Sunday, March 18, 2018

ഇസ്തിഗാസയും ശാഫിഈ മദ്ഹബും

ഇസ്തിഗാസ നൂറ്റാണ്ടുകളിൽ
ഇബ്നുകസീറിന് സമ്മതമാണ്
ഇസ്തിഗാസയും ശാഫിഈ മദ്ഹബും

●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0




നാല്‍പത്: ഇമാം അബ്ദുല്ലാഹിബ്നു ഹിശാം (മരണം ഹി. 761). സ്വഹാബി പ്രമുഖന്‍ കഅ്ബുബ്നു സുഹൈര്‍( ((9റ) പാടുകയും പ്രവാചകര്‍(സ്വ) അംഗീകരിച്ചു സമ്മാനം നല്‍കുകയും ചെയ്ത പ്രസിദ്ധ പ്രവാചക പ്രകീര്‍ത്തന കാവ്യമാണ് ബാനത് സുആദ്. മുന്‍ഗാമികളുടെ പ്രവാചക പ്രകീര്‍ത്തന സദസ്സുകളില്‍ ബാനത് സുആദ് പ്രത്യേകം പാരായണം ചെയ്യാറുണ്ടായിരുന്നു. വിശ്രുതമായ ഈ കാവ്യത്തിന് വ്യാഖ്യാനം തയ്യാറാക്കിയിട്ടുള്ള ഇബ്നു ഹിശാം രചനയാരംഭിക്കുന്നത്, പ്രവാചകര്‍(സ്വ)യോട് ഇസ്തിശ്ഫാഅ് ചെയ്തുകൊണ്ടാണ്.
നാല്‍പത്തിയൊന്ന്: ഇമാം സ്വലാഹുദ്ദീനുസ്വഫ്ദി (ഹി. 764). കീര്‍ത്തിപെറ്റ ചരിത്രകാരന്‍. ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. തന്‍റെ അഅ്യാനുല്‍ അസ്ര്‍ എന്ന ഗ്രന്ഥം തുടങ്ങുന്നത് തവസ്സുല്‍ ചെയ്തുകൊണ്ട്. തന്‍റെ പ്രസിദ്ധമായ അല്‍വാഫീയില്‍ ഇമാം സുബ്കി(റ)യുടെ പാണ്ഡിത്യഗരിമ വര്‍ണിച്ചശേഷം അദ്ദേഹം ഇസ്തിഗാസാ സമര്‍ത്ഥന ഗ്രന്ഥം ശിഫാഉസ്സഖാം പരിചയപ്പെടുത്തുന്നു. ഗ്രന്ഥകാരനില്‍ നിന്നും നേര്‍ക്കുനേര്‍ അതു ഓതിപ്പഠിച്ച അനുഭവം അനുസ്മരിക്കുന്നു. തന്‍റെ അനുമോദനം അറിയിച്ചു കവിതയെഴുതുന്നു: “മനുഷ്യോത്തമരായ തിരുദൂതരെ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് ഇബ്നു തൈമിയ്യ അസംബന്ധം പുലമ്പി. മനുഷ്യരൊന്നടങ്കം കിടയറ്റ ഒരു പണ്ഡിതനോട് പരാതിപ്പെട്ടു. അദ്ദേഹം ഈ ഗ്രന്ഥമെഴുതി. അവരെ ചികിത്സിച്ചു. സത്യത്തില്‍ ഈ ഗ്രന്ഥം ഒരു സിദ്ധൗഷധം തന്നെ.’
നാല്‍പത്തിരണ്ട്: അല്‍ഹാഫിളുല്‍ ഹുസൈനി (ഹി. 765). തദ്കിറതുല്‍ ഹുഫ്ഫാളിനു അനുബന്ധമെഴുതിയ ഗ്രന്ഥകാരന്‍. ഗ്രന്ഥത്തില്‍ പലയിടത്തും തവസ്സുല്‍ ഇടം പിടിച്ചിട്ടുണ്ട്.
നാല്‍പത്തിമൂന്ന്: ഖാളി ഇസ്സുദ്ദീനുബ്നു ജമാഅ (ഹി. 767). സൂഫിസത്തിന്‍റെ പേരിലുള്ള കള്ളനാണയങ്ങളെ ചോദ്യം ചെയ്ത ഫഖീഹ്. ഇബ്നു തൈമിയ്യയുടെ സിയാറത്തിനെ കുറിച്ചുള്ള നിലപാടുകളെയും അദ്ദേഹം ചോദ്യം ചെയ്തു. ഹജ്ജ് സംബന്ധമായി രണ്ടു ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. ഖുര്‍ആന്‍ 464 പാരായണം ചെയ്തു, അതില്‍ പറയും പ്രകാരം തിരുനബി(സ്വ)യോട് ഇസ്തിശ്ഫാഅ് ചെയ്യാന്‍ ഇരു ഗ്രന്ഥങ്ങളിലും നിര്‍ദേശിക്കുന്നു.
നാല്‍പത്തിനാല്: ഇമാം അബ്ദുല്ലാഹില്‍ യാഫിഇയ്യ് (ഹി. 768). ആധ്യാത്മിക സരണിയിലെ വെള്ളിനക്ഷത്രം. ഇബ്നു തൈമിയ്യയെ കാര്യകാരണ സഹിതം നിരൂപിച്ച പണ്ഡിത പ്രമുഖന്‍. കേരള മുജാഹിദ് നേതാക്കള്‍പോലും ഇമാം യാഫിഈയെ മഹാനെന്നു വിളിച്ചു വാഴ്ത്തുന്നു (അമാനി വ്യാഖ്യാനം 31987). തന്‍റെ രചനയായ ഇര്‍ശാദില്‍ ഇസ്തിഗാസ കാണാം. മിര്‍ആതുല്‍ ജിനാന്‍, റൗളുര്‍റയാഹീന്‍ എന്നിവയിലും തവസ്സുലും ഇസ്തിഗാസയും ഒട്ടേറെ സ്ഥലങ്ങളില്‍ കടന്നുവരുന്നുണ്ട്. അബൂബക്ര്‍(റ)നെ തവസ്സുലാക്കി പ്രാര്‍ത്ഥിച്ചു കാഴ്ച തിരിച്ചുകിട്ടിയ ഒരു വിശ്വാസിയുടെ കഥ റൗളുര്‍റയാഹീനില്‍ നിന്ന് ഇമാം ഖസ്ഥല്ലാനി ഉദ്ധരിക്കുന്നുണ്ട്.
നാല്‍പത്തിയഞ്ച്: അല്ലാമാ അല്‍ഫുയൂമി (ഹി. 770). പ്രസിദ്ധ പണ്ഡിതനും ഗ്രന്ഥകാരനുമായ ഫുയൂമിയുടെ അല്‍മിസ്ബാഹുല്‍ മുനീര്‍ മഹാത്മാക്കളോടു സഹായാര്‍ത്ഥന നടത്തുന്നത് പഠിപ്പിക്കുന്നതു കാണാം.
നാല്‍പത്തിയാറ്: അല്‍ഹാഫിള് ഇബ്നുകസീര്‍ (ഹി. 774). ഇബ്നു തൈമിയ്യയുടെയും ഇബ്നു ഖയ്യിമിന്‍റെയും ശിഷ്യന്‍. വിശ്വപ്രസിദ്ധനായ ഹദീസ് നിരൂപകന്‍, ഖുര്‍ആന്‍ വ്യാഖ്യാതാവ്, ചരിത്ര സംശോധകന്‍. ആധുനികനായ യൂസുഫുല്‍ ഖറളാവി വരെ തഫ്സീറുകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രാമാണികമായത് ഇബ്നുകസീറിന്‍റെതെന്നു പ്രസ്താവിച്ചു. ചരിത്ര സംശോധനയില്‍ ഇത്രത്തോളം ആധികാരികതയും നിഷ്പക്ഷതയും മറ്റാര്‍ക്കുമില്ലെന്ന് മൗദൂദിയും പറഞ്ഞുകാണാം. പക്ഷേ, ഇബ്നു കസീര്‍ പാരമ്പര്യം കൈവെടിഞ്ഞില്ല. ഇബ്നു തൈമിയ്യയുടെ പുതിയ വാദഗതികള്‍ പലതും അദ്ദേഹത്തിന് ബോധ്യമായില്ല.
മദീനയില്‍ ക്ഷാമം നേരിട്ട വര്‍ഷം, സഹായം തേടിക്കൊണ്ട് ബസ്വറയില്‍ കഴിഞ്ഞിരുന്ന സ്വഹാബി അബൂമൂസ(റ)യെയും മിസ്റിലായിരുന്ന അംറുബ്നുല്‍ ആസ്വി(റ)നെയും “യാ ഗൗസാഹ്’ എന്നു വിളിച്ചു ഉമര്‍(റ) കത്തെഴുതിയ സംഭവം ഒന്നാന്തരം സനദോടെ ഇദ്ദേഹം ഉദ്ധരിക്കുന്നു. അത്തരത്തിലുള്ള പ്രയോഗത്തെ ചോദ്യം ചെയ്തില്ല. ഉമര്‍(റ)ന്‍റെ കാലത്ത് തിരുറൗളയിലെത്തി മഴ തേടാനാവശ്യപ്പെട്ട ബിലാലി(റ)ന്‍റെ അനുഭവം പ്രബലമായ സനദോടെ ഉദ്ധരിച്ചു. നടപടിയെ വിമര്‍ശിച്ചില്ല. ഖുര്‍ആന്‍ 464 വ്യാഖ്യാനിച്ച്, അതിലെ ആശയം ബോധ്യപ്പെടുത്താന്‍ ഉത്ബിയില്‍ നിന്നുദ്ധരിക്കാറുള്ള സംഭവം അനുബന്ധമായി ചേര്‍ത്തു, ളഹീറുദ്ദീന്‍ അബൂശജാഅ് തന്‍റെ അന്ത്യനിമിഷങ്ങളില്‍ തിരുസവിധത്തിലെത്തി ഇസ്തിഗാസ ചെയ്ത ചരിത്രം അനുകഥനം ചെയ്തു; നിഷേധിച്ചില്ല. ഇമാം അഹ്മദുബ്നു ഹമ്പല്‍(റ)ന് ഹജ്ജ് യാത്രയില്‍ പ്രയാസം നേരിട്ടപ്പോള്‍, അല്ലാഹുവിന്‍റെ അടിയാര്‍കളേ, എനിക്കു വഴികാണിച്ചു തരുവീന്‍ എന്ന് അദൃശ്യശക്തികളോട് സഹായം തേടുകയും അദ്ദേഹം ശരിയായ വഴിയിലെത്തിപ്പെടുകയും ചെയ്ത സംഭവം അനുസ്മരിച്ചു; തള്ളിക്കളഞ്ഞില്ല. തുര്‍ക്കികളുമായി അബൂഹുറൈറ(റ)വും സംഘവും ചെയ്ത ആദ്യ യുദ്ധത്തില്‍ രക്തസാക്ഷിയായ അബൂറഹ്മാനുബ്നു റബീഅ(റ)യുടെ തുര്‍ക്കിയിലെ ഖബറിടത്തെക്കുറിച്ച്, “അന്നാട്ടുകാര്‍ അദ്ദേഹത്തിന്‍റെ ഖബ്ര്‍ തവസ്സുലാക്കി ഇക്കാലം വരേക്കും മഴ തേടി പ്രാര്‍ത്ഥിക്കാറുണ്ട്’ എന്നെഴുതിവെക്കാനും ഇബ്നുകസീര്‍ മടിച്ചില്ല.
ഹി. 654ല്‍ ഹിജാസില്‍ വ്യാപകമായി തീ പടര്‍ന്നപ്പോള്‍, മദീനവാസികളഖിലം തിരുസന്നിധിയില്‍ അഭയം തേടിയ സംഭവം അദ്ദേഹം ഒളിച്ചുവെച്ചില്ല. അസംതൃപ്തി തോന്നുന്ന ചരിത്രപരാമര്‍ശങ്ങളും ആശയങ്ങളും ഉദ്ധരിക്കുമ്പോള്‍ അതിന്‍റെ തീവ്രതയുടെ തോതനുസരിച്ച് ഏതിര്‍പ്പ് പ്രകടിപ്പിക്കാറുള്ള ഇബ്നു കസീര്‍, പല സംഭവങ്ങളുടെയും കൂടെ, തൗഹീദിന് യാതൊരു പരിക്കുമേല്‍ക്കാത്തവയായിരുന്നിട്ടും “ഫീഹി നകാറതുന്‍അന്നഹു മൗളൂഉന്‍’ എന്ന് ശക്തമായി പ്രതികരിച്ചതു കാണാം. തര്‍ക്കത്തിന്‍റെ മര്‍മവും തന്‍റെ നിലപാടും വ്യക്തമാക്കിക്കൊണ്ട്, ഇസ്തിഗാസഖബ്റിങ്ങലെത്തിയുള്ള വിളിച്ചുതേട്ടത്തെ കുറിച്ചദ്ദേഹം എഴുതിയതിങ്ങനെ: “അവര്‍ അല്ലാഹുവിന്‍റെ മശീഅത്തില്ലാതെ തന്നെ സ്വയം ഉപകാരോപദ്രവം ചെയ്യുമെന്ന് വിശ്വസിക്കുന്നവനാണു മുശ്രിക്ക്’ (തഫ്സീര്‍, അല്‍ബിദായ, മുസ്നദ്).
നാല്‍പത്തിയേഴ്: അല്ലാമാ സഅ്ദുദ്ദീനു ത്തഫ്താസാനി (ഹി. 793). ബുദ്ധിയും ജ്ഞാനവും മേളിച്ച പണ്ഡിത പ്രമുഖന്‍. അദ്ദേഹത്തിന്‍റെ ശര്‍ഹുല്‍ മഖാസിദ് ഒരാവര്‍ത്തി വായിക്കുന്നതോടെ വിശ്വാസപരമായ നിഖില രോഗങ്ങളും ശമിക്കും, അല്ലാഹു തീരുമാനിച്ചുവെങ്കില്‍. മനുഷ്യന്‍റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അത്യുജ്ജ്വലമായി വിവരിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു: “ഇക്കാരണത്താലാണ് മരണപ്പെട്ട വിശുദ്ധാത്മാക്കളോടു സഹായം തേടുന്നതും ഖബറിടങ്ങള്‍ സന്ദര്‍ശിക്കുന്നതും വഴി ഉപകാരങ്ങള്‍ ലഭിക്കുന്നത്’ (ശര്‍ഹുല്‍ മഖാസിദ് 233).
നാല്‍പത്തിയെട്ട്: ഇമാം അബ്ദുറഹീം അല്‍ബുറഈ (ഹി. 803). സൂഫി കവിയായിരുന്നു. ഫത്വയും ദര്‍സുമായി യമനില്‍ ഏറെ കാലം സേവനമനുഷ്ഠിച്ചു. തന്‍റെ ദീവാനുല്‍ ബുറഈയില്‍ ഏറെയും പ്രകീര്‍ത്തനങ്ങളാണ്; നബി(സ്വ)യോടുള്ള അപേക്ഷകള്‍ പലയിടങ്ങളിലും കാണാം.
നാല്‍പത്തിയൊമ്പത്: ഇമാം സിറാജുദ്ദീന്‍ ഉമറുബ്നുല്‍ മുലഖ്ഖീന്‍ അല്‍ അന്‍സ്വാരി (ഹി. 804). ഹാഫിളും ഫഖീഹും ചരിത്രകാരനുമായ പ്രഗത്ഭ ശാഫിഈ പണ്ഡിതന്‍. ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. “മുസ്നദ് അഹ്മദ് സംഗ്രഹിച്ചു. ഇമാം ശാഫിഈ(റ)യുടെ കാലം മുതല്‍ മദ്ഹബിന്‍റെ വക്താക്കളായി പ്രോജ്വലിച്ച മഹാ വ്യക്തിത്വങ്ങളെ കുറിച്ച് ഉജ്ജ്വലമായൊരു ചരിത്രം തയ്യാറാക്കിയിട്ടുണ്ട്. അല്‍ഇഖ്ദുല്‍ മുഹദ്ദബ് ശാഫിഈ ഫിഖ്ഹിനെ കുറിച്ചെഴുതിയ ഖുലാസ്വതുല്‍ ബദ്റുല്‍ മുനീറിന്‍റെ തുടക്കത്തില്‍ ഗ്രന്ഥം സമുദായത്തിനുപകാരപ്രദമായിത്തീരാന്‍ “ബി മുഹമ്മദിന്‍ വ ആലിഹി’ എന്നു തവസ്സുലാക്കി പ്രാര്‍ത്ഥിക്കുന്നതു കാണാം.
അമ്പത്: അശ്ശൈഖ് കമാലുദ്ദീന്‍ അദ്ദമീരി (ഹി. 808). ഉന്നതശീര്‍ഷനായ ശാഫിഈ ഫഖീഹ്. പ്രഗത്ഭമതികളായ ഒട്ടേറെ ശിഷ്യന്മാരുടെ ആദരണീയ ഗുരുവര്യന്‍. വിവിധ വിഷയങ്ങളില്‍ ഗ്രന്ഥം രചിച്ചു. തൗഹീദ് പഠിപ്പിക്കാന്‍ അല്‍ജൗഹറുല്‍ ഫരീദ് ഫീ ഇല്‍മിത്തൗഹീദ് എന്ന ഗ്രന്ഥമെഴുതിയിട്ടുണ്ട്. ദമീരിയുടെ ഹയാതുല്‍ ഹയവാന്‍ സുവോളജി സംബന്ധമായ വലിയ റഫറന്‍സ് കൃതിയാണ്. ഗ്രന്ഥത്തിന്‍റെ തുടക്കം തവസ്സുല്‍ കൊണ്ടാണ്. സിംഹത്തെക്കുറിച്ചു പറയുന്ന അധ്യായത്തില്‍ “അഊദുബി ദാനിയാല്‍’ എന്ന രക്ഷാവാചകം പ്രസിദ്ധ മുഹദ്ദിസ് ഇബ്നുസ്സുന്നിയില്‍ നിന്നും ഉദ്ധരിക്കുക മാത്രമല്ല, അതിന്‍റെ ചരിത്രപശ്ചാത്തലം വിവരിക്കുക കൂടി ചെയ്ത ശേഷം അല്ലാമാ ദമീരി എഴുതുന്നു: “ദാനിയാല്‍ നബി(അ) ജീവിതത്തിന്‍റെ ആദ്യാവസാനം വന്യമൃഗങ്ങളാല്‍ പരീക്ഷിക്കപ്പെട്ടിട്ടുള്ളതിനാല്‍, സ്വയം പ്രതിരോധിക്കാനാവാത്ത വന്യമൃഗാക്രമണം തടയാന്‍ അദ്ദേഹത്തോട് അഭയം തേടുന്നത് (അല്‍ ഇസ്തിആദതു ബിഹി) ഒരു രക്ഷാനിമിത്തമായി അല്ലാഹു സംവിധാനിച്ചിരിക്കുന്നു. പ്രസിദ്ധ തൗഹീദ് ഗ്രന്ഥകാരന്‍ ഊന്നിയത്, ഹദീസിന്‍റെ പൊരുളിലായിരുന്നു. പൊരുള്‍ തൗഹീദ് വിരുദ്ധമല്ലാത്തതിനാല്‍ അദ്ദേഹം അതിന്‍റെ ന്യായം സമര്‍ത്ഥിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഹാഫിള് ഇബ്നുഹജര്‍(റ) ഹയാതുല്‍ ഹയവാനെ കുറിച്ച് വിലയിരുത്തിയത്, ഗംഭീരം എന്നായിരുന്നു. ഖല്‍ബില്‍ കൊള്ളുന്ന ഉപദേശ പ്രസംഗകനും ഉയര്‍ന്ന ഭക്തനുമായിരുന്നു ഹദീസ് പണ്ഡിതന്‍ കൂടിയായിരുന്ന അല്ലാമാ ദമീരി. അദ്ദേഹത്തിന്‍റെ പ്രഭാഷണം കേള്‍ക്കാന്‍ അല്ലാമാ മഖ്രീസിയെ പോലുള്ളവര്‍ സന്നിഹിതരാകുമായിരുന്നു. ശാഫിഈ ഫിഖ്ഹില്‍ അത്യഗാധ ജ്ഞാനം നേടിയ ദമീരി, ഇമാം നവവി(റ)യുടെ മിന്‍ഹാജിനു വ്യാഖ്യാനം രചിച്ചിട്ടുണ്ട് അന്നജ്മുല്‍ വഹ്ഹാജ് എന്ന പേരില്‍. ഹജ്ജ് സംബന്ധമായ മസ്അലകള്‍ വിവരിക്കവെ, അല്ലാമാ ദമീരി എഴുതി: “മക്കയില്‍ മഹത്ത്വമേറിയ പതിനെട്ടു പ്രസിദ്ധ സ്ഥലങ്ങളുണ്ട്. തിരുദൂതര്‍ ജനിച്ച വീട്, ഖദീജ(റ)യുടെ ഭവനം, സ്വഫയിലെ മസ്ജിദ് ദാറില്‍ അര്‍ഖം, ഹിറാഗുഹ..’ ഹജ്ജിനു ശേഷം സിയാറത്തിന്‍റെ മഹത്ത്വം പറയവേ, ദമീരി കുറിച്ചു: തിരുദൂതരെ തവസ്സുല്‍ ചെയ്യുക, അല്ലാഹുവിലേക്ക് ശിപാര്‍ശകനാക്കി പ്രാര്‍ത്ഥിക്കുക. മറ്റൊരിടത്ത് അദ്ദേഹം എഴുതുന്നു: മുസ്ലിമും ദിമ്മിയും മസ്ജിദുല്‍ അഖ്സാ പരിപാലിക്കുവാന്‍ വസ്വിയ്യത്ത് ചെയ്താല്‍ അത് സ്വീകാര്യമാണ്. നബിമാരുടെ ഖബറിടങ്ങളും സജ്ജനങ്ങളുടെയും പണ്ഡിതന്മാരുടെയും ഖബ്റിടങ്ങളും, അവിടെ സിയാറത്തും ബറകത്തെടുക്കലും സജീവമാക്കാന്‍ സൗകര്യപ്പെടുകയെന്ന നിലയില്‍. സത്യം ചെയ്യല്‍ എന്ന അധ്യായത്തില്‍ ദമീരി എഴുതുന്നു: “ശാഫിഈ ഇമാമിന്‍റെ ശിഷ്യഗണങ്ങളില്‍ പെട്ട അലിയ്യുബ്നുല്‍ ഹസന്‍(റ)ന്‍റെ ഖബ്റ് ഖറാഫയില്‍, പ്രാര്‍ത്ഥനക്കുത്തരം ലഭിക്കുന്ന കാര്യത്തില്‍ പ്രസിദ്ധമാണ്.
അമ്പത്തിയൊന്ന്: ഇമാം മുഹ്യിദ്ദീനുല്‍ ഫൈറൂസാബാദി (ഹി. 817). ഏഴാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഫൈറൂസാബാദി ഒട്ടേറെ ഗുരുക്കന്മാരില്‍ നിന്നും ഹദീസില്‍ നൈപുണ്യം നേടിയിട്ടുണ്ട്. പ്രസിദ്ധ ഭാഷാ ശാസ്ത്രജ്ഞനായി മാറി. തന്‍റെ അല്‍ഖാമൂസ് ലോക പ്രസിദ്ധമാണ്. “താങ്കളാണെന്‍റെ സഹായവും പ്രതീക്ഷയും’ എന്നിങ്ങനെ നബി(സ്വ)യെക്കുറിച്ച് പാടിയ വരികള്‍ അല്ലാമാ യൂസുഫുന്നബ്ഹാനി ഉദ്ധരിക്കുന്നു (അല്‍മജ്മൂഅതുന്നബ്ഹാനിയ്യ).
അമ്പത്തിരണ്ട്: അശ്ശൈഖ് അബുല്‍ അബ്ബാസ് അഹ്മദ്ബ്നു അലി അല്‍ഖലഖ്ശന്ദി (ഹി. 821). ഫിഖ്ഹിലും സാഹിത്യത്തിലും അവഗാഹം നേടി. സാഹിത്യത്തിലെ ആധികാരിക ഗ്രന്ഥങ്ങളിലൊന്നാണ് ഖലഖ്ശന്ദിയുടെ സുബ്ഹുല്‍ അഅ്ശാ. വ്യത്യസ്തതകള്‍ ഒരുപാടുള്ള ഗ്രന്ഥം. ഗ്രന്ഥം തുടങ്ങുന്ന “ബി മുഹമ്മദിന്‍ വ ആലിഹി’ എന്നതല്ല കൗതുകം. തിരുദൂതരുടെ ആഗമനത്തിനു മുന്പും വിയോഗാനന്തരവും പ്രഗത്ഭമതികളായ രാജാക്കന്മാരും പണ്ഡിതന്മാരും റൗളയിലേക്കെഴുതിയ കത്തുകളില്‍ ചിലത് ഗ്രന്ഥത്തില്‍ പകര്‍ത്തുന്നുണ്ട്. ഗ്രന്ഥകാരന്‍ പറയുന്നു: അവിടുത്തെ വിയോഗാനന്തരം തിരുസവിധത്തിലേക്ക് കത്തുകള്‍ എഴുതുകയെന്ന സമുദായത്തിന്‍റെ ആചാരം രാജാക്കന്മാരില്‍ നിന്നും അല്ലാത്തവരില്‍ നിന്നും വന്നിട്ടുണ്ട്. തിരുദൂതര്‍ക്കുള്ള സലാമും അഭിവാദ്യവും അവിടുത്തെ തവസ്സുലാക്കലും ഇഹലോകപരവും പരലോകസംബന്ധിയുമായ വിവിധ ആഗ്രഹസഫലീകരണത്തിനായി പ്രവാചകരെ ശിപാര്‍ശകനാക്കലുമാണ് കത്തില്‍. അവ തിരു ഖബ്റിടത്തിലേക്ക് കൊടുത്തയക്കും. ജനങ്ങളില്‍ ഇക്കാര്യം കൂടുതല്‍ ചെയ്യാറുള്ളത് ആഫ്രിക്കന്‍ ദേശക്കാരാണ്, അവരുടെ നാടൊരുപാടകലെയാണെന്നതിനാല്‍. ഗ്രന്ഥകാരന്‍ തുടരുന്നു: “ഞാന്‍ കണ്ടതില്‍ ഏറ്റവും മനോഹരമായിട്ടുള്ളത് സ്പെയിനിലെ ഇബ്നുല്‍ അഹ്മദിന്‍റെ മന്ത്രിയായിരുന്ന ഇബ്നുല്‍ ഖത്വീബ് എഴുതിയ കത്താണ്. നേരില്‍ വരാന്‍ കഴിയാത്തതിലെ വേദനയും പരിഭവവും അയവിറക്കുന്ന ഒരു പീഡിതന്‍ അങ്ങകലെ നിന്നും അങ്ങയെ വിളിക്കുന്നു റസൂലേ എന്നു തുടങ്ങുന്ന ഇസ്തിഗാസയടങ്ങിയ കവിത കൊണ്ടാരംഭിക്കുന്ന കത്തില്‍, സങ്കടങ്ങളുടെ ഭാണ്ഡമഴിക്കുന്ന ഗദ്യഭാഗമാണു തുടര്‍ന്ന് വരുന്നത്. ഗ്രന്ഥത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വേറെയും കത്തുകള്‍ പകര്‍ത്തിക്കാണാം. തിരുദൂതരുടെ ആഗമനത്തിനു മുന്പേ, ആ മഹാ നിയോഗം കാത്തിരുന്ന രാജാക്കന്മാരും, മുന്‍കൂറായി കത്തെഴുതിവച്ചു. തുബ്ബഅ് രാജവംശത്തിലെ ഒന്നാമന്‍ മദീനതുന്നബവിയ്യ നില്‍ക്കുന്ന സ്ഥലത്തുകൂടി കടന്നുപോയപ്പോള്‍, വേദപണ്ഡിതന്മാരോടു പറഞ്ഞു: ഒടുവില്‍ വരുന്ന പുണ്യപ്രവാചകന്‍റെ പലായന കേന്ദ്രമാണിത്. ആ പ്രവാചകന്‍ ഇവിടെ പട്ടണം പണിയും. അനന്തരം, അദ്ദേഹം തിരുദൂതര്‍ക്ക് ഒരു കത്തെഴുതി:
“പ്രാരംഭ ഘട്ടങ്ങള്‍ക്കു ശേഷം, അല്ലയോ മുഹമ്മദ് നബിയേ, നിശ്ചയം ഞാന്‍ അങ്ങയിലും അങ്ങയുടെയും സകല വസ്തുക്കളുടെയും നാഥനിലും വിശ്വസിച്ചിരിക്കുന്നു. അവന്‍ അങ്ങേയ്ക്കു അവതരിപ്പിക്കുന്ന വേദത്തിലും. ഞാന്‍ അങ്ങയുടെ ദീനിലാണ്; സുന്നത്തിലാണുള്ളത്. അങ്ങയെ കണ്ടുമുട്ടാനിടയായെങ്കില്‍ അതെത്ര മഹനീയം. അങ്ങയെ നേരില്‍ കാണാന്‍ ഭാഗ്യമില്ലാതെ വന്നാല്‍ അങ്ങ് എനിക്കുവേണ്ടി അന്ത്യനാളില്‍ ശിപാര്‍ശ ചെയ്യണം. എന്നെ മറക്കരുതേ.. നിശ്ചയം ഞാന്‍ അങ്ങയുടെ ആദ്യകാല സമുദായത്തില്‍ പെട്ടവനാകുന്നു. അങ്ങു വരുംമുന്പെ അങ്ങയെ പിന്തുടര്‍ന്നവനുമാകുന്നു. ഞാന്‍ അങ്ങയുടെയും പിതാവ് ഇബ്റാഹീമി(അ)ന്‍റെയും മില്ലത്തിലാണുള്ളത്’.
കത്തിന്‍റെ തലവാചകം ഇങ്ങനെ: “സര്‍വലോക രക്ഷിതാവിന്‍റെ ദൂതനും ദൂതന്മാരില്‍ അന്ത്യനുമായ അബ്ദുല്ലയുടെ പുത്രന്‍ മുഹമ്മദിന്, ഹിംയറ് രാജവംശത്തിലെ തുബ്ബഅ് ഒന്നാമന്‍, മേല്‍വിലാസക്കാരന് എത്തിക്കാന്‍ ഇതേല്‍പിക്കുന്നവനെ ചുമതലപ്പെടുത്തുന്ന അമാനത്ത്.’
കത്തെഴുതിയ ശേഷം, അന്നാട്ടില്‍ താന്‍ നിയമിച്ചിട്ടുള്ള പണ്ഡിതന്മാരുടെ തലവനെ ഏല്‍പിച്ചു. അദ്ദേഹത്തിന്‍റെ കുടുംബം പാരമ്പര്യമായി അതു സൂക്ഷിച്ചു. നബി(സ്വ) മദീനയിലെത്തിയപ്പോള്‍, ആ പണ്ഡിത കുടുംബാംഗം കത്ത് നബി(സ്വ)യെ ഏല്‍പിച്ചു.
എക്കാലത്തുമുള്ള സച്ചരിതര്‍ നബി(സ്വ)യെ മധ്യവര്‍ത്തിയാക്കിയിട്ടുണ്ടെന്ന ഇമാം സുബ്കി(റ)യുടെ പ്രസ്താവനയെ ഈ സംഭവം ദൃഢപ്പെടുത്തുന്നു എന്നു വ്യക്തം. പണ്ഡിതന്മാരും രാജാക്കന്മാരും തിരുനബിക്ക് കത്തെഴുതുകയെന്നത് സമുദായ ചടങ്ങുകളിലൊന്നായി പരിചയപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍ (എഴുത്തിലൂടെ ആവലാതി ബോധിപ്പിക്കുന്ന രീതി ചില പ്രസിദ്ധ മഖ്ബറകളില്‍ കാണുന്നതിന്‍റെ ചരിത്ര പശ്ചാത്തലം ഇതായിരിക്കാം). ഇമാം ഖലഖ്ശന്ദിയുടെ ഇസ്തിഗാസയടങ്ങിയ സ്വന്തം വരികള്‍ “അര്‍വഉ മാ ഖീല ഫീ മദ്ഹിര്‍റസൂലി’ല്‍ കാണാവുന്നതാണ്.



ഇസ്തിഗാസയും ശാഫിഈ മദ്ഹബും

ഖുര്ആന്‍: അവതരണം, ക്രോഡീകരണം



ഖുര്ആന്‍: അവതരണം, ക്രോഡീകരണം

●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ഒന്നാം ആകാശത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ ഒറ്റത്തവണയായി അവതരിപ്പിക്കപ്പെട്ടു. പിന്നീട് അല്ലാഹു അവയെ ഭാഗങ്ങളാക്കി ക്രമേണ നബി(സ്വ)ക്ക് അവതരിപ്പിച്ചു (മുസ്തദ്റക്ഹാകിം).
മുകളില്‍ നിന്നും താഴോട്ട് ചലിക്കുക, ഒരു സ്ഥലത്ത് അഭയം പ്രാപിക്കുക എന്നൊക്കെ അര്‍ത്ഥമുള്ള നുസ്വൂല്‍ എന്ന പദവും അതിന്‍റെ ഭേദങ്ങളുമാണ് ഖുര്‍ആനിന്‍റെ അവതരണത്തെക്കുറിച്ച് ഖുര്‍ആനിലും നബിവചനങ്ങളിലും പൊതുവെ പ്രയോഗിച്ചിട്ടുള്ളത്. മറ്റുള്ളവരില്‍ നിന്നും രഹസ്യമായി വിവരം അറിയിക്കുക (വഹ്യ്) എന്നര്‍ത്ഥമുള്ള ഈഹാഅ് എന്ന പദത്തിന്‍റെ രൂപഭേദങ്ങളും ചിലയിടങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്. ഖുര്‍ആന്‍ നബി(സ്വ)ക്ക് ഇറക്കിക്കൊടുത്തത് ഗ്രന്ഥരൂപത്തിലല്ല. മറിച്ച് ജിബ്രീല്‍(അ) തിരുസന്നിധിയില്‍ ആഗതനായി സാന്ദര്‍ഭികമായി പറഞ്ഞു കേള്‍പ്പിക്കുകയാണുണ്ടായത്.
ഖുര്‍ആനിന് മൂന്ന് അവതരണങ്ങളുണ്ട്. ഒന്ന്: ലൗഹുല്‍ മഹ്ഫൂളിലെ അവതരണം. ലൗഹുല്‍ മഹ്ഫൂളില്‍ ഖുര്‍ആനിന്‍റെ വചനങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്. ഇഹപരലോകങ്ങളുടെ മൊത്തം വിവരങ്ങള്‍ അതില്‍ രേഖപ്പെടുത്തി. ലൗഹുല്‍ മഹ്ഫൂള് വായിക്കാന്‍ അനുമതിയുള്ള ജിബ്രീല്‍(അ)നെ പോലുള്ള മലക്കുകളെയും മറ്റും ലക്ഷ്യമാക്കിയായിരുന്നു ഈ അവതരണം. ലൗഹുല്‍ മഹ്ഫൂളില്‍ രേഖപ്പെട്ട ശ്രേഷ്ഠമായ ഖുര്‍ആനാണത് (ബുറൂജ്21,22) എന്ന സൂക്തം ഈ അവതരണത്തെയാണ് പരാമര്‍ശിക്കുന്നത്.
രണ്ട്: ലൗഹുല്‍ മഹ്ഫൂളില്‍ നിന്നും ഒന്നാം ആകാശത്തേക്കുള്ള അവതരണം. മക്കാ പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന കഅ്ബയുടെ നേര്‍മുകളിലായി ഒന്നാം ആകാശത്തിലുള്ള ബൈതുല്‍ ഇസ്സയിലേക്കായിരുന്നു ഈ അവതരണം. ഖുര്‍ആന്‍ ആദ്യാവസാനം അക്ഷരരൂപത്തില്‍ എഴുതിക്കൊണ്ടാണ് ഈ അവതരണം ഉണ്ടായത്. ഖുര്‍ആന്‍ അവസാന ഗ്രന്ഥമാണെന്നു അന്ത്യപ്രവാചകന്‍റെയും ശ്രേഷ്ഠ സമുദായത്തിന്‍റെയും ഗ്രന്ഥമാണെന്നും ഏഴ് ആകാശങ്ങളിലെയും നിവാസികളായ മലക്കുകളെ അറിയിച്ചുകൊണ്ട് ഖുര്‍ആനിന്‍റെ ആദരവും ശ്രേഷ്ഠതയും വര്‍ധിപ്പിക്കുകയായിരുന്നു ഈ അവതരണത്തിലെ യുക്തി.
അനുഗ്രഹീത രാവില്‍ ആ ഖുര്‍ആനിനെ നാം അവതരിപ്പിച്ചു (ദുഖാന്‍3). ഖദ്റിന്‍റെ രാത്രിയില്‍ ആ ഖുര്‍ആനിനെ നാം അവതരിപ്പിച്ചു (ദുഖാന്‍1) എന്നീ ആയത്തുകള്‍ ഈ രണ്ടാം അവതരണത്തെയാണ് പരാമര്‍ശിക്കുന്നത്.
മൂന്ന്: ഖുര്‍ആന്‍ ജിബ്രീല്‍(അ) നബി(സ്വ)ക്ക് ഓതിക്കേള്‍പ്പിക്കുന്നത്. 23 വര്‍ഷം കൊണ്ടാണ് ഈ അവതരണം പൂര്‍ത്തിയായത്. അല്ലാഹുവിന്‍റെ കല്‍പനയനുസരിച്ച് ഹിറാഗുഹയില്‍ ഏകാന്തനായി ഇബാദത്തില്‍ മുഴുകിയി വേളയില്‍ ആണ് ഈ അവതരണത്തിന്‍റെ തുടക്കം. റമളാന്‍ മാസം പതിനേഴാം രാവിലോ ഇരുപത്തിനാലാം ദിനത്തിലോ വിശുദ്ധ ഖുര്‍ആന്‍ അലഖ് അധ്യായത്തിലെ ആദ്യത്തെ അഞ്ചു ആയത്തുകളാണ് അവിടെവെച്ച് ജിബ്രീല്‍(അ) ഓതിക്കേള്‍പ്പിച്ചത്.
അല്ലാഹു പ്രവാചകന്മാര്‍ക്ക് നല്‍കിയ മറ്റു ഗ്രന്ഥങ്ങളും റമളാന്‍ മാസത്തിലാണ് അവതരിപ്പിച്ചതെന്നാണ് പണ്ഡിതാഭിപ്രായം. ഇബ്റാഹിം നബി(അ)ന് ഏടുകള്‍ നല്‍കിയത് റമളാന്‍ ഒന്നാം രാവിലും മൂസാ നബി(അ)ന് തൗറാത്ത് നല്‍കിയത് ആറാം രാവിലും ദാവൂദ് നബി(അ)ന് സബൂര്‍ നല്‍കിയത് പന്ത്രണ്ടാം രാവിലും ഈസാ നബി(അ)ന് ഇന്‍ജീല്‍ നല്‍കിയത് പതിനെട്ടാം രാവിലുമായിരുന്നു.
ഉടമയും പരമാധികാരിയുമായ അല്ലാഹുവിന്‍റെ ഏറ്റവും വലിയ ദൃഷ്ടാന്തമായ ഖുര്‍ആനിന്‍റെ അവതരണത്തിന് റമളാനിനെ തെരഞ്ഞെടുത്തത് ആ മാസത്തിന്‍റെ പ്രത്യേകതയാണ്. അടിമത്വ പൂര്‍ത്തീകരണത്തിന്‍റെയും പരമവിനയത്തിന്‍റെയും ലക്ഷണമായ നോമ്പ്ആ മാസത്തിലെ പ്രത്യേക ഇബാദത്തായി നിര്‍ണയിച്ച് റമളാനിനെ അല്ലാഹു വീണ്ടും ശ്രേഷ്ഠമാക്കി.
ജനങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, പൊതു പ്രശ്നങ്ങളോടുള്ള പ്രതികരണങ്ങള്‍, ഇസ്ലാമിക വിശ്വാസങ്ങള്‍ക്കും തിരുനബി(സ്വ)ക്കെതിരെയുമുള്ള ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടി, പ്രകൃതിയില്‍ സംഭവിക്കുന്ന പുത്തന്‍ പ്രതിഭാസങ്ങളോടുള്ള നിലപാടുകള്‍ തുടങ്ങി അവസരത്തിനനുസരിച്ച് വിശദീകരിക്കേണ്ട ഒട്ടനവധി പരാമര്‍ശങ്ങള്‍ ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ് മൂന്നാമത്തേതും മുഖ്യമായതുമായ ഈ അവതരണം ഘട്ടം ഘട്ടമായി നടക്കാനുള്ള കാരണങ്ങളിലൊന്ന്. വഹ്യ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ജിബ്രീല്‍(അ)ന്‍റെ വരവും നിമിത്തം നബി(സ്വ)യെ സന്തോഷിപ്പിക്കുക. അഗാധവും അറ്റമില്ലാത്തതുമായ ഖുര്‍ആനിലെ വിജ്ഞാന വിശദീകരണങ്ങളും നിയമ വ്യാഖ്യാനങ്ങളും ഉള്‍ക്കൊള്ളല്‍ അനായാസകരമാക്കുക, വൈജ്ഞാനിക വിശ്വാസ കര്‍മ കാര്യങ്ങളില്‍ പൊതുജനത്തെ ക്രമേണ പുരോഗമിപ്പിക്കുക, ഖുര്‍ആനിക കല്‍പനകളും നിരോധങ്ങളും ഉള്‍ക്കൊളളാനുള്ള സാവകാശം നല്‍കുക തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിന്‍റെ പിന്നിലുണ്ട്. മൂന്നാം അവതരണം ഘട്ടം ഘട്ടമാക്കിയത് തിരുനബി(സ്വ)യോടും തങ്ങളുടെ ഉമ്മത്തിനോടുമുള്ള അല്ലാഹുവിന്‍റെ പ്രത്യേക അനുഗ്രഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഭാഗമാണ്.
ക്രോഡീകരണം
പല സ്ഥലത്തുള്ളത് ചേര്‍ത്തുവെക്കുക എന്നതാണല്ലോ ക്രോഡീകരണം. ഈ അര്‍ത്ഥത്തിലുള്ള ജംഅ് എന്ന പദമാണ് ഖുര്‍ആന്‍ ക്രോഡീകരണത്തെക്കുറിച്ച് പല ഹദീസുകളിലുമുള്ളത്. എഴുതി ക്രോഡീകരിക്കുന്നതിന് ജാഅ് എന്നു പറയുന്നപോലെ മനഃപാഠമാക്കി എന്ന അര്‍ത്ഥത്തിലും ജംഅ് ഉപയോഗിക്കാറുണ്ട്. നബി(സ്വ)യുടെ വഫാതിനുശേഷം അലി(റ)യാണ് ആദ്യമായി ഖുര്‍ആന്‍ ക്രോഡീകരിച്ചത് എന്നു പറയുന്നത് മനഃപാഠമാക്കി എന്ന രണ്ടാം അര്‍ത്ഥത്തിലാണ്. അലി(റ) പറഞ്ഞു: ഞാന്‍ മുമ്പ്മനഃപാഠമാക്കിയതിലും അധികം ഖുര്‍ആനില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. ആയതിനാല്‍ ഖുര്‍ആന്‍ പൂര്‍ണമായി മനഃപാഠമാക്കുന്നതുവരെ (ക്രോഡീകരിക്കുന്നതുവരെ) നിസ്കരിക്കാന്‍ വേണ്ടിയല്ലാതെ മേല്‍തട്ടം ധരിച്ച് വീട്ടില്‍ നിന്നും പുറത്തിറങ്ങുകയില്ല എന്നു ഞാന്‍ ദൃഢനിശ്ചയം ചെയ്തു. ഈ അര്‍ത്ഥത്തില്‍ ഖുര്‍ആന്‍ ക്രോഡീകരിച്ച നിരവധി സ്വഹാബിമാര്‍ നബി(സ്വ)യുടെ കാലത്ത് തന്നെ ഉണ്ടായിരുന്നു.
ഖുര്‍ആന്‍ മൂന്നു തവണ ക്രോഡീകരിച്ചിട്ടുണ്ട്. ഒന്നാമത്തേത് നബി(സ്വ)യുടെ കാലത്തുതന്നെ. അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ), മുആവിയ(റ), അബ്ബാനിബ്നു സഈദ്(റ), ഖാലിദുബ്നുല്‍ വലീദ്(റ), ഉബയ്യുബ്നു കഅ്ബ്(റ), സൈദ് ബിന്‍ സാബിത്(റ), സാബിത് ബ്നു ഖൈസ്(റ) തുടങ്ങിയ വഹ്യ് എഴുതുന്നതിനായി നബി(സ്വ) തെരഞ്ഞെടുത്ത സ്വഹാബികളായിരുന്നു അന്ന് ഖുര്‍ആന്‍ ക്രോഡീകരിച്ചത്.
ഖുര്‍ആന്‍ അവസരങ്ങള്‍ക്കനുസരിച്ച് ഘട്ടങ്ങളായി അവതരിച്ചുകൊണ്ടിരിക്കുന്ന കാലമായതിനാല്‍ ഖുര്‍ആന്‍ ആദ്യാവസാനം ഇന്ന് നിലവിലുള്ള ക്രമത്തില്‍ ഒറ്റത്തവണയായി രേഖപ്പെടുത്തിയിരുന്നില്ല. മറിച്ച്, ഓരോ സന്ദര്‍ഭത്തിലും അവതരിക്കുന്ന ആയത്തുകള്‍ നബി(സ്വ) അവര്‍ക്ക് പറഞ്ഞു കൊടുക്കുകയും ഏതു സൂറത്തില്‍ ഏതു ഭാഗത്ത് എഴുതണമെന്ന് വിശദീകരിച്ചു കൊടുക്കുകയും ചെയ്യും. അതനുസരിച്ച് അവര്‍ രേഖപ്പെടുത്തുകയും ചെയ്തു. പനയോല, തോല്, മൃഗങ്ങളുടെ പരന്ന എല്ല്, കല്ല് എന്നിവയിലൊക്കെയായിരുന്നു അവര്‍ ഖുര്‍ആന്‍ എഴുതിയിരുന്നത്. ഇങ്ങനെ നബി(സ്വ)യുടെ കല്‍പന പ്രകാരം ഖുര്‍ആന്‍ രേഖപ്പെടുത്തിയത് അവര്‍ സൂക്ഷിച്ചു. ഖുര്‍ആനിന്‍റെ ഒരു പതിപ്പ് പൂര്‍ത്തിയാകുന്നത് നബി(സ്വ)യുടെ വഫാത്തോടു കൂടിയായിരുന്നു. ആ പതിപ്പ് തോല്, എല്ല്, കല്ല്, ഇല തുടങ്ങിയവയിലായി പരന്നുകിടക്കുകയായിരുന്നു. ഘട്ടങ്ങളായി ഖുര്‍ആന്‍ അവതരിച്ച് കൊണ്ടിരിക്കുന്പോള്‍ അതൊരു ഗ്രന്ഥമായി ക്രോഡീകരിക്കുന്നതിനുള്ള അസൗകര്യവും അവതരിച്ച ആയത്തുകളില്‍ ഭേദഗതി (നസ്ഖ്) വരാനുള്ള സാധ്യതയും ഒക്കെയാണ് അന്ന് ഒറ്റ ഗ്രന്ഥമായി ക്രോഡീകരിക്കാതിരുന്നത്.
ഒന്നാം ഖലീഫ അബൂബക്ര്‍(റ)ന്‍റെ ഭരണകാലത്ത് അദ്ദേഹത്തിന്‍റെയും ഉമര്‍(റ)ന്‍റെയും മേല്‍നോട്ടത്തില്‍ ആയിരുന്നു ഖുര്‍ആനിന്‍റെ ഗ്രന്ഥരൂപത്തിലുള്ള ആദ്യ ക്രോഡീകരണം. ഹിജ്റ പന്ത്രണ്ടാം വര്‍ഷം കള്ളപ്രവാചകന്‍ മുസൈലിമതുമായുണ്ടായ ഏറ്റുമുട്ടലില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ എഴുപതോളം സ്വഹാബികള്‍ ശഹീദായതാണ് രണ്ടാം ക്രോഡീകരണത്തിന് നിമിത്തമായത്. ഖുര്‍ആന്‍ മനഃപാഠമുള്ളവര്‍ കൂടുതലായി രക്തസാക്ഷിത്വം വഹിച്ചാല്‍ മുസ്ലിം ഉമ്മത്തിന് ഖുര്‍ആന്‍ നഷ്ടപ്പെട്ടുപോകുമെന്ന് ആശങ്കപ്പെട്ട ഉമര്‍(റ) ഗ്രന്ഥരൂപത്തില്‍ ഖുര്‍ആന്‍ ആദ്യാവസാനം ക്രമമായി ക്രോഡീകരിക്കണമെന്ന് നിര്‍ദേശിച്ചു. അബൂബക്ര്‍(റ) ഈ ദൗത്യം ഏല്‍പിച്ചത് സൈദുബ്നു സാബിത്(റ)വിനെയാണ്.
ഓരോ റമളാന്‍ മാസത്തിലും അന്നുവരെ അവതരിച്ച ഖുര്‍ആന്‍ ഭാഗങ്ങള്‍ ജിബ്രീല്‍(അ) നബി(സ്വ)ക്ക് ആദ്യാവസാനം ഒരു തവണ ഓതിക്കേള്‍പ്പിക്കുക പതിവായിരുന്നു. നബി(സ്വ) വഫാതാവുന്നതിന് തൊട്ടുമുമ്പുള്ള റമളാനില്‍ ജിബ്രീല്‍(അ) നബി(സ്വ)ക്ക് രണ്ടു തവണ ഓതിക്കേള്‍പ്പിച്ചിട്ടുണ്ട്. ഖുര്‍ആന്‍ മനഃപാഠമുള്ള ആള്‍, വഹ്യ് എഴുതാന്‍ നബി(സ്വ) ഏല്‍പിച്ചവരില്‍ പ്രധാനി എന്നതിന് പുറമെ ജിബ്രീല്‍(അ) നബി(സ്വ)ക്ക് ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ച സദസ്സില്‍ സന്നിഹിതനുമായിരുന്നു എന്നതായിരുന്നു സൈദുബ്നു സാബിത്(റ)നെ ഈ ദൗത്യനിര്‍വഹണം ഏല്‍പിക്കാന്‍ ഹേതുകം.
ഖലീഫയുടെ നിരന്തര സമ്മര്‍ദ്ദം കാരണമാണ് സൈദ്(റ) ഖുര്‍ആന്‍ ക്രോഡീകരണത്തിന് മുതിര്‍ന്നത്. സൈദ്(റ) പറഞ്ഞു: ഒരു വന്‍മല അതിന്‍റെ സ്ഥാനത്തുനിന്ന് മാറ്റിവെക്കാന്‍ അദ്ദേഹം എന്നോട് കല്‍പിച്ചിരുന്നെങ്കില്‍ ഖുര്‍ആന്‍ ക്രോഡീകരിക്കാനുള്ള ഈ കല്‍പനയേക്കാള്‍ എളുപ്പമായിരുന്നു അത് (തിര്‍മുദി).
തനിക്ക് പൂര്‍ണമായി മനഃപാഠമുണ്ടായിട്ടും അതനുസരിച്ച് ഖുര്‍ആന്‍ ക്രോഡീകരിക്കുകയായിരുന്നില്ല സൈദ്(റ) ചെയ്തത്. നബി(സ്വ)യുടെ സാന്നിധ്യത്തില്‍ വെച്ച് രേഖപ്പെടുത്തിയ ഖുര്‍ആന്‍ ഭാഗങ്ങള്‍ കൈവശമുള്ളവര്‍ അത് മസ്ജിദുന്നബവിയില്‍ ഹാജരാക്കാന്‍ ഖലീഫ ആഹ്വാനം ചെയ്തതു പ്രകാരം ലഭിച്ച ഖുര്‍ആന്‍ ഭാഗങ്ങള്‍ വിലയിരുത്തിയായിരുന്നു. നബി(സ്വ)യുടെ സന്നിധിയില്‍ വെച്ച് രേഖപ്പെടുത്തിയതാണെന്നതിന് സ്വീകാര്യമായ രണ്ടു സാക്ഷികളെക്കൂടി ഹാജരാക്കിയതിനു ശേഷമാണ് അവ സ്വീകരിച്ചിരുന്നത്. ഉമര്‍(റ), സൈദ്(റ) എന്നിവരുടെ സാന്നിധ്യത്തിലാവുകയും വേണം ഈ സാക്ഷ്യപ്പെടുത്തല്‍. ഈ രീതിയില്‍ അതീവ സൂക്ഷ്മതയോടു കൂടി ക്രോഡീകരിച്ച ഖുര്‍ആന്‍ നബി(സ്വ)യുടെ വീട്ടില്‍ ഉണ്ടായിരുന്ന, ഓല, കല്ല്, എല്ല് തുടങ്ങിയവയില്‍ രേഖപ്പെടുത്തിയ ഖുര്‍ആന്‍ പതിപ്പിനോടോ സൈദ്(റ) അടക്കമുള്ള സ്വഹാബിമാര്‍ക്ക് മനഃപാഠമുണ്ടായിരുന്ന ഖുര്‍ആനിനോടോ ഒരു വൈരുധ്യവുമുണ്ടായിരുന്നില്ല.
എന്നാല്‍ തനിക്ക് മനഃപാഠമുണ്ടായിരുന്നതും നബി(സ്വ)യുടെ വീട്ടിലുണ്ടായിരുന്ന ഖുര്‍ആനിലുണ്ടായിരുന്നതുമായ സൂറതുത്തൗബയിലെ അവസാന രണ്ടു ആയത്തുകള്‍ അബൂഖുസൈമതുല്‍ അന്‍സ്വാരി(റ) മാത്രമേ എഴുതി സൂക്ഷിച്ച രൂപത്തില്‍ ഹാജരാക്കിയിരുന്നുള്ളൂ എന്ന് സൈദ്(റ) തന്നെ പ്രസ്താവിച്ചിട്ടുണ്ട്. നബി(സ്വ)യുടെ കാലത്ത് ഖുര്‍ആന്‍ എഴുതി സൂക്ഷിച്ച ഓല, കല്ല്, എല്ല് എന്നിവ ശേഷിപ്പുണ്ടായിരുന്നിട്ടും ഖലീഫ അബൂബക്ര്‍(റ), സൈദ്(റ) തുടങ്ങിയ ആയിരങ്ങള്‍ക്ക് മനഃപാഠമുണ്ടായിരുന്നിട്ടും അവ മാത്രം അവലംബിക്കാതെ സ്വഹാബത്തിന്‍റെ കൈവശം അവര്‍ എഴുതി സൂക്ഷിച്ച ആയിരക്കണക്കിന് കോപ്പികള്‍ മുഴുവന്‍ സൂക്ഷ്മമായി പരിശോധിച്ച് അവ തമ്മില്‍ അന്തരം ഇല്ലെന്ന് ഉറപ്പുവരുത്തി മാത്രം ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ അവര്‍ക്ക് പ്രചോദനം ദീന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ സ്വഹാബത്തിന്‍റെ നിസ്തുലമായ സൂക്ഷ്മത തെളിയിക്കുന്നു.
നബി(സ്വ) ഖുര്‍ആനിനെ ഗ്രന്ഥരൂപത്തിലാക്കിയിട്ടില്ല എന്ന കാരണത്താല്‍ പ്രഥമ ഘട്ടത്തില്‍ അബൂബക്ര്‍(റ), ഉമര്‍(റ) നിര്‍ദേശത്തിന് സമ്മതിച്ചില്ല. സൈദ്(റ)വും ആദ്യം വിസമ്മതം പറഞ്ഞു. എന്നാല്‍ ഖുര്‍ആന്‍ ക്രോഡീകരിക്കാതിരുന്നാല്‍ പില്‍ക്കാലത്ത് ഉണ്ടാകാവുന്ന വിപത്തുകളെക്കുറിച്ച് ബോധ്യമായപ്പോള്‍ അവരെല്ലാം അതിന് സര്‍വസജ്ജരായി. ഖലീഫയുടെ ഈ നിസ്തുല സേവനത്തെക്കുറിച്ച് പിന്നീട് അലി(റ) പറഞ്ഞു: മുസ്ഹഫുകളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പുണ്യം ലഭിക്കുന്നത് അബൂബക്ര്‍(റ)വിനാണ്. അബൂബക്ര്‍(റ)വിന് അല്ലാഹുവിന്‍റെ കാരുണ്യമുണ്ടാകട്ടെ. അദ്ദേഹമാണ് ഖുര്‍ആനിനെ ആദ്യമായി ഗ്രന്ഥരൂപത്തിലാക്കിയത് (അബൂദാവൂദ്).
പല വസ്തുക്കളിലായി ആദ്യം എഴുതിയ ഖുര്‍ആന്‍ പതിപ്പിലും രണ്ടാം ഖുര്‍ആന്‍ പതിപ്പിലും ഖുര്‍ആന്‍ പാരായണത്തിന്‍റെ വ്യത്യസ്തമായ ഏഴു രീതികളും ഉള്‍പ്പെടുത്തിയിരുന്നു. സൈദ്(റ) പുസ്തക രൂപത്തില്‍ എഴുതി ക്രോഡീകരിച്ച് ഖുര്‍ആന്‍ കോപ്പിക്ക് കൂടിയാലോചനയിലൂടെ സ്വഹാബത്ത് മുസ്വ്ഹഫ് എന്ന പേര് നല്‍കി. ഈ മുസ്വ്ഹഫ് അബൂബക്ര്‍(റ) സൂക്ഷിച്ചു. അദ്ദേഹത്തിന്‍റെ വഫാതിന് ശേഷം രണ്ടാം ഖലീഫ ഉമര്‍(റ)വും. ഉമര്‍(റ)ന്‍റെ വഫാത്തിനു ശേഷം അദ്ദേഹത്തിന്‍റെ മകളും തിരുനബി(സ്വ)യുടെ പ്രിയപത്നിയുമായ ഹഫ്സ(റ)യാണ് ഇത് കൈവശം വെച്ചത്.
മൂന്നാം ഖലീഫ ഉസ്മാന്‍(റ)ന്‍റെ ഭരണകാലത്ത് ഹിജ്റ 2425 വര്‍ഷത്തിലാണ് മൂന്നാമത്തെ ക്രോഡീകരണം. രണ്ടാം ഖലീഫ ഉമര്‍(റ)ന്‍റെ കാലത്ത് ഇസ്ലാമിക സാമ്രാജ്യത്തിനു വികസനവും മുസ്ലിം അംഗസംഖ്യയുടെ അഭൂതപൂര്‍വമായ വര്‍ധനവും പാരായണത്തിന്‍റെ പേരിലുണ്ടായ വ്യത്യാസങ്ങളുമാണ് മൂന്നാം ക്രോഡീകരണത്തിന് ഹേതുവായത്. ഖുര്‍ആന്‍ പാരായണത്തില്‍ ഏഴ് രീതികള്‍ ഉണ്ടായതിനാല്‍ അവയിലെ വ്യത്യസ്ത രീതികളാണ് സ്വഹാബികള്‍ പൊതുവെ അവലംബിച്ചിരുന്നത്. ഖുര്‍ആന്‍ പാരായണത്തില്‍ വിദഗ്ധരായ ഓരോ സ്വഹാബിയുടെ രീതിയാണ് വിവിധ നാട്ടുകാര്‍ അവലംബിച്ചത്. ഉദാഹരണമായി സിറിയ ഉള്‍പ്പെടുന്ന അവിഭക്ത ശാമുകാര്‍ ഉബയ്യുബ്നു കഅ്ബ്(റ)ന്‍റെ പാരായണ രീതിയും ഇറാഖിലെ കൂഫക്കാര്‍ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)ന്‍റെ രീതിയും അവലംബിച്ചു. തല്‍ഫലമായി ഒരുപക്ഷം അവരുടേതല്ലാത്ത ഖുര്‍ആന്‍ പാരായണം ശരിയല്ലെന്ന് പറഞ്ഞ് മറുനാട്ടുകാരെ പഴിചാരുന്ന അവസ്ഥ ഉടലെടുത്തു. അര്‍മീനിയ, അസര്‍ബൈജാന്‍ തുടങ്ങിയ നാടുകളിലേക്ക് പ്രബോധനത്തിന് പോയ നിയുക്ത സംഘം മടങ്ങിവന്നപ്പോള്‍ ആ കൂട്ടത്തിലുണ്ടായിരുന്ന ഹുദൈഫതുബ്നു യമാന്‍(റ)വാണ് ഈ അഭിപ്രായ ഭിന്നതയെക്കുറിച്ച് ഖലീഫ ഉസ്മാന്‍(റ)വിനെ വിവരം അറിയിച്ചതും അടിയന്തിര പരിഹാരം കാണാന്‍ അപേക്ഷിച്ചതും.
അബൂബക്ര്‍(റ)ന്‍റെ കാലത്ത് ക്രോഡീകരിച്ചതും ഹഫ്സ(റ)യുടെ കൈവശമുള്ളതുമായ മുസ്ഹഫിന്‍റെ കുറേയധികം പകര്‍പ്പുകളെടുത്ത് ഉസ്മാന്‍(റ) മുസ്ലിം നാടുകളില്‍ വിതരണം ചെയ്യുകയും ആ എഴുത്തുരീതിയിലല്ലാതെ അവര്‍ സ്വന്തമായി എഴുതിയ മറ്റു പ്രതികള്‍ നശിപ്പിക്കാന്‍ വിജ്ഞാപനമിറക്കുകയും ചെയ്തു. ഖുര്‍ആനിന്‍റെ പേരില്‍ പിന്നീടുണ്ടാവാനിടയുള്ള ഭിന്നത എന്നെന്നേക്കുമായി അവസാനിപ്പിക്കാനായിരുന്നു ഉസ്മാന്‍(റ) ഈ മാര്‍ഗം സ്വീകരിച്ചത്. അതനുസരിച്ച്, ഹഫ്സ(റ) സൂക്ഷിച്ചിരുന്ന മുസ്വ്ഹഫ് മടക്കിക്കൊടുക്കാമെന്ന് ഉറപ്പുനല്‍കി ഉസ്മാന്‍(റ) വരുത്തിച്ചു. പകര്‍ത്തിയെഴുതാനായി ഒന്നാം തവണ ഖുര്‍ആന്‍ ക്രോഡീകരിക്കുന്നതില്‍ പങ്കുവഹിക്കുകയും രണ്ടാം ക്രോഡീകരണത്തിന് നേതൃത്വം നല്‍കുകയും ചെയ്ത സൈദ്(റ)നെ തന്നെ ചുമതലപ്പെടുത്തി. മൂന്നംഗസംഘത്തെ ഇതിലദ്ദേഹത്തെ സഹായികളായി ഏര്‍പ്പെടുത്തുകയുണ്ടായി. അബ്ദുല്ലാഹിബ്നു സുബൈര്‍(റ), സഈദുബ്നു ആസ്വ്(റ), അബ്ദുറഹ്മാനിബ്നില്‍ ഹാരിസ്(റ) എന്നിവരായിരുന്നു അവര്‍.
ഖുര്‍ആനിന്‍റെ പേരില്‍ ഇനിയൊരിക്കലും ഭിന്നത ഉടലെടുക്കാത്ത രീതിയില്‍ ആശങ്കക്കിടയില്ലാത്ത വിധം ഖുര്‍ആന്‍ പാരായണത്തിലെ ഏഴ് രീതികളും ഇങ്ങനെ പകര്‍ത്തിയെഴുതിയ മുസ്ഹഫുകളിലും അവര്‍ രേഖപ്പെടുത്തി. ആറ് പകര്‍പ്പുകളാണ് അവര്‍ എഴുതി ഉണ്ടാക്കിയതെന്നാണ് പ്രബലാഭിപ്രായം. ശേഷം ഹഫ്സ(റ)യില്‍ നിന്നും വാങ്ങിയ മുസ്വ്ഹഫ് തിരിച്ചുകൊടുത്തു. പകര്‍ത്തിയെഴുതിയവയില്‍ ഒരു കോപ്പി ഉസ്മാന്‍(റ) സൂക്ഷിച്ചു. ആ കോപ്പി മുസ്ഹഫുല്‍ ഇമാം എന്ന പേരില്‍ അറിയപ്പെടുകയുണ്ടായി. നാല് കോപ്പികള്‍ മക്ക, ശാം, ബസ്വറ, കൂഫ എന്നീ നാടുകളിലേക്ക് കൊടുത്തയക്കുകയും ഒരു കോപ്പി മദീനയില്‍ തന്നെ പൊതുജനാവശ്യാര്‍ത്ഥം സൂക്ഷിക്കുകയും ചെയ്തു.

എഎ ഹകീം സഅദി

ഖുതുബകേസും ഹസന്‍ മുസ്ലിയാരും



ഖുതുബകേസും ഹസന്‍ മുസ്ലിയാരും

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0






ജുമുഅ ഖുതുബ വിവാദമാക്കാന്‍ പ്രമാണങ്ങളെയും പാരമ്പര്യത്തെയും #െതിര്‍ക്കുന്നവരെല്ലാം എന്നും ശ്രമിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ തുടക്കം മുതല്‍ നൂറ്റാണ്ടുകള്‍ അറബിയിലേ ലോക മുസ്ലിംകള്‍ ഖുതുബ നടത്തിയിട്ടുള്ളൂ. അറബേതര ഭാഷയിലോ പരിഭാഷപ്പെടുത്തിയോ സ്വഹാബത്തോ പൂര്‍വകാല, പില്‍ക്കാല പണ്ഡിതരോ അതു നിര്‍വഹിച്ചിട്ടില്ല. ഇത്രയും വ്യവസ്ഥാപിതവും കണിശവുമാണ് മതത്തിന്റെ ഓരോ വിശ്വാസവും അനുഷ്ഠാനവും. ഖുതുബയും അതേ. ലോകതലത്തില്‍ അറബേതര ഭാഷയിലെ ഖുതുബക്ക് തുര്‍ക്കിയിലെ മോഡേണിസ്റ്റ് കമാല്‍പാഷയാണ് തുടക്കമിട്ടതെങ്കില്‍ കേരളത്തിലത് ബിദഇകളായിരുന്നു.
മുസ്ലിംകള്‍ ഇതെതിര്‍ത്തതോടെ പലതും കോടതി കയറി. പണ്ഡിതന്മാരും പൗരപ്രമുഖരും സാക്ഷികളായും വാദികളായും കേസുകെട്ടുകളുടെ ഭാഗമായി. മിക്കതിലും ബിദഇകള്‍ പരാജയപ്പെട്ടു. നീതിയോ ന്യായമോ പ്രമാണമോ പാരമ്പര്യമോ ഈ പുത്തനാചാരത്തെ ശരിവെക്കുന്നില്ലെന്നതു തന്നെ കാരണം. മലപ്പുറം ജില്ലയിലെ വെള്ളിയഞ്ചേരിയിലും അതുതന്നെ സംഭവിച്ചു. നൂറ്റാണ്ടു പഴക്കമുള്ള വെള്ളിയഞ്ചേരി പഴയ ജുമുഅത്തുപള്ളിയിലെ ഖുതുബയുടെ ഭാഷ മാറ്റാന്‍ ബിദഇകള്‍ കോടതി കയറി. നിരാശയായിരുന്നു ഫലം. അന്യായം ഫയല്‍ ചെയ്യുന്ന കാലത്ത് നടത്തിയിരുന്ന പോലെതന്നെ തുടര്‍ന്നും ഖുതുബ നടത്താനാണ് പെരിന്തണല്‍മണ്ണ മുന്‍സിഫ് കെഎസ് മേനോന്‍ ഉത്തരവിട്ടത്. ഈ കോടതിയുത്തരവ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തത്. 201072 ലക്കം സുന്നിടൈംസ് പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. സുന്നിപക്ഷത്തിന്റെ പ്രധാന സാക്ഷിയായി എത്തിയത് ഇകെ ഹസന്‍ മുസ്ലിയാരാണ്. ഹസന്‍ മുസ്ലിയാരിലൂടെ സുന്നികള്‍ വിജയം നേടിയ അനേകം കേസുകളിലൊന്നായി ഇതും. വാര്‍ത്തയുടെ പൂര്‍ണ രൂപമിതാണ്:
ഖുതുബ: നിലവിലുള്ള സമ്പ്രദായം തുടരാന്‍ വിധി. പെരിന്തല്‍മണ്ണ; ഒക്ടോബര്‍ 12, മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച തോറും നടത്തപ്പെടുന്ന ഖുതുബ പ്രസംഗം അറബിക് ഭാഷയില്‍ വേണമെന്നാണ് മതഗ്രന്ഥങ്ങളില്‍ കാണുന്നതെന്നും ഈ സമ്പ്രദായത്തിന് ഒരു മാറ്റം വരുത്തണമെങ്കില്‍ അതു മതപണ്ഡിതന്മാര്‍ ആലോചിച്ചു തീരുമാനിക്കേണ്ടതാണെന്നും പെരിന്തല്‍മണ്ണ മുന്‍സിഫ് കെഎസ് മേനോന്‍ അഭിപ്രായപ്പെട്ടു.
ഈ വിഷയം ഒരു കോടതിയുടെ അധികാര പരിധിയില്‍ പെട്ടതല്ലെന്ന് ഒരു വിധിന്യായത്തില്‍ മുന്‍സിഫ് ചൂണ്ടിക്കാട്ടി. വെള്ളിയഞ്ചേരി പഴയ ജുമുഅത്ത് പള്ളിയില്‍ ഇതേവരെ നടന്നുവന്നിരുന്നതു പോലെ ഖുതുബ വായിക്കുന്നതിനും പ്രാര്‍ത്ഥന സമ്പ്രദായങ്ങള്‍ തുടരുന്നതിനും വേണ്ടി എടപ്പറ്റ അംശത്തില്‍ പെട്ട പാതിരിക്കോട്ടെ തോരക്കാട്ടില്‍ പാറയ്ക്കല്‍ മൊയ്തു മകന്‍ മമ്മസ്സന്‍, വെളിയഞ്ചേരി അംശത്തിലെ താഴത്തെപീടിക അഹമ്മദ് ഹാജി മകന്‍ മുഹമ്മദ് തുടങ്ങിയവരെ എതിര്‍കക്ഷികളാക്കി നല്‍കിയ ഹര്‍ജിയിന്മേലാണ് മുന്‍സിഫ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിലുള്ള സമ്പ്രദായം തുടരുന്നതിനെതിരായി തടസ്സമോ ശല്യമോ ഉണ്ടാക്കുന്നതില്‍ നിന്നു പ്രതികളെയും അവരുടെ ആള്‍ക്കാരെയും തടഞ്ഞുകൊണ്ട് കോടതി ശാശ്വത ഇഞ്ചക്ഷനും പുറപ്പെടുവിച്ചിട്ടുണ്ട്. നൂറോളം വര്‍ഷത്തെ പഴക്കമുള്ള ഈ പള്ളിയില്‍ അന്യായം കൊടുക്കുന്ന കാലത്ത് ഏതു രീതിയിലുള്ള പ്രാര്‍ത്ഥനാ സമ്പ്രദായമാണോ ഉണ്ടായിരുന്നത്, ആ രീതിയില്‍ തുടര്‍ന്നു നടത്താന്‍ അന്യായക്കാരന് അവകാശമുണ്ടെന്നു മുന്‍സിഫ് വിധിന്യായത്തില്‍ പ്രസ്താവിച്ചു.
ഈ കേസ്സില്‍ അന്യായ ഭാഗത്തേക്ക് പാലക്കാട് അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ഇകെ ഹസന്‍ മൗലവി അടക്കം ആറുപേരെയും പ്രതിഭാഗത്ത് എടവണ്ണ ജാമിഅ നദ്വിയ അറബിക്കോളേജ് പ്രിന്‍സിപ്പല്‍ എ. അലവി മൗലവിയടക്കം ഏഴുപേരെയും സാക്ഷികളായി വിസ്തരിച്ചു. ഒട്ടേറെ മതഗ്രന്ഥങ്ങളും വിസ്താരവേളയില്‍ ഹാജരാക്കിയിരുന്നു
ഈ കേസ് സംബന്ധമായി ഇകെ ഹസന്‍ മുസ്ലിയാരുടെ പേരില്‍ ഒരു വ്യാജ പ്രസ്താവന അക്കാലത്ത് മുജാഹിദുകള്‍ക്ക് സ്വാധീനമുള്ള ഒരു പത്രത്തില്‍ വന്നു. ഖുതുബയുടെ അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന് ഹസന്‍ മുസ്ലിയാര്‍ മൊഴിനല്‍കിയെന്നാണ് പത്രത്തില്‍ ശാന്തപുരം ലേഖകന്‍ വ്യാജ വാര്‍ത്ത കൊടുത്തത്. ഇതിന്റെ പകര്‍പ്പെടുത്ത് ബിദഇകള്‍ വ്യാപകമായി വിതരണം ചെയ്യുകയും ചെയ്തു. ഹസന്‍ മുസ്ലിയാര്‍ അടങ്ങിയിരിക്കുമോ?
പത്രത്തെക്കൊണ്ട് വ്യാജറിപ്പോര്‍ട്ട് തിരുത്തിക്കാന്‍ അദ്ദേഹം രംഗത്തിറങ്ങി. ഗത്യന്തരമില്ലാതെ പത്രം ഹസന്‍ മുസ്ലിയാരുടെ കുറിപ്പ് പ്രസിദ്ധീകരിച്ചു തടിയൂരി. പത്രത്തിന്റെ തിരുത്ത് 13.10.72ന്റെ ടൈംസിലുണ്ട്. അതിങ്ങനെ: വെള്ളിയഞ്ചേരി പള്ളിയിലെ ഖുതുബ കേസ് സംബന്ധിച്ച് സപ്തംബര്‍ 23ലെ ചന്ദ്രികയില്‍ ശാന്തപുരം ലേഖകന്റെതായി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ തന്റെ സാക്ഷിമൊഴി റിപ്പോര്‍ട്ട് ചെയ്തതില്‍ പിശകുണ്ടെന്ന്, ഖുതുബയുടെ ഭാഗങ്ങളല്ലാത്ത അനുബന്ധങ്ങള്‍ പരിഭാഷ ചെയ്യല്‍ കൊണ്ട് ഖുതുബ അസാധുവാകയില്ലെങ്കിലും ആ പരിഭാഷ തെറ്റാണെന്നാണ് താന്‍ കോടതിയില്‍ പറഞ്ഞതെന്നും ഇകെ ഹസന്‍ മുസ്ലിയാര്‍ എന്നാള്‍ എഴുതുന്നു.
സമസ്തക്കും സമുദായത്തിനും വേണ്ടി ഹസന്‍ മുസ്ലിയാര്‍ കോടതികളില്‍ സാക്ഷിമൊഴി നല്‍കിയപ്പോള്‍ ബിദഈപക്ഷ വക്കീലുമാരുടെ ചോദ്യമുനകള്‍ അദ്ദേഹം ഒടിച്ചുവിട്ടത് ധൈഷണികതയും പ്രാമാണികതയും വിളക്കിച്ചേര്‍ത്തുകൊണ്ടാണ്. പഴയതലമുറ അത്തരം സംവാദങ്ങള്‍ ഓര്‍ത്തും പകര്‍ത്തും വെക്കുന്നു; ന്യായത്തിന്റെ കോടതിയില്‍ ആദര്‍ശം പറഞ്ഞും സ്ഥാപിച്ചും അദ്ദേഹം സൃഷ്ടിച്ച ഇതിഹാസങ്ങളായി.

മുജാഹിദ് :കോയ പ്രമാണങ്ങളിലേക്കു മടങ്ങിയപ്പോള്



കോയ പ്രമാണങ്ങളിലേക്കു മടങ്ങിയപ്പോള്


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0



അങ്ങാടിയിലെ പ്രഭാഷണം മൊയ്തീന്‍ കോയക്കു ശരിക്കും ബോധിച്ചു. വളച്ചുകെട്ടില്ലാതെ നേര്‍ക്കുനേര്‍ കാര്യങ്ങള്‍ പറയുന്ന പ്രഭാഷകനെയും ഇഷ്ടമായി.
മുസ്ലിമായ ഒരാളിന്‍റെ അടിസ്ഥാന പ്രമാണം വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ്. നിസ്കാരമോ നോന്പോ ഹജ്ജോ ഏതാകട്ടെ; ഖുര്‍ആന്‍ അതേക്കുറിച്ച് എന്തു പറയുന്നുവെന്നു നോക്കണം, സംശയം തീരുന്നില്ലെങ്കില്‍ ഹദീസില്‍ പറഞ്ഞതും പരിശോധിക്കണം. അതിനപ്പുറം പോകേണ്ട കാര്യമില്ല. ഖുര്‍ആനും സുന്നത്തും വിട്ട് മദ്ഹബും കിതാബുകളും ഇമാമുകളെയും തെരഞ്ഞു പോയതാണു മുസ്ലിം സമുദായത്തിനു പിണഞ്ഞ അപകടം എന്നാണു മൗലവി പറയുന്നത്.
നേരല്ലേ പറഞ്ഞത്?
ഒരു പ്രശ്നം വന്നാല്‍ രണ്ടേ രണ്ടു പ്രമാണങ്ങളേ നോക്കേണ്ടതുള്ളൂ; ഖുര്‍ആനും സുന്നത്തും. അവിടം വിട്ടാല്‍ പുലിവാല്‍ പിടിക്കും.
ശാഫിഈ മദ്ഹബില്‍ ഒരഭിപ്രായം, ഹനഫീ മദ്ഹബില്‍ മറ്റൊരഭിപ്രായം, ഹമ്പലീ മദ്ഹബോ മാലികീ മദ്ഹബോ നോക്കിയാല്‍ ഇതൊന്നുമല്ലാത്ത മൂന്നാമതൊരഭിപ്രായം. ഇസ്ലാമാണെങ്കില്‍ ഒന്ന്, ഖുര്‍ആന്‍ ഒന്ന്, ഹദീസുകളും ഒന്ന്. പിന്നെന്തിന് ഈ വൈരുദ്ധ്യങ്ങള്‍? മൗലവി സൗമ്യമായി ചോദിച്ചപ്പോള്‍ മൊയ്തീന്‍ കോയക്കു ന്യായമായും തോന്നി; ഇപ്പറയുന്നതല്ലേ ശരി?
പ്രഭാഷണം കേട്ടു പ്രബുദ്ധനായി വീട്ടിലേക്കു മടങ്ങുന്പോള്‍ കോയ ഒരു തീരുമാനത്തിലെത്തിയിരുന്നു.
ഇനിയുള്ള കാലം ഖുര്‍ആനും സുന്നത്തും അനുസരിച്ചു ജീവിക്കണം.
മദ്റസയില്‍നിന്നു പഠിച്ചതും വീട്ടില്‍ പാരമ്പര്യമായി അനുഷ്ഠിച്ചു വരുന്നതും പിന്നെ, കുറേ കേട്ടും വായിച്ചും അറിഞ്ഞതുമായ വിവരങ്ങള്‍ വച്ചാണ് ഇതുവരെ കഴിഞ്ഞത്. ഇനിയതു പറ്റില്ല; ഖുര്‍ആനും സുന്നത്തും അനുസരിച്ചു മാത്രം ജീവിക്കണം.
വീട്ടിലെത്തി ഇശാഅ് നിസ്കരിക്കാനൊരുങ്ങിയപ്പോള്‍, ഇതുവരെ പഠിച്ചതൊക്കെ ഉപേക്ഷിക്കാന്‍ കോയ തീരുമാനിച്ചു. ഖുര്‍ആനെടുത്തു നിവര്‍ത്തി, അംഗശുദ്ധി(വുളൂഅ്)യെക്കുറിച്ച് എന്തു പറയുന്നുവെന്നു നോക്കി.
അല്‍മാഇദഃ ആറാം വചനത്തില്‍ നിങ്ങള്‍ നിസ്കാരത്തിനു നിന്നാല്‍ മുഖവും കൈകാലുകളും കഴുകണമെന്നും തല തടവണമെന്നും പറയുന്നുണ്ട്, വിശദീകരണമൊന്നുമില്ല; പൂര്‍ണരൂപവുമില്ല. മാത്രമല്ല, നിസ്കാരത്തിനു മുമ്പ്അംഗശുദ്ധി വരുത്തണമെന്നാണ് ഇതുവരെ പഠിച്ചത്. ഖുര്‍ആനില്‍ കാണുന്നതു നിസ്കാരത്തിനു നിന്നാല്‍ അംഗശുദ്ധി വരുത്തണം എന്നാണ്. നിസ്കാരത്തിനുവേണ്ടി നിന്നാല്‍ എങ്ങനെയാണു വുളൂഅ് ചെയ്യുക! കണ്‍ഫ്യൂഷന്‍.
ഇശാഅ് എന്നൊരു നിസ്കാരമുണ്ടോ? എങ്കില്‍ എങ്ങനെ, എപ്പോള്‍? ഇതും ഖുര്‍ആനിലുണ്ടാകണമല്ലോ. പദസൂചികയും പരിഭാഷയും ഉപയോഗിച്ച് കോയ ഖുര്‍ആനില്‍ രണ്ടിടത്ത് ഇശാഇനെ കണ്ടുപിടിച്ചു.
ആദ്യത്തേതു യൂസുഫ് സൂറഃയിലാണ്. അവിടെ ഇശാഅന്‍ എന്നു പറഞ്ഞതു നിസ്കാരത്തെക്കുറിച്ചല്ല; യഅ്ഖൂബ് നബിയുടെ മക്കള്‍ സന്ധ്യാനേരത്ത് നിലവിളിച്ചുകൊണ്ടു വന്നു എന്നു പറഞ്ഞതാണ്. രണ്ടാമത്തേതു സൂറതുന്നൂറിലാണ്. വീട്ടില്‍ ഒരാളുടെ സ്വകാര്യസന്ദര്‍ഭങ്ങളെക്കുറിച്ചു പറയുന്പോള്‍ ഇശാഇനുശേഷം എന്നു പറയുന്നുണ്ട്. ഇശാഅ് നിസ്കാരം എപ്പോള്‍, എങ്ങനെയെന്നൊന്നും ഈ വചനത്തിലുമില്ല.
ചുരുക്കത്തില്‍, കോയയുടെ ഇശാഅ് നിസ്കാരം വഴിമുട്ടി. നേരത്തെ പഠിച്ചതു വിട്ടു, പുതിയതു പഠിക്കാന്‍ ശ്രമിച്ചു പെരുവഴിയിലുമായി.
വളരെ പണിപ്പെട്ട് പ്രഭാഷകന്‍റെ നമ്പര്‍ സംഘടിപ്പിച്ചു രാത്രി തന്നെ വിളിച്ചു:
എനിക്കു പൂര്‍ണമായ വുളൂഉം പൂര്‍ണമായ ഇശാഉം വേണം. ഖുര്‍ആനില്‍ എവിടെയാണിതു പറയുന്നത്? മൗലവി മയത്തില്‍ സംസാരിച്ചു:
അതങ്ങനെത്തന്നെ ഖുര്‍ആനില്‍നിന്നു ലഭിക്കുകയില്ല; ഹദീസുകളും നോക്കണം.
കോയ പറഞ്ഞു: ശരി; ബുഖാരിയുടെയും മുസ്ലിമിന്‍റെയും രിയാളുസ്വാലിഹീന്‍റെയും പരിഭാഷ ഇവിടെയുണ്ട്; ഏതു ഹദീസ് നോക്കണം എന്നു പറഞ്ഞാല്‍ മതി.
കോയയുടെ പോക്ക് ശരിയല്ലെന്നു തോന്നിയിരിക്കണം, മൗലവി അനുനയത്തില്‍ പറഞ്ഞു:
താങ്കള്‍ ഒരു കാര്യം ചെയ്യ്, ഇതുവരെ നിസ്കരിച്ചതു പോലെ തന്നെ ഇന്നും നിസ്കരിക്ക്. നാളെ സെന്‍ററിലേക്കു വാ, നിസ്കാരം വിശദമായി പഠിക്കാവുന്ന പുസ്തകം ഞാന്‍ തരാം.
പുസ്തകമോ? അതു പറ്റില്ല. താങ്കളല്ലേ പറഞ്ഞത്, ഖുര്‍ആനും സുന്നത്തും അനുസരിച്ചു ജീവിക്കണമെന്ന്. എനിക്ക് ഒരു പുസ്തകവും വേണ്ട. പുസ്തകം വേണമെങ്കില്‍ ഇവിടെയുണ്ട്; കുറച്ചങ്ങോട്ടു കൊടുത്തയക്കാം. എനിക്ക് ഖുര്‍ആനില്‍നിന്ന് ഇശാ നിസ്കാരം പഠിക്കണം. കോയ നിലപാടു വ്യക്തമാക്കി.
മൗലവിയുടെ ലൈന്‍ കട്ടായി.
കോയക്ക് തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു.
അയാള്‍ നമ്പര്‍ റീഡയല്‍ ചെയ്തു; പല തവണ. നിര്‍ഭാഗ്യം, ഒടുവില്‍ മൗലവി സ്വിച്ച് ഓഫിലായി.
കോയക്കു വാശിയായി.
അയാള്‍ മറ്റു ചില നമ്പറുകള്‍ പരതിയെടുത്തു മുതിര്‍ന്ന മൗലവിമാരുടേതാണ്. കോയ തന്‍റെ പ്രശ്നം അവതരിപ്പിച്ചു. തനിക്ക് ഇശാഇന്‍റെ സമയവും നിസ്കാരക്രമവും ഖുര്‍ആനില്‍നിന്നു പഠിക്കണം, ഹദീസില്‍നിന്നായാലും മതി.
ഖുര്‍ആനില്‍ ഒരു വിഷയം പറയുന്നതിന്‍റെ രീതിയും അതിന്‍റെ സാങ്കേതികതയും ഒരു മൗലവി വിശദീകരിച്ചു. കോയക്ക് അതൊന്നും സ്വീകാര്യമായില്ല. സാങ്കേതിക നൂലാമാലകളൊന്നും എനിക്കറിയേണ്ട. ഖുര്‍ആനും സുന്നത്തും നോക്കി ജീവിക്കണം എന്നു പറഞ്ഞവര്‍ അതൊക്കെ നോക്കിയാല്‍ മതി. എനിക്കു ഖുര്‍ആനില്‍ തന്നെ കാണണം, അല്ലെങ്കില്‍ ഹദീസില്‍, വേറെ വര്‍ത്തമാനം വേണ്ട. കോയ ചൊടിച്ചു. തുടര്‍ന്നു പല മൗലവിമാരെയും ലൈനില്‍ കിട്ടി. ഖുര്‍ആനിക് ഇശാഅ് മാത്രം ശരിയായി കിട്ടിയില്ല.
രാവേറെ ചെന്നപ്പോള്‍ ഒരു മൗലവി താത്കാലിക വെടിനിറുത്തല്‍ നിര്‍ദേശം വച്ചു. കോയ ഇതുവരെ നിസ്കരിച്ചതു പോലെ ഇന്നുകൂടി നിസ്കരിക്ക്. നാളെ സെന്‍ററിലേക്കു വാ, നമുക്കു നിസ്കാരം ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മാറ്റാം.
മനമില്ലാ മനസ്സോടെ കോയ വഴങ്ങി. പത്തു നാല്‍പതു കൊല്ലം നിസ്കരിച്ചതല്ലേ; ഇന്നൊരു ദിവസം കൂടി; പോട്ടെ, സഹിച്ചേക്കാം.
ചുമടിറക്കു പണിക്ക് അന്നേക്ക് അവധി കൊടുത്തു കോയ സെന്‍ററിലേക്കു ചെന്നു. കൗണ്ടറില്‍ പറഞ്ഞപ്പോള്‍ ഒരു മൗലവിയെ കാണിച്ചു കൊടുത്തു. വിഷയം പറഞ്ഞപ്പോള്‍ അയാള്‍ മറ്റൊരു മൗലവിയെ പരിചയപ്പെടുത്തി. സംസാരിച്ചു തുടങ്ങിയപ്പോള്‍ മൂന്നാമതൊരു മൗലവിയെ കാണാന്‍ നിര്‍ദേശിച്ചു. ഏറെ വൈകാതെ അയാളുടെ സെല്‍ഫോണ്‍ ചിണുങ്ങി. ആരോടോ സംസാരിച്ചുകൊണ്ട് ആ മൗലവി അകത്തേക്കു കയറിപ്പോയി. വിഷണ്ണനായിരിക്കെ വേറൊരാള്‍ വന്നു. കോയ അയാളോടു സംസാരിച്ചു തുടങ്ങുന്പോള്‍ കോയയുടെ ഫോണ്‍ ശബ്ദിച്ചു. തന്നെ വിളിച്ചയാളോടു പിന്നെ വിളിക്കാന്‍ പറഞ്ഞു തിരിഞ്ഞു നോക്കുന്പോള്‍ ആ മൗലവിയും അപ്രത്യക്ഷനായിരിക്കുന്നു!
കൗണ്ടറിലിരിക്കുന്നയാളോടു ലേശം ചൂടായി സംസാരിച്ചപ്പോള്‍ അയാള്‍ അകത്തേക്കു പോയി. അല്‍പം കഴിഞ്ഞ് ഒരു പുസ്തകവുമായി ഇടയ്ക്കു കണ്ട മൗലവി വന്നു.
നിസ്കാരത്തിന്‍റെ നിയമങ്ങള്‍ പഠിപ്പിക്കുന്ന പുസ്തകമാണ്; വായിച്ചു നോക്കിയിട്ട് സംശയമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി. ഇത്രയും പറഞ്ഞ് അകത്തേക്കു പോകാന്‍ തുടങ്ങിയ മൗലവിയെ കോയ തടഞ്ഞു നിറുത്തി:
ഒന്നു നില്‍ക്കണേ, ഞാനിതൊന്നു നോക്കട്ടെ.
മദ്റസാ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തയ്യാറാക്കിയ കര്‍മശാസ്ത്രം എന്ന മലയാള പുസ്തകമാണ്. നിസ്കാരം കൊണ്ടാണു തുടക്കം.
ഇതു ഖുര്‍ആനും ഹദീസുമല്ലല്ലോ…
കോയ പ്രതിഷേധിച്ചു. മൗലവി തണുപ്പിച്ചു:
ഖുര്‍ആനും സുന്നത്തും അനുസരിച്ചു തയ്യാറാക്കിയ പുസ്തകമാണ്.
കോയ പുസ്തകം നിവര്‍ത്തി ഒരാവര്‍ത്തി മറിച്ചു നോക്കി. നിസ്കാരത്തിന്‍റെ ഫര്‍സുകള്‍ എന്ന അധ്യായത്തിലെ തക്ബീറതുല്‍ഇഹ്റാം ചൂണ്ടിക്കാണിച്ചു കോയ ചോദിച്ചു:
ഖുര്‍ആനില്‍ ഇതെവിടെയാണു പറഞ്ഞത്? പേജുകള്‍ മറിച്ച് ഓരോ കാര്യത്തിനു നേരെയും വിരല്‍ വച്ചു കോയ ചോദിക്കാന്‍ തുടങ്ങി:
ഇത് ഖുര്‍ആനിലെവിടെ പറഞ്ഞതാണ്, ഹദീസില്‍ എവിടെ പറഞ്ഞതാണ്…
മൗലവി അന്തംവിട്ടു.
ഒട്ടുമിക്കതും ഖുര്‍ആനില്‍നിന്നുള്ളതല്ലെന്നു മൗലവിക്കറിയാമായിരുന്നു. ചിലതൊക്കെ ഹദീസുകളില്‍ കണ്ടിട്ടുണ്ട്, ഏറെയും ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍നിന്നു ക്രോഡീകരിച്ചതാണ്. അങ്ങാടിയില്‍ ചുമടെടുക്കുന്ന കോയയെ ഇതെങ്ങനെ പറഞ്ഞു മനസ്സിലാക്കും?
ഖുര്‍ആനിലും ഹദീസിലും പറഞ്ഞത് സ്വാംശീകരിച്ചാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്, ഇതനുസരിച്ച്…
പറഞ്ഞു തുടങ്ങിയ മൗലവിയെ തുടരാന്‍ കോയ അനുവദിച്ചില്ല: നിങ്ങളങ്ങനെ സ്വാംശീകരിക്കേണ്ട, ഖുര്‍ആനും സുന്നത്തും സ്വാംശീകരിച്ചത് അനുസരിച്ചു ജീവിക്കണം എന്നല്ലല്ലോ മൗലവി പ്രസംഗിച്ചത്. എനിക്കു സ്വാംശീകരിക്കാത്ത ഖുര്‍ആനും സുന്നത്തും വേണം.
മൗലവി തലചൊറിഞ്ഞു. അഞ്ചു മിനിറ്റിരിക്ക് എന്നു പറഞ്ഞ് അയാള്‍ അകത്തേക്കു വലിഞ്ഞു. പത്തു പതിനഞ്ചു മിനിറ്റു കഴിഞ്ഞിട്ടും ആരും പുറത്തു വന്നില്ല. അകത്തേക്കു കയറാന്‍ കൗണ്ടറിലിരിക്കുന്നയാള്‍ അനുവദിച്ചുമില്ല.
കോയക്കു കലശലായ ദ്യേം വന്നു.
അയാള്‍ അടഞ്ഞ വാതിലിനു നേരെ നോക്കി കയര്‍ത്തു:
ഖുര്‍ആന്‍, സുന്നത്ത് എന്നൊന്നും പറഞ്ഞ് ഒരാളും ഇനി തെക്കേപുറത്തേക്കു വന്നുപോകരുത്, ഇതാ ഇതു കണ്ടോ…
ചുമടെടുത്തു തഴമ്പിച്ച കൈ കാണിച്ച് കോയ താക്കീതു ചെയ്തു:
ചൂടറിയും!

ഒ.എം തരുവണ

മുഹമ്മദ് (സ്വ)എന്ത്കൊണ്ട്


എന്ത്കൊണ്ട് മുഹമ്മദ് (സ്വ)



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0



മര്‍യമിന്റെ പുത്ര`ന്‍ ഈസാ പറഞ്ഞ സന്ദര്‍ഭം. ഇസ്രാഈല്‍ മക്കളായുള്ളോരേ, ഞാ`ന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. എനിക്കു മുന്പിനാലെ വന്ന തൗറാത്തിനെ സത്യപ്പെടുത്തിക്കൊണ്ടും എനിക്ക് ശേഷമായി വരുവാനിരിക്കുന്ന “അഹ്മദ്’ എന്ന് അഭിധാനമുള്ളതായൊരു ദൂതനെക്കുറിച്ച് സന്തോഷ വൃത്താന്തം അറിയിക്കുന്നവനായ്ക്കൊണ്ടുംവന്നിരിക്കുന്നു ഞാ`ന്‍ (ഖുര്‍ആ`ന്‍ 61/6).
തിരുനബി(സ്വ)യുടെ ആഗമനത്തിന് മുന്പായി (ആറ് നൂറ്റാണ്ടുകള്‍ക്ക് മുന്പ്) തിരഞ്ഞെടുക്കപ്പെട്ട ജനത എന്ന നിലയില്‍ “ദൈവ രാജ്യത്തിന്റെ’ താല്‍കാലിക സൂക്ഷിപ്പുകാരായി നിശ്ചയിക്കപ്പെട്ട ജനതയിലേക്ക് ഇബ്രാഹീമി താവഴിയിലെ “മസീഹ്’ എന്ന നിലയ്ക്ക് അയക്കപ്പെട്ട വിശുദ്ധ വ്യക്തിത്വമാണ് മര്‍യം എന്ന വിശുദ്ധ കന്യകയുടെ പുത്രനായി ദൈവഹിതത്താല്‍ അസാധാരണമാം വിധം ജന്മംകൊണ്ട ഈസ എന്ന പ്രവാചക`ന്‍ (അ). അല്ലാഹുവില്‍ നിന്നുമുള്ള ഒരു വചനം (കലിമതു`ന്‍ മിന്‍ഹു) എന്ന നിലയ്ക്കും “നമ്മില്‍ നിന്നുമുള്ള കാരുണ്യം’ (റഹ്മതു`ന്‍ മിന്നാ) എന്ന നിലയിലും നിര്‍ണിത മുഹൂര്‍ത്തത്തെക്കുറിക്കുന്ന അടയാളം (ഇല്‍മു`ന്‍ ലിസ്സാഅത്) എന്നും ബനീ ഇസ്രാഈലിന്നുള്ള ഉപമ (മസലു`ന്‍ ലി ബനീ ഇസ്റാഈല്‍) എന്നും അല്ലാഹുവില്‍ നിന്നും ആത്മാവിന് കൂടുതല്‍ പ്രാധാന്യം നല്‍കപ്പെട്ട വിധം അയക്കപ്പെടുന്നവ`ന്‍ എന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന “റൂഹുല്ലാഹി’ എന്നും വിശുദ്ധ ഖുര്‍ആ`ന്‍ അവിടുത്തെ പരിചയപ്പെടുത്തുന്നുണ്ട്.
ഈസ നബി(അ)യുടെ ആഗമനം “കാലത്തെക്കുറിക്കുന്ന അയാളം, (ഇല്‍മു`ന്‍ ലിസ്സാഅത്ത്) എന്ന നിലയില്‍ മനുഷ്യ ചരിത്രാനുഭവവുമായി ബന്ധപ്പെടുത്തി വായിക്കേണ്ടതാണ്. ചരിത്രത്തെ സംബന്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം വിളിച്ചറിയിക്കുന്ന ദൃഷ്ടാന്തമാണ് സ്ത്രീ മാത്രം ജന്മം നല്‍കുന്ന ഈ വിശുദ്ധ വ്യക്തിത്വം. ഒരുപാട് പ്രതീകാത്മകതകളുള്‍ക്കൊള്ളുന്നതാണ് അവിടുത്തെ ജനനവും, നിയോഗവും, മനുഷ്യ ചരിത്രാനുഭവ സംബന്ധിയായ നിലയ്ക്ക് തന്നെ വായിച്ചെടുക്കേണ്ട ലൗകികതയുടേതായ പ്രത്യക്ഷതയില്‍ നിന്നും നാടകീയമായ ഒരു കുരിശു പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന അവിടുത്തെ പിന്‍വാങ്ങലും, അഥവാ പറഞ്ഞയച്ചവനാല്‍ തിരിച്ചു വിളിക്കപ്പെടുക എന്ന വിധത്തില്‍ ഉയര്‍ത്തിയെടുക്കപ്പെടുക എന്നതും മറ്റും.
“തന്റെ വചനം’ എന്ന് പരിചയപ്പെടുത്തിക്കൊണ്ട് മനുഷ്യാനുഭവ ചരിത്രത്തിലേക്ക് വിധാതാവായ തന്പുരാ`ന്‍ പറഞ്ഞയക്കുന്ന വ്യക്തിത്വം മുഹമ്മദ് എന്ന സമാപ്തികനായ വചനവാഹകനെ പരിചയപ്പെടുത്തുന്നത് “അഹ്മദ്’ എന്ന അഭിധാന വാഹക`ന്‍ എന്നാണെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്. സമാപ്തികനായ വചന വാഹക`ന്‍ പ്രഥമമായി ദൈവത്താലും പിന്നെ മനുഷ്യരാലും മനുഷ്യാനുഭവത്തെ വഹിക്കുന്ന ചരിത്രത്താലും വിളിക്കപ്പെടുന്ന പേര് “മുഹമ്മദ്’ എന്നാണ്. വാഴ്ത്തപ്പെട്ടവ`ന്‍, പ്രശംസനീയ`ന്‍ എന്നൊക്കെ അര്‍ത്ഥം പറയാവുന്ന ഈ സംജ്ഞക്ക് സൃഷ്ടിയുടെ പ്രാമുര്‍ഭാവം നടന്നത് മുതല്‍ക്കേ നിലനില്‍ക്കുന്നതായ തിളക്കമുണ്ട്. പ്രകാശം (നൂര്‍) എന്ന് സ്വയം പരിചയപ്പെടുത്തുന്ന അല്ലാഹു തന്റെ സൃഷ്ടി സങ്കല്‍പമാകുന്ന ഇഛ എന്ന വിധത്തില്‍ മനസ്സിലാക്കാവുന്ന “വചനം’ (ലോഗോസ്, പ്രണവം) എന്നതിനാല്‍ സൃഷ്ടിച്ചത് പ്രഥമമായും ഒരു പ്രകാശത്തെ തന്നെയായിരുന്നു. ഈ വസ്തുത അംഗീകരിക്കുന്നതിന് ഭൗതിക ശാസ്ത്രത്തിനും തടസ്സമുണ്ടാവില്ല. കാരണം പ്രകാശം (ഘശഴവ)േ എന്നത് വെളിച്ചത്തോടൊപ്പം ഊര്‍ജ്ജവും (ഋിലൃഴ്യ) ഉള്‍ക്കൊള്ളുന്നതാണ്. അങ്ങനെയാണ് പ്രപഞ്ചം ഉരുത്തിരിയുന്നത് എന്ന് എല്ലാവരും അംഗീകരിക്കും. ഊര്‍ജ്ജ താണ്ഡവത്തിന്റെ പ്രകടന വേദിയാണ് ഭൗതിക പ്രപഞ്ചം. അതിന്റെ ഘടനയില്‍ വൈരുദ്ധ്യാത്മകമായ ഒരു ഭൗതിക തത്ത്വം ദര്‍ശിക്കുന്നതിലും തെറ്റുണ്ടാവില്ല. പ്രകാശ ഘടകമായ ഊര്‍ജ്ജത്താല്‍ പരിണാമാത്മകമായി വികസിക്കുന്ന പ്രപഞ്ച ഘടനയില്‍ പോസിറ്റീവും നെഗറ്റീവുമായ ഘടകങ്ങളുടെ ഊടും പാവുമാണല്ലോ ശാസ്ത്രം ദര്‍ശിക്കുന്നത്.
ഏതാതായാലും വിധാതാവിന്റെ സൃഷ്ട്യാതീതമായ “വചന’ത്താല്‍ സൃഷ്ടമാകുന്ന പ്രഥമ വസ്തു പ്രകാശമാണെന്ന് കാണുക. പ്രകാശം സൃഷ്ടമായപ്പോള്‍ അത് നല്ലത് എന്ന് കണ്ടു. ആ നല്ലത് എന്ന് കാണലിനെയാണ് പ്രശംസ എന്നു പറയുന്നത്. ആ പ്രകാശം അതിന്റെ പ്രകാശകനാല്‍ പ്രശംസിക്കപ്പെട്ടു എന്നു പറയുക. ആ നിലക്ക് ലഭ്യമാകുന്ന നാമമാണ് “മുഹമ്മദ്’ എന്നത്. അതിനാല്‍ പ്രഥമ സൃഷ്ടിയായ പ്രകാശം “നൂര്‍ മുഹമ്മദീ’ എന്നു പരിചയപ്പെടുത്തപ്പെട്ടു. എല്ലാറ്റിലും ആദ്യമായി സൃഷ്ടിക്കപ്പെട്ടത് നിങ്ങളുടെ പ്രവാചകന്റെ പ്രകാശമാകുന്നു എന്ന് ഒരു നബി വചനമുണ്ട്. ആ തിരുമൊഴിയെ മേല്‍പറഞ്ഞ വിധം വ്യാഖ്യാനിച്ചാല്‍ കിട്ടുന്ന ആശയം, പ്രഥമമായ സൃഷ്ടിയുടെ പേര് തന്നെ അഭിധാനമായി വരിച്ചിരിക്കുന്ന പ്രവാചകനാകുന്നു താ`ന്‍ എന്നാകും. ആ നിലക്ക് തന്നെയാണ് “അഹ്മദ്’ എന്ന സംജ്ഞയും തിരുനബി(സ്വ)ക്ക് വന്നുചേരുന്നത്. അഹ്മദ് എന്നതിന്നര്‍ത്ഥം ഏറ്റവും കൂടുതലായി സ്തുതിക്കുന്നവ`ന്‍ എന്നാണ് (ഹാമിദ്, എന്നതിന്റെ അത്യുത്തമ പദ രൂപം  ഇസ്മുത്തഫ്ളീല്‍ ആണ് “അഹ്മദ്’ എന്നത്). ഏറ്റവും കൂടുതലായി സ്രഷ്ടാവിനെ സ്തുതിക്കേണമെങ്കില്‍ ഏറ്റവും മുന്പിനാലെ സൃഷ്ടമാകേണം എന്നത് തര്‍ക്കരഹിതം. പ്രപഞ്ചം എന്നതിന്റെ പ്രാരംഭമായ പ്രകാശം അതിന്റെ അസ്തിത്വത്താല്‍ തന്നെ നിര്‍വഹിക്കുന്ന ധര്‍മമാണ് പടച്ചവനുള്ള സ്തുതി അഥവാ “ഹംദ്’ എന്നത്. അസ്തിത്വം എന്നത് തന്നെ അതിന്റെ ഹേതുകമായ സ്രഷ്ട്യാതീതമായ ഉണ്‍മയുടയവനുള്ള സ്തുതിയാണ്. ആ നിലക്കാണ് സ്രഷ്ടാവ് അതിനെ നല്ലത് (പ്രശംസനീയം) എന്ന് കാണുന്നത്. മറ്റൊരു വിധം പറഞ്ഞാല്‍ സൃഷ്ടമായ പ്രകാശത്തില്‍ നിന്നും സ്രഷ്ടാവിനു നേരെ ഉണ്ടാകുന്ന ഹംദ് (സ്തുതി) എന്നത് സ്വീകരിക്കപ്പെട്ട് അവിടുന്നിങ്ങോട്ട് അത് സ്ഫടികത്തില്‍ തട്ടിയ വെളിച്ചമെന്ന പോലെ തിരിച്ചുവന്ന് സൃഷ്ടിയില്‍ പതിക്കുന്നതാണ് “പ്രശംസ’ എന്നത്. അതിനെ “മദ്ഹ്’ എന്നാണ് വിളിക്കുക. (ഹംദ് എന്നതിലെയും മദ്ഹ് എന്നതിലെയും അക്ഷരങ്ങള്‍ ഒന്ന് തന്നെയെങ്കിലും അവയുടെ വിന്യാസത്തില്‍ മാറ്റമുണ്ട്). ആ നിലക്ക് പ്രഥമമായ സൃഷ്ടി “മുഹമ്മദ്’ ആയിരിക്കുന്നതോടൊപ്പം അഹ്മദും (ഏറ്റവും കൂടുതല്‍ സ്തുതിക്കുന്നവ`ന്‍) ആയിരിക്കേണം. ഈ സ്തുതിക്കുന്നവ`ന്‍, എന്ന ഗുണം ഈശ്വര സ്തുതി എന്ന ആശയപരമായ വെളിച്ചമായിട്ട് പ്രഥമ മനുഷ്യനായ ആദമില്‍ നിറഞ്ഞുനിന്നു. ആ ഗുണമാണ് “നൂര്‍ മുഹമ്മദീ’ എന്ന നിലയില്‍ വെളിപാട് വാഹകരായ എല്ലാ പ്രവാചകന്മാരിലൂടെയും ഒഴുകി സമാപ്തികനും, മുഹമ്മദ് എന്ന നാമത്താല്‍ സംജ്ഞിതനുമായ ചരിത്ര വ്യക്തിത്വത്തില്‍ ചെന്നെത്തി പൂര്‍ണത പുല്‍കുന്നത്.
അഹ്മദ് എന്നതിനര്‍ത്ഥം ഏറ്റവുമേറെ സ്തുതിക്കുന്നവ`ന്‍ എന്നാണെങ്കില്‍, നടേ പറഞ്ഞപോലെ ഏറ്റവും മുന്പിനാലെ ആവിഷ്കൃതമായിരിക്കണമെന്നതിനു പുറമെ ഏറ്റവും അവസാനം വരെ നിലനില്‍ക്കുന്നതുമായിരിക്കണം. എന്നാലേ “അഹ്മദ്’ എന്ന ശബ്ദം അന്വര്‍ത്ഥമാവുകയുള്ളൂ. അപ്പോള്‍ ഈ സ്തുതി എന്നത് പ്രപഞ്ചത്തെ മൊത്തമെടുത്താല്‍ അതിന്റെ അസ്തിത്വപരമായ ധര്‍മത്താല്‍ നിര്‍വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. പ്രപഞ്ചത്തിന്റെ സംക്ഷിപ്ത പ്രകാരമായ (ങശരൃീരീാെ) മനുഷ്യവംശത്തെ സ്തുതി എന്നത് സംബന്ധിക്കുന്നത് കുറച്ചുകൂടി ആശയപരമായ തലത്തിലായിരിക്കും. അതായത് മനുഷ്യ`ന്‍ അവന്റെ അസ്തിത്വത്തെ പരമാര്‍ത്ഥിക സത്യമായ സ്രഷ്ടാവിന് മുന്പില്‍ സമര്‍പ്പിച്ചുകൊണ്ടായിരിക്കും അത്. ഇസ്ലാമിലൂടെ ഈ സമര്‍പ്പണത്തില്‍ ഉള്‍പ്പെടുന്ന കാര്യമാണ് സ്രഷ്ടാവായ തന്പുരാന്റെ വിശേഷണമായ കാരുണ്യം (റഹ്മത്ത്) എന്നതും “അദാലത്ത്’ അഥവാ സന്തുലിതത്വത്തിന്റെ തത്ത്വമുള്‍ക്കൊള്ളുന്ന നീതി എന്നതും. മനുഷ്യ`ന്‍ തന്റെ സ്രഷ്ടാവില്‍ സമര്‍പ്പണം ചെയ്ത് കൊണ്ട് ഇവ്വിധം നിര്‍വഹിക്കുന്ന സ്തുതിയിലൂടെയാണ് കാരുണ്യവും നീതിയും നിറഞ്ഞ ലോക സാഹചര്യം ഉരുത്തിരിയുക. അത് സാധിതമാകുന്ന, അഥവാ മനുഷ്യ ലോകത്തെ അവ്വിധം പൂര്‍ണ്ണതയില്‍ എത്തിക്കുന്ന വ്യക്തിത്വം അപ്പോള്‍ സ്വാഭാവികമായും “അഹ്മദ്’ ആയിത്തീരുന്നു. ഇപ്പറഞ്ഞതൊക്കെയും പരിഗണിച്ചുകൊണ്ട് വേണം ഇബ്റാഹീമി പരമ്പരയില്‍ മുഹമ്മദിന് മുന്നോടിയായി ചരിത്രത്തിലേക്കു വന്ന ഈസാ നബി (അ) അവിടുത്തെ “അഹ്മദ്’ എന്ന് വിശേഷിപ്പിച്ചതിനെ വിലയിരുത്താ`ന്‍.
മസീഹും മുഹമ്മദും തമ്മിലുള്ള പാരസ്പര്യത്തിന് പല നിലക്കുമുള്ള പ്രസക്തിയുണ്ട്. അതില്‍ ഒന്നാമത്തേത് ഒരേ പൂര്‍വികന്റെഇബ്റാഹീമിന്റെ രണ്ട് താവഴികളിലൂടെ വരുന്ന പ്രവാചകത്വത്തിന്റെ മുദ്രകളാണ് ഇരുവരും എന്നതാണ്. ആ രണ്ട് താവഴികളാവട്ടെ “ഉമ്മത്’ അഥവാ സമാജം/സമഷ്ടി എന്ന് ഖുര്‍ആ`ന്‍ വിശേഷിപ്പിച്ച ഇബ്റാഹീം എന്ന ആപ്തന്റെ (ഖലീല്‍) വ്യക്തിത്വത്തിലെ രണ്ട് മാനങ്ങളെ പ്രതീകവല്‍ക്കരിക്കുന്നു എന്നും കാണാം. ഇബ്റാഹീമിലെ സമഷ്ടീ ഭാവത്തെയും അടിമത്ത നിരാസത്തെയും പ്രതിഫലിപ്പിക്കുന്ന, സ്വാതന്ത്ര്യം എന്ന ആശയത്തിന് ആവിഷ്കാരം നല്‍കുന്ന സീമന്തകുമാരനായ ഇസ്മാഈലിലൂടെയാണ് മുഹമ്മദ്(സ്വ) എന്ന സമാപ്തികനായ വചന വാഹക`ന്‍ വരുന്നതെങ്കില്‍, ഇബ്റാഹീമിന്റെ ആത്മനിഷ്ഠമായ സ്വകാര്യതയെ പ്രതീകവല്‍ക്കരിക്കുന്ന ഗൃഹസ്ഥാശ്രമത്തിലേക്ക് അനുവദിച്ചു കിട്ടിയ ഇസ്ഹാഖ് എന്ന സന്തതിയിലൂടെയാണ് മര്‍യമിന്റെ പുത്ര`ന്‍ ഈസാ(അ) വരുന്നത്. അധ്യാത്മമായ ഗുപ്തതയ്ക്കുള്ള പ്രതീകാത്മകതയെന്നോണം സ്ത്രീക്ക് മാത്രം പിറക്കുക എന്ന വിശുദ്ധമായ ഒരു ഭാഗികത്വം ഈസായില്‍ പ്രത്യേകമായി ദര്‍ശിക്കുകയും ചെയ്യും. സ്നേഹം, കാരുണ്യം, സഹനം, ഗുപ്തത തുടങ്ങിയ ഗുണങ്ങളോട് ചേരുന്ന പ്രവാചകത്വ ദൗത്യമാണ് ചരിത്രത്തിന് അദ്ദേഹത്തിലൂടെ വെളിപ്പെട്ട് കിട്ടിയത്. ഏതായാലും ഇബ്റാഹീം എന്ന തിരശ്ചീനമായ രേഖയുടെ രണ്ടറ്റത്തു നിന്നും മുഖാമുഖം ചാഞ്ഞുവന്ന് മുകളില്‍ സന്ധിക്കുന്ന ശീര്‍ഷമുള്ള ഒരു ത്രികോണത്തെ ഇവിടെ സങ്കല്‍പ്പിക്കാം. ആ ത്രികോണ ശീര്‍ഷകത്തില്‍ നിന്നാണ് മനുഷ്യന്റെ നഷ്ടപ്പെട്ട പറുദീസയിലേക്കുള്ള ഉദ്ഗമനം നടക്കേണ്ടത്. എന്നാല്‍ നിര്‍ഭാഗ്യത്തിനെന്ന് പറയാം, ഇന്ന് ആ ത്രികോണത്തിലെ രണ്ടറ്റങ്ങളില്‍ നിന്നും ചാഞ്ഞുവന്ന് മുകളില്‍ സന്ധിക്കേണ്ട പാര്‍ശ്വങ്ങളെ അടര്‍ത്തിയെടുത്ത് രണ്ട് വടികളായി പരസ്പരം പോരാടിക്കുന്ന വംശീയ ദര്‍ശനത്തിന്റെ വക്താക്കള്‍ക്ക് നല്‍കിയിരിക്കയാണ് മാനുഷിക എ്യെത്തിന്റെ ശത്രുക്കളായ സാമ്രാജ്യത്വ മോഹികളായ അധികാര ശക്തികള്‍. അതി`ന്‍ ഫലമായി സ്വരൂപിതമാകുന്നതാകട്ടെ ഒരു തല തിരിച്ചിട്ട ത്രികോണമായിരിക്കും. അതിന്റെ ശീര്‍ഷം (അുലഃ) മേലെ സ്വര്‍ഗത്തിലേക്കല്ല താഴെ പാതാളത്തിലേക്ക് ചൂണ്ടുന്നതായിരിക്കും. ക്രിസ്തുവിനെയും മുഹമ്മദ്(സ്വ)യെയും എതിര്‍ ചേരിയില്‍ നിര്‍ത്തി മത്സരിക്കുന്ന വംശീയ ദേശ രാഷ്ട്രമെന്നതാണ് ദൈവ രാജ്യമായി ചിലര്‍ പരിഗണിക്കുന്നത്. ഏതായാലും തല തിരിച്ചിട്ട ത്രികോണം എന്നത് ജനസംഖ്യാ നിയന്ത്രണത്തിന്റെ ചിഹ്നമാണ് എന്നു മാത്രം കാണുക.
മനുഷ്യ ചരിത്രത്തെ സത്യസന്ധമായി അപഗ്രഥിക്കാ`ന്‍ ശ്രമിക്കുന്നവര്‍ക്ക് യേശുവിന്റെയും മുഹമ്മദ് നബി(സ്വ)യുടെയും പാരസ്പര്യത്തെ ദര്‍ശിക്കാതിരിക്കാനാവില്ല. ചരിത്രപരമായ ഭൗതിക വ്യാഖ്യാന പ്രകാരം കാര്യങ്ങള്‍ കാണാ`ന്‍ ശ്രമിക്കുന്നവര്‍ക്കും തര്‍ക്കസിദ്ധമായി തെളിഞ്ഞു കിട്ടുന്ന പല കാര്യങ്ങളുമുള്ളതാണ് ഇബ്റാഹീമീ പാരമ്പര്യത്തിലെ ഈ രണ്ട് പ്രവാചകത്വമുദ്രകളുടെ പാരസ്പര്യം എന്നത്. ഈ രണ്ട് വ്യക്തിത്വങ്ങളുടെ ചരിത്രപരമായ വെളിപ്പെടല്‍ മനുഷ്യാനുഭവത്തെ ലൗകികമായ തലത്തില്‍ തന്നെ എവ്വിധം സംബന്ധിക്കുന്നു എന്നത് ഗഹനമായ പഠനത്തിന് വിധേയമാകേണ്ടതാണ്. എന്നാല്‍ ചരിത്രാനുഭവത്തിന്‍റേതായ ഭൗതിക വ്യാഖ്യാനത്തോടൊപ്പം തന്നെ പരിഗണിക്കേണ്ടതായ ചില പൊരുളുകളുണ്ട്. അവ ശ്രദ്ധയില്‍ പെടാതെ പോയാല്‍ ബാക്കിയാവുക ചരിത്രത്തിലേക്ക് വന്നെത്തി വര്‍ഗ രഹിത സമൂഹം ഒരിടത്ത് സ്ഥാപിച്ച് കാണിച്ചു കാലയവനികയ്ക്കപ്പുറത്തേക്ക് മറഞ്ഞ സമാജവാദിയും ചരിത്ര ശില്‍പിയുമായ ഒരു പ്രവാചകനെയായിരിക്കും. ചരിത്രപരമായ അനിവാര്യതയാല്‍ മാത്രം സംഭവിച്ച ഒരു റവല്യൂഷന്റെ വക്താവിനെ. അതുപോലെ ക്രിസ്തുവായവനെ ദര്‍ശിക്കാനാവുക ജീവിച്ചിരുന്നുവോ എന്നുപോലും ചിലര്‍ സംശയം പ്രകടിപ്പിക്കുന്ന “മിഥ്’ ആയി മാറിയ, ഒരു പക്ഷേ ദൈവ പദവിയിലേക്കു കയറ്റിവെച്ച് മനുഷ്യാനുഭവത്തില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ടുപോയ ഒരു കഥാപാത്രത്തെയുമായിരിക്കും. മനുഷ്യനെ മയക്കുന്ന കറുപ്പായിത്തീര്‍ന്നുപോയ ഒരു ദൈവപുത്രനെ. ഹെഗലിനെ പോലുള്ളവര്‍ തല കുത്തിയാണ് നില്‍ക്കുന്നതെന്ന് ഒരു മാര്‍ക്സിനെക്കൊണ്ട് പറയിക്കാ`ന്‍ വഴിയൊരുക്കുന്ന, മനുഷ്യനോട് തോറ്റ് കുരിശില്‍ ജീവനൊടുക്കിയ ശേഷം അവിടെ നിന്ന് പിന്നെ ദൈവമായി ഉയര്‍ന്നുപോയ്ക്കളഞ്ഞ മനുഷ്യനില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ടുപോയ ഒരു മിഥിനെ!. എന്നാല്‍ യേശുവെന്ന ക്രിസ്തുവിന് മനുഷ്യ ചരിത്രാനുഭവവുമായി ചരിത്രപരമായ അനിവാര്യത എന്ന വിധത്തില്‍ തന്നെ കാണാവുന്ന ചാര്‍ച്ചയുണ്ട് എന്ന് കണ്ടറിയാ`ന്‍ യേശു പരിചയപ്പെടുത്തുന്ന “അഹ്മദി’ ലൂടെ ചിന്തയില്‍ ജ്ഞാന വെളിച്ചം ഏറ്റുവാങ്ങിയവര്‍ക്ക് സാധിക്കും എന്നതാണ് പരമാര്‍ത്ഥം. ഒരു ക്രിസ്തുവിലും “കമ്യൂണിസം’ ദര്‍ശിക്കാനാവുക അപ്പോള്‍ മാത്രമായിരിക്കും. “കമ്മ്യൂണ്‍’ എന്നതിനെ പാരമാര്‍ത്ഥിക സത്യവും പരമമായ നീതിയുടെയും കാരുണ്യത്തിന്റെയും സ്രോതസ്സുമായ അല്ലാഹുവുമായുള്ള കമ്യൂണിയനുമായി ചേര്‍ത്തി വായിക്കാ`ന്‍ സാധിക്കുന്പോഴാണ് മനുഷ്യാനുഭവ ചരിത്രം വിധാതാവിനോട് തേടിക്കൊണ്ടിരുന്ന ഭ്രാതൃത്വത്തിലധിഷ്ഠിതമായ വര്‍ഗ രഹിത സമഷ്ടി സ്വരൂപിതമാവുക എന്നും അപ്പോള്‍ കാണാ`ന്‍ കഴിയും.
ഇത്രയും പറഞ്ഞതിന്റെ വെളിച്ചത്തില്‍ തുടക്കത്തില്‍ എടുത്തുകാട്ടിയ ഈസാനബിയുടെതായി ഖുര്‍ആ`ന്‍ അവതരിപ്പിക്കുന്ന പ്രാസ്താവത്തെ നമുക്കൊന്നു പഠന വിധേയമാക്കാം. ആ പ്രസ്താവനയിലൂടെ ഈസാ നബി(അ) പറഞ്ഞതു ഇതൊക്കെയായിരിക്കില്ലേ എന്നു ചിന്തിച്ചു നോക്കുക. എന്താണ് മസീഹ് (അ) ഉദ്ദേശിച്ചിട്ടുണ്ടാവുക. അതിലൂടെ എന്ന് കാണാ`ന്‍, നേര്‍വഴി കാട്ടിത്തരേണമേ എന്ന പ്രാര്‍ത്ഥനയോടെ നാം ശ്രമിച്ചാല്‍ അതെങ്ങനെയായിരിക്കും? ഇങ്ങനെയാവുമോ?
തന്റെ നിയോഗത്തിലൂടെയും വ്യക്തിത്വത്തിലൂടെയും ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്ന പ്രശംസനീയമായ പ്രകാശം (നൂര്‍മുഹമ്മദ്) ഈ കാലത്തിലും സ്ഥലത്തും തന്‍റേതായ ഈ വ്യക്തിത്വത്തിലുമൊന്നും സമാപിക്കുന്നില്ല. നൂര്‍ മുഹമ്മദീ എന്ന പ്രശംസനീയ പ്രകാശത്തെക്കുറിച്ചാണ് ക്രൈസ്തവ ദൈവശാസ്ത്രം “വചനം’ എന്നു പറയുന്നതെന്ന് മനസ്സിലാക്കാം. ദൈവപുത്ര`ന്‍ എന്നു പറയുന്നതും അതെക്കുറിച്ചു തന്നെയാണ്. എന്നാല്‍ ഇസ്ലാമിന്റെ വിശ്വാസപരമായ അച്ചടക്കം ദൈവ വചനമായി പരിചയപ്പെടുത്തപ്പെടുന്ന ഇതിനെ സത്തയില്‍ സര്‍വാതിശായിയായ ദൈവത്തോട് എ്യെപ്പെടുത്തിക്കാണാ`ന്‍ അനുവദിക്കുന്നില്ല. “നൂര്‍ മുഹമ്മദി’ എന്ന പ്രശംസനീയമായ പ്രകാശം ഉണ്ടായതാണ്. അതെക്കുറിച്ചാവാം പുതിയ നിയമത്തില്‍ ആദിയില്‍ വചനം ഉണ്ടായി (യോഹന്നാ`ന്‍ 1/1) എന്നു പറയുന്നത്. എന്നാല്‍ തുടര്‍ന്നു പറയുന്ന വചനം ദൈവത്തോടൊപ്പമായിരുന്നു, വചനം ദൈവമായിരുന്നു എന്നു പറഞ്ഞതിനെ വേര്‍പ്പെടുത്തി വായിക്കണം. കാരണം അത് ഉണ്ടായതല്ല (സൃഷ്ടിയല്ല) ഉള്ളതാണ്. വായനയില്‍ പറ്റിയ ഈ പിശകാണ് പിന്നീട് വിശ്വാസപരമായ ഏറ്റവും വലിയ പ്രമാദമായി ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ സ്ഥലം പിടിച്ചുപോയത്. വചനത്തില്‍ നിന്ന് പ്രഥമ സൃഷ്ടിയായി ആവിഷ്കൃതമായ നൂര്‍ മുഹമ്മദീ എന്ന പ്രശംസനീയമായ വെളിച്ചം ജ്ഞാന വെളിച്ചമായ്ക്കൊണ്ട് തനിക്ക് ശേഷവും തുടരാനിരിക്കുന്നു. ഏറ്റവും കൂടുതല്‍ സ്തുതിക്കുന്നവ`ന്‍ എന്നര്‍ത്ഥമുള്ള അഭിധാനത്താല്‍ സംജ്ഞിതനാകുന്ന ഒരു വ്യക്തിത്വത്തിലായിരിക്കും അത് സമാപിക്കുക. ആ നിലയില്‍ ആ വിശുദ്ധ വ്യക്തിത്വം മനുഷ്യാനുഭവ ചരിത്രത്തിന് ആവശ്യമായതൊക്കെയും സാധിപ്പിച്ചുകൊടുക്കുന്ന ധര്‍മം നിര്‍വഹിക്കുന്നവനായിരിക്കും. അവ്വിധമുള്ള ധര്‍മ സംസ്ഥാപനത്തിന്റെ പൂര്‍ത്തീകരണം എന്നതാണ് ചരിത്രപരമായ അര്‍ത്ഥത്തില്‍ ഏറ്റവും കൂടുതലായുള്ള ഈശ്വര സ്തുതി. അതായത് “അഹ്മദ്’ ആയിത്തീരല്‍. ആ സ്തുതി അടിമകളാക്കപ്പെട്ടിരുന്നോര്‍ സ്വതന്ത്രരായി മാറുന്പോള്‍ അവരുടെ കണ്ഠങ്ങളില്‍ നിന്ന് ഈശ്വര മഹത്വത്തിന്റെ അര്‍ത്ഥമുള്‍ക്കൊള്ളുന്ന “പുതിയ പാട്ടും’ “ആര്‍പ്പ് വിളിയുമായി’ മനുഷ്യാനുഭവം ശ്രവിക്കുകയും ചെയ്യും. കിഴക്കും പടിഞ്ഞാറും തെക്കും വടക്കുമാകെയും ഭൂമിയില്‍ ആ സ്തുതിയുടെ വിളംബരം മുഴങ്ങും. അപ്പോഴാണ് ദൈവരാജ്യം എന്നത് വംശീയമായ ദേശരാഷ്ട്ര പരിമിതിയില്‍ നിന്നെടുത്തു മാറ്റി മനുഷ്യകുലത്തെയാകെയും ഉള്‍ക്കൊള്ളുമാറ് വികസിതമാകുന്ന ഫലം കായ്പ്പിക്കാ`ന്‍ സാധിച്ചെടുക്കുന്ന ഒരു ജാതിയിലേക്ക് മാറ്റി സ്ഥാപിക്കപ്പെടുക. അപ്പോള്‍ പണിക്കാര്‍ ഉപേക്ഷിച്ച കല്ല് നിര്‍മിതിയുടെ മൂലക്കലെ തലക്കല്ലായിത്തീരുന്നത് (കടപ്പാട്: മത്തായി/21) ചരിത്രാനുഭവത്തിന് ദര്‍ശിക്കാനാകും.
“വചന’ത്താല്‍ വെളിപ്പെട്ട ആ “പ്രശംസനീയമായ പ്രകാശം’ ദൈവസ്തുതി എന്ന ധര്‍മം നിര്‍വഹിച്ചുകൊണ്ട് തന്നെ തനിക്കു ശേഷവും തുടര്‍ന്നുകൊണ്ടിരിക്കും. താ`ന്‍ അരങ്ങില്‍ നിന്ന് മാറിയാലും അത് തുടരേണ്ടത് ചരിത്രപരമായ മനുഷ്യാനുഭവത്തിന്റെ ആവശ്യമാണ്. എന്നിലൂടെ വെളിപ്പെട്ടതിന്റെ ചരിത്രപരമായ പൂര്‍ത്തീകരണം അപ്പോള്‍ മാത്രമേ സംഭവിക്കൂ. പ്രവാചകത്വ സമാപ്തി എന്നത് എനിക്ക് ശേഷം ചരിത്രത്തിലേക്കു വന്നെത്തുന്ന ആ വ്യക്തിത്വത്തിലായിരിക്കും. ലോകത്തിന് ഇനി ബാക്കിയുള്ള ചരിത്രപരമായ ആയുസ്സിലത്രയും പ്രശംസനീയമായ പ്രകാശമായി നിലകൊള്ളണമത്. അല്ലെങ്കില്‍ മനുഷ്യ ചരിത്രാനുഭവം എന്നതു തന്നെയും എന്നോടൊപ്പം  ഞാ`ന്‍ നിങ്ങളില്‍ നിന്ന് മറയുന്നതോടെ  നിലച്ചുപോകേണ്ടതായിരുന്നു. “പരിഹാരം’ കിട്ടാത്ത “പ്രശ്ന’മായി അത് അകാലത്തില്‍ തീര്‍ന്നുപോകുക എന്നതായിരിക്കും അതിന്നര്‍ത്ഥം.
അല്ലാഹു തന്നില്‍ നിന്നുള്ള “ഒരു വചനം’ എന്ന നിലക്ക് പരിചയപ്പെടുത്തിയ എന്റെ ദേഹത്തിലൂടെയും യാതനകള്‍ അലങ്കാരമായിത്തീര്‍ന്ന ജീവിതത്തിലൂടെയും ഇവിടെ അവതരിപ്പിക്കപ്പെട്ടത് “പരിഹാര’ത്തെ ആവശ്യപ്പെടുന്ന “പ്രശ്ന’ത്തെ മാത്രമായിരുന്നു. “ദൈവമേ, അങ്ങ് എന്നെ കൈവിട്ടതെന്ത്? എന്ന് ചോദിച്ചുകൊണ്ട് മര്‍ദകന്റെ ഉപകരണത്തിലും അധികാരത്തിന് കീഴിലും ഞെരിഞ്ഞമരുന്ന, നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നോരുടെതായ “പ്രശ്നത്തെ’! അതായത് പാരമാര്‍ത്ഥിക സത്യവും പരമമായ നീതിയുടേയും കാരുണ്യത്തിന്റെയും പ്രഭവ സ്ഥാനവുമായ അല്ലാഹുവിനല്ലാതെയുള്ള, അവനൊഴിച്ച് മറ്റു പലതിനുമുള്ള, പലര്‍ക്കുമുള്ള ആരാധനയും അതുപ്രകാരമുള്ള അടിമത്തവും സാമൂഹികാവസ്ഥയായിത്തീര്‍ന്ന സാഹചര്യത്തില്‍ നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്തുപോന്ന മര്‍ദിതരും സൗമ്യരും ശബ്ദമില്ലാത്തവരുമാക്കപ്പെട്ട ഒരു വര്‍ഗത്തിന്റെ അവസ്ഥകളും പ്രശ്നങ്ങളും അവതരിപ്പിക്കപ്പെടുകയായിരുന്നു എന്റെ ആഗമനത്തിലൂടെ. ആ രീതിയിലുള്ള ഒരു സന്ദേശമെന്ന നിലയ്ക്കാണ് ചരിത്രാനുഭവത്തെ സംബന്ധിച്ചിടത്തോളം ഞാ`ന്‍ “ദൈവ വചന’മാക്കുന്നത്. ഒരു “ഉപമ’ (മസല്‍) എന്ന നിലയില്‍ എന്നിലൂടെ അത് വിളംബരം ചെയ്യപ്പെടുകയായിരുന്നു. അവ്വിധം ഞാ`ന്‍ “ബനീ ഇസ്രാഈലിന്നുള്ളതായ ഉപമ’ (മസലു`ന്‍ ലി ബനീ ഇസ്റാഈല്‍ 43/59) ആയി ചരിത്രത്തിലേക്കു വന്നു. എന്റെ മാതാവിനെ ഭത്സിച്ച് സംസാരിച്ച, എന്റെ അസാധാരണമായ പിറവിയെ ചോദ്യം ചെയ്ത ബനീ ഇസ്രാഈലിലെ മത മേലധ്യക്ഷന്മാരോട് ജനിച്ച് രണ്ട് ദിവസം മാത്രം പ്രായമായ എനിക്ക് പറയേണ്ടിവന്നു. “ഞാ`ന്‍ അല്ലാഹുവിന്റെ (മാത്രം) അടിമയാകുന്നു’ എന്ന് (19/30) മറ്റൊരു അടിമത്തത്തെയും അംഗീകരിക്കാത്ത തലയുയര്‍ത്തിപ്പിടിച്ചു നടക്കുവാ`ന്‍ കല്‍പ്പിക്കപ്പെട്ട മനുഷ്യ പുത്രനാകുന്നുവെന്ന്. എനിക്ക് തന്പുരാ`ന്‍ വേദം നല്‍കുകയും എന്നെ ജ്ഞാന വെളിച്ചത്താല്‍ പ്രബുദ്ധനാക്കുക (നബിയാക്കുകയും) ചെയ്തിരിക്കുന്നുവെന്ന്. അതായത് പിറവിയില്‍ തന്നെ ഞാ`ന്‍ കയ്യേറ്റങ്ങള്‍ക്ക് വിധേയരാവുന്നവര്‍ക്കും പിതാവില്ലാത്ത അനാഥകള്‍ക്കും സദൃശനായിക്കൊണ്ടുള്ള “ദൈവ വചന’മായി ചരിത്രത്തിലേക്ക് പറഞ്ഞയക്കപ്പെടുകയായിരുന്നുവെന്ന്. എന്നല്ല, ഞാ`ന്‍ ആ സമുദായത്തിലേക്ക്, അവരുടെ യഥാര്‍ത്ഥ വിമോചനം ഉറപ്പു വരുത്തുന്നവനും എല്ലാ മനുഷ്യരും അല്ലാഹുവിന്റെ മാത്രം അടിമത്തത്തിലും അവന് മാത്രമുള്ള ആരാധനാ സമര്‍പ്പണത്തിലും സ്വരൂപിക്കപ്പെടുന്ന ദൈവ രാജ്യം കൊണ്ടുവരുന്നവനായ മസീഹ് (മിശിഹാ) ആണെന്ന്, ക്രിസ്തുവാണെന്ന്.
എന്നാല്‍ അവര്‍ക്ക് ആ നിലയില്‍ എന്നെ പരിഗണിക്കാനായില്ല. അവരെന്നില്‍ നിന്നും പ്രതീക്ഷിച്ചത് ദാവീദിന്റെയും ശലമോന്റെയും കാലത്തുണ്ടായിരുന്ന, പിന്നീട് നഷ്ടപ്പെട്ട യഹൂദ വംശത്തിന്റെ ദേശ രാഷ്ട്രമായിരുന്നു. ഞാനോ വിധാതാവിനാല്‍ ചരിത്രത്തിലേക്ക് അയക്കപ്പെട്ട “വചനവും’. അതുകൊണ്ട് ഞാ`ന്‍ ആ ആവശ്യം തള്ളിയപ്പോള്‍ അവരെന്നെ കള്ളനെന്ന് വിളിച്ചു. ജാതി വിരോധിയും മത പരിത്യാഗിയുമാക്കി. അപ്പോഴാണ് അവരോടെനിക്ക് ചരിത്രാനുഭവത്തെ സംബന്ധിക്കുന്ന ആ വലിയ രഹസ്യം പറയേണ്ടിവന്നത്. ഞാനൊരു വെറും നിമിത്തം മാത്രമാണെന്ന്. ആ നിമിത്തമാകലാണ് ദൈവ വചനമാകല്‍ എന്ന്. എനിക്കവരോട് “അഹ്മദി’ നെക്കുറിച്ചു പറയേണ്ടിവന്നു. അതായത് അതു വരേയ്ക്കും തങ്ങളില്‍ മാത്രം പരിമിതം എന്ന് അവര്‍ നിനച്ചിരുന്ന ദൈവ രാജ്യം അവരില്‍ നിന്നെടുത്തു മാറ്റി ഫലം കായ്പ്പിക്കുന്ന ജാതിക്ക് നല്‍കുവാനായി (മത്തായി 21:4344). വഴിയൊരുക്കപ്പെടുകയാണ് ഞാ`ന്‍ മൂലമെന്ന്. അപ്പോഴാണ് അവരുടെ തനിനിറം, അല്ലാഹുവിന്റെ വചനം എന്ന നിലയ്ക്കുള്ള പ്രഥമ സമീപനത്തോട് മതത്തിന്റെയും വംശീയതയുടെയും അധികാരത്തിന്റെയും വക്താക്കളായ ലോകത്തിന്റെ തന്പുരാക്കന്മാരുടെ സമീപനം എന്തെന്ന് ചരിത്രാനുഭവം കണ്ടറിഞ്ഞത്.
അപ്പോള്‍ നീതി നിഷേധിക്കപ്പെടുകയും അന്യായമായി ക്രൂശിക്കപ്പെടുകയും ചെയ്തുപോന്ന വര്‍ഗത്തിന്നാകെയും ബാധകമാകുന്ന “ഉപമാനം’ (മുശബ്ബഹ് ബിഹി) ഞാ`ന്‍ ആയിത്തീരും വിധമുള്ള ഒരു പ്രദര്‍ശനംഒരു നാടകംഎന്നിലൂടെ, അഥവാ എന്റെ പേരില്‍ ചരിത്രത്തിന്‍റേതായ രംഗ പീഠത്തില്‍ അരങ്ങേറി. അതിനാല്‍ നീതി നിഷേധിക്കപ്പെടുകയും അന്യായമായി ക്രൂശിക്കപ്പെടുകയും ചെയ്തുപോന്ന വര്‍ഗമാകെയും “ദൈവ വചന’മായി പരിചയപ്പെടുത്തപ്പെട്ട എന്റെ “ഉപമേയ (മുശബ്ബഹ്) മായിത്തീരുകയായിരുന്നു, അന്നേരം.
അങ്ങനെ മര്‍ദിതരുടെ ലോകംവര്‍ഗംനേരിടുന്ന പ്രശ്നങ്ങള്‍ക്ക് “പരിഹാരം’ കൊണ്ടുവരുവാനായി ഞാ`ന്‍ നിമിത്തമാക്കപ്പെട്ടു. ഞാ`ന്‍ മടക്കി വിളിക്കപ്പെട്ടുവെന്നു പറയാം. എന്നു പറഞ്ഞാല്‍ എന്നെ പറഞ്ഞയച്ചവ`ന്‍ നിശ്ചയിച്ച ഇടത്തിലേക്ക് ഞാ`ന്‍ ഉയര്‍ത്തിയെടുക്കപ്പെട്ടു എന്നു പറയുന്നത് വിശുദ്ധ ഭാഷ്യമാണ്. “അഹ്മദി’ന് ഇറങ്ങിയ വെളിപാടിന്റെ ഭാഷ്യം, എന്നാല്‍ അപ്പറഞ്ഞതിന് ലോക സാഹിത്യത്തിന്‍റേതായ ഒരു ഭാഷാന്തരം ആയിക്കൂടെന്നില്ല. അത് പ്രകാരം ലോക സാഹചര്യത്തില്‍ നില്‍ക്കപ്പൊറുതിയില്ലാതെ ഉയര്‍ന്നു പോയവനായി കാണാം എന്നെ. എന്നാല്‍ ഞാ`ന്‍ അങ്ങനെ ഉയര്‍ത്തിയെടുക്കപ്പെടുക എന്നത് ചരിത്രത്തിന് ആവശ്യമായിരുന്നു. കാരണം എന്റെ ദൗത്യ നിര്‍വഹണം ഈ ഘട്ടത്തില്‍ താല്‍കാലികമായി പൂര്‍ത്തിയായി കഴിഞ്ഞു. ഞാ`ന്‍ പോകാഞ്ഞാല്‍ “പരിഹാര’വുമായി വരുന്ന “കാര്യം നടത്തുന്നവന്’ അഹ്മദിന്  തന്റെ ദൗത്യം നിറവേറ്റുവാനായി ഇറങ്ങി വരേണ്ട കാര്യമുണ്ടാവില്ലല്ലോ. അവ`ന്‍ വന്നുകിട്ടുക എന്നതാണ് വിലപിക്കുന്ന മാനുഷികാവസ്ഥയുടെ ഇനിയത്തെ ആവശ്യം. സഹനം, കാരുണ്യം, സ്നേഹം എന്നൊക്കെയുള്ള സമീപനത്തോട് ചെകുത്താ`ന്‍ മനസ്സുകള്‍ കൈയടക്കിയ കൈക്കരുത്തുള്ളവരുടെ ലോകം എങ്ങനെ പ്രതികരിക്കും എന്നു ചരിത്രാനുഭവം കണ്ണാല്‍ കണ്ടുകഴിഞ്ഞു, ഞാ`ന്‍ മൂലം അരങ്ങേറിയ നാടകത്തിലൂടെ. അതാണ് കുരിശില്‍ പിടയുന്ന മനുഷ്യ ദേഹത്തിന്റെ വിലാപമായി ചരിത്രം ശ്രവിച്ചത്. “ഏലി, ഏലി, ലമാശബക്താനീ’ അതിന്നവര്‍ “ദൈവമേ, ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്’ എന്നര്‍ത്ഥം കൊടുത്തു. ഒരര്‍ത്ഥത്തില്‍ ശരി തന്നെ. എന്നാല്‍ അതിന്നിങ്ങനെയും ഒരര്‍ത്ഥം കൂടി വല്ലവരും പറഞ്ഞാലും തെറ്റാവില്ല. ഇലോഹിം (അല്ലാഹ്) അല്ലാത്തേത് ദൈവം? പ്രശംസിക്കപ്പെട്ടവ`ന്‍ (മുഹമ്മദ്) ഇതാ അയക്കപ്പെടുന്നു.”
(ഏലി ഏലീ ലമാ ശബക്താനീ എന്നതിന് സുമേറിയ`ന്‍ ഭാഷ്യപ്രകാരം അറാമയില്‍ ഭാഷയില്‍ ഋഹശമ്ശമ ഘശ ാമ യമ (ഹമ) ഴ മി േെഎന്നാണ് കാണുക. അതിന്നര്‍ത്ഥം  ഇലോഹിം അല്ലാതെ ദൈവമില്ല. പ്രശംസിക്കപ്പെട്ടവ`ന്‍ ഇതാ അയക്കപ്പെടുന്നു. (ജൃീളലീൈൃ എശറമ ഒമമൈിമശി എഴുതിയ അ ടലമൃരവ ളീൃ വേല ഒശെേീൃശരമഹ ഖലൗെ)െ എന്ന പുസ്തകം പേജ് 108,109 കാണുക).
അതേ, ആ കാര്യം നടത്തുന്നവനാണ് ഇനി വരേണ്ടത്. ചരിത്രാനുഭവം അവനെയും കാത്ത് കഴിയുകയാണ്. അവ`ന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന് ബോധം വരുത്തും. അവനിലൂടെ നീതിയിലും സമഭാവനയിലും അധിഷ്ഠിതമായ സാമൂഹിക ക്രമം ലോകത്തിന്റെ ആശയമായിത്തീരും. അപ്പോഴാണ് മടക്കി വിളിക്കപ്പെട്ട, ഉയര്‍ത്തിയെടുക്കപ്പെട്ട എനിക്ക് ലോക സാഹചര്യത്തിലേക്ക് വീണ്ടും ഇറങ്ങി വരുവാനാവുക. അവിടെ നില്‍ക്കപ്പൊറുതിയില്ലാതെ രക്ഷപ്പെട്ടു പോയ്ക്കളഞ്ഞവനായിരുന്നല്ലോ ഞാ`ന്‍. ആ കാര്യം നടത്തുന്നവ`ന്‍ തന്റെ ധര്‍മം പൂര്‍ണമായും നിര്‍വ്വഹിച്ചു കഴിയുന്പോഴാണ് മാനുഷിക സാഹചര്യത്തില്‍ നിന്നും ഈശ്വര സ്തുതിയുടെ (ഹംദ്) ഏറ്റവും പൂര്‍ണമായതും തിളക്കമാര്‍ന്നതുമായ വെളിച്ചം ചരിത്രത്തിലേക്കു എത്തിപ്പെടുക. ആ നിലക്കാണ് അവ`ന്‍ “അഹ്മദ്’ എന്ന നാമം എല്ലാ അര്‍ത്ഥത്തിലും അന്വര്‍ത്ഥമാക്കുക.
എനിക്ക് സ്നേഹം എന്നു മാത്രം പറയാനേ കല്‍പ്പന കിട്ടിയുള്ളൂ. കാരുണ്യത്തെക്കുറിച്ച് മാത്രം ഞാ`ന്‍ ജനതയോട് പറയും. അതുപോലെ സഹനത്തെക്കുറിച്ചും, സഹിക്കുക എന്നത് ഏതറ്റം വരെയെന്നത് എന്നിലൂടെ, അഥവാ എന്റെ പേരില്‍ അരങ്ങേറിയ ഒരു രൂപകത്തിലൂടെ ചരിത്രം ദര്‍ശിച്ചു. അതുകൊണ്ടാണ് നഗ്ന നേത്രങ്ങളാലോ, പല മറകള്‍ സൃഷ്ടിച്ച അവ്യക്തകള്‍ക്ക് പുറത്തുനിന്നോ എന്റെ പേരില്‍ നടന്ന പ്രദര്‍ശനത്തെ ചരിത്രം എന്റെ ദേഹിയേയും ദേഹത്തേയും സംബന്ധിക്കുന്നതായി തെറ്റായ വിധം രേഖപ്പെടുത്തിപ്പോയത്. ചിലര്‍ വലിയ മണ്ടത്തരം വരെ വിളിച്ചു പറഞ്ഞുകളഞ്ഞു. ദൈവം മനുഷ്യനോട് തോറ്റു കുരിശില്‍ തൂങ്ങി ഒടുങ്ങിപ്പോയെന്നും മറ്റും. വാസ്തവം പക്ഷേ ആ രേഖപ്പെടുത്തിയവര്‍ക്ക് അറിയുമോ? “ദൈവ വചന’വും അവനില്‍ നിന്നുള്ള റൂഹും, ജനതയ്ക്കായുള്ള ദൃഷ്ടാന്തവുമായി അയക്കപ്പെട്ടിരിക്കുന്നവ`ന്‍ ചില കുടില മനസ്കര്‍ ഒരുക്കിയ കുരിശെന്ന കഴുമരത്തില്‍ ഒടുങ്ങി പരാജയം പ്രഘോഷിച്ചു എന്നു പറയാമോ? എങ്ങനെ സംഭവിച്ചു എന്ന് കാണുന്നത് മനുഷ്യ ചരിത്രാനുഭവത്തിന്‍റേതായ എല്ലാ പ്രതീക്ഷകള്‍ക്കും മേലെ, അതിനെ ശവപ്പെട്ടിയിലാക്കി, അടിച്ചുകയറ്റുന്ന ആണിയായാണ് ഭവിക്കുക. ഞാ`ന്‍ ഉയര്‍ന്നു പോയത്, ഇറങ്ങി വരുവാനാകുന്നു എന്നു മാത്രം കാണുക. ഞാ`ന്‍ ഉയര്‍ന്നുപോയത് തോറ്റുപോയ ശേഷം പിണമായിത്തീര്‍ന്ന് പിന്നെ ദൈവമായി സ്ഥാനക്കയറ്റം കിട്ടിയ ശേഷവുമല്ല. മനുഷ്യനെ അടിമത്തത്തില്‍ തളച്ചിടുന്ന അനേക ദൈവങ്ങളുടെ കൂട്ടത്തില്‍ അല്ലാഹുവിന്റെ മാത്രം ദാസ്യമറിയുന്ന എന്നെയും കൂട്ടിച്ചേര്‍ത്ത് എണ്ണം വര്‍ധിപ്പിക്കുന്പോള്‍ കാര്യങ്ങള്‍ “തല കുത്തനെ’ എന്ന് കണ്ടു ചരിത്രം പഠിച്ചവര്‍ കളിയാക്കും. എന്നെ തന്പുരാ`ന്‍ ലോക സാഹചര്യത്തില്‍ നിന്നും പരാജയത്തിന്‍റേതായ വധം ഏറ്റു വാങ്ങാതെ ഉയര്‍ത്തി എന്നത് വാസ്തവം. എന്നാല്‍ ഞാ`ന്‍ ദൈവം തന്നെയായി, ശക്തനായ മനുഷ്യനോട് തോറ്റ് മരണം ഏറ്റുവാങ്ങിയ ശേഷം വീണ്ടും ദൈവമായിത്തീര്‍ന്നു എന്നത് വലിയൊരു തമാശ തന്നെ. എന്നാല്‍ ആ തമാശയിലൂടെയും ചിലരുദ്ദേശിക്കുന്നത് തന്പുരാക്കളായി സ്വയം വാഴുന്നവരുടെ ചൂഷണോപാധിയായി എന്നെയും കൂടി ഉപയോഗപ്പെടുത്തുക എന്നതാണ് എന്ന് ഞാ`ന്‍ കണ്ടറിയുന്നു. അതിന് വേണ്ടി തന്നെയാണ് ഉയര്‍ന്നു പോയിടത്തുനിന്ന് വീണ്ടും താഴേക്ക് എനിക്ക് ഇറങ്ങിവന്ന് ശബ്ദിക്കേണ്ടിവരുന്നത്. എന്റെ പേരില്‍ നടക്കുന്ന ചൂഷണത്തെ എനിക്കെങ്ങനെ സഹിക്കാനാകും. അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍ എന്നത് എന്റെ പേരില്‍ വേണ്ട എന്ന് വിളിച്ചു പറയുവാ`ന്‍, എനിക്കൊരവസരം കിട്ടണം.
സ്നേഹ നിഷേധം നടക്കുന്പോള്‍ വാളെടുക്കാ`ന്‍ എനിക്കുത്തരവു കിട്ടിയിട്ടില്ല. ഒരു കരണത്തടിച്ചാല്‍ മറ്റേതും കാട്ടിക്കൊടുക്കുക എന്ന് പറയാനേ എന്നോട് കല്‍പ്പിക്കപ്പെട്ടിട്ടുള്ളൂ. അവിടെയും അക്രമി അടിക്കുകയും പിന്നെ അടി കിട്ടിയവനെ നിലത്തിട്ട് ചവിട്ടിയും ചാട്ടവാറടിച്ചും ക്രൂരമായി മര്‍ദിക്കുകയും അതും പോരാഞ്ഞ് അവനെ മരക്കുരിശില്‍ ആണിയടിച്ച് മഹാജനത്തെ ഭയപ്പെടുത്താനായി പ്രദര്‍ശിപ്പിക്കുകയും ചെയ്താല്‍ അങ്ങനെ ചെയ്യുന്നവരോട് എങ്ങനെ വര്‍ത്തിക്കണമെന്ന് ഞാ`ന്‍ കാണിച്ചുതന്നില്ല. ആയതിന് ഒരു പരിഹാരം തേടുന്ന പ്രകടനം തന്നെയാണല്ലോ എന്നിലൂടെ നടന്നത്. എന്നാല്‍ ഞാ`ന്‍ സുവിശേഷമറിയിക്കുന്നു, എനിക്ക് ശേഷം വരാനിരിക്കുന്ന “അഹ്മദി’ലൂടെ ആ പരിഹാരം നിറവേറ്റപ്പെടും എന്ന്. അപ്പോഴാണ് നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്തുപോന്ന, അല്ലാഹുവിന്‍റേതല്ലാത്ത അടിമത്തത്തില്‍ അമര്‍ന്നുപോയിരുന്ന സൗമ്യ ശീലന്മാര്‍ വിമോചിതരാവുക, അവര്‍ ഭൂമിയെ അവകാശമാക്കിയെടുക്കുക. അപ്പോള്‍ അവര്‍ക്കൊക്കെയും ഉപമാനമായിരുന്ന “ദൈവ വചന’മായ ഞാ`ന്‍ ഇറങ്ങി വന്ന് അവരോടൊപ്പം ചേര്‍ന്ന്, പിതാമഹനായ അബ്രഹാം പടുത്തുയര്‍ത്തിയ ജനതയുടെ ഗേഹത്തിന് ചുറ്റും ആള്‍ക്കൂട്ടത്തില്‍ ഒരുവനായി, വര്‍ഗ രഹിത സമഷ്ടിയുടെ ഭാഗമായി അല്ലാഹുവിനുള്ള സര്‍പ്പണമായി വന്നുള്ള ക്രമത്തില്‍ ചുവടുവെക്കും. ഭൂമിയെ അവകാശമാക്കിയെടുത്ത സൗമ്യ ശീലന്മാരില്‍ ഒരുവനായ ജനതയുടെ നിലനില്‍പ്പിന് ആധാരമായി നിശ്ചയിക്കപ്പെട്ട വിശുദ്ധ ബിന്ദുവിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന അനേകായിരങ്ങളില്‍ ഒരുവ`ന്‍. എന്റെ സമര്‍പ്പണം (ഇസ്ലാം) വ്യക്തി നിഷ്ഠമായ സ്വകാര്യ വിശുദ്ധിയുടെ വിളംബരം മാത്രമായിരിക്കില്ല അന്നേരം. ആ നിലക്കുള്ള അധ്യാത്മമായ നിറവോടെ, അതിലെല്ലാം അല്‍പം പോലും കുറച്ചില്‍ വരാതെ നിര്‍വഹിക്കപ്പെടുന്ന “ചരിത്രപരമായ’ ഒരു പ്രകാശനമായിരിക്കും. ആദം പിതാവിന്‍റേതായ മുഴു സന്തതികളുടെയും വര്‍ഗരഹിത, വര്‍ണരഹിത, ദേശ ഭാഷാ വ്യത്യാസങ്ങള്‍ക്കും ഭൂമിയിലെ വ്യത്യാസങ്ങള്‍ക്കുമതീതമായി “അഹ്മദി’ നാല്‍ സ്വരൂപിതമായ ഒരു വിശുദ്ധ സമഷ്ടിയുടെ ഭാഗമായിത്തീരും. അപ്പോള്‍ ഭൂമിയില്‍ ഒരുകാലത്ത് നില്‍ക്കപ്പൊറുതിയില്ലാതെ മടക്കി വിളിക്കപ്പെട്ട ഈ ഞാ`ന്‍, സമഷ്ടിയുടേതായ ഒരൊറ്റ നമസ്കാരത്തില്‍ പങ്കാളിയാവുകയാണിവിടെ. അടിമകളും ഉടമകളുമില്ലാത്ത ഒരു വിശുദ്ധ ലോകത്തേക്ക്, അവ്വിധമുള്ള ഒരു ചരിത്രാനുഭവത്തിലേക്ക് തിരിച്ചയക്കപ്പെട്ടിരിക്കയാണെന്നായപ്പോള്‍ ഞാ`ന്‍ ഉപമാനമായിത്തീര്‍ന്നിരുന്ന മാര്‍ഗത്തിന്നാകെയും അടിമത്ത നിരാസത്തിലൂടെ മനുഷ്യ`ന്‍ എന്ന വിശുദ്ധ പദവി സംജാതമായിരിക്കുന്നതിന്റെ നിദര്‍ശനമായാണ് ഞാ`ന്‍ ചരിത്രത്തിലേക്ക് വീണ്ടും പറഞ്ഞയക്കപ്പെടുന്നത്. ഇവിടെയാണ് മനുഷ്യ`ന്‍ എന്ന വിശിഷ്ടമായ സൃഷ്ടിയില്‍ നിന്നൊക്കെയും ഒരൊറ്റ സമഷ്ടി എന്ന നിലയില്‍ ഈശ്വര സ്തുതി മേല്‍പോട്ടുയരുന്നത്. അപ്പോള്‍ സ്വര്‍ഗ കവാടം മനുഷ്യര്‍ക്കായി തുറക്കപ്പെടുന്നു. ഞാ`ന്‍ മുന്പ് വന്നപ്പോള്‍ പറഞ്ഞിരുന്നല്ലോ എന്റെ രാജ്യം ഇവിടെയല്ലാ എന്ന്. എന്നാല്‍ അഹ്മദ് ആയവ`ന്‍ പഠിപ്പിച്ചത് വേറൊരു പാഠമായിരുന്നു. അത് എന്റെ രാജ്യം ഇവിടെത്തന്നെ എന്നാണെന്ന് വായിച്ചു പോകരുതേ. എന്റെ രാജ്യം ഇവിടെ നിന്ന് തുടങ്ങുന്നു എന്നാണ് മാനവരാശിയുടെ വിമോചകനായി പറഞ്ഞയക്കപ്പെട്ട ആ വാഴ്ത്തപ്പെട്ടവ`ന്‍ പറഞ്ഞത്. അതിനാല്‍ ഭൂമിയിലെ മഷി മുക്കിയ തൂലികകള്‍ക്ക് ഇതിഹാസ വര്‍ണമേതുമില്ലാതെ രേഖപ്പെടുത്തി വെക്കുവാനാകും അവന്റെ സകല പ്രവര്‍ത്തനങ്ങളും ചലനങ്ങളും. അതാണ് ഏറ്റവും കൂടുതലായി സ്തുതിക്കുന്നവ`ന്‍ എന്ന് അര്‍ത്ഥമുള്ള “അഹ്മദ്’ എന്ന അഭിധാനത്തിന്റെ പൊരുള്‍. അവ`ന്‍ മനുഷ്യ`ന്‍ എന്ന ദൈവ പ്രതിനിധിയായി വാഴ്ത്തപ്പെട്ട വിശുദ്ധ ജീവിയുടെ ആ നിലക്കുള്ള അന്തസ്സ് വീണ്ടെടുത്ത് അവന്റെ വര്‍ഗത്തിന്റെയാകെയും ഹൃത്തില്‍ നിന്ന് കിളിര്‍ത്ത് വായിലൂടെ പുറത്തുവരുന്ന “പുതിയ പാട്ട്’ ചരിത്രാനുഭവത്തിനായി ആലപിക്കുന്നു. അവര്‍ പാടുന്നു: “അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്’ എന്ന്. അല്ലാഹു ഏറ്റവും വലിയവ`ന്‍. സ്തുതിയത്രയും അല്ലാഹുവിന് എന്ന് പറയുന്നവ`ന്‍ മറ്റെല്ലാറ്റിനുമുള്ള അടിമത്തത്തില്‍ നിന്ന് വിമോചിതനായിത്തീര്‍ന്ന് ചരിത്രത്തിന് വേണ്ടി വിമോചനഗീതം പാടുകയല്ലേ. ഇനിയാരാണ് അവനെ അടിമയാക്കിവെക്കുന്ന വേറൊരു തന്പുരാ`ന്‍?
ഭൂമിയില്‍ നില്‍ക്കപ്പൊറുതിയില്ലാതായോര്‍ക്ക് (അവരുടെ ഉപമാനമാണല്ലോ ഈ ഞാ`ന്‍) മുള്‍കിരീടത്തിന് പകരം പുഷ്പ കിരീടം വെച്ച് കൊടുക്കാനായി പറഞ്ഞയക്കപ്പെട്ടവനത്രെ മുഹമ്മദ് എന്ന് വാഴ്ത്തപ്പെട്ട അഹ്മദ്(സ്വ).
അഹ്മദ് എന്ന അഭിധാനത്താല്‍ അയക്കപ്പെടുന്ന തന്റെ പിന്‍ഗാമിയെക്കുറിച്ച് മസീഹായ ഈസാ (അ)യുടെ തായി ഖുര്‍ആ`ന്‍ എടുത്തുകാട്ടുന്ന സൂക്തത്തില്‍ നിന്ന് ഗ്രഹിച്ചെടുക്കാവുന്ന ആശയം ഈസാ (അ) തന്നെ വിവരിച്ചുതരുന്ന മട്ടിലുള്ള ഒരാവിഷ്കരണമാണിവിടെ നടത്തിയത്. ഇതൊരു അതിഭാവുകത്വമായി ചില വായനക്കാര്‍ക്ക് തോന്നിയേക്കും. എന്നാല്‍ പറഞ്ഞ വാദമുഖങ്ങള്‍ക്ക് പ്രമാണങ്ങളുടെ പിന്‍ബലത്തിന് ശ്രമിച്ചിട്ടുണ്ട്. ഖുര്‍ആനിന് പുറമെ പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും ചില പാഠങ്ങള്‍ ഉപോല്‍ബലകമായിത്തീര്‍ന്നിട്ടുണ്ട്. “അഹ്മദ്’ എന്നതിന്റെ ആശയ വ്യാപ്തി ഈസാ നബി(അ) തന്നെ വിശദീകരിക്കുന്ന മട്ടിലാണവതരിപ്പിച്ചത് എന്നതില്‍ എഴുതുന്നയാളിന്റെ ഭാവുകത്വം ആരോപിക്കാമെന്ന് സമ്മതിക്കുന്നു.
“ഞാ`ന്‍ ഇതിന്റെ തുടക്കവും മര്‍യമിന്റെ പുത്ര`ന്‍ ഈസാ ഇതിന്റെ ഒടുക്കവുമായിരിക്കും’ (അല്‍മുസ്തദ്റക്) എന്ന അര്‍ത്ഥത്തിലുള്ള ഒരു നബി വചനത്തെ അവലംബമാക്കിയാണ് ഒടുവില്‍ പറഞ്ഞെത്തിയ കാര്യങ്ങള്‍. അതായത് മസീഹിന്റെ രണ്ടാം വരവിനെ സംബന്ധിക്കുന്ന പരാമര്‍ശങ്ങള്‍. തന്റെ രണ്ടാം വരവില്‍ ഈസാ (അ) പരിശുദ്ധ ഹജ്ജില്‍ പങ്കു കൊള്ളുന്നതായി പ്രമാണ യോഗ്യമായ ഹദീസുകളുണ്ട്. മനുഷ്യ ചരിത്രാനുഭവ സംബന്ധിയായ വര്‍ഗ രഹിത സമഷ്ടിയുടെ സ്വരൂപണം പറഞ്ഞതിനെ മസീഹിന്‍റേതായ ഈ ഹജ്ജുമായി ബന്ധിപ്പിച്ചു കാണുന്നത് ചരിത്ര ദര്‍ശനപരമായ വിലയിരുത്തലിന്റെ ഭാഗമായാണ്. മതപാഠങ്ങളുടെ അക്ഷര ബന്ധമായ ഫ്രെയ്മിനകത്ത് മനുഷ്യാനുഭവ സംബന്ധിയായ ആശയങ്ങള്‍ ചലനമറ്റ് മുരടിച്ചുപോയതിന്റെ ഫലമായാണ് മസീഹിന്റെ സന്ദേശങ്ങള്‍ ചരിത്ര ദര്‍ശനത്തില്‍ സ്ഥാനം നേടാതെ പോയതെന്ന് കാണുന്ന ഒരാളാണ് ഈ ലേഖക`ന്‍. കമ്യൂണിസം വിത്ത് കമ്യൂണിയ`ന്‍ (പരമസത്യോപാസനയോടൊപ്പമുള്ള സമാജ സുസ്ഥിതി) വരുന്നത് അബ്രാഹാമീ ദര്‍ശനത്തിന്റെതായ ആശയം എന്ന നിലയില്‍ പരിചയപ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ കമ്യൂണിസം എന്ന ശബ്ദം തന്നെ നിര്‍മതത്തിന് പര്യായമെന്ന നിലയില്‍ വിലക്കപ്പെട്ടതായാണ് ക്രൈസ്തവ സഭ പരിഗണിച്ചു പോന്നത്. പരമമായ നീതിയുടെ പ്രഭവ സ്ഥാനമായ പരമാര്‍ത്ഥിക സത്യത്തിനുള്ള സമര്‍പ്പണമായ “കമ്യൂണിയ`ന്‍’ എന്നതിന് സ്ഥാനമില്ലാതെ വരുന്പോള്‍ അതങ്ങനെ തന്നെയെന്നു വെക്കാം. എന്നാല്‍ ചൂഷണോപാധികളായ ദൈവങ്ങളെ നിരാകരിച്ചു കൊണ്ടേ അത് നടക്കൂ എന്ന് മാനവിക വാദികള്‍ വാദിക്കുന്പോള്‍ മറുപടി പറയാ`ന്‍ പൗരോഹിത്യ ചൂഷണ മതത്തിന്റെ വക്താക്കള്‍ കുഴങ്ങുന്നതാണ് കാണാ`ന്‍ കഴിയുന്നത്. ഹെഗലിന്റെ വൈരുദ്ധ്യാധിഷ്ഠിതമായ ആശയ വാദത്തെ വള്ളിപുള്ളി വ്യത്യാസമില്ലാതെ സ്വീകരിക്കുന്ന മാര്‍ക്സിന് ഹെഗല്‍ എന്ന വിശ്വാസി തല കുത്തനെയാണ് നില്‍ക്കുന്നതെന്ന് പറയേണ്ടി വരുന്നതിലെ വൈരുദ്ധ്യാത്മകത ചിന്തനീയമാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നു പറഞ്ഞ മാര്‍ക്സ് തന്നെ മതം എന്നത് അടിച്ചമര്‍ത്തപ്പെട്ടവന്റെ വേദനയുടെ നെടു നിശ്വാസമാണ് എന്നു കൂടി പറയുന്പോള്‍ ഇസ്ലാം അവതരിപ്പിക്കുന്ന വിധത്തിലുള്ള ഒരു ക്രിസ്തുവിനുള്ള അംഗീകാരമായി അത് വായിക്കാം. എന്നാലതൊരിക്കലും ദൈവമാക്കപ്പെട്ടവനോ ദൈവ സന്തതിയോ ആയ ഒരു പ്രതിഷ്ഠക്കുള്ള അംഗീകാരമാകാ`ന്‍ സാധ്യതയില്ല. അപ്പോഴാണ് ക്രിസ്തുവിനെ വഹിക്കുന്ന മനുഷ്യപുത്ര`ന്‍ മതത്തിന്റെ ഫ്രെയിമിന്നകത്ത് കിടന്ന് ഒന്നുകൂടി ഞരങ്ങി വേദനിക്കുന്നത്. എന്നാല്‍ ഇസ്ലാമിലേക്ക് വരുന്പോള്‍ ക്രിസ്തു എന്നത് “പരിഹാരം’ തേടുന്ന “പ്രശ്നങ്ങള്‍’ക്ക് നിമിത്തമായി ഭവിക്കുന്ന തീര്‍ത്തും മാനുഷികമായ വിശുദ്ധ പ്രതീകമായി മാറുകയാണ്. കമ്യൂണിസം എന്ന ശബ്ദം ഇസ്ലാമിന് ചതുര്‍ത്ഥിയാവേണ്ടതില്ല. കാരണം ഇബ്റാഹീം എന്ന പ്രവാചക`ന്‍ ഒരിടത്ത് വിശേഷിപ്പിക്കപ്പെട്ടത് “ഉമ്മത്’ (കമ്യൂണ്‍) എന്നാണ്. നബി(സ്വ)യെ ഉമ്മിയ്യ് എന്ന് വിശേഷിപ്പിക്കുന്പോള്‍ അതിന്നര്‍ത്ഥം കേവലം നിരക്ഷര`ന്‍ എന്നതില്‍ ഒതുങ്ങിനില്‍ക്കേണ്ടതില്ല. ആ അര്‍ത്ഥം ശരിവെച്ച് കൊണ്ട് തന്നെ സാമാന്യരായ പൊതുജനത്തിന്റെ  അടിമകളുമുടമകളുമില്ലാത്തപരസ്പര സഹകരണത്തിന്റെ അടിത്തറയില്‍ നിലനിന്ന് പോരുന്ന ഒരു കമ്യൂണിന്റെ വക്താവ് എന്ന നിലക്ക് വായിക്കാവുന്നതാണ്.
ഏതായാലും ഈസാ(അ) എന്ന മുഹമ്മദ്(സ്വ)യുടെ മുന്നോടിയായി വന്ന പ്രവാചക`ന്‍ ചരിത്രത്തിന്റെ ഏതുതരം വ്യാഖ്യാന പ്രകാരവും ഒരു “മിഥ്’ ആയി വായിക്കപ്പെട്ടു കൂടാ എന്നാണ് ഖുര്‍ആനില്‍ നിന്ന് കിട്ടുന്ന പാഠം. മുഹമ്മദ്(സ്വ) എന്ന ചരിത്ര നിര്‍മാതാവും ചരിത്ര പഠിതാക്കള്‍ ശ്രദ്ധിച്ചവരുമായ വ്യക്തിത്വത്തോട് കൂട്ടി വായിക്കുന്പോള്‍ യേശു എന്ന ക്രിസ്തുവിന്റെ നിയോഗത്തിലേയും ചരിത്ര പരത, സ്വയം തെളിയും. ആ രണ്ട് തിരുവ്യക്തിത്വങ്ങളും സന്ധിച്ച് സ്വരൂപിതമാകുന്ന ഇബ്റാഹീമി ത്രികോണത്തിന്റെ ശീര്‍ഷത്തില്‍ സ്വര്‍ഗവും ഭൂമിയും സന്ധിക്കുന്നതും ദര്‍ശനം ചെയ്യാ`ന്‍ കഴിയും. ഭൂമിയില്‍ നിന്ന് തുടക്കമിട്ട് സ്വര്‍ഗത്തിലേക്ക് തിരിച്ചെത്തുന്ന മനുഷ്യനെയാണവിടെ കാണാ`ന്‍ കഴിയുക. അതുകൊണ്ടാണ് മലകയറ്റം എന്ന സാഹസികമായ യജ്ഞത്തിന് ഉപാധിയായി മനുഷ്യരുടെ കഴുത്തുകളിലെ കയറുകള്‍ അഴിച്ചുകൊടുത്ത്, അടിമത്തത്തില്‍ നിന്ന് അവരെ സ്വതന്ത്രരാക്കുന്നതും വിശക്കുന്ന വയറുകളില്‍ ആഹാരം എത്തിക്കുന്നതും ഉപാധിയായി വിശുദ്ധ ഖുര്‍ആ`ന്‍ എടുത്തുകാട്ടുന്നത് (അധ്യായം 107). ഈ പറഞ്ഞ രണ്ടും സമതലത്തിലെ കമ്യൂണുമായി  ഉമ്മിയ്യുകളായ ഉമ്മത്തുമായി ഭൗതികമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളാണല്ലോ. അതായത് “കമ്യൂണിസം’ എന്നു പറയാം. എന്നാല്‍ അവ്വിധം ക്വാളിഫയ്ഡായ ഒരാള്‍ കയറിയെത്തുന്പോള്‍ സാധിക്കുന്നതാകട്ടെ വിശുദ്ധ കമ്യൂണിയനുമാണ്. പരമാര്‍ത്ഥിക സത്യത്തില്‍ നിന്നുമുള്ള വാക്ക്വചനംഅവ`ന്‍ ശ്രമിക്കുകയാണ്. മൂസാ(അ) എന്ന വിമോചകനായ പ്രവാചക`ന്‍ ശ്രവിച്ച പോലെ. അതാണ് കമ്യൂണിയ`ന്‍. ഈ കമ്യൂണിയനിലൂടെ മുഹമ്മദ്(സ്വ)ക്ക് പഠിപ്പിക്കപ്പെട്ടത് വായിക്കാനാണ്. എങ്ങനെ വായിക്കണമെന്ന കല്‍പ്പന, പാഠം. അതാണ് ഖുര്‍ആ`ന്‍. എങ്ങനെയെല്ലാം വായിക്കണമെന്ന് പറയുന്നതാണ് പ്രഥമമായ വെളിപാട് വാക്യം. സൃഷ്ടി നടത്തിയ നാഥന്റെ നാമത്തില്‍ വായിക്കുക എന്ന്. അങ്ങനെയാണ് ഖുര്‍ആനിലെ എല്ലാ സര്‍ഗങ്ങളുടെയും (ഒന്നൊഴിച്ച്) പ്രഥമ വാചകമായ “ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം’ നമുക്ക് കിട്ടുന്നത്. അതു വായിക്കുന്പോള്‍ നമ്മള്‍ കഷ്ടതയനുഭവിക്കുന്ന മനുഷ്യരുടെ ലോകത്തേക്ക് ഇറങ്ങി വരേണ്ടിവരുന്നു. കാരണം വിധാതാവായ അല്ലാഹു ഇവിടെ റഹ്മാനും റഹീമുമാണ്. കരുണ എന്നതിനെ സാര്‍വത്രികമായ പ്രകാശനവും വിതരണവും നടത്തുന്നവനും ഓരോ വ്യക്തിയിലേക്കും അനുഭവ വ്യേതയോടെ എത്തിപ്പെടുന്ന കാരുണ്യത്തിന്റെ സ്രോതസ്സുമായവ`ന്‍ എന്നര്‍ത്ഥം. ഈ ഒരു സൂക്തം വായിക്കുന്നവന് ക്രിസ്തുവായവന്റെ ഉപമേയങ്ങളായി ജീവിക്കുന്ന പതിതരായ സൗമ്യശീലരെ കാണാതിരിക്കാനാവുമോ?. അതേ, ഇവിടെ വീണ്ടും അതേ ആശയം ആവര്‍ത്തിക്കപ്പെടുകയാണ്. കമ്യൂണ്‍ വിത്ത് കമ്യൂണിയ`ന്‍.
ആ നിലക്കാണ് തിരുനബി(സ്വ) ഭൂമിയുടേതായ ഭൗതികതകപ്പുറം വരെ ഉയര്‍ന്നുപോയി പടച്ച തന്പുരാനുമായി നേരില്‍ കണ്ട് മറ്റാര്‍ക്കും പങ്കാളിയാവാ`ന്‍ പറ്റാത്ത വിധമുള്ള കമ്യൂണിയ`ന്‍ സാധിച്ച ശേഷവും താഴേ പ്രതലത്തില്‍ കഴിയുന്ന കമ്യൂണിലേക്ക്  ഉമ്മത്തിലേക്ക്  തിരിച്ചയക്കപ്പെടുന്നത്. അപ്രകാരം തന്നെ വായിക്കണം മസീഹായ ഈസായേയും. ഭൂമിയില്‍ നില്‍ക്കപ്പൊറുതിയില്ലാതെ പറഞ്ഞയച്ചവന്റെ നിശ്ചയപ്രകാരം മടക്കി വിളിക്കപ്പെട്ടവ`ന്‍  ആകാശത്തിലേക്ക് ഉയര്‍ത്തിയെടുക്കപ്പെട്ടവ`ന്‍  ഭൂമിയിലേക്ക്, ചരിത്രാനുഭവത്തിലേക്ക് തിരിച്ചുവരണം. അതെന്തിനെന്ന് ചോദിച്ചാലുള്ള ഉത്തരവും പഴയത് തന്നെ. വര്‍ഗ രഹിതമായ സമഷ്ടിയുടേതായ സ്വരൂപണത്തില്‍ പങ്കാളിയാകുവാ`ന്‍. അതിന് വഴിയൊരുക്കുന്നവനായ ഒരു “അഹ്മദി’നെ കുറിച്ച് സുവിശേഷമറിയിക്കുന്നവനെന്ന നിലക്കാണ് ഈസാ(അ) തുടക്കത്തില്‍ എടുത്തുകൊടുത്ത ഖുര്‍ആ`ന്‍ വാക്യത്തിലൂടെ നമ്മോട് സംസാരിക്കുന്നത്.

പ്രൊഫ. അഹ്മദ്കുട്ടി ശിവപുരം

ഇസ്തിഗാസ നടത്തിയവര്‍ നിരാശരാകില്ല ●



ഇസ്തിഗാസ നടത്തിയവര്‍ നിരാശരാകില്ല



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0





[button color=”red” size=”small” target=”blank” ]ഇസ്തിഗാസയും ശാഫിഈ മദ്ഹബും 5 മസ്ലൂല്‍[/button]

അമ്പത്തിമൂന്ന്: ഇമാം തഖിയുദ്ദീന്‍ അല്‍ ഹിസ്നി (മരണം ഹി. 829). ഫിഖ്ഹിലും ഹദീസിലും അവഗാഹം നേടിയ ഹിസ്നി(റ) വ്യക്തിജീവിതത്തിന്‍റെ വിശുദ്ധിയില്‍ സകലരും വാഴ്ത്തിയിട്ടുള്ള മഹാനാണ്. സ്വഹീഹു മുസ്ലിം വ്യാഖ്യാനം, മിന്‍ഹയാതുന്നവവി വ്യാഖ്യാനം, ഇഹ്യാഇലെ ഹദീസുകളെക്കുറിച്ചുള്ള പഠനം തുടങ്ങി നിരവധി ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്. വികലവാദികളുണ്ടാക്കുന്ന ആശങ്കകള്‍ പ്രതിരോധിച്ചുകൊണ്ട് അദ്ദേഹമെഴുതിയ ദഫ്ഉശുബ്ഹി മന്‍ ശബ്ബഹ വ തമര്‍റദ ആശയസമ്പുഷ്ടമായ ഒരു രചനയാണ്. ഇമാം എഴുതുന്നു: തിരുദൂതര്‍(സ്വ) ഏറ്റവും മഹത്തായ വസീലയാണ്. അവിടുത്തെ മധ്യവര്‍ത്തിയാക്കിയവര്‍ നിരാശരാകേണ്ടിവരില്ല.

തുടര്‍ന്ന്, ഗ്രന്ഥകാരന്‍ മദീനാവാസികള്‍ പ്രവാചകാഗമനത്തിനു മുമ്പ് നബി(സ്വ)യെ തവസ്സുലാക്കി പ്രാര്‍ത്ഥിച്ച സംഭവം ഖുര്‍ആന്‍ 289ന്‍റെ പശ്ചാത്തലത്തില്‍ അനുസ്മരിക്കുന്നു. ശേഷം അദ്ദേഹം പറയുന്നു: നോക്കൂ, അല്ലാഹു താങ്കള്‍ക്ക് വിവേകം നല്‍കട്ടെ, തിരുദൂതരുടെ സ്ഥാനവലുപ്പം! ജൂതന്മാര്‍ അവിടുത്തെ തവസ്സുലാക്കി പ്രാര്‍ത്ഥിച്ചപ്പോള്‍, അവര്‍ നിഷേധികളായിരുന്നിട്ടും, അല്ലാഹുവിന്‍റെ ദീനിനെ പ്രയാസപ്പെടുത്തുന്നവരായിരുന്നിട്ടും അവരുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചുപോന്നു. അതിനാല്‍ തിരുനബി(സ്വ)യെ തവസ്സുലാക്കുന്നതു വിലക്കുന്നവര്‍ സ്വയം വിളിച്ചുപറയുകയാണ്; താന്‍ ജൂതനേക്കാള്‍ തരംതാണവനാകുന്നുവെന്ന്. മറ്റൊരിടത്തു കാണാം: വഫാതിനുശേഷം തിരുനബി(സ്വ)യെ തവസ്സുലാക്കുന്നതും ശിപാര്‍ശകനാക്കുന്നതും നിഷേധിക്കുന്നവന്‍, വിയോഗത്തോടെ അവിടുത്തെ മഹത്ത്വം കഴിഞ്ഞുവെന്ന് പറയുന്നവന്‍, ജൂതരേക്കാള്‍ തരംതാഴ്ന്നവരാണെന്ന് സ്വയം വിളിച്ചു പറയുകയാണ്. അവന്‍റെ ഹൃദയത്തിന്‍റെ ഏറ്റവും നീചമായ വഴികേടാണ് ഇത്.
ഇസ്തിഗാസയടങ്ങിയ ധാരാളം കവിതകള്‍ ഇമാം ഉദ്ധരിക്കുന്നുണ്ട്. ഇമാം ഖണ്ഡിതമായി പ്രഖ്യാപിച്ചു: നബി(സ്വ)യോടു ഇസ്തിഗാസ ചെയ്യുന്നതും ഇസ്തിഗാസക്കൊപ്പം അവിടുത്തെ തിരുഖബ്റിലഭയം തേടുന്നതുമെല്ലാം ചര്‍ച്ച ചെയ്ത് ഇമാമുകള്‍ പ്രത്യേക അധ്യായം തന്നെ മാറ്റിവെച്ചിട്ടുണ്ട്. അവരെല്ലാം പറഞ്ഞത്, തിരുഖബ്റിലഭയം തേടുന്നവന്‍റെ ഇസ്തിഗാസയും തന്‍റെ വിഷമങ്ങളെക്കുറിച്ച് ആവലാതിപ്പെടുന്നതും അല്ലാഹുവിന്‍റെ അനുമതിയോടെ, ആ വിഷമങ്ങളെല്ലാം ദൂരീകരിക്കുകയും തന്നെ ചെയ്യുമെന്നാണ് (ദഫ്ഉശുബ്ഹ്).
ഗ്രന്ഥങ്ങളില്‍ ഇബ്നുതൈമിയ്യയെയും അനുയായികളെയും പ്രമാണവിരുദ്ധ നിലപാടുകളുടെ പേരില്‍ വിചാരണ ചെയ്യുന്നുണ്ട് അദ്ദേഹം. ഇമാം മാലികും അബൂജഅ്ഫറും (റ.ഹും) തമ്മില്‍ നടന്ന ചര്‍ച്ച അനുകഥനം ചെയ്തുകൊണ്ട് ഖുര്‍ആന്‍ 464ന്‍റെ ആശയം ഇമാം ഹിസ്നി(റ) അംഗീകരിക്കുന്നു. ഇമാം പറഞ്ഞു: ഉലമാക്കളെല്ലാം, നബിയെ സിയാറത്തു ചെയ്യുന്നവര്‍ ഈ സൂക്തം ഓതുന്നതു സുന്നത്താണെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ട് നബി(സ്വ)യോട് പാപമോചനത്തിന് പ്രാര്‍ത്ഥിക്കാനാവശ്യപ്പെടുകയും ശഫാഅത്തു തേടുകയും വേണം. ഇസ്തിഗാസ പ്രാമാണികമായി സമര്‍ത്ഥിക്കുന്ന ഇമാം ഹിസ്നി, ധാരാളം സംഭവങ്ങള്‍ ഉദ്ധരിക്കുന്നുമുണ്ട്.
അമ്പത്തിനാല്: അല്‍ ഇമാമുല്‍ ഹാഫിള് ഇബ്നുല്‍ ജസരി (ഹി. 833). ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍. ഹദീസ് ശാസ്ത്ര നിപുണന്‍. ഇബ്നുഹജര്‍ അസ്ഖലാനി(റ) അദ്ദേഹത്തെ പരിചയപ്പെടുത്തുന്നു. ഖുര്‍ആന്‍ പാരായണത്തില്‍ അവഗാഹം നേടിയ ശേഷം ഹദീസ് പഠനത്തില്‍ മുഴുകി. ഒരു ലക്ഷം ഹദീസുകള്‍ സനദ് സഹിതം ഹൃദിസ്ഥമാക്കി. അഞ്ഞൂറ് വരികളുള്ള മനോഹരകാവ്യം ഹദീസ് നിദാന ശാസ്ത്രത്തില്‍ രചിച്ചു. ഹാഫിളുല്‍ ഇറാഖിയുടെ അല്‍ഫിയ്യയെക്കാള്‍ പ്രൗഢമാണത്.
ജസരിയുടെ അല്‍ഹിസ്നുല്‍ ഹസ്വീന്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളെക്കുറിച്ചാണ്. പ്രാര്‍ത്ഥനയുടെ മഹത്ത്വം പറയുന്ന അധ്യായത്തില്‍, പ്രാര്‍ത്ഥനക്കുത്തരം എളുപ്പമാക്കുന്ന സ്ഥലങ്ങള്‍ പരിചയപ്പെടുത്തവെ, ഇമാം എഴുതി: പ്രവാചകന്മാരുടെ ഖബ്റിടത്തിങ്കല്‍ വെച്ചും സച്ചരിതരുടെ ഖബ്റിങ്കലും നടത്തുന്ന പ്രാര്‍ത്ഥന ഉത്തരം ലഭിക്കുന്നതാണെന്ന കാര്യം അനുഭവയാഥാര്‍ത്ഥ്യമാണ്. ശുഭകാംക്ഷയായും തബര്‍റുകിനു വേണ്ടിയും സ്വഹീഹ് മുസ്ലിമി(റ)ന്‍റെ ഏതാനും ഭാഗം, അതിന്‍റെ കര്‍ത്താവ് ഇമാം മുസ്ലിമിന്‍റെ നൈസാബൂരിലെ ഖബ്റിടത്തിങ്കല്‍ ചെന്നു പാരായണം ചെയ്യുകയും അവിടെ പ്രാര്‍ത്ഥിച്ചതിന്‍റെ വലിയ ഗുണം തനിക്കു ലഭിച്ചുവെന്ന് സന്തോഷിക്കുകയും ചെയ്യുന്നു ഇമാം ജസരി, തന്‍റെ തസ്ഹീഹുല്‍ മസ്വാബീഹിന്‍റെ ആമുഖത്തില്‍ (ഇത് മുല്ലാ അലിയ്യുല്‍ ഖാരി മിര്‍ഖാതില്‍ എടുത്തുദ്ധരിക്കുന്നുണ്ട്).
തന്‍റെ ത്വബഖാതുല്‍ ഖുര്‍റാഅ് എന്ന കൃതിയില്‍, പാരായണ വിദഗ്ധനായ ഇമാം ശാഫിഈ(റ)യെ പരിചയപ്പെടുത്തുമ്പോള്‍ ജസരി എഴുതുന്നു: അദ്ദേഹത്തിന്‍റെ ഖബ്ര്‍ മിസ്റിലെ ഖിറാഫയിലാണെന്നാണ് സുപ്രസിദ്ധം. അവിടെ പ്രാര്‍ത്ഥിക്കുന്നതിന് ഉത്തരമുണ്ട്. ഞാന്‍ മഹാനരെ സന്ദര്‍ശിച്ചു. അപ്പോള്‍ ഞാന്‍ പാടി; ഞാനിതാ ഇമാം ശാഫിഈയെ സന്ദര്‍ശിച്ചിരിക്കുന്നുനിശ്ചയം അതെനിക്ക് ഉപകാരപ്രദമായിരിക്കുംഅദ്ദേഹത്തില്‍ നിന്നും എനിക്കു ശഫാഅത്തു ലഭിക്കാന്‍എത്ര ബഹുമാന്യനായ ശിപാര്‍ശകന്‍!
ഇമാം അബൂഹനീഫ(റ)യുടെയും സുഫ്യാനുസ്സൗരി(റ)യുടെയും സഹയാത്രികനായിരുന്ന അബ്ദുല്ലാഹിബ്നുല്‍ മുബാറകി(റ)നെ കുറിച്ചു പറയവെ, ജസരി പറയുന്നു: ഹീത്തിലാണ് അദ്ദേഹത്തിന്‍റെ ഖബ്ര്‍. ധാരാളമായി സിയാറത്ത് നടക്കുന്നുണ്ടവിടെ. ഞാന്‍ അവിടെ സന്ദര്‍ശിച്ചു. അദ്ദേഹത്തെക്കൊണ്ട് ബറകത്തെടുത്തു.
ശാതിബിയെക്കുറിച്ച് ഓര്‍ക്കവെ, ഇമാം ജസരി: സിയാറത്തുദ്ദേശിച്ചെത്താറുള്ള പ്രസിദ്ധമായ ഖബ്റാണദ്ദേഹത്തിന്‍റേത്. ഞാന്‍ അവിടം പലവട്ടം സന്ദര്‍ശിച്ചിട്ടുണ്ട്. ആ ഖബ്റിങ്കല്‍ വെച്ച് എന്‍റെ ചില ശിഷ്യന്മാര്‍ ശാതിബിയ്യ എനിക്കോതിക്കേള്‍പ്പിച്ചിട്ടുണ്ട്. അവിടെ വെച്ച് ദുആ ചെയ്യുന്നതിന്‍റെ ബറകത്ത് പ്രാര്‍ത്ഥനക്കുത്തരം ലഭിക്കുക വഴി എനിക്കനുഭവപ്പെട്ടിട്ടുണ്ട്.
അമ്പത്തിയഞ്ച്: ഇമാം ഇബ്നു നാസ്വിറുദ്ദീനുദ്ദിമശ്ഖി (ഹി. 842). ഇബ്നുതൈമിയ്യയില്‍ അനുരക്തനാണെങ്കിലും അദ്ദേഹത്തെ ന്യായീകരിച്ചെഴുതിയ അര്‍റദ്ദുല്‍ വാഫിര്‍ തന്നെയും തുടങ്ങുന്നത് തവസ്സുലുകള്‍ കൊണ്ടാണ്. മുഹമ്മദീയ ചര്യ അനുഗമിക്കുക, അഹ്മദീയ പാത പിന്തുടരുക എല്ലാ മുസ്ലിംകളുടെയും ബാധ്യതയാണ്. ഇതിന്‍റെ ഭാഗമാണ് സച്ചരിതരായ ഇമാമുകളുടെ തിരുശേഷിപ്പുകള്‍ കൊണ്ട് ബറകത്തെടുക്കല്‍. ഗ്രന്ഥത്തിന്‍റെ രചനാരീതിയെക്കുറിച്ച് പറയവേ, അദ്ദേഹം എഴുതി: മുഹമ്മദ് എന്ന നാമമുള്ളവരുടെ പേരുകളാണ് ഞാനാദ്യം നിരത്തുക (അക്ഷരമാലാ ക്രമം ഇതിനുവേണ്ടി തെറ്റിച്ചിരിക്കുന്നു). പ്രവാചക നേതാവിന്‍റെ പേരിലെ ബറകത്തു പ്രതീക്ഷിച്ചുകൊണ്ട്!
രോഗശമനത്തിനുവേണ്ടി മഹത്തുക്കളുടെ ഖബ്റിടത്തിലെ മണ്ണ് മുഖത്ത് പുരട്ടുന്നതിന്‍റെ ഫലത്തെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. ഇസ്തിഗാസയെ തുണക്കുന്ന ധാരാളം പരാമര്‍ശങ്ങളടങ്ങിയതാണ് തന്‍റെ മൗരിദുസ്വാദീ എന്ന പ്രവാചക മൗലിദ് ഗ്രന്ഥം (ഇബ്നു തൈമിയ്യയില്‍ ആകൃഷ്ടനായ, എന്നാല്‍ ആദര്‍ശത്തെ ചോദ്യം ചെയ്ത പണ്ഡിതനാണിദ്ദേഹം).
അമ്പത്തിയാറ്: അല്ലാമാ അഹ്മദുല്‍ അബ്ശയ്ഹി (ഹി. 850). വിവിധ കലകളില്‍ വ്യുല്‍പത്തി നേടിയ അബ്ശയ്ഹിയുടെ അല്‍ മുസ്തഥ്റഫ് മിന്‍ കുല്ലി ഫന്നിന്‍ മുസ്തള്റഫ് വളരെ മനോഹരമായ ഒരു കൃതിയാണ്. ബിഹഖി മുഹമ്മദിന്‍ എന്ന് തവസ്സുല്‍ ചെയ്താണ് കൃതി തുടങ്ങുന്നത്. മദീനയില്‍ തിരുസവിധത്തിലെത്തിയപ്പോള്‍ പ്രവാചക പ്രേമാധിക്യത്താല്‍ കുട്ടികളെപ്പോലെ താന്‍ ഗാനമാലപിച്ചുപോയെന്നു സ്വാനുഭാവം അനുസ്മരിക്കുന്നുണ്ട് ഗ്രന്ഥത്തിലൊരിടത്ത്. ഇമാം അബൂഹനീഫ(റ) ചൊല്ലിയ അല്‍ ഖസ്വീദതുന്നുഅ്മാനിയ്യയിലെ വരികളാണ് അബ്ശയ്ഹി തിരുസവിധത്തില്‍ പാടുന്നത്. ഇസ്തിഗാസയടങ്ങിയ ആ പദ്യത്തില്‍ തിരുനബി(സ്വ)യോട് ആവലാതി ബോധിപ്പിക്കുന്ന ഭാഗമെത്തിയപ്പോള്‍ അബൂഹനീഫ എന്നതിനു പകരം ഇബ്നുല്‍ ഖഥീബ് എന്നു സ്വന്തം പേരാണ് പറയുന്നത് എന്നുമാത്രം.
അമ്പത്തിയേഴ്: അല്ലാമാ ഇബ്നു ഖാളീ ശുഹ്ബ (ഹി. 851). പ്രസിദ്ധമായ ത്വബഖാതുശ്ശാഫിഇയ്യയുടെ കര്‍ത്താവ്. ഗ്രന്ഥം നിറയെ തവസ്സുലും ഇസ്തിഗാസയും കാണാം. അഹ്മദുബ്നു അലിയ്യുല്‍ ഹമദാനിയെക്കുറിച്ചു പരിചയപ്പെടുത്തുന്ന ഭാഗത്ത് അദ്ദേഹത്തിന്‍റെ ഖബ്റിങ്കലെ ദുആ ഉത്തരം ലഭിക്കുന്നതാണ് എന്നു കാണാം. ഇമാം ഗസ്സാലി(റ)യുടെ ഗുരുവായ ശൈഖ് നസ്റി (ഹി. 690)നെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ഇമാം നവവി(റ)യുടെ വാക്കുകള്‍ ഉദ്ധരിക്കുന്നു: ഗുരുക്കന്മാര്‍ പറയുന്നത് നാം കേട്ടിട്ടുണ്ട്, ശനിയാഴ്ച ദിവസം അദ്ദേഹത്തിന്‍റെ ഖബ്റിങ്കലെ ദുആ ഫലപ്രദമാണ്.
അമ്പത്തിയെട്ട്: അല്‍ഹാഫിള് ഇബ്നുഹജറില്‍ അസ്ഖലാനി (ഹി. 852). ഹദീസ് ശാസ്ത്രത്തില്‍ അമീറുല്‍ മുഅ്മിനീന്‍ എന്നുവരെ വാഴ്ത്തപ്പെട്ട, സര്‍വാംഗീകൃതനായ ഹദീസ് ഗുരു. അദ്ദേഹത്തിന്‍റെ ഫത്ഹുല്‍ബാരി വിശ്വവിഖ്യാതമാണ്. നബി(സ്വ) പൈതലായിരിക്കുമ്പോള്‍ പിതാമഹന്‍ അബ്ദുല്‍ മുത്വലിബ് മഴക്കുവേണ്ടി കുഞ്ഞിനെ തവസ്സുലാക്കി പ്രാര്‍ത്ഥിച്ച സംഭവം പറയുന്നുണ്ട് ഹാഫിളുദ്ദുന്‍യാ. തിരുസ്പര്‍ശമേറ്റ സ്ഥലങ്ങളില്‍ ബറകത്ത് തേടുന്നതിനെക്കുറിച്ച് ഉത്ബാനുബ്നുല്‍ മാലികില്‍ അന്‍സ്വാരി(റ)യുടെ ഹദീസിന്‍റെ വിശദീകരണത്തില്‍ പറയുന്നുണ്ട്. സാലിമുബ്നു അബ്ദില്ലാഹ്, തിരുദൂതര്‍ നിസ്കരിച്ച സ്ഥലങ്ങള്‍ കണ്ടുപിടിച്ചു നിസ്കരിക്കുന്നത് താന്‍ കണ്ടതിനെക്കുറിച്ച്, ഇബ്നുഉമര്‍(റ) അത്തരം സ്ഥലങ്ങളില്‍ നിസ്കരിച്ച് ബറകത്ത് കരസ്ഥമാക്കിയിരുന്നുവെന്ന് പറഞ്ഞ് സമര്‍ത്ഥിക്കുന്നുണ്ട് ഹാഫിള്.
ഉമര്‍(റ)ന്‍റെ ഭരണകാലത്ത്, തിരുസവിധത്തിലെത്തി മഴക്കുവേണ്ടി പ്രാര്‍ത്ഥിക്കാനാവശ്യപ്പെട്ട മാലികുദ്ദാറിന്‍റെ ഹദീസ്, പരമ്പര കൊള്ളാമെന്നു വിധിച്ചു സ്വീകരിക്കുകയായിരുന്നു അസ്ഖലാനി; ദൗര്‍ബല്യം കണ്ടെത്തി തള്ളാന്‍ ശ്രമിക്കുകയായിരുന്നില്ല. സജ്ജനങ്ങളുടെ വസ്ത്രം, തുപ്പുനീര്, ഭക്ഷണാവശിഷ്ടം മുതലായവ കൊണ്ട് ബറകത്തെടുക്കാന്‍ ഹദീസ് പ്രമാണമായി കാണുകയാണ് ഇമാം (ഉദാ: ഹദീസ് നമ്പര്‍ 2731, 3581, 5879).
തവസ്സുല്‍ ഇസ്തിഗാസയെ തൗഹീദിന്‍റെ ഭാഗമായിക്കണ്ട ഹദീസുകള്‍ക്കെതിരല്ലെന്നു തിരിച്ചറിഞ്ഞ ഹാഫിള് അസ്ഖലാനി(റ), തന്‍റെ കവിതകളില്‍ ഇതു പ്രാവര്‍ത്തികമാക്കിയതു കാണാം. പാപിയായ അടിമ ഇതാ അങ്ങയുടെ സവിധത്തിലെത്തിയിരിക്കുന്നു, അങ്ങയുടെ വിശാലമനസ്സില്‍ പ്രതീക്ഷയര്‍പ്പിച്ച്… എന്നു നബി(സ്വ)യോടു ആവലാതിപ്പെടുന്ന അദ്ദേഹം, മഹ്ശറയിലെ ഭയാനതകളില്‍നിന്നും രക്ഷപ്പെടുത്താന്‍ കാലേക്കൂട്ടി നബി(സ്വ)യോട് അഭ്യര്‍ത്ഥിക്കുന്നുമുണ്ട്. മാരകവ്യാധികള്‍ വരുമ്പോള്‍ നബി(സ്വ)യെ തവസ്സുലാക്കി പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം പഠിപ്പിക്കുന്നു (ബദലുല്‍ ഈമാന്‍). പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ അശ്റഖ ബൈതുചൊല്ലി നാടുചുറ്റിയിരുന്ന പൂര്‍വികരുടെ രീതി ഇവിടെ നമുക്ക് തിരിച്ചറിയാവുന്നതാണ്. തിരുറൗളയിലെത്തി ഇസ്തിഗാസ ചെയ്തു വിഷമമകറ്റിയ ജമാലുദ്ദീനുസ്സിന്ദിയുടെ സംഭവം തന്‍റെ അദ്ദുററുല്‍ കാമിനയിലും ഉദ്ധരിച്ചു.

ബറാഅത്ത് രാവ്



ബറാഅത്ത് രാവ്

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 
https://islamicglobalvoice.blogspot.in/?m=0 
ശഅ്ബാന്‍ പതിനഞ്ചാം രാവിന് മഹത്വങ്ങളുണ്ടെന്നത് പ്രസിദ്ധമാണ്. അതു ലഭ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങളും ഇസ്ലാമിക പാഠങ്ങളില്‍ കാണാം. സൂറതുദ്ദുഖാനില്‍ പരാമര്‍ശിക്കപ്പെട്ട വിശിഷ്ടരാത്രി ലൈലതുല്‍ ബറാഅത്ത് എന്നറിയപ്പെടുന്ന ശഅ്ബാന്‍ പതിനഞ്ചാം രാവാണെന്ന് താബിഈ പ്രമുഖനായ ഇക്രിമ(റ) അടക്കമുള്ളവര്‍ പറഞ്ഞിട്ടുണ്ട്. ഇബ്നുല്‍ഹാജ്(റ) എഴുതുന്നു: അല്ലാഹുവിന്‍റെ അടുക്കല്‍ വലിയ സ്ഥാനമുള്ള രാത്രിയാണ് അതെന്നതില്‍ സംശയമില്ല. ആ രാത്രിക്ക് ഏറെ ശ്രേഷ്ഠതയും ഗുണവുമുണ്ട്. പൂര്‍വികര്‍ അതിനെ ആദരിക്കുകയും അതിന്‍റെ ധന്യലബ്ധിക്കായി പരിശ്രമിക്കുകയും ചെയ്തിരുന്നു (അല്‍മദ്ഖല്‍).
ഈ രാത്രിയുടെ ശ്രേഷ്ഠതയറിയിക്കുന്ന ഹദീസുകളും ഏറെയുണ്ട്. നബി(സ്വ) പറഞ്ഞു: ജിബ്രീല്‍(അ) ഒരിക്കല്‍ എന്‍റെ അടുക്കല്‍ വന്നുപറഞ്ഞു: ഇന്ന് ശഅ്ബാന്‍ പതിനഞ്ചാം രാവാണ്. ഈ രാത്രിയില്‍ ബനൂകല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്‍റെ എണ്ണത്തിനു തുല്യം ആളുകള്‍ക്ക് അല്ലാഹു നരകമോചനം നല്‍കും. ബഹുദൈവ വിശ്വാസി, പിണങ്ങിക്കഴിയുന്നവര്‍, കുടുംബബന്ധം മുറിച്ചവന്‍, വസ്ത്രം നിലത്തിഴച്ച് നടക്കുന്നവന്‍, മാതാപിതാക്കളെ വെറുപ്പിച്ചവന്‍, മദ്യം ഉപയോഗിക്കുന്നവന്‍ എന്നിവരിലേക്ക് ഈ രാത്രിയിലും അല്ലാഹുവിന്‍റെ കാരുണ്യവര്‍ഷം ഉണ്ടാവുകയില്ല (ബൈഹഖി).
ശഅ്ബാന്‍ പതിനഞ്ചാം രാത്രി നിങ്ങള്‍ നിസ്കാരം നിര്‍വഹിക്കുക. അതിന്‍റെ പകല്‍ നിങ്ങള്‍ സുന്നത്ത് നോമ്പനുഷ്ഠിക്കുക. കാരണം അന്ന് അസ്തമയത്തോടെ അല്ലാഹു അവന്‍റെ കാരുണ്യത്തിന്‍റെ കവാടം അധികമായി തുറക്കുന്നതാണ്. അവന്‍ പറയും: എന്നോട് പാപമോചനം തേടുന്നവരുണ്ടോ, ഞാന്‍ പൊറുത്തു തരാം. എന്നോട് ഭക്ഷണം തേടുന്നവരുണ്ടോ, ഞാനവന് ഭക്ഷണം നല്‍കാം. പ്രയാസമനുഭവിക്കുന്നവരുണ്ടോ, ഞാനവനെ സുഖപ്പെടുത്താം. പുലരുവോളം ഇതു തുടരും (ഇബ്നുമാജ).
മനുഷ്യരുടെ ആയുസ്സിന്‍റെ പരിധികളും അവരുടെ ഭക്ഷണങ്ങളും കണക്കാക്കപ്പെടുന്ന ആ രാത്രി അസ്റാഈല്‍(അ) അവരുടെ ആയുസ്സിന്‍റെ പരിധികള്‍ എഴുതിയെടുക്കും എന്ന് ഹദീസില്‍ വന്നിട്ടുണ്ട് (തദ്കിറതുല്‍ ഖുര്‍തുബി).
അത്വാഉബ്നു യസാര്‍(റ) പറയുന്നു: ശഅ്ബാന്‍ മാസത്തിലെപ്പോലെ മറ്റൊരു മാസത്തിലും നബി(സ്വ) നോമ്പ് അനുഷ്ഠിച്ചിരുന്നില്ല. അന്നാണ് ആ വര്‍ഷത്തില്‍ മരണപ്പെടുന്നവരുടെ അന്ത്യദിനങ്ങള്‍ പകര്‍ത്തിയെടുക്കപ്പെടുന്നത് (മുസ്വന്നഫ് ഇബ്നു അബീശൈബ).
പ്രാര്‍ത്ഥന
ശഅ്ബാന്‍ പതിനഞ്ചാം രാവില്‍ തനിക്കുണ്ടായ അനുഭവം ആഇശ(റ) ഉദ്ധരിച്ചിട്ടുണ്ട്. നബി(സ്വ) ജന്നതുല്‍ ബഖീഇല്‍ പോയി ദീര്‍ഘമായി പ്രാര്‍ത്ഥന നടത്തിയതും തിരിച്ചുവന്ന് ദീര്‍ഘനേരം നിസ്കരിച്ചതും ഹദീസില്‍ കാണാം. നബി(സ്വ) ഏറെ പരിഗണന നല്‍കിയിരുന്ന ഈ രാത്രിയില്‍ സദ്കര്‍മനിരതരായി നാമും ധന്യരാവേണ്ടതുണ്ട്. ഐഹികവും പാരത്രികവുമായ ഗുണത്തിന് അതു കാരണമാവും.
നിസ്കാരം
റമളാനിനു മുന്നോടിയായി നമ്മുടെ ജീവിതത്തില്‍ രാത്രി നിസ്കാരം കൊണ്ട് ജീവത്താക്കുക പ്രാധാന്യമര്‍ഹിക്കുന്നു. എല്ലാ രാത്രിയിലും സുന്നത്ത് നിസ്കാരം പുണ്യകരം തന്നെ. എങ്കിലും ശഅ്ബാനില്‍ അതിന് വളരെ ശ്രേഷ്ഠതയുണ്ട്. അത് തുടര്‍ന്നും ശീലമാക്കിയെടുത്ത് ജീവിതത്തില്‍ മുഴുവന്‍ പാലിക്കാനായാല്‍ വിജയിച്ചു.
നോമ്പ്
എല്ലാ മാസങ്ങളുടെയും പൗര്‍ണമി രാവുകളുടെ പകലുകള്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്താണല്ലോ. ശഅ്ബാനിലെ പതിനഞ്ചാം നാള്‍, അതുതന്നെ നല്ലൊരു രാത്രിയുടെ ശേഷമുള്ള പകല്‍ സുന്നത്ത് നോന്പിന് ഉത്തമമായ ദിനമാണെന്നതില്‍ സന്ദേഹമില്ല. ദിനത്തിനും രാവിനുമുള്ള പവിത്രത അംഗീകരിക്കുന്നു എന്നതിനാല്‍ അന്നു നിര്‍വഹിക്കുന്ന നോമ്പടക്കമുള്ള കര്‍മങ്ങള്‍ മുകളില്‍ പറഞ്ഞ ഹദീസിന്‍റെ കല്‍പന പാലിച്ചുതന്നെ നമുക്ക് അനുഷ്ഠിക്കാവുന്നതാണ്.
ദിക്റുകള്‍
ജീവിതത്തിലെപ്പോഴും പാപമോചനത്തിനായുള്ള പ്രാര്‍ത്ഥന പ്രധാനമാണ്. ഈ ദിനത്തിലും അങ്ങനെതന്നെ. ലാഇലാഹ ഇല്ലാ അന്‍ത സുബ്ഹാനക…. എന്ന ദിക്ര്‍, അതിന്‍റെ അറബി അക്ഷരമൂല്യത്തിനനുസരിച്ച് (2375 പ്രാവശ്യം) ബറാഅത്ത് രാവില്‍ ചൊല്ലിയാല്‍ അത്രയും വര്‍ഷത്തേക്ക് കാവലായിത്തീരും. ഈ ദിക്ര്‍ വളര ഫലപ്രദമാണെന്ന് ഇബ്നുഅബ്ബാസ്(റ) പറഞ്ഞിട്ടുണ്ട്: യൂനുസ് നബി(അ)ന്‍റെ ദുആ അദ്ഭുതകരമാണ്. അതിന്‍റെ ആദ്യം തഹ്ലീലും മധ്യം തസ്ബീഹും അന്ത്യം കുറ്റസമ്മതവുമാണ്. മനഃപ്രയാസമുള്ളവനോ പ്രശ്നങ്ങളിലകപ്പെട്ടവനോ ബുദ്ധിമുട്ടുകള്‍ നേരിടുന്നവനോ ഒരു ദിവസം ഈ ദിക്ര്‍ മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചാല്‍ ഫലം കിട്ടാതിരിക്കില്ല (കന്‍സുന്നജാഹ്).
ബറാഅത്ത് രാവിന്‍റെ പുണ്യം വ്യക്തമാക്കുന്നതും അന്ന് ചെയ്യാവുന്നതുമായ കര്‍മങ്ങളെക്കുറിച്ചുള്ള ഇത്തരം പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിതം ക്രമീകരിക്കാന്‍ വിശ്വാസി പരിശ്രമിക്കേണ്ടതുണ്ട്. രാത്രിയെ സജീവമാക്കണമെന്ന നിര്‍ദേശമുള്ള ബറാഅത്ത് രാവില്‍ പ്രത്യേകിച്ചും. ഇത്തരം രാത്രികള്‍ സജീവമാക്കേണ്ടതെങ്ങനെയെന്നും അതിനനുവര്‍ത്തിക്കാവുന്ന രീതികളും മഹാന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തെ സദ്കര്‍മംകൊണ്ട് തന്നെ അതിന്‍റെ പുണ്യത്തില്‍ പങ്കുനേടാമെന്ന് പറഞ്ഞവരുണ്ട്. ഇബ്നു അബ്ബാസ്(റ) പറയുന്നു: ജമാഅത്തായി ഇശാഅ് നിസ്കരിക്കുകയും സുബ്ഹി ജമാഅത്തായി നിസ്കരിക്കുമെന്ന് മനസ്സിലുറപ്പിക്കുകയും ചെയ്താല്‍ രാത്രി സജീവമാക്കിയതിന്‍റെ പുണ്യം ലഭിക്കും.
നിസ്കാരം നിര്‍വഹിക്കുക എന്ന നിര്‍ദേശം പാലിക്കാനായി അന്നു തസ്ബീഹ് നിസ്കാരവും ആകാവുന്നതാണ്. ശഅ്ബാന്‍ പതിനഞ്ചിന്‍റെ ശ്രേഷ്ഠതയുള്‍ക്കൊണ്ട് നോന്പും യാസീനും മറ്റുമായി ഹ്രസ്വരൂപത്തിലെങ്കിലും ഈ ദിനം ഉപയോഗപ്പെടുത്താന്‍ നാം ശ്രദ്ധാലുക്കളാകണം.
മുഷ്താഖ് അഹ്മദ്
മൂന്ന് യാസീന്‍


ബറാഅത്ത് രാവിലെ അനുഷ്ഠാനങ്ങള്‍ക്ക് ചില രീതികളും മഹാന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമാണ് മൂന്ന് യാസീന്‍ പാരായണം ചെയ്തുള്ള പ്രാര്‍ത്ഥന. ഇതിനെക്കുറിച്ച് അല്ലാമാ മുര്‍തളസ്സബീദി(റ) എഴുതുന്നു: ഒരു യാസീന്‍ ഓതിയ ശേഷം പ്രസിദ്ധമായ ലൈലതുല്‍ ബറാഅത്തിന്‍റെ ദുആയും ആയുസ്സില്‍ ബറകത്തിനു വേണ്ടിയുള്ള ദുആയും നടത്തുക. രണ്ടാം യാസീന് ശേഷം ഭക്ഷണത്തില്‍ ബറകത്തിനുവേണ്ടിയും മൂന്നാം യാസീന് ശേഷം അന്ത്യം നന്നായിത്തീരുന്നതിനും പ്രാര്‍ത്ഥിക്കുക (ഇത്ഹാഫുസ്സാദതില്‍ മുത്തഖീന്‍). യാസീന്‍റെ പ്രതിഫലം പരേതര്‍ക്ക് ഹദ്യ ചെയ്യുന്നതും നല്ലതാണ്. ശേഷം സൂറതുദ്ദുഖാനും ഓതുക.
മസ്ജിദുല്‍ ഹറമിലെ മുദര്‍രിസും പ്രമുഖ പണ്ഡിതനുമായിരുന്ന മുഹമ്മദലി ഖുദ്സ്(റ) തന്‍റെ ഗ്രന്ഥത്തില്‍ യാസീനും ദുആയും നിര്‍വഹിക്കുന്നതിന്‍റെ രണ്ടു രീതികള്‍ വ്യത്യസ്ത പണ്ഡിതരില്‍ നിന്നും ഉദ്ധരിച്ചിട്ടുണ്ട്. മഗ്രിബ് നിസ്കാരാനന്തരം ദീര്‍ഘായുസ്സിനായി നിയ്യത്ത് ചെയ്ത് ഒരു യാസീന്‍, വിപത്തുകള്‍ ദുരീകരിക്കപ്പെടാന്‍ ഒരു യാസീന്‍, ക്ഷേമകരമായ ജീവിതത്തിന് നിയ്യത്ത് ചെയ്ത് ഒരു യാസീനും. അല്ലാഹുമ്മ യാദല്‍ മന്നി… എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന ഓരോ യാസീനിനും ശേഷം നടത്തുകയും വേണം.
രണ്ടാമത്തെ രൂപം, അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കാന്‍ ഭാഗ്യമുണ്ടാവാന്‍ നിയ്യത്ത് ചെയ്ത് ഒരു യാസീന്‍, രണ്ടാമത്തേത് ആപത്തുകളില്‍ നിന്നും വിഷമതകളില്‍ നിന്നും രക്ഷയും ഭക്ഷണവിശാലതയും നിയ്യത്ത് ചെയ്തും മൂന്നാമത്തേത് ഹൃദയത്തിന്‍റെ എ്വെര്യവും അന്തിമവിജയവും നിയ്യത്ത് ചെയ്തും. ശേഷം പ്രസിദ്ധമായ ബറാഅത്ത് രാവിലെ ദുആയും നടത്തുക.

യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല  ബൈബിളിൽ: യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.   --- ⭐ 1. യേശു ദൈവത്തെ ആരാധിക്കുന...