Saturday, March 19, 2022

ഇബ്നു തൈമിയ്യ മരിച്ചപ്പോൾ വഹാബികളുടെ മുന്ഗാമികൾ ചെയ്ത കാര്യങ്ങൾ

 ഇബ്നു തൈമിയ്യ മരിച്ചപ്പോൾ വഹാബികളുടെ മുന്ഗാമികൾ ചെയ്ത കാര്യങ്ങൾ..

•••••••••••••••••••••••••••••••••••••••••••••••••

(ഇബ്നു തൈമിയ്യയുടെ ശിഷ്യൻ ഇബ്നു കസീർ രേഖപ്പെടുത്തിയത്- കിതാബ് : അൽ ബിദായത്തു വന്നിഹായ )


👉മയ്യത്ത് കുളിപ്പിച്ച വെള്ളം ബർകത്തിന് വേണ്ടി മുഴുവൻ കുടിച്ചു.

👉 കുളിപ്പിക്കാൻ ഉപയോഗിച്ച് ബാക്കിവന്ന താളി ബർക്കത്തിന് വേണ്ടി വിഹിതം വെച്ചെടുത്തു.

👉 ഇബ്നുതൈമിയ്യ തലയിൽ കൗത്തിയിരുന്ന രോമ തൊപ്പി 500 ദിർഹമിന് വിറ്റു. ബർക്കത്തിന് വേണ്ടിയാണ് ഈ വലിയ തുകക്ക് അനുയായികൾ അത് വാങ്ങിയത്.

👉 പിരടിയിൽ തൂക്കിയിരുന്ന ഒരു നൂലും 500 ദിർഹമിന് ലേലം പോയി.

👉 രാപ്പകലുകൾ വിത്യാസമില്ലാതെ ഖബറിനരികിലേക്ക് ജനങ്ങൾ പോയി വന്നുകൊണ്ടിരുന്നു.

👉 ബോഡി ചുംബിച്ചും കണ്ടും അവർ ബർക്കത്തെടുത്തു.

👉 ഒരു കൂട്ടം പെണ്ണുങ്ങളും ഇപ്രകാരം ചെയ്തു.

👉 മയ്യത്ത് കൊണ്ടുപോയ മയ്യത്ത് കട്ടിലിൽ തങ്ങളുടെ തൂവാലയും തലയിൽ കെട്ടും ഇട്ട് എടുത്ത് അവർ ബർക്കത്ത് എടുത്തു.

👉 കുളിപ്പിക്കുന്നതിനു മുമ്പ് മയ്യത്തിന് അടുത്ത് ഇരുന്ന് കുറെ ആളുകൾ ഖുർആൻ ഓതി.


ഇബ്നുതൈമിയ്യിൽ നിന്ന് ദീൻ പഠിച്ച നേരെ ശിഷ്യന്മാർ ചെയ്ത പ്രവർത്തികളാണ് ഇതെല്ലാം. രേഖപ്പെടുത്തിയതും പ്രധാന ശിഷ്യൻ.

ഇതിനു തൈമിയ്യയെ തള്ളുന്നത് ഖുർആനെ തള്ളുന്നത് പോലെയാണെന്നാണ് കേരള വഹാബികൾ എഴുതിവെച്ചത്.

എന്നാൽ ബർക്കത്ത് എന്ന് കേട്ടാൽ കേരള വഹാബികൾ ഓടും..

റബ്ബേ.. എന്താണ് ഈ വഹാബിസം എന്ന തലയും വാലും ഇല്ലാത്ത സാധനം.?


✒️അബൂ ത്വാഹിർ ഫൈസി മാനന്തവാടി


No comments:

Post a Comment

സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 3

  *സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 3 Aslam Kamil saquafi parappanangadi ______________...