Wednesday, October 21, 2020

നബി ദിനാഘോഷം ചരിത്രത്താളുകളിൽ

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിൽ


ഭാഗം 2

 

*പരിശുദ്ധ ഖുർആനിലെ മറ്റൊരു ആയത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നത് കാണുക;*


*قل بفضل الله وبرحمته ، فبذلك فليفرحوا هو خير مما يجمعون* 

*سورة يونس* *(٥٧،٥٨)*


 *"നബിയെ തങ്ങൾ പറയുക: അല്ലാഹുവിൻറെ ഔദാര്യവും, അവൻറെ റഹ്മത്തും കൊണ്ട് അവർ സന്തോഷിക്കട്ടെ.*


 *"റഹ്മത്ത്" എന്നത് നബി ﷺ യെ പറ്റി തന്നെ ഖുർആൻ വ്യക്തമായി മറ്റൊരു ആയത്തിലൂടെ വിശേഷിപ്പിച്ചതാണ്. ആകയാൽ നബി ﷺ യെ കൊണ്ട് സന്തോഷിക്കണം എന്ന് ഖുർആൻ കൊണ്ടു തന്നെ സ്ഥിരപ്പെടുന്നു* .


*വല്ലവർക്കും ഇത് ദുർവ്യാഖ്യാനം ആയി തോന്നുന്നുവെങ്കിൽ ഖുർആൻ മുഫസ്സിറുകളുടെ നേതാവായ ബഹുമാനപ്പെട്ട ഇബ്നു അബ്ബാസ് (റ) ഈ ആയത്ത് വിശദീകരിക്കുന്നത്  എങ്ങനെയാണെന്ന് നമുക്ക് കാണാം*


*واخرج ابوا الشيخ عن ابن عباس رضي الله عنهما ان الفضل العلم والرحمة محمد صلي الله عليه وسلم ( روح المعاني ١٤١/٦*📚 )


 *"അല്ലാഹുവിൻറെ ഔദാര്യം കൊണ്ട്  ഉദ്ദേശിക്കുന്നത് വിജ്ഞാനവും, റഹ്മത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് മുഹമ്മദ് നബി ﷺ  തങ്ങളും ആകുന്നു*


{ *റൂഹുൽ മആനി* 📚}


*ബഹുമാനപ്പെട്ട  ഹാഫിള് ഇമാം സുയൂഥി (റ) യും, ഇമാം അബൂ ഹയ്യാനും (റ) ഇതേ കാര്യം തന്നെ പഠിപ്പിക്കുന്നു*


*قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ* *( سورة يونس 58)*


*وأخرج أبو الشيخ عن ابن عباس رضي الله عنهما في الآية قال : فضل الله العلم ، ورحمته محمد صلى الله عليه وسلم ، قال الله تعالى { وما أرسلناك إلا رحمة للعالمين } (📚 تفسير الدر المنثور للحافظ السيوطي رحمه الله – ج-7 / ص: 668)*



*وقال ابن عباس فيما روى الضحاك عنه: الفضل العلم والرحمة محمد صلى الله عليه وسلم.*


*تفسير البحر المحيط 📚( ج- 6 / ص: 75)*


*മറ്റൊരു ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ തഫ്സീറുൽ കബീറിൽ  ഇമാം റാസി (റ) പറയുന്നതും മേൽപറയപ്പെട്ട ആശയം തന്നെ അത് ഇങ്ങനെ കാണാം; "അല്ലാഹുവിന്റെ റഹ്മത്തിൽ അല്ലാതെ മറ്റൊന്നിലും സന്തോഷിക്കാതിരിക്കൽ അനിവാര്യമാണ് എന്നാണ് ഈ ആയത്തിൻറെ ഉദ്ദേശം*"

 

{ *തഫ്സീറുൽ കബീർ* *7-95*📚}


*ചുരുക്കത്തിൽ മുഹമ്മദ് നബി ﷺയെ  കൊണ്ട് നിങ്ങൾ സന്തോഷിച്ചു കൊള്ളുക എന്ന് വളരെ വ്യക്തമായി ഖുർആൻ പഠിപ്പിച്ച അധ്യാപനമാണ് അതിന് ഏറ്റവും അനിയോജ്യമായ ദിവസം  ദിവസം നബിﷺ  തങ്ങൾ ജനിച്ച റബീഉൽ അവ്വൽ1️⃣2️⃣ തന്നെ. ഇത് മുസ്‌ലിം ലോകം പിൽക്കാലത്ത് കാണിച്ചു തന്നതാണെന്നും തുടർന്ന് വരുന്ന ഭാഗങ്ങളിൽ നമുക്ക്  കാണാവുന്നതാണ്*.


✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻


*ദുആ വസിയത്തോടെ*

📗📖📗📖📗📖📗📖


*നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


            *ഭാഗം* 3⃣

📗📖📗📖📗📖📗📖


       *അബൂ നവവി*✍🏻 

====================

             *ഹദീസ്* 

             ========

*കഴിഞ്ഞ രണ്ടു ഭാഗങ്ങളിലും പരിശുദ്ധ ഖുർആനിൽ നിന്നുള്ള  ആയത് ആയിരുന്നു നബി ദിനാഘോഷത്തിന് പിൻബലമായി തെളിവ് ഉദ്ധരിച്ചത്* .


*നബി ﷺ തങ്ങൾ നുബുവ്വത്തിന് ശേഷം "അറവ്" നടത്തി  എന്നതിനെ സംബന്ധിച്ച് റിപ്പോർട്ട് ചെയ്ത വ്യത്യസ്ത ഹദീസുകൾ കാണുക*


*عَنْ أَنَسٍ رَضِيَ اللهُ عَنْهُ , أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَقَّ عَنْ نَفْسِهِ بَعْدَ النُّبُوَّةِ.         السنن الكبرى*


*المؤلف: أحمد بن الحسين بن علي بن موسى الخُسْرَوْجِردي الخراساني، أبو بكر البيهقي (المتوفى: 458هـ)*

 

*عَنْ أَنَسٍ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ «عَقَّ عَنْ نَفْسِهِ بَعْدَ مَا بُعِثَ نَبِيًّا»*

*المعجم الأوسط*

*المؤلف: سليمان بن أحمد بن أيوب بن مطير اللخمي الشامي، أبو القاسم الطبراني* *(المتوفى: 360هـ)*


*وَعَنْ أَنَسٍ أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «عَقَّ عَنْ نَفْسِهِ بَعْدَمَا بُعِثَ نَبِيًّا* .

*رَوَاهُ الْبَزَّارُ، وَالطَّبَرَانِيُّ فِي الْأَوْسَطِ، وَرِجَالُ الطَّبَرَانِيِّ رِجَالُ الصَّحِيحِ خَلَا الْهَيْثَمَ بْنَ جَمِيلٍ*، *وَهُوَ ثِقَة*،

*مجمع الزوائد ومنبع الفوائد*

*المؤلف: أبو الحسن نور الدين علي بن أبي بكر بن سليمان* الهيثمي *(المتوفى: 807هـ)*


 *ഇമാം ബസ്സാറും(റ)  ,ഇമാം ത്വബ്റാനി (റ)യും വ്യത്യസ്ത റിപ്പോർട്ടുകൾ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഇമാം ത്വബ്റാനി (റ) റിപ്പോർട്ട് ചെയ്ത നിവേദക പരമ്പരയിലുള്ള റാവിമാർ 'ബുഹാരി  മുസ്ലിമിൽ' ഉള്ളവരാണ് "ഹൈസം ബിൻ ജമീൽ" എന്ന മഹാൻ ഒഴികെ അദ്ദേഹം യോഗ്യനാണെന്ന്  വ്യക്തമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്*


{ *മജ്മഉ സവായ്ദ്*📚   

*ഇമാം ഹൈസമി (റ)*}


 *ആകയാൽ ഹദീസ് ദുർബലപ്പെടുത്തുക എന്ന വഹാബികളുടെ പരിപാടി ഇവിടെ നടക്കില്ല എന്ന് ചുരുക്കം. നബിﷺ തങ്ങൾ സ്വന്തം നിലക്ക് ജന്മദിനം ആഘോഷിച്ചോ എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് ഈ ഹദീസ്*


*നബി ﷺ അറവ് നടത്തിയ ഈ ഹദീസ് നബിയുടെﷺ  ജന്മദിനത്തിന് തെളിവാക്കാൻ ഇന്ന് കേരളത്തിലെ വല്ലവരും ദുർവ്യാക്ക്യാനിക്കുകയാണോ എന്ന തോന്നൽ ആർക്കും വേണ്ട*


*പത്താം നൂറ്റാണ്ടിലെ മുജദ്ദിദ് ആണെന്നു  കേരളത്തിലെ വഹാബികൾ പോലും പരിചയപ്പെടുത്തിയ ലോക പ്രശസ്തരായ പണ്ഡിതൻ ഇമാം സുയൂത്തി (റ) മുകളിൽ രേഖപ്പെടുത്തിയ ബഹു ഇമാം ബൈഹഖി(റ) റിപ്പോർട്ട് ചെയ്ത ഹദീസ് തെളിവ് ഉദ്ധരിച്ചുകൊണ്ട്  മഹാനവർകൾ പറയുന്നു*


*قُلْتُ: وَقَدْ ظَهَرَ لِي تَخْرِيجُهُ عَلَى أَصْلٍ آخَرَ، وَهُوَ مَا أَخْرَجَهُ الْبَيْهَقِيُّ عَنْ أَنَسٍ «أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَقَّ عَنْ نَفْسِهِ بَعْدَ النُّبُوَّةِ» مَعَ أَنَّهُ قَدْ وَرَدَ أَنَّ جَدَّهُ عبد المطلب عَقَّ عَنْهُ فِي سَابِعِ وِلَادَتِهِ، وَالْعَقِيقَةُ لَا تُعَادُ مَرَّةً ثَانِيَةً، فَيُحْمَلُ ذَلِكَ عَلَى أَنَّ الَّذِي فَعَلَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِظْهَارٌ لِلشُّكْرِ عَلَى إِيجَادِ اللَّهِ إِيَّاهُ رَحْمَةً لِلْعَالَمِينَ وَتَشْرِيعٌ لِأُمَّتِهِ كَمَا كَانَ يُصَلِّي عَلَى نَفْسِهِ لِذَلِكَ، فَيُسْتَحَبُّ لَنَا أَيْضًا إِظْهَارُ الشُّكْرِ بِمَوْلِدِهِ بِالِاجْتِمَاعِ وَإِطْعَامِ الطَّعَامِ وَنَحْوِ ذَلِكَ مِنْ وُجُوهِ الْقُرُبَاتِ وَإِظْهَارِ الْمَسَرَّاتِ*،


{ *الحاوي للفتاوي*📚 }


*മറ്റൊരു തെളിവിന്റെ മേലിലും നബിദിന ആഘോഷത്തെ സംബന്ധിച്ച് എനിക്ക് വ്യക്തമായിട്ടുണ്ട്. ഇമാം ബൈഹഖി(റ) ബഹുമാനപ്പെട്ട അനസ് തങ്ങളെ തൊട്ടു റിപ്പോർട്ട് ചെയ്ത ഹദീസാണ് അത്. "മഹാനായ നബിﷺ തങ്ങൾ സ്വന്തം ശരീരത്തിനു വേണ്ടി നുബുവ്വത്തിന് ശേഷം അറവ് നടത്തി നബിﷺ  തങ്ങൾ ജനിച്ച ശേഷം അബ്ദുൽ മുത്തലിബ് ഏഴാം ദിവസം നബിﷺ  തങ്ങൾക്ക് വേണ്ടി അഖീഖ അറുത്തത് അറിയപ്പെട്ടതാകുന്നു.*


*"അഖീഖ രണ്ടാമത് ആവർത്തിക്കപ്പെടുന്ന സുന്നത്തല്ല" അതു കൊണ്ടു തന്നെ ഇതിനെ ചുമത്തപ്പെടണം നബിﷺ തങ്ങളെ അല്ലാഹു സർവർക്കും അനുഗ്രഹമായി ഭൂമി ലോകത്തേക്ക് അയച്ചതിൽ ഉള്ള നന്ദി പ്രകടനമാണ്. മാത്രവുമല്ല അങ്ങനെ ഒരു നന്ദി പ്രകടനം ഈ ഉമ്മത്ത് 'ശറഅ്' ആക്കിയിട്ടുണ്ട് എന്നതിനുമാണ്.*


*നബി ﷺ സ്വന്തം നിലക്ക് തന്നെ സ്വലാത്ത് ചൊല്ലിയിട്ടുണ്ടല്ലോ അത് ദീനിൽ സ്ഥിരപ്പെടാൻ വേണ്ടിയാണ് അതു കൊണ്ടു തന്നെ സുന്നത്ത് ആക്കപ്പെടും നബിﷺ ചെയ്തതു പോലെ നന്ദി പ്രകടിപ്പിക്കലും, ഒരുമിച്ചു കൂടലും, ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യലും ഇതു പോലുള്ള സന്തോഷ പ്രകടനത്തിന്റെ മറ്റ് കാര്യങ്ങൾ ചെയ്യാം*. 


{ *അൽ ഹാവിലിൽ ഫതാവ*📚}


*ഇവിടെ നാം കാണുന്നത് ലോക പ്രശസ്തരായ മഹാനായ ഇമാം സുയൂത്തി (റ) നബിﷺ  തങ്ങളുടെ ഹദീസ് വിശദീകരിച്ചു കൊണ്ട് മൗലിദാഘോഷം സ്ഥിരപ്പെടുത്തുന്നതാണ്. അവരാരും തന്നെ ഇന്നുള്ള പുത്തൻ വാദികൾ പ്രചരിപ്പിക്കുന്നതു പോലെ കേവലം പുത്തൻവാദം ആയി മുദ്രകുത്തി ആളുകൾ ചെയ്യുന്ന നന്മ തടയാൻ നിന്നില്ല എന്നതാണ്*


*സഹീഹ് മുസ്ലിമിലെ മറ്റൊരു ഹദീസിൽ കാണാവുന്നതാണ് തിങ്കളാഴ്ച ദിവസത്തിന്റെ 3 പ്രത്യേകതകളിൽ ഒന്നാമതായി നബി ﷺ പറയുന്നത് അന്ന് എന്റെ ജന്മദിനം ആകുന്നുവെന്നാണ് ജന്മദിനത്തിൽ ഉള്ള സന്തോഷ് പ്രകടനമായാണ് തിങ്കളാഴ്ചയിലെ നോമ്പ് എന്ന പ്രസ്താവന ശ്രദ്ധേയമാണ്*.



*തുടരും...*

_________*📗📖📗📖📗📖📗📖


*നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


          *ഭാഗം* 4⃣ 

📗📖📗📖📗📖📗📖


      

====================


*നബി ദിനാഘോഷം തെളിവ് പ്രമാണമായ ഖിയാസ്* 

 ====================


*ലക്ഷക്കണക്കിന് ഹദീസ് മനപ്പാഠമാക്കിയ ലോക പ്രശസ്ത പണ്ഡിതൻ 'ഹാഫിള് ദുനിയ' എന്ന പേരിലറിയപ്പെടുന്ന ബഹുമാനപ്പെട്ട ഇബ്നു ഹജർ അസ്കലാനി (റ) നബി ദിന ആഘോഷവുമായി ബന്ധപ്പെട്ട് കൊണ്ട് സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് "ഖിയാസ്" ചെയ്തു തെളിവ് കൊണ്ടു വരുന്നത്  കാണുക*

 

*وقد ظهر لي تخريجها على أصل ثابت وهو ما ثبت في الصحيحين من أن النبي صلى الله عليه وسلم قدم المدينة     فوجد اليهود يصومون يوم عاشوراء فسألهم فقالوا: هو يوم أغرق الله فيه فرعون ونجّى موسى فنحن نصومه شكرا لله تعالى فقال صلى الله عليه وسلم فأنا أحق بموسى عليه السلام منكم فصامه وأمر بصيامه وقال إن عشت إلى قابل .... الحديث،  قال شيخنا " فيستفاد منه فعل الشكر لله تعالى على ما منّ به في يوم معين من إسداء نعمة أو دفع نقمة ويعاد ذلك في نظير ذلك اليوم من كل سنة والشكر لله تعالى يحصل بأنواع العبادات كالسجود والصيام والصدقة والتلاوة وأي نعمة أعظم النعمة من الله عليه ببروز هذا النبي صلى وسلم الذي هو نبي الرحمة في ذلك اليوم .*


*الأجوبة المرضية فيما سئل (فتاوى السخاوي📚) رحمه الله* 

*ص : 1118*



*الحاوي للفتاوي*📚

*المؤلف: عبد الرحمن بن أبي بكر، جلال الدين السيوطي (المتوفى: 911هـ)*



*മഹാനവർകൾ പറയുന്നു മറ്റൊരു സ്ഥിരപ്പെട്ട ഹദീസ് കൊണ്ട് നബി ദിനാഘോഷത്തെ ലക്ഷ്യം വയ്ക്കുന്നതിന് എനിക്ക് സ്ഥിരപ്പെട്ടിട്ടുണ്ട് അത് ബുഹാരി മുസ്ലിമിൽ റിപ്പോർട്ട് ചെയ്ത ഹദീസാണ് പുണ്യ നബി ﷺ മദീനയിലേക്ക് വന്ന  ആ സമയം മുഹറം 10ന് ജൂതന്മാർ നോമ്പ് നോക്കുന്നവർ ആയി കണ്ടു .*


*നോമ്പിന്റെ  കാരണത്തെപ്പറ്റി അവരോട് ചോദിച്ചപ്പോൾ ജൂതന്മാരുടെ മറുപടി ഫിർഔനിനെ മുക്കി കൊന്ന് മൂസാ നബിയെ അല്ലാഹു രക്ഷപ്പെടുത്തിയ ദിവസമാണ് ഇന്ന് .അത് കൊണ്ട് ഞങ്ങൾ ആ ദിവസത്തിനുള്ള ശുക്ർ ആയിട്ട് ഇന്നത്തെ ദിവസം നോമ്പ്  നോക്കും എന്ന് അവർ മറുപടി നൽകി* 


*ഇബ്നു ഹജർ അസ്കലാനി(റ) തുടർന്ന് രേഖപ്പെടുത്തി അപ്പോൾ ഇതിൽ നിന്ന് നമുക്ക് വ്യക്തമായി "അല്ലാഹുവിന് നന്ദി ചെയ്യുക എന്നത് ഏറ്റവും പ്രധാനപ്പെട്ട അമലായ പ്രവർത്തനമാണെന്ന് നമുക്ക് ബോധ്യപ്പെട്ടു നിർണിതമായ ഒരു ദിവസത്തിനു അല്ലാഹു നിഹ് മത്ത് ചെയ്തു എന്നതിന്.* 


*ചിലപ്പോൾ ഒരു നിഅ്മത്ത്  ലഭിക്കൽ ആവും അല്ലെങ്കിൽ ഒരു ബുദ്ധിമുട്ട് നീക്കുക ആവും ഇത് രണ്ട് സംഭവിച്ചാലും ആ നിഅ്മത്തിന് ശുക്റ് ചെയ്യണം. അതു മാത്രം പോരാ അതേ ദിവസം അടുത്ത വർഷങ്ങളിൽ എത്തുമ്പോൾ ആ പറയപ്പെട്ട ദിവസങ്ങളിൽ നന്ദി ചെയ്യണം*... 


*തുടർന്ന് വീണ്ടും മഹാനായ ഇമാം അസ്കലാനി (റ) വീണ്ടും പറയുന്നത് കാണുക "റബീഉൽ അവ്വൽ 12ന് നബി ﷺ തങ്ങൾ ജന്മം കൊണ്ടു എന്നതിനേക്കാൾ വലിയ ഏത് അനുഗ്രഹമാണ് അല്ലാഹു നമുക്ക് നൽകിയിട്ടുള്ളത്"? (സത്യത്തിൽ ഈ ചോദ്യം ലോകത്തുള്ള ഓരോ വഹാബി യുടെയും നെഞ്ചിലേക്ക് ആണ് തറക്കുന്നത്) അതു കൊണ്ട് മഹാനായ നബിﷺ  തങ്ങളുടെ ജന്മം കൊണ്ട് ആ പ്രത്യേക ദിവസം തന്നെ എല്ലാ വർഷവും കൊണ്ടുവരിക എന്നത് സുന്നത്ത് ആക്കപ്പെടും*.


*കാര്യങ്ങൾ വളരെ വ്യക്തമാണ് സാധാരണ ഗതിയിൽ പ്രമാണങ്ങളായി "ഖുർആൻ ,സഹീഹായ ഹദീസ് ,ഇജ്മാഅ്, ഖിയാസ് "ഇവയാണ് ബാഹ്യമായെങ്കിലും മൗലിദ് വിരോധികളായ വഹാബികൾ പറയാറുള്ളത് .നമുക്ക് അവരോട് ചോദിക്കാനുള്ളത് അവർ അടക്കം ലോകം അംഗീകരിച്ച ഒരു മഹാനായ ഇമാം 'സ്വഹീഹുൽ ബുഖാരിയിൽ' നിന്ന് ഒരു ഹദീസ് ഖിയാസ്  ആക്കികൊണ്ട് മൗലിദ് ആഘോഷത്തിന് വ്യക്തമായി തെളിവ് ഉദ്ധരിക്കുന്നു.*


*എന്തു കൊണ്ട് ഇവർക്ക് ഇത് അംഗീകരിക്കാൻ കഴിയുന്നില്ല❓ ഖിയാസ് തെളിവാണെന്ന് പറയുന്നവർ മഹാനായ ഇമാം അസ്കലാനി (റ) വ്യക്തമായി  മുസ്‌ലിം ലോകത്തെ ബോധ്യപ്പെടുത്തിയ മൗലിദാഘോഷം ഇവർക്ക് എന്തുകൊണ്ട് സ്വീകാര്യമല്ല ❓കാരണം വ്യക്തം നബിﷺ തങ്ങളുടെ ജന്മത്തിൽ ഇവർക്ക് ഒട്ടും സന്തോഷിക്കാൻ കഴിയുന്നില്ല കാരണം അവർ പിൻപറ്റിയത് പിശാചിൻറെ കക്ഷികളെയാണ്*. 


*തുടരും.....*


_________________________


*ദുആ വസിയ്യത്തോടെ*

 



No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....