Tuesday, May 14, 2024

ചികിത്സ ഭൗതികം അഭൗതികം

 *ചികിത്സ ഭൗതികം അഭൗതികം*


*രോഗം ശാരീരികം, ആത്മീയം എന്നിങ്ങനെ രണ്ട് തരത്തിലുള്ളതുപോലെ ചികിത്സയും ഭൗതികം, അഭൗതികം, എന്നിങ്ങനെ രണ്ട് വിധമുണ്ട്. രോഗത്തിന്റെ കാരണങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കാൻ പര്യാപ്തമായവയെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പദാർത്ഥങ്ങളിൽ നിന്നും കണ്ടെത്തി ഉപയോഗിക്കുന്നതാണ് ഭൗതിക ചികിത്സ. പദാർത്ഥങ്ങളുടെ സഹായമില്ലാതെ ചില വാക്യങ്ങളുംദിക്റുകളും കൊണ്ടോ രോഗിയുമായി പ്രത്യക്ഷ ബന്ധമില്ലാത്ത മറ്റു വല്ലതും കൊണ്ടോ ചികിത്സിക്കുന്നതാണ് അഭൗതിക ചികിത്സ. ഭൗതിക ചികിത്സയിൽ എന്നപോലെ അഭൗതിക ചികിത്സയിലും അനുവദനീയമായതും അല്ലാത്തവയും ഉണ്ട്. ഇരു ചികിത്സാരീതികളും സ്വീകരിക്കാൻ ഇസ്ലാം നിർദ്ദേശിച്ചിട്ടുണ്ട് ദിക്റ് ഖുർആൻ പാരായണം തുടങ്ങിയവ കൊണ്ട് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം ചികിത്സിക്കുകയും ചികിത്സിക്കാൻ കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.*


*وننزل من القران ما هو شفاء ورحمه للمؤمنين*

 

*സത്യവിശ്വാസികൾക്ക് ശമനവും കാരുണ്യവും ആയിട്ടുള്ളത് ഖുർആനിലൂടെ നാം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.{ ഇസ്റാഉ: 82} ഈ സൂക്തം വിശദീകരിച്ച് ഇമാം റാസീ എഴുതുന്നു. അറിയുക നിശ്ചയം ഖുർആൻ ആത്മീയ രോഗങ്ങൾക്കും ശാരീരിക രോഗങ്ങൾക്കും ശമനം ആണ്. ഖുർആൻ ശാരീരിക രോഗങ്ങൾക്ക് ശമനം ആണെന്ന് പറഞ്ഞത് അത് പാരായണം ചെയ്ത് ബറക്കത്ത് എടുക്കുന്നത് ധാരാളം രോഗങ്ങളെ തട്ടിക്കളയുന്നത് കൊണ്ടാണ് {റാസ്വീ 21 34 } ഇമാം ഖുർതുബി പറയുന്നു: നിശ്ചയം ഖുർആൻ അജ്ഞതയും സംശയവും നീങ്ങുന്നതിലൂടെ ഹൃദയങ്ങൾക്ക് ശമനം ആണ്. മന്ത്രം ഏലസ്സ് പോലെയുള്ളതുകൊണ്ട് ബാഹ്യമായ രോഗങ്ങൾക്കും അതിശമനമാണ് (ഖുർത്തുബി 315)* 


*واعلم أن القران شفاء من الامراض الروحانية، وشفاء ايضا من الأمراض الجسمانية،..... وأما كونه شفاء من الامراض الجسمانية فلأن التبرك بقراءته يدفع كثيرا من الامراض.📚 تفسير الرازي:٣٤:٢١}* 


*إنه شفاء للقلوب، بزوال الجهل عنها، وإزالةالريب.... وشفاء من الأمراض الظاهرة بالرقى  والتعوذ ونحوه.📚تفسيرالقرطبب:٣١٥:١٠*


🏆🥇🥈🥉🏅🎖️🏆


No comments:

Post a Comment

കെ എം മൗലവിയെ* *വെളുപ്പിച്ചാൽ വെളുക്കുമോ

 https://www.facebook.com/share/p/WveLsKAwB3rvx7re/?mibextid=oFDknk *കെ എം മൗലവിയെ*  *വെളുപ്പിച്ചാൽ വെളുക്കുമോ?* ✍️ Aslamsaquafi suraiji pay...