Wednesday, May 29, 2024

പ്രശസ്തമായ* *എട്ടാം പ്രമേയം*മുജാഹിദ് പ്രസ്ഥാനംഒരു സമഗ്ര പഠനം 85/313

 https://www.facebook.com/100024345712315/posts/pfbid02gwijxSkEzvuVoJ3btAqGyfzN8SYdHCj1UCjYe6wx6CiegnJaVGo4o4LNFeMGJd7dl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 85/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*പ്രശസ്തമായ* 

*എട്ടാം പ്രമേയം*


സുന്നികളെ കുറിച്ച് മൗലവിമാർ പടച്ചുണ്ടാക്കിയ പ്രധാനപ്പെട്ട ആരോപണങ്ങളും വസ്തുതകളും ആണ് നാം വിവരിച്ചത്. മൗലവിമാരുടെ മതവിരുദ്ധ പ്രവർത്തനങ്ങളെ അതാതു കാലങ്ങളിൽ സുന്നി ഉലമാക്കൾ എതിർത്തു പോന്നിരുന്നു. സമ്മേളനങ്ങളും പ്രമേയാവതരണങ്ങളും ധാരാളം നടന്നിട്ടുണ്ട്. 1933 മാർച്ച് അഞ്ചിന്  ഫറോക്കിൽ വെച്ച് നടന്ന ആറാം സമ്മേളനവും അതിലെ പ്രമേയങ്ങളും ചരിത്രപ്രസിദ്ധമാണ്. 


റഷീദ് രിളയുടെ പ്രസിദ്ധീകരണം അവലംബിച്ച് കെ എം മൗലവി എഴുതിയ പലിശ ഹലാലാക്കുന്ന പുസ്തകത്തെയും അതിനു വേണ്ടി ബാങ്ക് സ്ഥാപിക്കുന്നതിനെയും  ശക്തമായി എതിർത്തു കൊണ്ടുള്ള പ്രമേയം പാസാക്കിയത് ഫറൂഖ് സമ്മേളനത്തിലായിരുന്നു.

തത്ഫലമായി അവരുടെ ബാങ്കും അവരുടെ സംഘടനയായ ഐക്യസംഘവും തകർന്നു തരിപ്പണമാവുകയാണുണ്ടായത്.


സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങൾ ഓരോന്നും ജനങ്ങളിൽ ഊന്നിപ്പിടിപ്പിക്കുന്നതും നാം ആവർത്തിച്ചു വായിക്കേണ്ടതും മൗലവിമാർക്കിടയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കിയതുമായ പ്രമേയമായിരുന്നു ആറാം സമ്മേളനത്തിലെ പ്രശസ്തമായ എട്ടാം പ്രമേയം.


"കേരളത്തിലെ മുസ്‌ലിമീങ്ങളിൽ അനേക കൊല്ലമായിട്ട് നിരാക്ഷേപം നടന്നുവരുന്നതായ താഴെ വിവരിക്കുന്ന കാര്യങ്ങൾ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ഉലമാക്കളാൽ മതാനുസരണങ്ങളാണെന്ന് സ്ഥിരപ്പെട്ടവയാണെന്നും ഇവ  മതവിരുദ്ധങ്ങളാണെന്നോ അഥവാ ശിർക്കാണെന്നോ പറയുന്നവർ സുന്നികളല്ലെന്നും  അവർ ഇമാമത്തിനും ഖത്തീബ് സ്ഥാനത്തിനും ഖാസി സ്ഥാനത്തിനും  കൊള്ളരുതാത്തവരാണെന്നും ഈ യോഗം തീരുമാനിക്കുന്നു. 


സംഗതികൾ : (1 ) മരിച്ചുപോയ അമ്പിയ, ഔലിയ, സ്വാലിഹീൻ ഇവരുടെ ദാത്തുകൊണ്ടും ജാഹ് ഹഖ് ബർക്കത്ത് ഇത്യാദികൊണ്ടും തവസ്സുൽ(ഇടതേട്ടം) ചെയ്യുന്നതും അവരെ നേരിട്ട് വിളിക്കലും അവരെ വിളിച്ച് സഹായത്തിന് അപേക്ഷിക്കലും അവരുടെ ആസാറുകൾ കൊണ്ട് ബർക്കത്ത് മതിക്കലും.

(2) മരിച്ചുപോയ അമ്പിയാ ഔലിയാക്കൾ ഇവർക്കും മറ്റു മുസ്‌ലിമീങ്ങൾക്കും കൂലി കിട്ടാൻ വേണ്ടി ധർമ്മം ചെയ്യലും കോഴി ആട് മുതലായവ നേർച്ച ചെയ്യലും അവർക്ക് വേണ്ടി ഖുർആൻ ഓതലും ഓതിക്കലും മുസ്‌ലിം മയ്യത്തുകളെ മറവ് ചെയ്യുന്നതിനു ശേഷം ഖബറിൽ വച്ച് തൽഖീൻ ചൊല്ലി കൊടുക്കലും മയ്യത്തിന് വേണ്ടി ഖബറിങ്കൽ വെച്ചും മറ്റു സ്ഥലത്തുവച്ചും ഖുർആൻ ഓതലും ഓതിക്കലും. (3) ഖബർ സിയാറത്ത് ചെയ്യലും ഖബറാളികൾക്ക് സലാം പറയലും അവർക്കുവേണ്ടി ദുആ ഇരക്കലും ഖബർ സിയാറത്തിനു യാത്ര പോകലും. (4) ആയത്ത് ഹദീസ് മറ്റു മുഅള്ളമായ അസ്മാഉ ഇവകൊണ്ട് മന്ത്രം ചെയ്യലും ഉറുക്ക് എഴുതി കെട്ടലും പിഞ്ഞാണം എഴുതി കൊടുക്കലും വെള്ളം നൂല് മുതലായവ മന്ത്രിച്ച് കൊടുക്കലും ബുർദ ഓതി മന്ത്രിക്കലും. (5) ഖാദിരിയ്യ, ശാദുലിയ്യ, രിഫാഇയ്യ മുതലായ ശരിയായ ത്വരീഖത്തുകളിലെ ശരിയായ ശൈഖന്മാരുടെ കൈ തുടർച്ചയും ഒറ്റക്കും യോഗം ചേർന്നും നടപ്പുള്ള റാത്തീബും ത്വരീഖത്തിലെ ദിക്റുകൾ ചൊല്ലലും ദലാഇലുൽ ഖൈറാത്ത്, ഹിസ്ബുന്നവാവി, അസ്മാഉന്നബി, അസ്മാഉൽ ബദ് രിയ്യീൻ, ഹിസ്ബുൽ ബഹ്ർ മുതലായ വിർദ്കളെ ചട്ടമാക്കലും ദിക്റുകൾ കണക്കാക്കാൻ തസ്ബീഹ് മാല ഉപയോഗിക്കലും. (6) മൻഖൂസ് മുതലായ മൗലിദുകൾ, ബദരിയത്ത് ബൈത്ത്, ബദർ മാല, മുഹ് യുദ്ദീൻ മാല, രിഫാഇ മാല മുതലായ നേർച്ച പാട്ടുകൾ ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുക.


അവതാരകൻ : ശിഹാബുദ്ദീൻ അഹ്മദ് കോയ മൗലവി (ചാലിയം)

അനുവാദകൻ :

പി കമ്മു മൗലവി (പരപ്പനങ്ങാടി 

ജുമാഅത്ത് പള്ളി മുദരിസ് )

(പണ്ഡിത കേരളം പേ: 140 )


വിശ്വാസികൾക്ക് ആത്മീയമായി വളരാവുന്ന എല്ലാ വഴികളും അടച്ചു കളയുന്ന പ്രവർത്തനങ്ങളുമായി മൗലവിമാർ രംഗത്ത് വന്നപ്പോഴാണ് സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങൾ തുറന്ന് പ്രഖ്യാപിക്കുന്ന പ്രമേയങ്ങൾ സമസ്ത അവതരിപ്പിച്ചത്.

No comments:

Post a Comment

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...