് ഫതാവൽ കുബ്റ 4-23ൽ പ്രസ്‌താവിക്കപ്പെട്ടിട്ടുണ്ട്. ആ നിലക്കാണ് തന്റെ വാക്കുകൾ ചില ഇമാമുകൾ തെളിവായി ഉദ്ധരിക്കുന്നത്. പക്ഷേ, ഹമ്പലി മദ്ഹബെന്നല്ല മറ്റെല്ലാ മദ്ഹബുകളും പുറം ചാടിക്കൊണ്ടുള്ള പല പിഴച്ച അഭിപ്രായങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലിയാൽ ഒന്നു മാത്രമേ പോകൂ, റസൂലി(സ)ന്റെ പുണ്യ ഖബറിടം സിയാറത്ത് ചെയ്യുന്നതിനായി യാത്ര ചെയ്യൽ കുറ്റകരമാണ്, തവസ്സുൽ-ഇസ്തിഗാസ കുഫ്‌റാണ്, നമസ്കാരം കരുതിക്കൂട്ടി ഒഴിച്ചാൽ ഖസാ വീട്ടേണ്ടതില്ല എന്നിവ അവയിൽ ചിലത് മാത്രമാണ്.


ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യയിലെ വിവിധ നേതാക്കൾക്ക് ഖാൻ ബഹ്ദൂർ, റായ് ബഹദൂർ, ഖാൻ സാഹിബ് എന്നിങ്ങനെ പല സ്ഥാനരപ്പേരുകളും നൽകിയിരുന്ന പോലെ പണ്ഡിതനേതാക്കൾക്ക് ശംസുൽ ഉലമാ എന്ന ടൈറ്റിലും നല്കപ്പെട്ടിരുന്നു. ഈ സ്ഥാനം നൽകപ്പെടുന്ന പണ്ഡിതന് സ്ഥാനവസ്ത്രമായി ഒരു ജുബ്ബയും ഒരു മെഡലും പുറമെ മാസംതോറും 10ക. വസീഫയും ലഭിച്ചിരുന്നു. ശാഹ് മുഹമ്മദ് അബ്ദുൽ വഹ്ഹാബ് ഹസ്രത്ത്, തന്റെ വിയോഗാനന്തരം അബ്ദുൽ ജബ്ബാർ ഹസ്രത്ത് എന്നിവർ തൽസ്ഥാനം നേടിയിരുന്നു. അതുപ്രകാരം മുസ്ലിം ഭരണാധികാരികൾ പല പണ്ഡിതന്മാർക്കും ശൈഖുൽ ഇസ്ലാം എന്ന സ്ഥാനപ്പേർ നൽകിയിരുന്നു. ഇബ്നുതീമിയ്യയും ഭരണാധികാരികളുടെ ഈ സ്ഥാനപ്പേർ നേടിയ പണ്ഡിതനായിരുന്നു. ഇതനുസരിച്ച് പലരും അദ്ദേഹത്തെ ശൈഖുൽ ഇസ്ലാം എന്ന് പറയാറുണ്ട്.


ഇബ്നു തീമിയ്യയെക്കുറിച്ച് ഇമാം ഇബ്നു ഹജർ(റ) പ്രസ്താവിക്കുന്നത് കാണുക:


“അല്ലാഹു നിന്ദ്യനും കേടിയും ഹഖ്ഖിനെ തൊട്ട് അന്ധനും ബധിരനും ആക്കിയ ദേഹമാണ് ഇബ്നു തൈമിയ്യ. ഇക്കാര്യം തന്റെ നികൃഷ്ടാവാസ്ഥയും വ്യാജങ്ങളും വിവരിക്കുന്ന കൂട്ടത്തിൽ ഇമാം അബുൽ ഹസനിസ്സുബ്കി (റ), മകൻ താജുസ്സുബ്കി (റ), ശൈഖ് ഇസ്സുബ്നു ജമാഅ:(റ) തുടങ്ങിയ തന്റെ സമകാലീനരും അല്ലാത്തവരുമായ വിവിധ മദ്ഹബുകളിലെ പ്രമുഖരായ ഇമാമുകൾ വ്യക്തമാക്കിയതത്രെ. താൻ പിൻഗാമികളായ സൂഫിവര്യൻമാരെ മാത്രമല്ല, ഖലീഫ ഉമർ(റ) ഖലീഫ അലി(റ) തുടങ്ങിയ സഹാബി പ്രമുഖരെ പോലും എതിർത്തു സംസാരിച്ചിട്ടുണ്ട്. ഈ നിലക്ക് ഇബ്നുതീമിയ്യ സ്വയം വഴി പിഴക്കുകയും ഇതരരെ പിഴപ്പിക്കുകയും ചെയ്യുന്ന ആളും ജാഹിലും മുബ്തദിഉം അതിക്രമിയുമാണെന്ന് വിശ്വസിക്കുകയും തന്റെ വാക്കിന് യാതൊരു വിലയും കല്പ്പിക്കാതെ ചവറ്റുകൊട്ടയിലേക്കെറിയപ്പെടേണ്ടതുമാണ്." 

(ഫതാവൽ ഹദീസിയ്യ : പേജ് 83, 84)


“സ്വയം വഴി പിഴക്കുകയും മറ്റുള്ളവരെ വഴിതെറ്റിക്കുകയും ചെയ്യുന്ന ആളാണ് ഇബ്നുതൈമിയ്യ എന്ന് ഇസ്സുബ്നുജമാഅ (റ)യും മുബ്തദിആണെന്ന് ഇമാം സുബ്കിയും പ്രസ്താവിച്ചിരിക്കുന്നു." 

(തുഹ്ഫ: 1-4, നിഹായ: 1-7)


ഇബ്നു തൈമിയ്യ വിവിധ വിഷയങ്ങളിൽ മഹാപണ്ഡിതനായിരുന്നെങ്കിലും തന്റെ ബുദ്ധിക്ക് എന്തോ പിടിപെട്ടിരുന്നുവെന്നാണ് ഇബ്നുബത്തൂത്തയുടെ അഭിപ്രായം.


(സമ്പൂര്‍ണ്ണ ഫതാവാ പേജ്: 251,252).


_Ahibbau Moulana Whatsapp Group_

_+918281430730._

Saturday, January 8, 2022

തബ്ലീഗ് ജമാഅത്ത് വിശദപഠനം ടെലിഗ്രാം ലിങ്ക് തുറക്കുക

 https://t.me/thableeg


തബ്ലീഗ് ജമാഅത്ത് വിശദപഠനം ടെലിഗ്രാം ലിങ്ക് തുറക്കുക






Thursday, January 6, 2022

ഇജ്മമാ ഉ ഹുജ്ജത്താണ്

 قال الإمام الحافظ السبكي رضي الله عنه في كتابه (( طبقات الشافعية الكبرى ))

ج2ص243 ما نصُّه:

[[ قال البيهقي في (( كتاب المدخل )):أخبرنا أبو عبد الله الحافظ، أخبرني أبو عبد الله الزُّبير بن عبد الواحد الحافظ الأَسَدابَاذِيّ، قال: سمعت أبا سعيد محمد بن عُقَيل الفرْيابيّ، يقول: قال المُزَنِيّ، أو الربيع: كنا يوما عند الشافعيّ، بين الظهر والعصر، عند الصَّحْن في الصُّفَّة، والشافعيّ قد استند، إما إلى الأُسْطُوانة، وإما قال غيرها، إذ جاء شيخ عليه جُبَّة صوف، وعمامة صوف، وإزار صوف، وفي يده عُكَّازة، قال: فقام الشافعيّ، وسوَّى عليه ثيابَه، واستوى جالساً، قال: وسلَّم الشيخ، وجلس، وأخذ الشافعيّ ينظر إلى الشيخ هَيْبَةً له؛

إذ قال له الشيخ: أَسْألُ؟

قال الشافعيّ: سَلْ.

قال: إيش الحُجَّة في دين الله؟

فقال الشافعيّ: كتابُ الله.

قال: وماذا؟

قال: وسنّة رسول الله صلى الله عليه وسلم.

قال: وماذا؟

قال: اتِّفاق الأمَّة.

قال: مِن أين قلتَ اتِّفاق الأمَّة؟

قال: مِن كتاب الله.

قال: مِن أين في كتاب الله؟

قال: فتدبَّر الشافعيّ ساعة.

فقال الشيخ: قد أجَّلتُكَ ثلاثة أيَّام ولياليها، فإن جئتَ بحجَّةٍ من كتاب الله في الاتِّفاق، وإلا تُبْ إلى الله عز وجل.

قال: فتغيَّر لون الشافعيّ، ثم إنه ذهب، فلم يخرج ثلاثة أيَّام ولياليهنّ.

قال: فخرج إلينا في اليوم الثالث، في ذلك الوقت، يعني بين الظهر والعصر، وقد انتفخ وجهُه ويداه ورجلاه، وهو مِسْقام، فجلس، قال: فلم يكن بأسرع من أن جاء الشيخ، فسلَّم، وجلس؛

فقال: حاجتي.

فقال الشافعيّ: نعم، أعوذ بالله من الشيطان الرجيم، بسم الله الرحمن الرحيم، قال عز وجل:

{ ومن يُشاقق الرسول من بعد ما تبين له الهدى ويتبع غير سبيل المؤمنين نوله ما تولى ونصله جهنم وساءت مصيرا } لا نُصْليه على خلاف المؤمنين إلا وهو فرض.

فقال: صدقتَ، وقام، وذهب.

قال الفِرْيَابِي: قال المُزَنِيّ، أو الربيع:قال الشافعيّ: لما ذهب الرجل، قرأت القرآن في كل يوم وليلة ثلاثة مرات، حتى وقفت عليه.

قلت– القائل الحافظ السبكي -:إن ثبتتْ هذه الحكاية،فيمكن أن يكون هذا الشيخ الخِضْر عليه السلام؛ وقد فهمه الشافعي حين أجَّله، واستمع له، وأصغى لإغلاظه في القول، واعتمد إشارَته. وسند هذه الحكاية صحيحٌ، لا غُبار عليه. ]]. انتهى بنصِّه

Monday, January 3, 2022

വഖ്ഫിന്റെ മതം

 2022 JAN 01 പഠനം ലേഖനങ്ങള്‍ സമകാലികം

● മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ

  

വഖ്ഫിന്റെ മതം



ദാനധർമത്തിന് വലിയ മഹത്ത്വം കൽപിക്കുന്നുണ്ട് വിശുദ്ധ ഇസ്‌ലാം. വിശ്വാസിയുടെ ഇഹപര വിജയത്തിന് നിദാനമാണ് അതെന്ന് ഉദ്‌ഘോഷിക്കുന്ന മതം അക്കാര്യത്തിൽ വലിയ പ്രോത്സാഹനം തന്നെ നൽകി. ഇസ്‌ലാം പരിചയപ്പെടുത്തുന്ന വിവിധയിനം ധർമങ്ങളിൽ സുപ്രധാനമാണ് വഖ്ഫ്. വസ്തു നിലനിർത്തിക്കൊണ്ട് തന്നെ പ്രയോജനം നേടാവുന്ന ധനം അനുവദനീയമായ മാർഗത്തിൽ മാറ്റി വെക്കുന്നതാണ് വഖ്ഫ്. മരണാനന്തരവും പ്രതിഫലം ലഭിച്ചുകൊണ്ടേയിരിക്കുന്ന കർമമായിട്ടാണ് വഖ്ഫിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. തിരുനബി(സ്വ) പറഞ്ഞു: ‘മനുഷ്യന്റെ മരണത്തോടെ മൂന്ന് വഴികളിലൂടെയുള്ളതല്ലാത്ത പ്രവർത്തന ഫലങ്ങളെല്ലാം ഇല്ലാതെയാകും; സ്ഥായിയായ ധർമം, ഉപകാരപ്രദമായ അറിവ്, അവനു വേണ്ടി പ്രാർഥിക്കുന്ന സദ്‌വൃത്തനായ സന്താനം’ (മുസ്‌ലിം). ഹദീസിലെ സ്ഥായിയായ ധർമം എന്നതിന്റെ വിവക്ഷ വഖ്ഫാണെന്ന് പണ്ഡിതലോകം വ്യക്തമാക്കുന്നു.

വഖ്ഫ് ചെയ്യുന്നതിന് മുസ്‌ലിംലോകം വലിയ പ്രാധാന്യം കൽപ്പിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തിയുണ്ട്. സ്വഹാബിമാരിൽ സാമ്പത്തികശേഷിയുള്ള എല്ലാവരും വഖ്ഫ് ചെയ്യുകയുണ്ടായി (തുഹ്ഫ 6: 236). അൻസാറുകളായ എൺപത് പേർ വഖ്ഫ് ചെയ്തിരുന്നതായി ഇമാം ശാഫിഈ(റ) രേഖപ്പെടുത്തുന്നു. ഇസ്‌ലാമിലെ ആദ്യ വഖ്ഫ് ഉമർ(റ)ന്റേതാണ്. ഖൈബർ യുദ്ധത്തിൽ ഗനീമത്തായി ലഭിച്ച വിഹിതമാണ് അദ്ദേഹം വഖ്ഫ് ചെയ്തത്. യുദ്ധാനന്തരം തിരുനബി(സ്വ)യെ സമീപിച്ച് തനിക്ക് ഖൈബറിൽ ഏറെ മൂല്യമുള്ള കുറച്ച് സ്ഥലം കിട്ടിയെന്നും അതെന്ത് ചെയ്യണമെന്നും ഉമർ(റ) ചോദിച്ചു. താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ വസ്തു നിലനിർത്തിക്കൊണ്ട് തന്നെ ധർമം ചെയ്യാമല്ലോ എന്നായിരുന്നു നബി(സ്വ)യുടെ മറുപടി. ഉടനെ ഉമർ(റ) ആ സ്ഥലം മുഴുവൻ വഖ്ഫ് ചെയ്തതായി പ്രഖ്യാപിച്ചു. പിന്നീട് പറഞ്ഞു: ഈ ഭൂമി വിൽക്കാനോ ദാനം ചെയ്യാനോ അനന്തരമായി നൽകാനോ പാടില്ല. അതിൽ നിന്ന് ലഭിക്കുന്ന വരുമാനം ദരിദ്രർ, കുടുംബ ബന്ധുക്കൾ, മോചനം ആഗ്രഹിക്കുന്ന അടിമകൾ, യോദ്ധാക്കൾ, യാത്രക്കാർ, അതിഥികൾ എന്നിവർക്ക് നൽകണം (ബുഖാരി, മുസ്‌ലിം).

ഇസ്‌ലാമിലെ ആദ്യ വഖ്ഫിനെ സംബന്ധിച്ച പ്രസ്തുത ഹദീസ് വഖ്ഫ് നിയമങ്ങളുടെ അടിസ്ഥാനമാണ് (ഫത്ഹുൽ ബാരി 5: 402).

മദീനയിൽ ശുദ്ധജല ദൗർലഭ്യം നേരിട്ടപ്പോൾ ഉസ്മാൻ(റ) മുപ്പത്തി അയ്യായിരം ദിർഹം ചെലവഴിച്ച് ബിഅ്ർ റൂമാ എന്ന കിണർ വാങ്ങി വഖ്ഫ് ചെയ്തതും ചരിത്രത്തിൽ കാണാം.

ഇസ്‌ലാമിക സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ പുരോഗതിയിൽ വഖ്ഫ് സമ്പ്രദായം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആത്മീയ കേന്ദ്രങ്ങളായ മസ്ജിദുകൾ പണിയുന്നതിന് മാത്രമല്ല; മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വെള്ളം, പാർപ്പിടം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയവക്ക് വേണ്ടി വഖ്ഫ് ചെയ്യുന്നതിലുടെ സമ്പത്തിന്റെ വികേന്ദ്രീകരണവും തൽഫലമായി ദാരിദ്ര്യ നിർമാർജനവുമാണ് സാധ്യമാവുന്നത്. പഴയ കാലത്തെ മിക്കവാറും വഖ്ഫുകൾ മസ്ജിദുകൾക്ക് വേണ്ടിയും അവ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന വൈജ്ഞാനിക കേന്ദ്രങ്ങൾക്ക് വേണ്ടിയുമായിരുന്നുവെന്ന് മനസ്സിലാക്കാനാവും. ഇത് ഇസ്‌ലാമിക സമൂഹത്തിന്റെ വൈജ്ഞാനിക പുരോഗതിക്ക് വലിയ സഹായകമായി.


വഖ്ഫിന്റെ നിബന്ധനകൾ


സുപ്രധാനമായൊരു ആരാധനയെന്ന നിലയിൽ വഖ്ഫ് സാധുവാകുന്നതിന് ചില നിബന്ധനകൾ ഇസ്‌ലാം മുന്നോട്ടുവെക്കുന്നുണ്ട്. വഖ്ഫിന്റെ സാധുതക്കും ഫലപ്രാപ്തിക്കും അനിവാര്യമായതാണവയത്രയും. ഒന്ന്. ദാതാവ് സൗജന്യ ദാനം ചെയ്യാൻ അർഹതയുള്ളവനായിരിക്കുക. അതുകൊണ്ടുതന്നെ പ്രായപൂർത്തിയാകാത്ത കുട്ടി, ഭ്രാന്തന്മാർ എന്നിവരുടെ വഖ്ഫ് സ്വീകാര്യമാകില്ല.

വഖ്ഫ് ചെയ്യുന്ന വസ്തു നിർണിതവും ദാതാവിന് ഉടമാവകാശമുള്ളതും വസ്തു നശിപ്പിക്കപ്പെടാതെ പ്രയോജനം നൽകുന്നതുമായിരിക്കുക എന്നതാണ് രണ്ടാമത്തേത്. താമസിക്കാനായി വീടും കുടിവെള്ളത്തിനായി കിണറും വഖ്ഫ് ചെയ്യാം. എന്നാൽ ഭക്ഷണ സാധനങ്ങളോ മെഴുകുതിരി പോലോത്തവയോ വഖ്ഫ് ചെയ്യാവുന്നതല്ല. വസ്തു നിലനിർത്തിക്കൊണ്ട് തന്നെയുള്ള പ്രയോജനം നൽകാത്തതാണ് കാരണം. സ്വന്തം ഉടമസ്ഥതയിലുള്ള വസ്തുവകകൾ മാത്രമേ വഖ്ഫ് ചെയ്യാനാകൂ. വഖ്ഫ് ചെയ്യുന്ന വസ്തു എന്താണെന്നും ആർക്കാണ് വഖ്ഫ് ചെയ്യുന്നതെന്നും കൃത്യമായി നിർണയിച്ചിരിക്കണം. തന്റെ രണ്ടാലൊരു ഭൂസ്വത്ത് വഖ്ഫ് ചെയ്തു എന്ന് പറഞ്ഞാലും രണ്ട് പള്ളികളിൽ ഒന്നിന് വേണ്ടി എന്ന് പറഞ്ഞ് വഖ്ഫ് ചെയ്താലും സ്വീകാര്യത നഷ്ടമാകും. ആദ്യത്തേതിൽ വഖ്ഫ് സ്വത്തിനെയും രണ്ടാമത്തേതിൽ ഗുണഭോക്താവിനെയും കൃത്യമായി നിർണയിച്ചില്ലെന്നതാണ് കാരണം. എന്തിന് വേണ്ടിയാണോ വഖ്ഫ് ചെയ്യുന്നത് അത് നിലവിലുണ്ടാകണമെന്നത് നിബന്ധനയാണ്. നിർമിക്കാനുദ്ദേശിക്കുന്ന പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്യാവതല്ല.

വഖ്ഫിന്റെ ഗുണഭോക്താക്കൾ വ്യക്തികളോ സ്ഥാപനങ്ങളോ ആവാം. കൃത്യമായി നിർണയിച്ചവർക്കെന്നതു പോലെ ഒരു പൊതുവിഭാഗത്തിൽ പെട്ടവർക്ക് മൊത്തമായും വഖ്ഫ് ചെയ്യാവുന്നതാണ്. അഗതികൾക്കും അനാഥകൾക്കും വേണ്ടിയുള്ള വഖ്ഫുകൾ ഈയിനത്തിലാണ് ഉൾപെടുക.

വഖ്ഫ് ചെയ്യുന്നത് അനുവദനീയമായ കാര്യങ്ങൾക്ക് വേണ്ടിയാവുക എന്നതാണ് മൂന്നാമത്തെ നിബന്ധന. മതവീക്ഷണത്തിൽ കുറ്റകരമായവക്ക് വേണ്ടി വഖ്ഫ് ചെയ്യാവുന്നതല്ല. അതിനാൽ ശരീഅത്തിന് വിരുദ്ധമായ കാര്യങ്ങൾ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങൾ, ബഹുദൈവാരാധക കേന്ദ്രങ്ങൾ തുടങ്ങിയവക്ക് വഖ്ഫ് ചെയ്യാൻ പാടില്ല. നാലാമത്തേത് വഖ്ഫ് ചെയ്യുന്നതിൽ ഉപാധികളില്ലാതിരിക്കുക എന്നതാണ്. സമയപരിധി വെച്ചു കൊണ്ടോ മറ്റ് ഉപാധികളോട് കൂടിയോ വഖ്ഫ് ചെയ്യൽ അസാധുവാണ്. എന്റെ വീട് ഒരു വർഷത്തേക്ക് വഖ്ഫ് ചെയ്തു എന്നോ അടുത്ത വർഷം മുതൽ വഖ്ഫാക്കി എന്നോ പറഞ്ഞാൽ അത് സ്വീകാര്യമാകില്ല. സമയം നിശ്ചയിച്ചതും ഉപാധി വെച്ചതുമാണ് കാരണം. എന്നാൽ മരണത്തോട് ബന്ധിപ്പിച്ചുകൊണ്ട് വഖ്ഫ് ചെയ്യാവുന്നതാണ്. എന്റെ വീട് എന്റെ മരണ ശേഷം വഖ്ഫാണെന്ന് പറഞ്ഞാൽ അത് സാധുവാകുന്നതും വസ്വിയ്യത്തിന്റെ വിധി ബാധകമാകുന്നതുമാണ്. എന്നാൽ അനന്തരാവകാശികളുടെ സമ്മതമില്ലെങ്കിൽ മൂന്നിലൊന്ന് ഭാഗം മാത്രമേ വഖ്ഫാകൂ.


വഖ്ഫിന്റെ ഉടമാവകാശവും ക്രയവിക്രയവും


ഒരു വസ്തുവിനെ ദാതാവ് ഉദ്ദേശിക്കുന്നവർക്ക് വഖ്ഫ് ചെയ്യുന്നതോടെ അതിന്റെ ഉടമസ്ഥാവകാശം പൂർണമായും അല്ലാഹുവിലേക്ക് നീങ്ങുന്നു. വഖ്ഫ് ചെയ്തവർക്കോ അതിന്റെ അവകാശികൾക്കോ പിന്നീട് അതിൽ ഉടമസ്ഥതയില്ല. അതിന്റെ ആദായം വഖ്ഫ് ചെയ്ത മാർഗത്തിൽ ചെലവഴിക്കുകയും നാശം സംഭവിക്കാത്ത രൂപത്തിൽ പ്രയോജനപ്പെടുത്തുകയുമാവാം. എന്നാൽ വിൽക്കാനോ മറ്റു ക്രയവിക്രയങ്ങൾ നടത്താനോ പാടില്ല. ഇസ്‌ലാമിലെ ആദ്യ വഖ്ഫിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയത് ഹദീസിൽ നിന്ന് ഗ്രഹിക്കാം.

വാഖിഫി(വഖ്ഫ് ചെയ്യുന്നയാൾ)ന്റെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. വഖ്ഫ് ചെയ്യുന്നവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കനുസരിച്ച് മാത്രമേ സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ പാടുള്ളൂ. ഖുർആൻ പഠിപ്പിക്കുന്നതിന് വഖ്ഫ് ചെയ്ത വസ്തു മറ്റു കാര്യങ്ങൾക്ക് വേണ്ടിയോ കുടിവെള്ളമായി വഖ്ഫ് ചെയ്തതിനെ മറ്റാവശ്യങ്ങൾക്ക് വേണ്ടിയോ ഉപയോഗിക്കാവുന്നതല്ല. ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി വഖ്ഫ് ചെയ്തതിനെ മറ്റുള്ളവർ ഉപയോഗിക്കുന്നതും ഹറാമാണ്. എന്നാൽ വഖ്ഫ് സ്വത്തുക്കൾ പൊതുമുതലാണെന്നും അത് എല്ലാ പൊതു ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്താമെന്നു മാണ് ചിലരുടെ ധാരണ. വഖ്ഫ് സ്വത്തുക്കൾ കയ്യേറി ഹോസ്പിറ്റൽ സ്ഥാപിക്കുന്നതും വിവാഹമോചിതയെ സംരക്ഷിക്കാൻ അടുത്ത ബന്ധുക്കൾ ആരുമില്ലെങ്കിൽ അവരെ സംരക്ഷിക്കേണ്ട ചുമതല വഖ്ഫ് ബോർഡിനാണെന്ന് പറയുന്നതും ഇത്തരം തെറ്റിദ്ധാരണകൾ കൊണ്ടാണ്. പ്രത്യേകമായി ഉപാധിവെച്ചിട്ടില്ലെങ്കിൽ വാഖിഫിന്റെ കാലത്തെ സാർവത്രിക കീഴ്‌വഴക്കമാണ് പരിഗണിക്കേണ്ടത്.

എന്നാൽ അനിവാര്യ ഘട്ടങ്ങളിൽ വാഖിഫിന്റെ നിബന്ധനകൾ തിരസ്‌കരിക്കാവുന്നതാണ്. ഉദാഹരണമായി, ഒരു വ്യക്തിക്ക് ഒരു വർഷത്തേക്ക് മാത്രമേ വാടകക്ക് നൽകാവൂ എന്ന നിബന്ധനയിൽ ഒരു കെട്ടിടം വഖ്ഫ് ചെയ്യുന്നു. എന്നാൽ അടുത്ത വർഷം മറ്റൊരാൾ വാടകക്ക് വാങ്ങുന്നില്ലെങ്കിൽ ആദ്യത്തെയാൾക്ക് തന്നെ രണ്ടാം വർഷവും വാടകക്ക് നൽകാവുന്നതാണ്. കാരണം, തന്റെ വഖ്ഫ് സ്വത്ത് ഉപയോഗശൂന്യമായി കിടക്കുന്നത് വാഖിഫ് ഇഷ്ടപ്പെടില്ലല്ലോ. കൃഷിക്കു വേണ്ടി വഖ്ഫ് ചെയ്ത ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ ആ ഭൂമിയിൽ കെട്ടിടം പോലുള്ളത് പണിയാനോ പാടില്ല. എന്നാൽ കൃഷി ചെയ്യാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകരമല്ല.


മുതവല്ലിയുടെ ചുമതല


വഖ്ഫ് സ്വത്തിന്റെ കാര്യദർശിയാണ് മുതവല്ലി. അദ്ദേഹമാണ് വഖ്ഫ് സ്വത്തിന്റെ മേൽനോട്ടം നിർവഹിക്കേണ്ടതും അത് കൈകാര്യം ചെയ്യേണ്ടതും. വാഖിഫ് നിശ്ചയിക്കുന്ന ആളായിരിക്കുമദ്ദേഹം. മുതവല്ലിമാർ മതനിഷ്ഠയുള്ളവരും വഖ്ഫ് സ്വത്ത് കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവരുമായിരിക്കണം. വാഖിഫ് ആരെയും നിശ്ചയിക്കാത്തപക്ഷം ഖാളിക്കായിരിക്കും അധികാരം. വഖ്ഫ് സ്വത്ത് സംരക്ഷിക്കുക, അതിൽ നിന്ന് വരുമാനം കണ്ടെത്തുക, അത് അവകാശികൾക്ക് വിതരണം ചെയ്യുക എന്നിവയെല്ലാം മുതവല്ലിയുടെ ഉത്തരവാദിത്തങ്ങളാണ്.

ഒരു പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്ത ഭൂമിയിലെ വരുമാനം അതിന്റെ തന്നെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കണം. വഖ്ഫ് മുതലിൽ നിന്നുള്ള വരുമാനം ഏതു ഭാഗത്തേക്കുള്ളതാണെന്ന് പറയാതെ ‘നിരുപാധികം വഖ്ഫാക്കി’ എന്നു മാത്രം പറഞ്ഞാൽ വഖ്ഫ് അസാധുവാകും. ‘പള്ളിയുടെ ആവശ്യങ്ങൾക്ക് ശേഷം ബാക്കിയായ വരുമാനം കൊണ്ട് ഭൂസ്വത്ത് വാങ്ങി പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്യേണ്ടതാണ് (തുഹ്ഫ 6: 284).

പള്ളി നശിച്ചുപോവുകയും പുനർനിർമാണം നടത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ വരുമാനം സൂക്ഷിച്ചുവെക്കുകയും പുനർനിർമാണ ശേഷം പ്രസ്തുത പള്ളിക്ക് തന്നെ ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. പുനർനിർമിക്കുമെന്ന പ്രതീക്ഷയില്ലെങ്കിൽ ആ വരുമാനം അടുത്തുള്ള പള്ളിക്ക് നൽകുകയാണ് വേണ്ടത്.

വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകാതിരിക്കാനും വഖ്ഫിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കനുസരിച്ച് ചെലവഴിക്കാനും മുസ്‌ലിം സമൂഹം ജാഗ്രത പാലിക്കേണ്ടതാണ്.


മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ

Friday, December 31, 2021

സമസ്ത.ഉള്ളാൾ തങ്ങൾ എന്തിനിറങ്ങി വന്നു?

 ഉള്ളാൾ തങ്ങൾ എന്തിനിറങ്ങി വന്നു?


അംബലക്കടവ് ഫൈസി ഇന്ന് ഫെയ്സ് ബുക്കിലിട്ട ഒരു വീഡിയോ കാണാനിടയായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്ന് ഉള്ളാൾ തങ്ങളും സഹപ്രവർത്തകരും ഇറങ്ങി വന്നത് ശരീഅത്ത് വിവാദ കാലത്ത് 1985 ൽ ഒഹാബി നേതാക്കളുമായി ഇ കെ ഉസ്താദ് വേദി പങ്കിട്ടത് കാരണമാണെന്നാണ് അയാൾ അതിൽ ആമുഖമായി പറയുന്നത്.

ഇത് വസ്തുതാ വിരുദ്ധമാണ്. 1985ലാണ് ശരീഅത്ത് പ്രശ്നം. ശാബാനു കേസും സുപ്രീം കോടതി വിധിയും ജീവനാംശ പുകിലുമൊക്കെ . 

ആ വിഷയങ്ങൾ 85 ആഗസ്ത് 8 ന് സമസ്ത വിശദമായി ചർച്ച ചെയ്യുകയുണ്ടായി. ഇ കെ ഉസ്താദ് തന്നെ ഈ യോഗത്തിൽ പുത്തനാശയക്കാരുമായി ചേർന്ന് നമുക്ക് ശരീഅത്ത് സംരക്ഷണം നടത്തേണ്ടതില്ലെന്നും അവർ മദ്ഹബിലധിഷ്ഠിതമായ ശരീഅത്ത് വ്യവസ്ഥകൾ അംഗീകരിക്കാത്തവരാണെന്നും വ്യക്തമാക്കുകയുണ്ടായി. മാത്രമല്ല വിവിധ സംഘടനകൾ വെവ്വേറെ പ്രതിഷേധിക്കുമ്പോൾ ഒരു പാട് പ്രതിഷേധ സ്വരങ്ങൾ ഉയരുമെന്നും പറഞ്ഞു. 

നമുക്ക് നേരിട്ട് പ്രധാനമന്ത്രിയെ കാണാമെന്നും സമസ്ത തീരുമാനിച്ചു. അതിനായി ഉള്ളാൾ തങ്ങൾ, ഇകെ ഉസ്താദ്, എപി ഉസ്താദ് തുടങ്ങിയവരെ സമസ്ത ചുമതലപ്പെടുത്തി.

എപി ഉസ്താദ് ഇസ്മായിൽ വഫയുമായി സംസാരിച്ച് വിശദ നിവേദനം തയ്യാറാക്കി. ആയത് ഇകെ ഉസ്താദിന് വായിച്ച് കേൾപ്പിച്ചു. പറഞ്ഞ തിരുത്തലുകൾ വരുത്തി. 

പ്രധാനമന്ത്രിയെ കാണാൻ തിയ്യതിയും നിശ്ചയിച്ചു. അനുമതിയും കിട്ടി.ടിക്കറ്റുമെടുത്തു. പക്ഷെ ഇകെ ഉസ്താദിനെ ഈ ഘട്ടത്തിലാണ് ലീഗ് സ്വാധീനിക്കുന്നത്. ഈ യാത്ര ഇ കെ യുടെ അസാന്നിധ്യം കാരണം മുടങ്ങി. ലീഗിനെ കൂടാതെ തന്നെ സമസ്തക്ക് പ്രവർത്തിക്കാൻ കഴിയുന്ന ഒരവസ്ഥ ലീഗിന് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. സമസ്തയുടെ തീരുമാനം അതിന്റെ സിക്രട്ടറി തന്നെ പൊളിച്ചു. ലംഘിച്ചു. യാത്ര മുടങ്ങി.

മാത്രമല്ല ദിവസങ്ങൾ കഴിഞ്ഞ് ഇ കെ ഉസ്താദിനെ പിന്നീട് കാണുന്നത് കാലത്ത് മുതൽ വൈകുന്നേരം വരെ (ട്രെയിൻ വൈകിയത് നിമിത്തം ) ഒഹാബി നേതാക്കളെ സ്വീകരിക്കാൻ കോഴിക്കോട് റെയിൽവെ സ്റ്റേഷനിലായിരുന്നു. അന്ന് വൈകുന്നേരം കോഴിക്കോട് മുതലക്കുളത്ത് ഒഹാബി മൗദൂദി തബ്ലീഗ് നേതാക്കൾക്കൊപ്പം സമ്മേളന വേദിയിലും . മുശാവറ തീരുമാനത്തിന്റെ നഗ്ന ലംഘനമായിരുന്നു അത്. 

മാത്രമല്ല പ്രസ്തുത സമ്മേളനത്തിൽ മുജാഹിദ് ഇസ്ലാം അൽ ഖാസിമി എന്ന ഒഹാബി നേതാവ് ഒരു പടികൂടി കടന്ന് മൂന്ന് ഥ്വലാഖ് ചൊല്ലിയാൽ ഒന്നേ പോകൂ എന്ന നാല് മദ്ഹബിനുമെതിരായ പുത്തനാശയ ഫത് വ പുറപെടുവിച്ചു. സ്റ്റേജിലുണ്ടായിരുന്ന

ഇ കെ ഉസ്താദ് അവിടെ മൗനിയായിരുന്നു.

ഇതിനെ അണ്ടോണ ഉസ്താദൊക്കെ ചോദ്യം ചെയ്തിരുന്നുവെങ്കിലും ഒരു ഭിന്നതയിലെത്തിയിരുന്നില്ല. സമുന്നത നേതാക്കൾ അധികമായി പ്രതികരിക്കാതെ സമസ്തയുടെ സംഘടനാ ഐക്യം കാത്ത് സൂക്ഷിക്കുകയാണുണ്ടായത്. മറിച്ച് ചേളാരിക്കാർ പ്രസംഗിക്കുന്നതൊക്കെ കല്ല് വെച്ച നുണകളാണ്. 

അത് കഴിഞ്ഞ് മൂന്ന് വർഷത്തോളമായപ്പോൾ  എറണാകുളത്ത് നടത്താൻ നിശ്ചയിച്ച എസ് വൈ എസ് സംസ്ഥാന സമ്മേളനം നിർത്തി വെക്കാൻ ഇ കെ ഉസ്താദിനെ ഉപയോഗിച്ച് ശ്രമിക്കുകയും ആയിടക്ക് വന്ന സമസ്ത കേസിൽ വ്യാജ രേഖകൾ ഹാജരാക്കാൻ ശ്രമിച്ചതുമാണ് പൊടുന്നനെയുണ്ടായ പ്രശ്നങ്ങൾ . സുന്നികളെ ഭിന്നിപ്പിക്കാൻ ലീഗ് എറണാകുളം സമ്മേളനം ആയുധമാക്കുകയായിരുന്നു.

അതിന് ആഴ്ചകൾക്ക് മുമ്പ് ഇ കെ ഉസ്താദ് കോഴിക്കോട് ലീഗ് ഹൗസിലും തലശേരിയിലെ ഒരു പ്രമുഖ ലീഗ് നേതാവിന്റെ വസതിയിലുമെത്തി അടിയുറച്ച ആദർശശാലികളായ സുന്നി പണ്ഡിതരെ പുറത്താക്കാൻ ലീഗ് നേതൃത്വവുമായി ധാരണയിലെത്തിയിരുന്നു എന്ന് ദൃക്സാക്ഷികളിൽ നിന്ന് ബോധ്യപെട്ടിരുന്നു. ഇതേ തുടർന്നാണ്  അഹ്ലുസുന്നത്തിന് ജീവൻ നല്കാൻ തയ്യാറുള്ള ഉലമാക്കളെ ഇകെ ഉസ്താദിനെ ദുരുപയോഗിച്ച് പെട്ടെന്ന് പുറത്താക്കി രാഷ്ട്രീയ നേതൃത്വത്തിന്റെയും മറ്റും പിൻബലത്തിൽ സമൂഹത്തിൽ നിന്ന് നിഷ്പ്രഭമാക്കാനാണ് ഇവരുടെ ഗൂഢ ലക്ഷ്യമെന്ന് ബോധ്യപ്പെട്ട ഉലമാക്കൾ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിനാണ് കോഴിക്കാട് ജില്ലാ സമസ്ത സിക്രട്ടറി ടി സി മുഹമ്മദ് മുസ്ല്യാർ മുഖേന സമസ്ത ജനറൽ ബോഡി വിളിച്ച് പുന:സംഘടിപിക്കണമെന്നാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തത് . കോടതി രേഖകൾ പരിശോധിച്ച് നിയമാനുസൃതമല്ലാതെയും ഭരണഘടന ലംഘിച്ചുമാണ് സമസ്ത പ്രവർത്തിക്കുന്നതെന്ന്  കണ്ടെത്തി പ്രവർത്തനം സ്റ്റേ ചെയ്യുകയും ചെയ്തു.

പിന്നീട് സ്റ്റേ നീക്കിയ ദിവസം അടിയന്തര മുശാവറ വിളിച്ച് വ്യാജ രേഖകൾ സമസ്ത കേസിൽ ഹാജറാക്കുന്നതുൾപെടെ മുൻകൂട്ടി അനുമതിക്ക് ഇകെ ഉസ്താദ് ആവശ്യപ്പെട്ടതും അതിനെ സുന്നി നേതാക്കൾ ചോദ്യം ചെയ്തതും സുവിദിത വസ്തുതകളാണ്. വ്യാജ രേഖകൾ ഹാജരാക്കരുതെന്ന ഉള്ളാൾ തങ്ങളുടെ അഭ്യർത്ഥന നിരാകരിക്കപ്പെട്ടതോടെ തങ്ങൾ ഉൾപ്പെടെ 11 പേർ ഇറങ്ങി പോയി. അതിന് മുമ്പെ ഉള്ളാൾ തങ്ങൾക്ക് അധ്യക്ഷ പദവി നിഷേധിച്ചതോടെ ശിരിയ അലിക്കുഞ്ഞി ഉസ്താദ് ഇറങ്ങി പോയിരുന്നു. അതിന് നാളുകൾക്ക് മുമ്പ് വിദ്യാഭ്യാസ ബോർഡ് യോഗത്തിൽ ഇ കെ ഉസ്താദ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ലോക രാഷ്ട്രങ്ങളിലെ വിവിധ ഉന്നത വ്യക്തിത്വങ്ങളെ ക്ഷണിച്ച് നടത്താനിരുന്ന  എസ് വൈ എസ് സമ്മേളനം ലീഗ് ഒഹാബി തിട്ടുരത്തിന് വിധേയമായി ഗൂഢാലോചന നടത്തി നിർത്തി വെക്കാൻ ആവശ്യപ്പെട്ടിരുന്നു. അതിന് വേണ്ടി ലീഗ് നേതാവ് കൂടിയായ നാട്ടിക മൂസ മുസ്ല്യാരെ കൊണ്ട് മധ്യകേരള സുന്നി സമ്മേളനം എന്ന പേരിൽ ഒരു വ്യാജ സമ്മേളനം പ്രസ്ഥാനത്തിന് പുറത്ത് പ്രഖ്യാപിപ്പിച്ചിരുന്നു. അതിന്റെ പേരും പറഞ്ഞ് രണ്ടു സമ്മേളനവും ഇ കെ ഉസ്താദിനെ ദുരുപയോഗിച്ച് ഇല്ലാതാക്കാമെന്ന ലീഗ് ഇകെ ഗൂഢാലോചനയാണ് എറണാകുളത്ത് സമ്മേളനം നടത്തി സുന്നി നേതാക്കളും ലക്ഷക്കണക്കിന് സുന്നി പ്രവർത്തകരും പൊളിച്ച് കളഞ്ഞത്. അതല്ലാതെ കോഴിക്കോട് ശരീഅത്ത് സമ്മേളനം പിളർപ്പിന് കാരണമായിട്ടില്ലെന്ന് മാത്രമല്ല ഒരു ഗൗരവ വിഷയമായി അത് ഉയർത്തി കൊണ്ട് വന്നിട്ടുമില്ല . പ്രസ്ഥാനം അതിന്റെ പേരിൽ ഭിന്നിക്കരുതെന്നായിരുന്നു ഉള്ളാൾ തങ്ങൾ എപി ഉസ്താദ് എം എ ഉസ്താദ് തുടങ്ങിയ മഹത്തുക്കളായ നേതാക്കൾ ആഗ്രഹിച്ചിരുന്നത്. ഒടുവിൽ സമസ്തയുടെ കെട്ടുറപ്പ് തകർക്കാനും പ്രസ്ഥാനത്തെ പുത്തനാശയക്കാരുമായി കൂട്ടി കെട്ടാനും ലീഗ് ചില സുന്നി നേതാക്കളുമായി വ്യക്തമായ ഗൂഢാലോചന നടത്തിയത് തെളിവ് സഹിതം ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സമസ്ത പുന:സംഘടിപ്പിക്കാൻ ജീവനേക്കാൾ ദീനിന് പ്രാമുഖ്യം നല്കിയ നേതാക്കൾ തീരുമാനമെടുത്തതും അതൊരു മഹാ ചരിത്ര സംഭവമായി മാറിയതും. രാഷ്ട്രീയ പിടിയിൽ നിന്ന് സുന്നി പ്രസ്ഥാനത്തെ മോചിപ്പിക്കുകയായിരുന്നു ആ നേതാക്കൾ സമസ്ത പുന:സംഘടനയിലൂടെ ചെയ്തത്. അന്ന് ലീഗിന് വേണ്ടി ചാര പണി നടത്തിയവർ ഇന്നും ആ പ്രതിസന്ധികളിൽ പെട്ട് ഉഴലുന്നതും നാം കാണുന്നു.

തിരക്കഥയുടെ പ്രധാന തെളിവായിരുന്നു അവസാന മുശാവറയിൽ മുൻകാലത്തെ പതിവിന് വിപരീതമായി ഉള്ളാൾ തങ്ങളെ അധ്യക്ഷസ്ഥാനത്തിരുത്താതിരുന്നത്. ദീർഘകാലമായി കണ്ണിയത്തുസ്താദിന്റെ അഭാവത്തിൽ താജുൽ ഉലമ ഉള്ളാൾ തങ്ങൾ ആയിരുന്നു സമസ്ത മുശാവറ യോഗത്തിൽ ആധ്യക്ഷം വഹിക്കാറുണ്ടായിരുന്നത്. 

ഈ യോഗത്തിൽ പതിവ് മാറ്റി. മാത്രമല്ല ഇറങ്ങി പോയ 11 പേരെ പുറത്താക്കുന്നതിന് പകരം മുൻകൂർ കണ്ട് വെച്ച 6 പേരെ പുറത്താക്കിയതായി സമസ്തയുടെ പേരിൽ ജന. സിക്രട്ടറി ഇകെ ഉസ്താദ് വാർത്ത നല്കി.

ഉള്ളാൾ തങ്ങൾ എ.എ. ഉസ്താദ് എപി ഉസ്താദ് ചിത്താരി ഉസ്താദ് മാനുപ്പമുസ്ല്യാർ അണ്ടോണ മുഹ്‌യദ്ദീൻ ഉസ്‌താദ് ഇവരായിരുന്നു ആ ധീര കേസരികൾ . അവർക്ക് കോഴിക്കോട് നല്കിയ സ്വീകരണ സമ്മേളനത്തിൽ മാനുപ്പമുസ്ല്യാർ ആലപുഴ പ്രസംഗിച്ചത് സമസ്തയിലെ ഈമാൻ കാര്യങ്ങൾ പുറത്താണുള്ളത് എന്നായിരുന്നു. അവരാണ് ബിദഈ ബാന്ധവത്തിൽ നിന്നും രാഷ്ട്രീയ മേൽക്കോയ്മയിൽ നിന്നും സമസ്തയേയും ഈ രാജ്യത്തെ സുന്നി പ്രവർത്തകരേയും രക്ഷിച്ചതും അസ്ഥിത്വമുള്ള പ്രസ്ഥാനമായി മാറ്റിയെടുത്തതും.


സലീം കക്കാട്

Friday, December 24, 2021

ക്രസ്തേനി :വാളില്ലാത്തവന്‍ സ്വന്തം കുപ്പായം വിറ്റ് വാള്‍ വാങ്ങട്ടെ

 യേശു പറഞ്ഞു: വാളില്ലാത്തവന്‍ സ്വന്തം കുപ്പായം വിറ്റ് വാള്‍ വാങ്ങട്ടെ


✅ "യേശു പറഞ്ഞു: വാളില്ലാത്തവന്‍ സ്വന്തം കുപ്പായം വിറ്റ് വാള്‍ വാങ്ങട്ടെ.

ശിക്ഷ്യന്‍മ്മാര്‍ പറഞ്ഞു: കര്‍ത്താവേ, ഇതാ, ഇവിടെ രണ്ടു വാളുണ്ട്.

യേശു പറഞ്ഞു: മതി." [ലൂക്കാ, 22: 36-38]

❎ "യേശുവിനോടുകൂടെ ഉണ്ടായിരുന്നവരില്‍ ഒരുവന്‍ കൈനീട്ടി, വാള്‍ ഊരി പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി, അവന്റെ ചെവി ഛേദിച്ചുകളഞ്ഞു.

യേശു അവനോടു പറഞ്ഞു: വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും." [മത്തായി, 26: 51-52]

അല്ല കോയ!

🔻 ആദ്യം വാള്‍ വാങ്ങാന്‍ പറഞ്ഞത് 'ഷോകേസില്‍' വക്കാന്‍ ആയിരുന്നോ?

🔻 അതോ ദൈവ പുത്രന് വാളേന്തിയ ശിക്ഷ്യരുടെ സംരക്ഷണം ആവശ്യമായിരുന്നോ?

🔻 അതോ അവരുടെ സംരക്ഷണത്തിന് വേണ്ടി ആയിരുന്നോ?

🔻 അപ്പോള്‍ അവരെ ദൈവം രക്ഷിക്കില്ലേ?

ക്വോട്ടേഷന്‍ കൊടുത്തിട്ട് ടൂള്‍സ് എടുത്തപ്പോള്‍ വേണ്ടാന്ന് പറയുന്നത് ഒരുവക മറ്റേടത്തെ ഏര്‍പ്പാടായിപ്പോയി!

അല്ലെങ്കില്‍,

🔸 വാള്‍ കൊണ്ട്നടക്കരുതെന്ന് ആദ്യമേ പറയാര്‍ന്നില്ലേ?

🔸 ദൈവം ആയിരുന്നെങ്കില്‍ ഇതൊക്കെ നേരത്തെ അറിയാമായിരുന്നില്ലേ?

🔸 പിന്നെ എന്തിനാണ് അവരോട് വാള്‍ വാങ്ങാന്‍ പറഞ്ഞത്?

🔸 അത്ഭുതം കാണിക്കാനായിരുന്നോ!?

കഷ്ടം തന്നെ മൊതലാളി!!!

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....