Saturday, June 28, 2025

സജസ് ശുദ്ധിയാക്കൽ

 


*സജസ് ശുദ്ധിയാക്കൽ*


ചോദ്യം :

ലഘുവായ നജസ് ഏത് ?

ചെറിയ ആൺകുട്ടികളുടെ മൂത്ര മായ വസ്തു ശുദ്ധിയാക്കൽ എങ്ങനെ ?


ഉത്തരം:

രണ്ടു വയസ് തികയാത്ത പാലല്ലാത്ത ഭക്ഷിക്കാത്ത ചെറിയ ആൺകുട്ടികളുടെ മൂത്രം ശുദ്ധിയാക്കേണ്ട രൂപം

ആദ്യമായി വസ്ത്രത്തിൽ നിന്നും  മൂത്രം പിഴിഞ്ഞ് ഒഴിവാക്കുക 

തറയിൽ മൂത്രം കെട്ടി നിൽക്കുന്നുണ്ടങ്കിൽ അത് തുടച്ചുനീക്കുക ശേഷം

 മൂത്രമായ എല്ലാ സ്ഥലത്തും എത്തുന്ന വിധത്തിൽ ഒരു തവണ വെള്ളം തെളിക്കുക

ഒലിപ്പിക്കൽ നിർബന്ധമില്ല.

മറ്റു നജസുകൾ നീക്കും പോലെ രുചി നിറം വാസന എന്നിവ നീങ്ങുന്നത് വരെ ഒലിപ്പിച്ച്  കഴുകലും നിർബന്ധമില്ല.

രണ്ടു വയസ്സ് തികയാത്ത പാലല്ലാത്തത് ഭക്ഷിക്കാത്ത ആൺകുട്ടികളെ മൂത്രം ലഘുവായ നജസ് ആയതുകൊണ്ടാണ് ഇങ്ങനെ ഇളവ് നൽകപ്പെട്ടത്

ഒരിക്കൽ തിരുനബിയുടെ അരികിലേക്ക് ഉമ്മു ഖൈസ് എന്ന സ്ത്രീ തൻറെ ചെറിയ

പാലല്ലാതെ 

 ഭക്ഷണം കഴിക്കാത്ത  ആൺകുട്ടിയുമായി വന്നു.

അല്ലാഹുവിൻറെ റസൂൽ ആ കുഞ്ഞിനെ തൻറെ മടിയിൽ ഇരുത്തി.കുഞ്ഞ് അവിടത്തെ മടിയിൽ മൂത്രമൊഴിച്ചു തിരുനബി വെള്ളം കൊണ്ടുവരാൻ പറഞ്ഞു മൂത്രമായ സ്ഥലത്ത് വെള്ളംചേർത്തു മറ്റു വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കും പോലെ കഴുകി വൃത്തിയാക്കിയില്ല.


പാലല്ലാത്ത മറ്റു ഭക്ഷണം ഭക്ഷിക്കുന്ന ആൺകുട്ടിയുടെ മൂത്രം കൊണ്ടും രണ്ട് വയസിന് ശേഷമുള്ള കുട്ടിയുടെ മൂത്രം കൊണ്ടും രണ്ട് വയസിന് മുമ്പാണങ്കിലും പെൺകുട്ടിയുടെ മൂത്രം കൊണ്ടും നജസായ  വസ്തു

മറ്റു നജസുകൾ വൃത്തിയാക്കും പോലെ തന്നെ വൃത്തിയാക്കേണ്ടതാണ്.


ചോദ്യം : മറ്റു  നജസായ വസ്തു എങ്ങനെയാണ് വൃത്തിയാക്കേണ്ടത് ?


പാലല്ലാത്തത് ഭക്ഷിക്കാത്ത ആൺകുട്ടിയുടെ മൂത്രം കൊണ്ടും നായ പന്നി എന്നിവ കൊണ്ടും  നജസായ വസ്തുവും വൃത്തിയാക്കേണ്ട രൂപം താഴെ വിവരിക്കുന്നു -


ആദ്യമായി നജസിന്റെ തടി നീക്കം ചെയ്യേണ്ടതാണ്.

അതായത് വസ്ത്രത്തിൽ മൂത്രമായി കഴിഞ്ഞാൽ  മൂത്രത്തിന്റെ തടി പിഴിഞ്ഞ് ഒഴിവാക്കേണ്ടതാണ്.

തറയിലോ മറ്റോ കെട്ടിനിൽക്കുന്ന മൂത്രമുണ്ടങ്കിൽ തുടച്ചു കൊണ്ടോ മറ്റോ മൂത്രം നീക്കേണ്ടതാണ്.

 കാഷ്ടമോ മറ്റോ ആണങ്കിൽ ആ തടി അവിടെനിന്ന് നീക്കം ചെയ്യേണ്ടതാണ്.

ശേഷം അതിൻറെ മൂന്ന് വിശേഷണങ്ങൾ അതായത് നിറം വാസന രുചി എന്നിവ നീങ്ങുന്നത് വരെ കഴുകി വൃത്തിയാക്കേണ്ടതാണ്.

സോപ്പോ മറ്റോ ഉപയോഗിക്കേണ്ടി വന്നാൽ അത് ഉപയോഗിക്കേണ്ടതാണ്.

നജസായ വസ്തുവിനെ നിറം നീക്കാൻ പ്രയാസമാണെങ്കിൽ രുചിയും വാസനയും മാത്രം നീക്കിയാലും മതിയാകുന്നതാണ്.

ഉദാഹരണത്തിന് രക്തം പോലെയുള്ളതിന്റെ നിറം നീക്കം ചെയ്യൽ പ്രയാസകരമായാൽ വാസനയും രുചിയും നീക്കിയാൽ മതിയാകുന്നതാണ്.

അപ്രകാരം നീക്കൽ പ്രയാസമായ വാസന ബാക്കിയാവുകയും നിറവും രുചിയും നീക്കുകയും ചെയ്താൽ മതിയാവുന്നതാണ്.

ഉദാഹരണത്തിന് ചില നജസുകൾ എത്ര നീക്കിയാലും വാസന പോയി കിട്ടുകയില്ല എങ്കിൽ നിറവും രുചിയും നീക്കി മതിയാക്കാവുന്നതാണ്.

എന്നാൽ  രുചി  ഒരു എത്ര പ്രയാസമുണ്ടെങ്കിലും നീക്കൽ നിർബന്ധമാണ് .അപ്പോൾ ശേഷിക്കുകയും നിറവും വാസനയും നീക്കുകയും ചെയ്താലും ശുദ്ധിയാവുകയില്ല.

പ്രയാസകരമായ നിറമോ അല്ലെങ്കിൽ വാസനയോ ഏതെങ്കിലും ഒന്ന് ബാക്കിയാവുന്നത് മാത്രമേ മാപ്പ് ഉള്ളൂ. നിറവും വാസനയും രണ്ടും കൂടി ബാക്കിയാവുകയും രുചി നീക്കുകയും ചെയ്താൽ സ്ഥലം ശുദ്ധിയാവുകയില്ല



വസ്ത്രം പോലോത്ത കഴുകുമ്പോൾ വെള്ളം ഒഴിച്ച് കഴുകൽ നിർബന്ധമാണ്.


കുളം പുഴ പോലെയുള്ള രണ്ട് ഖുല്ലത്ത്  (191 ലിറ്റർ)വെള്ളം ഉണ്ടെങ്കിൽനജസായ വസ്തു അതിൽ ഇട്ടു കഴുകാവുന്നതാണ്.


എന്നാൽ രണ്ട് ഖുല്ലത്തിന് താഴെയുള്ള  (1 91 ലിറ്റർ ന് താഴെയുള്ള  )  വെള്ളത്തിൽ നജസായ വസ്തു ഇട്ടു കഴുകിയാൽ വെള്ളം മുഴുവനും നജസ് ആകുന്നതാണ് : ഉദാഹരണം 191ലിറ്റർ താഴെയുള്ള ഒരു പാത്രത്തിൽ നജസായ വസ്തു ഇട്ടാൽ വെള്ളം മുഴുവനും നജസ് ആയി മാറുന്നതാണ് .

ഒരിക്കലും ആ വസ്തു അതുകൊണ്ട് ശുദ്ധിയാവുകയില്ല.

മറിച്ച് വെള്ളം നജസായ വസ്തുവിലേക്ക് ഒഴിച്ച് കഴുകൽ നിർബന്ധമാണ്.


നമ്മുടെ വീടിന്റെയും മറ്റോ നിലം നജസ് ആയി കഴിഞ്ഞാൽ അത് മൂത്രം പോലെയുള്ള നജസ് ആണെങ്കിൽ അത് വറ്റിയിട്ടില്ലെങ്കിൽ ആ നിലത്തു നിന്ന് മൂത്രം തുടച്ചെടുക്കുകയോ മറ്റു മാർഗ്ഗത്തിലൂടെ നീക്കം ചെയ്യുകയോ ചെയ്യുക അതിനുശേഷം നിറവും വാസനയും രുചിയും നീങ്ങുന്നത് വരെ വെള്ളമൊഴിച്ച് കഴുകേണ്ടതാണ്.

ഷീല കൊണ്ട് തുടച്ചത് കൊണ്ട് മാത്രം സ്ഥലം വൃത്തിയാവുകയില്ല.

നജസ് ആയ വസ്തു തുടച്ച ശീല ചെറിയ ബക്കറ്റിലുള്ള വെള്ളത്തിൽ കഴുകിയാൽ

ശീല ഒരിക്കലും വൃത്തിയാവുകയില്ല.

 ആ ബക്കറ്റിലെ വെള്ളം മുഴുവനും നജസ് ആവുകയും ചെയ്യും.

നജസ്സായ ശീല ബക്കറ്റിലിട്ട് കഴുകിയതിന് ശേഷം ആ ശീല കൊണ്ട് വീണ്ടും നിലം തുടച്ചാൽ നിലം മുഴുവനും നജസായി മാറും .ആ നിലം ഉണങ്ങിയാലും അവിടെ നജസ് ഉണ്ട് .വെള്ളമൊഴിച്ച് വൃത്തിയാക്കിയാലല്ലാതെ അത് ശുദ്ധിയാവുകയില്ല.ഉണങ്ങിയ നജസുള്ള നിലത്തിലൂടെ നനഞ്ഞ കാലുകൊണ്ട് നടന്നാൽ കാലും നജസായി മാറും. അങ്ങനെ നജസായ കാലുകൾ വൃത്തിയാക്കാതെ നിസ്കരിച്ചാൽ നിസ്കാരം ബാത്വിലാണ് .നജസ്സായ കാല് മുസ്വല്ലയിൽ ചവിട്ടിയാൽ മുസ്വല്ല നജസായി മാറും. ഇത്തരം കാര്യങ്ങളൊക്കെ പലപ്പോഴും അശ്രദ്ധയായി സംഭവിക്കാറുണ്ട്. ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ടായിരിക്കണം നാം കർമ്മങ്ങൾ ചെയ്യുന്നത്.അല്ലാ എങ്കിൽ നമ്മുടെ ഇബാദത്തുകൾ എല്ലാം ബാത്വിലായി പോകും.

അതുകൊണ്ട് ചെറിയ കുട്ടികളുള്ള വീട്ടിലും മറ്റും നജസ് ആയാൽ വളരെ ശ്രദ്ധിക്കേണ്ടതാണ്.

നമ്മുടെ വീടും നിലവും എല്ലാം കഴുകി വൃത്തിയാകേണ്ടതാണ്.

നജസ് ഉണ്ടെങ്കിൽ ശീല കൊണ്ട് തുടച്ചത് കൊണ്ട് മാത്രം വൃത്തിയാവുകയില്ല.


മൂത്രമായ വസ്തു ഉണങ്ങുകയും നിറമോ വാസനയോ രുചിയോ ഇല്ലാതിരിക്കുകയും ചെയ്താൽ അവിടെ വെള്ളം ഒഴിക്കൽ കൊണ്ട് അത് വൃത്തിയാക്കുന്നതാണ്.


നജസ്സായ വസ്തുവിന്റെ മേൽ വെള്ളം ഒഴിച്ച് കഴുകൽ നിർബന്ധമായതുകൊണ്ടാണ് വസ്ത്രം അലക്കുമ്പോൾ മേൽവെള്ളം പാരാൻ ശ്രദ്ധിക്കണം എന്ന് മുൻഗാമികൾ പറയുന്നത്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm



No comments:

Post a Comment

കടം വീടാൻ പതിവാക്കുക

 *കടം വീടാൻ പതിവാക്കുക*. ഈ ദുആ അഞ്ച് വഖ്ത് നിസ്കാരത്തിന്റെ ശേഷവും തഹജ്ജുദിന്റെ ശേഷവും മറ്റു സമയങ്ങളിലും ധാരാളം തവണ പതിവാക്കുക اللَّهُمَّ فَا...