Friday, August 19, 2022

ഇമാം_അസ്ഖലാനി_ഇബ്നുതൈമിയ്യയുടെ_നിലപാടുകാരനോ

 #ഇമാം_അസ്ഖലാനി_ഇബ്നുതൈമിയ്യയുടെ_നിലപാടുകാരനോ?!!


ഇമാം ഇബ്നു ഹജറിൽ അസ്ഖലാനി ഇബ്നു തൈമിയ്യയുടെ നിലപാടുകാരനായിരുന്നുവെന്നാണ് ഒരു വലിയ 'ഗവേഷണ ഫുദ്ധിജീവി'യുടെ കണ്ടെത്തൽ .ചിലരങ്ങനെയാണ്...തങ്ങൾ ചെന്ന് ചാടിയ ചളിക്കുഴിയിൽ മറ്റുള്ളവരുമുണ്ടല്ലോ എന്ന് സമാധാനിക്കും..അതൊരു ആത്മരതിയാണ്.! മതയുക്തിവാദികളുടെ കൈയ്യടി നേടാനായി നഗ്നയാഥാർത്ഥ്യങ്ങളെ നിഷേധിച്ചും ചോദ്യം ചെയ്തും താൻ ജീവിച്ചിരിക്കുന്നു എന്ന് ഇടയ്ക്കിടെ മാലോകരെ അറിയിക്കലുമാവാം.

അല്ലെങ്കിലും അഹ്ലുസുന്നയുടെ പണ്ഡിതന്മാരെ സംബന്ധിച്ച് അവർ തീമിയ്യ വിശ്വാസക്കാരായിരുന്നു എന്ന് പറയുന്നതിന്റെ ഔചിത്യമെന്താണ്?

ഇമാം അസ്ഖലാനിയുടെ ഗ്രന്ഥങ്ങളിലൂടെ കണ്ണോടിക്കുന്ന ഏതൊരാൾക്കും ബഹുമാനപ്പെവരുടെ നിലപാടുകൾ തിമിയ്യ വിശ്വാസത്തിനെതിരായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്.

ഇമാം ഇബ്നു ഹജറുൽ അസ്ഖലാനിയുടെ നിലപാടുകളെ ചോദ്യം ചെയ്ത തലമൂത്ത വഹാബികളായ ഇബ്നു ബാസും സ്വാലിഹ് ഫൗസാനും എഴുതിയത് ഈ കുട്ടിവഹാബി കാണാതെ പോയോ ?!


മുസ്ലിം ലോകത്തിന്റെ ഇജ്മാഇനെതിരായി ഇബ്നു തൈമിയ്യ ഉന്നയിച്ച വാദങ്ങളെ ഇമാം അസ്ഖലാനി അവിടുത്തെ ഫത്ഹുൽ ബാരിയിലും ലിസാനുൽ മീസാനിലും അദ്ദുററുൽ കാമിനയിലും ഖണ്ഡിച്ചതായി ധാരാളം കാണാം.

ഒന്ന് രണ്ട് ഉദാഹരണങ്ങൾ ഇവിടെ ചേർക്കാം :

ഫത്ഹുൽ ബാരിയിൽ ഇമാം അസ്ഖലാനി എഴുതുന്നു ,

والحاصل إنهم الزموا بن تيميه بتحريم شد الرحل إلى زيارة قبر سيدنا رسول الله صلى الله عليه وسلم وأنكرنا صورة ذلك وفي شرح ذلك من الطرفين طول وهي من ابشع المسائل المنقوله عن بن تيمية ومن جملة ما استدل به على دفع ما ادعاه غيره من الإجماع على مشروعية زيارة قبر النبي صلى الله عليه وسلم ما نقل عن مالك أنه كره أن يقول زرت قبر النبي صلى الله عليه وسلم وقد أجاب عنه المحققون من أصحابه بأنه كره اللفظ أدبا لا أصل الزيارة فإنها من أفضل الأعمال وأجل القربات الموصلة إلى ذي الجلال وأن مشروعيتها محل إجماع بلا نزاع والله الهادي إلى الصواب.   فتح الباري ٣/٦٦


"നബി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ സിയാറത് ചെയ്യുന്നതിന് വേണ്ടി യാത്ര ചെയ്യാൻ പാടില്ല എന്ന് പറഞ്ഞ ഇബ്നു തൈമിയക്ക് പണ്ഡിതന്മാർ വായടപ്പൻ മറുപടി നൽകിയിട്ടുണ്ട്. നബി തങ്ങളെ സിയാറത്ത് ചെയ്യാൻ പാടില്ല എന്നത് ഇബ്നു തൈമിയ്യയിൽ നിന്ന് ഉദ്ധരിക്കപ്പെട്ടവയിൽ ഏറ്റവും വൃത്തികെട്ട വാദമാണ്. തിരുനബിയുടെ ഖബർ സിയാറത്ത് ചെയ്യുന്നത് സുന്നത്താണെന്ന മുസ്ലിം ലോകത്തിന്റെ ഇജ്മാഇനെ എതിർക്കാൻ ഇബിനു തൈമിയ കൂട്ടുപിടിച്ചതാകട്ടെ, ബഹുമാനപ്പെട്ട ഇമാം മാലിക് (റ) 'തിരുപ്രവാചകരുടെ ഖബർ ഞാൻ സിയാറത്ത് ചെയ്തു' എന്ന് പറയുന്നത് എനിക്കിഷ്ടമല്ല എന്ന് പറഞ്ഞതിനെയാണ്. എന്നാൽ സൂക്ഷ്മ ജ്ഞാനികളായ പണ്ഡിതന്മാർ  പറയുന്നത് ആ പദപ്രയോഗത്തെയാണ് ഇമാം മാലിക്  വിമർശിച്ചിട്ടുള്ളത്, സിയാറത്തിനെ അല്ല. കാരണം നബിയെ സിയാറത്ത് ചെയ്യൽ ഏറ്റവും വലിയ ആരാധനയും അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന സൽകർമ്മവുമാണ്.  സുന്നത്താണെന്നതിൽ പണ്ഡിതന്മാർക്ക് ഇജ്മാഉള്ളതും ഇസ്ലാമിക ലോകത്ത് തർക്കമില്ലാത്തതുമായ ക

കാര്യമാണിത്. സത്യം പറയാൻ ഹിദായത്ത് നൽകുന്നവൻ അല്ലാഹു മാത്രമാണ്."


 അർശ് എന്ന സൃഷ്ടി ഖദീമാണെന്ന   ഇബ്നു തൈമിയയുടെ വാദത്തെ   ഇമാം അസ്ഖലാനി ഖണ്ഡിക്കുന്നത് കാണുക:


 قوله كان الله ولم يكن شيء قبله تقدم في بدء الخلق بلفظ ولم يكن شيء غيره وفي رواية أبي معاوية كان الله قبل كل شيء وهو بمعنى كان الله ولا شيء معه وهي أصرح في الرد على من أثبت حوادث لا أول لها من رواية الباب وهي من مستشنع المسائل المنسوبة لابن تيمية ووقفت في كلام له على هذا الحديث يرجح الرواية التي في هذا الباب على غيرها مع أن قضية الجمع بين الروايتين تقتضي حمل هذه على التي في بدء الخلق لا العكس والجمع يقدم على الترجيح بالاتفاق 

فتح الباري ١٣/٤١٠


"നബി (സ്വ) തങ്ങൾ പറയുന്നു: അല്ലാഹു മുമ്പേ ഉണ്ട്, അവന് മുമ്പ് മറ്റൊന്നും ഉണ്ടായിരുന്നില്ല. ചില റിപ്പോർട്ടുകളിൽ അല്ലാഹു എല്ലാറ്റിനും മുമ്പ് ഉള്ളവനാണ് എന്ന് തന്നെയുണ്ട്. അതിനർത്ഥം അല്ലാഹുവിന്റെ കൂടെ മറ്റൊന്നും ഉണ്ടായിരുന്നില്ല എന്നാണ്. ഇത് തുടക്കമില്ലാത്ത സൃഷ്ടി ഉണ്ടായിരുന്നു എന്നതിനെ ശക്തമായി ഖണ്ഡിക്കുന്നുണ്ട്. ഇബ്നു തൈമിയയിലേക്ക് ചേർക്കപ്പെടുന്ന വാദങ്ങളിൽ ഏറ്റവും നികൃഷ്ടമായ വാദങ്ങളിൽ പെട്ടതാണിത്. അല്ലാഹുവിൻറെ മുമ്പ് ഒന്നും ഉണ്ടായിരുന്നില്ല എന്ന രിവായത്തിനെ ഇബിനു തൈമിയ്യ പ്രബലമാക്കിയത് ഞാൻ കണ്ടു.

എന്നാൽ രണ്ട് റിപ്പോർട്ടുകൾ തമ്മിൽ സംയോജിപ്പിക്കാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യുകയാണ് വേണ്ടത്. ഒന്നിനെ മറ്റൊന്നിനേക്കാൾ പ്രബലമാക്കുകയല്ല. പണ്ഡിതന്മാർക്കിടയിൽ അവിതർക്കിതമായ തത്വമാണിത്!"


മദ്ഹബിന്റെ പണ്ഡിതന്മാർ പറഞ്ഞ ഇത്തരം അടിസ്ഥാന തത്വങ്ങൾ പരിഗണിക്കാതെ വഹാബി മൗലവിമാർ ഛർദ്ധിക്കുന്നതൊക്കെയും അതേപടി വാരി വിഴുങ്ങുന്നത് കൊണ്ടാണ് ഈ 'മഹാഫണ്ഡിതൻ' മത വിദ്യാർത്ഥികൾക്ക് മുമ്പിൽ പരിഹാസ്യനായിത്തീരുന്നത്.!


ഇമാം മുസ്ലിം ഒരു ഹദീസിൽ തകരാറുണ്ടെന്ന്  സൂചിപ്പിക്കാനാണത്രെ അദ്ധ്യായത്തിന്റെ അവസാനത്തിൽ അതിനെ കൊണ്ട് വരുന്നത് എന്നാണ് പുതിയ ഗവേഷണം! ബലേ ഭേഷ്!! ഉഷാറായിട്ടുണ്ട് !!! വിവരമില്ലായ്മയെ അലങ്കാരമാക്കിയവരിൽ നിന്ന് ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാവുന്നതാണ്!!

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...