Saturday, January 7, 2023

കറാമത്ത് മരണ േ ഷം ഇബ്നു തൈമിയ്യ

 ഏകദേശം നിലപാടുകളിലൊക്കെ കേരള വഹാബികളെ ഇബ്നുതൈമിയ്യയും തന്റെ ശിഷ്യന്മാരായ ഇബ്നുൽ ഖയ്യിമും ഇബ്നു കസീറും നിലത്തിട്ട് ചവിട്ടാറാണ് പതിവ്. ചിലപ്പോൾ മൗലവി നിയമങ്ങൾക്കെതിരെ "ഇബ്നു അബ്ദുൽ വഹാബ്' വരെ രംഗത്തു വരാറുണ്ട്. കാരണം മൗലവിമാർ അനുയായികൾക്ക് യുക്തിക്ക് ഒതുങ്ങാത്തതൊക്കെ നിഷേധിക്കാണാന് പഠിപ്പിക്കാറുള്ളത്. അത് കൊണ്ട് തന്നെ എന്ത് പറഞ്ഞാലും അന്ധമായി മൗലവിമാരെ അംഗീകരിക്കാൻ അനുയായികൾ എക്കാലത്തും റെഡിയാണ്. മൗലവിമാരേക്കാൾ ഒരു ഡിഗ്രി കൂട്ടി യുക്തികൊണ്ട് അനുയായികൾ ചിന്തിച്ചു തുടങ്ങിയാൽ സ്വാതന്ത്രചിന്തയിലേക്ക് വേഗം അഡ്മിഷനും ലഭിക്കും.

         മരിച്ചവർ കേൾക്കില്ല, സഹായിക്കില്ല, അഭൗധികമായി ഒന്നും സംഭവിക്കില്ല! എന്നിങ്ങനെയുള്ള യുക്തിവാദങ്ങൾ നിരത്താറുള്ള ഇവർ ഖുർആനിലെ അത്ഭുതസംഭവങ്ങൾ വരെ യുക്തിക്ക് യോചിക്കാത്തതിനാൽ തിരുത്തിയതായി അഭിമാനം കൊള്ളാറുണ്ട്.

       മഹാത്മാക്കളുടെ മുഅ്ജിസതും കറാമത്തും പച്ചക്ക് ട്രോള്ളുന്ന ഇന്നത്തെ കേരള വഹാബികളുടെ സ്വഭാവം അവരുടെ പൂർവീക നേതാക്കളിൽ അപേക്ഷികമായി കുറവായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. കാരണം അവരാരും ഇന്നത്തെ മൗലവിമാരുടെ ചീഞ്ഞ ബുദ്ധികൊണ്ടായിരുന്നില്ല ചിന്തിച്ചിരുന്നത്. യുക്തിവാദികളിലേക്കും റിക്രൂട്മെന്റെ ചെയ്യാനുമായിരുന്നില്ല അവർ ജീവിച്ചിരുന്നത്.

         ഇസ്തിഗാസക്ക്‌ എങ്ങനെ തെളിവ് കൊണ്ട് വന്നാലും മരിച്ചവർക്ക്‌ കറാമത് ഉണ്ടാകില്ലെന്ന് ശാട്യം പിടിക്കുന്നത് നിത്യവും കാണാറുള്ളതാണ്. ജീവിച്ചിരിക്കുന്നവരോട് പറ്റുമോ എന്ന് ചോദിക്കാതിരിക്കുന്നതാകും നല്ലത്. വഫാതിന് ശേഷവും ഔലിയാക്കളിൽ നിന്ന് കറാമത് സംഭവിക്കുമെന്ന് 'ഇബ്നു തൈമിയ്യ'തന്നെ രേഖപ്പെടുത്തിയത് കാണാൻ സാധിക്കും. തന്റെ പ്രശസ്ത ഗ്രന്ഥമായ 'ഇഖ്തിളാഇൽ' അദ്ദേഹം പറയുന്നു:

وكذلك ما يذكر من الكرامات، وخوارق العادات، التي توجد عند قبور الأنبياء والصالحين مثل نزول الأنوار والملائكة عندها وتوقي الشياطين والبهائم لها، واندفاع النار عنها وعمن جاورها، وشفاعة بعضهم في جيرانه من الموتى، واستحباب الاندفان عند بعضهم، وحصول الأنس والسكينة عندها، ونزول العذاب بمن استهانها - فجنس هذا حق، ليس مما نحن فيه.

അപ്രകാരം തന്നെയാണ് അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറിന്ന് ചാരെകണ്ടുവരുന്ന കറാമത്തുകളും അത്ഭുതങ്ങളും. മലക്കുകളും പ്രകാശവും അതിന് ചാരത്തു ഇറങ്ങുക, ശൈത്താന്മാരിൽ നിന്നും മൃഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുക, ആ മഖ്ബറകളും ചാരെ നിൽക്കുന്നവരും അഗ്നിയിൽ നിന്ന് രക്ഷപ്പെടുക, അവരുടെ ചാരെ മരണപ്പെട്ടു കിടക്കുന്ന ഖബറാളികൾക്ക് അവർ ശഫാഅത് ചെയ്യുക, അതിന്റെ പരിസരത്തിൽ നിൽക്കുന്നവർക്ക് സമാദാനം ലഭിക്കുക, അതിനെ നിന്ദിക്കുന്നവർക്ക് ശിക്ഷ ലഭിക്കുക തുടങ്ങിയ കറാമത്തിന്റെ ഇനങ്ങൾ മുഴുവനും യഥാർത്ഥ്യമാണ്. പക്ഷെ, നമ്മൾ ചർച്ച ചെയ്യുന്നത് അതെ കുറിച്ചല്ല!

وما في قبور الأنبياء والصالحين، من كرامة الله ورحمته، وما لها عند الله من الحرمة والكرامة فوق ما يتوهمه أكثر الخلق، لكن ليس هذا موضع تفصيل ذلك [ابن تيمية، اقتضاء الصراط المستقيم ٢٥٥/٢]

അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബ്റുകൾ ചാരെ കണ്ടുവരുന്ന കറാമത്തുകളും റബ്ബിന്റെ ഔദാര്യവും, റബ്ബിന്റെയടുക്കൽ അവർക്കുള്ള കറാമത്തുകളും ബഹുമതിയും ഭൂരിപക്ഷം ജനങ്ങൾ ചിന്തിക്കുന്നതിലുമപ്പുറമാണ്.! പക്ഷെ, അത് വിശേദീകരിക്കേണ്ട ഇടമല്ലിത്. (ഇഖ്തിളാ -2/255)

          മുഅ്ജിസത്തുകളും കറാമത്തുകളും മാരണശേഷവും മുറിഞ്ഞു പോകില്ലെന്ന് അഹ്‌ലുസ്സുന്നതിന്റെ സകല ഇമാമീങ്ങളും രേഖപ്പെടുത്തിയത് കാണാം. ഇമാം റംലി(റ) തന്റെ ഫതാവയിൽ ഇത് വ്യക്തമായി പറയുന്നുണ്ട്.

وَلِلرُّسُلِ وَالْأَنْبِيَاءِ وَالْأَوْلِيَاءِ وَالصَّالِحِينَ إغَاثَةٌ بَعْدَ مَوْتِهِمْ؛ لِأَنَّ مُعْجِزَةَ الْأَنْبِيَاءِ وَكَرَامَاتِ الْأَوْلِيَاءِ لَا تَنْقَطِعُ بِمَوْتِهِمْ [الرملي، شهاب الدين، فتاوى الرملي، ٣٨٢/٤]

അമ്പിയാ മുർസലുകൾക്കും ഔലിയാകൾക്കും സ്വാലിഹീങ്ങൾക്കും മരണശേഷം സഹായിക്കാൻ സാധിക്കും. കാരണം, അവരെ മുഅ്ജിസത് കറാമത് അവരെ വഫാത്തോട് കൂടെ മുറിഞ്ഞു പോകുന്നില്ല!! (ഫാത്താവാ റംലി-4/328)

         അമ്പിയാകൾക്ക് മുഅ്ജിസത്തായി സംഭവിക്കുന്നതെല്ലാം ഔലിയക്കൾക്ക് കറാമതായി സംഭവിക്കാമെന്ന അഹ്ലുസ്സുന്നയുടെ ആദർശവും ഇബ്നു തൈമിയ്യ രേഖപ്പെടുത്തുന്നുണ്ട്. കറാമത് മുഖേന മരണപ്പെട്ടവരെ ജീവിപ്പിക്കാൻ വരെ സാധിക്കുമെന്ന് അദ്ദേഹം തന്റെ 'നുബുവ്വാത്ത്' എന്ന ഗ്രന്ഥത്തിൽ കുറിക്കുന്നുണ്ട്.(നുബുവ്വാത്-1/142) ഇനിയും എത്രയോ ഉദ്ധരണികൾ ഈ വിഷയത്തിൽ ഇബ്നു തൈമിയ്യയുടേത് തന്നെ കാണിക്കാൻ സാധിക്കും. 

#ചുരുക്കത്തിൽ ഇത്‌ പോലുള്ള കറാമത്തുകളും മുഅ്ജിസത്തുകളും ഖുർആനിൽ കാണുമ്പോൾ വഹാബികൾ നിവൃത്തിയില്ലാഞ്ഞിട്ടാണ് ട്രോളാതെ ക്ഷമിച്ചു നിൽക്കുന്നത്. ഇത്തരം വഹാബികളും യുക്തിവാദികളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

© 𝚂𝚞𝚗𝚗𝚊𝚑 𝙲𝚕𝚞𝚋.𝚒𝚗

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....