*ബുർദ ആശയ വിവർത്തനം*
*ജനനം അത്ഭുതങ്ങൾ*
ഫസ്വൽ 5
Aslam Kamil Saquafi parappanangadi
60.أَبَانَ مَوْلِدُهُ عَنْ طِيبٍ عُنْصُرِهِ
അവിടത്തെ മാതൃ പിതൃ മഹിമയെ അവിടുത്തെ തിരുജന്മം വെളിപ്പെടുത്തിയിരിക്കുന്നു.
يَا طِيبَ مُبْتَدَةٍ مِنْهُ وَمُخْتَتَم
അവിടുത്തെ ജീവിതത്തിൻറെ ആദ്യാന്തംഎത്ര സംശുദ്ധമാണ്
61.يَوْمُ تَفَرَّسَ فِيهِ الْفُرْسُ أَنَّهُمُ
അതൊരു ദിവസമാണ് പേർഷ്യൻ ജനത തിരിച്ചറിഞ്ഞ ദിവസം
قَدْ أُنْذِرُوا بِحلُولِ الْبُؤْسِ وَالنَّقَمِ
ദുരിതവും ശിക്ഷയുംവന്നിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകപ്പെട്ടവരാണ് (എന്ന് തിരിച്ചറിഞ്ഞ ദിനം )
62.وَبَاتَ إِيوَانُ كِسْرَى وَهُوَ مُنْصَدِعُ
കിസറാ ചക്രവർത്തിയുടെ കൂറ്റൻ കൊട്ടാരം തകർന്നടിഞ്ഞതിനും
كَشَمْلٍ أَصْحَابِ كِسْرَى غَيْرَ مُلْتَئِمِ
കിസ്റയുടെ പട്ടാളംസംഘടിതമാവാതെ എന്നെന്നേക്കും അലങ്കോലപ്പെട്ടതായി മാറിയതുപോലെ
63.وَالنَّارُ خَامِدَةُ الْأَنْفَاسِ مِنْ أَسَفٍ
ഇക്കാരണത്തിനു വേണ്ടി കടുത്ത മനോവേദന കാരണത്തിനാൽ അവരുടെ അഗ്നിദേവത അതിൻറെ ജോലകൾ കെട്ടടഞ്ഞു പോയി
عَلَيْهِ وَالنَّهْرُ سَاهِي الْعَيْنِ مِنْ سَدَمِ
സങ്കടത്തിനാൽ അവരുടെ തടാകം ഒഴുക്ക് നിലച്ചതായി
64.وَسَاءَ سَاوَةَ أَنْ غَاضَتْ بُحيْرَتُهَا
സാവയുടെ കൊച്ചു കടൽ വരണ്ട കാരണത്തിനാൽ സഭയെ ദുഃഖത്തിൽ ആക്കി
وَرُدَّ وَارِدُهَا بِالْغَيْظِ حِينَ ظَمِي
ദാഹിച്ചു വലഞ്ഞ സമയത്ത് ആ തടാകത്തിലേക്ക് വെള്ളമെടുക്കാൻ വന്നവരെ കോപത്തോടെ തിരിച്ചയക്കപ്പെട്ടു
65.كَأَنَّ بِالنَّارِ مَا بِالْمَاءِ مِنْ بَلَلٍ
ദുഃഖത്തിനാൽ സാവാ തടാഗത്തിലുള്ള ഈർപ്പം അവരുടെ അഗ്നിദേവിയിൽ വന്നതുപോലെ
حُزْنًا وَبِالْمَاءِ مَا بِالنَّارِ مِنْ ضَرَمِ
ആളിപടരനാൽ അഗ്നിദേവതയിലുള്ള ഒന്ന് സാവധാകത്തിലും വന്നു പതിച്ചത് പോലെ
وَالْجِنُّ تَهْتِفُ وَالْأَنْوَارُ سَاطِعَةٌ
പ്രഭകൾ പരക്കുന്ന നിലക്ക് ജിന്നുകൾ വിളിച്ചറിയിക്കുന്നു
66.وَالْحَقُّ يَظْهَرُ مِنْ مَعْنَى وَمِنْ كَلِم
സത്യം വചനങ്ങളിൽ നിന്നുംമറ്റു കാര്യങ്ങളിലൂടെയും വെളിപ്പെട്ടുകൊണ്ടിരിക്കുന്നു
67.عَمُوا وَصَمُّوا فَإِعْلَانُ الْبَشَائِرِ لَمْ
എന്നാൽ അവിശ്വാസികൾ അന്തരും ബധിരരുമായി
സുവിശേഷങ്ങളുടെ വാർത്തകൾ അവർക്ക് കേൾക്കുന്നില്ല
تُسْمَعْ وَبَارِقَةُ الْإِنْذَارِ لَمْ تُشَمِ
മുന്നറിയിപ്പുകളുടെ മിന്നൽ പിളർപ്പുകൾ അവർ ഉൾക്കൊള്ളുന്നില്ല
68.مِنْ بَعْدِ مَا أَخْبَرَ الْأَقْوَامَ كَاهِنُهُمْ
ആ ജനതയോട് അവരുടെ ജോത്സ്യന്മാർ പറഞ്ഞതിനുശേഷം
بِأَنَّ دِينَهُمُ الْمُعْوَجَ لَمْ يَقُمِ
വക്രതയുള്ള അവരുടെ മതം ഒരിക്കലും നിലനിൽക്കില്ല എന്ന് (പറഞ്ഞതിനുശേഷം )
69.وَبَعْدَمَا عَايَنُوا فِي الْأُفْقِ مِنْ شُهُبٍ
ചക്രവാളങ്ങളിൽ കൊള്ളിമീനുകൾ ഉതിർന്നുവീഴുന്നതായി അവര് കണ്ടതിനുശേഷം
مُنْقَضَّةٍ وَفْقَ مَا فِي الْأَرْضِ مِنْ صَنَمِ
ഭൂമിയിൽ വിഗ്രഹങ്ങൾ മറിഞ്ഞു വീഴുകയും ചെയ്യുന്നതിന് സമാനമായി
70.حَتَّى غَدَا عَنْ طَرِيقِ الْوَحْيِ مُنْهَزِمُ
مِنَ الشَّيَاطِينِ يَقْفُوا إِثْرَ مُنْهَزِم
ദിവ്യ സന്ദേശത്തിന് വഴിയെ തൊട്ട് പിശാചുക്കൾ ഒന്നിനു പിറകെ മറ്റൊന്നായി കടന്നുപോയിക്കൊണ്ടിരുന്നു
71.كَأَنَّهُمْ هَرَبًا أَبْطَالُ أَبْرَهَةٍ
അവർ അബ്റഹത്തിന്റെ പട്ടാളക്കാരെ പോലെ ഓടുകയാണ്
أَوْ عَسْكَرٍ بِالْحَصَى مِنْ رَاحَتَيْهِ رُمِي
അല്ലെങ്കിൽ തിരുനബിയുടെ ഉള്ളം കയ്യിൽ നിന്നും തരിമണൽ ഏറ്റു ഓടിയ സൈന്യത്തെ പോലെയുണ്ട്
72.نَبْذَ المُسَبِّحِ مِنْ أَحْشَاءِ مُلْتَقِمِ
نَبْدًا بِهِ بَعْدَ تَسْبِيحٍ بِبَطْنِهِمَا
തിരുനബിയുടെ ഉള്ളം കയ്യിൽ ആ ചരക്കല്ലുകൾ തസ്ബീഹ് ചൊല്ലിയതിനു ശേഷം എറിഞ്ഞു.
മത്സ്യം വിഴുങ്ങിയശേഷം മത്സ്യവയറ്റിൽ നിന്നുംതസ്ബീഹ് ചൊല്ലിയ യൂനുസ് നബിയ പുറത്തേക്കിട്ടത് പോലെ
اللهم صل على النور واهله
No comments:
Post a Comment