Monday, May 21, 2018

തവസ്സുൽ എന്തിന്? ഭാഗം 3


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


തവസ്സുൽ എന്തിന്?


ഭാഗം 4 ഇവിടെ ക്ലിക്ക് ചെയ്യുക

തവസ്സുലിന്റെ ആവശ്യകത അല്ലാഹു വിശുദ്ദ ഖുർആനിൽ പലയിടങ്ങളിലായി ഊന്നിപ്പറഞ്ഞത് കാണാം. ഖുർആനിന്റെ മാതാവ് എന്നാ പേരിൽ അറിയപ്പെടുന്ന ഫാതിഹയിലൂടെ ഒരു അടിമ അല്ലാഹുവോട് ചോദിക്കുന്നതിന്റെ രൂപമാണ് അല്ലാഹു പഠിപ്പിക്കുന്നത്. അതിനാല 'സൂറത്തു തഅലീമിൽ മസ്അലത്തി' (ചോദ്യം പഠിപ്പിക്കുന്ന അദ്ധ്യായം) എന്ന് അതിനു പേരുണ്ട്. ബിസ്മി മുതൽ നാല് വചനങ്ങളിൽ അല്ലാഹുവിന്റെ സ്തുതി കീർത്തനങ്ങളും വിശേഷണങ്ങളും എടുത്തുപറയലാണല്ലോ ഉള്ളത്. അതിനു ശേഷം 'നിന്നെ ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് ഞങ്ങൾ സഹായം തേടുന്നു" അന്ന വചനത്തിൽ സഹായം തേടുന്നതിന്റെ മുമ്പ് ആരാധനയുടെ കാര്യം പറഞ്ഞത് ചോദിക്കുന്നതിന്റെ മുമ്പ് വസീല സമർപ്പിക്കുന്നതിന്റെ ആവശ്യകത പഠിപ്പിക്കാനാണ്. ഇക്കാര്യം ഇമാം ബൈളാവി(റ) വ്യക്തമാക്കുന്നത് കാണുക:



അർത്ഥം:
സഹായം തേടുന്നതിനേക്കാൾ ഇബാദത്തിനെ മുന്തിച്ചതിൽ നിന്ന് ഏതൊരാവശ്യവും ഉന്നയിക്കുന്നതിന്റെ മുമ്പ് വസീല സമർപ്പിക്കൽ പ്രാർത്ഥനക്കുത്തരം ലഭിക്കാൻ കൂടുതൽ പ്രേരകമാണെന്ന് മനസ്സിലാക്കാം. (ബൈളാവി 1/9)


പുത്തൻവാദവും ഖണ്‍ഡനവും


ഒരു മൗലവി എഴുതുന്നു: "സൃഷ്ടികൾ അവരുടെയും അല്ലാഹുവിന്റെയും ഇടയിൽ ഒന്നിനെ മധ്യവർത്തിയായി നിറുത്തി അത് മുഖേന അല്ലാഹുവിലേക്ക് അടുക്കുവാൻ ശ്രമിക്കുന്നതിന്നാണ് തവസ്സുൽ എന്നു പറയുന്നത്. ഇടയിൽ നിർത്തപ്പെടുന്ന അവർ ചെയ്ത പുണ്യകർമ്മങ്ങളോ അല്ലാഹുവിന്റെ സ്വിഫത്തുകളോ (വിശേഷണങ്ങൾ) ജീവിച്ചിരിക്കുന്ന വ്യക്തികൾ അല്ലെങ്കിൽ സമൂഹമോ (അവരുടെ പ്രാർത്ഥനയും ശുപാർശയും) ജീവിച്ചിരിക്കുന്ന വ്യക്തിയോ (അയാളുടെ ഹഖ്, ജാഹ് ബർക്കത്ത്) മരണപ്പെട്ട വ്യക്തികളോ ആകാവുന്നതാണ്. മരണപ്പെട്ട വ്യക്തിയോ രണ്ടുതരമാണ്. അവരുടെ ശുപാർശ ലഭിക്കുമെന്ന് വിചാരിക്കുന്നവരാണ് അതിലൊന്ന്. ഉദാ: മന്ത്രിയിൽ നിന്ന് ഏതെങ്കിലും കാര്യസിദ്ദിക്കുവേണ്ടി  അദ്ദേഹത്തിൻറെ കീഴുദ്ദ്യോഗസ്തരുമായി ബന്ധപ്പെടുനത് പോലെ. അവരുടെ ഹഖ്,ജാഹ്, ബർകത്ത് എന്നിവ എടുത്തുപറഞ്ഞാൽ അല്ലാഹുവിന് തന്നെ സഹായിക്കൽ നിർബന്ധമായിത്തീരുമെന്നു വിചാരിക്കലാണ് രണ്ടാമത്തേത്. അല്ലെങ്കിൽ കാര്യസിദ്ദിക്ക് ഈ മാർഗ്ഗമാണ് ഏറ്റവും ഉത്തമമെന്ന് വിചാരിക്കുക. ആദ്യം പറഞ്ഞ മൂന്നു വിഭാഗത്തിൽപ്പെട്ട തവസ്സുലുകൾ നബി(സ)യുടെയും സ്വഹാബിമാരുടെയും ഇടയിൽ ഉണ്ടായിരുന്നതും ശേഷം പറഞ്ഞ രണ്ടിനങ്ങളിൽപ്പെട്ട തവസ്സുലുകൾ മുശ്രിക്കുകളുടെ ഇടയിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്നതുമാണ്". (തൗഹീദ് സമഗ്ര വിശകലനം പേ: 358)


മഹത്തുക്കളെക്കൊണ്ടും അവരുടെ ഹഖ്,ജാഹ്, ബറക്കത്തുകൊണ്ടും തവസ്സുൽ ചെയ്യുന്നവർ  ഉദ്ദേശിക്കുന്നത് അവരെയും  അവരുടെ ഹഖ്,ജാഹ് ബറകത്തിനെയും ഇഷ്ടപ്പെടുന്നവനും സ്നേഹിക്കുന്നവനുമാണ് ഞാൻ. ഈ ഇഷ്ടപ്പെടലും സ്നേഹിക്കളും വലിയൊരു സല്കർമ്മമാണ്. ഈ സൽകർമം മുൻനിർത്തി അല്ലാഹുവേ നിന്നോട് ഞാൻ ചോദിക്കുന്നു. എന്റെ ഉദ്ദേശ്യം നീ പൂർത്തിയാക്കേണമേ! എന്റെ രോഗം നീ സുഖപ്പെടുത്തേണമേ! എന്നർത്ഥം ഉൾകൊള്ളുന്നതാണ് സുന്നികൾ ചെയ്യുന്ന തവസ്സുൽ. ഈ തവസ്സുൽ യതാർത്ഥത്തിൽ മൗലവി വിവരിച്ച ഒന്നാമത്തെ ഇനത്തിൽപെട്ടതാണ്. ഈ തവസ്സുൽ മുശ്രിക്കുകളുടെ ഇടയിൽ മാത്രം ഉണ്ടായിരുന്നതാണെന്ന് പറയുന്നത് ശരിയല്ലെന്ന് മുമ്പ് വിവരിച്ച ആയത്തുകളിൽ നിന്നും പ്രബലമായ ഹദീസുകളിൽ നിന്നും വിശ്വവിഖ്യാതമയ നാല് മദ്ഹബുകളിലെ പണ്ഡിതന്മാരുടെ പ്രസ്താവനകളിൽ നിന്നും വ്യക്തമാണ്.

മഹാന്മാരുടെ ഹഖ്,ജാഹ്,ബറകത്ത് എന്നിവ എടുത്ത് പറഞ്ഞാൽ അല്ലാഹുവിന്ന് തന്നെ സഹായിക്കൽ നിർബന്ധമാണെന്ന് ഒരു സുന്നിയും വിശ്വസിക്കുന്നില്ല. അത് സുന്നികളെ കുറിച്ചുള്ള ദുരാരോപണം മാത്രമാണ്. ഹഖ്,ജാഹ് ബറകത്തുകൊണ്ട് സുന്നികൾ തവസ്സുൽ ചെയ്യുന്നതിന്റെ വിവക്ഷ എന്താണെന്ന് സുന്നികളാണല്ലോ പറയേണ്ടത്. അത് നേരത്തെ നാം വിവരിച്ചു കഴിഞ്ഞു.

തവസ്സുൽ ചെയ്യുന്നവാൻ അല്ലാഹുവോടാണ് പ്രാർത്ഥിക്കുന്നത്. മന്ത്രിയിൽനിന്നും ഏതെങ്കിലും കാര്യം നേടാൻ അദ്ദേഹത്തിൻറെ കീഴുദ്ദ്യാഗസ്തന്മാരുമായി ബന്ധപ്പെടുന്നതുപോലെ ഇവിടെ ബന്ധപ്പെടുന്നില്ല. അല്ലാഹുവും അവന്റെ ഇഷ്ടദാസന്മാരുമായുള്ള ബന്ധം മന്ത്രിയും കീഴുദ്ദ്യോഗസ്തരും തമ്മിലുള്ള ബന്ധമാണെന്നും സമ്മർദ്ദം ചെലുത്താൻ കഴിയുമെന്നും ഒരു സുന്നിയും വിശ്വസിക്കുന്നില്ല. മഹത്തുക്കളോട് അവരുടെ ജീവിതക്കാലത്തും മരണശേഷവും പ്രാർത്ഥിക്കാനും ശുപാർശ പറയാനും ആവശ്യപ്പെടുന്നത് ഇസ്തിഗാസയാണ്. ഇത് പ്രമാണബദ്ദമായി മുമ്പ് വിവരിച്ചിട്ടുള്ളതാണ്. വളരെ എളുപ്പത്തിൽ ലിങ്കുകൾ കിട്ടുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


തന്റെ പുണ്യകർമ്മങ്ങൾ എടുത്ത് പറഞ്ഞു അല്ലാഹുവോട് പ്രാർത്ഥിച്ചാൽ അത് ഉത്തമമാണെന്നതിൽ സംശയമില്ല. മഹത്തുക്കളുടെയും അവരുടെ ജാഹ് ബറക്കത്തിനെയും അവരുടെ പുണ്യകർമ്മങ്ങളെയും സ്നേഹിക്കലും ഇഷ്ടപ്പെടലും പുണ്യകർമ്മങ്ങളിൽ പെട്ടതാണല്ലോ. അപ്പോൾ അതെടുത്ത് പറഞ്ഞ് പ്രാർത്ഥിക്കൽ ഉത്തമം തന്നെയാണ്.

ചുരുക്കത്തിൽ സുന്നികൾ നടത്തുന്ന ഏതു തവസ്സുലും പ്രമാണബദ്ദവും ഉത്തമവുമാണ്. മൗലവി പറയുന്ന തവസ്സുൽ സുന്നികളാരും ചെയ്യുന്നില്ല.

പുത്തൻ പ്രസ്ഥാനക്കാർ അവരുടെ പ്രസ്ഥാനത്തിന്റെ നേതാവായി പരിചയപ്പെടുത്തുന്ന ശൌകാനി തന്നെ പറയുന്നു:


وعندي أنه لا وجه لتخصيص جواز التوسل بالنبي - صلى الله عليه وسلم - كما زعمه الشيخ عز الدين بن عبد السلام لأمرين : الأول : ما عرفناك به من إجماع الصحابة رضي الله تعالى عنهم . والثاني : أن التوسل إلى الله بأهل الفضل والعلم هو في التحقيق توسل بأعمالهم الصالحة ومزاياهم الفاضلة إذ لا يكون فاضلاً إلا بأعماله ، فإذا قال القائل : اللهم إني أتوسل إليك بالعالم الفلاني فهو باعتبار ما قام به من العلم ، وقد ثبت في الصحيحين وغيرهما أن النبي - صلى الله عليه وسلم - حكى عن الثلاثة الذين انطبقت عليهم الصخرة أن كل واحد منهم توسل إلى الله بأعظم عمل عمله فارتفعت الصخرة ، فلو كان التوسل بالأعمال الفاضلة غير جائز أو كان شركاً كما زعمه المتشددون في هذا الباب كابن عبد السلام ، ومن قال بقوله من أتباعه لم تحصل الإجابة لهم ولا سكت النبي - صلى الله عليه وسلم - عن إنكار ما فعلوه بعد حكايته عنهم.


ശൈഖ് ഇബ്നുഅബ്ദിസ്സലാം(റ) വാദിച്ചതുപോലെ നബി(സ)യെ കൊണ്ട് മാത്രമേ തവസ്സുൽ ചെയ്യാവൂ എന്ന ആശയം രണ്ട കാര്യങ്ങളുടെ വെളിച്ചത്തിൽ ശരിയല്ല. ഉമർ(റ) അബ്ബാസ്(റ)നെ കൊണ്ട് തവസ്സുൽ ചെയ്തത് സ്വഹാബത്ത്(റ) അംഗീകരിച്ചതായി നാം വിവരിച്ച ഇജ്മാആണ് ഒന്ന്.  രണ്ടാമത്തെ കാര്യം മഹത്തുക്കളെ മുൻനിർത്തി അല്ലാഹുവിലേക്ക്  തവസ്സുൽ ചെയ്യുനത് യതാർത്ഥത്തിൽ അവരുടെ സൽകർമ്മങ്ങളും അവരുടെ ഉന്നതമായ സ്ഥാനങ്ങളും മുൻനിർത്തിയുള്ള തവസ്സുലാണ്. കാരണം ഒരാൾ ശ്രേഷ്ടവാനും മഹാനുമാകുന്നത് സൽകർമ്മങ്ങൾ കൊണ്ട്  മാത്രമാണല്ലോ. അപ്പോൾ 'ഇന്നാളിന്ന പണ്ഡിതനെ മുൻനിർത്തി നിന്നോട് ഞാൻ ചോദിക്കുന്നു' എന്നൊരാൾ പറഞ്ഞാൽ അത് അദ്ദേഹത്തിൽ നിൽക്കുന്ന വിജ്ഞാനം പരിഗണിച്ചാണ്. മൂന്നുപേർ അവരവരുടെ വലിയ സൽകർമ്മം മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിച്ചപ്പോൾ അവരുടെ ഗുഹാമുഖത്ത് നിന്ന് പാറക്കല്ല് നീങ്ങിയതായി നബി(സ) വിവരിച്ച സംഭവം ബുഖാരി(റ)യും മുസ്ലിമും(റ) മറ്റും നിവേദനം ചെയ്തതാണ്. അപ്പോൾ ഇക്കൂട്ടർ വാദിക്കുന്നത് പോലെ  സൽകർമ്മങ്ങൾ കൊണ്ടുള്ള തവസ്സുൽ ശിർക്കോ അനുവദനീയമല്ലാത്തതൊ ആയിരുന്നുവെങ്കിൽ അവർക്കുത്തരം ലഭിക്കുകയോ അവരുടെ പ്രവർത്തി വിവരിച്ച ശേഷം നബി(സ) അതംഗീകരിക്കുകയോ ചെയ്യുമായിരുന്നില്ല. (തുഹ്ഫത്തുൽ അഹ് വദി 8/476)

തവസ്സുൽ വിരോദിയായ ഒരു മൗലവി കുറിക്കുന്നു:

"അല്ലാഹു പറയുന്നു:


وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّ‌هُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ.(يونس: ١٨)


"അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു".



أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم ، وزعموا أنهم متى اشتغلوا بعبادة هذه التماثيل ، فإن أولئك الأكابر تكون شفعاء لهم عند الله تعالى ، ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر ، على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله .


ഈ ബിംബങ്ങളെയും വിഗ്രഹങ്ങളെയും അവര്‍ അവരുടെ പ്രവാചകന്മാരുടെയും മഹാന്മാരുടെയും രൂപങ്ങളില്‍ പ്രതിഷ്ടിച്ചു. അങ്ങനെ ഈ രൂപങ്ങളെ ആരാധിക്കുന്നതിലൂടെ, ആ മഹാന്മാര്‍ അവര്‍ക്ക് വേണ്ടി അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശകര്‍ ആകും എന്ന് അവര്‍ വാദിച്ചു. തതുല്യമാണ് ഇക്കാലത്ത് മഹാന്മാരുടെ ഖബ്രുകളെ ആദരിക്കുന്നതില്‍ വ്യാപ്രുതരായ സൃഷ്ടികളില്‍ അധികം പേരുടെയും ചെയ്തികള്‍. ആ മഹാന്മാരുടെ ഖബറുകള്‍ ആദരിച്ചാല്‍ അവര്‍ അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ക്കുള്ള ശുപാര്‍ശകര്‍ ആകും എന്ന വിശ്വാസത്തില്‍ ആണ് അവര്‍.(റാസി 17/60)


"മരണപ്പെട്ടവരുടെ ശുപാർശ ലഭിക്കുവാൻ അറേബ്യൻ മുശ്രിക്കുകൾ ചെയ്തിരുന്ന ഇബാദത്തുകളിൽ ഹജ്ജ്, നോമ്പ്, നമസ്കാരം, പള്ളിപരിപാലനം, ത്വവാഫ്, സധുസംരക്ഷണം, ഇഅതികാഫ് എന്നിവയൊന്നും തന്നെ ഉള്പ്പെട്ടിരുന്നില്ല. ഇവയെല്ലാം മുസ്ലിംകളിൽ ഉൾപ്പെട്ട ശിർക്ക് ചെയ്യുന്ന ഒരു വിഭാഗം അല്ലാഹുവിനെ ഉദ്ദേശിച്ച്  ചെയ്യുന്നത് പോലെ തന്നെയായിരുന്നു  അറേബ്യൻ മുശ്രിക്കുകളും ചെയ്തിരുന്നത്. മഹാന്മാരുടെ ക്വബ്റിന്റെ സ്ഥാനത്ത് അവരുടെ പ്രതിമകളെ പ്രതിഷ്ടിച്ച് അവയെ ബഹുമാനിക്കുകയായിരുന്നു അവർ ചെയ്തിരുന്ന ഒരു ഇബാദത്ത്. ഇതും ക്വബ്റാളികളുടെ ശുപാർശ ലഭിക്കുവാൻ ക്വബ്റ് സിയാറത്ത് ചെയ്യ്ന്നതും ഒരു പോലെ തന്നെയാണെന്നാണ് ഇമാം റാസി(റ) ഇവിടെ പ്രസ്താവിക്കുന്നത്. ശിര്ക്കിന്റെ തവസ്സുലാണ് ഇവിടെയെല്ലാം നടക്കുന്നത്". (തൗഹീദ് സമഗ്രവിശകലനം. പേ: 358-359)  


മൗലവി ഉദ്ദരിച്ച ആയത്തും സുന്നികൾ നടത്തുന്ന തവസ്സുലുമായി യാതൊരു ബന്ധമില്ല. സുന്നികൾ നടത്തുന്ന തവസ്സുലിനെ വിമർശിക്കാൻ ഒരൊറ്റ തെളിവ് കിട്ടാത്തത് കൊണ്ടായിരിക്കാം വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ആയത്ത് ഉദ്ദരിച്ചത്.ഈ ആയത്തിന്റെ മുമ്പും ശേഷവുമുള്ള വചനങ്ങൾ പരിശോദിച്ചാൽ മനസ്സിലാകുന്നത് പരലോകത്തെ നിഷേധിക്കുകയും ദൈവപുത്രിമാരിൽ വിശ്വസിക്കുകയും അല്ലഹുവിനെയല്ല ബിംബങ്ങലെയാണ് ആരാധിക്കെണ്ടതെന്നു ജല്പ്പിക്കുകയും ആ ബിംബങ്ങളെ ആരാധിക്കുകയും ചൈതിരുന്നതിനെ കുറിച്ചാണ് മേല ആയത്തിൽ പറഞ്ഞിട്ടുള്ളത്  എന്നാണു. അല്ലാതെ സുന്നികൾ നടത്തുന്ന തവസ്സുലിനെ കുറിച്ച് അതിൽ യാതൊരു പരമാർഷവുമില്ല. തവസ്സുൽ വിരോധികൾ ഉന്നയിക്കുന്ന എല്ലാ ആയത്തുകളുടെയും അവസ്ഥ

ഇതാണ്. ഇക്കാര്യം പുത്തൻവാദികളുടെ നേതാവ് ശൌകാനി തന്നെ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിൻറെ വാക്കുകൾ ശ്രദ്ദിക്കുക.


وبهذا تعلم أن ما يورده المانعون من التوسل بالأنبياء والصلحاء من نحو قوله تعالى ما نعبدهم إلا ليقربونا إلى الله زلفى ونحو قوله تعالى فلا تدعوا مع الله أحدا ونحو قوله تعالى له دعوة الحق والذين يدعون من دونه لا يستجيبون لهم بشيء ليس بوارد بل هو من الاستدلال على محل النزاع بما هو أجنبي عنه ، فإن قولهم ما نعبدهم إلا ليقربونا إلى الله زلفى مصرح بأنهم عبدوهم لذلك والمتوسل بالعالم مثلا لم يعبده بل علم أن له مزية عند الله بحمله العلم فتوسل به لذلك (تحفة الأحوذي: ٤٧٦/٨)


അമ്പിയാ-ഔലിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിന്നെതിരിൽ തവസ്സുൽ വിരോധികൾ ഉന്നയിക്കുന്ന പ്രമാണങ്ങൾ അസ്ഥാനത്താണെന്ന് ഇതുകൊണ്ട് മനസ്സിലാക്കാം. "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല". "അല്ലഹുവോടപ്പം ഒരാളെയും നിങ്ങൾ ആരാധിക്കരുത്". "യഥാർത്ഥ ആരാധന അല്ലാഹുവിനുമാത്രമുള്ളതാകുന്നു". അല്ലാഹുവേ കൂടാതെ അവർ ആരാധിക്കുന്നവർ യാതൊന്നു കൊണ്ടും അവര്ക്കുത്തരം നല്കുകയില്ല.". തുടങ്ങിയ വചനങ്ങളാണ് അവരുദ്ദരിക്കുന്നത്. കാരണം "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല" എന്നാ വചനം മുശ്രിക്കുകൾ അവർക്ക് ഇബാടത്തെടുത്തുവെന്നു വ്യക്തമാക്കുന്നു. ഉദാഹരണമായി പണ്ഡിതനെ കൊണ്ട് തവസ്സുൽ ചെയ്യുന്നവൻ അവന്ന് ഇബാദത്തെടുക്കുന്നില്ല. പ്രത്യുത വിജ്ഞാനം കാരണമായി അവന്ന് അല്ലാഹുവിന്റെയടുത്ത് സ്ഥാനമുണ്ടെന്ന് മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ അവനെകൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുക മാത്രമാണ് ചെയ്യുന്നത്...(തുഹ്ഫത്തുൽ അഹ് വദി 8/476).


ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളായ ശൌകാനി തന്നെ അസ്ഥാനത്താണെന്ന്  പറഞ്ഞ ആയത്തുകളാണ് കേരളത്തിലെ മൌലവിമാർ വ്യക്തികളെ കൊണ്ടുള്ള തവസ്സുൽ ശിർക്കാണെന്ന് സ്താപിക്കാമെന്ന വ്യാമോഹത്തോടെ  ഉദ്ദരിക്കുന്നതെന്നു മുകളിലെ ഉദ്ടരിനിയിൽ നിന്ന് സ്പഷ്ടമാണല്ലോ.



തങ്ങളുടെ ദൈവങ്ങൾ അല്ലാഹുവിന്റെ അനുമദിയൊ നിർദ്ദേശമോ കൂടാതെ തങ്ങൾക്കു ശുപാർശ പറയുമെന്ന് വിശ്വസിച്ചിരുന്ന മുശ്രിക്കുകളുടെ കാര്യത്തിൽ അവതരിച്ചതാണ് മൗലവി ഉദ്ദരിച്ച ആയത്ത്.അതിനെ ഖൻഡിച്ചുകൊണ്ടാണ്  "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശപറയുന്നവർ ആരാണ്".(അൽബഖറ 255) എന്ന് അള്ളാഹു ചോദിച്ചത്.ഇക്കാര്യം ഇമാം റാസി(റ) യുടെ വിവരണത്തിൽ നിന്ന് തന്നെ വ്യതമാണ്. അദ്ദേഹം എഴുതുന്നു:  



قوله: {مَن ذَا الذى} استفهام معناه الإنكار والنفي، أي لا يشفع عنده أحد إلا بأمره وذلك أن المشركين كانوا يزعمون أن الأصنام تشفع لهم وقد أخبر الله تعالى عنهم بأنهم يقولون {مَا نَعْبُدُهُمْ إِلاَّ لِيُقَرّبُونَا إِلَى الله زُلْفَى}  وقولهم: {هَؤُلاء شفعاؤنا عِندَ الله}(التفسير الكبير: ٣/٤٤٨)



അല്ലാഹുവിന്റെ നിർദ്ദേശം കൂടാതെ ആരും അവന്റെയടുക്കൽ ശുപാർശപറയുകയില്ലെന്നാണ് ഈ ചോദ്യത്തിന്റെ താല്പര്യം. അങ്ങനെ ചോദിക്കാൻ കാരണം മുശ്രിക്കുകൾ അവരുടെ ബിംബങ്ങൾ അവർക്കുവേണ്ടി ശുപാർശപറയുമെന്ന് വാദിച്ചിരുന്നു. "അവർ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയല്ലാതെ ഞങ്ങൾ അവർക്ക് ഇബാദത്തെടുക്കുന്നില്ല". "ഇക്കൂട്ടർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാര്ഷകരാണ്  എന്നൊക്കെ പറഞ്ഞിരുന്നതായി അള്ളാഹു തന്നെ പറഞ്ഞിട്ടുണ്ട്.(റാസി 3/448)

അപ്പോൾ "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശപറയുന്നവർ ആരാണ്" എന്ന് അള്ളാഹു ചോദിച്ചത് ഇക്കൂട്ടർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാർഷകരാണ്"  എന്ന മുശ്രിക്കുകളുടെ വാദത്തിന്റെ ഖൻഡനമാനെന്നാണ് ഇമാം റാസി(റ) തന്നെ പറയുന്നത്. അത് അവർക്കുള്ള ഖൻഡനമാകേണമെങ്കിൽ അല്ലാഹുവിന്റെ അനുമതിയോ നിർദ്ദേശമോ കൂടാതെ ദൈവങ്ങൾ തങ്ങൾക്കുവേണ്ടി ശുപാർശ പറയുമെന്ന് അവർ വിശ്വസിക്കണമല്ലോ. ഇക്കാര്യം ഇമാം റാസി(റ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു:


إن القوم كانوا يقولون في الأصنام إنها شفعاؤنا عند الله وكانوا يقولون إنها تشفع لنا عند الله من غير حاجة فيه إلى إذن الله ، ولهذا السبب رد الله تعالى عليهم ذلك بقوله { مَن ذَا الذى يَشْفَعُ عِندَهُ إِلاَّ بِإِذْنِهِ } [ البقرة : 255 ] فهذا يدل على أن القوم اعتقدوا أنه يجب على الله إجابة الأصنام في تلك الشفاعة ، وهذا نوع طاعة ، فالله تعالى نفى تلك الطاعة بقوله { مَا للظالمين مِنْ حَمِيمٍ وَلاَ شَفِيعٍ يُطَاعُ } تفسير الرازي – (ج 13 / ص 321


ബിംബങ്ങളെ കുറിച്ച് അവർ അള്ളാഹുവിന്റെയടുക്കൽ ഞങ്ങളുടെ ശുപാർഷകാരാനെന്നും അല്ലാഹുവിന്റെ അനുവാദം ആവശ്യമില്ലാതെ തന്നെ അവർ ഞങ്ങൾക്ക് ശുപാര്ശ പറയുമെന്നും നിശ്ചയം മുശ്രിക്കുകൾ പറഞ്ഞിരുന്നു. ഇതുകൊണ്ടാണ് "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശ പറയുന്നവർ ആരാണ്" (അൽബഖറ 255) എന്നാ ചോദ്യത്തിലൂടെ അവരെയാണ് അല്ലാഹു ഖണ്‍ഡിച്ചത്. ഇതറിയിക്കുന്നത് ബിംബങ്ങളുടെ ശുപാർശ സ്വീകരിക്കാൻ അല്ലാഹുവിനു നിർബന്ദമാനെന്നു മുശ്രിക്കുകൾ വിശ്വസിച്ചിരുന്നു എന്നാണ്.ഇത് ഒരിനം വഴിപ്പെടലായതിനാൽ "അക്രമകാരികൾക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാർഷകനായോ ആരും തന്നെയില്ല" (മുഅമിൻ 18) എന്ന വചനത്തിലൂടെ അവരുടെ വാദത്തെ അല്ലാഹു ഖണ്‍ഡിക്കുകയുണ്ടായി.(റാസി : 13/321).

അപ്പോൾ അല്ലാഹുവിന്റെ അനുവാദവും നിർദ്ദേശവും കൂടാതെ ആരെങ്കിലും അല്ലഹുവിന്റെയടുക്കൽ ശുപാർശ പറയുമെന്ന് വിശ്വസിക്കുന്നവർക്ക് മാത്രമേ പ്രസ്തുത വചനം ബാധകമാവൂ. മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്ന ഒരു മുസ്ലിമും അപ്രകാരം വിശ്വസിക്കുന്നില്ല. ഇക്കാര്യം ശൌകാനി തന്നെ വ്യക്തമാക്കിയതാണ്. അതിനാല പ്രസ്തുത ആയത്തിന്റെ പരിധിയിൽ തവസ്സുൽ ചെയ്യുന്ന മുസ്ലിംകൾ കടന്നുവരുന്നതല്ല. എന്നിരിക്കെ മുശ്രിക്കുകളിൽ അവതരിച്ച ആയത്ത് വിശ്വാസികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് കടുത്ത പാതകമാണ്. അത് ഖാവാരിജുകളുടെ സ്വഭാവമായിരുന്നുവെന്നു മുത്തബിഉസ്സുന്ന അബ്ദുല്ലാഹിബ്നു ഉമർ(റ) നെ ഉദ്ദരിച്ച് ഇമാം ബുഖാരി(റ) രേഖപ്പെടുത്തിയിട്ടുണ്ട്.

അമ്പിയാക്കൾ,ഔലിയാക്കൾ ,മലക്കുകൾ ,പണ്ഡിതൻമാർ, സത്യവിശ്വാസികൾ തുടങ്ങി പലരും ആഖിറത്തിൽ പാപികളായ വിശ്വാസികൾക്ക് വേണ്ടി ശുപാർശ പറയുമെന്ന് ഖുർആനിൽ സൂചിപ്പിക്കുകയും ഹദീസിൽ വ്യക്തമായി പ്രസ്ഥാപിക്കുകയും ചെയ്തതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ അവരെല്ലാം വിശ്വാസികളുടെ ശുപാർഷക്കാരാനെന്നു വിശ്വസിക്കൽ ഖുർആനും സുന്നത്തും അംഗീകരിക്കുന്നതിന്റെ ഭാഗമാണ്. അതിനാല മുസ്ലിംകൾ വിശ്വസിക്കുന്ന ശുപാർശയും മുശ്രിക്കുകൾ വിശ്വസിക്കുന്ന ശുപാർശയും തമ്മിൽ വ്യത്യാസമുണ്ടായേ മതിയാവൂ. ആ വ്യത്യാസമാണ് ഇമാം റാസി(റ) യുടെ  മുന് വിവരണത്തിൽ കാണുന്നത്.

മൗലവിയുടെ തെറ്റായ ആശയം ജൽപ്പിക്കാൻ ഇമാം റാസി (റ) യുടെ ഇബാറത്താനല്ലൊ മൗലവി ഉദ്ദരിച്ചിരിക്കുന്നത്.എന്നാൽ ഇമാം റാസി(റ) യുടെ ഇബാറത്താനല്ലൊ മൗലവി ഉദ്ദരിച്ചിരിക്കുന്നത്. എന്നാൽ ഇമാം റാസി(റ) ഇബാറത്ത് ഒരിക്കലും മൌലവിക്ക് അനുകൂലമല്ല.കാരണം അല്ലാഹുവിന്റെ അനുമതിയോ നിർദ്ദേശമോ കൂടാതെ അവന്റെ അടുക്കൽ ദൈവങ്ങൾ ശുപാർശ പറയുമെന്ന് വിശ്വസിച്ചിരുന്ന മുശ്രിക്കുകളുടെ വാദം എടുത്തുപറയുന്ന "ഇക്കൂട്ടർ അല്ലാഹുവിന്റെയടുക്കൽ ഞങ്ങളുടെ ശുപാർഷകരാന് എന്നാ ആയത്തിന്റെ വിശദീകരണത്തിലാണ് ഇമാം റാസി(റ) അപ്രകാരം പ്രസ്ഥാപിച്ചിരിക്കുന്നത്. അതിനാൽ അല്ലാഹുവിന്റെ അനുമതിയോ നിർദ്ദേശമോ കൂടാതെയുള്ള ശുപാർശയാണ് അവിടെയും ഉദ്ദേശ്യമെന്നത് വ്യക്തമാണ്. അത്തരം ഒരു ശുപാർശയിൽ മുസ്ലിംകൾ വിശ്വസിക്കുന്നില്ല. അതിനാൽ ഇമാം റാസി(റ) യുടെ പരമാർഷം ഖബ്ർ പൂജ നടത്തുന്ന മുശ്രിക്കുകളെ കുറിച്ചാണ്. മഹാന്മാരെ സന്ദർശിക്കുന്ന മുസ്ലിംകളെ കുറിച്ചല്ല. മുസ്ലിംകൾ ശുഹദാക്കളെ സന്ദർശിക്കുന്നതും അവരുടെ ഖബ്റുകളെ ആദരിക്കുന്നതും ശുഹദാക്കൾ ഇപ്പോൾ തന്നെ ജീവിച്ചിരിക്കുന്നവരാനെന്നതിനു രേഖയായാണ്  ഇമാം റാസി(റ)  അവതരിപ്പിക്കുന്നത്. ഇമാം റാസി(റ) യുടെ പരമാർഷം കാണുക.


أن الناس يزورون قبور الشهداء ويعظمونها ، وذلك يدل من بعض الوجوه على ما ذكرناه(التفسير الكبير٤٤٣/٢)


നിശ്ചയം ജനങ്ങൾ ശുഹദാക്കളുടെ ഖബ്റുകൽ സന്ദർശിക്കുകയും അവയെ ആദരിക്കുകയും ചെയ്യുന്നു. ശുഹദാക്കൾ ഇപ്പോൾ തന്നെ ജീവിച്ചിരിക്കുന്നവരാണെന്ന് നാം പറഞ്ഞ ആശയത്തിന് ഇത് രേഖയാണ്. (റാസി 2/443) .
അപ്പോൾ മുസ്ലിംകളുടെ സിയാറത്തിനെയല്ല ഇമാം റാസി(റ) ഉദ്ദേശിച്ചതെന്ന കാര്യം വ്യക്തമാണ്. ഇമാം റാസി(റ) യുടെ കാലത്തുണ്ടായിരുന്ന ചില വ്യാജ സിദ്ദന്മാരെ കുറിച്ച് മറ്റൊരിടത്ത് അദ്ദേഹം ഇപ്രകാരം പറയുന്നുണ്ട്.


أن الجهال والحشوية إذا بالغوا في تعظيم شيخهم وقدوتهم ، فقد يميل طبعهم إلى القول بالحلول والاتحاد ، وذلك الشيخ إذا كان طالبا للدنيا بعيدا عن الدين ، فقد يلقي إليهم أن الأمر كما يقولون ويعتقدون ، وشاهدت بعض المزورين ممن كان بعيدا عن الدين كان يأمر أتباعه وأصحابه بأن يسجدوا له ، وكان يقول لهم : أنتم عبيدي ، فكان يلقي إليهم من حديث الحلول والاتحاد أشياء ، ولو خلا ببعض الحمقى من أتباعه ، فربما ادعى الإلهية(التفسير الكبير: ٣٧/١٦)


വിഡ്ഢികളിൽ ചിലര് അവരുടെ ശൈഖിനെ അമിതമായി ബഹുമാനിച്ച് അവസാനം ഷൈഖും ദൈവവും ഒന്നാണെന്ന അവതാരവാദത്തിലേക്ക് എത്തിച്ചേരുന്നു. ഭൌതിക നേട്ടങ്ങൾ ആഗ്രഹിക്കുന്നവനും മതത്തിൽ നിന്ന് അകന്നുഅവനുമായ കള്ള ഷൈഖാകുമ്പോൾ  ഇത്തരം അവതാരവാദത്തെ മുരീദുമാർക്കു പറഞ്ഞു കൊടുക്കുന്നു. എന്ന് മാത്രമല്ല മുരീദുകാരോടു തനിക്ക് സുജൂദു ചെയ്യാൻ ആജ്ഞാപിക്കുകയും ചെയ്യുന്നു. ഇത്തരം കള്ള ഷൈഖന്മാരെ ഞാൻ തന്നെ നേരിൽ കണ്ടിട്ടുണ്ട്. വിഡ്ഢികളായ മുരീദുമാരുമായി താൻ തനിച്ചാകുമ്പോൾ താൻ ദൈവമാനെന്നുകൂടി ആ ശൈഖ് വാദിക്കാരുണ്ട്(റാസി : 16/37)

ഇത്തരം കള്ള ഷൈഖുമാർ കേരളത്തിലുമുണ്ട്. ചേറ്റൂർ,കൊരുൽ,ശംസിയ്യ തുടങ്ങിയ കള്ള ത്വരീഖത്തുകാർ ഉദാഹരണം. ഇത്തരം വിശ്വാസ ആചാരങ്ങളാണ് ഇമാം റാസി(റ) ഇവിടെ വിവരിച്ചത്. ഇത്തരം വിശ്വാസക്കാർ അവരുടെ ഷൈഖൻമാരുടെ ഖബ്റുകളെ  ആരാധിക്കുന്നത് അറേബിയൻ മുശ്രിക്കുകളുടെ പ്രവർത്തിയോടു തുല്യമാണെന്ന്  പറയാവുന്നതാണ്. ഇവരുടെയും അവരുടെയും വീക്ഷണത്തിൽ യാതൊരു വ്യത്യാസവുമില്ല. ദൈവമാണെന്നോ ദാവാവതാരമാണെന്നോ ഉള്ള വിശ്വാസമാല്ലാതെ മഹത്തുകളുടെ ഖബ്റ് ആദരിക്കുന്നതിനെ ഒരിക്കലും ഇമാം റാസി(റ) എതിർക്കുന്നില്ലെന്നു നേരത്തെ ഉദ്ദരിച്ച ഇമാം റാസി(റ) യുടെ ഇബാറത്തിൽ നിന്ന് വ്യക്തമാണല്ലോ.  


മഹാന്മാരെകൊണ്ട് തവസ്സുൽ ചെയ്യുന്നത് ശിർക്കാണെന്ന് ജൽപിക്കാൻ മൗലവി ദുർവ്യാഖ്യാനം ചെയ്യാൻ തീരുമാനിച്ച മറ്റൊരായത്തിതാണ്. മൗലവി എഴുതുന്നു:   
"അല്ലാഹു പറയുന്നു:


مَا جَعَلَ اللَّـهُ مِن بَحِيرَ‌ةٍ وَلَا سَائِبَةٍ وَلَا وَصِيلَةٍ وَلَا حَامٍ ۙ وَلَـٰكِنَّ الَّذِينَ كَفَرُ‌وا يَفْتَرُ‌ونَ عَلَى اللَّـهِ الْكَذِبَ ۖ وَأَكْثَرُ‌هُمْ لَا يَعْقِلُونَ(المائدة)


ബഹീറഃ, സാഇബഃ, വസ്വീലഃ, ഹാം എന്നീ നേര്‍ച്ചമൃഗങ്ങളെയൊന്നും അല്ലാഹു നിശ്ചയിച്ചതല്ല. പക്ഷെ, സത്യനിഷേധികള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയാണ്‌. അവരില്‍ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല. (അൽമാഇദ 103) അറബികളുടെ ഇടയിൽ ഉണ്ടായിരുന്ന മറ്റൊരു തവസ്സുലാണിവിടെ അല്ലാഹു വിവരിക്കുന്നത്. നേർച്ചക്കൂറ്റന്മാർക്ക് അവർ നൽകുന്ന പേരാണ് ഇവയെല്ലാം. മുസ്ലിംകൾ ഇന്ന് വലിയ്യുകളുടെ പേരിൽ നടത്തുന്ന നേർച്ചകൾ ഇതിന് തുല്യമാണെന്ന് ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ തഫ്സീർ സ്വാവിയിൽ പറയുന്നു. നേര്ച്ചയുടെ അദ്ദ്യായത്തിൽ വിശദീകരിക്കാം". (തൗഹീദ് സമഗ്രവിശകലനം പേ: 359)


ഈ ആയത്തിൽ പറഞ്ഞ സമ്പ്രദായം മുസ്ലിംകളിൽ ഉണ്ടെന്നത് മൌലവിയുടെ ആരോപണം മാത്രമാണ്. മുസ്ലിംകൾ ചെയ്യുന്നത് മഹത്തുക്കളുടെ പേരിൽ ദാനധർമ്മം ചെയ്യാൻ തീർച്ചപ്പെടുത്തുകയാണ്. ആ ജീവികളെ അറുത്ത് പാവങ്ങൾക്ക് ധർമ്മം ചെയ്യുകയും ചെയ്യുന്നു. "ദാനധർമ്മങ്ങൾ ആപത്തുകളെ തടുക്കുന്നതാണ്". എന്നു നബി(സ) പഠിപ്പിച്ച കാര്യമാണ്. 'ഈ ധർമ്മം കൊണ്ട് മഹത്തുക്കളോടുള്ള സ്നേഹം കൊണ്ടും എന്റെ ഉദ്ദേശ്യം പൂർത്തിയാക്കേണമേ അല്ലാഹുവേ' എന്നതാണ് മുസ്ലിംകളുടെ പ്രാർത്ഥന. ഇത് അല്ലാഹുവോടുള്ള പ്രാർത്ഥനയാണ്. മരണപെട്ടവരുടെ പേരിൽ ദാനധർമ്മം ചെയ്യൽ അല്ലാഹുവും റസൂലും കൽപ്പിച്ച കാര്യം സ്വീകരിക്കലുമാണ്. ഇത് അല്ലാഹുവിനോടുള്ള ആരാധനയുമാണ്. ഇതിനെക്കുറിച്ച് മൗലവി ഉദ്ദരിച്ച ആയത്തിൽ യാതൊന്നും പറഞ്ഞിട്ടില്ല.

പ്രസ്തുത മ്രഗങ്ങളുടെ വിശദീകരണം ഹദീസിൽ വന്നതിങ്ങനെയാണ്.





അർത്ഥം:
മ്രഗങ്ങൾക്കുവേണ്ടി പാൽ തടയപ്പെടുന്ന മ്രഗമാണ് ബഹീറത്ത്. അതിനാല ജനങ്ങളിൽ ആരും അതിന്റെ പാൽ കറന്നെടുക്കുകയില്ല. മുശ്രിക്കുകളുടെ ഇലാഹുകൾക്കുവേണ്ടി അവർ ഉഴിഞ്ഞിട്ടിരുന്ന ഒട്ടകമാണ് സാഇബത്ത്. അതിനാല അതിന്റെ മേൽ യാതൊരു ചുമടുകളും മയട്ടുകയില്ല. തുടരെ രണ്ടു പെണ്‍കുട്ടികളെ പ്രസവിച്ച ഒട്ടകമാണ് വസ്വീലത്ത്. ഇടയിൽ ആണ്‍കുഞ്ഞിനെ പ്രസവിച്ചിട്ടില്ലെങ്കിൽ അവരുടെ ദൈവങ്ങൾക്കുവേണ്ടി അതിനെ അവർ ഉഴിഞ്ഞിടുമായിരുനു. നിശ്ചിത എണ്ണം ഇണചെർന്ന ഒട്ടകക്കൂറ്റനാണ് ഹാമ്. പ്രസ്തുത എണ്ണം പൂർത്തിയാക്കിയാൽ വിഗ്രഹങ്ങൾക്ക് വേണ്ടി അതിനെ അവർ ഉപേക്ഷിക്കുന്നതും ഭാരം ചുമക്കുന്നതിൽ നിന്നെ അതിനെ മാറ്റി നിർത്തുന്നതുമാണ്. (ബുഖാരി: 4347)

തെറ്റായ വിശ്വാസങ്ങളുടെ പേരിൽ സമ്പത്ത് വെറുതെ പാഴാക്കുകയാണ് അതിലൂടെ അവർ ചെയ്തിരുന്നത്. ഇമാം റാസി(റ) യുടെ വാക്കുകൾ കാണുക:



وأما هذه الحيوانات فإنها مخلوقة لمنافع المكلفين ، فتركها وإهمالها يقتضي فوات منفعة على مالكها من غير أن يحصل في مقابلتها فائدة.(التفسير الكبير: ١١٧/١٢)


മനുഷ്യരുടെ ഉപകാരങ്ങൾക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ് ഈ മ്രഗങ്ങൾ. അതിനാൽ അവയെ  ഉപയോഗിക്കാതെ ഒഴിച്ചിടൽ യാതൊരു പ്രയോചനവും ലഭിക്കാതെ ഉടമസ്ഥന്റെ മേൽ ഉപകാരം നഷ്ടപ്പെടുത്തലാണ്. (രാശി: 12/117)

മഹാന്മാരുടെ പേരിൽ നേർച്ചയാക്കുന്ന മ്രഗങ്ങളെ ബഹീറ, സാഇബ, വസ്വീല, ഹാം, എന്നീ മ്രഗങ്ങളോട് താരതമ്യം ചെയ്യുന്ന പുത്തൻ വാദികളുടെ നയം ശരിയല്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. കാരണം ഇലാഹുകളുടെ സാമീപ്യം ലക്ഷ്യം വെച്ച് അല്ലാഹു ഹലാലാക്കിയ സമ്പത്ത് നിഷിദ്ദമാക്കുകയും അതുവഴി അത് പാഴാക്കുകയുമാണ് അവർ ചെയ്തിരുന്നത്. മഹാന്മാരുടെ പേരിൽ നേർച്ചയാക്കുന്ന മ്രഗത്തെയോ അതിന്റെ പാലോ ഉപയോഗിക്കാതെ മുസ്ലിംകൾ നഷ്ടപ്പെടുത്തുന്നില്ല. പ്രത്യുത അതിനെ അറുത്ത് അതിന്റെ മാംസം സാധുക്കൾക്ക് ദാനം ചെയ്യുകയും അതിന്റെ പ്രതിഫലം മഹാന്മാർക്ക് ഹദ് യ ചെയ്യുകയുമാണ് മുസ്ലിംകൾ ചെയ്യുന്നത്. നേർച്ച എന്ന ഇബാദത്തിലൂടെ അല്ലാഹുവിന്റെ സാമീപ്യം മാത്രമാണ് മുസ്ലിംകൾ കാംക്ഷിക്കുന്നതും അതിനാൽ മുശ്രിക്കുകളുടെ പ്രവർത്തിയോട് അതിന്റെ താരതമ്യം ചെയ്യുന്നത് അബദ്ദമാണ്. മുസ്ലിംകളുടെ  പ്രവർത്തിയും മുശ്രിക്കുകളുടെ പ്രവർത്തിയും സാദ്രശ്യപ്പെടുത്തുന്നുവെങ്കിൽ മുസ്ലിംകൾ കഅബയിൽ ചെയ്യുന്നതും അമുസ്ലിംകൾ അമ്പലത്തിൽ  ചെയ്യുന്നതും സാദ്രശ്യപ്പെടുത്താമല്ലോ. ഇവിടെ വീക്ഷണാന്തരമുള്ളത് പോലെ  അവിടെയും വീക്ഷണാന്തരമുണ്ട്.


അല്ലാമ സ്വാവി(റ) പറഞ്ഞത്?

പ്രസ്തുത ആയത്തിന്റെ വിശദീകരണത്തിൽ സ്വാവിയിൽ ഇപ്രകാരം കാണാവുന്നതാണ്.




അർത്ഥം:
വിവരമില്ലാത്ത പാമരജനങ്ങളിൽ ചിലർ ചെയ്യുന്ന പ്രവ്ർത്തി നിഷിദ്ദമാണെന്ന വിഷയത്തിൽ അതുപോലെയാണ്. ഒരു പശുക്കുട്ടിയെയോ ഒരാടിനെയോ ഒരു വലിയ്യിന്റെ പേരിൽ അവർ വിട്ടയക്കുന്നു. ജനങ്ങളുടെ സ്വത്തുക്കളിൽ നിന്ന് അത് തിന്നുന്നു. ജനങ്ങളിൽ ഒരാളും അതിലേക്ക് വെളിവാകുന്നില്ല. ഇങ്ങനെ ചെയ്യൽ ഹറാമാണെന്ന് പറഞ്ഞ് ആരെങ്കിലും അവരെ ഉപദേശിച്ചാൽ അവനെക്കുറിച്ച് അവർ മോശമായ ധാരണ വെച്ചു പുലർത്തുകയും ഔലിയാക്കളെ പ്രിയം വെക്കാത്തവനാണ് അവനെന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്യുന്നു. അതൊരു ഇബാദത്താണെന്ന വിശ്വാസത്തോടെയാണ് അങ്ങനെ അവർ ചെയ്യുന്നതെങ്കിൽ നിശ്ചയം അവർ കാഫിറായിപോയിരിക്കുന്നു. അല്ലാത്ത പക്ഷം നിഷിദ്ദമായ കാര്യങ്ങളുടെ കൂട്ടത്തിൽ അതുൾപ്പെടുന്നതാണ്. നല്ലകാര്യമാണ് ഞങ്ങൾ ചെയ്യുന്നതെന്നാണ് അവരുടെ ധാരണ. അറിയുക, അവർ കളവുപറയുന്നവർ തന്നെയാകുന്നു. (സ്വാവി: 1/231)

ഇവിടെ വലിയ്യിന്റെ പേരിൽ പശുക്കുട്ടിയെയോ ആടിനെയോ നേർച്ചയാക്കുന്നതിനെയല്ല അല്ലാമ സ്വാവി(റ) വിമര്ശിക്കുന്നത്. പ്രത്യുത ജനങ്ങളുടെ സ്വത്തുക്കൾ അവരുടെ ത്രപ്തിയില്ലാതെ തിന്നും വിധം വിട്ടയക്കുന്നതിനെയാണ്. അങ്ങനെ വിട്ടയക്കൾ തെറ്റാണ്. അതെ പോലെ വലിയ്യിന്റെ പേരിൽ വിട്ടയക്കുന്ന മ്രഗത്തെ ഉടമസ്ഥനോ വലിയ്യുമായി ബന്ധപ്പെട്ടവരോ അറുക്കുകയോ അതിൽ പാലും മാംസവും ഉപയോഗിക്കുകയോ ചെയ്യാത്തവിധം വിട്ടയക്കുന്നതിനെക്കുറിച്ചുമാവാം അല്ലാമാ സ്വാവി(റ)യുടെ പരമാർശം. അതും തെറ്റ് തന്നെയാണ്. അല്ലാമ സ്വാവി(റ) തന്നെ പറയട്ടെ.    




അറവ് അല്ലാഹുവിനും അതിന്റെ പ്രതിഫലം വലിയ്യിനുമാണ് അവനുദ്ദേശിച്ചതെങ്കിൽ  വിരോധമില്ല. (സ്വാവി: 1/231)


സുന്നികൾ മഹാന്മാരുടെ പേരിൽ മ്രഗങ്ങളെ നേർച്ചയാക്കുന്നതും അവയെ അറുക്കുന്നതും ഈ ഉദ്ദേശ്യത്തോടെ മാത്രമാണ്. അതിനാൽ ഈ ആയത്തും സുന്നികൾക്ക് ബാധകമല്ല. വിശദ വിവരണത്തിന് നേർച്ച എന്ന ഭാഗം കാണുക.  


തവസ്സുൽ ശിർക്കാണെന്ന് ജൽപ്പിക്കാൻ മൗലവി ഉദ്ദരിക്കുന്ന മറ്റൊരായത്തിതാണ്.
"അല്ലാഹു പറയുന്നു:

أَلَا لِلَّـهِ الدِّينُ الْخَالِصُ ۚ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّ‌بُونَا إِلَى اللَّـهِ زُلْفَىٰ(الزمر: ٣)



"അറിയുക, നിഷ്കളങ്കമായ കീഴ്വണക്കം അല്ലാഹുവിനുള്ളതാണ്. അവനെക്കൂടാതെ രക്ഷാധികാരികളെ ഉണ്ടാക്കിയവർ അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കുവാനല്ലാതെ അവര്ക്ക് ഇബാദത്തെടുക്കുന്നില്ലെന്ന് (പറയുന്നു)" (സുമാർ: 3) ഈ ഇബാദത്തിന്റെ ഇനത്തിൽപ്പെട്ട ചിലതാണ് നാം മുകളില വിവരിച്ചത്". തൗഹീദ് സമഗ്ര വിശകലനം പേ: 359)
മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നും അല്ലാഹുവേ ആരാധിക്കുന്നത് പോലെ അവരെയും ആരാധിക്കേണ്ടതുണ്ടെന്നും അവരെ ആരാധിച്ചാൽ അവർ തങ്ങളെ ആല്ലാഹുവിലെക്കടുപ്പിക്കുമെന്നും വിശ്വസിച്ചിരുന്ന മക്കാ മുശ്രിക്കുകളെപ്പറ്റിയാണ്‌ പ്രസ്തുത വചനത്തിലെ പരാമർശം.  ഇതിന്റെ തൊട്ടു പിറകെയുള്ള വചനത്തിൽ നിന്ന് തന്നെ അക്കാര്യം വ്യക്തമാണ്. അല്ലാഹു പറയുന്നു:


لَّوْ أَرَ‌ادَ اللَّـهُ أَن يَتَّخِذَ وَلَدًا لَّاصْطَفَىٰ مِمَّا يَخْلُقُ مَا يَشَاءُ ۚ سُبْحَانَهُ ۖ هُوَ اللَّـهُ الْوَاحِدُ الْقَهَّارُ‌(الزمر:٤)


"അല്ലാഹു സന്താനങ്ങളെ സ്വീകരിക്കണമെന്നുദ്ദേശിച്ചിരുന്നുവെങ്കിൽ അവന്‍ സൃഷ്ടിച്ചവരിൽ നിന്നു തെരെഞ്ഞെടുക്കുമായിരുന്നു. (സന്താനങ്ങളെ സ്വീകരിക്കുന്നതിൽ നിന്നു) അവൻ പരിശുദ്ദനെത്രേ. അവൻ സര്‍വ്വാധിപതിയും ഏകനായ  അല്ലാഹുമാകുന്നു". (സുമാർ 4)

പ്രസ്തുത ആയത്തിന്റെ അവതരണ പശ്ചാത്തലം വിവരിച്ച് ഇമാം സുയൂത്വി(റ) എഴുതുന്നു:  


أخرج ابن جرير من طريق جويبر عن ابن عباس في قوله : والذين اتخذوا من دونه أولياء قال : أنزلت في ثلاثة أحياء، عامر وكنانة وبني سلمة، كانوا يعبدون الأوثان ويقولون : الملائكة بناته، فقالوا : إنما نعبدهم ليقربونا إلى الله زلفى .(الدر المنثور: ٦١١/٧)

ജുവൈബർ(റ) വഴിയായി ഇബ്നുഅബ്ബാസ്(റ)ൽ നിന്നു ഇബ്നു ജരീർ(റ) ഉദ്ദരിക്കുന്നു: മേൽസൂക്തം ആമിർ, കിനാനത്ത്,ബനൂസലമ എന്നീ മൂന്നു ഗോത്രക്കാരിൽ അവതരിച്ചതാണ്‌. അവർ വിഗ്രഹങ്ങൾക്ക് ആരാധിക്കുകയും  മലക്കുകൾ അല്ലാഹുവിന്റെ പുത്രിമാരാണെന്ന് ജൽപ്പിക്കുകയും ചെയ്തിരുന്നു. "അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവർക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല" എന്ന് പറഞ്ഞിരുന്നത് അവരാണ്. (അദ്ദുർറുൽ മൻസൂര്: 7/211)


മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നു വിശ്വസിച്ച മുശ്രിക്കുകൾ മലക്കുകൾക്ക് ചില രൂപങ്ങൾ സങ്കൽപ്പിക്കുകയും ആ രൂപത്തിൽ ചില പ്രതിമകൾ ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു. ആ പ്രതിമകൾക്ക് ആരാധിക്കുന്നത് കൊണ്ട് അവർ ലക്ഷ്യമാക്കുന്നത് അല്ലാഹുവിന്റെ പെണ്‍മക്കളായ മലക്കുകളെയാണ്. അതിനാൽ പിതാവും മക്കളും തമ്മിലുള്ള ബന്ധമാണ് മലക്കുകളും അല്ലാഹും തമ്മിലുള്ളതെന്നാണ് അവരുടെ വിശ്വാസം. ഇക്കാര്യം ഇബ്നു കസീർ വ്യക്തമാക്കുന്നത് കാണുക.    





അർത്ഥം:
"അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാൻവേണ്ടിയല്ലാതെ അവർക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല"   എന്ന് മുശ്രിക്കുകളിൽ നിന്നുള്ള വിഗ്രഹാരാധകർ പറഞ്ഞിരുന്നതായാണ് അല്ലാഹു പറയുന്നത്. അല്ലാഹുവിങ്കൽ സാമീപ്യം ലഭിച്ചവരിൽപ്പെട്ടവരാണെന്ന് അവർ വിശ്വസിച്ചിരുന്ന മലക്കുകളുടെ രൂപത്തിൽ പ്രതിമകൾ നിർമ്മിച്ച് മലക്കുകളെ ലക്ഷ്യം വെച്ച് പ്രതിമകൾക്ക് ആരാധിക്കുകയെന്ന വീക്ഷണമാണ് പ്രതിമകളെ ആരാധിക്കുന്നതിനു അവരെ പ്രേരിപ്പിച്ചത്. അങ്ങനെ ആരാധിച്ചാൽ അവരെ സഹായിക്കുന്നതിലും ഭക്ഷണം നല്കുന്നതിലും മറ്റു ഐഹിക കാര്യങ്ങളിലും മലക്കുകൾ അല്ലാഹുവിന്റെ അടുക്കൽ (സമ്മർദ്ദം ചെലുത്തുന്ന ) ശുപാർശ പറയുമെന്നാണ് അവരുടെ ധാരണ. ഐഹികലോകത്തെന്ന് പറയാൻ കാരണം പരലോകത്തിൽ അവർക്ക് വിശ്വാസാമുണ്ടായിരുന്നില്ലല്ലോ. (ഇബ്നുകസീർ: 4/45)

ഇബ്നു കസീർ തുടരുന്നു:  





അർത്ഥം:
അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവരും അല്ലാത്തവരുമായ വാനലോകത്തുള്ള മലക്കുകൾ മുഴുവനും അല്ലാഹുവിന്റെ അടിമകളും അവന്നു വിനയം കാണിക്കുന്നവരുമാണെന്ന് അല്ലാഹു പറയുന്നു. അല്ലാഹു ഇഷ്ടപെട്ടവർക്ക് അവന്റെ അനുവാദ പ്രകാരം മാത്രമേ അവർ ശുപാർശ പറയുകയുള്ളൂ. രാജാക്കന്മാരും മന്ത്രിമാരും തമ്മിലുള്ള ബന്ധമല്ല അല്ലാഹുവും മലക്കുകളും തമ്മിലുള്ളത്. മന്ത്രിമാർ രാജാക്കന്മാരുടെ  അനുവാദമില്ലാതെ അവർക്കിഷ്ടമുള്ളതിലും അല്ലാത്തതിലും ശുപാർശ പറയുമല്ലോ. അങ്ങനെ ചെയ്യാൻ മലക്കുകൾക്ക് കഴിയില്ല. (ഇബ്നു കസീർ: 4/45)

മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കളായ കഥ അവർ വിശ്വസിച്ചിരുന്നതിങ്ങനെയാണ്:




അർത്ഥം:

ഉയർന്ന കുടുംബത്തിൽപ്പെട്ട ജിന്നുകളുമായി അല്ലാഹു വിവാഹാലോചന നടത്തി. തുടർന്ന് അവരുടെ ഉയർന്ന പെണ്മക്കളെ അല്ലാഹുവിന്ന് അവർ വിവാഹം ചെയ്തുകൊടുത്തു. അതിൽ നിന്നുണ്ടായ സന്താനങ്ങളാണ് മലക്കുകൾ എന്നവർ പറഞ്ഞ്. (സുബ്ദത്തുത്തഫാസീർ 596)

ചുരുക്കത്തിൽ മലക്കുകൾ അലാഹുവിന്റെ പെണ്മക്കളാണെന്നും അവർക്ക് ഇബാദത്തെടുത്താൽ അവർ പിതാവിന്റെയടുക്കൽ സമ്മർദ്ദം ചെലുത്തി തങ്ങളെ പിതാവിലേക്ക് അടുപ്പിക്കുമെന്നും വിശ്വസിച്ചിരുന്ന മുശ്രിക്കുകളെക്കുറിച്ചാണ് പ്രസ്തുത ആയത്തിലെ പരാമാർശം. അതിനാൽ അവര്ക്കും അത്തരം വിശ്വാസമുള്ളവർക്കും മാത്രമേ പ്രസ്തുത വചനം ബാധകമാവൂ. തവസ്സുൽ ചെയ്യുന്നവർ മഹാന്മാർക്ക് അല്ലാഹുവിന്റെ അനുമതി കൂടാതെ ശുപാർശ ചെയ്യാൻ സാധിക്കുമെന്നൊ അല്ലാഹുവിന്റെ അടുക്കൽ സമ്മർദ്ദം ചെലുത്താൻ സാധിക്കുമെന്നോ വിശ്വസിക്കുന്നില്ല. അതിനാൽ അവർക്ക് ഈ ആയത്ത് ബാധകവുമല്ല. ഇക്കാര്യം പുത്തൻ പ്രസ്ഥാനക്കാരുടെ നേതാവ് ശൌകാനി പോലും   പ്രസ്ഥാപിചിട്ടുള്ളതാതാണെന്ന് നേരത്തെ നാം മനസ്സിലാക്കിയല്ലോ.


ബാക്കിഭാഗം ഇന്ഷാ അല്ലാ അടുത്ത ബ്ലോഗ്സിൽ തുടരും...

ഖുബ്ബയുണ്ടാക്കൽ اتخذوا قبور مساجد

പുത്തനാശയം പൊളിച്ചെഴുത്ത് ........
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
   മഖ്ബറയുടെ പേരിൽ മതബോധമില്ലാത്തവർ കാട്ടുന്ന ചില പേക്കൂത്തുകൾ സുന്നികളുടെ അക്കൗണ്ടിലേക്ക് തുരികി കയറ്റുന്ന പടു ജാഹിലുകളെ ഒരു നേരം അരിയുടെ ആഹാരം കഴിക്കുന്നവർക്കും ചിന്തിക്കുന്നവർക്കും ഈ സ്വഹീഹായ ഹദീസ് മതി മഹാന്മാരെ മുൻ നിർത്തി ചോദിക്കാൻ ......

ജാറങ്ങൾ അനുഗ്രഹങ്ങളുടെ കേന്ദ്രങ്ങൾ

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ അമ്പിയാ, ഔലിയാ, ഷുഹദാ, സ്വാലിഹുകളുടെ അന്ത്യവിശ്രമകേന്ദ്രങ്ങൾ അല്ലാഹു തൃപ്തിപ്പെട്ട സ്വർഗീയ പൂന്തോപ്പുകൾ ആണ്. അല്ലാഹു ദുആക്ക് ഉത്തരം നൽകുന്ന തിരഞ്ഞെടുക്കപ്പെട്ട പുണ്യസ്ഥാനങ്ങളിൽ പെട്ടവയാണ്. മഹാന്മാരുടെ അന്ത്യവിശ്രമ സങ്കേതങ്ങളിൽ സിയാറത്ത് സജീവമാക്കുവാനും ആ ഖബ്.ര് ശരീഫുകൾ സാധാരണക്കാരുടെ ഖബ്.റുകളിൽ നിന്നും വ്യത്യസ്തമായി സംരക്ഷിക്കപ്പെടുവാനും വേണ്ടി സജ്ജീകരിക്കപ്പെടുന്ന സൗകര്യങ്ങൾക്ക് പൊതുവേ ജാറങ്ങൾ, മഖാമുകൾ, മസാറുകൾ എന്നെല്ലാം പറയപ്പെടുന്നു. അതിനു ഒരു നിയതമായ രൂപമോ ഘടനയോ ഉണ്ടായികൊള്ളണമെന്നുമില്ല.

മഹാന്മാരുടെ ഖബ്.റിടങ്ങൾക്ക് ഇസ്.ലാമിൽ പ്രത്യേക പ്രാധാന്യം ഉണ്ട്. പരീക്ഷണങ്ങൾ നേരിട്ട ഗുഹാവാസികളായ വിശ്വാസികളുടെ അന്ത്യവിശ്രമസങ്കേതമായ ആ പ്രസിദ്ധമായ ഗുഹയെ പറ്റി വിശുദ്ധ ഖുർആനിൽ പറയുന്നത് നോക്കൂ.

മുന്നൂറോളം വർഷങ്ങൾ അവർ ഉറങ്ങിയ ആ ഗുഹയിൽ തന്നെ അവർ ഒന്നിച്ച് മരണമടഞ്ഞപ്പോൾ അവിടെ സന്നിഹിതരായ അന്നത്തെ മുസ്.ലിം രാജാവായ ദഖ്.യാനൂസും വിശ്വാസി സമൂഹവും പറയുന്നതായി വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു.

قَالَ ٱلَّذِينَ غَلَبُواْ عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَّسْجِداً

“അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക് അവർക്ക് സമീപം ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.”
ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഇമാം റാസി(റ) രേഖപ്പെടുത്തുന്നു:

نعبد الله فيه ونستبقي آثار أصحاب الكهف بسبب ذلك المسجد،

“ആ മസ്ജിദിൽ വെച്ച് ഞങ്ങൾ അല്ലാഹുവിനെ ആരാധിക്കുകയും ആ മസ്ജിദ് മുഖേന അസ്ഹാബുൽ കഹ്ഫിന്റെ സ്മരണ നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു എന്നു ആ വിശ്വാസികൾ പറഞ്ഞു”.
ഇമാം നസഫി(റ) തന്റെ തഫ്സീറിൽ രേഖപ്പെടുത്തുന്നു:

يصلي فيه المسلمون ويتبركون بمكانهم

.
“ആ പള്ളിയിൽ മുസ്.ലിംകൾ നിസ്കരിക്കുകയും അസ്ഹാബുൽ കഹ്ഫിന്റെ സ്ഥാനം മുഖേന അവർ ബറകത്ത് എടുക്കുകയും ചെയ്യും”.

അവിടെ ഒരുമിച്ചു കൂടിയ അവിശ്വാസികൾ തങ്ങൾ ആ ഗുഹാവാസികളുടെ സ്മാരകമായി തങ്ങളുടെ കനീസയും ആരാധനാലയവും പണിയുകയും തങ്ങളുടെ ആരാധനകൾ നടത്തുകയും ചെയ്യും എന്നു പറഞ്ഞപ്പോഴാണ് വിശ്വാസികൾ അതിനെ പ്രതിരോധിച്ചു കൊണ്ട് അല്ലാഹുവിനെ ആരാധിക്കുവാനും ആ മഹാന്മാരുടെ ബറകത്ത് എടുക്കുവാനും വേണ്ടി അവിടെ പള്ളി പണിയുമെന്ന് പറഞ്ഞതെന്ന കാര്യം ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. മഹാന്മാരുടെ മഖാമുകളുമായി ബന്ധപ്പെട്ട് ബറകത്ത് എടുക്കുക എന്ന ഉദ്ദേശത്തോടെ മുസ്.ലിം ലോകം നടത്തി വരുന്ന അനുഷ്ടാനങ്ങളും കർമ്മങ്ങളും യഥാർത്ഥത്തിൽ അല്ലാഹുവിനുള്ള ആരാധനയുടെ ഭാഗമാണെന്നും അവിശ്വാസികളുടെ ആരാധനാകർമ്മങ്ങളുമായി യാതൊരു ബന്ധവും ഉള്ളതല്ലെന്നും ഈ സംഭവം നിസ്സംശയം തെളിയിക്കുന്നു.

ما بين بيتي ومنبري روضة من رياض الجنة

"എന്റെ വീടിനും മിമ്പറിനും ഇടയിലുള്ള സ്ഥലം സ്വർഗീയ പൂങ്കാവനങ്ങളിൽ നിന്നുള്ള ഒരു പൂന്തോപ്പാണെ”ന്ന അല്ലാഹുവിന്റെ റസൂലിന്റെ പ്രശസ്തമായ ഹദീസ് ഉദ്ധരിക്കുന്ന അധ്യായത്തിനു ഇമാം ബുഖാരി(റ) കൊടുത്ത തലവാചകം നോക്കൂ.

ما بين قبري ومنبري روضة من رياض الجنة

‘എന്റെ ഖബ്.റിനും മിമ്പറിനും ഇടയിലുള്ള സ്ഥലം സ്വർഗീയ പൂങ്കാവനങ്ങളിൽ നിന്നുള്ള ഒരു പൂന്തോപ്പാണെന്ന റസൂലിന്റെ വചനം’ എന്നാണ് ഇമാം ബുഖാരി(റ) ആ അധ്യായത്തിനു നൽകിയ പേർ. അതേ വാചകത്തിൽ തന്നെ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നു കൂടി ഓർക്കുക.
അപ്പോൾ മഹാന്മാരുടെ അന്ത്യവിശ്രമസങ്കേതങ്ങളും പരിസരവും പുണ്യസ്ഥലങ്ങളാണെന്നും അല്ലാഹുവിനു ആരാധിക്കുവാനും ദുആ ചെയ്യാനും ഉത്തരം ലഭിക്കാനും ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ ആണെന്നും വിശുദ്ധ ഖുർആനും തിരുവചനങ്ങളും സലഫുസ്സ്വാലിഹുകളായ ഇമാമുമാരും ഒന്നടങ്കം പഠിപ്പിക്കുന്നു. അതു കൊണ്ട് തന്നെയാണ് അല്ലാഹുവിന്റെ പ്രീതിയും അവനിൽ നിന്നുള്ള വിജയവും മാത്രം കാംക്ഷിച്ച് ജീവിക്കുന്ന മുസ്.ലിം ഉമ്മത്ത് അത്തരം സ്ഥലങ്ങളിൽ ചെന്ന് തങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും പരിഹാരത്തിനായി സമർപ്പിക്കുന്നത്. ഇതെല്ലാം അനിസ്.ലാമികവും അന്ധവിശ്വാസവും ചൂഷണവും ആയി വിലയിരുത്തുന്നവർ ഈ ദീനിനെ കുറിച്ച് ഒരു വസ്തുവും അറിയാത്ത അല്പജ്ഞാനികൾ മാത്രം.
പുത്തൻവാദികളുടെ ആശയസ്രോതസ്സുകളായി എണ്ണപ്പെടുന്നവർ വരെ ഈ വസ്തുതകൾ അംഗീകരിക്കുകയും അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അൻബിയാഇന്റെയും സ്വാലിഹുകളുടെയും ഖബ്.റുകൾക്ക് സമീപം ദുആക്ക് ഉത്തരം ലഭിക്കുന്ന സ്ഥലങ്ങളിൽ പെട്ടതാണെന്ന് നവീനവാദികളാൽ ശൈഖുൽ ഇസ്.ലാമായി വാഴ്ത്തപ്പെടുന്ന ഇബ്നു തീമിയ്യയും തന്റെ ശിഷ്യനും പ്രശസ്ത ഹദീസ് നിരൂപകനുമായ ഹാഫിള് ദഹബിയും രേഖപ്പെടുത്തുന്നുണ്ട്.

ജാറങ്ങൾ അനുഗ്രഹങ്ങളുടെ കേന്ദ്രങ്ങൾ ആയതു കൊണ്ട് തന്നെയാണ് അല്ലാഹുവിന്റെ റസൂലിന്റെ(സ) ഇഷ്ടതോഴന്മാരായ അബൂബക്കർ സിദ്ദീഖും ഉമറുൽ ഫാറൂഖും(റ) വഫാത്തോടു കൂടി അവിടുത്തെ സവിധത്തിലേക്ക് അണഞ്ഞതും.

മുസ്.ലിം സമുദായത്തെ ഖബ്.ര് പൂജകരായി ചിത്രീകരിക്കുക വഴി ശത്രുക്കളെ പ്രീതിപ്പെടുത്താൻ വേണ്ടി വഹാബിസത്തിന്റെ പിഴച്ച മാറാപ്പും പേറി വരുന്ന മൗലവിമാർ മഹാന്മാരുടെ ജാറങ്ങൾക്കെതിരെ അടിസ്ഥാനരഹിതങ്ങളായ കുപ്രചരണങ്ങൾ നടത്തുന്നതായി കാണാം. ഇസ്തിഘാസയെ മഹാന്മാര്ക്കുള്ള ഇബാദത്താക്കി മാറ്റുവാൻ വേണ്ടി, മുശ്.രിക്കുകളെ സംബന്ധിച്ച് ഇറങ്ങിയ ആയത്തുകൾ മുസ്.ലിംകളുടെ മേൽ ആരോപിക്കുന്ന അതേ അടവു തന്നെയാണ് ഇവർ ഈ വിഷയത്തിലും പയറ്റാറുള്ളത്. പ്രവാചകന്മാരുടെ ഖബ്റുകൾക്ക് സുജൂദ് ചെയ്യുകയും ആ ഖബ്റുകളെ ഖിബ്.ലയാക്കി നമസ്കരിക്കുകയും അവിടെ കനീസകൾ പണിതു കൊണ്ട് അല്ലാഹു അല്ലാത്ത ഇലാഹുകൾക്ക് ആരാധന അർപ്പിക്കുകയും ചെയ്തു വന്ന ജൂത-നസാറാക്കളുടെ ചെയ്തികളെ വിമർശിച്ചു കൊണ്ട് വന്ന തിരുഹദീസുകളെ ദുർവ്യാഖ്യാനം ചെയ്യുകയും, മഹാന്മാരുടെ മഖ്ബറകളെ സിയാറത്തിനും ബറകത്തിനും വേണ്ടി സമീപിക്കുന്ന മുസ്.ലിം ജനസമൂഹത്തെ ബഹുദൈവ വിശ്വാസികളായി മുദ്ര കുത്തുകയുമാണ് ഈ പിഴച്ച വർഗം ചെയ്തു വരുന്നത്.
വാസ്തവത്തിൽ ആ ഹദീസുകൾ ആരെ കുറിച്ചാണ്? ആ ഹദീസുകളിലൂടെ ഒന്നു കണ്ണോടിക്കുക.

" اشتدّ غضب الله على قوم اتخذوا قبور أنبيائهم وصالحيهم مساجد ".

"തങ്ങളുടെ പ്രവാചകന്മാരുടെയും സദ്.വൃത്തരുടെയും ഖബ്റിടങ്ങളെ ആരാധനാലയങ്ങൾ (സുജൂദ് ചെയ്യുന്ന സ്ഥലങ്ങൾ) ആക്കിയ ജനതയുടെ മേൽ അല്ലാഹുവിന്റെ കോപം ശക്തമായിരിക്കുന്നു".
ഏതാണ് ആ ജനത?

ഇമാം ബുഖാരിയും മുസ്.ലിമും(റ) ആഇഷ(റ)യെ തൊട്ടും അബ്ദുല്ലാഹി ബ്നി അബ്ബാസി(റ)നെ തൊട്ടും ഉദ്ധരിക്കുന്ന ഹദീസിൽ നബി(സ) പറയുന്നതായി കാണാം.

"لعنة الله على اليهود والنصارى اتخذوا قبور أنبيائهم مساجد "

"യഹൂദരുടെയും നസാറാക്കളുടെയും മേൽ അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ. അവർ അവരുടെ പ്രവാചകരുടെ ഖബ്റിടങ്ങൾ മസ്ജിദുകൾ ആക്കിയിരിക്കുന്നു"
അതെ, അവർ യഹൂദികളും നസാറാക്കളും ആകുന്നു. എന്താണ് അവർ യഥാർത്ഥത്തിൽ ചെയ്തിരുന്നത്? ഈ ഹദീസ് കൂടി കാണുക.
ഇമാം മുസ്.ലിം ആഇഷ(റ)യെ തൊട്ട് ഉദ്ധരിക്കുന്നു.

" أن أم حبيبة وأمّ سلمة ذكرتا كنيسة رأينها بالحبشة فيها تصاوير لرسول الله صلى الله عليه وسلم، فقال رسول الله صلى الله عليه وسلم: إنّ أولئك إذا كان فيهم الرجل الصالح فمات بنوا على قبره مسجداً وصوّروا فيه تلك الصور أولئك شرارُ الخلق عند الله تعالى يوم القيامة "

"ഹബ്ഷയിൽ (എത്യോപ്യ) തങ്ങൾ കണ്ട ശില്പങ്ങൾ ഉള്ള കനീസകളെ കുറിച്ചു ഉമ്മുഹബീബയും ഉമ്മുസലമയും(റ) നബി(സ) തങ്ങളോട് പറഞ്ഞു. അപ്പോൾ പ്രവാചകർ(സ) അവരോട് പറഞ്ഞു: അവർ അവരുടെ കൂട്ടത്തിൽ നിന്ന് ഒരു സദ് വൃത്തൻ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഖബ്.റിനു മേൽ ഒരു ആരാധനാലയം പണിയുകയും അതിൽ ഇത്തരം ശില്പങ്ങൾ കൊത്തിവെക്കുകയും ചെയ്യുന്നവരായിരുന്നു. അന്ത്യനാളിൽ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും മോശമായ സൃഷ്ടികളാണ് ആ കൂട്ടർ" ശേഷം ആ ജനത ആ ഖബ്.റുകൾക്ക് സുജൂദ് ചെയ്യുകയും ആ ഖബ്.റുകളെ ഖിബ്.ലയാക്കി നിസ്കരിക്കുകയും ചെയ്യുമായിരുന്നു എന്ന് ഈ ഹദീസുകളുടെ വിശദീകരണങ്ങളിൽ കാണാം. അത് കൊണ്ടാണ് മസ്ജിദ് എന്ന പദം (സുജൂദ് ചെയ്യുന്ന സ്ഥലം, ആരാധനാലയം) ഹദീസുകളിൽ വന്നത്. അല്ലാതെ മുസ്.ലിംകളുടെ പള്ളി എന്ന ഉദ്ദേശത്തിൽ അല്ല.ഇമാം ബയ്ളാവി(റ)യെ ഉദ്ധരിച്ച് ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) എഴുതുന്നു.

وقال البيضاوي : لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له والتوجه نحوه فلا يدخل في ذلك الوعيد " (فتح الباري)

“ജൂത - നസ്വാറാക്കള്‍ അവരുടെ അമ്പിയാക്കളെ പരിധി വിട്ട് ആദരിച്ച് അവരുടെ ഖബറുകള്‍ക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തില്‍ അതിനെ ഖിബ്.ലയാക്കി അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവരെ ശപിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് മുസ്ലിംകളെ വിലക്കുകയും ചെയ്തു. അതിനാല്‍ ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കല്‍ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത് ഒരു പളളി നിര്‍മ്മിച്ചവന്‍ പ്രസ്തുത ഹദീസില്‍ പരാമര്‍ശിച്ച മുന്നറിയിപ്പില്‍ പെടുന്നതല്ല. (ഫത്ഹുല്‍ ബാരി)

അപ്പോൾ ഇതാണ് സംഭവം. ജൂത നസാറാക്കളുടെ ഇത്തരം ആരാധനാലയങ്ങളെ കുറിച്ചാണ് ഹദീസുകളിൽ വന്ന മുന്നറിയിപ്പുകൾ. ജാറങ്ങളുമായി ഈ ഹദീസുകൾക്ക് ഒരു ബന്ധവും ഇല്ല തന്നെ. ഇത്തരം ശില്പങ്ങളോ പ്രതിമകളോ ഉള്ള ആരാധനാലയങ്ങൾ ആണോ ജാറങ്ങൾ?
സൃഷ്ടികൾക്ക് സുജൂദ് ചെയ്യുന്നത് എവിടെ ആയാലും മതത്തിൽ കർശനമായി വിലക്കപ്പെട്ടതാണ്. ഇലാഹ് എന്ന വിശ്വാസത്തോടെ ഉള്ള സുജൂദ് ആണെങ്കിൽ മതത്തിൽ നിന്നും പുറത്തു പോകുന്ന കർമ്മവും ആണ്. ഇതെല്ലാം പണ്ഡിതർ വളരെ വ്യക്തമായി രേഖപ്പെടുത്തി വെച്ചിട്ടുള്ളതുമാണ്.

അവിടെ നടക്കുന്നത് സിയാറത്തും ഖുർആൻ പാരായണവും ദുആയും തുടങ്ങി പ്രമണങ്ങളിൽ സ്ഥിരപ്പെട്ട സൽകർമ്മങ്ങൾ ആണ്. ദീനിൽ വിവരമില്ലാത്ത ആളുകൾ നടത്തുന്ന അനാചാരങ്ങളെയോ ദുർവൃത്തികളെയോ ഇവിടെ ആരും ന്യായീകരിക്കുന്നില്ല. ചിലയിടങ്ങളിൽ അമുസ്.ലിംകളോ മുസ്.ലിംകളിലെ തന്നെ ദീനിന്റെ ബാലപാഠം പോലും പഠിക്കാൻ കഴിയാത്തവരോ ആയ ആളുകൾ അവിടെ സുജൂദ് ചെയ്യുന്നുണ്ടായിരിക്കാം. അതൊന്നും സുന്നത്ത് ജമാഅത്തിന്റെ അക്കൗണ്ടിൽ കുത്തിത്തിരുകേണ്ടതില്ല. ആ പേരും പറഞ്ഞ് എലിയെ പേടിച്ച് ഇല്ലം ചുടുന്ന കുതന്ത്രങ്ങളുമായി ഊരു ചുറ്റുകയാണ് പുത്തൻവാദികൾ.

മഹാന്മാരുടെ മഖ്ബറകളെ സദുദ്ദേശ്യത്തോടെ സിയാറത്ത് ചെയ്യുന്ന സജ്ജനങ്ങളോടാണ് ഈ മുനാഫിഖുകൾക്ക് ഏറ്റവും വെറുപ്പ്.

"إني لأتبرك بأبي حنيفة وأجيئ إلى قبره في كل يوم ، يعني زائرا ، فإذا عرضت لي حاجة صلّيت ركعتين وجئت إلى قبره وسألت الله تعالى الحاجة عنده فما تبعد عني حتى تقضى "

"ഞാൻ എല്ലാ ദിവസവും ഇമാം അബൂഹനീഫ(റ)യുടെ മഖ്ബറ സിയാറത്ത് ചെയ്തു ബറകത്ത് എടുക്കാറുണ്ട്. എനിക്ക് എന്തെങ്കിലും ആവശ്യം നേരിട്ടാൽ ഞാൻ രണ്ട് റക്അത്ത് നിസ്കരിക്കുകയും ഇമാമിന്റെ മഖ്ബറയിൽ ചെന്ന് ആ സാന്നിധ്യത്തിൽ വെച്ച് അല്ലാഹുവിന്റെ മുന്നിൽ എന്റെ ആവശ്യം സമർപ്പിക്കുകയും താമസംവിനാ അത് പൂർത്തീകരിക്കപ്പെടുകയും ചെയ്യാറുണ്ട്."
ഇതു പറയുന്നത് ലോക മുസ്.ലിംകളുടെ നായകൻ ആയ ഇമാമുനാ ഷാഫി(റ) ആണ്. ഖതീബുൽ ബഗ്ദാദി തന്റെ താരീഖിൽ രേഖപ്പെടുത്തുന്നു. വഹാബീ പൗരോഹിത്യത്തിന്റെ ഭാഷ കടമെടുക്കുകയാണെങ്കിൽ ഇമാം ഷാഫി(റ) ആയിരിക്കും ഒന്നാം നമ്പർ ഖുബൂരി. അതു കൊണ്ട് തന്നെയാണ് ലോക മുസ്.ലിം ഉമ്മത്ത് ആ പൗരോഹിത്യത്തെ തള്ളിക്കളഞ്ഞതും അതിന്റെ പേരിൽ ഹിജാസിൽ കൂട്ടത്തോടെ ശഹീദാകാൻ തയാറായതും.

അലി(റ) ഉയർത്തപ്പെട്ട എല്ലാ ഖബ്.റുകളും നിരപ്പാക്കാൻ കല്പിച്ച ഒരു ഹദീസും ഇവർ അസ്ഥാനത്ത് ഉദ്ധരിക്കുന്നു. വാസ്തവത്തിൽ ആ ഹദീസ് കൊണ്ട് ഉദ്ദേശിച്ചത് മുസ്.ലിംകളുടെ ഖബ്.റുകൾ ആണോ? ആണെങ്കിൽ മുസ്.ലികളുടെ ഖബ്.റുകൾ നിരപ്പാക്കൽ അനുവദനീയമല്ലല്ലോ? ഖബ്.റുകൾ സമനിരപ്പിൽ നിന്നും ഒരു ചാൺ എങ്കിലും ഉയർത്തണമെന്നാണ് നിയമം. അപ്പോൾ നിരപ്പാക്കാൻ ഉള്ള കല്പന മുസ്.ലിം ഖബ്.റുകളെ ഉദ്ദേശിച്ചല്ലെന്ന് വ്യക്തം. ഇനി ആണെങ്കിൽ തന്നെ കൂർപ്പിച്ച ഖബ്.റുകൾ സാധാരണ നിലയിൽ മുകൾ ഭാഗം സമമാക്കാൻ ആണ് അതിന്റെ ഉദ്ദേശ്യം എന്നും പണ്ഡിതർ കിതാബുകളിൽ രേഖപ്പെടുത്തി വെച്ചതുമാണ്.

മനുഷ്യന്റെ മരണാനന്തരമുള്ള ജീവിതത്തിന്റെ ആദ്യഘട്ടത്തിന്റെ ഭൂമിയിലെ പ്രകടമായ അടയാളമായ ഖബ്.റുകൾ ഭൗതികതയുടെ അലങ്കാരങ്ങൾ കൊണ്ട് മോടി പിടിപ്പിക്കാനോ ഖബ്.റാളിയുടെ ദുൻ.യാവിലെ സ്ഥാനമാനത്തിനനുസരിച്ചുള്ള മേനി പ്രകടിപ്പിക്കാനോ ഉള്ള സ്ഥലങ്ങൾ അല്ല. അതു കൊണ്ട് തന്നെ അത്തരത്തിലുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഖബ്.റുകൾക്ക് സമീപം ഇസ്.ലാം വിലക്കിയിരിക്കുന്നു. അതെ സമയം, പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സ്ഥാനങ്ങൾ ആയി ദീൻ പഠിപ്പിക്കുന്ന അമ്പിയാ, ഔലിയാ, ശുഹദാ, സ്വാലിഹുകളുടെ മഖ്ബറകൾക്ക് സമീപം ആ ഒരു ലക്ഷ്യം വെച്ചു കൊണ്ട് തന്നെ ധാരാളം ജനങ്ങൾ സന്ദർശിക്കുന്നു. അത്തരം സന്ദർശകരെ ഉദ്ദേശിച്ചു കൊണ്ട് അത്തരം മഖ്ബറകൾക്ക് ചുറ്റും സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനോ ആ മഖ്ബറകൾ നശിച്ചു പോകാതിരിക്കാൻ വേണ്ടി കെട്ടിപ്പൊക്കുന്നതിനോ വിരോധമില്ലെന്നും ഇമാമുമാർ തന്നെ പഠിപ്പിച്ചിട്ടുണ്ട്. അമലുകൾ എല്ലാം നിയ്യത്ത് അനുസരിച്ചാണ് വിലയിരുത്തപ്പെടുക എന്ന് നബി(സ) തന്നെ പഠിപ്പിച്ചതും ആണല്ലോ?

ഇവിടെ ഒരു പൊതുനിയമം മാത്രം എടുത്തു പറഞ്ഞ് അത് എല്ലാ മഖ്.ബറകൾക്കും ബാധകമാക്കി ലോക മുസ്.ലിം ഉമ്മത്തിനെ ഖുബൂരി എന്നു വിളിക്കലാണ് വഹാബീ പൗരോഹിത്യത്തിന്റെ മുഖ്യ ഹോബി. ഈ പൊതുനിയമത്തിൽ നിന്നും ഒഴിവാകുന്ന പ്രത്യേകമായ സാഹചര്യങ്ങളെ കുറിച്ച് ഇമാമുമാർ രേഖപ്പെടുത്തിയതിനെ ഇവർ അവഗണിക്കുകയും ചെയ്യുന്നു. ഇസ്.ലാമിൽ ഒരു മാതൃകയും ഇല്ലാത്ത രാജ കുടുമ്പ വാഴ്ചയെ പ്രതിഷ്ടിച്ച ഈ കൂട്ടർ തന്നെയാണ് ഇസ്.ലാം അനുവദിച്ച മഹാന്മാരുടെ മഖ്.ബറകൾക്കെതിരെ വാളെടുത്ത് പാഞ്ഞടുത്തത് എന്നതാണ് വിരോധാഭാസം.::...

ഇസ്തിഗാസ മുഹ് യദ്ധീൻ ശൈഖ് പറഞ്ഞത്

📕📙📘📗📔📙📕📗📔
സംശയ നിവാരണ ഗ്രൂപ്പ്അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

-----------------------------------------
🚩വാഹബികളുടെ തട്ടിപ്പിന് മറുപടി
=====================
🔴ചോദ്യം: 47
അല്ലാഹു അല്ലാത്ത മഹാന്മാരോട് ഇസ്തിഗാസ ചെയ്യരുത്, അവലംബിക്കരുത് എന്ന് മുഹയിധീൻ ഷെയ്ഖ്‌ (റ) പറഞ്ഞിട്ടുണ്ടോ❓

🔵ഉത്തരം:
ഇമാം മുഹയിധീൻ ഷൈഖ്(റ) തന്നെ അവിടുത്തെ ഗുന്യത്തിൽ നബി(സ)യുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ പാലിക്കേണ്ട പുണ്യകർമ്മങ്ങൾ വിവരിക്കുന്നയിടത്ത്  ഖബറിൽഉള്ള നബി(സ)യോട് ശുപാർശ ചെയ്യാൻ വേണ്ടി ചോദിക്കണമെന്നും , നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്തു ദുഅ ചെയ്യണമെന്നും പറഞ്ഞിട്ടുണ്ട്.📚

✅മറ്റു പല സ്ഥലത്തും ഇസ്തിഗാസയെയും തവസ്സുലിനെയും അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്.
മുഹയിദ്ധീൻ ഷെയ്ഖ്‌ , നബി(സ)യെ സിയാറത്ത് ചെയ്യുമ്പോൾ, വഫതായ ഖബറിൽ കിടക്കുന്ന നബി(സ)യോട് ശുപാർശ ചെയ്യാൻ വേണ്ടി പറയണമെന്നും, അതിന് വേണ്ടി ആയത്ത് ബാധകമാക്കി അതിനെ പുണ്യമാക്കിയ മുഹയിദ്ധീൻ ഷെയ്ഖ്‌ ഒരിടത്തും മഹാന്മാരോടുള്ള അഭൌതികം സഹായതെട്ടം ശിർക്കാണെന്ന് ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല,  
ഷൈഖ് മുഹ് യിദ്ദീൻ അബ്ദുൽഖാദിറുൽ ജീലാനി(റ)(ഹി: 470-561) നബി(സ)യുടെ ഖബ്റു സിയാറത്ത് ചെയ്യുന്നവൻ പ്രാർത്ഥിക്കേണ്ട പ്രാർത്ഥന വിവരിച്ചു അദ്ദേഹം എഴുതുന്നു:

)

അല്ലാഹുവേ! നീ നിന്റെ കിത്താബിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "അവർ അവരുടെ ശരീരങ്ങളോട് അക്രമം കാണിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവോട് അവർ മാപപേക്ഷിക്കുകയും റസൂൽ അവർക്ക് വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ അല്ലാഹുവേ കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനായും കാരുണ്യം ചെയ്യുന്നവനായും അവർ എത്തിക്കുന്നതാണ്". നബി"(സ)യുടെ ജീവിതകാലത്ത് നബി(സ) യെ സമീപിച്ച് ആ സന്നിദിയിൽവെച്ച് കുറ്റം സമ്മതിച്ചവർക്ക് നബി(സ) പാപമോചനത്തിനിരന്നാൽ നീ അവർക്ക് പൊറുത്തുകൊടുത്തിരുന്നുവല്ലോ.അതെ പോലെ എന്റെ കുറ്റങ്ങൾക്ക് പാപമോചനം തേടി നിന്റെ പ്രവാചകരെ ഞാനിതാ സമീപിച്ചിരിക്കുന്നു. അതിനാല എനിക്കും നീ പൊറുത്തുതരേണമേ! അല്ലാഹുവേ! കാരുണ്യത്തിന്റെ പ്രവാചകരായ നിന്റെ നബിയെകൊണ്ട് നിന്നിലേക്കിതാ ഞാൻ മുന്നിട്ടിരിക്കുന്നു. അല്ലാഹുവിന്റെ റസൂലേ! എന്റെ പാപങ്ങൾ പൊറുക്കുന്നതിന്നായി അങ്ങയെകൊണ്ടിതാ എന്റെ രക്ഷിതാവിലേക്ക് ഞാൻ മുന്നിട്ടിരിക്കുന്നു.അല്ലാഹുവേ! മുഹമ്മദ്‌ നബി(സ) യുടെ ഹഖുകൊണ്ട് നിന്നോട് ഞാൻ ചോദിക്കുന്നു. എനിക്ക് നീ പൊറുത്തുതരികയും കാരുണ്യം ചൊരിയുകയും ചെയ്യേണമേ!...(അൽഗുൻയത്ത്)
......................................................

اللهم إنك قلت في كتابك لنبيك { ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } وإني أتيت نبيك تائبا من ذنوبي مستغفرا فأسألك أن توجب لي المغفرة كمن أوجبتها لمن أتاه في حال حياته فأقر عنده بذنوبه فدعا له نبيه فغفرت له اللهم إني أتوجه إليك بنبيك عليه سلامك نبي الرحمة , يا رسول الله إني أتوجه بك إلي ربي ليغفر لي ذنوبي , اللهم إني أسألك بحقه أن تغفر لي وترحمني ( الغنية لطالبي طريق الحق: ١١-١٢)


വഹാബികൾ ഉദ്ധരിക്കുന്ന വാചകത്തിൽ

🔹മഹാന്മാരോട് ഇസ്തിഗാസ നടത്താൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല.

🔹അതിൽ അബൗതിക നിലക്ക് സഹായം തേടൽ ശിർക്കാണെന്ന് പറഞ്ഞിട്ടില്ല.

🔹അതിൽ മരണപ്പെട്ടു പോയവരോട് സഹായം തേടൽ ശിർക്കാണെന്ന് പറഞ്ഞിട്ടില്ല.

അങ്ങനെ ഉണ്ടെങ്കിൽ അതാണ്‌ വഹാബീസ് ഇബ്ലീസ്‌ മൗലവീസ് കൊണ്ട് വരേണ്ടത്.

✅മറിച്ച്  ഷെയ്ഖ്‌ അവർകൾ അതിൽ പറയുന്നത് ഇങ്ങനെയാണ്.
നീ എങ്ങനെയാണ് അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്ന് പറയുക, നിന്റെ ഖൽബിൽ എത്ര ഇലാഹാണ് . അല്ലാഹു ഒഴിച്ച് നീ അവലംബിക്കുന്ന ഏതൊരു വസ്തുവും നിന്റെ വിഗ്രഹമാണ്.
മനസ്സിൽ ശിർക്ക് ഉണ്ടായിരിക്കെ നാവ് കൊണ്ടുള്ള തൌഹീദ് നിനക്ക് ഉപകരിക്കില്ല.(ഫത്ഹുറബ്ബാനി 105)📚

✅ഈ പറഞ്ഞ വാചകത്തെയാണ് "വഹാബികൾ" ദുർവ്യാഖ്യാനം ചെയ്യുന്നത്. ഇവിടെ മരിച്ച മഹാന്മാരോട് ഉള്ള തേട്ടം ശിർക്കാണെന്ന് പറഞ്ഞിട്ടേയില്ല. മറിച്ചു അതിൽ പറയുന്നത് അല്ലാഹുവിനെ ഒഴിവാക്കി , അവനെ കൂടാതെ ഭൌതികമോ   അഭൌതികംമോ ആയ ഏതൊരു വസ്തുവിനെയും നീ അവലംബിക്കരുത് എന്നാണു. കുല്ലുശൈഈൻ എല്ലാ വസ്തുവും എന്നത് ജൂത ഏജന്റുമാർ അർഥം പറഞ്ഞപ്പോൾ ഇസ്ലാമിനെ തകർക്കാൻ വേണ്ടി കട്ട് വച്ചിട്ടുണ്ട്.
ഈ വാചകത്തിൽ നിന്ന് വാഹബികളുടെ അർത്ഥപ്രകാരം ബൗതികമായ നിലക്ക് ഈ ദുനിയാവിൽ നാം അവലംബിക്കാറുള്ളത് എല്ലാം ശിർക്ക്‌ ആണെന്ന് പറയേണ്ടി വരും. മകൻ ഉപ്പയെ അവലംബിക്കലും, ഉപ്പ മകനെ , സുഹുരതുക്കൾ സുഹൃത്തിനെയും , പാവപ്പെട്ടവർ മുതലാളിമാരെയും സഹായം തേടലും ശിർക്കാണെന്ന് പറയേണ്ടി വരും. "പാവം" വഹാബികൾ കുടുങ്ങിയത് തന്നെ . വഹാബികൾ കൂട്ടത്തോടെ ശിർക്കിലേക്കു പോവും.

✅ഇവിടെ മുഹയിദ്ധീൻ ഷൈഖ് പറയുന്നത് , അല്ലാഹുവിനെ കൂടാതെ, അതായതു അവനെ ഒഴിവാക്കി ഭൌതികമോ അഭൌതികമോ ആയ മറ്റൊരാളോടും , ഒരു വസ്തുവിനോടും സഹായം തേടരുത്, അവലംബിക്കരുത് എന്നാണ്.
അങ്ങനെ സുന്നികൾ ചെയ്യാറില്ല. മറിച്ച് അല്ലാഹു ഉദ്ദേശിക്കാത്ത ഭൌതികമോ , അഭൌതികമോ ആയ ഒരു കാര്യവും സാദാരണക്കാർക്കോ , മഹാന്മാർക്കോ സാധ്യമല്ല. ഒരു കൈ വിരൽ ഇളക്കാനും  ശുപാർശ ചെയ്യാനും ഏതൊരു സഹായം ചെയ്യാനും ( ഭൌതികമോ അഭൌതികമോ) അല്ലാഹുവിന്റെ ഉദ്ദേശത്തോടെ മാത്രമേ നടക്കു എന്നാണു സുന്നികൾ വിശ്വസിക്കുന്നത്.
ഈ ആശയം പഠിപ്പിക്കാനും മനസിലാക്കിത്തരാനും വേണ്ടിയാണ് മുഹയിദ്ധീൻ ഷെയ്ഖ്‌(റ) ഏതൊരു കാര്യവും അല്ലാഹുവിനെ കൂടാതെ അവനെ ഒഴിവാക്കി ആരെയും നീ അവലംബിക്കരുത് എന്ന് പറഞ്ഞത്. അങ്ങനെ അല്ലാഹുവിന്റെ ഉദ്ദേശമില്ലാതെ ആര്ക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയും എന്ന് വിശ്വസിക്കൽ ശിർക്കാണ്‌ എന്നാണു മഹാനവർകൾ പറയുന്നത്.

✅അതുകൊണ്ട് അദ്ദേഹം പറയുന്നത് സുന്നികൾക്ക് അനുകൂലമാണ്, അവരുടെ വിശ്വാസമാണ് എന്ന് മനസ്സിലാവാൻ അതികം ബുദ്ധി വേണമെന്നില്ല, "വഹാബി" ആവാതിരുന്നാൽ മതി.
സാദാരണ കാര്യങ്ങൾ മനുഷ്യരിൽ നിന്നും സ്വന്തമായി ഉണ്ടാവുന്നതാണ് എന്ന് വിശ്വസിക്കുന്ന വഹാബികൾ ആണ് മേൽ വാചകങ്ങളിൽ ഉൾപ്പെടുക.
മുസ്ലിങ്ങളുടെ വിശ്വാസവും മുശ്രിക്കുകളുടെ വിശ്വാസവും തമ്മിലുള്ള വ്യത്യാസം  ഇബ്നു തൈമീയ തന്നെ വിവരിച്ചിട്ടുണ്ട്.

🔶🔷🔶🔷🔶🔷🔶🔷🔶
ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

 🔹🔹🔹🔹🔹🔹🔹
*ഇത്  സംശയാനിവാരണം എന്ന ഇസ്ലാമിക് വാട്സാപ്പ് ഗ്രൂപ്പാണ്    അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ ആദർശങ്ങളെ കുറിച്ച് പഠിപ്പിച്ച് കൊടുക്കുന്ന കേരളത്തിലെ  സമാനതകളില്ലാത്ത  വാട്സാപ്പ്  ഗ്രൂപ്പാണ്*

*ഈ ഗ്രൂപ്പുകളില്‍ നിങ്ങള്‍കും അംഗമാവാന്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ താഴെയുള്ള വാട്ട്സപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക*👇🏻

00919895695565🔹🔸
00971563152848🔹🔸
00966562185368🔹🔸
00918129469100🔸🔹
🌴🌴🌴🌴🌴🌴🌴
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

_*നമ്മുടെ ക്ലാസ് റൂമില്‍ നിന്നും ലഭിക്കുന്ന ഇത്തരം ട്ടെക്സ്റ്റുകള്‍ നിങ്ങളുടെ ഫോണില്‍  സൂക്ഷിച്ച് വെക്കുക സൂക്ഷിക്കേണ്ട വിധം അറിയാത്തവർ ഉണ്ടങ്കിൽ അഡ്മിൻ മാരുമായി ബന്ധപ്പെടുക*_

SHARE MAX

Saturday, May 19, 2018

ബാങ്കിന്റെ സമയവും വഹാബിയും

*വ്രതവും നിസ്കാരവും; സമയ നിർണയത്തിലെ തെറ്റും ശരിയും*

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

-------------------------------------------------
👉🏻 ഈ നന്മയെ പരമാവധി ഷെയർ ചെയ്യുക
------------------------------------------------



🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

മുസ്‍ലിമിന്‍റെ ആരാധനകളില്‍ വെച്ച് ഏറ്റവും പരമപ്രധാനമായ ഒരു കര്‍മമാണല്ലോ നിസ്‌കാരം. അതിന് ചില കര്‍മങ്ങളും നിബന്ധനകളും ഉണ്ട്. നിസ്‌കാരത്തിന്‍റെ നിബന്ധനകളില്‍ പെട്ട ഒന്നാണ് അതാത് നിസ്‌കാരത്തിന്‍റെ സമയമാകലും സമയമായെന്ന് അവന് അറിയലും. അഥവാ ഈ രണ്ട് കാര്യവും ഉണ്ടാവണം. നിസ്‌കരിക്കുന്ന വ്യക്തി എവിടെ വച്ചാണോ നിസ്‌കാരം നിര്‍വ്വഹിക്കുന്നത് ആ സ്ഥലത്തെ നിസ്‌കാരത്തിന്‍റെ യഥാര്‍ത്ഥ സമയം വ്യക്തമായും ആകണം. കൂടാതെ അവന്‍ നിസ്‌കരിക്കുമ്പോള്‍ തത്സമയം ആയിട്ടുണ്ടെന്ന് അവന് ഉറപ്പ് വരികയും വേണം. ഇതില്‍ നിന്ന് ഒന്ന് ഇല്ലാതെയായാല്‍ അവന്റെ പ്രസ്തുത നിസ്‌കാരം പരിഗണനീയമല്ല. അത് ഹറാമുമാണ്.

ചില പള്ളികളില്‍നിന്ന് മഗ്‍രിബ് ബാങ്ക് നേരത്തെയും (സമയത്തിന് മുന്‍പ്) സുബ്ഹി ബാങ്ക് മിനിറ്റുകളോളം സമയത്തെ തൊട്ട് വൈകിപ്പിച്ചുമാണ് കൊടുത്തുവരുന്നത്.

ഇവരുടെ ഉദ്ദേശ്യം അത്താഴസമയത്തും നോമ്പുതുറ സമയത്തും കൃത്രിമം കാണിച്ച് നോമ്പ് ഇലാതാക്കുക എന്നത് തന്നെയാണ്. അത്താഴത്തിന് പിഴക്കാത്തവരോട് നോമ്പ് തുറക്കുന്ന സമയത്തെങ്കിലും പിഴച്ചോളൂ എന്ന നീചമായ ലക്ഷ്യം. എന്നിട്ടും അതിനെ ശാസ്ത്രീയമെന്ന് ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള പ്രവണത കാണുമ്പോള്‍ സഹതപിക്കാതെ വയ്യ. മഹാഭൂരിപക്ഷം വരുന്ന മുസ്‍ലിംകളും സുന്നി പള്ളികളില്‍ നിന്ന് ബാങ്ക് കേട്ടിട്ടോ വിശ്വാസയോഗ്യമായ സമയങ്ങള്‍ നോക്കിയിട്ടോ ആണ് നോമ്പ് എടുക്കുന്നതെങ്കിലും ഇക്കാര്യം ബോധ്യമില്ലാത്ത ഒരു ന്യൂനപക്ഷം ഇവിടെ ഉണ്ടായതിനാലും സത്യം ബോധ്യപ്പെടുത്തിക്കൊടുക്കല്‍ അതറിയുന്നവരുടെ ബാധ്യത ആയതിനാലുമാണ് ഈ കുറിപ്പ് തയാറാക്കുന്നത്.

2009 മുതല്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സുപ്രഭാതം, മാതൃഭൂമി, ചന്ദ്രിക തുടങ്ങിയ കലണ്ടറുകളിലേയും നിസ്‌കാര സമയം നിര്‍ണയിച്ചു നല്‍കുന്ന വ്യക്തി എന്ന നിലക്ക് പരമ്പരാഗതമായി പണ്ഡിതന്മാര്‍ സ്വീകരിച്ചു വരുന്ന നിലപാട് വിശദീകരിക്കല്‍ ഇത്തരുണത്തില്‍ അനിവാര്യമാണ്.

പുത്തന്‍വാദികളുടെ പള്ളികളില്‍ നിന്ന് കേള്‍ക്കുന്ന അസമയത്തുള്ള ബാങ്ക് വലിയ ഫിത്‌നയും പ്രശ്‌നവുമാണ് നാട്ടില്‍ ഉണ്ടാക്കുന്നത്. പക്ഷേ, നോമ്പ് തുറകളിലും വ്യത്യസ്ത സമയത്തുള്ള ബാങ്ക് പലര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്. അതിന് പോംവഴി പണ്ട് മുതലേ മുസ്ലിംകള്‍ സ്വീകരിച്ച് പോരുന്ന നിസ്‌കാര സമയഗണനാരീതി അവലംബിക്കല്‍ മാത്രമാണ്. അത് നൂറ് ശതമാനം ശരിയാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കുന്നതുമാണ്.

ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സുന്നികളുടെ നിസ്‌കാര സമയം തെറ്റാണെന്നും പഴഞ്ചനാണെന്നും കാലാനുസൃതമായി മാറ്റം വരുത്താതെ എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തയ്യാറാക്കപ്പെട്ടവയാണെന്നും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചില സംഘടനകള്‍ വിളിച്ച് ചേര്‍ത്ത നിസ്‌കാരസമയ ഏകീകരണ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ ചിലര്‍ കംപ്യൂട്ടറില്‍ നിസ്‌കാര സമയവും വളരെ പെട്ടെന്ന് തന്നെ കണക്കുകൂട്ടുന്ന ചില സോഫ്റ്റ്‍വെയറുകും വെബ്‌സൈറ്റുകളും മറ്റും പരിചയപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി.

പക്ഷെ, വര്‍ഷങ്ങള്‍ക്ക് മുമ്പ് പല വിഷയങ്ങളിലെന്ന പോലെ നിസ്‌കാര സമയത്തില്‍ ഞാന്‍ സ്വന്തം വികസിപ്പിച്ച നിസ്‌കാര സമയ സോഫ്റ്റ്‍വെയര്‍ അവര്‍ക്ക് കാണിച്ചപ്പോള്‍ അവര്‍ ചര്‍ച്ചക്കൊടുവില്‍ എന്‍റെ ഫോണ്‍ നമ്പര്‍ വാങ്ങി ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് മറ്റൊരു ദിവസം വരികയും നിസ്‌കാര സമയത്തില്‍ അവര്‍ക്ക് സംഭവിച്ച അബദ്ധം മനസിലാക്കുകയും ചെയ്തു. നിസ്‌കാര സമയം സ്വന്തം കണക്കുകൂട്ടാന്‍ അറിയാത്തവരായിരുന്നു അവര്‍ എന്ന വസ്തുത അന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കും ബോധ്യമായി എന്നത് പരമാര്‍ത്ഥം.

ഇത്രയും പറയേണ്ടി വന്നത് അവരുടെ വാദങ്ങള്‍ പൊള്ളയാണ് എന്ന് കാണിക്കാനാണ്. ഏതെങ്കിലും ഒരു നാട്ടിലെ ഏതെങ്കിലും ഒരു നിസ്‌കാരസമയം കൃത്യമായി സ്വന്തം കണക്കുകൂട്ടുകയും അതില്‍ ഉപയോഗിച്ച സൂത്രവാക്യം ഇന്നതാണെന്നും അതിലെ ഘടകങ്ങള്‍ സൂക്ഷ്മമായി നിര്‍ദ്ധാരണം ചെയ്യുവാനും കഴിവുള്ളവര്‍ അവരുടെ കൂട്ടത്തില്‍ ഉണ്ടെന്ന് എനിക്ക് അഭിപ്രായമില്ല.

വെബ്‌സൈറ്റുകളില്‍ കയറി കണക്കൊപ്പിച്ചെടുക്കാന്‍ യു.പി. സ്‌കൂള്‍ നിലവാരം തന്നെ ഇപ്പോള്‍ ധാരാളമാണ്. പക്ഷെ പല സൈറ്റുകളുടെയും വിശ്വാസ്യത ഉറപ്പ് ഇല്ലാത്തവരോടൊപ്പം പലതിലും വ്യത്യസ്ത കണക്കുകളുമാണ് കാണുന്നത്. നമ്മള്‍ സ്വന്തം കൂട്ടുകയോ സ്വന്തം സോഫ്റ്റ്‍വെയര്‍ വെച്ച് ഗണിച്ചെടുക്കുകയോ ചെയ്താല്‍ നമുക്ക് ശരിയാണെന്ന് ഉറപ്പിക്കാം. വ്യക്തതയില്ലാത്ത സോഫ്റ്റ്‍വെയറുകളില്‍ നിന്ന് അതിലുള്ള ഉത്തരമല്ലേ ലഭിക്കൂ. അവര്‍ പരിഗണിച്ച ഘടകങ്ങള്‍ ഏതെല്ലാമാണ് എന്ന് അറിയില്ലല്ലോ. മാത്രമല്ല, പരിഗണിക്കപ്പെടേണ്ട എല്ലാ കാര്യങ്ങളും അവര്‍ പരിഗണിച്ചു എന്ന് നമുക്ക് ഉറപ്പിക്കാനുമൊക്കില്ല. എന്നാല്‍ യാത്രയിലും മറ്റും നിസ്‌കരിക്കുമ്പോള്‍ സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിക്കുമ്പോള്‍ സമയം ആയി എന്ന് ഉറപ്പാക്കുന്ന കുറച്ച് സമയമെങ്കിലും പിന്തിക്കല്‍ അനിവാര്യമാണെന്ന് മുമ്പ് പറഞ്ഞതില്‍ നിന്ന് ബോധ്യപ്പെടും.

എന്നാല്‍ കലണ്ടറുകളിലേക്ക് നിസ്‌കാര സമയം ഗണിച്ച് നല്‍കുന്നവര്‍ക്ക് അതിനെ കുറിച്ച് അവഗാഹം വേണമെന്ന് പറയേണ്ടതില്ലല്ലോ. ഈ വിഷയത്തെക്കുറിച്ച് പല വെബ്‌സൈറ്റുകളില്‍ നിന്ന് എടുത്ത് അതേപടി നല്‍കിയാല്‍ മതിയാവില്ല. ഒരു പ്രത്യേക സ്ഥലത്തിന്‍റെ നിസ്‌കാര സമയങ്ങളേ അതില്‍ നിന്ന് ലഭിക്കൂ. അങ്ങനെ ആളുകളുടെ നിസ്‌കാരവും നോമ്പും പിഴപ്പിക്കുന്നത് അജ്ഞത കൊണ്ടാണെങ്കില്‍ പോലും അത് മാപ്പര്‍ഹിക്കാത്ത പാതകമാണ്. കഴിഞ്ഞ വര്‍ഷം സുപ്രഭാതത്തില്‍ എന്‍റേതായി വന്നതിനു ശേഷം പല മുജാഹിദ് പള്ളികളിലും സുന്നി സമയം പരിഗണിച്ച് മഗ്‍രിബും സുബ്ഹിയും ബാങ്കുകൊടുക്കുന്നതായി ശ്രദ്ധയില്‍ പെട്ടതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.

കേരളത്തില്‍ കാലങ്ങളായി കലണ്ടറുകളില്‍ നിസ്‌കാരസമയം നിര്‍ണയിക്കുന്നതില്‍ കോഴിക്കോട്, കാസര്‍കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നാല് മേഖലകളാക്കലാണ് പതിവ്. മലനിരകളും വിവിധ ഭൂപ്രകൃതിയുമുള്ള കേരളത്തില്‍ അതാത് മേഖലയിലെ എല്ലാ സ്ഥലത്തും സമയമായി എന്ന് ബോധ്യം വരുന്ന വിധത്തിലാണ് മുസ്ലിം കളുടെ നിസ്‌കാര സമയം നല്‍കാറുള്ളത്.

ഇതിന് വിവിധ നാടുകളുടെ സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയര്‍ച്ച, താഴ്ച്ച നാടുകളുടെ ദൂരം മുതലായ നിരവധി ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. പുത്തന്‍വാദികള്‍ ചെയ്യുന്നതു പോലെ മേഖലയിലെ എല്ലാ സ്ഥലങ്ങളെയും പരിഗണിക്കാതെ ഏതെങ്കിലും ഒരു കേന്ദ്ര‍ത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള സമയ നിര്‍ണയം പരിഗണനീയമല്ല. ഉദാഹരണമായി കോഴിക്കോട് മേഖലയിലെ കിഴക്ക് ഭാഗത്തുള്ളതും പടിഞ്ഞാറ് ഭാഗത്തുള്ളതുമായ ചില നാടുകള്‍ തമ്മില്‍ ആറ് മിനുട്ടില്‍ കൂടുതല്‍ വ്യത്യാസമുണ്ട്. കിഴക്ക് ഭാഗത്തുള്ള നാടിനെ അപേക്ഷിച്ച് പടിഞ്ഞാറ് ഭാഗത്ത് സൂര്യന്‍ വൈകി എത്തുന്നതു കൊണ്ടും മറ്റുമാണ് ഇതിന് കാരണം. ആയതിനാല്‍ ഒരു മേഖലക്ക് സമയം ഗണിക്കുമ്പോള്‍ മേല്‍പറഞ്ഞ എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് മുസ്ലിംകള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ സുന്നികളുടെ സമയം നൂറ് ശതമാനം ശരിയാണ്.

ദുബൈ ബുര്‍ജ് ഖലീഫയിലെ താഴെ നിലയിലേയും മധ്യനിലയിലെയും മുകളിലെ നിലയിലെയും നിസ്‌കാര സമയവും നോമ്പ്തുറ സമയവും വ്യത്യസ്തമാണ്. ഇന്‍റര്‍നെറ്റില്‍ ദുബൈയിലെ അസ്തമയ സമയം സെര്‍ച്ച് ചെയ്ത് അതിനനുസരിച്ചല്ല പ്രസ്തുത ബില്‍ഡിങ്ങിലെ നിസ്‌കാര സമയം എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. അതിനേക്കാള്‍ എത്രയോ ഉയരമുള്ള മലനിരകളുള്ള കേരളത്തിന്‍റെ വിവിധ മേഖലകളെ പരിഗണിക്കാതെ മുസ്‍ലിം സഹോദരങ്ങളുടെ ആരാധനകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ശ്രമങ്ങള്‍ നാം കരുതിയിരിക്കണം.

ലോകമുസ്‍ലിം നടപടിക്രമമനുസരിച്ച് അത്താഴസമയവും നോമ്പ് തുറക്കുന്ന സമയവും സൂക്ഷിക്കല്‍ അനിവാര്യമാണ്. ലോക മുസ്‍ലിം പണ്ഡിതന്മാരുടെ നിലപാടുകളോ മുന്‍ഗാമികളായ ഇമാമുമാരുടെ വിശദീകരണങ്ങളോ മനസ്സിലാക്കാതെ നമ്മുടെ നോമ്പും നിസ്‌കാരവും നശിപ്പിക്കുന്നവരെക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണ വേണം. സമയമാവും മുമ്പ് നിസ്‌കരിക്കാനോ നോമ്പ് തുറക്കാനോ ഉള്ള വകുപ്പ് മതഗ്രന്ഥങ്ങളില്‍ കാണുന്നില്ല.

*മഗ്‍രിബിന്‍റെ സമയം*

സൂര്യന്‍ ദൃശ്യചക്രവാളത്തെ തൊട്ട് പൂര്‍ണമായും മറഞ്ഞാല്‍ മാത്രമേ മഗ്‍രിബിന്‍റെയും നോമ്പ് തുറയുടെയും സമയം ആരംഭിക്കുകയുള്ളൂ. അസ്തമയത്തെക്കുറിച്ച് പറയുമ്പോള്‍ രണ്ട് വിധം ചക്രവാളങ്ങളെ മനസ്സിലാക്കേണ്ടതുണ്ട്. ഒന്ന് ഗോളശാസ്ത്ര ചക്രവാളം, രണ്ടാമത്തേത് ദൃശ്യചക്രവാളം. ഒന്നാമത്തെ ചക്രവാളത്തില്‍ സൂര്യന്‍റെ മധ്യം എത്തുമ്പോള്‍ ഗോളശാസ്ത്രപരമായ അസ്തമയവും രണ്ടാമത്തെ ചക്രവാളത്തെ തൊട്ട് സൂര്യന്‍ പൂര്‍ണമായും മറഞ്ഞാല്‍ യഥാര്‍ത്ഥ അസ്തമയവും സംഭവിക്കുന്നു.

ഈ അസ്തമയമാണ് ശറഇല്‍ വിവക്ഷിക്കപ്പെടുന്നത്. ഇതാണ് നിസ്കാരത്തിനും നോമ്പിനും പരിഗണിക്കപ്പെടുക. മേല്‍ പറഞ്ഞ രണ്ട് ചക്രവാളങ്ങള്‍ തമ്മില്‍ 44 ആര്‍ക്ക് മിനുട്ട് സൂര്യന്‍റെ ആരം 16 ആര്‍ക്ക് മിനുട്ട്. ഇത് രണ്ടും കൂട്ടിയാല് 60 ആര്‍ക്ക് മിനുട്ട് അഥവാ ഒരു ഡിഗ്രി. ഒരു ഡിഗ്രിയെന്നാല്‍ 4 മിനുട്ട് സമയം. അഥവാ ഒരു ദിവസത്തില്‍ 1440 മിനുട്ട്. (24 x 60) ഒരു വൃത്തം 360 ഡിഗ്രി (1440 /360= 4) അഥവാ മേല്‍പറയപ്പെട്ട രണ്ട് അസ്തമയങ്ങളും തമ്മില്‍ നാല് മിനുട്ട് വ്യത്യാസം ഉണ്ടാവും. അതുകൊണ്ട് ആസ്ട്രോണമിക്കല്‍ സണ്സെറ്റിനേക്കാള്‍ നാല് മിനുട്ട് കൂട്ടണം മഗ്‍രിബിന്‍റെ സമയം ലഭിക്കാന്‍.

*സുബ്ഹിയുടെ സമയം*

സുബ്ഹിയുടെ സമയം പ്രവേശിക്കല്‍ ഫജ്റ് സ്വാദിഖ് ഉദിച്ചതുമുതല്‍ക്കാണ്. ഫജറ് സാദിഖെന്നാല്‍ സൂര്യോദയത്തിന് മുന്‍പായി കാണപ്പെടുന്ന വ്യക്തമായ ശോഭയാണ്. അത് ദൃശ്യചക്രവാളത്തില്‍ സൂര്യന്‍റെ ആദ്യഭാഗം എത്തുന്നതിന് 19 ഡിഗ്രിയും ഗോളശാസ്ത്ര ചക്രവാളത്തില്‍ സൂര്യന്‍റെ മധ്യഭാഗം എത്തുന്നതിന് 20 ഡിഗ്രിയും മുന്‍പാണ്.

ഇശാഇന്‍റെ സമയം യഥാര്‍ത്ഥ അസ്തമയത്തിന് ശേഷം 17 ഡിഗ്രിയും ഗോളശാസ്ത്ര അസ്തമയത്തിന് ശേഷം 18 ഡിഗ്രിയുമാണ്. മേഘത്തിലെ കടുംചുവപ്പ് മായുമ്പോഴാണത് സംഭവിക്കുന്നത്.

ഗോളശാസ്ത്രപരമായ അസ്തമയത്തിന് ശേഷം 18 ഡിഗ്രിയാവുമ്പോള്‍ മേഘത്തില് കടുംചുവപ്പ് മായും. അതിനുശേഷം ഒരു ഡിഗ്രി കൂടെ സൂര്യന് ചക്രവാളത്തെ തൊട്ട് താഴ്ന്നാല്‍ മഞ്ഞനിറവും ശേഷം ഒരു ഡിഗ്രികൂടെ താഴ്ന്നാല്‍ വെള്ളനിറവും മായും. ഒരു ഡിഗ്രിക്ക് നാല് മിനുട്ടാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്.

സുബ്ഹിയുടെ സമയത്ത് ഇത് നേരെ തിരിച്ചാണ് സംഭവിക്കുക. 20 ഡിഗ്രി ഉദിക്കാനുണ്ടാവുമ്പോള്‍ വെള്ള ശോഭയുടെ ആരംഭം വരും. ഇതാണ് ഫജറ് സ്വാദിഖ്. ശേഷം യഥാക്രമം 19, 18 എന്നീ ഡിഗ്രിയില്‍ സൂര്യന്‍ ചക്രവാളത്തിന് താഴെ വരുമ്പോള്‍ മഞ്ഞ, ചുവപ്പ് എന്നീ വര്‍ണങ്ങള്‍ വരുന്നു.

മുമ്പ് പറഞ്ഞപോലെ ഇശാഇന്ന് പരിഗണിക്കേണ്ടത് ചുവന്ന ശോഭയും സുബ്ഹിക്ക് പരിഗണിക്കേണ്ടത് വെളുത്ത ശോഭയുമാണ്. അത് 20 ഡിഗ്രിയാണ്. ഇക്കാര്യങ്ങളെല്ലാം നാല് മദ്ഹബിന്‍റെ ഇമാമുകളും മുന്‍കാല മുസ്‍ലിം പണ്ഡിതന്മാരും ഏകോപിച്ച് അവരുടെ ഗ്രന്ഥങ്ങളില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. അതില്‍ പണ്ഡിതര്‍ക്കിടയില്‍ തര്‍ക്കമില്ല.

എന്നാല്‍ പുത്തന്‍വാദികള്‍ അവരുടെ സുബ്ഹി ബാങ്കിന് 18 ഡിഗ്രിയാണ് പരിഗണിക്കുന്നത്. ഇത് തീര്‍ത്തും തെറ്റായതും പണ്ഡിതരുടെ ഫത്‍വകള്‍ക്കും ഉദ്ധരണികള്‍ക്കും എതിരാകയാല്‍ അത് അസ്വീകാര്യവും തള്ളപ്പെടേണ്ടതുമാണ്.

അവര്‍ അടുത്തകാലത്തായി യൂറോപ്യന്മാരെ അവലംബിക്കുകയാണ് ഈ വിഷയത്തില്‍. ഇരുപതില്‍പരം ഗ്രന്ഥങ്ങളില്‍ ഇതിനെ ഖണ്ഡിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആരാധനാ കാര്യങ്ങളില്‍ മുസ്‍ലിം പണ്ഡിതന്മാരെ മാത്രമേ അവലംബിക്കാവൂ എന്ന് പല പണ്ഡിതന്മാരും ഉണര്‍ത്തിയിട്ടുണ്ട്.

മാത്രമല്ല, മുജാഹിദുകളുടെ പഴയകാല നേതാവും ഈ വിഷയത്തില്‍ പല ഗ്രന്ഥരചനയും നിര്‍വഹിച്ച എം.സി.സി. അഹ്‍മദ് മൗലവി തന്‍റെ സമയ നിര്‍ണയം അഥവാ മീഖാത്ത് (നിസ്കാര സമയാദി) എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക.

സുബ്ഹി ആരംഭസമയം 110 ഉന്നതകോടി പ്രാക്കപാലത്തിലാവലാണ്. ഇതില്‍ പ്രമാണം 19 ഭാഗമായിരിക്കും.

പ്രാക്കപാലത്തില്‍ 20 വ്യുല്‍ക്രമോന്നതം ആയതു മുതല്‍ ഉദയാരംഭം വരെ സുബ്ഹിന്‍റെ സമയപ്രമാണമായിരിക്കും.(പേജ് 25) ഇതേ ആശയം തന്‍റെ കാലദേശ നിര്‍ണയം പേജ് 101, 102 ലും അദ്ദേഹം വിശദീകരിച്ചത് കാണാം. വാസ്തവത്തില്‍ യൂറോപ്യര്‍ ചെയ്തത് മുജാഹിദിന്‍റെ സുബ്ഹിയും ഇശാഉം വിവരിച്ചതല്ല. അവര്‍ ഒരു ആഗോളശാസ്ത്ര പ്രതിഭാസമായ സന്ധ്യാവെളിച്ചം വിശദീകരിച്ചതാണ്. അതിന്‍റെ ശറഇയ്യും ഗോളശാസ്ത്രപരമായും ഉള്ള അറിവോ ഇല്ലാത്തവർ അതില്‍ പെട്ടുപോയതാണ്. ഇതാണ് വാസ്തവം.

എന്നിട്ടവര്‍ പറഞ്ഞു ഇശാഇനും സുബ്ഹിക്കും രണ്ടിനും 18 ഡിഗ്രിയാണെന്ന്. ചുവപ്പ് വര്‍ണത്തിനും വെള്ള വര്‍ണത്തിനും എങ്ങെയാണ് 18 ഡിഗ്രി വരിക. സുന്നികള്‍ക്ക് ഇശാഇന്ന് 18 ഉം സുബ്ഹിക്ക് 20 ഉം ഡിഗ്രിയാണ്. ഇതാണ് ശരി.  അബദ്ധപ്രചാരണത്തില്‍ വശംവദരായി ആരാധനകള്‍ നഷ്ടപ്പെടുത്തരുത് എന്ന് ഉണര്‍ത്തുന്നു.

18.5.2018 ന് സുപ്രഭാതം ദിനപത്രത്തിൽ *ഡോ.മുസ്തഫ ദാരിമി നിസാമി കരിപ്പൂർ* എഴുതിയ ലേഖനം.

തറാവീഹും ഇമാമീങ്ങളും

തറാവീഹും ഇമാമീങ്ങളും
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

————————————————-
തറാവീഹ് 20 റക് അത്ത് മുപ്പത്തൊന്നോളം പ്രഗൽഭരായ ഇമാമീങ്ങളുടെ  ഗ്രന്ഥങ്ങളിൽ നിന്ന്
——————————————————-

(1)  (قال الترمذي - وأَكْثَرُ أهْلِ العِلمِ على ما رُوِيَ عن عليٍّ وعُمر وغَيْرِهِمَا مِنْ أَصحابِ النبيِّ عِشْرِينَ رَكْعَةً. وَهُوَ قَوْلُ الثَّوْرِيِّ وابنِ المُبَارَكِ والشَّافِعيِّ رحمه الله. وقَالَ  الشَّافِعيُّ: وهَكَذَا أدْرَكْتُ بِبَلَدِنَا بِمَكَّةَ، يُصَلُّونَ عِشْرِينَ رَكْعَةً

(02)  قَالَ مَالِكٌ: بَعَثَ إلَيَّ الْأَمِيرُ وَأَرَادَ أَنْ يُنْقِصَ مِنْ قِيَامِ رَمَضَانَ الَّذِي كَانَ يَقُومُهُ النَّاسُ بِالْمَدِينَةِ، قَالَ ابْنُ الْقَاسِمِ: وَهُوَ تِسْعَةٌ وَثَلَاثُونَ رَكْعَةً بِالْوِتْرِ سِتٌّ وَثَلَاثُونَ رَكْعَةً وَالْوِتْرُ ثَلَاثٌ، قَالَ مَالِكٌ: فَنَهَيْته أَنْ يُنْقِصَ مِنْ ذَلِكَ شَيْئًا، وَقُلْتُ لَهُ: هَذَا مَا أَدْرَكْتُ النَّاسَ عَلَيْهِ وَهَذَا الْأَمْرُ الْقَدِيمُ الَّذِي لَمْ تَزَلْ النَّاسُ عَلَيْهِ.}

  (03) قال المزني في المختصر - أَنَّ اْلإِمَامَ الشَّافِعِيَّ رحمه الله قَالَ: رَأَيْتُهُمْ بِالْمَدِينَةِ يَقُومُونَ بِتِسْعٍ وَثَلاَثِينَ وَأَحَبَّ إِلَيَّ عِشْرُونَ لأَنَّهُ رُوِيَ عَنْ عُمَرَ وَكَذَلِكَ بِمَكَّةَ يَقُومُونَ عِشْرِينَ رَكْعَةً يُوتِرُونَ بِثَلاَثٍ.

( 4) قال البخاري في التاريخ الكبير - *٢٣٤ - أَبُو الخضيب قَالَ يحيى بْن مُوسَى قَالَ نا جَعْفَر بْن عون سَمِعَ أبا الخضيب الجعفِي كَانَ سويد بْن غفلة يؤمنا فِي رمضان عشرين ركعة.*

( 5) اللباب في الفقه الشافعي
تأليف: القاضي أبي الحسن أحمد بن محمد بن أحمد الضبي المحاملي الشافعي المتوفي سنة ٤١٥هـ - باب صلاة التراويح
وهي عشرون ركعة٤،____________

(06)  الكتاب:المهذب في فقة الإمام الشافعيالمؤلف:أبو اسحاق إبراهيم بن علي بن يوسف الشيرازي (المتوفى: ٤٧٦هـ) - فصل: ومن السنن الراتبة قيام رمضان وهو عشرون ركعة بعشر تسليمات والدليل عليه ما روى أبو هريرة رضي الله عنه قال كان رسول الله صلى الله عليه وسلم يرغب في قيام رمضان من غير أن يأمرهم بعزيمة فيقول "من قام رمضان إيماناً واحتساباً غفر له ما تقدم من ذنبه٣"

 (7)  قال شمس الدين السرخسي(المتوفي ٤٩٥ه): والأمة أجمعت على شرعيتها وجوازها ولم ينكرها أحد من أهل العلم إلا الروافض لا بارك الله فيهم(المبسوط: ١٤٣/٢)

 (8)  التهذيب في فقه الإمام الشافعي - تأليف
الإمام أبي محمد الحسين بن مسعود بن محمد بن الفراء البغوي
المتوفي سنة ٥١٦ هـ -  ومن السُّنن الرواتب صلاة التراويح في شهر رمضان عشرون ركعة بعشر تسليمات،

(9)  قَال الْكَاسَانِيُّ: جَمَعَ عُمَرُ أَصْحَابَ رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي شَهْرِ رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ - رَضِيَ اللَّهُ تَعَالَى عَنْهُ - فَصَلَّى بِهِمْ عِشْرِينَ رَكْعَةً، وَلَمْ يُنْكِرْ عَلَيْهِ أَحَدٌ فَيَكُونُ إِجْمَاعًا مِنْهُمْ عَلَى ذَلِك

(10)  قال أبو حامد الغزالي - التراويح وهي عشرون ركعةوكيفيتها مشهورة وهي سنة مؤكدة

(11) الكتاب:فتح العزيز بشرح الوجيز = الشرح الكبير  -   المؤلف:عبد الكريم بن محمد الرافعي القزويني (المتوفى: ٦٢٣هـ)  -  صلاةالتراويح عشرون ركعة بعشر تسليمات وبه قال أبو حنيفة واحمد لما روى ان النبي صلي الله عليه وسلم " صلي بالناس عشرين ركعة

(12) وقال الإمام النووي في المجموع  -  فِي مَذَاهِبِ الْعُلَمَاءِ فِي عَدَدِ رَكَعَاتِ التَّرَاوِيحِ مَذْهَبُنَا أَنَّهَا عِشْرُونَ رَكْعَةً

(13) في الأذكار -  ١٤٣ ـ بابُ أذكارِ صَلاة التَّراويْح
اعلم أن صلاة التراويح سُنّة باتفاق العلماء، وهي عشرون ركعة يُسَلِّم من كل ركعتين،

(14)الممتع في شرح المقنع - تصنيف - زين الدين المنجى بن عثمان بن أسعد ابن المنجى التنوخي الحنبلي
(٦٣١ - ٦٩٥ هـ) -  التراويح. وهي عشرون ركعة

(15) قال ابن قدامة في المغني ج2: "والمختار عند أبي عبد الله -رحمه الله- فيها عشرون ركعة،

(16) الكتاب: عمدة السالك وعدة الناسك
المؤلف: شهاب الدين أبو العباس أحمد بن النقيب المصري (٧٠٦-٧٦٩هـ)   - صلاة. التراويح أو قيام رمضان :  ويندب التراويح، وهي: كلَّ ليلة من رمضان عشرونركعة في الجماعة،

 (17) وقال الإمام ابن عبد البر في "التمهيد"(5/324):"هو الصحيح عن أبي بن كعب أنه صلى التراويح بهم عشرين ركعة، من غير خلاف بين الصحابة"

(18)  قال العيني - عمدة القاري -   وَاحْتج أَصْحَابنَا وَالشَّافِعِيَّة والحنابلة بِمَا رَوَاهُ الْبَيْهَقِيّ بِإِسْنَاد صَحِيح عَن السَّائِب بن يزِيد الصَّحَابِيّ، قَالَ: كَانُوا يقومُونَ على عهد عمر، رَضِي الله تَعَالَى عَنهُ، بِعشْرين رَكْعَة، وعَلى عهد عُثْمَان وَعلي، رَضِي الله تَعَالَى عَنْهُمَا،

(19) التدريب في الفقه الشافعي - تصنيف
الإمام الفقيه الكبير سراج الدين أبي حفص عمر بن رسلان البلقيني الشافعي رحمه الله تعالى - (٨٠٥) التراويح عِشرونَ رَكعةً

(20) الكتاب:نزهة المجالس ومنتخب النفائس-  المؤلف:عبد الرحمن بن عبد السلام الصفوري (المتوفى: ٨٩٤هـ)  -  قال العلماء المراد بقيام رمضان صلاة التراويح ويقال لها الصلاة الجامعة إن صلاها في جماعة وهي عشرون ركعة

(21) حافظ جلال الدين السيوطي - وَمَذْهَبُنَا أَنَّ التَّرَاوِيحَ عِشْرُونَ رَكْعَةً ; لِمَا رَوَى الْبَيْهَقِيُّ وَغَيْرُهُ بِالْإِسْنَادِ الصَّحِيحِ عَنِ السَّائِبِ بْنِ يَزِيدَ الصَّحَابِيِّ رَضِيَ اللَّهُ عَنْهُ قَالَ: كُنَّا نَقُومُ عَلَى عَهْدِ عمر رَضِيَ اللَّهُ عَنْهُ بِعِشْرِينَ رَكْعَةً وَالْوَتْرِ،

(22) - وظائف العمل - للسيوطي

(23) - شرح التنبيه للسيوطي

(24) mahalli - وَرَوَى الْبَيْهَقِيُّ وَغَيْرُهُ بِاْلإِسْنَادِ الصَّحِيحِ كَمَا قَالَ فِي شَرْحِ الْمُهَذَّبِ أَنَّهُمْ كَانُوا يَقُومُونَ عَلَى عَهْدِ عُمَرَ بْنِ الْخَطَّابِ فِي شَهْرِ رَمَضَانَ بِعِشْرِينَ رَكْعَةً

(25)  الكتاب:فتح الوهاب بشرح منهج الطلاب  - المؤلف:زكريا بن محمد بن أحمد بن زكريا الأنصاري، زين الدين أبو يحيى السنيكي (المتوفى: ٩٢٦هـ) - وتراويح وقت وتر وَهِيَ عِشْرُونَ رَكْعَةًبِعَشْرِ تَسْلِيمَاتٍ فِي كُلِّ لَيْلَةٍ مِنْ رَمَضَانَ

(26)  الكتاب:فتح الرحمن بشرح زبد ابن رسلان - لمؤلف:شهاب الدين أبو العباس أحمد بن أحمد بن حمزة الرملي (المتوفى: ٩٥٧ هـ) -[صلاة التراويح]  الأولى: ثم الأفضل بعد الرواتب والتراويح؛ لسنية الجماعة فيها، وقوله: (فندبا تفعل) تأكيد، وهي عشرون ركعة بعشر تسليمات،

(27) الكتاب:الإقناع في حل ألفاظ أبي شجاع - المؤلف:شمس الدين، محمد بن أحمد الخطيب الشربيني الشافعي (المتوفى: ٩٧٧هـ -.  - (صَلَاة التَّرَاوِيح) وَهِي عشرُون رَكْعَة

(28)/وقال الإمام ملا علي القاري في مرقاة المفاتيح شرح مشكاة المصابيح (2/233): أجمع الصحابة على أن التراويح عشرون ركعة "     اهـ

 (29) قال الإمام ابن عابدين الحنفي معقباً على قول الحصكفي السابق : ( قوله وهي عشرون ركعة هو قول الجمهور وعليه عمل الناس شرقا وغربا.اهـ

(30) الكتاب:نور الإيضاح ونجاة الأرواح في الفقه الحنفيالمؤلف:حسن بن عمار بن علي الشرنبلالي المصري الحنفي (المتوفى: ١٠٦٩هـ) -   صلاة التراويح هي عشرون ركعة بعشر تسليمات.

 (31)

തറാവീഹ് 20 മദീനയിൽ 1000 കൊല്ലത്തെ ചരിത്ര പരിശോധന

സൗദിയിലെ പ്രസിദ്ധ പണ്ഡിതനായ ഷിൻഖീതി, മദീനയിലെ ആയിരം കൊല്ലത്തെ തറാവീഹിന്റെ ചരിത്രം ഉദ്ധരിച്ച് കൊണ്ട് പറയുന്നു.
وقال العلامة الشنقيطي في أضواء البيان : واختلف في قيام رمضان خاصة ، والأولى أن يؤخذ بما ارتضاه السلف ، وقد قدمنا في هذه المسألة رسالة عامة هي رساة التراويح أكثر من ألف عام في مسجد النَّبي ، وقد استقر العمل على عشرين في رمضان . اهـ
മദീനയിലെ ആയിരം വർഷത്തെ ചരിത്രം പരിശോധിച്ചാൽ തറാവിഹ് ഇരുപതാണെന്ന് കാണാം

*ഖുവൈതിൽ നിന്ന് ഔഖാഫ് പ്രസിദ്ധീകരിച്ച ഗ്രന്ഥം*

الكتاب:الموسوعة الفقهية الكويتيةصادر عن:وزارة الأوقاف والشئون الإسلامية - الكويتعدد الأجزاء:٤٥ جزءاالطبعة:(من ١٤٠٤ - ١٤٢٧ هـ)

നാല് മദ് ഹബിലും തറാവീഹ് 20 റക് അത്ത്

فَذَهَبَ جُمْهُورُ الْفُقَهَاءِ - مِنَ الْحَنَفِيَّةِ، وَالشَّافِعِيَّةِ، وَالْحَنَابِلَةِ، وَبَعْضِ الْمَالِكِيَّةِ - إِلَى أَنَّ التَّرَاوِيحَ عِشْرُونَرَكْعَةً، لِمَا رَوَاهُ مَالِكٌ عَنْ يَزِيدَ بْنِ رُومَانَ وَالْبَيْهَقِيُّ عَنِ السَّائِبِ بْنِ يَزِيدَ مِنْ قِيَامِ النَّاسِ فِي زَمَانِ عُمَرَ - رَضِيَ اللَّهُ تَعَالَى عَنْهُ - بِعِشْرِينَ رَكْعَةً، وَجَمَعَ عُمَرُ النَّاسَ عَلَى هَذَا الْعَدَدِ مِنَ الرَّكَعَاتِ جَمْعًا مُسْتَمِرًّا، قَال الْكَاسَانِيُّ: جَمَعَ عُمَرُ أَصْحَابَ رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي شَهْرِ رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ - رَضِيَ اللَّهُ تَعَالَى عَنْهُ - فَصَلَّى بِهِمْ عِشْرِينَ رَكْعَةً، وَلَمْ يُنْكِرْ عَلَيْهِ أَحَدٌ فَيَكُونُ إِجْمَاعًا مِنْهُمْ عَلَى ذَلِكَ

വഹാബീ ആചാര്യന്മാരായ ഇബ്നു തയ്മിയ്യയും ഇബ്നു അബ്ദുൽ വഹാബും ആധുനിക വഹാബി മൗലവിമാരായ കെ എം മൗലവി അത് പോലെആദ്യ കാല KNM പാഠ പുസ്തകത്തിൽ വരെ തറാവീഹ് 20 ആണെന്ന് സ്ഥിരപ്പെടുത്തുന്നു

(01) إبن تيمية - {فَإِنَّهُ قَدْ ثَبَتَ أَنَّ أُبَيَّ بْنَ كَعْبٍ كَانَ يَقُومُ بِالنَّاسِ عِشْرِينَ رَكْعَةً فِي قِيَامِ رَمَضَانَ، وَيُوتِرُ بِثَلَاثٍ. فَرَأَى كَثِيرٌ مِنْ الْعُلَمَاءِ أَنَّ ذَلِكَ هُوَ السُّنَّةُ؛ لِأَنَّهُ أَقَامَهُ بَيْنَ الْمُهَاجِرِينَ َالْأَنْصَارِ، وَلَمْ يُنْكِرْهُ مُنْكِرٌ} الفتاوى الكبرى لابن تيمية 2/250 /

(02) (مختصر الإنصاف والشرح الكبير : 157  / محمد بن عبد الوهاب بن سليمان التميمي (المتوفى : 1206هـ)
صلاة التراويح سنّة مؤكدة سنّها رسول اللّه صلى الله عليه وسلم، وتنسب إلى عمر، لأنه جمع الناس على أبيّ بن كعب". والمختار عند أحمد: عشرون ركعة،

തറാവീഹ് വെട്ടിനിരത്തി വഹാബികൾ !

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
തറാവീഹ് വെട്ടിനിരത്തി വഹാബികൾ !




1922-ല് മുജാഹിദ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.തുടർന്ന്,1936 വരെ തറാവീഹ് 20 റക്അത്തുണ്ടെന്ന് പഠിപ്പിച്ചു.
തറാവീഹ് റമളാനിലെ പ്രത്യേക സുന്നത്തു നിസ്കാരമാണെന്നും അത് 20 റക്അതാണെന്നും മുജാഹിദ് സ്ഥാപക നേതാക്കളായ ടി.കെ.മൗലവി,ഇ.കെ മൗലവി,എം.സി.സി മൗലവി എന്നിവർ ചേർന്നെഴുതിയ കർമശാസ്ത്ര പുസ്തകത്തിൽ പഠിപ്പിച്ചിട്ടുണ്ട്.അവ്വലു ഫിൽ അമലിയാത് എന്ന പ്രസ്തുത പുസ്തകത്തിന്റെ ആറാം പതിപ്പ് ഇറങ്ങിയത് 1936ൽ ആണ്. ആ പതിപ്പിലും ഒരു മാറ്റവും വരുത്താതെ ഇക്കാര്യം പഠിപ്പിച്ചിട്ടുണ്ട്.
എന്നാൽ 1938ൽ ഏഴാം പതിപ്പ് പുറത്തിറങ്ങിയപ്പോൾ ആ പതിപ്പിൽ റക്അതിന്റെ എണ്ണം കൊടുത്തില്ല... അതിങ്ങനെ: തറാവീഹ്, ഇത് റമളാനില് മാത്രമേയുള്ളൂ. ഇതിന്റെ സമയം വിത്റിന്റെ സമയം തന്നെയാണ്. എല്ലാ ഈരണ്ട് റക്അത്തിലും സലാം വീട്ടണം (അവ്വലു ഫില് അമലിയ്യാത്ത് ഏഴാംപതിപ്പ് 1938) പരിണാമത്തിന്റെ സമാരംഭം നടന്നത് ഇവിടെ വെച്ചാണ്. ...
അതായത്,
1922ൽ കേരളത്തിൽ മുജാഹിദ് 'ശരിയായ ഇസ്ലാം' പഠിപ്പിക്കാൻ വന്ന് പത്തു പതിനാറു കൊല്ലം കഴിഞ്ഞിട്ടാണ് തറാവീഹ് 8 റക് അതാണെന്ന് അവർക്കു തന്നെ മനസ്സിലായത്.
1941ന് ശേഷം കൊല്ലം ചിന്നക്കടയിൽ 8 റക്അത് നടപ്പിലാക്കാൻ മൗലവിമാർ വന്നപ്പോൾ അന്ന് മുസ്ലിംകൾ അതിന് സമ്മതിച്ചിരുന്നില്ല. [വക്കം മൗലവിയും നവോത്ഥാന നായകരും പേ 73,74 നോക്കുക]
എംടി അബ്ദുറഹ്മാന് മൗലവി തറാവീഹ് 20 റക്അത്ത് നിസ്കരിച്ചുവരുന്ന മഹല്ലില് എട്ട് റക്അത്ത് നിസ്കരിച്ച ചരിത്രം (ശബാബ് 2009 മെയ് പേ 34) രേഖപ്പെടുത്തുന്നു.
കേരളത്തിന്റെ ചില യിടങ്ങലിലൊക്കെ 8 നടപ്പിലാക്കി വരുമ്പോഴാണ് ഏതോ ഒരു മൗലവി തറാവീഹ് 11 റക്അതാണെന്ന്  കണ്ടുപിടിച്ചത്.അതോടെ എട്ടിന് തൗഹീദിന്റെ പൂട്ട് വീണു!!! അതിങ്ങനെ വായിക്കാം---
'''തറാവീഹ് 8 ആണെന്ന ധാരണ ശരിയല്ല..... പതിനൊന്ന് റക്അത്തിന് മൊത്തമായി തറാവീഹ് എന്ന് പേര് പറയുന്നതു പോലെ വിത്ർ എന്നും പേര് പറയാം. (ശബാബ് 2006 സെപ്റ്റംബർ29)'''
അങ്ങനെ 1969കളിൽ 11 വാദിച്ചിരുന്നു.
വിത്റിന്റെ ഹദീസ് തറാവീഹിനും തെളിവാക്കാമെന്നു കരുതി അക്കാലം മുതൽ തറാവീഹും വിത്റും ഒരേ നിസ്കാരമാണെന്നും വാദിച്ചു തുടങ്ങി.
പിന്നെ ചില സാഹചര്യങ്ങൾ നോക്കി 8 എന്നും ചിലപ്പോൾ 11 എന്നും പറയാൻ തുടങ്ങി.
1996 സപ്തംബര് മാസത്തില് ഇസ്ലാഹില് തറാവീഹ് എട്ടാണെന്ന് സ്ഥാപിച്ചുകൊണ്ട് ഇങ്ങനെ മറുപടി എഴുതി: തറാവീഹ് എന്ന പേരില് ഇന്ന് നമസ്കരിക്കാറുള്ള റമളാനിലെ രാത്രി നമസ്കാരം എട്ട് റക്അത്താണെന്നതിനു മുകളില് പറഞ്ഞ തെളിവ് മതി.
എന്നാല് എട്ടിനു ഒരു രേഖയുമില്ലെന്നായി 2006 സപ്തംബറിലെ ശബാബ് വാരിക.
അതായത് ,1996 സെപ്തബറിലെ അൽ ഇസ്ലാഹിൽ 8ന് തെളിവ് നിരത്തിയ മൗലവിമാർ 2006 സെപ്തബറിൽ ഇറങ്ങിയ ശബാബിൽ 8ന് തെളിവില്ല തറാവീഹ് 11 ആണെന്ന് എഴുതിച്ചേർത്തു!!!
പിന്നെ 8 റക്അത് ഒഴിവാക്കി 11ൽ ഉറപ്പിക്കുകയും അതിൽ കൂടുതൽ ബിദ് അതാണെന്ന് വാദിക്കുകയും ചെയ്തിരുന്നു.
2007 ആയപ്പോൾ തറാവീഹ്11 ൽ കൂടുതൽ തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ പഠിപ്പിച്ചത് കണ്ടില്ലെന്ന് സലാം സുല്ലമിയും സമ്മതിക്കുന്നു. (അൽ ഇസ്ലാഹ് - ഫെബ്രുവരി 2007 പേജ് :16 )
പിന്നെ അവസാനമായി 2015ൽ 11ൽ കൂടുതൽ തറാവീഹ് ബിദ്അതാണെന്ന് സലഫുകൾ ആരും പറഞ്ഞിട്ടില്ലെന്ന് സമ്മതിക്കുകയും ഖേദം പ്രകടിപ്പിച്ചു അൽ ഇസ്ലാഹ് മാസികയിൽ തിരുത്തു കൊടുക്കുകയും ചെയ്തു.അതിങ്ങനെ ---
തറാവീഹ് :മൗലവിമാർ ഖേദം പ്രകടിപ്പിച്ചു. തറാവീഹ് നിസ്കാരം പതിനൊന്ന് റക്അത്തിൽ കൂടുതർ നിസ്കരിച്ചതിന്റെ പേരിൽ സുന്നികൾ ബിദ്അത്ത് ചെയ്യുന്നവരാണെന്ന വാദത്തിൽ നിന്നും മുജാഹിദ് മൗലവിമാർ ഖേദം പ്രകടിപ്പിച്ചു.11 ൽ കൂടുതൽ റക്അത്ത് തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ ആരും പഠിപ്പിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഖേദ പ്രകടനമുണ്ടായത്.കഴിഞ്ഞ റമളാനിനു ശേഷമാണ് ഇത് വെളിപ്പെടുത്തിയത്.1938 നു ശേഷമായിരുന്നു തറാവീഹ് റക്അത്തിന്റെ എണ്ണം മൗലവിമാർ വിവാദമാക്കിയത് .
( അൽ ഇസ്ലാഹ് 2015 ആഗസ്റ്റ് 2015 )
തറാവീഹ് എന്നൊരു പ്രത്യേക നിസ്കാരമില്ല -
‍♂
ഇതാണ്
കേരള വഹാബികളുടെ തറാവീഹ് ചരിത്രം.
ചരിത്രമറിയുന്നവർ/പരലോക ചിന്തയുള്ളവർക്കെങ്ങിനെ മുജാഹിദാവാൻ കഴിയും..!
🔵കുറഞ്ഞ കാലയളവിൽ ഒരു നിസ്കാരത്തിന്റെ റക് അത് 20ആണ്,അല്ല 8 ആണ്,11ആണ്, അല്ല 8തന്നെയാണ്,അല്ല 8ന് തെളിവില്ല 11തന്നെയാണ്..ഇങ്ങനെ മൗലമാർക്ക് പറയേണ്ടി വന്നത് എന്ത് കൊണ്ടായിരിക്കും?🤔
🔵ഇപ്പോൾ 11ന് പറയുന്ന തെളിവുകൾ 1941 വരെ ഒരു മൗലവിക്കും കാണാൻ കഴിഞ്ഞില്ലെന്നോ?🤔
🔵1941 വരെയുള്ള മൗലവിമാർ കണ്ട ബുഖാരി അല്ലെ ഇന്നുമുള്ളത്?🤔
🔵കാലംകഴിയുന്നതിനനുസരിച്ചു ഹദീസുകൾ മാറി വരുമോ?🤔
🔵അല്ലങ്കിൽ കുറച്ചു കാലം 20,പിന്നെ 8,പിന്നെ11, പിന്നെയും 8, പിന്നെയും 11,..ഇങ്ങനെ ഹദീസിലങ്ങാനും മൗലവിമാർ കണ്ടോ?..🤔
🔵ഇങ്ങനെയൊക്കെ ഒരു നിസ്കാരത്തിന്റെ വിഷയത്തിൽ പച്ച വൈരുധ്യങ്ങൾ എഴുതി വെച്ചിട്ടും അണികൾ അന്ധമാ യി പിന്പറ്റുന്നത് എന്തിന്റെ അടിസ്ഥാനത്തിലാകും?🤔
ഗർഭവും നുണയും ഒരുപാട് കാലം മറച്ചുവെക്കാൻ കഴിയില്ലെന്ന് മ്മടെ സ്വലാഹി മൗലവി ഓർമ്മപ്പെടുത്തിയതനുസരിച്ച് ഇത് കൂടി നാം അറിഞ്ഞിരിക്കുക...... അതിങ്ങനെ.....
നാല് മദ്ഹബുകളുടെ ഇമാമീങ്ങളും ഖിയാമുറമളാന് വിത്റിനു പുറമെ ഇരുപത് റക്അത്താണെന്ന് അഭിപ്രായപ്പെട്ടവരാണ് (വിചിന്തനം വാരിക, കെഎന്എം, 2009 ജൂലൈ 3, പേ 4).
ഹറമില് ജുമുഅക്കുള്ള രണ്ട് വാങ്കുണ്ട്. തറാവീഹിനു ഇരുപതു റക്അത്താണ് തിസ്കരിക്കുന്നത്… രണ്ടു ഹറമുകളിലെ വാങ്കുകളും തറാവീഹും പഴയതുപോലെ നില നിര്ത്തി (തീര്ത്ഥാടന ഭൂമിയിലൂടെ മങ്കട, അസീസ് മൗലവി. പേ:47).
മുജാഹിദിന്റെ ആഗോള നേതൃത്വവും തറാവീഹ് 20 റക്അത്താണെന്ന് പഠിപ്പിച്ചവരാണ്. ഇബ്നുതൈമിയ്യ ഫതാവയില് രേഖപ്പെടുത്തിയത് കാണുക: ഉബയ്യുബ്നു കഅ്ബ്(റ) ജനങ്ങളോടൊപ്പം റമളാന് നിസ്കാരം ഇരുപത് റക്അത്തും മൂന്ന് വിത്റും നിര്വഹിച്ചതായി നിസ്സംശയം തെളിഞ്ഞിരിക്കുന്നു. അതിനാല് അധിക പണ്ഡിതരും അതുതന്നെയാണ് സുന്നത്തെന്നു പറഞ്ഞു. മുഹാജിറുകളും അന്സ്വാറുകളുമായ സ്വഹാബികള്ക്കിടയില് വെച്ചാണ് ഉബയ്യുബ്നു കഅ്ബ്(റ) നിസ്കാരം നിര്വഹിച്ചത്. എന്നിട്ടും അവരിലൊരാളും അതിനെ എതിര്ക്കുകയുണ്ടായില്ല (മജ്മൂഉല് ഫതാവാ, ഇബ്നുതൈമിയ്യ).
വാൽകക്ഷണം:>
കോയ :ഹലോ, മുജായിദ് ആപ്പീസല്ലേ ?....... തറാവീഹിലെ റക്അത്തിന്റെ വിഷയത്തിൽ പുതിയ ഗവേഷണ ഫലം പുറത്തു വന്നോ?
മൗലവി :20-8-11-8- കണക്കില്ല തുടങ്ങി ഒരു പാട് റിസൾട്ടുകൾ വന്നു. പക്ഷേ ഒന്നുമങ്ങ് ഒക്കണില്ല.
കോയ :ഏറ്റവും ലാസ്റ്റ് എന്ത് തീരുമാനിച്ചു?
മൗലവി :അത് ഫൈനൽ തീരുമാനമല്ല.ഗവേഷണം മാത്രം!.
കോയ :1922ൽ തുടങ്ങിയതല്ലേ ഈ ഗവേഷണം? നൂറാം വാർഷികമാഘോഷിക്കുമ്പോഴെങ്കിലും തീരുമാനമാകുമോ?
മൗലവി :നോക്കാം!
കോയ :ഈ റമളാനിലെങ്കിലും മനസുറപ്പിച്ച് നിസ്കരിക്കാനാകുമോ? ഏകദേശം ഉറപ്പുള്ള ഒരു എണ്ണം പറയീൻ...?
മൗലവി :മ്മളെല്ലാം മുജ്തഹിദുകളാണ്.ഓരോരുത്തർക്കും ഓരോ ഗവേഷണവും എണ്ണവുമാണ്.കൃത്യമായിട്ടൊരു തീരുമാനം ഇതുവരെ ആപ്പീസീന്ന് കിട്ടിയിട്ടില്ല!
കോയ: ആയിരം കോഴിക്ക് അരക്കാട എന്ന് കേട്ട്ക്ക്ണ് ..... ഇവിടെ ആയിരം മുജായിദിന് ആയിരം തീരുമാനമോ?
മൗലവി: അയിനെന്താ കൊയപ്പം!. അനക്ക് മതനിയമവും ഗവേഷണവും അറിയാത്തോണ്ടാണിത്തരം സംശയങ്ങൾ!
കോയ :ഇസ്ലാം ഒന്നേയുള്ളു - 4 ൽ ഒരു മദ്ഹബ് എന്നത് മതത്തെ നാലാക്കലാണ്- മ്മക്ക് ഒന്നു മതീന്നും പറഞ്ഞ് എന്നെ മുജായിദാക്കിയത് നിങ്ങളല്ലേ.....?.... ഇവിടെ ഇപ്പോൾ ഓരോരുത്തർക്ക് ഓരോ അഭിപ്രായമോ ....?.... നല്ല ചേലായി.'.......!.....
മൗലവി :അത്..... അത്..... മ്.....
കോയ :ഞാനിപ്പോൾ തറാവീഹ് നിക്കരിക്കാൻ ആരെ പിൻപറ്റണം...?...'
മൗലവി :ആരെയും പിൻപറ്റിക്കോളൂ......
കോയ: എത്ര നിക്കരിക്കണം....?
മൗലവി :ആപ്പീസീന്ന് ഫൈനൽ തീരുമാനമൊന്നും വന്നിട്ടില്ല..... അതു കൊണ്ട് ആരെ വേണേലും പിൻ പറ്റിക്കോളൂ....
കോയ :ഈ പേട്ട് മൗലവിമാരെ പിൻ പറ്റുന്നതിലും നല്ലത് മദ്ഹബിന്റെ ഇമാമുമാരെ പിൻപറ്റലല്ലേ?
മൗലവി :അത്......മ്.....മ്....
കോയ :എട്ടിൽ കൂടുതൽ നിസ്കരിക്കൽ ബിദ്അത്തും നരകത്തിലുമാണെന്ന വാദം തിരുത്തിയോ ?മ്മടെ തീരുമാനമനുസരിച്ച് പടച്ചോൻ നരകത്തിലിട്ടവരെ തിരിച്ച് സ്വർഗത്തിലാക്കിയോ? മ്മൾ ഫൈനൽ തീരുമാനമെത്താത്തതിനാൽ-ഈ വിഷയവുമായി ബന്ധപ്പെട്ട് ആരെയും നരകത്തിലോ സ്വർഗത്തിലോ ഇടാൻ പടച്ചോനൊക്കുമോ?[ബിദ് അത്ത് ചെയ്യുന്നവർ നരകത്തിലാണെന്നാണല്ലോ !]
മൗലവി :അത്......മ്.....മ്....
കോയ: മൗലവീ..... ജീവിതം ഒന്നേയുള്ളു. തന്റെ വാക്ക് കേട്ട് - പരീക്ഷണം നടത്തി ഈമാൻ ടെസ്റ്റ് ചെയ്യാൻ ഞാനില്ല.ഗവേഷണം നടത്തി നടത്തി മൗലവിമാരിപ്പോൾ എട്ടോളം ഗ്രൂപ്പായി' തറാവീഹ് വെട്ടി നിരത്തി ഒരു കോലവുമില്ലാത്ത കോലത്തിലാക്കി.ഞാനേതായാലും ഇനി മുതൽ ശാഫിഈ ഇമാമിനെ പിൻതുടർന്ന് ജീവിക്കാൻ തന്നെ തീരുമാനിച്ചു.ദയവ് ചെയ്ത് സാധുക്കളെ ഇതുപോലെ പറ്റിക്കരുത്...... മതത്തിന്റെ പേരിൽ പാവപ്പെട്ട ആളുകളെ-നുണ പറഞ്ഞും മഖ്ബറ പ്രാർത്ഥന ഇസ്തിഗാസ തുടങ്ങിയ വിഷയങ്ങളിൽ തെറ്റിദ്ധരിപ്പിച്ചും മുജായിദാക്കി പരലോകം നഷ്ടപ്പെടുത്തുന്ന പണി ഇനിയെങ്കിലും നിർത്തണം...... നിങ്ങൾ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിഷയങ്ങളിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോന്ന് നെഞ്ചത്ത് കൈ വച്ച് സ്വയം ചിന്തിക്ക്......!തറാവീഹ് എട്ടാണെന്ന് സമർത്ഥിക്കാനും 20 നിസ്കരിക്കുന്നവരെ നരകത്തിലാക്കാനും എത്ര കെട്ട് നോട്ടീസുകളാണ് ഒരു കാലത്ത് നിങ്ങളൊക്കെ അടിച്ച് കൂട്ടിയത്!..... നിങ്ങൾ ഹദീസോതുമ്പോൾ ശെരിയെന്ന് കരുതിയ എതയോ ആളുകളെയാണ് നിങ്ങൾ പറ്റിച്ചത്!... നിങ്ങളോതിയ ഹദീസുകളോടുള്ള സ്നേഹത്താൽ- യാഥാർത്ഥ്യമറിയാതെ, ഉമ്മയെയും ഉപ്പയെയും ഉസ്താ ദുമാരെയും മുശ്രിക്കാക്കിയ എത്രയോ പച്ചപ്പാവങ്ങൾ.....!!!
മൗലവി :അത്.. പിന്നെ......




ഇസ്തിഗാസയും സ്വാവിയും بذاتهم

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ചോദ്യം പത്ത്.
ആലു ഇംറാൻ 64-ആം വചനത്തിന്റെ വ്യാഖാനത്തിൽ അല്ലാമ സ്വാവി(റ) ഇപ്രകാരം പ്രസ്തപിക്കുന്നുവല്ലോ:


وهذه الأية وإن كانت خطابا لليهود والنصارى إلا أنها تجر بذيلها على من يشرك بالله غيره من المسلمين، كضعفاء الإيمان الذين يعتقدون فى الأولياء أنهم يضرون أو ينفعون بذواتهم، ويحلون ما حرم الله، ويحرمون ما أحل الله(حاشية الصوي: ١٩٠/١)


ഈ ആയത്ത് ജൂത-ക്രൈസ്തവരോടാണെങ്കിലും മുസ്ലിംകളിൽ നിന്ന് അല്ലാഹുവോട് മറ്റുള്ളവരെ പങ്കുചേർക്കുന്നവർക്കുകൂടി ഈ ആയത്ത് ബാധകമാണ്. സ്വയം ഉപകാരവും ഉപദ്രവവും ചെയ്യാൻ ഔലിയാക്കൾക്ക് കഴിവുണ്ടെന്നും അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുവാനും ഹലാലാക്കിയതിനെ ഹറാമാക്കുവാനും അവർക്കധികാരമുണ്ടെന്നും വിശ്വസിക്കുന്ന ദുർബ്ബലവിശ്വാസികൾ ഉദാഹരണം. (സ്വാവി: 1/190)


 മറുവടി:

മേൽ ഉദ്ദരണി നമുക്ക് ഒരിക്കലും പ്രതികൂലമല്ല. കാരണം ഔലിയാക്കൾക്ക് സ്വയം ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുമെന്നും ഹറാം ഹലാലാക്കാനും  ഹലാൽ ഹറാമാക്കാനും അവര്ക്ക് അധികാരമുണ്ടെന്നും വിശ്വസിക്കുന്നവരെ കുറിച്ചാണല്ലോ സ്വാവി(റ) പറയുന്നത്. അത്തരം വിശ്വാസക്കാർ മുശ്രിക്കാകുമെന്നതിൽ യാതൊരു സംശയവുമില്ല. കാരണം സ്വയം ഉപകാരവും ഉപദ്രവവും ചെയ്യലും നിയമനിർമ്മാണവും അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. അത് മറ്റുള്ളവർക്ക് വക വെച്ച് കൊടുത്താൽ അല്ലാഹുവിന്റെ വിശേഷണം മറ്റുള്ളവർക്ക് ചാർത്തിയല്ലൊ.

    ചില കള്ളശൈഖുമാരെ കുറിച്ച് മുരീദുമാർ അപ്രകാരം വിശ്വസിച്ചിരുന്നതായി പണ്ഡിതന്മാർ വിവരിച്ചതുകാണാം. ശൈഖ്  ജീലാനി(റ) 'സിർറുൽഅസ്റാർ' എന്നാ ഗ്രന്ഥത്തിൽ അത്തരക്കാരെ പരിചയപ്പെടുത്തിയതായി കാണാം.

   തൗബ സൂറത്തിലെ 31-ആം വചനത്തിന്റെ തഫ്സീറിൽ ചില വിവരദോഷികളും ഹശ് വിയ്യത്തും തങ്ങളുടെ ശൈഖുമാരിൽ അല്ലാഹു അവതരിചിട്ടുണ്ടെന്നു വാദിച്ചിരുന്നതായി ഇമാം റാസി(റ)  വിശദീകരിക്കുന്നുണ്ട്. (റാസി: 8/3)


യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല  ബൈബിളിൽ: യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.   --- ⭐ 1. യേശു ദൈവത്തെ ആരാധിക്കുന...