🔵🌹🔵
*നബിദിനാഘോഷം :*
*മുജാഹിദ് വൈരുധ്യങ്ങൾ - 1*
നബിദിനാഘോഷം അനിസ്‌ലാമികമെന്നത്തിന് തെളിവായി ഇസ്‌ലാമിൽ രണ്ട് ആഘോഷങ്ങളെ ഉള്ളൂ എന്നാണ് മുജാഹിദുകൾ സാധാരണ പറയാറുള്ളത്.
മുജാഹിദ് പ്രസിദ്ധീകരണമായ അൽമനാർ മാസിക എഴുതുന്നു :
" മുസ്‌ലിംകൾക്ക് മതപരമായി ആഘോഷിക്കാൻ രണ്ടു ആഘോഷങ്ങൾ മാത്രമാണ് ഇസ്‌ലാം നശ്ചയിച്ചിട്ടുള്ളത്. അത് നമുക്കറിയാവുന്നത് പോലെ ഈദുൽ ഫിത്വറും ഈദുൽ അള് ഹയുമാണ് "
(അൽമനാർ 2006 ഏപ്രിൽ പേജ്: 14)
എന്നാൽ ഇസ്‌ലാമിലെ രണ്ടു പെരുന്നാൾ അല്ലാത്ത മറ്റു ആഘോഷ ദിവസങ്ങളെ മുജാഹിദുകൾ തന്നെ പരിജയപ്പെടുത്തുന്നത് നോക്കൂ :
*1. റമദാൻ മാസം*
"നബി(സ)തിരുമേനിക്ക് വിശുദ്ധഖുർആൻ അവതരിച്ചു തുടങ്ങിയത് റമദാനിലാണ്. അല്ലാഹു മനുഷ്യർക്ക് നൽകിയ ഏറ്റവും മഹത്തായ അനുഗ്രഹമാണത്. അതിനാൽ ആ മാസത്തെ ഒരു ആഘോഷമായി ആചരിക്കണമെന്നാണ് ശാസന.... പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ വിശ്വാസികൾക്ക് ഒരാഘോഷ മാസം തന്നെ."
(അൽമനാർ മാസിക
2012 ജൂലൈ പേജ് :5)
*2 റബീഉൽ അവ്വൽ മാസം*
മുജാഹിദ് ആദ്യകാല പ്രസിദ്ധീകരണമായ അൽമുർഷിദിൽ എഴുതുന്നു :
".... താമസിയാതെ അതിസുന്ദരനായ ഒരാൺകുട്ടി പിറക്കുന്നു. ഈ ആനന്ദകരമായ റബീഉൽ അവ്വൽ മാസം പിന്നീട് ലോകത്തിലെ ഒരു പ്രബല സമുദായത്തിന്റെ പെരുന്നാൾ മാസമായി രൂപാന്തരപ്പെടുന്നു."
(അൽ മുർശിദ് മാസിക
1939 ഏപ്രിൽ)
*✍️aboohabeeb payyoli*
No comments:
Post a Comment