*സെബാസ്റ്റ്യൻ പുന്നക്കലിന്റെ കുർആൻ വിമർശനങ്ങൾക്ക് മറുപടി വിമർശനങ്ങൾക്ക് മറുപടി*
* ചോദ്യ*
അൻആം 19ൽ
അവനത്രെ, ആകാശത്തുനിന്നു (മഴ) വെള്ളം ഇറക്കിയവനാണ്
എന്നിട്ടു അതുമൂലം എല്ലാ വസ്തുക്കളുടെയും മുളയെ നാം [] പുറത്തു വരുത്തി;
എന്നും പറയുന്നു
* അനുസരിച്ചു വെള്ളം ഇറക്കിയവൻ ഒരാളും മുളയെ പുറത്തെടുത്തവൻ മറ്റൊരാളുമാണോ*?
*മറുപടി*
ഖുർആനിന്റെ ഭാഷയോ അറബി സാഹിത്യ മോ ഖുർആനിന്റ ഭാഷാ സൗനര്യമോ അറിയാത്തവൻ മാത്രമെ ഇങ്ങനെയുള്ള വിമർശനങ്ങൾ പറയുകയുള്ളു.
അറബി ഭാഷയും അറബി സാഹിത്യവും അറിയുന്ന ഒരാളും തന്നെ വിമർശനങ്ങൾ നടത്തിയിട്ടില്ല.
അൻആം സൂറത്തിന്റെ 99 സർ കത്തിയെടുത്തു കൊണ്ടാണ് അറബി ഭാഷയുടെ ബാല പാഠം പോലും അറിയാത്ത സെബാസ്റ്റ്യൻ പുന്നക്കൽ എന്ന പാതിരി വിമർശനം നടത്തുന്നത്
അൻആം സൂറത്തിന്റെ 95 മുതലാണ് വിഷയത്തിന്റെ തുടക്കമുള്ളത് . കട്ടു വച്ചുകൊണ്ടാണ് സെബാസ്റ്റ്യൻ വിമർശിച്ചു കൊണ്ടിരിക്കുന്നത്.
അള്ളാഹു ഭൂമിയിലും ആകാശത്തും ചെയ്ത അനുഗ്രഹങ്ങളും ദൃഷ്ടാന്തങ്ങളും 95 ആയതു മുതൽ വിവരിക്കുകയാണ്.
അന്‍ആം - 6:95
۞ إِنَّ ٱللَّهَ فَالِقُ ٱلْحَبِّ وَٱلنَّوَىٰ ۖ يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَمُخْرِجُ ٱلْمَيِّتِ مِنَ ٱلْحَىِّ ۚ ذَٰلِكُمُ ٱللَّهُ ۖ فَأَنَّىٰ تُؤْفَكُونَ
നിശ്ചയമായും അല്ലാഹു, ധാന്യവും, കുരുവും പിളര്‍ത്തുന്നവനാണ്.
നിര്‍ജ്ജീവമായതില്‍നിന്നു അവന്‍ ജീവിയെ പുറത്തു വരുത്തുന്നു; ജീവിയില്‍ നിന്ന് നിര്‍ജ്ജീവമായതിനെ പുറത്തു വരുത്തുന്നവനുമാകുന്നു
(അങ്ങിനെയുള്ള) അവനത്രെ അല്ലാഹു; എന്നിരിക്കെ, എങ്ങിനെയാണ് നിങ്ങള്‍ (അവനെ വിട്ടു) തെറ്റിക്കപ്പെടുന്നത്?!
അന്‍ആം - 6:96
فَالِقُ ٱلْإِصْبَاحِ وَجَعَلَ ٱلَّيْلَ سَكَنًا وَٱلشَّمْسَ وَٱلْقَمَرَ حُسْبَانًا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
പ്രഭാതത്തെ പിളര്‍ത്തുന്നവനാണ് (അവന്‍).
രാത്രിയെ അവന്‍ ശാന്തമാക്കുകയും ചെയ്തിരിക്കുന്നു;
സൂര്യനെയും, ചന്ദ്രനെയും അവന്‍ (സമയത്തിന്റെ) കണക്കും (ആക്കിയിരിക്കുന്നു).
അതു (ഒക്കെയും) സര്‍വ്വജ്ഞനായ (ആ) പ്രതാപശാലിയുടെ നിര്‍ണ്ണയം [വ്യവസ്ഥ] ആകുന്നു.
അന്‍ആം - 6:97
وَهُوَ ٱلَّذِى جَعَلَ لَكُمُ ٱلنُّجُومَ لِتَهْتَدُوا۟ بِهَا فِى ظُلُمَٰتِ ٱلْبَرِّ وَٱلْبَحْرِ ۗ قَدْ فَصَّلْنَا ٱلْءَايَٰتِ لِقَوْمٍ يَعْلَمُونَ
അവനത്രെ, നിങ്ങള്‍ക്കു നക്ഷത്രങ്ങളെ - അവ മൂലം കരയിലെയും, കടലിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ വഴി കാണുവാന്‍ വേണ്ടി - ഏര്‍പ്പെടുത്തിയവനും.
അറിയുന്ന ജനങ്ങള്‍ക്കു നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചു കൊടുത്തിട്ടുണ്ട്.
അന്‍ആം - 6:98
وَهُوَ ٱلَّذِىٓ أَنشَأَكُم مِّن نَّفْسٍ وَٰحِدَةٍ فَمُسْتَقَرٌّ وَمُسْتَوْدَعٌ ۗ قَدْ فَصَّلْنَا ٱلْءَايَٰتِ لِقَوْمٍ يَفْقَهُونَ
അവനത്രെ, ഒരേ ആത്മാവില്‍ (അഥവാ വ്യക്തിയില്‍) നിന്നു നിങ്ങളെ (സൃഷ്ടിച്ച്) ഉണ്ടാക്കിയവനും. അങ്ങനെ, (നിങ്ങള്‍ക്കു) തങ്ങുന്ന സ്ഥാനവും, സൂക്ഷിപ്പുസ്ഥാനവുമുണ്ട്.
ഗ്രഹിക്കുന്ന ജനങ്ങള്‍ക്കു നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചു കൊടുത്തിട്ടുണ്ട്.
അന്‍ആം - 6:99
وَهُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجْنَا بِهِۦ نَبَاتَ كُلِّ شَىْءٍ فَأَخْرَجْنَا مِنْهُ خَضِرًا نُّخْرِجُ مِنْهُ حَبًّا مُّتَرَاكِبًا وَمِنَ ٱلنَّخْلِ مِن طَلْعِهَا قِنْوَانٌ دَانِيَةٌ وَجَنَّٰتٍ مِّنْ أَعْنَابٍ وَٱلزَّيْتُونَ وَٱلرُّمَّانَ مُشْتَبِهًا وَغَيْرَ مُتَشَٰبِهٍ ۗ ٱنظُرُوٓا۟ إِلَىٰ ثَمَرِهِۦٓ إِذَآ أَثْمَرَ وَيَنْعِهِۦٓ ۚ إِنَّ فِى ذَٰلِكُمْ لَءَايَٰتٍ لِّقَوْمٍ يُؤْمِنُونَ
അവനത്രെ, ആകാശത്തുനിന്നു (മഴ) വെള്ളം ഇറക്കിയവനാണ്
എന്നിട്ടു അതുമൂലം എല്ലാ വസ്തുക്കളുടെയും മുളയെ നാം [അല്ലാഹു] പുറത്തു വരുത്തി; എന്നിട്ട് അതില്‍നിന്നു നാം പച്ച (ച്ചെടി)കളെ പുറത്ത് വരുത്തി അതില്‍ നിന്ന് പരസ്പരം (മേല്‍ക്കുമേല്‍) തിങ്ങിക്കൊണ്ടിരിക്കുന്ന ധാന്യം നാം പുറപ്പെടുവിക്കുന്നു.
ഈത്തപ്പനയില്‍ നിന്നു - അതിന്റെ കുലയില്‍ നിന്നു - താണു (തൂങ്ങി) നില്‍ക്കുന്ന കതിര്‍പ്പുകളും (ഉണ്ടായിത്തീരുന്നു).
മുന്തിരികളുടെ തോട്ടങ്ങളും, ഓലീവു വൃക്ഷവും, മാതളച്ചെടിയും (പുറത്തു വരുത്തുന്നു); സാദൃശ്യപ്പെട്ടതും, പരസ്പര സാദൃശ്യമില്ലാത്തതുമായിക്കൊണ്ട്.
അതു കായ്ക്കുമ്പോള്‍ അതിന്റെ കായയിലേക്കും, അതു മൂപ്പെത്തുന്നതിലേക്കും നിങ്ങള്‍ നോക്കുക!
നിശ്ചയമായും, വിശ്വസിക്കുന്ന ജനങ്ങള്‍ക്കു അതിലെല്ലാം പല ദൃഷ്ടാന്തങ്ങളുണ്ട്.
...
ഇവിടെ നിശ്ചയമായും അല്ലാഹു, ധാന്യവും, കുരുവും പിളര്‍ത്തുന്നവനാണ്.
എന്ന് പറഞ്ഞുകൊണ്ട് അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളും അനുഗ്രഹങ്ങളും എണ്ണി പറഞ്ഞുകൊണ്ട്
തുടങ്ങുകയാണ് .
ഒരു പിതാവ് തൻറെ മകനോട് സംസാരിക്കുമ്പോൾ ഞാൻ നിന്നെ നിനക്ക് ജനനം നൽകുകയും നിന്നെ വളർത്തുകയും ചെയ്തു എന്ന് പറയുന്നതിനു പകരം
നിന്റെ പിതാവ് നിന്നെ ജനിപ്പിക്കുകയും വളർത്തുകയും അദ്ദേഹം ഭക്ഷണം നൽകുകയും വെള്ളം നൽകുകയും ചെയ്തു. അദ്ദേഹം നിന്നെ ഡോക്ടർ ആകുകയും അദ്ദേഹം നിനക്ക് എല്ലാം വാങ്ങി തരുകയും ചെയ്തു അദ്ദേഹം നിനക്ക് വിവാഹം ചെയ്തു തന്നു. *ഞാനാണ് നിനക്ക്* നൽകിയത്
എന്ന് പറഞ്ഞാൽ ഇവിടെ അദ്ദേഹം എന്നതും അവസാനം പറഞ്ഞ ഞാൻ എന്നതും രണ്ടാണെന്ന്ആരും മനസ്സിലാക്കുകയില്ല.
അറബി ഭാഷയിലെ ഇൽതി ഫാത് (ശൈലി മാറ്റം ] -
: എന്ന ഒരു സാഹിത്യ പ്രയോഗങ്ങളാണ് ഖുർആനിൽ ഇവിടെയുള്ളത്. ഇങ്ങനെ അറബി സാഹിത്യകാരന്മാരുടെ പ്രയോഗത്തിൽ ഇത്തരം ധാരാളം പ്രയോഗങ്ങൾ പ്രയോഗിച്ചതായി അറബി സാഹിത്യം അറിയുന്ന ഏതൊരാൾക്കും അറിയാം.
ഇതുമായി ബന്ധപ്പെട്ട് ഇനിയും ധാരാളം . ഉദാഹരണങ്ങളും വിവരണങ്ങളും നൽകാൻ കഴിയും ബുദ്ധിയുള്ളവർക്ക് ഇത്രയും മതിയല്ലോ
അസ് ലം പരപ്പനങ്ങാടി