Saturday, June 15, 2024

ഉദ്ദേശിക്കുമ്പോഴും* *കാറാമത് ലഭിക്കുംമുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/p/62J3sBy3ccaLkaCh/?mibextid=ഓഡ്കങ്ക്

1️⃣1️⃣9️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 

✍️ Aslamsaquafi Suraiji Payyoli


*ഉദ്ദേശിക്കുമ്പോഴും*

*കാറാമത് ലഭിക്കും*

➖➖➖➖➖➖➖➖➖➖➖

കുണ്ട്തോട് വ്യവസ്ഥക്ക്

മുമ്പും ശേഷവും - 5

➖➖➖➖➖➖➖➖➖➖➖

കുണ്ടുതോട് വ്യവസ്ഥയിൽ എഴുതിയ തീരുമാനങ്ങളിൽ നിന്നും മൗലവിമാർ പിന്തിരിഞ്ഞതിന്റെ അഞ്ചാമത്തെ ഉദാഹരണം ഔലിയാക്കളുടെ കറാമതുമായി ബന്ധപ്പെട്ടതാണ്.


ഔലിയാക്കൾക്ക് അവർ ഉദ്ദേശിക്കുമ്പോൾ കറാമത്ത് വെളിപ്പെടുകയില്ലെന്നായിരുന്നു കുണ്ടുതോട് വ്യവസ്ഥയിൽ മുജാഹിദുകൾ രേഖപ്പെടുത്തിയത്. 

"മുഅ്ജിസത്തുകളും കറാമത്തുകളും അമ്പിയാക്കൾക്കോ മറ്റു ഭക്തന്മാർക്കോ ഇഷ്ടാനുസരണം കൈകാര്യം ചെയ്തു കാണിച്ചു കൊടുക്കാൻ കഴിയുന്ന കാര്യങ്ങളല്ല. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ:136)


എന്നാൽ ഇതിൽ നിന്നും ഇപ്പോൾ അവർ വ്യതിചലിച്ചിരിക്കുന്നു. ഔലിയാക്കൾ ഉദ്ദേശിക്കുമ്പോഴും ചിലപ്പോൾ കറാമത്തുകൾ ഉണ്ടാകും എന്ന് മൗലവിമാരും സമ്മതിച്ചിരിക്കുന്നു.

വിസ്ഡം ഗ്രൂപ്പിന്റെ മദ്രസാ പാഠപുസ്തകം കാണുക:


"ഇത്തരം അമാനുഷിക കാര്യങ്ങൾ (മുഅ്ജിസത്, കറാമത്)ആരിലൂടെ പ്രകടമായോ അവർ തന്നെയും ചിലപ്പോൾ അക്കാര്യം അറിയണമെന്ന് പോലുമില്ല.ചിലപ്പോൾ അല്ലാഹു അവരെ അറിയിച്ചെന്നും വരാം. ചിലതാവട്ടെ അവരുടെ താൽപര്യവും പ്രാർത്ഥനയും മൂലം അല്ലാഹു വെളിപ്പെടുത്തുകയും ചെയ്യും."

(പടവുകൾ 

അഞ്ചാം ക്ലാസ്, പേജ്: 17 )


ഈ വിഷയത്തിൽ സുന്നികൾ പറയുന്നിടത്തേക്ക് മൗലവിമാർ ഇപ്പോൾ എത്തിനിൽക്കുന്നു. 

ഒരു വലിയ്യിനും അവർ ഉദ്ദേശിക്കുമ്പോൾ കറാമത്ത് പ്രകടിപ്പിക്കാൻ സാധിക്കില്ല എന്ന വഹാബിനേതാക്കളുടെ വാദത്തെയാണ് പുതിയ തലമുറ തിരുത്തി കൊണ്ടിരിക്കുന്നത്. 


എ അലവി മൗലവിയുടെ മകനും മുജാഹിദ് നേതാവും എഴുത്തുകാരനുമായിരുന്ന അബ്ദുസ്സലാം സുല്ലമി ഇവ്വിഷയകമായി എഴുതിയത് വായിക്കുക:


"കാര്യകാരണ ബന്ധങ്ങളുടെ പരിധിയിൽപ്പെടുന്ന സംഗതികൾ ഒരു മനുഷ്യൻ ഉദ്ദേശിക്കുമ്പോൾ ചെയ്യാൻ സാധിക്കുന്നതുപോലെ ഔലിയാക്കൾക്ക് കറാമത്ത് ചെയ്യാൻ സാധിക്കുന്നതല്ല. അല്ലാഹു ഉദ്ദേശിക്കുമ്പോൾ അവൻ നേരിട്ട് ചെയ്യുന്ന പ്രവൃത്തിയാണിത്. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും കഴിവിനും ഉദ്ദേശ്യത്തിനും ഇതിൽ സ്ഥാനമില്ല."

(തൗഹീദ് സമഗ്ര

 വിശകലനം പേജ് 113)


മുജാഹിദിലെ എല്ലാ ഗ്രൂപ്പുകളും അംഗീകരിക്കുന്ന കെ. കുഞ്ഞീതു മദനി എഴുതിയ

അല്ലാഹുവിന്റെ ഔലിയാക്കൾ എന്ന കൃതിയിൽ നിന്ന് :


"മുഅ്ജിസത്ത് വെളിപ്പെടുത്തുന്നതിൽ പ്രവാചകന്മാരുടെ കഴിവിനോ ഇംഗിതത്തിനോ സ്വാതന്ത്ര്യത്തിനോ യാതൊരു സ്വാധീനവുമില്ലെന്ന് നാം ഗ്രഹിച്ചുവല്ലോ. അപ്രകാരം തന്നെ കറാമത്ത് വെളിപ്പെടുന്നതിൽ സത്യവിശ്വാസിയുടെ ഇംഗികത്തിനോ കഴിവിനോ യാതൊരു സ്വാധീനവുമില്ല; എന്ന് നാം പ്രത്യേകം ഗ്രഹിച്ചിരിക്കേണ്ടതാണ്. അല്ലാഹു ഇച്ഛിക്കുന്ന കറാമത്ത് അവൻ ആഗ്രഹിക്കുന്ന സമയത്ത് വെളിപ്പെടുത്തിക്കൊണ്ട് അവൻ ഉദ്ദേശിക്കുന്ന സത്യവിശ്വാസിയെ അവൻ ആദരിക്കുന്നു എന്ന് മാത്രം. "

(പേജ്: 46,47)


ഔലിയാക്കൾ ഉദ്ദേശിക്കുമ്പോൾ ഒരിക്കലും കറാമത്ത് പ്രകടിപ്പിക്കാൻ സാധിക്കുകയില്ല എന്ന വിശ്വാസത്തെ തിരുത്തി ചിലപ്പോൾ അങ്ങനെയും സംഭവിക്കും എന്ന പുതിയ നിലപാട് കുണ്ടത്തോട് വ്യവസ്ഥക്ക് ശേഷമുള്ള ആശാ വഹമായ ഒരു മാറ്റം തന്നെയാണ്.

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...