Monday, March 19, 2018

ഇസ്തിഗാസപണ്ഡിതമാതൃകകള്‍



സഹായതേട്ടത്തിന്റെ പണ്ഡിതമാതൃകകള്‍






●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

അമ്പത്തൊമ്പത്: ശൈഖ് അബ്ദുറഹ്മാനുസ്വുഫൂരി (മരണം ഹി. 894). തന്റെ ‘നുസ്ഹതുല്‍ മജാലിസി’ല്‍ തവസ്സുല്‍, ഇസ്തിഗാസ എന്നിവ ധാരാളം കാണാം. ‘ബി ജാഹിന്നബിയ്യില്‍ കരീം’ എന്നു പ്രാര്‍ത്ഥിക്കുന്ന അദ്ദേഹം ‘അങ്ങയുടെ മുന്നിലല്ലാതെ മറ്റെവിടെയും പോകാനില്ലെന്ന് നബി(സ്വ)യോട് കേഴുന്നു.
അറുപത്: അല്‍ഹാഫിള് അസ്സഖാവി (ഹി. 902). പില്‍ക്കാലക്കാരില്‍ പ്രധാനിയായ മുഹദ്ദിസും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ് സഖാവി(റ). ഹാഫിള് അസ്ഖലാനിയുടെ പ്രധാന ശിഷ്യന്മാരിലൊരാള്‍. ഹാഫിളുല്‍ ഇറാഖിയുടെ ഹദീസ് നിദാന ശാസ്ത്രമായ അല്‍ഫിയ്യക്ക് സഖാവിയെഴുതിയ വ്യാഖ്യാനം അവസാനിക്കുന്നത്, സയ്യിദുനാ, വസീലതുനാ, സനദുനാ (ആലംബം), ദുഖ്റുനാ ഫിശ്ശദാഇദി (പ്രയാസ ഘട്ടങ്ങളിലെയും ആപത്ഘട്ടങ്ങളിലെയും സഹായ കേന്ദ്രം) എന്നെല്ലാം നബി(സ്വ)യെ വര്‍ണിച്ചുകൊണ്ടാണ്.
തിരുദൂതര്‍ക്കുമേല്‍ സ്വലാത്ത് ചൊല്ലുന്നതുമായി ബന്ധപ്പെട്ട ധാരാളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സഖാവിയുടെ ‘അല്‍ ഖൗലുല്‍ ബദീഅ്’ പേരുപോലെ മനോഹരമാണ്. ‘സത്യവിശ്വാസികളേ, നിങ്ങള്‍ ഭക്തി പുലര്‍ത്തുക, അവനിലേക്ക് വസ്വീല തേടുക, അവന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുക; നിങ്ങള്‍ വിജയികളായിത്തീരാന്‍’ എന്ന് വിശുദ്ധഖുര്‍ആന്‍ 05/35 നിര്‍ദേശിക്കുന്നു. ഇവിടെ പരാമര്‍ശിച്ച വസ്വീല തിരുദൂതരെ തവസ്സുല്‍ ചെയ്യലാണെന്ന് ഇമാം സഖാവി പറഞ്ഞു. ഖുര്‍ആന്‍ 4/64ന്റെ ബലത്തില്‍ തിരുദൂതരോടു ശഫാഅത്ത് തേടുന്ന വിവിധ സംഭവങ്ങള്‍ സഖാവി പകര്‍ത്തുന്നുണ്ട്.
ചരിത്രത്തില്‍ ഇസ്തിഗാസ ചെയ്ത ഒട്ടേറെ മഹത്തുക്കളുടെ കവിതകള്‍ തന്റെ അള്ളൗഉല്ലാമിഇല്‍ യഥേഷ്ടം ഉദ്ധരിച്ചിട്ടുണ്ട്. വിശുദ്ധ മദീനയെക്കുറിച്ചെഴുതിയ അത്തുഹ്ഫതുല്ലത്വീഫയില്‍ ജമാലുദ്ദീനുസ്സിന്ദി ഇസ്തിഗാസ ചെയ്ത സംഭവം പറയുന്നു: ‘അദ്ദേഹം മദീനതുന്നബവിയിലെത്തി. നബി(സ്വ)ക്കു സലാം പറഞ്ഞു. ഇസ്തിഗാസ ചെയ്തു; ശഫാഅത്തു തേടി. നില്‍ക്കാന്‍ ഭാവിച്ചു. ഇപ്പോള്‍ നില്‍ക്കാന്‍ കഴിയുന്നുണ്ട് (തളര്‍ന്നു പോയപ്പോഴാണല്ലോ ഇസ്തിഗാസ ചെയ്തത്). അദ്ദേഹം പിന്നീട് പുറത്തുപോയി. പിന്നീടൊരിക്കലും ആ വേദനയുണ്ടായിട്ടില്ല.’
കണ്ണില്‍ വൃണം വന്നു വല്ലാത പഴുത്തു ദുര്‍ഗന്ധം വമിക്കുന്ന ഘട്ടത്തില്‍ തിരുസന്നിധിയിലെത്തി പരാതിപ്പെട്ട സര്‍ദാഹിന്റെ കണ്ണുകള്‍ പൂര്‍വാധികം കാഴ്ചശക്തിയോടെ സുഖപ്പെട്ട സംഭവം ഇമാം അനുസ്മരിക്കുന്നുമുണ്ട്.
അറുപത്തൊന്ന്: അല്ലാമാ ശംസുദ്ദീനുസ്സഅ്ദി (ഹി. 903). ഖാദിരി ത്വരീഖത്തുകാരനായ സഅ്ദിയുടെ കവിതകള്‍ ഇമാം സുയൂഥി(റ) ഹുസ്നുല്‍ മുളാഹറയില്‍ പകര്‍ത്തുന്നുണ്ട്.
അറുപത്തിരണ്ട്: ഖാസി ജമാലുദ്ദീന്‍ അബ്ദുല്ലാഹിബ്നു അബ്ദുസ്സലാം അന്നാശിരി (ഹി. 906). ഇമാം സുബ്കിക്കുശേഷം ഇസ്തിഗാസയെ ആധികാരികമായി ചര്‍ച്ച ചെയ്തു സമര്‍ത്ഥിക്കുന്നു നാശിരി. തന്റെ ‘മൂജിബു ദാരിസ്സലാം’ വിഷയം പ്രാമാണികമായി വിശകലനം ചെയ്തു. നബി(സ്വ)യോടും മറ്റു പ്രവാചകന്മാരോടും സജ്ജനങ്ങളോടും ഇസ്തിഗാസ ചെയ്യുന്ന ഒരു മുസ്ലിമും മധ്യവര്‍ത്തികളാക്കുകയെന്നല്ലാതെ മറ്റൊരു ധാരണയും വെച്ചുപുലര്‍ത്തുന്നില്ല (ഇവര്‍ സ്വയം സഹായിക്കാന്‍ ശേഷിയുള്ളവരാണെന്നോ മറ്റോ). അതിനാല്‍ ആരെയും ഇതില്‍നിന്നും തടയേണ്ടതില്ല എന്നാണ് നാശിരി സമര്‍ത്ഥിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാത്തവന്‍ സ്വയം നിലവിളിക്കട്ടെഅദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഗ്രന്ഥത്തില്‍, ഇസ്തിഗാസ ചെയ്തു ഫലം നേടിയ ഒട്ടേറെ അനുഭവങ്ങള്‍ അനുകഥനം ചെയ്യുന്നുമുണ്ട്.
അറുപത്തിമൂന്ന്: അല്‍ഹാഫിള് ജലാലുദ്ദീനുസ്സുയൂഥി (ഹി.911). ഇസ്ലാമിക ചരിത്രത്തില്‍ മഹാദ്ഭുതമെന്ന് വിശേഷിപ്പിക്കപ്പെട്ട പണ്ഡിതന്മാരിലൊരാളാണ് പത്താം നൂറ്റാണ്ടിന്റെ മുജദ്ദിദായ ഇമാം സുയൂഥി(റ). ആയിരത്തോളം കൃതികളുടെ കര്‍ത്താവ്. ഖുര്‍ആന്‍ വ്യാഖ്യാനമായി മാത്രം പത്തോളം ബൃഹദ്ഗ്രന്ഥങ്ങളുണ്ട്. ഹദീസിലും ഫിഖ്ഹിലും ചരിത്രത്തിലും അവഗാഹം നേടി. അതുകൊണ്ടുതന്നെ ഇമാം സുയൂഥി(റ)യെ സ്വപക്ഷത്തു നിര്‍ത്താന്‍ വികലാശയക്കാരഖിലവും ശ്രമിക്കാറുണ്ട്. അദ്ദേഹത്തിന്റെ കൃതികളില്‍, ഓറിയന്റലിസ്റ്റുകള്‍ക്കു ശേഷം ബിദ്അത്തുകാര്‍ ഏറെ കൃത്രിമം കാണിച്ചു. ‘മജ്മഉല്‍ ബഹ്റൈന്‍ മത്ലഉല്‍ ബദ്റൈന്‍’ എന്ന നാല്‍പതു വാല്യങ്ങളുള്ള അതിബൃഹത്തായ തഫ്സീര്‍ ഗ്രന്ഥത്തിന്റെ ആമുഖമായെഴുതിയ അല്‍ ഇത്ഖാനില്‍ ഗ്രന്ഥപൂര്‍ത്തീകരണം സാധ്യമാകാന്‍ പ്രാര്‍ത്ഥിക്കുന്നത്, ‘ബി മുഹമ്മദിന്‍ വ ആലിഹി’ എന്നു തവസ്സുല്‍ ചെയ്താണ്.
റോമില്‍ ഖബ്റടക്കം ചെയ്യപ്പെട്ട അബൂഅയ്യൂബില്‍ അന്‍സ്വാരിയുടെ ഖബ്റിങ്കല്‍ മഴതേടി പ്രാര്‍ത്ഥിക്കുന്ന സംഗതി സുയൂഥി ഇമാം എഴുതിവെച്ചു. മുന്‍കഴിഞ്ഞ ഇമാമുകളുടെ തവസ്സുല്‍, ഇസ്തിഗാസ അനുഭവങ്ങള്‍ തന്റെ വിവിധ ഗ്രന്ഥങ്ങളില്‍ പകര്‍ത്തിയ ഇമാം സുയൂഥിയെ മുമ്പ് പലതവണ അനുസ്മരിച്ചിട്ടുണ്ട്. തിരുസവിധത്തില്‍ ചെന്ന് പരിഭവപ്പെട്ട ഹാശിമി കുടുംബത്തിലെ ഒരു സ്ത്രീക്ക് നബി(സ്വ)യുടെ സഹായം ലഭിക്കുന്ന കഥ തന്റെ അല്‍ഹാവിയില്‍ കാണാം. പ്രവാചകന്മാരുടെ മരണാനന്തര ലോകത്തെക്കുറിച്ച് ഗംഭീരമായ ഗ്രന്ഥമെഴുതിയ ഇമാം, തന്റെ വിവിധ ഗ്രന്ഥങ്ങളില്‍ ഇസ്തിഗാസ സമര്‍ത്ഥിക്കുന്നു. ഖുര്‍ആന്‍ 4/64 വ്യാഖ്യാനിച്ചുകൊണ്ട് അലി(റ)യില്‍ നിന്നും ഉദ്ധരിക്കാറുള്ള സംഭവം അനുബന്ധമായി ചേര്‍ത്തതു കാണാം, തന്റെ പ്രസിദ്ധ തഫ്സീര്‍ ഗ്രന്ഥം അദ്ദുര്‍റുല്‍ മന്‍സൂറില്‍. സുയൂഥിയുടെ സുന്നത്ത് സ്വീകരിക്കുക, ബിദ്അത്ത് വര്‍ജിക്കുക എന്ന കൃതിയുടെ പുതിയ പതിപ്പുകളില്‍ ഇബ്നു തൈമിയ്യയുടെ ഗ്രന്ഥങ്ങളിലെ വരികള്‍ കൃത്രിമമായി തിരുകിക്കയറ്റി, ഇമാമിനെ ഇസ്തിഗാസാ വിരോധിയാക്കാനുള്ള ശ്രമം പണ്ഡിതലോകം പിടികൂടിയിരുന്നു.
അറുപത്തിനാല്: അല്‍ഹാഫിള് നൂറുദ്ദീനുസ്സുഊദി (ഹി. 911). ഒട്ടേറെ ഗ്രന്ഥങ്ങളെഴുതിയ ഫഖീഹും മുഹദ്ദിസും. മദീനയുടെ ചരിത്രത്തിന്റെ ദീര്‍ഘവും സംക്ഷിപ്തവുമായ അഞ്ചു ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. ഇസ്തിഗാസയെ പ്രാമാണികമായി സമര്‍ത്ഥിക്കുന്ന അദ്ദഹം ഖുര്‍ആന്‍ 4/64 വ്യാഖ്യാനിച്ചുകൊണ്ടെഴുതി: ‘താങ്കളെ സമീപിക്കുകയെന്ന സൂക്തത്തിലെ പരാമര്‍ശത്തിന്റെ താല്‍പര്യം നബി(സ്വ)യെ സിയാറത്തു ചെയ്യുകയും നബിയില്‍ നിന്നും ശഫാഅത്തു തേടുകയും നബി(സ്വ)യെ തവസ്സുലാക്കുകയും ചെയ്യുക എന്നു തന്നെയാണ്’ (വഫാഉല്‍ വഫാ). തവസ്സുലും ശഫാഅത്ത് തേടലും പൂര്‍വപ്രവാചകന്മാരുടെയും മുഴുവന്‍ സജ്ജനങ്ങളുടെയും ചര്യയാണെന്ന ഇമാം സുബ്കി(റ)യുടെ വാക്കുകളെ പിന്തുണക്കുന്നു ഹാഫ്ള് സുഹൂദി.
അറുപത്തഞ്ച്: അല്‍ഹാഫിള് ശിഹാബുദ്ദീന്‍ അഹ്മദ് അല്‍ഖസ്തല്ലാനി (ഹി. 923). പ്രസിദ്ധനായ ഹദീസ് പണ്ഡിതന്‍. ഹദീസ് മേഖലയില്‍ കനപ്പെട്ട ഗ്രന്ഥങ്ങളെഴുതി. സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനം ഇര്‍ശാദുസ്സാരി, പത്തു വലിയ വാല്യങ്ങളുള്ളതാണ്. ബുഖാരി വ്യാഖ്യാനങ്ങളുടെ ഏറ്റവും നല്ല സംഗ്രഹമാണിത്. ഫത്ഹുല്‍ ബാരിയേക്കാള്‍ നന്ന് എന്ന് അഭിപ്രായമുള്ളവര്‍ ധാരാളം. അല്‍മവാഹിബുല്‍ ജലിയ്യ വളരെ പ്രസിദ്ധം. സ്വഹീഹ് മുസ്ലിമിനെഴുതിയ വ്യാഖ്യാനം ‘മിന്‍ഹാജുല്‍ ഇബ്തിഹാജ്’ എട്ടു വാള്യങ്ങളാണ്. തിര്‍മുദിയുടെ ‘ശമാഇല്‍’ വ്യാഖ്യാനിച്ചു. ഇമാം ബൂസ്വൂരി(റ)യുടെ ബുര്‍ദക്ക് സമര്‍ത്ഥമായ ഒരു വ്യാഖ്യാനമുണ്ട്. തന്റെ മവാഹിബുല്ലദുന്നിയ്യയിലുടനീളം ഇസ്തിഗാസയെ പ്രോത്സാഹിപ്പിക്കുന്നു. തിരുദൂതരെ സന്ദര്‍ശിക്കുന്നവര്‍ വിനയപ്രകടനവും ഇസ്തിഗാസയും ശഫാഅത്ത് തേടലും തവസ്സുലും വര്‍ധിപ്പിക്കേണ്ടതുണ്ട്. തനിക്ക് സഹായം ലഭിക്കാനുള്ള ഉപാധി മാത്രമാണ് സഹായം തേടപ്പെടുന്ന വ്യക്തി. അതിനാല്‍ ഇസ്തിഗാസ, തവസ്സുല്‍, തശഫ്ഫുഅ്, തവജ്ജുഹ് എന്നിങ്ങനെ ഏതു പദോപയോഗവുമാകാം. ആശയം വ്യത്യാസമില്ല.
ഇമാം ഖസ്തല്ലാനി(റ) തന്റെ അനുഭവം ഓര്‍ക്കുന്നു: ഡോക്ടര്‍മാര്‍ കുഴങ്ങിയ ഒരു അസുഖം എനിക്കുണ്ടായി. വര്‍ഷങ്ങള്‍ അതുമായി തള്ളിനീക്കി. മക്കയില്‍ വെച്ച്, ഹി. 893 ജമാദുല്‍ ഊലാ 28ാം രാവിനു ഞാന്‍ നബി(സ്വ)യോടു ഇസ്തിഗാസ ചെയ്തു. എനിക്ക് പൊടുന്നനെ ആശ്വാസം തോന്നി. ഞാന്‍ ഉറങ്ങവെ, ഒരു പിഞ്ഞാണവുമായി ഒരാള്‍ വന്നു. അതില്‍ എന്തോ എഴുതിയിട്ടുണ്ട്. ഇത് അഹ്മദ്ബ്നുല്‍ ഖസ്തല്ലാനിക്കുള്ള മരുന്നാണ്. വിശുദ്ധ സന്നിധിയിലെ അനുവാദപ്രകാരമാണ് എന്നു പറഞ്ഞു എനിക്കുതന്നു. ഞാന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍, അല്ലാഹുവാണേ, നേരത്തെയുണ്ടായിരുന്ന പ്രശ്നങ്ങളൊന്നും പിന്നെ കണ്ടില്ല. നബി(സ്വ)യുടെ ബറകത്തുകൊണ്ട് എനിക്ക് രോഗം ഭേദമായി’ (അല്‍മവാഹിബ്).
ഒരു നാട്ടറബി തിരുസന്നിധിയില്‍ വന്നു. അദ്ദേഹം പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, നീ അടിമകളെ മോചിപ്പിക്കാന്‍ കല്‍പിച്ചിട്ടുണ്ടല്ലോ. ഇതാ നിന്റെ ഹബീബ്, ഞാന്‍ നിന്റെ അടിമയും. അതിനാല്‍ നിന്റെ ഹബീബിന്റെ മഹത്ത്വത്താല്‍ എന്നെ നീ നരകത്തില്‍ നിന്നും മോചിപ്പിക്കേണമേ.’ അവിടെ ഒരു ശബ്ദമുണ്ടായി. ‘ഹേയ് മനുഷ്യാ, നീ നിന്റെ മോചനം മാത്രം ചോദിക്കുന്നു, എന്തുകൊണ്ടു എല്ലാ സത്യവിശ്വാസികളുടെയും മോചനമാവശ്യപ്പെട്ടുകൂടാ? പൊയ്ക്കോളൂ, നീ മോചിതനാണ്.’ സംഭവമുദ്ധരിച്ച ഇമാം ഖസ്തല്ലാനി ചൊല്ലി, തന്റെ പ്രസിദ്ധമായ ഈരടി:
‘നിശ്ചയം രാജാക്കന്മാര്‍ അവരുടെ അടിമകള്‍ക്കു നരച്ചാല്‍/അടിമത്വത്തില്‍ നിന്നും അവരെ സ്വതന്ത്രരാക്കാറുണ്ട്/യജമാനാ, ഞാനിതാ അതിന് കൂടുതല്‍ അര്‍ഹന്‍/അടിമത്വത്തിലായി ഞാന്‍ നരച്ചുപോയി/എന്നെ നരകത്തില്‍ നിന്നു മോചിപ്പിച്ചാലും.’
മഹാനായ ഹസനുല്‍ ബസ്വരി(റ)യില്‍ നിന്നും: ‘പുണ്യവാളന്‍ ഹാത്വിമുല്‍ അസ്വമ്മ് തിരു ഖബ്റിടത്തിലെത്തിപ്പറഞ്ഞു: നാഥാ, ഞങ്ങള്‍ നിന്റെ പ്രവാചകന്റെ ഖബ്ര്‍ സന്ദര്‍ശിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളെ നിരാശരാക്കി തിരിച്ചയക്കരുതേ. ഒരു ശബ്ദം: നിനക്കു സിയാറത്തിനു തൗഫീഖു നല്‍കിയതുതന്നെ നിന്റെ പ്രാര്‍ത്ഥന സ്വീകരിക്കാന്‍ വേണ്ടിയത്രെ. നീയും സഹസന്ദര്‍ശകരും എല്ലാം പൊറുത്തുകിട്ടിയവരായി തിരികെ പോവുക.’
തന്റെ പരിചാരികയെ ദുഷ്ടജിന്ന് പിടികൂടിയപ്പോള്‍ നബി(സ്വ)യെ ശിപാര്‍ശകനാക്കി പ്രാര്‍ത്ഥിച്ചു വിഷമമകറ്റിയ അനുഭവവും ഇമാം ഖസ്ഥല്ലാനി(റ) അയവിറക്കുന്നുണ്ട്.
അറുപത്തിയാറ്: ശൈഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സ്വാരി (ഹി. 926). ശാഫിഈ മദ്ഹബിലെ പില്‍ക്കാലക്കാരില്‍ ഒരു വഴിത്തിരിവാണ് ശൈഖുല്‍ ഇസ്ലാം. സകല കലകളിലും വ്യുല്‍പത്തി നേടിയ മഹാന്‍ തികഞ്ഞ ഒരു സ്വൂഫിയുമായിരുന്നു. ശാഫിഈ മദ്ഹബില്‍ താനെഴുതിയ പ്രസിദ്ധ കൃതിയാണ് ഫത്ഹുല്‍ വഹ്ഹാബ്. സിയാറത്തിന്റെ മര്യാദകള്‍ പഠിപ്പിക്കുമ്പോള്‍, തിരുനബി(സ്വ)യോട് ശിപാര്‍ശ തേടുവാന്‍ പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട് ഗ്രന്ഥത്തില്‍. ‘അല്‍ഫുതൂഹാതുല്‍ ഇലാഹിയ്യ’ എന്ന ലഘുകൃതിയില്‍ മഹാനവര്‍കള്‍ പറയുന്നു: ഒരു ആത്മീയ ഗുരു തന്റെ മുരീദുമായി ബൈഅതു ചെയ്യാനുദ്ദേശിച്ചാല്‍, അവനോട് ശുദ്ധി ഉറപ്പുവരുത്താന്‍ നിര്‍ദേശിക്കണം. ഉടമ്പടി സ്വീകരിക്കാന്‍ നബി(സ്വ)യെ തവസ്സുലാക്കി പ്രാര്‍ത്ഥിക്കണം. അവിടുന്ന് സൃഷ്ടികളുടെയും സ്രഷ്ടാവിന്റെയും ഇടയിലെ മധ്യവര്‍ത്തി. മുരീദിന്റെ വലതുകരം ശൈഖ് തന്റെ വലതുകരംകൊണ്ട് പിടിക്കുക, പരസ്പരം തള്ളവിരല്‍ കോര്‍ക്കുക, അഊദുവും ബിസ്മിയും ചൊല്ലിയ ശേഷം പറയുക, അല്‍ഹംദുലില്ലാഹി… അല്ലാഹുവേ, ഞാന്‍ നിന്നെ സാക്ഷിയാക്കുന്നു, നിന്റെ മലക്കുകളെയും പ്രവാചകന്മാരെയും ഇഷ്ടദാസന്മാരെയും സാക്ഷിയാക്കുന്നു ഞാന്‍…. (അജാഇബുല്‍ ആസാര്‍).

ഇസ്തിഗാസയും ശാഫിഈ മദ്ഹബും7/മസ്ലൂല്‍

മുജാഹിദിന്റെ വൈരുദ്യങ്ങൾ പരിണാമങ്ങൾ


തിരിച്ചറിവ് – 2013 ജൂലൈ 16

● മുജാഹിദിന്റെ വൈരുദ്യങ്ങൾ പരിണാമങ്ങൾ


●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0



ബറാഅത്ത് രാവിന് പ്രത്യേക ഇബാദത്തുകളൊന്നുമില്ലെങ്കിലും ആ രാവിന്റെ മഹത്ത്വം പറയുന്ന ഹദീസ് സ്വഹീഹാണ്. ഈ പുത്തന്‍വാദത്തിന്റെ അടിസ്ഥാനത്തില്‍ ജിന്നുവാദിയായ അബ്ദുറഹ്മാന്‍ അന്‍സാരി കോട്ടക്കല്‍ പള്ളി മിമ്പറില്‍ വെച്ച് ഈ മഹത്ത്വം പ്രസംഗിച്ചത് ഈയുള്ളവന്‍ നേരിട്ടു കേട്ടതാണ്
(എംപിഎ ഖാദര്‍ കരുവന്പൊയില്‍,
വിചിന്തനം 2013 ജൂലൈ 5)
ഇനിയെന്തൊക്കെ സ്വഹീഹാകാനിരിക്കുന്നു. എത്ര ബിദ്അത്തുകള്‍ തനി തങ്കം സുന്നത്തുകളാകാന്‍ തയ്യാറെടുത്തിരിക്കുന്നുഔലിയാക്കളുടെ കറാമത്ത് നോക്കണേ!

തറാവീഹ് നമസ്കാരം പതിനൊന്നില്‍ അധികം നമസ്കരിക്കല്‍ അനാചാരമാണെന്ന് എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചത് കെഎന്‍എം പ്രസിദ്ധീകരണ വിഭാഗമാണ്. സലഫുകളില്‍ ഒരു പണ്ഡിതനെങ്കിലും ഇപ്രകാരം പറഞ്ഞത് എനിക്കു കാണാന്‍ സാധിച്ചിട്ടില്ല.
(എ. അബ്ദുസ്സലാം സുല്ലമി
അല്‍ഇസ്ലാഹ് മാസിക, 2007 ഫെബ്രു.)
മറ്റാര്‍ക്കും കാണാനാവില്ല. അങ്ങനെ ഒന്നുണ്ടാവേണ്ടേ കണ്ടുകിട്ടാന്‍! മതത്തില്‍ ഒന്നിച്ചുചേര്‍ന്ന് നിര്‍മിച്ചുണ്ടാക്കിയ ഒരു പുത്തന്‍വാദത്തെക്കുറിച്ച് ഒരു മൗലവിയുടെ കുമ്പസാരം. ഇറങ്ങട്ടെയിങ്ങനെ പടിപടിയായി പലതും.
വഴിയറിയാതെ നാം ഗതിമുട്ടുമ്പോഴും അപകടത്തില്‍ പെടുമ്പോഴും ജിന്ന്, മലക്ക് എന്നിവയോട് സഹായം തേടിയാല്‍ ശിര്‍ക്കായി മാറാത്ത പിഴച്ച തൗഹീദാണ് സകരിയ്യയും ഫൈസലും ഹുസൈന്‍ സലഫിയുമടക്കമുള്ള ജിന്ന് വാദി മൗലവിമാരും പഠിപ്പിക്കുന്നതെന്ന് നാം മനസ്സിലാക്കിയല്ലോ.
(വിചിന്തനം, 2013 മെയ് 24)
ഈ ‘നാം’ മാരൊക്കെയും ആറു കൊല്ലത്തിലധികം ഉപരിസൂചിത പിഴച്ച തൗഹീദുകാരായിരുന്നുവെന്നും അതില്‍ നിന്ന് ശഹാദത് ചൊല്ലി ഇവരാരും ഇസ്ലാമില്‍ കടന്നിട്ടില്ലെന്നും സക്കരിയാക്കള്‍ മാത്രമല്ല, മുജാഹിദ് കുളിപ്പുരയില്‍ നഗ്നരെന്നും പൊതുജനങ്ങളെല്ലാം ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്.

റുഖ്യ നടത്തുമ്പോള്‍ റുഖ്യ ചെയ്യുന്ന വ്യക്തി രോഗിയുടെ മേല്‍ അല്‍പം ഉമിനീര്‍ കലര്‍ത്തിക്കൊണ്ട് ഊതുക, രോഗിയെ തടവിക്കൊടുക്കുക, പിശാചിനോട് രോഗിയുടെ ശരീരത്തില്‍ നിന്നും പുറത്തുപോകാന്‍ പറയുക, വേദനയുള്ള ഭാഗത്ത് കൈവെക്കുക എന്നിങ്ങനെയൊക്കെ ചെയ്തത് ഹദീസുകളില്‍ കാണാം
(അല്‍ ഇസ്വ്ലാഹ്, 2013 മെയ്, പേ 32)
ഈ ഹദീസുകളൊക്കെയും പുതിയതായിറങ്ങിയതാണോ മുജാഹിദുകാരാ. ഇക്കാര്യങ്ങള്‍ വിശ്വസിച്ച എത്ര പൂര്‍വ സാത്വികരെയാണ് നിങ്ങള്‍ ഇതുവരെയും ശിര്‍ക്കുകാരാക്കിയത്? ഈ സഹായം ഭൗതികമല്ലെങ്കില്‍ നിങ്ങളുടെ തൗഹീദിന്റെ അവസ്ഥയെന്താണിപ്പോള്‍?

കൂട്ടിമുട്ടല്‍
എത്ര സ്പഷ്ടമാണ് വിഷയം. ഈ ഹദീസുകളില്‍ നിന്ന് രാത്രി നമസ്കാരം എങ്ങനെയാണ്, എത്രയാണ് ഏറ്റവും ശ്രേഷ്ഠമായ രീതിയില്‍ നിര്‍വഹിക്കേണ്ടതെന്നും മനസ്സിലാക്കാം. അത് ഈരണ്ട് റക്അത്തായി പതിനൊന്ന് നിര്‍വഹിക്കലാണ്. ഇതാണ് നബി(സ്വ)യില്‍ നിന്ന് ശരിയായ രൂപത്തില്‍ വന്നത്.
(അല്‍ ഇസ്ലാഹ്, 2013 ജൂലൈ, പേ 31)

നബി(സ്വ) എട്ടു റക്അത്തല്ലാതെ (തറാവീഹ്) നമസ്കരിച്ചിട്ടില്ല…. തീര്‍ച്ചയായും നബി(സ്വ) എട്ടു റക്അത്തുകള്‍ തറാവീഹ് നിസ്കരിച്ചുവെന്ന് സമ്മതിക്കുന്നതില്‍ നിന്നും പിന്തിരിഞ്ഞുപോകുവാന്‍ യാതൊരു അഭയകേന്ദ്രവുമില്ല.
(അല്‍ ഇസ്വ്ലാഹ്,
പുസ്തകം 2, ലക്കം 1, പേ 8)

മറഞ്ഞ കാര്യങ്ങള്‍ അറിയല്‍

മറഞ്ഞ കാര്യങ്ങള്‍ അറിയല്‍

●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും അവരുടെ താല്‍പ്പര്യപ്രകാരം മറഞ്ഞകാര്യങ്ങള്‍ അല്ലാഹു അറിയിച്ചുകൊടുക്കുമെന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ തെളിയിക്കുന്നുണ്ട്. പക്ഷേ, ഇസ്ലാമിലെ പരിഷ്കരണവാദികള്‍ ഇത് നിഷേധിക്കുന്നു. ഈ നിഷേധത്തി ലൂടെ ഇവര്‍ ഖുര്‍ആനും ഹദീസുമാണ് നിഷേധിക്കുന്നത്. ഈസാ(അ)ന്റെ അവകാശവാദങ്ങള്‍ ഖുര്‍ആന്‍ പറയുന്നു:
“നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും നിങ്ങളുടെ ഭവനങ്ങളില്‍ സൂക്ഷിച്ചുവെക്കുന്നവയെക്കുറിച്ചും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും. നിശ്ചയം ഇതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്’‘ (ആലുഇംറാന്‍ 49).
അദൃശ്യങ്ങളറിയുന്നവന്‍ എന്നുള്ളത് അല്ലാഹുവിന്റെ വിശേഷണമമാണ്. പക്ഷേ, അല്ലാഹുവിന്റെ അനുവാദപ്രകാരം തനിക്ക് അദൃശ്യമറിയുമെന്ന് സ്വയം അവകാശപ്പെടുന്നതോ മഹാന്മാര്‍ക്ക് അത്തരം കഴിവുണ്ടെന്ന് വിശ്വസിക്കുന്നതോ ഇസ്ലാമിക വിരുദ്ധമല്ല.
ഇബ്നുഹജര്‍ (റ) എഴുതി: “നിശ്ചയം പ്രവാചകത്വം (നുബുവ്വത്) എന്ന പ്രയോഗം, നബിക്കു മാത്രം പ്രത്യേകമായുള്ളതും നബിയെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കുന്നതുമാണ്. ധാരാളം പ്രത്യേകതകളാല്‍ നുബുവ്വത് ശ്രദ്ധേയമാണ്. അല്ലാഹുവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ യാഥാര്‍ഥ്യം നബി അറിയുന്നു. അല്ലാഹുവിന്റെ വിശേഷണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ യാഥാര്‍ഥ്യവും (ഹഖീഖത്) നബി അറിയും.
മലകുകളുമായും പരലോകവുമായും ബന്ധപ്പെട്ട കാര്യങ്ങളും നബിമാര്‍ക്കറിയാം. മറ്റുള്ളവര്‍ അറിയുന്നതുപോലെയല്ല. നബിയുടെ അടുക്കല്‍ അവ സംബന്ധിച്ച് കൂടുതല്‍ ജ്ഞാനമുണ്ട്. മറ്റുള്ളവര്‍ക്കില്ലാത്ത ഉറപ്പും ദൃഢജ്ഞാനവും അവര്‍ക്കുണ്ടാകും. സാധാരണക്കാരന് അവന്റെ ചലനങ്ങള്‍ യഥേഷ്ടം നിര്‍വഹിക്കാനുള്ള സിദ്ധി പോലെ, അസാധാരണമായ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള വിശേഷസിദ്ധി നബിമാര്‍ക്കുണ്ട്. മലകുകളെ കാണാന്‍ കഴിയുന്ന സിദ്ധിവിശേഷവും നുബുവ്വത് കൊണ്ട് ലഭിക്കുന്നതു തന്നെ. ‘മലകൂതി’യായ ലോകം(അദൃശ്യലോകം)നേരില്‍ കാണാന്‍ ഈ സിദ്ധി വിശേഷം കൊണ്ട് നബിമാര്‍ക്ക് കഴിയുന്നതാണ്. കാഴ്ചയുള്ളവനെയും അന്ധനെയും വേര്‍തിരിക്കുന്നതുപോലുള്ള വിശേഷണമാണിത്. ഭാവിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അറിയാനുള്ള സിദ്ധിയും നുബുവ്വതുകൊണ്ട് ലഭിക്കുന്നതാണ്. ലൌഹുല്‍ മഹ്ഫൂളിലുള്ള കാര്യ ങ്ങള്‍ പോലും കാണാന്‍ ഈ സിദ്ധി നിമിത്തം നബിക്ക് സാധിക്കുന്നു. ബുദ്ധിശൂന്യ നെയും ബുദ്ധിമാനെയും വേര്‍തിരിക്കുന്ന വിശേഷണം പോലെയുള്ള ഒരു സിദ്ധിയാണിത്. ഇവയെല്ലാം നബിമാര്‍ക്കു സ്ഥിരപ്പെട്ട പൂര്‍ണതയുടെ സ്വിഫതുകളാകുന്നു” (ഫത്ഹുല്‍ബാരി, വാ. 16, പേ. 163).
ഇമാം റാസി എഴുതുന്നു: “ബനൂമുസ്തലഖ് യുദ്ധം കഴിഞ്ഞു. നബി(സ്വ)യും അനുചരരും മടങ്ങുമ്പോള്‍ വഴിക്കുവെച്ച് ശക്തമായ കാറ്റുണ്ടായി. കാറ്റ് കാരണം മൃഗങ്ങള്‍ പലവഴിക്കായി ഓടിപ്പോയി. രിഫാഅഃ എന്ന കപടവിശ്വാസി മദീനയില്‍ മരണപ്പെട്ട വിവരം ആ യാത്രയില്‍ നബി സ്വഹാബാക്കളെ അറിയിച്ചു. അതേസമയം നിങ്ങള്‍ എന്റെ ഒട്ടകം എവിടെയാണെന്ന് അന്വേഷിക്കൂ എന്നാവശ്യപ്പെടുകയും ചെയ്തു. ഇതുകേട്ട അബ്ദുല്ലാഹിബ്നു ഉബയ്യ് എന്ന കപടനും അവന്റെ അനുയായികളും പറഞ്ഞു: ‘ഈ മനുഷ്യനെക്കുറിച്ച് നിങ്ങള്‍ക്ക് ആശ്ചര്യം തോന്നുന്നില്ലേ? മദീനയില്‍ മരണപ്പെട്ട വ്യക്തിയെക്കുറിച്ച് അയാള്‍ പറയുന്നു: തന്റെ ഒട്ടകം എവിടെയാണെന്ന് അദ്ദേഹം അറിയുന്നുമില്ല. ഇതു കേള്‍ക്കാനിടയായ നബി(സ്വ) പറഞ്ഞു: കപട വിശ്വാസികളില്‍ പെട്ട ചിലര്‍ എന്നെ സംബന്ധിച്ചു ചില ആരോപണങ്ങളുന്നയിച്ചതായി ഞാനറിഞ്ഞു. എന്റെ ഒട്ടകം ഈ മലയുടെ ചെരുവില്‍ ഒരു മരത്തില്‍ കയര്‍ കുടുങ്ങിയ നിലയില്‍ നില്‍പ്പുണ്ട്’ നബി(സ്വ)പറഞ്ഞതു പ്രകാരം ഒട്ടകത്തെ അവര്‍ കണ്ടെത്തു കയും ചെയ്തു” (റാസി 15/87).
അനസ്(റ)ല്‍ നിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്യുന്നു: “ബദ്റ് രണാങ്കണത്തിലായിരിക്കെ, നബി(സ്വ) പറഞ്ഞു: ‘ഇത് ഇന്ന വ്യക്തി മരിച്ചുവീഴുന്ന സ്ഥലമാണ്.’ അനസ് പറയുന്നു: ‘ഇങ്ങനെ ഓരോ വ്യക്തിയും വധിക്കപ്പെടുന്ന സ്ഥലം ഭൂമിയില്‍ തൊട്ട് ഇവിടെ, ഇവിടെ എന്ന് നബി(സ്വ) ചൂണ്ടിക്കാണിച്ചു. പ്രസ്തുത സ്ഥലങ്ങളില്‍ അല്‍പ്പം പോലും തെറ്റാതെ അവര്‍ മരിച്ചുവീണു’ (മുസ്ലിം 12/126).
മറഞ്ഞ കാര്യങ്ങള്‍ യഥേഷ്ടം പ്രവാചകന്മാര്‍ക്ക് അറിയാന്‍ കഴിയുമെന്നും അല്ലാഹു അപ്പപ്പോള്‍ അതിനവര്‍ക്ക് കഴിവുനല്‍കുമെന്നും പ്രസ്തുത ഉദാഹരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഔലിയാക്കള്‍ക്കു തത്തുല്യ സംഭവങ്ങള്‍ കറാമതായി ഉണ്ടാകും.
ഇബ്നുതൈമിയ്യഃ എഴുതുന്നു: “ഉമര്‍(റ) (നഹാവന്ദിലേക്ക്)  സൈന്യത്തെ അയച്ചപ്പോള്‍ സാരിയഃ(റ)വിനെ അവരുടെ അമീറാക്കി. നഹാവന്ദില്‍ യുദ്ധം നടന്നുകൊണ്ടിരിക്കെ മദീനയിലെ പള്ളിയില്‍ ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരുന്ന ഉമര്‍ (റ), ഉച്ചത്തില്‍ ‘ഓ സാരിയാ പര്‍വ്വതം സൂക്ഷിക്കുക.’ എന്ന് വിളിച്ചു പറഞ്ഞു. യുദ്ധം കഴിഞ്ഞു സൈന്യത്തില്‍ നിന്ന് ഒരു ദൂതന്‍ മദീനയിലെത്തി ഉമര്‍(റ)വിനെ സമീപിച്ചു. ‘അമീറുല്‍ മുഅ് മിനീന്‍, ഞങ്ങള്‍ ശത്രുവുമായി ഏറ്റുമുട്ടുകയും ഞങ്ങള്‍ പരാജയപ്പെടുന്ന അവസ്ഥയെത്തുകയും ചെയ്തു. അപ്പോള്‍, ‘സാരിയാ പര്‍വതം സൂക്ഷിക്കുക’ എന്ന ഉച്ചത്തിലുള്ള മുന്നറിയിപ്പു മുഴങ്ങി. ഉടനെ ഞങ്ങള്‍ (മലയിലെ പഴുതുകള്‍ അടക്കാന്‍) മലയോട് ചേര്‍ന്നു നിന്നു. അങ്ങനെ അല്ലാഹു ശത്രുക്കളെ പരാജയപ്പെടുത്തി”(ഫതാവാ ഇബ്നുതൈമിയ്യഃ 11/154).
നഹാവന്ദില്‍ നടക്കുന്ന യുദ്ധത്തിന് മദീനയിലെ മിമ്പറില്‍ നിന്ന് ഉമര്‍(റ) നേതൃത്വം നല്‍കുന്നു. മലയിടുക്കിലൂടെ ശത്രു നുഴഞ്ഞു കയറുന്നതും മുസ്ലിംകള്‍ പരാജയപ്പെടാ നിടവരുന്നതും അനേകം മൈലുകള്‍ക്കിപ്പുറത്തുനിന്നു നേരില്‍ കാണുന്നു. ആവശ്യ മായ നിര്‍ദ്ദേശം നല്‍കി സൈന്യത്തെ വിജയത്തിലേക്ക് നയിക്കുന്നു.
മഹാത്മാക്കള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ പല കാര്യങ്ങളും അറിയാറില്ല എന്ന വാദം അപ്രസക്തമാണ്. ഏത് ജ്ഞാനവും അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹ പ്രകാരമാണ് അവരറിയുന്നത്. അറിയാന്‍ താല്‍പ്പര്യമില്ലാത്ത കാര്യങ്ങള്‍, അല്ലാഹുവിന്റെ ഖളാഇല്‍ തീരുമാനിക്കപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവ അവര്‍ അറിയണമെന്ന് ഉദ്ദേശിക്കാതിരിക്കുന്നത് ഒരിക്കലും തെറ്റാവുകയില്ല. ഏതെങ്കിലും ഒരു സംഭവത്തില്‍ യഥേഷ്ടം മറഞ്ഞകാര്യം അറിയാനും പറയാനും കഴിയുമെന്നു വന്നാല്‍  ഈ വിഷയകമായുള്ള തെളിവിന് അതുതന്നെ മതി.
ആയിശാ ബീവിയുടെ മാലയുമായി ബന്ധപ്പെട്ട സംഭങ്ങളും മറ്റും ചൂണ്ടിക്കാണിച്ച്, പ്രവാചകന്മാര്‍ക്ക്,  അവരുടെ ഇച്ചക്കനുസരിച്ച് ഗൈബ് അറിയാന്‍ കഴില്ലന്ന് വിമര്‍ശകര്‍ വാദിക്കാറുണ്ട്. ഏതെങ്കിലും ഒരു സംഭവത്തില്‍ അിറഞ്ഞില്ലന്നത് അവരുടെ ഇച്ചക്ക് പ്രസക്തിയില്ലന്നതിന് ഒരിക്കലും തെളിവാകില്ല. അറിയാതിരുന്നത് മുകളില്‍ സൂചിപ്പിച്ച പോലെ അവര്‍ അറിയാന്‍ താല്‍പര്യം കാണിക്കാത്തത് കൊണ്ടോ മറ്റ് മനുഷ്യര്‍ക്ക് അറിയാന്‍ കഴിയാത്ത രഹസ്യങ്ങള്‍ക്കോ വേണ്ടിയാവും. ഇമാം മുസ്ലിം(റ)നിവേദനം ചെയ്ത “വീടുകളില്‍ പ്രവേശനം അനുവദിക്കപ്പെടാത്തവരും മുടി ജഡകുത്തിയവരുമായ എത്രയെത്ര ആളുകളാണ്. അവര്‍ അല്ലാഹുവിന്റെ മേല്‍ ഒരു കാര്യം സത്യം ചെയ്തു പറഞ്ഞാല്‍ അത് അല്ലാഹു നടപ്പാക്കുക തന്നെ ചെയ്യും”(ഹദീസ് നമ്പര്‍ 6634), തുടങ്ങി പല ഹദീസുകളും മഹാന്മാരുടെ ഇച്ചക്കനുസരിച്ച് കാര്യങ്ങളുണ്ടാകുമെന്നതിന് തെളിവാണന്ന് ഇമാം നവവിയടക്കമുള്ള പണ്ഢിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തര ത്തിലുള്ള ഹദീസുകള്‍ കണ്ടില്ലന്ന് നടിച്ചും ചില സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുമാണ് ഇക്കുട്ടര്‍ സാധാരണക്കാരെ കെണിയില്‍ വീഴ്ത്തുന്നത്.

ഇസ്തിഗാസ മുഹ്യ്യദ്ധീൻ ശൈഖ്

അനസ് മൗലവിക്ക് മറുപടി
➖➖➖➖➖➖

✿✿✿✿✿✿✿✿✿✿✿✿✿

✍ഹാരിസ് തറമ്മൽ

📞+971502087 206

✿✿✿✿✿✿✿✿✿✿✿✿✿



തൗഹീദിന്റെ മഹത്വത്തെ ക്കുറിച്ച് ഭയങ്കര ബഡായി പറയുന്ന അനസ് മൗലവിയുടെ ഒരു ലേഖനം ഈ അടുത്ത് വായിക്കാനിടയായി. സ്വന്തം കൂടാരത്തിലെ തൗഹീദ് തീർപ്പാകാതെ ഇപ്പോഴും അങ്കലാപ്പിലായി കഴിയുന്ന KNM ലെ സംസ്ഥാന നേതാവായ ഇദ്ദേഹത്തിന് തൗഹീദ് എന്താണ്?, ശിർക്ക് എന്താണ് എന്നോ ഇതുവരെ കൃത്യമായി പറയാൻ കഴിഞ്ഞിട്ടില്ലെന്നത് സത്യമാണെന്ന് അണികളായ കുഞ്ഞാടുകൾക്ക് പോലും നന്നായി അറിയാം.


മുഹ്യദ്ധീൻ ശൈഖ് (റ) തന്റെ മകന് നൽകിയ ഉപദേശങ്ങൾ എന്നൊക്കെ പറഞ്ഞ് ഫുതൂഹുൽ ഗൈബിൽ പറഞ്ഞ ഭാഗങ്ങളൊക്കെ പറഞ്ഞത് കണ്ടപ്പോൾ ഇവരുടെ പഴയ നിയമം ഒർമ്മ വന്നു. ശൈഖവർകളെ ശകരാചാര്യരുടെ അദ്വൈത സിദ്ധാന്തത്തിന്റെ ആളായി പരിചയപ്പെടുത്തിയത് എന്തടിസ്ഥാനത്തിലാണ്?

(അൽമനാർ ജൂലൈ 1980 പേജ് - 20 കാണുക)
📚📚📚

മൗലവിയുടെ ലേഖനവും, മുജാഹിദിന്റെ മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങളളും,വാദങ്ങളും കണ്ടപ്പോൾ ഉണ്ടായ ചില ചോദ്യങ്ങൾക്ക് എന്ത് പ്രതികരണമാണ് ഉള്ളതെന്നറിയാൻ ആഗ്രഹമുണ്ട്.
🔸🔸🔸🔸🔸🔸

1⃣മുഹ്യദ്ധീൻ ശൈഖ്(റ)നെ അദ്വൈത സിദ്ധാന്തത്തിന്റെ ആളായി  പരിചയപ്പെടുത്തിയ,അതായത് ശൈഖിനെ കാഫിറാക്കിയ അൽ മനാറിലെ ലേഖനം എഴുതിയ മൗലിവിയും കാഫിറാണോ❓
⚡⚡⚡

2⃣ശൈഖ് ജീലാനി (റ) പറയുന്നത് കാണുക:


أَنَا قُطْبُ أَقْطَابِ الوُجُودِ حَقِيقَةً        عَلَى سَائِرِ الأَقْطَابِ قَوْلِي وَحُرْمَتِي

تَوَسَّلْ بِنَا فِي كُلِّ هَوْلٍ وَشِدَّةٍ        أُغِيثُكَ فِي الأَشْيَاءِ طُرَّاً بِهِمَّتِي

أَنَا لِمُرِيدِي حَافِظٌ ما يَخَافُهُ        وَأَحْرُسُهُ مِنْ كُلِّ شَرٍّ وَفِتْنَةِ

مُرِيدِيَ إِذْ مَا كَأنَ شَرْقاً وَمَغْرباً        أُغِثْهُ إِذَا مَا سَارَ فِي أَيِّ بَلْدَةِ

സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ മുരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നല്കുകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്" ( ഫുതൂഹുൽ ഗൈബ് -237)


മുഹ്യദ്ധീൻ ശൈഖ് (റ) ന്റെ ഫുതൂഹുൽ ഗൈബിലെ മേൽ വരികൾ തൗഹീദിന് വിരുദ്ധമാണോ❓
♻♻♻

3⃣അല്ലാഹുവിന്റെ അടിമകളെ സഹായിക്കണേ എന്ന് പറഞ്ഞാൽ തൗഹീദിന് വിരുദ്ധമാണോ❓
⭕⭕⭕

4⃣അല്ലാഹു വിന്റെ അടിമകളെ സഹായിക്കണേ എന്ന് ഇലാഹല്ലെന്നും, സ്വയം കഴിവില്ലെന്നും വിളിച്ചാൽ അതെല്ലാം ശിർക്കാണെന്ന് പറഞ്ഞ പ്രമാണിക അഹ്ലു സുന്നയുടെ ഇമാമുകൾ പറഞ്ഞ ഒരു ഉദ്ധരണി എങ്കിലും തെളിയിക്കാമോ❓
🔹🔹🔹

5⃣ജിന്ന്- ശൈത്വാൻ വിഷയത്തിൽ നിങ്ങൾ മുമ്പ് പറഞ്ഞ കാര്യങ്ങൾ  തെറ്റാണെന്ന് പരസ്യമായി തൗബ ചെയ്തല്ലോ.എന്നാൽ 2012 നു മുമ്പ് നിങ്ങൾക്ക് ശിർക്കൻ വിശ്വാസം ഇല്ലെന്ന് പറയാൻ ധൈര്യമുണ്ടോ❓
🔻🔻🔻

6⃣അനസ് മൗലവി, നിങ്ങൾക്ക് പറ്റിയ അബദ്ധങ്ങൾ നിങ്ങൾ തന്നെ പരസ്വമായി സ്റ്റേജിൽ വെച്ച് പ്രസംഗിച്ച് പൊട്ടിക്കരഞ്ഞ് തൗബ ചെയ്ത നിങ്ങൾ (അതും ശിർക്കിന്റെ വിഷയത്തിൽ) സുന്നികളെ കുറ്റപ്പെടുത്തുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ❓
🔅🔅🔅

7⃣യാ ഇബാദല്ലാഹ് വിശദീകരിച്ച് ശൌകാനി എഴുതുന്നു:


وفي الحديث دليل على جواز الاستعانة بمن لا يراهم الإنسان من عباد الله من الملائكة وصالحي الجن وليس في ذلك بأس كما يجوز للإنسان أن يستعين ببني آدم إذا عثرت دابته أو انفلتت(تحفة الذاكرين : ٢٣٧)


നല്ല ജിന്നുകൾ, മലക്കുകൾ, തുടങ്ങി മനുഷ്യൻ കാണാത്തവരോട്  സഹായം തേടാമെന്നതിനു ഹദീസ് രേഖയാണ്.അതിൽ യാതൊരു വിരോധവുമില്ല. മൃഗം  വഴി തെറ്റിപോകുകയോ വഴുതിപോകുകയോ ചെയ്താൽ മനുഷ്യരോട് സഹായം തേടാമല്ലോ. അതേപോലെ  വേണം ഇതിനെയും കാണാൻ. (തുഹ്ഫത്തുദ്ദാകിരീൻ: 238).

🔻🔻🔻

അദൃശ്യ മാർഗ്ഗത്തിലൂടെ അല്ലാഹു അല്ലാത്തവരോടുള്ള സഹായം ശിർക്കല്ല എന്ന് പറഞ്ഞ ശൗകാനിയെ എന്ത് കൊണ്ട് കൂടെ നടന്ന സക്കരിയയെ മുശ്രിക്കാക്കിയപോലെ മുശ്രിക്കാക്കുന്നില്ല❓


നിങ്ങൾ ചെയ്ത മണ്ടത്തരങ്ങൾ ഇനിയെങ്കിലും സുന്നികളായ ഞങ്ങളെ കൊണ്ട് വിളിച്ച് പറഞ്ഞ് കുഞ്ഞാടുകളുടെ ഇടയിൽ നാറരുതെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ ഞങ്ങൾക്കെതിരെയുള്ള ആരോപണങ്ങളും, കളവുകളും നിർത്തുക.


നിങ്ങളെ പോലുള്ള KNM സ്റ്റേറ്റ് നേതാക്കൾക്ക് മറുപടി ഞങ്ങളെ പോലുള്ള സാധാരണക്കാരെ കൊണ്ട് പറയിക്കാതിരുന്നാൽ നിങ്ങൾക്ക് നല്ലത്.


ബദ്രീങ്ങളുടെ ഹഖ് കൊണ്ട് നിങ്ങൾക്ക്  അല്ലാഹു ഹിദായത്തനൽകട്ടെ.... ആമീൻ
🔹🔹🔻🔹🔹

ആയിഷയെ വിവാഹം


ആയിഷയെ വിവാഹം
ആയിഷയെ കണ്ടു യശോദയെയും മേരിയെയും


●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0





ഇസ്ലാമിനെ വിമര്‍ശിക്കുക ചിലരുടെ തൊഴിലാണ്. വാക്കിലും നോക്കിലും സമീപനത്തിലും ആകുംപോലെ അതവര്‍ ചെയ്യും. എഴുത്തുകാര്‍ സാഹിത്യമേഖലയിലും തുടരും. എങ്കില്‍ പിന്നെ വയലാര്‍ മാറിനില്‍ക്കേണ്ട കാര്യമെന്താണ്? അദ്ദേഹവും ഒരു ഖണ്ഡകാവ്യമെഴുതിക്കളഞ്ഞു; ആയിഷ. പേരു സൂചിപ്പിക്കും പോലെ സ്ത്രൈണമാണ് ഇതിവൃത്തം. മുസ്ലിംകളിലെ ബാല്യവിവാഹത്തെ അധിക്ഷേപിക്കുന്നതിനു പുറമെ ബഹുഭാര്യത്വവും മൊഴിചൊല്ലലും വിമര്‍ശിക്കുന്നുമുണ്ട്.
ഇക്കാര്യങ്ങളെല്ലാം പരാമര്‍ശിച്ച് 21.7.1972 ലക്കം സുന്നി ടൈംസ് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അബൂശിഹാബ് ചേറുമ്പയാണ് ലേഖകന്‍. പ്രസിദ്ധീകരണ സാഹചര്യം പരാമര്‍ശിക്കുന്നതിങ്ങനെ: “ഇരുപതോളം കൊല്ലങ്ങളായി വയലാറിന്‍റെ ആയിഷ പുറത്തിറങ്ങിയിട്ട്. എന്നിട്ടിപ്പോള്‍ അതിനെപ്പറ്റി എഴുതാനെന്താണെന്നല്ലേ. ആ ഖണ്ഡകാവ്യത്തെ ആസ്പദമാക്കി സേതുമാധവന്‍ എന്നൊരാള്‍ ഒരു ലേഖനമെഴുതിയിരിക്കുന്നു. കേസരിയിലാണ് (11.6.72) അനാചാരങ്ങള്‍ക്കെതിരെ പടപൊരുതാന്‍ ലേഖകന്‍ മുസ്ലിം സമുദായത്തെ ആഹ്വാനം ചെയ്തിരിക്കുന്നു.’
വയലാറിന്‍റെ ആയിഷയുടെ കഥ സംഭവബഹുലമാണ്. കാല്‍പനികമായി അവളെ പരമാവധി പീഡിപ്പിച്ചിട്ടുണ്ട് രചയിതാവ്. അദ്രമാന്‍റെ മകളായ ആയിഷക്ക് എട്ടോ പത്തോ വയസ്സാണ്. ഇറച്ചിക്കടക്കാരനാണ് അദ്രമാന്‍. ആയിഷയെ നികാഹ് ചെയ്തുകൊടുത്തു. ഭാരമൊഴിവായി. ഒരു പൈസയും ചെലവായില്ലെന്നു തന്നെയല്ല, പത്തു പുത്തന്‍ ഇങ്ങോട്ടു കിട്ടുകയും ചെയ്തുവത്രെ. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ ആയിഷ ഗര്‍ഭിണിയായി. ഭര്‍ത്താവ് മൊഴിചൊല്ലുകയും ചെയ്തു. അദ്രമാന്‍ ഒരു കൊലക്കുറ്റത്തിന് ജയിലിലാവുന്നതോടെ കുടുംബം വഴിയാധാരമാവുകയാണ്. പിന്നെ അവളെ തെരുവുവേശ്യകളുടെ കേന്ദ്രത്തിലേക്ക് എത്തിക്കുകയാണ് വയലാര്‍. കാവ്യത്തിന് നീളം കൂട്ടാന്‍ പല ഐറ്റം നമ്പറുകളും വയലാറിറക്കിയിട്ടുണ്ട്. ആയിഷയുടെ ജയില്‍വാസവും അവിടുന്നുള്ള ഗര്‍ഭധാരണവും ജയില്‍മോചനവും പഴയ “തൊഴില്‍’ തുടരുന്നതും അതില്‍പെട്ടതാണ്. ഒടുവില്‍, മൊഴിചൊല്ലിയ ഭര്‍ത്താവ് തന്നെ അവളെ സമീപിക്കുന്നു. അയാളുടെ കരളിലേക്ക് കഠാര കുത്തിയിറക്കി ആയിഷ വീണ്ടും ജയിലില്‍ പോകുകയാണ്.
ടൈംസില്‍ ലേഖനം പുരോഗമിക്കുന്നതിങ്ങനെ: “ബാല്യകാല വിവാഹത്തെ അനാചാരമായി ചിത്രീകരിക്കാനും അതിന് ഭയാനകമായ ഭവിഷ്യത്തുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുമാണല്ലോ വയലാര്‍ ഈ കഥാപാത്രങ്ങളെ അണിനിരത്തി കാവ്യം രചിച്ചതും സേതുമാധവന്‍ അതിനെ ആസ്പദമാക്കി ലേഖനമെഴുതിയതും. ലേഖനം ആയിഷയെക്കണ്ടോ? എന്നാണ്. മറുപടി വളരെ വ്യക്തമാണ്. ആയിഷയെ കണ്ടു. പക്ഷേ, അവള്‍ മാത്രമായിരുന്നില്ല. കൂടെ യശോദയും മേരിയുമുണ്ടായിരുന്നു.
യശോദയുടെ സമുദായത്തില്‍ ബാല്യകാലവിവാഹമെന്ന അനാചാരമുണ്ടോ? ഇല്ലെങ്കില്‍ അവളെങ്ങനെ ആയിഷയുടെ കൂടെ എത്തി. മേരിയുടെ സമുദായത്തിലുണ്ടോ, ഈ അനാചാരം. അതില്ലാതെ പിന്നെ, അവളെയും കണ്ടല്ലോ ആയിഷയുടെ കൂടെ. യശോദയെയും മേരിയെയുമെല്ലാം രവിയുടെയും മാധവന്‍റെയും സമൂഹത്തില്‍ വിവാഹം ചെയ്തു കൊടുക്കാന്‍ എത്ര പ്രായമാകണമോ അത്രയും പ്രായമായിട്ട് താലി കെട്ടിയതാണ്. വര്‍ഷങ്ങള്‍ ചിലതു കഴിഞ്ഞു. ആ പുരുഷന്‍ മൊഴി ചൊല്ലാതെ തന്നെ അവരെ കൈവിട്ടു. വേറെ കാമുകിമാരെ കണ്ടെത്തി. ഗര്‍ഭിണികളായ യശോദയും മേരിയും നിരാലംബരായി. വ്യോലയം തന്നെ അവലംബം. എല്ലാവരും കാണുന്നതു തന്നെയാണ് ഇപ്പറഞ്ഞതും.
എല്ലാ സമുദായത്തിലുമുണ്ട് വേണ്ടാവൃത്തി ചെയ്യുന്നവര്‍. അതു ഒരു സമുദായത്തില്‍ മാത്രമുള്ളതല്ല. അത്തരം വേണ്ടാവൃത്തിക്കാരെ കണ്ട് എല്ലാ ആചാരങ്ങളും അനാചാരമെന്ന് വിശേഷിപ്പിക്കാന്‍ ഒരുന്പെടുന്നതും അതിനെതിരെ പടപൊരുതാന്‍ ആഹ്വാനം ചെയ്യുന്നതും മൗഢ്യമായിരിക്കും.
ബാല്യകാല വിവാഹമെന്ന, വയലാറിന്‍റെയും അതേറ്റുപിടിച്ചുള്ള കേസരിയുടെയും ആരോപണത്തിന്‍റെ മറുപടിയിങ്ങനെ: വിവാഹത്തിന്‍റെ ആവശ്യം നേരിടുന്ന പ്രായത്തിന് ഒരു പരിധി നിര്‍ണയിക്കുക സാധ്യമല്ല. പലര്‍ക്കും പല പ്രകൃതമായിരിക്കും. അഞ്ചോ ആറോ വയസ്സുമാത്രം പ്രായമായ ഒരു പെണ്‍കുട്ടി ഗര്‍ഭിണിയായത് ഈയിടെ പത്രത്തില്‍ വായിച്ചതാണല്ലോ. പതിനഞ്ച് വയസ്സ് പൂര്‍ത്തിയാകുന്നതോടെ പ്രായപൂര്‍ത്തി എന്ന് ഇസ്ലാം വിധിക്കുന്നു. മറ്റുവിധേന അതിനുമുന്പും പ്രായപൂര്‍ത്തി എത്താവുന്നതാണ്. സ്ത്രീകള്‍ പുഷ്പിണികളാവുന്നത് പ്രായപൂര്‍ത്തിയുടെ ലക്ഷണമാണ്. പുരുഷന്മാര്‍ക്ക് ഇന്ദ്രിയസ്ഖലനവും അതിന്‍റെ ലക്ഷണമാണ്. ദാമ്പത്യജീവിതത്തിനുള്ള സഹജമായ ആഗ്രഹം അവിടന്നങ്ങോട്ട് ആരംഭിക്കുന്നു. എന്നാല്‍ ആവശ്യം നേരിടുമ്പോള്‍ വിവാഹം ചെയ്യണമെന്നല്ലാതെ അതിനു മുമ്പ്വേണമെന്ന് ഇസ്ലാം കല്‍പിക്കുന്നില്ല. പക്ഷേ, വിവാഹം അതിനുമുന്പും ആവാമെന്ന് ഇസ്ലാം അനുവദിക്കുന്നു. ഭാര്യാഭര്‍തൃ ബന്ധം വിവാഹം മുതല്‍ തന്നെ ആരംഭിക്കണമെന്ന് അതിനര്‍ത്ഥമില്ല. അനുയോജ്യമായ കാലയളവും ആരോഗ്യവുമെല്ലാം കണക്കിലെടുത്ത് തന്നെയാകണം പരസ്പരം സമീപിക്കേണ്ടത്. ഇത് അനാചാരമെന്ന് എങ്ങനെ വിശേഷിപ്പിക്കും. കുറെക്കാലം ബോയ്ഫ്രണ്ടും ഗേള്‍ഫ്രണ്ടുമായി പിക്നിക്കും പ്രേമസല്ലാപങ്ങളുമായി നടക്കുന്നതിന് ബാല്യകാലം തടസ്സമല്ലെങ്കില്‍ വിവാഹം മാത്രം എങ്ങനെ അനാചാരമാകും? വിവാഹത്തിന് ശേഷമാണ് അത്തരം സല്ലാപങ്ങളും ലീലകളുമെങ്കില്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്ന ബന്ധമുണ്ട്, അനുവദിക്കാവുന്നതുമാണ്… ബാല്യകാലത്തു തന്നെ വ്യഭിചാരം പരിശീലിക്കാതിരിക്കാന്‍ കൂടി ഉപകരിക്കുന്ന ഒരു സദാചാരമാണ് ബാല്യകാല വിവാഹമെന്ന് അല്‍പമൊന്ന് ആലോചിച്ചാല്‍ മനസ്സിലാകും. ഇക്കാലത്ത് പ്രത്യേകിച്ചും.
മൊഴിചൊല്ലലിനും ബഹുഭാര്യത്വത്തിനും ഇപ്രകാരം യുക്തിസഹിതവും പ്രാമാണികവുമായ വിശദീകരണം നല്‍കുന്നുമുണ്ട്. ഇസ്ലാം വിമര്‍ശകര്‍ പഴകിപ്പുളിച്ച ഇത്തരം ദുരാരോപണങ്ങളുമായി ഇന്നും രംഗത്തുതന്നെയുള്ള സാഹചര്യത്തില്‍ പഴയ താളുകള്‍ വായനാക്ഷമമാകുന്നു.

Sunday, March 18, 2018

തൗഹീദ് കൂട്ടിമുട്ടുന്ന മുജാഹിദുകൾ തിരിച്ചറിവ്

തൗഹീദ് കൂട്ടിമുട്ടുന്ന മുജാഹിദുകൾ
തിരിച്ചറിവ്


●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0





ഖുറാഫികളുടെ പിഴച്ച വാദങ്ങളിലേക്ക് ആകൃഷ്ടരാകുന്ന സാധാരണ മുസ്ലിമിന്റെ അവസ്ഥയാലോചിച്ചു നോക്കുക. അദൃശ്യരായ ജിന്നിനോട് ചോദിക്കുന്നത് ശിര്‍ക്കല്ലെങ്കില്‍ അദൃശ്യരായ മഹാത്മാക്കളോടും ശുഹദാക്കളോടും ചോദിക്കുന്നത് എങ്ങനെ ശിര്‍ക്കാകുമെന്ന മുസ്ലിയാരുകുട്ടികളുടെ ചോദ്യത്തിനു മുമ്പില്‍ ഹയ്യും ഹാളിറും ഖാദിറും ഒന്നും വിലപ്പോവില്ലെന്ന് അടുത്തിടെ നടന്ന ചില വാദപ്രതിവാദ കരാറുകളില്‍ തന്നെ വ്യക്തമാകുന്നതാണ്.
(വിചിന്തനം, 2013 ഏപ്രില്‍ 26, പേ 9)
ഇതു തിരിച്ചറിഞ്ഞ് പരസ്യമായി പറയാന്‍ വൈകിയതാണ് മുജാഹിദുകളെ ഇത്രമേല്‍ മതവിരുദ്ധരാക്കിയത്.

ലോക സലഫി പണ്ഡിതന്മാരുടെ നിലപാടുകളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പറഞ്ഞുകൊണ്ട് പാണ്ഡിത്യം ചമയുന്ന ഏതാനും ഏഴാംകൂലികള്‍ സലഫിയ്യത്തിന് ഒരു കേരളാമോഡല്‍ നിര്‍മിക്കുന്നുവെങ്കില്‍ അവര്‍ക്കതുമായി സ്വയം നശിക്കാമെന്നല്ലാതെ യഥാര്‍ത്ഥ സലഫികളെ യാതൊരു വിധത്തിലും അതു സ്വാധീനിക്കാന്‍ പോകുന്നില്ല.
(അല്‍ ഇസ്വ്ലാഹ്, ഏപ്രില്‍ 2013)
ഖുറാഫികളുടെ പിഴച്ച വാദങ്ങളിലേക്ക് ആകൃഷ്ടരാകുന്ന സാധാരണ മുസ്ലിമിന്റെ അവസ്ഥയാലോചിച്ചു നോക്കുക. അദൃശ്യരായ ജിന്നിനോട് ചോദിക്കുന്നത് ശിര്‍ക്കല്ലെങ്കില്‍ അദൃശ്യരായ മഹാത്മാക്കളോടും ശുഹദാക്കളോടും ചോദിക്കുന്നത് എങ്ങനെ ശിര്‍ക്കാകുമെന്ന മുസ്ലിയാരുകുട്ടികളുടെ ചോദ്യത്തിനു മുമ്പില്‍ ഹയ്യും ഹാളിറും ഖാദിറും ഒന്നും വിലപ്പോവില്ലെന്ന് അടുത്തിടെ നടന്ന ചില വാദപ്രതിവാദ കരാറുകളില്‍ തന്നെ വ്യക്തമാകുന്നതാണ്.
(വിചിന്തനം, 2013 ഏപ്രില്‍ 26, പേ 9)
ഇതു തിരിച്ചറിഞ്ഞ് പരസ്യമായി പറയാന്‍ വൈകിയതാണ് മുജാഹിദുകളെ ഇത്രമേല്‍ മതവിരുദ്ധരാക്കിയത്.

ലോക സലഫി പണ്ഡിതന്മാരുടെ നിലപാടുകളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പറഞ്ഞുകൊണ്ട് പാണ്ഡിത്യം ചമയുന്ന ഏതാനും ഏഴാംകൂലികള്‍ സലഫിയ്യത്തിന് ഒരു കേരളാമോഡല്‍ നിര്‍മിക്കുന്നുവെങ്കില്‍ അവര്‍ക്കതുമായി സ്വയം നശിക്കാമെന്നല്ലാതെ യഥാര്‍ത്ഥ സലഫികളെ യാതൊരു വിധത്തിലും അതു സ്വാധീനിക്കാന്‍ പോകുന്നില്ല.
(അല്‍ ഇസ്വ്ലാഹ്, ഏപ്രില്‍ 2013)
ഈ ലോക പണ്ഡിതര്‍ പുതുലോകത്തെ ബാസും അല്‍ബാനിയും ഉഥൈമീനുമാണ്. ഇതിനപ്പുറവുമുണ്ടല്ലോ യഥാര്‍ത്ഥ സലഫുകളുടെ വമ്പട. ഇമാം അബൂഹനീഫ, ശാഫിഈ, അഹ്മദ്, സുബുകി, ഗസ്സാലി, അസ്ഖലാനി, ഹൈതമി…. (റ.ഹും). ഇവരുടെ നിലപാടുകള്‍ ബാധകമല്ലെന്നത് സര്‍വ ഗ്രൂപ്പ് മുജാഹിദുകളുടെയും മുന്പേയുള്ള അംഗീകൃത നിലപാടാണ്. സ്വയം നശിക്കുന്നതില്‍ നിന്ന് ഒരു ഗ്രൂപ്പും ഒഴിവാകില്ലെന്നു സാരം.

മരുഭൂമിയില്‍ അകപ്പെട്ട ഒരു മനുഷ്യന്‍ ഹാജറ(റ)യുടെ സംഭവം ഓര്‍മിച്ചുകൊണ്ട് ദാഹജലത്തിനുവേണ്ടി മലക്കിനെ വിളിച്ചു തേടിയാല്‍ അതും ശിര്‍ക്കുതന്നെ. ഇപ്രകാരം വിളിച്ചു സഹായം തേടല്‍ ശിര്‍ക്കല്ലെന്ന് വല്ലവനും വിശ്വസിച്ചാല്‍ അവനും മുശ്രിക്കായി.
(ശബാബ് 2013 ജൂണ്‍ 14, പേ 25)
പ്രവാചകര്‍ ഇബ്റാഹിം(അ)ന്റെ പ്രിയപത്നി ഹാജറ(റ) എന്തായാലും മുശ്രിക്ക്, ഈ സംഭവം വിശ്വസിച്ച് ഉദ്ധരിച്ച പണ്ഡിതരൊക്കെയും മുശ്രിക്കുകള്‍! ഇതുകൊണ്ടു തന്നെയല്ലേ മുജാഹിദ് മതത്തില്‍ മുഅ്മിനുകള്‍ക്ക് സ്ഥാനമില്ലാതായത്.

മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇസ്ലാമിയാ കോളേജുകള്‍, ഇസ്ലാമിക് യൂണിവേഴ്സിറ്റികള്‍, സ്കൂളുകള്‍ തുടങ്ങിയവയുടെ അക്കാദമിക പുരോഗതിക്കും സകാത്ത് ഫണ്ടുകള്‍ വിനിയോഗിക്കേണ്ടതുണ്ട്.
(പ്രബോധനം 2013 ജൂലൈ 5)
ഹൗ, ഖുര്‍ആന്‍ പറഞ്ഞ എട്ട് അവകാശികള്‍ക്കപ്പുറം മ്മളെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് ഉണ്ടാക്കിയെടുത്ത പുത്തന്‍ അവകാശികളുടെ നിര കാണുമ്പോള്‍ ചിരിവരുന്നു. മുന്‍കാല പണ്ഡിതര്‍ മാത്രമല്ല, അല്ലാഹുവും റസൂലും പറയാതെ വിട്ടതു പൂരിപ്പിക്കുന്ന ബുദ്ധിജീവികളെ ഓര്‍ത്ത് പുളകം തോന്നുകയാണ്.
കൂട്ടിമുട്ടല്‍
സിഹ്റ് ഫലിക്കുമെന്ന് അമാനി മൗലവി പറഞ്ഞിട്ടില്ല
(ശബാബ്
2012 ഒക്ടോബര്‍ 19, പേ 16)

സിഹ്ര്‍ മനുഷ്യരില്‍ ചില മാറ്റങ്ങളുണ്ടാക്കുകയും സിഹ്റുകാരന്റെ ഹിതപ്രകാരമുള്ള ചില മാറ്റങ്ങള്‍ മനുഷ്യന്റെ ഇന്ദ്രിയ ശക്തികളില്‍ അവന്‍ ഉളവാക്കുകയും ചെയ്യുന്നു…. സിഹ്റിന്റെ എല്ലാ ഇനങ്ങളെയും അവമൂലം എന്തെങ്കിലും സംഭവിക്കുന്നതിനെയും നിഷേധിക്കുവാന്‍ സാധ്യമല്ല.
(അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷ,
അമ്മ ജുസുഅ്, പേ 338340)

മരുഭൂമിയില്‍ അകപ്പെട്ട ഒരു മനുഷ്യന്‍ ഹാജറ(റ)യുടെ സംഭവം ഓര്‍മിച്ചുകൊണ്ട് ദാഹജലത്തിനുവേണ്ടി മലക്കിനെ വിളിച്ചു തേടിയാല്‍ അതും ശിര്‍ക്കുതന്നെ. ഇപ്രകാരം വിളിച്ചു സഹായം തേടല്‍ ശിര്‍ക്കല്ലെന്ന് വല്ലവനും വിശ്വസിച്ചാല്‍ അവനും മുശ്രിക്കായി.
(ശബാബ് 2013 ജൂണ്‍ 14, പേ 25)
പ്രവാചകര്‍ ഇബ്റാഹിം(അ)ന്റെ പ്രിയപത്നി ഹാജറ(റ) എന്തായാലും മുശ്രിക്ക്, ഈ സംഭവം വിശ്വസിച്ച് ഉദ്ധരിച്ച പണ്ഡിതരൊക്കെയും മുശ്രിക്കുകള്‍! ഇതുകൊണ്ടു തന്നെയല്ലേ മുജാഹിദ് മതത്തില്‍ മുഅ്മിനുകള്‍ക്ക് സ്ഥാനമില്ലാതായത്.

മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇസ്ലാമിയാ കോളേജുകള്‍, ഇസ്ലാമിക് യൂണിവേഴ്സിറ്റികള്‍, സ്കൂളുകള്‍ തുടങ്ങിയവയുടെ അക്കാദമിക പുരോഗതിക്കും സകാത്ത് ഫണ്ടുകള്‍ വിനിയോഗിക്കേണ്ടതുണ്ട്.
(പ്രബോധനം 2013 ജൂലൈ 5)
ഹൗ, ഖുര്‍ആന്‍ പറഞ്ഞ എട്ട് അവകാശികള്‍ക്കപ്പുറം മ്മളെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് ഉണ്ടാക്കിയെടുത്ത പുത്തന്‍ അവകാശികളുടെ നിര കാണുമ്പോള്‍ ചിരിവരുന്നു. മുന്‍കാല പണ്ഡിതര്‍ മാത്രമല്ല, അല്ലാഹുവും റസൂലും പറയാതെ വിട്ടതു പൂരിപ്പിക്കുന്ന ബുദ്ധിജീവികളെ ഓര്‍ത്ത് പുളകം തോന്നുകയാണ്.
കൂട്ടിമുട്ടല്‍
സിഹ്റ് ഫലിക്കുമെന്ന് അമാനി മൗലവി പറഞ്ഞിട്ടില്ല
(ശബാബ്
2012 ഒക്ടോബര്‍ 19, പേ 16)

സിഹ്ര്‍ മനുഷ്യരില്‍ ചില മാറ്റങ്ങളുണ്ടാക്കുകയും സിഹ്റുകാരന്റെ ഹിതപ്രകാരമുള്ള ചില മാറ്റങ്ങള്‍ മനുഷ്യന്റെ ഇന്ദ്രിയ ശക്തികളില്‍ അവന്‍ ഉളവാക്കുകയും ചെയ്യുന്നു…. സിഹ്റിന്റെ എല്ലാ ഇനങ്ങളെയും അവമൂലം എന്തെങ്കിലും സംഭവിക്കുന്നതിനെയും നിഷേധിക്കുവാന്‍ സാധ്യമല്ല.
(അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷ,
അമ്മ ജുസുഅ്, പേ 338340)

മയ്യിത്തിന്.തഅ്‌സിയത്ത് എത്ര ദിവസം ❓*

*തഅ്‌സിയത്ത് എത്ര ദിവസം ❓*

●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

*❓ചോദ്യം:* കണ്ണോക്ക് ചില സ്ഥലങ്ങളിൽ  മരിച്ച് മറവ് ചെയ്ത രണ്ടാം ദിവസവും മറ്റു ചിലയിടങ്ങളിൽ മൂന്നാം ദിവസവും കാണുന്നു. അപ്രകാരം മരണാടിയന്തിരം ചില സ്ഥലങ്ങളിൽ മൂന്നാം ദിവസവും മറ്റു ചില സ്ഥലങ്ങളിൽ നാലാം ദിവസവും പന്ത്രണ്ടാം ദിവസവും പതിനേഴാം ദിവസവും നടത്തുന്നു.ഇതിന് വല്ല ലക്ഷ്യവുമുണ്ടോ ? ഒരു വിശദീകരണം നൽകിയാലും.

*⚫ഉത്തരം:* തഅ്‌സിയത്ത് (കണ്ണോക്ക്) ചില പ്രത്യേക സാഹചര്യത്തിലൊഴികെ മറവ് ചെയ്തത് മുതൽ മൂന്ന് ദിവസം വരെ നീണ്ടു നിൽക്കുന്നതാണ്. തുഹ്ഫ: 3-176. അത് കൊണ്ട് രണ്ടാം ദിവസമോ മൂന്നാം ദിവസമോ അത് നടത്താവുന്നതാണ്.
      നാൽപത് ദിവസം വരെ ഖബ്റിൽ ചോദ്യമുണ്ടായിരിക്കുമെന്നും ആ ദിവസങ്ങളിൽ മയ്യിത്തിന്റെ പേരിൽ ദാനം ചെയ്യൽ സ്വഹാബത്ത് പുണ്യകർമ്മമായി ആചരിച്ചിരുന്നുവെന്നും ത്വഊസി (റ)നെ തൊട്ട് സ്വഹീഹായി വന്നിട്ടുണ്ടെന്ന് ഇമാം ഇബ്നുഹജർ(റ) ഫതാവൽ കുബ്റാ: 2-30 ൽ പ്രസ്താവിച്ചിട്ടുണ്ട്. അപ്പോൾ ഈ നാൽപത് ദിവസം മുഴുവനുമോ അതിലേതാനും ദിവസങ്ങളിൽ മാത്രമോ മയ്യിത്തിന്റെ പേരിൽ ഭക്ഷണം ദാനം നടത്തുന്നതിന് മേൽ പ്രസ്താവിച്ചത് ലക്ഷ്യമാണ്.


*✍🏻മുഫ്തി താജുൽ ഉലമാ ഖുദ് വത്തുൽ മുഹഖ്ഖിഖീൻ ശൈഖുനാ കെ.കെ.സ്വദഖത്തുല്ലാ മൗലവി (റ)💥*


*📚സമ്പൂർണ്ണ ഫതാവാ*
ചോദ്യം: 413, പേജ്: 205📖

*📩അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്💌*

യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല  ബൈബിളിൽ: യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.   --- ⭐ 1. യേശു ദൈവത്തെ ആരാധിക്കുന...