Saturday, March 21, 2020

ഇസ്ലാം: പ്രപഞ്ചസൃഷ്ടാവ്ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങൾ*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

ഭാഗം 3

* ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങൾ*

 പ്രാപഞ്ചിക  പ്രതിഭാസങ്ങൾ ഒരു നിയന്താവിന്റെ സഹായമില്ലാതെ യാദൃശ്ചികമായി  സംഭവിക്കുന്നതാണെന്നു വാദിക്കുന്ന വരുണ്ട് .
പ്രവിശാലമായ പ്രപഞ്ചത്തിന്റെ അത്ഭുതാവഹമായ ഘടനയെ സംബന്ധിച്ച ചുരുക്കം ചില കാര്യങ്ങൾ മുമ്പ് വിവരിച്ചു .
 അത്രയും കാര്യങ്ങൾ തന്നെ വസ്തുനിഷ്ഠമായി മനസ്സിലാക്കുകയും ചിന്തിക്കുകയും ചെയ്താൽ ' മേൽപ്പറഞ്ഞ യാദൃശ്ചിക  വാദത്തിൽ നിന്നും പിന്മാറാൻ നിർബന്ധിതമാകും എന്നതിൽ സന്ദേഹമില്ല

 പ്രപഞ്ചത്തിന് മുഴുവൻ വസ്തുക്കളും  പരിശോധനക്ക് വിധേയമാക്കിയാൽ ചില പ്രത്യക ക്രമീകരണവും ഘടനയും അവ ഉൾകൊന്നതായി കാണാം . തെങ്ങിൽ നിന്നു തേങ്ങ മാത്രവും കവുങ്ങിൽ നിന്ന് അടക്ക മാത്രവുമാണ് ഉണ്ടാകുന്നത് . ഇതിന് വിരുദ്ധമായി തെങ്ങ് അടക്ക
  ഉൽപാദിപ്പിച്ചതായും കവുങ്ങ് തേങ്ങ ഉൽപാദിപ്പിച്ചതായും കണ്ടത്തിയിട്ടില്ല .

സിംഹം പ്രസവിക്കുന്നത് സിംഹ കുഞ്ഞിനേയും ആട് ആട്ടിൻ കുഞ്ഞിനേയുമാണ് . സിംഹം ആട്ടിൻ കുത്തിനെ പ്രസവിക്കാറില്ല . ആട് സിംഹക്കുഞ്ഞിനേയും . ഇങ്ങനെ ഏതു വസ്തു വിന്റെയും ഉൽപാദന പ്രകിയ പറയുമ്പോൾ ഒരു പ്രത്യക വിഭാഗത്തെ മാത്രമെ ഉപാദിപ്പിക്കുന്ന വെന്നു കാണാം . ഇതിന്റെയൊക്കെ പിന്നിഒരു മഹാശക്തി ഉണ്ടെന്നു സമ്മതിക്കാതിരിക്കാൻ ബുദ്ധിയുള്ള മനുഷ്യന് സാധ്യമല്ല . പ്രത്യത യാദ്യശ്ചികമെന്ന വാദമാണങ്കിൽ എന്തുകൊണ്ട് തെങ്ങിൽ യാദ്യശ്ചികമായി അടക്ക ഉണ്ടായിക്കുടാ സിംഹം യദ്യശ്ചികമായി ആട്ടിൻകുഞ്ഞിനെ പ്രസവിച്ചുകൂടാ ?

നാം വാച്ചോ പേനയോ വാങ്ങുന്നുവെന്നിരിക്കട്ടെ നല്ല മോഡലും പ്രവർത്തന ക്ഷമതയുള്ളതും തിരഞ്ഞു പിടിച്ചു വാങ്ങാൻ ശ്രമിക്കും . ചില കമ്പനികളുടെ പ്രാത്യക ഇനങ്ങളും മോഡലുകളും  ഗുണ നിലവാരം പുലർത്തുന്നവയാണെന്നു മനസ്സിലാക്കി അതുതന്നെ വാങ്ങിക്കുകയാണ് നാം ചെയ്യുന്നത് .

പ്രസ്തുത കമ്പനികൾ ആമോഡലുകൾ നിർമിക്കാൻ പ്രത്യക സംവിധാനവും സജീകരണങ്ങളും ഏർപ്പെടുത്തിയതുകൊണ്ടാണ്
 ഇത് സാധ്യമാവുന്നത് .

അല്ലാതെ  അതെ കുത്തഴിഞ്ഞ  നിർമ്മാണ രീതിയിൽ യാദൃശ്ചികമായി സംഭവിച്ചതല്ല . ബുദ്ധി രാക്ഷസൻമാരായ ശാസ്ത്രജ്ഞൻമാർ നടത്തിയ ക്രമീകരണമാണ് ഗുണമേൻമയെ സഹായിച്ചത് . ഇതുപോലെ പ്രപഞ്ചത്തിലെ ഓരാ ചലനത്തിനും വ്യവസ്ഥാപിത രൂപവും ക്രമീകരണവും നാം കണ്ടു വരു ന്നുവെങ്കിൽ ആ ക്രമീകരണം നടത്തുന്ന ഒരു ശക്തി പിന്നിൽ ഉണ്ടായേ പറ്റു.

വാവില്ലാത്ത എലികൾക്കു പിറക്കുന്ന കുഞ്ഞുങ്ങൾക്കു വാലി ല്ലാതെ വരുമോ ? ഇതു പരീക്ഷിക്കാൻ തന്നെ ശാസ്ത്രജ്ഞൻമാർ തീരു മാനിച്ചു . ആവർഗ്ഗത്തിൽപെട്ട എലികയും പെൺവർഗ്ഗത്തിൽപ്പെട്ട് എലികളേയും വാലു മുറിച്ച ശേഷം മറ്റു എലികളുമായി ബന്ധപ്പെ ടാത്ത വിധം അവയെ വളർത്തി . പക്ഷേ അവ പ്രസവിച്ച കുഞ്ഞുങ്ങൾക്കു വാലുണ്ടായിരുന്നു . എലികളുടെ പിറവിയിലും വളർച്ചയിലും വ്യാവസ്ഥാപിതമായ ഒരു ക്രമീകരണമുണ്ടെന്നും വാല് യാദ്യക്ഷികമല്ലെന്നും ഇത് വ്യക്തമാക്കുന്നു . -

 *ഉപരിതലത്തിൽ 71 ശതമാനം സമുദ്രവും 29ശതമാനം കരയു മുള്ള ഭൂഗോളം 23 മണിക്കൂറും 56മിനിറ്റും കൊണ്ട് അച്ചുതണ്ടിൽ ഒരു പ്രാവശ്യം കറങ്ങുന്നു* . രാപകലുകളുണ്ടാവുന്നത് ഈ കറക്കം കൊണ്ടാ ണെന്നാണ് ശാസ്ത്ര നിഗമനം . ഈ കറക്കം ഇതിനെക്കാൾ വർദ്ധിക്കു കയോ കുറയുകയോ ചെയ്താൽ അപകടമാണത് . നീണ്ട രാവുകൾ മൂലം കൊടും തണുപ്പും നീണ്ട പകലുകളാൽ അത്യഷണവും അനു ഭവപ്പെടുകയും മനുഷ്യ ജീവിതം ദുസ്സഹമാവുകയും ചെയ്യും . അച്ചുതണ്ടിൽ സ്വയം കറങ്ങിക്കൊണ്ടിരിക്കെ തന്നെ ഭൂമി സുര്യനു ചുറ്റും പ്രദക്ഷിണം വച്ചു കൊണ്ടിരിക്കുന്നു . 18 മൈൽ വേഗതയിൽ 365 ദിവസവും 6 മണിക്കുറും കൊണ്ടാണ് ഒരു തവണ ഭൂമി സൂര്യനെ വലയം വെയ്ക്കുന്നത് . ഏകദേശം 24 ഡിഗ്രി ചെരിഞ്ഞുകൊണ്ടാണ് ഈ കറക്കാ . ഇതു കൊണ്ടാണ് ഭൂമിയിൽ കാലാവസ്ഥാ മാറ്റമുണ്ടാവുന്ന തെന്ന് ശാസ്ത്രം അനുമാനിക്കുന്നു . വേനലും വർഷവും ഈ പ്രാത്യ കത കൊണ്ടാണെന്നർത്ഥം . സ്വയം കറക്കവും പ്രദക്ഷിണവും ഭൂമിയുടെ മാത്രം സവിശേഷത യല്ല . മറ്റു ഗ്രഹങ്ങളും സ്വന്തം അച്ചുതണ്ടിൽ കറങ്ങികൊണ്ടിരിക്കുക യാണ് . അതോടൊപ്പം ഒരു പ്രത്യേക പന്ഥാവിൽ കൂടി സൂര്യനെ പാ ക്ഷിണം നടത്തുകയും ചെയ്യുന്നു . *ലക്ഷക്കണക്കിനു മൈലുകൾ വ്യാസമുള്ള് എണ്ണമറ്റഗോളങ്ങൾ ഒക്കെയും ഇങ്ങനെ പ്രത്യേക സഞ്ചാരപഥത്തിൽ ഇതിൽ കൂടി കൃത്യമായും അപകടരഹിതമായു സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് യാദൃശ്ചികം എന്നോ കേവല പ്രകൃതി എന്നോ എങ്ങനെ ബുദ്ധിയുള്ള മനുഷ്യന് വിശ്വസിക്കാനാവും ഇതിനെല്ലാം ഒരു വ്യവസ്ഥാപിതമായ
  രൂപവും അതിന്റെ പിന്നിൽ ഒരു സംവിധായകനു മുണ്ടെന്ന് സമ്മതിക്കാതെ തരമില്ല . പ്രപഞ്ചത്തെ സംബന്ധിച്ചു പഠനം നടത്തിയവരും പ്രപഞ്ചത്തിന്റെ ആഴിയിലേക്ക് ഇറങ്ങി ചിന്തിച്ചവരും വിസ്മയാവഹമായ അതിന്റെ സ്യഷ്ടിപ്പിലും ഘടനയിലും അത്ഭുതപ്പെടുകയല്ലാതെ എന്തെങ്കിലും പോരായ്മകളോ താളഭംഗമോ കണ്ടത്തിയിട്ടില്ല . ഭൂമിയുടെ ഇന്ന രീതിയിലായത് ശരിയായില്ലെന്നോ ഇന്ന രീതിയിലാണ് അതു വേണ്ടി യിരുന്നതെന്നൊ ഒരു ശാസ്ത്രജ്ഞനും ഇന്നോളം പറഞ്ഞിട്ടില്ല

അതാണ് ഖുർആൻ
 പറയുന്നത് ' റഹ്മാനായ അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ യാതൊരു ന്യൂനതയും ഏറ്റക്കുറച്ചിലും കണ്ടത്താൻ നിനക്ക് സാധ്യമല്ല . ' നിന്റെ കണ്ണുകൾ കൊണ്ടാവർത്തിച്ചു നോക്കു . വല്ല വീഴ്ചയും കാണുന്നുണ്ടോ ? വീണ്ടും ആവർത്തിച്ചു നോക്കുക ( പക്ഷേ എത്ര നോക്കിയാലും ) കണ്ണ് പരാജയപ്പെട്ട് നിന്നിലേക്ക് മടങ്ങുകയേ ഉള്ളു.. ( തബാറക ) -

*വലിയ വലിയ ഗോളങ്ങളുടെ കാര്യത്തിൽ മാത്രമല്ല ഭൂമിയിലെ ചെറുതും വലൂതുമായ മുഴുവൻ ചേതന - അചേതന വസ്തുക്കളുടെ കാര്യത്തിലും ക്രമീകരണവും വ്യവസ്ഥാപിത സ്വഭാവവും കാണപ്പെടുന്നു

 .  *തേനീച്ച തേൻ ഉത്പ്പാദിപ്പിക്കുന്ന രീതിയും അവയുടെ സാമൂ ഹികജീവിതവും ആരെയാണ് ഇരുത്തിച്ചിന്തിപ്പിക്കാത്തത്* *ഉറുമ്പ് എന്ന ചെറുജീവിയുടെ ജീവിതരീതിയെക്കുറിച്ചു ചിന്തിച്ചാൽ ആരാണ് അൽഭുതപ്പെടാത്തത് ചിത്രശലഭങ്ങളുടെ ചിറകുകളിൽ പതിഞ്ഞ മനോഹര മായ ചിത്രം ആരെയാണ് ആകർഷിക്കാത്തത് കണ്ണിന് ഗോചരമല്ലാത്ത ചെറു ജീവികളുടെ പോലും സ്വഭാവത്തിലും ജീവിത രീതിയിലും അതി നനുയോജ്യമായ ക്രമീകരണങ്ങളും ഘടനകളെയും കാണാവുന്ന താണ്* . *പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളുടെയും കാര്യത്തിൽ സൂകഷമ മായി നിരീക്ഷിക്കുകയും അറിയുകയും ആവശ്യാനുസരണം കാര്യങ്ങൾ നിർവ്വഹിച്ചുകൊടുക്കുകയും ചെയ്യുന്ന ഒരു നിയന്താവിലേക്കാണ് ഈ ചിന്ത നമ്മെ കൊണ്ടുചെയ്യുന്നത്*
 .
'*ആകാശ ലോകത്തിലുടെ ചീറിപ്പായുന്ന വിമാനങ്ങൾ ,
സമുദ്രത്തിലെ ആർത്തിരമ്പുന്ന തിരകൾ മുറിച്ചു ഓടുന്ന കപ്പലുകൾ ,തുടങ്ങിയ വാഹനങ്ങളുടെ സഞ്ചാരരീതി യെ കുറിച്ച് മാത്രം ചിന്തിച്ചാൽ പ്രപഞ്ചസൃഷ്ടാവിന് അനിവാര്യത ബോധ്യപ്പെടും ഇന്ധനങ്ങൾ കൊണ്ട് മാത്രം വാഹനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തുമോ?  ലക്ഷ്യസ്ഥാനത്തെത്തിക്കാൻ പ്രഗത്ഭനായ ഒരു പൈലറ്റ് സേവനം വേണം. ഡ്രൈവർ ഇല്ലാത്ത വാഹനങ്ങൾ ഓടാൻ ശാസ്ത്രം വളർന്നു കഴിഞ്ഞന്ന് നിങ്ങൾ പറഞ്ഞേക്കാം എന്നാൽ ഇവരുടെ സ്ഥാനത്ത് അതിനൊരു കൺട്രോൾ (നിയന്ത്രിക്കുന്ന വസ്തു) ഉണ്ടായേ തീരു - ഇലക്ട്രോണിക് സംവിധാനത്തിലൂടെ പിന്നിൽ ബുദ്ധിയും വിവേകവും ചിന്താ ശേഷിയുമുള്ള മനുഷ്യൻറെ തലന്നെയാണ് പ്രവർത്തിക്കുന്നത് 'അപ്പോൾ ഒരു ചെറിയ വാഹനത്തിൻറെ ചലനത്തിനു നിയന്താവ് കൂടിയേ കഴിയൂ എങ്കിൽ അതിവേഗതയിൽ കറങ്ങികൊണ്ടിരിക്കുന്ന പ്രപഞ്ചം ഒരു നിയന്ത്രണവുമില്ലാതെ ക്രമാനുഗതം എങ്ങനെ പ്രവർത്തിക്കും* '


*നമ്മുടെ ചുറ്റിലും വൃക്ഷങ്ങൾ
 ചെടികൾ അവ നിറയെ പച്ച നിറത്തിലുള്ള ഇലകൾ , സദാ കാണുന്ന ഇലകളുടെ സവിശേഷ തകളെ പറ്റി നാം ചിന്തിക്കാറില്ല . പക്ഷേ ആധുനിക നാഗരികതക്ക പുതിയ മുഖം നേടികൊടുത്ത ' കോൺഗ്രീറ്റ് ഇലകളുടെ ഘടനയെ അവലംബിച്ചാണ് . ഇവകൾ മടങ്ങിപ്പോകാതെ , ചുരുളാതെ നിവർന്നു നിൽക്കാൻ ശക്തി പകരുന്നത് അതിന്റെ ഞരമ്പുകളാണ് . ഈ വസ്തുത മനസ്സിലാക്കിയ കെട്ടിട നിർമ്മാണ വിദഗ്ധർ ഇരുമ്പു കമ്പികൾകൊണ്ട് ശക്തി പകരുന്ന ഒരു മേൽക്കൂര പരീക്ഷിച്ചു . അങ്ങനെ സിമന്റും മെറ്റലും , ഇരുമ്പുകളും ചേർന്ന കോൺഗ്രീറ്റ് കെട്ടിടങ്ങൾ രൂപപ്പെട്ടു വന്നു . ഇത്തരം എന്തെല്ലാം പാഠങ്ങളും രഹസ്യങ്ങളും ഇലകളിൽ ഇനിയും അടങ്ങിയിരിക്കും ! പക്ഷേ ഈ ഇലകൾ വ്യത്യസ്ത ജീവി കൾ ഭക്ഷിക്കുമ്പോൾ വ്യത്യസ ഫലങ്ങളുണ്ടാവുന്നു എന്നതാണ് ചിന്തിക്കുമ്പോൾ കൂടുതൽ വിസ്മയിപ്പിക്കുന്നത് . ഒരേ ചെടിയുടെ ഇല ആടും പട്ടുനൂൽ പുഴുവും ഭക്ഷിക്കുന്നു . പക്ഷേ ആട് പുറത്തു വിടു ന്നത് കാഷ്ടമാണ് . പട്ടുനൂൽ പുഴ പട്ടുനൂലും ഒരേ അസംസ്കൃത വസ്തുവിൽ നിന്നും രണ്ടു വഴിയിൽ കൂടി രണ്ട് ഉല്പന്നങ്ങൾ നിർമ്മി ക്കപ്പെടുന്നത് കേവലം പ്രകൃതിയാണോ ?* യാദ്യശ്ചിക സംഭവമാണോ? ബുദ്ധിയും വിവേകവുമുമവർ ഇങ്ങനെയാണു ചിന്തിക്കണത് .


 ഇവകളുടെ മാത്രം സ്ഥിതിയല്ല ഇത് . കല്ല് , മണ്ണ് , വെള്ളം , വെളിച്ചം , ഇരുട്ട് , താഴ്വവരകൾ , മലകൾ , ജീവികൾ , മനുഷ്യൻ തുടങ്ങി ഏതേതു വസ്തുക്കൾ സംബന്ധിച്ച പഠനം നടത്തിയാൽ  നമ്മെ അത്ഭുതപ്പെടുത്തുന്ന പുതിയ ധാരാളം കാര്യങ്ങൾ കണ്ടെത്താനാവും പക്ഷേ ചിന്തിക്കുന്നവർ  വളരെ വിരളം



ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങളുണ്ട് അവയുടെ അരികിലൂടെ അവർ നടന്നു പോകുന്നു അവരാകട്ടെ അവയെക്കുറിച്ച്
(ചിന്തിക്കാതെ)
തിരിഞ്ഞു കളയുന്നു ( ഖുർആൻ സൂറ :യൂസുഫ്)

 പ്രപഞ്ചത്തിലടങ്ങിയ  രഹസ്യങ്ങളുടെ ബാഹ്യതല നാം സ്പർശനം  നടത്തിയത്. ആഴത്തിലേക്കിറങ്ങി ചിന്തിക്കുമ്പോൾ കൂടുത് അത്ഭുതകാമായ പലതും മനസ്സിലാക്കാനുണ്ട് . *പ്രപഞ്ച സ്യഷ്ടിപ്പിലും സംവിധാനത്തിലും നിഷ്പക്ഷമായി ചിന്തിക്കുന്ന ആരെങ്കിലും സൃഷ്ടാവിന്റെ ആസ്തിക്യത്തെ ചോദ്യം ചെയ്യുന്നുവെങ്കിൽ
അതു വിവരക്കേടും അല്പത്തരവുമാണ്* .

 *പ്രഗശാസ്ത്രജ്ഞനായ ബൈകൻ പറഞ്ഞതും അതാണ് . ' സയൻസിനെക്കുറിച്ചുള്ള അൽപ ജ്ഞാ ാനം മനുഷ്യനെ നിരീശ്വരവാദിയാക്കും . സയൻസിന്റെ അഗാധത യിലേക്കിറങ്ങി ചെല്ലുമ്പോൾ മനുഷ്യൻ മതവിശ്വാസിയായി മടക്കു*  " ( Samvel P41 ) -


മതങ്ങളിലൂടെ ഒരു പഠന പര്യടനം നെല്ലിക്കുത്ത് ഇസ്മാഈൽ ഉസ്താദ്

പകർത്തിയത്
അസ്ലം പരപ്പനങ്ങാടി
 - - - - - - -

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....