Saturday, March 17, 2018

ഉതുബി (റ) കള്ള ആരോപണങ്ങൾക്ക് മറുപടി

ഉതുബി (റ) കള്ള ആരോപണങ്ങൾക്ക് മറുപടി


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ഉത്ബി (റ)  സംഭവം കള്ളക്കഥയോ???
_____________________________________

പ്രമാണങ്ങളെ ഖണ്ഡിക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ ഇമാമുമാരെ മദ്യപാനികളും കൊള്ളരുതാത്തവരും ആയി ചിത്രീകരിച്ച് വഹാബികളുടെ മറ്റൊരു വൃത്തികെട്ട തറവേല - അതാണ് മൂന്നാം നൂറ്റാണ്ടിൽ ബസറയിൽ ജീവിച്ച പ്രസിദ്ധനായ കവിയും മുഹദ്ദിസും ആയ ഉത്ബി(റ)നെ കുറിച്ച് ഇവർ പ്രചരിപ്പിക്കുന്ന പച്ചക്കള്ളം.

അല്ലാഹുവിന്റെ റസൂലിന്റെ(സ) വഫാതിനു ശേഷം അവിടുത്തെ സമീപിച്ചു കൊണ്ട് പാപമോചനം കരസ്ഥമാക്കിയ ഒരു വിശ്വാസിയുടെ സംഭവം ഉത്ബി(റ)വിന്റെ അനുഭവത്തിൽ നിന്ന് മുഫസ്സിറുകളും മുഹദ്ദിസുകളും മുസന്നിഫുകളും ഫഖീഹുമാരും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അവരുടെ കിതാബുകളിൽ വ്യാപകമായി ഉദ്ധരിച്ചിട്ടുണ്ട്. ഇന്നേ വരെ അഹ്.ലുസ്സുന്നയുടെ ആധികാരികതയുള്ള ഒരു പണ്ഡിതനും ഈ റിപ്പോര്ട്ട് ബലഹീനമാണെന്നൊ കെട്ടിച്ചമച്ചത് ആണെന്നോ പറഞ്ഞിട്ടോ എഴുതിയിട്ടോ ഇല്ല. ഇസ്തിഘാസയെ ശിർക്കാക്കി മുസ്.ലിംകളെ കാഫിറാക്കി ജൂതന്മാരെ പ്രീണിപ്പിക്കാൻ നടക്കുന്ന വഹാബികൾക്ക് അത് കൊണ്ട് തന്നെ ഈ റിപ്പോര്ട്ട് ഭയങ്കര തലവേദനയാണ്. അത് കൊണ്ട് തന്നെ ഉത്ബി(റ) അവരുടെ ശത്രുവും ആണ്. അപ്പോൾ പിന്നെ ശത്രുവിനെ തേജോവധം ചെയ്യുക എന്ന സ്ഥിരം ജൂത അടവുമായി അവർ രംഗത്ത് വരുന്നു. അതിനു കൂട്ട് പിടിച്ചത് ചരിത്രകാരനായ ഇബ്നു ഖല്ലികാനെയും.

വാസ്തവത്തിൽ ഇബ്നു ഖല്ലികാൻ(റ) തന്റെ "വഫ്.യാതുൽ അഅ്യാൻ" എന്ന കിതാബിൽ ഉത്ബി(റ)യെ കുറിച്ച് മോശമായി ഒന്നും എഴുതിയിട്ടില്ല. പക്ഷെ വഹാബികൾ പ്രചരിപ്പിക്കുന്നത് ഇബ്നു ഖല്ലികാൻ ഉത്ബി(റ) മദ്യപാനി ആണെന്നും സ്ത്രീ ലമ്പടൻ ആണെന്നും എഴുതിയിട്ടുണ്ട് എന്നാണ്. എന്താണ്  സത്യം ?

നിലയിൽ പാനീയം ഉപയോഗിക്കുന്ന വ്യക്തി ആയിരുന്നു) എന്ന പ്രയോഗമാണ് ഇവരുടെ തുരുപ്പ് ഷീട്ട്! അതിൽ എവിടെ മദ്യപാനി എന്ന് അർഥം വരുന്ന പദം എന്ന് ചോദിച്ചാൽ പിന്നെ ഒരു വഹാബിക്കും ഉത്തരമില്ല. അവിടെ ശറാബ് എന്നാൽ മദ്യം ആണെന്നാണ്‌ ഇവന്മാരുടെ വാദം. പച്ചക്കള്ളം. ശറാബ് എന്നാൽ മദ്യം എന്നാണെങ്കിൽ ഇവർ ആരെയൊക്കെ മദ്യപാനികൾ ആക്കും??? ഒരു ഹദീസ് കാണുക :
وفي الصحيح عنها، قالت: كنت أتعرق العرق وأنا حائض، فأعطيه النبي صلى الله عليه وسلم فيضع فمه في الموضع الذي وضعت فمي فيه، وأشرب الشراب، فأناوله، فيضع فمه في الموضع الذي كنت أشرب منه.
تفسير القرآن الكريم/ ابن كثير )البقرة 222)
"ആഇഷ(റ)യെ തൊട്ട് സ്വഹീഹായി വന്നിരിക്കുന്നു: ഹൈളുകാരിയായിരിക്കെ ഞാൻ ശറാബ് കുടിക്കാറുണ്ടായിരുന്നു. എന്നിട്ട് ഞാൻ അത് നബി(സ)ക്ക് നൽകും. ഞാൻ കുടിച്ച അതെ സ്ഥാനത്ത് തന്നെ വായ വെച്ച് നബി(സ) അത് കുടിക്കുകയും ചെയ്യും."

ഉത്ബി(റ)യെ മദ്യപാനിയാക്കാൻ വേണ്ടി ശറാബ് എന്ന പദത്തിനു മദ്യം എന്ന് അർഥം വെച്ച വഹാബീ പരിഷകൾ ഇവിടെയും ശറാബ് എന്നതിനു മദ്യം എന്ന് അർഥം വെക്കുമോ? നഊദുബില്ലാഹ് ...

നല്ല ശറാബ് ഹലാൽ ആണെന്ന് ഇബ്നു ഉമർ(റ)നെ തൊട്ട് വേറെ ഹദീസും വന്നിരിക്കുന്നു. അപ്പോൾ ശറാബ് എന്നാൽ മദ്യമേ അല്ല ഉദ്ദേശം. അത് അക്കാലത്ത് ജനങ്ങൾ കുടിക്കാൻ ഉപയോഗിച്ചിരുന്ന പല പേരുകളിൽ അറിയപ്പെട്ടിരുന്ന പാനീയങ്ങളുടെ ഒരു വർഗനാമം മാത്രമാണ്. ആടെന്തറിയുന്നു അങ്ങാടിവാണിഭം!!!

മറ്റൊരു കെട്ടിച്ചമച്ച ആരോപണം അദ്ദേഹം സ്ത്രീലമ്പടൻ ആയിരുന്നു എന്നാണ്. ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത ഒരു വർഗം! ഇബ്നു ഖല്ലികാൻ എഴുതിയത് എന്താണ്?

وله من التصانيف كتاب الخيل وكتاب أشعار الأعاريب وأشعار النساء اللاتي احببن ثم أبغضن وكتاب الذبيح وكتاب الأخلاق وغير ذلك

അദ്ദേഹത്തിനു കുതിരകളെ കുറിച്ചും, അറബി കവിതകളെ കുറിച്ചും, പ്രേമനൈരാശ്യം ബാധിച്ച സ്ത്രീകളുടെ കവിതകളെ കുറിച്ചും, സ്വഭാവത്തെ കുറിച്ചും ഒക്കെ ഉള്ള ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു എന്നാണ് ഇബ്നു ഖല്ലികാൻ എഴുതിയത്. തികച്ചും സാഹിത്യസംബന്ധമായും ഭാഷാസംബന്ധമായും ഉള്ള അക്കാദമിക് വിഷയങ്ങളാണ് അവ. അല്ലാതെ ഉത്ബി(റ) പ്രേമിക്കാൻ നടന്നു എന്നല്ല അതിന്റെ അർഥം. ഇവന്മാർക്ക് എന്ത് ചുക്കും പറയാമല്ലൊ? ലൈലാമജ്നൂൻ പ്രേമകാവ്യം എത്ര പണ്ഡിതർ ഏതെല്ലാം കാലങ്ങളിൽ ഏതെല്ലാം വിഷയങ്ങളിൽ ഉദ്ധരിക്കുന്നു. അത് അതിന്റെ സാഹിത്യമൂല്യം നോക്കിയാണ്. അല്ലാതെ സ്ത്രീകളെ പ്രേമിച്ച് ഭ്രാന്തനാകാൻ ഉള്ള പ്രചോദനം ആയിട്ടല്ല.
[16/04 11:46 PM] Samvadam 11: രസം അതല്ല, ഉത്ബി(റ)ന്റെ റിപ്പോർട്ട് ഉദ്ധരിക്കുമ്പോൾ ഇബ്നു കസീർ(റ) തന്റെ തഫ്സീർ തുടങ്ങുന്നത് ഇങ്ങനെയാണ്.

وقد ذكر جماعة منهم الشيخ أبو نصر بن الصباغ في كتابه " الشامل " الحكاية المشهورة عن العتبي،
“‘ശൈഖ് അബൂനസ്'ര് ഇബ്നുസ്സ്വബാഗ്(റ) തന്റെ 'അശ്ശാമിൽ' എന്ന കിതാബിൽ രേഖപ്പെടുത്തിയത് ഉൾപ്പെടെ ഒരു സംഘം പണ്ഢിതന്മാര് ഉത്ബി(റ)ല് നിന്നു പ്രസിദ്ധമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. “

ആരാണ് ഇബ്നു സ്സബാഘ്(റ)? ഏതാണ് കിതാബുശ്ശാമിൽ?

ഇതേ ഇബ്നു ഖല്ലികാൻ തന്നെ പറയട്ടെ ... ഇതേ കിതാബിൽ തന്നെ പറയട്ടെ ...

إبن الصباغ صاحب الشامل
'ശാമിലി'ന്റെ കര്‍ത്താവായ ഇബ്നുസ്സബാഗ്
أبو نصر عبد السيد بن محمد بن عبد الواحد بن أحمد بن جعفر، المعروف بإبن الصباغ، الفقيه الشافعي، كان فقيه العراقين في وقته، ..................... وكانت الرحلة إليه من البلاد ، وكان تقيا حجة صالحاً ، ومن مصنفاته كتاب "الشامل" في الفقه ، وهو من أجود كتب أصحابنا ، وأصحها نقلا وأثبتها أدلة .....................
“അബൂനസര്‍ അബ്ദുസയ്യിദ് ബിന്‍ മുഹമ്മദ്‌ ബിന്‍ അബ്ദുല്‍വാഹിദ് ബിന്‍ അഹ്മദ് ബിന്‍ ജഅഫര്‍, ഇബ്നുസ്സബാഗ് എന്നറിയപ്പെടുന്നു.
ഷാഫി ഈ കര്‍മ്മശാസ്ത്ര പണ്ഡിതന്‍. അദ്ദേഹം തന്റെ കാലത്തെ ഇറാഖി കളുടെ കര്‍മ്മശാസ്ത്ര വിശാരദനായിരുന്നു. .......
അക്കാലത്തു എല്ലാ നാടുകളില്‍ നിന്നും അദ്ദേഹത്തില്‍ നിന്നും അറിവ് ഉദ്ദേശിച്ചു യാത്രാ സംഘങ്ങള്‍ പുറപ്പെട്ടിരുന്നു. അദ്ദേഹം ഒരു തികഞ്ഞ മത ഭക്തനായിരുന്നു. സത്യസന്ധനായ തെളിവുകള്‍ക്ക് അവലംബിക്കാവുന്ന സ്വാലിഹ് ആയിരുന്നു.
അദ്ദേഹത്തിന്റെ രചനകളില്‍ പെട്ടതാണ് ഫിഖ്ഹിലെ “കിതാബു ശ്ശാമില്‍". ആ ഗ്രന്ഥം നമ്മുടെ ഇമാമീങ്ങളുടെ കിതാബുകളില്‍ വെച്ച് ഏറ്റവും ഉന്നതമായതാണ്, അവകളില്‍ നിന്ന് ഉദ്ദരിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും പ്രബലമായതാണ്. തെളിവുകളുടെ കാര്യത്തില്‍ ഏറ്റവും ആധികാരികമാണ്"

അപ്പോൾ ഇബ്നു ഖല്ലികാനെ മുൻനിറുത്തി വഹാബികൾ കെട്ടിപ്പൊക്കിയ എല്ലാ നുണകളുടെയും ചീട്ടുകൊട്ടാരം അതാ തകർന്നടിഞ്ഞു കിടക്കുന്നു. ഉത്ബി(റ)യുടെ റിപ്പൊർട്ട് ഉദ്ധരിക്കാൻ ഇബ്നുകസീർ(റ) അവലംബമാക്കിയത് ഏതൊരു ഇമാമിനെയാണോ, ഏതൊരു കിതാബിനെയാണോ, ആ ഇമാം സ്വാലിഹുകളുടെ ഹുജ്ജത്ത് ആണെന്നാണ്, ആ കിതാബ് തെളിവുകളുടെയും ഉദ്ധരണികളുടെയും കാര്യത്തിൽ ഏറ്റവും പ്രബലവും ആധികാരികവും ആണെന്നാണ് ഇബ്നു ഖല്ലികാൻ(റ) അർഥശങ്കക്കിടയില്ലാത്ത വിധത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അഥവാ ഉത്ബി(റ) പറഞ്ഞ സംഭവം ആർക്കും നിഷേധിക്കാൻ ആകാത്ത വിധത്തിൽ ചരിത്രത്തിൽ സ്ഥിരപ്പെട്ടു കിടക്കുന്നു. അതു തന്നെയാണ് ഇബ്നു കസീറും ഉദ്ധരിച്ചിട്ടുള്ളതും. അതു തന്നെയാണ് ഇമാം നവവി അടക്കം അനേകം ഇമാമുമാരും അവലംബിച്ചിട്ടുള്ളതും... ഇവരെയൊക്കെ തൗഹീദ് പഠിപ്പിക്കാൻ ഇറങ്ങിയ ഒരു വർഗത്തിന്റെ അധ:പതനത്തിന്റെ ആഴം ആണ് നാം ഇവിടെ കണ്ടത്....

അപ്പോൾ മുഹദ്ദിസുകളെയും ഇമാമുമാരെയും കൊള്ളരുതാത്തവരാക്കി വ്യക്തിഹത്യ നടത്തുന്ന അഹങ്കാരികളേ ... നൈൽ നദി ഫിർഔനെ മാടിവിളിച്ചത് പോലെ, അറബിക്കടൽ നിങ്ങളെയും മാടി വിളിക്കുന്നു ... കടൽപ്പന്നികൾ വിശപ്പകറ്റട്ടെ .

ദിക്റ് ഹൽക

ദിക്റ് ഹൽക സംഘടിപ്പിക്കുന്നതിന്റെയും അതിൽ പങ്കെടുക്കുന്നതിന്റെയും ശ്രേഷ്ടതകളാണ്  ഉപര്യുക്ത പ്രവാചക വചനങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ദിക്റ് ചൊല്ലാതെ അവരുടെ കൂട്ടത്തിൽ ഇരുന്നവർക്കും ഫലം ലഭിക്കുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. ഇമാം തുർമുദി (റ) നിവേദനം ചെയ്യുന്നു:

عن أبي سعيد الخدري قال قال رسول الله صلى الله عليه وسلم إن لله ملائكة سياحين في الأرض فضلا عن كتاب الناس فإذا وجدوا أقواما يذكرون الله تنادوا هلموا إلى بغيتكم فيجيئون فيحفون بهم إلى السماء الدنيا فيقول الله على أي شيء تركتم عبادي يصنعون فيقولون تركناهم يحمدونك ويمجدونك ويذكرونك قال فيقول فهل رأوني فيقولون لا قال فيقول فكيف لو رأوني قال فيقولون لو رأوك لكانوا أشد تحميدا وأشد تمجيدا وأشد لك ذكرا قال فيقول وأي شيء يطلبون قال فيقولون يطلبون الجنة قال فيقول وهل رأوها قال فيقولون لا قال فيقول فكيف لو رأوها قال فيقولون لو رأوها لكانوا أشد لها طلبا وأشد عليها حرصا قال فيقول فمن أي شيء يتعوذون قالوا يتعوذون من النار قال فيقول هل رأوها فيقولون لا فيقول فكيف لو رأوها فيقولون لو رأوها لكانوا أشد منها هربا وأشد منها خوفا وأشد منها تعوذا قال فيقول فإني أشهدكم أني قد غفرت لهم فيقولون إن فيهم فلانا الخطاء لم يردهم إنما جاءهم لحاجة فيقول هم القوم لا يشقى لهم جليس(جامع الترمذي: ٣٥٣٤)

അബൂസഈദുൽഖുദ് രിയ്യി(റ) യിൽ നിന്ന് നിവേദനം: നബി(സ) പറയുന്നു: നിശ്ചയം ജനങ്ങളുടെ നന്മ തിന്മകൾ രേഖപ്പെടുത്തുന്നവരല്ലാത്ത, ടൂറിസ്റ്റ്കളായ ചില മലക്കുകൾ അല്ലാഹുവിനുണ്ട്. അല്ലാഹുവിനു ദിക്റ് ചൊല്ലുന്ന ജനങ്ങൾ അവരുടെ ശ്രദ്ദയിൽ പെട്ടാൽ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് വരൂ എന്ന് അവർ പരസ്പരം വിളിച്ചു പറയും. അങ്ങനെ അവർ വന്ന് ഒന്നാനാകാശം വരെ ദിക്റ് ചൊല്ലുന്ന ആളുകളെ അവർ പൊതിയും. അവർ തിരിച്ച് ചൊല്ലുമ്പോൾ അള്ളാഹു അവരോടു ചോദിക്കും. "എന്റെ അടിമകളെ എന്ത് ചെയ്യുന്ന അവസ്ഥയിലാണ് നിങ്ങൾ ഉപേക്ഷിച്ചത്?". അപ്പോൾ മലക്കുകൾ പറയും. "നിന്നെ സ്മരിക്കുന്നവരായും നിന്നെ ആദരിക്കുന്നവരായും നിന്നെ സ്തുതിക്കുന്നവരായും ഞങ്ങൾ അവരെ ഉപേക്ഷിച്ചു". നബി(സ) പറയുന്നു: അപ്പോൾ അല്ലാഹു അവരോടു ചോദിക്കും. "അവർ എന്നെ കണ്ടിട്ടുണ്ടോ?". അപ്പോൾ മലക്കുകൾ പറയും ഇല്ല. നബി(സ) പറയുന്നു: അപ്പോൾ അള്ളാഹു ചോദിക്കും.അവരെന്നെ കണ്ടാൽ എങ്ങനെയായിരിക്കും  അവസ്ഥ?. നബി(സ) പറയുന്നു: അപ്പോൾ മലക്കുകൾ പറയും അവർ നിന്നെ കാണുകയാണെങ്കിൽ ഇതിൽ കൂടുതലായി അവർ നിന്നെ സ്തുതിക്കുന്നതും ആദരിക്കുന്നതും വാഴ്ത്തിപറയുന്നതുമാണ്. നബി(സ) പറയുന്നു: അപ്പോൾ അള്ളാഹു ചോദിക്കും എന്താണ് അവർ ആവശ്യപ്പെടുന്നത്?. മലക്കുകൾ പറയും സ്വർഗ്ഗം. അപ്പോൾ അള്ളാഹു ചോദിക്കും അവർ സ്വർഗ്ഗം കണ്ടിട്ടുണ്ടോ: മലക്കുകൾ പറയും ഇല്ല. നബി(സ) പറയുന്നു: അപ്പോൾ അല്ലാഹു ചോദിക്കും. അവർ സ്വർഗ്ഗം കണ്ടിരുന്നുവെങ്കിൽ എന്തായിഒരിക്കും അവസ്ഥ?. മലക്കുകൾ പറയും: അവർ സ്വർഗ്ഗം കണ്ടിരുന്നുവെങ്കിൽ ഇതിൽ കൂടുതൽ അവരത് ആവശ്യപ്പെടുകയും അത് ലഭിക്കാൻ അത്യാഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു. നബി(സ) പറയുന്നു: അപ്പോൾ അള്ളാഹു ചോദിക്കും. എന്തിൽ നിന്നാണ് അവർ കാവല ചോദിക്കുന്നത്?. മലക്കുകൾ പറയും നരകത്തിൽ നിന്ന്. അപ്പോൾ അള്ളാഹു ചോദിക്കും അവർ നരകം കണ്ടിരുന്നുവെങ്കിൽ  എന്തായിരിക്കും അവസ്ഥ?. അപ്പോൾ മലക്കുകൾ പറയും. അവർ നരകം കണ്ടിരുന്നുവെങ്കിൽ ഇതിൽ കൂടുതൽ അതിനെ ഭയപ്പെടുകയും കാവല തേടുകയും അതിൽ നിന്ന് ഓടി അകലുകയും ചെയ്യുമായിരുന്നു. നബി(സ) പറയുന്നു:  അപ്പോൾ അള്ളാഹു പറയും " നിശ്ചയം ഞാനവർക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. അതിനു ഞിങ്ങളെ ഞാൻ സാക്ഷി നിറുത്തുന്നു". അപ്പോൾ മലക്കുകൾ പറയും. "അല്ലാഹുവേ, ദിക്റ് ചൊല്ലുക എന്ന ലക്ഷ്യത്തിലല്ലാതെ വന്ന ചിലരും അവരിലുണ്ടല്ലോ". അപ്പോൾ അള്ളാഹു പറയും "അവരുടെ കൂടെ പങ്കെടുത്തവർ പരാജയപ്പെടുകയില്ല". (തുർമുദി : 3524).

ഈ ഹദീസിനെ വിശദീകരിച്ച് തുഹ്ഫത്തുൽ അഹ് വദി എഴുതുന്നു:

قال العيني في العمدة : قوله يلتمسون أهل الذكر يتناول الصلاة وقراءة القرآن وتلاوة الحديث وتدريس العلوم ومناظرة العلماء ونحوها(تحفة الأحوذي ٤٩٧/٨)
ഐനി(റ) 'ഉംദത്തുൽഖാരി' യിൽ പറയുന്നു: പ്രസ്തുത ഹദീസിന്റെ പരിധിയിൽ സ്വലാത്ത്, ഖുർആൻ പാരായണം,ദർസുകൾ,വാദപ്രതിവാദങ്ങൾ,പഠനക്ലാസുകൾ തുടങ്ങി നല്ല എല്ലാ സദസ്സുകളും ഉൾപ്പെടുന്നതാണ്.(തുഹ്ഫത്തുൽ അഹ് വദി: 8/498).

ഉതുബി (റ) " സ്വീകരിച്ച ഇമാമീങ്ങളും തള്ളുന്ന വഹാബികളും

*"മഹാനായ ഉതുബി (റ) " സ്വീകരിച്ച ഇമാമീങ്ങളും തള്ളുന്ന വഹാബികളും""""" part - 01*____________✍🏻

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

*ഉതുബി (റ) വിൽ നിന്ന് ഇസ്തിഗാസ ഉദ്ധരിച്ചതിൽ ഇപ്പോൾ 32 കിതാബുകൾ 28 ഇമാമീങ്ങൾ ഇവിടെ കൊടുക്കുന്നു*

(ഇസ്തിഗാസ നടന്നതിന്ന് ശേഷം ഈ നൂറ്റാണ്ട് വരെ ഇതുദ്ധരിച്ച കാലഘട്ടം ക്രമമായി കൊടുത്തിട്ടുണ്ട്)

✍🏻തയ്യാറാക്കിയത് - സിദ്ധീഖുൽ മിസ്ബാഹ്  - 09496210086 - only wtsp
(90% കിതാബും "മക്തബതു ശാമില" ആൻഡ്രോയിഡ് മൊബൈൽ പ്ലേസ്റ്റോറിൽ ലഭിക്കുന്ന ആപ്പിൽ  നിന്നും കിതാബുകൾ ഡൗൺലോഡ് ചെയ്തും ഇതിൽ ഇല്ലാത്തത് PDF online കിതാബിൽ നിന്നും ഡൗൺലോഡ് ചെയ്ത് നേരിട്ട് കണ്ട്  ബോധ്യപ്പെട്ടിട്ടാണ് കിതാബിന്റെ ഉദ്ധരണികളുടെ  പേജ് നമ്പറുകൾ , ഇമാമീങ്ങൾ കാലഘട്ടം തുടങ്ങിയവ കൊടുത്തിട്ടുള്ളത് -  സംഷയമുള്ളവർക്ക് wtsp പിഎമ്മിൽ ബന്ധപ്പെടാവുന്നതാണ്)_________👍🏻

"മഹാനായ ഉതുബി (റ) (വഫാത്ത് ഹിജ്റ - 228) - വിൽ നിന്നും ഉദ്ധരിക്കപ്പെട്ട വളരെ പ്രസിദ്ധമായ ഇസ്തിഗാസയാണ് നബി (സ്വ) യുടെ ഖബറിങ്കൽ ഖുർ ആനിൽ പരിജ്ഞാനമുണ്ടായിരുന്ന (അഹ്റാബി) പാപമോചനത്തിനായി വന്ന് ഇസ്തിഗാസ നടത്തിയ സംഭവം. അത് കൊണ്ട് തന്നെ മഹാനായ ഉതുബി (റ) വിനെ പ്രതിസ്ഥാനത്ത് നിർത്തി ആരോപണവിധേയനാക്കാൻ ആധുനിക വഹാബികൾ കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുന്നു.""

*"""സ്വഹീഹ് ബുഖാരിയിലെ  ഒന്നാമത്തെ ഹദീസിലെ ബുഖാരി ഇമാമിന്റെ  രണ്ടാമത്തെ ഉസ്താദായ സുഫ്യാനുബ്നു ഉയയ്ന (റ) വിന്റെ ശിഷ്യനും , ചങ്ങാതിയും ഇമാം ശാഫിഈ (റ) വിന്റെ ഉസ്താദും കൂടിയായ,(ശവാഹിദുൽ ഹഖ്) ഉതുബി (റ) വിനെ സ്വീകരിച്ച് പ്രസ്തുത ഇസ്തിഗാസ സംഭവം ഉദ്ധരിച്ച ധാരാളം  ഇമാമീങ്ങൾ ഉണ്ട് അതിൽ പ്രധാനപ്പെട്ടത് മാത്രം ഇവിടെ കൊടുക്കുന്നു. നമുക്ക് ചിന്തിക്കാം !! നാലാം നൂറ്റാണ്ട് മുതലിങ്ങോട്ട് 14 നൂറ്റാണ്ട് വരെ ഉതുബി (റ) വിൽ നിന്ന് അംഗീകാര സ്വഭാവത്തോടെ ഇസ്തിഗാസ ഉദ്ധരിച്ച ഇമാമീങ്ങൾക്കൊന്നും ഷിർക്ക് തിരിഞ്ഞിട്ടില്ലേ ? ഇവർക്കാർക്കും ഉതുബി (റ) അസ്വീകാര്യനായിട്ടില്ല. നമുക്ക് ആരെ ഉൾക്കൊള്ളാം ഇമാമീങ്ങളേയോ അതോ ഈ ആധുനിക വഹാബികളേയോ ???""*
___________________✍🏻↕

*(01) - ഇബ്നുസ്സ്വബാഗ് (റ)*

 ശാഫിഈ പണ്ടിതൻ - (ജനനം ഹിജ്റ -400 , വഫാത്ത് ഹിജ്റ -477)
ഗ്രന്ഥം -  കിതാബുശ്ശാമിൽ

الشيخ أبو نصر بن الصباغ -  (400 - 477)

الإمام ، العلامة ، شيخ الشافعية أبو نصر ، عبد السيد بن محمد بن عبد الواحد بن أحمد بن جعفر البغدادي ، الفقيه المعروف بابن الصباغ ، مصنف كتاب " الشامل " ، وكتاب " الكامل " ، وكتاب " تذكرة العالم والطريق السالم " .
مولده سنة أربعمائة .
توفي الشيخ أبو نصر في يوم الثلاثاء ، ثالث عشر جمادى الأولى سنة سبع وسبعين وأربعمائة ودفن من الغد بداره بدرب السلولي .

ഇബ്നു സ്വബാഗ് (റ) വിന്റെ പ്രസ്തുത ഗ്രന്ഥത്തിൽ നിന്നാണ് ഇബ്നു കസീർ (റ) സ്വന്തം തഫ്സീറിൽ ഉതുബി (റ) വിൽ നിന്ന് ഉദ്ധരിക്കുന്നത്

*(02) - ഇമാം മാവർദ്ധി (റ)*

 ശാഫിഈ പണ്ഡിതൻ , വഫാത്ത് - ഹിജ്റ - 450

 കിതാബ് - 01 - ഹാവിൽ കബീർ - പേജ് നമ്പർ- 4/215

കിതാബ് - 02 - അഹ്കാമി സുൽത്വാനിയ - പേജ് നമ്പർ -  1/174

 (01) - الكتاب:الحاوي الكبير في فقه مذهب الإمام الشافعي وهو شرح مختصر المزني

 (02) - الكتاب:الأحكام السلطانية

 المؤلف:أبو الحسن علي بن محمد بن محمد بن حبيب البصري البغدادي، الشهير بالماوردي (المتوفى: ٤٥٠هـ)

*(03) - ഇമാം യഹ്യ ബിൻ അംറാനി (റ)*

  - വഫാത്ത് (ഹിജ്റ - 558)
കിതാബ് - അൽ ബയാൻ ഫീ മദ് ഹബി ഇമാം ശാഫി ഈ (റ) - പേജ് നമ്പർ -  4/379

الكتاب:البيان في مذهب الإمام الشافعي

المؤلف:أبو الحسين يحيى بن أبي الخير بن سالم العمراني اليمني الشافعي (المتوفى: ٥٥٨هـ)

*(04) - ഇബ്നു അസാകിർ (റ)*

വഫാത്ത് - (ഹിജ്റ 571)

കിതാബ് - മത്ന് ഹദീസ് ഗ്രന്ഥമായ മുഹ്ജം ഇബ്നു അസാകിർ  - പേജ് നമ്പർ - 1/599 ഹദീസ് - 738

الكتاب:معجم الشيوخ المؤلف:ثقة الدين، أبو القاسم علي بن الحسن بن هبة الله المعروف بابن عساكر (المتوفى: ٥٧١هـ)

*(05) - ഇമാം  അബ്ദുല്ലാഹിബ്നു അഹ്മദ്ബ്നു മുഹമ്മദ്ബ്നു ഖുദാമ (റ)*

  -  ഹംബലീ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 620)

 കിതാബ് - മുഗ്നീ ഇബ്നു ഖുദാമ - പേജ് നമ്പർ  3/478

 (01) - الكتاب:المغني لابن قدامة

المؤلف:أبو محمد موفق الدين عبد الله بن أحمد بن محمد بن قدامة الجماعيلي المقدسي ثم الدمشقي الحنبلي، الشهير بابن قدامة المقدسي (المتوفى: ٦٢٠هـ)

*(06) - ഇമാം (അബുൽ ഫറജ്) അബ്ദു റഹ്മാനുബ്നു ഖുദാമ (റ)*

 - വഫാത്ത് (ഹിജ്റ - 682)
കിതാബ് - ഷറഹുൽ കബീർ അലാ മത്നിൽ മുഖ്നിഹ് - പേജ് നമ്പർ - 3/494

الكتاب:الشرح الكبير على متن المقنع

المؤلف:عبد الرحمن بن محمد بن أحمد بن قدامة المقدسي الجماعيلي الحنبلي، أبو الفرج، شمس الدين (المتوفى: ٦٨٢هـ)

*(07) - ഇമാം നവവി (റ)*

 - രണ്ടാം ശാഫിഈ എന്ന പേരിൽ അറിയപ്പെടുന്നു. വഫാത്ത് - ( ഹിജ്റ - 676)

 - കിതാബ് - 01 - ഷറഹ് മുഹദ്ദബ് - പേജ് നമ്പർ -  8/274
 (01) - الكتاب:المجموع شرح المهذب

കിതാബ് - 02 - അദ്കാർ - പേജ് നമ്പർ - 1/335

 (02) - الكتاب:الأذكار النووية.
 ‎
കിതാബ് - 03 - ഈളാഹ് - പേജ് നമ്പർ - 1/454

المؤلف:أبو زكريا محيي الدين يحيى بن شرف النووي (المتوفى: ٦٧٦هـ)

>>مَا حَكَاهُ الْمَاوَرْدِيُّ وَالْقَاضِي أَبُو الطَّيِّبِ وَسَائِرُ أَصْحَابِنَا عَنْ الْعُتْبِيِّ مُسْتَحْسِنِينَ لَهُ<<

""നബി (സ്വ) യുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ""

""""ഇമാം മാവർദ്ധി (റ) , ഖാളീ അബുത്വയ്യിബ് (റ) , നമ്മുടെ മറ്റ് അസ്വ് ഹാബുമാരൊക്കെ വളരെ നല്ലതായി കണ്ട് കൊണ്ട്   ഉതുബി (റ) വിൽ നിന്നുദ്ധരിക്കുന്ന വാചകം‌ തന്നെ പറയുന്നതാണ് കൂടുതൽ നല്ലത്"""""""

*(08) - ഇമാം ഷിഹാബുദ്ദീൻ അഹ്മദ്ബ്നു ഇദ്രീസുൽ  ഖറാഫീ*

വഫാത്ത് (ഹിജ്റ - 684)
കിതാബ് - അദഖീറ - പേജ് നമ്പർ - 3/375
الكتاب:الذخيرة

المؤلف:أبو العباس شهاب الدين أحمد بن إدريس بن عبد الرحمن المالكي الشهير بالقرافي (المتوفى: ٦٨٤هـ)

*(09) - ഇബ്നുൽ മുഞ്ചീ (റ)*

ഹമ്പലീ ഫിഖ്ഹീ പണ്ഡിതൻ - (ജനനം ഹിജ്റ 631, വഫാത്ത് ഹിജ്റ 695)
കിതാബ് - അൽ മുംതിഹ് ഫീ ഷറഇൽ മുഖ്നിഹ് - പേജ് നമ്പർ - 2/214
الممتع في شرح المقنع
زين الدين المنجى بن عثمان بن أسعد ابن المنجى
التنوخي الحنبلي
(٦٣١ - ٦٩٥ هـ)

*(10) - ഇമാം ഇബ്നുൽ ഹാജ് (റ)*

 - (മാലികി ഫിഖ്ഹീ പണ്ടിതൻ) വഫാത്ത് - (737)
 കിതാബ് - അൽ മദ്ഖൽ -  പേജ് നമ്പർ - 3/228

الكتاب:المدخل المؤلف:أبو عبد الله محمد بن محمد بن محمد العبدري الفاسي المالكي الشهير بابن الحاج (المتوفى: ٧٣٧هـ)

*(11) - ഇമാം സുബുകീ (റ)*

 ശാഫിഈ പണ്ഡിതൻ - ( ജനനം ഹിജ്റ - 683 വഫാത്ത് (ഹിജ്റ - 756)
കിതാബ് - ഷിഫാഉസ്സഖാം - പേജ് നമ്പർ - 65-66
الإمام المجتهد شيخ الإسلام تقي الدين السبكي  (المتوفى: ٧٧١هـ)

الكتاب: شفاء السقام

*(12) - ഇമാം ഇസ്സുദ്ദീൻ ഇബ്നു ജമാഅ (റ)*

(ജനനം - 694 , വഫാത്ത് - 767)
കിതാബ് - ഹിദായതു സ്സാലിക് ഇലാ മദാഹിബിൽ അർബഅ - പേജ് നമ്പർ -  1518

*ഉതുബി (റ) വിൽ നിന്ന് ഉദ്ധരിച്ച് മഹാനവർകൾ പഠിപ്പിക്കുന്നു*✒

>>>"ولله در هذا الأعرابي حيث استنبط من الآية الكريمة المجيء إلى زيارته (صلى الله عليه وسلم) بعد موته مستغفرا فإن ذلك أظهر في قصد التعظيم وصدق الإيمان."<<<
"""ഈ അഹ്റാബിയുടെ മമേന്മ അള്ളാഹുവിൽ നിന്നുള്ളതാണ് (എന്തൊരു കഴിവ് !!!) നബി (സ്വ) യുടെ വഫാത്തിന്ന്  ശേഷം പാപ മോചനം ആവശ്യപ്പെട്ട് നബി (സ്വ) യെ സന്ദർശിക്കാമെന്ന് ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ ! നബി (സ്വ) ആദരിക്കാനുള്ള ഉദ്ദേശവും  """" ശരിയായ ഈമാനുമാണ് അത് കാണിക്കുന്നത്""""' (ഹിദായതുസ്സാലികീൻ - പേജ് നമ്പർ - 1519)<<<<<<<<<<<<<<

>>>>ഷിർക്കാണെന്ന് ആരോപിക്കുന്ന വഹാബികളോട് ഇത് ശരിയായ ഈമാനാണെന്ന് 700 കൊല്ലങ്ങൾക്ക് മുമ്പ് തന്നെ മഹാനവർകൾ ഓർമ്മപ്പെടുത്തുന്നു. അൽഹംദുലില്ലാഹ് !!! അള്ളാഹു അക്ബർ !!!!!!<<<<<<<<<<

*(13) - ഹാഫിള് ഇബ്നു കസീർ (റ)*

ശാഫിഈ പണ്ടിതൻ, വഫാത്ത് (ഹിജ്റ - 774)
കിതാബ് - തഫ്സീർ ഇബ്നു കസീർ -  2/306 - (സൂറത്ത് നിസാഅ് 64 വ്യാഖ്യാനം)

الكتاب:تفسير القرآن العظيم (ابن كثير)المؤلف:أبو الفداء إسماعيل بن عمر بن كثير القرشي البصري ثم الدمشقي (المتوفى: ٧٧٤هـ)

*(14) - അബൂബക്കർ അൽ ഹിസ്നീ (റ)*

വഫാത്ത് (ഹിജ്റ - 829)
കിതാബ് - ദഫ്ഉ ശുബ്ബഹി മൻ ശബ്ബഹ മതമർറദ - പേജ് നമ്പർ - 113

*(15) - ഇമാം സആലിബീ (റ)*

 - വഫാത്ത് - ( ഹിജ്റ - 875)
കിതാബ് - ജവാഹിറുൽ ഹിസാൻ ഫീ തഫ്സീറിൽ ഖുർ ആൻ - പേജ് നമ്പർ -   2/257

الكتاب:الجواهر الحسان في تفسير القرآن

المؤلف:أبو زيد عبد الرحمن بن محمد بن مخلوف الثعالبي (المتوفى: ٨٧٥هـ)

*(16) - ഇമാം ഇബ്നു മുഫ്ലിഹ് (റ)*

-ഹംബലീ ഫിഖ്ഹീ പണ്ഡിതൻ - (ജനനം ഹിജ്റ - 816 -  വഫാത്ത് 884)
കിതാബ് - അൽ മുബ്ദിഹ് ഫീ ഷറഹിൽ മുഖ്നിഹ് 3/236 -
المبدع في شرح المقنع -

الكتاب:المبدع في شرح المقنع

المؤلف:إبراهيم بن محمد بن عبد الله بن محمد ابن مفلح، أبو إسحاق، برهان الدين (المتوفى: ٨٨٤هـ)

*(17)- ഇമാം സഖാവി (റ)*

  - വഫാത്ത് ( ഹിജ്റ - 902)
കിതാബ് - അൽ ഖൗലുൽ ബദീഹു  ഫീ സ്വലാതി അലൽ ഹബീബി ശഫീഹ് - പേജ് നമ്പർ - 1/167

الكتاب: القَولُ البَدِيعُ في الصَّلاةِ عَلَى الحَبِيبِ الشَّفِيعِ

المؤلف: شمس الدين أبو الخير محمد بن عبد الرحمن بن محمد السخاوي (المتوفى: ٩٠٢هـ)

*(18) - ഹാഫിള് സുംഹൂദി (റ)*

 ശാഫിഈ പണ്ഡിതൻ.  വഫാത്ത് (ഹിജ്റ - 911)
കിതാബുകൾ (02):-  ഖുലാസ്വതുൽ വഫാ -  1/449 ലും വഫാഉൽ വഫാ   4/185 ലും ഉദ്ധരിക്കുന്നു

 (01) الكتاب:خلاصة الوفا بأخبار دار المصطفى

 (02) الكتاب:وفاء الوفاء بأخبار دار المصطفى

المؤلف:علي بن عبد الله بن أحمد الحسني السمهودي (المتوفى: ٩١١هـ)

*(19) - ഇമാം ഖസ്ത്വല്ലാനി (റ)*

 ശാഫിഈ പണ്ഡിതൻ , പ്രസിദ്ധ ഗ്രന്ഥമായ സ്വഹീഹ് ബുഖാരി ഷറഹ്  ഇർശാദുസ്സാരിയുടെ മുസ്വന്നിഫ് , (വഫാത്ത് - 923)

കിതാബ് -  അൽ മവാഹിബുല്ലദുന്യാ - പേജ് നമ്പർ - 3/596

الكتاب:المواهب اللدنية بالمنح المحمدية

المؤلف:أحمد بن محمد بن أبى بكر بن عبد الملك القسطلاني القتيبي المصري، أبو العباس، شهاب الدين (المتوفى: ٩٢٣هـ)

*(20) - ഇമാം ഇബ്നു മുബാറകുൽ ഹുമൈരീ അൽ ഹൾറമീ*

 - ശാഫിഈ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 930)
കിതാബ്  - ഹദാഇഖിൽ അൻവാർ  - 1/494

الكتاب:حدائق الأنوار ومطالع الأسرار في سيرة النبي المختار

المؤلف:محمد بن عمر بن مبارك الحميري الحضرمي الشافعي، الشهير بـ «بَحْرَق» (المتوفى: ٩٣٠هـ)

*(21) - ഇമാം യൂസുഫു സ്വാലിഹി ശ്ശാമീ (റ)*

 - വഫാത്ത് (ഹിജ്റ - 942)
കിതാബ് - സുബുലുൽ ഹുദാ വറഷാദ്  - പേജ് നമ്പർ -  12/390

الكتاب:سبل الهدى والرشاد، في سيرة خير العباد، وذكر فضائله وأعلام نبوته وأفعاله وأحواله في المبدأ والمعاد

المؤلف:محمد بن يوسف الصالحي الشامي (المتوفى: ٩٤٢هـ)

*(22) - ഇമാം ഇബ്നു ഹജർ ഹൈതമി (റ)*

ശാഫിഈ ഫിഖ് ഹീ പണ്ഡിതൻ
- വഫാത്ത് (ഹിജ്റ - 974)
കിതാബ് - അൽജൗഹറുൽ മുനളം - പേജ് നമ്പർ - 18
الإمام ابن حجر الهيتمي في الجوهر المنظم ( 124 , 125)
 (المتوفى: ٩٧٤هـ)

*(23) - ഇമാം ഖതീബി ശ്ശർബീനീ (റ)*

 - ശാഫിഈ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 977)
കിതാബ് - മുഗ്നിൽ മുഹ്താജ് - പേജ് നമ്പർ -   2/284

الكتاب:مغني المحتاج إلى معرفة معاني ألفاظ المنهاجالمؤلف:شمس الدين، محمد بن أحمد الخطيب الشربيني الشافعي (المتوفى: ٩٧٧هـ)

*(24) - ഇമാം മൻസ്വൂറുബ്നു യൂനുസ് അൽ ബഹൂതി (റ)*

 - ഹമ്പലീ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് ( ഹിജ്റ - 1051)
കിതാബ് - കിശാഫുൽ ഖിനാഅ് പേജ് നമ്പർ - 2/516

الكتاب:كشاف القناع عن متن الإقناع

 المؤلف:منصور بن يونس بن صلاح الدين ابن حسن بن إدريس البهوتى الحنبلى (المتوفى: ١٠٥١هـ)

*(25) - ഇബ്നു അലിആൻ (റ)*

 - ശാഫിഈ പണ്ഡിതൻ -  വഫാത്ത് (ഹിജ്റ - 1057)
കിതാബ് - ഫുതൂഹാതു റബ്ബാനിയ (അദ്കാർ ഷറഹ്) - പേജ് നമ്പർ -  5/39

الكتاب:الفتوحات الربانية على الأذكار النواوية

المؤلف:محمد بن علان الصديقي الشافعي الأشعري المكي (المتوفى: ١٠٥٧ هـ)

*(26) - ഇമാം സുർഖാനി (റ)*

 - മാലികീ പണ്ഡിതൻ - വഫാത്ത് ( ഹിജ്റ - 1122)

കിതാബ് - ഷറഹ് സുർഖാനി അലൽ  മവാഹിബുല്ലദുന്യ - പേജ് നമ്പർ - 12/198

ـ[شرح العلامة الزرقاني على المواهب اللدنية بالمنح المحمدية]ـ

المؤلف: أبو عبد الله محمد بن عبد الباقي بن يوسف بن أحمد بن شهاب الدين بن محمد الزرقاني المالكي (المتوفى: ١١٢٢هـ)

*(27) - ശൈഖ് സുലൈമാനുൽ ജമൽ (റ)*

 ശാഫിഈ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 1204)
കിതാബ് - ഹാഷിയതു ജമൽ  - 2/485
الكتاب:فتوحات الوهاب بتوضيح شرح منهج الطلاب المعروف بحاشية الجمل (منهج الطلاب اختصره زكريا الأنصاري من منهاج الطالبين للنووي ثم شرحه في شرح منهج الطلاب)

المؤلف:سليمان بن عمر بن منصور العجيلي الأزهري، المعروف بالجمل (المتوفى: ١٢٠٤هـ)

*(28) - ഇമാം ബകരീ (റ)*

 - ശാഫിഈ ഫിഖ് ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 1310)
കിതാബ് - ഇആനതു ത്വാലിബീൻ  - പേജ് നമ്പർ -  2/357

الكتاب:إعانة الطالبين على حل ألفاظ فتح المعين (هو حاشية على فتح المعين بشرح قرة العين بمهمات الدين)

المؤلف:أبو بكر (المشهور بالبكري) عثمان بن محمد شطا الدمياطي الشافعي (المتوفى: ١٣١٠هـ)

*(29) - ഇമാം ത്വൻതാവി (റ)*

 വഫാത്ത് - (ഹിജ്റ - 1431)
 ‎കിതാബ് - തഫ്സീറുൽ വസീത്വ് പേജ് നമ്പർ - 3/201

الكتاب:التفسير الوسيط للقرآن الكريم
المؤلف:محمد سيد طنطاوي. __________________________✍🏻

ഉതുബി (റ) - ആരോപണങ്ങൾക്ക് മറുപടി രണ്ടാം ഭാഗത്ത് പ്രതീക്ഷിക്കുക

✍🏻സിദ്ധീഖുൽ മിസ്ബാഹ് (09496210086 - only wtsp)
അഭിപ്രായങ്ങൾ - siddeequlmisbah@gmail.com.com - ലും അയക്കാം.

കൂടുതൽ വായനക്കായി SUNNI KNOWLEDGE ഇസ്ലാമിക് ബ്ലോഗ് സന്ദർശിക്കുക blog ലിങ്കിനായി wtsp PM ബന്ധപ്പെടുക -__🌸💐👍🏻

പെരുന്നാളും ജുമുഅയും

_*🌹ജുമുഅയുംജുമുഅയും പെരുന്നാളും🌹*_
******************************
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


_ചോദ്യം:_ _സ്വിഹാഹുസ്സിത്തയില്‍ നിന്ന് തിര്‍മുദിയല്ലാത്ത മറ്റെല്ലാവരും സൈദുബ്നു അര്‍ഖമി(റ)ല്‍നിന്നും നിവേദനം ചെയ്തതും ഇബ്നു ഖുസൈമ(റ) സ്വഹീഹാക്കിയതുമായ ഹദീസില്‍ ഇങ്ങനെ കാണുന്നു: “നബി(സ്വ) ഒരു ദിവസം പെരുന്നാള്‍ നിസ്കരിക്കുകയും ജുമുഅയില്‍ ഇളവ് അനുവദിക്കുകയും ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: ജുമുഅ നിസ്കരിക്കാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ നിസ്കരിച്ച് കൊള്ളട്ടെ” (ബുലൂഗുല്‍ മറാം, പേജ് 92). ഈ ഹദീസിനെക്കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു?
ഉത്തരം: പെരുന്നാള്‍ ദിനം വെള്ളിയാഴ്ചയാകുമ്പോള്‍ ജുമുഅ സാധുതക്കാവശ്യമായ എണ്ണം ആളുകള്‍ തികയാത്ത ഒരു ഗ്രാമവാസികള്‍ ജുമുഅ നടക്കുന്ന നാട്ടിലെ പെരുന്നാള്‍ നിസ്കാരത്തില്‍ സംബന്ധിക്കാന്‍ എത്തിയാല്‍ അവര്‍ക്ക് ജുമുഅയില്‍ സംബന്ധിക്കാതെ പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് ഗ്രാമങ്ങളിലേക്ക് മടങ്ങാമെന്ന ഇളവ് കൊടുക്കുന്നത് പരാമര്‍ശിച്ചതാണ് പ്രസ്തുത ഹദീസ്.
പെരുന്നാള്‍ ദിവസം വെള്ളിയാഴ്ചയായിരുന്നില്ലെങ്കില്‍ ജുമുഅ നടക്കുന്ന നാട്ടില്‍ നിന്നുള്ള ബാങ്ക് നിയമാനുസൃതം ആ ഗ്രാമവാസികള്‍ കേള്‍ക്കുന്ന സാഹചര്യത്തില്‍ ജുമുഅക്കുവേണ്ടി വരല്‍ നിര്‍ബന്ധവും ഉപേക്ഷിക്കാന്‍ ഇളവ് അനുവദിക്കാത്തതുമാകുന്നു.
ചുരുക്കത്തില്‍ പെരുന്നാള്‍ ദിനം വെള്ളിയാഴ്ചയായതുകൊണ്ട് പെരുന്നാള്‍ നിസ്കാരത്തിനുവേണ്ടി വന്നവര്‍ ജുമുഅ കഴിയുന്നതുവരെ പ്രതീക്ഷിച്ചിരിക്കലും ഗ്രാമങ്ങളിലേക്ക് തന്നെ പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് മടങ്ങി ജുമുഅക്കു വേണ്ടി വീണ്ടും വരുന്നതും പ്രയാസമായതുകൊണ്ട് ജുമുഅ ഉപേക്ഷിക്കാന്‍ നബി(സ്വ) അവര്‍ക്ക് ഇളവ് അനുവദിച്ചു കൊടുത്തു. ഏതായിരുന്നാലും ജുമുഅ നടക്കുന്ന നാട്ടുകാര്‍ പെരുന്നാള്‍ നിസ്കരിച്ചത് കൊണ്ട് അവര്‍ ജുമുഅ ബാധ്യതയില്‍ നിന്നൊഴിവായി എന്ന് ഹദീസിനര്‍ഥമില്ലെന്ന് സംക്ഷിപ്തം. ഹദീസിന്റെ ആശയം ഇതാണെന്നതിന് വ്യക്തമായ രേഖയാണ് ഉസ്മാന്‍(റ) വില്‍ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഹദീസ്. അതിപ്രകാരമാണ്. “പെരുന്നാള്‍ നിസ്കാരാനന്തര ഖുത്വുബയില്‍ അവിടുന്നിപ്രകാരം പ്രസ്താവിച്ചു: ജനങ്ങളേ, നിങ്ങളുടെ ഈ സുദിനത്തില്‍ രണ്ട് പെരുന്നാള്‍ ഒരുമിച്ച് വന്നിരിക്കുന്നു. അതുകൊണ്ട് ഗ്രാമവാസികളില്‍ നിന്നാരെങ്കിലും ഞങ്ങളോടൊന്നിച്ച് ജുമുഅക്ക് പങ്കെടുക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ജുമുഅ നിസ്കരിച്ചുകൊള്ളട്ടെ. ഇനി പിരിഞ്ഞുപോകാനുദ്ദേശി ക്കുന്നുവെങ്കില്‍ പിരിഞ്ഞുപോവുകയും ചെയ്തുകൊള്ളട്ടെ.
ബഹു. ഇമാം അബൂഇസ്ഹാഖ ശ്ശീറാസി(റ) പറയുന്നു: “ജുമുഅയും പെരുന്നാളും ഒരുമിച്ച് വരികയും ഗ്രാമവാസികള്‍ പെരുന്നാള്‍ നിസ്കാരത്തിനുവേണ്ടി എത്തുകയും ചെയ്താല്‍ പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് അവര്‍ക്ക് പിരിഞ്ഞുപോകാവുന്നതും ജു മുഅ ഒഴിവാക്കാവുന്നതുമാണ്. കാരണം ഉസ്മാന്‍(റ) ഇങ്ങനെ പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: “ജനങ്ങളേ, നിങ്ങള്‍ക്ക് രണ്ട് പെരുന്നാള്‍ ഒരു ദിവസം ഒരുമിച്ച് കൂടിയിരിക്കുന്നു. ഗ്രാമവാസികളില്‍പ്പെട്ട ആരെങ്കിലും നമ്മുടെ കൂടെ ജുമുഅ നിസ്കരിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ നിസ്കരിച്ചുകൊള്ളട്ടെ. പിരിഞ്ഞുപോകാനുദ്ദേശിക്കുന്നുവെങ്കി ല്‍ പിരിഞ്ഞുപോയിക്കൊള്ളട്ടെ.” ഉസ്മാന്‍(റ) ഈ പറഞ്ഞതിനെ ആരും എതിര്‍ത്തിട്ടില്ല. മാത്രമല്ല, പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് ജുമുഅ പ്രതീക്ഷിച്ച് കൊണ്ടിരിക്കുകയാണെങ്കില്‍ പെരുന്നാള്‍ ദിനത്തിലെ കാര്യങ്ങള്‍ക്ക് മുടക്ക് വരുന്നതും പിരിഞ്ഞുപോയി വീ ണ്ടും ഗ്രാമങ്ങളില്‍ നിന്ന് ജുമുഅക്ക് വരുന്നതില്‍ വലിയ വിഷമം സൃഷ്ടിക്കുന്നതുമാണ്” (മുഹദ്ദബ്).
മുഹദ്ദബിന്റെ ഈ വാക്കുകള്‍ വ്യാഖ്യാനിച്ച് കൊണ്ട് ഇമാം നവവി(റ) എഴുതുന്നു: “പെ രുന്നാളും ജുമുഅയും ഒരുമിച്ചുവന്നാല്‍ ജുമുഅ നിര്‍ത്തപ്പെട്ട നാട്ടുകാര്‍ക്ക് പെരുന്നാള്‍ നിസ്കരിച്ചതുകൊണ്ട് ജുമുഅയുടെ ബാധ്യത ഇല്ലാതെയാകുന്നതല്ല എന്നതില്‍ അഭിപ്രായഭിന്നതയില്ല. ഈ ജുമുഅയില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമായ ഗ്രാമവാസികള്‍ പെരുന്നാള്‍ നിസ്കാരത്തില്‍ സംബന്ധിച്ചാല്‍ അവര്‍ക്ക് ജുമുഅയുടെ ബാധ്യത ഇല്ലാതെയാകുന്നതില്‍ രണ്ടഭിപ്രായമുണ്ട്. പ്രബലമായതും ഇമാം ശാഫിഈ(റ) അല്‍ഉമ്മില്‍ വ്യക്തമാക്കിയിട്ടുള്ളതും അവര്‍ക്ക് ജുമുഅയുടെ ബാധ്യത ഇല്ലെന്നതാണ്. ഈ അഭിപ്രായക്കാര്‍ തന്നെയാണ് ബഹു. ഉസ്മാനുബ്നു അഫ്ഫാന്‍(റ), ഉമറുബ്നു അബ്ദില്‍ അസീസ്(റ) തുടങ്ങിയിട്ടുള്ള ബഹുഭൂരിപക്ഷം പണ്ഢിതന്മാരും, സൈദുബ്നുഅര്‍ഖമി(റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട (ചോദ്യത്തില്‍ പറഞ്ഞ) ഹദീസ് പ്രസ്തുത ഗ്രാമവാസികളെ കുറിച്ചാണെന്ന് വ്യാഖ്യാനിക്കുകയും ഉസ്മാനുബ്നു അഫ്ഫാന്‍(റ)ന്റെ ഹദീസ് കൊണ്ട് ലക്ഷ്യം പിടിക്കുകയുമാണ് നമ്മുടെ അസ്വ്ഹാബ് ചെയ്തിട്ടുള്ളത” (ശര്‍ഹുല്‍ മുഹദ്ദബ് 4/491, 492).
ഇത്രയും വിശദീകരിച്ചതില്‍ നിന്ന് ചോദ്യത്തില്‍ പറഞ്ഞ ഹദീസില്‍ നബി(സ്വ) പറഞ്ഞ ഇളവ് അനുവദിച്ചതും, ഉദ്ദേശിക്കുന്ന പക്ഷം ജുമുഅ നിസ്കരിച്ചുകൊള്ളട്ടേയെന്ന് പറഞ്ഞതും പെരുന്നാള്‍ നിസ്കാരത്തിന് വേണ്ടി മദീനയുടെ ദൂരത്തു നിന്നും അയല്‍ ഗ്രാമങ്ങളില്‍ നിന്നും വന്നവരോടായിരുന്നുവെന്നും മദീനാ നിവാസികളോടായിരുന്നില്ലെന്നും വ്യക്തമായി.

ഇസ്തിഗാസയും ആഇശാബീവിയും

🌹🌹🌹🌹🌹
ഇസ്തിഗാസയും ആഇശാബീവിയും
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*حدثنا أبو النعمان حدثنا سعيد بن زيد حدثنا عمرو بن مالك النكري حدثنا أبو الجوزاء أوس بن عبد الله قال: قحط أهل المدينة قحطا شديدا فشكوا إلى عائشة فقالت: انظروا قبر النبي صلى الله عليه وسلم فاجعلوا منه كوى إلى السماء حتى لا يكون بينه وبين السماء سقف، قال: ففعلوا. فمطرنا مطراً حتى نبت العشب وسمنت الإبل حتى تفتقت من الشحم فسمي عام الفتق سنن الدارمي ١ـ ٥٦*

*ഇമാം ദാരിമി തന്റെ സുനനിൽ ഉദ്ധരിക്കുന്നു. "അബുൽ ജൗസാഇനെ തൊട്ട് നിവേദനം: മദീനക്കാർ കടുത്ത ക്ഷാമം അഭിമുഖീകരിച്ചു. അവർ ആഇഷ(റ)ബീവിയെ സമീപിച്ചു. ബീവി അവരോടു നിർദ്ദേശിച്ചു. 'നബി(സ)യുടെ ഖബറിനെ സമീപിക്കുക.* *ആകാശത്തിനും ആ ഖബറിനും ഇടയിൽ മറ വരാത്ത വിധത്തിൽ അവിടുത്തെ മേലാപ്പ് നീക്കുക. അവർ അപ്രകാരം ചെയ്യുകയും സമൃദ്ധമായി മഴ വർഷിക്കുകയും ചെയ്തു. സസ്യങ്ങൾ മുളച്ചു പൊന്തുകയും ഒട്ടകങ്ങൾ തടിച്ചു കൊഴുക്കുകയും ചെയ്തു. അവകൾക്ക് കൊഴുപ്പ് കൂടി കുടലിറക്കം (ഫത്ഖ്) വരെയുണ്ടായി. അത് കൊണ്ട് ഈ വർഷം 'ആമുൽ ഫത്ഖ്' എന്ന പേരിൽ അറിയപ്പെട്ടു.'*
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT

https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT


ഇബ്നുൽ ജൗസി(റ) തന്റെ 'വഫാ'ഇൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഹാഫിള് ഇബ്നു ഹജർ(റ) തന്റെ 'ഹിദായത്തു റുവാത്തി ഇലാ തഖ്രീജി അഹാദീസിൽ മസാബീഹി വൽ മിശ്കാത്ത്' هداية الرواة إلى تخريج أحاديث المصابيح والمشكاة എന്ന ഗ്രന്ഥത്തിൽ അല്ലാഹുവിന്റെ റസൂലിന്റെ(സ) ഗുണഗണങ്ങളെ സംബന്ധിച്ച് الفضائل والشمائل വന്ന ഹദീസുകൾ ഉദ്ധരിക്കുന്ന ഭാഗത്ത് 'കറാമത്തുകൾ' എന്ന അധ്യായത്തിൽ ഈ റിപ്പോർട്ട് എണ്ണിയത് 'ഹസനു'കളുടെ കൂട്ടത്തിൽ ആണ്. അഹ്'ലുസ്സുന്നയുടെ ഒരു മുഹദ്ദിസും ഈ 'അസർ' ളഈഫാണെന്ന് പറഞ്ഞു തള്ളിയിട്ടില്ല.

ചുരുക്കത്തിൽ പ്രതിസന്ധി ഘട്ടത്തിൽ അല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ചു കൊണ്ട് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മഹത് നേതൃത്വത്തെ സമീപിക്കുക എന്നത് സ്വഹാബത്തിന്റെയും ഉത്തമ തലമുറയായ സലഫു സ്വാലിഹുകളുടെയും ചര്യ ആണെന്ന് ഈ സംഭവം നിസ്സംശയം തെളിയിക്കുന്നു ....

പരിശുദ്ധ ഖബർ ശരീഫിനു മുകളിൽ ഇന്നും തലയുയർത്തി നിൽക്കുന്ന പച്ച ഖുബ്ബയിൽ, അന്ന് സ്വഹാബത്ത് തുറന്ന ദ്വാരത്തിന്റെ സ്ഥാനത്ത് ഒരു ചെറിയ ജനൽ വെച്ചിട്ടുണ്ട്. ഉള്ളിലെ ഖുബ്ബയിലും അതുണ്ട്. പുറത്തെ ഖുബ്ബയിലും അതുണ്ട്. വരൾച്ച കൊണ്ട് വലയുമ്പോൾ മദീന നിവാസികൾ ആ ജനൽ തുറക്കാറുണ്ടായിരുന്നു എന്ന് മദീനയുടെ ചരിത്രം വിവരിക്കുന്ന ഗ്രന്ഥങ്ങളിൽ കാണാം.

------------------------------------

القاري - مرقاة المفاتيح شرح مشكاة المصابيح شرح مشكاة المصابيح - كتاب الفضائل - باب الكرامات
الجزء : ( 9 ) - رقم الصفحة : ( 3839 )

‏5950 - وعن أبي الجوزاء ، قال : قحط أهل المدينة قحطا شديدا ، فشكوا إلى عائشة ، فقالت : انظروا قبر النبي (ص) فاجعلوا منه كوى إلى السماء ، حتى لا يكون بينه وبين السماء سقف ، ففعلوا ، فمطروا مطرا حتى نبت العشب ، وسمنت الابل ، حتى تفتقت من الشحم ، فسمي عام الفتق ، رواه الدارمي.

الحاشية رقم: 1 : قال : ( قحط أهل المدينة ) : علي بناء المفعول ( قحطا شديدا فشكوا ) ، أي : الناس ( إلى عائشة ، فقالت : انظروا قبر النبي ) : بالنصب على نزع الخافض ، وفي نسخة إلى قبر النبي (ص) ( فاجعلوا منه ) ، أي : من قبره ( كوى ) : بفتح الكاف ويضم ، ففي المغرب الكوة نقب البيت والجمع كوى ، وقد يضم الكاف في المفرد والجمع اه ، وقيل : يجمع على كوى بالكسر والقصر والمد أيضا ، والكوة بالضم ، ويجمع على كوى بالضم ، والمعنى اجعلوا من مقابلة قبره في سقف حجرته منافذ متعددة ( حتى لا يكون بينه ) ، أي : بين قبره ( وبين السماء سقف ) ، أي : حجاب ظاهري ( ففعلوا فمطروا ).

ഗൃഹപ്രവേശത്തിലെ പുതിയ പ്രവണതകള്‍🌹

*🌹ഗൃഹപ്രവേശത്തിലെ പുതിയ പ്രവണതകള്‍🌹*
➖➖➖➖➖➖➖

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

*ഏതൊരു മനുഷ്യരുടെയും വലിയ അഭിലാഷമാണ് തനിക്കും ആശ്രിതര്‍ക്കും താമസിക്കാന്‍ സൗകര്യമുള്ള വീട് സ്വന്തമായി ഉണ്ടാവുക എന്നത്. ഈ മോഹം ആവശ്യവും അനിവാര്യവുമാണ്. സൗകര്യമുള്ള വാഹനം, വിശാലമായ വീട്, നല്ല അയല്‍ക്കാര്‍, ദീനീബോധമുള്ള ഭാര്യ എന്നിവ സമ്മേളിച്ചവന്‍ മഹാഭാഗ്യവാനാണെന്നു നബി(സ) പ്രസ്താവിച്ചിട്ടുണ്ട്.*
*വീട്‌നിര്‍മാണം മുതല്‍ പണി പൂര്‍ത്തിയാകും വരെയും തുടര്‍ന്ന് താമസം തുടങ്ങിയതു മുതല്‍ക്കും ബറക്കത്തും ഐശ്വര്യവും വര്‍ധിച്ച തോതിലുണ്ടാവാന്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. *
*വീട്‌നിര്‍മാണം തുടങ്ങാന്‍ ഉത്തമം ഞായറാഴ്ചയാണ്. തഫ്‌സീര്‍ പണ്ഡിതരുടെ നായകനും പ്രസിദ്ധ സ്വഹാബി വര്യനുമായ ഇബ്‌നു അബ്ബാസ്(റ)ല്‍ നിന്ന് നിവേദനം: നബി(സ) തങ്ങള്‍ പറഞ്ഞു: ഞായറാഴ്ച കെട്ടിട നിര്‍മാണത്തിനുള്ള ദിനമാണ്. (അബൂയഅ്‌ലാ, ഇക്‌ലീല്‍).*


*വീട് നിര്‍മിക്കുമ്പോള്‍ അതിന്റെ ചുറ്റളവ് ശ്രദ്ധിക്കണം. ചില അളവുകള്‍ ഗുണകരവും ചിലത് ദോഷകരവുമാണെന്നാണ് പ്രസ്തുത മേഖലയില്‍ അവഗഹാമുള്ളവര്‍ പറയുന്നത്. ഇവ്വിഷയത്തില്‍ പരിചയമുള്ളവരെ അവലംബിക്കണം. .*
*വീട് നിര്‍മിക്കുമ്പോള്‍ വിശാലമായതുണ്ടാക്കാം. ഭംഗിക്കു വേണ്ടി കനത്ത വിലയുള്ള മാര്‍ബിള്‍ കല്ലുകളോ ടൈല്‍സുകളോ പതിക്കുക, നല്ലയിനം പെയ്ന്റ് അടിക്കുക എന്നിവയെല്ലാം അനുവദനീയമാണ്. വലിയ വീടുണ്ടാക്കലും അലങ്കാരം നടത്തലും ധൂര്‍ത്തോ, ധനം പാഴാക്കലോ അല്ല.* *അഹങ്കാരം നടിക്കരുതെന്നു മാത്രം. വലിയ വീടു നിര്‍മിക്കുന്നവര്‍ക്കെതിരെയുള്ള നബി(സ) തങ്ങളുടെ താക്കീത് അഹങ്കാരം നടിക്കുമ്പോഴാണെന്നു ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്*.
*ഈ ലോകത്തും പരലോകത്തും യാതൊരു ഉപകാരവുമില്ലാതെ ധനം നശിപ്പിക്കുന്നതാണ് ഇളാഅത്തുല്‍ മാല്‍ (സമ്പത്തു പാഴാക്കല്‍) തെറ്റായ കാര്യത്തില്‍ ധനം ചെലവഴിക്കുന്നതാണ് തബ്ദീര്‍ (ധൂര്‍ത്തടിക്കല്‍).* *ഭൗതികലോകത്ത് പ്രശംസയെയും പരലോകത്ത് പ്രതിഫലവും നല്‍കാത്ത ഒന്നാണു ഇസ്‌റാഫ്(അമിതമായി ചെലവഴിക്കല്‍). (തുഹ്ഫ 5/168, നിഹായ 4/351 നോക്കുക.)*
*ഒരു വീട് നിര്‍മിച്ചാല്‍ അതിന്റെ ഉദ്ഘാടനം ഏത് സമയത്താവലാണ് ഉത്തമമെന്ന് തെളിവിന്റെ വെളിച്ചത്തില്‍ അല്‍പം വിവരിക്കാം.*
*വീട് ഉദ്ഘാടനം പോലെത്തന്നെയാണ് ഏത് നല്ല കാര്യത്തിന്റെയും തുടക്കവും. ഇമാം നവവി(റ) പറയുന്നു: ദീനിയ്യും ദുന്‍ യവിയുമായ പ്രവൃത്തികള്‍ പ്രഭാതത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ താല്‍പര്യം കാണിക്കല്‍ അവര്‍ക്ക് സുന്നത്താണ്. സമുദായത്തിന്റെ പ്രഭാതത്തില്‍ അവര്‍ക്കു നീ ബറകത്തേകണമേ എന്നു നബി(സ) പ്രാര്‍ ത്ഥിച്ച ഹദീസാണ് ഇതിന് ആധാരം. (തുഹ് ഫ 10/131, മുഗ്നി 4/386, നിഹായ 8/250.)*
*നിക്കാഹ് കര്‍മം വെള്ളിയാഴ്ച പ്രഭാത സമയത്താവല്‍ പ്രത്യേകം സുന്നത്താണല്ലോ. മുകളില്‍ വിവരിച്ച ഹദീസിന്റെ അടിസ്ഥാനത്തില്‍ തന്നെയാണിത്. (തുഹ്ഫ 7/216, നിഹായ 6/185, മുഗ്‌നി 3/128)
പ്രധാനപ്പെട്ട ഒരു കാര്യത്തിന്റെ തുടക്കം കുറിക്കാന്‍ തിങ്കളാഴ്ച പുണ്യദിനമാണെന്നും എന്റെ സമൂദായത്തിന്റെ തിങ്കളാഴ്ച പ്രഭാതത്തില്‍ നീ ബറകത്തു ചൊരിയണമേയെന്ന ഹദീസുണ്ടെന്നും ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. (തുഹ്ഫ 10/130)
ഗൃഹപ്രവേശനത്തിനു പ്രഭാതം തെരഞ്ഞെടുക്കല്‍ പുണ്യമാണെന്നു സുതരാം വ്യക്തമായല്ലോ. എന്നാല്‍ പ്രഭാതത്തിന്റെ ളുഹാ നിസ്‌കാര സമയമാണു ഏറ്റവും ഉത്തമം. എന്തുകൊെണ്ടന്നാല്‍ തിങ്കളാഴ്ച പ്രഭാതത്തില്‍ നല്ല കാര്യത്തിനു തുടക്കം കുറിക്കല്‍ പുണ്യമാണെന്നു ഇമാമുകള്‍ വിവരിച്ചതിനു നിമിത്തമായി പറഞ്ഞത് നബി(സ) തങ്ങള്‍ മദീനാപട്ടണത്തില്‍ പ്രവേശിച്ചത് തിങ്കളാഴ്ച പ്രഭാതത്തിന്റെ ളുഹാ സമയത്തായിരുന്നുവെന്നാണ്. (തുഹ്ഫ 10/130, നിഹായ 8/250, മുഗ്‌നി 4/386)
സൂര്യന്റെ ചൂട് അല്‍പം ശക്തമായ സമയത്തായിരുന്നു നബി(സ) തങ്ങള്‍ മദീനയില്‍ പ്രവേശിച്ചത്. (സയ്യിദുല്‍ ബശര്‍ പേജ് 120)
വെള്ളിയാഴ്ച പ്രഭാതത്തില്‍ നിക്കാഹ് കര്‍മം നടത്തല്‍ സുന്നത്താണെന്ന് മനസ്സിലാക്കിയ അകക്കണ്ണുള്ള പലരും വെള്ളിയാഴ്ച ളുഹായുടെ സമയത്താണല്ലോ നിക്കാഹ് കര്‍മ്മം നടത്താറുള്ളത്. ഈയടുത്ത കാലം വരെ ഗൃഹപ്രവേശം ളുഹായുടെ സമയത്തായിരുന്നുവത്രെ നടത്തിയിരുന്നത്. ഏതാനും വര്‍ഷങ്ങളായി ചില നാടുകളില്‍ മാത്രമാണ് സുബ്ഹിന്റെ സമയത്തു ഗ്രഹപ്രവേശം നടത്തുന്നത്.
സുബ്ഹിന്റെ സമയത്ത് വീടുദ്ഘാടന ചടങ്ങ് നടത്തിയാലും പ്രഭാതത്തിലായി എന്ന ബറകത്ത് ലഭിക്കുമെങ്കിലും അതോടൊപ്പം ഒരു ബിദ്അത്തുണ്ടാകുമെന്നത് വസ്തുതയാണ്. അതായതു ഫര്‍ള് നിസ്‌കാരത്തിനു ഏറ്റവും പുണ്യം പള്ളിയാണല്ലോ. ആ മഹത്വം ഒഴിവാക്കി പള്ളിയില്‍ സ്ഥിരമായി സുബ്ഹി നിസ്‌കാരത്തിനു നേതൃത്വം നല്‍കുന്ന ഇമാം അന്ന് ക്ഷണിക്കപ്പെട്ട വീട്ടിലേക്ക് സുബ്ഹി നിസ്‌കരിക്കാന്‍ വരുന്നു. കൂടെ അതാണ് പുണ്യം എന്നു ധരിക്കുന്ന ഏതാനും പൊതുജനങ്ങളും. ഇതൊരിക്കലും പ്രോത്സാഹജനകമല്ല. ഈ ബിദ്അത്ത് ഒഴിവാക്കേണ്ടതും ഇതിനെതിരെ ബോധവത്ക്കരണം നടത്തേണ്ടതും അത്യാവശ്യമാണ്.
സയ്യിദുമാരും പ്രസിദ്ധ പണ്ഡിതരും നടത്തിപ്പോന്ന പതിവുചര്യയാണ് ഉദ്ഘാടനം നിര്‍വഹിക്കപ്പെടുന്ന വീട്ടില്‍ വെച്ച് സുബ്ഹി നിസ്‌കാരവും അതിന്റെ സുന്നത്ത് നിസ്‌കാരവും നടത്തപ്പെടുന്നതെന്ന് ആരെങ്കിലും വാദിച്ചാല്‍ അത് അബദ്ധമാണ്. എന്തുകൊണ്ടെന്നാല്‍, മുന്‍കാലങ്ങളിലൊന്നും ഇങ്ങനെ നടത്തിയതിനു ഇസ്‌ലാമിക പ്രമാണങ്ങളിലോ ചരിത്രത്തിലോ രേഖ കാണുന്നില്ല. ഇനി, വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ തെളിവിന്റെ വെളിച്ചത്തില്‍ സ്ഥിരപ്പെട്ടതിനു (പള്ളിയില്‍ വെച്ച് ഫര്‍ള് നിസ്‌കരിക്കുന്ന പുണ്യം) വിരുദ്ധമായിട്ടുള്ള പതിവ് (പള്ളിയില്‍ വെച്ചുള്ള ഫുര്‍ള് നിസ്‌കാരം ഒഴിവാക്കി ഉദ്ഘാടന വീട്ടില്‍ വെച്ച് നിസ്‌കരിക്കല്‍) തള്ളപ്പെടേണ്ടതാണെന്നു അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം ഇമാം ഇബ്‌നുഹജര്‍(റ) പ്രസ്താവിച്ചിട്ടുണ്ട്. (തുഹ് 7/216)
പള്ളിയിലെ ഇമാം ഗൃഹപ്രവേശന ചടങ്ങിന് പോയ കാരണത്താല്‍ പള്ളിയില്‍ സുബ്ഹി നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ ആളില്ലാതായതും അക്കാരണത്താല്‍ തന്നെ സുബ്ഹി നിസ്‌കാരം കഴിഞ്ഞ ശേഷമേ ‘കുറ്റൂസ’ പരിപാടിക്ക് ഉസ്താദ് പോകാവൂ എന്ന് കമ്മിറ്റി തീരുമാനിച്ച മഹല്ലുകളെ ഈ ലേഖകനറിയാം. ആ തീരുമാനം സ്വാഗതാര്‍ഹമാണ്.
നബി(സ)യും സ്വഹാബത്തും ഗൃഹപ്രവേശനം നടത്തിയതും പ്രസ്തുത വീട്ടില്‍ വെച്ച് നിസ്‌കരിച്ചതും എപ്പോഴാണെന്നും ഏത് നിസ്‌കാരമാണെന്നും നോക്കാം. പ്രമുഖ സ്വഹാബീവര്യന്‍ ഇത്ബാന്‍(റ) പറയുന്നു: നബി(സ) തങ്ങളെ ഞാന്‍ എന്റെ ഭവനത്തിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച പ്രവാചകര്‍ ളുഹാ സമയത്തു വന്നു. കൂടെ അബൂബക്കര്‍ സിദ്ദീഖും(റ) ഉണ്ട്. അങ്ങനെ ഇത്ബാന്‍(റ) കാണിച്ചു കൊടുത്ത സ്ഥലത്തു വെച്ച് നബി(സ)യും അവരും നിസ്‌കരിച്ചു. (മുസ്‌ലിം 1/233)
ഇമാം നവവി(റ) പറയുന്നു: വീടുണ്ടാക്കിയാല്‍ സ്വാലിഹീങ്ങളെ ക്ഷണിച്ചുവരുത്തിയും അവരോട് വീട്ടില്‍വെച്ച് സുന്നത്തു നിസ്‌കാരം നിര്‍വഹിക്കാന്‍ ആവശ്യപ്പെട്ടും അവരെ കൊണ്ട് ബറകത്തെടുക്കാമെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു. (ശര്‍ഹു മുസ്‌ലിം 1/233)
അനസ്(റ) പറയുന്നു: ഞങ്ങളുടെ വീട്ടിലേക്ക് നബി(സ) വന്നു. അത് ഫര്‍ളു നിസ്‌കാരത്തിന്റെ സമയത്തല്ലായിരുന്നു (ളുഹാ നിസ്‌കാര സമയം). അങ്ങനെ നബി(സ) വീട്ടില്‍ വെച്ച് സുന്നത്തു നിസ്‌കാരം നിര്‍വഹിക്കുകയും ദുന്‍യവിയും ഉഖ്‌റവിയുമായ എല്ലാ നന്മക്കും വേണ്ടി ഞങ്ങള്‍ക്ക് നബി(സ) പ്രാര്‍ത്ഥിച്ചുതരികയും ചെയ്തു. (മുസ്‌ലിം 1/234)
വീടുദ്ഘാടനം പോലെത്തന്നെ കച്ചവടം ഉദ്ഘാടനം നിര്‍വഹിക്കേണ്ടതും ളുഹാ സമയത്താണു ഉത്തമം. അടിസ്ഥാനരഹിതമായ നാട്ടാചാരങ്ങള്‍ക്കെതിരെയും ബിദ്അത്തിനെതിരെയും ഇമാമുകള്‍ എക്കാലത്തും പ്രതികരിച്ചിട്ടുണ്ട്.
ഒരുകാലത്ത് സമൂഹത്തില്‍ നിലനിന്നിരുന്ന റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച രാവില്‍ ഇശാ മഗ്‌രിബിനു ഇടയിലുള്ള 12 റക്അത്ത് നിസ്‌കാരം, ബറാഅത്ത് രാവില്‍ പ്രത്യേക രീതിയിലുള്ള 100 റക്അത്ത് നിസ്‌കാരം തുടങ്ങിയ ഒട്ടനവധി ബിദ്അത്തിനെതിരെ, ഇമാം അബൂശാമ(റ), ഇമാം ഇബ്‌നുഹാജ്(റ), ഇമാം ഇബ്‌നു ഹജര്‍ ഹൈതമി(റ) തുടങ്ങിയ ഇമാമുകള്‍ പ്രതികരിക്കുകയും ജനങ്ങളെ ശക്കമായി ബോധവത്കരിക്കുകയും ചെയ്തതിന്റെ ഫലമായി ഇപ്പോള്‍ അത്തരം അനാചാരങ്ങള്‍ സമൂഹത്തില്‍ ആര്‍ക്കും പരിചിതമല്ലാത്തവിധം നിഷ്‌കാസിതമായിട്ടുണ്ട്.
ബിദ്അത്ത് ഉടലെടുക്കുമ്പോഴെല്ലാം പണ്ഡിതരോ അവരുടെ സേവകരോ ബിദ്അത്തിനെതിരെ ശബ്ദിക്കണം. അങ്ങനെ ഭാവിയില്‍ അത്തരം ബിദ്അത്തുകള്‍ കേട്ടുകേള്‍വി പോലും ഇല്ലാത്തവിധം നശിച്ചുപോകണം. സമൂഹത്തില്‍ നിലനിന്നിരുന്ന ബിദ്അത്തുകള്‍ മാത്രം വിവരിച്ച് ജനങ്ങളെ ബോധവല്‍കരിച്ച ഇമാം ഇബ്‌നു ഹജര്‍(റ) ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്- ‘അല്‍ഈളാഹു വല്‍ബയാന്‍’ എന്നാണിതിന്റെ പേര്. (തുഹ്ഫ 2/239 നോക്കുക.)
വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ വലതു കാല്‍ മുന്തിക്കണം. വീട്ടില്‍ നിന്നുപുറത്തിറങ്ങുമ്പോള്‍ ഇടതുകാല്‍വെച്ചിറങ്ങലാണ് സുന്നത്ത്. ഏത് യാത്രക്കിറങ്ങുകയാണെങ്കിലും ഇടതുകാല്‍ വെച്ചാണു ഇറങ്ങേണ്ടത്. വീടിന്റെ അകവും പുറവും പരിഗണിക്കുമ്പോള്‍ അകമാണല്ലോ നല്ലത്. അതുകൊണ്ടാണ് ഇങ്ങനെ നിയമം വന്നത്. (ഫതാവല്‍ കുബ്‌റാ: 1/61, ഇആനത്ത് 1/10, ഫതാവല്‍ ഹദീസിയ്യ 62)
മര്‍ഹൂം തഴവ മുഹമ്മദ് കുഞ്ഞി മൗലവി ‘അല്‍മവാഹിബ്’ എന്ന പുസ്തകത്തില്‍ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ വലതുകാല്‍ മുന്തിക്കണമെന്ന് പറഞ്ഞത് ശാഫിഈ മദ്ഹബിനോട് യോചിക്കില്ല. അദ്ദേഹം തെളിവ് നല്‍കിയത് ‘മദ്ഘല്‍’ എന്ന മാലികി മദ്ഹബിലെ ഗ്രന്ഥമാണ്.
🌹🌹🌹🌹🌹🌹🌹🌹

തൗഹീദും ദൂരവും

🕸🕸
ശ്ശ്.. ശ്..
കട്ടാക്ക്...കട്ടാക്ക്....
ഇപ്പം മുശ് രിക്കാവും.


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
➖➖🔸➖➖➖➖➖
ഒരു വഹാബി മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കേ ഹലോ.. ഹലോ.. റൈഞ്ച് ഇല്ലേ..എന്ന് ചോദിക്കുന്നത് കേട്ടപ്പോൾ അടുത്തുള്ള വഹാബി പറഞ്ഞു..കട്ടാക്ക്..കാട്ടാക്ക്...ഇപ്പം മുശ്‌രി ക്കാവുംന്ന്. അപ്പോൾ അവൻ ചോദിച്ചു അതെങ്ങനെ മുശ്‌രിക്കാവല്.അപ്പൊ ഞ്ജ് വിചിന്തനം വായിക്കലില്ലേ..അതിലുണ്ടല്ലോ വിഷയം കൃത്യമായി പഠിപ്പിക്കുന്നു:

" ഒരാളോട് സഹായം തേടണമെങ്കിൽ അയാൾ ജീവിച്ചിരുന്നാൽ പോരാ. തന്റെ വിളി കേൾക്കുന്ന ദൂരപരിധിക്കുള്ളിലായിരിക്കണം.
അല്ലെങ്കിൽ ആ സഹായാർത്ഥന ആരാധനയാവും "
     
       വിചിന്തനം 2006
       ഡിസംബർ 29,പേജ് 7

കണ്ടില്ലേ, കേൾവിയുടെ പരിധിക്കപ്പുറത്തുള്ളവരെ വിളിച്ചാൽ ആ വിളി ആരാധനയാണ്.അത് കൊണ്ടല്ലേ മരിച്ചവരെ വിളിക്ക്ണ സുന്നികൾ മുശ്രിക്കാണ് എന്ന് നമ്മുടെ മൗലവിമാർ പഠിപ്പിച്ചത്.

ആ.. അത് ശരി.ഇനി  ഞാനത്  ശ്രദ്ധിക്കാം.

അപ്പോ🤔 പൊട്ടനെ വിളിച്ചാലും  ശിർക്കാകുമല്ലോ? കാരണം അവൻ നമ്മുടെ വിളി കേൾക്ക്ണ പരിധിക്ക് അപ്പുറത്താണല്ലോ?  ഒരു മരിച്ച വ്യക്തിയെ അവന്റെ അടുത്ത് നിന്ന് വിളിച്ചാലും ശിർക്കാകുമല്ലോ? മരിച്ച വ്യക്തി അടുത്താണെങ്കിലും  കേൾവിയുടെ പരിധിയിൽ അല്ലല്ലോ?അതേ രൂപത്തിലല്ലേ പൊട്ടനും വരുന്നത്.?  ഇങ്ങനെയാകുമ്പോ എല്ലാം ശ്രദ്ധിക്കണം.

🕸🕸🕸🕸🕸🕸🕸🕸

അയലിന്മേൽ കയറിയ കോഴി യെപോലെയാ വഹാബികൾ. ഏതു സമയവും  ശിർക്കിലേക്ക് വീണേക്കും..🕸🕸

🔘🔘🔘🔘🔘🔘🔘🔘

യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല  ബൈബിളിൽ: യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.   --- ⭐ 1. യേശു ദൈവത്തെ ആരാധിക്കുന...