Saturday, March 17, 2018

ഇസ്തിഗാസ- ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന ആയത്തുകൾ - 1

📒📔📙📘📕📗📓
സംശയ നിവരാണ ഗ്രൂപ്പ്
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ഇസ്തിഗാസ- ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന ആയത്തുകൾ - 1







إِذْ تَسْتَغِيثُونَ رَ‌بَّكُمْ فَاسْتَجَابَ لَكُمْ أَنِّيمُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْ‌دِفِينَ ﴿الأنقال- ٩﴾

നിങ്ങള്‍ നിങ്ങളുടെരക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) തുടരെത്തുടരെയായിആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍നിങ്ങള്‍ക്കു മറുപടി നല്‍കി.
ഇവിടെ കാര്യകാരണ ബന്ധങ്ങൽക്കതീതമായി സഹായം നബി(സ) യും സ്വഹാബത്തും അല്ലാഹുവോടാണ് ചോദിച്ചത്.
അല്ലാഹു  പറയുന്നു :

إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّـهِ عِبَادٌ أَمْثَالُكُمْ ۖفَادْعُوهُمْ فَلْيَسْتَجِيبُوا لَكُمْ إِن كُنتُمْ صَادِقِينَ ﴿الأعراف:١٩٤﴾

തീര്‍ച്ചയായുംഅല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ളദാസന്‍മാര്‍ മാത്രമാണ്‌.എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
അല്ലാഹു  പറയുന്നു :

لَهُ دَعْوَةُ الْحَقِّ ۖ وَالَّذِينَ يَدْعُونَ مِن دُونِهِ لَا يَسْتَجِيبُونَ لَهُمبِشَيْءٍ إِلَّا كَبَاسِطِ كَفَّيْهِ إِلَى الْمَاءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَالِغِهِ ۚ وَمَادُعَاءُ الْكَافِرِ‌ينَ إِلَّا فِي ضَلَالٍ ﴿١٤:الرعد﴾

അവനോടുള്ളതുമാത്രമാണ്ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരുംഅവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്‍റെ വായില്‍ (തനിയെ) വന്നെത്താന്‍വേണ്ടി തന്‍റെ ഇരുകൈകളും അതിന്‍റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം)വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.

അല്ലാഹു  പറയുന്നു :

إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَااسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُ‌ونَ بِشِرْ‌كِكُمْ ۚ وَلَايُنَبِّئُكَ مِثْلُ خَبِيرٍ‌ ﴿١٤:فاطر﴾

നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്നപക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരംനല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ആരുമില്ല.
അല്ലാഹു  പറയുന്നു :

أَمْوَاتٌ غَيْرُ‌ أَحْيَاءٍ ۖ وَمَا يَشْعُرُ‌ونَ أَيَّانَ يُبْعَثُونَ ﴿النحل:٢١﴾

അവര്‍ (പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍)മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്അവര്‍ അറിയുന്നുമില്ല.
അല്ലാഹു  പറയുന്നു :


وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ اللَّـهِ مَن لَّايَسْتَجِيبُ لَهُ إِلَىٰ يَوْمِ الْقِيَامَةِ وَهُمْ عَن دُعَائِهِمْ غَافِلُونَ ﴿٥:الأحقاف﴾

അല്ലാഹുവിനു പുറമെ,ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക്ഉത്തരം നല്‍കാത്തവരെവിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റിബോധമില്ലാത്തവരാകുന്നു.
അല്ലാഹു  പറയുന്നു :

قُلْ إِنَّمَا أَدْعُو رَ‌بِّي وَلَا أُشْرِ‌كُ بِهِ أَحَدًا ﴿الجن:٢٠﴾

(നബിയേ,)പറയുക: ഞാന്‍ എന്‍റെരക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍പങ്കുചേര്‍ക്കുകയില്ല.


أَلَيْسَ اللَّـهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِن دُونِهِ ۚ وَمَنيُضْلِلِ اللَّـهُ فَمَا لَهُ مِنْ هَادٍ ﴿الزمر:٣٦﴾

തന്‍റെ ദാസന്ന് അല്ലാഹുമതിയായവനല്ലയോ? അവന്ന്പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹുപിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.
നബി(സ) പറയുന്നു :

الدّعاء هو العبادة(جامع الترمدي: ٢٨٩٥)

"പ്രാർത്ഥന അതാണ്‌ ആരാധന". (തുർമുദി : 2895)
[12/03, 3:51 PM] ‪+965 9907 7673‬: നബി(സ) പറയുന്നു :

إذا سأَلتَ فاسألِ الله، وذا استعنتَ فاستعنباللهِ(ترمذي)

നീ ചോദിക്കുകയാണെങ്കിൽഅല്ലാഹുവോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടുക".(തുർമുദി: 2440)



ഇത്തരം ആയത്തുകൾ മഹാൻമാരോട്മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസക്കും ബാധകമെന്നാനു പുത്തൻവാദികൾ പറയുന്നത്. എന്നാൽ ഉപര്യക്തആയതുകളുടെയും ഹദീസുകളുടെയും വിവക്ഷ എന്താണെന്ന് നമുക്ക് പരിശോദിക്കാം.

പുത്തൻവാദികൾക്ക്  മറുവടി.
അല്ലാഹുവിന്റെഅനുവാദവും ഉദ്ദേശ്യവും വേണ്ടുകയും കൂടാതെ അവന്റെ അടുക്കൽ ശുപാർശ പറയാനുംസമ്മർദ്ദം ചെലുത്തി കാര്യങ്ങൾ നേടിത്തരാനും കഴിവുള്ള ഇലാഹുകലുണ്ടെന്നുവിശോസിച്ച മക്ക മുശ്രിക്കുകൾ അവരുടെ ദൈവങ്ങളോട് നടത്തിയ സഹായർതനയുംഇബാദത്തുമാനു പ്രസ്തുത വചനങ്ങളിൽ പരമാർഷിക്കുന്നദ്.അല്ലാതെ മുഅജിസത്ത് കറാമത്തിലുടെഅൻബിയ-ഔലിയാക്കൾ സഹായിക്കുമെന്ന വിശ്വാസത്തോടെ സത്യാ വിശ്വാസികൾഅവരോടു നടത്തുന്ന സഹയാർതനയല്ല.പ്രസ്തുത വചനങ്ങൾക്ക് പൂർവ്വകാലമുഫ്ഫസ്സിറുകൾ നല്കിയ വ്യാഖ്‌യാനങ്ങളും അവയുടെ മുമ്പും ശേഷവുമുള്ളവചനങ്ങളും പരിശോദിച്ചാൽ തന്നെ ഈ യാതാർത്ഥ്യം ബോധ്യപ്പെടുന്നതാണ്.അതിനാല ഓരോ വചനങ്ങൾക്കും പൂർവ്വകാല മുഫ്ഫസ്സിറുകൾ നല്കിയ വ്യാഖ്‌യാനങ്ങൾആദ്യമായി നമുക്ക് പരിശോദിക്കാം.

അഅറാഫ് 194-ആം വചനംവ്യാഖ്യാനിച്ച് ഇമാം ത്വബ് രി (റ) എഴുതുന്നു.


قال أبو جعفر: يقول جل ثناؤه لهؤلاء المشركين من عبدة الأوثان،موبِّخهم على عبادتهم ما لا يضرهم ولا ينفعهم من الأصنام: (إن الذين تدعون) أيهاالمشركون، آلهةً =(من دون الله), وتعبدونها، شركًا منكم وكفرًا بالله =(عبادأمثالكم)، يقول: هم أملاك لربكم,كما أنتم له مماليك. فإن كنتم صادقين أنها تضر وتنفع، وأنها تستوجب منكم العبادةلنفعها إياكم, فليستجيبوا لدعائكم إذا دعوتموهم, (44) فإن لم يستجيبوا لكم، لأنهالا تسمع دعاءكم, فأيقنوا بأنها لا تنفع ولا تضر; لأن الضر والنفع إنما يكونان ممنإذا سُئل سمع مسألة سائله وأعطى وأفضل، ومن إذا شكي إليه من شيء سمع، فضرّ من استحقالعقوبة، ونفع من لا يستوجب الضرّ. (جامعالبيان)




ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വിഗ്രഹങ്ങൾക്ക് ആരാധന ചെയ്തതിന്റെ പേരില് വിഗ്രഹാരാധകരായ മുശ്രിക്കുകളെ ആക്ഷേപിച്ചു അല്ലാഹു പറയുന്നു. ഏ മുശ്രിക്കുകളെ! അല്ലാഹുവേ കൂടാതെയുള്ള ഇലാഹുകളാനെന്ന നിലയിൽ അല്ലാഹുവിൽ അവിവിശ്വസിച്ചും പങ്ക് ചേർത്തും നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങൾ നിങ്ങളെ പൊലൊഎ അല്ലാഹുവിന്റെ ഉടമയിൽ ഉള്ളവരാണ്. അവ ഉപകാരോപദ്രവങ്ങൾ വരുത്തുമെന്നും അവ നിങ്ങള്ക്ക് ഉപകാരം ചെയ്യുന്നതിന്റെ പേരിൽ നിങ്ങളുടെ ആരാധന അർഹിക്കുമെന്നുമുള്ള വാദത്തിൽ നിങ്ങൾ സത്യമാണ് പറയുന്നതെങ്കിൽ നിങ്ങൾ അവരെ വിളിച്ചാൽ നിങ്ങളുടെ വിളിക്ക് അവർ ഉത്തരം ചെയ്യട്ടെ.നിങ്ങളുടെ വിളി കേൾക്കാത്തത്കൊണ്ട് അവ നിങ്ങള്ക്ക് ഉത്തരം നൽകുന്നില്ലെങ്കിൽ അവ ഉപകാരമോ ഉപദ്രവമോ വരുത്തുകയില്ലെന്നു നിങ്ങൾ ഉറപ്പിച്ചുകൊള്ളണം കാരണം ഉപകാരവും ഉപദ്രവവും വരുത്താൻ വിളിക്കുന്നവന്റെ വിളിയും ആവലാതിയും കേൾക്കെണ്ടാതുണ്ടല്ലോ.എന്നിട്ട് ശിക്ഷ അർഹിക്കുന്നവന് ഉപദ്രവവും അല്ലാത്തവർക്ക് ഉപകാരവും ചെയ്യുകയും വേണം(ജാമിഉൽ ബയാൻ :13/321)
[12/03, 3:51 PM] ‪+965 9907 7673‬: നിർജീവവസ്തുക്കളും,കേൾവിഷക്തിയില്ലാതതുമായ വിഗ്രഹങ്ങൾക്ക് ബുദ്ദി ജീവികൾക്ക് പ്രയോഗിക്കുന്ന പദങ്ങൾ ഇവിടെ പ്രയോഗിച്ചതിന്റെ കാരണം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:


كيف يحسن وصفها بأنها عباد مع أنها جمادات؟ وجوابه من وجوه: الأول: أنالمشركين لماادعوا أنها تضر وتنفع، وجب أن يعتقدوا فيها كونها عاقلةفاهمة، فلا جرم وردت هذه الألفاظ على وفق معتقداتهم(التفسير لكبير : ٧\٣٣٥)



വിഗ്രഹങ്ങൾ അചേതന വസ്തുക്കലായിരിക്കെ "ഇബാദ്" എന്ന് അവയെ വിശേഷിപ്പിച്ചതിനു പലരൂപത്തിൽ ഉത്തരം പൂരിപ്പിക്കാവുന്നതാണ്.
ഒന്ന് : വിഗ്രഹങ്ങൾ ഉപകാരവും ഉപദ്രവവും വരുത്തമെന്ന് മുശ്രിക്കുകൾ വാദിക്കുമ്പോൾ അവ ബുദ്ദിയുള്ളതും ഗ്രാഹ്യ ശേഷി ഉള്ളതുമാനെന്നു അവർ വിശ്വസിക്കെണ്ടിവരുമല്ലോ.അതിനാൽഅവരുടെ വിശ്വാസം കണക്കിലെടുത്ത് അതോടു യോജിച്ച പദപ്രയോഗങ്ങൾ അള്ളാഹു നടത്തിയെന്ന് മനസ്സിലാക്കാം.(തഫ്സീർ റാസി: 7/335)


ഇതേ വിവരണം മറ്റു തഫ്സീരുകളിലും കാണാവുന്നതാണ്. ആയതിന്റെ വിവക്ഷ വിഗ്രഹമാനെന്നു അതിന്റെ മുമ്പും പിമ്പും പരിശോദിച്ചാൽ തന്നെ വ്യക്തമാവും.

സൂറത് റഅദിലെ  പതിനാലാം വചനം വിവരിച് ഇമാം റാസി (റ) എഴുതുന്നു:


ثمقال تعالى : ( والذين يدعون من دونه ) يعني الآلهة الذين يدعونهم الكفار من دون الله : ( لا يستجيبون لهم بشيء ) مما يطلبونه إلا استجابة كاستجابة باسط كفيه إلىالماء ، والماء جماد لا يشعر ببسط كفيه ولا بعطشه وحاجته إليه ، ولا يقدر أن يجيبدعاءه ويبلغ فاه ، فكذلك ما يدعونه جماد ، لا يحس بدعائهم ولا يستطيع إجابتهم ،ولا يقدر على نفعهم (التفسيرلكبير)



അല്ലാഹുവിനെ വിട്ടുകൊണ്ട് സത്യാനിശേദികൾ വിളിക്കുന്ന ദൈവങ്ങൾ വെള്ളത്തിലേക്ക് രണ്ട് കരങ്ങൾ നീട്ടിയവന് ലഭിക്കുന്ന ഉത്തരം പോലെയുള്ള ഉത്തരമല്ലാതെ അവരാവശ്യപ്പെടുന്ന യാതൊന്നിനും അവര്ക്ക് നല്കുകയില്ല. വെള്ളത്തിലേക്ക് കരങ്ങൾ നീട്ടിയവന്റെ ആവശ്യമോ അവന്റെ ദാഹമോ അവൻ തന്റെ കരങ്ങൾ തന്നിലേക്ക് നീട്ടിയ കാര്യമോ നിർജീവിയായ വെള്ളം അറിയുന്നില്ല. അവന്റെ വിളിക്കുത്തരം നൽകാനോ അവന്റെ വായിലേക്ക് സ്വയം  എത്താനോ വെള്ളത്തിനു സാധ്യവുമല്ല.ഇതേ പോലെ സത്യാനിശേദികൾ  വിളിക്കുന്ന ദൈവവും നിരജീവിയാണ്.അവരുടെ വിളി അത് അറിയുന്നില്ല. അവര്ക്കുത്തരം നല്കാനോ ഉപകാരം ചെയ്യുവാനോ അതിനു സാധ്യമല്ല.(റാസി 9/161)

ദിക്റിലെ എണ്ണം - ഇബ്നു തയ്മിയ്യ

*ദിക്റിലെ എണ്ണം - ഇബ്നു തയ്മിയ്യ*
———————————————————-
📓📒📔📙📘📕📗📓
സംശയ നിവരാണ ഗ്രൂപ്പ്
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
"ദിക്റ് ചൊല്ലുമ്പോൾ പ്രത്യേകമായി എണ്ണം പിടിക്കുന്നതും , പ്രത്യേക സമയത്ത് ദാഇമാക്കി ചൊല്ലലൊക്കെ ബിദ് അത്താണെന്നും ഖുറാഫത്താണെന്നും ,  അള്ളാഹുവോ റസൂലോ ഇങ്ങനെ എണ്ണം പിടിച്ച് ചൊല്ലാൻ പഠിപ്പിച്ചിട്ടില്ലാ എന്നൊക്കെ ആധുനിക സലഫി മുജാഹിദുകൾ വാദിക്കുമ്പോൾ ഇവരുടെ ശൈഖുൽ ഇസ്ലാമും, ഇദ്ദേഹം നൽകിയ ആശയാദർഷം വിഷലിപ്തമാണെന്നത് ഖുർ ആൻ വിഷലിപ്തമാണെന്നതിന്ന് തുല്യമാണെന്ന് പരിചയപ്പെടുത്തിയ സാക്ഷാൽ ഇബ്നു തയ്മിയ്യയുടെ വാക്കുകൾ ഇനി എന്ത് ചെയ്യും ..

✍🏻
*"എണ്ണം പിടിച്ച് ദിക്റ് ചൊല്ലൽ"  ഇബ്നു തയ്മിയ്യയുടെ ശിഷ്യൻ ഇബ്നുൽ കയ്യിമുൽ ജൗസിയ്യ തന്നെ പറയട്ടെ !!*

وَمِنْ تَجْرِيبَاتِ السَّالِكِينَ الَّتِي جَرَّبُوهَا فَأَلْفَوْهَا صَحِيحَةً أَنَّ مَنْ أَدْمَنَ يَا حَيُّ يَا قَيُّومُ لَا إِلَهَ إِلَّا أَنْتَ أَوْرَثَهُ ذَلِكَ حَيَاةَ الْقَلْبِ وَالْعَقْلِ.
وَكَانَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ قَدَّسَ اللَّهُ رُوحَهُ شَدِيدَ اللَّهْجِ بِهَا جِدًّا، وَقَالَ لِي يَوْمًا: لِهَذَيْنِ الِاسْمَيْنِ وَهُمَا الْحَيُّ الْقَيُّومُ تَأْثِيرٌ عَظِيمٌ فِي حَيَاةِ الْقَلْبِ، وَكَانَ يُشِيرُ إِلَى أَنَّهُمَا الِاسْمُ الْأَعْظَمُ، وَسَمِعْتُهُ يَقُولُ: مَنْ وَاظَبَ عَلَى أَرْبَعِينَ مَرَّةً كُلَّ يَوْمٍ بَيْنَ سُنَّةِ الْفَجْرِ وَصَلَاةِ الْفَجْرِ يَا حَيُّ يَا قَيُّومُ، لَا إِلَهَ إِلَّا أَنْتَ، بِرَحْمَتِكَ أَسْتَغِيثُ حَصَلَتْ لَهُ حَيَاةُ الْقَلْبِ، وَلَمْ يَمُتْ قَلْبُهُ.

( مدارج السالكين : 1 / 446 / ابن قيم الجوزية )

"ദിവസവും يَا حَيُّ يَا قَيُّومُ لَا إِلَهَ إِلَّا أَنْتَ പ്രസ്തുത ദിക്റ് 1000 തവണ ചൊല്ലാൻ ഇബ്നു തയ്മിയ്യ കണിശത പുലർത്തിയിരുന്നു,"

"അൽഹയ്യ്, അൽഖയ്യൂം ഈ രണ്ട് ഇസ്മിന്ന് ഹൃദയത്തിന്ന് നല്ല സ്വാധീനമുണ്ടെന്നും, ഇത് രണ്ടും  ഇൽമുൽ അഹ്ലമാണെന്നും ഇബ്നു തയ്മിയ്യ സൂചിപ്പിക്കാറുണ്ടായിരുന്നു , അത് പോലെ ഇബ്നു തയ്മിയ്യയിൽ നിന്ന് പതിവായി ഞാൻ കേൾക്കാറുമുണ്ട്   സുബ് ഹിയുടെ സുന്നത്ത് നിസ്ക്കാരത്തിന്റെയും സുബ് ഹിയുടെയും ഇടയിൽ ആരെങ്കിലും  يَا حَيُّ يَا قَيُّومُ، لَا إِلَهَ إِلَّا أَنْتَ، بِرَحْمَتِكَ أَسْتَغِيثُ എന്ന ദിക്റ് 40 വട്ടം പതിവാക്കിയാൽ   അവന്റെ ഹൃദയത്തിന്ന്  നല്ല പുതുജീവൻ കിട്ടുന്നതാണ് ഹൃദയം ഒരിക്കലും മരിക്കുകയില്ല!!!!!!"

(മദാരിജുസ്സാലികീൻ  1/446 - ഇബ്നുൽ ഖയ്യിം)
🌹🌹🌹🌹🌹🌹

_*ഖുർആൻ,ഹദീസ്&അഹ്‌ലുസ്സുന്ന*_

വഹാബിസം ഇസ്ലാം ഒരു താരതമ്യം

✅ഇസ്ലാം - ❌ വഹാബിസം ഒരു താരതമ്യം..

📓📒📔📙📘📕📗📓
സംശയ നിവരാണ ഗ്രൂപ്പ്
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ഇസ്ലാം -❌ വഹാബിസം ഒരു താരതമ്യം..
✅ഇസ്ലാം- മക്കയിൽ പിറന്ന മുഹമ്മദ്(സ)യിലൂടെ പ്രപബോധനം
❌വഹാബിസം- നജ്ദിൽ പിറന്ന മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് സ്ഥാപിച്ചു.
👉നജ്ദിൽ നിന്ന് പിശാചിൻെറ കൊമ്പ് പ്രത്യക്ഷപ്പെടുമെന്ന് നബിവചനം❗
✅ഇസ്ലാം: പ്രചരിപ്പിക്കപ്പെട്ടത്‌ സമാധാനത്തിലൂടെ ശാന്തിയിലൂടെ.
❌വഹാബിസം: പ്രചരിപ്പിക്കപ്പെട്ടത് അക്രമത്തിലൂടെ അനീതിയിലൂടെ കൊലയിലൂടെ കൊള്ളയിലൂടെ..
👉അവലംബം- ഇ.മൊയ്തു മൗലവി രചനാ സമാഹാരം
🔸ഇന്ത്യയിൽ/കേരളത്തിൽ🔹
✅ഇസ്ലാം: സ്വഹാബി വര്യൻ മാലികുദീനാർ(റ) പ്രചരിപ്പിച്ചു.
❌വഹാബിസം: മിസ്റിൽ നിന്നും ജമാലുദ്ദീൻ അഫ്ഗാനി കൊണ്ട് വന്നു.
👉ജമാലുദ്ദീൻ പാശ്ചാത്യ ദല്ലാൾ ആണെന്ന് ഗൾഫ് സലഫീ വിശ്വാസം❗
ഇസ്ലാം: അല്ലാഹു ✅സ്ഥലകാലാധീതൻ,
വർണ്ണനകൾക്ക് വിധേയൻ അല്ല.
❌വഹാബിസം: അല്ലാഹുവിന് കൈ ഉണ്ട്,രണ്ടും വലതു ഭാഗത്ത്, ഇരിക്കും, നിൽക്കും, താഴോട്ടിറങ്ങും മുകളിലോട്ട് കയറും....!!
✅ഇസ്ലാം: എല്ലാ സഹായവും അല്ലാഹുവിൽ നിന്ന്.
❌വഹാബിസം: അല്ലാഹുവിൻെറ സഹായത്തിന് പരിധി നിർണ്ണയിച്ചു.
അഭൗതികം/ഭൗതികം എന്ന് വേർതിരിച്ചു.❗
✅ഇസ്ലാം: എല്ലാ സഹായത്തിന്നുടമ അല്ലാഹു.
❌വഹാബിസം: അല്ലാഹുവിന് പുറമെ ജിന്ന് (ശൈത്വാൻ) സഹായിക്കും.
👉വഹാബി പ്രസ്ഥാനം: പിളർപ്പിനൊരാധാരം
✅ഇസ്ലാം: സ്വഹാബികൾ നക്ഷത്ര തുല്യർ.
അവരെ അണപ്പല്ല് കൊണ്ട് കടിച്ച് പിടിക്കുക-നബിവചനം
❌വഹാബിസം: സ്വഹാബികളുടെ പ്രവൃത്തി തെളിവല്ല.
👉സ്ത്രീ ജുമുഅ ജമാഅത്ത്, തറാവിഹിൻെറ എണ്ണം, ജുമുഅയുടെ രണ്ടാം ബാങ്ക്
✅ഇസ്ലാം: കളവ് പറയൽ നിഷിദ്ധമാക്കി.
കളവ് പറയുന്നത് കടുത്ത തെറ്റ്.
❌വഹാബിസം: കളവ് പറയാൻ അനുമതി നല്കി, 'കളവ് പറയൽ' മത്സരം നടത്തി, പ്രോത്സാഹനമായി സമ്മാനവും നല്കി ❗
👉വെളിപ്പെടുത്തൽ/അബ്ദുല്ലത്വീഫ് മൗലവി
✅ഇസ്ലാം: പലിശ നിഷിദ്ദമാക്കി
❌വഹാബിസം: പലിശ ഹലാലാക്കി,സക്കാത്ത് പണംപിരിച്ച് വിതരണം ചെയ്യാതെ ബാങ്കിൽ നിക്ഷേപിച്ച് പലിശ വാങ്ങി ഭക്ഷിച്ചു❗
👉കാരപ്പറമ്പ് ശാഖാ മുജാഹിദ് സക്കാത്ത് സെൽ,2004_05
✅ഇസ്ലാം: സംഗീതവും ഉപകരണങ്ങളും ഹറാമാക്കി, അവ ഖിയാമത്ത് നാളിൻെറ അടയാളങ്ങളിൽ പെട്ടത്.
🎶🎹🎻🎺🎷🎸🎤
❌വഹാബിസം: ചെണ്ട, മദ്ദളം, കുഴലൂത്ത്, മുട്ട് വിളി, താലപ്പൊലി പുലിക്കളി, തിരുവാതിരക്കളി,നൃത്തം ഇവയെല്ലാം നേതൃത്വത്തിൻെറ അറിവോടെ ഹലാലാക്കി❗
👉കാണുക_സലഫി ഫെസ്റ്റ്.
✅ഇസ്ലാം: 'സ്വഹീഹ് ബുഖാരി' ഇസ്ലാമിൻെറ അടിസ്ഥാന പ്രമാണങ്ങളിൽപ്പെട്ടത്.
❌വഹാബിസം: 'സ്വഹീഹ് ബുഖാരി' പൂർണ്ണമായും വിശ്വാസ യോഗ്യമെന്ന് പറയാൻ കഴിയില്ല❗
👉സകരിയ്യ സ്വലാഹി/അബ്ദുസ്സലാം സുല്ലമി
വഹാബി മുഖം 1924 മുതൽ 1950 വരെ-1⃣9⃣2⃣4⃣▶▶▶
👉നിസ്കാരത്തിൻറെ ഫർളുകൾ 14.
👉നിയ്യത്ത് അനിവാര്യം
👉തറാവീഹ് 20 റക്അത്ത്
👉മൗലിദ് ആഘോഷിക്കാം
👉സ്ത്രീ പള്ളിയിലേക്ക് വരേണ്ട.
👉ഖുനൂത്ത് ഓതാം
👉കൈ നെഞ്ചിന് താഴെ കെട്ടണം
👉തലയിൽ തൊപ്പി/തലപ്പാവ് ധരിക്കാം.
👉കറാമത്തുകൾ സ്ഥിരപ്പെട്ടത്.
👉അല്ലാഹുവിന് അവയവം ഉണ്ടെന്ന് വിശ്വസിക്കൽ കുഫ്‌ർ
👉മക്കാ മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിട്ടില്ല.
◀◀◀1⃣9⃣5⃣0⃣
വഹാബിസം 1950-1999
1⃣9⃣5⃣0⃣▶▶▶
👉മൗലിദ് ബിദ്അത്ത്/ശിർക്ക്
👉നിസ്കാരത്തിൻെറ ഫർള് 10
👉നിയ്യത്ത് ആവശ്യമില്ല.
👉തറാവീഹ് 8 റക്അത്താക്കി.
👉സ്ത്രീകൾക്ക് പള്ളിയിൽ പോകാം.
👉ഖുനൂത്ത് ഒഴിവാക്കി.
👉കൈ കെട്ടേണ്ടത് നെഞ്ചത്ത്.
👉തല മറയ്ക്കൽ പൗരോഹിത്യം.
👉സിഹ്ർ ഫലിക്കില്ല
👉കണ്ണേറ് ഏൽക്കില്ല/ ബിദ്അത്ത്
👉മന്ത്രംബിദ്അത്ത് /ഫലിക്കില്ല
👉ജിന്നിന് യാതൊരു കഴിവുമില്ല.
👉അല്ലാഹുവിന് അവയവങ്ങളുണ്ട്.
👉മനുഷ്യ കഴിവിനപ്പുറമുള്ളത് ശിർക്ക്
👉സ്വലാത്തുന്നാരിയ്യ ശിർക്ക്
😳😳😳😳😳😳😳😳😳
വഹാബി മതം 2000 നു ശേഷം_
♻2⃣0⃣0⃣0⃣▶▶▶
👉ജിന്നിന് കഴിവുണ്ട്, വിളി കേൾക്കും, സഹായിക്കും
👉സിഹ്ർ ഫലിക്കും/ ചെയ്യരുത്.
👉കണ്ണേറ് സത്യം
👉മന്ത്രിക്കാം, അത് ഫലം ചെയ്യും.
👉മക്കാ മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നു.
👉സ്വലാത്തുന്നാരിയ്യ ശിർക്കല്ല
1950നു മുമ്പ്....
'മുഹ്യദ്ദീൻ ശൈഖിൻെറ കറാമത്തുകൾ സ്ഥിരപ്പെട്ടതാണെന്ന് ഇബ്നു തെെമിയ്യ'
-കെ എം മൗലവി.
📝പുസ്തകം:അൽ വിലായത്തു വൽ കറാമ:
കെ ജെ യു പ്രസിദ്ധീകരണം.
1950നു ശേഷം...
'യാതൊന്നു കാണുവതു നാരായണ പ്രതിമ,യാതൊന്നു കേൾക്കുവതു നാരായണ ശ്രുതിമ,യാതൊന്നു ചൊല്ലുവതു നാരായണായ നമ:'
എന്ന ശ്രീ ശങ്കരാചാര്യരുടെ തത്വ ശാസ്ത്രം സ്വീകരിച്ച ആളായിരുന്നു മുഹ്യദ്ദീൻ ശെെഖ് 📝1980 അൽ മനാർ..
😇വഹാബിസം:പിളർന്ന് തളരുന്നു
കേരള നദ്വത്തുൽ മുജാഹിദീൻ.
വിഘടിച്ചവർ:
👉ചേകന്നൂർ മൗലവി(ചേകന്നുരിസം)
👉ഹുസൈൻ മടവൂർ(മടവൂരിസം)
👉അബ്ദുൽ ഖാദിർ മൗലവി വിഭാഗം
👉അബ്ദുറഹ്മാൻ ഇരിവേറ്റി വിഭാഗം
👉സകരിയ്യ സ്വലാഹി(ജിന്ന് വിഭാഗം 1)
👉ലബ്ബ ദാരിമി ( ജിന്ന് വിഭാഗം 2)
👉ജബ്ബാർ മൗലവി ( ജിന്ന് വിഭാഗം 3)
👉മുജാഹിദ് ബാലുശ്ശേരി( ജിന്ന് വിഭാഗം4
👉ഫൈസൽ മുസ്ല്യർ( ജിന്ന് വിഭാഗം 5)
ഇനിയും ഇവരെ പേറണോ....??!!

മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം

മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം
സംശയ നിവരാണ ഗ്രൂപ്പ്
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
തിരുനബി (സ്വ) യുടെ ജീവിത രീതി ഒപ്പിയെടുത്ത യഥാര്‍ഥ മാതൃകാ പുരഷരാണ് സ്വഹാബഃ. അവരുടെ സുവര്‍ണകാലത്ത് മുജ്തഹിദുകള്‍ ഇജ്തിഹാദ് ചെയ്യുകയാണ് ചെയ്തിരുന്നത് (മുസ്തസ്വ്ഫാ 2-108). സ്വഹാബത്തിനു ശേഷവും ഈ സമ്പ്രദായം നിരാക്ഷേപം തുടര്‍ന്നു പോന്നു. മഹാനായ ശാഹ് വലിയുല്ലാഹി (റ) രേഖപ്പെടുത്തിയതു കാണുക : സ്വഹാബത്തിന്റെ കാലം മുതല്‍ നാലു മദ്ഹബുകള്‍ പ്രത്യക്ഷപ്പെടുന്നതുവരെ, ജനങ്ങള്‍ സൌകര്യപ്പെട്ട പണ്ഢിതന്മാരെ തഖ്ലീദു ചെയ്തു കൊണ്ടിരുന്നു. പരിഗണനീയനായ ഒരാളുടെയും ആക്ഷേപം അക്കാര്യത്തിലുണ്ടായിരുന്നില്ല. പ്രസ്തുത തഖ്ലീദ് തെറ്റായിരുന്നുവെങ്കില്‍ അവരതു നിരോധിക്കുമായിരുന്നു” (ഇഖ്ദുല്‍ജീദ്).
മുജ്തഹിദുകള്‍ നിറഞ്ഞൊഴുകിയ കാലഘട്ടമായിരുന്നു ആദ്യ നൂറ്റാണ്ടുകള്‍. ഇഷ്ടമുള്ളവരോട് ചോദിക്കാനും അവരെ തഖ്ലീദു ചെയ്തു പ്രവര്‍ത്തിക്കാനും സൌകര്യമുണ്ടായിരുന്നു. കാലക്രമത്തില്‍ മുജ്തഹിദുകളുടെ എണ്ണം കുറഞ്ഞു വന്നു. ഉള്ളവരെ അനുഗമിക്കാന്‍ സമുദായം നിര്‍ബന്ധിതരായി. മുജ്തഹിദുകള്‍ പിന്‍തലമുറകളുടെ രക്ഷക്കായി തങ്ങളുടെ മദ്ഹബുകള്‍ രേഖപ്പെടുത്തി വെക്കാന്‍ തുടങ്ങി. പലരും രേഖപ്പെടുത്തിയെങ്കിലും വിജ്ഞാന സമുദ്രങ്ങളും ജനസമ്മതരുമായ നാലു ഇമാമുകളുടെ മദ്ഹബുകള്‍ മാത്രമാണ് പൂര്‍ണമായി ലിഖിത രൂപത്തില്‍ അവശേഷിക്കുകയും വിശ്വസ്തരായ പണ്ഢിത തലമുറകള്‍ മുഖേന ലഭിക്കുകയും ചെയ്തത്. അങ്ങനെ അല്ലാഹുവിന്റെ മുന്‍ നിശ്ചയ പ്രകാരം നാലു മദ്ഹബുകള്‍ സമ്പൂര്‍ണമായി അവശേഷിക്കുകയും മറ്റുള്ളവ അപ്രത്യക്ഷമാവുകയും ചെയ്തു.
കര്‍മ ശാസ്ത്രത്തില്‍, അപ്പോള്‍ നാലിലൊരു മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമായിത്തീര്‍ന്നു. അഞ്ചാമത്തെ ഒരു മദ്ഹബ് സമുദായത്തിന്റെ മുമ്പിലില്ല എന്നതു തന്നെ കാരണം. ഇമാം സുബ്കി (റ) അദ്ദേഹത്തിന്റെ നിദാനശാസ്ത്ര ഗ്രന്ഥത്തില്‍ പറയുന്നു : “സാധാരണക്കാരനും ഇജ്തിഹാദിന്റെ പദവി പ്രാപിച്ചിട്ടില്ലാത്ത മറ്റു വ്യക്തികള്‍ക്കും മുജ്തഹിദുകളുടെ മദ്ഹബുകളില്‍ ഒരു നിശ്ചിത മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമാണ് എന്നതാണ് ശരിയായ അഭിപ്രായം (ജംഉല്‍ ജവാമിഅ് 2-440).

ഇസ്തിഗാസ والمديريات റാസി റ ഇമാം എന്ത് പറഞ്ഞു

📓📒📔📙📘📕📗📓
സംശയ നിവരാണ ഗ്രൂപ്പ്
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി


-----------------
🔴ചോദ്യം :21
മരണപ്പെട്ട മഹാത്മാക്കള്‍ സഹായിക്കുമെന്ന് വിശുദ്ധ ഖുര്‍ആനിലോ മുഫസിറുകളോ പറഞ്ഞിട്ടുണ്ടോ?

🔵ഉത്തരം :
ലോക പ്രശസ്ത മുഫസിര്‍ ഇമാം റാസി(റ), കാര്യങ്ങള്‍ നിയന്ത്രിക്കുന്നവര്‍ എന്ന ആയത്തിന് അങ്ങനെ അര്‍ഥം വിശദീകരിച്ചിട്ടുണ്ട്.
കാര്യങ്ങള്‍ നിയന്തിര്‍ക്കുന്നവന്‍ തന്നെയാണ് സത്യം എന്ന ആയത്തിന്‍റെ തഫ്സീറില്‍ ഇമാം റാസി(റ) പറയുന്നു .
ഇവിടെ മൂനാമത്തെ വിവരണം ഈ ആയതിന്‍റെ ഉദ്ദേശം മഹാത്മാക്കള്‍ എന്നാണ്.
ശാരീരിക ബന്ധങ്ങളില്‍ നിന്നും ഒഴിവായ ഉന്നത സ്ഥാനങ്ങളിലേക്ക് എത്താന്‍  ആശിക്കുന്ന മനുഷ്യത്മാവ് ശാരീരിക ഇരുട്ടില്‍ നിന്നും പുറപ്പെട്ട ശേഷം
പരിശുദ്ധ സ്ഥാനങ്ങളിലെക്കും മലാഇകത്തിന്‍റെ ലോകത്തേക്കും ഏറ്റവും സന്തോഷത്തോടെയും വളരെ വേഗതയിലും പോവുന്നതാണ്.
ആ അവസ്ഥയിലുള്ള പോക്കിനെ പറ്റിയാണ് നീന്തല്‍ എന്ന് ഖുറാനില്‍ പറഞ്ഞത്. പിന്നെ ദുനിയാവിനെ തൊട്ടുള്ള അകല്‍ച്ചയിലും
ഉന്നത ലോകവുമായി ചേരല്‍നെ ആഗ്രഹിക്കുന്നതിലും ആത്മാക്കള്‍ വ്യത്യസ്മായിരിക്കും എന്നതില്‍ സംശയമില്ല,
മേല്‍ കാര്യത്തില്‍ പരിപൂര്‍ണത പ്രാപിച്ച ആത്മാവിന്‍റെ സഞ്ചാരം ഏറ്റവും മുന്‍കടക്കുന്നതാവും.
മേല്‍ കാര്യത്തില്‍ ഏറ്റവും ദുര്‍ബലന്‍ അവനു സഞ്ചാരം ഭാരമായിരിക്കും.
ഈ അവസ്ഥയിലേക്ക് മുന്നില്‍ പോവുന്ന ആത്മാവ് ഏറ്റവും ബഹുമാനിയാണ് എന്നതില്‍ സംശയമില്ല,.
അതുകൊണ്ട് ഈ മഹാത്മാക്കളെ കൊണ്ട് അല്ലാഹു സത്യം ചെയ്തത്.
പിന്നെ ഈ മഹാത്മാക്കള്‍, അവര്‍ക്ക് മഹത്വവും ശക്തിയും ഉണ്ടായതിനു വേണ്ടി ഈ ലോകത്തിന്‍റെ
അവസ്ഥയില്‍ ഇവരില്‍ നിന്നും പ്രതിഫലനങ്ങള്‍ ഉണ്ടാവുന്നത് വിദൂരമല്ല.

👉🏻അതാണ്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നവന്‍ എന്ന് അല്ലാഹു പറഞ്ഞത്.
മനുഷ്യന്‍ അവന്‍റെ മരണപ്പെട്ട ഉസ്താദിനെ സ്വപ്നത്തില്‍ കാണുകയും
സംശയങ്ങള്‍ ചോദിക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹം അവനു വഴി
കാണിച്ചു കൊടുക്കാറില്ലേ?
👉🏻ഒരു മകന്‍ പിതാവിനെ സ്വപ്നം കാണുകയും , മറക്കപ്പെട്ട നിധിയിലേക്ക് അവന്‍ നേര്‍മാര്‍ഗം
കാണിക്കുകയും ചെയ്യാറില്ലേ?


👉🏻ജാലിനൂസ് രാജാവ് പറഞ്ഞിട്ടില്ലയോ എന്ന് ഞാന്‍ ,
"ഞാന്‍ രോഗിയാവുകയും ചികിത്സ ആശക്തമാവുകയും ചെയ്തപ്പോള്‍ ഞാന്‍
സ്വപ്നത്തില്‍ മരണപ്പെട്ട ഒരാളെ കാണുകയും , ചികിത്സ എങ്ങനെ എന്ന് നിര്‍ദേശിക്കുകയും ചെയ്തു”.
ആത്മാക്കള്‍ ശരീരവുമായി പിരിഞ്ഞാല്‍ , ശരീരത്തിലും ആത്മാവിലും യോജിപ്പുള്ള (ജീവിച്ചിരിക്കുന്ന) ഒരു മനുഷ്യനുമായി ബന്ധം
സ്ഥാപിച്ചാല്‍ പിരിഞ്ഞു പോയ ആത്മാവ് മേല്‍ ശരീരവുമായി ബന്ധമുണ്ടാവുകയും , നന്മയുടെ മേല്‍ ആ ശരീരതെ ആത്മാവ്
സഹായിക്കുകയും ചെയ്യുന്നത് വിദൂരമല്ല.
എങ്ങനെയുള്ള സഹായത്തിനു ഇല്‍ഹാം എന്ന് പറയുന്നതാണ്.
ഈ കാര്യം ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടില്ലയോ?(തഫ്സീറുല്‍ കബീര്‍ , റാസി / സൂറത്ത് അന്നാസിആത്ത് ).

ثم الأرواح البشرية الخالية عن العلائق الجسمانية المشتاقة إلى الاتصال العلوي بعد خروجها من ظلمة الأجساد تذهب إلى عالم الملائكة، ومنازل القدس على أسرع الوجوه في روح وريحان، فعبر عن ذهابها على هذه الحالة بالسباحة، ثم لا شك أنمراتبالأرواح في النفرة عن الدنيا ومحبة الاتصال بالعالم العلوي مختلفة،فكلما كانت أتم في هذه الأحوال كان سيرها إلى هناك أسبق، وكلما كانت أضعف كان سيرها إلى هناك أثقل، ولا شك أن الأرواح السابقة إلى هذه الأحوال أشرف، فلا جرم وقع القسم بها، ثم إن هذه الأرواح الشريفة العالية لا يبعد أن يكون فيها ما يكون لقوتها وشرفها يظهر منها آثار في أحوال هذا العالم ، فهي )فالمدبرات أمرا( أليس أن الإنسان قد يرى أستاذه في المنام ويسأله عن مشكلة فيرشده إليها؟ أليس أن الابن قد يرى أباه في المنام فيهديه إلى كنز مدفون؟ أليس أن جالينوس قال : كنت مريضا فعجزت عن علاج نفسي، فرأيت في المنام واحدا أرشدني إلى كيفية العلاج؟ أليس أنالغزاليقال : إن الأرواح الشريفة إذا فارقت أبدانها، ثم اتفق إنسان مشابه للإنسان الأول في الروح والبدن، فإنه لا يبعد أن يحصل للنفس المفارقة تعلق بهذا البدن حتى تصير كالمعاونة للنفس المتعلقة بذلك البدن على أعمال الخي
👉🏻ഇമാം റാസിയുടെ മേല്‍ വിവരണത്തില്‍ നിന്നും മരണപ്പെട്ടവര്‍ ജീവിച്ചിരിക്കുന്നവരെ വിവിധ ഇനത്തില്‍ സഹായിക്കുമെന്ന വിശ്വാസം
ശിര്‍ക്കല്ല എന്നും ,  ഇത്തരം കാര്യങ്ങള്‍ ശിര്‍കാണെന്ന്‍ റാസി ഇമാമിന്(റ) അഭിപ്രായമില്ല എന്നും
ഇത് തന്നെയാണ് ഇമാം ഗസ്സാലി(റ)വിനെ പോലെയുള്ള ലോക പ്രശസ്ത  പണ്ഡിതന്മാരുടെ അഭിപ്രായമെന്നും മനസിലാക്കാം.
ഇതെല്ലം സമസ്തക്കാരുടെ വാദം മാത്രമാണ് എന്നത് വഹാബികളുടെ കബളിപ്പിക്കലിന്റെ ഭാഗമാണ്.
ഇതേ വിഷയം മറ്റു ധാരാളം ലോക പ്രശസ്ത പണ്ഡിതന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്.
ലോകം അംഗീകരിച്ച ഇങ്ങനെയെല്ലാം പറഞ്ഞ പറഞ്ഞ റാസി(റ) ഇമാമിനെയോ ഗസ്സാലി ഇമാമിനെയോ(റ)
പണ്ടിതന്മാരെയോ അവര്‍ പറഞ്ഞത് ശിര്‍ക്ക് ആണെന്നോ , ഹറാം ആണെന്നോ , അത് കറാഹത്ത് ആണെന്നോ പോലുംഒരാളും പറഞ്ഞിട്ടില്ല.
കറാഹത്തല്ലാത്ത ഒരു കാര്യം ആരെങ്കിലും കറാഹത്ത് ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍, ദീനിന്‍റെവെ മസ്ലഹത്തിന് വേണ്ടിയും നമ്മുടെ  നിലനില്‍പ്പിനു 
വേണ്ടിയും മഹത്തുക്കളായ ഉലമാക്കള്‍ അതിനെ തിരുത്തിക്കൊണ്ട്‌ എതിരഭിപ്രായം രേഖപ്പെടുതുന്നവരാണു എന്ന് അവരുടെ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ മനസിലാവും.
എന്നിട്ടല്ലേ ഒരു ശിര്‍ക്കിന്‍റെ പേരില്‍ ഈ ലോക പ്രശസ്ത പണ്ഡിതന്മാര്‍ എല്ലാവരും കൂടി ഒറ്റക്കെട്ടായി മൌനം പാലിക്കാന്‍.
തിന്മ പ്രചരിപ്പിച്ചാല്‍ അത് തടയണമെന്ന തിരു നബി(സ)യുടെ വചനം അറിയാത്തവരല്ല ദീനിന്‍റെ കാവലാളുകളായ കഴിഞ്ഞകാല
പ്രശസ്ത പണ്ഡിതന്മാര്‍. മറിച്ച് സൗകര്യങ്ങളില്ലാത്ത ആ കാലത്ത് കഷ്ട്ടപ്പെട്ടത്‌ ദീനിനെ നിലനിര്‍ത്താന്‍ വേണ്ടിയാണ്.


⛔വഹാബിസതിന്‍റെ ഭാഷയില്‍ ഇത്രയും വലിയ ശിര്‍ക്ക് ( മക്ക മുശ്രിക്കുകളുടെകാള്‍ വലിയ ശിര്‍ക്ക് ) ഈ മഹാന്മാര്‍
അവരുടെ ലോക പ്രശസ്ത ഗ്രന്ഥങ്ങളില്‍ പ്രചരിപ്പിച്ചിട്ട് ഒരാള്‍ പോലും അതിനെ തിരുത്തിയില്ല എന്ന് ഊഹിക്കാന്‍
വാഹബിസിന്‍റെ അമ്മിയുടെ ചുവട്ടില്‍ വാല്‍ വച്ചവന്നല്ലാതെ സാധ്യമല്ല.
അതുകൊണ്ട് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത് , ഉലമാഅ' ഈ രേഖപ്പെടുത്തിയ ഏതെങ്കിലും ഒരു
കാര്യം തെറ്റാണെന്ന് ആഹ്ലുസ്സുന്നയുടെ ഏതെങ്കിലും ഒരു പണ്ഡിതന്‍ പറഞ്ഞതായി തെളിയിക്കാന്‍ ഞങ്ങള്‍ വെല്ലു വിളിക്കുന്നു.

 🌴🌴🌴🌴🌴🌴🌴

_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

 🔹🔹🔹🔹🔹🔹🔹
*
SHARE MAX👬*

തൗഹീദും സിഹ്‌റും തീരുമാനമാവാത്തവഹാബിസം

🥢🥢🥢🥢🥢🥢🥢🥢🥢🥢🥢

        *മൗലവിയും വിദ്യാർത്ഥിയും*       
                     2⃣5⃣

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
.......................................................

*വിദ്യാർത്ഥി*📞: ഹലോ മൗലവി അല്ലെ.!?

*മൗലവി*📞: അതെ, ഹാ - എന്ത്യേ വിളിച്ചു.

 *വിദ്യാർത്ഥി*: ഞങ്ങൾ ഇവിടെ ഒരു തർക്കത്തിലാണ്. സംശയം തീർക്കാൻ വിളിച്ചതാ.

*മൗലവി*: എന്താ മുബശ്ശിറേ  അൻ്റെ സംശയം.?

*വിദ്യാർത്ഥി*: കണ്ണേറ്, സിഹ്റ് എന്നിവ ഫലിക്കുമോ.? അതിൽ യാഥാർത്ഥ്യം ഉണ്ടോ ?.

 *മൗലവി*: അത് ഇപ്പോൾ.... ഒരു പ്രശ്നാ -
ഫലിക്കുമോ ഇല്ലയോ എന്നതിൽ മുജാഹിദ്പണ്ഡിതന്മാർ വ്യത്യസ്ത അഭിപ്രായക്കാരാണ്.

 *വിദ്യാർത്ഥി*: ഞാൻ ഇപ്പോൾ എന്താ പറയേണ്ടത് - ?

*മൗലവി*: കണ്ണേറ് സത്യമാണെന്ന് ഹദീസിൽ വന്നിട്ടുണ്ട് - പക്ഷേ അങ്ങിനെ വെക്കുമ്പോൾ നമ്മുടെ തൗഹീദിൽ പ്രശ്നം വരും. പക്ഷേ ഹദീസ് തള്ളാനും നിവൃത്തിയില്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്നം.

 *വിദ്യാർത്ഥി* അപ്പോൾ സിഹ്റോ.?

*മൗലവി*: അതും പ്രശ്നാ-  ഇതിൻ്റെ പേരിലല്ലേ കെ.എൻ.എമ്മിൽ പൊട്ടലും ചീറ്റലും തെറ്റി പോക്കും ഉണ്ടായത്. സുന്നികളുടെ മുമ്പിൽ നാം ആകെ നാണം കെട്ടിരിക്കുകയാണ്.

*വിദ്യാർത്ഥി*: ഏതായാലും ഇപ്പോൾ ഫോണിൽ പറഞ്ഞിട്ട് കാര്യം ഇല്ല. ഞാൻ ഇപ്പോൾ എന്താ പറയേണ്ടത്.

*മൗലവി*: നീ ഇപ്പോൾ ഒന്നും പറയണ്ട. എന്തെങ്കിലും പറഞ്ഞ് തടി സലാമത്താക്കിക്കാളാ-

*വിദ്യാർത്ഥി*: മൗലവീ - നിങ്ങൾ മരിക്കുന്നതിന് മുമ്പ് ഈ തൗഹീദിൻ്റെ കാര്യത്തിൽ ഉറച്ച ഒരു തീരുമാനത്തിൽഎത്തണം..... ഒ; കെ.  ഫോൺ വെക്കുന്നു.

*മൗലവി*: 😫😞
........................................
 __സുന്നികളെ മുശ്രിക്കും ,കാഫിറുമാക്കാൻ മത്സരിച്ചിരുന്ന മുജാഹിദുകൾ ഇന്ന് തൗഹീദിൻ്റെ നിർവ്വചനത്തിൽ എവിടെയും എത്താതെ ഉഴലുകയാണ്......._
 _വാളെടുത്തവൻ വാളാൽ_


.....................................................
⚡⚡⚡⚡⚡⚡⚡⚡⚡⚡

Friday, March 16, 2018

കൂട്ടുപ്രാർത്ഥന എതിർക്കുന്നവർ അജ്ഞരാണ് "

കൂട്ടുപ്രാർത്ഥന എതിർക്കുന്നവർ അജ്ഞരാണ് "ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

നിസ്കാര ശേഷമുള്ള  കൂട്ടു പ്രാർത്ഥന
_______________________________________

പ്രാർത്ഥന മു'മിനീങ്ങളുടെ ആയുധമാണ്.
( الدعاء سلاح المؤمن )

عن ابى امامة رضى : قال قيل رسول الله صلّى الله عليه وسلّم ايّ
الدعاء أسمع قال جوف الليل الآخر ودبر الصلات المكتبات (ترمذى)

സ്വഹാബത്ത് പ്രവാചകരോട് ചോദിച്ചു :

"ഏതൊരു പ്രാർത്ഥനക്കാണ് കൂടുതൽ ഉത്തരം ലഭിക്കുക,? തങ്ങൾ പറഞ്ഞു : രാത്രിയുടെ അവസാന യാമങ്ങളിൽ., നിർബന്ധമാക്കപെട്ട നിസ്കാരങ്ങൾക്ക് ശേഷവും. ഇമാം തുർമുദിയാണ് ഈ ഹദീസ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

ഒറ്റയ്ക്ക് പ്രാർത്ഥിക്കാനല്ല
കൂട്ടുപ്രാർ ത്ഥന നടത്താനാണ് ഖുർ ആൻ  (അ ൽ കഹ്ഫ് 28) ഉൽബൊധിപ്പിക്കുന്നത്

.واصبر نفسك مع الذين يدعون ربهم بالغداوة والعشي (الكهف)...

നബി(സ) നിസ്കാരാനന്തരം
കൂട്ടുപ്രാർത്ഥനയാണ് നടത്തിയിരുന്നതെന്ന് ഇമാം സുംഹൂദി പറയുന്നു.(അൽ വഫാ 1:54)

عن اتن عمر قال :صلى رسول صلّى الله عليه وسلّم الفجر ثم أقبل على القوم فقال أللهم بارك لنا فى مدينتنا وبارك لنا فى مدنا وصاعنا ,(رواه الطبرانى في الاوسط ورجاله ثقات(الوفا 1\54)

ويسن الذكر والدعاء بعدها اى الصلاة(نهاية 1\528)

"നിസ്കാരശേഷം ദിക്റും ദുആയും സുന്നത്താക്കപ്പെടും.(നിഹായ 1\528)"

ويستحب للامام ان يقبل عليهم فى الذكر والدعاء والافضل جعل يمينه اليهم ويساره الى المحراب(مغنى 1\183)

(ദിക്റിലും ദുആയിലും മ'അമൂമുകൾക്കഭിമുഖമായിരിക്കൽ ഇമാമിന് സുന്നത്താക്കപ്പെടും. തൻ റ്റെ വലതുഭാഗത്തെ അവരിലേക്കും ഇടതുഭാഗത്തെ മിഹ്രാബിലെക്കുമാക്കലാണ് ഏറ്റവും സ്രേഷ്ടം.(മുഗ്നി 1:183.)...........

ഫത് ഹുൽ  മുഈനിലുള്ളതും ഇത് തന്നെ ആകുന്നു..........

ഇമാം നവവി (റ) പറയുന്നു :

قد ذكرنا استجاب الذكر والدّعاء للامام والمأ موم والمنفرد وهو مستحب عقب كل الصلوات بلا خلاف وأماما اعتاده الناس أو كثير منهم تخصيص دعاء الامام بصلاتى الصبح والعصر فلا أصل له....... بل الصواب استحبابه فى كل الصلوات يستحبّ أن يقبل على الناس فيدعوا (مجموع 3\488)

(ഒറ്റയ്ക്ക് നിസ്കരിക്കുന്നവൻ, മഅമൂം, ഇമാം ഇവർക്കെല്ലാം ദിക് റും  ദുആയും  സുന്നത്താണെന്ന് നാം പറഞ്ഞിരുന്നു.

എല്ലാ നിസ്കാരങ്ങൾക്ക് ശേഷവും ഇത് സുന്നത്താണെന്നതിൽ അഭിപ്രായ വ്യത്യാസമില്ല.

ജനങ്ങൾ അഥവാ അവരിൽ പലരും സുബ്ഹി, അസർ നിസ്കാരങ്ങൾക്ക് ശേഷം മാത്രമാണ് ഇമാം ദുആ ചെയ്യേണ്ടതെന്ന പതിവ് ധാരണക്കൊരടിസ്ഥാനവുമില്ല...

എന്നാൽ യാതാർത്ഥ്യം, എല്ലാ നിസ്കാരങ്ങള്‍ക്ക് ശേഷവും പ്രാർത്ഥന സുന്നത്താകുന്നുവെന്നതാണ്‌.

ഇമാം ജനങ്ങളിലെക്കഭിമുഖമായിരുന്നു പ്രാർഥിക്കൽ സുന്നത്താകുന്നു.)

ഇമാം ജനങ്ങളിലെക്കഭിമുഖമായിരുന്നു സ്വന്തം പ്രാർഥികണമെന്നല്ല ഈ പറഞ്ഞതിൻ റ്റെ താല്പര്യം. 'ഇമാം' 'അഭിമുഖം' എന്നാ പ്രയോഗങ്ങൾ തന്നെയും പ്രാർത്ഥനാരൂപം വ്യക്തമാക്കുന്നതാണല്ലോ. സത്യത്തിൽ തർക്കമില്ലാതെ  നിർവഹിക്കപ്പെടെണ്ടതും കക്ഷിഭേദമില്ലാതെ പ്രോത്സാഹിപ്പിക്കപ്പെടെണ്ടതുമാണ് കൂട്ടുപ്രാർത്ഥന........

നബി(സ)പറയുന്നു:

حدثنا محمد بن المصفى الحمصي حدثنا بقية بن الوليد عن حبيب بن صالح عن يزيد بن شريح عن أبي حي المؤذن عن ثوبان قال قال رسول الله صلى الله عليه وسلم لا يؤم عبد فيخص نفسه بدعوة دونهم فإن فعل فقد خانهم :ابن ماجه 66

"ഒരാള്‍ നിസ്കാരത്തിന്ന്‍ നേതൃത്വം നല്‍കി അങ്ങനെ അവന്‍ സ്വന്തം ശരീരത്തിന്ന്‍ വേണ്ടി മാത്രം ദുആ ചെയ്‌താല്‍ അവന്‍ ആ സമൂഹത്തെ വഞ്ചിച്ചവനായി(ഇബ്ന്‍ മാജ:)

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്നു ജൌസി പറയുന്നു.......

أعم من ان يكون في صلوته اوبعدها مم
ا ورد من الادعية المأثورة بعد الصلوة بصيغة الجمع في كثير من الواردات :الحصن الحصين :24

""""നിസ്കാരത്തിലുള്ള ഖുനൂത്തിനും നിസ്കാര ശേഷമുള്ള പ്രാര്‍ത്ഥനക്കും ഇത് ബാധകമാണ്""""""

റസൂല്‍ (സ) നിസ്കാര ശേഷം ഇങ്ങനെ പ്രാർത്ഥിച്ചതായി ഹദീസുകളിൽ നിന്നും വ്യക്തമാണ്.......

:عن عبد الله بن عمر رضي الله عنهما قال: صلّى رسول الله صلى الله عليه وسلم الفجر ثم أقبل على القوم فقال: اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا:أخرخه الطبراني في الأوسط عن ابن عمر رضي الله عنه وفي الكبير عن ابن عباس رضي الله عنه ,قال السيد السمهودي في وفاء الوفا 1/54 ورجالهما ثقات

,وأخرجه ابن أبي شيبة في مصنفه 1/302 عن أسود العامري عن أبيه بلفظ قال صليت مع رسول الله صلي الله عليه وسلم الفجر فلماسلم انحرف ورفع يديه ودعي اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا

""""""നബി(സ)സ്വുബ്ഹി നിസ്കാരം കഴിഞ്ഞപ്പോള്‍ ഞങ്ങളിലേക്ക് തിരിഞ്ഞിരുന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു"അല്ലാഹുവേ ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും സാഇലും(അളവ് പാത്രം)നീ ബറകത്ത് നല്കേണമേ "(ഹദീസ്)

ആമിര്‍ (റ).അ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു, അവര്‍ പറഞ്ഞു, ഞാന്‍ റസൂല്‍ സ.അ യോടൊപ്പം
സുബ് ഹി നിസ്കരിച്ചു, സലാം വീട്ടിയപ്പോള്‍ റസൂല്‍ സ.അ തിരിഞ്ഞിരുന്നു ഇപ്രകാരം പ്രാര്‍ത്ഥിച്ചു, "അല്ലാഹുവേ ഞങ്ങളുടെ മദീനയില്‍ നീ അനുഗ്രഹം നല്കണമേ, ഞങ്ങളുടെ മുദ്ദിലും സാ'ഇലും നീ അനുഗ്രഹം ചൊരിയേണമേ.. (തുഹ്ഫതുല്‍ അഹ'വദി 2/199)................

അപ്പോള്‍ മ'അമൂമീങ്ങള്‍ ആമീന്‍ പറയേണ്ടതുണ്ടോ??????

عَنْ حَبِيب بْن مَسْلَمَة الْفِهْرِيّ سَمِعْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُول : لَا يَجْتَمِع مَلَأ فَيَدْعُو بَعْضهمْ وَيُؤَمِّن بَعْضهمْ إِلَّا أَجَابَهُمْ اللَّه
تَعَالَى "..........
ഹബീബ് ബിന്‍ മസ് ലമ (റ) ൽ‍ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു, " ആളുകള്‍ ഒരുമിച്ചു കൂടി അവരില്‍ ചിലര്‍ പ്രാര്‍ത്ഥിക്കുകയും ചിലര്‍ ആമീന്‍ പറയുകയും ചെയ്തതില്‍ അള്ളാഹു ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ് എന്ന് റസൂല്‍ സ.അ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് (ഫത്'ഹുല്‍ ബാരി 12/497)........

ഇനി മുജാഹിദുകളുടെ

ഷൈഖുൽ ഇസ്ലാം

ഇബ്ന്‍ തയ്മിയ്യ തന്നെ പറയട്ടെ,

""""" "മഅമൂം ഇമാമിൻ റ്റെ പ്രാര്‍ത്ഥനയ്ക്ക് ആമീന്‍ പറയുന്നുണ്ടെങ്കില്‍ ഇമാം ബഹു വചനം ഉപയോഗിച്ച് പ്രാര്‍ത്ഥിക്കണം. കാരണം രണ്ടു പേര്‍ക്കും കൂടിയാണ് ഇമാം പ്രാര്‍ത്ഥിക്കുന്നത് എന്ന വിശ്വാസത്തോടെയാണ് മ'അമൂം ആമീന്‍ പറയുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇമാം മ'അമൂമിനെ ചതിച്ചു" (ഫതാവ ഇബ്ന്‍ തയ്മിയ്യ 1/211)............

പ്രാർഥനക്ക് കൂടുതൽ ഉത്തരം പ്രതീക്ഷിക്കുന്നഒരു സുവർണാവസരത്തിൽ അല്ലാഹുവിൻ റ്റെ അടിമകൾ ഒരുമിച്ചു പ്രാർഥിക്കുന്നതിനെ എതിർക്കുന്ന 'അനാചാര വാദി' കളുടെ പിൻബലം സത്യത്തിൽ എന്തായിരിക്കും?

പ്രസ്ഥാന നേതാക്കന്മാരുടെയും പക്ഷപാദിത്വം മാത്രം പ്രചരിപ്പിക്കുന്ന പ്രസിദ്ധികരനങ്ങളുടെയും കണ്ടെത്തലുകള്‍ക്ക് മുമ്പിൽ അന്ധമായ അനുകരണം കാഴ്ച വെക്കുന്നവർ തങ്ങളുടെ തലച്ചോറാണ് പണയപ്പെടുത്തുന്നതെന്നറിയാതെ പോവുകയാണ്.

നമുക്കവരെ നേരിൻ റ്റെ മാർഗ്ഗത്തിലേക്ക് ക്ഷണിക്കാം. നിരസിക്കുന്നവരോട് 

കൊടും ചതി!*

 📚 *കൊടും ചതി!* ____________________ തിരുനബി(സ്വ) തങ്ങൾ മദീനഃയിലെത്തിയിട്ട് ആറാമത്തെ വർഷം. ഉക്‌ല്, ഉറൈനഃ  ( عُكْل وعُرينة )  എന്നീ ഗോത്രങ്ങ...