https://t.me/thableegjamaathdayoobanthi
തബ്ലീഗ് ജമാഅത്തിനെന്താ കുഴപ്പം അറിയാനാഗ്രഹിക്കുന്നവർ ഈ ടെലി ഗ്രാം ലിങ്കിലൂടെ വരിക
ബഹു
*മുഹമ്മദ് ഇസ്മാഈൽ അംജദി*
*മഹാരാഷ്ട്ര*
ഉസ്താദിന്റെ ക്ളാസുകൾ ഉണ്ടാവുന്നതാണ്
https://chat.whatsapp.com/CAljfsL4JO17aJXj8WcPMp
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m
*മുഹമ്മദ് അലവി മാലികി തങ്ങൾ ബറേലവികളോടോപ്പം*
----------------------------
മുഹമ്മദ് അലവി മാലികി(റ) പറഞ്ഞു:
*അഹ്മദ് റസാഖാൻ ബറേൽവിയെ സ്നേഹിക്കൽ സുന്നത്തിനെ സ്നേഹിക്കലാണ്. അദ്ദേഹത്തോട് വിദ്വേഷം വെക്കൽ ബിദ്അത്ത കാരന്റെ അടയാളമാണ്.*
---------------------------
മൗലാനാ ഗുലാം മുസ്വ് ത്വഫാ സാഹിബ് തന്റെ
'സഫർനാമഹറമൈൻ' പേജ്: 66 ൽ പറയുന്നു.
"ഞങ്ങള് ഹറമിലെ പണ്ടിതരെ കാണാൻ പോയി. കൂട്ടത്തിൽ ആദ്യമായി കണ്ടത് അല്ലാമാ മുഫ്തി സഅദുല്ലാ മക്കിയെയായിരുന്നു. ഏകദേശം 30 വർഷം ബോംബെയിൽ താമസിച്ച ആളായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹം മക്കയിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു. അദ്ദേഹം ഞങ്ങളോട് പറഞ്ഞു: 'അല്ലാമാ അഅലാ ഹസ്റത് അഹ്മദ് റസാഖാൻ ബറേൽവി(റ) എന്നത് അറബ്നാട്ടിൽ സുപരിചിതമായ നാമമാണ്. ചിലപ്പോൾ ഇന്ത്യക്കാരെക്കാളും കൂടുതൽ പരിചയം അറബ്നാട്ടിലെ പണ്ടിതർക്കായിരിക്കാം'. പിന്നീട് അദ്ദേഹം ഞങ്ങളെ മക്കയിലെ ഖാളിൽഖുളാത്തായ മൗലാനാ സയ്യിദ് മുഹമ്മദ് അലവി മാലികി മക്കിയുടെ അടുത്തേക്ക് അയയ്ക്കാൻ തീരുമാനിച്ചു. സയ്യിദ് മുഹമ്മദ് അലവി മാലികി മക്കിയുടെ പിതാവും അഅലാ ഹസ്റത് അഹ്മദ് റസാഖാനും ഒരേ വയസ്സ് പ്രായമുള്ള സുഹ്റുത്തുക്കളായിരുന്നു.
പിന്നീട് അദ്ദേഹം ഞങ്ങളോട് പറഞ്ഞു: 'നിങ്ങൾ സയ്യിദ് മുഹമ്മദ് അലവി മാലികി മക്കിയെ കാണാൻ പോയാൽ നിങ്ങൾ പറയണം: 'ഞങ്ങൾ അഅലാ ഹസ്റത് അഹ്മദ് റസാഖാന്റെ ശിഷ്യന്മാരുടെ ശിഷ്യന്മാരാണ്'. എന്നാൽ നിങ്ങൾ നിങ്ങളുടെ കണ്ണ് കൊണ്ട് കാണുന്നത് അഅലാ ഹസ്റത്ത അഹ്മദ് റസാഖാന്റെ അറിവും ഹറമിലെ പണ്ടിതരുടെ അറിവും തമ്മിലുള്ള ബന്ധവും ഹറമിലെ പണ്ടിതർക്ക് അഅലാ ഹസ്റത്ത് അഹ്മദ് റസാഖാനോടുളള ബഹുമാനവും ആദരവുമായിരിക്കും'. പിന്നീട് ഞങൾ സയ്യിദ് സയ്യിദ് മുഹമ്മദ് അലവി മാലികി മക്കിയുടെ സ്ഥലത്തേക്ക് ചെന്നു. നോക്കിയാൽ വല്ലാത്ത സുന്ദരനും സുമഖനുമായ ഒരു പണ്ടിതൻ. അദ്ദേഹത്തിൻറെ മുഖം പ്രകാശം കൊണ്ട് തിളങ്ങുകയായിരുന്നു. അത് രിസാലത്തിന്റ പിന്തലമുറയുടെ പ്രകാശമായിരുന്നു. ഞങ്ങളെല്ലാം ബഹുമാനിച്ചുകൊണ്ട് എഴുന്നേറ്റുനിന്നു. സദസ്സിലേക്ക് വന്ന അദ്ദേഹം ഞങ്ങളോട് സലാം പറഞ്ഞു. ഇരിക്കാൻ ആംഗ്യം കാണിച്ചു. ഞങ്ങളെല്ലാവരും ഇരുന്നു. ഞങ്ങൾ മുസ്വാഫഹത് ചെയ്ത് അദ്ദേഹത്തിന്റെ കൈകൾ ചുംബിച്ചു. അദ്ദേഹം എല്ലാവരോടും സുഖവിവരമന്വേഷിച്ചു. തണുത്ത സർബത്തും മധുരപലഹാരവും നല്കി ഞങ്ങളെ സല്കരിച്ചു. വന്ന കാര്യങ്ങൾ അദ്ദേഹം തിരക്കിയപ്പോൾ ഞങൾ പറഞ്ഞു: 'ഞങ്ങൾ മൗലാനാ അഅലാ ഹസ്റത് അഹ്മദ് റസാഖാൻ ബറേൽവിയുടെ ശിഷ്യന്മാരുടെ ശിഷ്യന്മാരാണ്'. ഇത് കേട്ടപ്പോൾ സയ്യിദ് മുഹമ്മദ് അലവി മാലികി മക്കിയവർകൾ എഴുന്നേറ്റുനിന്നു. ഞങളെയെല്ലാവരെയും പ്രത്യേകം പ്രത്യേകം മുസ്വാഫഹത് ചെയ്യുകയും ആലിംഗനം ചെയ്യുകയും ചെയ്തു. അതിരില്ലാത്ത പറഞ്ഞുതീർക്കാൻ കഴിയാത്ത ബഹുമാനവും ആദരവും അവിടെനിന്ന് ലഭിച്ചു. വീണ്ടും സർബത്തും ഖഹ് വയും തന്നു. ശേഷം സയ്യിദ് മുഹമ്മദ് അലവി മാലികി മക്കി പറഞ്ഞു: ' *ഹസ്റത് അഹ്മദ് റസാഖാൻ ബറേൽവിയെ അദ്ദേഹത്തിന്റെ രചനകളിലൂടെ ഞങ്ങൾക്ക് അറിയാം. അദ്ദേഹത്തെ സ്നേഹിക്കൽ സുന്നത്തിനെ സ്നേഹിക്കലാണ്. അദ്ദേഹത്തോട് വിദ്വേഷം വെക്കൽ ബിദ്അത്ത കാരന്റെ അടയാളമാണ്'.* ആ മജ് ലിസിൽ ഒരുപാട് പണ്ടിതന്മാർ ഉണ്ടായിരുന്നു. സയ്യിദ് അലവി മാലികി മക്കിയുടെ ഈ സ്നേഹവും ആദരവും ബഹുമാനവും കണ്ട് എല്ലാവരോടും ഞങ്ങളെക്കുറിച്ച് മൗലാനാ മുഫ്തി സഅദുല്ലാ പറഞ്ഞു കൊടുത്തു. അവരെല്ലാം വീണ്ടും വീണ്ടും മൗലാനാ അഅലാ ഹസ്റത്ത് അഹ്മദ് റസാഖാൻ ബറേൽവിയവർകളെ അനുസ്മരിച്ചുകൊണ്ടേയിരുന്നു".
(സവാനിഹേ അഅലാ ഹസ്റത്, പേ: 321-322).
----------------------------
By: Junaid Azhari, Kundar.
No comments:
Post a Comment