Tuesday, April 18, 2023

തറാവീഹ് :* *മുജാഹിദ് ആദർശ പരിണാമം*

 1️⃣6️⃣

*തറാവീഹ് :* 

*മുജാഹിദ് ആദർശ പരിണാമം*

➖➖➖➖➖➖➖➖➖➖➖

✍️aslamsaquafi payyoli


*ഹദീസിലുള്ളത് ചെയ്യരുതേ...*

➖➖➖➖➖➖➖➖➖➖➖

ഹദീസിലുണ്ടോ എന്ന് ചോദിച്ച് നാട്ടിൽ നടക്കുന്ന സകല നന്മകളെയും  മുടക്കുന്നവർ ഇപ്പോൾ ഹദീസിൽ വന്നത് ചെയ്യരുതേയെന്ന് അണികളെ നിർദ്ദേശിക്കുന്നത് ഏറെ കൗതുകകരമാണ്.


ഹദീസുകൾ ദുർവ്യാഖ്യാനിച്ചു കൊണ്ടാണെങ്കിലും മുജാഹിദുകൾ ഇപ്പോഴും പറയുന്നത് നബി സല്ലല്ലാഹു അലൈഹിവസല്ലം പതിനൊന്നിൽ കൂടുതൽ നിസ്കരിച്ചിട്ടില്ല എന്നാണ്.


"11 റക്അത്തുകളിൽ കൂടുതൽ നബി(സ) നിസ്കരിക്കാറുണ്ടായിരുന്നില്ല എന്ന് അവിടുത്തെ പത്നിയായ ആയിഷ(റ) വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്."

(അൽ ഇസ്ലാഹ് മാസിക

2023 ഏപ്രിൽ പേജ് 37)


ഹദീസിൽ നിന്നും നബി(സ) നിസ്കരിച്ചതിന്റെ എണ്ണം വ്യക്തമാണെങ്കിൽ അതിൽ ഉറച്ചു നിൽക്കുകയല്ലേ വേണ്ടത്. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു നിലപാടാണ് മൗലവിമാർ ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. അതായത് നബി(സ) 11ൽ കൂടുതൽ നിസ്കരിച്ചിട്ടില്ല. എന്നാൽ നബി(സ) ചെയ്യാത്ത കാര്യം തറാവീഹിന്റെ വിഷയത്തിൽ നിങ്ങൾക്ക് ചെയ്യാം അഥവാ 11 കൂടുതൽ നിസ്കരിക്കാം. ഇവിടെ നബിചര്യ കണിശമായി പാലിക്കരുത്. 


ഒരു മൗലവിയുടെ നിർദ്ദേശം നോക്കൂ,

"ചിലർ തറാവീഹിന്റെ റക്അകത്തുകളുടെ എണ്ണം മുറുകെ പിടിക്കുന്നതിൽ ശക്തമായ കാഠിന്യം പുലർത്തും. ഹദീസിൽ വന്ന എണ്ണത്തിനപ്പുറം നിസ്കരിക്കുന്നത് അനുവദനീയമല്ല, അതിൽ അധികരിപ്പിക്കുന്നവൻ തെറ്റുകാരനാണ് എന്നെല്ലാം പറയും ; ഇത് അബദ്ധമാണ് എന്നതിൽ സംശയമില്ല."

(അൽ ഇസ്ലാഹ് മാസിക

2023 ഏപ്രിൽ പേജ് 38)


ഇതിൽ നിന്നും എന്താണ് നമുക്ക് മനസ്സിലാകുന്നത്.

നബി(സ) നിസ്കരിച്ച എണ്ണം ഹദീസിൽ സ്വഹീഹായി വന്നിട്ടുണ്ടെങ്കിൽ അത് സ്വീകരിക്കുകയല്ലേ വേണ്ടത് ?. അതിൽ ശക്തമായ കണിശത സ്വീകരിക്കുകയല്ലേ വേണ്ടത് ?. ഇത് അബദ്ധമാണെന്ന് പറയുന്നത് എന്തുകൊണ്ടാണ് ?


സത്യത്തിൽ നബി(സ) നിസ്കരിച്ച തറാവീഹിന്റെ റക്അതുകളുടെ എണ്ണം സ്വഹീഹായി ഒരു റിപ്പോർട്ടിലും വന്നിട്ടില്ല. എന്നാൽ സ്വഹാബികൾ 20 റക്അത്ത് നിസ്കരിച്ചു എന്ന് സ്വഹീഹായി റിപ്പോർട്ട് വന്നിട്ടുണ്ട്. അത് ഇരുപത് റക്അത്താണ്. ഇതായിരുന്നു ഇമാമുകളുടെ നിലപാട്. ഇത് സ്വീകരിക്കാതെ ഇതിനെ ചോദ്യം ചെയ്ത്  പുതിയ ചിന്താഗതികളുമായി  വന്നവർ ഈ വിഷയത്തിൽ വ്യക്തമായ നിലപാടില്ലാതെ ഇപ്പോൾ ഉഴലുകയാണ്.


israj da-awa wing

sirajulhuda alumni

◼️◼️◼️◼️◼️◼️◼️◼️◼️◼️◼️

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....