Sunday, February 24, 2019

ഇദ്ദയുടെ ഉദ്ദേശം എന്ത് ? ഇദ്ദയുടെ കാലം എത്ര ? ഒന്നു വിശദീകരിച്ചാലും !

*****

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


*******************************************************************************
ഇദ്ദയുടെ ഉദ്ദേശം എന്ത് ? ഇദ്ദയുടെ കാലം എത്ര ? ഒന്നു വിശദീകരിച്ചാലും !
************************************************************************************
⚫ഉത്തരം : ഗർഭാശയം ഭര്ത്താവിന്റെ ബീജത്തിൽ നിന്ന്  ഒഴിവാണെന്നറിയുവാനൊ അല്ലെങ്കിൽ യുക്തി മനസിലാക്കാൻ സാധിക്കാത്തെ  ഒരു നിയമം (തഅബ്ബുദി) എന്ന നിലക്കോ അല്ലെങ്കിൽ ഭര്ത്താവിന്റെ മരണത്തിൽ വ്യസനപ്പെട്ടതിനൊ വേണ്ടി ഭാര്യ കാത്തിരിക്കുന്ന കാലത്തിന്റെ നാമമാണ് ഇദ്ദ എന്നത്.തുഹ്ഫ :8-229
ഇദ്ദയുടെ ഉദ്ദേശ്യം ഇതിൽ നിന്ന് ഗ്രഹിക്കാമല്ലോ.

          ഭർത്താവുമായി സംയോഗത്തിലെർപ്പെട്ട ഭാര്യയെ വിവാഹബന്ധം വേർപ്പെടുത്തപ്പെട്ടാൽ അവൾ ആർത്തവകാരിയായിട്ടുണ്ടെങ്കിൽ അവളുടെ ഇദ്ദ മൂന്ന് ഖുർഅ' (രണ്ട് ആർത്തവത്തിനിടയിലെ ശുദ്ദിയാണ് ഒരു ഖുർഅ' )പൂർത്തിയാവലും അവൾ ആർത്തവകാരിയാകാതിരിക്കുകയോ ആർത്തവത്തിൽ നിരാശപ്പെട്ട പ്രായമെത്തിയവളായിരിക്കുകയൊ ചെയ്താൽ അവളുടെ ഇദ്ദ മൂന്ന് മാസവുമാണ്. ഭർത്താവ് മരണപ്പെട്ടതിനുള്ള ഇദ്ദ നാലു മാസവും പത്ത് ദിവസവുമാകുന്നു.ഈ പറഞ്ഞതെല്ലാം ഗർഭിണിയല്ലാത്തവളുടെ ഇദ്ദയാണ്. ഗർഭിണികളുടെ ഇദ്ദ പ്രസവം കൊണ്ടുമാണ്.

ഫതാവാ നുസ്‌റത്തുൽ അനാം -ഭാഗം:5,ചോദ്യം:937♦

ചോദ്യം : ഒരു സ്ത്രീ ഹജ്ജിന് അപേക്ഷ അയച്ചു.പോകാൻ അനുമതിയും കിട്ടി.ഹജ്ജിന് പുറപ്പെടുന്നതിന്റെ ഒരാഴ്ച്ച മുമ്പ് ആ സ്ത്രീയുടെ ഭർത്താവ് മരണപ്പെട്ടു.എന്നാൽ ആ സ്ത്രീ ഇദ്ദയുടെ കാലത്ത് ഹജ്ജിനു പോകാൻ പാടുണ്ടോ ?  ഇദ്ദ ആചരിക്കാതെ ഹജ്ജിനു പോകുന്നത് തെറ്റാണോ?

ഉത്തരം: പ്രസ്തുത സ്ത്രീ ഇദ്ദ ആച്ചരിക്കൽ നിർബന്ധമാണ്‌. ഇദ്ദ ആചരിക്കാതെ അവൾക്ക്  ഹജ്ജിന് പുറപ്പെടാൻ പാടുള്ളതല്ല തുഹ്ഫ:8-264

ഫതാവാ നുസ് റത്തുൽ അനാം  ഭാഗം:5, ചോദ്യം:770

മൗലാനാ എൻ.കെ ഉസ്താദ്,
മൗലാനാ നജീബുസ്താദ്

************************************************************************************

ഖുര്‍ആന്‍ പരിഭാഷ

***********
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
*************************************************************************
ഖുര്‍ആന്‍ പരിഭാഷ
ഖുര്‍'ആണ് പരിഭാഷയെകുരിച്ചുള്ള അത് എപ്പോള്‍ തുടങ്ങിയതാണ്‌ എന്ന ചോദ്യത്തിന് ശൈഖുനല്‍ മര്‍ഹൂം മുഫ്തി താജുല്‍ ഉലമ ഖുദ് വതുല്‍ മുഹഖിഖീന്‍ സദഖത്തുള്ള മൌലവി(റ)യുടെ ഉത്തരം കാണുക :
************************************************************************************
റോബര്‍ട്ട് എന്നാ ക്രിസ്ത്യാനിയാണ് ഒന്നാമതായി ലത്തീന്‍ ഭാഷയിലേക്ക് ഖുര്‍'ആണ്‍ വിവര്‍ത്തനം ചെയ്തത്. ക്രി: 1543 ലാണ് ഈ പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടത്. അലക്സാണ്ടര്‍ റോസ് എന്ന മറ്റൊരു ക്രിസ്ത്യാനി 1649 ലാണ് ഖുര്‍'ആന്റെ ഇംഗ്ലീഷ് പരിഭാഷ ഒന്നാമതായി തയാറാക്കിയത്.

മുസ്ലിംകളില്‍ നിന്ന് ഒന്നാമതായി ഖുര്‍'ആന്‍ പരിഭാഷ ചെയ്യാന്‍ രംഗത്ത് വന്നത് പാട്ടിയാലയിലെ ഡോ: അബ്ദുല്‍ ഹക്കീ ഖാന്‍ ആണ്, 1905 ലാണ് ഇതു പ്രസിദ്ധപ്പെടുത്തിയത്. ലാഹോറിലെ ഖാദിയാനികളുടെ "അഹമ്മദീയ അന്ജുമന്‍ " വകയായി മൌലവി മുഹമ്മദാലി 1917ലും, മീര്സ ഖിരാത് എന്ന ആള്‍ 1919ലും, മുഹമ്മദ്‌ മര്മെദ്യുക് പിക്താള്‍ 1930ലും ഓരോ ഇംഗ്ലീഷ് പരിഭാഷ രചിച്ചിട്ടുണ്ട്.

ഒന്നാമത്തെ ഉറുദു പരിഭാഷ ഡല്‍ഹിയിലെ ഷാ അബ്ദുല്‍ ഖാദരാന് 1826ല്‍ രചിച്ചത്. ഒന്നാമത്തെ തമിഴ് പരിഭാഷ (30 ഭാഗങ്ങളുടെത്) മൌലവി അബ്ദുല്‍ ഹമീദ് 1943ല്‍ പ്രസിദ്ധീകരിച്ചു.

മലയാള ഭാഷയില്‍ ഒന്നാമതായി ഖുര്‍'ആന്‍ പരിഭാഷപ്പെടുത്തിയത് കണ്ണൂരിലെ മായന്‍ കുട്ടി ഇളയ ആണ്. അറബി മലയാള ലിപിയില്‍ തയ്യാറാക്കിയ ഈ പരിഭാഷ 19- ആം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നത്തെ പണ്ഡിതന്മാരുടെ എതിര്‍പ് കൊണ്ടും ഖുര്‍'ആന്‍ പരിഭാഷപ്പെടുതുന്നത് ഹരാമാനെന്നു അവര്‍ വിധിച്ചത് കൊണ്ടും ഈ പരിഭാഷ കടലില്‍ കെട്ടി താഴ്തെണ്ടി വന്നു. പിന്നീട് മലയാള ലിപിയില്‍ തലശ്ശേരി 'മുസ്ലിം ലിറ്റരേച്ചര്‍ സൊസൈറ്റി' രണ്ടു ജുസുവിന്റെ പരിഭാഷ 1935ല്‍ പ്രസിദ്ധീകരിച്ചു. പണ്ഡിതന്മാരുടെ എതിര്‍പ് മൂലം അതും പരാജയപ്പെട്ടു. ഇതിന്റെ ശേഷമാണ് ഇന്ന് നിലവിലുള്ള മലയാള പരിഭാഷകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത് (കേരള പബ്ലികെശന്‍സ് കൊച്ചി, 1960ല്‍ പ്രസിദ്ധീകരിച്ച "കേരള മുസ്ലിം ഡായരക്ടരി യില്‍ " അബ്ദുല്‍ മജീദ്‌ മരക്കാര്‍ പെരുമ്പാവൂര്‍ എഴുതിയ ലേഖനത്തില്‍ നിന്ന് )

ചുരുക്കത്തില്‍ ഇതര ഭാഷയിലേക്ക് ഖുര്‍'ആന്‍ വിവര്‍ത്തനം ചെയ്യുന്ന ജോലി ക്രിസ്ത്യാനികളാണ് തുടങ്ങി വെച്ചത് അത് ഏകദേശം 400 വര്‍ഷമായി. അവരുടെ പിന്നില്‍ മുസ്ലിംകള്‍ പരിഭാഷപ്പെടുത്താന്‍ തുടങ്ങിയിട്ട് 200 വര്‍ഷത്തില്‍ താഴെയായി. കേരളക്കരയില്‍ ഈ പരിഭാഷ ഭ്രമം പിടികൂടിയിട്റ്റ് 100 വര്‍ഷത്തില്‍. താഴെ ഉള്ള കാലമേ ആയിട്ടുള്ളൂ....

************************************************************************************

മരിച്ചവരുടെ പേരില്‍ ഭക്ഷണം ദാനം ചെയ്യല്‍

**********
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



**************************************************************************
മരിച്ചവരുടെ പേരില്‍ ഭക്ഷണം ദാനം ചെയ്യല്‍
************************************************************************************
ചോദ്യം : "മരിച്ചവരുടെ ചാവടിയന്തിരം കഴിക്കുന്നതിനു ഇസ്ലാമില്‍ വല്ല തെളിവും ഉണ്ടോ.?" എന്നാ ചോദ്യത്തിന് "ഇസ്ലാമില്‍ ഒരാള്‍ ചത്താല്‍ ഒരു സദ്യ ഉണ്ടാക്കാനുള്ള കല്പന ഇല്ല. നബിയോ സ്വഹാബിമാരോ അങ്ങനെ ചെയ്തതായി അത് നിലനിര്‍ത്താന്‍ വാശി ഉള്ളവര്‍ തന്നെ വാദിക്കുന്നില്ല." എന്ന് പ്രബോധനം മാസിക പു:22 , ല:11 , ല്‍ ഒരു ഉത്തരം എഴുതിക്കണ്ടു ഇതിനെ പറ്റി എന്ത് പറയുന്നു..:


ഉത്തരം : " നബിയോ സ്വഹാബിമാരോ അങ്ങനെ ചെയ്തതായി അത് നിലനിര്‍ത്താന്‍ വാശി ഉള്ളവര്‍ തന്നെ വാദിക്കുന്നില്ല." എന്ന് പ്രബോധനം എഴുതിയത് അന്ജതയോ കണ്ണടച് ഇരുട്ടക്കാലോ ആണ്. കാരണം മരണ ദിവസം മുതല്‍ എഴ ദിവസം വരെ മയ്യിതിന്റെ പേരില്‍ ഭക്ഷണം പാകം ചെയ്ത് കൊടുക്കല്‍ സ്വഹാബിമാര്‍ പുണ്യകര്‍മ്മം ആയി ആചരിച്ചിരുന്നു. ഇത് "താവൂസി"(റ)ല്‍ നിന്ന് സ്വഹീഹായി ലഭിച്ചത് ആണെന്ന് "ഇബ്നു ഹജര്‍" (റ) "ഫതാവ"യില്‍ ഉധരിചിട്ടുണ്ട്. ഫതാവയില്‍ തുടരുകയാണ് : 'അവര്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാ പദം' താബിഅ (സ്വഹാബിയുടെ ശിഷ്യന്‍ ) ഉപയോഗിച്ചാല്‍ ഹദീസിന്റെയും ഉസൂളിന്റെയും പണ്ഡിതന്മാരുടെ പക്കല്‍ രണ്ടു അര്‍ഥം ആണ് ഉള്ളത്. റസൂല്‍(സ)യുടെ കാലത്ത് അങ്ങനെ പദിവ് ഉണ്ടായിരുന്നു എന്നും റസൂല്‍(സ) അത് അറിയുകയും അനുവദിക്കുകയും ചെയ്തിരുന്നു എന്നാണു ഒരര്‍ത്ഥം. സ്വഹാബിമാര്‍ ചെയ്തിരുന്നു എന്നതാണ് രണ്ടാമത്തെ അര്‍ഥം. ഈ രണ്ടാം അര്‍ത്ഥത്തിന്റെ വെളിച്ചത്തില്‍ അത് സ്വഹാബാക്കളുടെ ഇജ്മാഅ (സര്‍വ്വ സമ്മതമായ അഭിപ്രായം) ആയി ഉദ്ടരിക്കുന്നതാണ് (ഫതാവ  2-30)

ഒന്ന് കൂടി കാണുക : അബൂ ദര്'രൂരുല്‍ ഗിഫാരി(റ) എന്നാ സ്വഹാബി മരണം ആസന്നമായ സന്ദര്‍ഭത്തില്‍ വസിയ്യത്ത്‌ ചെയ്യുകയാണ്. എന്റെ മയ്യിത്ത് പരിപാലനത്തിന് വരുന്നവര്‍ക്ക് ഈ ആട്ടിനെ അറുത്ത് ഭക്ഷണം പാകം ചെയ്തു കൊടുക്കണം എന്ന്. അത് പ്രകാരം മരണാനന്തരം ആട്ടിനെ അറുത്ത് പാകം ചെയ്യുകയും അബ്ദുല്ലഹിബ്നു മസ്ഉദ് (റ) എന്നാ സ്വഹാഹിയുടെ നെത്രിത്വതില്‍ പതിനാലു പേര്‍ ആ സദ്യയില്‍ പങ്കെടുക്കുകയും ചെയ്തു. ഈ സംഭവം ഇബ്നു ജരീരി ത്വബ്രിയുടെ "താരീഖുല്‍ ഉമമി വല്‍ മുലൂക്" എന്നാ ഗ്രന്ഥം ല്‍ സനാദ് സഹിതം ഉധരിചിട്ടുണ്ട്.

മരിച്ചവരുടെ പേരില്‍ ഭക്ഷണം പാകം ചെയ്തു കൊടുക്കല്‍ സ്വഹാബിമാരുടെ കാലത്ത് നടപ്പുണ്ടായിരുന്നു എന്ന് ഇത് കൊണ്ടെല്ലാം സ്പഷ്ടം ആയി കഴിഞ്ഞു. എന്നിരിക്കെ ഈ ഏര്പാട് ഇതര സമുദായങ്ങളില്‍ നിന്ന് കടന്നു കൂടിയതാണെന്ന് പ്രബോധനം ജല്പിച്ചത് അടിസ്ഥാന രഹിതം എന്ന് തീര്‍ച്ച...

***********************************************************************************

കൂട്ട് പ്രാര്‍ത്ഥന.... എഴുനേൽ കണം എന്നാൽ എന്ത്?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎************************************************************************************
നമസ്കാരാനന്തരം ഉള്ള കൂട്ട് പ്രാര്‍ത്ഥന....
************************************************************************************

ചോദ്യം : നമസ്കാര ശേഷം പ്രാര്‍ത്ഥന നടത്തുന്നതിന് വല്ല തെളിവും ഉണ്ടോ.? നബി(സ) സ്വഹാബികളുമായി നമസ്കരിച്ചതിനു ശേഷം അവിടെ ഇരുന്നു ദു'ആ ഇരക്കുകയും മഅമൂമീങ്ങള്‍ ആമീന്‍ പറഞ്ഞതായും വല്ല ഹദീസിലും ഉണ്ടോ.? സൈനുദ്ധീന്‍ മഖ്ദൂമിന്റെ "ഫത്'ഹുല്‍ മു'ഈനില്‍ " ഇമാമിന് അവന്റെ നമസ്കാര സ്ഥലത്ത് നിന്ന് എഴുനേറ്റു പോവലാണ് ഏറ്റവും ശ്രേഷ്ടത അങ്ങനെ ചെയ്യാത്ത പക്ഷം വലഭാഗം മഅമൂമീങ്ങളെ കൊല്ളെയും ഇടതു ഭാഗം ഖിബ്ല കൊല്ളെയും നേരിടിച് അവിടെ ഇരുന്നു ദു'ആ ഇറക്കണം" എന്ന് പറഞ്ഞിട്ടുണ്ട്. എഴുനേറ്റു പോവലാണ് ശ്രേഷ്ടത എന്ന് പറയുമ്പോള്‍ ഇന്ന് അധിക പേരും അതിനു വിപരീതം പ്രവര്തിക്കുകയല്ലേ..???

ഉത്തരം : ചോദ്യത്തില്‍ പറഞ്ഞത് പ്രകാരം പ്രാര്‍ത്ഥന നടത്തുന്നതിന് തെളിവുകള്‍ ഉണ്ട്. റസൂല്‍(സ) ബഹുവച്ചനതിന്റെ പദങ്ങള്‍ പ്രയോഗിച്ചു കൊണ്ട് നമസ്കാരാനന്തരം സാധാരണയില്‍ ദു'ആ ചെയ്തിരുന്നു എന്ന് അബൂ സ'ഈദില്‍ (റ) ല്‍ നിന്ന് നിവേദനം ചെയ്ത് ഹദീസ് ഇമാം സുയൂതി(റ) ദുര്‍രുള്‍ മന്‍സൂര്‍ 2.36-ല്‍ ഉധരിചിട്ടുണ്ട്. നമസ്കാരാനന്തരം ഇമാം മ'അമൂമീങ്ങളുടെ ഭാഗത്തേക് വലഭാഗം തിരിഞ്ഞു കൊണ്ട് ഇരുന്നിരുന്നു. റസൂല്‍(സ) ന്റെ ശേഷം ഖുലഫഉര്രാഷിദീങ്ങള്‍ അതിനു വിപരീതം പ്രവര്‍ത്തിച്ചതായി അറിയപ്പെട്ടിട്ടില്ല. ഈ ചര്യ (ഹദീസ്) ഇമാം ഇബ്നു ഹജര്‍ (റ) തന്റെ തുഹ്ഫ 2-105ല്‍ പ്രസ്താവിച്ചിട്ടുണ്ട്. "ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചു കൂടുകയും അവരില്‍ ചിലര്‍ ദു'ആ ചെയ്യുകയും മറ്റുള്ളവര്‍ ആമീന്‍ പറയുകയും ആണെങ്കില്‍ അല്ലാഹു അത് സ്വീകരിക്കുക തന്നെ ചെയ്യും" എന്ന് ഹബീബില്‍ മസ്ലാമത്തില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ് ഇമാം ഇബ്നു ഹജരിനില്‍ അസ്ഖലാനി(റ) ഫത്'ഹുല്‍ ബാരി 11-167 ല്‍ ഉധരിചിട്ടുണ്ട്. ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇമാം അവിടെ ഇരുന്നു ദു'ആ ചെയ്യുന്നതും മ'അമൂമീങ്ങള്‍ ആമീന്‍ പറയുന്നതും.

എന്നാല്‍ ഇമാം നമസ്കാരത്തില്‍ നിന്ന് വിരമിചിരിക്കുന്നു എന്ന് പുറത്തു നിന്ന് വരുന്നവര്‍ ഗ്രഹിക്കാന്‍ വേണ്ടി നമസ്കരിച്ച ഉടനെ 'ഖിയാം' ഇമാമിന് ശ്രേഷ്ഠം ആണെന്ന് ഷാഫി'ഈ ഫുഖഹാക്കള്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ പറഞ്ഞ 'ഖിയാമിന്റെ' വിവക്ഷയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. ഇമാം അര്‍ദബീലി(റ) - 'അന്‍വാര്‍ ' 1-165-ല്‍ പറയുന്നു. "ഇമാം നമസ്കാരാനന്തരം മ'അമൂമീങ്ങളെ അഭിമുഖമായി എഴുനേറ്റു നില്‍ക്കല്‍ സുന്നത്താണ്". ഖല്യൂബി 1-175-ല്‍ പറയുന്നു "ഇമാം ഖിബ്ലയില്‍ നിന്ന് തെറ്റലാണ് "ഖിയാം" എന്ന് പ്രയോഗിച്ചവരുടെ ഉദ്ദേശം". ആകയാല്‍ ഇമാം നമസ്കരിച്ച ഉടനെ സ്ഥലം വിടുകയാണ് വേണ്ടതെന്നു ചില ഇബാരതുകളില്‍ നിന്ന് ഊഹിക്കാംഎന്കിലും  ഇബ്നു ഹജരിനില്‍ ഹൈതാമി(റ) ശരഹു ബാ ഫളാല്‍ 1-178-ല്‍ പറഞ്ഞത്, "ദിക്രും ദു;ആയും കഴിഞ്ഞ ഉടനെ സ്ഥലം വിടലാണ് സുന്നത്" എന്നാണു. അതിനാല്‍ സുന്നികളുടെ പ്രവൃത്തി ഫത്'ഹുല്‍ മു'ഈനിനോട് എതിരല്ല. കാരണം ഫത്'ഹുല്‍ മു'ഈനില്‍ പറഞ്ഞ "ഖിയാം" അന്വാരില്‍ പറഞ്ഞത്(എഴുനേറ്റു നിലക്കല്‍) ആകാന്‍ സാധ്യത ഉണ്ട്. എങ്കിലും "ഖിബ്ലയില്‍ നിന്ന് തെറ്റലാണ് ഖിയാമിന്റെ വിവക്ഷ" എന്ന് ഖല'യൂബി പറഞ്ഞ അടിസ്ഥാനത്തിലും, 'ദിക്രും ദു'ആയും കഴിഞ്ഞതില്‍ ശേഷമേ സ്ഥലം വിടാവൂ" എന്ന് ഇബ്നു ഹജര്‍ (റ) പറഞ്ഞതിന്റെ അടിസ്ഥാനത്തിലും ആണ് ഇന്ന് സുന്നികള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ചോദ്യം കര്‍ത്താവ്‌ ഉദ്ദരിച്ച പോലെ ഫത്'ഹുല്‍ മു'ഈനില്‍ പറഞ്ഞ ഖിയാമിന് "സ്ഥലം വിടുക" എന്നാ അര്‍ത്ഥമേ നല്‍കാവൂ എന്നില്ല. അതിന്റെ ഭാഷാര്തവും അതല്ലല്ലോ..


************************************************************************************

മൗലിദ് സാ വ തടാകം വറ്റിയോ മൗലിദ്


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎




ചോദ്യം : നാം ചെറുപ്പം മുതലേ പഠിച്ചു വന്നതും മൗലിദ്‌ കിതാബുകളിലും മറ്റും കാണുന്നതും ആയ നബി ജനനത്തോടനുബന്ധിച്ചുണ്ടായ അത്ഭുതങ്ങളിലെ സാവാ തടാകം വറ്റി എന്ന വിഷയത്തെ പറ്റി വഹ്ഹാബികളുടെ അല്‍ ഇസ്ലാഹില്‍ (ആഗസ്റ്റ്‌ ലക്കം) സാലത്തൂര്‍ അബൂബക്കര്‍ ഫൈസിയുടെ ' തടാകം വറ്റിയതും അനുഗ്രഹമോ?' എന്ന കുറിപ്പാണ് എന്റെ സംശയത്തിനുള്ള കാരണം.
അങ്ങനെ ഒരു സംഭവം തഫ്സീറിലോ ഹദീസിലോ ചരിത്ര ഗ്രന്ഥങ്ങളിലോ ഇല്ലെന്നും മൗലിദുകളില്‍ മാത്രം സ്ഥലം പിടിച്ച നുണക്കഥ ആണെന്നും പറഞ്ഞു കൊണ്ട് ഇനി അങ്ങനെ സംഭവിച്ചിരുന്നു എങ്കില്‍ തന്നെ മനുഷ്യ, പക്ഷി, മൃഗങ്ങള്‍ തുടങ്ങിയ ജീവജാലങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും ഒക്കെ ആവശ്യമായ ഒരു ജലാശയം വറ്റുക മൂലം ഈ ജീവികള്‍ അപകടത്തില്‍ പെട്ട ഒരു മഹാ ദുരന്തത്തെ ലോകാനുഗ്രഹിയായ നബി (സ്വ) യുടെ ജനനവും ആയി ബന്ധിപ്പിക്കുമ്പോള്‍ അത് റസൂലുല്ലാ(സ്വ)നെ ഇകഴ്ത്തുക അല്ലെ?.നിരപരാധികള്‍ ആയ ജീവികളെ നബി ജനന കാരണമായി ശിക്ഷിക്കാന്‍ പടച്ചവന്‍ ഇത്ര ക്രൂരന്‍ ആണോ? തുടങ്ങിയ ചോദ്യങ്ങള്‍ ആണ് ഫൈസി ഉന്നയിക്കുന്നത്.
ഇത് വായിച്ചപ്പോ സ്വാഭാവികമായും ചില സംശയങ്ങള്‍ ഉണ്ടായി.സാവാ എന്നാ പേരില്‍ ഒരു തടാകം ഉണ്ടായിരുന്നോ? ഉണ്ടെങ്കില്‍ എവിടെ? ഏതു സ്ഥലത്ത്? അതിനു പരിസരത് ജനങ്ങള്‍ താമസിക്കുകയും തോട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നോ? പിന്നീട് നബി(സ്വ) ജനന വേളയില്‍ അതിന്റെ വെള്ളം വറ്റിയതാണോ? ആണെങ്കില്‍ ശേഷമുള്ള കാലങ്ങളില്‍ അത് നിറഞ്ഞോ? അല്ല ഇന്നും അതേ സ്ഥിതിയില്‍ നില നില്‍ക്കുന്നോ? ഇതിനുള്ള നിവാരണം ബുല്‍ബുല്‍ നല്‍കും എന്ന് പ്രതീക്ഷിക്കുന്നു ( കെ.എ മിഖ്ദാദ് - മംഗലാപുരം)
നിവാരണം: ഇതേ പംക്തിയില്‍ മുമ്പ് വ്യക്തമാക്കിയിട്ടുള്ളത് പോലെ നബി(സ്വ)യുടെ തിരുപ്പിറവിയുടെ നാളിലും രാത്രിയിലും പല അത്ഭുത സംഭവങ്ങളും നടന്നിട്ടുള്ളത് ചരിത്ര പ്രസിദ്ധമാണ്. ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങളിലെല്ലാം അത്തരം സംഭവങ്ങള്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. അമുസ്ലിം ചരിത്രകാരന്മാര്‍ ആകട്ടെ ഇതൊന്നും സ്ഥിരീകരിക്കാന്‍ സാധ്യതയും ഇല്ലല്ലോ. അവരുടെ ചരിത്രാന്വേഷണത്തില്‍ ഇത്തരം സംഭവങ്ങള്‍ സംബന്ധിച്ച വിവരം ലഭിച്ചാല്‍ തന്നെ അവ യാദൃശ്ചികമായി ഉണ്ടായ ചില സംഭവങ്ങള്‍ എന്നതില്‍ ഉപരി നബി (സ്വ) തങ്ങളുടെ ജനനവുമായി അവരതിനെ ബന്ധപ്പെടുത്താന്‍ ഇടയില്ല. ചരിത്രത്തെ ചോദ്യം ചെയ്യുന്നതും അതിലെ ഓരോ സംഭവങ്ങള്‍ക്കും അനിഷേധ്യ പ്രമാണങ്ങള്‍ തന്നെ ലഭിക്കണം എന്ന് ശാഠ്യം പിടിക്കുന്നതും ഗുരുതരമായ ഭവിഷ്യത്തുകള്‍ സൃഷ്ടിച്ചേക്കാന്‍ ഇടയുണ്ട്. ചരിത്ര അവബോധം ഉള്ളവര്‍ അങ്ങനെ ചെയ്യുകയില്ല തന്നെ.
എന്നാല്‍ മൗലിദ്‌ കര്‍മ്മത്തോടുള്ള വിരോധം എല്ലാ മൗലിദ്‌ ഗ്രന്ധങ്ങളോടും അത് രചിക്കുകയും വായിക്കുകയും ചെയ്യുന്ന എല്ലാവരോടും ഉള്ള അരിഷമായി തീര്‍ന്ന ചിലര്‍ മൗലിദ്‌ ഗ്രന്ഥങ്ങളില്‍ ഉള്ള എല്ലാ ചരിത്ര സംഭവങ്ങളെയും നിഷേധിക്കുവാനും കെട്ട് കഥകള്‍ എന്ന് മുദ്ര അടിക്കുവാനും ധൃഷ്ടര്‍ ആയിരിക്കുകയാണ്. ഇതിന്റെ ഭാഗമാണു താങ്കളുടെ സംശയത്തില്‍ ഉന്നയിച്ച വഹ്ഹാബീ പ്രസിദ്ധീകരണത്തിലെ നിഷേധവും. വിവരം കെട്ട ചിലര്‍ എന്തെങ്കിലും സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി പുതുതായി വഹ്ഹാബിസത്തില്‍ ചേക്കേറാന്‍ ഇടയായാല്‍ അവരുടെ നിഷേധവും പരിഹാസവും എല്ലാ അതിരുകളും ഭേദിക്കുന്ന തരത്തില്‍ ആയിരിക്കും. പുതിയ താവളത്തില്‍ തങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കാന്‍ ഇത് ആവശ്യമാണെന്ന് അവര്‍ക്ക് തോന്നുന്നതാണ് കാരണം.
തിരു ജനന വേളയില്‍ പഴയ പേര്‍ഷ്യന്‍ പ്രദേശത്ത് അസാധാരണമായ പല ദൃഷ്ടാന്തങ്ങളും വെളിപ്പെട്ടത് അനിഷേധ്യമാണ്. നബി (സ്വ) തങ്ങളുടെ ദീനിനെ അല്ലാഹു ശക്തിപ്പെടുത്തുമ്പോള്‍ അന്നത്തെ ലോക ഭരണത്തിന്റെ സാരഥ്യം വഹിച്ചിരുന്ന പേര്‍ഷ്യന്‍ - റോമന്‍ സാമ്രാജ്യത്വ ശക്തികള്‍ തകര്‍ന്നടിയും എന്നതിന്റെ സൂചന ആയിരുന്നു അവ. കടുത്ത ബഹുദൈവ വിശ്വാസികളും അഗ്നി പൂജകരും ആയിരുന്ന പേര്‍ഷ്യക്കാര്‍ വസിച്ചിരുന്ന മണ്ണിലാണ് അവരെ നടുക്കി കളഞ്ഞ പലതും സംഭവിച്ചത്. ഇരുപത്തി രണ്ടു പടിപ്പുരകള്‍ ഉണ്ടായിരുന്ന കിസ്രാ യുടെ കൊട്ടാരത്തിന് വിള്ളല്‍ ഉണ്ടാകുകയും പതിനാലു പടിപ്പുരകള്‍ ഒന്നിച്ചു തകര്‍ന്നു വീഴുകയും ചെയ്തത് ചരിത്ര പ്രസിദ്ധമാണ്. അന്നത്തെ പേര്‍ഷ്യന്‍ ചക്രവര്‍ത്തി അനൂ ശര്‍വാന്‍ ഇതിന്റെ നിമിത്തങ്ങളെ അന്വേഷിച്ചു പണ്ഡി തന്മാരെയും ജ്യോത്സ്യന്മാരെയും മറ്റും വിളിച്ചു കൂട്ടുകയും ഇനി പതിനാലു ചക്രവര്‍ത്തിമാര്‍ മാത്രം മാറി മാറി ഭരണ സാരഥ്യം വഹിക്കുന്നതിനു പുറകില്‍ പേര്‍ഷ്യന്‍ ഭരണകൂടം തന്നെ തൂത്തെറിയപ്പെടും എന്നാണു ഇതിന്റെ സൂചന എന്ന് വ്യാഖ്യാനം ലഭിക്കുകയും അത് പോലെ സംഭവിക്കുകയും ചെയ്തത് പേര്‍ഷ്യയുടെ ഭരണ ചരിത്രം പഠിക്കുന്ന ഏവര്‍ക്കും ബോധ്യപ്പെടുന്ന പരമാർത്ഥമാണ്.
ഇത് പോലൊരു സംഭവം ആണ് സാവ : പ്രദേശത്തെ ഭീമാകാരമായ തടാകം ഒരിറ്റു ജലം ഇല്ലാതെ വറ്റി വരണ്ടുവെന്നത്. അന്നത്തെ പേര്‍ഷ്യയുടെ - ഇന്നത്തെ ഇറാന്റെ - ഭൂമിയില്‍ ഹമദാന്റെയും ഖുമ്മിന്റെയും ഇടയ്ക്കായിരുന്നു ഈ തടാകം. നല്ല നീളവും വീതിയുമുള്ള ഒരു വലിയ തടാകം ആയിരുന്നു അത്. ഈ തടാകത്തിനു ചുറ്റും ചര്‍ച്ചുകളും ആരാധനാലയങ്ങളും ഉണ്ടായിരുന്നു. ഇതാണ് ഒരു രാത്രിയില്‍ വറ്റി വരണ്ടത്.!ശേഷം അതില്‍ വെള്ളം ഉണ്ടായിട്ടില്ല. ഈ തടാകം നിന്നിരുന്ന സ്ഥലം അടക്കമാണ് പിന്നീട് 'സാവ' എന്ന പേരില്‍ വലിയ പട്ടണം നിര്‍മിക്കപ്പെട്ടത്. ഇറാനിലെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് പ്രസിദ്ധമായ നഗരമാണ് ഹമദാന്‍. ഇറാന്റെ തലസ്ഥാന നഗരിയായ ടെഹ്റാന്റെ തെക്ക് കിഴക്കന്‍ ഭാഗത്തെ പുരാതന നഗരമാണ് റയ്യ്‌. ഈ രണ്ടു നഗരങ്ങള്‍ക്കും ഇടയിലാണ് സാവാ പട്ടണം സ്ഥിതി ചെയ്യുന്നത്. റയ്യിനും സാവയ്ക്കുമിടയില്‍ ഉദ്ദേശം 170 കിലോ മീറ്റര്‍ ദൂരമുണ്ട്.(താരീഖുല്‍ ഖമീസ് 1 -227 ), (ഹാശിയതുല്‍ ബാജൂരി - ശര്‍ഹുല്‍ അസ്ഹരി പേജ് 36 എന്നിവ നോക്കുക ).
നബി(സ്വ) തങ്ങളുടെ ജനന കാലത്ത് ശാമില്‍ പ്രസിദ്ധരായ രണ്ടു ജ്യോത്സ്യന്മാര്‍ ഉണ്ടായിരുന്നു. സത്വീഹും ശഖ്‌ഖ്‌ഉം .ഇവരുടെ അത്യത്ഭുതകരമായ പല പ്രവചനങ്ങളും അവയുടെ പുലര്‍ച്ചയും ചരിത്രത്തില്‍ സുദീര്‍ഘമായി വിവരിക്കപ്പെട്ടിട്ടുണ്ട്. നൂറ്റാണ്ടുകളോളം ജീവിച്ച ഇവര്‍ രണ്ടു പേരും നബി (സ്വ) തങ്ങളുടെ ജനനത്തെക്കുറിച്ചും ആഗമനത്തെക്കുറിച്ചും പ്രവചിച്ചിരുന്നു. തിരുജനന വേളയില്‍ പേര്‍ഷ്യയില്‍ വെളിപ്പെട്ട അസാധാരണ സംഭവങ്ങളുടെ നിജസ്ഥിതി അറിയാന്‍ ചക്രവര്‍ത്തി പറഞ്ഞയച്ച ദൂതന്മാരോട് ഇവര്‍ ഇരുവരും ഒരേ വിധം പ്രതികരിച്ചത് ചരിത്ര ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇരുവരുടെ പ്രവചനത്തിലും സാവയിലെ തടാകം വറ്റുന്ന കാര്യം പരാമര്‍ശിച്ചിട്ടുണ്ട്.ഹാഫിള് ഇബ്നു അസാക്കിര്‍ (റ), ഹാഫിള് ഖറാഇതീ(റ) എന്നീ ഹദീസ് പണ്ഡിതന്മാര്‍ ഇത് നിവേദനം ചെയ്തിട്ടുണ്ട്. പ്രസിദ്ധ ചരിത്ര പണ്ഡിതനായ അല്ലാമ ഇബ്നു കസീര്‍(റ) തന്റെ അല്‍ ബിദായ വന്നിഹായയിലും( 2 -347 -351) ഈ സംഭവങ്ങള്‍ എല്ലാം ഉദ്ധരിച്ചിട്ടുണ്ട്. ഇതെല്ലാം അടിസ്ഥാനം ആക്കിയാണ് നബി (സ്വ) തങ്ങളുടെ ജനന സമയത്ത് നടന്ന അത്ഭുത സംഭവങ്ങള്‍ മൗലിദ്‌ ഗ്രന്ഥങ്ങളിലും അഹ്ലുസ്സുന്നത്തിന്റെ ചരിത്ര പുസ്തകങ്ങളിലും എല്ലാം രേഖപ്പെടുത്തിയിട്ടുള്ളത്. സംശയതിലുദ്ധരിച്ച വഹ്ഹാബികള്‍ ഈ ചരിത്ര ഗ്രന്ഥങ്ങള്‍ ഒന്നും വായിച്ചു കാണില്ല. നിഷേധിക്കാന്‍ വായനയുടെ ആവശ്യം ഇല്ലല്ലോ. വായ മാത്രം മതി.
ആദ്, സമൂദ് വിഭാവങ്ങളും ഫിര്‍ഔന്‍ - ഹാമാന്‍ - കാറൂന്‍ പ്രഭ്രുതികളും ലൂത്ത് നബി(അ)യുടെ ജനതയും നശിപ്പിക്കപ്പട്ടപ്പോള്‍ അവര്‍ക്കും ആ പ്രദേശങ്ങളിലെ നൂറു നൂറായിരം ജീവ ജാലങ്ങള്‍ക്കും സംഭവിച്ച ദുരിതങ്ങളേയും നാശ നഷ്ടങ്ങളെയും റഹ്മാനായ (തുല്യത ഇല്ലാത്ത അനുഗ്രഹ ദാതാവ്) അല്ലാഹുവിന്റെ പ്രവര്‍ത്തിയായി നീതീകരിക്കാന്‍ കഴിയില്ലേ? തീര്‍ച്ചയായും കഴിയും. എങ്കില്‍ അഗ്നി പൂജ കൊണ്ട് അല്ലാഹുവിനെ ധിക്കരിച്ചും നന്ദി കെട്ടും ഇതര ജീവ ജാലങ്ങള്‍ അടക്കമുള്ള സൃഷ്ടികള്‍ക്ക് ഉണ്ടായിരിക്കാവുന്ന കഷ്ട നഷ്ടങ്ങളെ ലോകാനുഗ്രഹിയായ നബി (സ്വ) യോടും അപ്രകാരം ബന്ധപ്പെടുത്തി നീതീകരിക്കാവുന്നതാണല്ലോ. സുനാമി പോലുള്ള ദുരന്തങ്ങളില്‍ നിരപരാധികളായ ജീവികളെ ശിക്ഷിക്കുകയും കൊന്നൊടുക്കുകയും ചെയ്ത പടച്ചവന്‍ ക്രൂരന്‍ അല്ലെങ്കില്‍ സാവ: തടാകം അസാധാരണമായി വറ്റിച്ച പടച്ചവനും തീര്‍ച്ചയായും ക്രൂരന്‍ അല്ല.! അല്ലാഹുവിനെയും അവന്റെ ഗുണങ്ങളെയും പ്രവർത്തികളെയും സംബന്ധിച്ച ശരിയായ ഈമാന്‍ ഇത്തരം വഹ്ഹാബീ ഫൈസിമാര്‍ക്കും അവരുടെ പ്രചാരകര്‍ക്കും ഇല്ലാത്തതാണ് ഇങ്ങനെയൊക്കെ പ്രശ്നം ഉന്നയിക്കാന്‍ കാരണം.
_മൗലാനാ നജീബ് ഉസ്താദിന്റെ നിവാരണം പംക്തി - ബുൽബുൽ മാസിക_

Saturday, February 23, 2019

ഖബറിന്ന് പട്ട്ഹംസ (റ) വിന്റെ ഖബ് റിന്നു മുകളിലും പട്ട് വസ്ത്രം വിരിച്ചിരുന്നു

**ഹംസ (റ) വിന്റെ ഖബ് റിന്നു മുകളിലും പട്ട് വസ്ത്രം വിരിച്ചിരുന്നു**
<<<<<<<<<>>>>>>>>>>>>>>
മഹാനായ "സയ്യിദുശ്ശുഹദാഇ ഹംസ (റ)" വിന്റെ ഖബ് റിന്നു മുകളില്‍ പെട്ടി വെച്ച് പട്ടു വസ്ത്രം വിരിച്ചിരുന്നുവെന്നും ആ പട്ടു വസ്ത്രം നബി(സ്വ)യുടെ ഖബ് റുശ്ശരീഫിന്റെ മുകളില്‍ ഇട്ടിരുന്ന പട്ടു വസ്ത്രം പുതുക്കി വിരിക്കുന്ന സമയത്ത് പഴയത് ഹംസ(റ)വിന്റെ ഖബ് റിന്നു മുകളില്‍ കൊണ്ടു പോയി വിരിക്കാറായിരുന്നുവെന്നും ഹംസ(റ) വിന്റെ ജാറത്തിന്റെ പഴയ ഫോട്ടോ സഹിതം സൗദീ ഭരണകൂടറ്ഋതിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഹിജ് റ: 1380.ല്‍ മരണപ്പെട്ട "അഹ് മദ് യാസീന്‍ അല്‍ മദനി" എന്ന പണ്ഡിതന്‍ രചിച്ച "താരീഖു മ ആലിമില്‍ മദീനത്തില്‍ മുനവ്വറ ഖദീമന്‍ വ ഹദീസന്‍" എന്ന ഗ്രന്ഥത്തില്‍ പേജ്: 189. ല്‍ ബോധ്യപ്പെടുത്തിത്തരുന്നു !.  പക്ഷെ അടിക്കുറിപ്പുകാരന്‍ അങ്ങിനെ ജാറം ഉണ്ടാക്കല്‍ ശിര്‍ക്കിന്റെ വസീലയാണെന്നും ഹറാമാനെന്നും പൊളീക്കല്‍ നിര്‍ബന്ധമാണെന്നും കുറിച്ചിട്ടുണ്ടെന്നതും വിസ്മരിക്കാവതല്ല. !!.
<<<<<<<<<>>>>>>>>>>>>
**അബൂ യാസീന്‍ അഹ്സനി-ചെറുശോല**
ahsani313@gmail.com
.........................
Posted: 23-2-2019 (Saturday)

https://www.facebook.com/777959305671074/posts/1485449788255352?sfns=mo



ശരീഅത് മുറുകെ പിടിക്കാൻ ആഹ്വാനം ചെയ്ത ഗുരുശ്രേഷ്ഠർ* .

 📚 *ശൈഖ് രിഫാഈ(റ);*   *ശരീഅത് മുറുകെ പിടിക്കാൻ ആഹ്വാനം ചെയ്ത ഗുരുശ്രേഷ്ഠർ* . ✍️  _അഷ്റഫ് സഖാഫി പള്ളിപ്പുറം_  _____________________ പൊതുവെ വ...