*കറാമത്തിനേക്കാൾ വലുത് ഇസ്തിഖാമ - ശരീഅത്ത് അനുസരിച്ചുള്ള ജീവിതം*
റബ്ബിനെ ഓർത്തും സൽകർമ്മങ്ങൾ ചെയ്തും വിശ്വാസവൈകല്യങ്ങളില്ലാതെ തെറ്റുകൾ ചെയ്യാതെയുള്ള ജീവിതത്തിനാണ് ആയിരം തവണ കറാമത് കാണിക്കുന്നതിനേക്കാൾ ഉത്തമമെന്നാണ് മഹാന്മാർ പറഞ്ഞിട്ടുള്ളത്.
الِاسْتِقَامَةَ خَيْرٌ مِنْ أَلْفِ كَرَامَةٍ وَهِيَ الثَّبَاتُ عَلَى الْعَقِيدَةِ الصَّحِيحَةِ. وَالْمُدَاوَمَةُ عَلَى الْعِلْمِ النَّافِعِ وَالْعَمَلِ الصَّالِحِ، وَالْإِخْلَاصُ الْخَالِصُ، وَالْحُضُورُ مَعَ اللَّهِ وَالْغَيْبَةُ عَنْ شُهُودِ مَا سِوَاهُ. اه
(مرقاة المفاتيح شرح المشكاة: ١/٣٣٦)
ഇമാം നവവി(റ) പറയുന്നു:
قال القشيري واعلم أن من أجل الكرامات التي تكون للأولياء دوام التوفيق للطاعة والعصمة من المعاصي والمخالفات قد يدخل في المخالفات ما ليس معصية كالمكروه كراهة التنزيه وكترك الشهوات التي يستحب تركها. اه
(بستان العارفين - ص: ٦٨)
"..ഇമാം ഖുശൈരീ(റ) പറയുന്നു:ഏറ്റവും വലിയ കറാമത് തെറ്റുകൾ ചെയ്യാതെ ദേഹേച്ഛകൾ ഒഴിവാക്കി സൽകർമ്മങ്ങൾ ചെയ്യാനുള്ള തൗഫീഖ് ലഭിക്കലാണ്.."
ഇമാം ഇബ്നു ഹജർ(റ) പറഞ്ഞത് നോക്കൂ:
لا عِبْرَةَ بِقُدْرَةِ وَلِيٍّ عَلَى الْوُصُولِ إلَى مَكَّةَ وَعَرَفَةَ فِي لَحْظَةِ كَرَامَةٍ، وَإِنَّمَا الْعِبْرَةُ بِالْأَمْرِ الظَّاهِرِ الْعَادِيِّ فَلَا يُخَاطَبُ ذَلِكَ الْوَلِيُّ بِالْوُجُوبِ إلَّا إنْ قَدَرَ كَالْعَادَةِ. اه
(تحفة: ٤/١٢)
"..ഹജ്ജ് നിർബന്ധമാവണമെങ്കിൽ, മക്കയിലേക്ക് എത്തിച്ചേരാൻ സാധാരണ ഗതിയിലുള്ള കഴിവ് ഉണ്ടായിരിക്കണം. അപ്പോൾ ഒരു വലിയ്യിന് കറാമത് മുഖേന മക്കയിലേക്ക് പെട്ടെന്ന് പോകാൻ കഴിയുമെങ്കിലും ഹജ്ജ് നിർബന്ധമില്ല.."
നോക്കൂ, വലിയ്യിന്റെ കറാമതുകൾക്ക് ശരീഅത്തിനേക്കാൾ പരിഗണനയില്ല അപ്രകാരം, ലൈലതുൽ ഖദ്ർ - അതിന്റെ അടയാളങ്ങൾ കൊണ്ട് മനസ്സിലായാൽ അത് പരസ്യമാക്കാതിരിക്കലാണ് സുന്നത്:
Aslam Kamil Saquafi parappanangadi
No comments:
Post a Comment