*ചോദ്യം* :2️⃣3️⃣7️⃣5️⃣
ചില കാര്യങ്ങൾ ചെയ്താൽ ദാരിദ്ര്യം ഉണ്ടാകുമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്, ആ കാര്യങ്ങൾ വിശദീകരിക്കുമോ?
*ഉത്തരം* :
വിശദീകരിക്കാം.
താഴെ പറയുന്ന കാര്യങ്ങൾ ദാരിദ്ര്യമുണ്ടാക്കുന്നവയാണ്.
(1)അമിതമായ ഉറക്കം
(2) നഗ്നനായി ഉറങ്ങൽ
(3) വലിയ അശുദ്ധിയുള്ളവനായി ഭക്ഷണം കഴിക്കൽ
(4) രാത്രിയിൽ വീട് അടിച്ചുവാരൽ
(5) ധരിച്ച വസ്ത്രം തുന്നുക
(6) വീട്ടിൽ / റൂമിൽ അടിച്ചുവാരി കൂട്ടിയിടുക
(7) ഉമ്മറപ്പടിയിൽ ഇരിക്കുക
(8) പേനിനെ തീയിലിടുക
(9) പേനിനെ ജീവനോടെ ഇടൽ
(10) ഉള്ളിത്തോൽ കരിക്കുക
(11) വ്യഭിചരിക്കുക
(12) പലിശ ഭക്ഷിക്കുക
(13) കാറ്റിനെ ചീത്ത പറയുക
(14) കക്കൂസ്, മൂത്രപ്പുര പോലെയുള്ള വിസർജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ വലതുകാൽ മുന്തിക്കുക
(15) പള്ളിയിൽ പ്രവേശിക്കുമ്പോൾ ഇടതുകാൽ മുന്തിക്കുക
( 16) ഭക്ഷണ വസ്തുക്കൾ മാലിന്യത്തിൽ നിക്ഷേപിക്കുക
( 17) നഖം കടിക്കുക
(18) ഭക്ഷണ പാനീയങ്ങൾ ആവശ്യക്കാർക്ക് നൽകാതെ പൂഴ്ത്തിവെക്കുക
(19) ഉമിക്കരികൊണ്ട് പല്ല് തേക്കുക
(20) ധരിച്ച വസ്ത്രം കൊണ്ട് മുഖം തുടക്കു ക
( 21) പൊട്ടിയ പേന കൊണ്ട് / കെട്ടുള്ള പേന കൊണ്ട് എഴുതുക (പൊട്ടിയ പേന വീണ്ടും ഉപയോഗിക്കാൻ വേണ്ടി നൂൽ പോലോത്തത് കൊണ്ട് കെട്ട് ഇടുക)
(22) കക്കൂസിൽ വെച്ച് (മലമൂത്രവിസർജനം നടത്തിയ സ്ഥലത്ത് വെച്ച്) വുളൂഅ് എടുക്കുക
( 23 ) മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാതിരിക്കൽ
(24) മാതാപിതാക്കളെ പേരു കൊണ്ടു അഭിസംബോധനം ചെയ്യൽ
(25) നിന്ന് കൊണ്ട് പാന്റ്സ് ,ട്രൗസർ ധരിക്കൽ
(26) ഉസ്താദുമാരുടെ മുന്നിലൂടെ നടക്കൽ
(27) സുപ്രയിൽ വീണ ഭക്ഷണം നിസാരമായി കാണൽ
(28) ഇരുന്ന് തലപ്പാവ് ധരിക്കൽ
(29) പാത്രങ്ങൾ മൂടിവെക്കാതിരിക്കുക
(30) മക്കൾക്കെതിരെ പ്രാർത്ഥിക്കുക
(31) വാതിലിന്റെ ഒരു പൊളിയിൽ ചാരിയിരിക്കുക
(32) സൂര്യന്റെയും ചന്ദ്രന്റെയും മുമ്പിൽ ഗുഹ്യസ്ഥാനം വെളിവാക്കുക
(33) നഗ്നമായി മൂത്രിക്കുക
(34) മൂക്കിൽ കൈയിട്ടിരിക്കുക
(35) വിസർജ്യത്തിൽ തുപ്പുക
(36) വെണ്ണീരിൽ തുപ്പുക
(37) താടി കൊണ്ട് കളിക്കുക
(38) നിന്ന് ഷൂ പോലോത്തത് ധരിക്കുക
(39) ചെരിപ്പ് ധരിക്കുമ്പോൾ ഇടത്തേതിനെ മുന്തിക്കുക
(40) നിസ്കാരത്തിന്റെ വിഷയത്തിൽ അശ്രദ്ധ കാണിക്കുക
(41) കമിഴ്ന്ന് കിടക്കൽ (ഉറങ്ങൽ )
( 42) വിളക്ക് ഊതിക്കെടുത്തുക
(43) പൊട്ടിയ പാത്രത്തിൽ ഭക്ഷിക്കുക
( 44)സുബ്ഹിക്ക് ശേഷം പള്ളിയിൽ നിന്നും വേഗം പുറപ്പെടുക
(45) അങ്ങാടിയിലേക്ക് അതിരാവിലെ പുറപ്പെടുക
(46) അങ്ങാടിയിൽ നിന്നും വൈകി മടങ്ങുക
(47) മാതാപിതാക്കളുടെ മുന്നിലൂടെ നടക്കുക
(48) വഴിവക്കിലിരുന്ന് സംസാരിക്കുക
(49) വീട്ടിൽ നിന്നും ( താമസ സ്ഥലത്തിൽ നിന്നും )ചിലന്തിവല ( മാറാല ) നീക്കാതിരിക്കുക
(50) അളവിലും തൂക്കത്തിലും വഞ്ചന നടത്തുക
(51) സുബ്ഹിന്റെ ശേഷം ഉറങ്ങുക
(52) കെട്ടി നിൽക്കുന്ന വെളളത്തിൽ മലമൂത്ര വിസർജ്ജനം നടത്തുക
(53) കക്കൂസിൽ വെച്ച് വുളൂഅ് ഉണ്ടാക്കുക
( 54) കറുത്ത ചെരിപ്പ് സ്ഥിരമായി ധരിക്കുക
(55) ഊരക്ക് കൈ കൊടുത്ത് നിൽക്കുക
(56) ബിസ്മി ചൊല്ലാതെ ഭക്ഷിക്കുക/കുടിക്കുക
(57) നിസ്കാരത്തിൽ കോട്ടു വായ ഇടുക
(58) ചെയ്ത ഉപകാരങ്ങൾ/ കൊടുത്തതിനെ എടുത്തു പറയുക
(59) രണ്ട് വിരൽ കൊണ്ട് ഭക്ഷിക്കുക
(60) കവിളിൻ മേൽ കൈ വെച്ചിരിക്കുക
(61) പൊട്ടിയ ചീർപ്പ് കൊണ്ട് ചീകുക (വാരുക )
(62) പുരുഷൻ കമിഴ്ന്നും സ്ത്രീ മലർന്നും കിടക്കുക
(63) ആവശ്യക്കാരന് വെളളം തടയുക
(64) വഞ്ചന നടത്തുക
(65) യാത്രക്കാർക്ക് തണലിനും മറ്റും ഉപകാരപ്രദമായ വഴിയിലുള്ള മരങ്ങൾ മുറിക്കുക
(66) നിസ്കാരത്തിൽ കോട്ടു വായ ഇടുക
(67) വ്യഭിചാരാരോപണം ഉന്നയിക്കുക
(68) സ്ത്രീകൾക്കിടയിലൂടെ നടക്കുക
(69) താടിക്ക് കൈ കൊടുത്തിരിക്കുക
(70)അല്ലാഹുവിന്റെ ഔലിയാക്കളെ നിന്ദിക്കുക
(71) അക്രമികളുമായി പണ്ഡിതൻ സഹവസിക്കുക
(72) ശരീഅത്ത് അനുസരിക്കാതെ വിധി പറയുക
(73) അധികാരം ആഗ്രഹിക്കുക
(74) സമ്പത്ത് വാരിക്കൂട്ടാൻ അത്യാർത്തി കാണിക്കുക
(75) പിശുക്ക് കാണിക്കുക
(76) ദുർവ്യയം ചെയ്യുക
(77) പ്രാവിനെ കൂട്ടിൽ ഇട്ട് കളിപ്പിക്കുക
(78) കുളിമുറിയിൽ മൂത്രം ഒഴിക്കുക
(79) ഇശാ മഗ് രിബിനിടയിൽ ഉറങ്ങുക
(80) അമിതമായി രാഗം കേൾക്കുക
(81) കുടുംബ ബന്ധം മുറിക്കുക
(82) കൈ കഴുകാതെ ഭക്ഷണം കഴിക്കുക
(83) വെള്ളമുള്ള പാത്രങ്ങൾ മൂടിവെക്കാതിരിക്കുക
(84) ഇരുട്ടത്ത് ഭക്ഷിക്കുക
(85) മുട്ട് കെട്ടിയിരിക്കുക
(86) ചെളിവെള്ളം കൊണ്ട് കൈ കഴുകൽ
(ശർവാനി, ബുജൈരിമി, സ്വലാഹുദ്ദീൻ,ശർഹു തഅലീമിൽ മുതഅല്ലിം)
➖➖➖➖➖➖➖➖➖➖➖
✒️ *പി.കെ.എം.മുസ്ത്വഫ അസ്ഹരി,പുല്ലാര*
(മുദരിസ് മീനാർ കുഴി ജുമാ മസ്ജിദ് )
സ്വഫർ:21 (ശനി)
No comments:
Post a Comment