Wednesday, November 4, 2020

ഇസ്ലാം.തിരുനബി വിഗ്രഹത്തിന് അറുത്ത മാംസംഭക്ഷിച്ചിരുന്നു എന്ന വിമർശകരുടെ വാദത്തിന് മറുപടി എന്ത്* ?

 ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w




*ഇസ്ലാം വിമർശകർക്ക് മറുപടി*


 *അച്ചായന്മാരുടെ കള്ള എഴുത്തുകൾ*



.*തിരുനബി വിഗ്രഹത്തിന് അറുത്ത മാംസംഭക്ഷിച്ചിരുന്നു   എന്ന വിമർശകരുടെ വാദത്തിന് മറുപടി എന്ത്* ?



മറുപടി


ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു 

അബ്ദുല്ലാഹിബ്നു ഉമർ പറയുന്നു


ബൽ ദഹ് താഴ്‌വരയിൽ വെച്ച് തിരു നബി സൈദ്ബ്ൻ അംറ് ബ്ൻ നുഫൈൽ എന്ന വരെ കണ്ടുമുട്ടി .അത് പ്രവാചകന്ന് വഹിയ്ഇറങ്ങുന്നതിനുമുമ്പായിരുന്നു.

തിരുനബി യിലേക്ക് ഒരു സുപ്ര നൽകപ്പെട്ടു . *അവിടന്നു അതിൽ നിന്ന് ഭക്ഷിച്ചില്ല* 

സൈദ്ബ്ൻ അംറ് .നിങ്ങളുടെ നാട്ടകളുടെമേലിൽ അറുക്കപ്പെടുന്നത് ഞാൻ ഭക്ഷിക്കുകയില്ല അള്ളാഹുനിൻറെ നാമം പറയപ്പെട്ടത് അല്ലാതെ ഞാൻ ഭക്ഷിക്കുകയില്ല. 

സൈദ്ബ്ൻ അംറ്. ഖുറേഷികളുടെ ബലി മൃഗങ്ങളെ ആക്ഷേപിക്കാറുണ്ടായിരുന്നു..

അദ്ദേഹം പറയും .അല്ലാഹു  ഈ ആടിനെ സൃഷ്ടിച്ചു അവൻ അതിന് ആകാശത്തുനിന്ന് വെള്ളമിറക്കി ഭൂമിയിൽ നിന്നും അവൻ    സസ്യങ്ങൾ മുളപ്പിച്ചു എന്നിട്ട് നിങ്ങൾ അല്ലാഹുവിൻറെ നാമം അല്ലാത്തതിനെ മേലിൽ അതിന് ബലിയർപ്പിക്കുന്നു.

ഇതിനെ ഗൗരവമായി കണ്ടുകൊണ്ടും എതിർത്തുകൊണ്ട് ആയിരുന്നു അദ്ദേഹം ഇതിനെ പറഞ്ഞിരുന്നത് 

സ്വഹീഹുൽ ബുഖാരി 3614


باب حديث زيد بن عمرو بن نفيل


3614 حدثني محمد بن أبي بكر حدثنا فضيل بن റسليمان حدثنا موسى بن عقبة حدثنا سالم بن عبد الله عن عبد الله بن عمر رضي الله عنهما أن النبي صلى الله عليه وسلم لقي زيد بن عمرو بن نفيل بأسفل بلدح قبل أن ينزل على النبي صلى الله عليه وسلم الوحي فقدمت إلى النبي صلى الله عليه وسلم سفرة فأبى أن يأكل منها ثم قال زيد إني لست آكل مما تذبحون على أنصابكم ولا آكل إلا ما ذكر اسم الله عليه وأن زيد بن عمرو كان يعيب على قريش ذبائحهم ويقول الشاة خلقها الله وأنزل لها من السماء الماء وأنبت لها من الأرض ثم تذبحونها على غير اسم الله إنكارا لذلك وإعظاما له

صحيح الاالبخاري


അവരുടെ ബലിമൃഗത്തിന്റെ മാംസം തിരുനബി ദിവ്യസന്ദേശം ലഭിക്കുന്നതിനു മുമ്പ് പോലും . ഭക്ഷിച്ചിട്ടില്ല എന്ന് ഇതിൽനിന്ന് വ്യക്തമാണ്.


ലോകസൃഷ്ടാവയ മുൻകഴിഞ്ഞ പ്രവാചകന്മാർ പഠിപ്പിച്ച ച്ച ആകാശത്തുനിന്ന് വെള്ളവും ഭൂമിയിൽനിന്ന് സസ്യങ്ങളും മുളപ്പിക്കുന്നഅല്ലാഹുവിനെ ആയിരുന്നു ഹനീഫ കളായ  സൈദിന് പോലെയുള്ള വരും

മക്കക്കാരും

 പ്രവാചക ദൗത്യത്തിന് മുമ്പ് തന്നെ  പറഞ്ഞിരുന്നു എന്നും ഇതിൽനിന്ന് വ്യക്തമാണ്.

.

സഹീഹുൽബുഖാരിയുടെ പ്രശസ്ത   വ്യാഖ്യാതാവ് ഇബ്നു ഹജർ ഫത്ഹുൽ ബാരിയ്ൽ  വിവരിക്കുന്നത് കാണുക.

.സൈദ്ബ്ൻ അംറ്

 എന്നവർ  തൗഹീദിനെ   അന്വേഷിക്കുന്നവരും  

 വിഗ്രഹങ്ങളെയും ബഹുദൈവ വിശ്വാസവും വെടിഞ്ഞ  വരുമായിരുന്നു പക്ഷേ   പ്രബോധന ദൗത്യം തുടങ്ങുന്നതിനുമുമ്പ് മരണപ്പെടുക യാണ് ചെയ്തത്.


ആമിർ . പറയുന്നു. 

സൈദ്ബ്ൻ അംറ് പറയാറുണ്ട് . 

ഞാൻ എന്റെ ജനതയെ വെടിഞ്ഞു ഇബ്രാഹിമിന്റെ യും ഇസ്മാഈലി ൻറെയും മാർഗ്ഗവും  അവർ ആരാധിച്ച ഒന്നിനെയും ഞാൻ പിൻ തുടരുന്നു .ഇസ്മാഈൽ നബിയുടെ സന്താനങ്ങളിൽ നിന്നു ഉള്ള ഒരു പ്രവാചകനെ ഞാൻ പ്രതീക്ഷിക്കുന്നു അദ്ദേഹത്തെ ഞാൻ  ഇല്ല എൻറെ മരണത്തിനുമുമ്പ് കാണുമെന്ന്  തോന്നുന്നില്ല..ഞാൻ അദ്ദേഹത്തെ വിശ്വസിക്കുന്നു അദ്ദേഹം നബിയാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിൻറെ ആയുസ്സ് നീട്ടുകയാണെങ്കിൽ എൻറെ സലാം അദ്ദേഹത്തിനു ഓതുക .

ഞാൻ ആമിർ പറയുന്നു ഇന്നു ഞാൻ മുസ്ലിം ആയപ്പോൾ അദ്ദേഹത്തിൻറെ വിവരങ്ങൾ തിരുനബിയോട് പറയുകയുണ്ടായി തിരുനബി അദ്ദേഹത്തിൻറെ സലാം മടക്കുകയും അദ്ദേഹത്തിന് കാരുണ്യത്തിന് പ്രാർത്ഥിക്കുകയും അദ്ദേഹം സ്വർഗ്ഗത്തിൽ ആണെന്ന് പറയുകയും ചെയ്തു.


ഇമാം ബസാർ , ത്വബ്റാനിയും റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ ഉണ്ട് സൈദും വറഖത്ത് ബ്നു നൗഫലും സത്യ മതം അന്വേഷിച്ചു ശാമിൻഎത്തുകയും വറഖത്ത് നസ്രാണി ആവുകയും ചെയ്തു

സഈദ് റ പറയുന്നു  ഞാനും 

 ഉമർ ഉം തിരുനബിയോട് സൈദിനെ പ്പറ്റി ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കുകയും റഹ്മത്ത് ചെയ്യുകയും ചെയ്തു അദ്ദേഹം ഇബ്രാഹിം നബിയുടെ മതത്തിൽ മരിച്ചവരാണ്


 (ഫത്ഹുൽ ബാരി 177)


[ ص: 177 ] ( باب حديث زيد بن عمرو بن نفيل ) هو ابن عم عمر بن الخطاب بن نفيل ، وقد تقدم نسبه في ترجمته . وهو والد سعيد بن زيد أحد العشرة ; وكان ممن طلب التوحيد وخلع الأوثان وجانب الشرك ، لكنه مات قبل المبعث ، فروى محمد بن سعد والفاكهي من حديث عامر بن ربيعة حليف بني عدي بن كعب قال : قال لي زيد بن عمرو : إني خالفت قومي ، واتبعت ملة إبراهيم وإسماعيل وما كانا يعبدان ، وكانا يصليان إلى هذه القبلة ، وأنا أنتظر نبيا من بني إسماعيل يبعث ، ولا أراني أدركه ، وأنا أومن به وأصدقه وأشهد أنه نبي ، وإن طالت بك حياة فأقرئه مني السلام . قال عامر : فلما أسلمت أعلمت النبي - صلى الله عليه وسلم - بخبره قال : فرد عليه السلام وترحم عليه ، قال : ولقد رأيته في الجنة يسحب ذيولا .


وروى البزار والطبراني من حديث سعيد بن زيد قال : " خرج زيد بن عمرو وورقة بن نوفل يطلبان الدين ، حتى أتيا الشام ، فتنصر ورقة وامتنع زيد ، فأتى الموصل فلقي راهبا فعرض عليه النصرانية فامتنع " وذكر الحديث نحو حديث ابن عمر الآتي في ترجمته وفيه



 قال سعيد بن زيد : فسألت أنا وعمر رسول الله - صلى الله عليه وسلم - عن زيد فقال : غفر الله له ورحمه ، فإنه مات على دين إبراهيم ، وروى الزبير بن بكار من طريق هشام بن عروة قال : " بلغنا أن زيدا كان بالشام ، فبلغه مخرج النبي - صلى الله عليه وسلم - فأقبل يريده فقتل بمضيعة من أرض البلقاء " وقال ابن إسحاق : لما توسط بلاد لخم قتلوه ، وقيل : إنه مات قبل المبعث بخمس سنين عند بناء قريش الكعبة .فتح الباري





എന്നാൽ ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു.


അബ്ദുല്ലാഹിബ്നു ഉമർ പറയുന്നു


ബൽദഹ് താഴ്‌വരയിൽ വെച്ച് തിരു നബി സൈദ്ബ്ൻ അംറ് ബ്ൻ നുഫൈൽ എന്ന വരെ കണ്ടുമുട്ടി .അത് പ്രവാചകന്ന് വഹിയ്ഇറങ്ങുന്നതിനുമുമ്പായിരുന്നു.തിരുനബി സൈദിലേക്ക് മാംസമുള്ള ഒരു സുപ്ര മുന്നോട്ടുവച്ചു അപ്പോൾ സൈദ്  അത് ഭക്ഷിക്കൽനെ തൊട്ട് വിലങ്ങി നിന്നു .

അദ്ദേഹം പറഞ്ഞു

നാട്ടകളുടെമേലിൽ അറുക്കപ്പെടുന്നത് ഞാൻ ഭക്ഷിക്കുകയില്ല അള്ളാഹുനിൻറെ നാമം പറയപ്പെട്ടത് അല്ലാതെ ഞാൻ ഭക്ഷിക്കുകയില്ല. സ്വഹീഹുൽ ബുഖാരി 5180

5180 حدثنا معلى بن أسد حدثنا عبد العزيز يعني ابن المختار أخبرنا موسى بن عقبة قال أخبرني سالم أنه سمع عبد الله يحدث عن رسول الله صلى الله عليه وسلم أنه لقي زيد بن عمرو بن نفيل بأسفل بلدح وذاك قبل أن ينزل على رسول الله صلى الله عليه وسلم الوحي فقدم إليه رسول الله صلى الله عليه وسلم سفرة فيها لحم فأبى أن يأكل منها ثم قال إني لا آكل مما تذبحون على أنصابكم ولا آكل إلا مما ذكر اسم الله عليه



ഇവിടെ ആദ്യ ഹദീസിൽ തിരുനബി അതു ഭക്ഷിച്ചിട്ടില്ല എന്ന് വ്യക്തമാണ്


സഹീഹുൽബുഖാരിയുടെ പ്രശസ്ത   വ്യാഖ്യാതാവ് ഇബ്നു ഹജർ ഫത്ഹുൽ ബാരിയ്ൽ  വിവരിക്കുന്നത് കാണുക.

ഇമാം ഖത്വാബി പറഞ്ഞു.

*തിരുനബി വിഗ്രഹത്തിനു വേണ്ടി അവർ അറുത്തത് ഭക്ഷിക്കാറില്ല ആയിരുന്നു. അതല്ലാത്ത പക്ഷിക്കുമായിരുന്നു . അവിടെ അല്ലാഹുവിൻറെ നാമം പറഞ്ഞിട്ടില്ലെങ്കിലും .

 കാരണം അല്ലാഹുവിൻറെ നാമം പറയാത്തത് ഭക്ഷിക്കരുത് എന്ന നിയമം പിന്നീടാണ് വന്നത്.

കഅ്ബക്ക് ചുറ്റും ഉള്ള നാട്ട കല്ലിൽ വെച്ച് വെച്ചാണ് അവിടെ  ഹാരിസ അത് അറുത്തത് എന്ന സങ്കൽപിച്ചാൽ പോലുംഅത് വിഗ്രഹത്തിനു വേണ്ടിയാണ് എന്ന് വരുകയില്ല.


 قال الخطابي : كان النبي - صلى الله عليه وسلم - لا يأكل مما يذبحون عليها للأصنام ، ويأكل ما عدا ذلك وإن كانوا لا يذكرون اسم الله عليه ؛ لأن الشرع لم يكن نزل بعد ، بل لم ينزل الشرع بمنع أكل ما لم يذكر اسم الله عليه إلا بعد المبعث بمدة طويلة .


 قلت : وهذا الجواب أولى مما ارتكبه ابن بطال ، وعلى تقدير أن يكون حارثة ذبح على الحجر المذكور فإنما يحمل على أنه إنما ذبح عليه لغير الأصنام ، 


فإن فرعنا على القول الآخر فالجواب عن قوله : " ذبحنا شاة على بعض الأنصاب " يعني الحجارة التي ليست بأصنام ولا معبودة ، إنما هي من آلات الجزار التي يذبح عليها ، لأن النصب في الأصل حجر كبير ، فمنها ما يكون عندهم من جملة الأصنام فيذبحون له وعلى اسمه ، ومنها ما لا يعبد بل يكون من آلات الذبح فيذبح الذابح عليه لا للصنم ، أو كان امتناع زيد منها حسما للمادة .


സഹീഹുൽബുഖാരിയുടെ പ്രശസ്ത   വ്യാഖ്യാതാവ് ഇബ്നു ഹജർ ഫത്ഹുൽ ബാരിയ്ൽ  വീണ്ടും വിവരിക്കുന്നത് കാണുക.

നാട്ടുകാരുടെ മേലിൽ വെച്ച് ഞങ്ങൾ ആടിനെ ബലി അറുത്തു എന്ന് പറഞ്ഞ വാക്ക് നാൽ ഉദ്ധേശം

വിഗ്രഹമോ ആരാധ്യനോ അല്ലാത്ത ആ കല്ലിന്മേൽ വെച്ചു കൊണ്ട് അറുത്തു എന്നാണ്. അതിന്മേൽ വെച്ച് അറുക്കപ്പെടുന്ന ഒരു വസ്തുക്കൾ മാത്രമാണ് ആ കല്ല്കൾ. നുസ്ബ് എന്നാൽ വലിയ കല്ല് എന്നാണ് അർഥം 

അതിൽ ചില കല്ലുകളുടെ അരികിലാണ് വിഗ്രഹമുള്ളത് അവിടെ വച്ചാണ് വിഗ്രഹത്തിന് വേണ്ടി അറുക്കാറുള്ളത്.

*എന്നാൽ ചില കല്ലുകൾ ആരാധിക്കപ്പെടുന്നത് അല്ല  അറുക്കാൻ ഉപയോഗിക്കുന്ന വസ്തു *

*വിഗ്രഹത്തിന് വേണ്ടി അല്ലാത്ത അറവുകൾ അതിന്മേൽ വെച്ചാണ് *  

അതുപോലും സൈദ് ഉപേക്ഷിച്ചത്  പൂർണമായ നിലക്ക് അവയെ തൊട്ടല്ലാം വിട്ടു നിൽക്കാൻ വേണ്ടി ആയിരുന്നു (ഫത്ഹുൽ ബാരി)


* അസ് ലം പരപ്പനങ്ങാടി*'


Tuesday, November 3, 2020

ഇസ്ലാം.ഖുർആനിൽ ചിലത് മുഹമ്മദ് നബി മറച്ചുവെച്ച് എന്ന് ഖുർആനിൽ തന്നെ ഉണ്ട് എന്ന് പറഞ്ഞു ഒരു വിമർശകൻ കൊണ്ട് വന്ന ആയത്ത്

 


ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w



*ഇസ്ലാം വിമർശകർക്ക് മറുപടി*


 *അച്ചായന്മാരുടെ കള്ളത്തരങ്ങൾ*


ചോദ്യം


*ഖുർആനിൽ ചിലത് മുഹമ്മദ് നബി മറച്ചുവെച്ച് എന്ന് ഖുർആനിൽ തന്നെ ഉണ്ട് എന്ന് പറഞ്ഞു ഒരു വിമർശകൻ കൊണ്ട് വന്ന ആയത്ത്

താഴെ നൽകുന്നു * *?


Surah At-Tahrim (التّحريم), verses: 3


നബി അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ഒരാളോട് ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) എന്നിട്ട് ആ ഭാര്യ അത് (മറ്റൊരാളെ) അറിയിക്കുകയും, നബിക്ക് *അല്ലാഹു അത് വെളിപ്പെടുത്തി* കൊടുക്കുകയും ചെയ്തപ്പോള്‍ *അതിന്‍റെ ചില ഭാഗം അദ്ദേഹം (ആ ഭാര്യയ്ക്ക്‌) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു*. അങ്ങനെ അവളോട് (ആ ഭാര്യയോട്‌) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞു: താങ്കള്‍ക്ക് ആരാണ് ഈ വിവരം അറിയിച്ചു തന്നത് ? നബി (സ) പറഞ്ഞു: സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത്‌.



സത്യാവസ്ഥ എന്ത് ?



മറുപടി 


ഇതിൽ എവിടെയും നബി സ്വ ഖുർആൻ മറച്ചുവെച്ചു എന്നു പറയുന്നില്ല. അവിടന്ന് ഖുർആൻ  മറച്ചു വെക്കുകയാണങ്കിൽ ഈ ആയത്ത് മറച്ചുവെക്കുമായിരുന്നു.


ഈ ആയത്തിൽ പറയുന്നത് എന്താണന്ന് നോക്കാം


നബി തങ്ങൾ ഒരു . രഹസ്യം മറ്റൊരാളോടും പറയരുത് എന്ന് പറഞ്ഞു കൊണ്ട് ഹഫ്സ ബീവിയേട് പറഞ്ഞപ്പോൾ 

അവർ അത് ആഇശ റ യോട് പറഞ്ഞു .


 ഈ രഹസ്യം ഹഫ്സ റ 

അത് ആഇശ റ യോട് പറഞ്ഞത് . അല്ലാഹു നബി സ്വയോട് അറിയിച്ചു .


അപ്പോൾ നബി സ്വ  ഞാൻ പറഞ്ഞ രഹസ്യം  ആഇശ  റ യോട് നീ  പറഞ്ഞത് ഞാൻ അറിഞ്ഞുട്ടുണ്ട് എന്ന് ഹഫ്സയോട് പറയുകയുണ്ടായി .


.*രഹസ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് നബി തങ്ങൾക്ക് അല്ലാഹു അറിയിച്ചു കൊടുത്ത  എല്ലാ കാര്യങ്ങളും ഹഫ്സ യോടെ നബി സ്വ പറഞ്ഞില്ല. 

ഹഫ്സക്ക് അത് പ്രയാസമാകുകയും വേദനിക്കുകയും ചെയ്യുമോ

എന്ന്  കരുതി കൊണ്ടാണ് അത് പറയാതിരുന്നത് *.

ഞാൻ ആയിഷയോട് പറഞ്ഞ കാര്യങ്ങൾ എല്ലാം നിങ്ങൾക്ക് ആരാണ് പറഞ്ഞു തന്നത് എന്ന ഹഫ്സ തിരുദൂതരോട് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു സർവ്വജ്ഞാനിയായ അല്ലാഹുവാണ് എന്നോട് പറഞ്ഞത്

ഇതിനെപ്പറ്റി ആണ് അല്ലാഹു പറയുന്നത്


നബി അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ഒരാളോട് ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) എന്നിട്ട് ആ ഭാര്യ അത് (മറ്റൊരാളെ) അറിയിക്കുകയും, നബിക്ക് *അല്ലാഹു അത് വെളിപ്പെടുത്തി* കൊടുക്കുകയും ചെയ്തപ്പോള്‍ *അതിന്‍റെ ചില ഭാഗം അദ്ദേഹം (ആ ഭാര്യയ്ക്ക്‌) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു*. അങ്ങനെ അവളോട് (ആ ഭാര്യയോട്‌) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞു: താങ്കള്‍ക്ക് ആരാണ് ഈ വിവരം അറിയിച്ചു തന്നത് ? നബി (സ) പറഞ്ഞു: സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത്‌. അത്തഹ് രീം 3 


*ഹഫ്സ രഹസ്യം പറഞ്ഞ കാര്യം  അള്ളാഹു തിരുദൂതരോട് അറിയിച്ചത്  ഖുർആൻ വചനം എന്ന നിലക്കല്ല * ..

  * അത് കൊണ്ട് തന്നെ

അതിൽ ചിലത് പറയാതിരുന്നതിനാൽ

 ഖുർആൻ മറച്ചുവെച്ചു എന്ന ആരോപണം  പറയുന്നത് ശരിയല്ല.  ചരിത്രം കൃത്യമായി അറിയാതെ തഹ്രീം സൂറത്തിന്റെ  അവതരണ പാശ്ചാത്തലവും അറിയാതെ മുഹമ്മദ് നബി 

 ഖുർആൻ ചിലത് മറച്ചു വെച്ചിരുന്നു എന്ന്  കള്ളത്തരങ്ങൾ പറയുകയാണ്  ചില അച്ചായന്മാരും വിമർശകരും .ഖുർആനിൻറെ പേരിൽ ഇത്തരം കള്ളത്തരങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ് ഇവർ  ഇവരുടെ  കള്ള എഴുത്തുകളും, സുവിശേഷങ്ങളും ,പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് *


*അസ് ലം പരപ്പനങ്ങാടി*

.


തബ്ലീഗീ ജമാഅത്തിൻ്റെ* *ദീനീ സേവന പരിശ്രമം*ഹബീബായ റസൂലി(സ)ൻ്റെ* *മീലാദ് നിന്ദ:യും*

 *തബ്ലീഗീ ജമാഅത്തിൻ്റെ*

*ദീനീ സേവന പരിശ്രമം*ഹബീബായ റസൂലി(സ)ൻ്റെ*

*മീലാദ് നിന്ദ:യും*

*ദേവ്ബന്ദീ തബ്ലീഗീ കുട്ടികളുടെ*

*മീലാദ് വന്ദന:വും*


അവിഭക്ത ഇന്ത്യയിൽ മൗലിദ് മജ്ലിസിനെ നിർമ്മാർജ്ജനം ചെയ്യുന്നതിൽ കഠിന യത്നം നടത്തിയ തബ്ലീഗീ ജമാഅത്തിൻ്റെ പരമോന്നത നേതാവ് റശിദ് അഹ്മദ് ഗങ്കോഹി

*Birth Day And Meelad Majlis*

 *കുട്ടികളുടെ ബർത്ത്  ഡേ*

*നബി(സ)യുടെ മീലാദ് മജ്ലിസ്*

വിഷയത്തിൽ നൽകിയ വ്യത്യസ്തവും പക്ഷപാത പരവുമായ ഫത് വകൾ കരുതലോടെ വായിക്കൂ.

............................................................

                   .അദ്ധ്യായം.


*بچوں کی سالگرہ منانا*

*കുട്ടികളുടെ ജന്മദിനം ആഘോഷിക്കൽ*


*سوال* ::= سالگرہ بچوں کی اواس کی خشی میں اطعام الطعام کرنا جائز ہے  يانہیں ؟


*(ചോദ്യം)* കുട്ടികളുടെ ജന്മദിനാഘോഷവും, ആഹ്ലാദത്തിൽ അന്നദാനവും അനുവദനീയമാണോ ?


*جواب* ::= سالگرہ یاد داشت عمر اطفال کے واسطے کچھ حرج نہیں معلوم ہوتا اورچندسال کے کھانا بوجہ اللہ تعالی کھلانا بھی درست ہے.


*(ഉത്തരം)* കുട്ടികളുടെ വയസ്സ് ഓർത്തിരിക്കാൻ കുട്ടികളുടെ ജന്മദിനാഘോഷവും, അന്നദാനവും അനുവദനീയമാകുന്നു.

{ആശയം.ഫതാവാറശീദിയ്യ:പേജ്:568}


ദേവ്ബന്ദീ തബ്ലീഗീ ജമാഅത്തുകാരുടെ വയസ്സുകൾ ഓർത്തെടുക്കാൻ കുട്ടികളായിരിക്കേ ഓർമ്മപ്പെരുന്നാളും, ജന്മദിനാഘോഷ വേളയിലെ അന്നദാനവും അരങ്ങു

 തകർക്കാം................ പക്ഷെ


ഹബീബായ മുത്ത് റസൂലി(സ)ൻ്റെ ജന്മദിനാഘോഷത്തേയും ആഘോഷ വേളയിലെ മജ്ലിസേ മീലാദിനേയും, അന്നദാനത്തേയും ന്യായാന്യായങ്ങൾ പറഞ്ഞ് പൂർണ്ണമായും നിരോധിക്കുന്ന ഫത് വകളുടെ വേലിയേറ്റം തന്നെ ഇതേ പുസ്തകത്തിൻ്റെ

114,116,117,130,131,134

 തുടങ്ങിയ പേജുകളിൽ ഗങ്കോഹി തന്നെ ഫത് വ നൽകിയത് വേദനയോടെ നമുക്ക് വായിക്കാൻ സാധിക്കും.

ഉദാ:- 

*ചോദ്യം :-* (നബി(സ)യുടെ തിരുജന്മ കീർത്തന വേളയിൽ) എഴുന്നേറ്റ് നിന്ന് കൊണ്ടും, (സുഗന്ധത്തിന്ന് വേണ്ടി) ഊദും ലോപാനും പുകപ്പിച്ചും

 (മൗലിദിന്ന് വരുന്നവരെ സ്വീകരിക്കാൻ) കട്ടിയുള്ള വിരികൾ വിരിച്ചും, (സൗകര്യത്തിന്ന് വേണ്ടി) ഒരു തിയ്യതി നിശ്ചയിച്ചു കൊണ്ടും മറ്റും, പ്രസിദ്ധമായ രൂപത്തിൽ ഇന്ന് പ്രചാരത്തിലുള്ള ശറഫാക്കപ്പെട്ട മഹ്ഫിലേ മീലാദ് അനുവദനീയമാണോ അല്ലേ ?


*ഉത്തരം :-* ഈ ( മേൽ പറയപ്പെട്ട ) മജ്ലിസ് നബി (സ) യുടെയോ,സ്വഹാബത്തിൻ്റെയോ, താബിഉകളുടെയോ,തബഉത്താബിഉകളുടെയോ, മുജ്തഹിദുകളായ അഇമ്മത്തിൻ്റെ കാലത്തോ ഉണ്ടായിരുന്നില്ല.

ഇതിനെ ആദ്യമായി കൊണ്ടു വന്നത്‌ ഹിജ്റ: 600 വർഷങ്ങൾക്ക് ശേഷം വന്ന ( മുളഫർ എന്ന് പേരുള്ള ) ഒരു രാജാവാണ്.

ചരിത്രകാരന്മാരിൽ അധികപേരും അദ്ധേഹത്തെ ഫാസിഖ് എന്നെഴുതിയിരിക്കുന്നു.

ആകയാൽ *ഈ മജ്ലിസ് പിഴച്ച ബിദ്അത്താണ്.*

ഇത് അനുവദനീയമല്ലെന്ന്

 "മദ്ഖലിൻ്റെ "കർത്താവും മറ്റും മുമ്പോ എഴുതിയിട്ടുണ്ട്.ഇപ്പോഴും ധാരാളം രിസാലകളും ഫത് വകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഇതിനപ്പുറം തെളിവിൻ്റെ ആവശ്യമില്ല.

അനുവദനീയമല്ലയെന്നതിൻ്റെ തെളിവായി"ഖൈറുൽ ഖുനൂനിൽ ആരും ഇത് ചെയ്തിട്ടില്ല" എന്നത് മാത്രം മതി.

ഇതിൻ്റെ കുഴപ്പക്കങ്ങൾ കൂടുതൽ കാണാൻ ദീർഘമായ ഫത് വകൾ കാണുക.

റഷീദ് അഹ്മദ് ഗങ്കോഹി ഒപ്പ്

ഖലീൽ അഹ്മദ് അമ്പേട്ടവി ഒപ്പ്

{ആശയം.ഫതാവാ റശീദിയ്യ:പേ:114}


തബ്ലീഗീ ജമാഅത്തുകാരുടെ ഖുത്വുബും, ഗൗസുമായ പരമോന്നത നേതാവ് ഇങ്ങനെ ഫത് വ നൽകുമോ ?

എന്ന സംശയം ഇദ്ധേഹത്തിൻ്റെതായ മറ്റൊരു ഫത് വ കൂടി വായിച്ചാൽ നീങ്ങുന്നതേയുള്ളൂ.

👇👇👇👇👇👇👇👇👇👇👇

വഹാബീ വിശ്വാസം

ഉൽകൃഷ്ട വിശ്വാസമാകുന്നു.

ഇബ്നു അബ്ദിൽ വഹാബും

അനുയായികളും നല്ലവരാകുന്നു.

ഇബ്നു അബ്ദിൽ വഹാബ്

ഹദീസനുസരിച്ച് പ്രവർത്തിച്ചവനും,

ശിർക്ക് ബിദ്അത്തുകളെ

തടയുന്നവനുമായിരുന്നു.

സുന്നീ വിശ്വാസവും, വഹാബീ

വിശ്വാസവും ഒന്നാകുന്നു....

{ആശയസംഗ്രഹം.ഫതാവാറശീദിയ്യ: പേജ്: 280}


ഇങ്ങനെ നുണ ഫത് വനൽകിയതും

തബ്ലീഗീ ജമാത്തുകാരുടെ പരമോന്നത നേതാവ് വഹാബീ പണ്ഡിതനായിരുന്നു

എന്നറിയുമ്പോൾ ഒരു വഹാബീ പണ്ഡിതനിൽ നിന്ന് മൗലിദ് വിരുദ്ധ ഫത് വ സ്വാഭാവികം മാത്രംമാണല്ലോ.


Not :- ദേവ്ബന്ദീ പണ്ഡിതരുടേയും തബ്ലീഗീ ജമാത്തുരുടേയും സുന്നി പറച്ചിലിൻ്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന വഹാബികളേയും, അവരുടെ പുത്തൻ വാദങ്ങളെയും നാം കൃത്യമായി കരുതിയിരിക്കുക.

............................................................

മുഹമ്മദ് ഇസ്മാഈൽ അംജദി

മഹാരാഷ്ട്ര :9 8 1 9 6 3 1 6 5 0

സമർപ്പണം :-

ഐഡിയൽ ഇസ് ലാക് മീഡിയ

*IDEAL ISLAMIC MEDIA*

============================

Monday, November 2, 2020

ഇസ്ലാാം ഖർ ആേ നേതര _വേദങ്ങൾ_ദൈവികമല്ലേ

 #ഖുർആൻ

        2⃣

#ഖുർആനേതര_വേദങ്ങൾ_ദൈമല്ലേ?


❓ ദൈവത്തിന്റെ  വചനങ്ങൾ  ഏതാണ് എന്ന് അന്വേഷിച്ചപ്പോൾ  ആ വിലാസത്തിൽ അറിയപ്പടുന്ന കുറേ ഗ്രന്ഥങ്ങൾ കണ്ടു. ഇതിൽ ഏതാണ് യഥാർത്ഥ ദൈവികഗ്രന്ഥം  എന്ന് എങ്ങനെ തിരിച്ചറിയും?


🅰️ ദൈവവചനം എന്ന പേരിൽ ധാരാളം ഗ്രന്ഥങ്ങൾ അറിയപ്പെടുന്നുണ്ടെങ്കിലും, അതിന്റെ ആളുകൾ അത് ദൈവികഗ്രന്ഥം എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും  ആ ഗ്രന്ഥങ്ങളൊന്നും തന്നെ സ്വയം ദൈവികത അവകാശപ്പെടുന്നില്ല എന്നതാണ് ശ്രദ്ധേയം. ബൈബിളിലോ ഹൈന്ദവവേദങ്ങളിലൊ മറ്റു മതഗ്രന്ഥങ്ങളിലോ എവിടെയും  ഈ ഗ്രന്ഥം ദൈവം മനുഷ്യർക്ക് വേണ്ടി അവതരിപ്പിച്ചതാണെന്ന് കൃത്യമായും വ്യക്തമായും പറയുന്നില്ല. എന്നാൽ ഖുർആനിൽ പേർത്തും പേർത്തും ഈ അവകാശവാദം ഉന്നയിക്കുന്നതായി കാണാം.(ഉദാ:-  26: 192, 32:2, 42:2 36:5, ..) അവകാശവാദം ഉന്നയിക്കാത്തവയെ ശ്രദ്ധിച്ചിട്ടില്ലങ്കിലും പ്രശ്നമില്ലല്ലോ.


❓ ദൈവിക വചനങ്ങളാണന്ന് തോന്നിപ്പിക്കുന്ന ചില പ്രയോഗങ്ങളൊക്കെ മറ്റു ഗ്രന്ഥങ്ങളിലുമുണ്ടല്ലോ. 'യഹോവ അരുൾ ചെയ്യുന്നു' എന്നൊക്കെ ഉദാഹരണം.

അപ്പോൾ അതും ശ്രദ്ധിക്കേണ്ടതില്ലേ?


🅰️ യഹോവ അരുൾ ചെയ്യുന്നു എന്ന് ഒരു പുസ്തകത്തിൽ കണ്ടു എന്നത് കൊണ്ട് മാത്രം ആഗ്രന്ഥം ദൈവികത അവകാശപ്പെടുന്നു എന്ന് പറയാനൊക്കില്ലല്ലോ. ദൈവം അരുൾ ചെയ്തതയി പറയപ്പെടുന്ന ചില വാക്കുകൾ ആ പുസ്തകത്തിലുണ്ട് എന്നല്ലേ വരികയുള്ളൂ. പക്ഷേ, ഖുർ ആനിലേക്ക് നോക്കൂ! എത്ര കൃത്യമായാണ്, എത്ര തവണ ആവർത്തിച്ചാവത്തിച്ചാണ് അത് ദൈവികത അവകാശപ്പെടുന്നത്.

"ഈ ഗ്രന്ഥം ലോകരക്ഷിതാവിൽ നിന്ന് അവതീർണ്ണമായതത്രെ." (ഹാഖ: 43, വാഖിഅ: 80)

സർവജ്ഞനും  പ്രതാപിയുമായ അല്ലാഹുവിങ്കൽ നിന്നും അവതീർണ്ണമായതാണ് ഈ ഗ്രന്ഥം.( ഗാഫിർ :2)

റമളാൻ മാസത്തിലാണ്, ജനങ്ങളെ സൻമാർഗത്തിലേക്ക് വഴി നടത്താനായി ഈ ഖുർആൻ അവതീണ്ണമായത്.(2: 185)

"ജനങ്ങൾക്ക് വേണ്ടി സത്യമായും അങ്ങേക്ക് നാം ഖുർആൻ അവതരിപ്പിച്ചു. ആരെങ്കിലും സൻമാർഗ്ഗം പ്രാപിച്ചാൽ അത് അവർക്ക്. വഴിപിഴക്കുന്നുവെങ്കിൽ അവർക്ക് തന്നെയാണ് അതിന്റെ കേട്"  (സുമർ: 41) ഇങ്ങനെ എത്ര എത്രവചനങ്ങൾ. ഇതൊക്കെ നിരന്തരം  കേൾക്കുമ്പോൾ ആ ഗ്രന്ഥം എങ്ങനെ പരിശോധിക്കാതിരിക്കും?


❓ശരി, ഖുർആൻ പരിശോധിക്കണമെന്ന് മനസ്സിലായി. പരിശോധിക്കേണ്ട ആവശ്യമില്ലാത്ത വിധം മറ്റു വല്ല കുഴപ്പങ്ങളും ഖുർആനേ തര ഗ്രന്ഥങ്ങൾക്കുണ്ടോ?


🅰️ ആരാണ് അവതരിപ്പിച്ചതെന്ന് ഉറപ്പില്ലാത്ത പോലെ തന്നെ ആർക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥണിത് എന്നും ഉറപ്പില്ല. മാത്രവുമല്ല, ഏത് കാലത്ത് അവതരിപ്പിക്കപ്പെട്ടു? ആരാണിത് ക്രോഡീകരിച്ചത്? അദ്ദേഹത്തിന്റെ ചരിത്രം ലഭ്യമാണോ? അദ്ദേഹത്തിന് ലഭിച്ച സ്രോതസ്സുകൾ എന്തായിരുന്നു? അതിന്റെ ആധികാരികത എത്രത്തോളമുണ്ട്? എന്നൊന്നും ഒരാൾക്കു മറിയില്ല.


ഉദാഹരണം പറയാം.

പുതിയ നിയമം യേശുവിന് ദൈവം ഇറക്കി കൊടുത്ത വേദഗ്രന്ഥമാണോ?ആണെന്ന് അതിന്റെ ആളുകൾ തന്നെ പറയും എന്ന് തോന്നുന്നില്ല. കാരണം  അത് ഒരൊറ്റ ഗ്രന്ഥം തന്നെയില്ല. പ്രധാനമായും നാല് സുവിശേഷങ്ങളാണത്. മത്തായി, മാർക്കോസ്, ലൂക്കോസ്, യോഹന്നാൻ, എന്നീ നാല് പേർ വേറെ, വേറെ എഴുതിയ യേശുവിന്റെ ഏകദേശചരിത്രം എന്ന് വേണമെങ്കിൽ പറയാം. അതിൽ യേശുവിന്റെ വിശ്വസിക്കപ്പെടുന്ന ക്രൂശീകരണത്തിന് ശേഷം നടന്ന കാര്യങ്ങൾ പോലുമുണ്ട്. എന്നിട്ടും അതെങ്ങനെ യേശുവിന് അവതരിപ്പിക്കപ്പെട്ട ദൈവികഗ്രന്ഥമാണന്ന് പറയും?  4 പേർ എഴുതി എന്ന് പറഞ്ഞല്ലോ. ആ ആളുകൾ ആരാണ്? അവരുടെ വിശദമായ ചരിത്രമുണ്ടോ? അവർ യേശുവിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ടോ?ഇല്ലങ്കിൽ യേശുവിലേക്ക് ഇ വരെ ബന്ധിപ്പിക്കുന്ന സത്യസന്ധമായ കണ്ണികളുണ്ടോ? ഇതൊന്നുമില്ലാതെ പിന്നെ എന്ത് മത ഗ്രന്ഥമാണിത്!

പുതിയ നിയമത്തിനേക്കാൾ കഷ്ടമാണ് പഴയ നിയമം. ആധികാരികതയുടെ കാര്യത്തിൽ അതിനെക്കാൾ കഷ്ടമാണ് ഹൈന്ദവ വേദങ്ങൾ. കൃത്യമായ അഡ്രസ് ഇല്ല എന്നതാണ് ഏറ്റവും പ്രധാനം. ചില കേട്ട് കേൾവികൾ. നിഗമനങ്ങൾ, വിശ്വാസങ്ങൾ!


❓ ഈ ഗ്രന്ഥങ്ങളുടെ ഉള്ളടലേക്ക് ഇറങ്ങാതെ തന്നെ മനസ്സിലാക്കാവുന്ന മറ്റ് വല്ല അനർത്ഥങ്ങളുമുണ്ടോ?


🅰️ ദൈവം പദാർത്ഥാതീതനാണെന്ന് സാമാന്യ ബുദ്ധിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. അതേ സമയം ജഡ വൽകൃതമായ ദൈവത്തെയാണ് ഇസ്ലാമേതര മതക്കാരിൽ പലരും ആരാധിക്കുന്നത് എന്ന് നമുക്കിയാം. അന്വേഷണം ആവശ്യമില്ലാത്ത വിധം

അവയുടെ നിരർത്ഥകതകൾ വ്യക്തമാണ്.


❓ ഈ ഗ്രന്ഥങ്ങളിൽ ഒരു ദൈവിക വചനങ്ങളും ഇല്ലന്നാണോ പറയുന്നത്?


🅰️ അല്ല. ഈസാ നബിക്ക് ഇഞ്ചിലും മൂസാ നബിക്ക് തൗറാത്തും ദാവൂദ് നബിക്ക് സബൂറും അല്ലാഹു അവതരിപ്പിച്ച് കൊടുത്തിട്ടുണ്ട് എന്ന് വിശ്വസിക്കൽ എല്ലാ മുസ്ലിമിനും നിർബന്ധമാണ്. അവരെല്ലാം വിശുദ്ധ പ്രവാചകരായിരുന്നു എന്നും വിശ്വസിക്കൽ നിർബന്ധമാണ്. പക്ഷേ, നിലവിൽ അറിയപ്പെടുന്ന ബൈബിൾ മുഴുവനും ആ ദൈവ വചനങ്ങളാണെന്നോ  അവതരിപ്പിക്കപ്പെട്ടത് മുഴുവൻ അവയിൽ അതേപടി ഉണ്ടെന്നോ വിശ്വസിക്കാൻ പറ്റില്ല എന്ന കാര്യം മേൽ പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെ വ്യക്തമാണ്. കണ്ടന്റിലുള്ള പ്രശ്നങ്ങൾ വേറെയാണ്.


❓കണ്ടന്റിലുള്ള ചില പ്രശ്നങ്ങൾ പറയാമോ?


🅰️ ധാർമ്മികമായ പ്രശ്നങ്ങൾ, ചരിത്ര പരമായ പ്രശ്നങ്ങൾ, ശാസ്ത്രീയ പ്രശ്നങ്ങൾ, വൈരുധ്യങ്ങൾ, തത്ത്വശാസ്ത്ര പരമായ പ്രശ്നങ്ങൾ.. അങ്ങനെ പലതും. അവയിലേക്ക് ഇപ്പോൾ കടക്കുവാൻ ഉദ്ദേശിക്കുന്നില്ല. നമുക്ക് ഖുർആനിനെ കുറിച്ച് തന്നെ പറയാം.


#ഡോ_ഫൈസൽ_അഹ്സനി_രണ്ടത്താണി

Sunday, November 1, 2020

ഇസ്ലാം.ശത്രുക്കളുടെസ്ത്രീകളെയും കുട്ടികളെയും യുദ്ധത്തിൽ വധിക്കണമെന്ന് പ്രവാചകർ പഠിപ്പിച്ചിട്ടുണ്ടോ ? -

  ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w


*ഇസ്ലാം വിമർശകർക്ക് മറുപടി*

 *അച്ചായന്മാരുടെ കള്ളത്തരങ്ങൾ*


*ശത്രുക്കളുടെസ്ത്രീകളെയും കുട്ടികളെയും യുദ്ധത്തിൽ വധിക്കണമെന്ന്  പ്രവാചകർ പഠിപ്പിച്ചിട്ടുണ്ടോ ?

-

മറുപടി



ഇല്ല .

 സ്വഹീഹുൽ ബുഖാരിയിൽ 2852 ഇങ്ങനെ കാണാം

ഇബ്നു ഉമർ റ പറയുന്നു യുദ്ധക്കളത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു കിടക്കുന്നത്   കണ്ടു 

തിരുദൂതർ അപ്പോൾ സ്ത്രീകളെയും കുട്ടികളെയും വധിക്കൽ തൊട്ട്  വിരോധിക്കുകയുണ്ടായി സ്വഹീഹുൽ ബുഖാരി2852



2852 حدثنا إسحاق بن إبراهيم قال قلت لأبي أسامة حدثكم عبيد الله عن نافع عن ابن عمر رضي الله عنهما قال وجدت امرأة مقتولة في بعض مغازي رسول الله صلى الله عليه وسلم فنهى رسول الله صلى الله عليه وسلم عن قتل النساء والصبيان [ ص: 173 ]


എന്നാൽ ശത്രുക്കളുമായി പടപൊരുതുമ്പോൾ മുസ്ലിംങ്ങൾക്കു നേരെ ആക്രമണം അഴിച്ചുവിട്ടു കൊണ്ടിരിക്കുന്ന ശത്രുക്കളായ പുരുഷന്മാർക്കിടയിൽ അവരുടെ  സ്ത്രീകളും കുട്ടികളും  ഉണ്ടെങ്കിൽ

 ശത്രുക്കളായപുരുഷന്മാർക്ക് നേരെ മുസ്ലിംകൾ

അമ്പെയ്തു കൊണ്ടോ മറ്റൊ 

പ്രതിരോധങ്ങൾ ഏർപ്പെടുത്തുമ്പോൾ ഈ പ്രതിസന്ധിഘട്ടത്തിൽ  അവർക്കിടയിലുള്ള സ്ത്രീകൾക്കോ കുട്ടികൾക്കോ അപകടം പറ്റിയാൽ അത് കുറ്റകരമല്ല എന്ന തിരുദൂതർ  പഠിപ്പിച്ചിട്ടുണ്ട്.


ഇങ്ങനെയുള്ള സ്ത്രീകളെ പറ്റിയും കുട്ടികളെ പറ്റിയും തിരുദൂതരോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു. അവർ ആ ശത്രുക്കളുടെ കൂട്ടത്തിൽ പെട്ട തന്നെയാണ്. ബുഖാരി 2850


باب أهل الدار يبيتون فيصاب الولدان والذراري بياتا ليلا لنبيتنه ليلا يبيت ليلا


2850 حدثنا علي بن عبد الله حدثنا سفيان حدثنا الزهري عن عبيد الله عن ابن عباس عن الصعب بن جثامة رضي الله عنهم قال مر بي النبي صلى الله عليه وسلم بالأبواء أو بودان وسئل عن أهل الدار يبيتون من المشركين فيصاب من نسائهم وذراريهم قال هم منهم وسمعته يقول لا حمى إلا لله ولرسوله صلى الله عليه وسلم وعن الزهري أنه سمع عبيد الله عن ابن عباس حدثنا الصعب في الذراري كان عمرو يحدثنا عن ابن شهاب عن النبي صلى الله عليه وسلم فسمعناه من الزهري قال أخبرني عبيد الله عن ابن عباس عن الصعب قال هم منهم ولم يقل كما قال عمرو هم من آبائهم [ ص: 170 ]

ഈ തിരുവചനം  വിവരിച്ചുകൊണ്ട് കൊണ്ട് സഹീഹുൽ ബുഖാരിയുടെ പ്രശസ്ത വ്യാഖ്യാതാവ് വിവരിക്കുന്നു .സ്ത്രീകളെയും കുട്ടികളെയും മനപൂർവ്വം കൊല ചെയ്യൽ അനുവദനീയമാണ് എന്നല്ല ഇതിൻറെ ഉദ്ദേശം .

 മറിച്ച് ശത്രുക്കളായപുരുഷന്മാരെ പ്രതിരോധിക്കുമ്പോൾ  അവരിൽ നിന്നുള്ള സ്ത്രീകൾക്കും കുട്ടികൾക്കും  അപകടംപറ്റിയാൽ

 അത് തെറ്റില്ല എന്നാണ് ഉദ്ദേശം  (ഫത്ഹുൽ ബാരി)


قوله : ( هم منهم ) أي في الحكم تلك الحالة ، وليس المراد إباحة قتلهم بطريق القصد إليهم ، بل المراد إذا لم يمكن الوصول إلى الآباء إلا بوطء الذرية فإذا أصيبوا لاختلاطهم بهم جاز قتلهم .فتح الباري


ഇന്ന് ലോകത്തുള്ള മതഗ്രന്ഥങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള ബൈബിളില്‍ മാത്രമേ കുട്ടികളെ കൊല്ലാനും ശിശുക്കളെ നിലത്തടിച്ച് തെറിപ്പിക്കാനും ഗര്‍ഭിണികളുടെ വയര്‍ കുത്തിക്കീറാനും അനുവാദം നല്‍കുന്നുള്ളൂ. ഇതൊക്കെയും ദൈവാജ്ഞകളായാണ് വന്നിട്ടുള്ളത്. ബൈബിള്‍ വചനങ്ങളില്‍ ദൈവത്തിന്റെ പേരില്‍ മനുഷ്യന്‍ കൈകടത്തിയിട്ടുണ്ട് എന്നതിന് വ്യക്തമായ തെളിവാണ് ഇത്തരം പരാമര്‍ശങ്ങള്‍.


''കര്‍ത്താവ് മോശയോട് അരുള്‍ ചെയ്തു....  അതുകൊണ്ട് അവരിലെ എല്ലാ ആണ്‍കുട്ടികളെയും കൊല്ലുക; പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക. എന്നാല്‍ പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത എല്ലാ പെണ്‍കുട്ടികളെയും നിങ്ങള്‍ക്കായി ജീവനോടെ സൂക്ഷിക്കുക'' (സംഖ്യ 31:1, 17-18). 


ദൈവം പറഞ്ഞു: ''നഗരത്തില്‍ അയാളുടെ പിന്നാലെ പോയി വധം നടത്തുക, ദയാദൃഷ്ടി അരുത്. വൃദ്ധരെയും യുവാക്കളെയും കന്യകകളെയും ശിശുക്കളെയും സ്ത്രീകളെയും കൊന്നുകളയുക'' (എസെക്കിയേല്‍ 9:5-6). 


''യേശുവാ ജനങ്ങളോട് പറഞ്ഞു: ആര്‍ത്തട്ടഹസിക്കുക. കാരണം കര്‍ത്താവ് നഗരം (കനാനികളുടെ) നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു.... വെള്ളി, സ്വര്‍ണം, ഓട്ടുപാത്രങ്ങള്‍, ഇരുമ്പു പാത്രങ്ങള്‍ എന്നിവ പൂര്‍ണമായും കര്‍ത്താവിന് വിശുദ്ധമാണ്. അവ കര്‍ത്താവിന്റെ ഭണ്ഡാകാരത്തില്‍ ചേരണം... അവര്‍ നഗരം കൈയടക്കി. ആബാല വൃദ്ധം സ്ത്രീപുരുഷന്മാരെയും കാളകളെയും ആടുകളെയും കഴുതകളെയും, അങ്ങനെ നഗരത്തില്‍ ഉണ്ടായിരുന്ന എല്ലാറ്റിനെയും അവര്‍ വാളിന് ഇരയാക്കി'' (യേശുവാ 6:16-21).


ദൈവം ഇങ്ങനെ ആജ്ഞാപിച്ചിട്ടുണ്ടെന്നും പറയുന്നു: ''ഉടന്‍ പോയി അമോലികാനെ തകര്‍ക്കുക. അവര്‍ക്കുള്ളതെല്ലാം പാടേ നശിപ്പിക്കുക. ആരെയും ഒഴിവാക്കരുത്. സ്ത്രീപുരുഷന്മാരെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും കാള, ആട്, ഒട്ടകം, കഴുത എന്നിവയെയും കൊല്ലുക'' (1 ശാമുവേല്‍ 15:3). 


''അവരുടെ കണ്‍മുന്നില്‍ വെച്ച് അവരുടെ കുഞ്ഞുങ്ങളെ അടിച്ച് തെറിപ്പിക്കും; അവരുടെ വീടുകള്‍ കൊള്ളയടിക്കും; അവരുടെ ഭാര്യമാര്‍ ബലാത്സംഗം ചെയ്യപ്പെടും'' (യെശയ്യ 13:16). 


''തന്റെ ദൈവത്തെ ധിക്കരിച്ചതുകൊണ്ട് ശമര്യ തന്റെ അപരാധം ചുമക്കണം; അവള്‍ വാളിന്ന് ഇരയാകും. അവരുടെ കുട്ടികളെ നിലത്തടിച്ച് തെറിപ്പിക്കും. അവരുടെ ഗര്‍ഭിണികളെ കുത്തിപ്പിളര്‍ക്കും'' (ഹോശേയ  13:16)




*അസ് ലം പരപ്പനങ്ങാടി*

Saturday, October 31, 2020

ഇസ്ലാം.ബൈബിളില്‍ മാത്രമേ കുട്ടികളെ കൊല്ലാനും ശിശുക്കളെ നിലത്തടിച്ച് തെറിപ്പിക്കാനും

 ഇന്ന് ലോകത്തുള്ള  മതഗ്രന്ഥങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള ബൈബിളില്‍ മാത്രമേ കുട്ടികളെ കൊല്ലാനും ശിശുക്കളെ നിലത്തടിച്ച് തെറിപ്പിക്കാനും ഗര്‍ഭിണികളുടെ വയര്‍ കുത്തിക്കീറാനും അനുവാദം നല്‍കുന്നുള്ളൂ. ഇതൊക്കെയും ദൈവാജ്ഞകളായാണ് വന്നിട്ടുള്ളത്. ബൈബിള്‍ വചനങ്ങളില്‍ ദൈവത്തിന്റെ പേരില്‍ മനുഷ്യന്‍ കൈകടത്തിയിട്ടുണ്ട് എന്നതിന് വ്യക്തമായ തെളിവാണ് ഇത്തരം പരാമര്‍ശങ്ങള്‍.


''കര്‍ത്താവ് മോശയോട് അരുള്‍ ചെയ്തു....  അതുകൊണ്ട് അവരിലെ എല്ലാ ആണ്‍കുട്ടികളെയും കൊല്ലുക; പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക. എന്നാല്‍ പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത എല്ലാ പെണ്‍കുട്ടികളെയും നിങ്ങള്‍ക്കായി ജീവനോടെ സൂക്ഷിക്കുക'' (സംഖ്യ 31:1, 17-18). 


ദൈവം പറഞ്ഞു: ''നഗരത്തില്‍ അയാളുടെ പിന്നാലെ പോയി വധം നടത്തുക, ദയാദൃഷ്ടി അരുത്. വൃദ്ധരെയും യുവാക്കളെയും കന്യകകളെയും ശിശുക്കളെയും സ്ത്രീകളെയും കൊന്നുകളയുക'' (എസെക്കിയേല്‍ 9:5-6). 


''യേശുവാ ജനങ്ങളോട് പറഞ്ഞു: ആര്‍ത്തട്ടഹസിക്കുക. കാരണം കര്‍ത്താവ് നഗരം (കനാനികളുടെ) നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു.... വെള്ളി, സ്വര്‍ണം, ഓട്ടുപാത്രങ്ങള്‍, ഇരുമ്പു പാത്രങ്ങള്‍ എന്നിവ പൂര്‍ണമായും കര്‍ത്താവിന് വിശുദ്ധമാണ്. അവ കര്‍ത്താവിന്റെ ഭണ്ഡാകാരത്തില്‍ ചേരണം... അവര്‍ നഗരം കൈയടക്കി. ആബാല വൃദ്ധം സ്ത്രീപുരുഷന്മാരെയും കാളകളെയും ആടുകളെയും കഴുതകളെയും, അങ്ങനെ നഗരത്തില്‍ ഉണ്ടായിരുന്ന എല്ലാറ്റിനെയും അവര്‍ വാളിന് ഇരയാക്കി'' (യേശുവാ 6:16-21).


ദൈവം ഇങ്ങനെ ആജ്ഞാപിച്ചിട്ടുണ്ടെന്നും പറയുന്നു: ''ഉടന്‍ പോയി അമോലികാനെ തകര്‍ക്കുക. അവര്‍ക്കുള്ളതെല്ലാം പാടേ നശിപ്പിക്കുക. ആരെയും ഒഴിവാക്കരുത്. സ്ത്രീപുരുഷന്മാരെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും കാള, ആട്, ഒട്ടകം, കഴുത എന്നിവയെയും കൊല്ലുക'' (1 ശാമുവേല്‍ 15:3). 


''അവരുടെ കണ്‍മുന്നില്‍ വെച്ച് അവരുടെ കുഞ്ഞുങ്ങളെ അടിച്ച് തെറിപ്പിക്കും; അവരുടെ വീടുകള്‍ കൊള്ളയടിക്കും; അവരുടെ ഭാര്യമാര്‍ ബലാത്സംഗം ചെയ്യപ്പെടും'' (യെശയ്യ 13:16). 


''തന്റെ ദൈവത്തെ ധിക്കരിച്ചതുകൊണ്ട് ശമര്യ തന്റെ അപരാധം ചുമക്കണം; അവള്‍ വാളിന്ന് ഇരയാകും. അവരുടെ കുട്ടികളെ നിലത്തടിച്ച് തെറിപ്പിക്കും. അവരുടെ ഗര്‍ഭിണികളെ കുത്തിപ്പിളര്‍ക്കും'' (ഹോശേയ  13:16)

ഇസ്ലാം വിമർശകർക്ക് മറുപടി* *അച്ചായന്മാരുടെ കള്ളത്തരങ്ങൾ* *സ്ത്രീകൾ സ്വർഗ്ഗത്തിൽ നഗ്നം ആരാണെന്ന് പ്രവാചകർ പഠിപ്പിച്ചോ?*

 


ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w


*ഇസ്ലാം വിമർശകർക്ക് മറുപടി*

 *അച്ചായന്മാരുടെ കള്ളത്തരങ്ങൾ*


*സ്ത്രീകൾ സ്വർഗ്ഗത്തിൽ നഗ്നം ആരാണെന്ന് പ്രവാചകർ പഠിപ്പിച്ചോ?*



*ഒരു പാതിരി എഴുതുന്നു*


*നിങ്ങളുടെ അമ്മ പെങ്ങമാരൊക്കെ ഇസ്ലാം സ്വാർഗത്തിൽ ഇങ്ങനെ ആയിരിക്കുമോ* ?



ഹദീസ് മലയാളം - വിഷയം: 

വിജ്ഞാനം


ഉമ്മുസലമ(റ)യില്‍ നിന്ന് നിവേദനം: അവന്‍ പറയുന്നു; ഒരു രാത്രിയില്‍ തിരുമേനി(സ) ഉറക്കില്‍ നിന്ന് ഉണർന്നു. അവിടുന്ന് അരുളി: അല്ലാഹു പരിശുദ്ധന്‍. ഈ രാത്രി എന്തെല്ലാം കുഴപ്പങ്ങളാണ് ഇറക്കപ്പെട്ടിരിക്കുന്നത്! എത്രയെത്ര ഖജനാവുകളാണ് തുറക്കപ്പെട്ടിരിക്കുന്നത്! റൂമുകളില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന സ്ത്രീകളെ നിങ്ങള്‍ വേഗം ഉണര്‍ത്തിക്കൊള്ളുവീന്‍. ഇഹലോകത്തുവെച്ച് വസ്ത്രം ധരിച്ച എത്ര *സ്ത്രീകളാണ്* *പരലോകത്ത് നഗ്നരായിരിക്കാന്‍ പോകുന്നത്* . (ബുഖാരി.1.3.115)



*മറുപടി*


ഹദിസിന്റെ ശരിയായ വാചകം ഇങ്ങനെയാണ്


عَنْ أُمِّ سَلَمَةَ رَضِيَ اللَّهُ عَنْهَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اسْتَيْقَظَ لَيْلَةً فَقَالَ: ((سُبْحَانَ اللَّهِ مَاذَا أُنْزِلَ اللَّيْلَةَ مِنَ الْفِتْنَةِ، مَاذَا أُنْزِلَ مِنَ الْخَزَائِنِ مَنْ يُوقِظُ صَوَاحِبَ الْحُجُرَاتِ، يَا رُبَّ كَاسِيَةٍ فِي الدُّنْيَا عَارِيَةٍ فِي *الآخِرَةِ*)). 


ഇഹലോകത്തുവെച്ച് വസ്ത്രം ധരിച്ച എത്ര *സ്ത്രീകളാണ്* ആഖിറത്തിൽ നഗ്നരായിരിക്കാന്‍ പോകുന്നത്*



*ഇവിടെ ആടമ്പരവസ്ത്രം ധരിച്ചു തിന്മ ചെയ്ത സ്ത്രികൾ നനരകത്തിൽ വസ്ത്രമില്ലാതെ . അതെ ശിക്ഷ അനുഭവിക്കുന്നതാണ് . എന്നാണ് തിരുദൂതർ ഇവിടെ പറയുന്നത്. അത് വിമർശിക്കാൻ എന്താണുള്ളത്. നല്ല സ്ത്രീകളെ പറ്റി അവർ വിവസ്ത്രധാരികൾ ആകും എന്ന് ഹദീസിൽ ഇല്ല* .


ആഖിറം എന്നതിന്ന് വരാനുള്ള ലോകത്തെ പറ്റി പറയുന്ന നാമമാണ്. അതിന് പരലോകമെന്ന്  പറയാറുണ്ട്

ഇനി മലയാളത്തിൽ എന്ത് പേരിട്ടാലും മരണത്തിന് ശേഷമുള്ള അവസ്തയിൽ നരകവാസികളായസ്ത്രീകളെ പറ്റിയാണ് അതിൽ പറയുന്നത്


ചോദ്യം


പരലോകം എന്നാൽ ദൈവരാജ്യം സ്വർഗം എന്നാണോ അർഥം?


മറുപടി

 

മലയാള ഡിക്ഷനറി പരിശോധിച്ചാൽ പരലോകം എന്നതിന്ന് ഇഹലോകത്തിന്റെ ഓപ്പസിറ്റിൽ ഉള്ള ഭാവിലോകം അന്യലോകം എന്ന അർഥത്തിലും പറയാറുണ്ട്

പൊതുവെ അങ്ങനെ നമ്മുടെ നാട്ടിൽ ഉപയോഗിക്കാറുണ്ട്.

അന്ത്യദിനത്തിൽ എന്നും ഇതിനെ പറയാറുണ്ട് . ഹദീസിൽ അൽ ആഖിറ എന്നാണ് ഉപയോഗിച്ചത് . അതിന്ന് സ്വർഗം എന്നല്ല അർഥം .മറിച്ച് ഇഹലോകത്തിൽ അപ്പുറമുള്ള ലോകത്തെ പറ്റി പറയുന്ന അറബി വാചകമാണ്


സ്വർഗ്ഗത്തിൽ  അവർക്ക് പട്ടുവസ്ത്രം ആയിരിക്കും എന്ന് വിശുദ്ധ ഖുർആൻ തന്നെ പഠിപ്പിച്ചതാണ്.



*അസ് ലം പരപ്പനങ്ങാടി*


നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...