Monday, August 11, 2025

ارتكبت على الخطا غير حصر

 *വിമർശനം* 5⃣


-മൻഖുസ് മൗലിദിൽ പറയുന്നു:


ارتكبت على الخطا غير حصر وعدد

لك أشكو فيه ياسيدي خير النبي

“എണ്ണവും ക്ലിപ്തവുമില്ലാത്ത വിധം

ദോഷങ്ങളുടെ (കൂമ്പാരങ്ങൾക്കു) മുകളിൽ ഞാൻ കയറിയിരിക്കുന്നു. അങ്ങയോടാണ് അതിൽ ഞാൻ വേവലാതി പറയുന്നത്. പ്രവാചകന്മാരിൽ ഏറ്റവും ശ്രേഷ്ഠരായ എന്റെ അഭയകേന്ദ്രമേ”.


പാപം പൊറുക്കാൻ പറയേണ്ടത് അല്ലാഹുവോടാണ്. അക്കാര്യം ഇവിടെ മുഹമ്മദ് നബി(s)യോടാണ് പറയുന്നത്. അതിനാൽ അത് ശിർക്കാണ്.



മറുപടി:


*ഈ വാദം അബദ്ധവും പ്രമാണങ്ങൾക്ക് നിരക്കാത്തതുമാണ്. കാരണം പരലോകത്ത് ശുപാർശ ചെയ്യാനുള്ള അധികാരം

നബി (s)ക്ക് ഉണ്ടെന്നതിൽ തർക്കമില്ലല്ലോ.


*ഏതൊരു വിഷയത്തിലും ശുപാർശ

പറയുന്നവരോട്, താഴ്മയോടെ വേവലാതികൾ പറയുന്നതും നിങ്ങളല്ലാതെ ഞങ്ങൾക്കാരുമില്ലെന്ന് പറയുന്നതുമൊക്കെ

സർവ്വസാധാരണമാണല്ലോ. ഈശൈലിസ്വീകരിച്ചാണ് മൗലിദിൽ'ലക അശ്കൂ'

എന്ന് പറയുന്നത്. ഇവിടെ 'ലക'എന്നത്

മുന്തിച്ച് പറയുന്നത് നബിയേ അങ്ങയെയാണ് ഈ വിഷയത്തിൽ ഞാൻ പ്രത്യേകംപരിഗണിക്കുന്നതെന്ന് വരുത്താനാണ്.*


*അതിനാൽ അവിടുന്ന് ഇടപെട്ട് എന്റെ

പാപങ്ങൾ പൊറുത്തുകിട്ടാൻ വേണ്ടത് ചെയ്യണമെന്ന് താൽപര്യം.

ഇപ്പറഞ്ഞതാണ് മൗലിദ് ഓതുന്നവരുടെ ലക്ഷ്യം. ഇതല്ലാത്ത മറ്റൊരു ലക്ഷ്യം

അവർക്കില്ല. “നിശ്ചയം കാര്യങ്ങൾ വിലയിരുത്തപ്പെടുന്നത് നിയ്യത്തുകൾക്കനുസരിച്ചാണ്” എന്ന നബിവചനം ഇവിടെ പ്രസ്താവ്യമാണ്*


*അല്ലാതെ 'പാപം പൊറുക്കുന്നവൻ'

എന്ന അല്ലാഹുവിന്റെ വിശേഷണത്തിൽ

കൈ കടത്തി താങ്കളെ ഞങ്ങൾ അല്ലാഹുവോട്പങ്കാളിയാക്കുന്നുവെന്ന് ആരുംകരുതാറില്ല. അറബി ഭാഷാനിയമങ്ങളും

ശൈലികളും അറിയുന്ന ഏതൊരാൾക്കും

ഇക്കാര്യം വളരെ സ്പഷ്ടമായി മനസ്സിലാക്കാവുന്നതാണ്.

ഇത്തരം പ്രയോഗങ്ങൾ നബി(s)യോട് സ്വഹാബിമാർ തന്നെ നടത്തിയിരുന്നതായി പ്രബലമായ ഹദീസുകളിൽ കാണാം. അംറുബ്നുൽ ആസ്(റ) പറയുന്നു:*


قلت يا رسول الله أبايعك على أن تغفر لي ما تقدم من ذنبي ( مسند احمد)


*“എന്റെ കഴിഞ്ഞുപോയ പാപങ്ങൾ

താങ്കൾ എനിക്ക് പൊറുത്തുതരണമെന്ന

വ്യവസ്ഥയിൽ ഞാൻ താങ്കളോട് ബൈഅത്ത് ചെയ്യുന്നു. (മുസ്നദു അഹ്മദ്: 17145)*


*മഹതിയായ ബീവി ആഇഷ(റ) ഒരിക്കൽ ഇപ്രകാരം പറഞ്ഞു:*


فقلت يا رسول الله أتوب إلى الله وإلى رسوله (بخاري: 1963, مسلم 3941)


*“ഞാൻ അല്ലാഹുവിലേക്കും അവന്റെ

തിരുദൂതരിലേക്കും തൗബ ചെയ്തു മടങ്ങുന്നു". (ബുഖാരി: 1963, 4783, 6604, മുസ്ലിം: 3941)*


*ഇതിന്റെ വ്യാഖ്യാനത്തിൽ മുല്ലാ അലിയ്യുൽ ഖാരി പറയുന്നു:*


وفي إعادة إلى دلالة على استقلال الرجوع إلى كل منهما  مرقاة ٤/٤٨٨


*ഇവിടെ 'ഇലാ' എന്ന അക്ഷരം ആവർത്തിച്ചതിൽ നിന്ന് അല്ലാഹുവിലേക്കും

റസൂലിലേക്കും വെവ്വേറെ തൗബ ചെയ്ത് 

മടങ്ങുന്നുവെന്ന അർത്ഥം ലഭിക്കുന്നു. (മിർഖാത്തുൽ മഫാത്തീഹ്: 4/ 488)*


*ഇവിടെ 'തവ്വാബ്' എന്ന അല്ലാഹുവിന്റെ വിശേഷണത്തിൽ മഹതിയായ ആഇഷ(റ) കൈകടത്തിയെന്നും പ്രസ്തുത

വിശേഷണത്തിൽ അല്ലാഹുവോട് നബി (S)യെ പങ്കു ചേർത്തുവെന്നും പറയാൻ

പറ്റുമോ?. ഒരിക്കലുമില്ല. മറിച്ച് ഒരുകാര്യം

അല്ലാഹുവിലേക്ക് ചേർത്തുമ്പോൾഉള്ള

വിവക്ഷയല്ല അതേകാര്യം ഒരുസൃഷ്ടിയി

ലേക്ക് ചേർത്തുമ്പോൾ ഉണ്ടാവുക. .

പാപികൾ നബി(s)യെ സമീപിച്ച് പാപം പൊറുക്കുന്നതിനുവേണ്ടി ശുപാർശപറയാൻ നിസാഅ് സൂറയിലെ 64-ാം വചനത്തിലുടെ വിശുദ്ധ ഖുർആൻ നിർദേശിച്ചകാര്യമാണ്*. 


🔸🔸🔸🔸🔸🔸🔸

Aslam Kamil Saquafi parappanangadi

No comments:

Post a Comment

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...