Monday, July 9, 2018

EK ഹസൻ മുസ്‌ലിയാർ (റ

*ശവ്വാൽ 25*
==========
ആദർശം കരുതലോടെ കൈമാറിയ
മഹാമനീഷി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ശൈഖുനാ EK ഹസൻ മുസ്‌ലിയാർ (റ)
മഹാനവർകളെ വഫാത്തിന്റെ ദിവസം ഒരു യാസീൻ, ഫാത്തിഹ, ഒതുമല്ലൊ
===========                                       
യമനിൽ നിന്ന് കേരളത്തിലേക്ക്
വന്ന സാത്വികരായ പ്രബോധകരുടെ
നീണ്ടനിര ചരിത്രം അത്യാവേശത്തോടെ പറഞ്ഞു തരുന്നു. ...........

യമനിൽ നിന്ന് ഒരു മഹാ പണ്ഡിതൻ
കേരളത്തിലേക്ക് എത്തുകയാണ്. വിവിധ വിജ്ഞാന ശാഖകളുടെ കവാടങ്ങളുടെ താക്കോലുമായാണ് വരവ്.
അത് ചരിത്രം അടയാളപ്പെടുത്തി.

തന്റെ മക്കൾ എല്ലാവരും തന്നെ ഉന്നത പണ്ഡിത പ്രതിഭകളായി തീർന്നു.

ഒരു നിയോഗം പോലെ  ,

"ശംസുൽ ഉലമ "യെന്ന  കീർത്തിയിലൂടെ ലോകം നെഞ്ചിലേറ്റിയ ശൈഖുനാ ഇ.കെ. അബൂബക്കറുൽ ഖാദിരി (റ),
അധ്യാത്മിക ലോകത്തെ മഹാപ്രഭയായ് ശൈഖുനാ കമാലുദ്ദീൻ ഉമറുൽ ഖാദിരി (റ), ശൈഖുനാ ഉസ്മാനുൽ ഖാദിരി (റ) , ശൈഖുനാ അലിയ്യുൽ ഖാദിരി (റ) ,ശൈഖുനാ അഹ്മദുൽ ഖാദിരി (റ) , ശൈഖുനാ ഹസനുൽ ഖാദിരി (റ) ,ശൈഖുനാ അബ്ദുല്ലാഹിൽ ഖാദിരി (റ) തുടങ്ങിയവരിലൂടെ വിജ്ഞാന വസന്തം
പൂത്തുലയുകയായിരുന്നു.
അത് വേണ്ടുവോളം കേരളം ആസ്വദിച്ചു.

യമനിൽ നിന്നും വന്ന മഹാ പണ്ഡിതനായ മുഹമ്മദ് കോയ മുസ്‌ലിയാരുടെ മകൻ അബൂബക്കർ മുസ് ലിയാരുടെ മകനായ
സുപ്രസിദ്ധ കർമ്മ ശാസ്ത്ര പണ്ഡിതനും സൂഫീ വര്യനുമായ  ശൈഖുനാ
എഴുത്തഛൻ കണ്ടി  [EK] കോയക്കുട്ടി മുസ്‌ലിയാർ (റ)ടെ മകനായി
ഹസൻ മുസ്‌ലിയാർ ജനിച്ചു. [ഹി: 1347]

പ്രാഥമിക പഠനം പിതാവിൽ നിന്നും കരഗതമാക്കി. ചെറുമുക്ക്, കോട്ടുമല , തളിപ്പറമ്പ് ,പാറക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വിദ്യ നുകർന്നു. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ ശൈഖുനാ കൂട്ടായി അബൂബക്കർ മുസ് ലിയാർ (റ) ന്റെ
ദർസിൽ ശൈഖുനാ ഹസൻ മുസ് ലിയാർ പ്രധാനപ്പെട്ട കിതാബുകൾ ഓതി പഠിച്ചു.

ഇരുമ്പു ചോല , പുത്തൂപ്പാടം , ഉരുളിക്കുന്ന് , കാസർകോസ് , പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ മുദരിസായി സേവനം ചെയ്തു.

1976- ആഗസ്റ്റിൽ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.
അവിടുന്ന് പകർന്ന് നൽകിയ ശക്തിയുടെ പ്രഭയാണ് പിന്നീട് കേരളം എസ്. വൈ എസ്സിലൂടെ ദർശിച്ചത്.

പാലക്കാട് ജന്നത്തുൽ ഉലൂം അറബിക് കോളേജിന്റെ ശില്പിയാണ്. നിരവധി പള്ളികളും  , മദ്റസകളും സ്ഥാപിക്കുന്നതിൽ നേതൃത്വം വഹിച്ചു.

വ്യാജ ദൂതൻ , ജമാഅത്ത് നിസ്ക്കാരം പഞ്ചലക്ഷ്യങ്ങൾ [ ഖുതുബ പരിഭാഷ ഹറാമാണെന്ന് വ്യക്തമായ തെളിവുകൾ നിരത്തി സമർത്ഥിച്ചത് ]
തുടങ്ങിയവ   ഹസൻ മുസ് ലിയാർ രചിച്ച ഏതാനും ഗ്രന്ഥങ്ങളാണ്.

ശൈഖുനാ ഹസൻ മുസ്‌ലിയാരുടെ ലേഖനങ്ങൾ സമാഹരിച്ച് കൊണ്ട്
" നിസ്കാരവും ഹജ്ജും സുന്നികൾക്ക്
മാത്രം "  എന്ന പേരിൽ കോഴിക്കോട് വിദ്യാ ബുക്ക്സ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീവിതം
53 വർഷങ്ങൾ ............ മാത്രം

വളരെ തിരക്ക് പിടിച്ച ജീവിതമായിരുന്നു.
രാപകലുകൾ ഒരു പോലെ
 അധ്വാനിച്ച മഹാ മനീഷി .
ശ്വാസവും ഉഛ്വാസവും സുന്നത്ത് ജമാഅത്തിലായി ആസ്വദിച്ച ആദർശ പോരാളി.
പുത്തനാശയക്കാർക്ക് എന്നും പേടി സ്വപ്നമായിരുന്നു.
ഖണ്ഡന പ്രസംഗങ്ങളും , സംവാദങ്ങളും അവതരണ ശൈലി കൊണ്ട് തന്നെ
ജനങ്ങൾ നെഞ്ചിലേറ്റി.
മൂർച്ചയുള്ള പ്രമാണങ്ങളുടെ ശക്തമായ അവതരണത്തിൽ പുത്തനാശയക്കാരൻ സ്തംഭിച്ചു പോയ എത്രയോ അനുഭവങ്ങൾ  ആദർശ കേരളം ഇന്നും അയവിറക്കുന്നു.

മഹാനവർകളുടെ അവസാന കാലത്ത് ഐക്കരപ്പടി *പുത്തൂപ്പാടത്തായിരുന്നു* താമസം
പുത്തൂപ്പാടത്തുകാരുടെ  ആവേശം
ശൈഖുനാനെ  ഓർമ്മിപ്പിക്കുന്നതാണ്.

ശവ്വാൽ  25
വഫാത്തിന്റെ 37 വർഷങ്ങൾ പിന്നിട്ടു.
അവിടത്തെ പ്രവർത്തനങ്ങൾ അല്ലാഹു സ്വീകരിക്കുമാറാകട്ടെ ! ആമീൻ

സുന്നി കൈരളിയുടെ ഓരോ ചലനവും പ്രതിഫലിപ്പിക്കുന്നത്  ശൈഖുനാ ഹസൻ മുസ്‌ലിയാരുടെ ചിന്തകളും പരിശ്രമങ്ങളുമാണ്.

ആ പാത ധന്യമാണ്. ..........
ആദർശത്തിന്റെ  ഉറച്ച പ്രതലങ്ങളാണ്
നമുക്ക് കൈമാറിയത് ........

സജ്ജനങ്ങൾ ഒരു പാട് പ്രയാണം ചെയ്ത പാത ..............

നീ അനുഗ്രഹം ചെയ്തവരുടെ പാത
ആ പാതയിൽ ഞങ്ങളെ  ചേർക്കണേ
ഖുർആൻ പറഞ്ഞു പഠിപ്പിച്ച പ്രാർത്ഥന .........
അല്ലാഹു അവിടത്തെ   ദറജനെ ഉയർത്തട്ടെ, അവിടത്തെ കുടുംബങ്ങൾക്ക് ബറക്കത്ത് നൽകട്ടെ,
അവിടുന്ന് കാണിച്ചു തന്ന ആദർശത്തിൽ അടിയുറച്ച് മുന്നേറാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ......

സ്നേഹത്തോടെ
മുഹമ്മദ് സാനി നെട്ടൂർ.....
=========

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...