Saturday, April 11, 2020

ഇസ്ലാം:വിശുദ്ധ ഖുർആനെക്കുറിച്ചുള്ള ബൈബിൾ പ്രവചനങ്ങൾ:




അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m



https://t.me/joinchat/AAAAAEaZtjmWYbWEa-1VPA



വിശുദ്ധ ഖുർആനെക്കുറിച്ചുള്ള ബൈബിൾ പ്രവചനങ്ങൾ:

"""""""""""""""""""""""""""""""""""""""""""""""""""""

ബൈബിളിന്റെ അവസാന ഭാഗത്തു കാണുന്ന പ്രവചന പുസ്തകമായ വെളിപാട് പുസ്തകത്തിൽ    ഭാവിയിൽ വരാനുള്ള ഖുർആനെക്കുറിച്ച് നിത്യസുവിശേഷം, സനാതന സുവിശേഷം (THE ETERNAL / THE EVERLASTING GOSPEL) എന്നിങ്ങനെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്. വിശുദ്ധ ഖുർആൻ സകല ജാതികൾക്കും ഗോത്രങ്ങൾക്കും, എല്ലാ ഭാഷക്കാർക്കും വംശക്കും വിളംബരം ചെയ്യാനുള്ള നിത്യ സുവിശേഷംമായിരിക്കുമെന്നു വെളിപാട് പുസ്തകം വ്യക്തമായി പ്രവചിക്കുന്നുണ്ട്. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനായ ഏക ദൈവത്തെ നമസ്കരിക്കാനും പ്രവചനത്തിന്റെ അവസാനത്തിൽ പ്രത്യേകം കല്പ്പിക്കപ്പെടുന്നുണ്ട്. നോക്കുക:


"വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു; ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു. ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു." - (വെളിപ്പാടു 14:6,7)


ബൈബിളിൽ ഏറ്റവും അവസാന ഭാഗത്താണ് വെളിപാട് പുസ്തകം കൊടുത്തിട്ടുള്ളത്  ഭാവിയിൽ സംഭവിപ്പാനുള്ള ഒട്ടനവധി കാര്യങ്ങളെക്കുറിച്ചുള്ള ഒരു പ്രവചന പുസ്തകമായതുകൊണ്ടാണ് ഇതിനെ ബൈബിളിന്റെ അവസാനത്തിൽ തന്നെ കൊടുത്തിട്ടുള്ളത്.  ഇതിലെ പ്രവചനങ്ങളെ സംബന്ധച്ച് വെളിപാട് പുസ്തകം തന്നെ പറയുന്നത് നോക്കുക:


"മേലാൽ സംഭവിപ്പാനുള്ളതു ഞാൻ നിനക്കു കാണിച്ചുതരാം.” - (വെളിപ്പാടു 4:1)


"വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു.'' - (വെളിപാടു 1:1)


അപ്പോൾ വെളിപാടു പുസ്തകത്തിലെ കാര്യങ്ങൾ ഭാവിയിൽ സംഭവിപ്പാനുള്ള പ്രവചനങ്ങളാണെന്നു മനസ്സിലാവുന്നു.

......................................

പഴയനിയമങ്ങളിലും  ഒട്ടനവധി ഭാഗങ്ങളിൽ മുഹമ്മദു നബിയെക്കുറിച്ചും ഖുർആനെക്കുറിച്ചും പ്രവചനങ്ങൾ ചെയ്യപ്പെട്ടിട്ടുണ്ട്.


“ദൈവം തേമാനിൽനിന്നും പരിശുദ്ധൻ (THE HOLY ONE) പാറാൻ പർവ്വതത്തിൽനിന്നും വരുന്നു.. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു. സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായ്‍വരുന്നു; കിരണങ്ങൾ അവന്റെ പാർശ്വത്തുനിന്നു പുറപ്പെടുന്നു; അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.” - (ഹബക്കൂക്‍ 3:3-4)


പാറാൻ പർവ്വതവുമായി ബന്ധപ്പെട്ട നബി(സ)യെക്കുറിച്ചുള്ള മറ്റൊരു പ്രവചനം കാണുക:


“അവൻ പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു, അവർക്കു സേയീരിൽനിന്നു ഉദിച്ചു, പാറാൻ പർവ്വതത്തിൽനിന്നു വിളങ്ങി; വിശുദ്ധന്മാരുടെ പതിനായിരങ്ങളോടൊത്തു വന്നു; അവർക്കുവേണ്ടി അഗ്നിമയമായോരു ന്യായപ്രമാണം അവന്റെ വലങ്കയ്യിൽഉണ്ടായിരുന്നു. അതേ, അവിടുന്നു തന്റെ ജനത്തെ സ്നേഹിച്ചു; തന്റെ വിശുദ്ധരെല്ലാവരും അവിടുത്തെ കരങ്ങളിലായിരുന്നു. അവർ അവിടുത്തെ തൃക്കാൽക്കൽ ഇരുന്നു അവിടുത്തെ തിരുവചനങ്ങൾ ശ്രദ്ധിച്ചു.” - (ആവ. 33: 2--4)


മോശെയെപ്പോലുള്ള ഒരു പ്രവാചകനെക്കുറിച്ചു അവർത്തന പുസ്തകത്തിൽ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു;


“നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ ഞാന്‍ തന്നെ അവരോട് പ്രതികാരം ചെയ്യും ”- (ആവ.18:18-19)


ഈ പ്രവചനങ്ങളില്‍ പറയപെട്ട "അഗ്നിമയമായോരു ന്യായപ്രമാണം" വിശുദ്ധ ഖുര്‍ആനും, എന്റെനാമത്തില്‍ പറയുന്ന വചനങ്ങള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ‘ബിസ്മില്ലാഹി’ യുമാണ്. വിശുദ്ധ ഖുര്‍ആന്‍റെ ഓരോ അദ്ധ്യായവും തുടങ്ങുന്നത് ദൈവ നാമത്തിലാണ് എന്ന കാര്യം നിസ്തര്‍ക്കമാണല്ലോ. അതായത്  "പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍" തുടങ്ങുന്നു.


No comments:

Post a Comment