Wednesday, March 21, 2018

മയ്യിത്തിന് ഖുർആൻ ഓത്ത് - മദ്ഹബുകൾ പറയട്ടെ

മയ്യിത്തിന് ഖുർആൻ ഓത്ത് - മദ്ഹബുകൾ പറയട്ടെ
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0




ഖുർആൻ പാരായണം മരിച്ചവർക്ക്

മരണപ്പെട്ടവർക്കുവേണ്ടി ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം ഹദ് യ നൽകിയാൽ അത് മയ്യിത്തിലേക്കെത്തുന്നതും അതവന്ന് പ്രയോചനം ചെയ്യുന്നതുമാണ്. ഇക്കാര്യത്തിൽ നാല് മദ്ഹബുകളുടെയും വീക്ഷണം ഒന്നാണ്. ഓരോ മദ്ഹബുകളുടെയും വീക്ഷണം അതാത് മദ്ഹബിലെ പ്രബല ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ നമുക്ക് വായിക്കാം.

ശാഫിഈ മദ്ഹബ്

ഇമാം നവവി(റ) എഴുതുന്നു:

അർത്ഥം:
'ഖുർആനിൽ നിന്ന് എളുപ്പമായത്‌ പാരായണം ചെയ്ത് ഉടനെ മരണപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കൽ സുന്നത്താണ്. ഇക്കാര്യം ഇമാം ശാഫിഈ(റ) വ്യക്തമായി പ്രസ്ഥാപിച്ചിരിക്കുന്നു'. (ശർഹുൽ മുഹദ്ദബ്: 5/311)

ഹനഫീ മദ്ഹബ്
ഇബ്നുആബിദീൻ(റ) എഴുതുന്നു:

അർത്ഥം:
'ശാഫിഈ മദ്ഹബിലെ പിൽക്കാല പണ്ഡിതന്മാർ സമർത്ഥിക്കുന്ന ആശയം ഖുർആൻ പാരായണം ചെയ്യുന്നത് മയ്യിത്തിന്റെ സമീപത്ത്വെച്ചാവുകയോ മയ്യിത്ത് സ്ഥലത്തില്ലാത്തപ്പോൾ പാരായണം ചെയ്ത ഉടനെ മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുകയൊ ചെയ്താൽ അത് മയ്യിത്തിനു ലഭിക്കുമെന്നാണ്. കാരണം ഖുർആൻ പാരായണം ചെയ്യുന്ന സ്ഥലത്ത് റഹ്മത്തും ബർകത്തും ഇറങ്ങുന്നതാണ്. ഖുർആൻ പാരായണത്തിന്റെ ഉടനെയുള്ള പ്രാർത്ഥനക്ക് കൂടുതൽ സ്വീകാര്യത പ്രതീക്ഷിക്കാവുന്നതാണ്. ഇപ്പറഞ്ഞതിൽ നിന്ന് മനസ്സിലാവുന്നത് ഖുർആൻ പാരായണം കൊണ്ട് മയ്യിത്തിനു പ്രയോചനമുണ്ടാകുമെന്നാണ്. അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്നല്ല. ഇതുകൊണ്ടാണ് പ്രാർത്ഥനയിൽ 'ഞാൻ പാരായണം ചെയ്തതിന്റെ പ്രതിഫലത്തോട് തത്തുല്യമായൊരു പ്രതിഫലം മയ്യിത്തിലേക്ക് നീ എത്തിക്കേണമേ അല്ലാഹുവേ' എന്ന വാചകം അവർ തെരഞ്ഞെടുത്തത്. എന്നാൽ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം തന്നെ മയ്യിത്തിന് ലഭിക്കുമെന്നതാണ് നമ്മുടെ വീക്ഷണം' (റദ്ദുൽ മുഖ്‌താർ: 3/152)

ഇതേ ആശയം 'അൽബിനായ ശർഹുൽ ഹിദായ' 3/306, 'അൽഫതാവൽ ഹിന്ദിയ്യ' 1/166, 'അൽബഹ്റുൽ റാഇഖ് ശർഹു കൻസുദ്ദഖാഇഖ്' 2/210 'ശർഹു ഫത്ഹുൽഖദീർ  അലൽ ഹിദായ' 2/150 'തബ് യീനുൽ ഹഖാഇഖ്' 2/83 എന്നിവയിലും കാണാവുന്നതാണ്.     

മാലികീ മദ്ഹബ്
ഖാളീ ഇയാള്(റ) പറയുന്നു:

അർത്ഥം:
മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യൽ സുന്നത്താണെന്ന് ഇതിൽ നിന്ന് പണ്ഡിതന്മാർ പിടിച്ചെടുത്തിരിക്കുന്നു. കാരണം അചേതന വസ്തുവായ രണ്ട് ഈത്തപ്പന മട്ടിലിൽ തസ്ബീഹ് നിമിത്തം  മയ്യിത്തിന് ശിക്ഷയിൽ ഇളവുലഭിക്കുമെങ്കിൽ ഖുർആൻ പാരായണം നിമിത്തം എന്തായാലും ഇളവ് ലഭിക്കുമല്ലോ. (ശർഹു ശൈഖ് മുഹമ്മദ്‌ ഖലീഫ: 2/125)

ഇബ്നുൽഹാജ്ജ്(റ) പറയുന്നു:

അർത്ഥം:
മയ്യിത്തിന്റെ വീട്ടിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിലേക്ക് ഹദ് യ നൽകിയാൽ മയ്യിത്തിന് അത് ലഭിക്കുന്നതാണ്. ഖുർആൻ പാരായണത്തിൽ നിന്ന് വിരമിച്ചാൽ അതിന്റെ പ്രതിഫലം മയ്യിത്തിന് ദാനം ചെയ്യുകയോ അതിന്റെ പ്രതിഫലം മയ്യിത്തിന് നല്കാൻ പ്രാർത്ഥിക്കുകയൊ വേണം. അങ്ങനെ ചെയ്യുന്നത് പ്രതിഫലം മയ്യിത്തിന് ലഭിക്കാനുള്ള പ്രാർത്ഥനയാണ്. പ്രാർത്ഥന ചേരുമെന്നതിൽ വീക്ഷണാന്തരമില്ലല്ലോ. (അൽമദ്ഖൽ) (ഇമാം ഖറാഫി(റ)യുടെ 'അൽഫുറൂഖ്' (3/192)

ഹമ്പലീ മദ്ഹബ്

അർത്ഥം:
ഏതു നല്ല കർമ്മം ചെയ്ത് അതിന്റെ പ്രതിഫലം മയ്യിത്തിന് ഹദ് യ നല്കിയാലും അത് മയ്യിത്തിന് ഉപകരിക്കുന്നതാണ്....മുമ്പ് വിവരിച്ച പ്രമാണങ്ങളും മുസ്ലിം ലോകത്തിന്റെ ഇജ്മാഉം  നാം പറഞ്ഞതിന് രേഖയാണ്. നിശ്ചയം എല്ലാ കാലത്തും എല്ലാസ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ സമ്മേളിച്ച് ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക്‌ ഹദ് യ ചെയ്യാറുണ്ട്. അതിനെ ആരുംതന്നെ വിമർശിച്ചിട്ടില്ല. (അൽ മുഗ്നി. 5/80)

ഇബ്നു ഖുദാമ(റ) തന്നെ പറയട്ടെ;

അർത്ഥം:
എല്ലാ സ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ ഒരുമിച്ച് കൂടി ഖുർആൻ പാരായണം ചെയ്ത് മരണപ്പെട്ടവർക്ക്‌ ഹദ് യ ചെയ്യുന്നുണ്ട്. അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാല അത് ഇജ്മാഉള്ള വിഷയമായിത്തീർന്നു. (അൽ കാഫീ: 1/313)

പുത്തൻ വാദികൾ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുതൈമിയ്യയുടെ പരിഗണനക്ക് വന്ന ഒരു ചോദ്യവും മറുവടിയും ഇവിടെ കുറിക്കട്ടെ.;
ചോദ്യം:-

وسئل عن قراءة أهل الميت تصل إليه ؟ والتسبيح والتحميد والتهليل والتكبير إذا أهداه إلى الميت يصل إليه ثوابها أم لا ؟ .

 മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണം മയ്യിത്തിന് ലഭിക്കുമോ?. തസ്ബീഹ്, തംജീദ്, തഹ്ലീല്,തക്ബീർ, തുടങ്ങിയവയുടെ പ്രതിഫലം മയ്യിത്തിന് ഹദ് യ ചെയ്താൽ അത് മയ്യിത്തിലേക്കെത്തുമോ?.

മറുവടി:-

فأجاب : يصل إلى الميت قراءة أهله وتسبيحهم وتكبيرهم وسائر ذكرهم لله تعالى إذا أهدوه إلى الميت وصل إليه والله أعلم . إذا أهدوه إلى الميت وصل إليه. والله أعلم: (مجموع فتاوى ابن تيمية: ٣٦٤/٢٤)

മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണവും അവരുടെ തസ്ബീഹും മറ്റു ദിക്റുകളും മയ്യിത്തിന് അവർ ഹദ് യ ചെയ്യുന്ന പക്ഷം മയ്യിത്തിന് അവ ലഭിക്കുന്നതാണ്. (മജ്മുഉ ഫതാവാ. 24/364)

ഇബ്നുതൈമിയ്യ തന്നെ പറയട്ടെ; 

അർത്ഥം:
മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യുന്നവർക്കോ മറ്റോ ദാനം ചെയ്താൽ അത് മയ്യിത്തിനു പ്രയോജനം ചെയ്യുമെന്നത് മുസ്ലിംകളുടെ ഐക്യ കണ്‍ടെനയുള്ള അഭിപ്രായമാണ്. ഇതേ പോലെ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനു ഹദ് യ ചെയ്താലും മയ്യിത്തിനു അത് പ്രയോജനം ചെയ്യുന്നതാണ്. (മജ്മുഉ ഫതാവാ. 24/300)

പുത്തൻ വാദികളുടെ മറ്റൊരു നേതാവായ ഇബ്നുൽ ഖയ്യിം പറയുന്നു:

قال ابن القيم: وأما قراءة القرآن وإهداءها له تطوعاً بغير أجرة، فهذا يصل إليه كما يصل ثواب الصوم والحج، وقال: وأي فرق بين وصول ثواب الصوم الذي هو مجرد نية وإمساك، وبين وصول ثواب القراءة والذكر؟ (الروح: ١٧٤)

ഖുർആൻ പാരായണം ചെയ്ത് സൗജന്യമായി അതിന്റെ പ്രതിഫലം മയ്യിത്തിനു ഹദ് യ ചെയ്യുന്ന പക്ഷം ഹജ്ജിന്റെയും നോമ്പിന്റെയും പ്രതിഫലം ലഭിക്കുമെന്ന പോലെ അതിന്റെ പ്രതിഫലവും മയ്യിത്തിനു ലഭിക്കുന്നതാണ്...ഇബ്നുൽ ഖയ്യിം തുടരുന്നു. നിയ്യത്തും നോമ്പ് മുറിയുന്നകാര്യങ്ങളെതൊട്ട് പിടിച്ചുനിൽക്കലും മാത്രമായ നോമ്പിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതിനും ഖുർആൻ പാരായണത്തിന്റെയും ദിക്റിന്റെയും പ്രതിഫലം ലഭിക്കുന്നതിനുമിടക്ക് എന്തുവ്യത്യാസമാണുള്ളത്?. (റൂഹ് : 174)

ഇമാം സുയൂത്വി(റ) എഴുതുന്നു:

അർത്ഥം:
ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്ന കാര്യത്തിൽ വീക്ഷണാന്തരമുണ്ട്. സലഫിൽ നിന്ന് ബഹുഭൂരിഭാഗമാളുകളും മദ്ഹബിന്റെ മൂന്നു ഇമാമുകളും ലഭിക്കുമെന്ന പക്ഷക്കാരാണ്. പ്രാർത്ഥന, ദാനധർമ്മം, നോമ്പ്, ഹജ്ജ്, അടിമയെ മോചിപ്പിക്കൾ തുടങ്ങിയവ ഖുർആൻ പാരായണത്തെ താരതമ്യം ചെയ്യലാണ് അവരുടെ ഒരു പ്രമാണം. കാരണം പ്രതിഫലം നീക്കുന്നതിൽ ഹജ്ജ്, ധർമ്മം, വഖ്‌ഫ്,പ്രാർത്ഥന, ഖുർആൻ പാരായണം എന്നിവക്കിടയിൽ വ്യത്യാസമില്ലല്ലൊ. മുകളില വിവരിച്ച ഹദീസുകളും അവരുടെ രേഖകളാണ്. അവയില ചിലത് ദുർബ്ബലമാണെങ്കിലും അതെല്ലാം കൂടി കൂടുമ്പോൾ അതിനൊരു പ്രമാണമുണ്ടെന്നു അതറിയിക്കുന്നുണ്ട്.ഇതിനു പുറമേ ലോക മുസ്ലിംകൾ എക്കാലവും സമ്മേളിച്ച് മരണപ്പെട്ടവരുടെ പേരിൽ ഖുർആൻ പാരായണം ചെയ്യുന്നതിനെ ആരും വിമർശിക്കാറില്ല. അതിനാല ഇത് ഇജ്മാഉള്ള ഒന്നായി മാറി. (ശർഹുസ്സ്വദൂർ. 310/311)

ഇമാം നവവി(റ) പറഞ്ഞത്?

 ഇമാം നവവി(റ)യുടെ ശർഹുമുസ്ലിമിലെ പരാമർശം പൊക്കിപ്പിടിച്ച് ചിലര് ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. പ്രസ്തുത പരാമർശമിങ്ങനെ;

وأما قراءة القرآن، فالمشهور من مذهب الشافعي، أنه لا يصل ثوابها إلى الميت، وقال بعض أصحابه: يصل ثوابها إلى الميت.....(شرح مسلم: ١٣٨/١)

'ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിലെക്കെത്തുകയില്ലെന്നതാണ് ശാഫിഈ മദ്ഹബിൽ പ്രസിദ്ദിനേടിയ അഭിപ്രായം. അതിന്റെ പ്രതിഫലവും മയ്യിത്തിലെക്കെത്തുമെന്ന് നമ്മുടെ അസ്വഹാബിൽ ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു....' (ശർഹുമുസ്ലിം. 1/138)

പ്രസ്തുത പരാമർശത്തെ അധികരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു: 

അർത്ഥം:
   ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുകയില്ലെന്നെതാണ് മദ്ഹബിൽ പ്രസിദ്ദമായ അഭിപ്രായമെന്ന് ഇമാം നവവി(റ) ശർഹുമുസ്ലിമിൽ പറഞ്ഞതിനെ ഒരു കൂട്ടം പണ്ഡിതന്മാർ ഇപ്രകാരം വിലയിരുത്തുന്നു. മയ്യിത്തിന്റെ ഹള്റത്തിൽ വെച്ച് പാരായണം ചെയ്യാതിരിക്കുകയോ ഖുർആൻ പാരായണം ചെയ്തവൻ അതിന്റെ പ്രതിഫലത്തെ മയ്യിത്തിനു കരുതാതിരിക്കുകയോ മയ്യിത്തിനു വേണ്ടി കരുതിയ രൂപത്തിൽ അവനു വേണ്ടി പ്രാർത്ഥിക്കാതിരിക്കുകയൊ ചെയ്യുമ്പോഴാണ് ഖുർആൻ പാരായണം മയ്യിത്തിനു ലഭിക്കുകയില്ലെന്ന് പറയുന്നത്. (തുഹ്ഫ 7/74)

ഇമാം നവവി(റ) തന്നെ പറയുന്നു: 

അർത്ഥം:
ഖുർആൻ പാരായണത്തിന്റെ കാര്യത്തിൽ പണ്ഡിതൻമാർ അഭിപ്രായവ്യത്യാസത്തിലാണ്. ശാഫിഈ മദ്ഹബിൽ പ്രസിദ്ദിനേടിയതും ഒരു കൂട്ടം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നതും ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുകയില്ലെന്നാണ്. എന്നാൽ അഹ്മദുബ്നുഹമ്പൽ(റ) വും ഒരു കൂട്ടം പണ്ഡിതന്മാരും ഇമാം ശാഫിഈ(റ) യുടെ അസ്വഹാബിൽ നിന്ന് ഒരു കൂട്ടം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുമെന്നുമാണ്. അതിനാല പാരായണത്തിൽ നിന്ന് വിരമിച്ച ശേഷം 'അല്ലാഹുവേ ഞാൻ പാരായണം ചെയ്തതിന്റെ പ്രതിഫലം ഇന്നാലിന്ന ആളിലേക്ക് നീ എത്തിക്കേണമേ" എന്ന് പാരായണം ചെയ്തവൻ പ്രാർത്ഥിക്കലാണ് കൂടുതൽ നല്ലത്. (അൽഅദ്കാർ. പേ: 172)

ഖബ്റിൽ ശിക്ഷ ലഭിക്കുന്ന രണ്ടാളുകളുടെ ഖബ്റിനരികിലൂടെ നബി(സ) നടക്കുമ്പോൾ ഒരു ഈത്തപ്പനമട്ടൽ രണ്ടായി ഭാഗിച്ച് ഓരോ ഖബ്റിലും ഓരോ കഷ്ണം കുത്തിയതിനെ പരാമർശിക്കുന്ന ഹദീസ് വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:

അർത്ഥം:
ഖബ്റിനരികിൽ വെച്ച് ഖുർആൻ ഓതൽ സുന്നത്താണെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പ്രഖ്യാപിച്ചിരിക്കുന്നു. ഈത്തപ്പനമട്ടലിന്റെ തസ്ബീഹ് കാരണം ശിക്ഷയിൽ ഇളവുലഭിക്കുമെന്ന് പ്രതീക്ഷിക്കാമെങ്കിൽ ഖുർആൻ പാരായണം അതിനുകൂടുതൽ ബന്ധപ്പെട്ടതാണല്ലോ. (ശർഹുമുസ്ലിം. 2/205)

ഇമാം ശാഫിഈ(റ) അൽ ഉമ്മിൽ പറയുന്നത് കാണുക.

وأحب لو قرأ عند القبر ودعي للميت (الأم: ٣٢٢/١)

ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. (അൽ ഉമ്മ്. 1/322)

അപ്പോൾ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനുലഭിക്കുകയില്ലെന്ന് പറയുന്നത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കാതിരിക്കുമ്പോഴും ഖബ്റിനുസമീപത്തുവെച്ച്  പാരായണം ചെയ്യാതിരിക്കുമ്പോഴുമാണെന്ന് ഇമാം ശാഫിഈ(റ) യുടെയും ഇമാം നവവി(റ)യുടെയും പരാമർശത്തിൽ നിന്നു തന്നെ വ്യക്തമാണ്.

അല്ലാമ ശർവാനി(റ) പറയുന്നു:

അർത്ഥം:
ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുകയില്ലെന്ന് പറയുന്നത് മൂന്ന് ഉപാധികൾക്ക് വിധേയമാല്ലാതിരിക്കുമ്പോഴാണെന്ന അഭിപ്രായത്തെ ഇമാം റാംലി(റ) പ്രബലമാക്കിയിരിക്കുന്നു. പ്രതിഫലം മയ്യിത്തിനു ലഭിക്കാൻ അക്കാര്യം മനസ്സില് കരുതിയാൽ മതിയെന്നും പ്രാർത്ഥി0ക്കേണ്ടതില്ലെന്നും  ഇമാം റാംലി(റ) പ്രസ്ഥാപിച്ചിരിക്കുന്നു. ചുരുക്കത്തിൽ ഖുർആൻ പാരായണം ചെയ്യുന്നവൻ അതിന്റെ പ്രതിഫലം മയ്യിത്തിനു കരുതുകയോ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കാൻ പാരായണത്തിന്റെ ഉടനെ പ്രാർത്ഥിക്കുകയൊ ഖബ്റിനു സമീപത്തുവെച്ച് പ്രാർത്ഥിക്കുകയൊ ചെയ്താൽ പാരായണത്തിന്റെ പ്രതിഫലത്തോട് തത്തുല്യമായൊരു പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതാണ്. ഖുർആൻ പാരായണം ചെയ്തവനും പ്രതിഫലം  ലഭിക്കുന്നതാണ്. ഇനി പാരായണം ചെയ്യുന്ന വ്യക്തിക്ക് പ്രതിഫലം ലഭിക്കാത്ത സാഹചര്യത്തിലും മയ്യിത്തിനു പ്രതിഫലം ലഭിക്കും. കൂലിക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുന്നവൻ ഉദാഹരണം;
   മയ്യിത്തിനു വേണ്ടി ഖുർആൻ പാരായണം ചെയ്യാൻ കൂലിക്ക്വിളിക്കപ്പെട്ടവൻ ഖുർആൻ പാരായണം കൊണ്ട് മയ്യിത്തിനെ കരുതാതിരിക്കുകയോ പാരായണത്തിന്റെ ഉടനെ മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കാതിരിക്കുകയൊ ഖബ്റിന്റെ സമീപത്ത് വെച്ച് പാരായണം ചെയ്യാതിരിക്കുകയോ ചെയ്താൽ ബാധ്യതയിൽ നിന്നു അവൻ ഒഴിവാകുന്നതല്ല. അൽപാൽപമായി പാരായണം ചെയ്യുന്ന രൂപത്തിൽ രണ്ടാമത്തേതിനെ ഒന്നാമത്തേതിന്റെ തുടർച്ചയായി കണക്കാക്കുന്ന രൂപത്തിൽ ആദ്യപാരായണത്തിന്റെ തുടക്കത്തിൽ കരുതിയാൽ മതി. (ശർവാനി. 7/74)

സുലയ്മാനുൽ ജമൽ(റ) പറയുന്നു: 

 അർത്ഥം:
മൂന്നിലൊരു നിബന്ധന ഒത്തുവന്നാൽ ഖുർആൻ പാരായണം മയ്യിത്തിനുപകരിക്കുമെന്നതാണ് ശരിയായ അഭിപ്രായം. മയ്യിത്തിന്റെ സമീപത്ത് വെച്ച് പാരായണം ചെയ്യുക, മയ്യിത്ത് വിദൂരത്താണെങ്കിലും പാരായണം കൊണ്ട് മയ്യിത്തിനെ ലക്ഷ്യമാക്കുക, മയ്യിത്ത് വിദൂരത്താണെങ്കിലും പാരായണം ചെയ്യുന്നവൻ മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കുക, എന്നിവയാണ് മൂന്ന് ഉപാധികൾ. (ഹാശിയത്തുൽ ജമൽ2/710)

ചുരുക്കത്തിൽ പ്രസ്തുത മൂന്ന് നിബന്ധനകൾ മേളിച്ചാൽ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. സ്വഹാബത്തും(റ) താബിഉകളും താബിഉതാബിഉകളും മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുന്നവരായിരുന്നു.

ഇസ്തിഗാസ ഇമാമീങ്ങൾ ഇസ്തിഗാസ ഇമാമീങ്ങളിലൂടെ ഭാഗം 03.







●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


Labels: ഇസ്തിഗാസ ഇമാമീങ്ങൾ
ഇസ്തിഗാസ ഇമാമീങ്ങളിലൂടെ ഭാഗം 03.
...1...
റം ലി ഇമാം
_____________
" ഷാഇഫീ മദ് ഹബിലെ കർമ്മ ശാസ്ത്ര പണ്ടിതനായ കേരളത്തിലെ പുത്തൻ വാദികളുടെ നവോതഥാന നേതാക്കളിൽ ഒരാളായ കെ എം മൗലവി പോലും മുജദ്ദിദാണെന്ന് പരിചയപ്പെടുത്തിയ
റം ലി ഇമാമിനോട് മരണപ്പെട്ട അംബിയാ , അൗലിയാക്കളോട് പ്രയാസഘട്ടത്തിൽ യാ റസൂലല്ലാഹ്, യാ മുഹ്യദ്ദീൻ ഷൈഖെ , യാ ബദ് രീങ്ങളെ എന്നിങ്ങനെ തുടങ്ങിയ ഇസ്തിഗാസ വിളിയെ പറ്റി ചോദിച്ചതിന്ന് മറുപടി ഫത് വയായി മഹാനവർകൾ പടിക്കുന്നു..?
"അംബിയാ അൗലിയാഇന്നോട് ഇസ്തിഗാസ അനുവദനീയമാകുന്നു അവർ വഫാതിന്ന് ശേഷമാണെങ്കിലും കാരണം അംബിയാക്കളുടെ മുഹ്ജിസത്തും, അൗലിയാക്കളുടെ കറാമത്തും മരണ ശേഷം മുറിഞ്ഞ് പോകുന്നില്ല, അവർ ഖബറിൽ ജീവിക്കുന്നവരും, ഖബറിൽ വെച്ച് നിസ്ക്കരിക്കുന്നവരും, ഹജ്ജ് ചെയ്യുന്നവരുമാണെന്ന് ഹദീസിൽ സ്തിരപ്പെട്ട് വന്നിട്ടുണ്ട്"
ﻭﻓﻲ ﻓﺘﺎﻭﻯ ﺷﻤﺲ ﺍﻟﺪﻳﻦ ﺍﻟﺮﻣﻠﻲ ﺍﻟﺸﺎﻓﻌﻲ ﻣﺎ ﻧﺼﻪ ‏( ﺳﺌﻞ ﻋﻤﺎ ﻳﻘﻊ ﻣﻦ ﺍﻟﻌﺎﻣﺔ ﻣﻦ ﻗﻮﻟﻬﻢ ﻋﻨﺪ ﺍﻟﺸﺪﺍﺋﺪ : ﻳﺎ ﺷﻴﺦ ﻓﻼﻥ ، ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ، ﻭﻧﺤﻮ ﺫﻟﻚ ﻣﻦ ﺍﻻﺳﺘﻐﺎﺛﺔ ﺑﺎﻷﻧﺒﻴﺎﺀ ﻭﺍﻟﻤﺮﺳﻠﻴﻦ ﻭﺍﻷﻭﻟﻴﺎﺀ ﻭﺍﻟﻌﻠﻤﺎﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻓﻬﻞ ﺫﻟﻚ ﺟﺎﺋﺰ ﺃﻡ ﻻ ؟ ﻭﻫﻞ ﻟﻠﺮﺳﻞ ﻭﺍﻷﻧﺒﻴﺎﺀ ﻭﺍﻷﻭﻟﻴﺎﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻭﺍﻟﻤﺸﺎﻳﺦ
ﺇﻏﺎﺛﺔٌ ﺑﻌﺪ ﻣﻮﺗﻬﻢ ؟ ﻭﻣﺎﺫﺍ ﻳﺮﺟﺢ ﺫﻟﻚ ؟
ﻓﺄﺟﺎﺏ : ﺑﺄﻥ ﺍﻷﺳﺘﻐﺎﺛﺔ ﺑﺎﻷﻧﺒﻴﺎﺀ ﻭﺍﻟﻤﺮﺳﻠﻴﻦ ﻭﺍﻷﻭﻟﻴﺎﺀ ﻭﺍﻟﻌﻠﻤﺎﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﺟﺎﺋﺰﺓ ، ﻭﻟﻠﺮﺳﻞ ﻭﺍﻷﻧﺒﻴﺎﺀ ﻭﺍﻷﻭﻟﻴﺎﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﺇﻏﺎﺛﺔ ﺑﻌﺪ ﻣﻮﺗﻬﻢ ، ﻷﻥ ﻣﻌﺠﺰﺓ ﺍﻷﻧﺒﻴﺎﺀ ﻭﻛﺮﺍﻣﺔ ﺍﻷﻭﻟﻴﺎﺀ ﻻ ﺗﻨﻘﻄﻊ ﺑﻤﻮﺗﻬﻢ ، ﺃﻣﺎ ﺍﻷﻧﺒﻴﺎﺀ ﻓﻸﻧﻬﻢ ﺃﺣﻴﺎﺀ ﻓﻲ ﻗﺒﻮﺭﻫﻢ ﻳﺼﻠﻮﻥ ﻭﻳﺤﺠﻮﻥ ﻛﻤﺎ ﻭﺭﺩﺕ ﺑﻪ ﺍﻷﺧﺒﺎﺭ ، ﻭﺗﻜﻮﻥ ﺍﻹﻏﺎﺛﺔ ﻣﻨﻬﻢ ﻣﻌﺠﺰﺓ ﻟﻬﻢ ، ﻭﺃﻣﺎ ﺍﻷﻭﻟﻴﺎﺀ ﻓﻬﻲ ﻛﺮﺍﻣﺔ ﻟﻬﻢ ﻓﺈﻥ ﺃﻫﻞ ﺍﻟﺤﻖ ﻋﻠﻰ ﺃﻧﻪ ﻳﻘﻊ ﻣﻦ ﺍﻷﻭﻟﻴﺎﺀ ﺑﻘﺼﺪ ﻭﺑﻐﻴﺮ ﻗﺼﺪ ﺃﻣﻮﺭ ﺧﺎﺭﻗﺔ ﻟﻠﻌﺎﺩﺓ ﻳﺠﺮﻳﻬﺎ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﺑﺴﺒﺒﻬﻢ (( ﺍﻩ .
__________________________________________
...2...
അബ്ദുൽ ഖാസിം സാബിതുബ്നുൽ അഹ്മദൽ ബഗ്ദാദി(റ) ജനനം ഹിജ് റ (401)
______________________________________
" മഹാനവർകൾ മസ്ജിദുന്നബവിയിൽ ആയിരിക്കുംബോൾ ഒരാൾ വന്ന് നബി സ്വ യുടെ ഖബറിന്നരികിൽ വെച്ച് സുബ് ഹി ബാങ്ക് കൊടുക്കുക യായിരുന്നു, അസ്സ്വലാതു ഖൈറുമ്മിനന്നൗം എന്ന് പറഞ്ഞപ്പോഴേക്ക് പള്ളിയിലെ ജോലിക്കാരനിലൊരാൾ വന്ന് യാതൊരു പ്രകോപനവുമില്ലാതെ ബാങ്ക് കൊടുത്തയാളെ മുഖത്തടിക്കുകയുണ്ടായി , അടി കിട്ടിയ ആ മനുഷ്യൻ കരഞ്ഞ് കൊണ്ട് നബി സ്വ യുടെ ഖബറിങ്കൽ വന്ന് പറഞ്ഞു!!! യാ റസൂലല്ലാഹ് ഞാൻ അങ്ങയുടെ സാന്നിധ്യത്തിൽ വെച്ചാണ് മർദ്ധിക്കപ്പെട്ടിരിക്കുന്നത് , തൽസമയം തന്നെ അടിക്കപ്പെട്ടയാൾ ബോധം കെട്ട് വീണു വീട്ടിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല, മൂന്ന് ദിവസം കഴിഞ്ഞ് അയാൾ മരണപ്പെടുകയും ചെയ്തു"......
( താരീഖ് ദിമശ്ഖ് ഇബ്നു അസാകിർ റ) , ഇമാം മറാകിശി മിസ്ബാഹുള്ളലാം എന്ന കിതാബുകളിൽ രേഖപ്പെടുത്തി)
١٠١٧ - ﺛﺎﺑﺖ ﺑﻦ ﺃﺣﻤﺪ ﺑﻦ ﺍﻟﺤﺴﻴﻦ ﺃﺑﻮ ﺍﻟﻘﺎﺳﻢ ﺍﻟﺒﻐﺪﺍﺩﻱ ﻗﺪﻡ ﺩﻣﺸﻖ ﺣﺎﺟﺎ ﻭﺫﻛﺮ ﺃﻧﻪ ﺳﻤﻊ ﺃﺑﺎ ﺍﻟﻘﺎﺳﻢ ﺑﻦ ﺑﺸﺮﺍﻥ ﺑﺒﻐﺪﺍﺩ ﻭﺃﺑﺎ ﺍﻟﻔﺘﺢ ﺳﻠﻴﻢ ﺑﻦ ﺃﻳﻮﺏ ﺍﻟﺮﺍﺯﻱ ‏( ١ ‏) ﻭﺃﺑﺎ ﺍﻟﻔﺮﺝ ﺑﻦ ﺑﺮﻫﺎﻥ ﺍﻟﻌﺮﺍﻙ ‏( ٢ ‏) ﺑﺼﻮﺭ ﻭﺃﺑﺎ ﺫﺭ ﻋﺒﺪ ﺑﻦ ﺃﺣﻤﺪ ﺍﻟﻬﺮﻭﻱ ﺑﻤﻜﺔ ﻭﺃﺑﺎ ﺑﻜﺮ ﻣﺤﻤﺪ ﺑﻦ ﺟﻌﻔﺮ ﺑﻦ ﻋﻠﻲ ﺍﻟﻤﻴﻤﺎﺳﻲ ﺑﻌﺴﻘﻼﻥ ﺭﻭﻯ ﻋﻨﻪ ﺍﻟﻔﻘﻴﻪ ﺃﺑﻮ ﺍﻟﻔﺘﺢ ﻧﺼﺮ ﺑﻦ ﺇﺑﺮﺍﻫﻴﻢ ﻭﺷﻴﺨﻨﺎ ﺃﺑﻮ ﺍﻟﻔﻀﻞ ﺃﺣﻤﺪ ﺑﻦ ﺍﻟﺤﺴﻴﻦ ﺑﻦ ﺃﺣﻤﺪ ﺑﻦ ﺍﻟﻘﺎﺳﻢ ﺳﺒﻂ ﺍﻟﻜﺎﻣﻠﻲ ﺍﺧﺒﺮﻧﺎ ﺃﺑﻮ ﺍﻟﻔﺘﺢ ﻧﺼﺮ ﺍﻟﻠﻪ ﺑﻦ ﻣﺤﻤﺪ ﺣﺪﺛﻨﺎ ﻧﺼﺮ ﺑﻦ ﺇﺑﺮﺍﻫﻴﻢ ﺇﻣﻼﺀ ﺣﺪﺛﻨﻲ
ﺃﺑﻮ ﺍﻟﻘﺎﺳﻢ ﺛﺎﺑﺖ ﺑﻦ ﺃﺣﻤﺪ ﺑﻦ ﺍﻟﺤﺴﻴﻦ ﺍﻟﺒﻐﺪﺍﺩﻱ ﺃﻧﻪ ﺭﺃﻯ ﺭﺟﻼ ﺑﻤﺪﻳﻨﺔ ﺍﻟﻨﺒﻲ ‏( ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ‏) ﺃﺫﻥ ﺍﻟﺼﺒﺢ ﻋﻨﺪ ﻗﺒﺮ ﺭﺳﻮﻝ ﺍﻟﻠﻪ ‏( ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ‏) ﻭﻗﺎﻝ ﻓﻴﻪ ﺍﻟﺼﻼﺓ ﺧﻴﺮ ﻣﻦ ﺍﻟﻨﻮﻡ ﻓﺠﺎﺀﻩ ﺧﺎﺩﻡ ﻣﻦ ﺧﺪﺍﻡ ﺍﻟﻤﺴﺠﺪ ﻓﻠﻄﻤﻪ ﺣﻴﻦ ﺳﻤﻊ ﺫﻟﻚ ﻓﺒﻜﻰ ﺍﻟﺮﺟﻞ ﻭﻗﺎﻝ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﻓﻲ ﺣﻀﺮﺗﻚ ﻳﻔﻌﻞ ﺑﻲ ﻫﺬﺍ ﺍﻟﻔﻌﺎﻝ ﻓﻔﻠﺞ ﺍﻟﺨﺎﺩﻡ ﻓﻲ ﺍﻟﺤﺎﻝ ﻭﺣﻤﻞ ﺇﻟﻰ ﺩﺍﺭﻩ ﻓﻤﻜﺚ ﺛﻼﺛﺔ ﺃﻳﺎﻡ ﻭﻣﺎﺕ
ﻗﺮﺃﺕ ﺑﺨﻂ ﺃﺑﻲ ﺍﻟﻔﺮﺝ ﻏﻴﺚ ﺑﻦ ﻋﻠﻲ ﺣﺪﺛﻨﺎ ﺛﺎﺑﺖ ﺑﻦ ﺃﺣﻤﺪ ﺑﻦ ﺍﻟﺤﺴﻴﻦ ﺃﺑﻮ ﺍﻟﻘﺎﺳﻢ ﺍﻟﺒﻐﺪﺍﺩﻱ ﺷﻴﺦ ﻗﺪﻡ ﻋﻠﻴﻨﺎ ﻭﺫﻛﺮ ﺃﻧﻪ ﺳﻤﻊ ﻣﻦ ﻋﺒﺪ ﺍﻟﻤﻠﻚ ﺑﻦ ﺑﺸﺮﺍﻥ ﻭﺃﺑﻲ ﺫﺭ ﺍﻟﺤﺎﻓﻆ ﻭﺳﻜﻦ ﺑﻦ ﺟﻤﻴﻊ ﻭﺍﻟﻔﻘﻴﻪ ﺳﻠﻴﻢ ﻭﺃﺑﻲ ﺍﻟﻔﺮﺝ ﺑﻦ ﺑﺮﻫﺎﻥ ﻭﻋﺒﺪ ﺍﻟﻌﺰﻳﺰ ﺑﻦ ﻋﺒﺪ ﺍﻟﻤﻠﻚ ﺍﻟﻴﻤﺎﻧﻲ ﻭﺃﺑﻲ ﺑﻜﺮ ﺍﻟﻤﻴﻤﺎﺳﻲ ﻭﺃﺑﻲ ﺑﻜﺮ ﺍﻟﺤﺎﻓﻆ ﻭﻏﻴﺮﻫﻢ ﻭﺃﻥ ﻟﻪ ﺇﺟﺎﺯﺓ ﻣﻦ ﻛﻞ ﻭﺍﺣﺪﻣﻨﻬﻢ ﻭﻛﺘﺐ ﻟﻨﺎ ﺧﻄﻪ ﺑﺎﻹﺟﺎﺯﺓ ﺑﺠﻤﻴﻊ ﻣﺴﻤﻮﻋﺎﺗﻪ ﻓﻲ ﻣﺴﺘﻬﻞ ﺷﻬﺮ ﺭﺑﻴﻊ ﺍﻷﻭﻝ ﺳﻨﺔ ﺳﺒﻊ ﻭﺳﺒﻌﻴﻦ ﻭﺃﺭﺑﻌﻤﺎﺋﺔ ﻭﺳﺌﻞ ﻋﻦ ﻣﻮﻟﺪﻩ ﻓﻘﺎﻝ ﻓﻲ ﻣﺴﺘﻬﻞ ﻣﺤﺮﻡ ﺳﻨﺔ ﺇﺣﺪﻯ ﻭﺃﺭﺑﻌﻤﺎﺋﺔ ﺗﻮﺟﻪ ﻃﺎﻟﺒﺎ ﻟﻠﺤﺞ ﻓﻲ ﺷﻬﺮ ﺭﺑﻴﻊ ﺍﻷﻭﻝ ﺍﻟﻤﺬﻛﻮﺭ ﻭﻟﻢ ﻧﻘﻒ ﻟﻪ ﺑﻌﺪ ﺫﻟﻚ ﻋﻠﻰ ﺧﺒﺮ
..…………… ﺗﺎﺭﻳﺦ ﺩﻣﺸﻖ .… ﺇﺑﻦ ﻋﺴﺎﻛﺮ .……
__________________________________________
...3....
ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ച് വഫാത്തായ ഒരു ലക്ഷത്തിൽ പരം ഹദീസ് മനപ്പാടമുണ്ടായിരുന്ന അഞ്ഞൂറിൽ പരം കിതാബുകളുടെ രചയിതാവും, ഹാഫിളും , ഷാഫിഈ മദ് ഹബുകാരനും കൂടിയായ
അൽ ഹാഫിൾ
ജലാലുദ്ദീനി സുയൂത്വി (റ)
___________________________
ഇസ്തിഗാസ നടത്തുകയും നടത്തിയത് റിപ്പോര്ട്ട് ചെയ്യപ്പെടുകയും ചെയ്തത് യഥേഷ്ടമുണ്ട്. മരണപ്പെട്ടവര്ക്ക് സഹായിക്കാന് കഴിയുമെന്ന് പ്രമാണങ്ങള് നിരത്തി സമര്ത്ഥിക്കുന്ന കൃതികള് യഥേഷ്ടം ഇമാം സുയൂഥി (റ) രചിച്ചിട്ടുണ്ട്.
റോമക്കാര് മഴ യില്ലാത്ത സമയത്ത് അബു അയ്യൂബുല് അന്സ്വാരി (റ) യുടെ ഖബ്റിഞ്ഞടുത്ത് ചെന്ന് മഴ തേടാറുണ്ടായിരുന്നു.''
(ദുര്റു സ്വഹാബ ഫീമന് ദഖല മിനസ്സ്വഹാബ 115)
ﻭﻣﺎﺕ ﺃﺑﻰ ﺃﻳﻮﺏ ﺍﻷﻧﺼﺎﺭﻱ ﺑﺎﻟﻘﺴﻄﻨﻄﻴﻨﻴﺔ ﻭﻗﺒﺮﻩ ﻫﻨﺎﻙ ﻳﺴﺘﻘﻰ ﺑﻪ ﺍﻟﺮﻭﻡ ﺇﺫﺍ ﻗﺤﻄﻮﺍ ‏( ﺩﺭﺍﻟﺴﺤﺎﺑﺔ ﻓﻴﻤﻦ ﺩﺧﻞ ﻣﺼﺮ ﻣﻦ ﺍﻟﺼﺤﺎﺑﺔ ﻟﻠﺤﺎﻓﻆ ﺍﻟﺴﻴﻮﻃﻲ : ﺹ 115/ )
പത്താം നൂറ്റാണ്ടിലെ മുജദ്ദിദെന്ന് കെ എം മൗലവി പരിചയപ്പെടുത്തിയ ഇമാം സുയൂഥി (റ) അറുനൂറോളം ഗ്രന്ഥങ്ങള് രചിച്ചിട്ടുള്ള മഹാനാണ്. ഇസ്തിഗാസ ഉറപ്പിക്കാന് ഗ്രന്ഥ രചന നടത്തിയ മഹാനാണ് . ഏതാനും വരികള് കാണുക .
ﺍﻟْﻔَﺘَﺎﻭَﻯ ﺍﻟﺼﻮﻓﻴﺔ ]👇
‏[ ﺗَﻨْﻮِﻳﺮُ ﺍﻟْﺤَﻠَﻚِ ﻓِﻲ ﺇِﻣْﻜَﺎﻥِ ﺭُﺅْﻳَﺔِ ﺍﻟﻨَّﺒِﻲِّ ﻭَﺍﻟْﻤَﻠَﻜﻠَﻚَ،
ﻭَﻓِﻲ ﻛِﺘَﺎﺏِ ﻣِﺼْﺒَﺎﺡِ ﺍﻟﻈَّﻠَﺎﻡِ ﻓِﻲ ﺍﻟْﻤُﺴْﺘَﻐِﻴﺜِﻴﻦَ ﺑِﺨَﻴْﺮِ ﺍﻟْﺄَﻧَﺎﻡِ ﻟﻺﻣﺎﻡ ﺷﻤﺲ ﺍﻟﺪﻳﻦ ﻣﺤﻤﺪ ﺑﻦ ﻣﻮﺳﻰ ﺑﻦ ﺍﻟﻨﻌﻤﺎﻥ ﻗَﺎﻝَ : ﺳَﻤِﻌْﺖُ ﻳﻮﺳﻒ ﺑﻦ ﻋﻠﻲ ﺍﻟﺰﻧﺎﻧﻲ ﻳَﺤْﻜِﻲ ﻋَﻦِ ﺍﻣْﺮَﺃَﺓٍ ﻫَﺎﺷِﻤِﻴَّﺔٍ ﻛَﺎﻧَﺖْ ﻣُﺠَﺎﻭِﺭَﺓً ﺑِﺎﻟْﻤَﺪِﻳﻨَﺔِ، ﻭَﻛَﺎﻥَ ﺑَﻌْﺾُ ﺍﻟْﺨُﺪَّﺍﻡِ ﻳُﺆْﺫِﻳﻬَﺎ، ﻗَﺎﻟَﺖْ : ﻓَﺎﺳْﺘَﻐَﺜْﺖُ ﺑِﺎﻟﻨَّﺒِﻲِّ - ﺻَﻠَّﻰ ﺍﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ - ﻓَﺴَﻤِﻌْﺖُ ﻗَﺎﺋِﻠًﺎ ﻣِﻦَ ﺍﻟﺮَّﻭْﺿَﺔِ ﻳَﻘُﻮﻝُ : ﺃَﻣَﺎ ﻟَﻚِ ﻓِﻲَّ ﺃُﺳْﻮَﺓٌ؟ ﻓَﺎﺻْﺒِﺮِﻱ ﻛَﻤَﺎ ﺻَﺒَﺮْﺕُ، ﺃَﻭْ ﻧَﺤْﻮَ ﻫَﺬَﺍ، ﻗَﺎﻟَﺖْ : ﻓَﺰَﺍﻝَ ﻋَﻨِّﻲ ﻣَﺎ ﻛُﻨْﺖُ ﻓِﻴﻪِ ﻭَﻣَﺎﺕَ ﺍﻟْﺨُﺪَّﺍﻡُ ﺍﻟﺜَّﻠَﺎﺛَﺔُ ﺍﻟَّﺬِﻳﻦَ ﻛَﺎﻧُﻮﺍ ﻳُﺆْﺫُﻭﻧَﻨِﻲ،
‏( ﺍﻟﺤﺎﻭﻱ ﻟﻠﻔﺘﺎﻭﻯ ﻟﻠﺴﻴﻮﻃﻲ : 2/261 ‏)
ഇബ്നുന്നുഅ്മാന് (റ) വില് നിന്ന് യൂസുഫുബ്നു അലി അസ്സിനാനി (റ) ഉദ്ധരിക്കുന്നു.
മദീനത്ത് താമസിച്ചിരുന്ന ഹാശിമീ കുടുംബത്തില്പെട്ട ഒരു സ്ത്രീ പറയുന്നു. എന്റെ ചില സേവകര് എന്നെ ബുദ്ധിമുട്ടിച്ചു. ഞാന് നബി (സ) യോട് ഇസ്തിഗാസ ചെയ്തു. അപ്പൊള് തിരുനബിയുടെ റൗളയില് നിന്ന് ഒരശരീരി ഞാന് കേട്ടു. നിനക്ക് എന്നില് മാതൃകയില്ലേ? ഞാന് ക്ഷമിച്ചത്പോലെ നീയും ക്ഷമ കൈകൊള്ളുക. അവര് തുടരുന്നു. ആ സമയത്ത് എനിക്കവരില് നിന്നുണ്ടിവുന്ന വിഷമങ്ങള് നീങ്ങുകയും മൂന്ന് വേലക്കാരും മരണപ്പെടുകയും ചെയ്തു.
(അല്ഹാവീ ലില് ഫതാവ : 2/261 ‏)
: ഉദ്ദേശ്യ സാഫല്യത്തിന് തവസ്സുലും ഇസ്തിഗാസയും ഉള്പ്പെട്ട പ്രാര്ത്ഥന ചൊല്ലാന് ഇമാം സുയൂഥി (റ) പടിപ്പിക്കുന്നത് കാണുക..
ﻳﺎ ﺭﺏ ﺑﺎﻟﻘﺮﺍﻥ ﺍﻟﻌﻈﻴﻢ ﻭﻣﺎ ﻓﻴﻪ ﻣﻦ ﺃﺳﻤﺎﺋﻚ ﺍﻟﻌﻈﻴﻤﺔ ﻭﺑﺤﻤﺪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻧﺒﻴﻚ ﻧﺒﻰ ﺍﻟﺮﺣﻤﺔ ﻳﺎ ﻣﺤﻤﺪ ﺗﻮﺳﻠﺖ ﺑﻚ ﺑﻚ ﺇﻻ ﺭﺑﻚ ﺛﻢ ﺗﻄﻠﺐ ﺣﺎﺟﺘﻚ ﻳﺴﺘﺠﺎﺏ ﻟﻚ ﺇﻥ ﺷﺎﺀ ﺍﻟﻠﻪ ‏( ﺍﻟﺮﺣﻤﺔ ﻓﻲ ﺍﻟﻄﺐ ﻭﺍﻟﺤﻜﻤﺔ ﻷﺳﻴﻮﻃﻰ : ﺹ 230-223-265 )
'' അല്ലാഹുവെ നിന്റെ മഹത്തായ നാമങ്ങള് ഉള്ക്കൊള്ളുന്ന പരിശുദ്ധ ഖുര്ആന് കൊണ്ടും നിന്റെ ്രപവാചകനായ കാരുണ്യവാനായ മുഹമ്മദ് നബി (സ) യെ കൊണ്ടും ഞാന് ചോദിക്കുന്നു. ഓ മുഹമ്മദ് നബിയേ
അങ്ങയെ കൊണ്ട് നാഥനിലേക്ക് ഞാന് തവസ്സുലാക്കുന്നു എന്ന് പറഞ്ഞ് കൊണ്ട് ആവശ്യങ്ങള് ചോദിച്ചാല് എളുപ്പത്തില് ഉത്തരം ലഭിക്കുന്നതാണ്.
(അര്റഹ്മത്തു ഫിത്വിബ്ബി വല്ഹിക്മ : 265-223-230 ‏) .........
സൂറത്തുന്നിസാഇലെ 64 മത്തെ ആയത്തിൻ റ്റെ വിശദീകരണത്തിൽ ഖുർതുബി ഇമാമും, അബൂ ഹയ്യാൻ റ വിനെ പോലുള്ള മുഫസ്സിരീങ്ങൾ നബി സ്വ യുടെ വഫാതിൻ റ്റെ മൂന്നാം ദിവസം ഒരു അഹ് റാബി വന്ന് നബി സ്വ യുടെ ഖബറിങ്കൽ വന്ന് തലയിൽ മണ്ണ് വാരിയിട്ട്" വലൗ അന്നഹും" എന്ന ആയത്ത് ഓതി പാപ മോചനത്തിന്ന് വേണ്ടി ശുപാർഷ തേടുന്ന സംഭവം അലിയ്യ് റ യിൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്
ഇതിൻ റ്റെ പൂർണ്ണ സനദ് സുയൂത്വി ഇമാം അൽ ഹാവീ ലിൽ ഫതാവയിൽ കൊണ്ട് വരുന്നു..
ﻭَﻗَﺎﻝَ ﺍﺑﻦ ﺍﻟﺴﻤﻌﺎﻧﻲ ﻓِﻲ ﺍﻟﺪَّﻟَﺎﺋِﻞِ :
ﺃَﺧْﺒَﺮَﻧَﺎ ﺃﺑﻮ ﺑﻜﺮ ﻫﺒﺔ ﺍﻟﻠﻪ ﺑﻦ ﺍﻟﻔﺮﺝ
ﺃَﺧْﺒَﺮَﻧَﺎ ﺃﺑﻮ ﺍﻟﻘﺎﺳﻢ ﻳﻮﺳﻒ ﺑﻦ ﻣﺤﻤﺪ ﺑﻦ ﻳﻮﺳﻒ ﺍﻟﺨﻄﻴﺐ
ﺃَﺧْﺒَﺮَﻧَﺎ ﺃﺑﻮ ﺍﻟﻘﺎﺳﻢ ﻋﺒﺪ ﺍﻟﺮﺣﻤﻦ ﺑﻦ ﻋﻤﺮ ﺑﻦ ﺗﻤﻴﻢ ﺍﻟﻤﺆﺩﺏ
ﺣَﺪَّﺛَﻨَﺎ ﻋﻠﻲ ﺑﻦ ﺇﺑﺮﺍﻫﻴﻢ ﺑﻦ ﻋﻼﻥ
ﺃَﺧْﺒَﺮَﻧَﺎ ﻋﻠﻲ ﺑﻦ ﻣﺤﻤﺪ ﺑﻦ ﻋﻠﻲ
ﺣَﺪَّﺛَﻨَﺎ ﺃﺣﻤﺪ ﺑﻦ ﺍﻟﻬﻴﺜﻢ ﺍﻟﻄﺎﺋﻲ
ﺣَﺪَّﺛَﻨِﻲ ﺃَﺑِﻲ ﻋَﻦْ ﺃَﺑِﻴﻪِ ﻋَﻦْ ﺳَﻠَﻤَﺔَ ﺑْﻦِ ﻛُﻬَﻴْﻞٍ ﻋَﻦْ ﺃﺑﻲ ﺻﺎﺩﻕ ﻋَﻦْ ﻋَﻠِﻲِّ ﺑْﻦِ ﺃَﺑِﻲ ﻃَﺎﻟِﺐٍ - ﺭَﺿِﻲَ ﺍﻟﻠَّﻪُ ﻋَﻨْﻪُ - ﻗَﺎﻝَ :
ﻗَﺪِﻡَ ﻋَﻠَﻴْﻨَﺎ ﺃَﻋْﺮَﺍﺑِﻲٌّ ﺑَﻌْﺪَ ﻣَﺎ ﺩَﻓَﻨَّﺎ ﺭَﺳُﻮﻝَ ﺍﻟﻠَّﻪِ - ﺻَﻠَّﻰ ﺍﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ - ﻓَﺮَﻣَﻰ ﺑِﻨَﻔْﺴِﻪِ ﻋَﻠَﻰ ﻗَﺒْﺮِ ﺍﻟﻨَّﺒِﻲِّ - ﺻَﻠَّﻰ ﺍﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ - ﻭَﺣَﺜَﺎ ﻣِﻦْ ﺗُﺮَﺍﺑِﻪِ ﻋَﻠَﻰ ﺭَﺃْﺳِﻪِ، ﻭَﻗَﺎﻝَ : ﻳَﺎ ﺭَﺳُﻮﻝَ ﺍﻟﻠَّﻪِ، ﻗُﻠْﺖَ ﻓَﺴَﻤِﻌْﻨَﺎ ﻗَﻮْﻟَﻚَ ﻭَﻭَﻋَﻴْﺖَ ﻋَﻦِ ﺍﻟﻠَّﻪِ ﻓَﺄَﻭْﻋَﻴْﻨَﺎ ﻋَﻨْﻚَ، ﻭَﻛَﺎﻥَ ﻓِﻴﻤَﺎ ﺃَﻧْﺰَﻝَ ﺍﻟﻠَّﻪُ ﻋَﻠَﻴْﻚَ : } ﻭَﻟَﻮْ ﺃَﻧَّﻬُﻢْ ﺇِﺫْ ﻇَﻠَﻤُﻮﺍ ﺃَﻧْﻔُﺴَﻬُﻢْ ﺟَﺎﺀُﻭﻙَ ﻓَﺎﺳْﺘَﻐْﻔَﺮُﻭﺍ ﺍﻟﻠَّﻪَ ﻭَﺍﺳْﺘَﻐْﻔَﺮَ ﻟَﻬُﻢُ ﺍﻟﺮَّﺳُﻮﻝُ ﻟَﻮَﺟَﺪُﻭﺍ ﺍﻟﻠَّﻪَ ﺗَﻮَّﺍﺑًﺎ ﺭَﺣِﻴﻤًﺎ { ‏[ ﺍﻟﻨﺴﺎﺀ : ٦٤ ‏] ﻭَﻗَﺪْ ﻇَﻠَﻤْﺖُ ﻧَﻔْﺴِﻲ ﻭَﺟِﺌْﺘُﻚَ ﺗَﺴْﺘَﻐْﻔِﺮَ ﻟِﻲ، ﻓَﻨُﻮﺩِﻱَ ﻣِﻦَ ﺍﻟْﻘَﺒْﺮِ ﺃَﻧَّﻪُ ﻗَﺪْ ﻏُﻔِﺮَ ﻟَﻚَ،
👇👇 മുകളിൽ പറഞ്ഞ ഭാഗത്ത് തന്നെ ഉമർ റ യുടെ യാ സാരിയ അൽ ജബൽ അൽ ജബൽ എന്ന ഹദീസ് രേഖപ്പെടുത്തുന്നു
ﺛُﻢَّ ﺭَﺃَﻳْﺖُ ﻓِﻲ ﻛِﺘَﺎﺏِ ﻣُﺰِﻳﻞِ ﺍﻟﺸُّﺒُﻬَﺎﺕِ ﻓِﻲ ﺇِﺛْﺒَﺎﺕِ ﺍﻟْﻜَﺮَﺍﻣَﺎﺕِ ﻟِﻠْﺈِﻣَﺎﻡِ ﻋﻤﺎﺩ ﺍﻟﺪﻳﻦ ﺇﺳﻤﺎﻋﻴﻞ ﺑﻦ ﻫﺒﺔ ﺍﻟﻠﻪ ﺑﻦ ﺑﺎﻃﻴﺲ ﻣَﺎ ﻧَﺼُّﻪُ : ﻭَﻣِﻦَ ﺍﻟﺪَّﻟِﻴﻞِ ﻋَﻠَﻰ ﺇِﺛْﺒَﺎﺕِ ﺍﻟْﻜَﺮَﺍﻣَﺎﺕِ ﺁﺛَﺎﺭٌ ﻣَﻨْﻘُﻮﻟَﺔٌ ﻋَﻦِ ﺍﻟﺼَّﺤَﺎﺑَﺔِ ﻭَﺍﻟﺘَّﺎﺑِﻌِﻴﻦَ ﻓَﻤَﻦْ ﺑَﻌْﺪَﻫُﻢْ ﻣِﻨْﻬُﻢُ ﺍﻟْﺈِﻣَﺎﻡُ ﺃَﺑُﻮ ﺑَﻜْﺮٍ ﺍﻟﺼِّﺪِّﻳﻖُ - ﺭَﺿِﻲَ ﺍﻟﻠَّﻪُ ﻋَﻨْﻪُ - ﻗَﺎﻝَ ﻟﻌﺎﺋﺸﺔ - ﺭَﺿِﻲَ ﺍﻟﻠَّﻪُ ﻋَﻨْﻬَﺎ :- ﺇِﻧَّﻤَﺎ ﻫُﻤَﺎ ﺃَﺧَﻮَﺍﻙِ ﻭَﺃُﺧْﺘَﺎﻙِ، ﻗَﺎﻟَﺖْ : ﻫَﺬَﺍﻥِ ﺃَﺧَﻮَﺍﻱَ ﻣﺤﻤﺪ ﻭﻋﺒﺪ ﺍﻟﺮﺣﻤﻦ، ﻓَﻤَﻦْ ﺃُﺧْﺘَﺎﻱَ ﻭَﻟَﻴْﺲَ ﻟِﻲ ﺇِﻟَّﺎ ﺃﺳﻤﺎﺀ، ﻓَﻘَﺎﻝَ : ﺫُﻭ ﺑَﻄْﻦِ ﺍﺑْﻨَﺔِ ﺧَﺎﺭِﺟَﺔَ ﻗَﺪْ ﺃُﻟْﻘِﻲَ ﻓِﻲ ﺭُﻭﻋِﻲ ﺃَﻧَّﻬَﺎ ﺟَﺎﺭِﻳَﺔٌ، ﻓَﻮَﻟَﺪَﺕْ ﺃﻡ ﻛﻠﺜﻮﻡ ،
ﻭَﻣِﻨْﻬُﻢْ ﻋُﻤَﺮُ ﺑْﻦُ ﺍﻟْﺨَﻄَّﺎﺏِ - ﺭَﺿِﻲَ ﺍﻟﻠَّﻪُ ﻋَﻨْﻪُ - ﻓِﻲ ﻗِﺼَّﺔِ ﺳَﺎﺭِﻳَﺔَ ﺣَﻴْﺚُ ﻧَﺎﺩَﻯ ﻭَﻫُﻮَ ﻓِﻲ ﺍﻟْﺨُﻄْﺒَﺔِ : ﻳَﺎ ﺳَﺎﺭِﻳَﺔُ ﺍﻟْﺠَﺒَﻞَ ﺍﻟْﺠَﺒَﻞَ، ﻓَﺄَﺳْﻤَﻊَ ﺍﻟﻠَّﻪُ ﺳَﺎﺭِﻳَﺔَ ﻛَﻠَﺎﻣَﻪُ ﻭَﻫُﻮَ ﺑِﻨَﻬَﺎﻭَﻧْﺪَ، ﻭَﻗِﺼَّﺘُﻪُ ﻣَﻊَ ﻧِﻴﻞِ ﻣِﺼْﺮَ ﻭَﻣُﺮَﺍﺳَﻠَﺘُﻪُ ﺇِﻳَّﺎﻩُ ﻭَﺟَﺮَﻳَﺎﻧُﻪُ ﺑَﻌْﺪَ ﺍﻧْﻘِﻄَﺎﻋِﻪِ،
ഉസ്മാൻ റ യുടെ വഫാത്തിൻ റ്റെ സമയത്ത് ഷത്രുക്കൾ ബന്ധിയാക്കുകയും
നോംബ് മുറിക്കാൻ പോലും വെള്ളം കിട്ടാതെ വെഷമിച്ച സമയത്ത് റൗളാ ശരീഫിൽ നിന്ന് അതറിഞ്ഞ ആരംഭപ്പൂവായ ഹബീബ് സ്വ നേരിട്ട് വന്ന് മച്ചിൻ പുറത്ത് കൂടി ഉസ്മാൻ റ വിന്ന് നോംബ് മുറിക്കാൻ വെള്ളം കൊടുത്ത് സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത സംഭവം ഉദ്ധരിക്കുന്നു
ﻭَﻣِﻨْﻬُﻢْ ﻋُﺜْﻤَﺎﻥُ ﺑْﻦُ ﻋَﻔَّﺎﻥَ - ﺭَﺿِﻲَ ﺍﻟﻠَّﻪُ ﻋَﻨْﻪُ - ﻗَﺎﻝَ ﻋَﺒْﺪُ ﺍﻟﻠَّﻪِ ﺑْﻦُ ﺳَﻠَﺎﻡٍ : ﺛُﻢَّ ﺃَﺗَﻴْﺖُ ﻋﺜﻤﺎﻥ ﻟِﺄُﺳَﻠِّﻢَ ﻋَﻠَﻴْﻪِ - ﻭَﻫُﻮَ ﻣَﺤْﺼُﻮﺭٌ - ﻓَﻘَﺎﻝَ : ﻣَﺮْﺣَﺒًﺎ ﺑِﺄَﺧِﻲ، ﺭَﺃَﻳْﺖُ ﺭَﺳُﻮﻝَ ﺍﻟﻠَّﻪِ - ﺻَﻠَّﻰ ﺍﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ - ﻓِﻲ ﻫَﺬِﻩِ ﺍﻟْﺨُﻮﺧَﺔِ ﻓَﻘَﺎﻝَ : ﻳَﺎ ﻋﺜﻤﺎﻥ ﺣَﺼَﺮُﻭﻙَ؟ ﻗُﻠْﺖُ : ﻧَﻌَﻢْ، ﻗَﺎﻝَ : ﻋَﻄَّﺸُﻮﻙَ؟ ﻗُﻠْﺖُ : ﻧَﻌَﻢْ، ﻓَﺄَﺩْﻟَﻰ ﻟِﻲ ﺩَﻟْﻮًﺍ ﻓِﻴﻪِ ﻣَﺎﺀٌ ﻓَﺸَﺮِﺑْﺖُ ﺣَﺘَّﻰ ﺭَﻭِﻳﺖُ ﺣَﺘَّﻰ ﺇِﻧِّﻲ ﻟَﺄَﺟِﺪُ ﺑَﺮْﺩَﻩُ ﺑَﻴْﻦَ ﺛَﺪْﻳَﻲَّ ﻭَﺑَﻴْﻦَ ﻛَﺘِﻔَﻲَّ، ﻓَﻘَﺎﻝَ : ﺇِﻥْ ﺷِﺌْﺖَ ﻧُﺼِﺮْﺕَ ﻋَﻠَﻴْﻬِﻢْ، ﻭَﺇِﻥْ ﺷِﺌْﺖَ ﺃَﻓْﻄَﺮْﺕَ ﻋِﻨْﺪَﻧَﺎ، ﻓَﺎﺧْﺘَﺮْﺕُ ﺃَﻥْ ﺃُﻓْﻄِﺮَ ﻋِﻨْﺪَﻩُ، ﻓَﻘُﺘِﻞَ ﺫَﻟِﻚَ ﺍﻟْﻴَﻮْﻡَ . ﺍﻧْﺘَﻬَﻰ .
അൽ ഹാവീ ലിൽ ഫതാവ ......
__________________________________________
തയ്യാറാക്കിയത്
(സിദ്ധീഖുൽ മിസ്ബാഹ്)
_________________________

ഇസ്തിഗാസ ഇമാം സുയൂത്വി


ഇസ്തിഗാസ ഇമാം സുയൂത്വി
●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ച് വഫാത്തായ ഒരു ലക്ഷത്തിൽ പരം ഹദീസ് മനപ്പാടമുണ്ടായിരുന്ന അഞ്ഞൂറിൽ പരം കിതാബുകളുടെ രചയിതാവും, ഹാഫിളും , ഷാഫിഈ മദ് ഹബുകാരനും കൂടിയായ

അൽ ഹാഫിൾ
ജലാലുദ്ദീനി സുയൂത്വി (റ)
___________________________

ഇസ്തിഗാസ നടത്തുകയും നടത്തിയത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തത് യഥേഷ്ടമുണ്ട്. മരണപ്പെട്ടവര്‍ക്ക് സഹായിക്കാന്‍ കഴിയുമെന്ന് പ്രമാണങ്ങള്‍ നിരത്തി സമര്‍ത്ഥിക്കുന്ന കൃതികള്‍ യഥേഷ്ടം ഇമാം സുയൂഥി (റ) രചിച്ചിട്ടുണ്ട്.

റോമക്കാര്‍ മഴ യില്ലാത്ത സമയത്ത് അബു അയ്യൂബുല്‍ അന്‍സ്വാരി (റ) യുടെ ഖബ്റിഞ്ഞടുത്ത് ചെന്ന് മഴ തേടാറുണ്ടായിരുന്നു.''
(ദുര്‍റു സ്വഹാബ ഫീമന്‍ ദഖല മിനസ്സ്വഹാബ 115)

ومات أبى أيوب اﻷنصاري بالقسطنطينية وقبره هناك يستقى به الروم إذا قحطوا (درالسحابة فيمن دخل مصر من الصحابة للحافظ السيوطي : ص/115)

പത്താം നൂറ്റാണ്ടിലെ മുജദ്ദിദെന്ന് കെ എം മൗലവി പരിചയപ്പെടുത്തിയ ഇമാം സുയൂഥി (റ) അറുനൂറോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള മഹാനാണ്. ഇസ്തിഗാസ ഉറപ്പിക്കാന്‍ ഗ്രന്ഥ രചന നടത്തിയ മഹാനാണ് . ഏതാനും വരികള്‍ കാണുക .

الْفَتَاوَى الصوفية]👇

[تَنْوِيرُ الْحَلَكِ فِي إِمْكَانِ رُؤْيَةِ النَّبِيِّ وَالْمَلَكلَكَ،

وَفِي كِتَابِ مِصْبَاحِ الظَّلَامِ فِي الْمُسْتَغِيثِينَ بِخَيْرِ الْأَنَامِ للإمام شمس الدين محمد بن موسى بن النعمان قَالَ: سَمِعْتُ يوسف بن علي الزناني يَحْكِي عَنِ امْرَأَةٍ هَاشِمِيَّةٍ كَانَتْ مُجَاوِرَةً بِالْمَدِينَةِ، وَكَانَ بَعْضُ الْخُدَّامِ يُؤْذِيهَا، قَالَتْ: فَاسْتَغَثْتُ بِالنَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَسَمِعْتُ قَائِلًا مِنَ الرَّوْضَةِ يَقُولُ: أَمَا لَكِ فِيَّ أُسْوَةٌ؟ فَاصْبِرِي كَمَا صَبَرْتُ، أَوْ نَحْوَ هَذَا، قَالَتْ: فَزَالَ عَنِّي مَا كُنْتُ فِيهِ وَمَاتَ الْخُدَّامُ الثَّلَاثَةُ الَّذِينَ كَانُوا يُؤْذُونَنِي،

(الحاوي للفتاوى للسيوطي: 2/261)

ഇബ്നുന്നുഅ്മാന്‍ (റ) വില്‍ നിന്ന് യൂസുഫുബ്നു അലി അസ്സിനാനി (റ) ഉദ്ധരിക്കുന്നു.
മദീനത്ത് താമസിച്ചിരുന്ന ഹാശിമീ കുടുംബത്തില്‍പെട്ട ഒരു സ്ത്രീ പറയുന്നു. എന്‍റെ ചില സേവകര്‍ എന്നെ ബുദ്ധിമുട്ടിച്ചു. ഞാന്‍ നബി (സ) യോട് ഇസ്തിഗാസ ചെയ്തു. അപ്പൊള്‍ തിരുനബിയുടെ റൗളയില്‍ നിന്ന് ഒരശരീരി ഞാന്‍ കേട്ടു. നിനക്ക് എന്നില്‍ മാതൃകയില്ലേ? ഞാന്‍ ക്ഷമിച്ചത്പോലെ നീയും ക്ഷമ കൈകൊള്ളുക. അവര്‍ തുടരുന്നു. ആ സമയത്ത് എനിക്കവരില്‍ നിന്നുണ്ടിവുന്ന വിഷമങ്ങള്‍ നീങ്ങുകയും മൂന്ന് വേലക്കാരും മരണപ്പെടുകയും ചെയ്തു.
(അല്‍ഹാവീ ലില്‍ ഫതാവ : 2/261)

: ഉദ്ദേശ്യ സാഫല്യത്തിന് തവസ്സുലും ഇസ്തിഗാസയും ഉള്‍പ്പെട്ട പ്രാര്‍ത്ഥന ചൊല്ലാന്‍ ഇമാം സുയൂഥി (റ) പടിപ്പിക്കുന്നത് കാണുക..

يا رب بالقران العظيم وما فيه من أسمائك العظيمة وبحمد صلى الله عليه وسلم نبيك نبى الرحمة يا محمد توسلت بك بك إلا ربك ثم تطلب حاجتك يستجاب لك إن شاء الله (الرحمة في الطب والحكمة ﻷسيوطى : ص 265-223-230)

''അല്ലാഹുവെ നിന്‍റെ മഹത്തായ നാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിശുദ്ധ ഖുര്‍ആന്‍ കൊണ്ടും നിന്‍റെ ്രപവാചകനായ കാരുണ്യവാനായ മുഹമ്മദ് നബി (സ) യെ കൊണ്ടും ഞാന്‍ ചോദിക്കുന്നു. ഓ മുഹമ്മദ് നബിയേ
അങ്ങയെ കൊണ്ട് നാഥനിലേക്ക് ഞാന്‍ തവസ്സുലാക്കുന്നു എന്ന് പറഞ്ഞ് കൊണ്ട് ആവശ്യങ്ങള്‍ ചോദിച്ചാല്‍ എളുപ്പത്തില്‍ ഉത്തരം ലഭിക്കുന്നതാണ്.
(അര്‍റഹ്മത്തു ഫിത്വിബ്ബി വല്‍ഹിക്മ : 265-223-230).........

സൂറത്തുന്നിസാഇലെ 64 മത്തെ ആയത്തിൻ റ്റെ വിശദീകരണത്തിൽ ഖുർതുബി ഇമാമും, അബൂ ഹയ്യാൻ റ വിനെ പോലുള്ള മുഫസ്സിരീങ്ങൾ നബി സ്വ യുടെ വഫാതിൻ റ്റെ മൂന്നാം ദിവസം ഒരു അഹ് റാബി വന്ന് നബി സ്വ യുടെ ഖബറിങ്കൽ വന്ന് തലയിൽ മണ്ണ് വാരിയിട്ട്" വലൗ അന്നഹും" എന്ന ആയത്ത് ഓതി പാപ മോചനത്തിന്ന് വേണ്ടി ശുപാർഷ തേടുന്ന സംഭവം അലിയ്യ് റ യിൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്

ഇതിൻ റ്റെ പൂർണ്ണ സനദ് സുയൂത്വി ഇമാം അൽ ഹാവീ ലിൽ ഫതാവയിൽ കൊണ്ട് വരുന്നു..

وَقَالَ ابن السمعاني فِي الدَّلَائِلِ:

أَخْبَرَنَا أبو بكر هبة الله بن الفرج

أَخْبَرَنَا أبو القاسم يوسف بن محمد بن يوسف الخطيب

أَخْبَرَنَا أبو القاسم عبد الرحمن بن عمر بن تميم المؤدب

حَدَّثَنَا علي بن إبراهيم بن علان

أَخْبَرَنَا علي بن محمد بن علي

حَدَّثَنَا أحمد بن الهيثم الطائي

حَدَّثَنِي أَبِي عَنْ أَبِيهِ عَنْ سَلَمَةَ بْنِ كُهَيْلٍ عَنْ أبي صادق عَنْ عَلِيِّ بْنِ أَبِي طَالِبٍ - رَضِيَ اللَّهُ عَنْهُ - قَالَ:

قَدِمَ عَلَيْنَا أَعْرَابِيٌّ بَعْدَ مَا دَفَنَّا رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَرَمَى بِنَفْسِهِ عَلَى قَبْرِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَحَثَا مِنْ تُرَابِهِ عَلَى رَأْسِهِ، وَقَالَ: يَا رَسُولَ اللَّهِ، قُلْتَ فَسَمِعْنَا قَوْلَكَ وَوَعَيْتَ عَنِ اللَّهِ فَأَوْعَيْنَا عَنْكَ، وَكَانَ فِيمَا أَنْزَلَ اللَّهُ عَلَيْكَ: {وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَحِيمًا} [النساء: ٦٤] وَقَدْ ظَلَمْتُ نَفْسِي وَجِئْتُكَ تَسْتَغْفِرَ لِي، فَنُودِيَ مِنَ الْقَبْرِ أَنَّهُ قَدْ غُفِرَ لَكَ،

👇👇 മുകളിൽ പറഞ്ഞ ഭാഗത്ത് തന്നെ ഉമർ റ യുടെ യാ സാരിയ അൽ ജബൽ അൽ ജബൽ എന്ന ഹദീസ് രേഖപ്പെടുത്തുന്നു

ثُمَّ رَأَيْتُ فِي كِتَابِ مُزِيلِ الشُّبُهَاتِ فِي إِثْبَاتِ الْكَرَامَاتِ لِلْإِمَامِ عماد الدين إسماعيل بن هبة الله بن باطيس مَا نَصُّهُ: وَمِنَ الدَّلِيلِ عَلَى إِثْبَاتِ الْكَرَامَاتِ آثَارٌ مَنْقُولَةٌ عَنِ الصَّحَابَةِ وَالتَّابِعِينَ فَمَنْ بَعْدَهُمْ مِنْهُمُ الْإِمَامُ أَبُو بَكْرٍ الصِّدِّيقُ - رَضِيَ اللَّهُ عَنْهُ - قَالَ لعائشة - رَضِيَ اللَّهُ عَنْهَا -: إِنَّمَا هُمَا أَخَوَاكِ وَأُخْتَاكِ، قَالَتْ: هَذَانِ أَخَوَايَ محمد وعبد الرحمن، فَمَنْ أُخْتَايَ وَلَيْسَ لِي إِلَّا أسماء، فَقَالَ: ذُو بَطْنِ ابْنَةِ خَارِجَةَ قَدْ أُلْقِيَ فِي رُوعِي أَنَّهَا جَارِيَةٌ، فَوَلَدَتْ أم كلثوم،

وَمِنْهُمْ عُمَرُ بْنُ الْخَطَّابِ - رَضِيَ اللَّهُ عَنْهُ - فِي قِصَّةِ سَارِيَةَ حَيْثُ نَادَى وَهُوَ فِي الْخُطْبَةِ: يَا سَارِيَةُ الْجَبَلَ الْجَبَلَ، فَأَسْمَعَ اللَّهُ سَارِيَةَ كَلَامَهُ وَهُوَ بِنَهَاوَنْدَ، وَقِصَّتُهُ مَعَ نِيلِ مِصْرَ وَمُرَاسَلَتُهُ إِيَّاهُ وَجَرَيَانُهُ بَعْدَ انْقِطَاعِهِ،

ഉസ്മാൻ റ യുടെ വഫാത്തിൻ റ്റെ സമയത്ത്   ഷത്രുക്കൾ ബന്ധിയാക്കുകയും
നോംബ് മുറിക്കാൻ പോലും വെള്ളം കിട്ടാതെ വെഷമിച്ച സമയത്ത് റൗളാ ശരീഫിൽ നിന്ന് അതറിഞ്ഞ   ആരംഭപ്പൂവായ ഹബീബ് സ്വ നേരിട്ട് വന്ന് മച്ചിൻ പുറത്ത് കൂടി ഉസ്മാൻ റ വിന്ന് നോംബ് മുറിക്കാൻ  വെള്ളം  കൊടുത്ത് സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത   സംഭവം ഉദ്ധരിക്കുന്നു

وَمِنْهُمْ عُثْمَانُ بْنُ عَفَّانَ - رَضِيَ اللَّهُ عَنْهُ - قَالَ عَبْدُ اللَّهِ بْنُ سَلَامٍ: ثُمَّ أَتَيْتُ عثمان لِأُسَلِّمَ عَلَيْهِ - وَهُوَ مَحْصُورٌ - فَقَالَ: مَرْحَبًا بِأَخِي، رَأَيْتُ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فِي هَذِهِ الْخُوخَةِ فَقَالَ: يَا عثمان حَصَرُوكَ؟ قُلْتُ: نَعَمْ، قَالَ: عَطَّشُوكَ؟ قُلْتُ: نَعَمْ، فَأَدْلَى لِي دَلْوًا فِيهِ مَاءٌ فَشَرِبْتُ حَتَّى رَوِيتُ حَتَّى إِنِّي لَأَجِدُ بَرْدَهُ بَيْنَ ثَدْيَيَّ وَبَيْنَ كَتِفَيَّ، فَقَالَ: إِنْ شِئْتَ نُصِرْتَ عَلَيْهِمْ، وَإِنْ شِئْتَ أَفْطَرْتَ عِنْدَنَا، فَاخْتَرْتُ أَنْ أُفْطِرَ عِنْدَهُ، فَقُتِلَ ذَلِكَ الْيَوْمَ. انْتَهَى.

അൽ ഹാവീ ലിൽ ഫതാവ......
__________________________________________

ഖുനൂത്ത്


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0



സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത്ത്‌:
ഇമാം നവവി(റ) അദ്കാറില്‍ പറയുന്നു:وأعلم أن القنوت مشروع عندنا في الصبح وهو سنة مئكدة:(كتاب الأذكار للنووي
സുബ്ഹി നിസ്കാരത്തിൽ ഖുനൂത് സുന്നതാണ്.
കിതാബുൻ അവ്വലു ഫിൽ അമലിയ്യാത്.
ഏഴാം പതിപ്പ്
1938
പേജ്:22
രചന:
ഇ കെ മൗലവി
എം സി സി അബ്ദുറഹ്മാൻ മൗലവി
ടി കെ മൗലവി.

"സ്വുബ്ഹിനിസ്കാരത്ത്തില്‍ ഖുനൂത്ത്‌ഓതല്‍ ഷാഫി മദ്ഹബില്‍ ശക്തമായ സുന്നത്താണ്.

عن أنس رضي الله عنه أن رسول الله صلي الله عليه وسلم لم يزل يقنت في الصبح حتي فارق الدنيا "മരണം വരെ നബി(സ)സ്വുബ്ഹിയില്‍ ഖുനൂത്ത്‌ ഓതിയിരുന്നുവെന്ന അനസ്(റ)ല്‍ നിന്നുള്ള സ്വഹീഹായ ഹദീസ് ഉണ്ടായതിന്ന്‍ വേണ്ടി"(അല്‍ അദ്കാര്‍) ഈ ഹദീസ് ധാരാളം പണ്ഡിതന്മാര്‍ ഉദ്ദരിച്ചിട്ടുണ്ട്


رواه أحمد:3/162 ، والدار قطني:2/239 ، والحاكم ، والبيهقي ، بأسانيد حسنة أو صحيحة، عن أنس رضي الله عنه، " أن النبي صلى الله عليه وسلم قنت شهرا يدعو على قاتلي بئر معونة، ثم ترك ، فأما في الصبح فلم يزل يقنت حتى فارق الدنيا:


"ബിഅ്ര്‍ മഊനയില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി നബി(സ)ഒരുമാസം ഖുനൂത്ത്‌ ഓതുകയും പിന്നീട് അത് ഉപേക്ഷിക്കുകയും ചെയ്തു എന്നാല്‍ സ്വുബ്ഹിയില്‍ നബി(സ)മരണപ്പെടുന്നത് വരെ ഖുനൂത്ത്‌ ഓത്തിയിരുന്നു(അഹ്മദ്,ദാറഖുത്നീ,ഹാക്കിം,ബൈഹകി,ഇമാം ത്വഹാവി)
ഈ ഹദീസ് പരമ്പര മുഴുവനും സ്വീകാര്യമാണന്ന്‍ ഇമാം ഹാകിം(റ)പറയുന്നു ഈ അഭിപ്രായം ഇമാം ബൈഹകി(റ)സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്"ഇനിയും ഇതിനെ നിഷേധിക്കുന്ന അധമന്മാര്‍ വെളിച്ചത്തെ വെറുക്കുന്ന തമസ്സിന്‍റെ വാഹകരാണ്

ക്രൈസ്തവാരോപണങ്ങൾപ്രവാചക വിവാഹങ്ങളിൽ


പ്രവാചക വിവാഹങ്ങളിലെ ക്രൈസ്തവാരോപണങ്ങൾ● ജുനൈദ് ഖലീൽ സഖാഫി


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ആധുനിക ജൂത ക്രൈസ്തവർ നബി(സ്വ)യുടെ വ്യക്തിത്വത്തെ വിമർശിക്കുമ്പോൾ ആയുധമാക്കാറുള്ള വിഷയമാണ് പ്രവാചകരുടെ വിവാഹങ്ങൾ. സാധാരണ ഒരു മുസ്‌ലിമിന് ഒരേ സമയം നാല് ഭാര്യമാരെ മാത്രമേ സ്വീകരിക്കാവൂ എന്ന നിയമം നിലനിൽക്കുകയും അതേസമയം മുഹമ്മദ് നബി(സ്വ) നാലിലധികം ഭാര്യമാരെ സ്വീകരിക്കുകയും ചെയ്തത് മഹാ അപരാധമാണെന്നാണ് വിമർശകരുടെ വാദം. ഇസ്‌ലാമിലെ വൈവാഹിക നിയമങ്ങളെക്കുറിച്ചും നബി(സ്വ)യുടെ വിവാഹങ്ങളെക്കുറിച്ചും വസ്തുനിഷ്ഠമായി പഠിക്കുന്ന ഏതൊരാൾക്കും ഈ വിമർശനം തീർത്തും ബാലിശമാണെന്നു മനസ്സിലാക്കാനാവും.

ഇസ്‌ലാമിനു മുമ്പ് യഥേഷ്ടം പെണ്ണ് കെട്ടുകയും തോന്നിയതുപോലെ പിരിച്ചയക്കുകയും ഭാര്യമാർക്കിടയിൽ നീതി പുലർത്താതിരിക്കുകയും ചെയ്തിരുന്ന സമ്പ്രദായം ഇസ്‌ലാം നിയന്ത്രിക്കുകയാണ് ചെയ്തത്. പരമാവധി നാലു മാത്രമെന്ന നിയമം ഇതിന്റെ ഭാഗമായുണ്ടായതാണ്.

ഖുർആൻ പറയുന്നു: ‘അനാഥകളുടെ കാര്യത്തിൽ നീതി പാലിക്കാനാവില്ലെന്നു നിങ്ങൾ ഭയപ്പെടുകയാണെങ്കിൽ മറ്റു സ്ത്രീകളിൽ നിന്ന് നിങ്ങളിഷ്ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്യുക. എന്നാൽ അവർക്കിടയിൽ നീതി പുലർത്താനാവില്ലെന്ന് പേടിയുണ്ടെങ്കിൽ ഒരുവളെ മാത്രം വിവാഹം കഴിക്കുക’ (സൂറ: അന്നിസാഅ്: 3) ഈ വചനം അവതരിക്കുന്ന സമയത്ത് പ്രവാചകർ(സ്വ)യടക്കം പലർക്കും നാലിലധികം ഭാര്യമാരുണ്ടായിരുന്നു. ഇങ്ങനെയുള്ളവർ നാലു പേരെ

നിലനിർത്തി ബാക്കിയുള്ളവരെ വിവാഹമോചനം നടത്തി. എന്നാൽ, നബി(സ്വ) അപ്രകാരം നാലു പേരെ ഭാര്യയായി നിലനിർത്തുകയും ബാക്കിയുള്ളവരെ വിവാഹമോചനം നടത്തുകയും ചെയ്താൽ ഒഴിവാക്കപ്പെടുന്നവർക്ക് മറ്റൊരാളുമായി വൈവാഹിക ബന്ധത്തിലേർപ്പെടാൻ സാധിക്കുമായിരുന്നില്ല. കാരണം, തിരുനബി(സ്വ)യുടെ പത്‌നിമാരെ വിശ്വാസികളുടെ ആത്മീയ മാതാക്കളായാണ് ഖുർആൻ പഠിപ്പിക്കുന്നത്. ഉമ്മമാരെ മക്കൾക്ക് വിവാഹത്തിനു പറ്റില്ലല്ലോ?

അല്ലാഹു പറഞ്ഞു: ‘സത്യവിശ്വാസികൾക്ക് അവരുടെ ദേഹത്തെക്കാളും ബന്ധപ്പെട്ട ആളാണ് നബി. അവിടുത്തെ ഭാര്യമാർ അവരുടെ  മാതാക്കളുമാകുന്നു.'(സൂറത്തുൽ അഹ്‌സാബ്: 6).

നബി(സ്വ) നാലിലധികം വരുന്ന ഭാര്യമാരെ വിവാഹമോചനം നടത്തിയിരുന്നെങ്കിൽ അവർ നിത്യവൈധവ്യം അനുഭവിക്കേണ്ടി വരുമായിരുന്നു.

മറ്റു പ്രവാചകന്മാരെക്കാൾ ധാരാളം പ്രത്യേകതകൾ അല്ലാഹു തിരുനബി(സ്വ)ക്ക് നൽകിയിട്ടുണ്ട്. പ്രവാചകത്വ ശൃംഖല അവസാനിക്കൽ, നബി(സ്വ)യുടെ ശരീഅത്ത് അന്ത്യനാൾ വരെ നിലനിൽക്കൽ, ലോക ജനതക്ക് മുഴുവൻ പ്രവാചകനാവുക തുടങ്ങിയവ അതിൽ പെട്ടതാണ്. അനുചരന്മാർക്ക് നിർബന്ധമില്ലാത്ത തഹജ്ജുദ് നിസ്‌കാരം, വിത്‌റ് നിസ്‌കാരം തുടങ്ങിയവ റസൂൽ(സ്വ)ക്ക് നിർബന്ധമായിരുന്നു. അനുചരന്മാർക്ക് നിഷിദ്ധമല്ലാത്ത ഗ്രന്ഥരചന, കവിത രചന, സകാത്ത് വാങ്ങൽ തുടങ്ങിയവ നബി(സ്വ)ക്ക് പാടില്ല. അനുചരന്മാർക്ക് അനുവദനീയമല്ലാത്ത നാലിലധികം ഭാര്യമാരെ സ്വീകരിക്കുക എന്നതും ഇപ്രകാരം തന്നെയായിരുന്നു.

കുടുംബ ജീവിതം, ദാമ്പത്യം, സന്താന പരിചരണം പോലുള്ള രംഗങ്ങളിലെ നിരവധി മത നിയമങ്ങൾ ലോകത്തിനു പഠിപ്പിക്കാനും ഹദീസുകൾ നിവേദനം ചെയ്യുന്നതിനും സ്വിദ്ദീഖ്(റ), ഉമർ(റ) പോലുള്ള മഹാത്മാക്കളുമായുള്ള ദൃഢബന്ധം ഊട്ടിയുറപ്പിക്കാനുമൊക്കെ നബി(സ്വ)യുടെ വിവാഹങ്ങൾ സഹായകമായി. പരസ്പരം രക്തം ചിന്തിയിരുന്ന ഗോത്രങ്ങളെ സമാധാനത്തിന്റെ വഴിയിൽ ഒരുമിച്ചുകൂട്ടാൻ പോലും ഇവ കാരണങ്ങളായിട്ടുണ്ട്.



ഖദീജാ ബിൻത് ഖുവൈലിദ്(റ)

നബി(സ്വ) ആദ്യമായി വിവാഹം ചെയ്തത് തന്റെ ഇരുപത്തിയഞ്ചാം വയസ്സിലായിരുന്നു. യുവത്വത്തിന്റെ രക്തത്തിളപ്പുള്ള പ്രായം. പക്ഷേ, നാൽപത് വയസ്സുള്ള, മുമ്പ് രണ്ട് വിവാഹങ്ങൾ കഴിച്ചവരുമായ ഖദീജാ ബീവി(റ)യെയാണ് തന്റെ ആദ്യ പത്‌നിയായി പ്രവാചകർ തിരഞ്ഞെടുത്തത്. ഉന്നത കുടുംബമായ അസദ് ഗോത്രത്തിലെ ഖുവൈലിദിന്റെ മകളും സമ്പന്നയും കുലീനയുമായ പ്രമുഖ കച്ചവടക്കാരിയുമായിരുന്നു ഖദീജ(റ). സ്ത്രീകളിൽ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചതും മഹതി തന്നെ. പ്രവാചകരുടെ അമ്പതാം വയസ്സിൽ ഖദീജാ ബീവി മരണപ്പെടുന്നതു വരെ അവിടുന്ന് മറ്റൊരു വിവാഹം കഴിച്ചിരുന്നില്ല. സൗന്ദര്യവതികളായ കന്യകമാരെ വിവാഹം കഴിക്കാൻ അവസരമുണ്ടായിട്ടും, ശത്രുക്കൾ ഇക്കാര്യം പറഞ്ഞു പലപ്പോഴും പ്രലോഭിപ്പിച്ചിട്ടും വിധവയായിരുന്ന ഖദീജാ ബീവിയുമായി മാത്രം ദാമ്പത്യ ജീവിതം പങ്കിട്ട മുഹമ്മദ് നബി(സ്വ) എങ്ങനെയാണ് സ്ത്രീ മോഹിയാകുന്നത്?



സൗദ ബിൻത് സംഅ(റ)

ഖദീജാ(റ)വിന്റെ വഫാത്തിന് ശേഷം നബി(സ്വ) ആദ്യമായി വിവാഹം ചെയ്തത് സൗദ(റ)യെയാണ്. മക്കയിലെ ആമിർ ഗോത്രത്തിൽ പെട്ട സംഅയുടെ മകളാണ് ഇവർ. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ മക്കയിലെ മുസ്‌ലിംകൾക്ക് അവിശ്വാസികളിൽ നിന്നു നിരന്തരം പീഡനങ്ങൾ ഏൽക്കേണ്ടിവന്നപ്പോൾ വിശ്വാസികൾ അബ്‌സീനിയയിലേക്ക് പലായനം ചെയ്തു. അക്കൂട്ടത്തിൽ സക്‌റാനുബ്‌നു അംറ്(റ)യും അദ്ദേഹത്തിന്റെ പത്‌നി സൗദ(റ)യുമുണ്ടായിരുന്നു. ശത്രു പീഡനം അവസാനിച്ചുവെന്ന് ധരിച്ച് അവർ മക്കയിലേക്ക് തിരിച്ചുവന്നു. താമസിയാതെ സക്‌റാൻ മരണപ്പെട്ടു. സൗന്ദര്യം കുറഞ്ഞവളായ സൗദ തുണയില്ലാതെ വിധവയായി. പീഡനങ്ങൾ അവസാനിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ മുഹമ്മദ് നബി(സ്വ) അവരെ സ്വപത്‌നിയായി സ്വീകരിച്ചു സംരക്ഷണം നൽകി.



ആഇശാ ബിൻത് അബൂബക്കർ(റ)

നബി(സ്വ)യുടെ ഭാര്യമാരിൽ ഏക കന്യകയായിരുന്നു ആഇശാ ബീവി(റ). പുരുഷന്മാരിൽ ആദ്യമായി ഇസ്‌ലാം സ്വീകരിക്കുകയും തിരുനബി(സ്വ) തങ്ങളുടെ അടുത്ത കൂട്ടുകാരനും വിശ്വസ്തനുമായിരുന്ന അബൂബക്കർ സിദ്ദീഖ്(റ)വിന്റെ മകൾ. ഇസ്‌ലാമിക പ്രബോധനത്തിന് വേണ്ടി ധാരാളം സമ്പത്ത് ചെലവഴിക്കുകയും മദീനയിലേക്ക് പലായനം ചെയ്യുമ്പോൾ നബി(സ്വ)യുടെ കൂടെയുണ്ടാവുകയും പ്രവാചകരുടെ വിയോഗത്തിന് ശേഷം ഇസ്‌ലാമിന്റെ ഒന്നാം ഖലീഫയായി മാറുകയും ചെയ്ത അബൂബക്കർ സിദ്ദീഖ്(റ)നുള്ള ഒരംഗീകാരമായിരുന്നു ആഇശാ ബീവിയുമായുള്ള നബി(സ്വ)യുടെ വിവാഹം.

വിവാഹ സമയത്തുള്ള ആഇശാ ബീവിയുടെ പ്രായത്തെ ഉയർത്തിപ്പിടിച്ചു കൊണ്ട് ആധുനിക ക്രൈസ്തവ മിഷനറിമാർ തിരുനബി(സ്വ)യെ വിമർശിക്കാറുണ്ട്. പക്ഷേ, മറ്റുപലകാരണങ്ങളാലും നബി(സ്വ)യെ വിമർശിച്ച സമകാലികരാരും ഇതൊരു പ്രശ്‌നമാക്കി ഉന്നയിച്ചിരുന്നില്ല എന്നത് എടുത്തു പറയേണ്ടതാണ്. ആഇശാ ബീവിയുടെ വിവാഹത്തെ അവർ വിമർശിക്കാതിരുന്നത് അക്കാലത്ത് അത്തരം വിവാഹങ്ങൾ സർവസാധാരണമായിരുന്നതുകൊണ്ടാണ്. പത്തൊമ്പതാം നൂറ്റാണ്ട് വരെയും പ്രായം കുറഞ്ഞ വിവാഹങ്ങൾ സാർവത്രികമായിരുന്നു. ആഇശ(റ) നബി(സ്വ)യിൽ നിന്നു രണ്ടായിരത്തി ഇരുന്നൂറ്റിപ്പത്ത് (2210) ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്. ആ ഹദീസുകളിലെവിടെയും റസൂൽ(സ്വ)യുമായുള്ള ദാമ്പത്യ ജീവിതത്തിൽ അസംതൃപ്തി പ്രകടിപ്പിച്ചതായി കാണാൻ സാധിക്കുകയില്ല. പ്രവാചക ചരിത്രം രേഖപ്പെടുത്തിയ ആരും തന്നെ അങ്ങനെയൊന്ന് സൂചിപ്പിച്ചിട്ടുമില്ല. ചെറുപ്രായത്തിൽ തന്റെ മകളെ വിവാഹം ചെയ്തുകൊടുത്ത അബൂബക്കർ സിദ്ദീഖ്(റ)നും ഈ വിവാഹത്തിൽ ആത്മാഭിമാനവും സന്തോഷവുമല്ലാതെ ഒരു തരത്തിലുള്ള പ്രയാസങ്ങളുമുണ്ടായിട്ടില്ല.

നബി(സ്വ)യുടെ ഓരോ വിവാഹത്തിന്റെയും സന്ദർഭവും സാഹചര്യവും സൂക്ഷ്മമായി പഠിച്ചാൽ അവ കേവലം ലൈംഗിക താൽപര്യത്തിന് വേണ്ടിയായിരുന്നില്ലെന്ന് സുതരാം വ്യക്തമാകുന്നതാണ്.

വധുവിനോ വരനോ വധുവിന്റെ പിതാവിനോ സമകാലിക സമൂഹത്തിനോ ഈ വിവാഹം ഒരു വിഷയമേ ആയിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് ഇതൊരു പ്രശ്‌നമാകുന്നത്?

ഇത്തരം ആരോപണമുന്നയിക്കുന്ന ക്രൈസ്തവ സഹോദരന്മാർ തങ്ങളുടെ ദൈവ മാതാവിന്റെ വിവാഹം നിശ്ചയിച്ചപ്പോഴുള്ള  പ്രായവും വരൻ ജോസേഫിന്റെ

പ്രായവുമൊക്കെ അന്വേഷിക്കുന്നത് നന്നായിരിക്കും. വേദപണ്ഡിതനായ ബാബുപോൾ ജോസഫിനെക്കുറിച്ച് വിവരിക്കുന്നത് നോക്കൂ: സ്വദേശം ബേത്‌ലഹേം, 40-ാം വയസ്സിൽ ആദ്യ വിവാഹം. 49 കൊല്ലം നീണ്ടു നിന്ന ആ ദാമ്പത്യത്തിൽ ആറ് മക്കൾ; നാലാണും രണ്ട് പെണ്ണും. യാക്കോബാണ് ഏറ്റവും ഇളയത്. പെൺകുട്ടികൾ വിവാഹിതർ. ആൺമക്കളിൽ രണ്ട് പേർക്ക് ആശാരിപ്പണി. യാക്കോബിന്റെ കൂടെ ആയിരുന്നു താമസം. മൂന്ന് വയസ്സ് മുതൽ ദേവാലയത്തിൽ വളർന്ന മർയം എന്ന കന്യകയ്ക്ക് അവളുടെ 12-ാം വയസ്സിൽ (14 എന്ന് ചിലർ) യഹൂദരിൽ നിന്ന് പുരോഹിതന്മാർ വരനെ തേടി. യഹൂദ്യയിലെല്ലാം വിളംബരം ഉണ്ടായി. ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു (വേദ ശബ്ദ രത്‌നാകരം ബൈബിൾ നിഘണ്ടു, ഡി. ബാബുപോൾ പേ: 270).

ഉദ്ധൃത വിശദീകരണത്തിൽ നിന്ന് ചുരുങ്ങിയത് 89 വയസ്സെങ്കിലും പ്രായമുള്ള പടുവൃദ്ധനായ യോസേഫാണ് 12 വയസ്സുള്ള കന്യാമറിയത്തെ വിവാഹം കഴിച്ചതെന്ന് വ്യക്തമാകും.

അറേബ്യയിലെ അന്നത്തെ ഏറ്റവും ബുദ്ധിമതിയായിരുന്നു ആഇശാ(റ). സമൂഹത്തിന് ലഭിക്കേണ്ട വിജ്ഞാനങ്ങൾ കൃത്യമായി തന്നെ ലഭ്യമാകാനും നബി(സ്വ)യുടെ ദാമ്പത്യ ജീവിതവും മറ്റും നിവേദനം ചെയ്യാനും ഈ ബന്ധം ഏറെ സഹായിച്ചിട്ടുണ്ട്.



ഹഫ്‌സ ബിൻത് ഉമർ(റ)

ഇസ്‌ലാമിന്റെ രണ്ടാം ഖലീഫയായി മാറിയ ഉമർ(റ)യുടെ മകളാണ് ഹഫ്‌സ(റ). കുനൈസുബ്‌നു ഹുദാഫ(റ) ആയിരുന്നു ഹഫ്‌സ ബീവിയുടെ ആദ്യഭർത്താവ്. ബദ്ർ യുദ്ധത്തിലേറ്റ പരിക്കു മൂലം മദീനയിൽ വെച്ച് അദ്ദേഹം മരണപ്പെട്ടു. വിധവയായ തന്റെ മകളെ വിവാഹം ചെയ്യാൻ ഉമർ(റ) ആദ്യം ഉസ്മാൻ(റ)യെയും പിന്നീട് അബൂബക്കർ(റ)വിനെയും സമീപിച്ചിരുന്നു. പക്ഷേ, അവർ നിരസിച്ചു. ഇസ്‌ലാമിനു വേണ്ടി പടപൊരുതി ശഹീദായ ഒരാളുടെ ഭാര്യയെ പത്‌നിയായി സ്വീകരിച്ച് തിരുനബി(സ്വ) അഭയം നൽകുകയാണുണ്ടായത്. ഇത് ഉമർ(റ)നെ ഏറെ സന്തോഷിപ്പിക്കുകയും അദ്ദേഹത്തിനുള്ള ഒരംഗീകാരമാവുകയും ചെയ്തു. ഹഫ്‌സ ബീവിക്കായിരുന്നു വിശുദ്ധ ഖുർആനിന്റെ കയ്യെഴുത്തു പ്രതി സൂക്ഷിക്കാനുള്ള ഭാഗ്യം ലഭിച്ചത്.



സൈനബ ബിൻത് ഖുസൈമ

ഹിലാൽ ഗോത്രത്തിൽപ്പെട്ട ഖുസൈമയുടെ മകളാണ് സൈനബ. അബ്ദുല്ലാഹിബ്‌നു ജഹ്മ്(റ) ആയിരുന്നു മഹതിയുടെ ആദ്യഭർത്താവ്. ഉഹ്ദ് യുദ്ധത്തിൽ അദ്ദേഹം ശഹീദായി. വിധവയായ സൈനബ(റ)യെ വിവാഹം ചെയ്ത് നബി(സ്വ) തങ്ങൾ സംരക്ഷണം നൽകി.



സൈനബ ബിൻത് ജഹ്ശ്(റ)

നബി(സ്വ)യുടെ പിതൃസഹോദരിയുടെ പുത്രിയാണ് സൈനബ്(റ). തിരുനബി(സ്വ)യുടെ വളർത്തു മകനും മുൻ അടിമയുമായിരുന്ന സൈദുബ്‌നു ഹാരിസ(റ)യായിരുന്നു ആദ്യഭർത്താവ്. ഈ ബന്ധം മുൻനിർത്തി ക്രൈസ്തവ മിഷണറിമാർ നബി(സ്വ) മകന്റെ ഭാര്യയെ വിവാഹം കഴിച്ചുവെന്ന് വിമർശിക്കാറുണ്ട്. എന്നാൽ, നബി(സ്വ) സൈനബ ബീവിയെ കല്യാണം കഴിച്ച കാലഘട്ടത്തിലെ സംസ്‌കാരവും ആ വിവാഹത്തിന് പിന്നിലെ ലക്ഷ്യവും മനസ്സിലാക്കിയാൽ ഈ വിമർശനവും ബാലിശമാണെന്ന് ബോധ്യപ്പെടുന്നതാണ്. പരിശുദ്ധ ഖുർആൻ അക്കാലത്ത് നിലവിലുണ്ടായിരുന്ന രണ്ട് അനാചാരങ്ങളെ വിമർശിക്കുന്നതായി കാണാം. ‘നിങ്ങൾ ളിഹാർ ചെയ്യുന്ന നിങ്ങളുടെ ഭാര്യമാരെ അവൻ നിങ്ങളുടെ മാതാക്കളാക്കിയിട്ടില്ല. നിങ്ങളുടെ ദത്തുപുത്രന്മാരെ അവൻ നിങ്ങളുടെ (യഥാർത്ഥ) പുത്രന്മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ കൊണ്ടു പറയുന്ന വെറും വാക്കുകളാണ്. അല്ലാഹു യാഥാർത്ഥ്യം പറയുന്നു. അവൻ സന്മാർഗം കാട്ടിത്തരികയും ചെയ്യുന്നു (സൂറത്തുൽ അഹ്‌സാബ്: 4).

അറബികൾക്കിടയിൽ അന്ന് നിലവിലുണ്ടായിരുന്ന ഒരു അനാചാരമാണ് ളിഹാർ. ഒരാൾ തന്റെ ഭാര്യയോട് നീ എനിക്ക് എന്റെ മാതാവിന്റെ മുതുകുപോലെയാണ് എന്ന് പറയുന്നതിനെയാണ് ളിഹാറ് എന്ന് പറയുന്നത്. ഒരാൾ ഇപ്രകാരം തന്റെ ഭാര്യയോട് പറഞ്ഞാൽ അത് വിവാഹമോചനമായി കണക്കാക്കപ്പെടുകയും അന്ന് മുതൽ അവൾ അവന് നിഷിദ്ധമായി കരുതുകയും ചെയ്തിരുന്നു.

വളർത്തുമകനെ സ്വത്തവകാശം ഉൾപ്പെടെ എല്ലാ നിലക്കും സ്വന്തം മകനെപ്പോലെ കണക്കാക്കുന്നതായിരുന്നു രണ്ടാമത്തെ അനാചാരം. ഈ രണ്ട് അനാചാരങ്ങളും തിരുത്തുകയാണ് ഈ ഖുർആനിക വചനം.

വളർത്തുമകനെ സ്വന്തം മകനെപ്പോലെ കണക്കാക്കിയത് കൊണ്ട് വളർത്തു മകന്റെ ഭാര്യയെ വിവാഹം ചെയ്യുന്നതിനെ അറബികൾ വെറുത്തിരുന്നു. ഈ സമ്പ്രദായത്തെ തിരുത്തുക എന്നതായിരുന്നു വളർത്തുമകനായ സൈദ്(റ)ന്റെ ഭാര്യയായ സൈനബ ബീവിയെ വിവാഹം ചെയ്യുന്നതിലൂടെ നബി(സ്വ) ലക്ഷ്യമിട്ടത്.

തിരുനബി(സ്വ) തന്റെ വളർത്തുമകനു വേണ്ടി സൈനബ ബീവിയോടും കുടുംബത്തോടും വിവാഹാലോചന നടത്തിയപ്പോൾ സൗന്ദര്യം കുറഞ്ഞയാളും മുമ്പ് അടിമയുമായിരുന്ന സൈദ്(റ)വുമായുള്ള ഉന്നത തറവാട്ടുകാരിയും സൗന്ദര്യവതിയുമായ സൈനബ(റ)യുടെ വിവാഹത്തിന് അവർ വിസമ്മതിച്ചു. അപ്പോഴാണ് പരിശുദ്ധ ഖുർആനിലെ ഈ വചനം അവതരിച്ചത്: ‘അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാൽ, സത്യവിശ്വാസിയായ പുരുഷനോ സ്ത്രീക്കോ തങ്ങളുടെ കാര്യത്തിൽ മറ്റൊരഭിപ്രായമുണ്ടാകാൻ പാടുള്ളതല്ല. ആരെങ്കിലും അല്ലാഹുവിനെയും അവന്റെ റസൂലിനെയും ധിക്കരിക്കുകയാണെങ്കിൽ തീർച്ചയായും അവൻ വ്യക്തമായ ദുർമാർഗത്തിൽ അകപ്പെട്ടു കഴിഞ്ഞിരിക്കുന്നു’ (സൂറതുൽ അഹ്‌സാബ്: 36).

ഈ വചനം അവതരിച്ചപ്പോൾ സൈനബ ബീവി(റ) സൈദ്(റ)വുമായുള്ള വിവാഹത്തിന് സമ്മതിച്ചു. പക്ഷേ, ബീവിയുടെ സ്വഭാവവുമായി പൊരുത്തപ്പെടാതെ വന്നപ്പോൾ നബി(സ്വ)യോട് സൈദ്(റ) പരാതി പറഞ്ഞു. അപ്പോൾ നബി(സ്വ) അദ്ദേഹത്തോട് ക്ഷമിക്കാനും സൈനബ(റ)യെ ഭാര്യയായി നിലനിർത്താനും പലയാവർത്തി ഉപദേശിച്ചു. ഒരു നിലക്കും സൈനബ(റ)വുമായി പൊരുത്തപ്പെട്ട്

പോകാൻ സാധിക്കില്ലെന്നു ബോധ്യമായപ്പോൾ സൈദ്(റ) മഹതിയെ വിവാഹമോചനം ചെയ്തു. പിന്നീട് അല്ലാഹുവിന്റെ കൽപന പ്രകാരം മുഹമ്മദ് നബി(സ്വ) സൈനബ ബീവിയെ വിവാഹം ചെയ്തു. ഈ വിവാഹത്തിന്റെ ലക്ഷ്യമെന്താണെന്ന് അല്ലാഹു തന്നെ പരിശുദ്ധ ഖുർആനിലൂടെ പറയുന്നുണ്ട്.

അങ്ങനെ തന്റെ ദത്തുപുത്രനായ സൈദ്(റ)ന്റെ മുൻ ഭാര്യയെ വിവാഹം ചെയ്തതിലൂടെ മുഹമ്മദ് നബി(സ്വ) അറബികൾക്കിടയിലുള്ള ദുരാചാരത്തെ നിഷ്‌കാസനം ചെയ്തു.



ഉമ്മുസലമ ബിൻത് അബീഉമയ്യ(റ)

മഖ്‌സൂം ഗോത്രത്തിൽ പെട്ട അബൂഉമയ്യയുടെ മകളാണ് ഉമ്മുസലമ(റ). സ്വഹാബിയായ അബൂസലമ(റ)യായിരുന്നു ബീവിയുടെ ആദ്യഭർത്താവ്. അബ്‌സീനിയയിലേക്കും മദീനയിലേക്കും ഹിജ്‌റ പോയ അദ്ദേഹം ബദ്ർ, ഉഹ്ദ് എന്നീ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. യുദ്ധത്തിൽ സംഭവിച്ച മുറിവുകൾ കാരണം ഉമ്മുസലമയെയും നാല് മക്കളെയും വിട്ട് അബൂസലമ ഇഹലോകം വെടിഞ്ഞു. വൃദ്ധയായ ഉമ്മസലമ(റ)യെ ഭാര്യയായി സ്വീകരിച്ച് തിരുനബി(സ്വ) ആ കുടുംബത്തിന്റെ സംരക്ഷണമേറ്റെടുത്തു.



ജുവൈരിയ്യ ബിൻത് ഹാരിസ്(റ)

ബനൂമുസ്തലഖ് ഗോത്രത്തലവനായ ഹാരിസിന്റെ മകളാണ് ജുവൈരിയ്യ. മസാഫിഅ് എന്നയാളായിരുന്നു അവരുടെ ഭർത്താവ്. ബനൂ മുസ്തലഖ് ഗോത്രക്കാരുമായുള്ള യുദ്ധത്തിൽ മസാഫിഅ് കൊല്ലപ്പെടുകയും ജുവൈരിയ്യ ബന്ദിയാക്കപ്പെടുകയും ചെയ്തു. സാബിത് ബ്‌നു ഖൈസ്(റ)ന്റെ ഓഹരിയായിരുന്നു ജുവൈരിയ്യ(റ). ഒമ്പത് ഊഖിയ സ്വർണം മോചനമൂല്യം നൽകിയാൽ വിട്ടയക്കാൻ അദ്ദേഹം തീരുമാനിച്ചു. മോചനമൂല്യം നൽകി തന്നെ സഹായിക്കണമെന്ന് ജുവൈരിയ്യ നബി(സ്വ) തങ്ങളോടഭ്യർത്ഥിച്ചു. റസൂൽ(സ്വ) മഹതിയെ സഹായിക്കുകയും ശേഷം വിവാഹം നടത്തുകയും ചെയ്തു. ഇതോടെ നബി(സ്വ)യുടെ കുടുംബത്തിൽ പെട്ടവരെ ബന്ദിയാക്കാൻ ഇഷ്ടപ്പെടാതിരുന്ന സ്വഹാബികൾ ബനീ മുസ്തലഖ് ഗോത്രത്തിൽ നിന്ന് ബന്ദിയാക്കിയവരെയെല്ലാം വിട്ടയച്ചു.



ഉമ്മുഹബീബ ബിൻത് അബീസുഫ്‌യാൻ(റ)

ആദ്യകാലത്ത് ഇസ്‌ലാമിന്റെ കൊടിയ ശത്രുവും പിന്നീട് സത്യമതത്തിലേക്ക് കടന്നുവരികയും ചെയ്ത അബൂസുഫ്‌യാന്റെ മകളാണ് ഉമ്മുഹബീബ. യഥാർത്ഥ പേര് റംല. ഉബൈദുല്ലാഹിബ്‌നു ജഹ്ഷായിരുന്നു ആദ്യഭർത്താവ്. രണ്ട് പേരും ഇസ്‌ലാം സ്വീകരിക്കുകയും അബ്‌സീനിയയിലേക്ക് പലായനം നടത്തുകയും ചെയ്തു. എന്നാൽ അവിടെ വെച്ച് ഉബൈദുല്ല ക്രിസ്ത്യാനിയാവുകയും മദ്യത്തിനടിമപ്പെടുകയും ചെയ്തു. ക്രിസ്ത്യാനിയായി തന്നെയാണ് അയാൾ മരണമടഞ്ഞത്. അവർക്ക് ഹബീബ എന്ന ഒരു കുട്ടിയുണ്ടായിരുന്നു. ഉമ്മുഹബീബ(റ)യെ വിവാഹം ചെയ്തുകൊണ്ട് ആ കുടുംബത്തിനും നബി(സ്വ) സംരക്ഷണം നൽകി.



സ്വഫിയ്യ ബിൻത് ഹുയയ്യ് (റ)

മൂസാനബി(അ)ന്റെ സഹോദരൻ ഹാറൂൻ നബി(അ)ന്റെ സന്താന പരമ്പരയിൽ പെട്ട ഹുയയ്യ് ബ്‌നു അഖ്തഇന്റെ മകളാണ് സ്വഫിയ്യ(റ). ആദ്യഭർത്താവ് സല്ലാം ബ്‌നു വിക്ശമായിരുന്നു. അദ്ദേഹം വിവാഹമോചനം നടത്തിയ ശേഷം ബനൂന്നളീർ ഗോത്രത്തലവനായ കിനാനത്ബ്‌നു റബീഅ് അവരെ വിവാഹം ചെയ്തു. ഖൈബർ യുദ്ധവേളയിൽ കിനാന കൊല്ലപ്പെടുകയും സ്വഫിയ്യ ബന്ദിയാക്കപ്പെടുകയുമുണ്ടായി. പിന്നീട് മോചനം മഹറായി നിശ്ചയിച്ച് സ്വഫിയ്യാ ബീവിയെ വിവാഹം ചെയ്ത് നബി(സ്വ) സംരക്ഷണമേറ്റെടുത്തു. തത്ഫലമായി നളീർ ഗോത്രം സത്യമത്തിലേക്ക് കടന്നുവന്നു.



മൈമൂന ബിൻത് ഹാരിസ്(റ)

ഹിലാൽ ഗോത്രത്തിൽപെട്ട ഹാരിസ് ബ്‌നു ഹസനിന്റെ മകളാണ് മൈമൂന. ആദ്യഭർത്താവ് മസ്ഊദ് ബ്‌നു അംറായിരുന്നു. അദ്ദേഹം വിവാഹമോചനം നടത്തിയപ്പോൾ അബൂറുഹ്മ് വിവാഹം ചെയ്തു. അദ്ദേഹവും മരണപ്പെട്ടു. അങ്ങനെയാണ് 50 വയസ്സായ വിധവയായ മൈമൂന(റ)യെ പത്‌നിയായി സ്വീകരിച്ചു നബി(സ്വ) സംരക്ഷണം നൽകിയത്.

റസൂൽ(സ്വ)യുടെ 11 ഭാര്യമാരിൽ 9 പേർ മാത്രമേ പ്രവാചകരുടെ വഫാത്തിന്റെ സമയത്ത് ജീവിച്ചിരുന്നുള്ളൂ. ഖദീജാ ബീവിയും സൈനബ ബിൻത് ഖുസൈമ(റ)യും നബി(സ്വ)യുടെ ജീവിതകാലത്ത് തന്നെ വഫാത്തായവരാണ്.

തിരുനബി(സ്വ)യുടെ ഓരോ വിവാഹത്തെയും സൂക്ഷ്മമായി പരിശോധിച്ചുനോക്കിയാൽ നമുക്ക് മനസ്സിലാക്കാവുന്ന ചില യാഥാർത്ഥ്യങ്ങളുണ്ട്. അവിടുന്ന് ഒരു കന്യകയെ മാത്രമേ വിവാഹം ചെയ്തിട്ടുള്ളൂ. ബാക്കിയുള്ളവരെല്ലാം വിധവകളും ചിലർ വൃദ്ധകളുമായിരുന്നു. നിരാലംബരായ വിധവകൾക്ക് സംരക്ഷണം നൽകിയ തിരുനബി(സ്വ)യെ സ്ത്രീലമ്പടനായി ചിത്രീകരിക്കുന്നതിന്റെ വിരോധാഭാസം ഏവർക്കും ബോധ്യപ്പെടുന്നതാണ്.

പതിനൊന്ന് ഭാര്യമാരെ വിവാഹം ചെയ്ത നബി(സ്വ)യുടെ നടപടിയെ വിമർശിക്കുന്ന ക്രൈസ്തവ മിഷനറിക്കാർ ബൈബിൾ പഴയ നിയമം ഒരാവർത്തി വായിക്കുന്നത് നന്നാവും.

ദാവീദിന് ആറ് ഭാര്യമാരും ധാരാളം വെപ്പാട്ടികളുമുണ്ടായിരുന്നു (2 ശാവുവേൻ 5.13, 1 ദിനവൃത്താന്തം 3:1-9, 14:3) സോളമന് 700 ഭാര്യമാരും 300 വെപ്പാട്ടികളുമുണ്ടായിരുന്നു (2 ദിനവൃത്താന്തം 11:21).

സോളമന്റെ മകൻ രെഹബയാമിന് 18 ഭാര്യമാരും 60 വെപ്പാട്ടികളുമുണ്ടായിരുന്നു (2 ദിനവൃത്താന്തം 11:21).

വിവാഹക്കാര്യത്തിൽ മുഹമ്മദ് നബി(സ്വ)യെ വിമർശിക്കുന്ന ക്രൈസ്തവ സഹോദരന്മാർ ഈ വചനങ്ങൾ കണ്ടിട്ടും അന്ധത നടിക്കുകയാണോ?

സിഹ്റ് ഫലിക്കും ഫലികില്ല മുജാഹിദ് സകരിയാ സ്വലാഹി


●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


സിഹ്റ് ഫലിക്കും ഫലികില്ല മുജാഹിദ് സകരിയാ സ്വലാഹി

https://youtu.be/tARg8VbBkE4

നബിദിനാഘോഷം പണ്ഡിത വീക്ഷണത്തില്‍


നബിദിനാഘോഷം പണ്ഡിത വീക്ഷണത്തില്‍● അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


നബിദിനാഘോഷം ഇസ്‌ലാമികമാണെന്നും അത് പുണ്യകരമാണെന്നും പ്രബലമായ ഹദീസിന്റെ വെളിച്ചത്തില്‍ ഹാഫിള് ഇബ്‌നുഹജറുല്‍ അസ്ഖലാനി

(റ)യും ഹാഫിള് ജലാലുദ്ദീന്‍ സുയൂത്വി(റ)യും പ്രസ്താവിച്ചത് നേരത്തെ വായിച്ചുവല്ലോ. ഇമാം നവവി(റ)യുടെ ഉസ്താദും പ്രഗത്ഭ പണ്ഡിതനുമായ അബൂശാമ(റ) പറയുന്നു: നബി(സ്വ)യുടെ ജന്മദിനത്തോട് യോജിച്ചുവരുന്ന ദിവസത്തില്‍ വര്‍ഷാവര്‍ഷം ഇര്‍ബല്‍ നാട്ടുകാര്‍ നടത്തിവരുന്ന ദാനധര്‍മം, സല്‍കര്‍മം, സന്തോഷപ്രകടനം തുടങ്ങിയ വിപുലമായ വ്യവസ്ഥാപിതവുമായ പരിപാടികള്‍

നമ്മുടെ കാലത്ത് തുടങ്ങിയ നല്ല ആചാരമാണ്. കാരണം ഇത്തരം പരിപാടികളില്‍ സാധുക്കള്‍ക്ക് ഗുണം ചെയ്യല്‍ ഉള്ളതിനുപുറമെ അത് സംഘടിപ്പിക്കുന്നവന്റെ ഹൃദയത്തില്‍ തിരുനബി(സ്വ)യോടുള്ള സ്‌നേഹവും നബി(സ്വ)യെ ആദരിക്കലും അവിടുത്തെ മാഹാത്മ്യവും കുടിയിരിക്കുന്നുണ്ടെന്ന് അറിയിക്കുന്നുണ്ട്. ലോകാനുഗ്രഹിയായി മുഹമ്മദ് നബി(സ്വ)യെ അല്ലാഹു നിയോഗിച്ച അനുഗ്രഹത്തിന് നന്ദികാണിക്കലും അതുള്‍ക്കൊള്ളുന്നു. അതിനാല്‍ പുണ്യകരമായ നല്ല ആചാരമാണിത് (അല്‍ ബാഇസ് അലാ ഇന്‍കാരില്‍ ബിദഇ വല്‍ഹവാദിസ് 1/23).

ഫാകിഹാനി(റ)

എന്തുപറഞ്ഞു?

മാലികീ മദ്ഹബുകാരനാ

യ ഫാകിഹാനി(റ) നബിദിനാഘോഷത്തെ വിമര്‍ശിച്ച്  സംസാരിച്ചിട്ടുണ്ടെന്ന് നവീനവാദികള്‍ നിരന്തരമായി പ്രചരിപ്പിക്കാറുണ്ട്. എതിര്‍ത്തുവെന്ന് തോന്നിപ്പിക്കുന്ന അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് പൂ

ര്‍വിക പണ്ഡിതര്‍ ശക്തമായ മറുപടി നല്‍കിയ കാര്യം പക്ഷേ വിമര്‍ശകര്‍ മൂടിവെക്കുകയാണ് ചെയ്യുക. അദ്ദേഹത്തിന്റെ വാദങ്ങള്‍ ഇമാം സുയൂത്വി(റ) ശക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. ഫാകിഹാനി

(റ)യുടെ പരാമര്‍ശങ്ങളും ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനവും ചുവടെ വിവരിക്കാം: പ്രധാനമായും അഞ്ച് കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഫാകിഹാനി(റ)യുടെ വിശദീകരണം.

വാദം ഒന്ന്:

‘ഈ മൗലിദ് പരിപാടിക്ക് ഖുര്‍ആനിലോ സുന്നത്തിലോ ഒരടിസ്ഥാനമുള്ളതായി എനിക്കറിയില്ല.

ഇതിന് ഇമാം സുയൂത്വി(റ)

യുടെ ഖണ്ഡനം:  ‘തനിക്കറിയില്ല എന്നതിനാല്‍ അങ്ങനെയില്ലെന്ന് വരുന്നില്ല. ഹാഫിളുകളുടെ ഇമാം അബുല്‍ ഫള്ല്‍ അഹ്മദുബ്‌നു ഹജര്‍(റ) സുന്നത്തില്‍ നിന്ന് അതിനൊരടിസ്ഥാനം കണ്ടെത്തിയിരിക്കുന്നു. അതിന് രണ്ടാമതൊരടിസ്ഥാനം ഞാനും കണ്ടെത്തിയി

രിക്കുന്നു’.(രണ്ട് സംഭവങ്ങളും നേരത്തെ വിവരിച്ചതിനാല്‍ ആവര്‍ത്തിക്കുന്നില്ല)

രണ്ട്: ‘മതത്തില്‍ അനുധാവനം ചെയ്യാവുന്നവരും പൂര്‍വികരുടെ കാലടികള്‍ പിന്തുടര്‍ന്ന് വരുന്നവരുമായ ഒരു പണ്ഡിത

നും അത് ചെയ്തതായി ഉദ്ധരിക്കപ്പെടുന്നുമില്ല’. അതിനാല്‍

അത് ബിദ്അത്താണ്. അസത്യത്തിന്റെ വക്താക്കളും ശരീരേച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും പുതുതായി നിര്‍മിച്ചുണ്ടാക്കിയതാണത്. ശാപ്പാട്ട് വീരന്മാരാണ് അത് കൊണ്ട് നടക്കുന്നത്.

ഇമാം സുയൂത്വി(റ) ഇതിനെ ഖണ്ഡിക്കുന്നതിങ്ങനെ:  അതിവിപുലമായി മൗലിദ് പരിപാ

ടി ആദ്യം സംഘടിപ്പിച്ചത് പണ്ഡിതനും നീതിമാനുമായ ഒരു ഭരണാധികാരിയാണെന്ന് നാം

നേരത്തെ പറഞ്ഞു. അല്ലാഹുവിന്റെ സാമീപ്യം ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹം അത് സംഘടിപ്പിച്ചിരുന്നത്. പ്രസ്തു

ത മൗലിദ് പരിപാടിയില്‍ പണ്ഡിതന്മാരും സ്വാലിഹീങ്ങളും സംബന്ധിച്ചിരുന്നു. അവരാരും തന്നെ അതിനെ വിമര്‍ശിച്ചിട്ടില്ല. ഇബ്‌നു ദിഹ്‌യ(റ) അത് തൃപ്

തിപ്പെടുകയും മൗലിദ് പരിപാ

ടിയുടെ പേരില്‍ രാജാവിന് ഒരു മൗലിദ് ഗ്രന്ഥം തന്നെ രചിച്ച് കൊടുക്കുകയുമുണ്ടായി.  അപ്പോള്‍ മതനിഷ്ഠയുള്ള പണ്ഡിതന്മാര്‍ അത് അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അതിനെ അവരാരും തന്നെ വിമര്‍ശിച്ചിട്ടില്ലെന്നും വ്യക്തം.

മൂന്ന്: മൗലിദ് പരിപാ

ടിയെ അഞ്ച് മതനിയമങ്ങളുമായി തട്ടിച്ചുനോക്കി നാ

മിങ്ങനെ പറയും; ഒന്നുകില്‍ അത് വാജിബോ അല്ലെങ്കില്‍ സുന്നത്തോ അല്ലെങ്കില്‍ മുബാഹോ അല്ലെങ്കില്‍ കറാഹത്തോ അല്ലെങ്കില്‍ ഹറാമോ ആകണം. അത് വാജിബല്ലെന്ന കാര്യം മുസ്‌ലിംകളുടെ ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നാല്‍ അത് സുന്നത്തുമല്ല. കാരണം ഉപേക്ഷിക്കുന്നതിന്റെ മേല്‍ ആക്ഷേപിക്കാതെ മതം നിര്‍ദേശിക്കുന്ന കാര്യമാണ് സുന്നത്ത്. എന്റെ അറിവനുസരിച്ച് ഇതിന് മതം അനുവാദം നല്‍കുകയോ സ്വഹാബത്തോ താബിഉകളോ മത നിഷ്ഠയുള്ള പണ്ഡിതന്മാരോ അത് ചെയ്യുകയോ ഉണ്ടായിട്ടില്ല.

സുയൂത്വി(റ)യുടെ ഖണ്ഡനം: ‘മൗലിദാഘോഷം സുന്നത്താകാനും തരമില്ല. കാരണം മതം നിര്‍ദേശിച്ച കാര്യമാണ് സുന്നത്ത്’ എന്ന ഫാകിഹാനി(റ)യുടെ പരാമര്‍ശത്തോട് ഇങ്ങനെ പ്രതികരിക്കാം.  സുന്നത്തായ കാര്യത്തെ തേടുന്നത് ചിലപ്പോള്‍ വ്യക്തമായ പരാമര്‍ശത്തിലൂടെയും ചിലപ്പോള്‍ ഖിയാസിലൂടെയുമാവാം. മൗലിദാഘോഷത്തില്‍ വ്യക്തമായ പരാമര്‍ശത്തിലൂടെ തേട്ടം വന്നിട്ടില്ലെന്നുവന്നാലും ഇനിപറയാന്‍ പോകുന്ന രണ്ട് അടിസ്ഥാനങ്ങളുടെ മേല്‍ ഇതിനെ താരതമ്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തേട്ടമുണ്ട് (ഇതനുസരിച്ച് മൗലിദാഘോഷത്തിന്റെ പ്രമാണം ഖിയാസാണെന്നര്‍ത്ഥം).

നാല്: അത് മുബാഹാകാ

നും തരമില്ല. കാരണം മതത്തില്‍ ബിദ്അത്തുണ്ടാക്കല്‍ മുബാഹല്ലെന്ന്  മുസ്‌ലിംകള്‍ ഏകോപിച്ച കാര്യമാണ്. അതിനാല്‍ അത് കറാഹത്തോ  ഹറാമോ ആവാനേ തരമുള്ളൂ. ഇത്തരുണത്തില്‍ രണ്ടായി വിഭജിച്ച് വേണം അതേക്കുറിച്ച് സംസാരിക്കാന്‍.

ഒന്ന്: ഒരാള്‍ തന്റെ സ്വത്തെടുത്ത് കുടുംബത്തിനും

കൂട്ടുകാര്‍ക്കും ബന്ധുമിത്രാദികള്‍ക്കും വേണ്ടി മൗലിദാഘോഷം സംഘടിപ്പിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ യാതൊന്നും ആ സമ്മേളനത്തില്‍ അവര്‍ ചെയ്യുന്നില്ല. അതിന്റെ ഭാഗമായി യാതൊരു കുറ്റവും അവര്‍ പ്രവര്‍ത്തിക്കുന്നുമില്ല. കറാഹത്തായ ബിദ്അത്താണെന്നും മോശമാണെന്നും നാം പറഞ്ഞത് ഇതിനാലാണ്.

ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം: ‘അത് മുബാഹാകാനും തരമില്ല. കാരണം മതത്തില്‍ ബിദ്അത്തുണ്ടാക്കല്‍ മുബാഹല്ലെന്ന് മുസ്‌ലിംകള്‍ ഏകോപിച്ച കാര്യമാണ്’ എന്ന അദ്ദേഹത്തിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ല. കാരണം ബിദ്അത്ത് ഹറാമിലും കറാഹത്തിലും പരിമിതമല്ല. മറിച്ച് മുബാഹായും സുന്നത്തായും വാജിബായുമൊക്കെ അത് വരാം. ‘തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത്’ എന്ന ഗ്രന്ഥത്തില്‍ ഇമാം നവവി(റ) പറയുന്നു: ‘നബി(സ്വ)യുടെ കാലത്ത് അറിയപ്പെടാത്ത ഒരു കര്യം പു

തുതായി ഉണ്ടാക്കലാണ് ബിദ്അത്ത്. അത് നല്ലതായും മോശമായതായും വരും’. അല്‍കവാഇദ് എന്ന ഗ്രന്ഥത്തില്‍ ശൈഖ് ഇസ്സുദ്ദീനിബ്‌നു അബ്ദിസ്സലാം

(റ) പറയുന്നു: ‘ബിദ്അത്തി

നെ വാജിബ്, ഹറാമ്, കറാഹത്ത്, സുന്നത്ത്, മുബാഹ് എന്നിങ്ങനെ അഞ്ചായി ഓഹരിയാക്കാം. ഒരു ബിദ്അത്ത് അഞ്ചില്‍ ഏതില്‍പെട്ടതാണെന്ന് അറിയാനുള്ള മാര്‍ഗം ശരീഅത്തിന്റെ പൊതു

തത്ത്വങ്ങളുമായി അതിനെ തട്ടിച്ചുനോക്കലാണ്. നിര്‍ബന്ധമാകാനുള്ള നിയമങ്ങളില്‍ പെടുന്നുവെങ്കില്‍ അത് നിര്‍ബ

ന്ധവും ഹറാമിന്റെ നിയമങ്ങളില്‍ ഉള്‍പെടുന്നുവെങ്കില്‍ അത് ഹറാമും സുന്നത്താകാനു

ള്ള നിയമങ്ങളില്‍ പെടുന്നുവെങ്കില്‍ അത് സുന്നത്തും കറാഹത്തിന്റെ നിയമങ്ങളില്‍ കടന്നുവരുന്നുവെങ്കില്‍ അത് കറാഹത്തും മുബാഹിന്റെ നി

യമങ്ങളില്‍ കടന്നുവരുന്നതാണെങ്കില്‍ അത് മുബാഹും ആണെന്ന് മനസ്സിലാക്കാം’. ഇവയില്‍ ഓരോന്നിനും അദ്ദേഹം ഉദാഹരണങ്ങളും വിശദീകരിക്കുന്നുണ്ട്. സുന്നത്തായ ബിദ്അത്തിന് പല ഉദാഹരണങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം മദ്‌റസകളും അതിര്‍ത്തിയിലെ സൈന്യസങ്കേതങ്ങളും നിര്‍മിക്കുന്നതും തറാവീഹ് ജമാഅത്ത് നിസ്‌കാരവും തസ്വവ്വുഫിന്റെ അഗാധമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ച് വാദപ്രതിവാദങ്ങള്‍ സംഘടിപ്പിക്കുന്നതും അതിന്റെ ഉദാഹരണങ്ങളായി വിശദീകരിച്ചിട്ടുണ്ട്.

ഇമാം സുയൂത്വി(റ) തുടരുന്നു: മനാഖിബുശ്ശാഫിഈ എന്ന ഗ്രന്ഥത്തില്‍ ഇമാം ശാഫിഈ(റ)യെ ഉദ്ധരിച്ച് ഇമാം ബൈഹഖി(റ) രേഖപ്പെടുത്തുന്നു: ‘പുതുതായുണ്ടായ കാര്യങ്ങള്‍ രണ്ടിനമാണ്. ഒന്ന്: ഖുര്‍ആനിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പു

തുതായി ഉണ്ടാക്കപ്പെട്ടത്. ഈ ബിദ്അത്ത് പിഴച്ചതാണ്. രണ്ട്: മേല്‍പറയപ്പെട്ട ഒന്നിനോടും എതിരല്ലാത്ത നിലയില്‍ പുതുതായി ഉണ്ടാക്കപ്പെട്ട നല്ല കാര്യങ്ങള്‍. ഇത് ആക്ഷേപാര്‍ഹമായ ബിദ്അത്തല്ല. റമളാനിലെ തറാവീഹിനെ കുറിച്ച് ഇത് നല്ല ബിദ്അത്താണെന്ന് ഉമര്‍(റ) പ്രസ്താവിച്ചുവല്ലോ. അത് മുമ്പുണ്ടായിരുന്നില്ലെന്നാണ് ഉമര്‍(റ) ഉദ്ദേശിക്കുന്നത്. അത് ഉണ്ടായപ്പോള്‍ മേല്‍പറഞ്ഞ ഒരു പ്രമാണത്തോടും വിയോജിക്കല്‍ അതിലില്ലതാനും’. ഇതുവരെയുള്ളത് ഇമാം ശാഫിഈ(റ)യുടെ സംസാരമാണ്.

അപ്പോള്‍ അത് മുബാഹാകാനും തരമില്ല എന്ന് തുടങ്ങുന്ന ശൈഖ് ഫാകിഹാനി(റ)യുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തം. കാരണം മൗലിദാഘോഷം ഖുര്‍ആനിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരല്ല. അതിനാല്‍ ഇമാം ശാഫിഈ(റ)യുടെ പ്രസ്താവനയില്‍ പറഞ്ഞതുപോലെ അത് ആക്ഷേപിക്കപ്പെടുന്ന ബിദ്അത്തല്ല. മറിച്ച് ആദ്യകാലത്ത് അറിയപ്പെട്ടിട്ടില്ലാത്ത നല്ലകാര്യത്തില്‍ പെട്ടതാണത്. കാരണം തെറ്റ് കുറ്റങ്ങളില്‍ നിന്നെല്ലാം മുക്തമായ അന്നദാനം നല്ലകാര്യമാണല്ലോ. അതിനാല്‍ ഇബ്‌നുഅബ്ദിസ്സലാമി(റ)ന്റെ പ്രസ്താവനയില്‍ പറഞ്ഞതുപോലെ സുന്നത്തായ ബിദ്അത്തുകളില്‍ പെട്ടതായി വേണം അതിനെ കാണാന്‍.

ഫാകിഹാനി(റ) തുടരുന്നു: അക്രമം പ്രവേശിച്ച മൗലിദാഘോഷമാണ് രണ്ടാമത്തേത്. ഒരാള്‍ അതിനുവേണ്ടി പണം നല്‍കുന്നത് മനഃസംതൃപ്തി

യോടെയല്ല. അക്രമത്തിന്റെ വേദനനിമിത്തം കൊടുക്കുന്നവന്റെ മനസ്സ് വേദനിക്കുന്നു. എങ്ങനെ കൊടുക്കാതിരിക്കുമെന്ന ലജ്ജകാരണം തരുന്നത് സ്വീകരിക്കുന്നത് വാളുചൂണ്ടി പണം വാങ്ങുന്നതിനു തുല്യമാണെന്ന് പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. വിനോദായുധങ്ങളുപയോഗിച്ചുള്ള പാട്ടുകളും യുവതികളുടെ സാന്നിദ്ധ്യവും പുരുഷന്മാര്‍ അംറദീങ്ങളു(ആകര്‍ഷണീയ കൗമാരക്കാര്‍)മായും നാശകാരികളായ സ്ത്രീകളുമായും ഒരുമിച്ച് കൂടലും കൂടിയുണ്ടായാല്‍ പറയാനുമില്ല. യുവതികള്‍ പു

രുഷന്മാരുമായി കൂടിക്കലര്‍ന്നോ അവരിലേക്ക് വെളിവായോ എങ്ങനെയായാലും തെറ്റു തന്നെ. ആടിക്കുഴഞ്ഞും ചാഞ്ഞും ചെരിഞ്ഞുമുള്ള നൃ

ത്തങ്ങളും വിനോദത്തില്‍ മുഴുകലും ആഖിറം മറന്നുപോ

കലും കൂടി  വരുമ്പോള്‍ പറയാനുമില്ല….

ഇതിന് ഇമാം സുയൂത്വി

(റ)യുടെ ഖണ്ഡനം: രണ്ടാമതായി ഫാകിഹാനി(റ) പറഞ്ഞ കാര്യം ശരിയാണ്. എന്നാല്‍ മൗലിദാഘോഷത്തിലേക്ക് വന്നുചേര്‍ന്ന നിഷിദ്ധമായ കാര്യങ്ങളുടെ പേരിലാണ് അത് നിഷിദ്ധമായത്. നബിദിനത്തില്‍ സന്തോഷപ്രകടനം നടത്താനായി സമ്മേളിക്കുക എന്ന നിലക്കല്ല. തന്നെയുമല്ല ഇത്തരം കാര്യങ്ങള്‍ ജുമുഅക്കുവേണ്ടി സമ്മേളിക്കുമ്പോള്‍ ഉണ്ടായാലും അവ മോശം തന്നെയാണ്. അതിന്റെ പേരില്‍ ജുമുഅക്കുവേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാന്‍ പറ്റില്ലെന്ന കാര്യം വ്യക്തമാണല്ലോ. റമളാന്‍ മാസത്തില്‍ ജനങ്ങള്‍ തറാവീഹ് നിസ്‌കാരത്തിനുവേണ്ടി സമ്മേളിക്കുമ്പോള്‍ ഇവയില്‍ ചിലത് ഉള്ളതായി നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അപ്പോള്‍ ഇത്തരം കാര്യങ്ങളുടെ പേരു പറഞ്ഞ് തറാവീഹിനുവേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാന്‍ പറ്റുമോ? ഒരിക്കലുമില്ല. അപ്പോള്‍ നമുക്ക് പറയാനുള്ളതിതാണ്; നബിദിനത്തില്‍ സന്തോഷപ്രകടനം നടത്തുന്നതിനായി സമ്മേളിക്കുന്നത് സുന്നത്തും ആരാധനയുമാണ്. അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തെറ്റായ കാര്യങ്ങള്‍  ആക്ഷേപാര്‍ഹവും തടയപ്പെടേണ്ടതുമാണ്.

അഞ്ച്: ‘നബി(സ്വ) ജനിച്ചമാസമായ റബീഉല്‍ അവ്വലില്‍ തന്നെയാണല്ലോ അവിടുന്ന് വഫാത്തായതും. അതിനാല്‍ ദുഃഖിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആ മാസത്തില്‍ സന്തോഷിക്കാന്‍ വക കാണുന്നില്ല’.

സുയൂത്വി(റ)യുടെ ഖണ്ഡനമിങ്ങനെ:  ഇതിനുള്ള മറുപടിയിതാണ്; നബി(സ്വ)യുടെ ജനനം നമുക്ക് വലിയ അനുഗ്രഹവും അവിടുത്തെ വഫാത്ത് നമുക്ക് വലിയ മുസ്വീബത്തുമാണ്. അനുഗ്രഹങ്ങള്‍ക്ക് നന്ദിപ്രകടനം നടത്താനും മുസ്വീബത്ത് വരുമ്പോള്‍ ആത്മസംയമനം പാലിക്കാനും ക്ഷമിക്കാനുമാണ് ഇസ്‌ലാമിക ശരീഅത്ത് നിര്‍ദേശിക്കുന്നത്. ഒരു കുഞ്ഞ് ജനിച്ചാല്‍ അതിന്റെ പേരില്‍ സന്തോഷിച്ചും നന്ദി പ്രകടിപ്പിച്ചും അഖീഖ അറുക്കാന്‍ ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയം മരിക്കുമ്പോള്‍ പ്രത്യേകം അറവുനടത്താന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നില്ല. മറിച്ച് ശബ്ദമുയര്‍ത്തി കരയലും പൊറുതികേട് കാണിക്കുന്നതും ഇസ്‌ലാം വിലക്കുകയാണ് ചെയ്തത്. അപ്പോള്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ നബി(സ്വ)യുടെ ജന്മത്തില്‍ സന്തോഷിക്കലും അത് പ്രകടിപ്പിക്കലും നല്ല കാര്യമാണെന്നും പ്രവാചക വിയോഗത്തിന്റെ പേരില്‍ ദുഃഖാചരണം നടത്തുന്നത് ശരിയല്ലെന്നും ശരീഅത്തിന്റെ പൊതു നിയമങ്ങള്‍ വ്യക്തമാക്കുന്നു. ഹുസൈന്‍(റ)നെ വധിച്ച ദിവസം ദുഃഖാചരണമായി റാഫിളിയ്യത്ത് ആചരിക്കുന്നതിനെ ആക്ഷേപിച്ച് ഇബ്‌നു റജബ്(റ) ലത്വാഇഫ് എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറഞ്ഞതുകാണാം: ‘അമ്പിയാക്കള്‍ക്ക് മുസ്വീബത്തെത്തുകയും അവര്‍ മരണപ്പെടുകയും ചെയ്ത ദിവസത്തില്‍ പോ

ലും ദുഃഖാചരണം നടത്താന്‍ അല്ലാഹു കല്‍പിച്ചിട്ടില്ല. അപ്പോള്‍ അവരേക്കാള്‍ താഴെയുള്ളവരുടേത് ആചരിക്കുന്നത് എങ്ങനെ കല്‍പിക്കപ്പെടും?’ (അല്‍ഹാവീ ലില്‍ഫത്താവാ 1/190-193).

മൗലിദാഘോഷം സുന്നത്താണെന്ന് പ്രമാണ ബദ്ധമായി ഹാഫിള് ഇബ്‌നുഹജറുല്‍ അസ്ഖലാനി(റ), ഹാഫിള് ജലാലുദ്ദീന്‍ സുയൂഥി(റ), ഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമ(റ) തുടങ്ങി നിരവധി പണ്ഡിതന്മാര്‍ സമര്‍ത്ഥിച്ചിട്ടുള്ളതാണ്. മാലികീ മദ്ഹബുകാരനായ ഫാകിഹാനി(റ)യുടെ ശ്രദ്ധയില്‍പെട്ട ഏതോ ചില പരിപാടികളുടെ പശ്ചാത്തലത്തിലാകാം അതിനെ അദ്ദേഹം വിമര്‍ശിച്ചത്. അദ്ദേഹം നല്‍കിയ ഒരു ഫത്‌വയിലാണ് അപ്രകാരമുള്ളത്. ഫത്‌വകള്‍ ചില സന്ദര്‍ഭങ്ങളും സാഹചര്യങ്ങളുമനുസരിച്ചാകുമല്ലോ.

എന്നാല്‍ പുതുതായി ഉണ്ടാകുന്ന കാര്യങ്ങള്‍ ഹറാമിലും കറാഹത്തിലും പരിമിതമാണെന്ന അദ്ദേഹത്തിന്റെ വാദം   ഇമാം സുയൂത്വി(റ) വിശദീകരിച്ചതുപോലെ പ്രമാണങ്ങള്‍ക്ക് നിരക്കാത്തതാണ്. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാം. നബി(സ്വ) പറയുന്നു: ഇസ്‌ലാമില്‍ വല്ലവരും ഒരു നല്ല ചര്യ നടപ്പാക്കുകയും അവനുശേഷം അതനുസരിച്ച് പ്രവര്‍ത്തിക്കപ്പെടുകയും ചെയ്താല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതിനു തുല്യമായൊരു പ്രതിഫലം അത് നടപ്പില്‍ വരുത്തിയവനും

എഴുതപ്പെടുന്നതാണ്. അവരുടെ പ്രതിഫലത്തില്‍ നിന്ന് യാതൊന്നും ചുരുങ്ങുകയുമില്ല. ഇസ്‌ലാമില്‍ വല്ലവരും ഒരു മോശമായ ചര്യ നടപ്പാക്കുകയും അവനുശേഷം അതനുസരിച്ച് പ്രവര്‍ത്തിക്കപ്പെടുകയും ചെയ്

താല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതിനു തുല്യമായൊരു കുറ്റം അത് നടപ്പില്‍ വരുത്തിയവനും എഴുതപ്പെടുന്നതാണ്. അവരുടെ കുറ്റത്തില്‍ നിന്ന് യാതൊന്നും ചുരുങ്ങുകയില്ല’ (മുസ്‌ലിം 4830).

ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:  മറ്റൊരു ഹദീസില്‍ ‘വല്ലവരും സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍’, ‘വല്ലവരും ദുര്‍മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍’ എന്നര്‍ത്ഥം വരുന്ന പരാമര്‍ശമാണുള്ളത്. ഈ രണ്ട് ഹദീസുകളും നല്ലകാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത് സുന്നത്താണെന്നും മോശമായ കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത് നിഷിദ്ധമാണെന്നും വ്യക്തമാക്കുന്നു. ഒരാള്‍ ഒരു നല്ല ചര്യ നടപ്പില്‍ വരുത്തിയാല്‍ അന്ത്യനാള്‍ വരെ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതിനോട് തത്തുല്യമായൊരു പ്രതിഫലം അവര്‍ക്ക് ലഭിക്കുമെന്നും തെറ്റായ ചര്യ നടപ്പില്‍ വരുത്തിയവര്‍ക്ക് അതനുസരിച്ച് അന്ത്യനാള്‍ വരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന കുറ്റത്തിന് തുല്യമായത് ലഭിക്കുമെന്നും ഹദീസ് വ്യക്തമാക്കുന്നു. സന്മാര്‍ഗത്തിലേക്ക് വഴി നടത്തുന്നവര്‍ക്ക് അവരോട് പിന്തുടരുന്നവരുടെ പ്രതിഫലത്തിന് തുല്യമായത് ലഭിക്കുമെന്നും ദുര്‍മാര്‍ഗത്തിലേക്ക് വഴി നടത്തുന്നവര്‍ക്ക് അവരോട് പിന്തുടരുന്നവരുടെ ശിക്ഷയോട് തുല്യമായത് ലഭിക്കുമെന്നും ഹദീസ് വ്യക്തമാക്കുന്നു. ആ സന്മാര്‍ഗവും ദുര്‍മാര്‍ഗവും അവന്‍ തുടങ്ങിയതാകട്ടെ, നേരത്തെയുള്ളതാകട്ടെ, അത് വിജ്ഞാനം പഠിപ്പിക്കലോ മര്യാദ പഠിപ്പിക്കലോ ആരാധനയോ മറ്റോ ആയാലും ശരി (ശര്‍ഹു മുസ്‌ലിം).

ആദ്യമായി ഒരുകാര്യത്തിന് മാതൃക കാണിക്കുന്നതിനും ‘സന്ന’ എന്ന് ഹദീസില്‍ പ്രയോഗിച്ചതുകാണാം. ഇമാം ബുഖാരി(റ) നിവേദനം: നബി(സ്വ) പ്രസ്താവിച്ചു: ‘അക്രമമായി കൊലചെയ്യപ്പെടുന്ന ഏതൊരു ശരീരത്തിന്റെ രക്തത്തില്‍ നിന്നും ആദമിന്റെ പുത്രന് ഒരു വിഹിതമുണ്ടായിരിക്കും. കാരണം ആദ്യമായി വധം നടപ്പിലാക്കിയത് അയാ

ളാണ്’ (ബുഖാരി 5/30).

ലോകത്ത് ആദ്യമായി കൊല നടത്തിയത് ആദം നബി(അ)യുടെ മകന്‍ ഖാബീലാണല്ലോ. അതിനാല്‍ മുമ്പുണ്ടായിരുന്ന ഒന്ന് തേഞ്ഞ് മാഞ്ഞ് പോയപ്പോള്‍ അത് നവീകരിച്ചു നടപ്പില്‍ വരുത്തിയെന്ന് ഇവിടെ അര്‍ത്ഥം വെക്കാന്‍ പറ്റില്ലല്ലോ.

ഖുബൈബി(റ)ന്റെ സംഭവത്തില്‍ ഇപ്രകാരം കാണാം: രക്തസാക്ഷിയാകാന്‍ പോകുന്ന ഏതു മുസ്‌ലിമിനും രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കാരം നടപ്പില്‍ വരുത്തിയത് ഖുബൈബാണ് (ബുഖാരി 2818).

ഇവിടെയും ആദ്യമായി തുടങ്ങിവെച്ചു എന്നു തന്നെയാണ് വിവക്ഷ. അപ്പോള്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് എതിരല്ലാത്തതും വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും പൊതുവായ നിര്‍ദേശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്നതുമായ നല്ല കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത് സ്തുത്യര്‍ഹമായ കാര്യമാണെന്ന് മേല്‍ ഹദീസ് പഠിപ്പിക്കുന്നു. അതിനാല്‍ നബിദിനാഘോഷം ഒരാളും ചെയ്തിട്ടില്ലെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ തന്നെ അതിനെ വിമര്‍ശിക്കാന്‍ ഇസ്‌ലാമിക ദൃഷ്ട്യാ തെളിവില്ല. അതുകൊണ്ടാണ് ഫാകിഹാനി(റ)യുടെ പ്രസ്താവനയെ ഇമാം സുയൂത്വി(റ) ശക്തിയുക്തം ഖണ്ഡിച്ചത്. മാലികീ മദ്ഹബിലെ മറ്റു പണ്ഡിതന്മാര്‍ പോലും ഫാകിഹാനി(റ)യുടെ ഈ നിലപാട്

അംഗീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനത്തെയാണ്  പില്‍ക്കാല പണ്ഡിതന്മാരെല്ലാം സ്വാഗതം ചെയ്തത്.

(അവസാനിച്ചു)

യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല  ബൈബിളിൽ: യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.   --- ⭐ 1. യേശു ദൈവത്തെ ആരാധിക്കുന...