Saturday, March 28, 2020

ഇസ്ലാം :പരിണാമം :ഡാര്‍വിന്‍ അംഗീകരിക്കാത്ത ഡാര്‍വിനിസം!

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA


ഡാര്‍വിന്‍ അംഗീകരിക്കാത്ത ഡാര്‍വിനിസം!

Muhammad Sajeer Bukhari / 5 years ago




തന്‍റെ സിദ്ധാന്തം ശരിയാണെന്ന് സമര്ഥിക്കാന്‍ ചാള്‍സ് ഡാര്‍വിന് തന്നെ സാധിച്ചിട്ടുണ്ടായിരുന്നില്ല എന്നതു പ്രസ്താവ്യമാണ്. ഒരു ജീവജാതി തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവജാതിയായി പരിണമിച്ചിട്ടുണ്ടെങ്കില്‍ അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ധാരാളം മധ്യരൂപ ഫോസിലുകള്‍ ലഭിക്കേണ്ടതുണ്ടല്ലോ. എന്നാല്‍ അസന്നിഗ്ധമായ അത്തരം മധ്യരൂപ ഫോസിലുകളൊന്നും ലഭിച്ചിരുന്നില്ല എന്നു പലപ്പോഴും ഡാര്‍വിന്‍ തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ On the Origin of Species എന്ന ഗ്രന്ഥത്തിലെ ഒമ്പതാം അധ്യായത്തിന്‍റെ തലക്കെട്ട്‌ തന്നെ On the Imperfection of the Geological Record - ഭൂശാസ്ത്ര രേഖയുടെ അപൂര്‍ണതയെപ്പറ്റി എന്നാണ്! ഫോസില്‍ ശൃംഖലയിലെ വിടവുകളെ കുറിച്ചാണ് ഈ അദ്ധ്യായം സംസാരിക്കുന്നത്. അദ്ദേഹം എഴുതി: “...the distinctness of specific forms, and their not being blended together by innumerable transitional links, is a very obvious difficulty” – “തനതു രൂപങ്ങളുടെ വ്യതിരിക്തതയും അവ എണ്ണമറ്റ പരിവര്‍ത്തന കണ്ണികളാല്‍ ചേര്‍ക്കപ്പെട്ടിട്ടില്ല എന്നതും വളരെ വ്യക്തമായ ഒരു പ്രതിബന്ധം ആണ്.” (പേജ് 251)

മറ്റൊരിടത്ത് അദ്ദേഹം എഴുതി: 
“From the foregoing considerations it cannot be doubted that the geological record, viewed as a whole, is extremely imperfect; but if we confine our attention to any one formation, it becomes more difficult to understand, why we do not therein find closely graduated varieties between the allied species which lived at its commencement and at its close. Some cases are on record of the same species presenting distinct varieties in the upper and lower parts of the same formation, but, as they are rare, they may be here passed over. Although each formation has indisputably required a vast number of years for its deposition, I can see several reasons why each should not include a graduated series of links between the species which then lived; but I can by no means pretend to assign due proportional weight to the following considerations.”

അര്‍ഥം: “ഭൂമിശാസ്ത്രപരമായ തെളിവുകളെ മൊത്തത്തില്‍ വീക്ഷി­ച്ചാല്‍­ അവ തീര്‍ത്തും അപൂര്‍ണമാണ് എന്നു മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ നിന്ന് നിസ്സംശയം മനസ്സിലാക്കാം. ഏതെങ്കിലും ഒരു പരിവര്‍ത്തന കണ്ണിയുടെ മാത്രം വിന്യാസത്തില്‍ നമ്മുടെ ശ്രദ്ധ ഒതുക്കി നിര്‍ത്തിയാല്‍ പ്രാഗ്ഘട്ട­ത്തില്‍ അടുത്തടുത്തായി ജീവിച്ചിരുന്ന സജാതീയ വര്‍ഗങ്ങള്‍ക്കിടയില്‍ വളരെ അടുത്തുള്ള ഘട്ടങ്ങളുടെ വ്യതിയാനം കാണിക്കുന്ന രേഖകള്‍ കണ്ടെത്താന്‍ നമുക്കെന്തുകൊണ്ട് കഴിയുന്നില്ല എന്നത് കൂടുതല്‍ ദുര്‍ഗ്രഹമായിത്തീരുന്നു. ചിലപ്പോള്‍, ഒരു ജീവിവര്‍ഗത്തിന്‍റെ തന്നെ ഒരേയൊരു ഫോസില്‍പാളിയുടെ വിന്യാസത്തില്‍ പോലും മുകളിലും താഴേയുമുള്ളവക്കിടയില്‍ വലിയ വ്യത്യാസം കാണുന്നുണ്ട്. എങ്കിലും, അവ വളരെ വിരളമായതിനാല്‍ ഇവിടെ നമുക്ക് അവഗണിക്കാം. ഓരോ പാളിയും അടിഞ്ഞുകൂടി രൂപപ്പെടുന്നതിനു വളരെയധികം ദീര്‍ഘവും വിസ്തൃതവുമായ കാലത്തിന്‍റെ ആവശ്യം ഉണ്ടെന്നത് അവിതര്‍ക്കിതമാണ്; എങ്കിലും, അക്കാലത്ത് ജീവിച്ചിരുന്ന വര്‍ഗങ്ങളുടെ ക്രമത്തിലുള്ള പരിവര്‍ത്തന കണ്ണികളുടെ അഭാവം എന്തുകൊണ്ടാണ് എന്നതിനു പല ന്യായങ്ങളും ഞാന്‍ കാണുന്നു. പക്ഷെ, താഴെ കൊടുത്തിരിക്കുന്ന പ്രസ്തുത ന്യായങ്ങളില്‍ ഏതെങ്കിലും ഒന്നിന് യുക്തമായ പ്രാമുഖ്യം ഉണ്ടെന്നു അവകാശപ്പെടാന്‍ ഒരു വിധത്തിലും എനിക്ക് കഴിയില്ല” (അതെ പുസ്തകം പേജ്: 262).

പരിണാമ വാദത്തിനു നേരെ ഉന്നയിക്കപ്പെട്ട ബുദ്ധിപരമായ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ ഡാര്‍വിനു സാധിച്ചില്ല. ആദ്യത്തെ ലഘു കോശം ആകസ്മികമായി ഉണ്ടായതെങ്ങനെയെന്ന് വസ്തുനിഷ്ഠമായ വിശദീകരണം നല്‍കാന്‍ സാധിചില്ലെന്നത് എക്കാലവും ഡാര്‍വിന്‍ നേരിട്ട ഒരു പ്രതിസന്ധിയായിരുന്നു. പ്രകൃതിയിലെ എല്ലാ ജീവികളിലും 

ഏതെങ്കിലും തരത്തിലുള്ള പൈതൃകവ്യതിയാനം നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നും പ്രസ്തുത വ്യതിയാനങ്ങള്‍ അടുത്ത തലമുറക്ക് കൈമാറ്റപ്പെടുകയും ചെയ്യുന്നു എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അങ്ങനെ ഉണ്ടാകുന്ന ചെറുമാറ്റങ്ങള്‍ ജീവിയില്‍ ഒന്നിച്ചുകൂടി നീണ്ടകാലത്തിനുള്ളില്‍ പൂര്‍വാധികം മത്സരശേഷിയുള്ള പുതിയജീവിയായി അത് രൂപാന്തരപ്പെടുന്നുവത്രേ! എങ്കില്‍ ഏകദേശം മുന്നൂറു കോടി വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായി എന്നു ശാസ്ത്രലോകം നിഗമിക്കുന്ന അമീഭ എന്ന ഏകകോശജീവികള്‍ക്ക് മാത്രം ഇത്രയും നീണ്ട കാലത്തിനു ശേഷവും ഒരു വ്യതിയാനവും ഉണ്ടാകാത്തത് എന്താ തുടങ്ങിയ ചോദ്യങ്ങളാണ് ഡാര്‍വിനെ കുഴക്കിയത്. 1860 മേയ് 22നു തന്‍റെ ഏറ്റവും നല്ല സപ്പോര്‍ട്ടറും ഹാര്‍വാര്‍ഡ്‌ യൂനിവെഴ്സിടിയിലെ സസ്യ ശാസ്ത്രന്ജ്ഞനുമായിരുന്ന അസാഗ്രേക്ക് കത്തെഴുതിയപ്പോള്‍ ഡാര്‍വിന്‍ തന്റെ വിഷമം പങ്കു വെച്ചു: "കത്തുകളും അഭിപ്രായ പ്രകടനങ്ങളും പറയുന്നത് അനുസരിച്ച് എന്‍റെ ഗ്രന്ഥത്തിന്റെ ഏറ്റവും വലിയ ന്യൂനത എന്തെന്നാല്‍, എല്ലാ ജൈവരൂപങ്ങളും നിരന്തരം പുരോഗമിക്കുന്നുവെങ്കില്‍ വളരെ ലളിതമായ ജൈവരൂപങ്ങള്‍ ഇപ്പോഴും എങ്ങനെ നിലനില്‍ക്കുന്നു എന്നു വിശദീകരിക്കാന്‍ സാധിക്കാതെ പോയതത്രേ. (The Life and Letters of Charles Darwin നോക്കുക). 

താഴെത്തട്ടിലുള്ള മൃഗമനസ്സില്‍ ص
നിന്ന് പരിണമിച്ചുണ്ടായതാണ് മനുഷ്യ മനസ്സെന്ന് വിശ്വസിക്കാനാവുമോ എന്ന ചോദ്യവും, പരിണാമ പ്രക്രിയയിലൂടെയാണ് കണ്ണ് ഉണ്ടായതെന്ന് പറയുന്നതിലെ ശുദ്ധമായ മണ്ടത്തരവും, തന്റെ ഭാവനകള്‍ യഥാര്‍ഥ ശാസ്ത്ര പരിധിക്ക് പുറത്താണെന്ന ബോധവും, പ്രകൃതി തെരഞ്ഞെടുപ്പിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ ഒരു ജീവിയും മാറിയിട്ടില്ലെന്നും ഉണ്ടായെന്ന് കരുതപ്പെടുന്ന മാറ്റങ്ങളെല്ലാം അതിന് ഗുണകരമല്ലെന്ന് തെളിയിക്കാനാവുമെന്ന വിശ്വാസവും ഡാര്‍വിനെ നന്നായി അലട്ടിയിരുന്നു എന്ന്‍ അദ്ദേഹത്തിന്റെ പല എഴുത്തുകളും വ്യക്തമാക്കുന്നു.
(തുടരും)

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/17ZWVWZjSu/ 1️⃣5️⃣6️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ ദൈവവിശ്വാസ പരി...