Tuesday, June 19, 2018

ഫിത്ർ സകാത്തിന്റെ 🌾* *♻കർമ്മശാസ്ത്രം

*2🌾 ഫിത്ർ സകാത്തിന്റെ 🌾*
         *♻കർമ്മശാസ്ത്രം♻*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

*💧Part : 2💧*

*🔖 എന്തുകൊടുക്കണം ... ?*

🌾 നാട്ടിലെ മുഖ്യാഹാരമായി എണ്ണപ്പെടുന്ന ധാന്യമാണു നല്‍കേണ്ടത്‌. പല ധാന്യങ്ങള്‍ ഭക്ഷ്യ ധാന്യമായി ഉപയോഗമുണ്ടെങ്കില്‍ ഏതും കൊടുക്കാം...

*📍മുന്തിയതാണുത്തമം ...*
നാട്ടിലെ ഭക്ഷ്യധാന്യമല്ലാത്ത മുന്തിയ ഇനം ധാന്യം തന്നെ നല്‍കിയാലും വാങ്ങുന്നവര്‍ ഇഷ്‌ടപ്പെട്ടാലെ സാധുവാകുകയുളളൂ...
നമ്മുടെ നാട്ടില്‍ പുഴുകുത്തില്ലാത്ത അരികള്‍ ഏതുമാകാം. പച്ചരി പക്ഷേ ഉറപ്പുള്ള തരം പറ്റില്ല. ധാന്യത്തിന്‌ പകരം അതിന്റെ വിലയോ പൊടിച്ച പൊടിയോ വേവിച്ചതോ കൊടുക്കാവുന്നതല്ല. ധാന്യമായിത്തന്നെ നല്‍കണം...
  (തുഹ്‌ഫ 3/324)

ശാഫിഈ മദ്ഹബില്‍ ധാന്യത്തിനു പകരം വിലകൊടുത്താല്‍ മതിയാവില്ലെന്നതു ഏകകണ്ഠാഭിപ്രായമാണ്‌ ...
(നിഹായ 3/123, മുഗ്നി 1/407)

*🔖 ഗള്‍ഫിലുള്ളവര്‍ ...*

അവിടത്തെ മുഖ്യാഹാരം അവരുടെ സകാത്തായിട്ടും നാട്ടിലുള്ള അവരുടെ ആശ്രിതരുടെ സകാത്ത്‌ നാട്ടിലെ മുഖ്യാഹാരവും നല്‍കണം. നാട്ടിലുള്ള ചെലവ്‌ നല്‍കല്‍ നിര്‍ബന്ധമുള്ള ഭാര്യ, മക്കള്‍ എന്നിവരുടെ സകാത്ത്‌ നല്‍കാന്‍ അവന്‍ ഒരു വ്യക്തിയെ വക്കാലത്താക്കണം. ഭാര്യയെ തന്നെ വക്കാലത്താക്കാം. വക്കാലത്താക്കാതെ തന്റെ ഭാര്യ അവളുടേയും മക്കളുടേയും സകാത്ത്‌ എന്ന നിലക്ക്‌ അവന്റെ അരി വിതരണം ചെയ്‌താല്‍ മതിയാവില്ല. ഇക്കാര്യം ഗള്‍ഫിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫോണിലൂടെയോ കത്ത്‌ മുഖേനയോ വക്കാലത്താക്കാം ...

ഭര്‍ത്താവ്‌ ഭാര്യയുടെ സകാത്തു നല്‍കുന്നില്ലെങ്കില്‍ ഭാര്യക്ക്‌ തന്റെ സകാത്ത്‌ നല്‍കല്‍ നിര്‍ബന്ധമില്ലെങ്കിലും സുന്നത്തുണ്ട്‌. പിണങ്ങിക്കഴിയുന്ന ഭാര്യയുടെ ചെലവും സകാത്തും ഭര്‍ത്താവിനു നിര്‍ബന്ധമില്ല. അവള്‍ക്കാണു നിര്‍ബന്ധം. നിക്കാഹ്‌ കഴിഞ്ഞു പക്ഷെ ഒരുമിച്ച്‌ ജീവിക്കാന്‍ തുടങ്ങിയിട്ടില്ലെങ്കിലും അവളുമായി ബന്ധപ്പെടാന്‍ അവള്‍ തടസ്സം നില്‍ക്കുന്നില്ലെങ്കില്‍ അവളുടെസകാത്ത്‌ അവളുടെ നാട്ടില്‍ അവന്‍ നല്‍കണം...

🌴 താന്‍ ചെലവ്‌ കൊടുക്കല്‍ നിര്‍ബന്ധമായ ഭ്രാന്തന്‍, ബുദ്ധിമാന്ദ്യര്‍, അടിമ എന്നിവരുടെ സകാത്തും നല്‍കണം...
ആരുടെ സകാത്താണോ നല്‍കുന്നത്‌ അയാള്‍ സൂര്യാസ്‌തമയ സമയം എവിടെയാണോ, ആ നാട്ടിലെ അവകാശികള്‍ക്കാണ്‌ നല്‍കേണ്ടത്‌. തല്‍സമയം യാത്രയിലാണെങ്കില്‍ യാത്ര അന്നേരം എവിടെ എത്തിയോ അവിടത്തെ അവകാശികള്‍ക്ക്‌ നല്‍കണം. ഇതാണ്‌ ശാഫിഈ മദ്‌ഹബ്‌...

എന്നാല്‍ ഒരുസ്ഥലത്ത്‌ അവകാശപ്പെട്ട സകാത്ത്‌ മറ്റൊരുസ്ഥലത്തേക്ക്‌ നീക്കം ചെയ്യാമെന്നഭിപ്രായം സ്വീകരിക്കാമെന്ന് ഇമാമുകള്‍ പ്രസ്‌താവിച്ചതായി ഫതാവാ ഇബ്‌നിസിയാദില്‍ (പേജ്‌ 234) ഉദ്ധരിച്ചിട്ടുണ്ട്‌...

🏺 ഒരാള്‍ക്ക് ഒരു സ്വാഅ്‌ വീതമാണ്‌ നല്‍കേണ്ടത്‌. ഒരു അളവു പാത്രമാണിത്‌... നബി *ﷺ* യുടെ കാലത്തുള്ള സ്വാഅ്‌ ആണ്‌ പരിഗണിക്കുക... അതിനാല്‍ നബി *ﷺ* യുടെ സ്വാഇനേക്കാള്‍ കുറവില്ലെന്നുറപ്പ് വരുന്നതു നല്‍കണം...
3.200 ലിറ്ററാണ്‌ ഒരു സ്വാഅ്‌...

തൂക്കമനുസരിച്ച്‌ കൃത്യം പറയാന്‍ കഴിയില്ല. അരിയുടെ ഭാര വ്യത്യാസമനുസരിച്ച്‌ തൂക്കത്തില്‍ അന്തരം വരും. ചിലര്‍ ഒരു സ്വാഅ്‌ രണ്ടര കി.ഗ്രാം വരുമെന്നും മറ്റുചിലര്‍ മൂന്നു കി.ഗ്രാം വരുമെന്നും അഭിപ്രായപ്പെടുന്നു...

🍚 പെരുന്നാള്‍ നിസ്‌കാരത്തിന്റെ മുമ്പു തന്നെ വിതരണം ചെയ്യുകയാണ്‌ നല്ലത്‌. പിന്തിക്കല്‍ കറാഹത്താണ്‌. പക്ഷേ, ബന്ധുക്കള്‍, അയല്‍ക്കാര്‍, പോലുള്ളവരെ പ്രതീക്ഷിച്ച്‌ പിന്തിക്കല്‍ സുന്നത്തുണ്ട്‌... എന്നാല്‍ സൂര്യാസ്തമയം വിട്ട്‌ പിന്തിക്കരുത്‌. അത്‌ കാരണമില്ലെങ്കില്‍ നിശിദ്ധമാണ്‌...

*🔖 രണ്ടു നിബന്ധനകള്‍ ...*

✍️🏼 സകാത്ത്‌ നല്‍കുന്നവന്‍ രണ്ടു നിബന്ധനകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം...

*ഒന്ന്, നിയ്യത്ത്‌:* തന്റെയും ആശ്രിതരുടേയും ഫിത്ര്‍ സകാത്ത്‌ നല്‍കുന്നു എന്ന്‌ കരുതല്‍. സകാത്ത്‌ നല്‍കുമ്പോഴോ അരി അളന്ന്‌ വെക്കുമ്പോഴോ നിയ്യത്ത്‌ ചെയ്യാം...

*രണ്ട്‌, അവകാശികള്‍ക്ക്‌ നല്‍കല്‍:*
നിര്‍ണ്ണിതമായ അവകാശികള്‍ക്കു നല്‍കാന്‍ വേണ്ടി കുട്ടിയെ വക്കാലത്താക്കാം. അപ്പോള്‍ സകാത്ത്‌ നിര്‍ബന്ധമായവന്‍ തന്നെ നിയ്യത്ത്‌ ചെയ്യണം. എന്നാല്‍ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള മുസ്‌ലിമിനെ സക്കാത്ത്‌ നല്‍കാന്‍ വക്കാലത്താക്കുകയാണെങ്കില്‍ നിയ്യത്തും വക്കാലത്താക്കാവുന്നതാണ്‌. പ്രസ്‌തുത വേളയില്‍ അവകാശിയെ നിര്‍ണ്ണയിച്ച്‌ കൊടുക്കല്‍ സകാത്ത്‌ നിര്‍ബന്ധമായവന്‌ നിര്‍ബന്ധമില്ല ...
  (ഇആനത്ത്‌:2/180)
                 
*🔖 സകാത്ത്‌ മുന്തിക്കാമോ ... ?*

🌙ശവ്വാല്‍ മാസപ്പിറവിയോടെയാണ്‌ ഫിത്ര്‍ സകാത്ത്‌ നിര്‍ബന്ധമാകുന്നതെങ്കിലും റമളാന്‍ ആഗതമായതുമുതല്‍ നല്‍കാവുന്നതാണ്‌...
പക്ഷേ, ഇങ്ങനെ കൊടുക്കുമ്പോള്‍ ശവ്വാല്‍ മാസത്തിന്റെ ആദ്യനിമിഷത്തില്‍ വാങ്ങിയവന്‍ വാങ്ങാനും നല്‍കിയവന്‍ നല്‍കാനും അര്‍ഹരായിരിക്കണമെന്ന നിബന്ധനയുണ്ട്‌...
അപ്പോള്‍ റമളാന്‍ മാസത്തില്‍ ഫിത്ര്‍ സകാത്ത്‌ വാങ്ങിയവന്‍ ശവ്വാലാകുമ്പോഴേക്ക്‌ മരിക്കുകയോ മുര്‍ത്തദ്ദാവുകയോ സകാത്തായി ലഭിച്ച സ്വത്ത്‌ കൊണ്ടല്ലാതെ ധനികനാവുകയോ ചെയ്‌താല്‍ നേരത്തെ നല്‍കിയത്‌ സകാത്തായിപരിഗണിക്കില്ല...
           
*🔖 അവകാശികള്‍ ...*

🥀 എട്ട്‌ വിഭാഗത്തെയാണ്‌ ഇസ്‌ലാം സകാത്തിന്റെ അവകാശികളായി നിശ്ചയിച്ചിട്ടുള്ളത്‌...
വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇക്കാര്യം വ്യക്ത്‌മാക്കിയിട്ടുണ്ട്‌...

ഫഖീറുമാര്‍,
മിസ്‌കീന്‍മാര്‍,
സക്കാത്തിന്റെ ഉദ്യോഗസ്ഥര്‍, പുതുവിശ്വാസികള്‍,
മോചനപത്രം എഴുതപ്പെട്ടവര്‍,
കടംകൊണ്ട്‌ വലഞ്ഞവര്‍,
ശമ്പളംപറ്റാത്ത യോദ്ധാക്കള്‍, യാത്രമുട്ടിപ്പോയവര്‍ എന്നിവരാണ്‌ അവകാശികള്‍...

🌳 ഇവരില്‍ സകാത്തിന്റെ ഉദ്യോഗസ്ഥര്‍, മോചനപത്രം എഴുതപ്പെട്ടവര്‍, യോദ്ധാവ്‌ എന്നീമൂന്ന്‌ വിഭാഗത്തെ ഇന്ന്‌ കാണപ്പെടില്ല. എത്തിക്കപ്പെട്ടവരില്‍ നിന്നുള്ള ഏതെങ്കിലും ഒരുഗ്രൂപ്പിലെ മൂന്ന്‌പേര്‍ക്ക്‌ നല്‍കിയാലും ബാദ്ധ്യതവീടുന്നതാണ്‌. അവകാശികള്‍ മുസ്‌ലിംകളും ഹാശിം, മുത്തലിബ്‌ എന്നീ നബികുടുംബത്തില്‍ പെട്ടവരല്ലാത്തവരുമായിരിക്കണം...

സ്വന്തംനാട്ടില്‍ അവകാശികളുണ്ടായിരിക്കെ മറ്റുനാട്ടിലേക്ക്‌ സകാത്ത്‌ നീക്കം ചെയ്യാവതല്ലെന്നാണ്‌ പ്രബലം...

അയല്‍വാസികള്‍ പരസ്‌പരം അവരുടെ സക്കാത്തുകള്‍ കൈമാറുന്ന ഒരു സമ്പ്രദായം ഇന്ന്‌ ചിലയിടത്തു കണ്ടുവരുന്നുണ്ട്‌. അത്‌ രണ്ട്‌ കൂട്ടരും അവകാശികളില്‍ പെടുമെങ്കില്‍ അനുവദനീയവും കുടുതല്‍ പുണ്യവുമാണ്‌. അതേസമയം ഒരുത്തന്‍ ധനികനാണെങ്കില്‍ അവനു സക്കാത്ത്‌ നല്‍കലും ആരെങ്കിലും നല്‍കിയാല്‍ അവന്‍ സ്വീകരിക്കലും അനുവദനീയമല്ല. സകാത്ത്‌ വാങ്ങുന്നവന്‍ ഞാനിത്‌ വാങ്ങാന്‍ അര്‍ഹനാണോയെന്ന്‌ ആലോചിക്കണം...

സ്വന്തം ആവശ്യങ്ങള്‍ക്കും താന്‍ ചെലവ്‌ കൊടുക്കല്‍ ബാദ്ധ്യതപെട്ടവരുടെ ആവശ്യങ്ങള്‍ക്കും കണക്കിലെടുക്കാവുന്ന ധനമോ അനുയോജ്യവും അനുവദനീയവുമായ ജോലിയുമില്ലാത്തവരാണ്‌ ഫഖീര്‍...
                 
*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*

       *☝️അള്ളാഹു അഅ്ലം☝️*

ഫിത്ർ സകാത്തിന്റെ 🌾* *♻കർമ്മശാസ്ത്രം

*3🌾 ഫിത്ർ സകാത്തിന്റെ 🌾*
         *♻കർമ്മശാസ്ത്രം♻*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
*💧Part : 3💧*   *【അവസാനം】*

✍🏼 ദിനേനെ തന്റെ ആവശ്യങ്ങള്‍ മിതമായി നിറവേറ്റുവാന്‍ 50 രൂപ ആവശ്യമുണ്ടെങ്കില്‍ കേവലം 20 രൂപ മാത്രം ധനത്തില്‍ നിന്നോ, ജോലി വഴിയോ രണ്ടും കൂടിയോ വരുമാനമുള്ളവര്‍ ഫഖീറുമാരാണ്...

സാധാരണ ജീവിതാവശ്യങ്ങള്‍ക്ക്‌ വരുമാനം ഇപ്രകാരമാണോ എന്ന്‌ നോക്കുക...
ഉദാഹരണമായി ഒരാള്‍ക്ക്‌ അര ഏക്കര്‍ റബ്ബര്‍ എസ്റ്റേറ്റുണ്ട്‌. അതില്‍ നിന്നു ദിനേന 20 രൂപ ലഭിക്കുന്നു. ദിനം പ്രതി ഇവനു 70 രൂപ ആവശ്യമാകുന്നു. വേറെ ഒരു വരുമാനവും ഇല്ല. ഇവന്‍ ഫഖീറാണ്‌...

🥑 ധനമോ തൊഴിലോ രണ്ടും കൂടിയോ ഒരു തരത്തില്‍ ഞെരുങ്ങി ജീവിക്കാന്‍ ഉണ്ടെങ്കിലും, തന്റെയും ആശ്രിതരുടെയും സാധാരണ ജീവിതത്തില്‍ മേല്‍ ചൊന്ന അത്യാവശ്യങ്ങള്‍ക്ക്‌ മതിയാകാതെ വരുന്നവനാണ്‌ മിസ്‌കീന്‍...

ദിനംപ്രതി 80 രൂപ ആവശ്യമുള്ളവന്‍ അറുപതോ എഴുപതോ  ആണ്‌ നിത്യവരുമാനമെങ്കില്‍ അവന്‍ മിസ്‌കീന്‍മാരില്‍പ്പെടുന്നു...

ഫഖീര്‍, മിസ്‌കീന്‍ അല്ലാത്തവരാണ്‌ ഗനിയ്യ്‌ (ധനികന്‍) സകാത്ത്‌ വാങ്ങല്‍ നിഷിദ്ധമായ ധനികന്‍...

ഇമാം ഇബ്‌നുഹജര്‍ (റ) പറയുന്നു. സാധാരണ ആയുസ്സില്‍ തനിക്കും ആശ്രിതര്‍ക്കും മിതമായികഴിഞ്ഞു കൂടാന്‍ വകയുള്ളവനാണ്‌ ധനികന്‍... (തുഹ്‌ഫ : 7/182, ഫത്‌ഹുല്‍ മുഈന്‍,പേജ്‌ : 186). ശരാശരി വയസ്സ്‌ എന്നത്‌ കൊണ്ടുദ്ദേശം 60-70 വയസ്സാണെന്ന്‌ കണക്കാക്കപ്പെട്ടിരിക്കുന്നു ...
  (തുഹ്‌ഫ :7/194)

🥝 അപ്പോള്‍ ഒരാള്‍ പിന്നിട്ട വയസ്സ്‌ കഴിഞ്ഞ്‌ അറുപത്‌ അല്ലെങ്കില്‍ എഴുപത്‌ വയസ്സാകാന്‍ ഇനി അയാള്‍ക്കെത്ര വര്‍ഷം വേണമോ, അത്രയും വര്‍ഷം തനിക്കും തന്റെ ആശ്രിതര്‍ക്കും അപ്രകാരം എത്രവയസ്സ്‌ ബാക്കിയുണ്ടോ അത്രയും കാലം അവര്‍ക്കും പദവിക്കനുയോജ്യമായി സാമാന്യം മതിയായ തോതില്‍ കഴിഞ്ഞ്‌ കൂടാനുള്ള ധനം തോട്ടമായോ ബില്‍ഡിംഗായോ മറ്റോ ഉള്ളയാള്‍ നിരുപാധികം ധനികനാണ്‌...

സ്ഥലം, ബില്‍ഡിംഗ്‌ പോലുള്ള സ്ഥാവര സ്വത്തുക്കളില്‍ നിന്ന്‌ ലഭിക്കുന്ന വരുമാനം അല്ലെങ്കില്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന ലാഭം മുതലായവ കൊണ്ട്‌ ഇപ്രകാരം മതിയാകുന്നവരെല്ലാം മുതലാളിമാരാണ്‌ ...
  (തുഹ്‌ഫ : ശര്‍വാനി : 7/182 )

ഇത്തരം മുതലാളിമാര്‍ക്ക്‌ സകാത്ത്‌ നല്‍കാവതല്ല. തന്റെ സാമ്പത്തിക നില മറച്ചുവെക്കുന്നതിനായി ദരിദ്രനെ പോലെ പെരുമാറുന്നത്‌ പോലും ഇവര്‍ക്ക്‌ വിലക്കപ്പെട്ടതാണ്‌ ...

🍋 പിതാവ്‌, മക്കള്‍, ഭര്‍ത്താവ്‌ എന്നിവരില്‍ നിന്നു ലഭിക്കുന്ന നിര്‍ബന്ധ ചെലവ്‌ വിഹിതം കൊണ്ട്‌ മതിയാകുന്നവര്‍ക്ക്‌ സകാത്തിന്റെ ഉടമ സകാത്ത്‌ നല്‍കിയാല്‍ സകാത്ത്‌ വീടുകയില്ല. നിര്‍ബന്ധ ചെലവ്‌ കൊണ്ട്‌ തികയുന്നില്ലെങ്കില്‍ അവര്‍ക്ക്‌ സകാത്ത്‌ നല്‍കാവുന്നതാണ്‌...

പിതാവിന്‌ തന്റെ ഫിത്ര്‍ സകാത്ത്‌ ജോലിക്ക്‌ കഴിവുള്ള താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമില്ലാത്ത വലിയമകന്‌ നല്‍കാവുന്നതാണ്‌. അതുപോലെ പ്രസ്‌തുത മകന്റെ സകാത്ത് താന്‍ ചെലവുകൊടുക്കല്‍ നിര്‍ബന്ധമില്ലാത്ത തന്റെ പിതാവിനും നല്‍കാം...

നിര്‍ബന്ധചെലവുകൊണ്ട്‌ തികയുന്നവര്‍ക്ക്‌ ഫഖീര്‍, മിസ്‌കീന്‍ എന്നനിലക്ക്‌ സകാത്ത്‌ വാങ്ങാന്‍ പറ്റില്ല. കാരണം അവര്‍ ഫഖീറോ, മിസ്‌കീനോ അല്ല. എന്നാല്‍ സകാത്തിന്‌ അര്‍ഹതയുണ്ടാകുന്ന മറ്റേതെങ്കിലും വിശേഷണം അവരിലുണ്ടെങ്കില്‍ അവര്‍ക്ക്‌ സകാത്ത്‌ വാങ്ങാം...

🍍 ഭര്‍ത്താവ്‌ ദരിദ്രനായത്‌ കൊണ്ട്‌ അവന്‌ സകാത്ത്‌ നിര്‍ബന്ധമില്ല. എന്നാല്‍ ഭാര്യസകാത്ത്‌ നല്‍കാന്‍ കഴിവുള്ളവളാണെങ്കില്‍ അവളുടെ സകാത്ത്‌ അവള്‍ നല്‍കല്‍ സുന്നത്തുണ്ടല്ലോ. അത്‌ ഭര്‍ത്താവിന്‌ തന്നെ നല്‍കാവുന്നതാണ്‌... അങ്ങനെ നല്‍കല്‍ സുന്നത്തുണ്ട്‌. അവനത്‌ അവളുടെ ചെലവിലേക്ക്‌ വിനിയോഗിക്കുകയും ചെയ്യാം...

മൂന്ന്‌ ത്വലാഖ്‌ ചൊല്ലപ്പെട്ട ഗര്‍ഭിണികളുടെയും മടക്കി എടുക്കാന്‍ പറ്റുന്ന ത്വലാഖിന്റെ ഇദ്ദ ആചരിക്കുന്നവളുടെയും ഫിത്ര്‍ സകാത്ത്‌ ഭര്‍ത്താവ്‌ നല്‍കണം...

അവിഹിത ബന്ധത്തിലൂടെ ജനിച്ച കുട്ടിയുടെ  സകാത്ത്‌ ഉമ്മ നല്‍കണം...
  (ഇആനത്ത്‌ : 2/165)

*🔖 വിതരണവും കമ്മിറ്റിയും ...*

🍚 സകാത്ത്‌ വിതരണത്തിന്‌ മൂന്ന്‌ രൂപങ്ങളാണ്‌ ഇസ്‌ലാമിക ശരീഅത്ത്‌ വ്യവസ്ഥ ചെയ്‌തിട്ടുള്ളത്‌...

*ഒന്ന്‌,* സകാത്ത്‌ വിഹിതം അവകാശികള്‍ക്ക്‌ ദായകന്‍ നേരിട്ട്‌ എത്തിക്കുക...
*രണ്ട്‌,* അവകാശികള്‍ക്ക്‌ എത്തിക്കാനായി ഒരു വക്കീലിനെ ചുമതലപ്പെടുത്തുക...
*മൂന്ന്‌,* ഇസ്‌ലാമിക ഭരണാധികാരിയെ ഏല്‍പ്പിക്കുക...

💡ഈ രൂപമല്ലാതെ ഒരു സംഘം ആളുകള്‍ സ്വയം സംഘടിച്ച്‌ സകാത്ത്‌ ധനം പിരിച്ചെടുക്കുന്ന രീതി ഇസ്‌ലാമിലില്ല... അവര്‍ക്ക്‌ സകാത്ത്‌ നല്‍കിയാല്‍ ബാദ്ധ്യത ഒഴിവാകുകയില്ല...

ഇസ്‌ലാമിക ഭരണാധികാരി ഇന്ന്‌ നമ്മുടെ നാടുകളിലില്ല. ആ പദവി അലങ്കരിക്കാന്‍ പള്ളിയിലെ ഇമാമുകള്‍ക്കോ, കമ്മറ്റികള്‍ക്കോ, സംയുക്ത ഖാസിമാര്‍ക്കോ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. ഇസ്‌ലാമിക ഭരണാധികാരിക്കു തന്നെ ആന്തരീകമായ സകാത്ത്‌ പിരിച്ചെടുക്കല്‍ അനുവദനീയമല്ല. ഫിത്ര്‍ സകാത്ത്‌ ആന്തരിക സകാത്താണ്‌...
 (തുഹ്‌ഫ : 3/344)

🕯ഇന്ന്‌ ചിലര്‍ നടത്തുന്ന സംഘടിത സകാത്തിന്‌ യാതൊരു അടിസ്ഥാനവുമില്ല.
വിശുദ്ധ ഖുര്‍ആനിലെ അവരുടെ സ്വത്തില്‍ നിന്ന്‌ നിങ്ങള്‍ സ്വദഖ പിടിക്കുക എന്ന സൂക്തം ബിദഇകള്‍ തെളിവാക്കുന്നത്‌ വിവരക്കേടാണ്‌. കാരണം ഈ പറഞ്ഞ ശേഖരണം ബാഹ്യമായ സ്വത്തിന്റെ സകാത്തിനെ സംബന്ധിച്ചാണ്‌. അതിനു പുറമെ ശേഖരിച്ചു വിതരണം ചെയ്യണമെന്ന ആജ്ഞ ഒരു യാദൃഛിക കാരണത്തിന്‌ വേണ്ടിയായിരുന്നു. ജനങ്ങള്‍ അത്‌ വേണ്ടത്ര ഗ്രഹിക്കാത്തതും അതിനോട്‌ അവര്‍ക്കുള്ള വിയോജിപ്പുമായിരുന്നു അത്‌. (സകാത്ത്‌ നിര്‍ബന്ധമാക്കിയ ആദ്യഘട്ടത്തില്‍) ഇസ്‌ലാമിക ശരീഅത്തിന്റെ നിയമങ്ങളെല്ലാം തല്‍സമയത്ത്‌ പരിപൂര്‍ണമായി ഉറക്കാത്തതാണിതിനു കാരണം. ഈന്യായമെല്ലാം പിന്നീട്‌ നീങ്ങിയിട്ടുണ്ട്‌ ... 
   (തുഹ്‌ഫ:3/344)

🍑 സംഘടിതമായി സകാത്ത്‌ വിതരണം നടത്താന്‍ അംഗീകൃതമായ രീതികളുണ്ട്‌.
ഒരു പ്രദേശത്തെ നിയമപ്രകാരമുള്ള ഖാസി, സകാത്തിന്റെ കാര്യത്തില്‍ കൂടി പ്രത്യേകം അധികാരം നല്‍കിയോ അഥവാ അതും കൂടി ഉള്‍ക്കൊള്ളുന്ന പൊതുഅധികാരം നല്‍കിയോ നിയമിക്കപ്പെട്ടാല്‍ ആ ഖാസിക്ക്‌ സകാത്ത്‌ മുതല്‍ ഏല്‍പ്പിച്ച്‌ ഉടമകള്‍ക്ക്‌ ഉത്തരവാദിത്വം ഒഴിയാം. ഖാളി ആ പ്രദേശത്തെ അവകാശികള്‍ക്കെല്ലാം നേരിട്ടോ ഉദ്യോഗസ്ഥന്മാരെവെച്ചോ വിതരണം നടത്തുകയും ആവാം...
(കൂടുതല്‍ പഠനത്തിന്‌ തുഹ്‌ഫ : 7/155, നിഹായ: 6/155 എന്നിവനോക്കുക)._

🍒 ബാദ്ധ്യതപ്പെട്ട മുതലുടമകള്‍ ഒന്നിച്ച്‌ സംഘടിച്ച്‌ സകാത്ത്‌ മുതലുകള്‍ സംഭരിച്ച്‌ അവരുടേത്‌ പ്രത്യേകം കരുതി വിതരണം ചെയ്‌താലും സാധുവാകും. ഉംദയിലും മറ്റും ഇത്‌ കാണാം. അംഗീകൃത രീതിയിലുള്ള ഈ സംഘടിത സകാത്ത്‌ അനുവദനീയമാണെങ്കിലും ഏറ്റവും നല്ലത്‌ അവനവന്‍ സ്വയംവിതരണം ചെയ്യലാണ്‌...

🍇 സകാത്ത്‌ വാങ്ങാനര്‍ഹരായവര്‍ സമ്പന്നരുടെ വീട്ടുപടിക്കല്‍ യാചകരെപോലെ പാത്രവും ചുമന്നു നില്‍ക്കുന്ന ദയനീയരംഗം ഇല്ലായ്‌മ ചെയ്യുകയാണ്‌ സകാത്ത്‌ കമ്മറ്റിക്കാരുടെ ലക്ഷ്യമെന്ന അവരുടെ വാദം ശരിയല്ല. വാസ്‌തവത്തില്‍ ഒറ്റപ്പെട്ട യാചന ഒഴിവാക്കുന്നതിന്ന്‌ വേണ്ടി സംഘടിത യാചന ഏര്‍പ്പെടുത്തുകയാണവര്‍ ചെയ്യുന്നത്‌. സ്വയം നിര്‍മ്മിക്കുന്ന ന്യായത്തിന്‌ ഇസ്‌ലാമില്‍ സ്ഥാനമില്ല...

⌛ഫിത്ര്‍ സകാത്തിന്റെ മഹത്വം നബി *ﷺ* പഠിപ്പിക്കുന്നത്‌ കാണുക. നോമ്പിന്റെ പ്രതിഫലം ആകാശ ഭൂമിക്കിടയില്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്‌. ഫിത്ര്‍ സകാത്ത്‌ വഴിയാണത്‌ ഉയര്‍ത്തപ്പെടുന്നത്‌ ...
  (തുഹ്‌ഫ : 3/305)

 *ഈ സന്ദേശം നിങ്ങളിൽ എത്താൻ സഹായിച്ചവർക്കുവേണ്ടി ദുആ വസ്വിയ്യത്ത് ചെയ്യുന്നു ...*

*_✍🏼  അബൂ ഹിബതൈനി. [നിസാമുദ്ദീൻ] പരിക്കപ്പാറ.._* *_(വിവർത്തനം)_*

        *''☝അള്ളാഹു അഅ്ലം☝''*

ലൈലത്തുൽ ഖദ്ർ 💫* *🌹27-ാം രാവിന്റെ തെളിവ്

*💫  ലൈലത്തുൽ ഖദ്ർ  💫*
*🌹27-ാം രാവിന്റെ തെളിവ്🌹*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
        *ഖുര്‍ആനില്‍* നിന്നുള്ള സാഹചര്യ നിഗമനങ്ങളുടെയും ഹദീസ് പാഠങ്ങളുടെയും സച്ചരിതരായ പണ്ഡിത മഹത്തുക്കളുടെ മഹദ് വചനങ്ങളുടെയും അടിസ്ഥാനത്തില്‍ ലൈലതുല്‍ ഖദ്ര്‍ *റമളാന്‍ 27-ാം രാവില്‍* ആകാനുള്ള സാധ്യത ഏറെയാണ്. മുസ്‌ലിം ലോകം യുഗങ്ങളായി പ്രസ്തുത ദിവസത്തിന് പ്രാധാന്യം നല്‍കി ആരാധനകളിലും ഇഅ്തികാഫിലുമായി കഴിയുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല...

*”ഇരുപത്തിയേഴാം രാവാണ് മുസ്‌ലിം ലോകം ലൈലതുല്‍ ഖദ്‌റായി പൂര്‍വകാലം മുതല്‍ അനുഷ്ഠിച്ചുവരുന്നത്. ഇതു തന്നെയാണ് ഭൂരിഭാഗം ജ്ഞാനികളുടെ വീക്ഷണവും...”* (തര്‍ശീഹ്, 1/168,  റാസി 32/30).

        ഇരുപത്തി ഏഴാം രാവിലാണ് ലൈലതുല്‍ ഖദ്ര്‍ എന്നതിന് *ഇബ്‌നു അബ്ബാസ് (റ)* വിശുദ്ധഖുര്‍ആനില്‍ നിന്ന് കണ്ടെത്തിയ സൂചനകളിലൊന്ന് ഇങ്ങനെ. ലൈലതുല്‍ ഖദ്ര്‍ പ്രതിപാദിച്ച സൂറത്തില്‍ മുപ്പത് വാക്കുകളാണുള്ളത്. റമളാന്റെ ആകെ ദിനങ്ങളുടെ എണ്ണം പോലെ. അതില്‍ ലൈലതുല്‍ ഖദ്‌റിനെ പ്രത്യേകമായി സുചിപ്പിക്കുന്നത് *27-ാ* മത്തെ പദമാണ്. പവിത്രമായ ആ രാവ് *27* നാണെന്നതിന് ഇതില്‍ സൂചനയുണ്ട്...

       മറ്റൊരിക്കല്‍ ലൈലതുല്‍ ഖദ്‌റിനെകുറിച്ച് *ഉമര്‍ (റ)* വിന്റെ നേതൃത്വത്തില്‍ സ്വഹാബികള്‍ ഒരു ചര്‍ച്ച നടത്തുകയായിരുന്നു. ഇബ്‌നു *അബ്ബാസ് (റ)* വും അവിടെ സന്നിഹിതനായിരുന്നു. അദ്ദേഹം പറഞ്ഞു. ലൈലത്തുല്‍ ഖദ്ര്‍ എന്ന വാചകത്തില്‍ ഒമ്പത് അക്ഷരങ്ങളാണുള്ളത്. പ്രസ്തുത സൂറത്തില്‍ ലൈലതുല്‍ ഖദ്ര്‍ എന്ന വാചകം *اَللهُ* മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഈ ഒമ്പത് അക്ഷരങ്ങളെ മൂന്നില്‍ ഗുണിക്കുമ്പോള്‍ ഇരുപത്തേഴ് എന്ന ഫലം ലഭിക്കുന്നു. *(9×3=27)* *27-ാം* രാവിലാണ് പവിത്രമായ ഖദ്ര്‍ എന്നതിന് ഇതും ഒരു സൂചനയാകാം...

 പ്രവാചക വചനങ്ങളില്‍ ഖദ്‌റിന്റെ രാവ് റമളാന്‍ *27* ആണെന്ന് വ്യക്തമാക്കുന്ന ധാരാളം പരാമര്‍ശങ്ങള്‍ കാണാം...

 *അബൂഹുറൈറ (റ)* പറയുന്നു. ”ഞങ്ങള്‍ ഒരിക്കല്‍ ലൈലതുല്‍ ഖദ്ര്‍ സംബന്ധമായ ചര്‍ച്ചയിലായിരുന്നു. അപ്പോള്‍ *നബി (ﷺ)* ചോദിച്ചു. ചന്ദ്രന്‍ ഒരു തളികയുടെ അര്‍ദ്ധഭാഗം കണക്കെ പ്രഭമങ്ങി പ്രത്യക്ഷപ്പെടുന്ന രാവിനെ ഓര്‍മ്മിക്കുന്നവര്‍ നിങ്ങളില്‍ ആരാണ്? *അബുല്‍ ഹസന്‍* പറയുന്നു. *27-ാം രാവാണ്* ഇവിടെ ഉദ്യേശിച്ചത്. ഉപര്യുക്ത രൂപത്തില്‍ ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക അന്നാണല്ലോ! (മുസ്‌ലിം)

      *ഇബ്‌നു ഉമര്‍ (റ)* വില്‍ നിന്ന് നിവേദനം: *നബി തിരുമേനി (ﷺ)* പറഞ്ഞു. നിങ്ങള്‍ *ഇരുപത്തിയേഴാം* രാവില്‍ ലൈലതുല്‍ ഖദ്‌റിനെ കാത്തിരിക്കുക. *സിര്‍റുബ്‌നു ഹുബൈശി (റ)* ല്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു സംഭവം: അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരിക്കല്‍ *ഉബയ്യുബ്‌നു കഅ്ബി(റ)* നോട് ചോദിച്ചു. വര്‍ഷം മുഴുവന്‍ ആരാധനകളില്‍ മുഴുകുന്നവര്‍ക്ക് ലൈലതുല്‍ ഖദ്ര്‍ ലഭിക്കുമെന്ന് നിങ്ങളുടെസഹോദരന്‍ *അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ)* പറയുന്നുണ്ടല്ലോ. അപ്പോള്‍ അദ്ദേഹം പറഞ്ഞു. *അബീ അബ്ദുര്‍റഹ്മാന്* *اَللهُ* പൊറുത്തു കൊടുക്കട്ടെ. ലൈലതുല്‍ ഖദ്ര്‍ റമളാനിന്റെ അവസാന പത്തിലാണെന്നും അതു തന്നെ *27-ാം* രാവിലാണെന്നതും അദ്ദേഹത്തിനറിയാം. പക്ഷെ, ജനങ്ങള്‍ ആ ദിവസം മാത്രം തിരക്കു കൂട്ടാതിരിക്കാനായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചിരിക്കുക. പിന്നെ അദ്ദേഹം, ലൈലതുല്‍ ഖദ്ര്‍ *27-ാം* രാവിലാണെന്ന് സത്യം ചെയ്തു പ്രഖ്യാപിച്ചു. അപ്പോള്‍, ഞാന്‍ അദ്ദേഹത്തോടാരാഞ്ഞു. ഏ അബല്‍ മുന്‍ദിര്‍, നിങ്ങള്‍ എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ തറപ്പിച്ചു പറയുന്നത്. അദ്ദേഹം പറഞ്ഞു: *തിരുനബി (ﷺ)* ഞങ്ങള്‍ക്കു പഠിപ്പിച്ചു തന്ന ദൃഷ്ടാന്തങ്ങളുടെ അടിസ്ഥാനത്തില്‍, അല്ലെങ്കില്‍ കിരണങ്ങളില്ലാതെയായിരിക്കും അന്നത്തെ സൂര്യോദയം എന്ന തെളിവിനാലും ...
(മുസ്‌ലിം, അബൂദാവൂദ്, അഹ്മദ്, തുര്‍മുദി, ഇബ്‌നു ഹിബ്ബാന്‍, നസാഇ)

*ഉമര്‍ (റ)ഹുദൈഫതുല്‍ യമാന്‍ (റ) ഇബ്‌നു അബ്ബാസ് (റ), ഉബയ്യുബ്‌നുകഅ്ബ് (റ)* സ്വഹാബിമാരും അനേകം പണ്ഡിതന്‍മാരും ഇരുപത്തിയേഴാം രാവിലാണ് ലൈലതുല്‍ ഖദ്ര്‍ എന്ന അഭിപ്രായക്കാരാണ്...

        *''☝️അള്ളാഹു അഅ്ലം☝️''*

തൗബ സ്വീകരിക്കാത്ത💦* *🍁രണ്ട് സമയങ്ങൾ🍁

*💦തൗബ സ്വീകരിക്കാത്ത💦*
      *🍁രണ്ട് സമയങ്ങൾ🍁*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

✍🏼 തെറ്റുകളില്‍ നിന്ന് ഖേദിച്ച് മടങ്ങുന്നതിനാണ് തൗബ എന്ന് പറയുന്നത്. പ്രവാചകന്മാരല്ലാത്ത എല്ലാ മനുഷ്യരില്‍ നിന്നും തെറ്റുകള്‍ സംഭവിക്കാം. ജീവിതത്തിൽ തെറ്റ് സംഭവിച്ചാലുടന്‍ തൗബ ചെയ്യല്‍ നിര്‍ബന്ധമാണ്. എല്ലാ ആരാധനകളുടെയും താക്കോലാണ് തൗബ. എന്നാൽ രണ്ട് സമയങ്ങളിൽ തൗബ സ്വീകരിക്കില്ല...

🔖 *1. റൂഹ് തൊണ്ടക്കുഴിയിൽ എത്തിയാല്‍:*

☘ മരണം ഉറപ്പായ ശേഷം പിന്നീട് തൗബക്ക് പ്രസക്തിയില്ല. ആ തൗബകൊണ്ട് യാതൊരു ഫലവും ലഭിക്കുന്നതുമല്ല...

അല്ലാഹു പറയുന്നു: “നിശ്ചയമായും വിവരമില്ലാതെ തെറ്റ് ചെയ്യുകയും പിന്നെ ഉടനെത്തന്നെ ഖേദിച്ച് മടങ്ങുകയും ചെയ്യുന്നവരുടെ പശ്ചാതാപം മാത്രമേ അല്ലാഹു പരിഗണിക്കുകയുള്ളൂ. അവരുടെ തൗബ അല്ലാഹു സ്വീകരിക്കുന്നതാണ്...

ദുര്‍വൃത്തികള്‍ സദാ ചെയ്തു കൊണ്ടിരിക്കുകയും അങ്ങനെ അവരില്‍ ആര്‍ക്കെങ്കിലും മരണം ആസന്നമാവുകയും ചെയ്താല്‍ “ഞാനിതാ ഇപ്പോള്‍ തൗബ ചെയ്യുന്നു’ എന്ന് പറയുന്നവര്‍ക്കും സത്യനിഷേധികളായി മരണമടയുന്നവര്‍ക്കും തൗബയില്ല. അവര്‍ക്കെല്ലാം വേദനാജനകമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്” (സൂറത്ത് നിസാഅ്: 17/18).

📘നബി (ﷺ) പറയുന്നു: “റൂഹ് തൊണ്ടക്കുഴിയില്‍ എത്താതിരിക്കുമ്പോഴെല്ലാം നിശ്ചയം അടിമയുടെ തൗബ അല്ലാഹു സ്വീകരിക്കുന്നതാണ് ” (തിര്‍മുദി).

മരണത്തെ മുഖാമുഖം കാണുമ്പോള്‍ ഏത് വലിയ ധിക്കാരിയും സ്വാഭാവികമായും തൗബ ചെയ്യാന്‍ സന്നദ്ധനായേക്കും. ഞാനാണ് ഏറ്റവും വലിയ റബ്ബെന്ന് അഹങ്കരിച്ച ഫിര്‍ഔന്‍ പോലും പശ്ചാതപിക്കാനൊരുങ്ങിയ സന്ദര്‍ഭമാണത്. പക്ഷെ, അത്തരം പശ്ചാതാപം അല്ലാഹു സ്വീകരിക്കുകയില്ലെന്നാണ് ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നത്...

🔖 *2.സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിച്ചാല്‍:*

⛅ അന്ത്യനാളിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കല്‍. അതോടെ ജനങ്ങളെല്ലാവരുടെയും തൗബയുടെ സമയം അവസാനിച്ചു. പിന്നീട് തൗബ സ്വീകരിക്കപ്പെടില്ല...

📕 നബി (ﷺ) പറയുന്നു: “സൂര്യാസ്തമന സ്ഥലത്ത് തൗബക്കായി തുറക്കപ്പെട്ട ഒരു വാതിലുണ്ട്. സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതുവരെ അത് അടക്കപ്പെടുകയില്ല” ...
(തിര്‍മുദി, അഹ്മദ്)

അടുത്ത പോസ്റ്റ് :

*'' 🤲🏼 തൗബയുടെ പൂർണ്ണരൂപം 🤲🏼 ''*

        *''☝അള്ളാഹു അഅ്ലം☝''*

തൗബ സ്വീകാര്യമാവാന്‍

*💦 തൗബ സ്വീകാര്യമാവാന്‍ 💦*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

✍️🏼 അധിക്ഷേപാര്‍ഹമായ കാര്യങ്ങളില്‍ നിന്ന് അകന്ന് സ്തുത്യര്‍ഹമായവയിലേക്ക് മടങ്ങുക എന്നതാണ് തൗബ...
 അല്ലാഹുവിന്റെ വഴിയില്‍ പ്രവേശിക്കുന്നവരുടെ  പ്രാരംഭ നടപടിയാണിത്. പടച്ചവന്റെ അടുത്തേക്കുള്ള യാത്ര ശരിയായിത്തീരുന്നതിനുള്ള നിബന്ധനയുമാണ് തൗബ...

 *📌 തൗബ സ്വീകാര്യമാവാൻ പ്രധാനമായും നാല് നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതുണ്ട്. അവ വിവരിക്കുകയാണിവിടെ...*

🔖 *1. പാപങ്ങളെക്കുറിച്ച് ഖേദിക്കല്‍:*

 തൗബയുടെ ആദ്യപടിയാണ് മനസ്സില്‍ ഖേദം വരല്‍. അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നതിന് പകരം നന്ദികേടാണല്ലോ എന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന ചിന്തയിലൂടെത്തന്നെ ഖേദം വരുന്നതാണ്. “തൗബയെന്നാല്‍ ഖേദമാണ് " എന്നൊരു ഹദീസും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ചെയ്ത ദോഷത്തെത്തൊട്ട് ഖേദിക്കലും അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടലും സത്യവിശ്വാസിയുടെ ലക്ഷണമാണ്...

 നബി ﷺ പറയുന്നു: “ഒരു സത്യവിശ്വാസി തെറ്റ് ചെയ്താല്‍ അവന് വലിയ ഖേദവും അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുന്നതിനെ കുറിച്ച് ഭയവുമുണ്ടാകും. പര്‍വതം എന്റെ മേല്‍ വീണേക്കുമോ എന്നുപോലും അവന്‍ ഭയപ്പെടും. എന്നാൽ കപടവിശ്വാസിയാവട്ടെ, തെറ്റിനെ അവഗണിക്കും. തന്റെ മൂക്കിന്‍തുമ്പത്ത് വന്നിരിക്കുന്ന ഒരീച്ചയെ ആട്ടുന്ന ലാഘവത്തോടെയാണവന്‍ തെറ്റിനെ കാണുക”... (ബുഖാരി)

നൂറുപേരെ കൊന്ന ഒരാളുടെ തൗബ പോലും അല്ലാഹു സ്വീകരിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ പോലെ കൊടും ഖേദം മനസ്സിലുണ്ടാവണം. എന്നാലേ അല്ലാഹു അത് സ്വീകരിക്കൂ. അല്ലാഹു ഖല്‍ബിലേക്കാണല്ലോ നോക്കുക...!!

🔖 *2. ദോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക:*

ദോഷങ്ങളില്‍ നിന്നെല്ലാം പൂര്‍ണമായി വിട്ടുനിന്നുകൊണ്ടാവണം തൗബ ചെയ്യേണ്ടത്. ദോഷത്തില്‍ നിലനിന്നുകൊണ്ട് തന്നെ അതില്‍ നിന്ന് പശ്ചാതപിക്കുന്നവന്‍ അല്ലാഹുവിനെ പരിഹസിക്കുന്നവനാണ്...

 നബി ﷺ പറയുന്നു: “നിശ്ചയം, പാപത്തില്‍ നിന്ന് ഖേദിച്ച് മടങ്ങിയവന്‍ പാപം ചെയ്യാത്തവനെ പോലെയാണ്. ദോഷത്തില്‍ വ്യാപൃതനായിരിക്കെ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്നവന്‍ അല്ലാഹുവിനെ പരിഹസിക്കുന്നവനെപ്പോലെയാണ് ”
(ത്വബ്റാനി).

🔖 *3. ഇനിയൊരിക്കലും ഒരു പാപവും ചെയ്യില്ലെന്ന് ദൃഢനിശ്ചയം ചെയ്യല്‍:*

അലക്കിത്തേച്ച വസ്ത്രങ്ങളില്‍ അഴുക്കാകുന്നത് നാം പ്രത്യേകം ശ്രദ്ധിക്കാറുള്ളത് പോലെ, തൗബ ചെയ്തതിന് ശേഷം ഇനി ദോഷങ്ങള്‍ വരാതിരിക്കാന്‍ പരമാവധി ശ്രമിക്കണം. പണ്ഡിതന്മാര്‍ പറയുന്നു: “ഒരു തെറ്റില്‍ നിന്നൊരാള്‍ പശ്ചാതപിച്ചു. പിന്നീട് ആ തെറ്റ് ചെയ്യാന്‍ പിശാചിന്റെയും സ്വശരീരത്തിന്റെയും പ്രേരണയുണ്ടായപ്പോള്‍ ഏഴ് തവണ അയാള്‍ സ്വശരീരത്തോട് ധര്‍മസമരം നടത്തി. എന്നാല്‍ പിന്നീട് ആ ദോഷത്തിലേക്ക് അല്ലാഹു അവനെ മടക്കുകയില്ല...”

🔖 *4. മനുഷ്യരുടെ ബാധ്യതകളില്‍ നിന്നൊഴിവാകുക:*

മനുഷ്യരുമായി ബന്ധപ്പെട്ട തെറ്റുകള്‍ക്ക് അവരോട് പൊരുത്തപ്പെടീക്കുക തന്നെ വേണം. എന്നാലേ തൗബ സ്വീകാര്യമാവൂ. മനുഷ്യരുടെ ബാധ്യതകള്‍ വീട്ടാതെയും പൊരുത്തപ്പെടീക്കാതെയും അല്ലാഹുവിനോട് പശ്ചാത്തപിച്ചിട്ട് കാര്യമില്ല. പലരും വേണ്ടത്ര ശ്രദ്ധിക്കാറില്ലാത്ത വിഷയമാണിത്...

സാമ്പത്തിക ബാധ്യതയുണ്ടെങ്കില്‍ അത് തിരിച്ചുകൊടുക്കുകയോ അവനെ തൃപ്തിപ്പെടുത്തുകയോ വേണം. അന്യായമായി കൈവശപ്പെടുത്തിയവ തിരിച്ചേല്‍പ്പിക്കണം...

അപവാദങ്ങളോ ഏഷണിയോ പരദൂഷണമോ പറഞ്ഞ് പോയിട്ടുണ്ടെങ്കില്‍ അവരോട് പൊരുത്തപ്പെടീക്കണം. സാമ്പത്തിക ഇടപാട് നല്‍കാനുള്ള വ്യക്തി മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അവകാശികളെ ഏല്‍പിക്കണം. അതുമില്ലെങ്കില്‍ അവന്റെ പേരില്‍ ധര്‍മം ചെയ്യണം. അതിനും സാധിക്കാതിരുന്നാല്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കുകയും നന്മകള്‍ അധികരിപ്പിക്കുകയും വേണം...

        *''☝️അള്ളാഹു അഅ്ലം☝️''*

പെരുന്നാൾ ദിവസത്തിൽ "ഈദ് മുബാറക്

മസ്അല:2⃣9⃣             


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
                                             🔴🔵🔴🔵🔴🔵🔴                                                       പെരുന്നാൾ ദിവസത്തിൽ "ഈദ് മുബാറക്" "തഖബ്ബലല്ലാഹ്" എന്നിങ്ങനെ പെരുന്നാളാശംസിക്കുന്നതിന് അടിസ്ഥാനമുണ്ടോ❓
🔴🔵🔴🔵🔴🔵🔴                                                                قال الإمام الرملي: قال القمولى: لم أر لأحد من أصحابنا كلاما في التهنئة بالعيد والأعوام والأشهر؛ لكن نقل الحافظ المنذري عن الحافظ المقدسي: أنه أجاب عن ذلك بأن الناس لم يزالو مختلفين فيه. و الذي أراه أنه مباح لا سنة فيه ولا بدعة  وأجاب الشهاب بن حجر بعد اطلاعه على ذلك بأنها مشروعة. واحتج له بأن البيهقي عقد لذلك بابا؛ فقال: باب ما روي في قول الناس بعضهم لبعض في العيد "تقبل الله منا ومنكم" وساق ما ذكره من أخبار وآثار ضعيفة؛ لكن مجموعها يحتج به في مثل ذلك                                                                      🔺🔺🔺🔺🔺🔺🔺🔺                                                         ഇമാം റംലി (റ) പറയുന്നു: ജനങ്ങൾ ഇപ്പോൾ ചെയ്യുന്നതു പോലെ പെരുന്നാളിനും മറ്റും ആശംസയർപ്പിക്കുന്നതിന് ശാഫിഈ പണ്ഡിതന്മാരിൽ ഒരു ഉദ്ധരണിയും ഞാൻ കണ്ടിട്ടില്ല എന്നും എന്നാൽ ജനങ്ങൾ അങ്ങനെ ചെയ്തു വരുന്നുണ്ടെന്നും അത് സുന്നത്തും ബിദ്അത്തും അല്ല, മറിച്ച് അനുവദനീയമായ ഒരു കാര്യമാണെന്നുമാണ് എന്റെ അഭിപ്രായമെന്ന്  ഹാഫിള് മഖ്ദിസിൽ നിന്നും ഉദ്ധരിച്ച് ഹാഫിള് മുൻദിർ എന്നവർ  പറഞ്ഞിട്ടുണ്ടെന്നും ഇമാം ഖമൂലി പറഞ്ഞിട്ടുണ്ട്.   എന്നാൽ ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി പറയുന്നത് അത് ശറഇൽ കൽപ്പിക്കപ്പെട്ട കാര്യമാണെന്നാണ്.  പെരുന്നാളിൽ "تقبل الله منا ومنكم " എന്ന്  പരസ്പരം പറയുന്ന ഹദീസുകൾ എന്ന ഒരു അദ്ധ്യായം തന്നെ ഇമാം ബൈഹഖി  കൊണ്ടുവന്നിട്ടുണ്ടെന്നും അതിൽ ഈ ആശയത്തിലുള്ള മൊത്തത്തിൽ തെളിവിനു പറ്റുന്ന ധാരാളം ഹദീസുകളും കൊണ്ടു വന്നിട്ടുണ്ട് എന്നതുമാണ് ഇബ്നു ഹജറിന്റെ ന്യായം.                       (നിഹായ : 2/401)                                                              🔹🔸🔹🔸🔹🔸🔹                                            ശേഷം അലിയ്യുശ്ശിബ്റാമല്ലിസി എഴുതുന്നു:                                   قول م ر تقبل الله الخ أي ونحو ذلك مما جرت به العادة في التهنئة                       🔺🔺🔺🔺🔺🔺🔺
✍🏻സഹ്ൽ ശാമിൽ ഇർഫാനി കോടമ്പുഴ

പെരുന്നാൾ -ഫിത്വ്'ർ സക്കാത്ത് - തടിയുടെ സക്കാത്ത്


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


*💰ഫിത്വ്'ർ സക്കാത്ത് - തടിയുടെ സക്കാത്ത്💰*
✍🏻മൗലാനാ നജീബ് മൗലവി✍🏻

ധനത്തിന്റെയും ധനികന്റെയും പരിഗണന ഇതിലില്ല. ഇതു ശരീരത്തിന്റെ സക്കാത്താണ്. ചില നിബന്ധനകൾക്ക് വിധേയമായി എല്ലാ ശരീരങ്ങത്തിനും ഇതു ബാധകമാണ്.  കുട്ടികൾക്കും അടിമകൾക്കും വരെ. 'ഫിത്വ് റത്ത്' എന്നും 'സകാത്തുൽ ഫിത്വ് റ്' എന്നും പറയുന്നത് ഈ സക്കാത്താണ്.

*ഉദ്ദേശ്യം:*

ദാരിദ്ര്യവും നിർദ്ധനതയും ഇല്ലാതാക്കുന്ന ഒരു വ്യവസ്ഥയേ അല്ല ഇത്. ബാധ്യതപ്പെട്ടവർ തന്നെ ഇതിന്റെ അവകാശികളുമാകും. റമളാൻ വ്രതം കഴിഞ്ഞു പെരുന്നാൾ ആഘോഷത്തോടു ബന്ധപ്പെടുത്തിയാണ് ഇതു വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഒരു മാസത്തെ ആത്മവിശുദ്ധിയുടെ പരിസമാപ്തിയിൽ നമുക്കൊരാഘോഷമുണ്ടല്ലോ. ചെറിയ പെരുന്നാൾ. ഈ ആഘോഷ ദിനത്തിലും അതിനോടു ബന്ധപ്പെട്ട് ഒന്ന് രണ്ട് ദിവസങ്ങളിലും ജനങ്ങൾ തൊഴിലിനും അദ്ധ്വാനത്തിനും അവധി നൽകുക സ്വാഭാവികമാണ്. ജനങ്ങളിൽ ബഹുഭൂരിപക്ഷവും നിത്യവൃത്തിക്കായി അന്നന്നു ദണ്ഡിക്കുന്നവരാണല്ലോ. ആഘോഷത്തിന്റെ പേരിൽ സ്വാഭാവികമായുണ്ടാകുന്ന ഒന്നു രണ്ടു ദിവസത്തെ അവധി ദിനങ്ങളിൽ നാട്ടിൽ പതിവുള്ള മുഖ്യാഹാരത്തിന്റെ കാര്യത്തിൽ ഒരു തൊഴിലാളിയും ബുദ്ധിമുട്ടരുതെന്ന ലക്ഷ്യമാണ് ഈ സക്കാത്തിനു പിന്നിൽ.

ഇതു സാക്ഷാത്കരിക്കണമെങ്കിൽ ഒരു നാട്ടിൽ വിരലിലെണ്ണാവുന്ന ധനിക ന്യൂനപക്ഷത്തിന്റെ മേൽ മാത്രം ഇതു ബാധകമാക്കിയാൽ ഒക്കില്ല. ധനത്തിന്റെ വിവിധയിനങ്ങളുടെ പേരിലും ധനികരെന്ന നിലക്കും അവർക്കു വലിയ ബാധ്യത തന്നെ ഇസ്‌ലാം വേറെ ചുമത്തിയിട്ടുണ്ടല്ലോ. അതിനാൽ ഏതാണ്ടു പരസ്പര സഹകരണത്തിന്റെ രൂപത്തിൽ മിച്ചമുള്ള മുഖ്യാഹാരം എല്ലാ വീടുകളിൽ നിന്നും പുറത്തിറക്കി ലക്‌ഷ്യം സാധിക്കുന്ന സംവിധാനമാണ് 'ശറഅ്' ഇതിന് ഒരുക്കിയിട്ടുള്ളത്. ഈ ഉദ്ദേശ്യം വേണ്ടതു പോലെ ഗ്രഹിക്കാതെ ഫിത്വ് റ് സക്കാത്തിനെയും ഇസ്‌ലാമിലെ ഒരു 'ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി'യായി എടുത്തു കാണിക്കുന്നതു ബുദ്ധിപൂർവ്വകമല്ല, മതവൈരികൾ പരിഹസിക്കാനും അതിൽ നിന്നു മുതലെടുക്കാനും ഇതു വഴിവയ്ക്കും.

*ബാദ്ധ്യത ആർക്ക്?:*

ഓരോ കുടുംബനാഥനും തന്റെ കുടുംബത്തിന്റെ ബാധ്യത നിറവേറ്റുകയെന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. നിർബന്ധമാകുന്ന വേളയിൽ താൻ ചെലവു കൊടുക്കാൻ ശറഇയ്യായി ബാദ്ധ്യതപ്പെട്ട അംഗങ്ങൾ എത്രയുണ്ടോ, അവരെ തൊട്ടെല്ലാം നൽകണം. റമളാൻ മാസത്തിന്റെ പരിസമാപ്തിയുടെ സെക്കന്റും പെരുന്നാൾ ആരംഭിക്കുന്ന സെക്കന്റും ചേർന്നതാണ് ഇത് നിർബന്ധമാകുന്ന വേള. ഈ സമയത്തു തന്റെ മേൽ ചെലവു ബാദ്ധ്യതപ്പെട്ടവരായി മുസ്ലിംകൾ ആരെല്ലാമുണ്ടോ, അവരുടെയെല്ലാം സക്കാത്തു നൽകണം. അപ്പോൾ റമളാൻ അവസാന നാളിന്റെ സൂര്യാസ്തമയത്തിനു തൊട്ടുമുമ്പും തൊട്ടുപുറകെയും ഒന്നിച്ചു ജീവിച്ചവരുടേതേ ബാദ്ധ്യത വരൂ.

ഭാര്യ, ചെറിയ മക്കൾ, പിതാവ്, മാതാവ്, വലിയ മക്കൾ എന്നീ ക്രമത്തിലാണു ചെലവു ബാധ്യതപ്പെട്ടവരെ ഇവിടെ പരിഗണിക്കേണ്ടത്. അതായത് എല്ലാവരുടേതും കൂടി നൽകാൻ കഴിവില്ലാത്തവർ ഉള്ളവഹ ഈ ക്രമത്തിൽ മുൻഗണന നൽകി കൊടുക്കണം. ജോലിക്ക് കഴിവോ ധനമോ ഉള്ള വലിയ മക്കൾ ഒരു കുടുംബനാഥന്റെ കീഴിൽ വരില്ല. പിതാവിന്റെ മേൽ അവരുടെ ചെലവും ബാദ്ധ്യതയില്ല. പിതാവ് അവരുടേത് നൽകിയാൽ തന്നെ അവരുടെ സമ്മതമില്ലെങ്കിൽ മതിയാവുകയുമില്ല. ഒന്നിലധികം ഭാര്യമാരുള്ളയാൾ എല്ലാവരുടേതും നൽകണം. അതിനു വകയില്ലെങ്കിൽ വകയുള്ളത്ര ഭാര്യമാരുടേത് നൽകണം. ഇതിൽ ആദ്യഭാര്യ, രണ്ടാം ഭാര്യ എന്ന ക്രമം പരിഗണിക്കേണ്ടതില്ല. തന്റെ ഇഷ്ടപ്രകാരം ആരുടേതും കൊടുക്കാം. ഭാര്യയുടെ സഹായത്തിനു വേണ്ടി വീട്ടിൽ നിർത്തിയ ഭർതൃമതിയല്ലാത്ത വേലക്കാരിയുടേതും നൽകണം. ചെലവില്ലാതെ കൃത്യമായി വേതനം നിശ്ചയിച്ചു നിറുത്തിയതെങ്കിൽ വേണ്ട. ചെലവു കൂടി കഴിച്ചാണു വേതനം പറഞ്ഞതെങ്കിൽ, അവളുടേതും കൊടുക്കണം.

 പെരുന്നാൾ രാത്രിയിലേയും പകലിലേയും തന്റെയും ആശ്രിതരുടെയും (തന്നെ ആശ്രയിച്ചു കഴിയുന്ന കോഴി, ആട്, പോലുള്ള വളർത്തു ജീവികളും ഇതിൽ ഉൾപ്പെടും). ചെലവുകൾ കഴിച്ചു മിച്ചമുള്ളതിൽ നിന്നാണ് ഈ സക്കാത്ത് കൊടുക്കേണ്ടത്. മിച്ചമെന്നാൽ ഭക്ഷ്യധാന്യം മാത്രമല്ല, സ്വത്തുക്കളെല്ലാം കണക്കു വയ്ക്കും. പക്ഷെ, തനിക്കും തന്റെ ആശ്രിതർക്കും താമസിക്കാൻ അനുയോജ്യമായ വീട്, തന്റെ ജീവിതവൃത്തിക്കാവശ്യമായ തൊഴിലുപകരണങ്ങൾ, സ്ത്രീകളുടെ അനുയോജ്യമായ ആഭരണം, ആവശ്യമായ ഫിഖ്ഹിന്റെ കിതാബുകൾ, ഇവയൊന്നും വിറ്റു മിച്ചമുണ്ടാക്കി ഫിത്വ് റ് സക്കാത്ത് നൽകാൻ ബാദ്ധ്യതയില്ല. പറമ്പ്, തോട്ടം പോലുള്ളവ മിച്ചമുള്ളതിൽ കണക്കു വയ്ക്കും.

ആവശ്യത്തിൽ കവിഞ്ഞതും അനുയോജ്യത്തിലുപരിയുള്ളതുമായ വീട്ടുപകരണങ്ങളും ഉൾപ്പെടുത്തും. മറ്റുള്ളവരിൽ നിന്നു സക്കാത്ത് ലഭിച്ചിട്ടു മിച്ചം വന്നതാണെങ്കിലും കൊടുക്കാൻ ബാധ്യതപ്പെടും. പക്ഷെ, പെരുന്നാൾ രാത്രി ആരംഭിക്കുന്നതിനു മുമ്പ് ഇങ്ങനെ ലഭിച്ചു മിച്ചം വന്നതാകണം. ചുരുക്കത്തിൽ മിക്ക കുടുംബങ്ങളും ഈ സക്കാത്തു നൽകാൻ ബാദ്ധ്യതപ്പെട്ടവർ തന്നെ. എന്നാൽ മിച്ചമുള്ള സ്വത്തുവഹകളുടെ അത്രതന്നെയോ അതിലധികമോ കട ബാദ്ധ്യതയുണ്ടെങ്കിൽ - ആ കടത്തിന്റെ അവധിയായില്ലെങ്കിലും - പ്രസ്തുത മിച്ചം പരിഗണിക്കുകയില്ല. കടവും കഴിഞ്ഞു മിച്ചം വേണം. എങ്കിലേ കൊടുക്കേണ്ടതുള്ളൂ.

*എന്തു കൊടുക്കണം:*

നാട്ടിലെ മുഖ്യാഹാരമായി എണ്ണപ്പെടുന്ന ധാന്യമാണു നൽകേണ്ടത്. പല ധാന്യങ്ങളും ഭക്ഷ്യ വസ്തുക്കളായി ഉപയോഗമുണ്ടെങ്കിൽ ഏതും കൊടുക്കാം. മുന്തിയതാണുത്തമം. നാട്ടിലെ ഭക്ഷ്യധാന്യമല്ലാത്ത മുന്തിയ ഇനം ധാന്യം തന്നെ നൽകിയാലും വാങ്ങുന്നവർ ഇഷ്ടപ്പെട്ടാലേ സാധുവാകുകയുള്ളൂ. നമ്മുടെ നാട്ടിൽ പുഴുക്കുത്തില്ലാത്ത അരികൾ  ഏതുമാകാം. പച്ചരി പക്ഷെ, ഉടവുള്ള തരം പറ്റില്ല. ധാന്യത്തിനു പകരം അതിന്റെ വിലയോ പൊടിച്ച പൊടിയോ വേവിച്ചതോ കൊള്ളുകയില്ല.ധാന്യമായിത്തന്നെ നൽകണം.

ഒരംഗത്തെതൊട്ട് ഒരു 'സ്വാഅ്' വീതമാണു നൽകേണ്ടത്. ഇത് ഒരു അളവു പാത്രമാണ്. നബിയുടെ 'സ്വാഅ്' ആണു പരിഗണനീയം. നമ്മുടെ അളവ് തൂക്കങ്ങളുടെ കണക്കു വച്ച് ഇതു കൃത്യപ്പെടുത്താൻ കഴിയില്ല. അതിനാൽ നബിയുടെ സ്വാഇനേക്കാൾ കുറവു വരില്ലെന്നുറപ്പു വരുന്ന തോതു നൽകണം. പണ്ടുള്ളവർ നബി(സ്വ)യുടെ കാലത്തെ 'സ്വാഅ്' എന്ന നിഗമനത്തിൽ കൊണ്ടുവന്ന അളവു പാത്രം വച്ച് ഇവിടെ അളവും തൂക്കവും കണക്കാക്കിയിരുന്നു. പക്ഷേ, ഇതിൽ പലയിടത്തും വ്യത്യസ്ത കണക്കാണു പ്രചാരത്തിലുള്ളത്. രണ്ടര കിലോഗ്രാം ഉണ്ടായാൽ ഒരു സ്വാഇൽ കുറയില്ല എന്നു ചിലർ പറയുമ്പോൾ, ഏതാണ്ടു മൂന്നു കിലോ വരുമെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു.

ആരെ തൊട്ടാണോ നൽകുന്നത് അയാൾ സൂര്യാസ്തമയ നേരത്ത് എവിടെയാണോ ആ നാട്ടിലെ സാധുക്കൾക്കാണ് അയാളുടെ സക്കാത്തിന്റെ അവകാശം. തത്സമയം യാത്രയിലാണെങ്കിൽ യാത്ര അന്നേരം എവിടെ എത്തിയോ അവിടെയാണ് അവകാശമെന്നു വരും. ഇത്തരം രൂപങ്ങളിൽ ഒരു സ്ഥലത്ത് അവകാശപ്പെട്ട സക്കാത്ത് മറ്റൊരു സ്ഥലത്തേക്കു നീക്കം ചെയ്യാമെന്ന അഭിപ്രായം പ്രബലമല്ലെങ്കിലും സ്വീകരിക്കാവുന്നതാണ്. പെരുന്നാൾ നമസ്കാരത്തിനു മുമ്പു തന്നെ വിതരണം ചെയ്യുകയാണു നല്ലത്. പിന്തിക്കൽ കറാഹത്താണ്. പക്ഷേ, ബന്ധുക്കൾ, അയൽവാസികൾ പോലുള്ളവരെ പ്രതീക്ഷിച്ചു പിന്തിക്കൽ സുന്നത്താണ്. എന്നാൽ, സൂര്യാസ്തമയം വിട്ടു പിന്തിക്കരുത്. അതു ഹറാമാണ്‌. മറ്റു ചില കാരണങ്ങൾക്കു വേണ്ടി പിന്തിക്കൽ ഹറാമും വരില്ല.

🍃മൗലാനാ നജീബ് ഉസ്താദിന്റെ സക്കാത്ത് പദ്ധതി എന്ന പുസ്തകത്തിലെ ഒരു അദ്ധ്യായം🍃

*📢അഹിബ്ബാഉ മൗലാനാ വാട്സ്ആപ്പ് ഗ്രൂപ്പ്📢*
[14/06, 5:28 AM] ‪+91 95449 98736‬: *പെരുന്നാൾ - ഫിത്ർ സകാത്ത് മസ്അലകൾ: 1*

*പെരുന്നാൾ നമസ്കാരം മൈതാനിയിൽ?:*

*❓ചോദ്യം:* പെരുന്നാൾ നമസ്കാരം അടുത്തടുത്ത ഏതാനും മഹല്ലുകൾ സംഘടിച്ച് ഒന്നിച്ച് ഒരു മൈതാനിയിൽ നമസ്കരിക്കുന്നത് ശ്രേഷ്ഠമായ കാര്യമാണോ?

*✅ഉത്തരം:* അടുത്തടുത്ത മഹല്ലുകളിൽ നമസ്കരിക്കുന്നത് പള്ളികളിൽ വച്ചാണെങ്കിൽ മൈതാനിയിൽ ഒന്നിച്ച് സംഘടിക്കുന്നതിനേക്കാൾ അതാണ് ഏറ്റവും ശ്രേഷ്ഠമായത്. ആവശ്യത്തിനനുസരിച്ച് ഒരു നാട്ടിൽ പല നമസ്കാരങ്ങൾ നടക്കുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ. പള്ളിയിൽ നമസ്കരിക്കുന്ന പുണ്യവുമുണ്ടാകും. (ശർവാനി: 3- 48).

📚മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും📚

*🌟അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്🌟*
[14/06, 5:29 AM] ‪+91 95449 98736‬: *പെരുന്നാൾ - ഫിത്വ്‌ർ സകാത്ത് മസ്അലകൾ: 3*

*ജോലിക്ക്‌ പോവാത്ത പിതാവിന്റെ ഫിത്‌റ്‌?:*

*❓ചോദ്യം:* എന്റെ പിതാവിന്‌ ജോലി ചെയ്യാൻ കഴിയുമെങ്കിലും ജോലിക്ക്‌ പോവില്ല. നിർദ്ദനരായ അവരുടെ ഫിത്‌ർ സകാത്ത്‌ ഞാൻ നൽകേണ്ടതുണ്ടോ?

*✅ഉത്തരം:*   നൽകേണ്ടതുണ്ട്‌. പെരുന്നാൾ ദിവസത്തെ ചെലവിന്‌ വകയില്ലാത്ത നിങ്ങളുടെ പിതാവിന്റെ അന്നത്തെ ചെലവിന്റെ ബാധ്യത നിങ്ങളുടെ മേലിലായതു കൊണ്ട്‌ അവരുടെ ഫിത്‌ർ സകാത്ത്‌ നിങ്ങൾ കൊടുക്കേണ്ടതാണ്‌. തൊഴിൽ ചെയ്യാൻ കഴിയുമെങ്കിലും അതവർക്ക്‌ നിർബന്ധമില്ല. ഹാശിയത്തുൽകുർദി 2-152

☘മൗലാനാ നജീബുസ്താദ് - നുസ്രത്തുൽ അനാം മാസിക. 2014 ജൂലൈ


*🌟അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്🌟*
[14/06, 5:29 AM] ‪+91 95449 98736‬: *പെരുന്നാൾ - ഫിത്വ്‌ർ സകാത്ത് മസ്അലകൾ: 2*

*നിസ്കാരങ്ങൾക്ക് ശേഷം തക്ബീർ?:*

*❓ചോദ്യം:* ചെറിയ പെരുന്നാളിന്റെ നിലാവ് കണ്ടെന്നറിഞ്ഞാൽ ഇവിടെയുള്ള പള്ളികളിൽ നിസ്കാരശേഷം തക്ബീർ ചൊല്ലാറുണ്ട്. ചെറിയപെരുന്നാൾ രാത്രിയിലെ മഗ്‌രിബ്, ഇശാഅ്, പെരുന്നാൾ ദിനത്തിലെ സുബ്ഹ് എന്നീ നിസ്കാരങ്ങൾക്ക് ശേഷം ഇങ്ങനെ തക്ബീർ സുന്നതുണ്ടോ? 

*✅ഉത്തരം:*  നിസ്കാര ശേഷമെന്ന നിലക്ക് പ്രത്യേകം സുന്നത്തില്ലെങ്കിലും പെരുന്നാൾ രാത്രിയിലും പകലിലും പെരുന്നാൾ നിസ്കാരം വരേയും മൊത്തം തക്ബീർ സുന്നത്തുണ്ട്. ഇതിൽ പ്രശ്നത്തിലുന്നയിച്ച മഗ്‌രിബ്, ഇഷാഅ, സുബ്ഹ് എന്നീ നമസ്കാരാനന്തരമുള്ള സമയങ്ങളും ഉൾപ്പെടുമല്ലോ. അതിനാൽ പ്രസ്തുത നമസ്‌കാരങ്ങൾക്ക് ശേഷം തക്ബീർ ചൊല്ലുന്നത് പൊതുവെ സുന്നത്ത് തന്നെയാണ്. എന്നാൽ, നമസ്കാരാനന്തരം പ്രത്യേകമായുള്ള സുന്നതല്ലാത്തത് കൊണ്ട് നിസ്കാരത്തിന്റെ ദിക്റുകൾക്കും ദുആകൾക്കും ശേഷമാണ് ഈ തക്ബീറുകൾ നിർവഹിക്കേണ്ടത്. (തുഹ്ഫ : ശർവാനി സഹിതം 3- 52)

📚മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും📚

*🌟അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്🌟*
[14/06, 5:30 AM] ‪+91 95449 98736‬: *🌙പെരുന്നാൾ - ഫിത്വ്‌ർ സകാത്ത് മസ്അലകൾ: 5🌙*

*തക്ബീറുകൾക്കിടയിൽ ചൊല്ലേണ്ടത്:*

*❓ചോദ്യം:* പെരുന്നാളിന്നു ചൊല്ലുന്ന തക്ബീറുകൾക്കിടയിൽ 'അല്ലാഹു അക്ബർ കബീറാ വൽഹംദുലില്ലാഹി കഥീറാ'   എന്നതിനു ശേഷം ' സുബ്ഹാനല്ലാഹി ബുക്റതൻ വഅസ്വീലാ' എന്നാണോ അതല്ല, 'സുബ്ഹാനല്ലാഹി വബിഹംദിഹീ ബുക്റതൻ വ അസ്വീലാ' എന്നാണോ ചൊല്ലേണ്ടത്?

*✅ഉത്തരം:* 'വസുബ്ഹാനല്ലാഹി ബുക്റതൻ വഅസ്വീലാ' എന്നാണ് തുഹ്ഫയിലും മറ്റുമുള്ളത്. (3- 54).

📚മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും📚

*🌟അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്🌟*
[14/06, 5:30 AM] ‪+91 95449 98736‬: *🌙പെരുന്നാൾ - ഫിത്വ്‌ർ സകാത്ത് മസ്അലകൾ: 4🌙*

*പെരുന്നാൾ ദിനത്തിൽ ആലിംഗനം:*

*❓ചോദ്യം:* പെരുന്നാൾസുദിനത്തിൽ  എല്ലാവരും പരസ്പരം മുസ്വാഹാഫത്തും ആലിംഗനവും നടത്തുന്ന പതിവ് പല ഭാഗങ്ങളിലും കാണാം. ഇതിനു വല്ല അടിസ്ഥാനവുമുണ്ടെങ്കിൽ വിവരിച്ചാലും.

*✅ഉത്തരം:* കഅബുബ്നു മാലികിന്റെ തൗബ സ്വീകരിച്ചതായുള്ള ആയത്തിറങ്ങുകയും നബി (സ) ഈ സന്തോഷവാർത്ത അറിയിക്കുകയും ചെയ്തപ്പോൾ ത്വൽഹത്തുബ്നു ഉബൈദില്ലാ(റ) എഴുന്നേറ്റു നിന്ന് അദ്ദേഹത്തെ അഭിനന്ദിക്കുകയും നബി (സ) അതംഗീകരിക്കുകയും ചെയ്ത സംഭവം അടിസ്ഥാനമാക്കികൊണ്ട് പെരുന്നാളാശംസകൾ കൈമാറലും പരസ്പരം മുസ്വാഫഹത് ചെയ്യലും സദാചാരമാണെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (ശർവാനി 3- 56 നോക്കുക)

ആലിംഗനവും ചുംബനവും പക്ഷേ, യാത്രയിൽ നിന്നു വരുന്നവരുടെ കാര്യത്തിലല്ലാതെ കറാഹത്താണ് (ശർവാനി 9- 230).

📚മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും📚

*🌟അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്🌟*
[14/06, 5:31 AM] ‪+91 95449 98736‬: *🌙പെരുന്നാൾ - ഫിത്വ്‌ർ സകാത്ത് മസ്അലകൾ:6🌙*

*കടം ഉള്ളപ്പോൾ ഫിത്വ്‌ർ സകാത്ത്:*

*❓ചോദ്യം:* ഫിത്വ്‌ർ സകാത്തും സകാത്തും കടം കഴിച്ചാണോ കൊടുക്കേണ്ടത്‌? കടം ഉള്ളപ്പോൾ കൊടുക്കേണ്ടതുണ്ടോ?

*✅ഉത്തരം:* മുതലിന്റെ സകാത്ത്‌ നിർബന്ധമാകുന്നയാൾ കടക്കാരനാണെങ്കിലും ബാധ്യത ഒഴിവാകുകയില്ല. ഫിത്വ്‌ർ സകാത്ത്‌ പെരുന്നാൾ രാത്രിയിലെയും പകലിലെയും തന്റെയും ബാധ്യതപ്പെട്ടവരുടെയും ചെലവുകളാദിയും തന്റെ കടവും കഴിച്ചു മിച്ചമുണ്ടെങ്കിലേ നിർബന്ധമാകുകയുള്ളൂ. ഫത്‌ഹുൽ മുഈൻ പേ: 172,173.

📚മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ ഭാഗം 3, പേജ്‌: 104ൽ നിന്നും📚

*🌟അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്🌟*
[14/06, 5:31 AM] ‪+91 95449 98736‬: *🌙പെരുന്നാൾ - ഫിത്വ്‌ർ സകാത്ത് മസ്അലകൾ: 7🌙*

*പെരുന്നാൾ കുളിയുടെ സമയം:*

*❓ചോദ്യം:* പെരുന്നാൾ ദിനത്തിലെ കുളിയുടെ സമയം അവസാനിക്കുന്നത് എപ്പോഴാണ്? തുടങ്ങുന്നത് രാത്രി പകുതിയായേടം മുതൽക്കാണെന്ന് കാണുന്നുണ്ട്.

*✅ഉത്തരം:* അവസാനിക്കുന്നത് പെരുന്നാൾദിനത്തിലെ സൂര്യാസ്തമയം മുതൽക്കാണെന്ന് കാണുന്നുണ്ട്. ശർവാനി 3- 47 നോക്കുക.

📚മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും📚

*🌟അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്🌟*
[14/06, 5:31 AM] ‪+91 95449 98736‬: *🌙പെരുന്നാൾ - ഫിത്വ്‌ർ സകാത്ത് മസ്അലകൾ: 8🌙*

*ഭർത്താവ്‌ അയച്ചു തന്നില്ലെങ്കിൽ?:*

❓ *ചോദ്യം:* ഗൾഫിലുള്ള എന്റെ ഭർത്താവ്‌ എന്റെയും കുട്ടികളുടെയും ഫിത്‌റു സകത്തിനുള്ളത്‌ അയച്ചു തന്നില്ലെങ്കിൽ ഞാൻ കൊടുക്കേണ്ടതുണ്ടോ? ഇനി എങ്ങനെയെങ്കിലും ഞാൻ കടം മേടിച്ച്‌ എന്റെ ഫിത്‌റു സകാത്തു യഥാസമയം കൊടുത്താൽ കടമ വീടുമോ? ഭർത്താവ്‌ അയച്ചുതന്ന ശേഷം വീണ്ടും കൊടുക്കേണ്ടി വരുമോ?

✅ *ഉത്തരം:* ഭർത്താവ്‌ ഏൽപ്പിക്കുയോ അയക്കുകയോ ചെയ്യാതെ നിങ്ങൾ കൊടുക്കേണ്ടതില്ല. പ്രായപൂർത്തിയുള്ള നിങ്ങൾ നിങ്ങളുടേത്‌ എങ്ങനെയെങ്കിലും കൊടുത്തിട്ടുണ്ടെങ്കിൽ അതോടെ കടമവീടും. ഇനി വീണ്ടും കൊടുക്കേണ്ടി വരില്ല. തുഹ്ഫ: 3-310,317.

📚മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ ഭാഗം 1, പേജ്‌: 28📚

*🌟അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്🌟*
[14/06, 5:31 AM] ‪+91 95449 98736‬: *🌙പെരുന്നാൾ - ഫിത്വ്‌ർ സകാത്ത് മസ്അലകൾ: 10🌙*

*അരിപ്പൊടി കൊടുക്കാമോ?:*

*❓ചോദ്യം:* ഫിത്‌ർ സകാത്തായി അരിപ്പൊടിയോ അരിയുടെ വിലയോ കൊടുക്കാൻ പറ്റുമോ?

*✅ഉത്തരം:* നാട്ടിലെ മികച്ച ഭക്ഷ്യധാന്യം ധാന്യമായി തന്നെ ഫിത്‌ർ സകാത്ത്‌ നൽകണം. അതിന്റെ വിലയോ പൊടിയോ മതിയാവുന്നതല്ല. തുഹ്ഫ: 3-324, 325.

📚മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ വിവിധ ഭാഗങ്ങളിൽ  നിന്നും📚

*🌟അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്🌟*
[14/06, 5:31 AM] ‪+91 95449 98736‬: *🌙പെരുന്നാൾ - ഫിത്വ്‌ർ സകാത്ത് മസ്അലകൾ: 9🌙*

*വാങ്ങുന്നയാളെ അറിയിക്കണോ?:*

*❓ചോദ്യം:* ഫിത്വ്‌ർ സകാത്ത്‌, നോമ്പിന്റെ ഫിദ്‌യ മുതലായവ കൊടുക്കുമ്പോൾ അതു വാങ്ങുന്നയാളെ അറിയിച്ചു കൊടുക്കേണ്ടതുണ്ടോ? കൊടുക്കുന്നയാൾ തന്നെ മനസ്സിൽ കരുതിയാൽ മതിയോ?

*✅ഉത്തരം:* കൊടുക്കുന്നയാളെ അറീക്കണമെന്നില്ല. നിയ്യത്തു നിർബന്ധമാകുന്ന ദാനങ്ങൾക്ക്‌ മനസ്സിൽ കരുതിയാൽ മതിയാകും. അതാണു നിയ്യത്തും. (തുഹ്ഫ: 3-346 നോക്കുക).

📚മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ 'പ്രശ്നോത്തരം' എന്ന പുസ്തകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും📚

*🌟അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്🌟*

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...