Wednesday, May 29, 2024

ആദ്യമായി സ്ത്രീകൾ* *ജുമുഅക്ക് പോയത്* *ഒതായി പള്ളിയിൽ*

 https://www.facebook.com/100024345712315/posts/pfbid0YPuhEVhzzN6We2saQdiDBhcxZT2PgADTf9aYyjQLx7rJxQsQBey6jG8kjfDo3zJCl/?mibextid=9R9pXO

ജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 88/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ആദ്യമായി സ്ത്രീകൾ*

*ജുമുഅക്ക് പോയത്* 

*ഒതായി പള്ളിയിൽ*


കേരളത്തിൽ പഴക്കം ചെന്ന 

ഒരു വഹാബി പ്രദേശമാണ് ഒതായി. 

ഈ പള്ളിയിലായിരുന്നത്രേ ആദ്യമായി സ്ത്രീകൾ പള്ളിയിൽ ജുമുഅക്ക് പോയിരുന്നത്. 1946 ലാണ് ഈ സംഭവം. 


"1946 മുതൽക്കാണ് പ്രവാചക മാതൃകയനുസരിച്ച് സ്ത്രീകൾ ജുമുഅ നിസ്കാരത്തിൽ പങ്കെടുക്കാൻ തുടങ്ങിയത്. ഇത് കാരണമാണ് ലോകത്ത് ആദ്യമായി സ്ത്രീകൾ ജുമുഅക്ക് പോയത് ഒതായിലാണ് എന്ന് സുന്നികൾ പറഞ്ഞു വരുന്നത്. "

( ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും ഉമർകുട്ടി 

ഹാജിയുടെ ഓർമ്മകളിൽ

പേ: 34 )


ഈ സംഭവത്തിലൂടെയാണ് ഒതായി എന്ന പ്രദേശം അറിയപ്പെടുന്നത്. കേരളത്തിൽ ആദ്യമായി പള്ളിയിൽ ജുമുഅക്ക് പോയ ആമിനകുട്ടിയെയും ഖദീജ കുട്ടിയെയും കേൾക്കാത്തവർ ഉണ്ടാവില്ല. വലിയ പ്രാധാന്യത്തോടെ ആ രണ്ടുപേരുടെയും ഫോട്ടോകൾ പതിച്ച് വഹാബി വനിതാ മാസികയായ പുടവയിൽ ഈ പ്രദേശത്തെയടക്കം പരിചയപ്പെടുത്തിയിരുന്നു.


"കേരളത്തിൽ ആദ്യമായി അല്ലാഹുവിന്റെ പള്ളിയിൽ പോയി ആരാധനാകർമങ്ങളിൽ പങ്കെടുത്ത രണ്ട് മുസ്‌ലിം വനിതകളെ ഇവിടെ പരിചയപ്പെടുക. മലപ്പുറം ജില്ലയിലെ ഒതായി വെള്ളാറം പാറ ഖദീജ കുട്ടിക്ക് ഇന്ന് 52 വയസ്സ്. കേരളത്തിൽ പള്ളിയിൽ പോയി ആരാധന നിർവഹിച്ച ആദ്യത്തെ സ്ത്രീ എന്ന വിശേഷണത്തിന് അർഹയാണ് ഖദീജ കുട്ടി. 1940 കളിൽ സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുക എന്നത് ഊഹിക്കാൻ പോലും സാധ്യമാവാത്ത കാര്യമായിരുന്നു. തുടക്കത്തിൽ ഞാൻ ഒറ്റക്കായിരുന്നു പോയിരുന്നത് ശേഷം അഞ്ച് പേർ കൂടി വന്നു. കുറെ കഴിഞ്ഞപ്പോൾ വീണ്ടും അഞ്ചുപേർ കൂടി സന്മനസ്സ് കാണിച്ചു രംഗത്ത് വന്നു. ഇസ്‌ലാഹി തറവാട്ടിലെ പ്രമുഖ പണ്ഡിതന്മാർ ഇടയ്ക്കിടെ ഖദീജ കുട്ടിയെ സന്ദർശിക്കാറുണ്ട്. ഇക്കൂട്ടത്തിൽ കെ എൻ എം സംസ്ഥാന സെക്രട്ടറി എ പി അബ്ദുൽഖാദർ മൗലവിയെ അദ്ദേഹം പ്രത്യേകം പേരെടുത്ത് പറഞ്ഞു. ഈയടുത്ത് ഏതാനും മാസങ്ങൾക്കു മുമ്പും അദ്ദേഹം വന്നു കുശലാന്വേഷണം നടത്തിയിരുന്നു. "

(പുടവ 1995 മാർച്ച് 

പേജ് 28, 29 )


ലോകത്ത് ഒരിടത്തും പതിവില്ലാത്ത ഈ സമ്പ്രദായം ആരംഭിച്ചപ്പോൾ ഒതായിയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. പഴയകാല സുന്നി മഹല്ലായിരുന്ന ഒതായിയിൽ വഹാബിസത്തിന്റെ വിത്തുപാകിയ പി.വി മുഹമ്മദ് ഹാജി എം സി സി അഹ്മദ് മൗലവിക്ക് ഒരു കത്തെഴുതി. അതിൽ ആവശ്യപ്പെടുന്നത് ഇങ്ങനെയാണ് :


" ഇവിടുത്തെ ഒതായി ജുമുഅത്ത് പള്ളിയിൽ ജമാഅത്തിനും ജുമുഅക്കും കുറച്ച് പെണ്ണുങ്ങളും ഹാജരാവാറുണ്ട്. അവരുടെ വരവിനെ പറ്റി പല സംശയങ്ങളും ഉളവായിരിക്കുന്നു. ജമാഅത്തിനും ജുമുഅക്കും പെരുന്നാൾക്കും ആണുങ്ങളോടൊപ്പം പെണ്ണുങ്ങളും ഹാജരാവുക എന്ന സമ്പ്രദായം മറ്റു ദിക്കുകളിലെങ്ങും ഇല്ല....

വിവരമായ ഒരു മറുപടി അയച്ചു തരുവാനപേക്ഷ.

പി.വി മുഹമ്മദ് ഹാജി 

ഒതായി എടവണ്ണ

1950  മാർച്ച് 30.


എം സി സി അഹമ്മദ് 

മൗലവിയുടെ 132 പേജുള്ള മറുപടിയുടെ ചില ഭാഗങ്ങൾ താഴെ ചേർക്കുന്നു :


"അടിച്ചു പെണ്ണുങ്ങളെ പുറത്തിറക്കേണ്ട ചുമതല ദീനറിയുന്ന ആണുങ്ങളുടെ മേലാണ്... ജുമുഅക്ക് പോകാൻ നിർബന്ധിച്ചു കൊണ്ടുള്ള ഖുർആനിന്റെ കൽപ്പന പെണ്ണുങ്ങളെ ബാധിക്കയില്ല, ആണുങ്ങളെ സംബന്ധിച്ചു മാത്രമാണത്. പെണ്ണുങ്ങളെ ആ കൽപ്പനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അതിനു പല തെളിവുകളുമുണ്ടെന്നും പറയുന്ന മൗലവിമാരുടെയും മുസ്‌ലിയാക്കന്മാരുടെയും ആ ജല്പനം തനിച്ച അസംബന്ധമാണ്...ഖുർആനിന്റെ ആ നസ്സിനെ തിരുത്തി കൊടുക്കാവുന്ന വല്ല സ്വഹീഹായ ഹദീസും ഉണ്ടെങ്കിൽ നമുക്ക് പറയാം പെണ്ണുങ്ങൾക്ക് ജുമുഅ വുജൂബില്ലെന്ന്. അതില്ലാത്ത കാലത്തോളം ആണുങ്ങളെപ്പോലെ തന്നെ പെണ്ണുങ്ങളും ജുമുഅക്ക് പോണം എന്നുതന്നെ പറയേണ്ടിയിരിക്കുന്നു... 

വെള്ളിയാഴ്ചക്കും പെരുന്നാൾക്കും രണ്ടുകൂട്ടരും ഹാജരാകൽ വാജിബാണ്. ഉദ്റുള്ളവർക്ക് മാപ്പ് ഉണ്ട്. ഉദ്റില്ലാത്തവർ ആണായാലും പെണ്ണായാലും ശരീഅത്ത് പ്രകാരം ഹാജരായെ തീരൂ. "

(മുസ്‌ലിം സ്ത്രീകൾക്ക് 

അവകാശമുണ്ടോ ?

പേജ് 94, 97, 111)


സ്ത്രീകൾ ജുമുഅക്ക് പോകണോ ? പോകണ്ടേ ? മൗലവിമാർക്കിടയിൽ ഇപ്പോഴും  തീരുമാനമാകാത്ത ഒരു വിഷയമാണിത്.

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...