Sunday, July 10, 2022

ഈദ്ഗാഹ്: പ്രമാണങ്ങള്‍ എന്ത് പറയുന്നു?

 ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക



https://islamicglobalvoice.blogspot.in/?m=

ഈദ്ഗാഹ്: പ്രമാണങ്ങള്‍ എന്ത് പറയുന്നു?

ഈദ്ഗാഹിന്‍റെ പേരില്‍ വിശ്വാസികളെ പെരുന്നാള്‍ സുദിനങ്ങളില്‍ വൃത്തിഹീനമായ മാര്‍ക്കറ്റുകളിലേക്കും മൈതാനങ്ങളിലേക്കും  നിസ്കാരത്തിന് വലിച്ചിഴക്കുന്നവരാണ് ബിദഇകള്‍. ഗള്‍ഫ് നാടുകളെയാണ് ഇവര്‍ ഇക്കാര്യത്തില്‍ അനുകരിക്കാറുള്ളത്. എന്നാല്‍ ഈദ്ഗാഹിന്‍റെ വിഷയത്തില്‍ ഗള്‍ഫ് നാടുകളോട് താരതമ്യം ചെയ്യുന്നത് ശുദ്ധവിവരക്കേടാണെന്ന് ആര്‍ക്കും ബോധ്യപ്പെടും. കാരണം അവിടങ്ങളിലെല്ലാം പെരുന്നാള്‍ നിസ്കാരത്തിനു വേണ്ടി പ്രത്യേകമായി തയ്യാര്‍ ചെയത സ്ഥലങ്ങളെയാണ് ഈദ്ഗാഹ് എന്ന് വിളിക്കുന്നത്. നിസ്കാര ശേഷം പൂട്ടി അടുത്ത നിസ്കാരം വരെ സംരക്ഷിക്കുകയും വൃത്തിയായി പരിപാലിക്കപ്പെടുകയും ചെയ്യുന്ന കേന്ദ്രങ്ങളാണവ. അല്ലാതെ ഏതെങ്കിലും ചന്തകളിലോ മറ്റോ ബാനര്‍ വച്ച തട്ടിക്കൂട്ട് ഈദ്ഗാഹുകളല്ല. പെരുന്നാള്‍, ഗ്രഹണം പോലുള്ള നിസ്കാരങ്ങള്‍ക്കു വേണ്ടി പ്രത്യേകം മാറ്റിവച്ച സ്ഥലങ്ങളാണ് ഇവ.



. പ്രവിശാലവും സൗകര്യപ്രദവുമായ മസ്ജിദുകള്‍ അടച്ച്പൂട്ടി പെരുന്നാള്‍ ദിനം വൃത്തിഹീനമായ സ്ഥലങ്ങളില്‍ പോയി നിസ്കാരം നിര്‍വഹിക്കുന്ന പുത്തന്‍ വാദികളുടെ നിലപാട് എതിര്‍ക്കപ്പെടേണ്ടതാണ്.



‘. മക്കാ നിവാസികള്‍ പണ്ടുകാലം മുതലേ പള്ളിയില്‍വച്ച് മാത്രമാണ് പെരുന്നാള്‍ നിസ്കാരം നിര്‍വഹിച്ചിരുന്നത്.


ഇമാം നവവി റ പറയുന്നു.


الأصح عند أكثرهم، المسجد أفضل إلا أن يضيق، قالوا وإنما صلى أهل مكة في المسجد لسعته، وإنما خرج النبي صلى الله عليه وسلم إلى المصلى لضيق المسجد، فدل على أن المسجد أفضل إذا اتسع.(شرح مسلم: ٢٠٨/٤)


 എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ മാത്രം പള്ളി വിശാലമാണെങ്കില്‍ മൈതാനിയേക്കാള്‍ ഉത്തമം പള്ളിതന്നെ. ഈ വീക്ഷണത്തെയാണ് ബഹുഭൂരിഭാഗം പണ്ഡിതന്മാരും പ്രബലമാക്കുന്നത്. ഇതിന് അവരുടെ തെളിവ്  ‘മക്കാനിവാസികള്‍ പെരുന്നാള്‍ നിസ്കാരം പള്ളിക്ക് പുറത്ത്വച്ച് നിസ്കരിക്കാതി രുന്നത് പള്ളി വിശാലമായത് കൊണ്ടും നബി(സ്വ) മൈതാനിയിലേക്ക് പുറപ്പെട്ടത് പള്ളിയുടെ വിശാലത കുറവ് കൊണ്ടുമാണ്. അതിനാല്‍ പള്ളി വിശാലമാണെങ്കില്‍ അതുതന്നെയാണ് ഉത്തമമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു (ശര്‍ഹു മുസ്ലിം 4/208).

 


മഹാനായ അബൂഇസ്ഹാഖുശ്ശിറാസി (റ) എഴുതുന്നു:



وإن كان المسجد واسعا فالمسجد أفضل من المصلى ; لأن الأئمة لم يزالوا  يصلون صلاة العيد بمكة في المسجد ، ولأن المسجد أشرف وأنظف(المجموع شرح المهذب: ٢٥٤/١)


_പള്ളി വിശാലമാണെങ്കിൽ മുസ്വല്ലയെക്കാൾ പള്ളിയാണ് ഉത്തമം. കാരണം മക്കയിൽ അഇമ്മത്ത് പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് മാത്രമാണ് നിർവഹിച്ചു വരുന്നത്. ഇതിനു പുറമേ കൂടുതൽ വ്രത്തിയുള്ളതും ശ്രേഷ്ടതയുള്ളതും പള്ളിയാണല്ലോ. (മുഹദ്ദബ്: 1/254)_


*ഇബ്നുഹജർ ഹയ്തമി (റ) എഴുതുന്നു*

( وفعلها بالمسجد أفضل ) لشرفه ( وقيل ) فعلها ( بالصحراء ) أفضل للاتباع ، ورد بأنه صلى الله عليه وسلم إنما خرج إليها لصغر مسجده  (تحفة المحتاج في شرح المنهاج: ٣١/٣)


      🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

*പള്ളിയുടെ ശ്രേഷ്ടത കണക്കിലെടുത്ത്  പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമം. ഇത്തിബാഅ പരിഗണിച്ച് മൈതാനിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമമെന്നും പറയപെട്ടു. എന്നാൽ എല്ലാവരെയും ഉൾകൊള്ളാൻ മാത്രം നബി(സ) യുടെ പള്ളി വിശാലമല്ലാത്തതാണ് നബി(സ) മൈതാനിയുലേക്ക് പുറപ്പെടാൻ കാരണമെന്ന് പറഞ്ഞു ആ അഭിപ്രായത്തിന് ഖണ്ഡനം . . (തുഹ്ഫത്തുൽ മുഹ്താജ് : 3/31)*



പരിശുദ്ധ ഇസ്ലാം പെരുന്നാള്‍ നിസ്കാരം എവിടെ വച്ചാവണമെന്നും ആകരുതെന്നും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രമാണങ്ങള്‍ മറികടന്നു വരുന്ന എല്ലാ പുത്തനാശയങ്ങളും തള്ളപ്പെടേണ്ടതാണ്.


‘നബി(സ്വ) ചെറിയ പെരുന്നാള്‍ ദിവസവും വലിയ പെരുന്നാള്‍ ദിവസവും മുസ്വല്ലയിലേക്കു പുറപ്പെട്ടിരുന്നു’- ഇമാം മുസ്ലിം സ്വഹീഹില്‍ ഉദ്ധരിച്ച ഈ ഹദീസാണ് ഈ നടപടിക്ക് പുത്തന്‍ വാദികള്‍ തെളിവാക്കാറുള്ളത്. എന്നാല്‍ എന്താണ് ഈ ഹദീസിന്‍റെ താല്‍പര്യമെന്ന് ഇമാം നവവി(റ) വിശദീകരിക്കുന്നുണ്ട്.


നബി(സ്വ) മൈതാനിയിലേക്ക് പുറപ്പെട്ടത് പള്ളിയുടെ വിശാലത കുറവ് കൊണ്ടാണ്. (ശറഹു മുസ്ലിം4/208) 


*അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി*


No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...