Monday, October 1, 2018

ഇസ്തിഗാസ യാ മുഹമ്മദ്

http://proofsofahunni.blogspot.com/2015/02/ya-muhammed-full.html http://proofsofahunni.blogspot.com/2015/02/ya-muhammed-full.html

ഭവനംഉത്തമ ഭവനം

https://youtu.be/T4iT7HTYt1I 💐💐💐🎤🎥👆
കുടുംബ സംഗമം വിഷയം ഉത്തമ ഭവനം എലംകുളം അബ്ദുറഷീദ് സഖാഫി 💐
N അലി ഉസ്താദ് ഒന്നാം ആണ്ട്  സമ്മേളനം
 പള്ളിക്കുന്ന് അലി ഉസ്താദ് നഗർ കുടുംബിനികൾക്കും വീട്ടുകാർക്കും ഒരു ഉത്തമ ക്ലാസ്💐💐💐
വീട് വെച്ചവരും വീട് വെക്കാൻ ഉദ്ദേശിക്കുന്ന വരും ഒരു വീട്ടിലെ അടുക്കളയിൽ പാലിക്കേണ്ട മര്യാദകൾ വീട്ടിലെ സ്ത്രീകൾ അറിയേണ്ട വിഷയങ്ങൾ ചെറിയ കുട്ടികൾ വീട്ടിലുള്ളവർ പരിസരം വൃത്തിയാക്കേണ്ട വിഷയങ്ങൾ വീട്ടിൽ നിന്ന് പുറത്തു പോകുമ്പോൾ വീട്ടിൽ തിരിച്ചെത്തുമ്പോൾ വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ വീട്ടിലെ കന്നിമൂലയുടെ പ്രശ്നം പറയുന്നവർ എന്നിങ്ങനെ അനവധി ചോദ്യങ്ങൾക്ക് ഉത്തമമായ ഒരു ക്ലാസ്സ് ഇതാ മനോഹരമായ ഒരു ക്ലാസ് ഉസ്താദ് അബ്ദുൽറഷീദ് സഖാഫി ഏലംകുളം

ഖുർആൻ പരിഭാഷയിൽ തട്ടി വീണ്ജാഹിദ് മൗലവിമാർ

ഖുർആൻ പരിഭാഷയിൽ തട്ടി വീണ് മുജാഹിദ് മൗലവിമാർ!
ഖുർആൻ പരിഭാഷയിൽ തട്ടി വീണ് മുജാഹിദ് മൗലവിമാർ-ഹുസൈൻ സലഫി ,സകരിയ്യ സലാഹി, ലബ്ബ മൗലവി!
https://youtu.be/xCNeK9Zwpy8
പ്രാമാണികരായ  മുഫസ്സിറുകളുടെ തഫ്സീറുകൾ നോക്കി ഖുറാനെ മനസ്സിലാക്കുന്നിടത്തോളം കാലം നിങ്ങൾ തീവ്രവാദത്തിലേക്  എത്തിച്ചേരില്ല, ഖുർആൻ തഫ്സീറുകളടിസ്ഥാനമാക്കിയേ മനസ്സിലാക്കാവൂ, ഹുസ്സൈൻ സലഫി, സകരിയ  സലാഹി, ലബ്ബ മൗലവി  തുടങ്ങിയ മുജാഹിദു നേതാക്കളുടെ ശബ്ദരേഖ കേൾക്കുക

ഖുർആനിന്റെ ഭാഷയായ അറബി പഠിച്ചാൽ ഖുർആൻ  മനസ്സിലാകില്ല ആണെങ്കിൽ അറബികൾക്ക് ഖുർആൻ തിരിയണമായിരുന്നു എന്ന് ഹുസ്സൈൻ സലഫി

പരിഭാഷ നോക്കിയാൽ ഖുർആൻ മനസ്സിലാകില്ല, പരിഭാഷകന് മനസ്സിലായത് മാത്രമേ അതിലുണ്ടാകു എന്ന് സകരിയ സലാഹി

ഖുർആനിനെ ഒരാൾ സ്വന്തമായി വ്യാഖ്യാനിച്ചു അത് സത്യമാണ് എങ്കിൽ പോലും അവൻ നരകത്തിലേക് എന്ന് സഹീഹായ ഹദീസ് ഉദ്ധരിച്ചു കൊണ്ട്, മുൻഗാമികളായ മുഫസ്സിറുകൾ വ്യാഖ്യാനിച്ച പോലെ മാത്രമേ ഖുറാനെ വ്യാഖ്യാനിക്കാൻ പാടുള്ളു എന്ന് ലബ്ബ മൗലവി

ഇസ്തിഗാസക്ക്_തെളിവ്_ചോദിക്കുന്നരോട്_സകരിയ്യയുടെ_ഉഗ്രൻ_മറുപടി_എല്ലാ_മുജാഹിദും_പഠിച്ചുവെച്ചോളൂ

ശിർക്കാണ് എന്ന് പറയുന്നതിനാണ് തെളിവ് കൊണ്ടുവരേണ്ടതെന്ന് മുജാഹിദ് നേതാവ് സകരിയ്യ സലാഹി...!
👇👇👇👁👁👁
https://youtu.be/Nq3qNRENvSw

🔵🔴🔷🔵🔴🔷🔵🔴
*ഇസ്തിഗാസക്ക്_തെളിവ്_ചോദിക്കുന്നരോട്_സകരിയ്യയുടെ_ഉഗ്രൻ_മറുപടി_എല്ലാ_മുജാഹിദും_പഠിച്ചുവെച്ചോളൂ*

*ഒരു_കാര്യം_ശിർക്കല്ലാ_എന്ന്_പറയാൻ_തെളിവ്_വേണ്ട_ശിർക്കാണ്_എന്ന്_പറയാനാണ്_തെളിവ്_വേണ്ടത്*

*ഇന്ന് മുതൽ, ഇസ്തിഗാസ നടത്തുന്ന സുന്നികളോട് തെളിവുകൾ ചോദിക്കുന്നതിന് മുമ്പ് സ്വന്തം മൗലവി പറയുന്നത് ശെരിക്കൊന്ന് കേൾക്കുക*

*സുന്നികൾ അല്ലാഹുവിന്റെ അടിമകാളെന്നും മഹാന്മാരാണെന്നും വിശ്വസിച്ച് മുഅ'ജിസത്തിന്റെയും കറാമത്തിന്റെയും അടിസ്ഥാനത്തിൽ മണ്മറഞ്ഞ മഹത്തുക്കളോട് സഹായം തേടുന്നത് ശിർക്കാണെന്ന് തെളിയിക്കേണ്ടത് മുജാഹിദീങ്ങളാണ്*

*ഏതെങ്കിലും_ഒരു_ആയത്തിലോ_സ്വഹീഹായ_ഹദീസിലോ_അല്ലാഹുവിന്റെ_അടിമകളെന്നും_മഹാന്മാരാണെന്നുംവിശ്വസിച്ച് #_മുഅജിസത്തിന്റെയും_കറാമത്തിന്റെയും_അടിസ്ഥാനത്തിൽ_മണ്മറഞ്ഞ_മഹത്തുക്കളോട്_സഹായം_തേടുന്നത് *ശിർക്കാണെന്ന് പറഞ്ഞിട്ടുണ്ടോ_വഹാബികളെ....? ഉണ്ടെങ്കിൽ കൊണ്ട് വരൂ*

Sunday, September 30, 2018

സ്ത്രീ പള്ളി പ്രവേശനം പൂര്‍വകാല വഹാബീ വീക്ഷണം പരിശോധിക്കാം.

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚


സ്ത്രീ പള്ളി പ്രവേശനം പൂര്‍വകാല വഹാബീ വീക്ഷണം പരിശോധിക്കാം.
1⃣. “സ്ത്രീകള്‍ക്ക് അവരുടെ വീട്ടില്‍ വെച്ച് നിസ്കരിക്കലാണ് ഉത്തമം. അവര്‍ക്കതിലാണ് കൂടുതല്‍ പ്രതിഫലം” പ്രബോധനം പു.6, ല. 11-16-1951).

2⃣. “സ്ത്രീകളുടെ ഉത്തമമായ പള്ളി അവരുടെ ഗൃഹാന്തര്‍ഭാഗമാണ്” പ്രബോധനം. പു.23, ല.7).

3⃣. “നബി(സ്വ)യുടെ പത്നിമാര്‍ ഇഅ്തികാഫി(ഭജന ഇരുത്തം)നിരുന്നത് മസ്ജിദുന്നബവിയിലായിരുന്നില്ല. തങ്ങളുടെ മുറികളിലായിരുന്നു. തിരുമേനിയുടെ പത്നിമാരില്‍ എല്ലാവരുടെയും മുറികള്‍ മസ്ജിദുന്നബവിയുടെ പാര്‍ശ്വങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. എല്ലാവരുടെയും വാതിലുകള്‍ പള്ളിയിലേക്ക് തുറക്കുന്നതായിരുന്നു. നബി(സ്വ)ഏത് പത്നിമാരോടൊപ്പം താമസിച്ചാലും അവിടെ നിന്ന് നേരിട്ട് പള്ളിയിലേക്ക് പ്രവേശിക്കാമായിരുന്നു. അതിനാല്‍ നബി പത്നിമാര്‍ക്ക് പള്ളിയുടെ അകത്തേക്ക് വരേണ്ട ആവശ്യമുണ്ടായിരുന്നില്ല. അതുപോലെ സ്ത്രീകളുടെ ഇഅ്തി കാഫ് പള്ളിയിലായിരിക്കുകയില്ല, വീടുകളിലായിരിക്കും. അങ്ങനെ നബി(സ്വ)യുടെ പത്നിമാരും റമളാനിലെ അവസാനത്തെ പത്ത് നാളുകളില്‍ താന്താങ്ങളുടെ മുറികളില്‍ ഇഅ്തികാഫ് ഇരുന്നിരുന്നു” (അബുല്‍ അഅ്ലാ മൌദൂദി; പ്രബോധനം വാരിക, പു.20, ല.14, പേ.3, 31-5-1986).

4⃣. “ജിഹാദ്, ജുമുഅഃ, ജമാഅത് നിസ്കാരങ്ങള്‍ തുടങ്ങി പുരുഷന് പ്രതിഫലങ്ങള്‍ വാരിക്കൂട്ടാനുള്ള അവസരങ്ങളെമ്പാടുമുണ്ടെന്നും സ്ത്രീക്ക് അതില്ലെന്നും പരാതിപ്പെട്ട വനിതക്ക് നബി(സ്വ) നല്‍കിയ മറുപടിയാണവള്‍ ഓര്‍ക്കുക. പ്രവാചകന്‍ പറഞ്ഞു: ഭര്‍ത്താവിനോടുള്ള സ്ത്രീയുടെ നല്ല പെരുമാറ്റം അവയ്ക്കൊക്കെ പകരം നില്‍ക്കും” (ആരാമം - 1996, പു.13, ലക്കം.3, പേ.48).

5⃣. “സ്ത്രീകള്‍ പള്ളിയില്‍ വെച്ചു നിസ്കരിക്കുന്നതിലേറെ ഉത്തമം അവര്‍ വീട്ടില്‍വെച്ചു നിസ്കരിക്കലാണ്. പിന്നെന്തിനാണവര്‍ ഉത്തമമായത് ഉപേക്ഷിച്ച് അതല്ലാത്തതിന് മുതിരുന്നു.” സ്ത്രീകളുടെ നിസ്കാരം രഹസ്യമാക്കുന്നതും രഹസ്യം കര്‍ക്കശമാക്കുന്നതും അവര്‍ക്ക് നല്ലതാണ്. ഇത് നിസ്കാര വിശുദ്ധിയെ പരിശുദ്ധമാക്കുന്നു (അഖ്ബാര്‍).

6⃣. “ജുമുഅഃ ജമാഅത്തുകള്‍ക്കും ഇത് ബാധകമാണെങ്കിലും സ്ത്രീകള്‍ അവയില്‍ പങ്കെടുക്കുന്നത് നബി(സ്വ)നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്നു കാണിക്കുന്ന ഹദീസുകളുണ്ട്”(മാധ്യമം 97, ഫെബ്രുവരി 7).

7⃣. “സ്ത്രീകള്‍ക്ക് ഉത്തമം സ്വന്തം വീടുകളാണെന്ന് പറഞ്ഞുകൊണ്ട് അവരുടെ പള്ളിപ്രവേശനം നബി(സ്വ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ശരിയാണ് നബി(സ്വ) പ്രോത്സാഹിപ്പിച്ചിട്ടില്ല” (മാധ്യമം 97, ഫെബ്രുവരി 7).

8⃣. “കോഴിക്കോട് നഗരത്തിലെ ഒരു പ്രധാന പള്ളിയില്‍ നിന്ന് ബലിപെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ സ്ത്രീകളുടെ ചിത്രം സ്ഥലത്തെ ഒരു പ്രധാന പത്രം പ്രസിദ്ധീകരിച്ചിരുന്നു. അത് കണ്ടപ്പോള്‍ നടുങ്ങിപ്പോയി. മതബോധമുള്ള ഏതൊരു മുസ്ലിമിന്റെയും മനഃസാക്ഷിയെ വ്രണപ്പെടുത്തുന്ന ചിത്രം. അണിഞ്ഞൊരുങ്ങി ഫാഷന്‍ പരേഡിനിറങ്ങിയ അത്യാധുനിക മഹിളകളാണെന്നേ തോന്നൂ.
പള്ളിയില്‍ കയറി ദൈവപ്രാര്‍ഥനയും നടത്തി ഒരു സരോപദേശ പ്രസംഗവും കേട്ട് പുറത്തിറങ്ങുന്ന ഭക്തകളുടെ ഒരു കോലം! ഇങ്ങനെയാണെങ്കില്‍ അവരെന്തിനു പള്ളിയില്‍ വരുന്നു. തനിക്കേറ്റവും വിലപ്പെട്ടതും മഹത്തായതും അല്ലാഹുവാണെന്നും താന്‍ അവന്റെ കല്‍പനയനുസരിച്ച് ജീവിക്കണമെന്നും പലവട്ടം പ്രതിജ്ഞ ചെയ്ത് ഭക്ത പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴേക്ക് എങ്ങനെ മോഡേണ്‍ ഏജ് ലേഡിയായി മാറുന്നുവെന്നതാണ് മനസ്സിലാക്കാന്‍ കഴിയാത്തത്” (അല്‍മനാര്‍, പു.25, ല.3).

9⃣. “ജുമുഅഃയെ സംബന്ധിച്ച നിര്‍ബന്ധകല്‍പന കുട്ടികള്‍, രോഗികള്‍, യാത്രക്കാര്‍, സ്ത്രീ കള്‍ എന്നീ നാല് കൂട്ടര്‍ക്ക് ബാധകമല്ലെന്ന് റസൂലുല്ലാഹി(സ്വ) പറഞ്ഞതായി തെളിയുമ്പോള്‍ ആ ഹദീസ് ഖുര്‍ആനിനെതിരാണെന്ന് പറയല്‍ നബി(സ്വ)യെ ധിക്കരിക്കലാണ്” (അല്‍മനാര്‍. പു.4, ല.10).

1⃣0⃣. “മാന്യവായനക്കാരെ, നിങ്ങള്‍ സംശയിക്കേണ്ട, ആ ഹദീസില്‍ (സ്ത്രീകളെ) പള്ളിയിലേക്കയക്കുന്ന കാര്യം പറഞ്ഞിട്ടില്ല” (അല്‍മനാര്‍. പു.4, ല.5). സുന്നതുണ്ടെന്ന വാദം എം.സി.സി. ഇമാമുകളുടെ ഗ്രന്ഥങ്ങളില്‍ നിന്ന് തെളിയിക്കുമോ? (അല്‍മനാര്‍. പു.3, ല.23,24).

1⃣1⃣. “പ്രാമാണികരായ മുഹദ്ദിസുകളുടെയും മുഫസ്സിറുകളുടെയും ധാരാളം വാചകങ്ങള്‍ ഞാന്‍ ഉദ്ധരിച്ചു. സ്ത്രീകള്‍ക്ക് ജുമുഅഃ വുജൂബില്ല എന്നത് ഇസ്ലാമിക ലോകത്ത് ആര്‍ക്കും തന്നെ അഭിപ്രായവ്യത്യാസമില്ലാത്ത വിഷയമാണ് എന്നാണ് ഇമാം ശൌഖാനി, ഇമാം നവവി, ഇമാം ഇബ്നുല്‍ മുന്‍ദിര്‍ ഇബ്നു റുശ്ദ്, ഇമാം സ്വന്‍ആനി, ഇമാം ഇബ്നു ഹസം മുതലായവര്‍ വ്യക്തമാക്കിയതെന്ന് വായനക്കാര്‍ കണ്ടുവല്ലോ!” (ഉമര്‍ മൌലവി, അല്‍മനാര്‍. പു.4, ല.2, 1953 മെയ് 5, പേ.4).

1⃣2⃣. “വളരെ പ്രതിബന്ധങ്ങളുള്ളവരാണവര്‍, ചിലപ്പോള്‍ നിസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ആര്‍ത്തവം ഉണ്ടായെന്ന് വരാം. അത് പള്ളിയില്‍ വെച്ചായാല്‍ പള്ളി വൃത്തികേടാവും എന്നുള്ളത് മാത്രമല്ല. നാണക്കേട് സഹിക്കാന്‍ അവര്‍ക്കു കഴിയുകയുമില്ല. അവര്‍ അത്രയും അബലകളും ചപലകളുമാണ്. (അല്‍മനാര്‍. പു.4, ല.5, 1953 ജൂണ്‍ 20, പേ.4).

1⃣3⃣. വിദ്യ അഭ്യസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു എന്നുള്ളത് ശരി തന്നെ. പള്ളിയിലേക്കയക്കാന്‍ നിര്‍ബന്ധിച്ചു എന്നു പറയുന്നത് സത്യമല്ല (അല്‍മനാര്‍. 1953, ജൂലൈ 5)

1⃣4⃣. …….ജുമുഅഃയും ജമാഅത്തും സ്ത്രീകള്‍ക്ക് നിര്‍ബന്ധമില്ലാത്തതുകൊണ്ട് മാത്രമാണ് അവര്‍ അതില്‍ അനിഷ്ടം ഭാവിച്ചത്. മതത്തില്‍ അത് നിര്‍ബന്ധമാണെങ്കില്‍ ഉമറുല്‍ ഫാറൂഖിനെ പോലുള്ള മഹാന്മാരായ സ്വഹാബികള്‍ അതില്‍ അനിഷ്ടം വെച്ചുകൊണ്ടിരിക്കുമെന്ന് എനിക്ക് വിചാരിക്കാന്‍ കഴിയുന്നില്ല. അവരുടെ ചരിത്രം അറിയുന്ന യാതൊരാള്‍ക്കും അങ്ങനെ വിചാരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. (അല്‍മനാര്‍. പു.4, ല.6, 1953 ജൂലൈ 5, പേ.11).
🚷🚯🚳🚱🔞📵

Saturday, September 29, 2018

ഇസ്തിഗാസ:മരണപ്പെട്ടവർ നിർദ്ദേശം നൽകുമെന്ന് വഹാബി മൗലവി

🔵⚪🔵അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

മരണപ്പെട്ടവർ
നിർദ്ദേശം നൽകുമെന്ന്
വഹാബി മൗലവി !!
➖➖➖➖➖➖➖➖
വഫാതായവർക്ക് ജീവിച്ചിരിക്കുന്നവരുമായി ബന്ധപ്പെടാൻ ഒരു നിലക്കും കഴിയില്ല എന്നാണ് കേരള വഹാബി വിശ്വാസം.മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും തമ്മിൽ ഒരു കണക്ഷനുമില്ലത്രെ!

എന്നല്ല, മരണപ്പെട്ടവരിൽ നിന്ന് വല്ല സഹായവും ലഭിക്കും എന്നൊരാൾ വിശ്വസിച്ചാൽ അവന്റെ കഥ കഴിഞ്ഞു. അവൻ ഇസ്ലാമതത്തിൽ നിന്ന് പുറത്തായി. ഇതാണ് അവരുടെ മതം.

എന്നാൽ,
നബി(സ) വഫാതായി 547 വർഷം കഴിഞ്ഞതിനു ശേഷം നബി (സ)സ്വപ്നത്തിലൂടെ അന്നത്തെ ജീവിച്ചിരിക്കുന്ന രാജാവിനു നിർദ്ദേശം നൽകിയ ചരിത്രം കേട്ടിട്ടുണ്ടോ നിങ്ങൾ? ഇല്ലെങ്കിൽ ഇതാ വായിച്ചോളൂ. വഹാബികൾ തന്നെ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിന്ന്.

" ഹിജ്റാബ്ദം 557 അന്ന് മദീനയുടെ സംരക്ഷണം നൂറുദ്ധീൻ അശ്ശഹീദ് മഹ്മൂദ് സൻകി രാജാവിനായിരുന്നു. വളരെ ധർമ്മനിഷ്ഠയോടെ ജീവിക്കുന്നവനായിരുന്നു അദ്ദേഹം. നിത്യവും തഹജ്ജുദ് നിസ്കരിക്കും. പ്രത്യേകം പ്രാർത്ഥനകളും രാത്രിയിൽ നടത്തും. ഒരു ദിവസം തഹജ്ജുദ് നിസ്കാരം കഴിഞ്ഞ് അദ്ദേഹം അൽപം ഉറങ്ങി.ആ ഉറക്കത്തിൽ പ്രവാചകനെ സ്വപ്നം കണ്ടു. അവിടുന്ന് അദ്ദേഹത്തോട് പറഞ്ഞു: "പിൻഗല വർണമുള്ള ഈ രണ്ടു പേരിൽ നിന്ന് എന്നെ നീ രക്ഷിക്കുക " രണ്ടാളുടെ നേർക്ക് ചൂണ്ടിക്കൊണ്ടാണത്രെ പ്രവാചകൻ അങ്ങനെ പറഞ്ഞതായി അദ്ദേഹം സ്വപ്നം കണ്ടത്.
അദ്ദേഹം (രാജാവ്) ഉണർന്ന ഉടനെ തന്നെ സദ്വൃത്തനായ മന്ത്രി ജമാലുദ്ദീൻ മൗസിലിയുടെ അടുത്തേക്ക് പോയി ഉണ്ടായ സംഭവം വിശദീകരിച്ചു.മന്ത്രി പറഞ്ഞു: ഒട്ടും താമസിക്കാതെ നമുക്ക് മദീനയിലേക്ക് പുറപ്പെടാം. സ്വപ്നദർശനം ആരോടും പറയരുത്.
രാത്രിയിൽ തന്നെ യാത്രക്കുള്ള ഒരുക്കങ്ങൾ ചെയ്തു. രാജാവും മന്ത്രിയും ഏതാനും വ്യക്തികളും മദീനയിലേക്ക് യാത്രയായി.
രാജാവിന്റെ ആഗമനമറിഞ്ഞ് മദീനക്കാർ മുഴുവൻ പള്ളിയിലെത്തി. അവിടെ സന്നിഹിതരായവരോട് മന്ത്രി പറഞ്ഞു.: രാജാവ് പ്രവാചകന്റെ ഖബർ സന്ദർശിക്കാൻ വന്നതാണ്.അദ്ദേഹം ധാരാളം പണം കൊണ്ട് വന്നിട്ടുണ്ട്. അത് മദീനക്കാർക്ക് ധർമ്മം ചെയ്യും.
ഓരോരുത്തരോടും സുൽത്താന്റെ മുമ്പിൽ വന്ന് പണം വാങ്ങാൻ ആവശ്യപ്പെട്ടു. വരുന്നവരെയൊക്കെ സുൽത്താൻ നിരീക്ഷിച്ചു. എല്ലാവരും പണം വാങ്ങി തിരിച്ചുപോയി. ഇനി ആരെങ്കിലും ഇവിടെ പണം വാങ്ങാത്തവരായി ഉണ്ടോ എന്ന് സുൽത്താൻ ആരാഞ്ഞു.ജനങ്ങൾ പറഞ്ഞു: മഗ് രിബ് പ്രദേശത്ത് നിന്ന് വന്ന രണ്ടു പേരുണ്ട് ഇവിടെ.അവർ ആരിൽ നിന്നും ഒന്നും സ്വീകരിക്കില്ല.
ഇതു കേട്ടപ്പോൾ രാജാവിന്റെ മനസ്സ് കോരിത്തരിച്ചു. അവരെ ഇവിടെ ഹാജരാക്കൂ രാജാവ് കൽപ്പിച്ചു.അതാ പ്രവാചകൻ ചൂണ്ടിക്കാണിച്ച പിംഗല വർണത്തിൽ രണ്ടാളുകൾ രാജാവിന്റെ മുമ്പിൽ നിൽക്കുന്നു.
രാജാവ് അവരെ ചോദ്യം ചെയ്യാൻ തുടങ്ങി. അവരുടെ താമസസ്ഥലം കാണിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. പ്രവാചകന്റെ മുറിക്ക് സമീപം അവർ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് അവരെ കൊണ്ടുപോയി. സുൽത്താൻ തനിയെ അവരുടെ വാസ സ്ഥലത്ത് ഒരു പരിശോധന നടത്തി.അവിടെ കിടന്ന ഒരു പായ ഉയർത്തി നോക്കി. അതാ ആഴത്തിൽ ഒരു കുഴി !ആ കുഴിയിൽ നിന്ന് പ്രവാചകന്റെ മുറിയിലേക്ക് എത്തുന്ന ഒരു തുരങ്കവും.ഇത് കണ്ട് ജനങ്ങളെല്ലാം അശ്ചര്യഭരിതരായി. ആ രണ്ടു പേരെയും പ്രഹരിച്ചു കൊണ്ട് സത്യം തുറന്ന് പറയാൻ നിർബന്ധിച്ചു......
പിന്നീട് രാജാവിന്റെ നിർദ്ദേശപ്രകാരം പ്രവാചകന്റെ മുറിക്കകത്ത് ആഴത്തിൽ കിടങ്ങ് കീറി. മൂന്നു ഖബറി നെയും ചുറ്റിയാണ്, വെള്ളം കാണുന്നത് വരെ ആഴത്തിൽ കുഴിച്ചത്. ആ കിടങ്ങിൽ ഈയം ഉരുക്കി  ഒഴിച്ച് ഭദ്രമായ ഒരു ഭിത്തി നിർമിച്ചു.തദനന്തരം രാജാവ് സ്വദേശത്തേക്ക് മടങ്ങി ഈ പ്രവർത്തനം മുഖേന പ്രവാചകന്റെ ജഡം മോഷ്ടിച്ചു കൊണ്ടുപോകാനുള്ള ശ്രമം എന്നെന്നേക്കുമായി പരാജയപ്പെട്ടു."

മദീനയും
മസ്ജിദുന്നബവിയും.
കെ.എൻ.എം
പേജ്: 63- 67

മരണപ്പെട്ടവർ ജീവിച്ചിരിക്കുന്നവരുമായി ബന്ധപ്പെടുമെന്നും മാർഗനിർദ്ദേശങ്ങൾ നടത്തുമെന്നുമെന്നതിനും ഇനിയും തെളിവ് വേണോ?!

✍ Aboohabeeb Payyoli
◻◼◻◼◻◼◻◼

മുജാഹിദ് മ്യൂസിയാമാവുന്നു

⚫🔘⚫അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
ഒടുവിൽ അവർ
മ്യൂസിയം അന്വേഷിക്കുന്നു.!
➖➖     ➖➖ ➖➖
1921ൽ പിറന്ന് 2002ലും 2012ലുമായി അഞ്ചെട്ട് ഗ്രൂപ്പായി പിളർന്നു, 2016ൽ രണ്ട് ഗ്രൂപ്പുകൾ മാത്രം ഐക്യപ്പെട്ടു, 2018ൽ അത് തന്നെ വീണ്ടും പിളർന്നു. അങ്ങനെ പിളർന്ന് തളർന്ന മുജാഹിദ് പ്രസ്ഥാനത്തെ മ്യൂസിയത്തിലേക്ക് മാറ്റാനാണ്  നേതൃത്വത്തിന്റെ പുതിയ നീക്കം.

പ്രസ്ഥാനം മ്യൂസിയത്തിലെത്താൻ എത്ര നാൾ കാത്തിരിക്കേണ്ടി വരുമെന്നാണ് അവർ ആലോചിക്കുന്നത്.

2018 ആഗസ്ത് മാസത്തിൽ പുറത്തിറങ്ങിയ അൽ ഇസ്ലാഹ് മാസികയുടെ എഡിറ്റോറിയൽ കോളത്തിൽ നിന്ന് വായിക്കുക:

"മഹത്തായ തൗഹീദി പ്രബോധനത്തിന് വേണ്ടി സാത്വികരായ മുൻഗാമികൾ പടുത്തുയർത്തിയ ഈ പ്രസ്ഥാനം കേവലം ചരിത്ര മ്യൂസിയത്തിലെ പ്രദർശന വസ്തുവായി മാറും. സമ്മേളനങ്ങളുടെ ജനബാഹുല്യ ചിത്രങ്ങൾ ചരിത്ര മ്യൂസിയങ്ങളിൽ കണ്ട് 'ഇങ്ങനെയൊരു പ്രസ്ഥാനം ഇവിടെയുണ്ടായിരുന്നോ?' എന്ന് ഭാവിതലമുറ അത്ഭുതം കൂറുമാറ് ചരിത്രം മാത്രമായി ഈ പ്രസ്ഥാനം മാറും. ആ ചരിത്ര മ്യൂസിയത്തിലേക്ക് ഇനിയെത്ര ദൂരം? ഓരോ മുവഹ്ഹിദും (മുജാഹിദും) ആഴത്തിൽ ചോദിക്കേണ്ട ചോദ്യമാണിത്. ആ ചോദ്യം എത്ര വൈകുന്നുവോ അത്രത്തോളം ആക്കം കൂട്ടും ഈ പ്രസ്ഥാനത്തിന്റെ അധഃപതനത്തിന്. "

അൽ ഇസ്ലാഹ് മാസിക
ആഗസ്ത് 2018 പേ: 7

✍ Aboohabeeb PayyoIi
◻◼      ◼◻ ◻◼

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....