Saturday, April 4, 2020

ഇസ്ലാം:ദേശാടനപ്പക്ഷികള്‍ വിളിക്കുന്നു, പ്രപഞ്ചനാഥനിലേക്ക്*

*ദേശാടനപ്പക്ഷികള്‍ വിളിക്കുന്നു, പ്രപഞ്ചനാഥനിലേക്ക്*

*മുഹമ്മദ് സജീര്‍ ബുഖാരി വള്ളിക്കാട്*

ദേശാടനപ്പറവകളെ കുറിച്ച് ആലോചിട്ടുണ്ടോ? വിവിധ ദേശങ്ങളിലൂടെ സഞ്ചരിച്ച് അവിടവിടങ്ങളിൽ അവ തങ്ങിയും തിന്നും കഴിയുന്നു. അവർക്ക് റൂട്ട് മേപ്പും അവിടങ്ങളിൽ തീനും സംവിധാനിച്ചത് ആരാണ്?

ഫറോവയെ സൻമാർഗത്തിലേക്ക് വിളിക്കാൻ ചെന്ന മൂസാനബിയോട് നിൻ്റെ റബ്ബ് / രക്ഷിതാവ് ആരെന്ന് ഫറോവ ചോദിച്ചതിന് മൂസ (അ) നൽകിയ മറുപടി ഇങ്ങനെയാണ്: 'സർവ്വ സൃഷിടിജാലങ്ങളെയും സൃഷ്ടിക്കുകയും ജീവസന്ധാരണത്തിനുള്ള വഴി തുറന്നു നല്‍കുകയും ചെയ്തവനാണ എൻ്റെ റബ്ബ്.' ഭൗതികവാദത്തെ വേരോടെ പിഴുതെറിയുന്ന വാചകമാണിത്.

പ്രപഞ്ചത്തിൻ്റെ നാഥനെ തിരിച്ചറിയാൻ അവൻ രണ്ടുതരം വായനകൾ തരുന്നു. ഒന്ന് പ്രപഞ്ചപുസ്തകത്തെ വായിക്കുക. അതിൽ ദൈവത്തെ തിരിച്ചറിയാനുള്ള ധാരാളം അടയാളങ്ങളുണ്ട്. ആലം (عالم )എന്നാണ് പ്രപഞ്ചത്തിൻ്റെ അറബി ശബ്ദം. അലം (علم) എന്ന പദത്തിൽ നിന്നാണ് ആലം എന്ന പദമുണ്ടായത്. പ്രപഞ്ചമെന്ന മഹാ പുസ്തകത്തെ വായിക്കുമ്പോൾ അതിന്റെ സ്രഷ്ടാവിന്റെ അനിവാര്യതയിലേക്ക് അത് നമ്മെ നയിക്കുന്നു. രണ്ട് വിശുദ്ധ വേദപുസ്തകത്തെ വായിക്കുക. അത് ശരിയായ വിശ്വാസത്തിലേക്ക് മനുഷ്യനെ നയിക്കുന്നു.

ദേശാടനപ്പക്ഷികളുടെ യാത്രകളുടെ ലക്ഷ്യസ്ഥാനവും സൗരയൂഥമുൾപ്പെടെയുള്ള സംവിധാനത്തിന്റെ യുക്തിഭദ്രമായ സംവിധാനവും വിരൽ ചൂണ്ടുന്നത് അതിലേക്കാണ്‌.

ഒന്നാം ആകാശത്തിനപ്പുറത്തുള്ള നിഗൂഢതകൾ നമുക്കിപ്പോഴും അജ്ഞാതമായി തന്നെ കിടക്കുകയാണ്.
ഈ നിർമിതികളെയെല്ലാം കേവലം യാദൃഛികതക്ക് വിട്ടു കൊടുക്കുന്നത് യുക്തിയോട് കാണിക്കുന്ന എത്രമേൽ വലിയ അക്രമമാവും?

വിശുദ്ധ ഖുർആൻ നക്ഷത്രങ്ങളെയും ഈ പ്രപഞ്ചത്തിലെ സംവിധാനങ്ങളിൽ ചിലതിനെയും മുൻനിർത്തി ആണയിട്ടതിന്റെയും അവയെക്കുറിച്ച് ചിന്തിക്കാൻ നിരന്തരം ഉണർത്തുന്നതിന്റെയും താല്പര്യം അതിനു പിന്നിലെ സ്രഷ്‌ടാവിനെക്കുറിച്ച് തികഞ്ഞ ബോധ്യം ഉണ്ടാകുവാനത്രെ!

പ്രപഞ്ച പുസ്തകം വായിക്കുക, പ്രപഞ്ച നാഥനെ അറിയുക - എപിസ്റ്റ കമ്യൂണ്‍ റിയല്‍ ടാക്ക് 1 ല്‍ സജീര്‍ ബുഖാരി അവതരിപ്പിച്ച ഹ്രസ്വ പ്രഭാഷണം.

*Facebook link*
https://www.facebook.com/112137673585520/posts/165156211616999/

*Youtube link*
https://youtu.be/9AbcdHJ06ek

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും*

 https://www.facebook.com/share/p/uJ2DidVAW7WXhzXM/?mibextid=oFDknk *മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും* ➖➖➖➖➖➖➖➖...