Monday, July 9, 2018

ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍🌹

*🌹ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍🌹*
➖➖➖➖➖➖
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



സമസ്ത കേരള ജംഇയ്യത്തുല്‍ ഇലമായുടെ കരുത്തനായ സാരഥി എന്ന നിലയില്‍ ജനഹൃദയങ്ങളില്‍ ആദരവിന്റെ സ്ഥിരപ്രതിഷ്ഠ നേടിയ വ്യക്തിയാണ് ശംസുല്‍ ഉലമാ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്ന ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍.

https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
ഹിജ്‌റ 1333-ല്‍ (ക്ര.1914) കോഴിക്കോടിനടുത്ത് പറമ്പില്‍കടവിലെ എഴുത്തച്ഛന്‍കണ്ടി എന്ന തറവാട്ടിലാണ് ഇ.കെ. ജനിച്ചത്. യമനില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത പണ്ഡിത പരമ്പരയിലെ പ്രമുഖ കണ്ണി കോയക്കുട്ടി മുസ്‌ലിയാരാണ് പിതാവ്.


ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖും, മഹാ പണ്ഡിതനുമായിരുന്ന കോയക്കുട്ടി മുസ്‌ലിയാര്‍ പറമ്പക്കടവില്‍ ദര്‍സ് നടത്തിയിരുന്നു. സ്മര്യപുരുഷനടക്കം തന്റെ മക്കളെല്ലാം ആ ദര്‍സില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസവും, ആത്മീയ ശിക്ഷണവും നേടിയത്. ശേഷം മടവൂര്‍ സി.എം. അബൂബക്കര്‍ മുസ്‌ലിയാരുടെ പിതാവ് മടവൂര്‍ കുഞ്ഞായിന്‍കോയ മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. തുടര്‍ന്നു പള്ളിപ്പുറം അബ്ദുള്‍ഖാദിര്‍ മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു വാഴക്കാട് ദാറുല്‍ ഉലൂമില്‍ ചേര്‍ന്നു പഠനം തുടര്‍ന്നു. കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ ദര്‍സിലും (മാട്ടൂല്‍) അബ്ദുല്‍ അലികോമു മുസ്‌ലിയാരുടെ ദര്‍സിലും, അയനിക്കാട് ഇബ്രാഹീം മുസ്‌ലിയാരുടെ ദര്‍സിലും അദ്ദേഹം ഓതി താമസിച്ചിട്ടുണ്ട്. തുടര്‍ന്നു ഉപരിപഠനാര്‍ത്ഥം വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ ചേര്‍ന്നു. ശൈഖ് അബ്ദുറഹീം ഹസ്‌റത്ത്, ശൈഖ് ആദംഹസ്‌റത്ത്, ശൈഖ് അബ്ദുല്‍അലി ഹസ്‌റത്ത്, ശൈഖ് അഹ്മദ്‌കോയ ശ്ശാലിയാത്തി മുതലായ പണ്ഡിതരുമായി ശംസുല്‍ ഉലമാ അടുത്തിടപഴകുകയും അവരില്‍ നിന്ന് ത്വരീഖത്തും, ഇജാസത്തും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.



വെല്ലൂരിലെ പഠനകാലത്ത് ആ മഹാനുഭാവന്റെ ബുദ്ധിവൈഭവവും, അഗാധജ്ഞാനവും അറിഞ്ഞ ഉസ്താദുമാര്‍ ചില വിഷയങ്ങള്‍ ക്ലാസ്സെടുക്കാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നു. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, നെല്ലിക്കുത്ത് മുഹ്‌യിദ്ദീന്‍ എന്ന ബാപ്പുട്ടി മുസ്‌ലിയാര്‍, ഒ.കെ. സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ബാഖിയാത്തില്‍ വെച്ച് കഥാപുരുഷന്റെ ശിഷ്യത്വം സ്വീകരിച്ചവരാണ്. പരീക്ഷയില്‍ പൂര്‍ണ്ണമായും ഉത്തരമെഴുതി വിജയിച്ച അദ്ദേഹത്തിന് ബിരുദ ദാനം നല്‍കിക്കൊണ്ട് ശൈഖ് സിയാഉദ്ദീന്‍ ഹസ്‌റത്ത് പറഞ്ഞു ”താങ്കള്‍ക്ക് അനുഗ്രഹാശ്ശിസുകള്‍ നേരുന്നു. താങ്കള്‍ ഈ സ്ഥാപനത്തോടുള്ള കടപ്പാട് നിര്‍വ്വഹിക്കുക.” ബിരുദാനന്തരം ബാഖിയാത്തില്‍ മുദര്‍യിസായി ഇ.കെ. നിയോഗിക്കപ്പെട്ടു. ഇസ്ലാമിലെ അനന്തരാവകാശ വിധികളില്‍ ഫത്‌വാ നല്‍കാന്‍ ഏല്‍പ്പിക്കപ്പെട്ടതും അദ്ദേഹത്തെ തന്നെയായിരുന്നു.


അനാരോഗ്യം കാരണം വെല്ലൂര്‍ വിട്ട അദ്ദേഹം കേരളക്കരയില്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നിന്നു. തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം, പാറക്കാട് ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ മുദര്‍യിസായി സേവനം ചെയ്തു. 1963 മുതല്‍ 1977 വരെ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ പ്രിന്‍സിപ്പലായിരുന്നു. ശേഷം പൂച്ചക്കാട് ജുമാമസ്ജിദില്‍ മുദര്‍യിസായി. പിന്നെ അന്ത്യം വരേയും നന്തി ദാറുസ്സലാം അറബിക് കോളേജില്‍ പ്രിന്‍സിപ്പലായിരുന്നു.


ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍, കെ.കെ. അബൂബക്കര്‍ ഹസ്‌റത്ത്, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, മടവൂര്‍ സി.എം. വലിയുള്ളാഹി, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, എ.കെ. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങി അനേകായിരം ബാഖവി, ഫൈസി, ദാരിമി ബിരുദധാരികള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായുണ്ട്.
1957 മുതല്‍ 1996 ല്‍ ദിവംഗതനാകുന്നതുവരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ശംസുല്‍ ഉലമാ. ഉജ്ജ്വല വാഗ്മിയും, സുന്നീ പ്രസ്ഥാനത്തിന്റെ പടനായകനുമായിരുന്ന ആ മഹാനുഭാവന്‍ സമസ്തയെ ഒരു അജയ്യ പ്രസ്ഥാനമാക്കി വളര്‍ത്തുന്നതില്‍ വളരെയേറെ പ്രയത്‌നിച്ചിട്ടുണ്ട്.

പൂനൂര്‍, ഒതായി, എടവണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് ബിദ്അത്തുകാരുമായി സംവാദം നടത്തുകയും അവരുടെ നിരര്‍ത്ഥകവാദങ്ങള്‍ തൊലിയുരിച്ച് കാണിക്കുകയും ചെയ്തത് സ്മര്‍ത്തവ്യമാണ്. മഞ്ചേരിയിലും, എടക്കരയിലും വെച്ച് ക്രൈസ്തവരേയാണ് അദ്ദേഹം നേരിട്ടത്. വൈദികപട്ടമണിഞ്ഞ പാതിരിമാര്‍ ശംസുല്‍ ഉലമായുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ മുട്ടുമടക്കി സ്ഥലം വിടുകയാണ് ചെയ്തത്!
ഖാദിയാനികള്‍ ഖുര്‍ആന്‍-ഹദീസുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു മുസ്‌ലിം ബഹുജനത്തെ പിഴപ്പിക്കാന്‍ ശ്രമിച്ച സന്ദര്‍ഭം സുന്നീ പണ്ഡിതന്മാര്‍ ചെറുത്ത് നില്‍പ്പുതുടങ്ങി. ഈ അവസരത്തില്‍ ഖാദിയാനിസത്തിന്റെ നട്ടെല്ലൊടിക്കുന്ന ഒരു അമൂല്യഗ്രന്ഥം അദ്ദേഹം രചിച്ചു. ജുമുഅ ഖുതുബയെ സംബന്ധിച്ചും ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമെ കോഴിക്കോട് ശൈഖ് അബ്ദുല്‍ വഫാ മുഹമ്മദുല്‍ അലാഉദ്ദീന്‍ ഹിമ്മസിയെ അധികരിച്ചുള്ള മൗലിദ്, അജ്മീര്‍ഖാജാ മുഈനുദ്ദീന്‍ ചിശ്തി തങ്ങളെക്കുറിച്ചുള്ള മൗലീദ് തുടങ്ങി അനേകം രചനകള്‍ ആ മഹാനുഭാവന്റെ സംഭാവനയായി സമൂഹത്തിന് ലഭിച്ചിട്ടുണ്ട്.

അത്യധികം ആകര്‍ഷകരമായിരുന്നു മഹാനവര്‍കളുടെ വിജ്ഞാനസദസ്സ്. വിദ്യാര്‍ത്ഥികളായ ശിഷ്യഗണങ്ങള്‍ ആ തിരുനാക്കിലൂടെ നിര്‍ഗ്ഗളിക്കുന്നതെന്തും ഹൃദിസ്തമാക്കാന്‍ തയ്യാറായി കാത്തിരിക്കുന്നു. മൊട്ടുസൂചി വീണാല്‍പോലും കേള്‍ക്കുന്ന നിശ്ശബ്ദത. അശ്രദ്ധയോ, ഉറക്കമോ ആ ക്ലാസില്‍ കാണുകയില്ല.

വെള്ളിമാട്കുന്നിലെ ഫാത്വിമ ഹജ്ജുമ്മയായിരുന്നു മഹാനവര്‍കളുടെ ഭാര്യ. അബ്ദുസ്സലാം, അബ്ദുര്‍റശീദ്, ആയിശ, ആമിന, ബീവി, നഫീസ, ഹലീമ എന്നിവര്‍ മക്കളാണ്. പാലാട്ട്പറമ്പ് മുഹമ്മദ് മുസ്‌ലിയാര്‍, കുറ്റിക്കാട്ടൂര്‍ പി.കെ. ഉമ്മര്‍കോയ ഹാജി, അഹ്മദ് വട്ടോളി, കിഴിശ്ശേരി മുഹമ്മദ് ഫൈസി, മാക്കില്‍ മഹ്മൂദ് എന്നിവരാണ് ജാമാതാക്കള്‍.

രണ്ടുതവണ അദ്ദേഹം ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചിട്ടുണ്ട്. 1961-ലായിരുന്നു ആദ്യത്തെ ഹജ്ജ് യാത്ര. യു.എ.ഇ. അടക്കം ചില വിദേശരാജ്യങ്ങളും സന്ദര്‍ശിച്ച ശംസുല്‍ ഉലമാ, അറബി, ഉര്‍ദു, ഇംഗ്ലീഷ്, സുറിയാനി, തമിഴ് തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യമുള്ള പണ്ഡിതനായിരുന്നു. എഴുപത് മഹല്ലുകള്‍ ഉള്‍ക്കൊള്ളുന്ന മട്ടന്നൂര്‍ സംയുക്ത ജമാഅത്തിന്റെ ഖാളിയായിരുന്നു ഇ.കെ. 1996 ആഗസ്ത് 19-ന് പുലര്‍ച്ചെയാണ് മഹാനവര്‍കള്‍ വഫാത്തായത്. പുതിയങ്ങാടി വരക്കല്‍ മുല്ലക്കോയ തങ്ങളുടെ മഖാമിനടുത്താണ് ശംസുല്‍ ഉലമായുടെ മഖ്ബറ.

ഖബറിന്മേല്‍ ചെടി കുത്തല്‍🌹

*🌹🌹ഖബറിന്മേല്‍ ചെടി കുത്തല്‍🌹*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
*ചോദ്യം: ഞാന്‍ എന്റെ ഒരു സുഹൃത്തിന്റെ കൂടെ ഒരു പണ്ഢിതന്റെ ജനാസയെ അനുഗമിച്ചു. ശേഷക്രിയയില്‍ പങ്കെടുത്തു. തസ്ബീതും മറ്റും കഴിഞ്ഞശേഷം ദുആ ചെയ്തു. പക്ഷേ, സാധാരണ ഖബറിന്മേല്‍ ചെടി കുത്തുന്നതുപോലെ കുത്തുന്നത് കണ്ടില്ല. ഇതിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ  മകനോട് ചോദിച്ചപ്പോള്‍ അതൊന്നും ആവശ്യമില്ലെന്നും അത് അന്ധ വിശ്വാസമാണെന്നും പറഞ്ഞു.  അദ്ദേഹം ഒരു ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനാണ്. ഇതിനെകുറിച്ചെന്ത് പറയുന്നു?*
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
_ഉത്തരം; ജമാഅത്തെ ഇസ്ലാമിയെപ്പറ്റി ഒന്നും പറയുന്നില്ല. അബുല്‍ അഅ്ല പറയുന്നത് വേദവാക്യമെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവരാണവര്‍._
_ഖബറിന്മേല്‍ ചെടികുത്തുന്ന കാര്യം ബുഖാരി, മുസ്ലിം തുടങ്ങിയ നിരവധി ഹദീസ് ഗ്രന്ഥങ്ങളിലും എല്ലാ കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലും പരാമര്‍ശിച്ച കാര്യമാണ്. അതൊരു പുണ്യകര്‍മ്മവും മയ്യിത്തിന് പുണ്യം ലഭിക്കുന്നതുമായ കാര്യമാണെന്നതില്‍ തര്‍ക്കമില്ല. കാരണം അത് നബി(സ്വ) പഠിപ്പിച്ചതാണ്. അതുകൊണ്ടുതന്നെ അത് മുസ്ലിംകള്‍ക്ക് ചോദ്യം ചെയ്യാനവകാശമില്ല._
*_ഇബ്നുഹജര്‍(റ) പറയുന്നു: “ഖബറിന്മേല്‍ പച്ച ഈത്തപ്പന മട്ടല്‍ കുത്തുന്നത് സുന്നത്താണ്. നബി(സ്വ)യെ അനുകരിക്കുന്നതിനുവേണ്ടിയാണിത്. ഇതിന്റെ നിവേദക പരമ്പര സ്വഹീഹാണ്. മാത്രമല്ല അതിന്റെ തസ്ബീഹിന്റെ ബറകത് കൊണ്ട് മയ്യിത്തിന് (ശിക്ഷയില്‍) ലഘൂകരണം ലഭിക്കും. ഉണങ്ങിയവയുടെ തസ്ബീഹിനെക്കാള്‍ പൂര്‍ണമാണ് പച്ചയുടേത്. ഒരുതരം ജീവ് അതിലുള്ളതാണ് കാരണം. റൈഹാനത്ത് പോലെയുള്ള മറ്റു പച്ച ചെടികള്‍ കുത്തിപ്പോരുന്ന പതിവ് ഇതിനോട് തുലനം ചെയ്യപ്പെട്ടിട്ടുണ്ട്. ഖബറിന്മേല്‍ കുത്തപ്പെട്ട ഇവകളില്‍ നിന്ന് വല്ലതും എടുക്കുന്നത് നിഷിദ്ധമാണ്. മയ്യിത്തിന്റെ അവകാശം അത് പാഴാക്കുന്നുവെന്നതാണ് കാരണം”  (തുഹ്ഫ 3/197)._*
ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: അവര്‍ പറഞ്ഞു: നബി(സ്വ) രണ്ട് ഖബറുകളഉടെ അരികിലൂടെ നടക്കുകയുണ്ടായി. അപ്പോള്‍ അവിടന്നരുളി: തീര്‍ച്ചയായും ഈ രണ്ട് ഖബറിലുള്ളവരും ശിക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ അവര്‍ ശിക്ഷിക്കപ്പെടുന്നത് (സൂക്ഷിക്കല്‍ പ്രയാസമായ) ഗുരുതരകാര്യത്തിന്റെ പേരിലല്ല. അവരിലൊരാള്‍ മൂത്രശുദ്ധീകരണത്തില്‍ സൂക്ഷ്മത പാലിക്കാത്തവരും മറ്റവന്‍ ഏഷണിയുമായി നടക്കുന്നവനുമായിരുന്നു. അനന്തരം നബി(സ്വ) ഒരു പച്ച ഈത്തപ്പന മട്ടല്‍ കൊണ്ടുവരാന്‍ പറയുകയും അത് രണ്ടായി പിളര്‍ത്തി ഓരോ ഖബറിന്മേല്‍ വെക്കുകയും ചെയ്തു. അപ്പോള്‍ സ്വഹാബാക്കള്‍ ചോദിച്ചു. അവിടുന്ന് എന്തിനാണിത് ചെയ്തത്.  നബി(സ്വ) പറഞ്ഞു: അവ രണ്ടും ഉണങ്ങാതിരിക്കുന്ന കാലത്തോളം അവര്‍ക്ക് രണ്ടുപേര്‍ക്കും ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കും” (ബുഖാരി 1/34, 35, മുസ്ലിം 1/141).
ഹാഫിള് ഇബ്നുഹജര്‍(റ) പറയുന്നു: “പച്ച ഈത്തപ്പന മട്ടല്‍ ഖബറിന്മേല്‍ കുത്തിയതിന്റെ തത്വം പച്ചയാകുന്ന കാലത്തോളം അത് തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കുന്നതും തസ്ബീഹിന്റെ ബറകത് കൊണ്ട് (ശിക്ഷയില്‍) ലഘൂകരണം കരസ്ഥമാകുന്നതുമാണെന്ന് ചില പണ്ഢിതന്മാര്‍ പ്രസ്താവിച്ചതായി ഇമാം ഖത്വാബി(റ) ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ഇതനുസരിച്ച് ഈ പറഞ്ഞ തത്വം ഈത്തപ്പന മട്ടലില്‍ മാത്രം ഒതുങ്ങിനില്‍ക്കാത്തതും പച്ചപിടിപ്പുള്ള മരങ്ങള്‍ മറ്റുചെടികള്‍ തുടങ്ങിയവയിലും ഇത് നടക്കുന്നതുമാണ്. ഇപ്രകാരം തന്നെയാണ് ദിക്റ്, ഖുര്‍ആന്‍ പാരായണം തുടങ്ങിയവയിലുള്ള പുണ്യവുമെന്ന് പറയേണ്ടതില്ല” (ഫത്ഹുല്‍ബാരി 1/587). ഇപ്രകാരം ഉംദതു ല്‍ഖാരി 3/118ലും കാണാം.
ഇതില്‍നിന്നും ഖബറിനരികെ വെച്ചുള്ള ഖുര്‍ആന്‍ പാരായണം സുന്നത്താണെന്നും ഈത്തപ്പന മട്ടലിന്റെ തസ്ബീഹ് ഉപകരിക്കുന്നതിനെക്കാളും ഖുര്‍ആന്‍ ഉപകരിക്കുന്നതാണെന്നും പണ്ഢിതന്മാര്‍ പറഞ്ഞതായി ശര്‍ഹുമുസ്ലിം 1/141ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ ഖബറിന്മേല്‍ ചെടിയോ മേറ്റാ കുത്തുന്നത് അന്ധവിശ്വാസമല്ലെന്നും പ്രത്യുത നബി(സ്വ)യുടെ സുന്നത്താണെന്നും അതുകൊണ്ട് മയ്യിത്തിന് പുണ്യം ലഭിക്കുമെന്നും സുതരാം വ്യക്തമായി.

🌹🌹🌹🌹🌹

തഹജജു ദ്

*🌹തഹജ്ജുദ് നിസ്കാരം🌹*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



*മഹാനായ ശൈഖ് സൈനുദ്ദീൻ മഖ്‌ദൂം  رحمه الله തന്റെ അദ്‌കിയയയിൽ പറയുന്നത് കാണുക*


فَلَرَكْعَتَانِ مِــنَ الصَّـلَاةِ بِلَيْلَةِ فَاسْتَـكْثِرَنَّ  مِـنَ  الْكُنُوزِ  لِفَاقَةٍ

كَنْزٌ بِدَارِ الْخُلْـدِ أَدْوَمَ أَنْبَـلاَ تَأْتِي عَلَيْكَ وَلَا نَسِـيبَ وَلاَ  وَلاَ

*“രാത്രി നിസ്കരിക്കുന്ന രണ്ട് റക്‌അത്ത് നിസ്കാരം ശാശ്വത  വീട്ടിലേക്കു തയ്യാർ ചെയ്യുന്ന അനശ്വരവും അത്യുത്കൃഷ്ടവുമായ ഒരു നിധിയാകുന്നു. അത് കൊണ്ട് ഒരു സഹായിയും ഒരു ബന്ധവും സഹായിക്കാനില്ലാതെ , നിനക്ക് വരാൻ പോകുന്ന ആ ദാരിദ്ര്യ ദിവസത്തിനു വേണ്ടി ഈ നിധികൾ നീ വർദ്ധിപ്പിച്ചു കൊള്ളുക “*
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
*വളരെ പുണ്യമുള്ള ഒരു സുന്നത്ത് നിസ്കാരമാണ് തഹജ്ജുദ് . വിശുദ്ധ ഖുർ‌ആനിലും തിരു സുന്നത്തിലും വല്ലാതെ പ്രോത്സാഹനം നൽകിയ ഒരു നിസ്കാരമാണിത്. അല്ലാഹു പറയുന്നു.*

تَتَجَافَى جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ*   فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاء بِمَا كَانُوا يَعْمَلُونَ(سورة السجدة 1716-).

*“ആശങ്കയോടെയും പ്രത്യാശയോടെയും തങ്ങളുടെ രക്ഷിതാവിനോട് പ്രാർഥിക്കുവാനായി നിദ്രാശയ്യയിൽ നിന്ന് അവരുടെ പാർശങ്ങൾ അടർന്നു പോരുന്നു. നാം നൽകിയതിൽ നിന്ന് അവർ ചെലവഴിക്കുകയും ചെയ്യുന്നു. അവരുടെ കർമ്മങ്ങൾക്കുള്ള പ്രതിഫലമായി അവർക്ക് വേണ്ടി രഹസ്യമായി സൂക്ഷിക്കപ്പെട്ട , കൺകുളിർപ്പിക്കുന്ന പ്രതിഫലങ്ങൾ ഒരാളും അറിയില്ല. “ (വിശുദ്ധ ഖുർ‌ആൻ സൂറത്ത് സജദ : 16,17)*

إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ*   آخِذِينَ مَا آتَاهُمْ رَبُّهُمْ إِنَّهُمْ كَانُوا قَبْلَ ذَلِكَ مُحْسِنِينَ *كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ* وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ*  (سورة الذاريات 15 – 18)

*“തഖ്‌വയിലധിഷ്ഠിതമായി ജീവിച്ചവർ അന്ന് ഉദ്യാനങ്ങളിലും അരുവികളിലുമായിരിക്കും. അവരുടെ രക്ഷിതാവ് നൽകുന്ന പ്രതിഫലങ്ങൾ സ്വീകരിച്ചു കൊണ്ട്. അവരീ ദിവസത്തിന് മുമ്പ് സുകൃതരായിരുന്നു. രാത്രിയിൽ  നിന്ന് അല്പസമയം മാത്രമേ അവർ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യ വേളയിൽ അവർ പാപമോചനം തേടുന്നവരായിരുന്നു.” ((((( ഖുർ‌ആൻ സൂറത്ത് അൽ ദാ‍രിയാത്ത് 15-18)*

*തിരു നബി صلى الله عليه وسلم യുടെ ചില* *വചനങ്ങൾ കാണൂ-*

عَنْ أَبِي أُمَامَةَ الْبَاهِلِيِّ رَضِيَ اللهُ عَنْهُ قَالَ:قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: "عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأْبُ الصَّالِحِينَ قَبْلَكُمْ وَهُوَ قُرْبَةٌ لَّكُمْ إِلَى رَبِّكُمْ وَمَكْفَرَةٌ لِلسَّيِّئَاتِ وَمَنْهَاةٌ عَنِ الْإِثْمِ". (رواه الحاكم رحمه الله )

*അബൂ ഉമാമത്തുൽ ബാഹിലീ رضي الله عنه പറയുന്ന്; തിരു നബി صلى الله عليه وسلم അരുളിയതായി : നിങ്ങൾ തഹജ്ജുദ് നിസ്കാരം നിർവ്വഹിക്കുക  അത് നിങ്ങൾക്കു മുമ്പുള്ള സ്വാലിഹീങ്ങളുടെ സമ്പ്രദായവും നിങ്ങളുടെ രക്ഷിതാവിലേക്ക് അടുപ്പിക്കുന്ന കാര്യവുമാണ്. പാപ മോചനത്തിനുള്ള നിമിത്തവും കുറ്റ കൃത്യങ്ങളിൽ നിന്നു തടയുന്ന കവചവുമാണത്: (ഹാകിം )*



_മറ്റൊരു ഹദീസ് :_

_عَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ فِي الْجَنّةِ لَغُرَفاً يُرَى بُطُونُهَا مِنْ ظُهُورِهَا وَظُهُورُهَا مِنْ بُطُونِهَا فَقَالَ أَعْرَابِيٌّ: يَا رَسُولَ الله لِمَنْ هِيَ ؟ قَالَ: لِمَنْ أَطَابَ الْكَلاَمَ وَأَطْعَمَ الطَّعَامَ وَصَلَّى ِللهِ بِاللَّيْلِ وَالنَّاسُ نِيَامٌ. (رواه الإمام أحمد رحمه الله)._

*_അലി رضي الله عنه ൽ നിന്ന് നിവേദനം, തിരു നബി صلى الله عليه وسلم അരുളി : “ നിശ്ചയം സ്വർഗത്തിൽ ചില റൂമുകളുണ്ട്, അതിന്റെ ഉൾഭാഗത്തു നിന്ന് പുറം ഭാഗവും പുറം ഭാഗത്ത് നിന്ന് ഉൾഭാ‍ഗവും കാണാം” ഇത് കേട്ട് രു ബദു ചോദിച്ചു അല്ലാഹുവിന്റെ പ്രവാചകരേ , ആർക്കുള്ളതാ‍ണത് ? അവിടന്ന് പറഞ്ഞു. “ നല്ലത് പറയുകയും അന്നദാനം നൽകുകയും ജനങ്ങളുറാങ്ങുമ്പോൾ  പടച്ചവനായ അല്ലഹുവിനു വേണ്ടി നിസ്കരിക്കുകയും ചെയ്തവർക്കാണത് (അഹ്‌മദ്)_*

*മഹാനായ ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ് رحمه الله  തന്റെ ‘അന്നസ്വാഇഹുദ്ദീനിയ്യ’ എന്ന കിതാബിൽ പറയുന്നത് കാണുക ; നിശാ നിസ്കാരം തുടക്കത്തിൽ ശരീരത്തിനു വളരെ ഭാരമുള്ളതായിത്തോന്നും. വിശിഷ്യാ ഉറങ്ങി എഴുന്നേറ്റതിനു ശേഷമുള്ള നിസ്കാരം. പതിവും സഹനവും കഠിനാധ്വാനവും കൊണ്ടു മാത്രമേ അത് ലഘുവായി തീരുകയുള്ളൂ.  പിന്നീട് അല്ലാഹുവിലുള്ള സ്മരണ, അവനുമായുള്ള അഭിമുഖം, ഏകാന്തത എന്നിവ മൂലമുണ്ടാകുന്ന ആനന്ദ , മാധുര്യാസ്വാദനങ്ങളുടെ കവാടം തുറക്കപ്പെടും. അപ്പോൾ തഹജ്ജുദ്  നിസ്കരിക്കാൻ വിഷമമോ ആലസ്യമോ ഉണ്ടാവുകയില്ലെന്ന് മാത്രമല്ല എത്ര നിസ്കരിച്ചാലും മതിവരില്ല.*

*നിരവധി ആയത്തുകളിലും ഹദീസുകളിലും മറ്റും ശ്രേഷ്ഠത വിവരിക്കപ്പെട്ട ഒരു മഹൽ കർമ്മമാണ് നിശാ നിസ്കാരം . പകൽ തിരക്കിന്റെയും ബഹളത്തിന്റെയും അധ്വാനത്തിന്റെയും സമയമാണ്. രാത്രിയുടെ നിശബ്ദതയും ശാന്തതയും ആരാ‍ധനാവേളകളിൽ ആത്മാവിനു കൂടുതൽ ഏകാഗ്രതയും മനസ്സിനു കൂടുതൽ സാന്നിധ്യവും നൽകുന്നു. രാത്രിയുടെ നിശബ്ദതയിൽ ജനങ്ങളെല്ലാം ഉറങ്ങിക്കിടക്കുന്നത് കൊണ്ട് പൂർണ്ണമായ  നിഷ്കളങ്കത കൈവരുന്നു. ബാഹ്യപ്രകടനത്തിന്റെയും ലോകമാന്യത്തിന്റെയും സാധ്യത വളരെ കുറയുന്നു. ഇക്കാരണങ്ങളെല്ലാം രാത്രി നിസ്കാരത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.*

*പ്രവാചകന്മാരുടെയും സച്ചരിതരായ സത്യവിശ്വാസികളുടെയും ജീവിതചര്യയിലെ പ്രധാന ശീലമായിരുന്നു ഈ നിശാ നിസ്കാരം.*

*രാത്രിയിൽ ഇശാ‌അ് നിസ്കരിച്ചതിനു ശേഷം അല്പം ഉറങ്ങിയതിന് ശേഷം നിർവ്വഹിക്കുന്ന നിസ്കാരമാണിത്. ചുരുങ്ങിയത് രണ്ട് റക‌അത്താണ്. കൂടിയാൽ റക്‌അത്തുകൾക്ക് പരിധിയില്ല. എത്രയധികവും നിസ്കരിക്കാം. എങ്കിലും ഖിറാ‌അത്തും മറ്റും ദീർഘിപ്പിച്ചുകൊണ്ട് കുറച്ച് റക്‌അത്തുകൾ നിസ്കരിക്കുന്നതാണ് റക്‌അത്തുകൾ വർധിപ്പിക്കുന്നതിനേക്കാൾ ഉത്തമം. രാവിന്റെ അവസാന പകുതിയിലാണുത്തമം. ഏറ്റവും നല്ലത് അത്താഴ സമയത്തും.*

*“തഹജ്ജുദ് സുന്നത്ത് നിസ്കാരം രണ്ട് റക്‌അത്ത് അല്ലാഹുവിനു വേണ്ടി ഞാൻ നിസ്കരിക്കുന്നു’ എന്നാണ് നിയ്യത്ത്. സാധിക്കുന്നവർ നിർത്തത്തിൽ ധാരാളമാഇ ഖുർ‌ആൻ ഓതുക. ചെറിയ സൂറത്തുകൾ മാത്രം അറിയുന്നവർ അവ ആവർത്തിച്ചോതിയാലും മതി*

*വെള്ളിയാഴ്ച രാവു മാത്രം നിസ്കരിക്കുന്നത് കറാഹത്താണ്. പതിവാക്കിയ തഹജ്ജുദ് നിർബന്ധ സാഹചര്യത്തിലല്ലാതെ ഉപേക്ഷിക്കുന്നതും കറാഹത്ത് തന്നെ.  പക്ഷെ ഫേസ് ബുക്കിന്റെയും ടി.വിയുടെയും മുന്നിൽ നിശാ സമയങ്ങളെ കൊന്നു കളയുന്ന ഇക്കാലത്ത് ഈ സുന്നത്തിനെ പതിവാക്കുന്നവർ വളരെ വിരളമാണ്. അല്ലാഹു നമുക്കെല്ലാവർക്ക്ം ഇത് പതിവാക്കാൻ  ഭാഗ്യം നൽകട്ടെ*

آمين يا رب العالمين

➡🌹🌹🌹🌹🌹⬅

EK ഹസൻ മുസ്‌ലിയാർ (റ

*ശവ്വാൽ 25*
==========
ആദർശം കരുതലോടെ കൈമാറിയ
മഹാമനീഷി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ശൈഖുനാ EK ഹസൻ മുസ്‌ലിയാർ (റ)
മഹാനവർകളെ വഫാത്തിന്റെ ദിവസം ഒരു യാസീൻ, ഫാത്തിഹ, ഒതുമല്ലൊ
===========                                       
യമനിൽ നിന്ന് കേരളത്തിലേക്ക്
വന്ന സാത്വികരായ പ്രബോധകരുടെ
നീണ്ടനിര ചരിത്രം അത്യാവേശത്തോടെ പറഞ്ഞു തരുന്നു. ...........

യമനിൽ നിന്ന് ഒരു മഹാ പണ്ഡിതൻ
കേരളത്തിലേക്ക് എത്തുകയാണ്. വിവിധ വിജ്ഞാന ശാഖകളുടെ കവാടങ്ങളുടെ താക്കോലുമായാണ് വരവ്.
അത് ചരിത്രം അടയാളപ്പെടുത്തി.

തന്റെ മക്കൾ എല്ലാവരും തന്നെ ഉന്നത പണ്ഡിത പ്രതിഭകളായി തീർന്നു.

ഒരു നിയോഗം പോലെ  ,

"ശംസുൽ ഉലമ "യെന്ന  കീർത്തിയിലൂടെ ലോകം നെഞ്ചിലേറ്റിയ ശൈഖുനാ ഇ.കെ. അബൂബക്കറുൽ ഖാദിരി (റ),
അധ്യാത്മിക ലോകത്തെ മഹാപ്രഭയായ് ശൈഖുനാ കമാലുദ്ദീൻ ഉമറുൽ ഖാദിരി (റ), ശൈഖുനാ ഉസ്മാനുൽ ഖാദിരി (റ) , ശൈഖുനാ അലിയ്യുൽ ഖാദിരി (റ) ,ശൈഖുനാ അഹ്മദുൽ ഖാദിരി (റ) , ശൈഖുനാ ഹസനുൽ ഖാദിരി (റ) ,ശൈഖുനാ അബ്ദുല്ലാഹിൽ ഖാദിരി (റ) തുടങ്ങിയവരിലൂടെ വിജ്ഞാന വസന്തം
പൂത്തുലയുകയായിരുന്നു.
അത് വേണ്ടുവോളം കേരളം ആസ്വദിച്ചു.

യമനിൽ നിന്നും വന്ന മഹാ പണ്ഡിതനായ മുഹമ്മദ് കോയ മുസ്‌ലിയാരുടെ മകൻ അബൂബക്കർ മുസ് ലിയാരുടെ മകനായ
സുപ്രസിദ്ധ കർമ്മ ശാസ്ത്ര പണ്ഡിതനും സൂഫീ വര്യനുമായ  ശൈഖുനാ
എഴുത്തഛൻ കണ്ടി  [EK] കോയക്കുട്ടി മുസ്‌ലിയാർ (റ)ടെ മകനായി
ഹസൻ മുസ്‌ലിയാർ ജനിച്ചു. [ഹി: 1347]

പ്രാഥമിക പഠനം പിതാവിൽ നിന്നും കരഗതമാക്കി. ചെറുമുക്ക്, കോട്ടുമല , തളിപ്പറമ്പ് ,പാറക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വിദ്യ നുകർന്നു. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ ശൈഖുനാ കൂട്ടായി അബൂബക്കർ മുസ് ലിയാർ (റ) ന്റെ
ദർസിൽ ശൈഖുനാ ഹസൻ മുസ് ലിയാർ പ്രധാനപ്പെട്ട കിതാബുകൾ ഓതി പഠിച്ചു.

ഇരുമ്പു ചോല , പുത്തൂപ്പാടം , ഉരുളിക്കുന്ന് , കാസർകോസ് , പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ മുദരിസായി സേവനം ചെയ്തു.

1976- ആഗസ്റ്റിൽ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.
അവിടുന്ന് പകർന്ന് നൽകിയ ശക്തിയുടെ പ്രഭയാണ് പിന്നീട് കേരളം എസ്. വൈ എസ്സിലൂടെ ദർശിച്ചത്.

പാലക്കാട് ജന്നത്തുൽ ഉലൂം അറബിക് കോളേജിന്റെ ശില്പിയാണ്. നിരവധി പള്ളികളും  , മദ്റസകളും സ്ഥാപിക്കുന്നതിൽ നേതൃത്വം വഹിച്ചു.

വ്യാജ ദൂതൻ , ജമാഅത്ത് നിസ്ക്കാരം പഞ്ചലക്ഷ്യങ്ങൾ [ ഖുതുബ പരിഭാഷ ഹറാമാണെന്ന് വ്യക്തമായ തെളിവുകൾ നിരത്തി സമർത്ഥിച്ചത് ]
തുടങ്ങിയവ   ഹസൻ മുസ് ലിയാർ രചിച്ച ഏതാനും ഗ്രന്ഥങ്ങളാണ്.

ശൈഖുനാ ഹസൻ മുസ്‌ലിയാരുടെ ലേഖനങ്ങൾ സമാഹരിച്ച് കൊണ്ട്
" നിസ്കാരവും ഹജ്ജും സുന്നികൾക്ക്
മാത്രം "  എന്ന പേരിൽ കോഴിക്കോട് വിദ്യാ ബുക്ക്സ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീവിതം
53 വർഷങ്ങൾ ............ മാത്രം

വളരെ തിരക്ക് പിടിച്ച ജീവിതമായിരുന്നു.
രാപകലുകൾ ഒരു പോലെ
 അധ്വാനിച്ച മഹാ മനീഷി .
ശ്വാസവും ഉഛ്വാസവും സുന്നത്ത് ജമാഅത്തിലായി ആസ്വദിച്ച ആദർശ പോരാളി.
പുത്തനാശയക്കാർക്ക് എന്നും പേടി സ്വപ്നമായിരുന്നു.
ഖണ്ഡന പ്രസംഗങ്ങളും , സംവാദങ്ങളും അവതരണ ശൈലി കൊണ്ട് തന്നെ
ജനങ്ങൾ നെഞ്ചിലേറ്റി.
മൂർച്ചയുള്ള പ്രമാണങ്ങളുടെ ശക്തമായ അവതരണത്തിൽ പുത്തനാശയക്കാരൻ സ്തംഭിച്ചു പോയ എത്രയോ അനുഭവങ്ങൾ  ആദർശ കേരളം ഇന്നും അയവിറക്കുന്നു.

മഹാനവർകളുടെ അവസാന കാലത്ത് ഐക്കരപ്പടി *പുത്തൂപ്പാടത്തായിരുന്നു* താമസം
പുത്തൂപ്പാടത്തുകാരുടെ  ആവേശം
ശൈഖുനാനെ  ഓർമ്മിപ്പിക്കുന്നതാണ്.

ശവ്വാൽ  25
വഫാത്തിന്റെ 37 വർഷങ്ങൾ പിന്നിട്ടു.
അവിടത്തെ പ്രവർത്തനങ്ങൾ അല്ലാഹു സ്വീകരിക്കുമാറാകട്ടെ ! ആമീൻ

സുന്നി കൈരളിയുടെ ഓരോ ചലനവും പ്രതിഫലിപ്പിക്കുന്നത്  ശൈഖുനാ ഹസൻ മുസ്‌ലിയാരുടെ ചിന്തകളും പരിശ്രമങ്ങളുമാണ്.

ആ പാത ധന്യമാണ്. ..........
ആദർശത്തിന്റെ  ഉറച്ച പ്രതലങ്ങളാണ്
നമുക്ക് കൈമാറിയത് ........

സജ്ജനങ്ങൾ ഒരു പാട് പ്രയാണം ചെയ്ത പാത ..............

നീ അനുഗ്രഹം ചെയ്തവരുടെ പാത
ആ പാതയിൽ ഞങ്ങളെ  ചേർക്കണേ
ഖുർആൻ പറഞ്ഞു പഠിപ്പിച്ച പ്രാർത്ഥന .........
അല്ലാഹു അവിടത്തെ   ദറജനെ ഉയർത്തട്ടെ, അവിടത്തെ കുടുംബങ്ങൾക്ക് ബറക്കത്ത് നൽകട്ടെ,
അവിടുന്ന് കാണിച്ചു തന്ന ആദർശത്തിൽ അടിയുറച്ച് മുന്നേറാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ......

സ്നേഹത്തോടെ
മുഹമ്മദ് സാനി നെട്ടൂർ.....
=========

അദർശ്യം:കുപ്പിയകത്തുള്ള വസ്തുവിനെപോൽ കാമാൻ ഞാൻ നിങ്ങളെ ഖൽബകമെന്നോവർ"

"

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

കുപ്പിയകത്തുള്ള വസ്തുവിനെപോൽ കാമാൻ ഞാൻ നിങ്ങളെ ഖൽബകമെന്നോവർ"
❄❄❄❄❄❄❄❄❄
ﻗﺎﻝ ﺍﺑﻦ ﺍﻟﻨﺠﺎﺭ : ﺳﻤﻌﺖ ﻋﺒﺪ ﺍﻟﻌﺰﻳﺰ ﺑﻦ ﻋﺒﺪ ﺍﻟﻤﻠﻚ ﺍﻟﺸﻴﺒﺎﻧﻲ، ﺳﻤﻌﺖ ﺍﻟﺤﺎﻓﻆ ﻋﺒﺪ ﺍﻟﻐﻨﻲ، ﺳﻤﻌﺖ ﺃﺑﺎ ﻣﺤﻤﺪ ﺑﻦ ﺍﻟﺨﺸﺎﺏ ﺍﻟﻨﺤﻮﻱ ﻳﻘﻮﻝ : ﻛﻨﺖ ﻭﺃﻧﺎ ﺷﺎﺏ ﺃﻗﺮﺃ ﺍﻟﻨﺤﻮ، ﻭﺃﺳﻤﻊ ﺍﻟﻨﺎﺱ ﻳﺼﻔﻮﻥ ﺣﺴﻦ ﻛﻼﻡ ﺍﻟﺸﻴﺦ ﻋﺒﺪ ﺍﻟﻘﺎﺩﺭ، ﻓﻜﻨﺖ ﺃﺭﻳﺪ ﺃﻥ ﺃﺳﻤﻌﻪ ﻭﻻ ﻳﺘﺴﻊ ﻭﻗﺘﻲ، ﻓﺎﺗﻔﻖ ﺃﻧﻲ ﺣﻀﺮﺕ ﻳﻮﻣﺎ ﻣﺠﻠﺴﻪ، ﻓﻠﻤﺎ ﺗﻜﻠﻢ ﻟﻢ ﺃﺳﺘﺤﺴﻦ ﻛﻼﻣﻪ، ﻭﻟﻢ ﺃﻓﻬﻤﻪ، ﻭﻗﻠﺖ ﻓﻲ ﻧﻔﺴﻲ : ﺿﺎﻉ ﺍﻟﻴﻮﻡ ﻣﻨﻲ . ﻓﺎﻟﺘﻔﺖ ﺇﻟﻰ ﻧﺎﺣﻴﺘﻲ، ﻭﻗﺎﻝ : ﻭﻳﻠﻚ ! ﺗﻔﻀﻞ ﺍﻟﻨﺤﻮ ﻋﻠﻰ ﻣﺠﺎﻟﺲ ﺍﻟﺬﻛﺮ، ﻭﺗﺨﺘﺎﺭ ﺫﻟﻚ؟ ! ﺍﺻﺤﺒﻨﺎ ﻧﺼﻴﺮﻙ ﺳﻴﺒﻮﻳﻪ .
‏( ﺍﻟﺬﻫﺒﻲ ﻓﻲ ﺳﻴﺮ ﺃﻋﻼﻡ ﺍﻟﻨﺒﻼﺀ : 20/440 ‏) .
❄❄❄❄❄❄❄❄❄
ഇമാം ദഹബി
ﺳﻴﺮ ﺃﻋﻼﻡ ﺍﻟﻨﺒﻼﺀ
എന്ന കിതാബിൽ പറയുന്നു:
ഇബ്നു നജ്ജാർ പറഞ്ഞു.
അബ്ദുൽ അസീസ് ബിൻ അബ്ദുൽ മലിക് ശൈബാനി പറയുന്നത് ഞാൻ കേട്ടു. അവർ ഹാഫിള് അബ്ദുൽ ഗനിയിൽ നിന്ന് കേട്ടു. ഹാഫിൾ അബ്ദുൾ ഗനി
മുഹമ്മദ് ബിൻ ഖഷാബ് നഹവി യിൽ നിന്നും കേട്ടു .
മുഹമ്മദ് ബിന് ഖഷാബ് അന്നഹ വി പറയുന്നു: ഞാൻ യുവാവ് ആയിരിക്കെ ഞാൻ നഹ് വ് പഠിക്കുന്ന സമയമായിരുന്നു.
ജനങ്ങൾ എല്ലാം ശെയ്ഖ് അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ പ്രഭാഷണത്തിൻ റ്റെ ശൈലിയും വശ്യധയും ഭംഗിയും ഒക്കെ വർണ്ണിച്ച് പറയാൻ തുടങ്ങി. എനിക്ക് മഹാനവർകളുടെ സദസ്സിൽ ഒന്ന് പങ്കെടുക്കാൻ വളരെ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എനിക്ക് പoനത്തിൽ മുഴുകിയത് കൊണ്ട് സമയം കിട്ടാറില്ലായിരുന്നു.
അങ്ങനെ ഒരു ദിവസം ജീലാനി തങ്ങളുടെ മജ്ലിസിൽ സന്നിധനാകാൻ സാധിച്ചു. അദ്ദേഹം പ്രസംഗിക്കാൻ തുടങ്ങിയ പോൾ അദ്ദേഹത്തിൻ റ്റെ സംസാരം എനിക്ക് അത്ര ഉഷാറായി തോന്നിയില്ല. എനിക്ക് അത് ഒന്നും മനസ്സിലായതുമില്ല. അപ്പോൾ ഞാൻ എൻ റ്റെ മനസ്സിൽ പറഞ്ഞു ഇന്നത്തെ ദിവസം എനിക്ക് നഷ്ടമായി പോയല്ലോ റബ്ബേ. അപ്പോൾ തന്നെ കണ്ടു ജീലാനി തങ്ങൾ പ്രസംഗിക്കുന്നതിൻ റ്റെ യിടയിൽ എൻ റ്റെ ഭാഗത്തേക്ക് നോക്കുന്നത്. ഞാൻ മനസ്സിൽ കരുതിയതേയുള്ളൂ.
എന്താണ് അബൂ മുഹമ്മദേ നിങ്ങൾ നഹ് വിനാണോ ദിക്റിൻ റ്റെ മജ്ലിസിനേക്കാൾ സ്ഥാനം കൊടുക്കുന്നത് എന്ന് എന്നിലേക്ക് തിരിഞ്ഞ് എൻ റ്റെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ
ﺳﺒﺤﺎﻥ ﺍﻟﻠﻪ
ഞാൻ ഞെട്ടിപ്പോയി .
നിൻ റ്റെ കൂട്ടുകാരൻ ആയ സീബ വൈ യഹ് നെ പോലും നമ്മൾ കൂട്ട് കൂടിയിട്ടുണ്ട്. നിങ്ങൾ മജ് ലിസ് ദിക്റിനെക്കാൾ കൂടുതൽ നഹ് വിനാണോ പ്രാധാന്യം കൊടുക്കുന്നത്?
എൻ റ്റെ മനസ്സിലുള്ള കാര്യം എടുത്ത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി .
( ﺍﻟﺬﻫﺒﻲ ﻓﻲ ﺳﻴﺮ ﺃﻋﻼﻡ ﺍﻟﻨﺒﻼﺀ : 20/440 ).
❄❄❄❄❄❄❄❄❄
🌷കുപ്പി അകത്തുള്ള വസ്തുവിനെ പോലെ
കാമാൻ ഞാൻ നിങ്ങളെ ഖൽബകം എന്നോവർ ""
❄❄______________________

മാല:കോഴീടെ മുള്ളോട് കൂകെന്ന്

മുഹ്യദ്ധീൻ മാല വരികളിലെ യാഥാർത്ത്യം
*19/08/2017*
🖌 *siddeequl misbah*
🔻___________________🔻
*"ചത്ത ചകത്തിനെ ജീവൻ ഇടീച്ചോവർ ചാകും കലിശത്തെ നന്നാക്കി വിട്ടോവർ"*
*"കോഴീടെ മുള്ളോട് കൂകെന്ന് ചൊന്നാരെ കൂസാതെ കൂകിപ്പറപ്പിച്ച് വിട്ടോവർ"*
🔷
*മുഹ്യദ്ദീൻ മാലയിലെ ഈ വരികൾ പൊക്കിപ്പിടിച്ച് വിമർശകർ വാദിക്കുന്നു മാലയിൽ മുഹ്യദ്ദീൻ ഷൈഖ് (റ) ചത്ത വസ്തുവിന്ന് ജീവൻ നൽകുന്നു ചത്ത കോഴീടെ മുള്ളിനോട് കൂകാൻ പറഞ്ഞപ്പോൾ ആ കോഴി പറന്ന് പോയി ഇതൊക്കെ ഷിർക്കാണ് ജീവൻ നൽകൽ അല്ലാഹുവാണ് അല്ലാഹുവിന്റെ ഈ വിശേഷണം മുഹ്യദ്ദീൻ ഷൈഖ് (റ) വിന്ന് വക വെച്ച് കൊടുക്കുന്നു അതിനാൽ മുഹ്യദ്ദീൻ മാല കൊടിയ ഷിർക്കാണത്രേ!*
*എന്നാൽ വിമർശകരേ ഷിർക്ക് എന്നത് വിശ്വാസത്തിലാണ് അല്ലാതെ കർമ്മത്തിലല്ല മഹാനായ മുഹ്യദ്ദീൻ ഷൈഖ് (റ) അല്ലാഹുവിന്റെ അനുവാദത്തോടെ ഇങ്ങനെ ചെയ്താൽ അതെങ്ങനെ ഷിർക്കൻ വിശ്വാസമാകും അങ്ങനെയെങ്കിൽ ആദ്യം മാലയല്ലല്ലോ പരിശുദ്ധ ഖുർ ആൻ ഷിർക്കൻ ഗ്രന്ഥമാണെന്ന് വിമർശകർക്ക് പറയേണ്ടി വരും* !!!
🔷
*ഒന്നാമതായി ഈസാ നബി (അസ) അവകാശപ്പെടുന്നത് നോക്കൂ*👇🏻
* ﺳﻮﺭﺓ ﺁﻝ ﻋﻤﺮﺍﻥ ‏( ٣ ‏) : ﺍﻵﻳﺎﺕ ٤٨ ﺍﻟﻰ ٤٩ *[
* ﻭَﺭَﺳُﻮﻻً ﺇِﻟﻰ ﺑَﻨِﻲ ﺇِﺳْﺮﺍﺋِﻴﻞَ ﺃَﻧِّﻲ ﻗَﺪْ ﺟِﺌْﺘُﻜُﻢْ ﺑِﺂﻳَﺔٍ ﻣِﻦْ ﺭَﺑِّﻜُﻢْ ﺃَﻧِّﻲ ﺃَﺧْﻠُﻖُ ﻟَﻜُﻢْ ﻣِﻦَ ﺍﻟﻄِّﻴﻦِ ﻛَﻬَﻴْﺌَﺔِ ﺍﻟﻄَّﻴْﺮِ ﻓَﺄَﻧْﻔُﺦُ ﻓِﻴﻪِ ﻓَﻴَﻜُﻮﻥُ ﻃَﻴْﺮﺍً ﺑِﺈِﺫْﻥِ ﺍﻟﻠَّﻪِ ﻭَﺃُﺑْﺮِﺉُ ﺍﻟْﺄَﻛْﻤَﻪَ ﻭَﺍﻟْﺄَﺑْﺮَﺹَ ﻭَﺃُﺣْﻲِ ﺍﻟْﻤَﻮْﺗﻰ ﺑِﺈِﺫْﻥِ ﺍﻟﻠَّﻪِ ﻭَﺃُﻧَﺒِّﺌُﻜُﻢْ ﺑِﻤﺎ ﺗَﺄْﻛُﻠُﻮﻥَ ﻭَﻣﺎ ﺗَﺪَّﺧِﺮُﻭﻥَ ﻓِﻲ ﺑُﻴُﻮﺗِﻜُﻢْ ﺇِﻥَّ ﻓِﻲ ﺫﻟِﻚَ ﻟَﺂﻳَﺔً ﻟَﻜُﻢْ ﺇِﻥْ ﻛُﻨْﺘُﻢْ ﻣُﺆْﻣِﻨِﻴﻦَ ‏( ٤٩ *(
🔷
""* പക്ഷിയുടെ ആക്ർതിയിൽ ഒരു കളിമൺ രൂപം നിങ്ങള്ക്ക് വേണ്ടി ഞാനുണ്ടാക്കുകയും , എന്നിട്ട് ഞാനതിൽ ഊതുമ്പോൾ അല്ലാഹുവിൻറ്റെ അനുവാദ പ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനെയും , പാണ്ട് രോഗിയെയും ഞാൻ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാൻ ജീവിപ്പിക്കുകയും ചെയ്യും . നിങ്ങള് തിന്നുന്നതിനെപ്പറ്റിയും, നിങ്ങള് നിങ്ങളുടെ വീടുകളിൽ സൂക്ഷിച്ച് വെക്കുന്നതിനെപ്പറ്റിയും ഞാൻ നിങ്ങള്ക്ക് പറഞ്ഞറിയിച്ച് തരികയും ചെയ്യും തീർച്ചയായും അതിൽ നിങ്ങള്ക്ക് ദ്രുഷ്ട്ടാന്തമുണ്ട് നിങ്ങ ള് വിഷ്വസിക്കുന്നവരാണെങ്കിൽ”” (ആലു ഇംറാൻ 49 *(
*ഇതിൽ കളിമണ്ണിനാൽ രൂപം നൽകിയ പക്ഷിക്ക് ജീവൻ നൽകലും,മരണപ്പെട്ടവർക്ക് പുനർ ജീവനം നൽകലും, മാറാരോഗം ഭേദപ്പെടുത്തലും , ഗൈബിയായ കാര്യങ്ങൾ പറഞ്ഞ് കൊടുക്കലും തുടങ്ങിയ അല്ലാഹുവിന്ന് മാത്രമായി വിശേഷിപ്പിക്കുന്ന ഗുണങ്ങൾ ഈസാ നബി (അസ) അവകാശപ്പെടുന്നു.*
🔷
*ഇത് പറയുമ്പോൾ വിമർശകർ പറയും ഇത് അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരമാണെന്ന് എന്നാൽ ഇങ്ങനെയല്ലാതെ ഈ ലോകത്ത് അല്ലാഹുവിൻ റ്റെ അനുവാദമില്ലാതെ ഒന്നും ഉണ്ടാവുകയില്ല എന്നല്ലാത്ത മറ്റൊരു വിശ്വാസം മുസ്ലിമീങ്ങൾക്കില്ല. ഇവിടെ ഈസാ നബിക്ക് അല്ലാഹുവിന്ന് മാത്രമായി വിശേഷിപ്പിക്കുന്ന കഴിവ് അല്ലാഹു നൽകുന്നു ഇത് വിമർശകരും വിശ്വസിക്കുന്നു എന്നാൽ ഇതേ വിശ്വാസ പ്രകാരം ചത്ത കോഴിയെ മഹാനായ മുഹ്യദ്ദീൻ ശൈഖ് റ ജീവിപ്പിച്ചു എന്ന് സുന്നികൾ വിശ്വസിച്ചാൽ അതെങ്ങനെ ഷിർക്കൻ വിശ്വാസമാവും??, ഇത് പറയുമ്പോൾ വിമർശകരായ മുജാഹിദുകളെ പോലുള്ളവർ പറയും ഈസാ നബിക്ക് അല്ലാഹു അങ്ങനെയുള്ള കഴിവ് കൊടുത്തിട്ടുണ്ട് എന്ന് അല്ലാഹു ഖുർ ആനിൽ പറഞ്ഞതാണ് പക്ഷെ മുഹ്യദ്ദീൻ ശൈഖ് തങ്ങൾക്ക് അങ്ങനെ ഒരു കഴിവ് ഉണ്ട് എന്ന് അല്ലാഹു പറയുന്നുണ്ടൊ ?*
*എന്നാൽ കഴിവ് കൊടുത്തിട്ടുണ്ടോ ഇല്ലയൊ എന്ന ചർച്ചയിലേക്ക് വരുന്നതിന്ന് മുമ്പ് ഇങ്ങനെയുള്ള വിശ്വാസം ഷിർക്കാവുന്നതെങ്ങനെ ?? ഇവിടെ കഴിവ് കൊടുത്തിട്ടില്ല അല്ലെങ്കിൽ കൊടുത്തിട്ടുണ്ട് എന്ന് തെളിയിക്കാം പക്ഷെ ഷിർക്കെങ്ങനെയാകും ????? അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം ഈസാനബി(അസ) ജീവൻ നൽകി എന്നുള്ള അതേ വിശ്വാസമല്ലേ അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം മുഹ്യദ്ദീൻ ഷൈഖ് റ ജീവിപ്പിച്ചു എന്നുള്ള വിശ്വാസവും !!!!!! എവിടെ ഷിർക്ക് ????*
🔷
*മുഹ്യദ്ദീൻ ശൈഖ് (റ) അല്ലാഹുവിന്റെ അനുവാദമോ ഓർഡറോ ഇല്ലാതെ ഒന്നും തന്നെ ചെയ്യുകയില്ലാ എന്ന് മാലയിൽ തന്നെ പറയുന്നുണ്ട് ആ വരികളൊന്നും നോക്കാതെ തെറ്റിദ്ധരിച്ച് പോയതോ അതോ തെറ്റിദ്ധാരണയിൽ കുടുങ്ങിപ്പോയതാണോ ? പ്രസ്തുത മാലയിലെ ആ വരികൾ താഴെ കൊടുക്കുന്നു ഒരു തവണ മനസ്സിരുത്തി വായിച്ചാൽ വിമർശകരുടെ ഇത്തരം ഷിർക്കൻ ആരോപണങ്ങളാൽ ഊതി വീർപ്പിച്ച ഷിർക്കൻ ബലൂണിന്റെ കാറ്റ് പോകും*
🔻
*"എന്നുടെ ഏകൽ ഉടയവൻ തൻ റ്റേകൽ ആകേന്ന് ഞാൻ ചൊൽകീൽ ആകും അതെന്നോവർ"*
*"ഏകൽ കൂടാതെ ഞാൻ ചെയ്തില്ല ഒന്നുമേ എന്നാണേനിന്നെ പറയെന്നും കേട്ടോവർ"*
*"ചൊല്ലില്ല ഞാനെന്നും എന്നോട് ചൊല്ലാതെ ചൊല്ല് നീ എന്റെ അമാനത്തിലെന്നോവർ"*
*"ആരാനും ചോദിച്ചാൽ അവരോട് ചൊല്ലുവാർ അനുവാദം വന്നാൽ പറവൻ ഞാനെന്നോവർ"*

*ഒരു വിശദീകരണം ആവശ്യമല്ലാത്ത രീതിയിൽ മുകളിലെ വരികളിൽ വ്യക്തമാണ് അപ്പോൾ ഈസാ നബി (അസ) അല്ലാഹുവിന്റെ അനുവദത്തോട് കൂടി മരണപ്പെട്ടവർക്ക് ജീവൻ നൽകലും ജീവനില്ലാത്ത വസ്തുക്കൾക്ക് ഞാൻ ജീവൻ നൽകും എന്ന് പറയലും മഹാനായ മുഹ്യദ്ദീൻ ശൈഖ്(റ) അല്ലാഹുവിന്റെ അനുവാദത്തോടെ ചത്ത കോഴിക്ക് ജീവൻ ഇടീക്കലും ഒരേ വിശ്വാസമാണ് ഈസാ നബി (അസ) മിന്റെ തൗഹീദായത് മുഹ്യദ്ദീൻ ശൈഖ് (റ) വിന്ന് ഷിർക്കാവുകയില്ല. ഷിർക്കാണെങ്കിൽ രണ്ടും ഷിർക്ക് തൗഹീദാണെങ്കിൽ രണ്ടും തൗഹീദ് ! കാരണം ഷിർക്ക് എന്നത് വിശ്വാസത്തിലാണ് വ്യക്തികൾ നോക്കി ഷിർക്കിന്ന് മാറ്റം സംഭവിക്കുകയില്ല.*

ഓച്ചിറ ഉപ്പാപ്പ കുപ്പു സ്വാമിയോ..

ഓച്ചിറ ഉപ്പാപ്പ കുപ്പു സ്വാമിയോ..?


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ഇന്നാലില്ലാഹ്.......
കൊല്ലം ജില്ലയിലെ ഓച്ചിറയിൽ ജീവിച്ചിരുന്ന 'ഓച്ചിറ ഉപ്പുപ്പ' എന്നയാളെപ്പറ്റി മുജാഹിദുകൾ വ്യാപകമായി കള്ളപ്രചാരണം നടത്തുന്നു. എന്താണ് വസ്'തുത?
ഓച്ചിറ ടൗണിൽ ദീർ'ഘ കാലമായി ഒരു കടത്തിണ്ണയിൽ ഒരേ ഇരിപ്പിരുന്ന ഒരു വൃദ്ധനുണ്ടായിരുന്നു. അദ്ധേഹം ഓച്ചിറ ഉപ്പുപ്പ എന്ന് ആദരവോടെ വിളിക്കപ്പെട്ടു. മുസ്'ലിംകൾ അദ്ധേഹത്തെ അങ്ങനെ ആദരവോടെ വിളിക്കാൻ എന്തായിരിക്കും കാരണം? പഴയ തലമുറയിലെ ആളുകൾക്ക് അതിന് വിശദീകരണമുണ്ട്.
അറിയപ്പെട്ട പ്രഭാഷകനും മഹാ പണ്ഡിതനുമായ മർഹൂം: പതി അബ്ദുൽ ഖാദിർ മുസ്'ലിയാരുടെ (ന. മ.) കാലം മുതലേ (1950 കൾ) അദ്ധേഹം ഓച്ചിറയിലുണ്ട്. അന്ന് തന്നെ ഒരു ഹാൽ ആയിരുന്നു. പതി മുസ്'ലിയാർ അദ്ധേഹത്തെ പള്ളിയിൽ കയറ്റി നിസ്'കരിപ്പിച്ചിട്ടുണ്ട്. ശരാശരി ബോധമുള്ള മാനസികാവസ്ഥ അല്ലാത്തതിനാൽ പിന്നെ നിസ്'കാരം കൊണ്ട് നിർബന്ധിക്കാറില്ല
ഓച്ചിറ വടക്കേ പള്ളിയിലെ മുദരിസും സ്വൂഫീ ശ്രേഷ്'ഠനുമായിരുന്ന മർഹൂം: ഉമർ കുട്ടി ഉസ്'താദിന്റെ (ന. മ.) അടുക്കൽ രാത്രി സമയത്ത് വന്നിരുന്ന് ഔലിയാക്കളുടെ കഥകളും മറ്റും പറയുമായിരുന്നു. ഓച്ചിറ പടിഞ്ഞാറേ പള്ളിയിലെ ഇമാമായിരുന്ന ശംസുദ്ധീൻ മദനി എന്ന പണ്ഡിതനുമായും അദ്ധേഹം ഇത്തരം വിഷയങ്ങൾ സംസാരിച്ചതായി അറിഞ്ഞു.
അദ്ധേഹത്തെ സന്ദർ'ശിക്കുന്നവരോട് ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും കഥകൾ പറഞ്ഞ് കൊടുക്കും. ഐഹിക ജീവിതത്തിന്റെ അർത്ഥശൂന്യതയെ പറ്റി ഓർമ്മപ്പെടുത്തും. സമ്പത്തിനോട് യാതൊരു ആഗ്രഹവും ഇല്ലായിരുന്നു. ആരെങ്കിലും പൈസ കൊടുത്താൽ അത് എടുക്കാതെ ഒരു മൂലയിൽ കൂട്ടിയിടും. പള്ളിക്ക് കൊടുത്തുകൂടേ എന്ന് ചോദിച്ചാൽ "ആർക്കും വേണ്ടാത്ത പൈസ എന്തിനാ പള്ളിക്ക്" എന്ന് ചോദിക്കുമായിരുന്നത്രേ.
ഒരിക്കൽ ഓച്ചിറ സ്വദേശി തന്നെയായ ഒരു ആലിമിനെ അദ്ധേഹം അടുത്ത് വിളിപ്പിച്ചു. എനിക്ക് നിസ്'കരിക്കണം, മക്കയിൽ പോകണം പക്ഷേ കഴിയുന്നില്ല എന്ന് പറഞ്ഞു. അദ്ധേഹത്തിന് മന്ത്രിച്ച് കൊടുക്കാൻ പറഞ്ഞു. ഫാതിഹയും സ്വലാത്തും അദ്ധേഹം തന്നെ ഓതിക്കേൾപ്പിച്ചു. അങ്ങിനെ ആ ആലിം അദ്ധേഹത്തെ മന്ത്രിച്ച് കൊടുത്തു. ഇത് 1980 കളുടെ അവസാനമാണ്.
മസ്'താനായിരുന്ന അദ്ധേഹത്തിന്റെ വാക്കുകളും ചിന്തകളും മുഴുവൻ അല്ലാഹുവിനെ പറ്റിയും അവന്റെ ഔലിയാക്കളെക്കുറിച്ചും ആയിരുന്നു. അപ്പോൾ അദ്ധേഹത്തിന്റെ ഹാൽ മാറാനുള്ള കാരണം ആ ചിന്തകൾ തന്നെയാണെന്ന് ന്യായമായും ധരിക്കാമല്ലോ.
അവസാന കാലം അദ്ധേഹം ഒരു കടത്തിണ്ണയിൽ ഒരേ ഇരിപ്പാണ്. അടുത്ത് ചെല്ലുന്നവർ സലാം ചൊല്ലിയാൽ മടക്കും. ഭക്ഷണം വല്ലതും കൊടുത്താൽ വാങ്ങി കഴിക്കും. അത്രമാത്രം. ഒരാഴ്ച കുളിക്കാതെ നമ്മിലൊരാൾ ഒരിടത്തിരുന്നാൽ ആർക്കെങ്കിലും അടുക്കാനാകുമോ? എന്നാൽ അദ്ധേഹത്തിന്റെ അടുത്ത് ചെന്നാൽ അങ്ങിനെയൊരു അസഹ്യത ഇല്ല. ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ധാരാളം വിശ്വാസികൾ അദ്ധേഹം ഒരു സവിശേഷ വ്യക്തിത്വമാണെന്ന് മനസിലാക്കിയത്.
അദ്ധേഹം ഒരു കാലത്ത് അലക്ഷ്യമായി നടക്കുന്നയാളായിരുന്നു. അപ്പോഴും മുസ്'ലിം ചെറുപ്പക്കാരെ കണ്ടാൽ "പോയി തൊഴുകെടാ" (പോയി നിസ്'കരിക്കൂ) എന്ന് പറഞ്ഞ് കൊണ്ട് പള്ളിയിലേക്ക് പറഞ്ഞയക്കുമായിരുന്നു.
എന്നാൽ, മരിച്ച ശേഷം അദ്ധേഹത്തെ ഒരു അമുസ്'ലിമായി മുദ്ര കുത്താനാണ് മുജാഹിദുകൾ ശ്രമിച്ചത്. മുസ്'ലിംകളിൽ അദ്ധേഹത്തോട് ആദരവുള്ളവർ അദ്ധേഹത്തെ ഒരു ആത്മീയ പരിവേഷമുള്ള ആളാക്കിയതിലുള്ള രോഷം തീർക്കലായിരിക്കാം മുജാഹിദുകളുടെ ഉദ്ദേശ്യം. എന്നാൽ മസ്'താനായ അദ്ധേഹത്തിന് സവിശേഷ വ്യക്തിത്വമൊന്നുമില്ല എന്ന് മാത്രമായിരുന്നു മുജാഹിദുകൾ വാദിച്ചതെങ്കിൽ അത് മനസിലാക്കാമായിരുന്നു. അതിനവർക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഒരാൾ മരിക്കുമ്പോഴേക്കും അയാളെ മുസ്'ലിം തന്നെയല്ല എന്ന് വിശേഷിപ്പിച്ചു കളഞ്ഞത് കടുത്ത അപരാധമായിപ്പോയി.
ജീവിതകാലത്ത് അദ്ധേഹം മുസ്'ലിമാണെന്ന് മുജാഹിദുകൾ തന്നെ സമ്മതിച്ച കാര്യമാണ്. അയാൾ നിസ്'കരിക്കാത്ത ആളാണെന്നും, പണ്ഡിതന്മാർ അയാളോട് നിസ്'കരിക്കാൻ കൽപ്പിക്കുന്നില്ല എന്നുമൊക്കെയായിരുന്നു ജീവിതകാലത്ത് ആരോപണം. മുജാഹിദ് പ്രഭാഷകൻ സുഹൈർ ചുങ്കത്തറ നാദാപുരത്ത് വച്ച് പ്രസംഗിക്കുമ്പോൾ ഈ ആരോപണമുന്നയിക്കുന്നത് ഇതെഴുതുന്നയാൾ നേരിട്ട് കേട്ടിട്ടുണ്ട്. മസ്'താന്മാരോട് നിസ്'കാരം കൊണ്ട് കൽപ്പിക്കുന്നതിൽ കാര്യമില്ല എന്നത് മറ്റൊരു വിഷയം.
അദ്ധേഹത്തെ ചികിത്സാവശ്യർത്ഥം പരിശോധിച്ച ഡോക്ടർ അദ്ധേഹം മാർഗ്ഗപുംഗവം ചെയ്യപ്പെട്ടയാളാണെന്ന് സാക്ഷ്യപ്പെടുത്തി* യതായി അറിഞ്ഞു. അമുസ്'ലിംകൾ അദ്ധേഹത്തെ കുപ്പസ്വാമി എന്ന് വിളിക്കാറുണ്ടെങ്കിലും അത് കേൾക്കാൻ അദ്ധേഹത്തിന് ഇഷ്'ടമില്ലായിരുന്നുവെന്ന് പരിചരിച്ചവർ പറഞ്ഞിട്ടുണ്ട്. ആദരിക്കുന്നവരെ സ്വാമി എന്ന് വിളിക്കുന്ന വഴക്കം ഹൈന്ദവരിലുണ്ടെന്ന് എല്ലാവർക്കുമറിയാം.
ജ. എം. എം.ഹനീഫ മുസ്'ലിയാർ കലയപുരം എന്ന പണ്ഡിതൻ "ഓച്ചിറ ഉപ്പാപ്പ ജീവചരിത്രം" എന്ന പേരിൽ അദ്ധേഹത്തെ പറ്റി ഒരു ലഘുകൃതി രചിച്ചിട്ടുണ്ട്. അതിൽ പി. എ. ഹൈദറൂസ് മുസ്'ലിയാർ കൊല്ലം അവതാരികയും, മർഹൂം: ഇ. കെ. മുഹമ്മദ് ദാരിമി, എം. ശംസുദ്ധീൻ മദനി കുണ്ടറ എന്നിവരുട ആശംസയുമുണ്ട്. *തമിഴ്നാട്ടിലെ മുസ്'ലിം പ്രദേശമായ കടയനല്ലൂർ* ആണ് അദ്ധേഹത്തിന്റെ ജന്മസ്ഥലം എന്ന് ആ കൃതിയിൽ പറയുന്നു.
മസ്'താനായിരുന്ന ഒരാളെപ്പറ്റി അദ്ധേഹം സവിശേഷ വ്യക്തിയാണെന്ന് ചില അനുഭവങ്ങൾ കൊണ്ട് വിശ്വാസികളിൽ ചിലർ മനസിലാക്കുന്നു. അദ്ധേഹം വിശ്വാസി തന്നെ, എന്നാൽ ഒരു വലിയ്യ് എന്ന് വിശേഷിപ്പിക്കാൻ മാത്രമില്ലെന്ന് മറ്റ് ചില വിശ്വാസികളും മനസിലാക്കുന്നു.
ഈ രണ്ട് നിലപാടുകളും മനസിലാക്കാൻ പ്രയാസമില്ല. എന്നാൽ ഒരാൾ മരിച്ച ശേഷം അദ്ധേഹത്തെ അമുസ്'ലിം എന്ന് വിശേഷിപ്പിച്ചു കളഞ്ഞത് കടുത്ത അപരാധം തന്നെയാണ്.
ആരോപണങ്ങൾ ഉന്നയിക്കും മുമ്പ്, അവ വിശ്വാസിക്കും മുമ്പ് കാര്യങ്ങൾ വസ്'തുനിഷ്'ഠമായി മനസിലാക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്.
(ഇതെഴുതുന്നയാളുടെ പിതൃസ്വദേശമാണ് ഓച്ചിറ. സ്'മര്യപുരുഷന്റെ ജീവിതകാലത്ത് പലതവണ കണ്ടിട്ടുണ്ട്).
[കടപ്പാട്: ഒരു സുന്നി മാസിക. 2016 ഏപ്രിൽ].
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഓച്ചിറ ഉപ്പാപ്പയുടെ കുടുംബം
ഓച്ചിറ ഉപ്പ :- കടയനല്ലൂർ പട്ടണത്തിലെ വലിയ ജുമാത് പള്ളിയുടെ സമീപത്തുള്ള റാവുത്തർ കുടുംബത്തിലെ മഹാനാണ് ഓച്ചിറ ഉപ്പ . പേര് > മുഹമ്മദ് മസ്ഊദ് റാവുത്തർ പിതാവ് > മൈതീൻ റാവുത്തർ മാതാവ് > മീര (എരശോളി കുടുംബം ) ജനനം > 1894 പിതാവ് വസ്ത്ര വ്യാപാരിയും ആബിദും പണ്ഡിതന്മാരെ ആദരിക്കുന്ന സോഭാവക്കാരനും ആയിരുന്നു സഹോദരന്മാര് > അബ്ദുൽ ഖാദർ റാവുത്തർ , ഷെയ്ഖ് പരീദ് റാവുത്തർ,മുഹിയുദ്ദീൻ റാവുത്തർ ,ഷെയ്ഖ് ഉസ്മാൻ റാവുത്തർ സഹോദരിമാർ > നാഗൂരംമാൾ , സയ്യിദമ്മാൽ . ഹലീമ ബീവി ,ആമിന ബീവി , മീര ബീവി
ഇനി പറയൂ ആരാണ് വഞ്ചകർ..❓ ഒാച്ചിറക്കാരൊ അതോ തെരുവ് പ്രസംഗം നടത്തുന്ന വഹാബി പാതിരിമാരൊ ❓⁉ അല്ലാന്റെ മഹാന്മാരെ യും മുസ്ലിമുകളെയും കാഫിര് ആക്കിയിട്ട് പച്ച തോന്ന്യവാസം പറയുന്ന ഈ വാഹബികളെ നിക്ഷ്പക്ഷ ജനങ്ങൾ തിരിച്ചറിയു❗⭕
ﻳﻜﻮﻥُ ﻓﻲ ﺁﺧِﺮِ ﺍﻟﺰﻣﺎﻥِ ﺩَﺟَّﺎﻟُﻮﻥَ ﻛَﺬَّﺍﺑُﻮﻥَ . ﻳﺄﺗﻮﻧَﻜﻢ ﻣﻦ ﺍﻷﺣﺎﺩﻳﺚِ ﺑﻤﺎ ﻟﻢ ﺗَﺴْﻤَﻌُﻮﺍ ﺃﻧﺘﻢ ﻭﻻ ﺁﺑﺎﺅُﻛﻢ . ﻓﺈﻳَّﺎﻛﻢ ﻭﺇﻳَّﺎﻫﻢ . ﻻ ﻳُﻀِﻠُّﻮﻧَﻜﻢ ﻭﻻ ﻳَﻔْﺘِﻨُﻮﻧَﻜﻢ ﺍﻟﺮﺍﻭﻱ : ﺃﺑﻮ ﻫﺮﻳﺮﺓ ﺍﻟﻤﺤﺪﺙ : ﻣﺴﻠﻢ - ﺍﻟﻤﺼﺪﺭ : ﺻﺤﻴﺢ ﻣﺴﻠﻢ ‏[ ﺍﻟﻤﻘﺪﻣﺔ ‏] - ﺍﻟﺼﻔﺤﺔ ﺃﻭ ﺍﻟﺮﻗﻢ : 7 ﺧﻼﺻﺔ ﺣﻜﻢ ﺍﻟﻤﺤﺪﺙ : ‏[ ﺃﻭﺭﺩﻩ ﻣﺴﻠﻢ ﻓﻲ ﻣﻘﺪﻣﺔ ﺍﻟﺼﺤﻴﺢ ]

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....