Sunday, May 26, 2024

ബറക്കത്തിന് വേണ്ടി സാലിഹീങ്ങളുടെ വസ്ത്രം ഉത്ത

 


* ബറക്കത്തിന് വേണ്ടി സാലിഹീങ്ങളുടെ വസ്ത്രം ഉത്തമം *

- കഫൻ തുണി മുൻകൂട്ടി തെയ്യാർ ചെയ്‌ത് വെയ്ക്കൽ സുന്നത്തില്ല. പക്ഷേ, ഹലാലാണെന്നുറപ്പുള്ളതോ, സാലിഹീങ്ങളിൽ നിന്ന് ലഭിച്ചതോ ആയ വസ്ത്രം കഫൻ ആവശ്യാർത്ഥം സൂക്ഷിച്ചുവെക്കാവുന്നതാണ്.) ഇങ്ങനെ സൂക്ഷിച്ചുവെച്ചാൽ മരണശേഷം മറ്റുള്ളവർക്ക് അത് മാറ്റാൻ അനുവദനീയ മല്ല. ഹറാമാണ് (ഖൽയൂബി). സജ്ജനങ്ങൾ ഉപയോഗിച്ച വസ്ത്രങ്ങൾ കഫന്ന് വേണ്ടി കരുതിവെക്കൽ നല്ലതാണെന്ന് ഫത്ഹുൽ ബാരി വ്യക്തമാ ക്കിയിട്ടുണ്ട്. (ഒരിക്കൽ ഒരു സ്ത്രീ നബി (സ)ക്ക് ഒരു പുതു വസ്ത്രം സമ്മാനിച്ചു. അവർ സ്വ കരങ്ങൾകൊണ്ട് നെയ്തെടുത്തതായിരുന്നു അത്. നബി  (സ) ഒരു ദിവസം ആ വസ്ത്രം ധരിച്ച് വന്നപ്പോൾ സഹാബികളിലൊരാൾക്ക്  അത് കിട്ടിയാൽ കൊള്ളാമെന്നായി. അദ്ദേഹം തിരുമേനിയുടെ അടുത്ത് - ചെന്ന് അത് തൊട്ട് നോക്കി. ഇതെനിക്ക് തരുമോ എന്ന് ചോദിച്ചു. ഉദാരമനസ്‌കനായ നബി അതയാൾക്ക് നൽകി. സദസ്സിലുണ്ടായിരുന്ന മറ്റ് സ്വഹാബികൾക്ക് ആ പ്രവൃത്തി തീരെ രസിച്ചില്ല. നബി (സ)യോട് ചോദിച്ചു വാങ്ങിയതിലായിരുന്നു അവർക്കു പരാതി. നീ ഈ ചെയ്‌തത്‌ ശരിയായില്ല എന്ന് സ്വഹാബികൾ കുറ്റപ്പെടുത്തിയപ്പോൾ 'ഇതെനിക്ക് ധരിക്കാനല്ല. കഫൻ പുട വയായി സൂക്ഷിച്ചു വെക്കാനാണ്' എന്നായിരുന്നു പ്രസ്‌തുത സ്വഹാബിയുടെ മറുപടി. ഇത് കേട്ടപ്പോൾ അവർ മൗനം പാലിച്ചു (ബുഖാരി).) അദ്ദേഹത്തിന്റെ അഭിലാഷമനുസരിച്ച് അതേ വസ്ത്രത്തിൽ തന്നെ കഫൻ ചെയ്യപ്പെടുകയും ചെയ്‌തു. തിരുനബിയുടെ ദേഹം തൊട്ട വസ്ത്രം കൊണ്ട് ബർക്കത്തെടു ക്കുകയായിരുന്നു ആ സ്വഹാബിയുടെ ഉദ്ദേശ്യം. നബിയും സ്വഹാബാക്കളും ഈ ഉദ്ദേശത്തെ അപലപിച്ചില്ല.

*ബർക്കത്തെടുക്കൽ നബിയുടെ മാതൃക *

നബി (സ)യുടെ പുത്രി സൈനബയുടെ മയ്യിത്ത് കുളിപ്പിക്കാനിറങ്ങിയ സ്ത്രീകളോട് വെള്ളത്തോടൊപ്പം താളി ഉപയോഗിക്കണമെന്നും വലതു ഭാഗത്ത് നിന്ന് ആരംഭിക്കണമെന്നും മൂന്നോ അഞ്ചോ വേണ്ടി വരുന്ന പക്ഷം അതിൽ കൂടുതലോ തവണ കുളിപ്പിക്കണമെന്നും അവസാനത്തേതിൽ കർപ്പൂരം കലർത്തണമെന്നും കുളിപ്പിച്ചു കഴിഞ്ഞാൽ എന്നെ അറിയിക്കണ
മെന്നും നബി (സ) ഉപദേശിച്ചും കുളി കഴിഞ്ഞ വിവരം നബി صلى الله عليه وسلم
യെ അൻ നിച്ചപ്പോൾ അവിടുന്ന് ധരിച്ചിരുന്ന ഒരു വസ്ത്രം അവർക്ക് നൽകുകയും ആ വസ്ത്രം പുത്രിയുടെ ദേഹത്ത് സ്‌പർശിക്കുന്ന വിധം കഫൻ പുടവ താഴെ വെയ്ക്കാൻ കൽപ്പിക്കുകയും ചെയ്‌തു. (ബുഖാരി, മുസ്ലിം). 57

മഹാൻമാരായ സ്വാലിഹീങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ട് ബർക്കത്തെ ടുക്കുന്നതിലുള്ള അടിസ്ഥാനമാണ് ഈ ഹദീസെന്ന് ശൈഖ് ലുമ ആത്ത് വിവരിച്ചിട്ടുണ്ട്. അല്ലാഹു അല്ലാത്തതിൽ നിന്ന് മറഞ്ഞ വഴിയിൽ കൂടി അഭൗതികവും മനുഷ്യാതീതവുമായ ഗുണ പ്രതീക്ഷ ആരാധനയും ഇലാഹാക്കലും ശിർക്കുമാണെന്ന വഹാബി മൗദൂദി വാദം ശരിയല്ലെന്ന് ഈ ഹദീസുകൊണ്ട് ഗ്രഹിക്കാവുന്നതാണ്. ശിർക്കായ ഒരു കാര്യം നബിയും സ്വഹാബത്തും അംഗീകരിച്ചു എന്നുവെക്കാൻ നിർവ്വാഹമില്ലല്ലോ.

Aslam Saquafi parappanangadi
സി എം അൽ റാശിദ ഓൺലൈൻ ദർസ്

No comments:

Post a Comment

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...