Tuesday, June 19, 2018

തൗബ സ്വീകാര്യമാവാന്‍

*💦 തൗബ സ്വീകാര്യമാവാന്‍ 💦*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

✍️🏼 അധിക്ഷേപാര്‍ഹമായ കാര്യങ്ങളില്‍ നിന്ന് അകന്ന് സ്തുത്യര്‍ഹമായവയിലേക്ക് മടങ്ങുക എന്നതാണ് തൗബ...
 അല്ലാഹുവിന്റെ വഴിയില്‍ പ്രവേശിക്കുന്നവരുടെ  പ്രാരംഭ നടപടിയാണിത്. പടച്ചവന്റെ അടുത്തേക്കുള്ള യാത്ര ശരിയായിത്തീരുന്നതിനുള്ള നിബന്ധനയുമാണ് തൗബ...

 *📌 തൗബ സ്വീകാര്യമാവാൻ പ്രധാനമായും നാല് നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതുണ്ട്. അവ വിവരിക്കുകയാണിവിടെ...*

🔖 *1. പാപങ്ങളെക്കുറിച്ച് ഖേദിക്കല്‍:*

 തൗബയുടെ ആദ്യപടിയാണ് മനസ്സില്‍ ഖേദം വരല്‍. അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നതിന് പകരം നന്ദികേടാണല്ലോ എന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന ചിന്തയിലൂടെത്തന്നെ ഖേദം വരുന്നതാണ്. “തൗബയെന്നാല്‍ ഖേദമാണ് " എന്നൊരു ഹദീസും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ചെയ്ത ദോഷത്തെത്തൊട്ട് ഖേദിക്കലും അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടലും സത്യവിശ്വാസിയുടെ ലക്ഷണമാണ്...

 നബി ﷺ പറയുന്നു: “ഒരു സത്യവിശ്വാസി തെറ്റ് ചെയ്താല്‍ അവന് വലിയ ഖേദവും അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുന്നതിനെ കുറിച്ച് ഭയവുമുണ്ടാകും. പര്‍വതം എന്റെ മേല്‍ വീണേക്കുമോ എന്നുപോലും അവന്‍ ഭയപ്പെടും. എന്നാൽ കപടവിശ്വാസിയാവട്ടെ, തെറ്റിനെ അവഗണിക്കും. തന്റെ മൂക്കിന്‍തുമ്പത്ത് വന്നിരിക്കുന്ന ഒരീച്ചയെ ആട്ടുന്ന ലാഘവത്തോടെയാണവന്‍ തെറ്റിനെ കാണുക”... (ബുഖാരി)

നൂറുപേരെ കൊന്ന ഒരാളുടെ തൗബ പോലും അല്ലാഹു സ്വീകരിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ പോലെ കൊടും ഖേദം മനസ്സിലുണ്ടാവണം. എന്നാലേ അല്ലാഹു അത് സ്വീകരിക്കൂ. അല്ലാഹു ഖല്‍ബിലേക്കാണല്ലോ നോക്കുക...!!

🔖 *2. ദോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക:*

ദോഷങ്ങളില്‍ നിന്നെല്ലാം പൂര്‍ണമായി വിട്ടുനിന്നുകൊണ്ടാവണം തൗബ ചെയ്യേണ്ടത്. ദോഷത്തില്‍ നിലനിന്നുകൊണ്ട് തന്നെ അതില്‍ നിന്ന് പശ്ചാതപിക്കുന്നവന്‍ അല്ലാഹുവിനെ പരിഹസിക്കുന്നവനാണ്...

 നബി ﷺ പറയുന്നു: “നിശ്ചയം, പാപത്തില്‍ നിന്ന് ഖേദിച്ച് മടങ്ങിയവന്‍ പാപം ചെയ്യാത്തവനെ പോലെയാണ്. ദോഷത്തില്‍ വ്യാപൃതനായിരിക്കെ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്നവന്‍ അല്ലാഹുവിനെ പരിഹസിക്കുന്നവനെപ്പോലെയാണ് ”
(ത്വബ്റാനി).

🔖 *3. ഇനിയൊരിക്കലും ഒരു പാപവും ചെയ്യില്ലെന്ന് ദൃഢനിശ്ചയം ചെയ്യല്‍:*

അലക്കിത്തേച്ച വസ്ത്രങ്ങളില്‍ അഴുക്കാകുന്നത് നാം പ്രത്യേകം ശ്രദ്ധിക്കാറുള്ളത് പോലെ, തൗബ ചെയ്തതിന് ശേഷം ഇനി ദോഷങ്ങള്‍ വരാതിരിക്കാന്‍ പരമാവധി ശ്രമിക്കണം. പണ്ഡിതന്മാര്‍ പറയുന്നു: “ഒരു തെറ്റില്‍ നിന്നൊരാള്‍ പശ്ചാതപിച്ചു. പിന്നീട് ആ തെറ്റ് ചെയ്യാന്‍ പിശാചിന്റെയും സ്വശരീരത്തിന്റെയും പ്രേരണയുണ്ടായപ്പോള്‍ ഏഴ് തവണ അയാള്‍ സ്വശരീരത്തോട് ധര്‍മസമരം നടത്തി. എന്നാല്‍ പിന്നീട് ആ ദോഷത്തിലേക്ക് അല്ലാഹു അവനെ മടക്കുകയില്ല...”

🔖 *4. മനുഷ്യരുടെ ബാധ്യതകളില്‍ നിന്നൊഴിവാകുക:*

മനുഷ്യരുമായി ബന്ധപ്പെട്ട തെറ്റുകള്‍ക്ക് അവരോട് പൊരുത്തപ്പെടീക്കുക തന്നെ വേണം. എന്നാലേ തൗബ സ്വീകാര്യമാവൂ. മനുഷ്യരുടെ ബാധ്യതകള്‍ വീട്ടാതെയും പൊരുത്തപ്പെടീക്കാതെയും അല്ലാഹുവിനോട് പശ്ചാത്തപിച്ചിട്ട് കാര്യമില്ല. പലരും വേണ്ടത്ര ശ്രദ്ധിക്കാറില്ലാത്ത വിഷയമാണിത്...

സാമ്പത്തിക ബാധ്യതയുണ്ടെങ്കില്‍ അത് തിരിച്ചുകൊടുക്കുകയോ അവനെ തൃപ്തിപ്പെടുത്തുകയോ വേണം. അന്യായമായി കൈവശപ്പെടുത്തിയവ തിരിച്ചേല്‍പ്പിക്കണം...

അപവാദങ്ങളോ ഏഷണിയോ പരദൂഷണമോ പറഞ്ഞ് പോയിട്ടുണ്ടെങ്കില്‍ അവരോട് പൊരുത്തപ്പെടീക്കണം. സാമ്പത്തിക ഇടപാട് നല്‍കാനുള്ള വ്യക്തി മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അവകാശികളെ ഏല്‍പിക്കണം. അതുമില്ലെങ്കില്‍ അവന്റെ പേരില്‍ ധര്‍മം ചെയ്യണം. അതിനും സാധിക്കാതിരുന്നാല്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കുകയും നന്മകള്‍ അധികരിപ്പിക്കുകയും വേണം...

        *''☝️അള്ളാഹു അഅ്ലം☝️''*

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...