Tuesday, March 31, 2020

തബ്ലീഗ് ജമാ അത്ത്:*മുത്ത് നബി(സ്വ)യുടെ പ്രൗഡ* *ഗംഭീര ജാറത്തിനെതിരെ* *ദേവ്ബന്ദി മുഫ്തി*✍🏻 *മൗലവി ഗങ്കോഹിയുടെ* *ഫത് വ വിവാദമാകുന്നു

*മുത്ത് നബി(സ്വ)യുടെ പ്രൗഡ*
*ഗംഭീര ജാറത്തിനെതിരെ*
*ദേവ്ബന്ദി മുഫ്തി*✍🏻

*മൗലവി ഗങ്കോഹിയുടെ*
*ഫത് വ വിവാദമാകുന്നു.*

മുത്ത് നബി(സ്വ)യുടെ തേജസ്സുറ്റതും ശോഭനീയവുമായ മദീനാ ശരീഫിലെ പരിശുദ്ധ ജാറമടക്കം മുഴുവൻ ജാറങ്ങളും പിഴച്ച ബിദ്അത്താണെന്നും ഖുർആൻ സുന്നത്തുകളെ കൊണ്ട് ഇവയെ എതിർക്കണമെന്ന് ഉൽഘോഷിക്കുന്ന ഫത് വ ഇങ്ങനെ വായിക്കാം.

*ചോദ്യം?:*

"ഖബ്റുകളെ ദൃഡീകരിക്കുക.
മുകളിൽ കെട്ടിടം നിർമിക്കുക.
ഖുബ്ബ നിർമിക്കുക.വെളിച്ചം
സംവിധാനിക്കുക.
തുടങ്ങിയ കാര്യങ്ങൾക്ക് ഹദീസിൽ നിയന്ത്രണം വന്നിരിക്കെ.

നബി(സ്വ)യുടെ അനുഗ്രഹീത ജാറം പ്രതാഭത്തിലും പ്രൗഡിയിലുമായി ദൃഢമായി നിർമ്മിക്കപ്പെട്ടതിന്റെയും വെളിച്ചം സംവിധാനിച്ചതിന്റെയും കാരണം എന്താണ് ?

സ്വഹാബത്തിന്റെയും ഇമാമുമാരുടേയും നിർമ്മിക്കപ്പെട്ടിട്ടുണ്ടല്ലോ ?

ഇത്തരം കാര്യങ്ങളിൽ മതപരമോ ഭൗതികമോ ആയ വല്ല നന്മയും പ്രത്യേകതയും ഉണ്ടോ"  ?

ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർ
അമ്പിയാക്കൾ സ്വഹാബാക്കൾ മുജ്തഹിദുകളായ ഇമാമുമാർ
വിശിഷ്യാ നബി (സ്വ) യുടെ ജാറവും രേഖയായി അവതരിപ്പിക്കുന്നു.

ഇത്തരം കാര്യങ്ങളെ
അറേബ്യൻ പണ്ഡിതരും ഹറമൈനി പണ്ഡിതരും
എതിർകുന്നില്ല എന്നത്
അനുവദനീയമാകുന്നതി
ന്ന് രേഖയാക്കാൻ പറ്റുമോ'' ?

*ഉത്തരം:*

ഈ മുഴുവൻ കാര്യങ്ങളും അനുവദനീയമല്ലാത്തതും നിയമ വിരുദ്ധവുമാകുന്നു .

എവിടെയായാലും സ്വീകാര്യരായ പണ്ഡിതരല്ല നിർമിച്ചത് മറിച്ച് പൊതുജനങ്ങളും സമ്പന്നരും സുൽത്വാൻമാരുമാണ് നിർമ്മിച്ചത്.

ഇത്തരം കാര്യങ്ങളെ തടയുന്ന ഹദീസുകൾ വന്നിരിക്കെ ആരുടെ പ്രവർത്തനം കൊണ്ടും ഇവ അനുവദനീയമാവില്ല.

ഖുർആനിന്നും സുന്നത്തിനുമെതിരിൽ ആര് ചെയ്താലും അത് അനുവദനീയമല്ലാത്തതും
തെളിവിന്ന് യോഗ്യമല്ലാത്തതുമാണ്.
 ഖുർആനും ഹദീസും മുജ്തഹിദുകളുടെ വാക്കുമാണ് പരിഗണിക്കേണ്ടത്.

ശറഇൽ സ്വീകാര്യമല്ലാത്തൊരു കാര്യം അറേബ്യയിലോ ഹറമൈനിയിലോ പ്രചരിക്കപ്പെട്ടത് കൊണ്ട് അനുവദിക്കപ്പെടില്ല.

ഇത്തരം ബിദ്അത്തുകളെ
അവിടെ ആരും തടയുന്നില്ല എന്നതും അനുവദനീയമാകുന്നതിന്ന് രേഖയല്ല. ഈ വിഷയത്തിൽ മൗനം പാലിക്കാൻ യാതൊരു ന്യായവുമില്ല.
ഖുർആനും സുന്നത്തും കൊണ്ട് റദ്ദ് ചെയ്യേണ്ടതും
വിമർശിക്കേണ്ടതുമാണ്".
*[ഫതാവാറശീദിയ്യ:പേജ്: 42,43]*

വ്യത്യസ്തമായ രണ്ട് ചോദ്യങ്ങളിലെ പ്രസക്ത ഭാഗങ്ങളും അവക്കുള്ള ഉത്തരത്തിന്റെ
ആശയ വിവർത്തനവുമാണ്
മുകളിൽ നാം വായിച്ചത്.

ദേവ്ബന്ദീ പണ്ഡിതർ
 അഹ് ലുസ്സുന്ന: യിലെ മധ്യനിലപാടുകാരാണെന്നും മാതുരീതിയ്യ: അശ്അരിയ്യ:യെ അനുഗമിക്കുന്നവരുമാണെന്ന
വാദം ബാലിശമാണെന്നും
തനി വ്യാജമാണെന്നും വ്യക്തമായല്ലോ! .

മക്ക മദീന: യിലെ മഖ്ബറകൾ
തകർക്കപ്പെടുന്നതിന്ന് മുമ്പ്
നൽകിയ ഫത് വയാണ് ഇതെങ്കിൽ
തകർക്കപ്പെട്ടതിന്ന് ശേഷം
ദേവ്ബന്ദികളുടെ മുഹദ്ദിസും
തബ്ലീഗീ ജമാഅത്തിന്റെ ശില്പി ഇല്ല്യാസിന്റെ ഉസ്താദുമായ
മൗലവി ഖലീൽ അമ്പേട്ടവിയുടെ
 വരികൾ കൂടി വായിക്കൂ.
⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️

 "ഈ കാലഘട്ടത്തെ പരിഗണിച്ച് വളരെയധികം മതാധിഷ്ടിത ഭരണകൂടമാണ് ഈ ഭരണകൂടമെന്ന് ഞാൻ വിശ്വസിക്കുന്നു.

സുൽത്വാൻ ഇബ്നു സഊദ് വളരെയധികം ബുദ്ധിമാനും മതനിഷ്ടയുള്ളവനും സഹനശീലമുള്ളവനുമാണ്.....
ആർകും ഒരു പരാതിയുമുണ്ടായിട്ടില്ല.

ജാഹിലീങ്ങൾ റാഫിളുകളുമായി
 കൂടിചേർന്ന് സംയുക്തമായി ദീനും
ഈമാനുമാക്കി മാറ്റിയ  ഖുബ്ബകൾ (മഖ്ബറകൾ )
പൊളിക്കുന്നതിനെ അടിസ്ഥാനമാക്കി പരാതികൾ വരുന്നു.

എന്റെ അടുത്ത് ഇവയെ
(ജാറങ്ങളെ) തകർക്കൽ
 നിശ്ചയം വാജിബാകുന്നു."

میرےنزديک انکا انھدام
يقیینا واجب ہے

(മഖ്ബറകളെ പൊളിക്കൽ നിർബന്ധമാകുന്നു.)
*മക്തൂബ് ١٣٤٥ റബീഉസ്സാനി*
മൗലവി ഖലീൽ അമ്പേട്ടവി
മൗലവി റശീദ് ഗങ്കോഹിയു
ടെ നവാസെ മൗലവിയാക്കൂബ്
സാഹിബിന്ന് 1345 ൽ എഴുതിയ കത്തിലെ ചില ഭാഗങ്ങളാണ് മുകളിൽ എഴുതിയത്.
..................................................
*മുഹമ്മദ് ഇസ്മാഈൽ അംജദി*
*മഹാരാഷ്ട്ര*
*9819631650*
💙________________________💙

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....